Begin typing your search above and press return to search.
proflie-avatar
Login

ചരിത്രനേട്ടം ആവർത്തിക്കണമെങ്കിൽ

ചരിത്രനേട്ടം  ആവർത്തിക്കണമെങ്കിൽ
cancel

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയത്​ ചരിത്രവിജയമായിരുന്നു. അതിൽ കേരളത്തി​ന്റെ പങ്ക്​ എന്താണ്​? ഏഷ്യൻ ഗെയിംസി​ൽ ഭാവിയിൽ ഇന്ത്യക്ക്​ എന്താണ്​ വെല്ലുവിളി? ചൈനീസ്​ സംഘാടകമികവ്​ എപ്രകാരമായിരുന്നു? -ഏഷ്യൻ ഗെയിംസ്​ കണ്ട്​ തിരിച്ചെത്തിയ മുതിർന്ന സ്​പോർട്​സ്​ മാധ്യമപ്രവർത്തക​ന്റെ നിരീക്ഷണങ്ങൾ.ഏഷ്യൻ ഗെയിംസ്​ തുടങ്ങിയത് ഇന്ത്യയിൽ. പക്ഷേ, 1951ൽനിന്ന് പല പതിപ്പുകൾ പിന്നിട്ട് 1982ൽ വീണ്ടും ന്യൂഡൽഹി വേദിയായപ്പോഴേക്കും മറ്റു രാജ്യങ്ങൾ ഏറെ മുന്നിലെത്തിയിരുന്നു. ചൈനകൂടി വന്നതോടെ മത്സരം വീണ്ടും കനത്തു. പക്ഷേ, ചൈനയിലെ ഹാങ്ചോയിൽ പത്തൊമ്പതാം ഏഷ്യൻ ഗെയിംസിന് കൊടി താഴ്ന്നപ്പോൾ, ദീപം അണഞ്ഞപ്പോൾ ഇന്ത്യൻ ദേശീയ...

Your Subscription Supports Independent Journalism

View Plans

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ നേടിയത്​ ചരിത്രവിജയമായിരുന്നു. അതിൽ കേരളത്തി​ന്റെ പങ്ക്​ എന്താണ്​? ഏഷ്യൻ ഗെയിംസി​ൽ ഭാവിയിൽ ഇന്ത്യക്ക്​ എന്താണ്​ വെല്ലുവിളി? ചൈനീസ്​ സംഘാടകമികവ്​ എപ്രകാരമായിരുന്നു? -ഏഷ്യൻ ഗെയിംസ്​ കണ്ട്​ തിരിച്ചെത്തിയ മുതിർന്ന സ്​പോർട്​സ്​ മാധ്യമപ്രവർത്തക​ന്റെ നിരീക്ഷണങ്ങൾ.
ഏഷ്യൻ ഗെയിംസ്​ തുടങ്ങിയത് ഇന്ത്യയിൽ. പക്ഷേ, 1951ൽനിന്ന് പല പതിപ്പുകൾ പിന്നിട്ട് 1982ൽ വീണ്ടും ന്യൂഡൽഹി വേദിയായപ്പോഴേക്കും മറ്റു രാജ്യങ്ങൾ ഏറെ മുന്നിലെത്തിയിരുന്നു. ചൈനകൂടി വന്നതോടെ മത്സരം വീണ്ടും കനത്തു. പക്ഷേ, ചൈനയിലെ ഹാങ്ചോയിൽ പത്തൊമ്പതാം ഏഷ്യൻ ഗെയിംസിന് കൊടി താഴ്ന്നപ്പോൾ, ദീപം അണഞ്ഞപ്പോൾ ഇന്ത്യൻ ദേശീയ പതാക ഉയരെ പറന്നു. ഇന്ത്യൻ കായികരംഗം ദീപപ്രഭയിൽ നിറഞ്ഞു. 28 സ്വർണവും 38 വെള്ളിയും 41 വെങ്കലവും ഉൾപ്പെടെ 107 മെഡൽ എന്ന ചരിത്രനേട്ടം ഇന്ത്യ സാധ്യമാക്കി. 652 കായികതാരങ്ങളും 266 ഒഫീഷ്യലുകളും കേവലം ടൂറിസ്റ്റുകളായല്ല പോയിവന്നത്. ഏഷ്യൻ ഗെയിംസിലെ മാത്രമല്ല ഒരു മെഗാ രാജ്യാന്തര കായികമേളയിലെ ഏറ്റവും തിളക്കമാർന്ന അധ്യായമാണ് ഹാങ്ചോവിൽ ഇന്ത്യ എഴുതിച്ചേർത്തത്.

