Begin typing your search above and press return to search.
proflie-avatar
Login

അ​ധി​ക​മാ​യൊ​രു റൗ​ണ്ട്; 40 മ​ത്സ​ര​ങ്ങ​ളും

അ​ധി​ക​മാ​യൊ​രു റൗ​ണ്ട്;   40 മ​ത്സ​ര​ങ്ങ​ളും
cancel

ജൂ​ൺ 11ന് ​ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ഹാ അ​ങ്ക​ത്തി​ന് വി​സി​ലു​യ​രും. ഇ​ത്ത​വ​ണ കു​റെ​യേ​റെ സ​വി​ശേ​ഷ​ത​ക​ളു​ണ്ട് മ​ത്സ​ര സം​ഘാ​ട​ന​ത്തി​ന്. ലോ​ക​ക​പ്പി​ന്റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് മു​തി​ർ​ന്ന സ്​​പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റാ​യ ​േല​ഖ​ക​ൻലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഒ​രി​ക്ക​ൽ​ക്കൂ​ടി യു.​എ​സി​ൽ എ​ത്തു​മ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ നേ​രെ ഇ​ര​ട്ടി. 1994ലെ ​യു.​എ​സ്​ ലോ​ക​ക​പ്പി​ൽ 24 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ക്കു​റി അ​ത് 48. ടീ​മു​ക​ളു​ടെ എ​ണ്ണം 1998ൽ 32 ​ആ​യി വ​ർ​ധി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 16 ടീ​മു​ക​ൾ കൂ​ടു​ത​ലാ​യെ​ത്തി. യു.​എ​സി​നൊ​പ്പം മെ​ക്സി​കോ യും...

Your Subscription Supports Independent Journalism

View Plans
ജൂ​ൺ 11ന് ​ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ മ​ഹാ അ​ങ്ക​ത്തി​ന് വി​സി​ലു​യ​രും. ഇ​ത്ത​വ​ണ കു​റെ​യേ​റെ സ​വി​ശേ​ഷ​ത​ക​ളു​ണ്ട് മ​ത്സ​ര സം​ഘാ​ട​ന​ത്തി​ന്. ലോ​ക​ക​പ്പി​ന്റെ വി​ശേ​ഷ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ക​യാ​ണ് മു​തി​ർ​ന്ന സ്​​പോ​ർ​ട്സ് ജേ​ണ​ലി​സ്റ്റാ​യ ​േല​ഖ​ക​ൻ

ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഒ​രി​ക്ക​ൽ​ക്കൂ​ടി യു.​എ​സി​ൽ എ​ത്തു​മ്പോ​ൾ പ​ങ്കെ​ടു​ക്കു​ന്ന ടീ​മു​ക​ൾ നേ​രെ ഇ​ര​ട്ടി. 1994ലെ ​യു.​എ​സ്​ ലോ​ക​ക​പ്പി​ൽ 24 ടീ​മു​ക​ളാ​ണ് മ​ത്സ​രി​ച്ച​ത്. ഇ​ക്കു​റി അ​ത് 48. ടീ​മു​ക​ളു​ടെ എ​ണ്ണം 1998ൽ 32 ​ആ​യി വ​ർ​ധി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ 16 ടീ​മു​ക​ൾ കൂ​ടു​ത​ലാ​യെ​ത്തി. യു.​എ​സി​നൊ​പ്പം മെ​ക്സി​കോ യും ​കാ​ന​ഡ​യും ആ​തി​ഥേ​യ​രാ​യു​ണ്ട്. ഉ​ദ്ഘാ​ട​ന മ​ത്സ​രം ജൂ​ൺ 11ന് ​മെ​ക്സി​കോ​യി​ലെ എ​സ്​​താ​ഡി​യോ അ​സ്​​റ്റെ​ക്ക സ്റ്റേ​ഡി​യ​ത്തി​ലാ​ണ്. ഫൈ​ന​ൽ ജൂ​ലൈ 19ന് ​ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​ജേ​ഴ്സി സ്റ്റേ​ഡി​യ​ത്തി​ലും. യു.​എ​സി​ൽ പ​തി​നൊ​ന്നും മെ​ക്സി​കോ​യി​ൽ മൂ​ന്നും കാ​ന​ഡ​യി​ൽ ര​ണ്ടും വേ​ദി​ക​ളി​ലാ​ണ് മ​ത്സ​രം.

