വിളാർമരം

ഏതാണ്ട് മൂന്നു വർഷം മുമ്പ് ബംഗളൂരുവിൽനിന്ന് നന്ദികുന്നുകളിലേക്കുള്ള യാത്രയിലാണ് വഴിയരികിൽ വിൽക്കാനായി വെച്ചിരിക്കുന്ന മങ്ങിയ നിറമുള്ള പഴങ്ങൾ ശ്രദ്ധയിൽപെട്ടത്. കൂവളക്കായ പോലെയുള്ള അവ വിളാർ മരത്തിന്റേതായിരുന്നു. അവിടെയുള്ള ക്ഷേത്രങ്ങളിലും ചില അനുഷ്ഠാനങ്ങളിലും ഇതുപയോഗിക്കുന്നുണ്ടത്രെ. ഇന്തോ-മലേഷ്യൻ മേഖലയിൽ വളരുന്ന ഒരു ഇടത്തരം മരമാണ് വിളാർമരം. 20 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും...
Your Subscription Supports Independent Journalism
View Plansഏതാണ്ട് മൂന്നു വർഷം മുമ്പ് ബംഗളൂരുവിൽനിന്ന് നന്ദികുന്നുകളിലേക്കുള്ള യാത്രയിലാണ് വഴിയരികിൽ വിൽക്കാനായി വെച്ചിരിക്കുന്ന മങ്ങിയ നിറമുള്ള പഴങ്ങൾ ശ്രദ്ധയിൽപെട്ടത്. കൂവളക്കായ പോലെയുള്ള അവ വിളാർ മരത്തിന്റേതായിരുന്നു. അവിടെയുള്ള ക്ഷേത്രങ്ങളിലും ചില അനുഷ്ഠാനങ്ങളിലും ഇതുപയോഗിക്കുന്നുണ്ടത്രെ.
ഇന്തോ-മലേഷ്യൻ മേഖലയിൽ വളരുന്ന ഒരു ഇടത്തരം മരമാണ് വിളാർമരം. 20 മീറ്റർ വരെ ഉയരത്തിൽ വളരാറുണ്ട്. പശ്ചിമഘട്ടത്തിലെ വരണ്ട ഇലപൊഴിയും വനങ്ങളിൽ കാണപ്പെടുന്നു. ഔഷധാവശ്യങ്ങൾക്കായി നട്ടുപിടിപ്പിക്കാറുമുണ്ട്.
ആന്ധ്ര, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിൽ വിളാർമരം കൂടുതലായി നട്ടുവളർത്തുന്നുണ്ട്. എന്നാൽ, കേരളത്തിൽ പൊതുവെ അധികം നട്ടുപിടിപ്പിച്ചു കാണാറില്ല. പൊതുവെ പുണ്യവൃക്ഷമായി കരുതപ്പെടുന്ന സസ്യങ്ങളിൽ ഒന്നാണിത്.

തടിക്ക് മങ്ങിയ വെള്ളനിറമാണ്. തടിയിലും ശാഖകളിലും കൂർത്ത മുള്ളുകളുണ്ട്. 6-7 സെന്റിമീറ്റർ വലുപ്പമുള്ള സംയുക്തപത്രങ്ങൾ ഏകാന്തരക്രമത്തിൽ വിന്യസിച്ചിരിക്കുന്നു. സഹപത്രങ്ങൾ 5-7 വരെ ഉണ്ടായിരിക്കും. ഇവക്ക് 1.3-3.8 സെന്റിമീറ്റർ നീളവും 1.3 സെന്റിമീറ്റർ വീതിയും കാണും. സഹപത്രങ്ങളുടെ വിന്യാസം സമ്മുഖമായിട്ടാണ്. ഡിസംബർ മുതൽ ജൂൺ വരെയാണ് പൂക്കാലം. ദ്വിലിംഗ പുഷ്പങ്ങൾ. ദളങ്ങൾക്ക് ചുവപ്പുനിറമാണ്. ഒന്നര സെന്റിമീറ്ററോളം വ്യാസമുള്ള പൂക്കൾക്ക് അഞ്ച് ദളങ്ങളുണ്ട്. 10-12 കേസരങ്ങൾ.
ഓറഞ്ചിന്റെ വലുപ്പമുള്ള കായകൾക്ക് 5-7.6 സെന്റിമീറ്റർ വ്യാസമുണ്ട്. മങ്ങിയ ചാരനിറമുള്ള കായകൾക്ക് കട്ടിയുള്ള പുറംതോടുണ്ട്. വിത്തുകളെ പൊതിഞ്ഞ് സ്വാദുള്ള പൾപ്പുണ്ട്. ഈ പൾപ്പ് ഭക്ഷ്യയോഗ്യമാണ്.
ബ്ലാങ്കമരം, വിളങ്കായ്, വിളാത്തി, വ്ലാങ്ങ എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ വൃക്ഷത്തിന്റെ ശാസ്ത്രീയനാമം Limonia acidissima എന്നാണ്. ലിമോയിൻ (Limoin) എന്ന അറബി വാക്കിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. നല്ലതുപോലെ പുളിയുള്ളത് എന്നാണ് സ്പീഷീസ് പദത്തിന് അർഥം. നാരക കുടുംബമായ റൂട്ടേസിയെ സസ്യകുടുംബത്തിൽ ഉൾപ്പെടുന്നു. Elephant Apple, Wood Apple, Monkey Fruit, Curd Fruit എന്നിവയാണ് ഇംഗ്ലീഷിലുള്ള പേരുകൾ. സംസ്കൃതത്തിൽ കപിഥഃ, അക്ഷസന്ധ്യഃ എന്നീ പേരുകളുമുണ്ട്.
തൊലി, തടി, ഇല, ഫലം എന്നിവ ഔഷധയോഗ്യങ്ങളാണ്. ശ്വാസംമുട്ട്, എക്കിൾ, ഗ്രഹണി, അഗ്നിമാന്ദ്യം എന്നീ രോഗങ്ങളുടെ ചികിത്സയിൽ ഉപയോഗിക്കുന്നു. അഭയാരിഷ്ടം, ദശമൂലാരിഷ്ടം എന്നിവയിൽ ചേരുവയാണ്. ഈ മരത്തിന്റെ തടിയിൽനിന്നെടുക്കുന്ന കറ ‘ഫെറോണിയ ഗം’ എന്നറിയപ്പെടുന്നു. മങ്ങിയ നിറമോ ചുവപ്പുകലർന്ന തവിട്ടുനിറമോ ഉള്ള കറ ഒട്ടിക്കാനുള്ള പശയായും ഉപഗോഗിക്കാറുണ്ട്. ഫലം ഭക്ഷ്യയോഗ്യമാണ്.
നാരകശലഭം (Lime Butterfly) എന്ന ചിത്രശലഭത്തിന്റെ ലാർവാ ഭക്ഷണസസ്യമാണ്. പേരനീലി (Common Guava Blue) ശലഭത്തിന്റെ ലാർവകളാകട്ടെ ഇതിന്റെ കായകൾക്കുള്ളിലാണ് വളരുന്നത്.
Psorosticha zizyphi എന്ന നിശാശലഭത്തിന്റെയും ലാർവാ ഭക്ഷണ സസ്യമാണിത്.