2010ൽ ന്യൂഡൽഹിയിൽ നടന്ന കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യ 38 സ്വർണവും 27 വെള്ളിയും 36 വെങ്കലവും ഉൾപ്പെടെ 101 മെഡൽ നേടിയിരുന്നു. ഇതൊഴിച്ചാൽ ഒരു മെഗാ രാജ്യാന്തര കായികമേളയിൽ മെഡൽ നേട്ടത്തിൽ ഇന്ത്യ സെഞ്ച്വറി നേടുന്നത് ആദ്യമാണ്. ഏഷ്യൻ ഗെയിംസിലാകട്ടെ 2018ൽ ജകാർത്തയിൽ നേടിയ 16 സ്വർണം ഉൾപ്പെടെ 70 മെഡൽ എന്നതായിരുന്നു ഇതുവരെയുള്ള മികച്ച പ്രകടനം.

ഇത്തവണ സ്വർണമെഡലുകളുടെ കാര്യത്തിൽ ഇന്ത്യ കാൽസെഞ്ച്വറി കടന്നു. 28 സ്വർണം എന്നത് ചെറിയ കാര്യമല്ല. സുവർണവിജയങ്ങളിൽ ‘ട്രിപ്പിൾ’ നേട്ടം രണ്ട് ആർച്ചറി താരങ്ങൾ സ്വന്തമാക്കി. ജ്യോതി സുരേഖ വെന്നവും ഓജസ്​ പ്രവീൺ ദിയോതലെയും യഥാക്രമം വനിത, പുരുഷ കോമ്പൗണ്ട് വിഭാഗം ആർച്ചറി വ്യക്തിഗത ഇനത്തിലും മിക്സഡ് ഇനത്തിലും ടീമിലും സ്വർണം നേടി. സ്വകാഷ് താരം ഹരീന്ദർപാൽ സിങ് സന്ധു ടീം ഇനത്തിലും മിക്സഡ് ഡബ്ൾസിലും ജയിച്ച് ഇരട്ട സ്വർണത്തിന് ഉടമയായി. കബഡിയിൽ നഷ്​ടപ്പെട്ട സ്വർണം പുരുഷ, വനിത ടീമുകൾ വീണ്ടെടുത്തു. ഹോക്കിയിൽ നാലാമതൊരിക്കൽകൂടി സ്വർണം നേടി.

2022ൽ നടക്കേണ്ടിയിരുന്ന ഏഷ്യൻ ഗെയിംസാണ് കോവിഡ് ഭീഷണിമൂലം ഈ വർഷത്തേക്കു മാറ്റിയത്. ടോക്യോ ഒളിമ്പിക്സ്​ 2020ൽനിന്ന് 2021ലേക്കു മാറ്റിയപ്പോൾ ഇന്ത്യക്ക് അത് നേട്ടമായി. അതുതന്നെ ഏഷ്യൻ ഗെയിംസിലും സംഭവിച്ചു എന്നുപറയാം. കൂടുതൽ തയാറെടുക്കാൻ ഇന്ത്യക്ക് സാധിച്ചു. അതി​ന്റെ ഫലവും കണ്ടു. പക്ഷേ,

ടോക്യോ 2020 എന്ന് രേഖപ്പെടുത്തിയതുപോലെ ഹാങ്ചോ 2022 ആയി തന്നെ രേഖപ്പെടുത്തപ്പെട്ടു. രണ്ടി​ന്റെയും കാരണം ഒന്നുതന്നെ.

മെഡൽ ഉൾപ്പെടെയുള്ളതിലെല്ലാം മുൻനിശ്ചയിച്ച വർഷം അടയാളപ്പെടുത്തിക്കഴിഞ്ഞിരുന്നു. അതിലുപരി ഇത്തരം മേളകളിലെ പ്രധാനവരുമാനമായ മെമന്റോ വിൽപനയിലും ഹാങ്ചോ 2022 എന്നതു മാറ്റാനാവില്ലായിരുന്നു. അവയും നിർമിച്ചുകഴിഞ്ഞിരുന്നു.

