Begin typing your search above and press return to search.
proflie-avatar
Login

ബ്ര​ഹ്മ​പു​ര​ത്തെ തീ​യും പു​ക​യും അ​വ​സാ​നി​ച്ചാ​ലും...

ബ്ര​ഹ്മ​പു​ര​ത്തെ തീ​യും പു​ക​യും അ​വ​സാ​നി​ച്ചാ​ലും...
cancel

കൊ​ച്ചി​യി​ലെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​സം​സ്​​ക​ര​ണ പ്ലാ​ന്റും അ​തു​യ​ർ​ത്തു​ന്ന അ​പ​ക​ടാ​വ​സ്​​ഥ​യും തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷം വാ​ർ​ത്ത​യാ​യിക്ക​ഴി​ഞ്ഞു. എ​ന്താ​ണ്​ ബ്ര​ഹ്മപു​ര​ത്തി​ന്റെ അ​വ​സ്​​ഥ​ക​ൾ? എ​ന്തു​ത​രം വ​ഞ്ച​ന​യാ​ണ്​ അ​വി​ടെ ന​ട​ന്ന​ത്​? ഇൗ ​മാ​ലി​ന്യസം​സ്​​ക​ര​ണ രീ​തി മ​തി​യോ കേ​ര​ള​ത്തി​ന്​? എ​ന്താ​ണ്​ ബ​ദ​ൽ? – സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നും വി​ള​പ്പി​ൽ​ശാ​ലയ​ട​ക്ക​മു​ള്ള കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്​​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ ന​ട​ന്ന സ​മ​ര​ങ്ങ​ളി​ൽ മു​ന്നി​ൽ​ നി​ൽ​ക്കു​ക​യും ചെ​യ്​​ത ലേ​ഖ​ക​ൻ നി​ശി​തവി​മ​ർ​ശ​ന​വും ബ​ദ​ൽ...

Your Subscription Supports Independent Journalism

View Plans

കൊ​ച്ചി​യി​ലെ ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​സം​സ്​​ക​ര​ണ പ്ലാ​ന്റും അ​തു​യ​ർ​ത്തു​ന്ന അ​പ​ക​ടാ​വ​സ്​​ഥ​യും തീ​പി​ടി​ത്ത​ത്തി​നു​ശേ​ഷം വാ​ർ​ത്ത​യാ​യിക്ക​ഴി​ഞ്ഞു. എ​ന്താ​ണ്​ ബ്ര​ഹ്മപു​ര​ത്തി​ന്റെ അ​വ​സ്​​ഥ​ക​ൾ? എ​ന്തു​ത​രം വ​ഞ്ച​ന​യാ​ണ്​ അ​വി​ടെ ന​ട​ന്ന​ത്​? ഇൗ ​മാ​ലി​ന്യസം​സ്​​ക​ര​ണ രീ​തി മ​തി​യോ കേ​ര​ള​ത്തി​ന്​? എ​ന്താ​ണ്​ ബ​ദ​ൽ? – സാ​മൂ​ഹി​കപ്ര​വ​ർ​ത്ത​ക​നും വി​ള​പ്പി​ൽ​ശാ​ലയ​ട​ക്ക​മു​ള്ള കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്​​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്കെ​തി​രെ ന​ട​ന്ന സ​മ​ര​ങ്ങ​ളി​ൽ മു​ന്നി​ൽ​ നി​ൽ​ക്കു​ക​യും ചെ​യ്​​ത ലേ​ഖ​ക​ൻ നി​ശി​തവി​മ​ർ​ശ​ന​വും ബ​ദ​ൽ നി​ർ​ദേ​ശ​ങ്ങ​ളും മു​ന്നോ​ട്ടു​വെ​ക്ക​ു​ന്നു.

വര: വി.ആർ. രാഗേഷ്, ചിത്രങ്ങൾ: ബൈജു കൊടുവള്ളി

ബ്ര​ഹ്മ​പു​രം ദു​ര​ന്ത​ത്തെ​പ്പ​റ്റി ഇ​നി​യെ​ന്താ​ണ് പ​റ​യാ​നു​ള്ള​ത്? ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടോ​ള​മാ​യി ഇ​തി​ന്റെ അ​പ​ക​ട​ങ്ങ​ളെ​പ്പ​റ്റി എ​ത്ര​യോ പ​റ​ഞ്ഞു, എ​ഴു​തി, സ​മ​ര​ങ്ങ​ൾ ന​ട​ത്തി. ആ ​നാ​ട്ടു​കാ​രും തൊ​ട്ട​ടു​ത്തു​ള്ള തൃ​ക്കാ​ക്ക​ര​പോ​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളും (ഞാ​ന​ട​ക്കം) അ​നു​ഭ​വി​ച്ച ന​ര​ക​യാ​ത​ന​ക​ൾ ഇ​പ്പോ​ൾ കൊ​ച്ചി ന​ഗ​ര​ത്തി​ലേ​ക്ക് ക​ട​ന്ന​പ്പോ​ഴാ​ണ് വാ​ർ​ത്ത​ക​ളാ​കു​ന്ന​ത്, ച​ർ​ച്ച​ക​ളാ​കു​ന്ന​ത്. ഹൈ​കോ​ട​തി​യു​ടെ ഇ​ട​പെ​ട​ൽ​ത​ന്നെ ഒ​രു ന​ല്ല ഉ​ദാ​ഹ​ര​ണം. 2007ൽ ​ബ്ര​ഹ്മ​പു​ര​ത്തെ മാ​ലി​ന്യ സം​ഭ​ര​ണ കേ​ന്ദ്രം (സം​സ്ക​ര​ണ​കേ​ന്ദ്രം എ​ന്ന​ത് ഒ​രു പെ​രും​നു​ണ മാ​ത്ര​മെ​ന്ന് അ​ന്ന് ഞ​ങ്ങ​ൾ പ​റ​ഞ്ഞ​ത് സ​ത്യ​മാ​ണെ​ന്ന് ഇ​പ്പോ​ൾ കു​റെ പേ​രെ​ങ്കി​ലും സ​മ്മ​തി​ക്കു​ന്നു, ഭാ​ഗ്യം.) നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട കാ​ലം മു​ത​ൽ ജ​നം സ​മ​ര​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ൽ, കൊ​ച്ചി ന​ഗ​രം മാ​ലി​ന്യം​കൊ​ണ്ട് നി​റ​ഞ്ഞ​പ്പോ​ൾ, ഹൈ​കോ​ട​തി ജ​ഡ്ജി​മാ​ർ​ക്ക് ശ്വാ​സം​മു​ട്ട് വ​ന്ന​പ്പോ​ൾ ഒ​രൊ​റ്റ വി​ധി​യാ​ണ്. പൊ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ചാ​ണെ​ങ്കി​ലും മാ​ലി​ന്യം അ​വി​ടെ കൊ​ണ്ടു​പോ​കു​ക എ​ന്ന്. അ​വി​ട​ത്തെ ജ​നം ത​ട​യു​ന്ന​തി​നാ​ൽ മാ​ലി​ന്യം നീ​ക്കംചെ​യ്യാ​ൻ ക​ഴി​യു​ന്നി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​രാ​തി​പ്പെ​ട്ട​പ്പോ​ഴാ​ണ് ഈ ​വി​ധി ഉ​ണ്ടാ​യ​ത്.

പ​ക്ഷേ, ഇ​വി​ടെ അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​തു നീ​തി മാ​ത്ര​മ​ല്ല നി​യ​മ​ങ്ങ​ളും ച​ട്ട​ങ്ങ​ളും​കൂ​ടി​യാ​ണ്. ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ നി​യ​മ​ങ്ങ​ളി​ലും ച​ട്ട​ങ്ങ​ളി​ലും വ്യ​ക്ത​മാ​യി പ​റ​യു​ന്നു, ഒ​രി​ട​ത്തും മാ​ലി​ന്യം കൊ​ണ്ടു​പോ​യി നി​ക്ഷേ​പി​ക്ക​രു​തെ​ന്ന്. അ​വ സം​സ്ക​രി​ക്കാ​ൻ കൃ​ത്യ​മാ​യ​തും ശാ​സ്ത്രീ​യ​മാ​യ​തു​മാ​യ സം​വി​ധാ​നം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ മാ​ലി​ന്യം അ​വി​ടേ​ക്കു കൊ​ണ്ടു​പോ​കാ​ൻ പാ​ടു​ള്ളൂ​വെ​ന്ന് നി​യ​മം അ​നു​ശാ​സി​ക്കു​മ്പോ​ഴാ​ണ് കേ​വ​ലം ഒ​രു തു​റ​ന്ന​സ്ഥ​ലം മാ​ത്ര​മാ​യ ബ്ര​ഹ്മ​പു​ര​ത്ത് അ​ത് കൊ​ണ്ടി​ടാ​ൻ ഹൈ​കോ​ട​തി പ​റ​ഞ്ഞ​ത്. ഒ​രു സം​സ്ക​ര​ണ​കേ​ന്ദ്ര​വും അ​ന്നും (ഇ​ന്നും) അ​വി​ടെ​യി​ല്ല. ക​ട​മ്പ്ര​യാ​റി​നും ചി​ത്ര​പ്പു​ഴ​ക്കും ഇ​ട​ക്കു​ള്ള നെ​ൽ​വ​യ​ൽ ത​ണ്ണീ​ർ​ത്ത​ട​മാ​ണ് അ​തെ​ന്ന് അ​റി​യാ​ത്ത​ത​ല്ല. റാം​സ​രി​ൽ ഇ​ന്ത്യ ഒ​പ്പി​ട്ട ക​രാ​ർ അ​നു​സ​രി​ച്ചും കേ​ര​ള​ത്തി​ൽ അ​ന്ന് നി​ല​വി​ലു​ണ്ടാ​യി​രു​ന്ന ഭൂ​വി​നി​യോ​ഗ നി​യ​മം അ​നു​സ​രി​ച്ചും ജ​ല​സം​ര​ക്ഷ​ണ നി​യ​മം അ​നു​സ​രി​ച്ചും ഈ ​വി​ധി നി​യ​മ​വി​രു​ദ്ധ​മാ​യി​രു​ന്നു. ഒ​രു സി​റ്റി​ങ് ഹൈ​കോ​ട​തി ജ​ഡ്ജി​കൂ​ടി പ​ങ്കെ​ടു​ത്ത യോ​ഗ​ത്തി​ൽ​വെ​ച്ച് ഈ ​വി​ധി തെ​റ്റാ​ണെ​ന്നും അ​ല്ലെ​ങ്കി​ൽ കോ​ട​തി അ​ല​ക്ഷ്യ​ത്തി​നു ത​നി​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും ഈ​യു​ള്ള​വ​ൻ പ​ര​സ്യ​മാ​യി ആ​വ​ശ്യ​പ്പെ​ട്ട​താ​ണ്. പ​ക്ഷേ, ആ ​ജ​ഡ്ജി ചി​രി​ച്ചു​കൊ​ണ്ട് ആ ​പ്ര​സ്താ​വ​ന അ​വ​ഗ​ണി​ച്ചു. അ​ന്ന​ദ്ദേ​ഹം ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം കൊ​ച്ചി ന​ഗ​ര​ത്തെ ര​ക്ഷി​ക്കാ​ൻ ഈ ​ന​ട​പ​ടി അ​നി​വാ​ര്യ​മാ​യി​രു​ന്നു എ​ന്നാ​ണ്. കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ, തൃ​ക്കാ​ക്ക​ര, തൃ​പ്പൂ​ണി​ത്തു​റ, ക​ള​മ​ശ്ശേ​രി, ആ​ലു​വ, അ​ങ്ക​മാ​ലി എ​ന്നീ അ​ഞ്ച് ന​ഗ​ര​സ​ഭ​ക​ൾ; ചേ​രാ​നെ​ല്ലൂ​ർ, കു​മ്പ​ള​ങ്ങി, വ​ട​വു​കോ​ട്-​പു​ത്ത​ൻ​കു​രി​ശ് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നാ​ണ് ഇ​വി​ടെ മാ​ലി​ന്യ​മെ​ത്തു​ന്ന​ത്. 200ലേ​റെ ട​ൺ ജൈ​വ​മാ​ലി​ന്യ​വും അ​തി​ന്റെ പ​കു​തി​യോ​ളം അ​ജൈ​വ മാ​ലി​ന്യ​വു​മാ​ണ് ദി​നം​പ്ര​തി വ​രു​ന്ന​തെ​ന്ന് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്നു. ഇ​ത് കൃ​ത്യ​മാ​ണോ എ​ന്ന​റി​യു​ക പ്ര​യാ​സ​മാ​ണ്.

എ​ന്താ​യാ​ലും പ്ലാ​ന്റ് വ​ന്ന​തോ​ടെ ജ​ന​ജീ​വി​തം ദു​രി​ത​ത്തി​ലാ​യി. പ​രി​സ്ഥി​തി മ​ലി​നീ​ക​ര​ണം രൂ​ക്ഷ​മാ​യി. അ​ന്ത​രീ​ക്ഷ​ത്തി​ൽ അ​സ​ഹ്യ​മാ​യ ഗ​ന്ധം നി​റ​യു​ക​യും വീ​ടു​ക​ൾ​ക്കു​ള്ളി​ലി​രു​ന്ന് ഭ​ക്ഷ​ണം ക​ഴി​ക്കാ​ൻ​പോ​ലും പ​റ്റാ​താ​വു​ക​യും ചെ​യ്തു. കൃ​ഷി​യും മ​ത്സ്യ​ബ​ന്ധ​ന​വും ചെ​യ്തി​രു​ന്ന പ​ല​രു​ടെ​യും ജീ​വി​ത​മാ​ർ​ഗം വ​ഴി​മു​ട്ടി. പ്ര​ദേ​ശ​ത്തെ പ്ര​ധാ​ന ജ​ല​സ്രോ​ത​സ്സാ​യ ക​ട​മ്പ്ര​യാ​റി​നൊ​പ്പം ചി​ത്ര​പ്പു​ഴ, മ​ന​ക്ക​പ്പു​ഴ എ​ന്നി​വ​യും മ​ലി​ന​മാ​യി. അ​തോ​ടെ, ഈ ​പ്ര​ദേ​ശ​ത്ത് രോ​ഗ​ങ്ങ​ൾ വ്യാ​പ​ക​മാ​യി.