ഗ​ൾ​ഫി​ൽ സ​മാ​ധാ​നം പു​ല​രു​ന്ന​തി​ന്റെ സൂ​ച​ന​ക​ൾ ക​ണ്ടു​തു​ട​ങ്ങി​യെ​ങ്കി​ലും ഒ​രു​പാ​ട് ചോ​ദ്യ​ങ്ങ​ൾ ബാ​ക്കി. ഇ​റാ​നും യു.​എ​സും ലോ​ക​ക​പ്പി​ൽ മു​ഖാ​മു​ഖം വ​രു​മോ? ഏ​തെ​ല്ലാം രാ​ജ്യ​ങ്ങ​ളി​ലെ ഫു​ട്ബാ​ൾ േപ്ര​മി​ക​ൾ​ക്ക് പ്ര​വേ​ശ​നം നി​ഷേ​ധി​ക്ക​പ്പെ​ടും? ഏ​തെ​ങ്കി​ലും വേ​ദി അ​വ​സാ​ന നി​മി​ഷം മാ​റ്റു​മോ? ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​ഞ്ചി​ന് വാ​ഷി​ങ്ട​ണി​ലെ കെ​ന്ന​ഡി സെ​ന്റ​റി​ൽ മ​ത്സ​ര ക്ര​മം സം​ബ​ന്ധി​ച്ച ന​റു​ക്കെ​ടു​പ്പ് ന​ട​ന്നു. ഇ​തി​ന്റെ വി​വ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത് പ്ര​സി​ഡ​ന്റ് ഡോ​ണ​ൾ​ഡ് ട്രം​പ് നേ​രി​ട്ടാ​ണ്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം വൈ​സ്​ പ്ര​സി​ഡ​ന്റ് ജെ.​ഡി. വാ​ൻ​സും ഫി​ഫ പ്ര​സി​ഡ​ന്റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​യും സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ഇ​ൻ​ഫ​ന്റി​നോ​യും ട്രം​പും സു​ഹൃ​ത്തു​ക്ക​ളാ​ണ്. ഫി​ഫ​യു​ടെ പ്ര​ഥ​മ സ​മാ​ധാ​ന പു​ര​സ്​​കാ​രം ഫി​ഫ പ്ര​സി​ഡ​ന്റ് ത​ന്നെ​യാ​ണ് ട്രം​പി​നു സ​മ്മാ​നി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ൽ ട്രം​പി​നൊ​പ്പം കാ​ന​ഡ പ്ര​ധാ​ന​മ​ന്ത്രി മാ​ർ​ക് കാ​ർ​ണി​യും മെ​ക്സി​കോ പ്ര​സി​ഡ​ന്റ് ക്ലോ​ഡി​യെ ഷെ​യ്ൻ​ബോ​മും പ​ങ്കെ​ടു​ത്തി​രു​ന്നു. ത​ന്റെ ‘‘ജീ​വി​ത​ത്തി​ലെ മ​ഹ​ത്താ​യ ബ​ഹു​മ​തി’’ എ​ന്നാ​ണ് ഫി​ഫ സ​മ്മാ​ന​ത്തെ ട്രം​പ് വി​ശേ​ഷി​പ്പി​ച്ച​ത്. പ​ക്ഷേ, ആ​ൾ ട്രം​പാ​ണ്. എ​പ്പോ​ൾ എ​ന്താ​ണ് തീ​രു​മാ​നി​ക്കു​ക​യെ​ന്നു പ​റ​യാ​നാ​വി​ല്ല. അ​മേ​രി​ക്ക​യു​ടെ സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 250ാം വാ​ർ​ഷി​ക​വും പ്ര​സി​ഡ​ന്റാ​യു​ള്ള ത​ന്റെ ര​ണ്ടാം ഊ​ഴ​വും ലോ​ക​ക​പ്പു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നെ​ങ്കി​ലും ട്രം​പി​നെ എ​ങ്ങ​നെ വി​ശ്വ​സി​ക്കും? ആ​ശ​ങ്ക​ക​ൾ ഏ​റെ ബാ​ക്കി​യു​ണ്ട്.

 

ഫിഫ സമാധാന പുരസ്കാരം ഡൊണാൾഡ് ട്രം​പിന് ഫിഫ പ്രസിഡന്‍റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​ സമ്മാനിക്കുന്നു

