Begin typing your search above and press return to search.
proflie-avatar
Login

അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ ഉടൻ; മെഡിക്കൽ/എൻജിനീയറിങ്​ പ്രവേശനത്തിന്​ ഒരുങ്ങാം

  • എ​ൻ​ജി​നീ​യ​റി​ങ്/​ഫാ​ർ​മ​സി​ പ്ര​വേ​ശ​ന പ​രീ​ക്ഷ ജൂ​ലൈ 24ന്​
  • മെ​ഡി​ക്ക​ൽ/​അ​നു​ബ​ന്ധ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ നീ​റ്റ്​, ആ​ർ​ക്കി​ടെ​ക്​​ച​റി​ന്​ ‘നാ​റ്റ’ പ​രീ​ക്ഷ പ​രീ​ക്ഷകൾ
medical admission
cancel

സം​സ്ഥാ​ന​ത്തെ മെ​ഡി​ക്ക​ൽ/​മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ/​എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി/​ആ​ർ​ക്കി​ടെ​ക്​​ച​ർ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​പേ​ക്ഷ ന​ട​പ​ടി​ക​ൾ ദി​വ​സ​ങ്ങ​ൾ​ക്ക​കം പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഒാ​ഫി​സ്​ ആ​രം​ഭി​ക്കും. 24 നാ​ണ്​​എ​ൻ​ജി​നീ​യ​റി​ങ്/​ഫാ​ർ​മ​സി​ പ്ര​വേ​ശ​ന പ​രീ​ക്ഷ. പ്രോ​സ്​​പെ​ക്​​ട​സി​ന്​ സം​സ്ഥാ​ന സ​ർ​ക്കാ​ർ അം​ഗീ​കാ​രം ന​ൽ​കി. www.cee.kerala.gov.in എ​ന്ന വെ​ബ്​​സൈ​റ്റ്​ വ​ഴി​യാ​യി​രി​ക്കും അ​പേ​ക്ഷ സ​മ​ർ​പ്പ​ണം.

എ​ൻ​ജി​നീ​യ​റി​ങ്​/​ഫാ​ർ​മ​സി പ്ര​വേ​ശ​ന പ​രീ​ക്ഷ

രാ​വി​ലെ 10​ മു​ത​ൽ ഉ​ച്ച​ക്ക്​ 12.30 വ​രെ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി അ​ട​ങ്ങി​യ പേ​പ്പ​ർ ഒ​ന്നി​െൻറ​യും ഉ​ച്ച​ക്ക്​ 2.30 മു​ത​ൽ അ​ഞ്ചു​വ​രെ പേ​പ്പ​ർ ര​ണ്ട്​ മാ​ത്​​സ്​ പ​രീ​ക്ഷ​യു​മാ​ണ്​ ന​ട​ക്കു​ക. പേ​പ്പ​ർ ഒ​ന്ന് (ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി)​ പ​രീ​ക്ഷ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്​ ഫാ​ർ​മ​സി​ (ബി.​ഫാം) പ്ര​വേ​ശ​ന റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​ത്. പേ​പ്പ​ർ ഒ​ന്നി​ലും ര​ണ്ടി​ലും ല​ഭി​ച്ച സ്​​കോ​റും യോ​ഗ്യ​ത പ​രീ​ക്ഷ (പ്ല​സ് ​ടു/ ​ത​ത്തു​ല്യം)​യി​ൽ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, മാ​ത്​​സ്​ പ​രീ​ക്ഷ​ക​ളി​ൽ ല​ഭി​ച്ച സ്​​കോ​റും തു​ല്യ​മാ​യി പ​രി​ഗ​ണി​ച്ച നോ​ർ​മ​ലൈ​സേ​ഷ​നി​ലൂ​ടെ​യാ​കും എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കു​ക. കെ​മി​സ്​​ട്രി പ​ഠി​ക്കാ​ത്ത​വ​ർ​ക്ക്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സി​െൻറ​യും ഇ​വ ര​ണ്ടും പ​ഠി​ക്കാ​ത്ത​വ​ർ​ക്ക്​ ബ​യോ​ടെ​ക്​​നോ​ള​ജി​യു​ടെ​യും മൂ​ന്നും പ​ഠി​ക്കാ​ത്ത​വ​ർ​ക്ക്​ ബ​യോ​ള​ജി​യു​ടെ​യും മാ​ർ​ക്ക്​ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന​ത്തി​നു പ​രി​ഗ​ണി​ക്കും. പ്ര​വേ​ശ​ന പ​രീ​ക്ഷ​ക്കു​ശേ​ഷം സ്​​കോ​ർ പ്ര​സി​ദ്ധീ​ക​രി​ക്കും. പി​ന്നീ​ട്,​ യോ​ഗ്യ​ത പ​രീ​ക്ഷ മാ​ർ​ക്ക്​ ഒാ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാ​ൻ അ​വ​സ​രം ന​ൽ​കും. ര​ണ്ട്​ പേ​പ്പ​റി​ലും 10​ വീ​തം സ്​​കോ​ർ ആ​ണ്​ പ്ര​വേ​ശ​ന​ യോ​ഗ്യ​ത.