ഇ​വി​ടെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ പ്ര​സ​ക്ത​മാ​ണ്. സ്വ​ന്തം ചു​റ്റു​പാ​ടി​ൽ മാ​ലി​ന്യം കു​ന്നു​കൂ​ടു​മ്പോ​ൾ അ​ത് ഒ​രു നി​യ​മ​വും പാ​ലി​ക്കാ​തെ മ​റ്റൊ​രി​ട​ത്തു നി​ക്ഷേ​പി​ക്കു​ന്ന​ത് ശ​രി​യാ​ണോ? ഇ​ങ്ങ​നെ​യാ​ണ് നാ​ട്ടി​ലെ ന​ല്ലൊ​രു​പ​ങ്ക് ജ​ന​ങ്ങ​ളും ക​രു​തു​ന്ന​ത്. ഒ​രു​ത​രം ത്രോ ​എ​വേ സം​സ്കാ​രം. പ​ക്ഷേ, നി​യ​മം അ​ക്ഷ​രം​പ്ര​തി പാ​ലി​ക്കാ​ൻ ബാ​ധ്യ​ത​യു​ള്ള ഹൈ​കോ​ട​തി​യു​ടെ​യും നി​ല​പാ​ട് ഇ​തു​ത​ന്നെ​യാ​ണെ​ങ്കി​ൽ ന​മു​ക്കാ​രാ​ണ് ര​ക്ഷ? ഇ​ത്ര​യും വി​ശ​ദ​മാ​യി ഇ​ത് പ​റ​യാ​ൻ കാ​ര​ണ​മു​ണ്ട്. ഇ​പ്പോ​ൾ ബ്ര​ഹ്മ​പു​രം തീ​പി​ടി​ത്തം സം​ബ​ന്ധി​ച്ച് ഒ​രു കേ​സ് ഹൈ​കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്തി​ട്ടു​ണ്ട്. അ​തി​ന്റെ ഭാ​വി എ​ന്താ​കു​മെ​ന്ന ആ​ശ​ങ്ക എ​നി​ക്കു​ണ്ട്. നേ​ര​ത്തേ പ​റ​ഞ്ഞ​താ​ണ് ഇ​പ്പോ​ഴും അ​വ​രു​ടെ നി​ല​പാ​ടെ​ങ്കി​ൽ തീ ​അ​ണ​ഞ്ഞാ​ൽ വീ​ണ്ടും അ​വി​ടെ മാ​ലി​ന്യം കൊ​ണ്ടി​ടാ​ൻ ഹൈ​കോ​ട​തി പ​റ​യി​ല്ലേ? അ​വി​ടെ ഒ​രു സം​വി​ധാ​ന​വും ഇ​ല്ലെ​ന്നും സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് ആ ​കേ​ന്ദ്ര​ത്തി​നു ഒ​രു​വി​ധ അ​നു​മ​തി​യും ന​ൽ​കി​യി​ട്ടി​ല്ലെ​ന്നും ഇ​പ്പോ​ൾ എ​ല്ലാ​വ​ർ​ക്കും അ​റി​യാം. ഏ​റ്റ​വു​മൊ​ടു​വി​ൽ കേ​ന്ദ്ര മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡി​ന്റെ പ​രി​ശോ​ധ​ന​യി​ലും പ​റ​യു​ന്നു, ഈ ​കേ​ന്ദ്ര​ത്തി​നു ഒ​രു​വി​ധ നി​യ​മ​പ്രാ​ബ​ല്യ​വും ഇ​െ​ല്ല​ന്ന്. ഒ​രു ചെ​റി​യ വ്യ​വ​സാ​യ സ്ഥാ​പ​നം​പോ​ലും ഇ​വ​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ ഇ​വി​ടെ പ്ര​വ​ർ​ത്തി​ക്കാ​ൻ പാ​ടി​ല്ലെ​ന്നാ​ണ​ല്ലോ നി​യ​മം. എ​ന്നി​ട്ടും കൊ​ച്ചി ചീ​ഞ്ഞു​നാ​റു​ന്നു എ​ന്ന ഒ​റ്റ​ക്കാ​ര​ണം​കൊ​ണ്ട് അ​വി​ടേ​ക്ക് മാ​ലി​ന്യം മാ​റ്റാ​ൻ കോ​ട​തി പ​റ​യാ​ൻ സാ​ധ്യ​ത​യി​ല്ലേ? ചി​ല അ​പാ​ക​ത​ക​ൾ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഏ​റെ ഫ​ല​പ്ര​ദ​മാ​യ, കേ​ര​ള സ​ർ​ക്കാ​റി​ന്റെ പ്ലാ​സ്റ്റി​ക് നി​രോ​ധ​ന നി​യ​മം റ​ദ്ദാ​ക്കി​യ​തും ഇ​തേ ഹൈ​കോ​ട​തി ത​ന്നെ​യാ​ണ്.


മ​റ്റൊ​രു യാ​ഥാ​ർ​ഥ്യ​വും ന​മ്മു​ടെ മു​ന്നി​ലു​ണ്ട്. കേ​ര​ള​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന പ​ത്തി​ലേ​റെ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​ങ്ങ​ളെ​ല്ലാം ജ​ന​ങ്ങ​ളു​ടെ പ്ര​തി​ഷേ​ധ​ത്തെ തു​ട​ർ​ന്ന് അ​ട​ച്ചു​പൂ​ട്ടി​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തെ വി​ള​പ്പി​ൽ​ശാ​ല, കൊ​ല്ല​ത്തെ കു​രീ​പ്പു​ഴ, ആ​ല​പ്പു​ഴ​യി​ലെ സ​ർ​വോ​ദ​യ​പു​രം, കോ​ട്ട​യ​ത്തെ വ​ട​വാ​തൂ​ർ, തൃ​ശൂ​രി​ലെ ലാ​ലൂ​ർ, കോ​ഴി​ക്കോ​ട്ടെ ഞെ​ളി​യ​ൻ​പ​റ​മ്പ്, ത​ല​ശ്ശേ​രി​യി​ലെ പെ​ട്ടി​പ്പാ​ലം, ക​ണ്ണൂ​രി​ലെ ചേ​ലോ​റ തു​ട​ങ്ങി​യ നി​ര​വ​ധി ഇ​ട​ങ്ങ​ളി​ലെ സ​മ​ര​ങ്ങ​ൾ​ക്കൊ​പ്പം നി​ന്ന ഒ​രാ​ളെ​ന്ന നി​ല​യി​ൽ ഉ​റ​പ്പി​ച്ചു പ​റ​യാ​ൻ ക​ഴി​യും കേ​ര​ള​ത്തി​ൽ ഒ​രി​ട​ത്തും കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം ശാ​സ്ത്രീ​യ​മാ​യും നി​യ​മ​ങ്ങ​ൾ പാ​ലി​ച്ചും ന​ട​ത്താ​ൻ സാ​ധി​ക്കി​ല്ലെ​ന്ന്. കേ​ര​ള​ത്തി​ന്റെ ജ​ന​സാ​ന്ദ്ര​ത, കാ​ലാ​വ​സ്ഥ, ഭൂ​പ്ര​കൃ​തി, ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​ശൈ​ലി, മാ​ലി​ന്യ​ത്തി​ലെ ഈ​ർ​പ്പം, അ​തി​ന്റെ വൈ​വി​ധ്യം തു​ട​ങ്ങി​യ നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ അ​തി​നു കാ​ര​ണ​വു​മാ​ണ്. ഒ​പ്പം, ഇ​തി​നു ചു​മ​ത​ല​പ്പെ​ട്ട ത​ദ്ദേ​ശ​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ശേ​ഷി​ക്കു​റ​വ്, കെ​ടു​കാ​ര്യ​സ്ഥ​ത, എ​ല്ലാ​ത്തി​ലും ഉ​പ​രി അ​ഴി​മ​തി​യും ക​ക്ഷി​രാ​ഷ്ട്രീ​യ അ​തി​പ്ര​സ​ര​വും ഈ ​പ​ദ്ധ​തി​ക​ളെ എ​ല്ലാ​യി​ട​ത്തും മ​ഹാ​ദു​ര​ന്ത​മാ​ക്കു​ക​യും ചെ​യ്തു. (ഇ​തെ​ല്ലാം പ​ല​വ​ട്ടം ഈ ​ലേ​ഖ​ക​ന​ട​ക്കം പ​ല​രും പ​ല​വ​ട്ടം എ​ഴു​തി​യ​താ​ണ് എ​ന്ന​തി​നാ​ൽ ഇ​വി​ടെ ആ​വ​ർ​ത്തി​ക്കു​ന്നി​ല്ല.) കേ​ര​ള​ത്തി​നും ഇ​ന്ത്യ​ക്കും പു​റ​ത്തു പ​ല​യി​ട​ത്തും ന​ട​ക്കു​ന്ന ശാ​സ്ത്രീ​യ​വും അ​ല്ലാ​ത്ത​തു​മാ​യ മാ​തൃ​ക​ക​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​ക​ളെ ന്യാ​യീ​ക​രി​ക്കു​ന്ന​വ​ർ ഇ​തൊ​ന്നും പ​രി​ഗ​ണി​ക്കാ​റേ​യി​ല്ല എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം. ഇ​ത് ന​ന്നാ​യി അ​റി​യാ​മാ​യി​രു​ന്നി​ട്ടും ബ്ര​ഹ്മ​പു​ര​ത്തു​ത​ന്നെ മാ​ലി​ന്യം നി​ക്ഷേ​പി​ക്ക​ണ​മെ​ന്ന് വാ​ശി​പി​ടി​ച്ച ഭ​ര​ണ-​പ്ര​തി​പ​ക്ഷ രാ​ഷ്ട്രീ​യ​ക​ക്ഷി​ക​ൾ (ഇ​വ​ർ ഇ​ട​ക്കി​ട​ക്ക് പ​ര​സ്പ​രം മാ​റു​ന്നു എ​ന്ന് മാ​ത്രം) ഇ​ന്ന് പ​ര​സ്പ​രം പ​ഴി​പ​റ​യു​ന്നു​വെ​ന്നു മാ​ത്രം.

ഭ​ര​ണ​നി​ർ​വ​ഹ​ണ​ക്കാ​രു​ടെ നി​യ​മ​ലം​ഘ​ന​ത്തി​നും കെ​ടു​കാ​ര്യ​സ്ഥ​ത​ക്കും അ​ഴി​മ​തി​ക്കും ഇ​ര​ക​ളാ​യി ല​ക്ഷ​ക്ക​ണ​ക്കി​നു മ​നു​ഷ്യ​ർ ഇ​ന്ന് മ​ഹാ​ദു​ര​ന്തത്തെ നേ​രി​ടു​ക​യാ​ണ്. ഈ ​വി​ഷ​യ​ത്തി​ലെ ഒ​രു വി​ദ​ഗ്ധ​ൻ എ​ഴു​തി​യ കു​റി​പ്പ് അ​ങ്ങ​നെ​ത​ന്നെ ഇ​വി​ടെ ഇ​ട​ട്ടെ: “വ​ലി​യ, ഏ​ക്ക​ർ ക​ണ​ക്കി​നു​ള്ള മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന് തീ ​പി​ടി​ക്കു​ന്ന​തി​നെ സാ​വ​ധാ​ന​ത്തി​ലു​ള്ള അ​ണു​ബോം​ബ് സ്ഫോ​ട​നം (‘Slow atom bomb’ explosion) എ​ന്ന് വേ​ണ​മെ​ങ്കി​ൽ വി​ളി​ക്കാം. കാ​ര​ണം, അ​ത് അ​ത്ര​ക്കും മാ​ര​ക​മാ​ണ്. പ​ത്തോ ഇ​രു​പ​തോ അ​ടി ഘ​ന​ത്തി​ലു​ള്ള മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ന്റെ അ​ടി​യി​ൽ ന​ട​ക്കു​ന്ന​ത് ഓ​ക്സി​ജ​ന്റെ അ​ഭാ​വ​ത്തി​ലു​ള്ള, വാ​യു ക​ട​ക്കാ​തെ​യു​ള്ള മാ​ലി​ന്യ​വി​ഘ​ട​നം (Anaerobic decomposition) ആ​യി​രി​ക്കും. അ​തി​ൽ​നി​ന്ന് ബ​ഹി​ർ​ഗ​മി​ക്കു​ന്ന വാ​ത​ക​ങ്ങ​ളി​ൽ ജ്വ​ല​ന​സ്വ​ഭാ​വ​മു​ള്ള മീ​ഥേ​ൻ ഉ​ണ്ടാ​വു​മെ​ന്ന​തു​കൊ​ണ്ട് ഒ​രി​ക്ക​ൽ തീ ​പി​ടി​ച്ചാ​ൽ അ​ണ​ക്കു​ക ഏ​താ​ണ്ട് അ​സാ​ധ്യ​മാ​യ കാ​ര്യ​മാ​ണ്.

