Begin typing your search above and press return to search.
proflie-avatar
Login

“ആ​കാ​ശ​ത്താ​മ​രപോ​ലെ പാ​തിവി​ട​ർ​ന്ന നീ​യാ​ര്?”

കേരളത്തിലെ സസ്യജാലങ്ങൾ -4

botanica
cancel
camera_alt

ചിത്രങ്ങൾ: വി.സി. ബാലകൃഷ്ണൻ

‘അ​യാ​ൾ ക​ഥ​യെ​ഴു​തു​ക​യാ​ണ്’ (1998) എ​ന്ന ചി​ത്ര​ത്തി​ൽ കൈ​ത​പ്രം എ​ഴു​തി ര​വീ​ന്ദ്ര​ൻ ഈ​ണം ന​ൽ​കി യേ​ശു​ദാ​സ്, മ​നോ എ​ന്നി​വ​ർ പാ​ടി​യ ഈ ​ഗാ​നം ശ്ര​വി​ച്ച​വ​രി​ൽ ചി​ല​രെ​ങ്കി​ലും ‘ആ​കാ​ശ​ത്താ​മ​ര’​ എ​ന്താ​ണെ​ന്ന് ഒ​രു നി​മി​ഷം ചി​ന്തി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കും.​ ക​ഥ​ക​ളി​ലും ക​വി​ത​ക​ളി​ലും മാ​ത്ര​മു​ള്ള സ​സ്യ​മാ​ണോ എ​ന്നും സം​ശ​യി​ച്ചി​ട്ടു​ണ്ടാ​യി​രി​ക്കാം.​ എ​ന്നാ​ൽ, ഇ​ത് ആ​കാ​ശ​ത്തു വ​ള​രു​ന്ന​ത​ല്ല;​ താ​മ​ര​യു​മ​ല്ല! ന​മ്മു​ടെ നാ​ട്ടി​ൽത​ന്നെ വ​ള​രെ സാ​ധാ​ര​ണ​മാ​യി കാ​ണ​പ്പെ​ടു​ന്ന ഒ​രു സ​സ്യ​മാ​ണെ​ന്ന് എ​ത്ര​പേ​ർ​ക്ക​റി​യാം?

ഉ​ഷ്ണ​മേ​ഖ​ല​യി​ലും മി​തോ​ഷ്ണ മേ​ഖ​ല​യി​ലും കാ​ണ​പ്പെ​ടു​ന്ന ജ​ല​സ​സ്യ​മാ​ണി​ത്. കേ​ര​ള​ത്തി​ലെ ജ​ലാ​ശ​യ​ങ്ങ​ളി​ലും കു​ള​ങ്ങ​ളി​ലും വെ​ള്ളം കെ​ട്ടി​ക്കി​ട​ക്കു​ന്ന പാ​ട​ങ്ങ​ളി​ലും വ്യാ​പ​ക​മാ​യി വ​ള​രു​ന്നു. ആ​ഫ്രി​ക്ക​ൻ പാ​യ​ലു​പോ​ലെ​യോ കു​ള​വാ​ഴ പോ​ലെ​യോ പ​ല​പ്പോ​ഴും ശ​ല്യ​ക്കാ​രാ​യും ഇ​ത് മാ​റാ​റു​ണ്ട്.

ജ​ലോ​പ​രി​ത​ല​ത്തി​ൽ, പ്ര​ത്യേ​ക കാ​ണ്ഡ​മി​ല്ലാ​തെ ഇ​ല​യും വേ​രു​മാ​യി ഇ​വ വ​ള​രു​ന്നു.​ ക​ട്ടി​യു​ള്ള, മൃ​ദു​വാ​യ, മൃ​ദു​രോ​മി​ല​ങ്ങ​ളാ​യ ഇ​ല​ക​ൾ താ​മ​ര​യി​ത​ളു​ക​ൾപോ​ലെ വി​ന്യ​സി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു.​ ഇ​ല​ക​ൾ​ക്ക് 2-10 സെ. ​മീ​റ്റ​ർ നീ​ള​വും 1-4 സെ. ​മീ​റ്റ​ർ വീ​തി​യും കാ​ണും. പ​ച്ചനി​റ​ത്തി​ലു​ള്ള താ​മ​രപോ​ലെ തോ​ന്നി​ക്കു​ന്ന​തി​നാ​ൽ പ​ച്ച​ത്താ​മ​ര​യെ​ന്നും പേ​രു​ണ്ട്.

