Begin typing your search above and press return to search.

ഇ​ബ്രാ​ഹിം ഇ​നി​യും എ​ത്ര​നാ​ൾ ജ​യി​ലി​ൽ ക​ഴി​യ​ണം?​

Ibrahim
cancel
camera_alt

ഇബ്രാഹിം

67 വ​യ​സ്സു​കാ​ര​നാ​യ, രോ​ഗ​ങ്ങ​ളാ​ൽ വ​ല​യു​ന്ന ഇ​ബ്രാ​ഹിം ആ​റു​ വ​ർ​ഷ​മാ​യി വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ലാ​ണ്. ജാ​മ്യം നി​ഷേ​ധി​ക്ക​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തെ ഇൗ ​കോ​വി​ഡ്​ കാ​ല​ത്തും ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ന്ന​ത്​ ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​വും നി​യ​മ​സം​വി​ധാ​ന​ങ്ങ​ളു​ടെ തെ​റ്റാ​യ രീ​തി​യു​മാ​ണെ​ന്ന്​ ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യാ​ണ്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ൻകൂ​ടി​യാ​യ ഡോ.പി.ജി.ഹരി

കോ​വി​ഡി​നെ പി​ടി​ച്ചു​കെ​ട്ടാ​ന്‍ ന​ട​ത്തു​ന്ന ​ശ്ര​മ​ങ്ങ​ള്‍ നീ​തി​യു​ക്ത​വും യു​ക്തി​സ​ഹ​വു​മാ​ക​ണ​മെ​ങ്കി​ല്‍ ആ​ദ്യം ഇ​ന്ത്യ​ന്‍ ജ​യി​ലു​ക​ളി​ലെ അ​മി​ത ആ​ൾ​ക്കൂ​ട്ട​ത്തെ കു​റ​ക്ക​ണം. പ​രി​മി​ത​വും ദ​യ​നീ​യ​വു​മാ​യ ഭൗ​തി​ക സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി അ​തി​നു​ള്ളി​ല്‍ ക​ഴി​യു​ന്ന രാ​ഷ്​​ട്രീ​യ വി​ചാ​ര​ണ​ത​ട​വു​കാ​രു​ടെ മോ​ച​നം സാ​ധ്യ​മാ​ക്കു​ക​യും വേ​ണം. അ​ങ്ങ​നെ പ​റ​യാ​ൻ​കാ​ര​ണം നി​ല​വി​ല്‍ നീ​തി​നി​ര്‍വ​ഹ​ണ​ത്തി​ല്‍ സം​ഭ​വി​ക്കു​ന്ന കാ​ല​താ​മ​സം ഒ​രി​ക്ക​ലും കു​റ്റാ​രോ​പി​ത​രു​ടെ കു​ഴ​പ്പ​മ​ല്ല. മ​റി​ച്ച് അ​തി​​െൻറ​ ന​ട​ത്തി​പ്പി​ലെ സ​ങ്കീ​ര്‍ണ​മാ​യ ചി​ട്ട​വ​ട്ട​ങ്ങ​ളും സാ​ങ്കേ​തി​ക നൂ​ലാ​മാ​ല​ക​ളും ഔ​ദ്യോ​ഗി​ക​സം​വി​ധാ​ന​ങ്ങ​ളി​ലെ മെ​െ​ല്ല​പ്പോ​ക്കുമൊക്കെയാണ്​. ഇ​തു​മൂ​ലം, ചി​ല സാ​മൂ​ഹി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കു വേ​ണ്ടി പ്ര​സം​ഗി​ക്കു​ക​യോ പോ​സ്​​റ്റ​ര്‍ ഒ​ട്ടി​ക്കു​ക​യോ പൊ​തു​യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​ക​യോ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യോ ചെ​യ്യു​ന്ന​തുപോ​ലും വ​ര്‍ഷ​ങ്ങ​ളോ​ളം ജ​യി​ലു​ക​ള്‍ക്കു​ള്ളി​ല്‍ ആ​യി​പ്പോ​കു​ന്ന കൊ​ടും ​'കു​റ്റ​'മാ​യി​ത്തീ​രു​ന്ന​ത് കാ​ണാം.


ജ​സ്​​റ്റി​സ് മ​ദ​ന്‍ലോ​ക്ക​ര്‍ 'വ​യ​ര്‍' എ​ന്ന ഓ​ണ്‍ലൈ​നിൽ ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളു​ടെ​യും കോ​ട​തി​ക​ളു​ടെ​യും ശോ​ച​നീ​യാ​വ​സ്ഥ വി​വ​രി​ച്ചി​ട്ടു​ണ്ട് (2021 മേയ്​ 12). 10 മു​ത​ല്‍ 20 വ​ര്‍ഷം​വ​രെ വി​വി​ധ ഹൈ​കോ​ട​തി​ക​ളി​ലാ​യി കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളു​ടെ എ​ണ്ണം പ​ത്ത് ല​ക്ഷ​ത്തി​ല​ധി​ക​വും ജി​ല്ല കോ​ട​തി​ക​ളി​ല്‍ 27 ല​ക്ഷ​വു​മാ​ണ്. 20 മു​ത​ല്‍ 30 കൊ​ല്ലം​വ​രെ തീ​ര്‍പ്പാ​ക്കാ​ത്ത കേ​സു​ക​ള്‍ ഹൈ​കോ​ട​തി​യി​ൽ 1.5 ല​ക്ഷം. ജി​ല്ല കോ​ട​തി​യി​ല്‍ 4.9 ല​ക്ഷം. 91,913 കേ​സു​ക​ൾ ഹൈ​കോ​ട​തി​ക​ളി​ലും‍ ഒ​രു​ല​ക്ഷ​ത്തി​ല​ധി​കം കേ​സു​ക​ൾ ജി​ല്ല കോ​ട​തി​യി​ലു​മാ​യി 30 വ​ര്‍ഷ​ത്തി​ല​ധി​കം കാ​ല​മാ​യി ഉ​റ​ങ്ങു​ക​യാ​ണെ​ന്നു​മാ​ണ്. മാ​ത്ര​മ​ല്ല, ജ​യി​ലു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ 69 ശ​ത​മാ​നം​പേ​രും വി​ചാ​ര​ണ ത​ട​വു​കാ​രാ​ണ് എ​ന്നും ക​ണ​ക്കു​ക​ളും പ​ഠ​ന​ങ്ങ​ളും നി​ര​ത്തി അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

കേ​ര​ള​ത്തി​ലും അ​തി​സു​ര​ക്ഷ ജ​യി​ലു​ക​ളി​ലെ​യും കേ​ന്ദ്ര-​ജി​ല്ല ജ​യി​ലു​ക​ളി​ലെ​യും ത​ട​വു​കാ​രു​ടെ അ​വ​സ്ഥ ഇ​തു​ത​ന്നെ​യാ​ണ്. കോ​ട​തി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന കേ​സു​ക​ളു​ടെ ബാ​ഹു​ല്യ​വും ജ​ഡ്ജി​മാ​ര​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രു​ടെ എ​ണ്ണ​ത്തി​ലു​ള്ള കു​റ​വും സ്ഥി​തി കൂ​ടു​ത​ല്‍ വ​ഷ​ളാ​ക്കു​ന്നു. ഹൈ​കോ​ട​തി ജ​ഡ്ജി​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ 411 ഒ​ഴി​വു​ക​ള്‍ ഇ​പ്പോ​ഴും നി​ക​ത്തി​യി​ട്ടി​ല്ല​ായെ​ന്ന് അ​ദ്ദേ​ഹം ലേ​ഖ​ന​ത്തി​ല്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. നാ​ഷ​ന​ല്‍ ജു​ഡീ​ഷ്യ​ല്‍ ഡാ​റ്റ ഗ്രി​ഡി​ലെ പ​ഠ​ന​ങ്ങ​ളെ​യാ​ണ് അ​ദ്ദേ​ഹം ഇ​തി​നാ​യി ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​ജ്യ​ത്ത് വ​ലു​തും ചെ​റു​തു​മാ​യ 1350 ജ​യി​ലു​ക​ളി​ലാ​യി മൊ​ത്തം നാ​ല​ര​ ല​ക്ഷ​ത്തോ​ളം ത​ട​വു​കാ​രാ​ണ് ഞെ​രു​ങ്ങി ക​ഴി​യു​ന്ന​ത്. പ്രി​സ​ണ്‍ സ്​​റ്റാ​റ്റി​സ്​​റ്റി​ക്സ് ഇ​ന്ത്യ​യു​ടെ 2018ൽ ​പു​റ​ത്തി​റ​ങ്ങി​യ റി​പ്പോ​ര്‍ട്ടി​ല്‍ 1845 പേ​രാ​ണ് പ്ര​സ്തു​ത വ​ർ​ഷം ത​ട​വ​റ​ക​ളി​ല്‍‍ മ​രി​ച്ച​ത്. നീ​ണ്ടു​പോ​കു​ന്ന വി​ചാ​ര​ണ​യു​ടെ ക​ണ​ക്കു​ക​ള്‍ നേ​ര​ത്തേ​ത​ന്നെ പു​റ​ത്തു​വ​ന്നി​രു​ന്നു.

