Begin typing your search above and press return to search.
proflie-avatar
Login

പൂ​വം

പൂ​വം
cancel

“പൂ​വ്വാ​മ​ര​ത്ത്മ്മ​ല് വീ​ണു ത​ത്ത പൂ​വ​ത്തും​കാ​യൊ​ന്നു കൊ​ത്തീ ത​ത്ത..” (വേ​ട്ട​​െക്ക​ാരു​മ​ക​ൻ തോ​റ്റം) ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​ത്ത് ഇ​ട​നാ​ട്ടി​ലും മ​ല​നാ​ട്ടി​ലും ചു​വ​ന്ന ത​ളി​രു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ വ​ലി​യ മ​ര​ങ്ങ​ൾ കാ​ണാം. ചു​വ​ന്ന ത​ളി​രി​ല​ക​ൾ ദൂ​രെനി​ന്ന് കാ​ണു​മ്പോ​ൾ പൂ​ക്ക​ളാ​ണെ​ന്നേ തോ​ന്നൂ.​ പൂ​വം ത​ളി​ർ​ത്തു​നി​ൽ​ക്കു​ന്ന​താ​ണി​ത്. ഇ​ന്തോ-മ​ലേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന വ​ലി​യ വൃ​ക്ഷ​മാ​ണ് പൂ​വം. 20 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രാ​റു​ണ്ട്.​ കേ​ര​ള​ത്തി​ലെ അ​ർ​ധ നി​ത്യ​ഹ​രി​ത​വ​ന​ങ്ങ​ളി​ലും ആ​ർ​ദ്ര ഇ​ല​പൊ​ഴി​യും...

Your Subscription Supports Independent Journalism

View Plans

“പൂ​വ്വാ​മ​ര​ത്ത്മ്മ​ല് വീ​ണു ത​ത്ത

പൂ​വ​ത്തും​കാ​യൊ​ന്നു

കൊ​ത്തീ ത​ത്ത..”

(വേ​ട്ട​​െക്ക​ാരു​മ​ക​ൻ തോ​റ്റം)

ജ​നു​വ​രി മു​ത​ൽ മാ​ർ​ച്ച് വ​രെ​യു​ള്ള കാ​ല​ത്ത് ഇ​ട​നാ​ട്ടി​ലും മ​ല​നാ​ട്ടി​ലും ചു​വ​ന്ന ത​ളി​രു​ക​ളാ​ൽ സ​മ്പ​ന്ന​മാ​യ വ​ലി​യ മ​ര​ങ്ങ​ൾ കാ​ണാം. ചു​വ​ന്ന ത​ളി​രി​ല​ക​ൾ ദൂ​രെനി​ന്ന് കാ​ണു​മ്പോ​ൾ പൂ​ക്ക​ളാ​ണെ​ന്നേ തോ​ന്നൂ.​ പൂ​വം ത​ളി​ർ​ത്തു​നി​ൽ​ക്കു​ന്ന​താ​ണി​ത്.

ഇ​ന്തോ-മ​ലേ​ഷ്യ​ൻ മേ​ഖ​ല​യി​ൽ കാ​ണ​പ്പെ​ടു​ന്ന വ​ലി​യ വൃ​ക്ഷ​മാ​ണ് പൂ​വം. 20 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രാ​റു​ണ്ട്.​ കേ​ര​ള​ത്തി​ലെ അ​ർ​ധ നി​ത്യ​ഹ​രി​ത​വ​ന​ങ്ങ​ളി​ലും ആ​ർ​ദ്ര ഇ​ല​പൊ​ഴി​യും വ​ന​ങ്ങ​ളി​ലും സ​മ​ത​ല​ങ്ങ​ളി​ലും കു​ന്നി​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും വ​ള​രു​ന്നു.​ തൊ​ലി​ക്ക് ചാ​ര​നി​റ​മാ​ണ്.​ സ​മ്മു​ഖ​മാ​യി വി​ന്യ​സി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള 4-6 സ​ഹ​പ​ത്ര​ങ്ങ​ൾ ചേ​ർ​ന്ന ഇ​ല​ക​ൾ ഏ​കാ​ന്ത​ര​ക്ര​മ​ത്തി​ൽ വി​ന്യ​സി​ച്ചി​രി​ക്കു​ന്നു.​ സ​ഹ​പ​ത്ര​ങ്ങ​ൾ​ക്ക് 5-15 സെ​ന്റിമീ​റ്റ​ർ നീ​ള​വും 2-4.5 സെ​ന്റിമീ​റ്റ​ർ വീ​തി​യും കാ​ണും.

 

​െഫബ്ര​ുവ​രി-​മാ​ർ​ച്ച് മാ​സ​ങ്ങ​ളി​ലാ​ണ് പൂ​ക്കു​ന്ന​ത്.​ പ​ച്ച​ക​ല​ർ​ന്ന മ​ഞ്ഞ​നി​റ​മു​ള്ള ചെ​റി​യ പൂ​ക്ക​ൾ​ക്ക് ദ​ള​ങ്ങ​ളി​ല്ല.​ ബാ​ഹ്യ​ദ​ള​ങ്ങ​ൾ അ​ഞ്ചെ​ണ്ണം. 7-8 കേ​സ​ര​ങ്ങ​ളുണ്ട്.​ പ​ച്ച​നി​റ​മു​ള്ള കാ​യ​ക​ൾ​ക്ക് ഒ​ന്ന​ര സെ​ന്റി​മീ​റ്റ​റോ​ളം വ​ണ്ണ​മു​ണ്ട്. കാ​യ്ക​ൾ​ക്ക് പ​ല​പ്പോ​ഴും മു​ള്ളു​പോ​ലു​ള്ള ഏ​താ​നും മു​ഴ​ക​ൾ കാ​ണാം.

