Begin typing your search above and press return to search.
proflie-avatar
Login

എന്തിനാണ് ഇൗ വിഭജനം?

എന്തിനാണ് ഇൗ വിഭജനം?
cancel

മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേദിയിൽ 'ദ മുസ്ലിം വാനിഷസ്' എന്ന തെന്റ പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ച ശേഷം രാജ്യാന്തര പത്രപ്രവർത്തകനും എഴുത്തുകാരനുമായ സഈദ് നഖ്‍വി ഇംഗ്ലീഷിൽ നടത്തിയ പ്രഭാഷണത്തിെന്റ മൊഴിമാറ്റം.ആദ്യമായി എനിക്ക് ഇത്തരത്തിൽ വേദി തന്ന 'മാധ്യമ'ത്തിന് ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നു. 'മാധ്യമ'ത്തിന്‍റെ പബ്ലിഷേഴ്സ്, എഡിറ്റേഴ്സ്, എഡിറ്റോറിയൽ ജീവനക്കാർ എല്ലാവർക്കും നന്ദി. പത്രപ്രവർത്തനം എന്ന ജോലിയുടെ ഭാഗമായി ഞാൻ 110 വിദേശരാജ്യങ്ങൾ സന്ദർശിച്ച വ്യക്തി എന്നനിലക്ക് ആശയവിനിമയം എന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് വ്യക്തമായിട്ടറിയാം....

Your Subscription Supports Independent Journalism

View Plans
മാധ്യമം ആഴ്ചപ്പതിപ്പിന്റെ രജതജൂബിലി ആഘോഷവേദിയിൽ 'ദ മുസ്ലിം വാനിഷസ്' എന്ന തെന്റ പുസ്തകത്തിന്‍റെ പ്രകാശനം നിർവഹിച്ച ശേഷം രാജ്യാന്തര പത്രപ്രവർത്തകനും എഴുത്തുകാരനുമായ സഈദ് നഖ്‍വി ഇംഗ്ലീഷിൽ നടത്തിയ പ്രഭാഷണത്തിെന്റ മൊഴിമാറ്റം.

ആദ്യമായി എനിക്ക് ഇത്തരത്തിൽ വേദി തന്ന 'മാധ്യമ'ത്തിന് ഹൃദയത്തിന്‍റെ അടിത്തട്ടിൽനിന്ന് നന്ദി പറയുന്നു. 'മാധ്യമ'ത്തിന്‍റെ പബ്ലിഷേഴ്സ്, എഡിറ്റേഴ്സ്, എഡിറ്റോറിയൽ ജീവനക്കാർ എല്ലാവർക്കും നന്ദി. പത്രപ്രവർത്തനം എന്ന ജോലിയുടെ ഭാഗമായി ഞാൻ 110 വിദേശരാജ്യങ്ങൾ സന്ദർശിച്ച വ്യക്തി എന്നനിലക്ക് ആശയവിനിമയം എന്നത് എത്രമാത്രം പ്രാധാന്യമുള്ളതാണ് എന്ന് വ്യക്തമായിട്ടറിയാം. സ്വാഭാവികമായും അതിന്‍റെ ഭാഗമായി ഭാഷ ഉപയോഗിക്കുന്നതിന്‍റെ സാധ്യതയും പരിമിതിയും നന്നായി അറിയാം. ഇപ്പോൾ ഇവിടെ കൂടിയിരിക്കുന്ന നിങ്ങൾക്ക് മലയാളത്തിലാണ് ഞാൻ സംസാരിക്കുന്നത് കേൾക്കുന്നതെങ്കിൽ എത്ര സന്തോഷമായേനേ എന്ന് എനിക്കറിയാം. അതിനാൽ ഞാൻ ഹ്രസ്വപ്രസംഗത്തിൽ അവസാനിപ്പിക്കാം. പ്രശസ്ത കവി എലിയട്ട് എപ്പോഴും പറയാറുണ്ട് സ്വയം സംസാരിക്കുന്നവയാണ് കവിതകൾ എന്ന്. അത് നമുക്ക് പരീക്ഷിച്ചറിയാം. മാതൃഭാഷയിൽ സംസാരിക്കുന്നതിനേക്കാൾ എനിക്ക് താൽപര്യം എനിക്ക് ഉപജീവനം കണ്ടെത്തിത്തന്ന, എനിക്ക് പരിചയസമ്പന്നതയുള്ള മാധ്യമത്തിൽ അവതരിപ്പിക്കുക എന്നതിനോടാണ്. നമുക്ക് ഒരു പദ്യഭാഗം പരിശോധിച്ച് സ്വയം സംസാരിക്കുന്നവയാണ് കവിതകൾ എന്ന് എലിയട്ട് പറഞ്ഞത് ശരിയാണോ എന്ന് നോക്കാം.

