Begin typing your search above and press return to search.
proflie-avatar
Login

തപോമയിയുടെ അച്ഛൻ

തപോമയിയുടെ അച്ഛൻ
cancel

അ​തി​നു​ശേ​ഷം ദീ​പാ​വ​ലി​യു​ടെ തി​ര​ക്കു​ക​ളാ​യി. പ​ല​രും ദീ​ര്‍ഘ​കാ​ല​ത്തെ അ​വ​ധി​യി​ല്‍ പോ​യി. ഇ​ട​ഞ്ഞ ഫ​ണ്ടി​ന്‍റെ​യും അ​തി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ​യും ച​ര്‍ച്ച​ക​ള്‍ ത​ൽക്കാ​ലം മാ​റ്റി​​െവ​ക്കേ​ണ്ടി​വ​ന്നു. കു​റ​ച്ചു നാ​ള​ത്തെ ഇ​ട​വേ​ളക്കുശേ​ഷം – ന​വം​ബ​ര്‍ അ​വ​സാ​ന​ത്തി​ലാ​വ​ണം – ത​പോ​മ​യി ബ​റു​വ അ​യാ​ള്‍ക്കൊ​പ്പം പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​റ്റൊ​രു ചെ​റു​പ്പ​ക്കാ​ര​നെ​യും കൂ​ട്ടി ഓ​ഫി​സി​ല്‍ വ​ന്നു. ത​ണു​പ്പു​കാ​ലം ആ​രം​ഭി​ച്ചി​രു​ന്നു. ആ​ളു​ക​ള്‍ പ​തു​ക്കെ​പ്പ​തു​ക്കെ ക​മ്പി​ളി​ക്കു​പ്പാ​യ​ങ്ങ​ളി​ലേ​ക്കു മാ​റി​ത്തു​ട​ങ്ങി. ത​പോ​മ​യി പ​ക്ഷേ,...

Your Subscription Supports Independent Journalism

View Plans

അ​തി​നു​ശേ​ഷം ദീ​പാ​വ​ലി​യു​ടെ തി​ര​ക്കു​ക​ളാ​യി. പ​ല​രും ദീ​ര്‍ഘ​കാ​ല​ത്തെ അ​വ​ധി​യി​ല്‍ പോ​യി. ഇ​ട​ഞ്ഞ ഫ​ണ്ടി​ന്‍റെ​യും അ​തി​ന്‍റെ പ​ദ്ധ​തി​ക​ളു​ടെ​യും ച​ര്‍ച്ച​ക​ള്‍ ത​ൽക്കാ​ലം മാ​റ്റി​​െവ​ക്കേ​ണ്ടി​വ​ന്നു. കു​റ​ച്ചു നാ​ള​ത്തെ ഇ​ട​വേ​ളക്കുശേ​ഷം – ന​വം​ബ​ര്‍ അ​വ​സാ​ന​ത്തി​ലാ​വ​ണം – ത​പോ​മ​യി ബ​റു​വ അ​യാ​ള്‍ക്കൊ​പ്പം പ്ര​വ​ര്‍ത്തി​ക്കു​ന്ന മ​റ്റൊ​രു ചെ​റു​പ്പ​ക്കാ​ര​നെ​യും കൂ​ട്ടി ഓ​ഫി​സി​ല്‍ വ​ന്നു.

ത​ണു​പ്പു​കാ​ലം ആ​രം​ഭി​ച്ചി​രു​ന്നു. ആ​ളു​ക​ള്‍ പ​തു​ക്കെ​പ്പ​തു​ക്കെ ക​മ്പി​ളി​ക്കു​പ്പാ​യ​ങ്ങ​ളി​ലേ​ക്കു മാ​റി​ത്തു​ട​ങ്ങി. ത​പോ​മ​യി പ​ക്ഷേ, അ​തു ഗൗ​നി​ച്ചി​ട്ടി​ല്ലെ​ന്നു ക​ണ്ടു. അ​യാ​ള്‍ പ​തി​വു​പോ​ലെ കൈ​യി​റ​ക്ക​മി​ല്ലാ​ത്ത ഒ​രു ടീ​ഷര്‍ട്ടാ​ണ് ധ​രി​ച്ചി​രു​ന്ന​ത്. ത​ല​യി​ലെ തൊ​പ്പി​യും കാ​ണാ​നി​ല്ല. ഒ​പ്പം വ​ന്ന ചെ​റു​പ്പ​ക്കാ​ര​നാ​ക​ട്ടെ, ഇ​ന്‍സേ​ര്‍ട്ട് ചെ​യ്ത ത​ന്‍റെ ഷര്‍ട്ടി​ന്‍റെ കൈ​ക​ള്‍ കൈ​യ​റ്റ​ത്തോ​ളം നീ​ട്ടി ബ​ട്ട​ണു​ക​ളി​ട്ട് കു​റ​ച്ചൊ​രു ഔ​ദ്യോ​ഗി​ക​മ​ട്ടി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ ചു​ളി​വു​ക​ളു​ള്ള, മു​ഷി​ഞ്ഞ വ​സ്ത്ര​ങ്ങ​ളാ​ണ്. സൂ​ക്ഷി​ച്ചു​നോ​ക്കി​യാ​ല്‍ അ​വി​ട​വി​ടെ കീ​റി​യ ഭാ​ഗ​ങ്ങ​ള്‍ തു​ന്നി​ച്ചേ​ര്‍ത്തി​രി​ക്കു​ന്ന​തു കാ​ണാ​മാ​യി​രു​ന്നു.