മീ​ഥേ​ൻ വാ​ത​ക​ങ്ങ​ൾ ക​ത്തു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ഉ​യ​ർ​ന്ന താ​പ​ത്തി​ൽ ജ​ന്തു​ജീ​വി​ക​ളു​ടെ ആ​രോ​ഗ്യ​ത്തെ അ​തി​ഭീ​ക​ര​മാ​യ​വി​ധ​ത്തി​ൽ ബാ​ധി​ക്കാ​നി​ട​യു​ള്ള അ​നേ​കം മാ​ര​ക രാ​സ​സം​യു​ക്ത​ങ്ങ​ൾ​കൂ​ടി​യു​ണ്ടാ​വും എ​ന്ന​താ​ണ് അ​ത് സാ​വ​ധാ​ന​ത്തി​ലു​ള്ള അ​ണു​ബോം​ബാ​ണെ​ന്ന് പ​റ​യാ​നു​ള്ള കാ​ര​ണം. അ​ണു​ബോം​ബു​ക​ൾ പൊ​ട്ടു​മ്പോ​ഴു​ണ്ടാ​വു​ന്ന നാ​ശം നേ​രി​ട്ട്, അ​പ്പോ​ൾ​ത്ത​ന്നെ​യാ​ണ് ജീ​വ​ജാ​ല​ങ്ങ​ളെ ബാ​ധി​ക്കു​ക​യെ​ങ്കി​ൽ, ഇ​ത​ങ്ങ​നെ​യ​ല്ല, അ​നേ​ക​കാ​ലം നീ​ണ്ടു​നി​ൽ​ക്കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തു​ണ്ടാ​ക്കു​ക. ജൈ​വ​മാ​ലി​ന്യ​ങ്ങ​ൾ, ഹാ​ലൊ​ജ​നേ​റ്റ​ഡ് പ്ലാ​സ്റ്റി​ക്കു​ക​ളു​മാ​യി (പി​.വി.​സി പോ​ലു​ള്ള​വ) ചേ​ർ​ന്ന് ഭാ​ഗി​ക ജ്വ​ല​നം (പു​ക അ​തി​ന്റെ ല​ക്ഷ​ണ​മാ​ണ്) ന​ട​ക്കു​മ്പോ​ൾ ഉ​ണ്ടാ​വു​ന്ന ഏ​റ്റ​വും ഭീ​ക​ര​നാ​യ വി​ഷ​മാ​ണ് ഡ​യോ​ക്സി​നു​ക​ൾ (Dioxins). മ​നു​ഷ്യ​ൻ നി​ർ​മി​ച്ചി​ട്ടു​ള്ള രാ​സ​സം​യു​ക്ത​ങ്ങ​ളി​ൽ ഏ​റ്റ​വും മാ​ര​ക​വും അ​പ​ക​ട​കാ​രി​ക​ളു​മാ​യ​വ​യാ​ണ് ഡ​യോ​ക്സി​നു​ക​ൾ.

ആ​ദ്യ​മാ​യി ഇ​വ​യു​ടെ മാ​ര​കീ​യ​ത തി​രി​ച്ച​റി​ഞ്ഞ​ത് വി​യ​റ്റ്നാം യു​ദ്ധ​ത്തി​നു​ശേ​ഷ​മാ​യി​രു​ന്നു. അ​ന്ന് അ​മേ​രി​ക്ക അ​വി​ടെ​യു​ള്ള കാ​ടു​ക​ളി​ൽ ഒ​ളി​ച്ചി​രു​ന്ന ഗ​റി​ല പ​ട​യാ​ളി​ക​ളെ പി​ടി​ക്കാ​നാ​യി ത​ളി​ച്ച (defoliant) ‘ഏ​ജ​ന്റ് ഓ​റ​ഞ്ച്’ എ​ന്ന ഡ​യോ​ക്സി​ൻ യു​ദ്ധം അ​വ​സാ​നി​ച്ച​ ശേ​ഷ​മു​ണ്ടാ​ക്കി​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ ലോ​ക​ച​രി​ത്ര​ത്തി​ൽ അ​ന്നു​വ​രെ ഉ​ണ്ടാ​യി​ട്ടു​ള്ള​തി​നേ​ക്കാ​ൾ ഭീ​ക​ര​മാ​യി​രു​ന്നു. അ​തോ​ടെ​യാ​ണ് ഡ​യോ​ക്സി​നു​ക​ൾ എ​ത്ര​ അ​പ​ക​ട​കാ​രി​ക​ളാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞ​ത്. കാ​ൻ​സ​ർ മു​ത​ൽ ജ​നി​ത​ക​വൈ​ക​ല്യ​ങ്ങ​ൾ വ​രെ, ഞ​ര​മ്പു​ക​ൾ, ത​ല​ച്ചോ​ർ എ​ന്നി​വ​യെ മാ​ര​ക​മാ​യി ബാ​ധി​ക്കു​ന്ന രോ​ഗ​ങ്ങ​ൾ മു​ത​ൽ വ​ന്ധ്യ​ത വ​രെ, ശ്വാ​സം മു​ട്ട് മു​ത​ൽ ത്വ​ക് രോ​ഗ​ങ്ങ​ൾ വ​രെ. അ​ങ്ങ​നെ ന​മ്മി​ലേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന അ​വ​യു​ടെ അ​ള​വും കാ​ല​വു​മ​നു​സ​രി​ച്ച് ഒ​രി​ക്ക​ലും പ​രി​ഹ​രി​ക്കാ​നാ​വാ​ത്ത പ്ര​ശ്ന​ങ്ങ​ളാ​ണ് സ​ക​ല ജീ​വ​ജാ​ല​ങ്ങ​ൾ​ക്കും അ​തു​ണ്ടാ​ക്കു​ന്ന​ത്. ഭൂ​രി​പ​ക്ഷം കൊ​ച്ചി​ക്കാ​ർ​ക്കും ഇ​പ്പോ​ൾ അ​റി​യു​ന്ന ഒ​രേ​യൊ​രു​ കാ​ര്യം മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ലെ തീ​പി​ടി​ത്തം മൂ​ല​മു​ള്ള പു​ക അ​വ​ർ​ക്ക് ശ്വാ​സം​മു​ട്ട്, ക​ണ്ണു​നീ​റ്റ​ൽ എ​ന്നി​ങ്ങ​നെ​യു​ള്ള ചി​ല്ല​റ ബു​ദ്ധി​മു​ട്ടു​ക​ൾ ഉ​ണ്ടാ​ക്കു​ന്നു എ​ന്ന​ത് മാ​ത്ര​മാ​ണ്. പ​ക്ഷേ, സം​ഗ​തി​യു​ടെ കി​ട​പ്പ​ത്ര സു​ഖ​ക​ര​മ​ല്ല. കു​റ​ഞ്ഞ​പ​ക്ഷം ഭാ​വി​യി​ൽ ഉ​ണ്ടാ​കാ​നി​ട​യു​ള്ള പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് ശ​രി​യാ​യ അ​വ​ബോ​ധ​മു​ള്ള​വ​ർ​ക്കെ​ങ്കി​ലും.

ലോ​ക​ത്ത്‌ ചി​ര​ഞ്ജീ​വി​ക​ളെ​ന്ന് വി​ളി​ക്കാ​വു​ന്ന രാ​സ​സം​യു​ക്ത​ങ്ങ​ളി​ൽ ഒ​ന്നാ​ണ് ഡ​യോ​ക്സി​നു​ക​ൾ. അ​തു​കൊ​ണ്ട് ഒ​രി​ക്ക​ൽ പ​രി​സ്ഥി​തി​യി​ലേ​ക്ക് അ​വ​യെ തു​റ​ന്നു​വി​ട്ടാ​ൽ ത​ല​മു​റ, ത​ല​മു​റ​ക​ളോ​ളം അ​വ​ർ നാ​ശം വി​ത​ച്ചു​കൊ​ണ്ടി​രി​ക്കും. അ​താ​ണ് പ്ലാ​സ്റ്റി​ക്കു​ക​ൾ ഒ​രി​ക്ക​ലും ക​ത്തി​ക്ക​രു​തെ​ന്ന് പ​റ​യു​ന്ന​തും നി​യ​മം വ​ഴി അ​ത് ത​ട​യാ​നു​ള്ള കാ​ര​ണ​വും. കൂ​ടു​ത​ൽ എ​ഴു​തി ആ​രെ​യും ഭ​യ​പ്പെ​ടു​ത്ത​ണ​മെ​ന്ന ആ​ഗ്ര​ഹ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ഇ​വി​ടെ നി​ർ​ത്തു​ന്നു. ഒ​രു പാ​രി​സ്ഥി​തി​ക ര​സ​ത​ന്ത്ര അ​ധ്യാ​പ​ക​ൻ (Environmental Chemistry professor) ആ​യി​രു​ന്ന എ​നി​ക്ക് ഇ​ത്ര​യെ​ങ്കി​ലും കാ​ര്യം സ​മൂ​ഹ​ത്തോ​ട് പ​റ​യാ​തി​രി​ക്കാ​നാ​വി​ല്ലെ​ന്ന​തു​കൊ​ണ്ടാ​ണ് എ​ഴു​തി​യ​ത്. ഭാ​വി​യി​ൽ കൊ​ച്ചി​യി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള ജ​ന​ങ്ങ​ളി​ൽ, അ​വ​രു​ടെ അ​ന​ന്ത​ര ത​ല​മു​റ​ക​ളി​ൽ ഉ​ണ്ടാ​വാ​നി​ട​യു​ള്ള ജ​നി​ത​ക രോ​ഗ​ങ്ങ​ൾ, വ​ന്ധ്യ​ത, കാ​ൻ​സ​ർ എ​ന്നി​വ​യു​ടെ അ​ഭൂ​ത​പൂ​ർ​വ​മാ​യ വ​ള​ർ​ച്ച​യെ ആ​രും ഇ​ന്ന​ത്തെ തീ​പി​ടി​ത്ത​വു​മാ​യി ബ​ന്ധി​ക്കി​ല്ലെ​ന്ന​ത് ഉ​റ​പ്പാ​ണ്. പ​ക്ഷേ, ബ​ന്ധം ഉ​ണ്ടാ​വു​മെ​ന്ന് ഏ​തൊ​രു പാ​രി​സ്ഥി​തി​ക ര​സ​ത​ന്ത്ര​ക്കാ​ര​നും ഉ​റ​പ്പാ​ണ്. മാ​ലി​ന്യം ഒ​രി​ക്ക​ലും അ​ലം​ഭാ​വ​ത്തോ​ടെ കാ​ണേ​ണ്ട വി​ഷ​യ​മ​ല്ല. അ​ത് ശ​രി​യാ​യ​വി​ധം കൈ​കാ​ര്യം ചെ​യ്തി​ല്ലെ​ങ്കി​ൽ അ​ണു​ബോം​ബു​ക​ളെ​ക്കാ​ൾ മാ​ര​ക​മാ​ണ്...”

ഇ​തൊ​ന്നും പു​തി​യ കാ​ര്യ​മ​ല്ല. “മ​നു​ഷ്യ​നി​ർ​മി​ത വ​സ്തു​ക്ക​ൾ കൂ​ട്ടി​യി​ട്ട് ക​ത്തി​ക്കു​മ്പോ​ൾ ഡ​യോ​ക്സി​ൻ, ഫ്യു​റാ​ൻ, കാ​ർ​ബ​ൺ മോ​ണോ​ക്‌​സൈ​ഡ് തു​ട​ങ്ങി​യ മു​ന്നൂ​റോ​ളം വി​ഷ​പ​ദാ​ർ​ഥ​ങ്ങ​ൾ അ​ന്ത​രീ​ക്ഷ​ത്തി​ൽ ക​ല​രും. ത​ന്മൂ​ലം ശ്വാ​സ​കോ​ശ​ രോ​ഗ​ങ്ങ​ൾ ഉ​ണ്ടാ​കും. ഓ​ക്സി​ജ​ൻ സം​വ​ഹ​ന​ത്തി​നു​ള്ള ര​ക്ത​ത്തി​ന്റെ ശേ​ഷി കു​റ​യും. അ​ന്ത​രീ​ക്ഷ​ത്തി​ൽ കാ​ർ​ബ​ൺ ഡൈ ​ഓ​ക്സൈ​ഡി​ന്റെ അ​ള​വ് കൂ​ടി​യാ​ൽ ഹ​രി​ത​ഗൃ​ഹ പ്ര​ഭാ​വ​വും അ​തു​വ​ഴി ആ​ഗോ​ള​താ​പ​ന നി​ര​ക്കും കൂ​ടും.” സ​ർ​ക്കാ​റി​ന്റെ കീ​ഴി​ലു​ള്ള ഹ​രി​ത കേ​ര​ളം മി​ഷ​ൻ വെ​ബ്സൈ​റ്റ് ന​ൽ​കു​ന്ന മു​ന്ന​റി​യി​പ്പാ​ണി​ത്.