പ്ര​സി​ഡ​ന്റ് ട്രം​പി​ന്റെ പു​തി​യ ന​യ​ങ്ങ​ൾ വി​ദേ​ശ​ത്തു​നി​ന്നു​ള്ള കാ​ണി​ക​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന് പ​റ​യാ​നാ​വി​ല്ല. ചി​ല വേ​ദി​ക​ൾ​ത​ന്നെ വേ​ണ്ടി​വ​ന്നാ​ൽ മാ​റ്റു​മെ​ന്ന് ട്രം​പ് നേ​ര​ത്തേ ഭീ​ഷ​ണി മു​ഴ​ക്കി​യി​രു​ന്നു. ട്രം​പ് ഭ​ര​ണ​കൂ​ടം 2025 ജൂ​ൺ നാ​ലി​നു പ്ര​ഖ്യാ​പി​ച്ച​ത​നു​സ​രി​ച്ച് 19 രാ​ജ്യ​ങ്ങ​ൾ​ക്ക് വി​ല​ക്കു​ണ്ട്. ഇ​തി​ൽ കൂ​ടു​ത​ലും ആ​ഫ്രി​ക്ക​ൻ, മ​ധ്യ​പൂ​ർ​വ​ദേ​ശ രാ​ജ്യ​ങ്ങ​ളാ​ണ്. ഇ​വ​ർ​ക്ക് 2025 ജൂ​ൺ ഒ​മ്പ​തി​നു മു​മ്പ് ല​ഭി​ച്ച, കാ​ലാ​വ​ധി ക​ഴി​യാ​ത്ത വി​സ ഇ​ല്ലെ​ങ്കി​ൽ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. അ​ഫ്ഗാ​നി​സ്താ​ൻ,ഛാഡ്, കോം​ഗോ, ഗ്വി​നി, എ​റി​ത്രി​യ, ഹെ​യ്തി, ഇ​റാ​ൻ, ലി​ബി​യ, മ്യാ​ന്മ​ർ, സോ​മാ​ലി​യ, സു​ഡാ​ൻ, യ​മ​ൻ എ​ന്നി​വ​യാ​ണ് ശ​ക്ത​മാ​യ വി​ല​ക്കു​ള്ള 12 രാ​ജ്യ​ങ്ങ​ൾ. ഏ​ഴു രാ​ജ്യ​ങ്ങ​ൾ​ക്ക് ഇ​മിേ​ഗ്ര​ഷ​ൻ വി​സ​ക്കു പു​റ​മെ ടൂ​റി​സ്റ്റ്, സ്റ്റു​ഡ​ന്റ്, എ​ക്സ്​​ചേ​ഞ്ച് വി​സി​റ്റ് വി​സ​ക​ളും അ​നു​വ​ദി​ക്കി​ല്ല. ബു​റു​ണ്ടി, ക്യൂ​ബ, ലാ​വോ​സ്, സി​യ​റ ലി​യോ​ൺ, ടോ​ഗോ തു​ർ​ക്മെ​നി​സ്താ​ൻ, വെ​നി​സ്വേ​ല എ​ന്നി​വ ഈ ​വി​ഭാ​ഗ​ത്തി​ൽ വ​രും.

ഇ​തി​നെ​ല്ലാം പു​റ​മെ കേ​പ് വെ​ർ​ദെ, ഐ​വ​റി​കോ​സ്റ്റ്, ഈ​ജി​പ്ത്, ഘാ​ന, സെ​ന​ഗാ​ൾ എ​ന്നീ രാ​ജ്യ​ക്കാ​ർ​ക്കും പ്ര​വേ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്. ലോ​ക​ക​പ്പി​ന് യോ​ഗ്യ​ത നേ​ടി​യ രാ​ജ്യ​ങ്ങ​ളും സ​ന്ദ​ർ​ശ​ന വി​ല​ക്കു​ള്ള​വ​യി​ൽ​പ്പെ​ടു​ന്നു. എ​ന്നാ​ൽ, ടീ​മം​ഗ​ങ്ങ​ൾ​ക്കും അ​നു​ബ​ന്ധ സം​ഘാം​ഗ​ങ്ങ​ൾ​ക്കും മാ​ത്ര​മ​ല്ല, അ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ൾ​ക്കും പ്ര​വേ​ശ​നം ന​ൽ​കു​മ​േ​ത്ര.

ഇ​റാ​ൻ ആ​ക​ട്ടെ ത​ങ്ങ​ളു​ടെ സം​ഘാം​ഗ​ങ്ങ​ളി​ൽ ചി​ല​ർ​ക്ക് വി​സ നി​ഷേ​ധി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ഡി​സം​ബ​ർ അ​ഞ്ചി​നു ന​ട​ന്ന ന​റു​ക്കെ​ടു​പ്പ് ബ​ഹി​ഷ്ക​രി​ച്ചി​രു​ന്നു. ആ​കെ​യു​ള്ള 104 മ​ത്സ​ര​ങ്ങ​ളി​ൽ 78 എ​ണ്ണം യു.​എ​സി​ലാ​ണ്. 13 വീ​തം മെ​ക്സി​കോ​യി​ലും കാ​ന​ഡ​യി​ലും ന​ട​ക്കും. സെ​മി ഫൈ​ന​ലു​ക​ളും ഫൈ​ന​ലും യു.​എ​സി​ലാ​ണ്. ഫു​ട്ബാ​ൾ േപ്ര​മി​ക​ൾ​ക്ക് പ്ര​വേ​ശ​ന വി​ല​ക്ക് വ​രു​ന്ന​ത് മ​ത്സ​ര​വേ​ദി​ക​ളാ​യ ന​ഗ​ര​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക നേ​ട്ട​ത്തെ ബാ​ധി​ക്കും.