ത​പോ​മ​യി ഇ​രു​ന്നി​ട്ടും കൂ​ടെ​വ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ നി​ന്ന​തേ​യു​ള്ളൂ. മു​ന്നി​ലി​ട്ട ക​സേ​ര​ക​ള്‍ ത​ന്നെ ഉ​ദ്ദേ​ശി​ച്ചി​ട്ടു​ള്ള​വ​യ​ല്ലെ​ന്നോ അ​ല്ലെ​ങ്കി​ല്‍ അ​ത്ത​രം ക​സേ​ര​ക​ളി​ല്‍ താ​ന്‍ ഇ​രി​ക്കാ​ന്‍ അ​ര്‍ഹ​ന​ല്ലെ​ന്നോ ഉ​ള്ള മ​ട്ടി​ലാ​യി​രു​ന്നു അ​യാ​ള്‍. സം​ഭാ​ഷ​ണ​ത്തി​നി​ട​ക്ക് അ​ക്കാ​ര്യം ത​പോ​മ​യി ശ്ര​ദ്ധി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നി​ല്ലെ​ന്നു തോ​ന്നി. ചെ​റു​പ്പ​ക്കാ​ര​ന്‍ അ​യാ​ളെ​യും നോ​ക്കി​യി​ല്ല. അ​വി​ടെ, ആ ​മു​റി​യി​ല്‍ നിൽക്കുമ്പോ​ഴും അ​യാ​ള്‍ മ​റ്റെ​വി​ടെ​യോ ആ​ണെ​ന്നു തോ​ന്നും. നേ​ര്‍ക്കു​നേ​ര്‍ നോ​ക്കാ​ന്‍ അ​യാ​ള്‍ മ​ടി​ച്ചു. ‘ഷെ​ല്‍ട്ട​ര്‍’ എ​ന്ന സം​ഘ​ട​ന​ക്ക് ബാ​ക്കി കൊ​ടു​ക്കാ​നു​ള്ള പ​ണ​ത്തി​ന്‍റെ കാ​ര്യം ഒ​ന്നു​മാ​യി​ട്ടി​ല്ലെ​ന്ന് ഞാ​ന്‍ പ​റ​ഞ്ഞു. ഫ​യ​ലു​ക​ളെ​ല്ലാം തയാ​റാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ല്‍, നീ​ണ്ട അ​വ​ധി കാ​ര​ണം പ​ല സീ​റ്റു​ക​ളി​ലും ആ​ളി​ല്ല. ഇ​നി ഉ​ത്സ​വം ക​ഴി​ഞ്ഞ് ഒ​ാരോ​രു​ത്ത​രാ​യി തി​രി​ച്ചു​വ​ര​ണം.

‘‘എ​നി​ക്ക​റി​യാം. അ​ത് അ​തി​ന്‍റെ സ​മ​യ​മെ​ടു​ക്ക​ട്ടെ’’, അ​യാ​ള്‍ പ​റ​ഞ്ഞു, ‘‘ഇ​പ്പോ​ള്‍ വേ​റൊ​രു പ​രി​പാ​ടി​യു​മാ​യി​ട്ടാ​ണ് ഞ​ങ്ങ​ള്‍ വ​ന്നി​രി​ക്കു​ന്ന​ത്.’’ ത​പോ​മ​യി ‘ഞ​ങ്ങ​ള്‍’ എ​ന്നു​പ​റ​ഞ്ഞ​പ്പോ​ള്‍ കൂ​ടെ​വ​ന്ന ചെ​റു​പ്പ​ക്കാ​ര​ന്‍ മു​ഖം​കു​നി​ച്ച് പേ​ടി​ക​ല​ര്‍ന്ന ഒ​രു ല​ജ്ജ​യോ​ടെ ചി​രി​ച്ചു. അ​പ്പോ​ഴാ​ണ് അ​യാ​ള്‍ നി​ൽക്കുക​യാ​ണ​ല്ലോ എ​ന്നു ത​പോ​മ​യി അ​റി​യു​ന്ന​ത്.

