Begin typing your search above and press return to search.
proflie-avatar
Login

ഭയക്കണം, സ്പി​ല്‍ഓ​വ​റു​ക​ൾ തൊ​ട്ട​രി​കി​ലു​ണ്ട്​

ഭയക്കണം, സ്പി​ല്‍ഓ​വ​റു​ക​ൾ തൊ​ട്ട​രി​കി​ലു​ണ്ട്​
cancel

ഭൂ​മി​യി​ൽ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന​പ്പു​റം അ​തി​ർ​ത്തി​ക​ളി​ല്ലാ​ത്ത ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ വി​ഭ​വ ഉ​പ​ഭോ​ഗം ന​ട​ത്തി​യും മ​റ്റ് സ​സ്യ-​ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ളെ ന​ശി​പ്പി​ച്ചും പ്ര​കൃ​തി​യെ മാ​റ്റി​മ​റി​ച്ചും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ജീ​വ​ജാ​ലം മ​നു​ഷ്യ​ർ മാ​ത്ര​മാ​ണ്. കോ​വി​ഡ്​ വൈ​റ​സ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ള്‍ക്കി​ട​യി​ല്‍ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​ള്ള ന​ല്ലൊ​രു ശ​ത​മാ​നം മ​നു​ഷ്യ​രു​ടെ​യും നി​ശ്വാ​സ​ങ്ങ​ളി​ലൂ​ടെ, പ്രാ​ണ​വാ​യു​വി​ലൂ​ടെ അ​ക​ത്ത്​ ക​യ​റി ശ​രീ​ര​ത്തി​ലൂ​ടെ അ​പ​ഥ​സ​ഞ്ചാ​രം​ന​ട​ത്തി ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ...

Your Subscription Supports Independent Journalism

View Plans

ഭൂ​മി​യി​ൽ അ​ടി​സ്ഥാ​ന ആ​വ​ശ്യ​ങ്ങ​ൾ നി​റ​വേ​റ്റു​ന്ന​തി​ന​പ്പു​റം അ​തി​ർ​ത്തി​ക​ളി​ല്ലാ​ത്ത ആ​ഗ്ര​ഹ​ങ്ങ​ൾ​ക്ക​നു​സ​രി​ച്ച്​ വി​ഭ​വ ഉ​പ​ഭോ​ഗം ന​ട​ത്തി​യും മ​റ്റ് സ​സ്യ-​ജ​ന്തു ജീ​വ​ജാ​ല​ങ്ങ​ളെ ന​ശി​പ്പി​ച്ചും പ്ര​കൃ​തി​യെ മാ​റ്റി​മ​റി​ച്ചും ജീ​വി​ക്കാ​ൻ ക​ഴി​യു​ന്ന ജീ​വ​ജാ​ലം മ​നു​ഷ്യ​ർ മാ​ത്ര​മാ​ണ്. കോ​വി​ഡ്​ വൈ​റ​സ് ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ള്‍ക്കി​ട​യി​ല്‍ വി​വി​ധ ഭൂ​ഖ​ണ്ഡ​ങ്ങ​ളി​ലു​ള്ള ന​ല്ലൊ​രു ശ​ത​മാ​നം മ​നു​ഷ്യ​രു​ടെ​യും നി​ശ്വാ​സ​ങ്ങ​ളി​ലൂ​ടെ, പ്രാ​ണ​വാ​യു​വി​ലൂ​ടെ അ​ക​ത്ത്​ ക​യ​റി ശ​രീ​ര​ത്തി​ലൂ​ടെ അ​പ​ഥ​സ​ഞ്ചാ​രം​ന​ട​ത്തി ല​ക്ഷ​ക്ക​ണ​ക്കി​ന് പേ​രെ കൊ​ന്നു. ഇ​പ്പോ​ള്‍ അ​തി​​ന്റെ ഭീ​തി​ദ​മാ​യ മാ​ര​ക​രൂ​പ​ത്തി​ൽ​നി​ന്ന്​ മാ​റി ട്രാ​ൻ​സ്ഫോം​ചെ​യ്​​ത്​ പി​ൻ​വാ​ങ്ങാ​തെ പാ​ത്തും പ​തു​ങ്ങി​യും വ്യാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​മു​ണ്ട്. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​കാ​തെ മ​നു​ഷ്യ​രൊ​ന്ന​ട​ക്കം ര​ണ്ട് വ​ർ​ഷം മൂ​ക്കും വാ​യും മൂ​ടി​ക്കെ​ട്ടി അ​ട​ച്ചി​ട്ടി​രു​ന്നു. എ​ന്നി​ട്ടും ഭൂ​മി​യി​ലെ മ​നു​ഷ്യ​ർ ഈ ​വൈ​റ​സി​ൽ​നി​ന്ന്​ ഒ​രു പാ​ഠ​വും പ​ഠി​ച്ച​താ​യി തോ​ന്നു​ന്നി​ല്ല എ​ന്നാ​ണ്​ വ​ർ​ത്ത​മാ​ന​കാ​ല ചി​ത്ര​ങ്ങ​ളി​ൽ​നി​ന്ന്​ വാ​യി​ച്ചെ​ടു​ക്കേ​ണ്ട​ത്‌.