''വോ കാഫിർ സച് ജിത് ദേഖ് ജിസേ ഫിർ ക്യോം ന ഖയാമത് ക ലർസേ''

നിങ്ങൾക്ക് ഒന്നും മനസ്സിലായില്ല അല്ലേ, ആവരുത്, അതാണ് ആവശ്യവും

''വോ കാഫിർ സച് ജിത് ദേഖ് ജിസേ ഫിർ ക്യോം ന ഖയാമത് ക ലർസേ

പാസേ കരേ പായൽ ഗുമ്രു

കരിയാ ചടിയാ ഗജരേ

തോഡേ ഹർ ആഹഡ് മേം സൗജ് ഉതാരേ...''

ഈ പാസേജ് നിങ്ങൾക്ക് ഒരുപക്ഷേ ഒന്നും മനസ്സിലായിട്ടുണ്ടാവില്ല...ഞാൻ വെറുതെ ശ്രമിച്ചതാണ്. കവിതകൾ ചിലപ്പോൾ ഭാഷ അതിന് സ്വയം സംസാരിക്കാൻ സാധിക്കും.

ഇനി ബുക്കിലേക്ക് വരാം. ഞാൻ ജേണലിസ്റ്റായി 50 വർഷത്തിലേറെ പിന്നിട്ടു. സ്റ്റേറ്റ്സ്മാൻ ന്യൂസ് പേപ്പറിൽ പ്രതിമാസ ശമ്പളം 300 രൂപക്ക് പണി തുടങ്ങിയതാണ്. പിന്നീട് ഞാൻ ചെയ്തത് നിങ്ങളോട് പറഞ്ഞു. ഞാൻ അവ നേടിയെടുത്തതാണ്. അതിന്‍റെ പേരിൽ എനിക്ക് രണ്ട് പെന്നിയുടെ ബഹുമാനം എവിടെനിന്നും കിട്ടുന്നുണ്ട്. ഞാനത് നേടിയെടുത്തതാണ്.

ഇന്ത്യ എന്നത് സാമൂഹികവും സാംസ്കാരികവുമായി ജന്മിത്ത സമൂഹമാണ്. ജനം സാമൂഹിക ബന്ധങ്ങളിൽ കെട്ടുപിണഞ്ഞ് കിടക്കുന്നു. അവയെ വല്ലാതെ ആശ്രയിക്കുന്നു. സ്വാഭാവികമായും ജീവിതത്തിന്‍റെ പല ഘട്ടങ്ങളിലും ബ്രാഹ്മിൺ കൂട്ടായ്മ, ബനിയ കൂട്ടായ്മ, സൗത്ത് ഇന്ത്യൻ കൂട്ടായ്മ, തമിഴ് കൂട്ടായ്മ, മലയാളി കൂട്ടായ്മ, ബംഗാളി കൂട്ടായ്മ തുടങ്ങിയ കൂട്ടായ്മകൾ കാണാം. ഞാനൊരു നെറ്റ് വർക്കിലുമുണ്ടായിരുന്നില്ല. എന്നിട്ടും ഞാൻ എങ്ങെനയൊക്കെയോ അതിജീവിച്ചു.