വീ​ണ്ടും നി​ർബ​ന്ധി​ച്ച​പ്പോ​ള്‍ അ​യാ​ള്‍ ഇ​രി​പ്പു​റ​ക്കാ​ത്ത​മ​ട്ടി​ല്‍ ഇ​രു​ന്നു. നേ​രി​യ പ​രി​ഭ്ര​മ​ത്തോ​ടെ ചി​രി​ച്ചു. മെ​ലി​ഞ്ഞ ശ​രീ​ര​മാ​ണ് അ​യാ​ള്‍ക്ക്. സാ​മാ​ന്യ​ത്തി​ല​ധി​കം നീ​ളം കൂ​ടി​യ കാ​ലു​ക​ളും താ​ര​ത​മ്യേ​ന നീ​ളം കു​റ​ഞ്ഞ കൈ​ക​ളും. കു​ട്ടി​ക​ളു​ടേ​തു​പോ​ലു​ള്ള ചെ​റി​യ കൈ​പ്പ​ത്തി​ക​ള്‍. ഫ്രെ​യി​മു​ക​ളി​ലെ ചാ​യം അ​ട​ര്‍ന്നു​പോ​യ വ​ലി​യൊ​രു വ​ട്ട​ക്ക​ണ്ണ​ട മു​ഖ​ത്തു​ണ്ട്. കാ​ഴ്ച​ശേ​ഷി​യി​ലെ അ​പാ​ക​ത സൂ​ചി​പ്പി​ക്കു​ന്ന മ​ട്ടി​ല്‍ ക​ണ്ണ​ട​യു​ടെ ചി​ല്ലു​ക​ള്‍ക്കു ന​ല്ല ക​ട്ടി​യു​ണ്ടാ​യി​രു​ന്നു. ആ​ഴ​ത്തി​ലാ​ണ് ആ ​ക​ണ്ണു​ക​ള്‍. പ​തി​ഞ്ഞ മൂ​ക്ക്. മീ​ശ വ​ടി​ച്ചു​ക​ള​ഞ്ഞ, പ്രാ​യം കൃ​ത്യ​മാ​യി നി​ര്‍ണ​യി​ക്കാ​നാ​വാ​ത്ത മു​ഖം. ശ​രീ​ര​ത്തി​ന് നേ​ര്‍ത്ത മ​ഞ്ഞ​നി​റം. ക​ഷ​ണ്ടി ക​യ​റി​യി​രി​ക്കു​ന്നു.

ത​ന്‍റെ പു​തി​യ പ​ദ്ധ​തി​യെ​ക്കു​റി​ച്ച് എ​ഴു​തി​യി​ട്ടു​ള്ള ഒ​രു ക​ട​ലാ​സ് ത​പോ​മ​യി എ​നി​ക്കു നീ​ട്ടി. ഏ​താ​നും വ​രി​ക​ള്‍ മാ​ത്ര​മേ അ​തി​ല്‍ എ​ഴു​തി​യി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ. അ​തു വ​ള​രെ ല​ളി​ത​മാ​യി​രു​ന്നു. ശീ​ത​കാ​ലം ആ​രം​ഭി​ക്കു​ക​യാ​ണ്. അ​ഭ​യാ​ർഥി ​ക്യാ​മ്പി​ലു​ള്ള കു​ട്ടി​ക​ള്‍ക്കും വ​യ​സ്സു​ചെ​ന്ന​വ​ര്‍ക്കും പു​ത​ക്കാ​ന്‍ കു​റേ ക​മ്പി​ളി​പ്പു​ത​പ്പു​ക​ള്‍ വാ​ങ്ങ​ണം.

‘‘എ​ത്ര പേ​ര്‍ക്കാ​ണ് നി​ങ്ങ​ള്‍ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്?’’, ഞാ​ന്‍ ചോ​ദി​ച്ചു.

‘‘ഇ​രു​നൂ​റ്. അ​ല്ലേ?’’, ത​പോ​മ​യി അ​പ്പോ​ള്‍ ആ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ നേ​ര്‍ക്കു തി​രി​ഞ്ഞുനോ​ക്കി​ക്കൊ​ണ്ടു ചോ​ദി​ച്ചു, ‘‘അ​താ​യ​ത് മൊ​ത്തം ആ​ളു​ക​ളു​ടെ പാ​തി വ​രും. ബാ​ക്കി​യു​ള്ള​വ​ര്‍ക്കാ​യി ഞ​ങ്ങ​ള്‍ വേ​റൊ​രു സ്പോ​ണ്‍സ​റെ കൂ​ടി അ​ന്വേ​ഷി​ക്കു​ന്നു​ണ്ട്.’’