ഒ​ന്നാ​മ​ത്തെ പാ​ഠം ഓ​രോ പു​തി​യ രോ​ഗ​വും ഉ​ണ്ടാ​കു​ന്ന​ത് മൃ​ഗ​ങ്ങ​ളി​ൽ​നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്കു​ള്ള രോ​ഗാ​ണു​ക്ക​ളു​ടെ സ്പി​ൽഓ​വ​റു​ക​ൾ (Spillover) ഫ​ല​മാ​ണ് എ​ന്ന​താ​ണ്. ഇ​തി​ന്​ പി​റ​കി​ലു​ള്ള മൂ​ല​കാ​ര​ണം പ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും​വേ​ണ്ടി അ​ന്ധ​മാ​യ വാ​ണി​ജ്യ താ​ൽ​പ​ര്യ​ത്തോ​ടെ​യു​ള്ള ഭൂ​മി​ക്കുമേ​ലു​ള്ള അ​ല്ലെ​ങ്കി​ല്‍, ഭൂ​വി​ഭ​വ​ങ്ങ​ൾ​ക്കുവേ​ണ്ടി​യു​ള്ള അ​തി​ക്ര​മ​ങ്ങ​ളാ​ണ്. ര​ണ്ടാ​മ​ത്​ ഭ​ക്ഷ​ണ​ത്തി​നു​ വേ​ണ്ടി​ അ​തി​ർ​ത്തി​ക​ള്‍ ക​ട​ന്നു​ള്ള ആ​ർ​ത്തി​പി​ടി​ച്ച മൃ​ഗ​വേ​ട്ട​ക​ളും ഇ​റ​ച്ചി​വ്യാ​പാ​ര​വു​മാ​ണ്. ഇ​പ്പോ​ൾ പ​രി​ഷ്കാ​ര​ത്തി​ന്റെ പേ​രി​ല്‍ ആ​ഹാ​ര​വും പ​രീ​ക്ഷ​ണ​ങ്ങ​ളു​ടെ​യും സാ​ഹ​സി​ക​ത​ക​ളു​ടെ​യും ഭാ​ഗ​മാ​യ​ത് ഇ​തി​ന് വേ​ഗ​ത കൂ​ട്ടു​ന്നു​ണ്ട്. പി​ന്നെ​യു​ള്ള​ത് വി​നോ​ദ​ത്തി​നും കൗ​തു​ക​ത്തി​നും സ്റ്റാ​റ്റ​സി​നും വേ​ണ്ടി​യു​ള്ള 'എ​ക്സോ​ട്ടി​ക്' ജീ​വ​ജാ​ല​ങ്ങ​ളു​ടെ പോ​റ്റ​ലും അ​ന്താ​രാ​ഷ്ട്ര ക​ട​ത്ത​ലു​ക​ളു​മാ​ണ്. ഇ​തി​ന്റെ​യൊ​ക്കെ പേ​രി​ൽ മ​റ്റ്​ ച​ര​ക്കു​ക​ൾ​ക്കൊ​പ്പം നി​യ​ന്ത്ര​ണ​മി​ല്ലാ​തെ സ​സ്യ​ജാ​ല​ങ്ങ​ളും പ​ക്ഷി​മൃ​ഗാ​ദി​ക​ളും ക​ട​ലു​ക​ൾ​ക​ട​ന്ന്​ വ്യാ​പാ​രം​ചെ​യ്യ​പ്പെ​ടു​ക​യാ​ണ്. ഇ​വ​െ​ക്കാ​പ്പം അ​ന്യ​ദേ​ശ​ത്തെ സൂ​ക്ഷ്മ​രോ​ഗാ​ണു ജീ​വി​ക​ളും ക​യ​റ്റി​റ​ക്കു​മ​തി ചെ​യ്യ​പ്പെ​ട്ട് ഇ​വ ഇ​ല്ലാ​ത്ത മ​റ്റൊ​രി​ട​ത്തെ ദേ​ശ​ത്തി​ലും മ​നു​ഷ്യ​രി​ലും പു​തു​താ​യി ഇ​ൻ​ട്രൊ​ഡ്യൂ​സ്​ ചെ​യ്യ​പ്പെ​ട്ട് എ​ത്ത​പ്പെ​ടു​ക​യാ​ണ്.

ഇ​തി​നോ​ടൊ​പ്പം​ത​ന്നെ ന​മ്മു​ടെ ത​ന്നെ പ്ര​വൃ​ത്തി​ക​ളു​ടെ ഫ​ല​മാ​യി ആ​വാ​സ​വ്യ​വ​സ്ഥ​യു​ടെ ത​കി​ടം​മ​റി​ച്ചി​ലു​ക​ളും കാ​ലാ​വ​സ്ഥ മാ​റ്റ​വും ഉ​ണ്ടാ​കു​മ്പോ​ൾ മ​ണ്ണി​ലും വെ​ള്ള​ത്തി​ലും വാ​യു​വി​ലു​മു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ളും മ​റ്റ് പ്രാ​ണി​ക​ൾ​ക്കും ജ​ന്തു​ക്ക​ൾ​ക്കു​മൊ​പ്പം അ​നു​കൂ​ല​മാ​യ പു​തി​യ ആ​വാ​സ​സ്ഥ​ല​ങ്ങ​ൾ തേ​ടി മ​റ്റൊ​രി​ട​ത്തേ​ക്ക്​ പോ​കും. ഇ​തോ​ട​നു​ബ​ന്ധി​ച്ച്​ സ്ഥ​ല​മാ​റ്റം ചെ​യ്യ​പ്പെ​ടു​ന്ന ജീ​വി​ക​ൾ​ക്ക്​ രൂ​പ​വും ഭാ​വ​വും മാ​റി പു​തി​യ സ്പി​ൽ​ഓ​വ​റു​ക​ൾ ഉ​ണ്ടാ​കാം. ഇ​ങ്ങ​നെ ക​പ്പ​ലു​ക​ൾ​ക്കും ച​ര​ക്കു​ക​ൾ​ക്കു​മൊ​പ്പം ഈ​ഡി​സ് കൊ​തു​കു​ക​ൾ വ്യാ​പി​ച്ചാ​ണ്​ ഡെം​ഗു വൈ​റ​സ്​ വ്യാ​പ​നം എ​ഴു​പ​തു​ക​ളി​ല്‍ ആ​ദ്യം ഉ​ണ്ടാ​യ​ത്. 2005ൽ ​സൂ​നാ​മി​ക്കുശേ​ഷം ചി​കു​ന്‍ഗു​നി​യ എ​ത്തി​യ​തും ഇ​തു​പോ​ലെത​ന്നെ​യാ​യി​രു​ന്നു.