വ്യത്യസ്​തങ്ങളായ കായിക ഇനങ്ങളിൽ ഇന്ത്യക്കു മികവുകാട്ടാനായി. പതിവ് ഇനങ്ങൾക്കപ്പുറം പലതിലും ഇന്ത്യ മെഡൽ നേടി. അശ്വാഭ്യാസം െഡ്ര​സേജിൽ നേടിയ സ്വർണം, വുഷുവിൽ മണിപ്പൂരുകാരി റോഷിബിനാ ദേവി നേടിയ വെള്ളി, സെപക് താേക്രായിൽ ലഭിച്ച വെങ്കലം, റോളർ സ്​കേറ്റിങ്ങിൽ കൈവന്ന രണ്ടു വെങ്കലം എന്നിവ ശ്രദ്ധേയമാണ്. ബ്രിജിലെ വെള്ളിയും ടേബ്ൾ ടെന്നിസ്​ വനിത ഡബിൾസിൽ സുധീർഥ, ഐഹികസഖ്യം നേടിയ വെങ്കലവും എണ്ണപ്പെടേണ്ടതാണ്.

ഇന്ത്യൻ മെഡൽ ജേതാക്കളിൽ, റോളർ സ്​കേറ്റിങ്ങിൽ മത്സരിച്ച സഞ്ജന ബാതുലെ എന്ന പതിനഞ്ചുകാരി മുതൽ, ബ്രിജിൽ പങ്കെടുത്ത അറുപത്തഞ്ചുകാരൻ ജഗി ശിവദാസിനി വരെയുണ്ട്. വൈവിധ്യങ്ങളുടെ നാടായ ഇന്ത്യയിൽനിന്നുള്ള താരങ്ങൾക്ക് വൈവിധ്യമാർന്ന മത്സരങ്ങളിൽ മെഡൽ നേടാൻ സാധിച്ചു. ഇനി, ഇതിൽ ഏതിലൊക്കെ ഒളിമ്പിക് സാധ്യതയുണ്ടെന്നു കണ്ടെത്തി പരിശീലനവും േപ്രാത്സാഹനവും ഉറപ്പുവരുത്തണം. പാരിസ്​ ഒളിമ്പിക്സിൽ മെഡൽനേട്ടത്തിൽ ഇരട്ടസംഖ്യ കൈവരിക്കാനാവണം.

പി.ആർ. ശ്രീജേഷ്, നീരജ് ചോപ്ര

 അത്​ലറ്റിക്സിൽ എട്ടു സ്വർണം ഉൾപ്പെടെ 20 മെഡൽ ജകാർത്തയിൽ നേടിയ ഇന്ത്യ ഇക്കുറി ആകെ മെഡൽ നേട്ടത്തിൽ മികവുകാട്ടിയെങ്കിലും സ്വർണം ആറായി കുറഞ്ഞു. 13 സ്വർണമെങ്കിലും ഇന്ത്യക്കു കിട്ടേണ്ടതായിരുന്നെന്നും ബഹ്റൈനും ഖത്തറുമൊക്കെ ആഫ്രിക്കൻ വംശജരായ അത്​ലറ്റുകളെ ടീമി​ന്റെ ഭാഗമാക്കിയതാണ് തിരിച്ചടിക്ക് കാരണമെന്നും അത്​ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ആദിൽ സുമരിവാല പറഞ്ഞു. അദ്ദേഹം പറഞ്ഞത് സത്യമാണ്.