ഇ​ത​ത്ര വ​ലി​യ സാ​മ്പ​ത്തി​ക​ബാ​ധ്യ​ത വ​രു​ന്ന ഒ​ന്ന​ല്ല​ല്ലോ എ​ന്നോ​ര്‍ത്തു. ഒ​രു പ്രോ​ജ​ക്ട് എ​ന്നു​ത​ന്നെ പ​റ​യാ​നും മാ​ത്ര​മി​ല്ല. എ​ങ്കി​ല്‍ക്കൂ​ടി​യും മ​റ്റൊ​രു പ​ദ്ധ​തി നി​ല​വി​ലു​ള്ള​പ്പോ​ള്‍ പു​തി​യ ഒ​ന്ന് ന​ട​ക്കു​മോ എ​ന്നു സം​ശ​യം തോ​ന്നി. ഇ​പ്പോ​ഴു​ള്ള സ​ഹാ​യ​ത്തി​ന്‍റെ കാ​ര്യ​ത്തി​ല്‍ത്ത​ന്നെ മേ​ല​ധി​കാ​രി​ക​ളി​ല്‍ പ​ല​രും അ​നു​കൂ​ല​മ​ല്ല. ഒ​ന്നാ​മ​ത്, സ​ന്ന​ദ്ധ​സേ​വ​ന​ത്തി​നാ​ണ് പ​ണം കൊ​ടു​ക്കു​ന്ന​തെ​ങ്കി​ലും ക​മ്പ​നി​യു​ടെ പേ​രു​കൂ​ടി അ​തി​ലൂ​ടെ ശ്ര​ദ്ധി​ക്ക​പ്പെ​ട​ണം എ​ന്ന് സ്വാ​ഭാ​വി​ക​മാ​യും അ​വ​ര്‍ക്കു താ​ൽപര്യ​മു​ണ്ടാ​വു​മ​ല്ലോ. ഫ്ലക്സ് ബോ​ര്‍ഡു​ക​ള്‍, ഉ​ദ്ഘാ​ട​ന​ത്തി​ന്‍റെ ആ​ഘോ​ഷം, താ​ര​രാ​ഷ്ട്രീ​യ​ക്കാ​രു​ടെ സാ​ന്നി​ധ്യം, മാ​ധ്യ​മ​ങ്ങ​ളി​ലെ വാ​ര്‍ത്ത​ക​ള്‍: ഇ​വി​ടെ അ​തി​നൊ​ന്നും ഒ​രു സാ​ധ്യ​ത​യു​മി​ല്ല.

വോ​ട്ട​വ​കാ​ശം പോ​ലു​മി​ല്ലാ​ത്ത ഏ​റ്റ​വും ദ​രി​ദ്ര​രാ​യ മ​നു​ഷ്യ​ര്‍ക്കി​ട​യി​ല്‍ പ​ണം ചെ​ല​വ​ഴി​ക്കു​മ്പോ​ള്‍ എ​ന്തു കാ​ര്യം! അ​തി​ലൂ​ടെ ക​മ്പ​നി​യു​ടെ ഉ​ൽപ​ന്ന​ങ്ങ​ള്‍ക്ക് എ​ന്തു ശ്ര​ദ്ധ കി​ട്ടാ​നാ​ണ്? ഡ​യ​റ​ക്ട​ര്‍മാ​രി​ലൊ​രാ​ള്‍ അ​നു​ക​മ്പ പ്ര​ക​ടി​പ്പി​ച്ച​തു​കൊ​ണ്ടു​മാ​ത്രം മു​ന്നോ​ട്ടു​പോ​യ​താ​ണ് ഇ​പ്പോ​ഴു​ള്ള പ​ദ്ധ​തി. ര​ണ്ടാ​മ​ത്തെ കാ​ര്യം, ത​പോ​മ​യി അ​പേ​ക്ഷ വെച്ചി​ട്ടു​ള്ള അ​ഭ​യാ​ർഥി ​സ​മൂ​ഹ​ത്തോ​ട് ഒ​രു പ്ര​തി​പ​ത്തി സ​ര്‍ക്കാ​ര്‍ത​ല​ത്തി​ല്‍ത്ത​ന്നെ​യി​ല്ല. ചി​ല​ര്‍ സാ​മൂ​ഹ്യ​ മാ​ധ്യ​മ​ങ്ങ​ളി​ല്‍ അ​വ​രെ കു​റ്റ​വാ​ളി​ക​ളാ​യും ഭീ​ക​ര​രാ​യും മു​ദ്ര​കു​ത്തു​ന്നു. ആ ​സാ​ഹ​ച​ര്യ​ത്തി​ല്‍ അ​വ​രെ സ​ഹാ​യി​ക്കു​ന്ന​ത് സം​ശ​യ​ത്തി​നി​ട​വ​രു​ത്തു​മോ എ​ന്ന ഭീ​തി​യാ​ണ് എ​ല്ലാ​വ​ര്‍ക്കും.

‘‘ഒ​ന്ന് പു​ഷ് ചെ​യ്യ​ണം.’’ ക​മ്പി​ളി​പ്പു​ത​പ്പു​ക​ളു​ടെ കാ​ര്യം ത​പോ​മ​യി പ​റ​ഞ്ഞു. ‘‘ചെ​റി​യ പ്രൊ​പ്പോ​സ​ല​ല്ലേ?’’

