Begin typing your search above and press return to search.
proflie-avatar
Login

ഗ്യാ​നേ​ഷ് കു​മാ​ർ രാ​ജിവെച്ചേ തീ​രൂ

Chief Election Commissioner Gyanesh Kumar
cancel

രാ​ജ്യ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​ട്ടി​മ​റി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ ത​ന്നെ കൂ​ട്ടു​നി​ന്നു എ​ന്ന് സം​ശ​യ​ലേ​ശ​മ​ന്യേ വെ​ളി​പ്പെ​ടു​ത്തു​ന്ന​താ​ണ് സ​മീ​പ​കാ​ല സം​ഭ​വ​ങ്ങ​ൾ. വോ​ട്ട​ർ പ​ട്ടി​ക​യി​ലെ പേ​രു​ക​ൾ വ്യാ​പ​ക​മാ​യി വ​ലി​യ​തോ​തി​ൽ വെ​ട്ടി നീ​ക്കി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് അ​ട്ടി​മ​റി​ക്ക് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ണ​ർ ഗ്യ​ാനേ​ഷ് കു​മാ​ർ ത​ന്നെ ചൂ​ട്ടു​പി​ടി​ച്ച​ത് എ​ന്ന് വ്യ​ക്ത​മാ​യി..

സെ​പ്റ്റം​ബ​ർ 23ന് ​ദി ഇ​ന്ത്യ​ൻ എ​ക്സ്പ്രസ് പ്ര​സി​ദ്ധീ​ക​രി​ച്ച അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് പ്ര​കാ​രം, തെര​ഞ്ഞെ​ടു​പ്പ് ക​മീഷ​ണർ​മാ​രാ​യ സു​ഖ്ബീ​ർ സിങ് സ​ന്ധു​വും വി​വേ​ക് ​​ജോ​ഷി​യും പ​ത്ത് മാ​സ​ത്തി​നി​ടെ കു​റ​ഞ്ഞ​ത് 14 ത​വ​ണ​യെ​ങ്കി​ലും വോ​ട്ട​ർ പ​ട്ടി​ക​യു​മാ​യി ബ​ന്ധ​പ്പെ​ട്ട തീ​രു​മാ​ന​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വു​ക​ൾ​ക്കും എ​തി​രെ ഔ​ദ്യോ​ഗി​ക​മാ​യി എ​തി​ർ​പ്പു​ക​ൾ ഉ​ന്ന​യി​ച്ചി​ട്ടു​ണ്ട് എ​ന്ന് തെ​ളി​ഞ്ഞു. വോ​ട്ട​ർ ര​ജി​സ്ട്രേ​ഷ​ൻ, പേ​രു​ക​ൾ ഇ​ല്ലാ​താ​ക്ക​ൽ, പു​നഃ​സ്ഥാ​പി​ക്ക​ൽ, ഫോം 6 ​ലെ മാ​റ്റ​ങ്ങ​ൾ, ഇ​ല​ക്ട​റ​ൽ റോ​ൾ ഡാ​റ്റ കൈ​കാ​ര്യം ചെ​യ്യ​ൽ എ​ന്നി​വ എ​തി​ർ​പ്പു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ടു. ഗ്യാ​നേ​ഷ് കു​മാ​റി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കോ​ൺ​ഗ്ര​സും മ​റ്റ് പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളും ആ​വ​ശ്യ​പ്പെ​ട്ട​തോ​ടെ ഈ ​വി​വാ​ദം ഒ​രു രാ​ഷ്ട്രീ​യ പൊ​ട്ടി​ത്തെ​റി​യാ​യി മാ​റി​യി​ട്ടു​ണ്ട്.​ സി.​ജെ.​പി വ​ലി​യ സ​മ​ര​വും പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.