എ​ന്നാ​ൽ, ഇ​ത്ര നാ​ള​ത്തെ കോ​വി​ഡി​നുശേ​ഷ​വും ലോ​ക​ത്തെ​വി​ടെ​യും മ​റ്റു ജീ​വി​ക​ളി​ല്‍നി​ന്നും പു​തി​യ രോ​ഗ​ങ്ങ​ളു​ടെ സ്പി​ൽ​ഓ​വ​റു​ക​ൾ ത​ട​യാ​നുള്ള ഗൗ​ര​വ​ ച​ർ​ച്ച ഒ​രി​ട​ത്തും ന​ട​ക്കു​ന്ന​താ​യി വാ​ർ​ത്താ​മാ​ധ്യ​മ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​ട്ടി​ല്ല. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​​ന്റെ ച​രി​ത്രം പ​രി​ശോ​ധി​ക്കു​മ്പോ​ൾ ഏ​തെ​ങ്കി​ലും ജ​ന്തു​ജ​ന്യ​രോ​ഗ​ങ്ങ​ളു​ടെ​യോ മൃ​ഗ​ങ്ങ​ളി​ൽ​നി​ന്നോ ഉ​ള്ള രോ​ഗാ​ണു​ക്ക​ളു​ടെ മ​നു​ഷ്യ​രി​ലേ​ക്കു​ള്ള സ്പി​ൽഓ​വ​റു​ക​ളാ​ണ്​ പാ​ൻ​ഡ​മി​ക്കു​ക​ൾ ഉ​ണ്ടാ​ക്കു​ന്ന​തെ​ന്ന്​ തി​രി​ച്ച​റി​യാം. പ​ക്ഷേ, ഇ​വ​യൊ​ന്നും ആ ​ജീ​വി​ക​ളി​ൽ കാ​ര്യ​മാ​യ രോ​ഗ​മു​ണ്ടാ​ക്കാ​തെ നൂ​റ്റാ​ണ്ടു​ക​ളാ​യി സ്വാ​ഭാ​വി​ക​മാ​യി ജീ​വി​ച്ചുപോ​രു​ന്ന​വ​യോ അ​ടു​ത്തി​ടെ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച​തോ ആ​യ രോ​ഗാ​ണു​ക്ക​ള്‍മൂ​ലം അ​വ ആ​ക​സ്മി​ക​മാ​യി മ​നു​ഷ്യ​രി​ല്‍ എ​ത്തു​ന്ന​തു​മാ​കാം.