ഫു​ട്ബാ​ൾ ടി​ക്ക​റ്റ് നി​ര​ക്കി​ലെ വ​ൻ വ​ർ​ധ​ന ഫു​ട്ബാ​ൾ ആ​രാ​ധ​ക​രെ നി​രാ​ശ​രാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഫൈ​ന​ലി​ലെ കു​റ​ഞ്ഞ ടി​ക്ക​റ്റ് നി​ര​ക്ക് 4185 ഡോ​ള​ർ ആ​ണ്. നാ​ലു ല​ക്ഷം രൂ​പ​യോ​ളം വ​രും. ഖ​ത്ത​റി​ലേ​തി​ന്റെ ഏ​ഴി​ര​ട്ടി​യാ​ണി​ത്. പ്രാ​ഥ​മി​ക റൗ​ണ്ടി​ൽ 60 ഡോ​ള​ർ മു​ത​ൽ 200 ഡോ​ള​ർ വ​രെ. 104 ക​ളി​ക​ൾ​ക്കാ​യി ഏ​താ​ണ്ട് എ​ഴു​പ​ത് ല​ക്ഷം ടി​ക്ക​റ്റു​ക​ൾ വി​ൽ​പ​ന​ക്കു​ണ്ട്. ടി​ക്ക​റ്റി​നൊ​പ്പം വി​സ ല​ഭി​ക്കി​ല്ലെ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ശ്നം. വി​സ അ​വ​കാ​ശ​മ​ല്ലെ​ന്നാ​ണ് യു.​എ​സി​ന്റെ വാ​ദം. ഫി​ഫ ഇ​ള​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും ട്രം​പ് വ​ഴ​ങ്ങി​യി​ട്ടി​ല്ല.

 

ഫിഫ പ്രസിഡന്‍റ് ജി​യാ​നി ഇ​ൻ​ഫ​ന്റി​നോ​

ആ​ശ​ങ്ക​ക​ൾ ബാ​ക്കി​നി​ൽ​ക്കു​മ്പോ​ഴും ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ ഫൈ​ന​ൽ റൗ​ണ്ടി​ലെ 48 ടീ​മു​ക​ൾ ഏ​തെ​ന്നു വ്യ​ക്ത​മാ​യ​തോ​ടെ ഫു​ട്ബാ​ൾ േപ്ര​മി​ക​ളു​ടെ ശ്ര​ദ്ധ ഇ​നി മ​ത്സ​ര​ങ്ങ​ളി​ലേ​ക്കാ​കും. എ ​മു​ത​ൽ എ​ൽ വ​രെ 12 ഗ്രൂ​പ്പു​ക​ളി​ൽ നാ​ലു ടീ​മു​ക​ൾ വീ​ത​മു​ണ്ട്. ആ​തി​ഥേ​യ​രെ​ന്ന ലേ​ബ​ലി​ൽ യോ​ഗ്യ​ത റൗ​ണ്ട് ക​ളി​ക്കാ​തെ എ​ത്തി​യ​വ​രാ​ണ് യു.​എ​സും മെ​ക്സി​കോ​യും കാ​ന​ഡ​യും. മെ​ക്സി​കോ ഗ്രൂ​പ് ‘എ’​യി​ൽ ജൂ​ൺ 11ന് (​രാ​ത്രി 12.30ന്) ​ആ​ഫ്രി​ക്ക​യെ​യും കാ​ന​ഡ ഗ്രൂ​പ് ‘ബി’​യി​ൽ 13ന് ​ബോ​സ്​​നി​യ​യെ​യും എ​തി​രി​ടും.