എന്‍റെ കരിയറിൽ അഞ്ച് പഞ്ചാബി ഹിന്ദുക്കളും മൂന്ന് ബ്രാഹ്മണന്മാരും എെന്‍റ ജീവിതത്തിലെ ഓരോ ഘട്ടത്തിൽ സഹായിക്കാൻ കൂടെയുണ്ടായിരുന്നു. അവരിലൂടെയാണ് ഔദ്യോഗിക ജീവിതത്തിൽ ഞാൻ ഈ നിലയിലെത്തിയത്. അവരിൽ എന്തുകൊണ്ട് മുസ്ലിംകളുണ്ടായിരുന്നില്ല. ഞാൻ നോർത്ത് ഇന്ത്യയിലെ കാര്യമാണ് പറയുന്നത്. ഞാനതിലേക്ക് വരാം. കാരണം, മുസ്ലിം എന്നതിന് ഏകശിലാരൂപമില്ല. ഹിന്ദു എന്നതിനും ഏകശിലാരൂപമില്ല. ഞാൻ പറയുന്നത് ഇന്ത്യയിലെ പ്രത്യേക മേഖലകളെപറ്റിയാണ്. വിഭജനത്തിന്‍റെ പരിണതഫലമായി അവിടെ കുറച്ച് മുസ്ലിംകളേ ആരെയെങ്കിലും സഹായിക്കാൻ തക്ക സ്ഥാനങ്ങളിൽ ഉണ്ടായിരുന്നുള്ളൂ എന്നതാണ് അതിലെ ഒരു കാര്യം. വളരെ കുറച്ച്. സഹായിക്കാൻ കഴിവുള്ളവരും അത് നൽകാൻ മടിച്ചു. കാരണം തങ്ങളുടെ മതേതര കാഴ്ചപ്പാടിന് അത് ഇളക്കം തട്ടുമോ എന്ന ഭയം അവരിലുണ്ടായിരുന്നു. ഞാൻ ഉദാഹരിക്കാം. ഇതിനെ സാമാന്യവത്കരിക്കരുത്. ഇത് എന്‍റെ മാത്രം അനുഭവമാണ്.

ഞാൻ സ്റ്റേറ്റ്സ്മാനിൽ ചേർന്നപ്പോൾ ഞാനും ഭാര്യയും ചേർന്ന് താമസിക്കാൻ വാടകവീട് അന്വേഷിച്ചുനടന്നു. പലരുമായി സംസാരിച്ചു. പേര് പറഞ്ഞു, ഇടപാട് സംബന്ധിച്ച് സംസാരിച്ചു. പക്ഷേ വീട് കിട്ടിയില്ല. ഞാൻ തിരിച്ച് നിരാശനായി സ്റ്റേറ്റ്സ്മാനിൽ തിരിച്ചെത്തി. ഒടുവിൽ കുൽദീപ് നയാർ, വിക്രം സിങ് എന്നിവർ ചേർന്നാണ് എനിക്ക് ഡൽഹിയിൽ വീടെടുത്ത് തന്നത്. അവർ വീട് ലഭിക്കാനുള്ള പിടിവലികൾക്ക് സാക്ഷിയാണ്. ഞാൻ പറഞ്ഞില്ലേ, എന്‍റെ ഔദ്യോഗിക ജീവിതത്തിൽ ഒരു മുസ്ലിം സഹായംപോലും ലഭിച്ചിട്ടില്ല. ഹിന്ദുക്കൾ മാത്രമേ സഹായിച്ചുള്ളൂ. പിന്നീട് പ്രശ്നങ്ങൾ അധികരിച്ചതേയുള്ളൂ. ഇത്തരം പ്രതിസന്ധികൾ നിരന്തരം അനുഭവിച്ചുകൊണ്ടേയിരുന്നു. ഇനിയും ഉദാഹരണങ്ങൾ എനിക്ക് നിങ്ങളുടെ മുന്നിൽ വെക്കാനാകും.