ഇ​തോ​ടൊ​പ്പം​ത​ന്നെ ജ​യി​ലു​ക​ളി​ല്‍ സം​ഭ​വി​ക്കു​ന്ന അസ്വാ​ഭാ​വി​ക​മ​ര​ണ​ങ്ങ​ള്‍ ആ​ത്മ​ഹ​ത്യ​യ​ട​ക്കം ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി പ്ര​ക​ട​മാ​യ വ​ർ​ധ​ന കാ​ണി​ക്കു​ന്നു എ​ന്ന​തും ഗു​രു​ത​ര​മാ​യ മ​നു​ഷ്യാ​വ​കാ​ശ​പ്ര​ശ്ന​മാ​ണ്. എ​ന്‍.​സി.​ആ​ര്‍.​ബി​യു​ടെ 2019 വ​രെ​യു​ള്ള റി​പ്പോ​ര്‍ട്ടി​ല്‍165 ആ​ണ് വ​ര്‍ഷ​ത്തെ ജ​യി​ലി​നു​ള്ളി​ലെ അ​സ്വാ​ഭാ​വി​ക​മ​ര‍ണം. 2017ല്‍ ​അ​ത് 133ഉം 18​ല്‍ 149ഉം ​ആ​കു​ന്നു.

ത​ട​വ​റ​യി​ല്‍ അ​ട​യ്​ക്ക​പ്പെ​ട്ടു എ​ന്ന​തു​കൊ​ണ്ട് ഒ​രാ​ളി​െ​ൻ​റ ആ​രോ​ഗ്യ​ത്തോ​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​വും മ​ര​ണം​വ​രെ ആ​ത്മാ​ഭി​മാ​ന​ത്തോ​ടെ ഇ​രി​ക്കാ​നു​ള്ള അ​വ​കാ​ശ​വും ന​ഷ്​​ട​പ്പെ​ടു​ന്നി​ല്ല​ായെ​ന്ന​ത് പ​ര​മോ​ന്ന​ത കോ​ട​തി പ​ല​പ്രാ​വ​ശ്യം ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്. ഇ​ത് ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ര്‍ട്ടി​ക്കി​ള്‍ 21 പ്ര​കാ​രം ഏ​തൊ​രു പൗ​ര​െ​ൻ​റ​യും അ​വ​കാ​ശ​മാ​യ​തി​നാ​ല്‍ത​ന്നെ ത​ട​വു​പു​ള്ളി​ക​ളു​ടെ ആ​രോ​ഗ്യ​കാ​ര​ണ​ത്താ​ലു​ള്ള ജാ​മ്യ​ത്തി​നു അ​ര്‍ഹ​ത​യു​ണ്ടെ​ന്നും സു​പ്രീം​കോ​ട​തി ഇൗ ​അ​ടു​​ത്ത് ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. കോ​വി​ഡി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ജ​യി​ലു​ക​ളി​ലെ ഭൗ​തി​ക​സാ​ഹ​ച​ര്യ​ങ്ങ​ളും മ​റ്റു പ​രി​മി​തി​ക​ളും ക​ണ​ക്കാ​ക്കി രാ​ഷ്​​ട്രീ​യ​ത​ട​വു​കാ​ര്‍‍ക്ക് അ​ടി​യ​ന്ത​ര ജാ​മ്യ​മോ പ​രോ​ളോ ന​ൽ​ണ​മെ​ന്ന​ത് രാ​ജ്യ​ത്ത് അ​വ​ശേ​ഷി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ​മെ​ങ്കി​ലും ന​ശി​ക്കാ​തെ നി​ല​നി​ൽ​ക്ക​ണ​മെ​ന്ന്​ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രു​ടെ ആ​വ​ശ്യം​കൂ​ടി​യാ​യി​രി​ക്കു​ന്നു.

അലൻ-താഹ

രാ​ജ്യ​ത്ത്​ ഇ​പ്പോ​ൾ അ​ധി​കാ​ര​സം​വി​ധാ​ന​ങ്ങ​ള്‍ക്കൊ​പ്പം ചേ​ര്‍ന്നു​നി​ന്നു​മാ​ത്ര​മേ രാ​ഷ്​​ട്രീ​യ​പ്ര​വ​ര്‍ത്ത​നം ന​ട​ക്കു​ക​യു​ള്ളൂ. ഭ​ര​ണ​കൂ​ട​വി​മ​ര്‍ശ​ന​ങ്ങ​ളോ പ്ര​തി​ഷേ​ധ​ങ്ങ​ളോ നി​ങ്ങ​ളെ ജ​യി​ലി​ലെ​ത്തി​ക്കു​മെ​ന്ന​ത് മാ​ത്ര​മ​ല്ല, കേ​വ​ലം പോ​സ്​​റ്റ​ര്‍ ഒ​ട്ടി​ച്ച​താ​ണെ​ങ്കി​ല്‍പോ​ലും വ​ര്‍ഷ​ങ്ങ​ളോ​ളം ജാ​മ്യം കി​ട്ടി​ല്ല​ായെ​ന്ന​തും സാ​ധാ​ര​ണ​മാ​യി​രി​ക്കു​ന്നു. എ​ല്ലാ​കാ​ല​ത്തും ഭൂ​രി​ഭാ​ഗം രാ​ജ്യ​ങ്ങ​ളി​ല്‍ ഇ​ത്ത​രം നി​യ​മ​ങ്ങ​ള്‍ ജ​ന​ങ്ങ​ളു​ടെ അ​വ​കാ​ശ​ബോ​ധ​ത്തെ​യും രാ​ഷ്​​ട്രീ​യ ശ്ര​മ​ങ്ങ​ളെ​യും ത​ട​ഞ്ഞി​ട്ടു​ള്ള​താ​യി കാ​ണാം. ഇ​ബ്രാ​ഹിം, താ​ഹ ഫ​സ​ല്‍, വി​ജി​ത്ത്​ വി​ജ​യ​ന്‍, രൂ​പേ​ഷ്, ഡാ​നി​ഷ്, രാ​ജ​ൻ ചി​റ്റി​ല​പ്പ​ിള്ളി, ഡോ. ​ദി​നേ​ശ് എ​ന്നി​വ​രാ​ണ് കേ​ര​ള​ത്തി​ല്‍ പ്ര​ധാ​ന​മാ​യും ഇ​പ്പോ​ഴും ജ​യി​ലി​നു​ള്ളി​ല്‍ ഇ​ങ്ങ​നെ ക​ഴി​യു​ന്ന​ത്. കേ​ര​ള​ത്തി​ല്‍നി​ന്നും മ​റ്റും അ​റ​സ്​​റ്റു​ചെ​യ്തു മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ല്‍ വ​ര്‍ഷ​ങ്ങ​ളാ​യി ക​ഴി​യു​ന്ന മ​ല​യാ​ളി​ക​ള്‍ അ​ര​ഡ​സ​നോ​ളം വേ​റെ​യും. ഇ​തി​ല്‍ പ​ല​രു​ടെ​യും പേ​രി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന യു.​എ.​പി.​എ കേ​സു​ക​ളു​ടെ എ​ണ്ണ​വും അ​തി​ല്‍ ഇ​താ​ണ് കോ​ട​തി​ന​ട​പ​ടി​ക​ളു​ടെ വേ​ഗ​ത​യും രീ​തി​യു​മെ​ങ്കി​ല്‍ പ​ല​രും ജീ​വി​ത​കാ​ലം മു​ഴു​വ​ന്‍ വി​ചാ​ര​ണ​ത​ട​വു​കാ​രാ​യി​രി​ക്കേ​ണ്ടി​വ​രു​മോ എ​ന്നും ഭ​യ​പ്പ​ടേ​ണ്ടി​യി​രി​ക്കു​ന്നു.