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന​ത്തി​ന്​ 'നീ​റ്റ്​'

എം.​ബി.​ബി.​എ​സ്​/ ബി.​ഡി.​എ​സ്​ ഉ​ൾ​പ്പെ​ടെ മെ​ഡി​ക്ക​ൽ കോ​ഴ്​​സു​ക​ളി​േ​ല​ക്കും അ​ഗ്രി​ക​ൾ​ച​ർ, ഫോ​റ​സ്​​ട്രി, വെ​റ്റ​റി​ന​റി, ഫി​ഷ​റീ​സ്​ കോ​ഴ്​​സു​ക​ളി​ലേ​ക്കും പ്ര​വേ​ശ​നം നാ​ഷ​ന​ൽ ടെ​സ്​​റ്റി​ങ്​ ഏ​ജ​ൻ​സി (എ​ൻ.​ടി.​എ) ന​ട​ത്തു​ന്ന നാ​ഷ​ന​ൽ എ​ലി​ജി​ബി​ലി​റ്റി കം ​എ​ൻ​ട്ര​ൻ​സ്​ ടെ​സ്​​റ്റ്​​ (നീ​റ്റ്​ -യു.​ജി 2021) മെ​റി​റ്റ്​ പ്ര​കാ​ര​മാ​യി​രി​ക്കും. നീ​റ്റി​ന്​ www.ntaneet.nic.in വ​ഴി​യാ​ണ്​ അ​പേ​ക്ഷി​ക്കേ​ണ്ട​ത്. നീ​റ്റ്​ ആ​ഗ​സ്​​റ്റ്​ ഒ​ന്നി​ന്​​ പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടി​ല്ല. കോ​വി​ഡ്​ വ്യാ​പ​ന​വും സി.​ബി.​എ​സ്.​ഇ/ ​െഎ.​സി.​എ​സ്.​ഇ 12ാം ക്ലാ​സ്​ പ​രീ​ക്ഷ വൈ​കു​ന്ന​തും കാ​ര​ണം തീ​യ​തി​യി​ൽ മാ​റാം.