ഉത്തരേന്ത്യയിലെ വർഗീയ -വിദ്വേഷ ഭീഷണി സമയങ്ങളിൽ ഡൽഹിയിലെ മാധ്യമത്തിലെ സുഹൃത്തുക്കളുമായി നിരന്തരം സംസാരിച്ചുകൊണ്ടിരുന്ന കാലത്ത് ഒരു ജേണലിസ്റ്റ് എഴുതിയ പുസ്തകത്തിൽ, ഇംഗ്ലണ്ടിലായിരുന്നപ്പോൾ പാകിസ്താനികളുമായി നല്ല സൗഹൃദത്തിലായിരുന്നു എന്ന് എഴുതിയിരുന്നു. ഞാൻ പറഞ്ഞു: ''ഇത്തരത്തിലുള്ള സാമാന്യവത്കരണം ശരിയല്ല.'' ഹിന്ദു പഞ്ചാബി മുസ്ലിം പഞ്ചാബിയോട് അടുക്കുന്നുവെങ്കിൽ അതിന് പിന്നിൽ ഭാഷാ ബന്ധം വലിയ പങ്കുവഹിച്ചിട്ടുണ്ട്. സാംസ്കാരിക ചേരുവകളുടെ സ്വാധീനവും അതിലുണ്ടാകും. നിങ്ങൾ ലണ്ടനിലുണ്ടായിരുന്നെങ്കിൽ നിങ്ങൾ വ്യക്തികളോടോ ഗ്രൂപ്പിനോടാ ആവില്ല അടുക്കുക. നിങ്ങളെ ആകർഷിക്കാൻ മലയാളിക്കൂട്ടങ്ങളുണ്ടാകും. ഞാൻ സങ്കുചിത കാഴ്ചപ്പാടോടുകൂടി പറയുന്നതല്ല, അതാണ് യാഥാർഥ്യം.

സഈദ് നഖ്‍വി 

സഈദ് നഖ്‍വി 

ഐ.കെ. ഗുജ്റാൽ പ്രധാനമന്ത്രി ആയിരുന്നപ്പോൾ എന്നെ വിളിച്ച് ധാക്കയിൽ ട്രൈ ലാറ്ററൽ സമ്മിറ്റിന് വരുന്നോയെന്ന് ചോദിച്ചു. നിരസിക്കാൻ പറ്റില്ലല്ലോ, പ്രധാനമന്ത്രിയല്ലേ. ഞങ്ങൾ സുഹൃത്തുക്കളാണ്. പല കാര്യങ്ങളും സംസാരിക്കാറുണ്ടായിരുന്നു. ബംഗ്ലാദേശിൽ പോകുമ്പോൾ മുഖോപാധ്യായ, ചതോപാധ്യായ, മുഖർജി, രാജാജി, ദാസ്, ഘോഷ് അങ്ങനെ ഒരു പ്രപഞ്ചം തന്നെ സംഘത്തിലേക്കുള്ള യോഗ്യർ ഉണ്ട്. ഗുജ്റാൽ എന്തിനാണ് എന്നെ അദ്ദേഹത്തിന്‍റെ സംഘത്തിൽ ഉൾപ്പെടുത്തിയത് എന്ന് അത്ര ആലോചിക്കേണ്ട കാര്യമുണ്ടോ. മുസ്ലിം രാജ്യത്തേക്കാണ് പോകുന്നത്. ഭരണാധികാരി മുസ്ലിമാണ്. പ്രാതിനിധ്യ പരിഗണനയിൽ അദ്ദേഹത്തിന്‍റെ ചിന്തയിൽ വന്ന പേര് സഈദ് നഖ് വി എന്ന മുസ്ലിം ഞാനായിരിക്കും.

