ആനയമൃത്

നാടൻ സസ്യവർഗീകരണരീതി അനുസരിച്ച് മൂന്നുതരം അമൃത് ഉണ്ട്: ചെറുത് -ചിറ്റമൃത്, കുറച്ചുകൂടി വലുത് -പോത്തമൃത്, പോത്തിനേക്കാൾ വലുത് ആനയായതിനാൽ ആനയമൃത്. മൂന്നും ഒരേ കുടുംബത്തിൽപ്പെട്ടതുതന്നെയാണ്. ഇന്തോ-മലേഷ്യൻ മേഖലകളിൽ കണ്ടുവരുന്ന ചിരസ്ഥായിയായ വലിയ വള്ളിച്ചെടിയാണ് ആനയമൃത്. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും നിത്യഹരിതവനങ്ങളിലും കാവുകളിലും കുന്നിൻപ്രദേശങ്ങളിലും വളരുന്നു. ഈ വള്ളിച്ചെടിക്ക് ഉറപ്പുള്ള കാണ്ഡമാണുള്ളത്. 20-25 സെന്റിമീറ്റർ നീളവും 15-19 സെന്റിമീറ്റർ വീതിയുമുള്ള ഇലകൾക്ക് അണ്ഡാകാരമാണ്. അഗ്രഭാഗം കൂർത്തതാണ്. ഇലഞെട്ടിന് 8-13 സെന്റിമീറ്റർ നീളം കാണും. െസപ്റ്റംബർ-ഡിസംബർ മാസങ്ങളിലാണ്...
Your Subscription Supports Independent Journalism
View Plansനാടൻ സസ്യവർഗീകരണരീതി അനുസരിച്ച് മൂന്നുതരം അമൃത് ഉണ്ട്: ചെറുത് -ചിറ്റമൃത്, കുറച്ചുകൂടി വലുത് -പോത്തമൃത്, പോത്തിനേക്കാൾ വലുത് ആനയായതിനാൽ ആനയമൃത്. മൂന്നും ഒരേ കുടുംബത്തിൽപ്പെട്ടതുതന്നെയാണ്.
ഇന്തോ-മലേഷ്യൻ മേഖലകളിൽ കണ്ടുവരുന്ന ചിരസ്ഥായിയായ വലിയ വള്ളിച്ചെടിയാണ് ആനയമൃത്. കേരളത്തിലെ ആർദ്ര ഇലപൊഴിയും വനങ്ങളിലും നിത്യഹരിതവനങ്ങളിലും കാവുകളിലും കുന്നിൻപ്രദേശങ്ങളിലും വളരുന്നു.
ഈ വള്ളിച്ചെടിക്ക് ഉറപ്പുള്ള കാണ്ഡമാണുള്ളത്. 20-25 സെന്റിമീറ്റർ നീളവും 15-19 സെന്റിമീറ്റർ വീതിയുമുള്ള ഇലകൾക്ക് അണ്ഡാകാരമാണ്. അഗ്രഭാഗം കൂർത്തതാണ്. ഇലഞെട്ടിന് 8-13 സെന്റിമീറ്റർ നീളം കാണും. െസപ്റ്റംബർ-ഡിസംബർ മാസങ്ങളിലാണ് പൂക്കുന്നത്. മൂപ്പെത്തിയ കാണ്ഡങ്ങളിൽ വലിയ കുലകളായാണ് പൂക്കൾ ഉണ്ടാകുന്നത്.

ഏകലിംഗികളായ പൂക്കൾക്ക് മഞ്ഞനിറമാണ്. പൂക്കൾക്ക് ദളങ്ങളില്ല. രണ്ടുനിരകളിലായി ആറ് വിദളങ്ങൾ കാണാം. 9 കേസരങ്ങൾ. ഒരു സെന്റിമീറ്ററോളം വ്യാസമുള്ള ഉരുണ്ട കായകൾക്ക് വെള്ളയോ മങ്ങിയ ക്രീം നിറമോ ആണ്. ഒരു കുലയിൽതന്നെ നൂറുകണക്കിനു കായ്കളുണ്ടാകും. പഴുക്കുന്നതോടെ മുന്തിരിനിറമായിത്തീരുന്നു. ഇലകളിലും കായ്കളിലും വിഷാംശമുണ്ട്.
ആനയമൃത്, കപ്പലം, കരണ്ടകം, നഞ്ചൻകുരു, നഞ്ചുവള്ളി,പൊള്ള, വട്ടവള്ളി, വടോലം എന്നീ പേരുകളിലും അറിയപ്പെടുന്ന ഈ സസ്യത്തിന്റെ ശാസ്ത്രീയനാമം Anamirta cocculus എന്നാണ്.
വലിയ അമൃത് ചെടിയെന്ന നിലയിൽ ആനമൃത് എന്ന പേരിന്റെ ലാറ്റിൻ രൂപമാണ് ജനുസ്സ് നാമമായി നൽകിയിരിക്കുന്നത്. ചെറിയ ഉരുണ്ട കായ.

(little berry) എന്നർഥമുള്ള ‘Kokkos’ എന്ന ഗ്രീക്ക് പദത്തിന്റെ ലാറ്റിൻ രൂപമാണ് സ്പീഷീസ് നാമമായി കൊടുത്തിരിക്കുന്നത്. ചിറ്റമൃത് ഉൾപ്പെടുന്ന മെനിസ്പെർമേസിയേ (Menispermaceae) കുടുംബത്തിൽ ഉൾപ്പെടുന്നു. ഇംഗ്ലീഷിൽ Fish poison Berry, Crow killer, Levent Berry, Indian Berry എന്നീ പേരുകളുണ്ട്.
ഇലകൾക്കും കായ്കൾക്കും വിഷമുണ്ട്. കയ്പുരസമാണ്.
വിഷാംശമുള്ള കായ്കൾ ചതച്ചെടുത്ത് മത്സ്യങ്ങളെ പിടിക്കാനുള്ള നഞ്ച് ആയി ഉപയോഗിക്കാറുണ്ട്.
ചിലയിനം ത്വക് രോഗങ്ങളുടെ ചികിത്സയിൽ ഔഷധമായി ഉപയോഗിച്ചു വരുന്നു. ആരോഗ്യദായകമായ Picrotoxin എന്ന ഔഷധ നിർമാണത്തിൽ ഉപയോഗിക്കുന്നുണ്ട്. കന്നുകാലികൾ ഇത് തിന്നുകഴിഞ്ഞാൽ പലപ്പോഴും മരണത്തിനു കാരണമാകാറുണ്ട്.