ദൂ​ത​ളം, പൂ​വ​ത്തി, പൂ​വ​ണം എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​വൃ​ക്ഷ​ത്തി​ന്റെ ശാ​സ്ത്രീ​യ​നാ​മം Schleichera oleosa എ​ന്നാ​ണ്. സ്വി​സ് സ​സ്യശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്ന J.C. Schleicherനോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യി​ട്ടാ​ണ് ജ​നു​സ്സ് നാ​മം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. Oleosa​ എ​ന്ന സ്പീ​ഷീ​സ് നാ​മ​ത്തി​ന​ർ​ഥം എ​ണ്ണ​മ​യ​മു​ള്ള​ത്/എ​ണ്ണ അ​ട​ങ്ങി​യി​രി​ക്കു​ന്ന​ത് എ​ന്നാ​ണ്.

സോ​പ്പി​ൻ കാ​യ ഉ​ൾ​പ്പെ​ടു​ന്ന സാ​പ്പി​ൻ​ഡേ​സി​യേ (Sapindaceae) സ​സ്യ​കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ഇം​ഗ്ലീ​ഷി​ൽ Ceylon Oak, GumlacTree, KusumTree, Macassar Oil Tree, Honey Tree എ​ന്നീ പേ​രു​ക​ളു​ണ്ട്.​ കു​സും​ഭാ എ​ന്നാ​ണ് സം​സ്കൃ​ത​നാ​മം.

തൊ​ലി​യും വി​ത്തെ​ണ്ണ​യും ഔ​ഷ​ധ​മാ​ണ്. ച​ർ​മരോ​ഗ​ങ്ങ​ൾ, വാ​തം, ചൊ​റി​ച്ചി​ൽ എ​ന്നി​വ​യു​ടെ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ത​ല​യി​ൽ ഉ​ണ്ടാ​കു​ന്ന വ​ട്ട​ച്ചൊ​റി​ക്കും (alopecia) വി​ത്തെ​ണ്ണ ഉ​പ​യോ​ഗി​ക്കാ​റു​ണ്ട്‌.

കോ​ല​ര​ക്കു പ്രാ​ണി​ക​ളു​ടെ (Lac insect) ആ​തി​ഥേ​യ സ​സ്യ​മാ​ണ്.

ക​ന​മു​ള്ള ത​ടി ആ​യ​തി​നാ​ൽ കൃ​ഷി​യു​പ​ക​ര​ണ​ങ്ങ​ൾ, വാ​ഹ​ന​ഭാ​ഗ​ങ്ങ​ൾ, ച​ക്ക്, പ​ണി​യാ​യു​ധ​ങ്ങ​ളു​ടെ പി​ടി എ​ന്നി​വ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്നു.

പാ​ത​യോ​ര​ വൃ​ക്ഷ​മാ​യി വെ​ച്ചുപി​ടി​പ്പി​ക്കാ​ൻ അ​നു​യോ​ജ്യ​മാ​യ മ​രം കൂ​ടി​യാ​ണി​ത്. ഇ​രു​ത​ല​ച്ചി, മ​ല​യ​ൻ, റെ​ഡ് ഫ്ലാ​ഷ്, നാ​ട്ടു​വേ​ലി നീ​ലി, യ​വ​ന ത​ളി​ർ​നീ​ലി, നീ​ല​ക​ൻ എ​ന്നീ ചി​ത്ര​ശ​ല​ഭ​ങ്ങ​ളു​ടെ ലാ​ർ​വാഭ​ക്ഷ​ണ സ​സ്യം കൂ​ടി​യാ​ണ്.

കൂ​ടാ​തെ, ആ​വ​ണ​പ്ര​ഭു (Castor semilooper) Episparis liturata, ക്രി​ക്കു​ല (Cricula trifenestrata ), മാ​ര​മ്പ​ൻ (Marumba dyras ), Cheromettia apicata, Calliteara horsfieldii, Cusiala raptaria, Selepa celtis എ​ന്നീ നി​ശാ​ശ​ല​ഭ​ങ്ങ​ളും ഈ ​മ​ര​ത്തെ ലാ​ർ​വാ​ഭ​ക്ഷ​ണ​സ​സ്യ​മാ​ക്കു​ന്നു​ണ്ട്.

ക​ണ്ണൂ​ർ ജി​ല്ല​യി​ലെ ത​ളി​പ്പ​റ​മ്പി​ന​ടു​ത്ത് വ​ള​രെ പ്രാ​യ​മേ​റി​യ ഒ​രു പൂ​വം ഉ​ള്ള സ്ഥ​ലം അ​റി​യ​പ്പെ​ടു​ന്ന​ത് പൂ​വം എ​ന്ന പേ​രി​ലാണ്.​ ഈ മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു സ്ഥ​ല​ങ്ങ​ളുമു​ണ്ട്.​ പൂ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു തെ​യ്യ​വു​മു​ണ്ട് –പൂ​വ​ത്തി​ൻ​കീ​ഴി​ൽ​ ഭ​ഗവതി.

News Summary - How the tree is connected to Kerala's history