ആ​റ് കോ​ൺ​ഫെ​ഡ​റേ​ഷ​നു​ക​ളി​ൽ​നി​ന്നു​ള്ള 48 ടീ​മു​ക​ൾ 16 വേ​ദി​ക​ളി​ലാ​യി 104 മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. 2022 ൽ 64 ​മ​ത്സ​ര​ങ്ങ​ളാ​യി​രു​ന്നു. ഇ​ക്കു​റി 40 മ​ത്സ​ര​ങ്ങ​ൾ അ​ധി​ക​മു​ണ്ട് ആ​ദ്യ റൗ​ണ്ടി​ൽ 72 മ​ത്സ​ര​ങ്ങ​ളു​ണ്ട്. ഓ​രോ ഗ്രൂ​പ്പി​ലും ആ​റു മ​ത്സ​ര​ങ്ങ​ൾ വീ​ത​മാ​ണ്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 12 ഗ്രൂ​പ്പു​ക​ളി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ ആ​ദ്യ ര​ണ്ട് സ്​​ഥാ​ന​ക്കാ​രും മൂ​ന്നാം സ്​​ഥാ​ന​ക്കാ​രി​ലെ മി​ക​ച്ച എ​ട്ടു ടീ​മു​ക​ളും റൗ​ണ്ട് ഓ​ഫ് 32ൽ ​ക​ളി​ക്കും.

റൗ​ണ്ട് ഓ​ഫ് 32 മു​ത​ൽ മ​ത്സ​ര​ങ്ങ​ൾ നോ​ക്കൗ​ട്ട് ആ​ണ്. ഇ​വി​ട​ന്ന് ക​ലാ​ശ​പ്പോ​രാ​ട്ട​വും വെ​ങ്ക​ല മെ​ഡ​ൽ പോ​രാ​ട്ട​വും ഉ​ൾ​പ്പെ​ടെ 32 മ​ത്സ​ര​ങ്ങ​ൾ ഉ​ണ്ടാ​കും. റൗ​ണ്ട് ഓ​ഫ് 32ൽ​നി​ന്ന് പി​ന്നീ​ട് പ്രീ​ക്വാ​ർ​ട്ട​ർ (16 ടീ​മു​ക​ൾ) തു​ട​ർ​ന്ന് ക്വാ​ർ​ട്ട​റും (എ​ട്ട് ടീ​മു​ക​ൾ) സെ​മി​യും (നാ​ലു ടീ​മു​ക​ൾ) ന​ട​ക്കും. നോ​ക്കൗ​ട്ട് മ​ത്സ​രം സ​മ​നി​ല​യാ​യാ​ൽ 30 മി​നി​റ്റ് അ​ധി​ക സ​മ​യം അ​നു​വ​ദി​ക്കും. 120 മി​നി​റ്റ് ക​ഴി​ഞ്ഞും സ​മ​നി​ല​യാ​യാ​ൽ പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ട്.

ലോ​ക​ക​പ്പ് 39 ദി​നം നീ​ളും. സെ​മി​യി​ൽ ക​ട​ക്കു​ന്ന ടീ​മു​ക​ൾ ആ​കെ എ​ട്ടു മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്ക​ണം (ഫൈ​ന​ലും ലൂ​സേ​ഴ്സ്​ ഫൈ​ന​ലും ഉ​ൾ​പ്പെ​ടെ). അ​താ​യ​ത് എ​ട്ടു മ​ത്സ​ര​ങ്ങ​ൾ​ക്കു​ശേ​ഷ​മേ മൂ​ന്നാം സ്​​ഥാ​ന​മോ ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ങ്ങ​ളോ നി​ശ്ച​യി​ക്ക​പ്പെ​ടു​ക​യു​ള്ളൂ. മേ​യ് 25നു ​ക്ല​ബു​ക​ൾ ക​ളി​ക്കാ​രെ വി​ട്ടു​കൊ​ടു​ക്ക​ണം. മേ​യ് 24 വ​രെ ദേ​ശീ​യ​താ​ര​ങ്ങ​ൾ​ക്ക് ക്ല​ബു​ക​ളി​ൽ ക​ളി​ക്കാം. കോ​ണ്ടി​നെ​ന്റ​ൽ ക്ല​ബ് മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന താ​ര​ങ്ങ​ൾ​ക്ക് ഇ​ള​വു​ണ്ട്. 2023 സെ​പ്റ്റം​ബ​ർ ഏ​ഴി​നു തു​ട​ങ്ങി​യ യോ​ഗ്യ​താ മ​ത്സ​ര​ങ്ങ​ളി​ൽ 206 ടീ​മു​ക​ൾ മ​ത്സ​രി​ച്ചു. പ്ലേ ​ഓ​ഫ് ഒ​ഴി​കെ​യു​ള്ള ബ​ർ​ത്തു​ക​ൾ 2025 ന​വം​ബ​ർ 18ന് ​പൂ​ർ​ത്തി​യാ​ക്കി. അ​തു​വ​രെ 883 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. 2480 ഗോ​ളു​ക​ൾ സ്​​കോ​ർ ചെ​യ്തു. 1,50,71,582 പേ​ർ മ​ത്സ​ര​ങ്ങ​ൾ ക​ണ്ടു. നോ​ർ​വേ​യു​ടെ എ​ർ​ലി​ങ് ഹാ​ല​ൻ​ഡ് ആ​ണ് യോ​ഗ്യ​ത റൗ​ണ്ടി​ൽ കൂ​ടു​ത​ൽ ഗോ​ൾ നേ​ടി​യ​ത് -16 ഗോ​ൾ. പ്ലേ ​ഓ​ഫ് മാ​ർ​ച്ച് മ​ത്സ​ര​ങ്ങ​ൾ 31ന് ​സ​മാ​പി​ച്ചു.