മ​നു​ഷ്യ​​ന്റെ നി​ര​ന്ത​ര​മാ​യ പ്ര​വൃ​ത്തി​ക​ൾ മൂ​ല​മു​ണ്ടാ​കു​ന്ന പ​രി​സ്ഥി​തി​യി​ലെ മാ​റ്റം ഇ​ത്ത​രം സ്പി​ൽഓ​വ​റു​ക​ളു​ടെ സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു എ​ന്നു ന​മ്മ​ള്‍ ഇ​പ്പോ​ഴെ​ങ്കി​ലും തി​രി​ച്ച​റി​യേ​ണ്ട​തു​ണ്ട്. സ്പി​ൽഓ​വ​റു​ക​ളാ​ണ് പു​തി​യ രോ​ഗ​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തെ​ന്ന​റി​ഞ്ഞി​ട്ടും ഇ​തെ​ങ്ങ​നെ ത​ട​യാ​ൻ പ​റ്റും എ​ന്ന ഒ​രാ​ലോ​ച​ന​യും അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ന​ട​ക്കു​ന്നി​ല്ല എ​ന്ന​ത് സ​ങ്ക​ട​ക​ര​മാ​യ കാ​ര്യ​മാ​ണ്. പ​ക​രം അ​ടു​ത്ത പാ​ൻ​ഡ​മി​ക് അ​ടു​ത്തുത​ന്നെ വ​രു​മെ​ന്ന് പ്ര​വ​ചി​ച്ച് ജ​ർ​മ​ൻ നാ​ട​ക​കൃ​ത്ത് 'സാ​മു​വ​ൽ ബ​ക്ക​റ്റി​​ന്റെ ഗോ​ദേ​യെ' കാ​ത്തി​രി​ക്കു​ന്ന​തു​പോ​ലെ വി​ദ​ഗ്ധ​ർ നോ​ക്കി​യി​രി​പ്പാ​ണ്. താ​ഴെ സൂ​ച​ന ന​ൽ​കു​ന്ന ര​ണ്ടു വ​സ്തു​ത​ക​ള്‍ ഇ​തി​നു തെ​ളി​വാ​ണ്. ഒ​ന്നാ​മ​ത്​, കോ​വി​ഡി​​ന്റെ കാ​ര്യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് ഗ​വേ​ഷ​ണ പേ​പ്പ​റു​ക​ൾ രാ​ജ്യ​ങ്ങ​ള്‍തോ​റും പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട് വ​രു​മ്പോ​ഴും കോ​വി​ഡി​​ന്റെ ഉ​റ​വി​ട​ത്തെ​ക്കു​റി​ച്ച് കാ​ര്യ​മാ​യ ഗ​വേ​ഷ​ണ പേ​പ്പ​റു​ക​ളൊ​ന്നും ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട് വ​ന്നി​ട്ടി​ല്ല. ര​ണ്ടാ​മ​ത്,​ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​ള്ള വി​ദ​ഗ്‌​ധ​രു​ടെ സ്വ​ത​ന്ത്ര പാ​ന​ൽ 2020ൽ ​ത​യാ​റാ​ക്കി​യ പാ​ൻ​ഡ​മി​ക്​ റെ​സ്പോ​ൺ​സ് എ​ന്ന 86 പേ​ജു​ള്ള റി​പ്പോ​ർ​ട്ടി​ൽ വൈ​ൽ​ഡ്​ ലൈ​ഫ് (Wild life) എ​ന്ന പ​ദം ര​ണ്ട് ത​വ​ണ​യും ഡീ​ഫോ​റ​സ്റ്റേ​ഷ​ൻ (Deforestation) എ​ന്ന പ​ദം ഒ​രു​ത​വ​ണ​യും മാ​ത്ര​മേ പ​രാ​മ​ർ​ശി​ക്ക​പ്പെ​ട്ടു​ള്ളൂ എ​ന്ന വ​സ്തു​ത​യി​ൽ​നി​ന്ന്​ ലോ​കാരോ​ഗ്യ സം​ഘ​ട​ന വി​ദ​ഗ്ധ​രു​ടെ ഈ ​വി​ഷ​യ​ത്തി​ലു​ള്ള കാ​ഴ്ച​പ്പാ​ട് എ​ന്താ​ണ്​ എ​ന്ന്​ തി​രി​ച്ച​റി​യാം.

ഇ​പ്പോ​ള്‍ ലോ​ക​ത്ത് ജീ​വി​ക്കു​ന്ന മ​നു​ഷ്യ​രു​ടെ പ്ര​വൃ​ത്തി​ക​ളും ഇ​തി​ല്‍നി​ന്ന് വ്യ​ത്യ​സ്ത​മ​ല്ല. മ​ഹാ​മാ​രി​യു​ടെ 2020 വ​ർ​ഷ​ത്തി​ൽ ടോ​പ്പി​ക്ക​ൽ മേ​ഖ​ല​യി​ലെ വ​ന​ന​ശീ​ക​ര​ണ​ത്തി​​ന്റെ തോ​ത്​ മു​ൻ​വ​ർ​ഷ​ത്തേ​ക്കാ​ൾ 20 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യാ​ണ് ക​ണ​ക്കു​ക​ൾ സൂ​ച​ന​ത​രു​ന്ന​ത് (നേ​ച്ച​ര്‍ മാ​ഗ​സി​ന്‍).

മ​നു​ഷ്യ​രി​ലെ​ത്തു​ന്ന ജ​ന്തു​ജ​ന്യ സ്പി​ൽഓ​വ​റു​ക​ൾപോ​ലെ​ത​ന്നെ പ്ര​ധാ​ന​പ്പെ​ട്ട​താ​ണ് മ​നു​ഷ്യ​രി​ൽ​നി​ന്ന്​ മൃ​ഗ​ങ്ങ​ളി​ലേ​ക്ക്​ തി​രിച്ചുപോ​കു​ന്ന 'സ്പി​ല്‍ബാ​ക്ക്' (Spillback) രോ​ഗാ​ണു​ക്ക​ളും -അ​വ പി​ന്നീ​ട് വീ​ണ്ടും മ​നു​ഷ്യ​രി​ലേ​ക്കുത​ന്നെ വ്യ​ത്യ​സ്​​തരൂ​പ​ത്തി​ൽ എ​ത്താം. പ്ര​കൃ​തി​യി​ലെ നി​ല​വി​ലു​ള്ള സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ അ​വ​ക്ക് അ​തി​ജീ​വ​നം വി​ഷ​മ​ക​ര​മാ​കു​ന്ന സെ​ല​ക്​​ഷ​ൻ പ്ര​ഷ​ർ ഇ​തി​ന്​ ​പ്ര​ധാ​ന കാ​ര​ണ​മാ​കാം. ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ ആ​ഫ്രി​ക്ക​യി​ൽ അ​ങ്ങ​നെ സ്പി​ൽഓ​വ​റു​ക​ളാ​യി മ​നു​ഷ്യ​രി​ലെ​ത്തി​യ എ​ബോ​ള വൈ​റ​സ് മ​നു​ഷ്യ​രി​ൽ​നി​ന്നും തി​രി​ച്ച്​ ഗൊ​റി​ല്ല​ക​ളി​ലെ​ത്തി അ​യ്യാ​യി​ര​ത്തി​ല​ധി​കം എ​ണ്ണം മ​ര​ിച്ച​താ​യി ക​ണ​ക്കാ​ക്കി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ കൊ​ല്ലം അ​വ​സാ​നം കോ​വി​ഡി​​ന്റെ ഒ​മി​ക്രോ​ൺ വ​ക​ഭേ​ദം ഇ​ങ്ങ​നെ മ​നു​ഷ്യ​രി​ൽ​നി​ന്ന്​ സ്​​പി​ൽ​ബാ​ക്ക്​ ചെ​യ്​​ത്​ മൃ​ഗ​ങ്ങ​ളി​ലെ​ത്തി അ​വ​ക​ളി​ൽ പ​ട​ർ​ന്ന്​ ജ​നി​ത​ക​മാ​റ്റം വ​ന്ന്​ മാ​സ​ങ്ങ​ൾ​ക്കുശേ​ഷം വീ​ണ്ടും മ​നു​ഷ്യ​രി​ലേ​ക്കുത​ന്നെ തി​രി​ച്ചെ​ത്തി​യ​താ​ണ് എ​ന്നാ​ണ്​ ശാ​സ്ത്ര​ജ്ഞ​രു​ടെ അ​ഭി​പ്രാ​യം.