ഇ​തെ​ല്ലാം ശാ​സ്ത്ര​ സ​ത്യ​ങ്ങ​ൾ മാ​ത്രം. പ​ക്ഷേ, ഇ​തൊ​ന്നും ഇ​ന്നാ​ട്ടി​ലെ ഭ​ര​ണാ​ധി​കാ​രി​ക​ൾ​ക്കു പ്ര​ശ്‌​ന​മ​ല്ല. ത​ൽ​ക്കാ​ലം ചി​ല രോ​ഗ​ല​ക്ഷ​ണ​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണു​മെ​ന്നു മാ​ത്രം. ഇ​തു​ണ്ടാ​ക്കു​ന്ന ദീ​ർ​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ന്തെ​ല്ലാ​മെ​ന്നു ആ​രു വി​ല​യി​രു​ത്തും? മാ​ർ​ച്ച 9ന് ​ഒ​രു ദേ​ശീ​യ ഇം​ഗ്ലീ​ഷ് ചാ​ന​ലി​ൽ ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​തി​ലെ അ​വ​താ​ര​ക​ൻ മേ​യ​റോ​ട് ഒ​രു ചോ​ദ്യം ചോ​ദി​ച്ചു. അ​വി​ടെ​നി​ന്നും പു​റ​ത്തു​വ​രു​ന്ന പു​ക​യു​ടെ എ​ത്ര സാ​മ്പി​ളു​ക​ൾ എ​ടു​ത്തു? എ​ന്തെ​ല്ലാം അ​വ​യി​ൽ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യോ? പു​ക ആ​രം​ഭി​ച്ച് എ​ട്ടു​ദി​വ​സ​ങ്ങ​ൾ പി​ന്നി​ടു​മ്പോ​ഴും ഇ​ത് ചെ​യ്തി​ട്ടി​ല്ല എ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് പ​റ​യേ​ണ്ടി​വ​ന്നു. ഈ ​വി​വ​ര​ങ്ങ​ൾ ഇ​ല്ലാ​തെ ദീ​ർ​ഘ​കാ​ല പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ എ​ങ്ങ​നെ വി​ല​യി​രു​ത്തും? എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​ര​ന്ത​ത്തി​ന്റെ അ​വ​സ്ഥ ന​മു​ക്ക​റി​യാം. ഇ​പ്പോ​ഴും ആ ​ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണം എ​ൻ​ഡോ​സ​ൾ​ഫാ​നാ​ണെ​ന്ന് ഉ​റ​പ്പി​ല്ലെ​ന്നു വാ​ദി​ക്കു​ന്ന ഉ​ന്ന​ത​ർ ന​മ്മു​ടെ ഇ​ട​യി​ലു​ണ്ട്. ചി​ല ആ​ഴ്ച​ക​ൾ ക​ഴി​ഞ്ഞാ​ൽ ന​മ്മ​ൾ ഇ​തൊ​ക്കെ മ​റ​ക്കും. ഞാ​ൻ ഇ​തെ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ബ്ര​ഹ്മ​പു​ര​ത്തു​നി​ന്ന് ഒ​രു വാ​ർ​ഡ് മെം​ബ​ർ വി​ളി​ക്കു​ന്നു. ഇ​ന്ന​ലെ രാ​ത്രി അ​ഥ​വാ ഇ​ന്ന് രാ​വി​ലെ ര​ണ്ടു മ​ണി​ക്ക് നി​ര​വ​ധി ലോ​റി​ക​ളി​ൽ അ​വി​ടേ​ക്കു മാ​ലി​ന്യം കൊ​ണ്ടു​വ​ന്നു​വെ​ന്നും അ​തെ​ന്താ​ണെ​ന്ന് നോ​ക്കാ​ൻ​പോ​ലും ജ​ന​പ്ര​തി​നി​ധി​ക​ളെ അ​നു​വ​ദി​ക്കാ​തെ പൊ​ലീ​സ് സം​ര​ക്ഷ​ണ​ത്തി​ൽ അ​വി​ടെ കൊ​ണ്ടു​പോ​യി നി​ക്ഷേ​പി​ച്ചു​വെ​ന്നു​മാ​ണ്. ആ​രാ​ണ് ഇ​തി​ന് അ​നു​മ​തി ന​ൽ​കി​യ​ത്? മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് അ​നു​മ​തി ന​ൽ​കാ​ത്ത, പി​ഴ അ​ട​ക്കാ​ൻ ഉ​ത്ത​ര​വി​ട്ട ഒ​രി​ട​ത്ത് ഇ​ങ്ങ​നെ ചെ​യ്യാ​ൻ പൊ​ലീ​സ് സം​ര​ക്ഷ​ണം ന​ൽ​കു​ന്നു എ​ന്ന​തി​ന്റെ അ​ർ​ഥം എ​ന്താ​ണ്? ഹൈ​കോ​ട​തി​യു​ടെ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള ഒ​രു കേ​സ് ന​ട​ക്കു​മ്പോ​ൾ ഇ​ങ്ങ​നെ മാ​ലി​ന്യം കൊ​ണ്ടി​ടാ​ൻ എ​ങ്ങ​നെ ക​ഴി​യു​ന്നു? മു​ഖ്യ​മ​ന്ത്രി​ത​ന്നെ പ​റ​യു​ന്നു ബ്ര​ഹ്മ​പു​ര​ത്തേ​ക്ക് പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ ഇ​നി​യൊ​രി​ക്ക​ലും കൊ​ണ്ടു​വ​രിെ​ല്ല​ന്ന്. ഇ​ന്ന​ലെ രാ​ത്രി കൊ​ണ്ടു​വ​ന്ന​ത് പ്ലാ​സ്റ്റി​ക് അ​െ​ല്ല​ന്ന് ആ​ർ​ക്കാ​ണ് ഉ​റ​പ്പു​ള്ള​ത്?

ഈ ​പു​ക​യും തീ​യും അ​ട​ങ്ങി​യേ​ക്കാം, ആ​ഴ്ച​ക​ൾ എ​ടു​ത്താ​െ​ണ​ങ്കി​ലും. ഇ​പ്പോ​ൾ തീ ​കെ​ടു​ത്താ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന വെ​ള്ള​വും ഇ​നി മ​ഴ​പെ​യ്യു​മ്പോ​ൾ ഒ​ഴു​കു​ന്ന വെ​ള്ള​വും അ​വി​​ടെ​യു​ള്ള ക​ത്തി​യ​തും ക​ത്താ​ത്ത​തു​മാ​യ മാ​ലി​ന്യ​ങ്ങ​ൾ ഒ​ഴു​ക്കു​ന്ന​ത് കു​ടി​വെ​ള്ള സ്രോ​ത​സ്സു​കൂ​ടി​യാ​യ ക​ട​മ്പ്ര​യാ​റി​ലേ​ക്കാ​ണ്. ഭൂ​മി​ക്ക​ടി​യി​ലേ​ക്ക് ഇ​റ​ങ്ങി​യാ​ൽ അ​ത് ഭൂ​ഗ​ർ​ഭ​ജ​ല​ത്തി​ലെ​ത്തും. അ​തുവ​ഴി പ​ല കി​ണ​റു​ക​ളി​ലും ജ​ലാ​ശ​യ​ങ്ങ​ളി​ലു​മെ​ത്തും. ഈ ​മാ​ര​ക​വി​ഷ​ങ്ങ​ൾ പ​ത്തും അ​തി​ലേ​റെ​യും വ​ർ​ഷ​ങ്ങ​ൾ അ​തു​പോ​ലെ​ത​ന്നെ നി​ല​നി​ൽ​ക്കു​ന്നു​വെ​ങ്കി​ൽ അ​വ​മൂ​ലം ആ​രു​ടെ​യൊ​ക്കെ ആ​രോ​ഗ്യ​വും ജീ​വ​നും ന​ഷ്ട​മാ​കു​മെ​ന്ന് ആ​ർ​ക്കെ​ങ്കി​ലും ക​ണ​ക്കു​ണ്ടോ? തീ ​കെ​ടു​ത്താ​ൻ ഇ​ത്ര അ​ധി​കം സ​മ​യം എ​ടു​ക്കു​ന്ന​തി​നെ രാ​സ​പ​ര​മാ​യി പ​ല​രും ന്യാ​യീ​ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു. ഇ​ത്ര മാ​ര​ക​മാ​യ വി​ഷ​ങ്ങ​ൾ അ​വി​ടെ കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക് കൂ​മ്പാ​രം ക​ത്തി​യാ​ലു​ണ്ടാ​കു​മെ​ന്ന് അ​റി​യാ​ത്ത​വ​ർ ആ​യി​രു​ന്നു​വോ ന​മ്മെ ഭ​രി​ച്ചി​രു​ന്ന​ത്? ബ​യോ​മൈ​നി​ങ് എ​ന്നും മാ​ലി​ന്യ​ത്തി​ൽ​നി​ന്നു​ള്ള ഊ​ർ​ജ​മെ​ന്നും പേ​രി​ട്ടു ന​ട​പ്പാ​ക്കി​യ എ​ല്ലാ പ​ദ്ധ​തി​ക​ളും അ​ശാ​സ്ത്രീ​യ​വും നി​യ​മ​വി​രു​ദ്ധ​വു​മാ​ണെ​ന്ന് അ​റി​യാ​ത്ത​വ​രാ​ണോ ന​മ്മെ ഭ​രി​ക്കു​ന്ന​ത്? തീ ​അ​ണ​ക്കാ​നും പു​ക നി​യ​ന്ത്രി​ക്കാ​നും സം​വി​ധാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന് ഇ​തി​നു​മു​മ്പു​ണ്ടാ​യ തീ​പി​ടി​ത്ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ളി​ൽ​നി​ന്നും ന​മ്മ​ൾ പ​ഠി​ക്കാ​തി​രു​ന്ന​തെ​ന്തു​കൊ​ണ്ട്? ഇ​തി​നെ കേ​വ​ലം ഒ​രു അ​ഴി​മ​തി വി​ഷ​യം മാ​ത്ര​മാ​യി കാ​ണു​ന്ന​തി​ന്റെ ത​ക​രാ​റ് ഇ​വി​ടെ ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട​ണം.

ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം

ബ്രഹ്മപുരത്തെ തീ അണക്കാനുള്ള ശ്രമം

അ​ഴി​മ​തി​യും സ്വ​ജ​ന​പ​ക്ഷ​പാ​ത​വും ന​ട​ന്നു​വെ​ന്ന് ഇ​ന്നെ​ല്ലാ​വ​ർ​ക്കും വ്യ​ക്ത​മാ​ണ്. പ​ക്ഷേ, 10 ദി​വ​സ​മാ​യി ഒ​രു ന​ഗ​ര​ത്തി​ലെ​യും നി​ര​വ​ധി മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ​യും ജ​ന​ങ്ങ​ളെ ശ്വാ​സം​മു​ട്ടി​ച്ചു​കൊ​ല്ലു​ന്ന​ത് ത​ട​യാ​ൻ വേ​ണ്ട ഒ​രു സം​വി​ധാ​ന​വും അ​വി​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മം അ​ല്ലാ​തി​രു​ന്ന​തെ​ന്തു​കൊ​ണ്ട്? സു​ര​ക്ഷാ വാ​ഹ​ന​ങ്ങ​ൾ​ക്കു ക​ട​ന്നു​പോ​കാ​നു​ള്ള വ​ഴി​പോ​ലും ഇ​ല്ലാ​യി​രു​ന്നു. ഇ​തി​നി​ട​യി​ൽ മ​റ്റൊ​രു ത​മാ​ശ​കൂ​ടി കേ​ട്ടി​രു​ന്നു. ഇ​ൻ​ഫോ​പാ​ർ​ക്ക് ബ്ര​ഹ്മ​പു​രം പാ​ലം വി​ക​സി​പ്പി​ക്കു​ന്ന​തി​നാ​യി ഒ​രു പ​ദ്ധ​തി വ​രു​ന്നു​വെ​ന്നും അ​തി​നാ​യി ഇ​പ്പോ​ഴു​ള്ള പാ​ലം പൊ​ളി​ക്കു​ന്നു​വെ​ന്നു​മാ​യി​രു​ന്നു ആ ​വാ​ർ​ത്ത. പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ലെ ചി​ല രേ​ഖ​ക​ൾ ഇ​ത് ശ​രി​െ​വ​ക്കു​ക​യും ചെ​യ്തു. അ​തി​നെ​തി​രെ ചി​ല സ​മ​ര​ങ്ങ​ൾ വ​ന്ന​തി​നാ​ൽ ത​ൽ​ക്കാ​ലം അ​ത് നി​ർ​ത്തി​െ​വ​ച്ച​താ​ണ്. ആ ​പാ​ലം പൊ​ളി​ച്ചി​രു​ന്നെ​ങ്കി​ൽ ഇ​പ്പോ​ൾ അ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന സു​ര​ക്ഷാ​വാ​ഹ​ന​ങ്ങ​ൾ (കാ​ക്ക​നാ​ട്ടു​ള്ള ഫ​യ​ർ എ​ൻ​ജി​നു​ക​ൾ പോ​ലും) അ​വി​ടെ എ​ത്താ​ൻ ത​ന്നെ 15 കി​ലോ​മീ​റ്റ​ർ കൂ​ടു​ത​ൽ ഓ​ടേ​ണ്ടി​വ​രു​മാ​യി​രു​ന്നു. അ​തി​ന്റെ ഫ​ലം എ​ന്താ​കു​മാ​യി​രു​ന്നു​വെ​ന്ന് പ​റ​യേ​ണ്ട​തി​ല്ല​ല്ലോ. പ​ക്ഷേ, ഈ ​പാ​ലം പൊ​ളി​ക്കു​ന്ന​തി​ൽ സ​ന്തോ​ഷി​ച്ചി​രു​ന്ന ചി​ല​രും ന​ഗ​ര​സ​ഭ​യി​ൽ ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ​വ​ന്നാ​ൽ കൊ​ച്ചി​യി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ​വ​ണ്ടി​ക​ൾ ഓ​രോ​ന്നും കൂ​ടു​ത​ൽ ദൂ​രം ഓ​ടി​യാ​ലേ ബ്ര​ഹ്മ​പു​ര​ത്ത് എ​ത്തു​ക​യു​ള്ളൂ. അ​താ​യ​ത്, ഓ​രോ ട്രി​പ്പി​നും ന​ൽ​കു​ന്ന തു​ക കൂ​ടും. ഓ​ടാ​ത്ത ട്രി​പ്പി​നു​ള്ള പ​ണം വ​ർ​ധി​ക്കു​മ​ല്ലോ.