മെ​ഡി​ക്ക​ൽ പ്ര​വേ​ശ​നം:​ കേ​ര​ള​ത്തി​ലും അ​പേ​ക്ഷ വേ​ണം

നീ​റ്റി​ന്​ എ​ൻ.​ടി.​എ​ക്ക്​ അ​പേ​ക്ഷ ന​ൽ​കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കേ​ര​ള​ത്തി​ലെ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ങ്കി​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്കു​കൂ​ടി അ​പേ​ക്ഷ ന​ൽ​ക​ണം. എ​ൻ.​ടി.​എ​ അ​പേ​ക്ഷ മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ (നീ​റ്റ്​ -യു.​ജി)​ക്കും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കു​ന്ന​ത്​ കേ​ര​ള​ത്തി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കു​ന്ന​തി​നു​മാ​ണ്. നീ​റ്റി​ൽ യോ​ഗ്യ​ത നേ​ടി​യ​വ​ർ​േ​ക്ക പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​കൂ. എ​ൻ​ജി​നീ​യ​റി​ങ്​/ ഫാ​ർ​മ​സി കോ​ഴ്​​സു​ക​ളി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ൾ​ക്കൊ​പ്പം ത​ന്നെ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സ്​ പ്ര​വേ​ശ​ന അ​പേ​ക്ഷ​യും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ സ്വീ​ക​രി​ച്ചു​തു​ട​ങ്ങും. നീ​റ്റി​ന്​​ അ​പേ​ക്ഷി​ക്കു​ക​യും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​വ​രെ കേ​ര​ള​ത്തി​ലെ പ്ര​വേ​ശ​ന ന​ട​പ​ടി​ക​ളി​ൽ പ​രി​ഗ​ണി​ക്കി​ല്ല.

നീ​റ്റ്​ റാ​ങ്ക്​ പ​ട്ടി​ക​യി​ൽ​നി​ന്ന്​ ​​പ്ര​വേ​ശ​നം

നീ​റ്റി​ൽ യോ​ഗ്യ​ത നേ​ടു​ക​യും പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​ർ​ക്ക്​ അ​പേ​ക്ഷ ന​ൽ​കു​ക​യും ചെ​യ്​​ത വി​ദ്യാ​ർ​ഥി​ക​ളു​ടെ സ്​​കോ​ർ പ​രി​ശോ​ധി​ച്ച്​ സം​സ്ഥാ​ന​ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ, അ​നു​ബ​ന്ധ കോ​ഴ്​​സ്​ പ്ര​വേ​ശ​ന​ത്തി​ന്​ റാ​ങ്ക്​ പ​ട്ടി​ക ത​യാ​റാ​ക്കും. ഇ​തി​ൽ ഉ​ൾ​പ്പെ​ട്ട​വ​രെ​യേ സം​സ്ഥാ​ന​ത്തെ കോ​ള​ജു​ക​ളി​ൽ മെ​ഡി​ക്ക​ൽ/ അ​നു​ബ​ന്ധ കോ​ഴ്​​സു​ക​ളി​ൽ പ​രി​ഗ​ണി​ക്കൂ. നീ​റ്റി​ൽ യോ​ഗ്യ​ത​ നേ​ടി​യ​വ​രു​ടെ പ​ട്ടി​ക എ​ൻ.​ടി.​എ പ്ര​വേ​ശ​ന പ​രീ​ക്ഷ ക​മീ​ഷ​ണ​റു​ടെ ഒാ​ഫി​സി​ന്​​ പ്ര​ത്യേ​ക​മാ​യി ല​ഭ്യ​മാ​ക്കും.

അ​ഖി​ലേ​ന്ത്യ ക്വോ​ട്ട പ്ര​വേ​ശ​നം

സം​സ്ഥാ​ന​ത്തെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ കോ​ള​ജു​ക​ളി​ലെ 15 ശ​ത​മാ​നം സീ​റ്റ്​ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട​യി​ലാ​ണ്​. മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലെ​യും സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ, ഡെൻറ​ൽ കോ​ള​ജു​ക​ളി​ലും ഇ​തേ മാ​തൃ​ക​യി​ൽ അ​ഖി​ലേ​ന്ത്യ ക്വോ​ട്ട സീ​റ്റു​ക​ളു​ണ്ട്. ഇൗ ​സീ​റ്റു​ക​ളി​ലേ​ക്ക്​ ഡ​യ​റ​ക്​​ട​റേ​റ്റ്​ ജ​ന​റ​ൽ ഒാ​ഫ്​ ഹെ​ൽ​ത്ത്​ സ​ർ​വി​സ​സി​ലെ മെ​ഡി​ക്ക​ൽ കൗ​ൺ​സ​ലി​ങ്​ ക​മ്മി​റ്റി (www.mcc.nic.in) യാ​ണ് വി​ജ്​​ഞാ​പ​ന​മി​റ​ക്കു​ന്ന​തും അ​ലോ​ട്ട്​​മെൻറ്​ ന​ട​ത്തു​ന്ന​തും. നീ​റ്റ്​ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ഘ​ട്ട​ത്തി​ലാ​ണ്​ വി​ജ്​​ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ക്കു​ക.