ഇ​ബ്രാ​ഹി​മി​നെപോ​ലെ, തീ​ർ​ത്തും സാ​ധാ​ര​ണ​ക്കാ​ര​നാ​യ 67വ​യ​സ്സു​കാ​ര​നെ ക​ഴി​ഞ്ഞ ആ​റ് വ​ര്‍ഷ​മാ​യി ജ​യി​ലി​ല​ട​ച്ചി​രി​ക്കു​ക​യാ​ണ്. അ​തി​നെ​തി​രെ ഇ​പ്പോ​ഴാ​ണ് ശ​ബ്​​ദ​മു​യ​രു​ന്ന​ത്.

ഇ​ബ്രാ​ഹി​മി​െ​ൻ​റ ത​ട​വ​റ​ജീ​വി​തം

വ​യ​നാ​ട് ജി​ല്ല​യി​ലെ മേ​പ്പാ​ടി​ക്ക​ടു​ത്ത് നെ​ടു​ങ്ക​ര​ണ​യി​ലെ ഹാ​രി​സ​ണ്‍ മ​ല​യാ​ളം തോ​ട്ടം തൊ​ഴി​ലാ​ളി​യാ​യി​രു​ന്നു ഇ​ബ്രാ​ഹിം. അ​വി​ടെ തൊ​ഴി​ലാ​ളി സം​ഘാ​ട​ക​നു​മാ​യി​രു​ന്നു. അ​റ​സ്​​റ്റി​ലാ​കു​ന്ന​തി​നു മു​ന്പ് ത​ന്നെ ര​ണ്ടു​ പ്രാ​വ​ശ്യം ഹൃ​ദ​യാ​ഘാ​തം സം​ഭ​വി​ച്ചി​രു​ന്നു. ഇ​പ്പോ​ഴും ഹൃേ​ദ്രാ​ഗ​ത്തി​

െ​ൻ​റ മ​രു​ന്നു​ക​ള്‍ ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​യാ​ളു​മാ​ണ്. രൂ​ക്ഷ​മാ​യ പ്ര​മേ​ഹ​ബാ​ധ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ പ​ല്ലു​ക​ളെ സാ​ര​മാ​യി ബാ​ധി​ച്ചു. കൃ​ത്രി​മ​ പ​ല്ല്​ വെ​ക്കു​ന്ന​തി​നാ​യി ബാ​ക്കി പ​ല്ലു​ക​ള്‍ മു​ഴു​വ​ന്‍ നീ​ക്കം ചെ​യ്​​ത​തി​നാ​ല്‍ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍പോ​ലും ക​ഴി​യു​ന്നി​ല്ല​ായെ​ന്ന് ജ​യി​ല്‍ജീ​വ​ന​ക്കാ​ര്‍ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ച​പ്പാ​ത്തി​പോ​ലും വെ​ള്ള​ത്തി​ല്‍ കു​തി​ര്‍ത്തി മാ​ത്ര​മേ ക​ഴി​ക്കാ​ന്‍ ക​ഴി​യൂ. ക​ഴി​ഞ്ഞ ഒ​രു മാ​സം​കൊ​ണ്ട് ശ​രീ​ര​ഭാ​രം എ​ട്ടു കി​ലോ​യോ​ളം കു​റ​ഞ്ഞു എ​ന്ന​ത് കു​ടും​ബ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും ഉ​ത്ക​ണ്ഠ​യി​ലാ​ക്കു​ന്നു. ദി​വ​സം 22ഓ​ളം ടാ​ബ്‍ലെ​റ്റു​ക​ളാ​ണ് ഇ​പ്പോ​ഴും അ​ദ്ദേ​ഹം ക​ഴി​ക്കു​ന്ന​ത്. കേ​വ​ലം ആ​രോ​ഗ്യ​പ​ശ്ചാ​ത്ത​ല​ത്തി​ല്‍പോ​ലും ജാ​മ്യം​കൊ​ടു​ക്കാ​വു​ന്ന ശാ​രീ​രി​കാ​വ​സ്ഥ​യു​ള്ള ഒ​രാ​ളി​നെ കോ​വി​ഡ് പോ​ലൊ​രു മ​ഹാ​മാ​രി​ക്കാ​ല​ത്ത് ബ​ന്ധു​ക്ക​ളി​ല്‍നി​ന്ന് അ​ക​റ്റി അ​തി​സു​ര​ക്ഷാ ജ​യി​ലി​ല്‍ പൂ​ട്ടി​യി​ടു​ക എ​ന്ന​ത് എ​തി​ര്‍ക്ക​പ്പെ​ടേ​ണ്ട​തു​ത​ന്നെ​യാ​ണ്. ഈ ​ആ​റു​വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ ര​ണ്ടു​ പ്രാ​വ​ശ്യ​മാ​യി പൊ​ലീ​സ് എ​സ്കോ​ര്‍ട്ടി​ല്‍ വീ​ട്ടി​ല്‍വ​ന്നു അ​ന്നു​ത​ന്നെ തി​രി​ച്ചു​പോ​യ​താ​ണ് ആ​കെ കി​ട്ടി​യ 'അ​നു​മ​തി'.

2016ല്‍ ​ഒ​രു എ​ന്‍.​ഐ.​എ കേ​സും കോ​ഴി​ക്കോ​ട് സെ​ഷ​ന്‍സ്‍ ‍കോ​ട​തി​യി​ല്‍ മ​റ്റൊ​രു കേ​സുമാ​യി​രു​ന്നു (548/2016)ഇ​ദ്ദേ​ഹ​ത്തി​െ​ൻ​റ പേ​രി​ല്‍ ചുമത്തിയിരു​ന്ന​ത്. സെ​ഷ​ൻ​സ്​ കോ​ട​തി​യി​ലെ കേ​സു​ക​ളിൽ ക​ഴി​ഞ്ഞ​വ​ര്‍ഷം തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​വും അ​ന്വേ​ഷ​ണ സാ​ങ്കേ​തി​ക​വീ​ഴ്ച​ക​ളും ചൂ​ണ്ടി​ക്കാ​ട്ടി വെ​റു​തെവി​ട്ടി​രു​ന്നു.

സ്​​റ്റാ​ന്‍സ്വാ​മി എ​ന്ന സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​ക​നാ​യ പു​രോ​ഹി​ത​നെ ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ മ​ഹാ​രാ​ഷ്​​ട്ര​യി​ല്‍ അ​റ​സ്​​റ്റുചെ​യ്ത​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് അ​ന്ന​ത്തെ കേ​ര​ള മു​ഖ്യ​മ​ന്ത്രി കു​റി​ച്ച വ​രി​ക​ള്‍ അ​ദ്ദേ​ഹ​ത്തി​നു​പോ​ലും ഓ​ർ​മ​യു​ണ്ടാ​കി​ല്ല. അ​ല്ലെ​ങ്കി​ൽ കേ​ര​ള​ത്തി​ല്‍ ചാ​ർ​ജ്​ ചെ​യ്ത കേ​സു​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ മ​റ്റൊ​ന്നാ​കു​മാ​യി​രു​ന്നു അ​വ​സ്​​ഥ.