മാ​ലി​ന്യം സ​മ്പ​ത്താ​ണ്

ഇ​ങ്ങ​നെ ഒ​രി​ക്ക​ൽ പ​റ​ഞ്ഞ​ത് ചൈ​നീ​സ് നേ​താ​വ്​ മാവോ ​സെ തു​ങ് ആ​ണെ​ന്ന് കേ​ട്ടി​ട്ടു​ണ്ട്. ശ​രി​യ​ല്ലാ​ത്ത സ്ഥാ​ന​ത്ത് ഇ​രി​ക്കു​ന്ന​തി​നാ​ലാ​ണ് ഏ​തു​ വ​സ്തു​വും മാ​ലി​ന്യ​മാ​കു​ന്ന​തെ​ന്നും അ​വ​യെ ശ​രി​യാ​യ സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​ന്നാ​ൽ അ​ത് സ​മ്പ​ത്താ​ണെ​ന്നു​മാ​ണ് അ​ദ്ദേ​ഹം ഉ​ദ്ദേ​ശി​ച്ച​തെ​ന്ന് തോ​ന്നു​ന്നു. എ​ന്നാ​ൽ, കൊ​ച്ചി ന​ഗ​ര​സ​ഭ​യി​ലെ പ​ല ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും മാ​ലി​ന്യം സ​മ്പ​ത്താ​ണ്. മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​തി​ലും അ​തു കൊ​ണ്ടു​പോ​കു​ന്ന​തി​ലും കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ലു​മെ​ല്ലാം ഇ​വ​ർ വ​ലി​യൊ​രു സ​മ്പ​ത്ത് സ​മാ​ഹ​രി​ക്കു​ന്നു​ണ്ട്. താ​ഴെ​ ത​ലം മു​ത​ൽ മേ​ല​റ്റം വ​രെ കൊ​ള്ള​ന​ട​ത്താ​ൻ ക​ഴി​യു​ന്ന ഒ​രു​ മാ​ഫി​യ​യാ​യി അ​ത് വ​ള​ർ​ന്നി​രി​ക്കു​ന്നു. ഇ​തി​ൽ ക​ക്ഷി​ഭേ​ദ​മൊ​ന്നു​മി​ല്ല. “കോ​ർ​പ​റേ​ഷ​ന്റെ ആ​രോ​ഗ്യ വി​ഭാ​ഗ​ത്തി​ന് കീ​ഴി​ലാ​ണ് മാ​ലി​ന്യ സം​സ്ക​ര​ണം വ​രു​ന്ന​ത്. 10 ലോ​റി മാ​ലി​ന്യം ഇ​റ​ക്കി​യാ​ൽ 25 ലോ​റി​യു​ടെ പൈ​സ കോ​ർ​പ​റേ​ഷ​നി​ൽ​നി​ന്ന് എ​ഴു​തി​യെ​ടു​ക്കും. മാ​ലി​ന്യം ശേ​ഖ​രി​ക്കു​മ്പോ​ൾ ഓ​രോ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നു ല​ഭി​ക്കു​ന്ന തു​ക​ക്ക് പു​റ​മെ​യാ​ണി​ത്. അ​തി​ന്റെ വി​ഹി​തം ചി​ല കൗ​ൺ​സി​ല​ർ​മാ​ർ​ക്കും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും ല​ഭി​ക്കും. അ​വ​ർ ചേ​ർ​ന്നു​ള്ള ഒ​രു കോ​ക്ക​സ് ആ​ണ് അ​വി​ടെ കാ​ര്യ​ങ്ങ​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത്. വി.​എ​സ്. അച്യുതാനന്ദൻ മു​ഖ്യ​മ​ന്ത്രി​യാ​യി​രു​ന്ന സ​മ​യ​ത്ത് ജ​ന​കീ​യ സ​മ​ര​ത്തെ തു​ട​ർന്ന് ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യം കൂ​ട്ടി​യി​ടു​ന്ന​ത് ത​ട​സ്സ​പ്പെ​ട്ട​തി​ന്റെ ഫ​ല​മാ​യി അ​ന്ന​ത്തെ ജി​ല്ല ക​ല​ക്ട​ർ മു​ഹ​മ്മ​ദ് ഹ​നീ​ഷ് ഉ​ദ്യോ​ഗ​മ​ണ്ഡ​ലി​ലെ കു​ള​ത്തി​ൽ മാ​ലി​ന്യം നി​ക്ഷേ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ചു. അ​ന്ന് പ്ര​തി​ദി​നം 50 ട​ണ്ണി​ൽ കൂ​ടു​ത​ൽ മാ​ലി​ന്യം കൊ​ച്ചി​യി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ 250 ട​ൺ മാ​ലി​ന്യ​മു​െ​ണ്ട​ന്ന് പ​റ​യു​ന്ന സ​മ​യ​മാ​യി​രു​ന്നു. മാ​ലി​ന്യം ഊ​തി​വീ​ർ​പ്പി​ച്ചു കാ​ണി​ച്ച് ലാ​ഭം ഉ​ണ്ടാ​ക്കു​ന്ന അ​ഴി​മ​തി എ​ത്ര​യോ നാ​ളാ​യി ഒ​രു​വ​ശ​ത്ത് ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.” GJ Eco Power Ltd എ​ന്ന ക​മ്പ​നി​ക്ക് നേ​ര​ത്തേ ന​ൽ​കി​യ ക​രാ​റി​ലെ വ്യ​വ​സ്ഥ​ക​ൾ റ​ദ്ദാ​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് നി​യ​മ​യു​ദ്ധം ന​ട​ത്തി​യ പൊ​തു​പ്ര​വ​ർ​ത്ത​ക​നും കെ.​എ​സ്.​ഇ.​ബി എ.​ഐ.​ടി.​യു.​സി യൂ​നി​യ​ൻ സെ​ക്ര​ട്ട​റി​യു​മാ​യ ജേ​ക്ക​ബ് ലാ​സ​ർ പ​റ​യു​ന്നു. ഇ​തു​ത​ന്നെ​യാ​ണ് മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ഊ​ർ​ജം എ​ന്ന പ​ദ്ധ​തി​യു​ടെ പി​ന്നി​ലെ താ​ൽ​പ​ര്യ​ങ്ങ​ളും.

മാ​ലി​ന്യ​ത്തി​ൽ​നി​ന്ന്​ ഊ​ർ​ജം: യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ

മാ​ലി​ന്യ​ത്തി​ൽ​നി​ന്നും വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക്കാ​യി സ​ർ​ക്കാ​ർ ആ​ദ്യം ക​രാ​ർ ഒ​പ്പി​ട്ട​ത് ആ ​രം​ഗ​ത്ത് മു​ൻ​പ​രി​ച​യം ഇ​ല്ലാ​തി​രു​ന്ന GJ Eco Power Ltd എ​ന്ന ക​മ്പ​നി​യു​മാ​യി​ട്ടാ​യി​രു​ന്നു. അ​തി​നെ​തി​രെ നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ അ​ന്നു​ണ്ടാ​യി​രു​ന്നു. ഒ​ടു​ക്കം ഹൈ​കോ​ട​തി അ​തി​ൽ ഇ​ട​പെ​ട്ടു. കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​ൻ ആ ​പ​ദ്ധ​തി​യി​ൽ​നി​ന്നും പ​ല കാ​ര​ണ​ങ്ങ​ളാ​ൽ പി​ന്മാ​റി. അ​തൊ​രു വ്യാ​ജ പ്രോ​ജ​ക്ട് ആ​യി​രു​ന്നു. അ​ന്ന് കേ​ന്ദ്രസ​ർ​ക്കാ​ർ മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ഒ​രു മെ​ഗാ​വാ​ട്ട് വൈ​ദ്യു​തി ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ണ​ക്കാ​ക്കി​യ തു​ക​യു​ടെ ഇ​ര​ട്ടി​യി​ല​ധി​ക​മു​ള്ള തു​ക​യാ​ണ് അ​വ​ർ ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളി​ലെ സ്വ​കാ​ര്യ പ​വ​ർ ഉ​ൽ​പാ​ദ​ന സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്ന് യൂ​നി​റ്റി​ന് 3.5 രൂ​പ​ക്ക് വൈ​ദ്യു​തി ല​ഭ്യ​മാ​കു​മ്പോ​ൾ, മാ​ലി​ന്യ​ത്തി​ൽ​നി​ന്ന് ഊ​ർ​ജം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ നി​ര​ക്ക് യൂ​നി​റ്റി​ന് 15 രൂ​പ​യാ​യി​രു​ന്നു. “ഓ​രോ ദി​വ​സ​വും 500 ട​ൺ മാ​ലി​ന്യം കോ​ർ​പ​റേ​ഷ​ൻ കൊ​ടു​ക്ക​ണം എ​ന്നാ​യി​രു​ന്നു വ്യ​വ​സ്ഥ. അ​ങ്ങ​നെ കൊ​ടു​ക്കാ​ത്തപ​ക്ഷം 25 ല​ക്ഷം രൂ​പ വീ​തം ഓ​രോ ദി​വ​സ​വും കോ​ർ​പ​റേ​ഷ​ൻ ഈ ​ക​മ്പ​നി​ക്ക് കൊ​ടു​ക്കേ​ണ്ടി​വ​രും. അ​പ്പോ​ൾ മാ​ലി​ന്യം കു​റ​ക്കു​ന്ന​തി​ന് പ​ക​രം കോ​ർപ​റേ​ഷ​ൻ മാ​ലി​ന്യം സൃ​ഷ്ടി​ക്കാ​ൻ പ്ര​യ​ത്നി​ക്കേ​ണ്ടി വ​രും. വേ​സ്റ്റു​ണ്ടാ​ക്കാ​ൻ ആ​ളു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കേ​ണ്ടി​വ​രും. കൂ​ടാ​തെ, യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ലു​ള്ള മാ​ലി​ന്യ​ത്തി​ന്റെ സ്വ​ഭാ​വ​മ​ല്ല കേ​ര​ള​ത്തി​ലെ മാ​ലി​ന്യ​ത്തി​നു​ള്ള​ത്. ഇ​വി​ടെ ജ​ലാം​ശ​ത്തി​ന്റെ അ​ള​വ് കൂ​ടു​ത​ലാ​ണ്. 500 ട​ണ്ണി​ന​ടു​ത്ത് മാ​ലി​ന്യ​ത്തി​ൽ 60-70 ശ​ത​മാ​നം ജൈ​വ​മാ​ലി​ന്യ​മാ​ണ്. അ​തി​ന്റെ 80 ശ​ത​മാ​നം വെ​ള്ള​മാ​ണ്. അ​ത് ഉ​ണ​ക്കി​യി​ട്ടു​വേ​ണം ക​ത്തി​ക്കാ​ൻ. അ​തി​ന് ഒ​രു​പാ​ട് ക​ലോ​റി ഊ​ർ​ജം വേ​ണം. 80 ശ​ത​മാ​നം ഊ​ർ​ജം അ​ങ്ങ​നെ പോ​കും. യ​ഥാ​ർ​ഥ​ത്തി​ൽ 30 ശ​ത​മാ​നം മാ​ത്ര​മേ അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ ഉ​ള്ളൂ എ​ന്ന​ർ​ഥം. അ​തി​ൽ​ത​ന്നെ പ​കു​തി​യോ​ളം റീ​സൈ​ക്കി​ൾ ചെ​യ്യാ​നോ വീ​ണ്ടും ഉ​പ​യോ​ഗി​ക്കാ​നോ ക​ഴി​യു​ന്ന​താ​ണ്. അ​പ്പോ​ൾ മൊ​ത്തം മാ​ലി​ന്യ​ത്തി​ന്റെ 15 ശ​ത​മാ​നം സം​സ്ക​രി​ക്കാ​നാ​ണ് ഇ​ത്ര​യും ചെ​ല​വും ദു​ര​ന്ത​ങ്ങ​ളും. ന​മ്മു​ടെ നാ​ട്ടി​ലെ സ്ഥി​തി​യ​ല്ല മ​റ്റു രാ​ജ്യ​ങ്ങ​ളി​ൽ. യൂ​റോ​പ്പി​ൽ വാ​ഴ​യി​ല​യി​ൽ ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന ശീ​ല​മൊ​ന്നും ഇ​ല്ല. ബ്ര​ഹ്മ​പു​ര​ത്തെ ഭൂ​മി ബാ​ങ്കി​ൽ പ​ണ​യ​പ്പെ​ടു​ത്തി ലോ​ൺ എ​ടു​ത്ത് പ​ണം ത​ട്ടാ​നു​ള്ള ഒ​രു അ​സം​ബ​ന്ധ പ​ദ്ധ​തി​യാ​യി​രു​ന്നു അ​ത്. പു​ണെ​യി​ൽപോ​ലും 1500 മെ​ട്രി​ക് ട​ൺ മാ​ലി​ന്യം ഉ​ണ്ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ പ​ദ്ധ​തി വി​ജ​യ​ക​ര​മാ​യി ന​ട​പ്പാ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ആ​ന്ധ്ര​യി​ലും ത​മി​ഴ്നാ​ട്ടി​ലും ഒ​ക്കെ മ​ണ്ണി​ൽ അ​ലി​ഞ്ഞു​ചേ​രേ​ണ്ട വൈ​ക്കോ​ൽ​പോ​ലു​ള്ള​വ ക​ത്തി​ച്ചാ​ണ് പ്ലാ​ന്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.” പൊ​തു​പ്ര​വ​ർ​ത്ത​ക​നാ​യ ജേ​ക്ക​ബ് ലാ​സ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

