Begin typing your search above and press return to search.
proflie-avatar
Login

രാജിയാണിപ്പോൾ ഉത്തരം

രാജിയാണിപ്പോൾ   ഉത്തരം
cancel

മിസ്റ്റർ ഗ്യാനേഷ് കുമാർ നിങ്ങളു​ടൻ, കടിച്ചുതൂങ്ങാതെ രാജിവെക്കണം. അതാണിപ്പോൾ മിതമായ ആവശ്യം. എസ്.ഐ.ആറിലൂടെ നിങ്ങൾ രാജ്യദ്രോഹം ചെയ്തിരിക്കുന്നു. കോടിക്കണക്കിന് വോട്ടർമാരു​െട വോട്ടും പൗരത്വവും നിഷേധിച്ചിരിക്കുന്നു. ഈ സമര കൊടുങ്കാറ്റ് നിങ്ങളെ തൂക്കിയെറിയും മുമ്പ് രാജിയാണ് നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും ചെറിയ കാര്യം. നിങ്ങൾ മാത്രമല്ല, ഈ കച്ചവടത്തിലെ ഏക പ്രതി. നിങ്ങൾ ആജ്ഞാനുവർത്തിയായ ഒരു പാദസേവകൻ മാത്രമാണ്.

നിങ്ങളിലൂ​െടയാണ് തുടങ്ങുക. നിങ്ങളു​ം അധികാരികളും കടപുഴകി വീഴുകതന്നെ ചെയ്യും. സമരം മുന്നോട്ടാണ്. വിജയംതന്നെ ലക്ഷ്യം. ജനാധിപത്യത്തിന് ഈ പോരാട്ടം ഫലപ്രാപ്തിയിലെത്ത​ിയേ മതിയാകൂ.കടലുപോലെ അലയടിച്ചുയരുന്ന പ്രക്ഷോഭം എല്ലാ അധികാരപ്രമത്തതയെയും തകർക്കട്ടെ.

Show More expand_more
News Summary - Gyanesh Kumar Must Resign