ഏ​തു കൊ​ടും​കു​റ്റ​വാ​ളി​ക്കും നി​യ​മം അ​നു​വ​ദി​ക്ക​പ്പെ​ടു​ന്ന ദ്രു​ത​വി​ചാ​ര​ണ​യും ഭ​ര​ണ​ഘ​ട​ന അ​നു​വ​ദി​ക്കു​ന്ന മ​നു​ഷ്യാ​വ​കാ​ശ​ങ്ങ​ളും എ​ന്തു​കൊ​ണ്ടാ​യി​രി​ക്കും കേ​ര​ള​ത്തി​ല്‍ ന​ട​ക്കാ​തെ പോ​കു​ന്ന​ത്? ഇ​ബ്രാ​ഹി​മി​െ​ൻ​റ ജീ​വ​ൻ ര​ക്ഷി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട്​ സ​ച്ചി​ദാ​നന്ദ​ൻ, ബി.​

ആ​ര്‍.​പി. ഭാ​സ്​​ക​ര്‍, സ​ണ്ണി എം.​ ക​പി​ക്കാ​ട്, ജ​യ​ൻ ചെ​റി​യാ​ന്‍, മീ​ന​ക​ന്ദ​സ്വാ​മി, ടി.​ടി. ശ്രീ​കു​മാ​ര്‍, ജെ. ​ദേ​വി​ക, ക​ൽ​പ​റ്റ നാ​രാ​യ​ണ​ന്‍, പ്ര​ഫ. എം.​എം. ഖാ​ന്‍, ഗീ​താ​ന​ന്ദ​ന്‍ തുടങ്ങി നി​ര​വ​ധി​പേ​ര്‍‍ പ​ങ്കാ​ളി​ക​ളാ​യ പ​രി​പാ​ടി​യി​ല്‍ ഇൗ ​ചോ​ദ്യം ഉ​യ​ർ​ത്തി​യി​രു​ന്നു.

ത​െ​ൻ​റ ഭ​ര്‍ത്താ​വി​നെ എ​ത്ര​യും പെ​ട്ടെ​ന്ന് ജ​യി​ല്‍മു​ക്ത​നാ​ക്ക​ണ​മെ​ന്ന് ജ​മീ​ല ആ​വ​ശ്യ​പ്പെ​ടു​ന്നു. സാ​ധാ​ര​ണ​ക്കാ​രി​യും ദി​വ​സ​ക്കു​ലി​ക്കാ​രി​യു​മാ​ണ്​ ജ​മീ​ല. പ​രോ​ളോ ജാ​മ്യ​മോ അ​നു​വ​ദി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ബ്രാ​ഹി​മി​െ​ൻ​റ ജീ​വ​ന്‍ത​ന്നെ അ​പ​ക​ട​ത്തി​ലാ​യിപോ​കു​മെ​ന്ന് അ​വ​ര്‍‍ ആ​ശ​ങ്ക​പ്പെ​ടു​ന്നു.

ഇബ്രാഹിമി​െൻറ കുടുംബം

2015 ജൂ​ലൈ 13ന്​ ​വ​ട​ക​ര​ക്ക​ടു​ത്ത് പ​യ്യോ​ളി​യി​ല്‍നി​ന്ന്​ മാ​വോ​വാ​ദി ബ​ന്ധ​മാ​രോ​പി​ച്ച് അ​റ​സ്​​റ്റ്ചെ​യ്ത കേ​സ്​ അ​ഞ്ച് വ​ര്‍ഷ​ത്തോ​ളമുള്ള ജ​യി​ൽ​വാ​സ​ത്തി​നു​ശേ​ഷ​മാ​ണ് സെ​ഷ​ന്‍സ് കോ​ട​തി വി​ടു​ത​ല്‍ ചെ​യ്ത​ത്. ര​ണ്ടാ​മ​ത്തെ കേ​സ് വ​യ​നാ​ട്ടി​ലാ​ണ്​ ചു​മ​ത്ത​പ്പെ​ട്ട​ത്. ജി​ല്ല​യി​ലെ വെ​ള്ള​മു​ണ്ട​യി​ല്‍ സീ​നി​യ​ർ പൊ​ലീ​സ്​ ഒാ​ഫി​സ​ര്‍ എ.​ബി. പ്ര​മോ​ദി​െ​ൻ​റ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി മോ​ട്ടോ​ര്‍സൈ​ക്കി​ള്‍ ക​ത്തി​ക്കു​ക​യും പോ​സ്​​റ്റ​ര്‍ ഒ​ട്ടി​ക്കു​ക​യും ക​ലാ​പാ​ഹ്വാ​നം ന​ട​ത്തു​ക​യും മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്​​ത കേ​സി​ലെ 1 മു​ത​ല്‍ 5 വ​രെ​യു​ള്ള പ്ര​തി​ക​ള്‍ക്ക് ഭ​ക്ഷ​ണ​വും ആ​യു​ധ​വും ഒ​ളി​ത്താ​വ​ള​വും ത​യാ​റാ​ക്കി കൊ​ടു​ത്തു എ​ന്ന​താ​ണ്​ കു​റ്റം. സെ​ഷ​ന്‍സ് 143, 147, 148, 427, 452, 506 (11) ഐ.​പി.​സി​യും ഒ​പ്പം യു.​എ.​പി.​എ 16,15, 20, 38, 39 ചേ​ര്‍ത്ത് 2016ല്‍ ​എ​ന്‍.​ഐ.​എ​ക്ക്​ കൈ​മാ​റി. കേ​സ്​ പ​ക്ഷേ ഇ​പ്പോ​ള്‍പോ​ലും വി​ചാ​ര​ണ ആ​രം​ഭി​ച്ചി​ട്ടി​ല്ല. മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍ത്ത​ക​നും ജ​ന​കീ​യ​ മ​നു​ഷ്യാ​വ​ക​ശ പ്ര​സ്ഥാ​നം പ്ര​സി​ഡ​ൻ​റു​മാ​യ അ​ഡ്വ. തു​ഷാ​ർ നി​ർ​മ​ല്‍ സാ​ര​ഥി കേ​ര​ള​ത്തി​ലെ മു​ഴു​വ​ന്‍ യു.​എ.​പി.​എ കേ​സു​ക​ളും വി​ശ​ക​ല​നം ചെ​യ്ത അ​ഭി​പ്രാ​യ​ത്തി​ല്‍ ഇ​ത്ത​രം നി​യ​മ​ങ്ങ​ളു​ടെ പി​ന്നി​ലെ ഉ​ദ്ദേ​ശ്യം സ്വ​ത​ന്ത്ര​വും ആ​ത്മാ​ർ​ഥ​വു​മാ​യി തൊ​ഴി​ലാ​ളി​ക​ള്‍ക്കി​ട​യി​ലും സാ​ധാ​ര​ണ​ക്കാ​ര്‍ക്കി​ട​യി​ലും പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ അ​വ​സാ​നി​പ്പി​ക്കു​ക​യെ​ന്ന​താ​ണെ​ന്ന് സൂ​ചി​പ്പി​ക്കു​ന്നു. ഭ​ര​ണ​കൂ​ട​ത്തി​നു വൈ​ര​നി​ര്യാ​ത​ന​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ളി​ല്‍ ഒ​ന്നു മാ​ത്ര​മാ​ണ് യു.​എ.​പി.​എ എ​ന്നു​പ​റ​യാം.

എ​തി​ര്‍പ്പു​ക​ളു​ടെ ക​ണ്ണി​ല്‍ പൊ​ടി​യി​ടാ​നു​ള്ള ശ്ര​മ​ങ്ങ​ള്‍ എ​ന്ന​നി​ല​യി​ല്‍ കേ​ര​ള​ത്തി​ല​ട​ക്കം ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ല്‍ രൂ​പ​വ​ത്​​കൃ​ത​മാ​യ​താ​ണ് യു.​എ.​പി.​എ അ​വ​ലോ​ക​ന ക​മ്മി​റ്റി. ക​മ്മി​റ്റി ത​ല​വ​ൻ ഹൈ​കോ​ട​തി ജ​ഡ്ജി​യാ​യി​രി​ക്കും. കേ​ര​ള​ത്തി​ലെ ക​മ്മി​റ്റി ത​ല​വ​ൻ ജ​സ്​​റ്റി​സ് പി.​എ​സ്. ഗോ​പി​നാ​ഥ് ആ​യി​രു​ന്നു.