പ​രി​സ്ഥി​തി ദു​ര​ന്ത​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന പ​ദ്ധ​തി​ക​ളി​ൽ ചി​ല ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും താ​ൽ​പ​ര്യ​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഒ​ന്നാം പി​ണ​റാ​യി സ​ർ​ക്കാ​ർ വി​വി​ധ വി​വാ​ദ​ങ്ങ​ൾ​ക്കി​ട​യി​ലും ഉ​മ്മ​ൻ ചാ​ണ്ടി സ​ർ​ക്കാ​ർ തു​ട​ങ്ങി​െ​വ​ച്ച കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി​ക​ളു​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​താ​ണ് നാം ​ക​ണ്ട​ത്. 2018 ഏ​പ്രി​ലി​ൽ ബ്ര​ഹ്മ​പു​ര​ത്ത് മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ഊ​ർ​ജം ഉ​ണ്ടാ​ക്കു​ന്ന സം​സ്‌​ക​ര​ണ പ്ലാ​ന്റി​ന്റെ ശി​ലാ​സ്ഥാ​പ​ന ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​ത് ഉ​ദ്ഘാ​ട​നംചെ​യ്തു. അ​ത്ത​രം ഒ​രു പ്ര​ഖ്യാ​പ​ന​മാ​ണ്​​ ന​ട​ത്തി​യ​ത്. അ​ഞ്ച് കോ​ർ​പ​റേ​ഷ​നു​ക​ളി​ലും മൂ​ന്ന് മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലു​മാ​യി എ​ട്ട് വി​കേ​ന്ദ്രീ​കൃ​ത വേ​സ്റ്റ് എ​ന​ർ​ജി പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ സ​ർ​ക്കാ​ർ പ​ദ്ധ​തി​യി​ടു​ന്ന​താ​യും സം​സ്ഥാ​ന​ത്ത് മാ​ലി​ന്യ​ങ്ങ​ൾ കു​മി​ഞ്ഞു​കൂ​ടു​ന്ന​തു​ മൂ​ല​മു​ണ്ടാ​കു​ന്ന വി​പ​ത്തി​നെ ഒ​രു​ പ​രി​ധി​വ​രെ നേ​രി​ടാ​ൻ അ​തു​വ​ഴി ക​ഴി​യു​മെ​ന്നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത്. 375 കോ​ടി രൂ​പ ചെ​ല​വി​ൽ ബ്ര​ഹ്മ​പു​ര​ത്ത് സ്ഥാ​പി​ക്കു​ന്ന നി​ർ​ദി​ഷ്ട പ്ലാ​ന്റ് പ​രി​സ്ഥി​തി​ക്ക് ദോ​ഷം വ​രു​ത്തി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​യു​ക​യു​ണ്ടാ​യി. കൂ​ടാ​തെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ന്ത​ളം, തൃ​ശൂ​ർ, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, പാ​ല​ക്കാ​ട്, ക​ണ്ണൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തി എ​ന്നും. “മാ​ലി​ന്യം ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ സം​സ്‌​ക​രി​ക്കു​ക എ​ന്ന​താ​ണ് ല​ഭ്യ​മാ​യ ഏ​റ്റ​വും ന​ല്ല മാ​ർ​ഗ​മെ​ങ്കി​ലും കൊ​ച്ചി​പോ​ലു​ള്ള ന​ഗ​ര​ങ്ങ​ളി​ൽ ഇ​ത് നി​ർ​വ​ഹി​ക്കു​ന്ന​ത് ബു​ദ്ധി​മു​ട്ടാ​ണ്. ന​ഗ​ര​ങ്ങ​ളി​ൽ മാ​ലി​ന്യ​ക്കൂ​മ്പാ​രം രോ​ഗ​വ്യാ​പ​ന​ത്തി​ന് കാ​ര​ണ​മാ​കും. ഇ​തി​നെ തു​ട​ർ​ന്നാ​ണ് വി​കേ​ന്ദ്രീ​കൃ​ത പ്ലാ​ന്റു​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.” ഇ​താ​യി​രു​ന്നു അ​ന്ന് മു​ഖ്യ​മ​ന്ത്രി ന​ൽ​കി​യ ന്യാ​യീ​ക​ര​ണം.

പാരിസ്ഥിതികമായി എത്രയോ നിർണായകമായ സ്ഥലത്താണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രം.കടപ്പാട് : Environmental Justice Atlas

പാരിസ്ഥിതികമായി എത്രയോ നിർണായകമായ സ്ഥലത്താണ് ബ്രഹ്മപുരം മാലിന്യ പ്ലാന്റ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാക്കുന്ന ചിത്രം.

കടപ്പാട് : Environmental Justice Atlas

അ​ങ്ങ​നെ GJ Eco Power Ltd എ​ന്ന ക​മ്പ​നി​ക്ക് അ​ന്ന് ന​ൽ​കി​യ ക​രാ​ർ പി​ന്നീ​ട് റ​ദ്ദാ​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്ന് കേ​ര​ള വ്യ​വ​സാ​യ വി​ക​സ​ന കോ​ർ​പ​റേ​ഷ​ൻ (KSIDC) വ​ഴി ZontaInfrateche എ​ന്ന വി​വാ​ദ ക​മ്പ​നി​ക്കാ​ണ് നി​ല​വി​ൽ ക​രാ​റു​ള്ള​ത്. മു​ൻ​പ​രി​ച​യ​മി​ല്ല, ക​ർ​ണാ​ട​ക​യി​ൽ കേ​സ് നേ​രി​ടു​ന്നു, മു​ൻ എ​ൽ.​ഡി.​എ​ഫ് ക​ൺ​വീ​ന​ർ വൈ​ക്കം വി​ശ്വ​ന്റെ ബ​ന്ധു​വി​ന്റെ ക​മ്പ​നി തു​ട​ങ്ങി​യ ആ​രോ​പ​ണ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്ന ഈ ​ക​മ്പ​നി 2019ൽ ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചെ​ങ്കി​ലും 25 ശ​ത​മാ​നം ബ​യോ മൈ​നി​ങ് പോ​ലും സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തി​യാ​ക്കി​യി​ല്ല എ​ന്നു​ മാ​ത്ര​മ​ല്ല, ക​രാ​റി​ന് വി​രു​ദ്ധ​മാ​യി Refuse Derived Fuel (RDF) മ​റ്റൊ​രു സ്ഥാ​പ​ന​ത്തി​ലേ​ക്ക് മാ​റ്റാ​തി​രു​ന്ന​തും തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മാ​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ട​പ്പെ​ടു​ന്നു.

എ​ന്താ​ക​ണം പ​രി​ഹാ​രം?

“ഇ​ത് കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​മാ​ണ്. കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലേ​ക്ക് ന​യി​ക്കു​ന്ന ഘ​ട​ക​ങ്ങ​ളു​ടെ ആ​ഘാ​തം കു​റ​ക്കാ​ൻ എ​ല്ലാ​വ​രും വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ പ്ര​ക്രി​യ​ക​ളി​ലേ​ക്ക് നീ​ങ്ങു​ന്ന ഒ​രു സ​മ​യ​ത്ത്, എ​ന്തു​കൊ​ണ്ടാ​ണ് ന​മ്മ​ൾ ഒ​രു കേ​ന്ദ്രീ​കൃ​ത പ്ര​ക്രി​യ ന​ട​പ്പാ​ക്കു​ന്ന​ത്? അ​ത് സം​സ്ക​ര​ണ​ത്തി​ന് ഉ​യ​ർ​ന്ന ചെ​ല​വ് ഉ​ണ്ടാ​ക്കു​ക​യും മ​ലി​നീ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. ഇ​ത്ത​രം കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യസം​സ്ക​ര​ണം ഇ​ന്ത്യ​യി​ൽ ഒ​രി​ട​ത്തും വി​ജ​യി​ച്ചി​ട്ടി​ല്ല.” സ്വ​ത​ന്ത്ര സീ​റോ വേ​സ്റ്റ് ക​ൺ​സ​ൽ​ട്ട​ന്റാ​യ ഷി​ബു കെ.​എ​ൻ മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ഊ​ർ​ജ​മു​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​യെ​ക്കു​റി​ച്ച് പ​റ​യു​ന്നു.

കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്റെ പ്ര​ശ്ന​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് മാ​ലി​ന്യ​ങ്ങ​ൾ ഉ​റ​വി​ട​ത്തി​ൽ​ത​ന്നെ പ​ര​മാ​വ​ധി സം​സ്ക​രി​ക്കു​ന്ന​തി​നു​ള്ള ന​യം സ്വീ​ക​രി​ക്കു​ക​യും പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ച്ച് ന​ട​പ്പാ​ക്കു​ക​യും ചെ​യ്ത സം​സ്ഥാ​നം എ​ന്ന​നി​ല​യി​ൽ കേ​ര​ളം ലോ​ക​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണ് കാ​ഴ്ച​െ​വ​ച്ച​ത്. ഇ​തി​ന്റെ ഫ​ല​മാ​യി ശു​ചി​ത്വ മി​ഷ​ൻ, ക്ലീ​ൻ കേ​ര​ള ക​മ്പ​നി, ഹ​രി​ത കേ​ര​ള മി​ഷ​ൻ ഈ ​മൂ​ന്ന് സം​വി​ധാ​ന​ങ്ങ​ളും യോ​ജി​ച്ചാ​ണ് സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ഹ​രി​ത​ക​ർ​മ സേ​ന വ​ഴി മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് ക്ലീ​ൻ കേ​ര​ള ക​മ്പ​നി അ​ത് ഏ​റ്റെ​ടു​ക്കും. പ്ലാ​സ്റ്റി​ക്, ലെ​ത​ർ, റ​ബ​ർ, ചി​ല്ല്, ട്യൂ​ബ് തു​ട​ങ്ങി​യ ഹ​സാ​ഡ​സ് മാ​ലി​ന്യ​ങ്ങ​ൾ, ഇ​ല​ക്ട്രോ​ണി​ക് മാ​ലി​ന്യ​ങ്ങ​ൾ എ​ന്നി​ങ്ങ​നെ ത​രം​തി​രി​ച്ച് ശേ​ഖ​രി​ച്ച് ഓ​രോ ത​ര​ത്തി​ൽ അ​ത് സം​സ്ക​രി​ക്കു​ന്ന​തി​നാ​യി ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു​പാ​ട് പ​രി​മി​തി​ക​ൾ​ക്കി​ട​യി​ലും കേ​ര​ള​ത്തി​ലെ ആ​കെ 941 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളും 87 മു​നി​സി​പ്പാ​ലി​റ്റി​ക​ളും 6 കോ​ർ​പ​റേ​ഷ​നു​ക​ളും വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണം ന​ട​ത്തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് മാ​ലി​ന്യ​ത്തി​ൽ​നി​ന്നും വൈ​ദ്യു​തി​യും ബ​യോ​ഗ്യാ​സും ഉ​ണ്ടാ​ക്കാ​നു​ള്ള പ​ദ്ധ​തി​ക​ളി​ലേ​ക്ക് സ​ർ​ക്കാ​ർ പോ​കു​ന്ന​ത്. മൂ​ല്യ​നി​ർ​ണ​യ​ത്തി​നു​ ശേ​ഷം, സം​സ്ഥാ​ന​ത്തെ 1034 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ൽ 718 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ, 72 മു​നി​സി​പ്പാ​ലി​റ്റി​ക​ൾ, 3 കോ​ർ​പ​റേ​ഷ​നു​ക​ള​ട​ക്കം 793 ത​ദ്ദേ​ശ​ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ശു​ചി​ത്വ​പ​ദ​വി ന​ൽ​കി​യി​ട്ടാ​ണ് ഈ ​തി​രി​ഞ്ഞു ന​ട​ത്തം.

കൂ​ടു​ത​ൽ വി​ഭ​വ​ങ്ങ​ളും സാ​ങ്കേ​തി​ക സ​ഹാ​യ​വും ത​ദ്ദേ​ശ​ സ്വ​യംഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കി​യും പൊ​തു​ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി​യും വി​കേ​ന്ദ്രീ​കൃ​ത രീ​തി​യി​ൽ ഹ​രി​ത കേ​ര​ളം മി​ഷ​ൻ ന​ട​പ്പാ​ക്കു​ന്ന​തി​ന് പ​ക​രം​ ഇ​ത്ത​രം കേ​ന്ദ്രീ​കൃ​ത മാ​തൃ​ക​ക​ൾ കൊ​ണ്ടു​വ​രു​ന്ന​തു​മൂ​ലം വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​ന്നു.​വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന്റെ ന​ല്ല​ മാ​തൃ​ക​ക​ൾ നി​ല​നി​ൽ​ക്കു​മ്പോ​ഴും സ​ർ​ക്കാ​റി​ന് പ്രി​യം വ​ൻ മു​ത​ൽ​മു​ട​ക്കും ഭൂ​മി​യും ആ​വ​ശ്യ​മു​ള്ള വ​ൻ​കി​ട കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​ക​ളോ​ടാ​ണ് എ​ന്ന​തി​ന് തെ​ളി​വാ​ണ് ബ്ര​ഹ്മ​പു​ര​ത്തെ അ​നു​ഭ​വം. ലോ​ക​ബാ​ങ്കും ഏ​ഷ്യ​ൻ ഇ​ൻ​ഫ്രസ്ട്ര​ക്ച​ർ ഇ​ൻ​വെ​സ്റ്റ്‌​മെ​ന്റ് ബാ​ങ്കും (എ.​ഐ.​ഐ.​ബി) സം​യു​ക്ത​മാ​യി ധ​ന​സ​ഹാ​യം ന​ൽ​കു​ന്ന 2,300 കോ​ടി രൂ​പ​യു​ടെ കേ​ര​ള ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ പ​ദ്ധ​തി (KSWMP) ന​ട​പ്പാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി സം​സ്ഥാ​നം വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ് നേ​രി​ടു​ന്ന​ത്. സം​സ്ഥാ​ന​ത്ത് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​ന് അ​ഞ്ച് സാ​നി​റ്റ​റി ലാ​ൻ​ഡ് ഫി​ല്ലു​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ 130 ഏ​ക്ക​ർ ഭൂ​മി ഏ​റ്റെ​ടു​ക്കു​ക എ​ന്ന​താ​ണ് കേ​ര​ള സ​ർ​ക്കാ​റി​ന്റെ മു​ന്നി​ലു​ള്ള ക​ഠി​ന​മാ​യ ദൗ​ത്യം.

ആ​രാ​ണ് ഉ​ത്ത​ര​വാ​ദി​ക​ൾ?

