Begin typing your search above and press return to search.
proflie-avatar
Login

ആ​റ്റു​വ​ഞ്ചി

ആ​റ്റു​വ​ഞ്ചി
cancel

‘‘ആ​റ്റു​വ​ഞ്ചി​ക്ക​ട​വി​ൽ വെ​ച്ച് അ​ന്നു നി​ന്നെ ഞാ​ൻ ക​ണ്ട​പ്പോ​ൾ പാ​ട്ടു​വ​ന്ന​തു പ​വി​ഴ​ച്ചു​ണ്ടി​ൽ പാ​തി നി​ർ​ത്തി​യ​തെ​ന്താ​ണ് പാ​തി നി​ർ​ത്തി​യ​തെ​ന്താ​ണ്?’’ ‘കാ​യം​കു​ളം കൊ​ച്ചു​ണ്ണി’ എ​ന്ന പ​ഴ​യ സി​നി​മ​യി​ൽ പി. ​ഭാ​സ്ക​ര​ൻ എ​ഴു​തി ചി​ദം​ബ​ര​നാ​ഥ് ചി​ട്ട​പ്പെ​ടു​ത്തി​യ ഈ ​ഗാ​നം പ​ഴ​യ​കാ​ല​ത്തെ ഒ​രു ഹി​റ്റ് ആ​യി​രു​ന്നു. ‘‘ആ​റ്റു​വ​ഞ്ചി പൂ​ക്ക​ളും കാ​റ്റി​ലാ​ടി ഉ​ല​ഞ്ഞു ആ​ലി മാ​ലി മ​ണ​ൽ​ത്ത​ട്ടും ആ​തി​ര​പ്പൂ​വ​ണി​ഞ്ഞു.’’ എ​ന്ന് ഒ.​എ​ൻ.​വി​യും എ​ഴു​തു​ന്നു​ണ്ട് (ചി​ത്രം –ന​ഖ​ക്ഷ​ത​ങ്ങ​ൾ) പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ത്തെ ഇ​ട​നാ​ട്ടി​ലെ​യും...

Your Subscription Supports Independent Journalism

View Plans

‘‘ആ​റ്റു​വ​ഞ്ചി​ക്ക​ട​വി​ൽ വെ​ച്ച് അ​ന്നു നി​ന്നെ ഞാ​ൻ ക​ണ്ട​പ്പോ​ൾ

പാ​ട്ടു​വ​ന്ന​തു പ​വി​ഴ​ച്ചു​ണ്ടി​ൽ പാ​തി നി​ർ​ത്തി​യ​തെ​ന്താ​ണ്

പാ​തി നി​ർ​ത്തി​യ​തെ​ന്താ​ണ്?’’

‘കാ​യം​കു​ളം കൊ​ച്ചു​ണ്ണി’ എ​ന്ന പ​ഴ​യ സി​നി​മ​യി​ൽ പി. ​ഭാ​സ്ക​ര​ൻ എ​ഴു​തി ചി​ദം​ബ​ര​നാ​ഥ് ചി​ട്ട​പ്പെ​ടു​ത്തി​യ ഈ ​ഗാ​നം പ​ഴ​യ​കാ​ല​ത്തെ ഒ​രു ഹി​റ്റ് ആ​യി​രു​ന്നു.

‘‘ആ​റ്റു​വ​ഞ്ചി പൂ​ക്ക​ളും കാ​റ്റി​ലാ​ടി ഉ​ല​ഞ്ഞു

ആ​ലി മാ​ലി മ​ണ​ൽ​ത്ത​ട്ടും

ആ​തി​ര​പ്പൂ​വ​ണി​ഞ്ഞു.’’

എ​ന്ന് ഒ.​എ​ൻ.​വി​യും എ​ഴു​തു​ന്നു​ണ്ട് (ചി​ത്രം –ന​ഖ​ക്ഷ​ത​ങ്ങ​ൾ)

പ​ശ്ചി​മ​ഘ​ട്ട പ്ര​ദേ​ശ​ത്തെ ഇ​ട​നാ​ട്ടി​ലെ​യും മ​ല​നാ​ട്ടി​ലെ​യും പു​ഴ​യോ​ര​ങ്ങ​ളി​ൽ കാ​ണ​പ്പെ​ടു​ന്ന ഒ​രു ചെ​റു​വൃ​ക്ഷ​മാ​ണ് ആ​റ്റു​വ​ഞ്ചി. കേ​ര​ള​ത്തി​ൽ കാ​സ​ർ​കോ​ട്, ക​ണ്ണൂ​ർ, വ​യ​നാ​ട്, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, തൃ​ശ്ശൂ​ർ, പ​ത്ത​നം​തി​ട്ട, കൊ​ല്ലം എ​ന്നീ ജി​ല്ല​ക​ളി​ൽ വ​ള​രു​ന്നു​ണ്ട്. മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഗോ​വ, ത​മി​ഴ്നാ​ട് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലും ഈ ​വൃ​ക്ഷം വ​ള​രു​ന്നു​ണ്ട്.