ഇ​ത് ര​ണ്ടും ത​ട​യാ​നാ​യി പ​ല​ത​ര​ത്തി​ലു​ള്ള പ്ര​വ​ർ​ത്ത​ന​പ​രി​പാ​ടി​ക​ൾ വേ​ണ്ട​തു​ണ്ട്. സ്പി​ൽഓ​വ​റു​ക​ളു​ടെ സാ​ധ്യ​ത​ക​ൾ​ക്കാ​യി​ മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള വ​ർ​ധി​ച്ചുവ​രു​ന്ന ഇ​ട​പെ​ട​ലു​ക​ൾ​ക്ക​നു​സ​രി​ച്ച് അ​വ​സ​ര​ങ്ങ​ൾ കൂ​ടു​ന്നു​ണ്ട്. ഇ​ത്​ കു​റ​ക്കാ​ൻ വ​ന്യ​ജീ​വി​ക​ളു​ടെ​യും (സ​സ്യ​ങ്ങ​ൾ-ജ​ന്തു​ക്ക​ൾ) വ​ന ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും അ​തി​രു​വി​ട്ട വ്യാ​പാ​ര​ങ്ങ​ളും വ​നാ​തി​ർ​ത്തി​ക​ൾ​ക്കു​ള്ളി​ലെ അ​മി​ത​മാ​യ ഖ​ന​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ളും അ​ല്ലെ​ങ്കി​ല്‍ അ​തി​ന്റെ പേ​രി​ല്‍ ന​ട​ക്കു​ന്ന വ​ഴി​വി​ട്ട കൈ​യേ​റ്റ​ങ്ങ​ളും നി​യ​ന്ത്രി​ക്കേ​ണ്ട​തു​ണ്ട്. കോ​ര്‍പ​റേ​റ്റ് മേ​ഖ​ല​ക​ളി​ൽ വ​ൻ​കി​ട അ​നി​മ​ൽ ഫാ​മു​ക​ളി​ൽ വി​വി​ധ​ത​രം വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ ഞെ​രു​ങ്ങി​തി​ങ്ങി മ​നു​ഷ്യ​രു​മാ​യി മി​ശ്രി​ത​മാ​യി ക​ഴി​യു​ന്ന​തും കു​റ​ക്ക​ണം. പ​ന്നി​ക​ളും പ​ശു​ക്ക​ളും ഫാ​മു​ക​ളി​ല്‍ ഒ​ന്നി​ച്ചു​ക​ഴി​യു​ന്ന​ത്‌ കു​റ​ക്ക​ണം. വന്യമൃഗസംരക്ഷണ കേന്ദ്രങ്ങൾക്ക് ചുറ്റും ഒരു കിലോമീറ്റർ ബഫർസോൺ വേണമെന്ന നിർദേശം ഈ അർഥത്തിലും വായിച്ചെടുക്കേണ്ടതുണ്ട്.

മാൻ-അനിമൽ കോൺഫ്ലിക്ടുകളും (മനുഷ്യ-മൃഗ സംഘർഷങ്ങൾ, സാമീപ്യം) സ്പിൽ ഓവറുകൾക്കു വഴിവെക്കുന്നതാണ്.