ട്ര​യോ​ണ്ട പ​ന്ത്

ലോ​ക​ക​പ്പ് ഫു​ട്ബാ​ളി​ന് അ​ഡി​ഡാ​സ്​ രൂ​പ​ക​ൽ​പ​ന ചെ​യ്ത ‘ട്ര​യോ​ണ്ട’ എ​ന്ന പ​ന്ത് ആ​യി​രി​ക്കും ഉ​പ​യോ​ഗി​ക്കു​ക. ത​ങ്ങ​ൾ ഇ​തു​വ​രെ നി​ർ​മി​ച്ച​തി​ലേ​ക്കും ദൃ​ശ്യ​ഭം​ഗി​യു​ള്ള ഫു​ട്ബാ​ൾ ആ​ണി​തെ​ന്ന് പു​തി​യ പ​ന്ത് പു​റ​ത്തി​റ​ക്കി​യ​പ്പോ​ൾ അ​ഡി​ഡാ​സ്​ ഫു​ട്ബാ​ൾ ജ​ന​റ​ൽ മാ​നേ​ജ​ർ സാം ​ഹാ​ൻ​ഡി പ​റ​യു​ന്നു.

1930ലെ ​പ്ര​ഥ​മ ലോ​ക​ക​പ്പ് മു​ത​ൽ ഇ​തു​വ​രെ 22 പ​ന്തു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. 2022ൽ ​ഖ​ത്ത​ർ ലോ​ക​ക​പ്പി​ന് ‘അ​ൽ​റി​ഹ്ല’ എ​ന്ന പ​ന്താ​ണ് ഉ​പ​യോ​ഗി​ച്ച​ത്. 1970 മു​ത​ൽ​ക്കാ​ണ് അ​ഡി​ഡാ​സ്​ പ​ന്തു​ക​ൾ ലോ​ക​ക​പ്പി​ന്റെ ഭാ​ഗ​മാ​യ​ത്. മൂ​ന്ന് എ​ന്ന​ത് സൂ​ചി​പ്പി​ക്കു​ന്ന ട്ര​യോ​യും സ്​​പാ​നി​ഷ് ഭാ​ഷ​യി​ൽ ത​രം​ഗം എ​ന്ന് അ​ർ​ഥം ന​ൽ​കു​ന്ന ഒ​ൻ​ഡ​യും സം​യോ​ജി​ച്ച​താ​ണ് ‘ട്ര​യോ​ണ്ട’ (Trionda).

 