ഞങ്ങൾ ധാക്കയിൽ വിമാനമിറങ്ങിയപ്പോൾ ഒരുഭാഗത്ത് ഞാനറിയുന്ന സഹപ്രവർത്തകരുൾപ്പെടെ, പത്രക്കാരുൾപ്പെടെ ഉള്ളവർ ഉണ്ട്. മറുഭാഗത്താകട്ടെ പച്ച ബംഗാളി ഭാഷ പറയുന്നവരും. ഇതോടെ ആ ബംഗാളി സാംസ്കാരിക - ഭാഷാ ഐക്യം രൂപപ്പെടുകയായി. ഗുജ്റാൽ മനസ്സിൽ കണ്ട എന്‍റെ മുസ്ലിം ഐഡന്‍റിറ്റിക്ക് പ്രസക്തി ഇല്ലാതായി. ഞാൻ പറയാനുദ്ദേശിച്ചത് മനസ്സിലായി എന്ന് തോന്നുന്നു.

എന്തിനായിരുന്നു വിഭജനം. ഇന്ത്യയിലെ മുസ്ലിംകൾ പാകിസ്താനിലേക്കും പാകിസ്താനിലെ ഹിന്ദുക്കൾ ഇന്ത്യയിലേക്കും വന്നു എന്നതാണോ? അങ്ങനെ ഒന്നും സംഭവിച്ചില്ല എന്നതാണ് യാഥാർഥ്യം. വിഭജനകാലത്ത് പഞ്ചാബും ബംഗാളുമാണ് വിഭജിക്കപ്പെട്ടത്. പഞ്ചാബിന്‍റെ കാര്യമെടുക്കാം. 20 ദിവസം മാത്രം എടുത്തു ആ വിഭജനത്തിന്. എന്തിനായിരുന്നു 20 ദിവസം. ഇത്ര പെെട്ടന്ന്. എനിക്കറിയില്ല. ഒറ്റ രാജ്യത്തിന് വേണ്ട എല്ലാകാര്യങ്ങളും സജ്ജമാക്കി 1946ൽ കാബിനറ്റ് മിഷൻ പോയി. പക്ഷേ ഒരു സുപ്രഭാതത്തിൽ 1947 ജൂൺ മൂന്നിന് കോൺഗ്രസ് പാർട്ടി രാജ്യ വിഭജനത്തിന് അംഗീകാരം നൽകുകയായിരുന്നു.

എന്തിന്? അമൃത്സർ, ജലന്തർ, ലുധിയാന എന്നിവിടങ്ങളിൽനിന്ന് മുസ്ലിംകൾ പാകിസ്താനിലേക്ക് പോയി. ലാഹോറിൽനിന്ന് ചിലർ തിരിച്ച് ഇങ്ങോട്ട് വരുകയും ചെയ്തു. യു.പിയിൽനിന്ന് ഞങ്ങൾ പോയില്ല. ഇത്രയേ സംഭവിച്ചുള്ളൂ. മറ്റ് ചർച്ചകളെല്ലാം തെറ്റിദ്ധരിക്കപ്പെട്ടവയാണ്. നിറംപിടിപ്പിച്ച ഈ കഥകൾ ഇന്നും തെറ്റിദ്ധാരണ പടർത്തുന്നു. വിഷയത്തിൽ വാദപ്രതിവാദങ്ങൾ തുടർന്നുകൊണ്ടേയിരിക്കുന്നു.