ക​ഴി​ഞ്ഞ നി​യ​മ​സ​ഭ​യു​ടെ അ​വ​സാ​ന​കാ​ല​ത്ത് പ​ന്തീ​രാ​ങ്കാ​വി​ലെ ചെ​റു​പ്പ​ക്കാ​രും വി​ദ്യാ​ർ​ഥി​ക​ളു​മാ​യ അ​ല​നും താ​ഹ​ക്കു​മെ​തി​രെ ഇ​ല​ക്​​ഷ​ന്‍ ബ​ഹി​ഷ്​​ക​ര​ണ പോ​സ്​​റ്റ​റു​ക​ള്‍ ഒ​ട്ടി​ച്ചു എ​ന്ന പേ​രി​ല്‍ യു.​എ.​പി.​എ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​രം‍ കേ​സെ​ടു​ത്ത് ജ​യി​ലി​ല്‍ അ​ട​ച്ച​ത് വ​ലി​യ എ​തി​ര്‍പ്പു​ക​ള്‍ ഉ​യ​ര്‍ത്തി. അ​പ്പോ​ൾ​പോ​ലും മേ​ൽ​പ​റ​ഞ്ഞ ക​മ്മി​റ്റി 2014 മു​ത​ല്‍ 19 വ​രെ ചാ​ർ​ജ്​​ചെ​യ്ത 1516 കേ​സു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. അ​തി​ല്‍ 52 കേ​സു​ക​ള്‍ പു​നഃ​പ​രി​ശോ​ധി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​താ​യി മാ​ധ്യ​മ​ങ്ങ​ൾ​ക്ക്​ മു​ന്നി​ല്‍ പൊ​ലീ​സ് മേ​ധാ​വി പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ജാ​മ്യ​ത്തി​െ​ൻ​റ കാ​ര്യ​ത്തി​ല്‍പോ​ലും നി​ല​വി​ല്‍ കേ​ര​ള​ത്തി​ലെ യു.​എ.​പി.​എ ത​ട​വു​കാ​രി​ല്‍ എ​ത്ര​പേ​ര്‍ക്ക് എ​ന്തെ​ങ്കി​ലും ത​ര​ത്തി​ൽ ഗു​ണ​ക​ര​മാ​യ​താ​യി അ​റി​യി​ല്ല. നി​യ​മ​പ്ര​കാ​രം ത​ന്നെ ഇ​ത്ത​ര​മൊ​രു ക​മ്മി​റ്റി​യു​ണ്ടാ​കു​ക​യും ആ ​സ​മി​തി​യു​ടെ മു​ന്നി​ൽ പു​ന​ര​വ​ലോ​ക​ന​ത്തി​നു വ​ന്നാ​ല്‍ ഏ​ഴ് ദി​വ​സ​ത്തി​നു​ള്ളി​ല്‍ യു.​എ.​പി.​എ അ​നു​മ​തി ന​ൽ​കു​ക​യോ നി​ഷേ​ധി​ക്കു​ക​യോ ചെ​യ്തി​രി​ക്ക​ണ​മെ​ന്ന് നി​ബ​ന്ധ​ന​യു​ള്ള​പ്പോ​ഴാ​ണ് പോ​സ്​​റ്റ​ര്‍‍ ഒ​ട്ടി​ച്ച​തി​നും മു​ദ്രാ​വാ​ക്യം​വി​ളി​ച്ച​തി​നു​മൊ​ക്കെ ന​മ്മു​ടെ യു​വ​ത്വ​ങ്ങ​ളു​ടെ വ​ര്‍ഷ​ങ്ങ​ള്‍ ഇ​രു​മ്പ​ഴി​ക്കു​ള്ളി​ല്‍ പൊ​ലി​യു​ന്ന​ത്.സ​മ​ര​ങ്ങ​ളെ​യും പ്ര​തി​ഷേ​ധ​ങ്ങ​ളെ​യു​മെ​ല്ലാം ഭ​യ​പ്പെ​ട്ടി​രു​ന്ന, ക​ലാ​കാ​ര​ന്‍മാ​രെ​യും അ​ധ്യാ​പ​ക​രെ​യും ശ​ത്രു​ക്ക​ളാ​യി ക​ണ്ടി​രു​ന്ന, ഭ​ര​ണാ​ധി​കാ​രി​ക​ള്‍ മു​ന്പും ഉ​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ ആ​ശ​യ​ശാ​സ്ത്ര​ങ്ങ​ളും മ​നോ​ഘ​ട​ന​യും പി​ന്തു​ട​രു​ന്ന​വ​രാ​ണ് ജ​ന​ങ്ങ​ളെ ഭീ​മ​ കൊ​റേ​ഗാ​വി​െ​ൻ​റ പേ​രി​ലാ​യാ​ലും പൗ​ര​ത്വ​സ​മ​ര​മാ​യാ​ലും ക​ര്‍ഷ​ക​സ​മ​ര​മാ​യാ​ലും യു.​എ.​പി.​എ, എ​ന്‍.​ഐ.​എ പോ​ലെ​യു​ള്ള നി​യ​മ​ത്തി​െ​ൻ​റ പ്ര​യോ​ഗ​ത്തി​ലൂ​ടെ നി​ശ്ശ​ബ്​​ദ​രാ​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഭീ​മ കൊ​റേ​ഗാ​വ് കേ​സി​ല്‍ അ​റ​സ്​​റ്റ്ചെ​യ്യ​പ്പെ​ട്ട പ്ര​മു​ഖ വ്യ​ക്തികള്‍ 16 പേ​െ​ര​യും അ​വ​രു​ടെ പ്ര​വ​ര്‍ത്ത​ന​മേ​ഖ​ല​യും നോ​ക്കി​യാ​ല്‍ ത​ന്നെ അ​ത് തി​രി​ച്ച​റി​യാം. മ​ല​യാ​ളി​യും ത​ട​വു​കാ​ര്‍ക്കി​ട​യി​ല്‍ സാ​മൂ​ഹി​ക​പ്ര​വ​ര്‍ത്ത​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്ന പ്ര​ഫ. റോ​ണ വി​ല്‍സ​​െ​ൻ​റ കൈ​യി​ല്‍നി​ന്ന്​ പി​ടി​ച്ചെ​ടു​ത്തു എ​ന്ന​നി​ല​യി​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ലാ​പ്ടോ​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ അ​ന്താ​രാ​ഷ്​​ട്ര സ്വ​കാ​ര്യ കു​റ്റാ​ന്വേ​ഷ​ണ ഏ​ജ​ന്‍സി ആ​ക്സ​ലി​െൻറ ക​ണ്ടെ​ത്ത​ല്‍ ഇ​തി​ല്‍ റി​മോ​ട്ട് ആ​ക്സ​സ് സോ​ഫ്റ്റ് ​െവ​യ​ര്‍ ഇ​ന്‍ഫ്രാ​സ്ട്ര​ക്ച​ര്‍ എ​ന്ന ഹാ​ക്കി​ങ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് വ്യാ​ജ​തെ​ളി​വു​ക​ള്‍ സ്ഥാ​പി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്. അ​ഡ്വ. സു​രേ​ന്ദ്ര ഗാ​ഡ്‍ലി​ങ്, ഫാ​ദ​ര്‍ സ്​​റ്റാ​ന്‍സ്വാ​മി തു​ട​ങ്ങി ഒ​ട്ടു​മി​ക്ക​യാ​ള്‍ക്കാ​രു​ടെ​യും ആ​രോ​ഗ്യാ​വ​സ്ഥ വ​ള​രെ മോ​ശ​മാ​യി​രി​ക്കു​മ്പോ​ള്‍പോ​ലും ജാ​മ്യം അ​നു​വ​ദി​ക്കാ​ന്‍ ത​യാ​റാ​കു​ന്നി​ല്ല​ായെ​ന്ന​ത് ആ​ഗോ​ള സാം​സ്കാ​രി​ക-​സാ​ഹി​ത്യ വ്യ​ക്തി​ത്വ​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തി​നു വ​ഴി​വെ​ച്ചി​രി​ക്കു​ന്നു. നോം ​ചോ​സ്കി (അ​മേ​രി​ക്ക​ന്‍ ഭാ​ഷ​ാശാ​സ്ത്ര​ജ്ഞ​ന്‍, ത​ത്ത്വ​ചി​ന്ത​ക​ന്‍,) ഓ​ള്‍ഗ ടൊ​കാ​ര്‍ചു​ക് (നൊ​