ജൂ​ലൈ 19ന് ​ഫൈ​ന​ൽ മത്സരം നടക്കുന്ന ന്യൂ​യോ​ർ​ക്കി​ലെ ന്യൂ​ജേ​ഴ്സി സ്റ്റേ​ഡി​യം

പ​ന്തി​ലെ പാ​ളി​ക​ളി​ൽ സെ​ൻ​സ​ർ ചി​പ്പു​ണ്ട്. വി​ഡി​യോ അ​സി​സ്റ്റ് റ​ഫ​റി (വാ​ർ) ആ​വ​ശ്യ​മാ​കു​ന്ന ഘ​ട്ട​ങ്ങ​ളി​ൽ ഇ​തു പ്ര​യോ​ജ​ന​പ്പെ​ടും. നാ​ലു പാ​ളി​ക​ൾ ഉ​ണ്ടാ​കും, ഫ്ലൂ​യി​ഡ് ഡി​സൈ​ൻ പ​ന്തി​ന്റെ ഒ​ഴു​ക്ക് ഫ​ല​പ്ര​ദ​മാ​ക്കും. ചു​വ​പ്പ് (മെ​ക്സി​കോ), നീ​ല (യു.​എ​സ്), പ​ച്ച (കാ​ന​ഡ) എ​ന്നി​ങ്ങ​നെ മൂ​ന്നു വ​ർ​ണ​ങ്ങ​ൾ ആ​തി​ഥേ​യ​രെ പ്ര​തി​നി​ധാ​നം ചെ​യ്ത് പ​ന്തി​ലു​ണ്ട്. മെ​ക്സി​കോ​ക്ക് ക​ഴു​ക​നും കാ​ന​ഡ​ക്ക് മേ​പ്പി​ളും ചി​ഹ്ന​ങ്ങ​ളാ​യു​ള്ള​പ്പോ​ൾ ന​ക്ഷ​ത്ര​മാ​ണ് യു.​എ​സി​ന്റെ സാ​ന്നി​ധ്യം അ​റി​യി​ക്കു​ക. യു.​എ​സ്​ ദേ​ശീ​യ പ​താ​ക​യി​ലേ​താ​ണ് ഈ ​ന​ക്ഷ​ത്രം. ഇ​വ​യെ​ല്ലാം മ​ധ്യ​ഭാ​ഗ​ത്ത് ത്രി​കോ​ണ​ത്തി​ൽ സം​ഗ​മി​ക്കും. ഒ​പ്പം ഫി​ഫ ലോ​ക​ക​പ്പി​നെ സൂ​ചി​പ്പി​ച്ച് സു​വ​ർ​ണ​മു​ദ്ര​യും ഉ​ണ്ട്. അ​ഡി​ഡാ​സ്​ ഷോ​റൂ​മു​ക​ളി​ൽ ലോ​ക​ക​പ്പ് ഫു​ട്ബാ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ലോ​ക​മെ​ങ്ങും ഇ​ത് ല​ഭ്യ​മാ​കും.

ആ​കെ സ​മ്മാ​ന​ത്തു​ക 655 മി​ല്യ​ൺ ഡോ​ള​റാ​ണ്. ജേ​താ​ക്ക​ൾ​ക്ക് 50 മി​ല്യ​ൺ ഡോ​ള​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും. 2018ൽ ​ഫ്രാ​ൻ​സ്​ ജ​യി​ച്ച​പ്പോ​ൾ 38 മി​ല്യ​ൺ ഡോ​ള​റും 2022ൽ ​അ​ർ​ജ​ന്റീ​ന ക​പ്പ് നേ​ടി​യ​പ്പോ​ൾ 42 മി​ല്യ​ൺ ഡോ​ള​റു​മാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ച്ച​ത്. പ​ങ്കെ​ടു​ക്കു​ന്ന 48 ടീ​മു​ക​ൾ​ക്കും 18 ല​ക്ഷം ഡോ​ള​ർ വീ​തം ത​യാ​റെ​ടു​പ്പു​ക​ൾ​ക്ക് ന​ൽ​കും. ഗ്രൂ​പ് ഘ​ട്ട​ത്തി​ൽ മാ​ച്ച് ഫീ ​ഒ​മ്പ​ത് മി​ല്യ​ൺ ഡോ​ള​റും ക്വാ​ർ​ട്ട​റി​ൽ 19 മി​ല്യ​ൺ ഡോ​ള​റും ആ​ണ്. ര​ണ്ടാം സ്​​ഥാ​ന​ക്കാ​ർ​ക്ക് 33 മി​ല്യ​ൺ ഡോ​ള​ർ കി​ട്ടും. മൂ​ന്നും നാ​ലും സ്​​ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 29 മി​ല്യ​ൺ ഡോ​ള​റും 27 മി​ല്യ​ൺ ഡോ​ള​റും ല​ഭി​ക്കും.