പക്ഷേ, ഇതിനൊരു മറുവശമില്ലേ? ആഫ്രിക്കൻ താരങ്ങളുടെ സാന്നിധ്യം ഏഷ്യൻ ഗെയിംസ്​ അത്​ലറ്റിക്സി​ന്റെ നിലവാരം വർധിപ്പിച്ചു. അതി​ന്റെ ഫലം മത്സരങ്ങളിൽ കണ്ടില്ലേ? വനിതകളുടെ 4x400 മീറ്റർ റിലേയിൽ ഇന്ത്യയുടെ പ്രകടനംതന്നെ ഏറ്റവും നല്ല ഉദാഹരണം. സോവിയറ്റ് യൂനിയൻ വിഭജിക്കപ്പെട്ടശേഷം കസാഖ്സ്​താനും കിർഗിസ്​താനും തുർക്ക്മെനിസ്താനും ഉസ്​ബകിസ്​താനും ഏഷ്യൻ ഗെയിംസി​ന്റെ ഭാഗമായത് ഗെയിംസിലെ മത്സരങ്ങൾക്കു തീവ്രത പകർന്നില്ലേ? ചില ഇനങ്ങളിലെങ്കിലും യൂറോപ്യൻ മികവ് ഏഷ്യൻ ഗെയിംസിലേക്കു കടന്നുവന്നില്ലേ?

ഷൂട്ടിങ്ങിൽ ഏഴു സ്വർണവും ഒമ്പത് വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 22 മെഡൽ നേടിയ ഇന്ത്യ അത്​ലറ്റിക്സിൽ ആറു സ്വർണവും 14 വെള്ളിയും ഒമ്പത് വെങ്കലവും ഉൾപ്പെടെ 29 മെഡൽ കരസ്ഥമാക്കി. ആർച്ചറിയിൽ ദക്ഷിണ കൊറിയയുടെ ആധിപത്യം തകർത്ത് അഞ്ചു സ്വർണം ഉൾപ്പെടെ ഒമ്പതു മെഡൽ എയ്തുവീഴ്ത്തി. അത്​ലറ്റിക്സ്​ ആയിരുന്നു ജകാർത്തയിൽ ഇന്ത്യയെ തുണച്ചത്. ജകാർത്തയിൽ ഇന്ത്യക്ക് ട്രാക്ക് ആൻഡ് ഫീൽഡിൽ എട്ടു സ്വർണം ലഭിച്ചു. ഇതിൽ നീരജ് ചോപ്രയും (ജാവലിൻ) തേജീന്ദർപാൽ സിങ് ടൂറും (ഷോട്ട്പുട്ട്) സ്വർണം നിലനിർത്തി.

ഷൂട്ടിങ്ങിൽ ജകാർത്തയിൽ ഇന്ത്യ രണ്ടു വ്യക്തിഗത സ്വർണം നേടിയിരുന്നു. 2006ൽ നേടിയ 14 മെഡൽ എന്നതായിരുന്നു ഷൂട്ടിങ്ങിൽ ഇതിനു മുമ്പുള്ള ഇന്ത്യയുടെ മികച്ച പ്രകടനം. സ്​ക്വാഷിൽ പുരുഷ ടീം ഫൈനലിൽ പാകിസ്​താനെ തോൽപിച്ചത് വലിയ നേട്ടമായി. ബാഡ്മിന്റണിൽ പി.വി. സിന്ധുവി​ന്റെ ഫോം നഷ്​ടം ഹാങ്ചോയിൽ ഇന്ത്യക്കു തിരിച്ചടിയായെങ്കിലും പുരുഷതാരങ്ങൾ തിളക്കമാർന്ന പ്രകടനം കാഴ്ച​െവച്ചു. പുരുഷ ഡബിൾസിൽ റാങ്കി റെഡി, ശിരാഗ് ഷെട്ടി സഖ്യത്തി​ന്റെ സുവർണനേട്ടം ചരിത്രമായി.

ക്രിക്കറ്റിൽ ആദ്യമായി പങ്കെടുത്ത ഇന്ത്യ പുരുഷ, വനിത വിഭാഗങ്ങളിൽ സ്വർണം നേടി. പക്ഷേ, ഇന്ത്യൻ ‘ബി’ ടീം പുരുഷവിഭാഗത്തിൽ നേടിയ സ്വർണമെഡലിനു തിളക്കം കുറയും. അഫ്ഗാനിസ്​താനുമായുള്ള ഫൈനൽ മഴ മുടക്കിയപ്പോൾ റാങ്കിങ് നോക്കി ഇന്ത്യക്കു സ്വർണം സമ്മാനിക്കുകയായിരുന്നു. റാങ്കിങ്ങിൽ മുന്നിൽ ഇന്ത്യയുടെ ‘എ’ ടീമാണ്.