70 ഏ​ക്ക​റോ​ളം വി​സ്തൃ​തി​യു​ള്ള ബ്ര​ഹ്മ​പു​ര​ത്തെ പ്ലാ​ന്റി​ൽ അ​ഞ്ചു ല​ക്ഷം ട​ണ്ണോ​ളം കു​മി​ഞ്ഞു​കൂ​ടി​യ മാ​ലി​ന്യം (lagacy waste) ഉ​ണ്ടാ​യി​രു​ന്നു എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ക്കാ​ത്ത​തി​നാ​ൽ അ​വി​ടെ ജൈ​വ​മാ​ലി​ന്യ​ങ്ങ​ളും ക​ത്തു​ന്ന വ​സ്തു​ക്ക​ളും പ്ലാ​സ്റ്റി​ക്കു​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മി​ശ്രി​ത മാ​ലി​ന്യ​ങ്ങ​ൾ കു​ന്നു​കൂ​ടി​ക്കി​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​യി​ലെ മി​ക്ക​വാ​റും മാ​ലി​ന്യ​നി​ക്ഷേ​പ കേ​ന്ദ്ര​ങ്ങ​ൾപോ​ലെ ബ്ര​ഹ്മ​പു​ര​വും ശാ​സ്ത്രീ​യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത സാ​നി​റ്റ​റി ലാ​ൻ​ഡ് ഫി​ല്ലു​ക​ള​ല്ല. മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ തീ ​പി​ടി​ച്ച​തി​ന്റെ കൃ​ത്യ​മാ​യ കാ​ര​ണം ഇ​തു​വ​രെ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ങ്കി​ലും, മാ​ലി​ന്യ​ക്കൂ​മ്പാ​ര​ത്തി​ൽ ത​ള്ളു​ന്ന ന​ന​ഞ്ഞ മാ​ലി​ന്യ​ങ്ങ​ൾ അ​ഴു​കു​മ്പോ​ൾ മീ​ഥേ​ൻ ഉ​ൽ​പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു എ​ന്ന​താ​ണ് തീ ​ഇ​ത്ര ദീ​ർ​ഘ​കാ​ലം നി​ല​നി​ൽ​ക്കു​ന്ന​തി​നു കാ​ര​ണ​മെ​ന്ന് വ്യ​ക്ത​മാ​ണ്.​ താ​പ​നി​ല ഉ​യ​രു​മ്പോ​ൾ, പ്ര​കൃ​തി​യി​ൽ ജ്വ​ലി​ക്കു​ന്ന മീ​ഥേ​ൻ വാ​ത​കം സ്വ​യ​മേ​വ തീ ​പി​ടി​ക്കു​ക​യും തു​ണി​ത്ത​ര​ങ്ങ​ൾ, പ്ലാ​സ്റ്റി​ക് വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ജ്വ​ല​ന​വ​സ്തു​ക്ക​ളി​ൽ തീ ​പ​ട​രു​ക​യും ചെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ട്. ഒ​ന്നി​ല​ധി​കം ഇ​ഗ്‌​നി​ഷ​ൻ പോ​യന്റു​ക​ൾ, നി​ര​ന്ത​ര​മാ​യി ജ​ലം പ​മ്പ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത​ത്, ഉ​യ​ര​മു​ള്ള മാ​ലി​ന്യ​ക്കൂ​മ്പാ​ര​ങ്ങ​ൾ​ക്കു മു​ക​ളി​ൽ ക​യ​റു​ന്ന​തി​ലെ അ​പ​ക​ടം എ​ന്നി​വ ഉ​ൾ​പ്പെ​ടു​ന്ന നി​ര​വ​ധി ഘ​ട​ക​ങ്ങ​ൾ കാ​ര​ണം ലാ​ൻ​ഡ്‌​ ഫി​ൽ തീ ​അ​ണ​ക്കാ​ൻ സ​മ​യ​മെ​ടു​ക്കും. മാ​ലി​ന്യ​ങ്ങ​ളു​ടെ ഉ​യ​രം ക​ണ​ക്കി​ലെ​ടു​ത്ത്, മാ​ലി​ന്യ​മ​ല​ക​ൾ ക​യ​റി​യി​റ​ങ്ങി ജീ​വ​ൻ പ​ണ​യ​പ്പെ​ടു​ത്തി അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ൾ അ​ധി​ക പ​രി​ശ്ര​മം ന​ട​ത്തി​വേ​ണം തീ ​അ​ണ​ക്കാ​ൻ. ബ്ര​ഹ്മ​പു​ര​ത്ത് ബോ​ധ​പൂ​ർ​വം മാ​ലി​ന്യം അ​ഗ്നി​ക്കി​ര​യാ​ക്കി​യ​താ​ണോ എ​ന്ന ചോ​ദ്യം നി​ല​നി​ൽ​ക്കു​ന്നു​ണ്ട്. കൂ​ടാ​തെ 2016ൽ ​പ​രി​സ്ഥി​തി, വ​നം, കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണ ച​ട്ട​ങ്ങ​ൾ പ്ര​കാ​രം പു​ന​രു​പ​യോ​ഗം ചെ​യ്യാ​ത്ത​തും ജൈ​വവി​ഘ​ട​നം ന​ട​ക്കാ​ത്ത​തും ജ്വ​ല​നം ചെ​യ്യാ​ത്ത​തു​മാ​യ മാ​ലി​ന്യ​ങ്ങ​ൾ മാ​ത്ര​മേ സാ​നി​റ്റ​റി ലാ​ൻ​ഡ്‌​ ഫി​ല്ലി​ലേ​ക്ക് പോ​കാ​വൂ എ​ന്ന കാ​ര്യ​വും ഇ​വി​ടെ ലം​ഘി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ദു​ര​ന്ത​മാ​യി ദു​ര​ന്ത​നി​വാ​ര​ണം

ന​ഗ​ര​പാ​ലി​ക നി​യ​മ​ങ്ങ​ൾ അ​നു​സ​രി​ച്ച് ന​ഗ​ര​സ​ഭ​യു​ടെ അ​ധി​കാ​ര​പ​രി​ധി​യി​ലാ​ണ് മാ​ലി​ന്യം കൈ​കാ​ര്യം ചെ​യ്യേ​ണ്ട​ത്. എ​ന്നാ​ൽ, ഇ​വി​ടെ മാ​ത്ര​മ​ല്ല മ​റ്റു നി​ര​വ​ധി കേ​ന്ദ്ര​ങ്ങ​ളി​ലും സം​സ്ഥാ​ന സ​ർ​ക്കാ​ർ​ത​ന്നെ നേ​രി​ട്ട് രം​ഗ​ത്തു​വ​ന്നു. മു​മ്പ് സൂ​ചി​പ്പി​ച്ച കേ​ന്ദ്രീ​കൃ​ത പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കാ​ൻ ഇ​ട​പെ​ടു​ക​യു​മാ​യി​രു​ന്നു. നി​യ​മ​പ്ര​ശ്‌​നം മ​റി​ക​ട​ക്കാ​ൻ അ​വ​ർ പ്ര​യോ​ഗി​ച്ച കു​റു​ക്കു​വ​ഴി​യാ​ണ് ദു​ര​ന്തനി​വാ​ര​ണ​ നി​യ​മ​ത്തി​ന്റെ പ്ര​യോ​ഗം. അ​ങ്ങ​നെ​ വ​രു​മ്പോ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​റി​നാ​ണ് അ​ധി​കാ​രം. സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി​യു​ടെ ത​ല​വ​ൻ മു​ഖ്യ​മ​ന്ത്രി​യാ​ണ്. ജി​ല്ല ക​ല​ക്ട​ർ ജി​ല്ല ത​ല​വ​നു​മാ​കും. പ​ക്ഷേ, ഇ​വി​ടെ നി​ര​വ​ധി ചോ​ദ്യ​ങ്ങ​ൾ ഉ​യ​ർ​ന്നു​വ​രു​ന്നു. സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​മാ​യ കെ.​എ​സ്.​ഐ.​ഡി.​സി ത​യാ​റാ​ക്കി​യ സാ​ങ്കേ​തി​ക വി​ശ​ദാം​ശ​ങ്ങ​ളും സാ​മ്പ​ത്തി​ക ഘ​ട​ന​യും ന​ഗ​ര​സ​ഭ​ക്ക് സ്വീ​കാ​ര്യ​മാ​യി​രു​ന്നു​വോ? ആ ​പ​രി​ശോ​ധ​ന ന​ഗ​ര​സ​ഭ ന​ട​ത്തി​യോ? യോ​ഗ്യ​ത​യി​ല്ലാ​ത്ത​തും രാ​ഷ്ട്രീ​യ​സ്വാ​ധീ​നം പ്ര​യോ​ഗി​ക്കാ​ൻ ശേ​ഷി​യു​ള്ള​തു​മാ​യ ഒ​രു​ സ്ഥാ​പ​ന​മാ​ണ് ഇ​ങ്ങ​നെ വ​രു​ന്ന​ത് എ​ന്ന​വ​ർ​ക്ക് അ​റി​യാ​മാ​യി​രു​ന്നോ? ഈ ​നി​ല​യ​ത്തി​ൽ കാ​ര്യ​ക്ഷ​മ​മാ​യി ഇ​വ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നി​ല്ലെ​ങ്കി​ൽ, ഒ​രു ദു​ര​ന്തം അ​ഥ​വാ അ​പ​ക​ടം ഉ​ണ്ടാ​യാ​ൽ അ​തി​ന്റെ ബാ​ധ്യ​ത ഈ ​ഏ​ജ​ൻ​സി​ക്കോ അ​വ​രെ തി​ര​ഞ്ഞെ​ടു​ത്ത സം​സ്ഥാ​ന സ​ർ​ക്കാ​റി​നോ ആ​യി​രി​ക്ക​ണ​മ​ല്ലോ. അ​തി​ല്ലെ​ന്നു മാ​ത്ര​മ​ല്ല, ക​രാ​ർ അ​നു​സ​രി​ച്ച് ദു​ര​ന്ത​ത്തി​ന് ഈ ​ക​രാ​ർ ക​മ്പ​നി പോ​ലു​മ​ല്ല ന​ഗ​ര​സ​ഭ​യാ​ണ് ഉ​ത്ത​ര​വാ​ദി​യെ​ന്നാ​ണ് ക​രാ​റി​ൽ പ​റ​യു​ന്ന​ത്. ഈ ​സ്ഥാ​പ​ന​ത്തി​ൽ ദു​ര​ന്തം ഉ​ണ്ടാ​കാ​തി​രി​ക്കാ​നോ അ​തു​ണ്ടാ​യാ​ൽ അ​തി​ന്റെ ആ​ഘാ​തം കു​റ​ക്കാ​നോ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ കൃ​ത്യ​മാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ടി​രു​ന്നു​വോ? സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ത്തി​ന് ആ ​ചു​മ​ത​ല ഉ​ണ്ടാ​യി​രു​ന്നി​ല്ലേ? ക​രാ​ർ ക​മ്പ​നി​ക്കു​ണ്ടാ​യി​രു​ന്നി​ല്ലേ? അ​വ​രൊ​ക്കെ ഇ​പ്പോ​ൾ ര​ക്ഷ​പ്പെ​ടു​ന്നു. മേ​യ​റും ന​ഗ​ര​സ​ഭ​യും പ്ര​തി​ക​ളാ​ക്ക​പ്പെ​ടു​ന്നു. ഈ ​ക​രാ​റി​ൽ നി​ര​വ​ധി സാ​മ്പ​ത്തി​ക വ്യ​വ​സ്ഥ​ക​ൾ ക​മ്പ​നി​ക്ക് പ​ക്ഷ​പാ​ത​പ​ര​മാ​യി​രു​ന്നു​വെ​ന്ന​ത് മ​റ്റൊ​രു വി​ഷ​യം. ഇ​ത്ത​രം ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ക​രാ​റി​ൽ ഏ​ർ​പ്പെ​ടാ​ൻ എ​ന്തു​കൊ​ണ്ട് ന​ഗ​ര​സ​ഭ ത​യാ​റാ​യി? അ​ത് രാ​ഷ്ട്രീ​യ സ​മ്മ​ർ​ദം മൂ​ല​മാ​ണെ​ന്ന് വ്യ​ക്തം. അ​തും ഗു​രു​ത​ര​മാ​യ ഒ​രു വി​ഷ​യ​മാ​ണ്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​നു​ഷ്യ​രു​ടെ ജീ​വ​നും ആ​രോ​ഗ്യ​വും ന​ഷ്ട​പ്പെ​ടു​ത്തി​യ ഒ​രു വി​ഷ​യ​ത്തി​ൽ ഈ ​ഉ​ത്ത​ര​വാ​ദി​ത്തം പ്ര​ധാ​ന​മ​ല്ലേ?