ഇ​തു​വ​രെ സ്പി​ൽഓ​വ​റു​ക​ൾ കൂ​ടു​ത​ൽ ഉ​ണ്ടാ​യി​ട്ടു​ള്ള ഉ​ഷ്ണ-മി​തോ​ഷ്ണ മേ​ഖ​ല​ക​ളി​ലെ (ട്രോ​പി​ക്ക​ൽ-സ​ബ്ട്രോ​പി​ക്ക​ൽ) പ്ര​ദേ​ശ​ങ്ങ​ളി​ലെ വ​ന​പ്ര​ദേ​ശ​ങ്ങ​ൾ ഇ​നി​യെ​ങ്കി​ലും സം​ര​ക്ഷി​ക്ക​പ്പെ​ട​ണം. ഇ​ത്ത​രം കാ​ര്യ​ങ്ങ​ൾ കൂ​ടു​ത​ൽ സം​ഭ​വി​ക്കു​ന്ന തെ​ക്കു കി​ഴ​ക്ക​നേ​ഷ്യ, മ​ധ്യ ആ​ഫ്രി​ക്ക, ആ​മ​സോ​ൺ കാ​ടു​ക​ൾ, പ്രാ​ദേ​ശി​ക​മാ​യി പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ങ്ങ​ള്‍ ഇ​വ​യൊ​ക്കെ പ്ര​ത്യേ​കി​ച്ച് ശ്ര​ദ്ധി​ക്ക​ണം. എ​ൽ​നി​നോ പ്ര​തി​ഭാ​സ​ത്തെ തു​ട​ർ​ന്ന് ഇ​ന്തോ​നേ​ഷ്യ​ൻ കാ​ടു​ക​ൾ നീ​ണ്ടു​നി​ന്ന വ​ര​ൾ​ച്ച​യി​ൽ തീ​പി​ടി​ച്ച​പ്പോ​ഴാ​ണ്​ സ്വ​യം ര​ക്ഷ​ക്കാ​യി പ​ലാ​യ​നം​ചെ​യ്ത വ​വ്വാ​ലു​ക​ൾ​വ​ഴി നി​പ മ​ലേ​ഷ്യ​യി​ലെ​ത്ത​പ്പെ​ട്ട​ത്. അ​നേ​കം വൈ​റ​സു​ക​ളു​ടെ സ്വാ​ഭാ​വി​ക ക​ല​വ​റ​ക​ളാ​യ മൂ​വാ​യി​രം കി​ലോ​മീ​റ്റ​റു​ക​ളോ​ളം പ​റ​ക്കാ​ൻ ശേ​ഷി​യു​ള്ള വ​വ്വാ​ലു​ക​ൾ അ​വ​ർ​ക്കൊ​പ്പം അ​വ​രു​ടെ ശ​രീ​ര​ത്തി​ൽ വ​ഹി​ച്ചി​ട്ടു​ള്ള അ​ണു​ശേ​ഖ​ര​ങ്ങ​ളെ​യും ദൂ​ര​ങ്ങ​ളി​ലെ​ത്തി​ക്കാ​ന്‍ പ്രാ​പ്തി​യു​ള്ള​വ​രാ​ണ്. പ​ശ്ചി​മ​ഘ​ട്ട​ത്തി​ലെ കാ​ടു​ക​ളി​ൽ തീ​പ​ട​ർ​ന്ന​തി​നു​ശേ​ഷ​മാ​ണ് അ​ല്ലെ​ങ്കി​ൽ ക​സ്തൂ​രി​രം​ഗ​ൻ ക​മീ​ഷ​നെ​തി​രെ പ്ര​തി​ഷേ​ധം പ​ട​ർ​ന്ന 2013ന് ​ശേ​ഷ​മാ​ണ് മൈ​ഗ്രേ​റ്റ് ചെ​യ്ത കു​ര​ങ്ങു​ക​ൾ​ക്കും ചെ​ള്ളു​ക​ൾ​ക്കുമൊ​പ്പം (Ticks) കു​ര​ങ്ങു​പ​നി വ​യ​നാ​ട്ടി​ലെ​ത്തി സ്ഥി​ര​മാ​യ​ത്‌. അ​തി​നു​ശേ​ഷം ഇ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ കു​ര​ങ്ങു​പ​നി എ​ല്ലാ വ​ർ​ഷ​വും ഉ​ണ്ടാ​കു​ന്നു​ണ്ട്.​ കാ​ടു​ക​ളു​ടെ നാ​ശ​ത്തോ​ടൊ​പ്പം കാ​ലാ​വ​സ്ഥ മാ​റ്റ​വും തു​ട​ർ​ന്ന് ഉ​ണ്ടാ​കും. ഇ​തി​​ന്റെ ഫ​ല​മാ​യി പ്ര​തി​കൂ​ല​സാ​ഹ​ച​ര്യ​ത്തി​ൽ​നി​ന്ന്​ ര​ക്ഷനേ​ടാ​ൻ രോ​ഗാ​ണു​ക്ക​ളു​ടെ സ്വാ​ഭാ​വി​ക ഉ​റ​വി​ട​മാ​യ പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും മ​റ്റ് അ​നു​കൂ​ല ഇ​ട​ങ്ങ​ളി​ലേ​ക്ക്​ പ​ലാ​യ​നം​ചെ​യ്യും. ഒ​പ്പം രോ​ഗാ​ണു​ക്ക​ളു​ടെ​യും പ​ലാ​യ​ന​വും വ്യാ​പ​ന​വും ഉ​ണ്ടാ​വു​ക​യും ചെ​യ്യും. അ​തി​നാ​ൽ ഉ​ചി​ത​മാ​യ പ​രി​സ്ഥി​തി, വ​ന​നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്ക​ലും​ രോ​ഗ​നി​യ​ന്ത്ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ജ​ണ്ട​യി​ൽ ഉ​ണ്ടാ​ക​ണം. 2004നു​ശേ​ഷം നി​യ​മ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ​പ്പോ​ൾ ആ​മ​സോ​ൺ വ​ന​ന​ശീ​ക​ര​ണ​തോ​ത്​ ​പ്ര​തീ​ക്ഷി​ച്ച​​തി​ന്റെ 70 ശ​ത​മാ​ന​ത്തോ​ളം കു​റ​ക്കാ​നാ​യെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. ഇ​ത് മ​റ്റു രാ​ജ്യ​ങ്ങ​ൾ​ക്കും പ്രാ​ദേ​ശി​ക സ​ർ​ക്കാ​റു​ക​ൾ​ക്കും പാ​ഠ​മാ​ക്കാ​വു​ന്ന​താ​ണ്.