ഒ​ക്ടോ​ബ​ർ-​മേ​യ് മാ​സ​ങ്ങ​ളാ​ണ് പൂ​ക്കാ​ലം.​ ക്രീം നി​റ​ത്തി​ലോ വെ​ള്ള​നി​റ​ത്തി​ലോ കാ​ണ​പ്പെ​ടു​ന്ന പൂ​ക്ക​ൾ ചെ​റു​താ​ണ്. ഇ​ല​പോ​ലു​ള്ള കൊ​തു​മ്പി​നു​ള്ളി​ൽ ഒ​ന്ന​ര സെ​ന്റിമീ​റ്റ​ർ മാ​ത്രം വ​ലു​പ്പ​മു​ള്ള പൂ​ക്ക​ൾ പെ​ട്ടെ​ന്ന് ക​ണ്ണി​ൽ​പ്പെ​ടി​ല്ല. ആ​ൺപൂ​ക്ക​ളും പെ​ൺ​പൂ​ക്ക​ളും നേ​ർ​ത്ത പാ​ളി​ക​ൾകൊ​ണ്ട് വേ​ർതി​രി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ആ​ൺ​പൂ​ക്ക​ളു​ടെ കേ​സ​ര​ങ്ങ​ൾ സം​യു​ക്ത കേ​സ​ര​പി​ണ്ഡ​മാ​യി (synandrum) കാ​ണ​പ്പെ​ടു​ന്നു. അ​ണ്ഡാ​കാ​ര​ത്തി​ൽ, ഞെ​ട്ടു​ഭാ​ഗം വ​ലു​പ്പം കൂ​ടി, സ്പോ​ഞ്ചുപോ​ലെ​യാ​ണ് ഫ​ലം.​ ഫ​ല​ത്തി​ന് അ​ഞ്ചു സെ​ന്റി​മീ​റ്റ​റോ​ളം വ്യാ​സ​മു​ണ്ടാ​യി​രി​ക്കും.​ ഇ​തി​ൽ ധാ​രാ​ളം ചെ​റി​യ വി​ത്തു​ക​ൾ കാ​ണ​പ്പെ​ടു​ന്നു.

അ​ങ്ങി​ല്ലാ​പ്പൊ​ങ്ങ്, അ​ല്ലി, കു​ട​പ്പാ​യ​ൽ, നീ​ർ​ച്ചീ​ര, പ​ച്ച​ത്താ​മ​ര, മു​ട്ട​പ്പാ​യ​ൽ എ​ന്നീ പേ​രു​ക​ളി​ലും അ​റി​യ​പ്പെ​ടു​ന്ന ഈ ​സ​സ്യ​ത്തി​ന്റെ ശാ​സ്ത്ര​നാ​മം Pistia stratiotes എ​ന്നാ​ണ്.​ ചേ​മ്പും ചേ​ന​യും താ​ളും മ​ണി​പ്ലാന്റും ഉ​ൾ​പ്പെ​ടു​ന്ന അ​രേ​സി​യേ (Araceae) സ​സ്യ​കു​ടും​ബ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

Nile Cabbage, St. Lucy’s Plant, Tropical Duckweed, Water Bonnets, Water lettuce എ​ന്നി​വ​യാ​ണ് ഇം​ഗ്ലീ​ഷ് പേ​രു​ക​ൾ.

സം​സ്കൃ​ത​ത്തി​ൽ ജ​ല​കും​ഭി, ജ​ല​വ​ൽ​ക്ക​ലഃ, വാ​രി​മൂ​ലി, വാ​രി​പ​ർ​ണി എ​ന്നീ പേ​രു​ക​ളു​മു​ണ്ട്.

ജ​ല​ത്തെ സൂ​ചി​പ്പി​ക്കു​ന്ന ലാ​റ്റി​ൻ പ​ദ​മാ​ണ് Pistia എ​ന്ന ജ​നു​സ്സ് നാ​മം.​ സേ​നാ​നി (soldier) എ​ന്നാ​ണ് സ്പീ​ഷീ​സ് നാ​മ​ത്തി​ന​ർ​ഥം.​ പ​ട്ടാ​ള​ക്കാ​രെ വി​ന്യ​സി​ച്ചി​രി​ക്കു​ന്ന​തു​പോ​ലെ കൂ​ട്ടംകൂ​ട്ട​മാ​യി കാ​ണ​പ്പെ​ടു​ന്ന​തി​നാ​ലാ​യി​രി​ക്ക​ണം ഈ ​പേ​ര്.​ ഈ ജ​നു​സ്സി​ൽ​പ്പെ​ടു​ന്ന ഒ​രു സ്പീ​ഷീ​സ് മാ​ത്ര​മേ ലോ​ക​ത്തി​ലു​ള്ളൂ.

ക്രി​സ്തു​വി​നു​ മു​മ്പ് പ​ന്ത്ര​ണ്ടാ​യി​രം വ​ർ​ഷം മു​മ്പുത​ന്നെ ഈ ​ജ​ല​സ​സ്യം നി​ല​നി​ന്നി​രു​ന്ന​താ​യി ഇ​തു സം​ബ​ന്ധി​ച്ചു ന​ട​ന്ന ഫോ​സി​ൽ പ​ഠ​ന​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

പ​ണ്ടു​കാ​ലം മു​ത​ൽ​ക്കു ത​ന്നെ ഇ​ത് ഔ​ഷ​ധ​മാ​യി ഉ​പ​യോ​ഗി​ച്ചു വ​ന്നി​രു​ന്നു.

ഇ​ല​യും വേ​രും വി​ത്തും ഔ​ഷ​ധ യോ​ഗ്യ​ങ്ങ​ളാ​ണ്.