ലോകകപ്പ് നടക്കുന്നതിനാൽ ഏഷ്യൻ ഗെയിംസിൽ ഇന്ത്യ ഇറക്കിയത് ‘ബി’ ടീമിനെയും. കളിച്ചുനേടിയതല്ല ഈ സ്വർണം എന്നുതന്നെ പറയണം. ഫുട്ബാളിലും വോളിബാളിലും ബാസ്​കറ്റ്ബാളിലും ഇന്ത്യയിൽനിന്നു മെഡൽ ആരും പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഫുട്ബാളിലും വോളിബാളിലും തീർത്തും ദയനീയമായില്ല ഇന്ത്യയുടെ പ്രകടനം എന്നു പറയാം. ജകാർത്തയിൽ രണ്ടു സ്വർണം നേടിയ ഇന്ത്യയുടെ ഗുസ്​തി താരങ്ങൾ ഇക്കുറി പിന്നാക്കം പോയി. ബജ്റങ് പൂനിയക്ക് മെഡൽ നോടാനായില്ല. വിനേഷ് ഫോഗട്ട് പങ്കെടുത്തുമില്ല. ഫെഡറേഷൻ സാരഥിക്കെതിരായ സമരം താരങ്ങളുടെ ആത്മവിശ്വാസം കെടുത്തിയിരുന്നു. ഭാരോദ്വഹനത്തിലും ബോക്സിങ്ങിലും പിന്നാക്കം പോയി.

കേരളത്തി​ന്റെ സംഭാവന

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്കായി മെഡൽ നേടിയവരിൽ ഒരു ഡസനിലേറെ മലയാളികളുണ്ട്. ഇതിൽ ചിലർ ഇതര സംസ്​ഥാനങ്ങളിൽനിന്നുള്ളവരാണ്. ഹോക്കി സ്വർണം നേടിയ ടീമിൽ പി.ആർ. ശ്രീജേഷും വനിത ക്രിക്കറ്റ് വിജയിച്ച ടീമിൽ മിന്നുമണിയും അംഗങ്ങളായിരുന്നു. പുരുഷന്മാരുടെ 4 x 400 മീറ്റർ റിലേയിലെ സുവർണവിജയത്തിൽ മുഹമ്മദ് അജ്മലും മുഹമ്മദ് അനസും കേരളീയരായുണ്ട്. മറുനാടൻ മലയാളികളുടെ കണക്ക് എടുത്താൽ റിലേ സ്വർണത്തിൽ ഡൽഹിയിൽനിന്നുള്ള

അമോജ് ജേക്കബും കർണാടകയിൽനിന്നുള്ള മിജോ ചാക്കോ കുര്യനും നിഹാൽ ജോയൽ വില്യമും പങ്കാളികളായി. മിജോ മംഗളൂരുവിൽനിന്നും നിഹാൽ ബംഗളൂരുവിൽനിന്നുമുള്ള മലയാളികളാണ്. മിക്സ​ഡ് ഡബ്ൾസ്​ വിഭാഗം സ്​ക്വാഷിൽ ചെന്നൈയിൽനിന്നുള്ള ദീപിക പള്ളിക്കൽ, ഹരീന്ദർപാൽ സിങ് സന്ധുവുമൊത്ത് സ്വർണമെഡൽ കരസ്ഥമാക്കി.

വെള്ളിത്തിളക്കത്തിൽ മുഹമ്മദ് അജ്മലും (മിക്സ​ഡ് റിലേ), മുഹമ്മദ് അഫ്സലും (800 മീറ്റർ), എം. ശ്രീശങ്കറും (ലോങ് ജംപ്), ആൻസി സോജനും (ലോങ്ജംപ്), എച്ച്. എസ്. പ്രണോയും എം. ആർ. അർജുനും (ഇരുവരും ബാഡ്മിന്റൺ ടീം) ഉണ്ട്. വെങ്കലം നേടിയവരിൽ ജിൻസൻ ജോൺസണും (1500 മീറ്റർ), എച്ച്.എസ്​. പ്രണോയും (ബാഡ്മിന്റൺ സിംഗ്ൾസ്​) ദീപിക പള്ളിക്കലും (സ്​ക്വാഷ് ടീം) ഉൾപ്പെടും, പ്രണോയും ദീപികയും മുഹമ്മദ് അജ്മലും ഇരട്ടമെഡൽ നേടി.