അ​ന്താ​രാ​ഷ്ട്ര​ത​ല​ത്തി​ൽ ജീ​വ​നു​ള്ള പ​ക്ഷി​മൃ​ഗാ​ദി​ക​ളു​ടെ​യും അ​വ​യു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ക​മേ​ഴ്സ്യ​ൽ വ്യാ​പാ​ര​ത്തി​ലും വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ വേ​ട്ട​യാ​ട​ലു​ക​ൾ​ക്കും ലൈ​വ് ച​ന്ത​ക​ൾ​ക്കും കൂ​ടു​ത​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണം. ഓ​രോ സ്ഥ​ല​ത്തും ഇ​വ​യു​ടെ ഇ​റ​ക്കു​മ​തി​യും ക​യ​റ്റു​മ​തി​യും പ്ര​ത്യേ​ക മേ​ൽ​നോ​ട്ട​ത്തി​ല്‍ വേ​ണം ന​ട​ക്കേ​ണ്ട​ത്‌. കോ​വി​ഡി​നുശേ​ഷം ചൈ​ന​യി​ൽ ലൈ​വ്​ മൃ​ഗ​ച​ന്ത​ക​ൾ​ക്ക്​ കു​​റെ നി​യ​ന്ത്ര​ണം വ​ന്നി​ട്ടു​ണ്ട്. ഫാ​മു​ക​ളി​ലു​ള്ള പ​ന്നി, പ​ശു, ആ​ട് പോ​ലു​ള്ള മൃ​ഗ​ങ്ങ​ൾ​ക്ക്​ കൂ​ടു​ത​ൽ ബ​യോ​സെ​ക്യൂ​രി​റ്റി ര​ക്ഷാ​ന​ട​പ​ടി​ക​ൾ വേ​ണം. പ്ര​ത്യേ​കി​ച്ച് ഇ​ത്ത​രം വ​ള​ർ​ത്തു /പോ​റ്റ്​ മൃ​ഗ​ങ്ങ​ളി​ലു​ള്ള 80 ശ​ത​മാ​നം രോ​ഗാ​ണു​ക്ക​ൾ​ക്കും മ​നു​ഷ്യ​രി​ലേ​ക്കും പ​ട​ർ​ന്ന്​ പെ​രു​കാ​നു​ള്ള ക​ഴി​വു​ണ്ടെ​ന്നാ​ണ് ശാ​സ്ത്രം പ​റ​യു​ന്ന​ത്. ഒ​രി​ക്ക​ൽ മൃ​ഗ​ങ്ങ​ളി​ല്‍നി​ന്ന് മ​നു​ഷ്യ​രി​ലെ​ത്ത​പ്പെ​ട്ടാ​ൽ അ​വ​യു​ടെ തീ​വ്ര​ത​യും മാ​റി​യേ​ക്കാം. അ​തി​നാ​ൽ, വെ​റ്റ​റി​ന​റി കെ​യ​ർ / മൃ​ഗ​സം​ര​ക്ഷ​ണ ന​ട​പ​ടി​ക​ൾ മെ​ച്ച​പ്പെ​ട്ട​താ​ക്കു​ക​യും ഇ​വ​യി​ലെ രോ​ഗ​ങ്ങ​ൾ നി​ര​ന്ത​ര​മാ​യി സർവെയ്ലന്‍സി​ന് വി​ധേ​യ​മാ​ക്കു​ക​യും വേ​ണം. എ​ന്നാ​ല്‍, മാ​ത്ര​മേ പു​തി​യ രോ​ഗ​ങ്ങ​ള്‍ എ​ത്തു​മ്പോ​ള്‍ത​ന്നെ തി​രി​ച്ച​റി​യാ​നും വേ​ണ്ട ന​ട​പ​ടി​ക​ളെ​ടു​ക്കാ​നും സ​ഹാ​യ​ക​ര​മാ​കൂ.

