Begin typing your search above and press return to search.
proflie-avatar
Login

എ​ഫ്.​സി.​ആ​ർ.​എ അവസാനത്തേതല്ല !

എ​ഫ്.​സി.​ആ​ർ.​എ  അവസാനത്തേതല്ല !
cancel

രാജ്യത്ത് ഒന്നിന് പുറകെ ഒന്നായി, തീർത്തും ഭരണഘടനാ വിരുദ്ധമായ നിയമങ്ങൾ ഹിന്ദുത്വവാദികൾ പാർലമെന്റിൽ ചുട്ടെടുക്കുന്നത് എന്തിന് എന്ന് ഇനിയും ആരെയും പറഞ്ഞ് ബോധ്യപ്പെടുത്തേണ്ടതില്ല. ഹിന്ദുത്വ അജണ്ട എന്ന ലക്ഷ്യവുമായി അവർ അതിവേഗം മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോൾ എ​ഫ്.​സി.​ആ​ർ.​എക്ക് ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തു​ന്ന ബി​ൽ പാ​ർ​ല​മെ​ന്റി​ൽ പാ​സാ​ക്കാ​നു​ള്ള നീ​ക്ക​ം വേഗത്തിലാണ്. വി​ദേ​ശ​സം​ഭാ​വ​ന​ക​ൾ​ക്ക് പ​ര​മാ​വ​ധി നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​നാ​ണി​പ്പോ​ൾ വി​ദേ​ശ സം​ഭാ​വ​ന നി​യ​ന്ത്ര​ണ നി​യ​മ​ത്തി​ൽ (എ​ഫ്.​സി.​ആ​ർ.​എ) ഭേ​ദ​ഗ​തി​ക​ൾ വ​രു​ത്തുന്നത്. ന്യൂ​ന​പ​ക്ഷ മ​ത-​വി​ദ്യാ​ഭ്യാ​സ-​സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളു​ടെ​യും മ​റ്റു ജീ​വ​കാ​രു​ണ്യ-​മ​നു​ഷ്യാ​വ​കാ​ശ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​ന​ം ത​ട​സ്സ​പ്പെ​ടു​ത്തു​ക​യാ​ണ് ഇതിന്റെ മുഖ്യ അ​ജ​ണ്ട.

മാ​ർ​ച്ച് 25ന് ​ബി​ൽ ലോ​ക്സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചെ​ങ്കി​ലും പിന്നീട്, ച​ർ​ച്ച​ക്കെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​പ​ക്ഷ പ്ര​തി​ഷേ​ധ​ങ്ങ​ൾ കാ​ര​ണം മാ​റ്റി​വെ​ച്ചു. ഇ​ത് ചി​ല​പ്പോ​ൾ കേ​ര​ള നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക്രൈ​സ്ത​വ​ വോ​ട്ടു​ക​ളി​ൽ ക​ണ്ണു​വെ​ച്ചാവാം എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. ബി​ല്ലി​നെ​തി​രെ വി​വി​ധ ക്രൈ​സ്ത​വസ​ഭ​ക​ൾ ഉ​യ​ർ​ത്തി​യ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്ക് ചെ​വി​കൊ​ടു​ത്തുവെ​ന്നു വ​രു​ത്തി​ത്തീ​ർ​ക്കാ​നു​ള്ള ഉ​ദ്യ​മമാവാം. ബി.​ജെ.​പി​യു​ടെ പ​തി​വു​പോ​ലെ ഈ ​വി​വാ​ദ​ബി​ല്ലും ച​ർ​ച്ച​ക്ക് മ​തി​യാ​യ സ​മ​യം അ​നു​വ​ദി​ക്കാ​തെ പാ​സാ​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​ത്. ബി​ല്ലി​ൽ ഉ​ട​നീ​ളം 2010ലെ ​വി​ദേ​ശ​നാ​ണയ നി​യ​ന്ത്ര​ണ ബി​ല്ലി​ലെ വ​കു​പ്പു​ക​ളി​ലേ​ക്ക് സൂ​ച​ന​ക​ളും അ​വ​യി​ൽ വ​രു​ത്തി​യ ഭേ​ദ​ഗ​തി​ക​ളു​മാ​ണ്. ഇ​വ ര​ണ്ടും വാ​യി​ക്കാ​ൻ​ത​ന്നെ ഏ​താ​നും ദി​വ​സ​ങ്ങ​ൾ വേ​ണ്ടി​വ​രും. അ​താ​ണ് മ​ണി​ക്കൂ​റു​ക​ൾ​ക്ക​കം പേരിന് ചർച്ച നടത്തി പാ​സാ​ക്കാ​ൻ കേ​ന്ദ്ര സ​ർ​ക്കാ​ർ ശ്രമിക്കുന്നത്.