വർഗീയവാദം കൂടിവരുകയാണ്. മുസ്ലിംകൾ വന്നതോടെയാണ് വർഗീയവാദവും വളർന്നതെന്ന് നമ്മുടെ പ്രധാനമന്ത്രി പറഞ്ഞു. 2014 മേയിൽ പാർലമെന്‍റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മറ്റൊരു നേതാവും അങ്ങെന പറഞ്ഞിട്ടില്ല- നമുക്ക് അടിച്ചമർത്തലിന്‍റെ 1200 വർഷം ഒഴിവാക്കാൻ സാധിച്ചു എന്നാണ് അന്ന് പ്രധാനമന്ത്രി പറഞ്ഞത്. അദ്ദേഹത്തിന് കൂട്ടിച്ചേർക്കാമായിരുന്ന കുറച്ചുവർഷം നഷ്ടമായി എന്നാണ് ഇക്കാര്യത്തിൽ എന്‍റെ അഭിപ്രായം. പ്രവാചകൻ ജീവിച്ചിരുന്നപ്പോൾ ഇസ്ലാം ഇവിടെ ഉണ്ടായിരുന്നു. 632ലാണ് പ്രവാചകൻ മരിച്ചത്. കൊടുങ്ങല്ലൂരിൽ 629ൽ ഇവിടെ നിങ്ങളുെട സംസ്ഥാനത്ത് മുസ്ലിം പള്ളി ഉയർന്നിരുന്നു. അങ്ങനെ പറയരുതായിരുന്നു. ആ വാക്കുകൾ ഉത്തരേന്ത്യയിലെ ജനങ്ങളുടെ മനസ്സിലുണ്ട്. അവിടെ ഉണ്ടായിരുന്നു. അങ്ങനെ പറയരുതായിരുന്നു. നെഹ്റുവോ ഇന്ദിരഗാന്ധിയോ നരസിംഹറാവുവോ വാജ്പേയിയോ എൽ.കെ. അദ്വാനിയോ അങ്ങെന പറഞ്ഞിട്ടില്ല. ഇങ്ങനെ കേൾക്കുന്നതിൽ വിഷമമുണ്ട്.

ഹിന്ദു-മുസ്ലിം വിഷയങ്ങളിൽ പരസ്പരം ആശയസംവേദനമില്ലായ്മ വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വിവിധ മതസ്ഥരായ ജനം പരസ്പരം മുഖം തിരിച്ചാണ് സംസാരിക്കുന്നത്, അവർ മുഖത്തോട് മുഖം നോക്കുന്നില്ല. എല്ലാവർക്കും അവരുടേതായ കാഴ്ചപ്പാടുണ്ട്. അതിനാൽ ഫലമോ ആശയക്കുഴപ്പവും സംഘർഷവും തന്നെ. വിഷയങ്ങളെല്ലാം സങ്കീർണമാണ്. ഇവരെ ഒന്നിച്ചുകൊണ്ടുപോയേ തീരൂ.

ഇക്കാര്യങ്ങൾ എന്‍റെ പുസ്തകത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. പുസ്തകമെഴുത്തിനായി ഞാൻ ഒരു പുതിയ സമീപനരീതിയാണ് സ്വീകരിച്ചിട്ടുള്ളത്. സാരോപദേശ കഥകളുടെയും ഫാന്‍റസി കഥകളുടെയും രീതിശാസ്ത്രവും പരീക്ഷിച്ചിട്ടുണ്ട്. ഹിന്ദി, തമിഴ് ഭാഷകളിൽ ബുക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. ബുക്കിന്‍റെ റിവ്യൂ 'മാധ്യമം' പ്രസിദ്ധീകരിച്ചിട്ടുണ്ട്. വളരെ മനോഹരമായ റിവ്യൂ ആയിരുന്നു അത്. ഇക്കാര്യങ്ങൾ ഒരു പവർപോയന്‍റ് പ്രസന്‍റേഷൻ സമീപനരീതി ഉപയോഗിച്ച് ചെയ്യേണ്ടതുണ്ട്. ആളുകൾക്ക് പിഎച്ച്.ഡി ചെയ്യാനുള്ള വിഷയമാണിത്. അത് മറ്റൊരു അവസരത്തിലാകാം. എന്നെ ശ്രവിച്ച ജനത്തിന് നന്ദിപറയുന്നു. അവസരം തന്ന 'മാധ്യമ'ത്തിന് നന്ദി പറയുന്നു.

പി.​പി. പ്ര​ശാ​ന്ത്​

News Summary - madhyamam weekly silver jubilee Saeed Naqvi speach