ല​ഭ്യ​മാ​യ പ്ര​തി​രോ​ധ ഔ​ഷ​ധ​ങ്ങ​ൾ ന​ൽ​കു​ക​യും രോ​ഗാ​ണു​ സം​ക്ര​മ​ണ​ത്തി​നു​ള്ള സാ​ധ്യ​ത​ക​ൾ കു​റ​ക്കു​ന്ന പു​തി​യ 'ടൂ​ളു​ക​ൾ' ക​ണ്ടെ​ത്തു​ക​യും ന​ട​പ​ടി വ്യാ​പ​ക​മാ​ക്കു​ക​യും​വേ​ണം. 2018നുശേ​ഷം നി​പ വ​ന്ന​പ്പോ​ള്‍ ഇ​ത്ത​രം ന​ട​പ​ടി ആ​ശു​പ​ത്രി​ക​ളി​ലും രോ​ഗ​പ​രി​ച​ര​ണ​ത്തി​ലു​മെ​ടു​ക്കാ​ന്‍ പ​റ്റി​യ​തുമൂ​ല​മാ​ണ് ഒ​രു ഇ​ൻ​ഡ​ക്സ് കേ​സി​ല്‍ രോ​ഗ​ത്തെ ത​ള​ച്ചി​ടാ​നാ​യ​ത് (ഉ​ദാ: ഇ​ത്ത​രം ജോ​ലി ചെ​യ്യു​ന്ന​വ​ര്‍ വ്യ​ക്തി​സു​ര​ക്ഷ ഉ​പ​ക​ര​ണ​ങ്ങ​ള്‍/​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം (നി​പ നി​യ​ന്ത്ര​ണ​ത്തി​ന്​ ക​ള്ളി​​ന്റെ പാ​ത്ര​ങ്ങ​ൾ മൂ​ടി​വെ​ക്കു​ക), വെ​റ്റ​റി​ന​റി കെ​യ​ർ, ക​ന്നു​കാ​ലി വ​ള​ർ​ത്ത​ല്‍ ഈ ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് അ​തി​നു​വേ​ണ്ട ബോ​ധ​വ​ത്ക​ര​ണം ന​ൽ​ക​ണം, വ്യ​ക്തി​സു​ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ, സേ​വ​ന​ങ്ങ​ൾ ന​ൽ​കാ​നും സം​വി​ധാ​നം വേ​ണം.


സ്പി​ൽഓ​വ​ർ സം​ഭ​വി​ക്കാ​വു​ന്ന ഇ​ട​ങ്ങ​ളാ​യ ആ​രോ​ഗ്യ​മേ​ഖ​ല​ക്ക് പു​റ​ത്തു​ള്ള കൃ​ഷി-വ്യ​വ​സാ​യ മേ​ഖ​ല​യി​ലോ നി​ർ​മാ​ണ മേ​ഖ​ല​യി​ലോ വ്യാ​പാ​ര​മേ​ഖ​ല​യി​ലോ, ഫോ​റ​സ്ട്രി മേ​ഖ​ല​യി​ലോ ആ​വാ​സ​വ്യ​വ​സ്ഥ​യെ ര​ക്ഷി​ച്ച് സ്പി​ൽഓ​വ​ർ ഒ​ഴി​വാ​ക്കാ​നാ​യു​ള്ള ച​ർ​ച്ച ഇ​പ്പോ​ഴും സി​ല​ബ​സി​ന് വെ​ളി​യി​ൽത​ന്നെ​യാ​ണ്.

കോ​വി​ഡി​നുശേ​ഷം ആ​ഫ്രി​ക്ക​ൻ കു​ര​ങ്ങു​ക​ളി​ൽ​നി​ന്ന്​ വി​ര​ള​മാ​യി മ​നു​ഷ്യ​രി​ലെ​ത്തു​ന്ന 'മ​ങ്കി​പോ​ക്സ്' ആ​ഫ്രി​ക്ക​ൻ വ​ൻ​ക​ര​ക്കു പു​റ​ത്ത് ഇ​രു​പ​തി​ല​ധി​കം രാ​ജ്യ​ങ്ങ​ളി​ല്‍ അ​ഞ്ഞൂ​റി​ല​ധി​കം​പേ​രെ ബാ​ധി​ച്ച് മ​നു​ഷ്യ​രി​ൽ​നി​ന്ന്​ മ​നു​ഷ്യ​രി​ലേ​ക്ക്​ സെ​ക്ക​ൻ​ഡ​റി​യാ​യി വ്യാ​പി​ക്കു​ന്ന​തി​​ന്റെ വാ​ർ​ത്ത​ക​ൾ വ​ന്നു​കൊ​ണ്ടി​രി​ക്ക​യാ​ണ്. 'മ​ങ്കി​പോ​ക്സ്' എ​ന്ന​ത് ന​മ്മ​ള്‍ ഭൂ​മി​യി​ല്‍നി​ന്ന് നി​ർ​മാ​ർ​ജ​നം​ചെ​യ്ത രാ​ക്ഷ​സീ​യ​മാ​യ വ​സൂ​രി​യു​ടെ വാ​ന​ര അ​വ​താ​ര​മാ​ണെ​ന്ന് അ​വ​രി​ല്‍നി​ന്നും പ​രി​ണ​മി​ച്ച മ​നു​ഷ്യ​ര്‍ തി​രി​ച്ച​റി​യ​ണം. ​േകാ​വി​ഡ്​ അ​നു​ഭ​വ​ത്തി​ലൂ​ടെ ക​ട​ന്നു​പോ​കു​മ്പോ​ഴും ഇ​തൊ​ന്നും തി​രി​ച്ച​റി​യാ​തെ വി​ക​സ​ന​ക്കു​തി​പ്പ് ന​ട​ത്തു​ന്ന മ​നു​ഷ്യ​രു​ടെ അ​തി​വേ​ഗപാ​ത​യി​ല്‍ അ​ടു​ത്തു​ത​ന്നെ അ​ടു​ത്ത സ്പി​ൽ​ഒാ​വ​ര്‍ ക്രോ​സ് ഉ​ണ്ടെ​ന്നു തി​രി​ച്ച​റി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു.

കോഴിക്കോട് കെ.എംസി.ടി മെഡിക്കൽ കോളജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം വകുപ്പ് മേധാവിയാണ് ലേഖകൻ

News Summary - COVID-19 and Spillover Effect