േ​ബ​ല്‍ജേ​താ​വ്, പോ​ളണ്ട്​ -2018) ജോ​സ് അ​േ​ൻ​റാ​ണി​യ (മു​ന്‍ വ​ർ​ക്കി​ങ്​ ഗ്രൂ​പ്പ്​​ പ്ര​സി​ഡ​ൻ​റ്, യു.​എ​ന്‍), വോ​ള്‍സോ​യി​ങ്ക (നൊ​േ​ബ​ല്‍ജേ​താ​വ് നൈ​ജീ​രി​യ 1986), പ്ര​ഫ. പാ​ർ​ഥ ചാ​റ്റ​ര്‍ജി​യ, (കൊ​ളം​ബി​യ യൂ​നി​വേ​ഴ്‍സി​റ്റി), പ്ര​ഫ. അ​ശു​തോ​ഷ്, (ബ്രൗ​ണ്‍ സ​ർ​വ​ക​ലാ​ശാ​ല), ഷാ​ഹി​ദു​ൽ ആലം (മ​നു​ഷ്യാ​വ​കാ​ശ​പ്ര​വ​ര്‍‍ത്ത​ക​ന്‍), അ​ല​ൻ​റൂ​സ്ബ്രി​ജ​ര്‍ (മു​ൻ ചീ​ഫ് -ദ ​ഗാ​ര്‍ഡി​യ​ന്‍), ന​വോ​മി​ക്ലാ​ന്‍ (മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക)‍ എ​ന്നി​വ​രും ബ്രി​ട്ട​നി​ലെ​യും യൂ​റോ​പ്പി​ലെ​യും പാ​ര്‍ല​മെ​ൻ​റ്​ അം​ഗ​ങ്ങ​ളു​മ​ട​ക്കം 57 പേ​ര്‍ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്കും സു​പ്രീം​കോ​ട​തി ജ​ഡ്ജി​ക്കും അ​യ​ച്ച ക​ത്ത് ഇ​പ്പോ​ള്‍ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ൽ സ​ജീ​വ​ച​ര്‍ച്ച​യാ​ണ്. ‍‍

57 ലോ​ക​പ്ര​ശ​സ്ത വ്യ​ക്തി​ത്വ​ങ്ങ​ള്‍, ഭീ​മ​ കൊ​റേ​ഗാ​വ് കേ​സി​ല്‍ ജ​യി​ലി​ലാ​യി​രി​ക്കു​ന്ന പ്ര​ശ​സ്ത​രും പ്ര​മു​ഖ​രു​മാ​യ 16 പേ​ര്‍ക്ക് ‍‍വേ​ണ്ടി അ​വ​രു​ടെ ആ​രോ​ഗ്യാ​വ​സ്ഥ​യും നി​ല​വി​ലെ ലോ​ക​സാ​ഹ​ച​ര്യ​വും ക​ണ​ക്കി​ലെ​ടു​ത്ത് പ്ര​ധാ​ന​മാ​യും നാ​ല്​ ആ​വ​ശ്യ​ങ്ങ​ളാ​ണ് ലോ​ക​ത്തി​നു മു​ന്നി​ലും അ​ധി​കാ​രി​ക​ള്‍ക്ക് മു​ന്നി​ലും ഉ​യ​ര്‍ത്തി​യി​രി​ക്കു​ന്ന​ത്. ഒന്ന്​, പ​രി​മി​ത സാ​ഹ​ച​ര്യ​ത്തി​ൽ അ​നു​വ​ദ​നീ​യ​മാ​യ​തി​നെ​ക്കാ​ള്‍ എ​ണ്ണം ത​ട​വു​കാ​ര്‍ തി​ങ്ങി​ഞെ​രു​ങ്ങി‍ ക​ഴി​യു​ന്ന​വ​രെ ഉ​ട​ൻ വി​ട്ട​യ​ക്കു​ക. രണ്ട്​, മൂ​ന്നു​വ​ര്‍ഷ​മാ​യി ജ​യി​ലി​ല്‍ കി​ട​ക്കു​ന്ന ഇ​വ​രെ ബ​ന്ധു​ക്ക​ള്‍ക്ക് ഒ​പ്പം വി​ട്ട​യ​ക്കു​ക (ജാ​മ്യ​ത്തി​ലോ പ​രോ​ളി​ലോ). മൂന്ന്​, രാ​ഷ്​​ട്രീ​യ​ത​ട​വു​ക​രോ​ട് ഭ​ര​ണ​കൂ​ടം ഉ​ത്ത​ര​വാ​ദി​ത്ത​വും ക​രു​ത​ലു​മെ​ടു​ക്കു​ക. നാല്​, ഭ​ര​ണ​ഘ​ട​ന ഉ​റ​പ്പു​ന​ല്‍കു​ന്ന അ​ന്ത​സ്സാ​യി ജീ​വി​ക്കാ​നും മ​രി​ക്കാ​നു​മു​ള്ള അ​വ​കാ​ശം ഉ​റ​പ്പാ​ക്കു​ക.

മാ​ധ്യ​മ​പ്ര​വ​ര്‍ത്ത​ക​രെ ഇ​ത്ത​രം കേ​സു​ക​ളി​ൽ​പെ​ടു​ത്തി​യും മാ​ധ്യ​മ മാ​നേ​ജ്മെ​ൻ​റു​ക​ളെ മ​റ്റു പ​ല​ത​ര​ത്തി​ലു​ള്ള സ​മ്മ​ർ​ദ​ങ്ങ​ളി​ലാക്കിയും ഇ​ത്ത​ര​ത്തി​ല്‍ ജ​ന​ങ്ങ​ള്‍ അ​റി​യേ​ണ്ട കാ​ര്യ​ങ്ങ​ള്‍ എ​ത്താ​തി​രി​ക്ക​ലും ഭ​ര​ണ​കൂ​ട​ത്തി​നു അ​നു​കൂ​ല​ത​ര​ത്തി​ല്‍ മാ​ത്ര​മെ​ത്തി​ക്ക​ലു​മാ​ണ് ഇ​പ്പോ​ള്‍ന​ട​ക്കു​ന്ന മ​റ്റൊ​രു ത​ന്ത്രം. മു​ന്‍കാ​ല ദു​ര​ന്ത​ങ്ങ​ളു​ടെ ച​രി​ത്രം​പോ​ലെത​ന്നെ ഇ​തി​നെ​യും ത​ങ്ങ​ളു​ടെ വേ​ണ്ട​പ്പെ​ട്ട​വ​ര്‍ക്ക് ജ​യി​ലി​ല്‍നി​ന്നു പെ​ട്ടെ​ന്ന് പോ​രാ​നും ജ​ന​ങ്ങ​ള്‍ക്ക‍ു‍വേ​ണ്ടി ശ​ബ്​​ദ​മു​യ​ര്‍ത്തി​യ പൊ​തു​പ്ര​വ​ര്‍ത്ത​ക​രെ ഒ​രി​ക്ക​ലും പു​റ​ത്തി​റ​ക്കാ​തെ​യി​രി​ക്കാ​നും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തുത​ന്നെ​യാ​ണ് കേ​ര​ള​ത്തി​ലെ സം​വി​ധാ​ന​ങ്ങ​ളും പ്ര​യോ​ഗി​ക്കു​ന്ന ത​ന്ത്രം.