ഇ​പ്പോ​ൾ ഏ​താ​നും തി​രു​ത്ത​ൽ പ്ര​ഖ്യാ​പി​ച്ച് ത​ടി​യൂ​രാ​നു​ള്ള സ​ന്ന​ദ്ധ​ത തെ​ര​ഞ്ഞെ​ടു​പ്പ് ക​മീ​ഷ​ൻ അ​റി​യി​ച്ചി​ട്ടു​ണ്ട്. നി​യ​മ​പ​ര​വും ധാ​ർ​മി​ക​വു​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ൽ​നി​ന്ന് ര​ക്ഷ​പ്പെ​ടാ​നു​ള്ള ത​ന്ത്രം മാ​ത്ര​മാ​ണി​ത്. മു​ഖ്യ ക​മീ​ഷ​ണ​ർ മ​റ്റു ര​ണ്ടു ക​മീ​ഷ​ണ​ർ​മാ​രു​ടെ അ​റി​വു​പോ​ലു​മി​ല്ലാ​തെ പൗ​ര​ന്മാ​രി​ൽ ആ​ർ​ക്കൊ​ക്കെ വോ​ട്ട​വ​കാ​ശം ന​ൽ​ക​ണ​മെ​ന്നുവ​രെ തീ​രു​മാ​നി​ച്ചു​വെ​ന്ന​താ​ണ് കു​റ്റം. വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കാ​നു​ള്ള ഫോം 6 ​മു​ഖ്യ ക​മീ​ഷ​ണ​ർ നി​യ​മ​വി​രു​ദ്ധ​മാ​യി സ്വ​ന്തം നി​ല​ക്ക് മാ​റ്റി എ​ന്ന ഒ​റ്റ കാ​ര​ണം മ​തി ഗ്യാ​നേ​ഷ് കു​മാ​റി​നെ ഇം​പീ​ച്ച് ചെ​യ്യാ​ൻ. എ​സ്.​ഐ.​ആ​ർ എ​ന്ന പേ​രി​ൽ 10 കോ​ടി​യി​ല​ധി​കം വോ​ട്ട​ർ​മാ​രെ​യാ​ണ് പ​ട്ടി​ക​യി​ൽ​നി​ന്ന് നീ​ക്കി​യ​ത്.

ഇ​തി​ലെ ശ​രി​തെ​റ്റു​ക​ൾ പ​രി​ശോ​ധി​ക്കാ​വു​ന്ന ക​ട​ലാ​സ് രേ​ഖ​ക​ൾ ഇ​ല്ല. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് വെ​ട്ടാ​നും ചേ​ർ​ക്കാ​നു​മു​ള്ള അ​ധി​കാ​രം പ്രാ​ദേ​ശി​ക​ത​ല ഓ​ഫി​സ​ർ​മാ​രി​ൽ​നി​ന്ന് പി​ടി​ച്ചെ​ടു​ത്ത് ഡ​ൽ​ഹി​യി​ലെ ഐ.​ടി വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലാ​ക്കി; അ​തും മ​റ്റാ​രു​മ​റി​യാ​തെ. മ​റ്റു ക​മീ​ഷ​ണ​ർ​മാ​ര​റി​യാ​തെ വോ​ട്ട​ർ പ​ട്ടി​ക പു​തു​ക്കി​ക്കൊ​ണ്ടി​രു​ന്നു. പു​തു​ത​ല​മു​റ​യി​ലെ വോ​ട്ട​ർ​മാ​രെ ചേ​ർ​ക്കു​ന്ന​ത് നീ​ട്ടി​വെ​ക്കു​ക​യും ചെ​യ്തു. പ​ശ്ചി​മ​ബം​ഗാ​ളി​ൽ മാ​ത്രം 27 ല​ക്ഷം വോ​ട്ട​ർ​മാ​രാ​ണ് സോ​ഫ്റ്റ്‌​വെ​യ​ർ ക​ളി​യി​ലൂ​ടെ പ​ട്ടി​ക​ക്ക് പു​റ​ത്താ​യ​ത്. ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് പ​രാ​തി​ക​ൾ തീ​ർ​പ്പാ​ക്കാ​തെ വെ​ച്ചി​ട്ടു​മു​ണ്ട്. കോ​ട​തി നി​യോ​ഗി​ച്ച ജു​ഡീ​ഷ്യ​ൽ ഓ​ഫി​സ​ർ​മാ​ർ 33 ല​ക്ഷ​ത്തി​ല​ധി​കം പേ​രെ പ​ട്ടി​ക​യി​ൽ നി​ല​നി​ർ​ത്താ​ൻ പ​റ​ഞ്ഞി​ട്ടും അ​തി​നെ​തി​രെ ക​മീ​ഷ​ൻ സ​മ​ർ​പ്പി​ച്ച ല​ക്ഷ​ക്ക​ണ​ക്കി​ന് അ​പ്പീ​ലു​ക​ളു​മുണ്ട്.