പ്ര​വേ​ശ​ന യോ​ഗ്യ​ത

*എം.​ബി.​ബി.​എ​സ്​, ബി.​ഡി.​എ​സ്​ കോ​ഴ്​​സു​ക​ൾ​ക്ക്​​ കേ​ര​ള ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​യോ ത​ത്തു​ല്യ പ​രീ​ക്ഷ​യോ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, ബ​യോ​ള​ജി/​ബ​യോ​ടെ​ക്​​നോ​ള​ജി എ​ന്നി​വ​ക്ക്​ മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കും ഇം​ഗ്ലീ​ഷ്​, ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, ബ​യോ​ള​ജി/ ബ​യോ​ടെ​ക്​​നോ​ള​ജി എ​ന്നി​വ​ക്ക്​ ഒാ​രോ​ന്നി​നും പ്ര​ത്യേ​കം മി​നി​മം പാ​സ്​ മാ​ർ​ക്കും നേ​ട​ണം. എ​സ്.​സി/​എ​സ്.​ടി/​എ​സ്.​ഇ.​ബി.​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്ത​ത്തി​ൽ​ 40 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.

*ബി.​എ.​എം.​എ​സ്​, ബി.​എ​ച്ച്.​എം.​എ​സ്, ബി.​എ​സ്.​എം.​എ​സ്​-​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, ബ​യോ​ള​ജി എ​ന്നി​വ​ക്ക്​ മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കും ഇം​ഗ്ലീ​ഷ്​, ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, ബ​യോ​ള​ജി എ​ന്നി​വ​ക്ക്​ ഒാ​രോ​ന്നി​നും പ്ര​ത്യേ​കം മി​നി​മം പാ​സ്​ മാ​ർ​ക്കും. എ​സ്.​സി/​എ​സ്.​ടി/​എ​സ്.​ഇ.​ബി.​സി വി​ഭാ​ഗ​ങ്ങ​ൾ​ക്ക്​ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, ബ​യോ​ള​ജി എ​ന്നി​വ​യി​ൽ മൊ​ത്ത​ത്തി​ൽ 40 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി. ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ​ക്ക്​ 45 ശ​ത​മാ​നം മാ​ർ​ക്ക്​ മ​തി.

*ബി.​യു.​എം.​എ​സ് (യു​നാ​നി)​- മ​റ്റ്​ കോ​ഴ്​​സു​ക​ളി​ലേ​ക്കു​ള്ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി യോ​ഗ്യ​ത​ക്ക്​ പു​റ​മെ വി​ദ്യാ​ർ​ഥി 10ാം ക്ലാ​സി​ൽ ഉ​ർ​ദു, അ​റ​ബി​ക്​, പേ​ർ​ഷ്യ​ൻ എ​ന്നി​വ​യി​ൽ ഏ​തെ​ങ്കി​ലും ഒ​രു വി​ഷ​യം പ​ഠി​ച്ച്​ ജ​യി​ച്ച​വ​രോ അ​ല്ലെ​ങ്കി​ൽ സ​ർ​ക്കാ​ർ അം​ഗീ​കൃ​ത സൊ​സൈ​റ്റി/ ബോ​ർ​ഡ്​/ യൂ​നി​വേ​ഴ്​​സി​റ്റി ന​ട​ത്തു​ന്ന ഉ​ർ​ദു പ്ര​വേ​ശ​ന പ​രീ​ക്ഷ ജ​യി​ച്ച​വ​രോ അ​ല്ലെ​ങ്കി​ൽ ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള പ്രീ -​ടി​ബ്​ കോ​ഴ്​​സ്​ ജ​യി​ച്ച​വ​രോ ആ​ക​ണം.