ക​ളി കൂ​ടു​ത​ൽ സു​ഗ​മ​മാ​ക്കാ​ൻ ഈ ​ലോ​ക​ക​പ്പി​ൽ ചി​ല മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​കും. ഒ​രു ക​ളി​ക്കാ​ര​ന് പ​രി​ക്കേ​റ്റ് ചി​കി​ത്സ വേ​ണ്ടി​വ​ന്നാ​ൽ ഒ​രു മി​നി​റ്റ് ആ ​താ​ര​ത്തെ ക​ള​ത്തി​നു പു​റ​ത്തി​റ​ക്കും. ക​ളി വൈ​കു​ന്ന​ത് ഒ​ഴി​വാ​ക്കാ​നാ​ണി​ത്. േത്രാ, ​ഗോ​ൾ കി​ക്ക് എ​ന്നി​വ വൈ​കു​ന്നെ​ന്നു തോ​ന്നി​യാ​ൽ അ​ഞ്ചു സെ​ക്ക​ൻ​ഡ് വി​ഷ്വ​ൽ കൗ​ണ്ട് ഡൗ​ൺ തു​ട​ങ്ങും. ഇ​തി​ന​കം ക​ളി പു​ന​രാ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ േത്രാ ​എ​തി​ർ ടീ​മി​നു ല​ഭി​ക്കും. ഗോ​ൾ കി​ക്കി​നു പ​ക​രം കോ​ർ​ണ​ർ കി​ക്ക് വി​ധി​ക്കും. സ​ബ്സ്റ്റി​റ്റ്യൂ​ട്ട് 10 സെ​ക്ക​ൻ​ഡി​ലാ​ക​ണം. ഇ​തി​ന​കം പ​ക​ര​ക്കാ​ര​ൻ ഇ​റ​ങ്ങി​യി​ല്ലെ​ങ്കി​ൽ പി​ന്നീ​ട് ഒ​രു മി​നി​റ്റ് കാ​ത്തി​രി​ക്ക​ണം.

 

ജൂ​ൺ 11ന് ​ഉ​ദ്ഘാ​ട​ന മ​ത്സ​രം നടക്കുന്ന മെ​ക്സി​കോ​യി​ലെ എ​സ്​​താ​ഡി​യോ അ​സ്​​റ്റെ​ക്ക സ്റ്റേ​ഡി​യം

2022 ലോ​ക​ക​പ്പ് ഖ​ത്ത​റി​ൽ ന​ട​ന്ന​പ്പോ​ൾ വേ​ദി​ക​ൾ ഏ​താ​ണ്ട് 50 കി.​മീ ചു​റ്റ​ള​വി​ലാ​യി​രു​ന്നു. പ​ല സ്റ്റേ​ഡി​യ​ങ്ങ​ളും ത​മ്മി​ൽ ദൂ​രം തീ​ർ​ത്തും കു​റ​വാ​യി​രു​ന്നു. ഇ​ക്കു​റി മെ​ക്സി​കോ​യി​ലും യു.​എ​സി​ലും കാ​ന​ഡ​യി​ലു​മാ​യി 16 വേ​ദി​ക​ൾ ഏ​റെ അ​ക​ല​ത്തി​ലാ​ണ്. ഏ​റ്റ​വും തെ​ക്കു​ള്ള മ​യാ​മി​യി​ൽ​നി​ന്ന് (യു.​എ​സ്) വ​ട​ക്ക് വാ​ൻ​കൂ​വ​റി​ലേ​ക്ക് (കാ​ന​ഡ) ദൂ​രം 3438 കി​ലോ​മീ​റ്റ​ർ. ഉ​ദ്ഘാ​ട​ന​വേ​ദി​യി​ൽ​നി​ന്ന് (മെ​ക്സി​കോ സി​റ്റി) ഫൈ​ന​ൽ വേ​ദി​യി​ലേ​ക്ക് (ന്യൂ​യോ​ർ​ക്) ദൂ​രം 4109 കി​ലോ​മീ​റ്റ​ർ വ​രും.

ആ​ദ്യ​മാ​യാ​ണ് ലോ​ക​ക​പ്പ് മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി ന​ട​ക്കു​ന്ന​ത്. 2002ൽ ​ജ​പ്പാ​നും ദ​ക്ഷി​ണ കൊ​റി​യ​യും സം​യു​ക്ത​മാ​യാ​ണ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​ത്. യു.​എ​സി​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഇ​ത് ര​ണ്ടാ​മ​ത്തെ ലോ​ക​ക​പ്പ് ആ​ണ്. നേ​ര​ത്തേ, 1994ൽ ​അ​വ​ർ ആ​തി​ഥേ​യ​രാ​യി​രു​ന്നു. മെ​ക്സി​കോ ആ​ക​ട്ടെ മൂ​ന്നാം ത​വ​ണ​യാ​ണ് ആ​തി​ഥേ​യ​രാ​കു​ന്ന​ത്. ഇ​തി​നു മു​മ്പ് 1970ലും 1986​ലും മെ​ക്സി​കോ​യി​ൽ ലോ​ക​ക​പ്പ് ന​ട​ന്നു. ആ​ദ്യ​മാ​ണ് ഒ​രു രാ​ജ്യം മൂ​ന്നാം ത​വ​ണ ഫി​ഫ ലോ​ക ക​പ്പി​ന് ആ​തി​ഥേ​യ​രാ​കു​ന്ന​ത്.

News Summary - The World Cup football grand finale will be held on June 11th