ചെ​റി​യ പ​ദ്ധ​തി​യാ​ണെ​ന്ന​ത് അ​നു​കൂ​ല​ഘ​ട​ക​മാ​ണെ​ങ്കി​ലും അ​തു മാ​ത്രം മ​തി​യാ​വി​ല്ല​ല്ലോ. ശ്ര​മി​ക്കാ​മെ​ന്ന് വാ​ക്കു​പ​റ​ഞ്ഞ​പ്പോ​ള്‍ അ​യാ​ള്‍ എ​ഴു​ന്നേ​റ്റു. മു​റി​യി​ല്‍നി​ന്നും പു​റ​ത്തി​റ​ങ്ങു​ന്ന​തി​നുമു​മ്പ്, വാ​തി​ല്‍ പാ​തി തു​റ​ന്നുപി​ടി​ച്ചു​കൊ​ണ്ട് പ​റ​ഞ്ഞു: ‘‘ഓ, ​പ​രി​ച​യ​പ്പെ​ടു​ത്താ​ന്‍ വി​ട്ടു. ഇ​യാ​ള്‍ ജ​ഹാ​ന്‍, ജ​ഹാ​ന്‍ സാ​ബി​ര്‍. ക്യാ​മ്പി​ലെ അം​ഗ​മാ​ണ്. അ​വി​ടെ ഒ​രു കോ​ണ്‍ടാ​ക്ട് ജ​ഹാ​നാ​ണ്. കു​റ​ച്ചെ​ങ്കി​ലും ഇം​ഗ്ലീ​ഷ് അ​റി​യു​ന്ന കു​റ​ച്ചു​പേ​രേ ഉ​ള്ളൂ.’’ ഞാ​ന്‍ അ​യാ​ള്‍ക്കു നേ​രേ നോ​ക്കി. ജ​ഹാ​ന്‍ ത​ല കു​നി​ച്ചു. എ​പ്പോ​ഴും അ​ങ്ങ​നെ​യാ​ണ്, മു​ഖ​ത്തേ​ക്കു നോ​ക്കു​മ്പോ​ള്‍ അ​യാ​ള്‍ ക​ണ്ണു​ക​ള്‍ പി​ന്‍വ​ലി​ക്കു​ന്നു.

ത​പോ​മ​യി തി​ര​ക്കി: ‘‘ഒ​രുദി​വ​സം ഞ​ങ്ങ​ളു​ടെ കൂ​ടെ വ​രാ​മോ? ക്യാ​മ്പൊ​ന്നു നേ​രി​ട്ടു​ ക​ണ്ടാ​ല്‍ കൂ​ടു​ത​ല്‍ ന​ന്നാ​വും.’’

‘‘വ​രു​ന്ന​തി​നു വി​രോ​ധ​മി​ല്ല.’’ ഞാ​ന്‍ പ​റ​ഞ്ഞു. ‘‘പ​ക്ഷേ, ആ​ദ്യം നി​ങ്ങ​ളു​ടെ പു​തി​യ അ​പേ​ക്ഷ ത​ത്ത്വത്തി​ല്‍ അം​ഗീ​ക​രി​ക്ക​പ്പെ​ട​ണം. അ​തി​നു​മു​മ്പ് അ​വി​ടെ വ​ന്നു​പോ​യി​ട്ട് എ​ന്തു പ്ര​യോ​ജ​നം?’’

ത​പോ​മ​യി അ​പ്പോ​ള്‍ പ​റ​ഞ്ഞു: ‘‘പ്ര​യോ​ജ​ന​മോ? പ്രോ​ജ​ക്ട് സാ​ങ്ഷ​ന്‍ ചെ​യ്തി​ല്ലെ​ങ്കി​ല്‍, ശ​രി​യാ​ണ്. ഔ​ദ്യോ​ഗി​ക​മാ​യി ആ ​യാ​ത്ര ഉ​പ​യോ​ഗ​ശൂ​ന്യ​മാ​വും. പ​ക്ഷേ, ഞാ​ന്‍ നി​ങ്ങ​ളെ ക​മ്പ​നി പ്ര​തി​നി​ധി​യാ​യി​ട്ട​ല്ല ക്ഷ​ണി​ക്കു​ന്ന​ത്.’’

‘‘പി​ന്നെ?’’

‘‘ഒ​രു വ്യ​ക്തി എ​ന്ന നി​ല​യി​ല്‍ സ​ന്ദ​ര്‍ശി​ക്കാ​വു​ന്ന ഒ​രി​ട​മാ​ണ​ത്.’’ വെ​റു​തേ ചെ​ന്നു​ കാ​ണാ​ന്‍ മാ​ത്രം അ​ഭ​യാ​ർഥി ക്യാ​മ്പി​നെ​ന്താ​ണ് പ്ര​ത്യേ​ക​ത എ​ന്ന മ​ട്ടി​ല്‍ ഞാ​ന​യാ​ളെ നോ​ക്കി.

‘‘മ​നു​ഷ്യ​ര്‍ ജീ​വി​ത​ത്തി​ല്‍ നി​ർബ​ന്ധ​മാ​യും കാ​ണേ​ണ്ടു​ന്ന ചി​ല ഇ​ട​ങ്ങ​ളു​ണ്ടെ​ന്നു ഞാ​ന്‍ പ​റ​യും.’’