*അ​ഗ്രി​ക​ൾ​ച​ർ, ഫി​ഷ​റീ​സ്​- ഹ​യ​ർ സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, ബ​യോ​ള​ജി എ​ന്നീ വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്തം 50 ശ​ത​മാ​നം മാ​ർ​േ​ക്കാ​ടെ​ വി​ജ​യം. എ​സ്.​ഇ.​ബി.​സി/ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​നം ഇ​ള​വു​ണ്ട്. എ​സ്.​സി/​എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ മി​നി​മം പാ​സ്.

*വെ​റ്റ​റി​ന​റി (ബി.​വി.​എ​സ്​​സി ആ​ൻ​ഡ്​ എ.​എ​ച്ച്​) -​ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ പ​രീ​ക്ഷ​യി​ൽ ഇം​ഗ്ലീ​ഷ്​, ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, ബ​യോ​ള​ജി വി​ഷ​യ​ങ്ങ​ളി​ൽ മൊ​ത്തം 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ​ വി​ജ​യം. എ​സ്.​ഇ.​ബി.​സി/ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ അ​ഞ്ച്​ ശ​ത​മാ​നം ഇ​ള​വ്. എ​സ്.​സി/ എ​സ്.​ടി വി​ഭാ​ഗ​ത്തി​ന്​ മി​നി​മം പാ​സ്.

ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി/​ബ​യോ​ള​ജി​യും ​െഎ​ച്ഛി​ക വി​ഷ​യ​മാ​യി ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ൾ വി​ജ​യി​ക്ക​ണ​മെ​ന്ന നി​ബ​ന്ധ​ന​ക്ക്​ വി​ധേ​യ​മാ​യി മു​ഖ്യ​വി​ഷ​യ​ത്തി​നും ഉ​പ​വി​ഷ​യ​ങ്ങ​ൾ​ക്കും മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്കോ​ടെ ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, സു​വോ​ള​ജി, ബോ​ട്ട​ണി അ​​ല്ലെ​ങ്കി​ൽ ബ​യോ​ടെ​ക്​​നോ​ള​ജി മു​ഖ്യ​വി​ഷ​യ​മാ​യും ഇ​വ​യി​ൽ ഒ​ന്നോ ര​ണ്ടോ എ​ണ്ണം ഉ​പ​വി​ഷ​യ​മാ​യും പ​ഠി​ച്ച്​ ത്രി​വ​ത്സ​ര ബി.​എ​സ്​​സി പാ​സാ​യ​വ​ർ​ക്കും എം.​ബി.​ബി.​എ​സ്​, ബി.​ഡി.​എ​സ്​, ബി.​എ.​എം.​എ​സ്​, ബി.​എ​ച്ച്.​എം.​എ​സ്​, ബി.​എ​സ്.​എം.​എ​സ്​ കോ​ഴ്​​സു​ക​ൾ​ക്ക്​ പ്ര​വേ​ശ​ന​ത്തി​ന്​ അ​ർ​ഹ​ത​യു​ണ്ടാ​കും.