കോ​ടി​ക്ക​ണ​ക്കി​ന് പൗ​ര​ന്മാ​രെ ഒ​ഴി​വാ​ക്കി തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തി എ​ന്ന​ത് ത​ന്നെ രാ​ജ്യ​ദ്രോ​ഹ​കു​റ്റ​മാ​യി പ​രി​ഗ​ണി​ക്കേ​ണ്ട​താ​ണ്. ക​മീ​ഷ​ൻ നി​യ​മ​ന​ത്തി​ലെ ഏ​ക​പ​ക്ഷീ​യ​ത​ത​ന്നെ ആ​ദ്യ​മേ തി​രു​ത്ത​ണം. തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മീ​​​ഷ​​​ണ​​​ർ​​​മാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​ത്തി​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​റി​​ന്റെ പൂ​​​ർ​​ണ​​നി​​​യ​​​ന്ത്ര​​​ണം ചോ​​​ദ്യം ചെ​​​യ്തും സ്വ​​​ത​​​ന്ത്ര സം​​​വി​​​ധാ​​​നം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടും വ​​​ന്ന പൊ​​​തു താ​​​ൽ​​​പ​​​ര്യ ഹ​​​രജി​​​യി​​​ൽ 2023 മാ​​​ർ​​​ച്ചി​​​ൽ ജ​​​സ്റ്റി​​​സ് കെ.​​​എം. ജോ​​​സ​​​ഫ് അ​​​ധ്യ​​​ക്ഷ​​​നാ​​​യ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ ബെ​​​ഞ്ച് സു​​​പ്ര​​​ധാ​​​ന​​ വി​​​ധി പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ചി​രു​ന്നു. സ്വ​​​ത​​​ന്ത്ര​​​വും നി​​​ഷ്പ​​​ക്ഷ​​​വു​​​മാ​​​യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്റെ അ​​​ടി​​​ത്ത​​​റ​​​യാ​​​ണെ​​​ന്ന് വ്യ​​​ക്ത​​​മാ​​​ക്കി​​​യ അ​​​ദ്ദേ​​​ഹം ചീ​​​ഫ് ഇ​​​ല​​ക്ഷ​​ൻ ക​​മീ​​​ഷ​​​ണ​​​ർ സം​​​വി​​​ധാ​​​നം സു​​​താ​​​ര്യ​​​വും സ്വ​​​ത​​​ന്ത്ര​​​വു​​​മാ​​​കാ​​​ൻ പു​​​തി​​​യ നി​​​യ​​​മ​​നി​​ർ​​മാ​​ണ​​ത്തി​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ടു.

അ​​​തു​​​വ​​​രെ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി, പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ്, സു​​​പ്രീം​​കോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റി​​​സ് എ​​​ന്നി​​​വ​​​ര​​​ട​​​ങ്ങു​​​ന്ന സ​​​മി​​​തി​​​ക്ക് ക​​മീ​​ഷ​​ണ​​റെ നി​​​ശ്ച​​​യി​​​ക്കാ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വ് കൃ​​​ത്യ​​​പ്പെ​​​ടു​​​ത്തി. എ​​​ന്നാ​​​ൽ ഈ ​​​വി​​​ധി​​​യു​​​ടെ അ​​​ന്ത​​സ്സ​​​ത്ത​​​യെ പൂ​​​ർ​​​ണ​​​മാ​​​യി നി​​​രാ​​​ക​​​രി​​​ച്ചും പ്ര​​​തി​​​പ​​​ക്ഷ​​​ത്തെ നോ​​​ക്കു​​​കു​​​ത്തി​​​യാ​​​ക്കി​​​യും ചീ​​​ഫ് ജ​​​സ്റ്റി​​​സി​​​നെ ഈ ​​തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​മി​​തി​​​യി​​​ൽ നി​​​ന്ന് ഒ​​​ഴി​​​വാ​​​ക്കി​ 2023 ഡി​​​സം​​​ബ​​​റി​​​ൽ മോ​​​ദി സ​​​ർ​​​ക്കാ​​​ർ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ നി​​യ​​മം പാ​​​സാ​​​ക്കി​​​യെ​​​ടു​​​ത്തു. 2024 ജ​​​നു​​​വ​​​രി​​​യി​​​ൽ കേ​​ന്ദ്ര ആ​​ഭ്യ​​ന്ത​​ര​​മ​​ന്ത്രി അ​​​മി​​​ത് ഷാ​​​യെ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് സ​​മി​​തി അം​​​ഗ​​​മാ​​​യി നി​​​ർ​​​ദേ​​​ശി​​​ക്കു​​​ക​​​യും ചെ​​​യ്തു. ആ ​​​സ​​​മി​​​തി നി​​​ശ്ച​​​യി​​​ച്ച ആ​​​ദ്യ മു​​​ഖ്യ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മീ​​ഷ​​​ണ​​​റാ​​​ണ് ഗ്യാ​​​നേ​​​ഷ് കു​​​മാ​​​ർ. അ​പ്പോ​ൾ ത​ന്നെ ചി​ത്രം വ്യ​ക്തം. ഇ​പ്പോ​ൾ വേ​ണ്ട​ത് ഗ്യാ​നേ​ഷ് കു​മാ​റി​ന്റെ രാ​ജി​യാ​ണ്. അ​ത് ജ​നം പി​ടി​ച്ചു മേ​ടി​ച്ചേ പ​റ്റൂ.

Show More expand_more
News Summary - Election Commission Rigged Voter List