ബ്രഹ്മപുരത്തെ സ്ഥിതി വിലയിരുത്താൻ മന്ത്രി പി. രാജീവും എം.ബി. രാ​േജഷും മറ്റും എത്തുന്നു

ബ്രഹ്മപുരത്തെ സ്ഥിതി വിലയിരുത്താൻ മന്ത്രി പി. രാജീവും എം.ബി. രാ​േജഷും മറ്റും എത്തുന്നു

നി​യ​മ​ലം​ഘ​ന​ങ്ങ​ളു​ടെ ഒ​രു പ​ര​മ്പ​ര

ഇ​പ്പോ​ൾ ബ്ര​ഹ്മ​പു​ര​ത്തും മ​റ്റു​പ​ല സ്ഥ​ല​ങ്ങ​ളി​ലും ന​ട​ക്കു​ന്ന മാ​ലി​ന്യ സം​സ്ക​ര​ണം നി​ല​വി​ലു​ള്ള എ​ല്ലാ നി​യ​മ​ങ്ങ​ൾ​ക്കും ച​ട്ട​ങ്ങ​ൾ​ക്കും എ​തി​രാ​ണ് എ​ന്ന സ​ത്യം അം​ഗീ​ക​രി​ക്കാ​ൻ ഹൈ​കോ​ട​തി​പോ​ലും ത​യാ​റാ​കു​ന്നി​ല്ല എ​ന്നി​ട​ത്താ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം. നെ​ൽ​വ​യ​ലും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും ന​ദീ​ത​ട​ങ്ങ​ളു​മാ​യ ഒ​രു സ്ഥ​ല​ത്ത് ഒ​രു​ത​രം മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​ന​വും പാ​ടി​ല്ല. അ​ത് 1986ലെ ​പ​രി​സ്ഥി​തി നി​യ​മ​ങ്ങ​ൾ​ക്കും അ​നു​ബ​ന്ധ ച​ട്ട​ങ്ങ​ൾ​ക്കും വി​രു​ദ്ധ​മാ​ണ്. ബ്ര​ഹ്മ​പു​രം ഇ​തെ​ല്ലാ​മാ​ണ് എ​ന്ന​റി​ഞ്ഞു​കൊ​ണ്ടു​ത​ന്നെ​യാ​ണ് അ​വി​ടെ ഇ​ത് കൊ​ണ്ടു​വ​ന്ന​ത്. തു​ട​ക്കം മു​ത​ൽ​ത​ന്നെ ഇ​വി​ടെ കൊ​ണ്ടി​ടു​ന്ന മാ​ലി​ന്യ​ങ്ങ​ളി​ൽ​നി​ന്ന് വ​ലി​യ​തോ​തി​ൽ മ​ലി​നജ​ലം ഒ​ഴു​കി ക​ട​മ്പ്ര​യാ​റി​ലും ഭൂ​ഗ​ർ​ഭ ജ​ല​ശേ​ഖ​ര​ങ്ങ​ളി​ലും അ​തു​വ​ഴി കൊ​ച്ചി കാ​യ​ലി​ലും ക​ട​ലി​ലും വ​രെ എ​ത്തി​യി​രു​ന്നു. ഇ​ത് നി​ല​വി​ലു​ള്ള ജ​ല​സം​ര​ക്ഷ​ണ നി​യ​മ​ങ്ങ​ളു​ടെ പ​ര​മ​മാ​യ ലം​ഘ​ന​മാ​ണ്.

നി​യ​മ​ങ്ങ​ൾ പാ​ലി​ക്ക​ലാ​ണ് പ​രി​ഹാ​ര​ത്തി​ന്റെ തു​ട​ക്കം

2016ലെ ​ഖ​ര​മാ​ലി​ന്യ സം​സ്ക​ര​ണ ച​ട്ട​ങ്ങ​ളാ​ണ് ഇ​വി​ടെ പാ​ലി​ക്കേ​ണ്ട​ത്. അ​തു​പ്ര​കാ​രം മാ​ലി​ന്യം വീ​ണ്ടെ​ടു​ക്ക​ൽ, വീ​ണ്ടും ഉ​പ​യോ​ഗി​ക്ക​ൽ, റീ​സൈ​ക്കി​ൾ​ചെ​യ്യ​ൽ എ​ന്നി​വ​യി​ലൂ​ടെ ന​ഗ​ര​ങ്ങ​ൾ വ​ള​രു​ക​യും ഗ്രാ​മ​ങ്ങ​ൾ ന​ഗ​ര​വ​ത്ക​രി​ക്കു​ക​യും ചെ​യ്യു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന മാ​ലി​ന്യ​ത്തെ നി​യ​ന്ത്രി​ക്കാ​ൻ ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ ബാ​ധ്യ​സ്ഥ​മാ​ണ്. ഇ​തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​ണ് കേ​ര​ള​ത്തി​ലെ കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ നി​ക്ഷേ​പ​കേ​ന്ദ്ര​ങ്ങ​ൾ പ​ല​തും അ​ട​ച്ചു​പൂ​ട്ടി​യ​ത്. ഇ​തി​നു​പ​ക​രം സ്വീ​ക​രി​ച്ച വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ സം​വി​ധാ​നം (DSWM) പ്ര​കൃ​തി​വി​ഭ​വ​ങ്ങ​ളു​ടെ ശോ​ഷ​ണ​വും കാ​ലാ​വ​സ്ഥ വ്യ​തി​യാ​ന​വും പ​രി​ഗ​ണി​ച്ച് രൂ​പം​കൊ​ണ്ട ചാ​ക്രി​ക സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ (സ​ർ​ക്കു​ല​ർ ഇ​ക്കോ​ണ​മി) മൂ​ല്യ​ങ്ങ​ൾ​കൂ​ടി ഉ​ൾ​ക്കൊ​ള്ളു​ന്ന​താ​ണ് (അ​ത​നു​സ​രി​ച്ച് വി​ഭ​വ​ങ്ങ​ൾ ആ​വ​ശ്യ​ത്തി​ന് മാ​ത്രം ഉ​പ​യോ​ഗി​ച്ചും മാ​ലി​ന്യ​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​വ​യെ വീ​ണ്ടും അ​സം​സ്കൃ​ത വ​സ്തു​വാ​യി ഉ​പ​യോ​ഗി​ച്ചും പ്ര​കൃ​തി​യി​ൽ ന​ട​ക്കു​ന്ന​പോ​ലെ ഒ​ന്നി​ന്റെ ജീ​വി​ത​ച​ക്രം തു​ട​രു​ന്നു). അ​തി​ന്റെ ഭാ​ഗ​മാ​യാ​ണ് 3R എ​ന്ന സ​മീ​പ​നം – കു​റ​ക്കു​ക (Reduce), വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക (Reuse), റീ​സൈ​ക്കി​ൾ ചെ​യ്യു​ക എ​ന്നി​ങ്ങ​നെ രൂ​പ​മെ​ടു​ക്കു​ന്ന​ത്. എ​ന്നാ​ൽ, ഇ​തി​നു​വേ​ണ്ട പ്ര​ത്യ​ക്ഷ ന​ട​പ​ടി​ക​ളി​ലേ​ക്ക് പോ​കാ​ൻ സ​ർ​ക്കാ​റും വൈ​മു​ഖ്യം കാ​ണി​ക്കു​ന്നു എ​ന്ന​താ​ണ് വാ​സ്ത​വം. ഉ​പ​ഭോ​ഗം കു​റ​ക്കു​ക, വീ​ണ്ടും ഉ​പ​യോ​ഗി​ക്കു​ക എ​ന്ന​തി​ന്റെ പ്രാ​യോ​ഗി​ക പ​രി​ണ​ത​ഫ​ലം സ​ർ​ക്കാ​റി​ന് നി​കു​തിന​ഷ്ട​മാ​യി​രി​ക്കും. സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​ക്കു​വേ​ണ്ടി ഇ​ന്ന​ത്തെ സ്ഥി​തി​യി​ൽ ഒ​രു സ​ർ​ക്കാ​റും ഉ​പ​ഭോ​ഗം കു​റ​ക്കു​ക എ​ന്ന ഏ​റ്റ​വും സു​പ്ര​ധാ​ന കാ​ര്യ​ത്തി​ന് ജ​ന​ങ്ങ​ളെ പ്രേ​രി​പ്പി​ക്കി​ല്ല എ​ന്ന​ത് വ​ലി​യ പ​രി​മി​തി​​യാ​യി തു​ട​രു​ന്നു. മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ൽ സം​സ്ഥാ​ന-​പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ വി​കേ​ന്ദ്രീ​ക​ര​ണ​ രീ​തി​യി​ൽ ഉ​റ​വി​ട സം​സ്ക​ര​ണം ന​ട​ത്തു​ക​യും ജൈ​വ​മാ​ലി​ന്യ​ത്തി​ൽ​നി​ന്നും ബ​യോ​ഗ്യാ​സ് ഉ​ൽ​പാ​ദി​പ്പി​ച്ചും വി​ൻ​ഡ്രോ ക​മ്പോ​സ്റ്റ്, വെ​ർ​മി അ​ഥ​വാ മ​ണ്ണി​ര​ക​ളെ ഉ​പ​യോ​ഗി​ച്ചു​ള്ള ക​മ്പോ​സ്റ്റ്, തു​മ്പൂ​ർ​മൊ​ഴി മാ​തൃ​ക, സാ​മൂ​ഹി​ക ക​മ്പോ​സ്റ്റ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ ജൈ​വ​വ​ള​മു​ണ്ടാ​ക്കി മ​ണ്ണി​ലേ​ക്കെ​ത്തി​ക്കു​ക എ​ന്ന​തു​മാ​ണ്. ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​യു​ടെ ന​ട​ത്തി​പ്പി​നു​ള്ള ഏ​ജ​ൻ​സി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും, ശു​ചി​ത്വ മി​ഷ​ൻ കാ​ര്യ​ക്ഷ​മ​മാ​യ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു​ള്ള സാ​ങ്കേ​തി​ക സ​ഹാ​യ​വും സാ​മ്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കു​ക​യും, ക്ലീ​ൻ കേ​ര​ള ക​മ്പ​നി അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വാ​ണി​ജ്യ​പ​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ക​യും കു​ടും​ബ​ശ്രീ​യു​ടെ പ​രി​ശീ​ല​നം ല​ഭി​ച്ച ഹ​രി​ത ക​ർ​മ​സേ​ന മാ​ലി​ന്യം ശേ​ഖ​രി​ക്കു​ക​യും വേ​ർ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​തി​നു​ള്ള ഉ​ത്ത​ര​വാ​ദി​ത്തം ഏ​ൽ​ക്കു​ക​യും ചെ​യ്യു​ന്ന രീ​തി​യി​ലാ​ണ് കേ​ര​ള സ​ർ​ക്കാ​ർ വി​കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ​സം​സ്ക​ര​ണ പ​ദ്ധ​തി ആ​വി​ഷ്ക​രി​ച്ച​ത്. സാ​ങ്കേ​തി​ക സ​ഹാ​യം, വി​ഭ​വ ഏ​കോ​പ​നം, പ​ദ്ധ​തി നി​രീ​ക്ഷ​ണം, പ്ര​ചാ​ര​ണം എ​ന്നി​വ​ക്കാ​യി ഹ​രി​തകേ​ര​ളം മി​ഷ​നും രൂ​പ​വ​ത്ക​രി​ച്ചു. ഇ​ത് കാ​ര്യ​ക്ഷ​മ​മാ​യി മു​ന്നോ​ട്ടു​പോ​കു​ന്ന​തി​നി​ട​യി​ലാ​ണ് സ​ർ​ക്കാ​ർ വീ​ണ്ടും കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​ര​ണ പ്ലാ​ന്റു​ക​ളി​ലൂ​ടെ വൈ​ദ്യു​തി​യും ബ​യോ​ഗ്യാ​സും ഉ​ണ്ടാ​ക്കു​ന്ന പ​ദ്ധ​തി​ക​ളു​മാ​യി വ​ന്ന് ത​ദ്ദേ​ശ​ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​വും പ്ര​തി​സ​ന്ധി​ക​ളും സൃ​ഷ്ടി​ക്കു​ന്ന​ത്.

പ​രി​ഹാ​ര​ങ്ങ​ൾ ഇ​ല്ലാ​ത്ത​ത​ല്ല പ്ര​ശ്ന​മെ​ന്ന് തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും ആ​ല​പ്പു​ഴ മു​നി​സി​പ്പാ​ലി​റ്റി​യു​മ​ട​ക്കം പ​ല​യി​ട​ത്തും ഉ​ദാ​ഹ​ര​ണ​ങ്ങ​ളു​ണ്ട്. പ​ക്ഷേ, ഇ​വ​രൊ​ക്കെ ഈ ​വ​ഴി​ക്കു വ​ന്ന​ത് കേ​ന്ദ്രീ​കൃ​ത മാ​ലി​ന്യ സം​സ്ക​രണ (​യ​ഥാ​ർ​ഥ​ത്തി​ൽ വെ​റും സം​ഭ​ര​ണം മാ​ത്രം) സം​വി​ധാ​ന​ങ്ങ​ൾ ജ​ന​കീ​യ സ​മ​ര​ങ്ങ​ളി​ൽകൂ​ടി അ​ട​ച്ചുപൂ​ട്ടാ​ൻ ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ്. ഏ​തെ​ങ്കി​ലും കേ​ന്ദ്രീ​കൃ​ത സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ങ്കി​ൽ പി​ന്നെ സ​മൂ​ഹ​ത്തെ ഇ​തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ക എ​ളു​പ്പ​മാ​വി​ല്ല എ​ന്ന​താ​ണ് അ​നു​ഭ​വം. ഇ​വി​ടെ​യാ​ണ് സാ​മൂ​ഹി​ക​മാ​യ അ​വ​ബോ​ധം ഉ​ണ്ടാ​കേ​ണ്ട​ത്. എ​ന്റെ മാ​ലി​ന്യം മ​റ്റെ​വി​ടെ​യെ​ങ്കി​ലും കൊ​ണ്ടി​ട്ടാ​ൽ എ​ന്റെ ക​ട​മ തീ​ർ​ന്നു​വെ​ന്ന് ക​രു​തു​ന്ന ന​ഗ​ര​വാ​സി​ക​ൾ​ക്കാ​ണ് ആ​ദ്യ​മാ​യി അ​വ​ബോ​ധം ഉ​ണ്ടാ​കേ​ണ്ട​ത്. ബ്ര​ഹ്മ​പു​രത്തെ വി​ഷ​പ്പു​ക ന​ഗ​ര​വാ​സി​ക​ൾ​ക്കു​മേ​ൽ വ്യാ​പി​ച്ച​പ്പോ​ഴാ​ണ​ല്ലോ മാ​ധ്യ​മ​ങ്ങ​ളും മ​റ്റും അ​ൽ​പം ഉ​ഷാ​റാ​യ​ത്. ഈ ​ദു​ര​ന്തം ഒ​രു തു​ട​ക്ക​മാ​ക​ട്ടെ. അ​ങ്ങ​നെ വ​രു​ന്ന മാ​റ്റം അ​ധി​കൃ​ത​രെ​യും മാ​റ്റാ​ൻ കാ​ര​ണ​മാ​ക്കുമെ​ങ്കി​ൽ ഈ ​ദു​ര​ന്തം ന​ന്മ​ക്കു​ള്ള വ​ഴി​കാ​ട്ടി​യാ​യേ​ക്കും.


News Summary - brahmapuram landfill cr neelakandan