*എ​ൻ​ജി​നീ​യ​റി​ങ്​ യോ​ഗ്യ​ത: ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി/ ത​ത്തു​ല്യ പ​രീ​ക്ഷ​ക​ൾ ഫി​സി​ക്​​സ്​, മാ​ത്ത​മ​റ്റി​ക്​​സ്​ എ​ന്നി​വ നി​ർ​ബ​ന്ധി​ത വി​ഷ​യ​ങ്ങ​ളാ​യും കെ​മി​സ്​​ട്രി ​െഎ​ച്ഛി​ക വി​ഷ​യ​മാ​യും പ​ഠി​ച്ച്​ ​ഇൗ ​വി​ഷ​യ​ങ്ങ​ൾ​ക്ക്​ മൊ​ത്ത​ത്തി​ൽ 45 ശ​ത​മാ​നം മാ​ർ​േ​ക്കാ​ടെ​ വി​ജ​യം. കെ​മി​സ്​​ട്രി പ​ഠി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ർ​ക്ക്​ ക​മ്പ്യൂ​ട്ട​ർ സ​യ​ൻ​സ്​/ ബ​യോ​ടെ​ക്​​േ​നാ​ള​ജി/ ബ​യോ​ള​ജി മാ​ർ​ക്ക്​ പ​രി​ഗ​ണി​ക്കും. എ​സ്.​സി/ എ​സ്.​ടി/ എ​സ്.​ഇ.​ബി.​സി/ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ചു​രു​ങ്ങി​യ യോ​ഗ്യ​ത​യി​ൽ അ​ഞ്ച്​ ശ​ത​മാ​നം ഇ​ള​വു​ണ്ട്. ​

*ആ​ർ​ക്കി​ടെ​ക്​​ച​ർ: 10+2 സ്​​കീം പ​രീ​ക്ഷ​യി​ൽ മൊ​ത്ത​മാ​യി 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കും ഫി​സി​ക്​​സ്​, കെ​മി​സ്​​ട്രി, മാ​ത്ത​മ​റ്റി​ക്​​സ്​ എ​ന്നി​വ​യി​ൽ മൊ​ത്ത​ത്തി​ൽ 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​ത്ത മാ​ർ​ക്കോ​ടെ​യും ​വി​ജ​യം. അ​ല്ലെ​ങ്കി​ൽ 10+3 സ്​​കീ​മി​ലു​ള്ള ഡി​േ​പ്ലാ​മ പ​രീ​ക്ഷ​യി​ൽ മാ​ത്ത​മ​റ്റി​ക്​​സ്​ നി​ർ​ബ​ന്ധ വി​ഷ​യ​മാ​യെ​ടു​ത്ത്​ മൊ​ത്തം 50 ശ​ത​മാ​ന​ത്തി​ൽ കു​റ​യാ​തെ മാ​ർ​ക്ക്​ നേ​ട​ണം. എ​സ്.​സി/ എ​സ്.​ടി/ എ​സ്.​ഇ.​ബി.​സി/ ശാ​രീ​രി​ക വൈ​ക​ല്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് ചു​രു​ങ്ങി​യ യോ​ഗ്യ​ത​യി​ൽ അ​ഞ്ച്​ ശ​ത​മാ​നം ഇ​ള​വു​ണ്ടാ​കും. ​ഇ​തി​നു​ പു​റ​മെ കൗ​ൺ​സി​ൽ ഫോ​ർ ആ​ർ​ക്കി​ടെ​ക്​​ച​ർ ന​ട​ത്തു​ന്ന നാ​ഷ​ന​ൽ ആ​പ്​​റ്റി​റ്റ്യൂ​ട്ട്​ ടെ​സ്​​റ്റ്​ ഇ​ൻ ആ​ർ​ക്കി​ടെ​ക്​​ച​ർ പ​രീ​ക്ഷ​യി​ൽ നി​ശ്ചി​ത ​േയാ​ഗ്യ​ത നേ​ട​ണം. www.nata.in വ​ഴി​യാ​ണ്​ നാ​റ്റ പ​രീ​ക്ഷ​ക്ക്​ ര​ജി​സ്​​റ്റ​ർ ചെ​യ്യേ​ണ്ട​ത്.

Show More expand_more
News Summary - Application Procedures Immediate; Prepare for Medical / Engineering admission