ബി​ല്ലി​ലെ വ​കു​പ്പു​ക​ൾ ലം​ഘി​ക്കു​ക​യോ, ര​ജി​സ്‌​ട്രേ​ഷ​ൻ, പു​തു​ക്ക​ൽ, ക​ണ​ക്കു​ക​ൾ അ​വ​ത​രി​പ്പി​ക്ക​ൽ ഇ​വ​യി​ൽ താ​മ​സം​വ​രു​ക​യോ അ​വ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക്ക് സ്വീ​കാ​ര്യ​മാ​വാ​തി​രി​ക്കു​ക​യോ ചെ​യ്‌​താ​ൽ സ്ഥാ​പ​ന​ത്തി​ന്റെ/​സം​ഘ​ട​ന​യു​ടെ ആ​സ്തി​ക​ൾ സ​ർ​ക്കാ​റി​ലേ​ക്കോ, അ​ധി​കാ​രി തീ​രു​മാ​നി​ക്കു​ന്ന മ​റ്റു കേ​ന്ദ്ര​ങ്ങ​ൾ​ക്കോ കൈ​മാ​റും എ​ന്ന​താ​ണ് ബി​ല്ലി​ലെ ഗു​രു​ത​ര​മാ​യ ഒ​രു വ്യ​വ​സ്ഥ. ഏ​തു സം​ഘ​ട​ന​യു​ടെ​യും ​പ്രവർത്തനം ഇതോടെ അവതാളത്തിലാകും.

ഒ​രു സ്ഥാ​പ​ന​ത്തി​ന്റെ ര​ജി​സ്‌​ട്രേ​ഷ​ൻ പു​തു​ക്ക​ൽ ത​ള്ളി​യാ​ൽ ഫ​ല​ത്തി​ൽ സ്ഥാ​പ​ന​ത്തി​ന്റെ പ്ര​വ​ർ​ത്ത​നം നി​ല​ക്കും. ആ​സ്തി​ക​ൾ ന​ഷ്ട​പ്പെ​ടും. എ​ന്തെ​ങ്കി​ലും നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ പേ​രി​ലു​ള്ള ന​ട​പ​ടി​യും അ​തേ​പോ​ലെ ഏ​ക​പ​ക്ഷീ​യ​മാ​യി​രി​ക്കും. എ​ക്സി​ക്യൂ​ട്ടി​വ് നി​യ​മി​ക്കു​ന്ന ഇ​ത്ത​രം അ​ധി​കാ​ര​കേ​ന്ദ്ര​ങ്ങ​ൾ ഒ​രി​ക്ക​ലും രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ത്തി​ന്റെ ഇം​ഗി​ത​മ​നു​സ​രി​ച്ച​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കി​ല്ല എന്ന കാര്യം ഉറപ്പാണ്. അപ്പോൾ ഏ​തു കു​റ്റാ​രോ​പ​ണ​വും സം​ഭാ​വ​ന സ്വീ​ക​ർ​ത്താ​വി​നു മേ​ൽ ആ​രോ​പി​ച്ചാ​ൽ അ​മി​താ​ധി​കാ​ര​പ്ര​യോ​ഗ​ത്തി​ലൂ​ടെ ശി​ക്ഷാ​ന​ട​പ​ടി​സ്വീ​ക​രി​ക്കാ​ം.

തങ്ങളു​െട ഹിന്ദുത്വ അജണ്ട നടപ്പാക്കാൻ ഏത് വളഞ്ഞ മാർഗവും നിയമനിർമാണത്തിന് ബി.ജെ.പി സ്വീകരിക്കുമെന്ന കാര്യം വ്യക്തമാണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വ്യ​ക്തി​നി​യ​മ​ങ്ങ​ൾ ഇ​ല്ലാ​താ​ക്കി അ​വ​രു​ടെ സ്വ​ത്വം നി​ല​നി​ർ​ത്തു​ന്ന സം​വി​ധാ​ന​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​തി​ന് ഏ​കീ​കൃ​ത സി​വി​ൽ​കോ​ഡ് രാ​ജ്യ​മൊ​ട്ടാ​കെ ന​ട​പ്പാ​ക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചിട്ടുണ്ട്. അതിന് ഇപ്പോൾ ബി.​ജെ.​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ ഒ​ന്നൊ​ന്നാ​യി ഏ​ക സി​വി​ൽ​കോ​ഡ് പാ​സാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. സ്വ​ന്തം ഇ​ച്ഛ​യ​നു​സ​രി​ച്ച് ഏ​തു മ​ത​വും അ​നു​ഷ്ഠി​ക്കാ​നും പ്ര​ച​രി​പ്പി​ക്കാ​നും സ്വാ​ത​ന്ത്ര്യം ന​ൽ​കു​ന്ന ഭ​ര​ണ​ഘ​ട​ന അം​ഗീ​ക​രി​ച്ച രാ​ജ്യ​ത്താ​ണ് ഈ ​വി​ചി​ത്ര വ്യ​വ​സ്ഥ​ക​ൾ ഒ​ന്നൊ​ന്നാ​യി ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ൾ പാ​സാ​ക്കു​ന്ന​ത് അതുപോലെ മ​ത പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന​നി​യ​മം ഇ​തി​ന​കം 12 സം​സ്ഥാ​ന​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത സ​മ​യ​ങ്ങ​ളി​ലാ​യി പാസാക്കി. അതിനാൽ തന്നെ ഹിന്ദുത്വ അജണ്ടക്കെതിരെ അതീവ ജാഗ്രതയോടെയും പൗരബോധ​ത്തോടെയും ഓരോ പൗരരും ഇട​െപട്ടേ മതിയാകൂ.

Show More expand_more
News Summary - FCRA Not the last one!