‘‘ഒ​രു ജ​യി​ല്‍, മെ​ന്‍റ​ല്‍ ഹോ​സ്പി​റ്റ​ല്‍, പി​ന്നെ മാ​റാ​രോ​ഗി​ക​ളെ പ​രി​ച​രി​ക്കു​ന്ന ഒ​രു വാ​ര്‍ഡ്. അ​ല്ലേ?’’ എ​വി​ടെ​യോ വാ​യി​ച്ചി​ട്ടു​ള്ള കാ​ര്യം ഞാ​ന്‍ അ​യാ​ളോ​ടു പ​റ​ഞ്ഞു.

‘‘മൂ​ന്നും കാ​ണേ​ണ്ട​തു​ത​ന്നെ. മ​നു​ഷ്യ​രു​ടെ അ​ഹ​ന്ത കു​റ​യ്ക്കാ​ന്‍ അ​ത്ത​രം സ​ന്ദ​ര്‍ശ​ന​ങ്ങ​ള്‍ സ​ഹാ​യി​ക്കും.’’ ത​പോ​മ​യി സ​മ്മ​തി​ച്ചു. ‘‘എ​ന്നാ​ല്‍ ഇ​ക്കാ​ല​ത്ത്, അ​തി​ന്‍റെ കൂ​ടെ ചേ​ര്‍ക്കേ​ണ്ട ഒ​ന്നു​കൂ​ടി​യു​ണ്ട്; അ​ഭ​യാ​ർഥി ​ക്യാ​മ്പു​ക​ള്‍.’’

അ​യാ​ള്‍ വാ​തി​ലി​ന്‍റെ പി​ടി​വി​ട്ട് വീ​ണ്ടും മു​റി​യു​ടെ ഉ​ള്ളി​ലേ​ക്കു ക​യ​റി​നി​ന്നു. പി​ന്നെ എ​ന്തോ ആ​ലോ​ചി​ക്കു​ന്നമ​ട്ടി​ല്‍ തെ​ല്ലി​ട നി​ര്‍ത്തി​യശേ​ഷം പ​തു​ക്കെ പ​റ​ഞ്ഞു: ‘‘എ​ന്നാ​ണ് ന​മ്മ​ള്‍ അ​വ​യെ വി​ളി​ക്കു​ന്ന​ത്. പ​ക്ഷേ, ശ​രി​ക്കും പ​റ​ഞ്ഞാ​ല്‍ അ​തു ശ​രി​യ​ല്ല. കാ​ര​ണം, ഇ​പ്പോ​ള്‍ ഞാ​ന്‍ പ​റ​ഞ്ഞ ആ ​ക്യാ​മ്പി​ലു​ള്ള​വ​ര്‍ക്കാ​ര്‍ക്കും അ​ഭ​യാ​ർഥിക​ള്‍ എ​ന്ന മു​ദ്ര കി​ട്ടി​യി​ട്ടി​ല്ല. കി​ട്ടു​മെ​ന്നും തോ​ന്നു​ന്നി​ല്ല.’’

‘‘കു​ടി​യേ​റ്റ​ക്കാ​ര്‍, അ​ഭ​യാ​ർഥി​ക​ള്‍ എ​ന്നൊ​ക്കെ വെ​റു​തേ ഒ​ഴു​ക്കി​നു പ​റ​യു​ന്ന​താ​ണ്. ഈ ​പ്ര​യോ​ഗ​ങ്ങ​ള്‍ക്കൊ​ക്കെ സൂ​ക്ഷ്മ​മാ​യ അ​ർഥ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ട്’’, ത​പോ​മ​യി വി​ശ​ദീ​ക​രി​ച്ചു, ‘‘ഉ​ദാ​ഹ​ര​ണ​ത്തി​ന് സ്വ​ന്തം നാ​ട്ടി​ല്‍നി​ന്നും വി​ട്ടു​പോ​ന്നു. മ​റ്റൊ​രു നാ​ട്ടി​ല്‍ എ​ങ്ങ​നെ​യൊ​ക്കെ​യോ എ​ത്തി​ച്ചേ​ര്‍ന്നു. അ​ങ്ങ​നെ എ​ത്തി​ച്ചേ​ര്‍ന്ന​വ​രെ എ​ല്ലാ​വ​രും സാ​ധാ​ര​ണ വി​ളി​ക്കു​ന്ന​താ​ണ് റെ​ഫ്യൂ​ജീ​സ് എ​ന്ന്. അ​ങ്ങ​നെ വി​ളി​ക്കാ​മെ​ന്നേ​യു​ള്ളൂ. അ​വ​ര്‍ അ​ഭ​യാ​ർഥി​ക​ള്‍ ആ​യി​ട്ടി​ല്ലെ​ന്ന​താ​ണ് യാ​ഥാ​ർഥ്യം.’’