അ​തു​കൊ​ണ്ടുത​ന്നെ​യാ​ണ്​ ക​ഴി​ഞ്ഞ മാ​ര്‍ച്ചി​ല്‍ സു​പ്രീം​കോ​ട​തി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സം​സ്ഥാ​ന​ത്തെ​യും കേ​ന്ദ്ര​ഭ​ര​ണ​പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​യി​ലു​ക​ളി​ലെ വി​ചാ​ര​ണ​ത​ട​വു​കാ​രെ ജാ​മ്യ​ത്തി​ലോ പ​രോ​ളി​ലോ വി​ട്ട​യ​ക്കു​ക എ​ന്ന നി​ർ​ദേ​ശ​ത്തി​നു​മേ​ല്‍ വി​യ്യൂ​ര്‍ സെ​ൻട്ര​ൽ ജ​യി​ലി​ല്‍നി​ന്ന്​ 200ഓ​ളം ത​ട​വു​കാ​രെ നി​ബ​ന്ധ​ന​ക​ളോ​ടെ താ​ൽ​ക്കാ​ലി​ക​മാ​യി വി​ട്ട​യ​ച്ചി​ട്ടും ഇ​ബ്രാ​ഹി​മി​നെപോ​ലൊ​രു അ​റു​പ​ത്തി​യേ​ഴു വ​യ​സ്സു​കാ​ര​നെ അ​ഴി​ക്കു​ള്ളി​ല്‍‍‍ത​ന്നെ അ​ട​ച്ചി​രി​ക്കു​ന്ന​ത്. 2016 മു​ത​ല്‍ ഇ​തു​വ​രെ എ​ന്‍.​ഐ.​എ കോ​ട​തി​ക്കു​മു​ന്നി​ല്‍ നാ​ല് പ്രാ​വ​ശ്യ​വും ര​ണ്ട് ജാ​മ്യാ​പേ​ക്ഷ ഹൈ​കോ​ട​തി​ക്കു മു​ന്നി​ലും ന​ൽ​കി​യെ​ങ്കി​ലും കേ​വ​ലം അ​പ്ര​സ​ക്ത കാ​ര​ണ​ങ്ങ​ള്‍ പ​റ​ഞ്ഞ് നി​ഷേ​ധി​ക്കു​ക​യാ​യി​രു​ന്നു. 1970 മു​ത​ല്‍ ഹാ​രി​സ​ണ്‍ ആ​ൻ​ഡ്​ മ​ല​യാ​ളം തോ​ട്ട​ങ്ങ​ളി‍ല്‍ പ​ണി​യെ​ടു​ക്കു​ക​യും തൊ​ഴി​ലാ​ളി യൂ​നി​യ​ന്‍ നേ​തൃ​ത്വം വ​ഹി​ക്കു​ക​യും ചെ​യ്​​ത ഇ​ബ്രാ​ഹിം 1990ക​ളി​ല്‍ ഹാ​രി​സ​ണ്‍ തോ​ട്ട​ങ്ങ​ളി​ല്‍ ന​ട​ന്ന നി​ര്‍ബ​ന്ധി​ത പി​രി​ച്ചു​വി​ട​ലി​നെ​തി​രെ ന​ട​ന്ന തൊ​ഴി​ലാ​ളി സ​മ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്തി​രു​ന്നു. അ​ന്ന്​ അ​റ​സ്​​റ്റി​ലാ​യ 12 പേ​രി​ല്‍ ഒ​രാ​ള്‍ ഇ​ദ്ദേ​ഹ​മാ​യി​രു​ന്നു. അ​തോ​ടെ പി​രി​ച്ചു​വി​ട​ലി​നു വി​ധേ​യ​നാ​യി. ഇ​ത്ത​ര​ത്തി​ല്‍ ശ​ക്ത​മാ​യ വ​ർ​ഗ​രാ​ഷ്​​ട്രീ​യ ബോ​ധ​വും സാ​മൂ​ഹി​ക​പ്ര​തി​ബ​ദ്ധ​ത​യും വ​ഴി കു​ടും​ബം കൂ​ടി ഒ​രു​പി​ടി ക​ഷ്​​ട​പ്പാ​ടു​ക​ളി​ലൂ​ടെ ക​ട​ന്നുപോ​കേ​ണ്ടി​വ​ന്ന​ത് ഒ​രു പ​രാ​തി​യാ​യി​ട്ട​ല്ല ജ​മീ​ല വി​വ​രി​ക്കു​ന്ന​ത്.

22 വ​ര്‍‍ഷ​ത്തോ​ളം പ​ണി​യെ​ടു​ത്ത ഹാ​രി​സ​ണ്‍ തോ​ട്ട​ത്തി​ല്‍നി​ന്ന്​ ജ​മീ​ല​യ​ട​ക്കം എ​ട്ട് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടു​ന്ന​തി​ലും മ​റ്റു കാ​ര​ണ​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു. ''1998 മു​ത​ല്‍ അ​ടു​ത്തൊ​ക്കെ താ​ൽ​ക്കാ​ലി​ക പ​ണി​ക്കു പോ​യാ​ണ് ര​ണ്ട​റ്റം കൂ​ട്ടി​മു​ട്ടി​ക്കു​ന്ന​ത്. അ​ടു​ത്ത​ദി​വ​സ​ങ്ങ​ളി​ലാ​യി പു​ന​രാ​രം​ഭി​ച്ച തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യാ​ണ് ഇ​പ്പോ​ള്‍ മ​റ്റൊ​രു ആ​ശ്ര​യം'' -ജ​മീ​ല കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്നു. ഗ്രാ​മ​വാ​സി​ക​ള്‍‍, തോ​ട്ടം​തൊ​ഴി​ലാ​ളി​ക​ള്‍ തു​ട​ങ്ങി എ​ല്ലാ​വ​രും ബ​ഹു​മാ​നി​ക്കു​ന്നൊ​രു മ​നു​ഷ്യ​ന്‍കൂ​ടി​യാ​ണ് ത​െൻ​റ അ​ച്ഛ​ന്‍ എ​ന്നു മ​ക​ന്‍ നൗ​ഫ​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​പ്പോ​ള്‍ ഈ ​കു​ടും​ബം താ​മ​സി​ക്കു​ന്ന വീ​ടും സ്ഥ​ല​വും ഉ​പ്പ സു​ഹൃ​ത്തി​നു ബാ​ങ്ക്​ ലോ​ണി​നാ​യി സ​ഹാ​യി​ച്ച​തി​െ​ൻ​റ ബാ​ക്കി തീ​ര്‍ക്കാ​നു​ണ്ട്. ക​ടം​കൊ​ടു​ത്ത ഒ​രു​പാ​ട്​ പേ​രി​ല്‍നി​ന്ന്​ തി​രി​ച്ചു ചോ​ദി​ക്കാ​ന്‍പോ​ലും മ​ടി​യാ​യി​രു​ന്നു എ​ന്ന് അ​ദ്ദേ​ഹ​ത്തി​െ​ൻ​റ സു​ഹൃ​ത്തു​ക്ക​ള്‍ ത​ന്നെ സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു. ഭൂ​ര​ഹി​ത​രാ​യ തോ​ട്ടം തൊ​ഴി​ലാ​ളി സു​ഹൃ​ത്തു​ക്ക​ള്‍ക്ക് ബാ​ങ്ക‍‍്‍‍ലോ​ണ്‍‍ എ​ടു​ക്കു​ന്ന​തി​നു​വേ​ണ്ടി ത​െ​ൻ​റ കൈ​വ​ശ​മു​ള്ള ഭൂ​മി​യി​ല്‍നി​ന്ന്​ അ‍ഞ്ചു സെ​ൻ​റ്​ വീ​തം എ​ഴു​തി​ന​ൽ​കി​യ സം​ഭ​വ​ങ്ങ​ള്‍‍, തെ​ളി​വി​നാ​യി പ​ല​രും ലോ​ണ്‍ബാ​ധ്യ​ത തീ​ര്‍ന്ന് തി​രി​ച്ചെ​ഴു​തി​ന​ൽ​കി​യ ആ​ധാ​ര​ങ്ങ​ള്‍ കാ​ട്ടി​ത്ത​രു​ന്നു. ഒ​ക്കെ​യും പ​ര​സ്പ​ര​വി​ശ്വാ​സ​ത്തി​