ചെ​ടി സ​മൂ​ലം ക​ത്തി​ച്ച ചാ​രം ത​ല​യോ​ട്ടി​യി​ൽ ഉ​ണ്ടാ​കു​ന്ന പു​ഴു​ക്ക​ടി​ക്കും ശ​രീ​ര​ത്തി​ലു​ണ്ടാ​കു​ന്ന വ​ട്ട​ച്ചൊ​റി​ക്കും തി​രു​മ്മു​വാ​ൻ ന​ല്ല​താ​ണ്. പ​നി, അ​തി​സാ​രം എ​ന്നി​വ​യു​ടെ ചി​കി​ത്സ​യി​ലും ഉ​പ​യോ​ഗി​ച്ചി​രു​ന്നു.

1692ൽ ​പ്ര​സി​ദ്ധീ​കൃ​ത​മാ​യ ഹോ​ർ​ത്തൂ​സ് മ​ല​ബാ​റി​ക്കൂ​സ് എ​ന്ന കൃ​തി​യു​ടെ പ​തി​നൊ​ന്നാം വാ​ള്യ​ത്തി​ൽ ‘കൊ​ട​പ്പാ​യ​ൽ’ എ​ന്ന​ പേ​രി​ൽ ഈ ​സ​സ്യ​ത്തെ വി​വ​രി​ക്കു​ന്നു​ണ്ട്. ഇ​തി​ന്റെ ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ച് ഈ ​ഗ്ര​ന്ഥ​ത്തി​ൽ പ​റ​യു​ന്നു: “ഇ​ല​ക​ൾ പൊ​ടി​ച്ച് ചോ​റും തേ​ങ്ങാ​പ്പാ​ലും ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​ത് വ​യ​റി​ള​ക്ക​ത്തി​നു പ്ര​തി​വി​ധി​യാ​ണ്. പ​നി​നീ​രും പ​ഞ്ച​സാ​ര​യും ചേ​ർ​ത്ത് ക​ഴി​ക്കു​ന്ന​ത് ക​ഠി​ന​മാ​യ ചു​മ​ക്കും ഹീ​മോ​ഫീ​ലി​യ​ക്കും പ്ര​തി​വി​ധി​യാ​ണ്. വേ​ര് ജീ​ര​ക​വും പ​ശു​വി​ൻപാ​ലും ചേ​ർ​ത്ത് ക​ഴി​ച്ചാ​ൽ മ​ല​ബ​ന്ധ​ത്തി​ൽനി​ന്ന് മോ​ച​നം ല​ഭി​ക്കും. വ​യ​റി​ന്റെ അ​ടി​ഭാ​ഗ​ത്തെ​യും നാ​ഭി​ക്കു​ള്ളി​ലെ​യും വേ​ദ​ന ശ​മി​ക്കു​വാ​നും ഇ​ത് ഉ​പ​യോ​ഗി​ക്കാം. ഇ​ത് പു​ൽ​ത്തൈ​ല​വും ചൂ​ടു​വെ​ള്ള​വും കൂ​ട്ടി ഉ​പ​യോ​ഗി​ച്ചാ​ലും ഇ​തേ ഫ​ലം കി​ട്ടും.”

മ​ന്തു​രോ​ഗ​ത്തി​നു കാ​ര​ണ​മാ​കു​ന്ന ‘Mansonia’ ജ​നു​സ്സി​ൽ​പെ​ട്ട കൊ​തു​കു​ക​ളു​ടെ പ്ര​ജ​ന​ന​ത്തി​ന് ഏ​റെ അ​നു​യോ​ജ്യ​മാ​യ ഒ​രു സ​സ്യ​മാ​ണി​തെ​ന്ന കാ​ര്യം നാം ​പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. ഇ​തി​ന്റെ ഇ​ല​ക​ളി​ലാ​ണ് ഈ ​കൊ​തു​കു​ക​ൾ മു​ട്ട​യി​ടു​ന്ന​ത്.

ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​തി​ന്റെ ഇ​ല​ക​ൾ ഏ​ഷ്യ​ൻ-​ആ​ഫ്രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ലെ ദ​രി​ദ്ര​രാ​യ ആ​ളു​ക​ൾ ക്ഷാ​മ​കാ​ല​ത്ത് വേ​വി​ച്ചു ക​ഴി​ച്ചി​രു​ന്നു.

ആ​ളു​ക​ൾ പ​ല​പ്പോ​ഴും ഇ​തി​നെ ആ​ഫ്രി​ക്ക​ൻ പാ​യ​ലാ​യോ കു​ള​വാ​ഴയാ​യോ തെ​റ്റി​ദ്ധ​രി​ക്കാ​റു​ണ്ട്.

ഉ​ദ്യാ​ന​ക്കു​ളങ്ങ​ളി​ൽ (garden ponds) വ​ള​ർ​ത്താ​റു​ള്ള ഒ​രു ജ​ല​സ​സ്യ​മാ​ണി​ത്.

Show More expand_more
News Summary - Flora of Kerala