12 മീ​റ്റ​ർ വ​രെ ഉ​യ​ര​ത്തി​ൽ വ​ള​രു​ന്ന ഈ ​മ​ര​ത്തി​ന്റെ തൊ​ലി​ക്ക് ചാ​ര​നി​റ​മാ​ർ​ന്ന ത​വി​ട്ടു​നി​റ​മാ​ണ്. തൊ​ലി​മി​നു​പ്പു​ള്ള​തു​മാ​ണ്. ത​ടി​ക്ക് ക​ടും മ​ഞ്ഞ​നി​റ​മാ​ണ്. ഇ​രു​ണ്ട പ​ച്ച​നി​റ​മു​ള്ള​തും എ​ണ്ണ​മി​നു​പ്പു​ള്ള​തു​മാ​യ ഇ​ല​ക​ൾ സ​മ്മു​ഖ​മാ​യി വി​ന്യ​സി​ച്ചി​രി​ക്കു​ന്നു. ഇ​ല​ക​ൾ​ക്ക് 10-12 സെ. ​മീ​റ്റ​ർ നീ​ള​വും 4-5 സെ. ​മീ​റ്റ​ർ വീ​തി​യു​മു​ണ്ടാ​കും. അ​നു​പ​ർ​ണ​ങ്ങ​ളു​ണ്ട്.

ജൂ​ൺ മു​ത​ൽ ന​വം​ബ​ർ വ​രെ​യു​ള്ള മാ​സ​ങ്ങ​ളി​ലാ​ണ് പൂ​ക്കു​ന്ന​ത്. പൂ​ങ്കു​ല മു​ണ്ഡ​മ​ഞ്ജ​രി​യാ​ണ്. സ​മ​മി​ത ദ്വി​ലിം​ഗ​പു​ഷ്പ​ങ്ങ​ൾ. ദ​ള​ങ്ങ​ൾ​ക്ക് വെ​ളു​പ്പു​നി​റ​മാ​ണ്. പൂ​ക്ക​ൾ​ക്ക് ക​ട​മ്പി​ൻ പൂ​ക്ക​ളോ​ട് ഏ​റെ രൂ​പ​സാ​ദൃ​ശ്യ​മു​ണ്ട്.

കാ​യ്ക​ൾ​ക്ക് ഗോ​ളാ​കൃ​തി​യാ​ണ്. നീ​ർ​വ​ഞ്ചി, പു​ഴ​വീ​മ്പ്, ആ​റ്റു​വ​ഞ്ചി​മ​രം എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​വൃ​ക്ഷ​ത്തി​ന്റെ ശാ​സ്ത്രീ​യ​നാ​മം Ochreinauclea missionis എ​ന്നാ​ണ്. ഈ ​ജ​നു​സ്സി​ൽ ഉ​ൾ​പ്പെ​ടു​ന്ന ഒ​രു വൃ​ക്ഷം മാ​ത്ര​മേ ഇ​ന്ത്യ​യി​ലും കേ​ര​ള​ത്തി​ലും കാ​ണ​പ്പെ​ടു​ന്നു​ള്ളൂ.

ക​ട​മ്പും ചെ​ത്തി​യും ഉ​ൾ​പ്പെ​ടു​ന്ന റൂ​ബി​യേ​സി​യെ (Rubiaceae) സ​സ്യ​കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു. സം​സ്കൃ​ത​ത്തി​ൽ അം​ബു​വേ​ത​സഃ അ​ഭ്ര​പു​ഷ്പം; പ​രി​വ്യാ​ധഃ, വേ​ത​സം എ​ന്നീ പേ​രു​ക​ളി​ൽ അ​റി​യ​പ്പെ​ടു​ന്നു. തൊ​ലി ഔ​ഷ​ധ​യോ​ഗ്യ​മാ​ണ്. കു​ഷ്ഠ​രോ​ഗം, വ്ര​ണം, വാ​തം, ക്ഷ​യം തു​ട​ങ്ങി​യ രോ​ഗ​ങ്ങ​ളു​ടെ ചി​കി​ത്സ​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്നു. ഇ​ട​നാ​ട്ടി​ലെ​യും മ​ല​നാ​ട്ടി​ലെ​യും പു​ഴ​യോ​ര​ങ്ങ​ളി​ൽ സ്വാ​ഭാ​വി​ക​മാ​യി വ​ള​രു​ന്ന ഇ​വ പു​ഴ​യോ​രം സം​ര​ക്ഷി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന​പ്പെ​ട്ട പ​ങ്കു വ​ഹി​ക്കു​ന്നു​ണ്ട്.

തെ​ക്ക​ൻ പ​ശ്ചി​മ​ഘ​ട്ട​ത്തി​ൽ​മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ഈ ​സ​സ്യം ചു​വ​ന്ന പ​ട്ടി​ക​യി​ലെ Vulnerable (സം​ര​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ വം​ശ​നാ​ശം സം​ഭ​വി​ക്കാം) എ​ന്ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്ന​താ​ണ്. പു​ഴ​യോ​രം ഇ​ടി​ഞ്ഞു​പോ​കാ​തെ സം​ര​ക്ഷി​ക്കു​ന്ന​തി​നു വെ​ച്ചു​പി​ടി​പ്പി​ക്കാ​ൻ പ​റ്റി​യ മ​ര​മാ​ണി​ത്.

വെ​ള്ളി​ല​ത്തോ​ഴി (Commander) എ​ന്ന ചി​ത്ര​ശ​ല​ഭ​ത്തി​ന്റെ ലാ​ർ​വാ ഭ​ക്ഷ​ണ​സ​സ്യ​മാ​ണ്. പു​ഴ​യോ​ര​ങ്ങ​ളി​ൽ വ​ള​രു​ന്ന Homonoia riparia എ​ന്ന കു​റ്റി​ച്ചെ​ടി​യും ആ​റ്റു​വ​ഞ്ചി എ​ന്ന​പേ​രി​ൽ അ​റി​യ​പ്പെ​ടു​ന്നു​ണ്ട്.

News Summary - Flora of Kerala