ഇന്ത്യൻ വിജയങ്ങളിൽ മലയാളികളായ പരിശീലകരും നിർണായക പങ്കുവഹിച്ചു. അത്​ലറ്റിക് ടീമിന്റെ ചീഫ് കോച്ച് പി. രാധാകൃഷ്ണൻ നായരും 400 മീറ്റർ ഓട്ടങ്ങളിലെ കോച്ച് എം.കെ. രാജ്മോഹനും ആയിരുന്നു. ശ്രീശങ്കറി​ന്റെ പരിശീലകൻ അച്ഛൻ മുരളിതന്നെ. കബഡിയിൽ പുരുഷവിഭാഗം സ്വർണം വീണ്ടെടുത്ത ടീമിനെ പരിശീലിപ്പിച്ചത് ഇ. ഭാസ്​കരനാണ്. റോവിങ് വനിത ടീം പരിശീലകനായി ജനിൽ കൃഷ്ണൻ ഉണ്ടായിരുന്നു. ക്വാർട്ടറിൽ കടന്ന പുരുഷ വോളിബാൾ ടീമി​ന്റെ അസി. കോച്ച് ടോം ജോസഫ് ആയിരുന്നു. മലയാളിയായ ഒളിമ്പ്യൻ പി. രാമചന്ദ്രൻ ആയിരുന്നു ഇന്ത്യൻ സംഘത്തി​ന്റെ ഉപമേധാവി.

കേരള താരങ്ങൾക്ക് അവഗണന

ഏഷ്യൻ ഗെയിംസിൽ തിളക്കമാർന്ന പ്രകടനം കാഴ്ച​െവച്ച് മടങ്ങിയെത്തിയ മലയാളി താരങ്ങൾ ആദ്യം പറഞ്ഞത് കേരളം വിട്ട് ഇതര സംസ്​ഥാനങ്ങളിലേക്ക് കുടിയേറുന്ന കാര്യമാണ്. ഏറെക്കാലമായി മലയാളി താരങ്ങൾ ജന്മനാട്ടിൽ അവഗണന നേരിടുകയാണ്. സമയത്ത് ജോലി കിട്ടുന്നില്ല. േപ്രാത്സാഹനമില്ല, പരിശീലന സൗകര്യങ്ങൾ കുറവ് തുടങ്ങി ഒട്ടേറെ പരാതികൾ ഉയരുന്നു. ഇതര സംസ്​ഥാനങ്ങൾ ഏഷ്യൻ ഗെയിംസ്​ മെഡൽ ജേതാക്കൾക്ക് കാഷ് അവാർഡുകൾ, വിജയമറിഞ്ഞ ഉടനെ പ്രഖ്യാപിച്ച

പ്പോൾ ഇവിടെ അതുണ്ടായില്ലെന്നു മാത്രമല്ല, അധികാരസ്​ഥാനത്തുള്ളവർ ആരും തങ്ങളെ വിളിച്ച് അനുമോദിക്കുകപോലും ഉണ്ടായില്ലെന്നു പല മെഡൽ ജേതാക്കളും പറഞ്ഞു. ദേശീയ ഗെയിംസിൽ മെഡൽ ജേതാക്കൾക്കെല്ലാം ജോലി വാഗ്ദാനംചെയ്ത സംസ്​ഥാന സർക്കാർ സ്വർണമെഡൽ നേടിയവർക്ക് ഗസറ്റഡ് റാങ്കാണ് നൽകിയത്. ദേശീയ ഗെയിംസ്​ ഒരു ആന്റി​ൈക്ലമാക്സാണ്. അതിലെ മെഡൽ നേട്ടം പലപ്പോഴും ദേശീയ നിലവാരത്തിനടുത്തെത്താറില്ല. ഇവർ സർക്കാർ ജോലിക്കാരായപ്പോൾ രാജ്യാന്തരതലത്തിൽ മികവുകാട്ടിയ പലരും തൊഴിൽതേടി അലയുന്നു. കേന്ദ്രത്തിലും ഇതര സംസ്​ഥാനങ്ങളിലും ലഭിച്ച ജോലി സ്വീകരിക്കാതെ പോയവരും ഇക്കൂട്ടത്തിലുണ്ട്.

റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീം

ചൈനയുടെ സംഘാടക മികവ്

‘‘ഏഷ്യൻ ഗെയിംസിനു മാത്രമല്ല, ഒളിമ്പിക്സിനും ഭാവി സംഘാടകർക്ക് നടത്തിപ്പ് വെല്ലുവിളിയാകും. സംഘാടക മികവി​ന്റെ ബാർ ചൈന അത്രയധികം ഉയർത്തിക്കഴിഞ്ഞു. ഇനിയുള്ള വേദികളിൽ ഇതു ശ്രമകരമാകും’’ -ഒളിമ്പിക് കൗൺസിൽ ഓഫ് ഏഷ്യ പ്രസിഡന്റ് രാജാ രൺധീർ സിങ് പറഞ്ഞു.

ആറ് ഒളിമ്പിക്സിൽ ഇന്ത്യൻ ടീമിൽ അംഗമാകുകയും അഞ്ചു തവണ മത്സരിക്കുകയും ചെയ്ത രാജാ രൺധീർ സിങ് ഏഷ്യൻ ഗെയിംസ്​ ഷൂട്ടിങ്ങിൽ സ്വർണം നേടിയ ആദ്യ ഇന്ത്യക്കാരനുമാണ്. പട്യാല മഹാരാജാവ് രാജാ ഭലീന്ദ്രസിങ്ങി​ന്റെ പുത്രൻ എന്നനിലയിലും പിന്നീട് കായിക സംഘാടകനായും ഒട്ടേറെ ഒളിമ്പിക്സിലും ഏഷ്യൻ ഗെയിംസിലും സാന്നിധ്യമായിരുന്ന രാജാ രൺധീർ സിങ് പറഞ്ഞത് ഇത്രയും മനോഹരമായി സംഘടിപ്പിക്കപ്പെട്ടൊരു ഏഷ്യൻ ഗെയിംസ്​ ഓർമയിൽ ഇല്ലെന്നാണ്.

ഉദ്ഘാടനത്തിന് ചൈനീസ്​ പ്രസിഡന്റ് ഷി ജിൻ പിങ്ങി​ന്റെ സാന്നിധ്യം പ്രമാണിച്ച് കനത്ത സുരക്ഷാക്രമീകരണങ്ങൾ ഒരുക്കിയപ്പോഴും അത് പങ്കെടുക്കുന്നവരെയോ കാണികളെയോ ബാധിക്കാതിരിക്കാൻ സംഘാടകർ പ്രത്യേകം ശ്രദ്ധിച്ചു.

പൊലീസിനെയും പട്ടാളത്തെയുമൊക്കെ മാറ്റി കൗമാരക്കാരും യുവാക്കളുമായ വളന്റിയർമാരെ സുരക്ഷ, പരിശോധന ഏൽപിച്ചതുവഴി അവിടെയും സൗഹൃദ അന്തരീക്ഷം ഒരുക്കാൻ ചൈനക്കു സാധിച്ചു. ഉദ്ഘാടന ചടങ്ങുകളിലെ കലാപരിപാടികളിൽ പങ്കെടുത്തവർക്കും ഉദ്ഘാടനത്തിന് സ്റ്റേഡിയത്തിലെ ഗാലറിയിൽ ഇരിപ്പിടമൊരുക്കിയ അധികൃതർ വളന്റിയർമാർക്ക് ഭക്ഷണപ്പൊതികളൊക്കെ കൃത്യമായി എത്തിച്ചുനൽകുന്നതു കണ്ടു.

ഗെയിംസ്​ വിജയിച്ചതിൽ പരിശീലനം നേടിയ വളന്റിയർമാരുടെ പങ്ക് ചൈന അംഗീകരിച്ചു. അഭിപ്രായ സർവേകളിലെല്ലാം വളന്റിയർമാർ പ്രശംസിക്കപ്പെട്ടു. അത് അംഗീകരിച്ച്, സമാപനപരിപാടികളിൽ അത്​ലറ്റുകൾക്കൊപ്പം വളന്റിയർമാർക്കും സ്റ്റേഡിയത്തിൽ അവസരം നൽകി അവരെ അംഗീകരിച്ചു. നമ്മളൊക്കെ കണ്ടു പഠിക്കേണ്ട കാര്യം.

News Summary - weekly social kaliyezhuth