മ​റ്റൊ​രു രാ​ജ്യ​ത്തു​ ചെ​ന്ന് അ​ഭ​യാ​ർഥിക​ളായി അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക എ​ന്ന​തുത​ന്നെ എ​ളു​പ്പ​മ​ല്ല. അ​തി​നു പ​ല​പ്പോ​ഴും വ​ര്‍ഷ​ങ്ങ​ള്‍ വേ​ണ്ടി​വ​രും. നി​ര​വ​ധി ക​ട​മ്പ​ക​ള്‍ ക​ട​ന്നു​പോ​ക​ണം. ഒ​ന്നോ​ര്‍ത്താ​ല്‍ ചി​ല വ​ലി​യ ബി​രു​ദ​ങ്ങ​ള്‍ നേ​ടു​ന്ന​തുപോ​ലെ​യാ​ണ് അ​ഭ​യാ​ർഥിച്ചാ​പ്പ കി​ട്ടു​ന്ന​തും. അ​തു​വ​രെ ക്യാ​മ്പു​ക​ള്‍ എ​ന്നു​വി​ളി​ക്കു​ന്ന ഷെ​ഡ്ഡു​ക​ളി​ല്‍ താ​മ​സി​ക്കു​ന്നു. ഐ​ക്യ​രാ​ഷ്ട്ര സ​ഭ അ​ഭ​യാ​ർഥി​ക​ള്‍ക്കാ​യി രൂ​പീ​ക​രി​ച്ചി​ട്ടു​ള്ള ഏ​ജ​ന്‍സി​യി​ല്‍ പേ​ര്‍ ര​ജി​സ്റ്റ​ര്‍ചെ​യ്യു​ന്നു. അ​തു​കൊ​ണ്ടു ഗു​ണ​മു​ണ്ടോ? മി​ക്ക​വാ​റും ഇ​ല്ല. കാ​ര​ണം, ഇ​ന്ത്യ ആ ​വേ​ദി​യി​ല്‍ അം​ഗ​മ​ല്ല. എ​ന്നാ​ലും ഈ ​മ​നു​ഷ്യ​രെ​ല്ലാ​വ​രും അ​വി​ടെ​പ്പോ​കു​ന്നു.

ഫോ​ട്ടോ പ​തി​ച്ച ഒ​രു കാ​ര്‍ഡ് സ​മ്പാ​ദി​ക്കു​ന്നു. ചി​ല​പ്പോ​ള്‍ ഒ​ളി​വി​ലും ചി​ല​പ്പോ​ള്‍ തെ​ളി​വി​ലു​മാ​യി എ​ന്തെ​ങ്കി​ലും ജോ​ലിചെ​യ്യു​ന്നു. ത​ക​ര്‍ന്നു​കി​ട​ക്കു​ന്ന വേ​ലി​ക​ള്‍ ക​ട​ന്ന് ത​രി​ശി​ട്ട​തെ​ങ്കി​ലും ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത പു​ല്‍മേ​ടു​ക​ളി​ല്‍ ഭീ​തി​യോ​ടെ മേ​യു​ന്ന നാ​ൽക്കാ​ലി​ക​ളെ​പ്പോ​ലെ​യാ​ണ് അ​വ​രു​ടെ പെ​രു​മാ​റ്റം. ഏ​തൊ​ക്കെ​യോ വി​ശ​പ്പി​ന്‍റെ വി​ളി​ക​ള്‍ ആ ​വേ​ലി​ക​ള്‍ ഭേ​ദി​ക്കാ​ന്‍ അ​വ​രെ പ്രേ​രി​പ്പി​ച്ചു. ആ​രും കാ​ണാ​തി​രി​ക്കാ​ന്‍, കേ​ള്‍ക്കാ​തി​രി​ക്കാ​ന്‍ ഭൂ​മി​യി​ല്‍ ആ​വു​ന്ന​തും കാ​ല്‍തൊ​ടു​വി​ക്കാ​തെ ന​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന മൃ​ഗ​ങ്ങ​ളെ അ​വ​ര്‍ ഓ​ർമി​പ്പി​ക്കു​ന്നു.

‘‘ന​ര​ക​ത്തി​ന്‍റെ ഫോ​ട്ടോ ക​ണ്ടി​ട്ടു​ണ്ടോ?’’ ത​പോ​മ​യി ചോ​ദി​ച്ചു. ‘‘ഇ​ല്ലെ​ങ്കി​ല്‍ ഇ​താ, നോ​ക്കൂ.’’ അ​യാ​ള്‍ ത​ന്‍റെ മൊ​ബൈ​ലെ​ടു​ത്ത് ചി​ല ഫോ​ട്ടോ​ക​ള്‍ കാ​ണി​ച്ചു​ത​ന്നു. നി​ര​നി​ര​യാ​യി പ​ണി​ക​ഴി​പ്പി​ച്ചി​ട്ടു​ള്ള താ​ൽക്കാ​ലി​ക ഷെ​ഡുക​ളു​ടെ ചി​ത്രം. ക്യാ​മ്പു​ക​ളാ​ണ്. അ​വ​ക്കുള്ളി​ലെ ഒ​റ്റ​മു​റി​ക​ളി​ല്‍ പ​ത്തും അ​തി​ല​ധി​ക​വും മ​നു​ഷ്യ​ര്‍ ക​ഴി​ഞ്ഞു​കൂ​ടു​ന്നു​ണ്ടാ​വും. പു​ക​പി​ടി​ച്ച ചി​ല്ലി​ലൂ​ടെ​ന്നവ​ണ്ണ​മു​ള്ള കാ​ഴ്ച. കു​ടി​ലു​ക​ളു​ടെ പു​റ​ത്തേ​ക്കു ത​ല​നീ​ട്ടു​ന്ന​ത് മ​നു​ഷ്യ​ര​ല്ല, അ​വ​രു​ടെ നി​ഴ​ലു​ക​ളാ​ണെ​ന്നു തോ​ന്നും.