െ​ൻ​റ​യും സൗ​ഹൃ​ദ​ത്തി​െ​ൻ​റ​യും വാ​ക്കു​റ​പ്പി​ല്‍ മാ​ത്രം ന​ൽ​കി​യ​ത്. ക​മ്പ​നി​യി​ലെ തൊ​ഴി​ല്‍സ​മ​ര​വും അ​റ​സ്​​റ്റും പി​രി​ച്ചു​വി​ട​ലു​മൊ​ക്കെ ക​ഴി​ഞ്ഞ് അ​ടു​ത്തൊ​രു പ​ട്ട​ണ​ത്തി​ല്‍ ചെ​റി​യൊ​രു സ്ഥാ​പ​ന​ത്തി​ലെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​നാ​യി തൊ​ഴി​ലെ​ടു​ത്ത് ആ​ഴ്ച​യി​ലോ ര​ണ്ടാ​ഴ്ച​യി​ലോ വീ​ട്ടി​ല്‍ വ​ന്നു​പോ​യി​രു​ന്ന ഇ​ബ്രാ​ഹി​മി​നെ ആ​ദ്യ​ത്തെ മാ​നേ​ജ്മെ​ൻ​റും പൊ​ലീ​സി​ലെ സ്പെ​ഷ​ല്‍ബ്രാ‍ഞ്ചു​ക​ളും പു​തി​യ തൊ​ഴി​ലു​ട​മ​ക്ക്​ മു​ന്നി​ല്‍ ഏ​തോ ഭീ​ക​ര​പ്ര​ശ്ന​ക്കാ​ര​ന്‍ എ​ന്ന പ്ര​തി​ച്ഛാ​യ സൃ​ഷ്​​ടി​ച്ച് തൊ​ഴി​ല്‍ ന​ഷ്​​ട​പ്പെ​ടു​ത്തി. ജ​മീ​ല​യ​ട​ക്കം എ​ട്ടോ​ളം വ​നി​ത തൊ​ഴി​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ട്ട​തി​നെ​തി​രെ ന​ൽ​കി​യ കേ​സി​ല്‍ മാ​നേ​ജ്മെ​ൻ​റി​ന്​ അ​നു​കൂ​ല​മാ​യി വി​ധി വ​ന്ന​പ്പോ​ള്‍ തൊ​ഴി​ലാ​ളി​ക​ള്‍ക്ക​ട​ക്കം മ​ധു​രം വി​ത​ര​ണം​ചെ​യ്താ​ണ് മാ​നേ​ജ്മെ​ൻ​റ്​ ആ​ഘോ​ഷ​മാ​ക്കാ​ന്‍ ശ്ര​മി​ച്ച​തെ​ന്ന് അ​ന്ന​ത്തെ സ​ഹ​പ്ര​വ​ര്‍ത്ത​ക​രി​ല്‍ ചി​ല​ര്‍ ഓ​ര്‍ക്കു​ന്നു. അ​ര്‍ഹ​മാ​യ​തും പി​രി​ച്ചു​വി​ടു​മ്പോ​ള്‍ ന​ൽ​കേ​ണ്ട​തു​മാ​യ ഒ​രു അ​വ​കാ​ശ​വും ജ​മീ​ല​ക്ക്​ ന​ൽ​കി​യി​ട്ടി​ല്ല. അ​തെ​ങ്കി​ലും കി​ട്ടി​യി​രു​ന്നെ​ങ്കി​ല്‍ കു​റ​ച്ചെ​ങ്കി​ലും ആ​ശ്വാ​സ​മാ​യേ​നെ.

യു.​എ.​പി.​എ, ടാ​ഡ, പോ​ട്ട, പോ​ക്സോ തു​ട​ങ്ങി​യ കേ​സു​ക​ളി​ലും ജാ​മ്യ​ത്തി​നു യു.​എ.​പി.​എ, 43 ഡി(5) ​യാ​ണ് മാ​ന​ദ​ണ്ഡ​മാ​ക്കു​ന്ന​ത്. ഒ​രു വ്യ​ക്തി​ക്കെ​തി​രാ​യ ആ​രോ​പ​ണം സ​ത്യ​മാ​ണെ​ന്ന് പ്ര​ഥ​മ​ദൃ​ഷ്​​ട്യാ വി​ശ്വ​സി​ക്കാ​ന്‍ കേ​സ്ഡ​യ​റി​യി​ല്‍നി​ന്നോ കു​റ്റ​പ​ത്ര​ത്തി​ല്‍‍‍നി​ന്നോ ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ള്‍ ഉ​ണ്ടെ​ങ്കി​ല്‍ ജാ​മ്യം അ​ര്‍ഹി​ക്കു​ന്നി​ല്ല എ​ന്നാ​ണ് 43 ഡി (5) ​പ​റ​യു​ന്ന​ത്. ചു​രു​ക്ക​ത്തി​ല്‍, ഭ​ര​ണ​കൂ​ട​താ​ൽ​പ​ര്യ​ങ്ങ​ള്‍ക്ക് എ​തി​രു നി​ൽ​ക്കു​ന്നു​വെ​ന്ന് തോ​ന്നു​ന്ന ആ​രെ​യും കാ​ല​ങ്ങ​ളോ​ളം ജ​യി​ലി​ല്‍ സൂ​ക്ഷി​ക്കാം എ​ന്നു​വ​രു​ന്നു. 90 ശ​ത​മാ​നം ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന, മു​ഴു​വ​ന്‍ സ​മ​യം ച​ക്ര​ക്ക​സേ​ര​യി​ല്‍ ജീ​വി​തം ക​ഴി​ക്കു​ന്ന പ്ര​ഫ. സാ​യി​ബാ​ബ, അ​ടു​ത്ത​കാ​ലംവ​രെ ഫാ. ​സ്​​റ്റാ​ന്‍സ്വാ​മി, പാ​ര്‍ക്കി​ന്‍സ​ണ്‍സ് രോ​ഗ​ബാ​ധ​യാ​ല്‍ അ​ല​ട്ടു​ന്ന​യാ​ള്‍, തു​ട​ങ്ങി കേ​ര​ള​ത്തി​ല്‍ ഇ​ബ്രാ​ഹിം എ​ന്ന 67കാ​ര​നാ​യ ഹൃ​ദ്രോ​ഗി​ക്കുവ​രെ ജാ​മ്യം നി​ഷേ​ധി​ക്കു​ന്ന​ത് ഇ​ത്ത​രം ചി​ല പ​ഴു​തു​ക​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ്.

ജാ​മ്യ​മൊ​രു അ​വ​കാ​ശ​വും ജ​യി​ല്‍ ഒ​രു അ​പ​വാ​ദ​വു​മെ​ന്ന് 1977ല്‍ ​സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ഇ​ത്ത​രം രാ​ഷ്​​ട്രീ​യ​പ്ര​വ​ര്‍‍ത്ത​ക​രു​ടെ കാ​ര്യ​ത്തി​ല്‍ തി​രി​ച്ചാ​ണ് സം​ഭ​വി​ക്കു​ന്ന​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ലാ​ണ് ‍കേ​ര​ള​ത്തി​ല്‍നി​ന്നു​ള്ള കെ.​എ. ന​ജീ​ബി​ന് ഹൈ​കോ​ട​തി ജാ​മ്യം ന​ൽ​കി​യ​ത്. ഇ​തി​നെ​തി​രെ ഗ​വ​ണ്‍മെ​ൻ​റി​

െ​ൻ​റ അ​പ്പീ​ല്‍ പ​രി​ഗ​ണി​ച്ച സു​പ്രീം​കോ​ട​തി ജ. ​എ​ന്‍.​സി. ര​മ​ണ​യു​ടെ ​െബ​ഞ്ചാ​ണ് ഈ ​അ​ടു​ത്ത​കാ​ല​ത്ത് വ്യ​ത്യ​സ്​​ത​മാ​യ ചി​ല നി​രീ​ക്ഷ​ണ​ങ്ങ​ള്‍ ന​ട​ത്തി ഹൈ​കോ​ട​തി അ​നു​വ​ദി​ച്ച ജാ​മ്യ​വി​ധി ശ​രി​െ​വ​ച്ച​ത്. പ​ക്ഷേ, അ​പ്പോ​ഴേ​ക്ക് ന​ജീ​ബി​നു അ​ഞ്ചു വ​ര്‍ഷ​ത്തോ​ളം വി​ചാ​ര​ണ ത​ട​വു​കാ​ര​നാ​യി ജ​യി​ലി​ല്‍ക​ഴി​യേ​ണ്ടി​വ​ന്നു. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ പ്ര​തി​ക​ളാ​കു​ന്ന​​തോ​ടു​കൂ​ടി അ​വ​രു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ മൗ​ലി​കാ​വ​കാ​ശ​ങ്ങ​ള്‍ എ​ല്ലാംത​ന്നെ​ ഇല്ലാ​താ​കു​ന്നു എ​ന്ന അ​ർ​ഥ​മി​ല്ല​ായെ​ന്നും ചി​ല നി​രീ​ക്ഷ​ണം ന​ട​ത്തി​യി​ട്ടു​ണ്ട് പ​ര​മോ​ന്ന​ത കോ​ട​തി.

ഇ​ബ്രാ​ഹിം എ​ന്‍.​കെ ഒ​രു ഒ​റ്റ​പ്പെ​ട്ട പേ​ര​ല്ല എ​ന്ന് ഇ​ന്ത്യ​യി​ലെ പൊ​ലീ​സ്-​ജ​യി​ല്‍‍-​കോ​ട​തി-​നീ​തി​ന്യാ​യ സം​വി​ധാ​ന​ത്തെ പ​രി​ശോ​ധി​ക്കു​ന്ന ആ​ര്‍ക്കും എ​ളു​പ്പം മ​ന​സ്സി​ലാ​കും.


Show More expand_more
News Summary - How long N K Ibrahim should live in prison?