ഇ​ത്ത​വ​ണ ത​പോ​മ​യി സ​മ​ര്‍പ്പി​ച്ച അ​പേ​ക്ഷ വേ​ഗം സ്വീ​ക​രി​ക്ക​പ്പെ​ട്ടു. തു​ക കു​റ​വാ​ണ് എ​ന്നു​ള്ള​താ​യി​രു​ന്നു ആ​ദ്യ​ത്തെ കാ​ര​ണം. മ​റ്റൊ​ന്ന് അ​ടു​ത്ത മാ​ര്‍ച്ച് മാ​സ​ത്തി​നു മു​മ്പാ​യി സാ​മൂ​ഹി​ക​സു​ര​ക്ഷ​ക്കാ​യി നീ​ക്കി​വെച്ച ഫ​ണ്ട് തീ​ര്‍ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ത​ത്ത്വത്തി​ല്‍ സ്വീ​ക​രി​ക്ക​പ്പെ​ട്ടാ​ലും പ്രോ​ജ​ക്ടു​ക​ള്‍ അ​തതു സ്ഥ​ല​ത്തു​പോ​യി സ​ന്ദ​ര്‍ശി​ക്കു​ക, അ​തി​നു​വേ​ണ്ടു​ന്ന റി​പ്പോ​ര്‍ട്ടു​ക​ള്‍ കൊ​ടു​ക്കു​ക, വീ​ണ്ടും അം​ഗീ​കാ​ര​ത്തി​നുവേ​ണ്ടി കാ​ത്തു​നിൽക്കു​ക: ആ​ന​യു​ടെ ഗ​ര്‍ഭ​കാ​ല​ത്തി​ലെ​ന്നപോ​ലെ സ​മ​യ​മെ​ടു​ത്ത് പ​തു​ക്കെ​യേ ബ്യൂ​റോ​ക്ര​സി​യു​ടെ തീ​രു​മാ​ന​ങ്ങ​ള്‍ രൂ​പ​പ്പെ​ട്ടുവ​രി​ക​യു​ള്ളൂ. അ​തു ച​ലി​ക്കു​ന്നു​ണ്ടെ​ന്നു തോ​ന്നാ​ന്‍ത​ന്നെ വേ​ണ്ടു​വോ​ളം നേ​ര​മെ​ടു​ക്കും. പ​ര​മാ​വ​ധി ഒ​രാ​ഴ്ച​ക്കുള്ളി​ല്‍ കാ​ര്യ​ങ്ങ​ളെ​ല്ലാം ന​ട​ന്നാ​ലേ ഗു​ണ​മു​ള്ളൂ; ഡി​സം​ബ​ര്‍ തു​ട​ക്ക​ത്തോ​ടെ ശീ​ത​കാ​ലം ക​ഠി​ന​മാ​വും.

ഏ​താ​യാ​ലും അ​പേ​ക്ഷ അം​ഗീ​ക​രി​ച്ച കാ​ര്യം ഉ​ട​ന്‍ത​ന്നെ ഞാ​ന്‍ ത​പോ​മ​യി​യെ ഫോ​ണി​ല്‍ വി​ളി​ച്ചുപ​റ​ഞ്ഞു. അ​യാ​ള്‍ പ​റ​ഞ്ഞ​തി​ന്‍പ്ര​കാ​രം തൊ​ട്ട​ടു​ത്ത ശ​നി​യാ​ഴ്ചത​ന്നെ ക്യാ​മ്പ് സ​ന്ദ​ര്‍ശി​ക്കാ​മെ​ന്നു തീ​രു​മാ​നി​ക്കു​ക​യും ചെ​യ്തു. ത​പോ​മ​യി​യു​ടെ സം​ഘ​ട​ന​യു​ടെ ബോ​ര്‍ഡ് ​െവ​ച്ച വാ​ഹ​ന​ത്തി​ലാ​യി​രു​ന്നു യാ​ത്ര. അ​ത് ഈ ​സ​ന്ദ​ര്‍ശ​ന​ത്തി​നാ​യി ത​പോ​മ​യി പ്ര​ത്യേ​കം വാ​ട​ക​ക്ക് ഏ​ര്‍പ്പാ​ടു ചെ​യ്ത​താ​ണെ​ന്ന് എ​നി​ക്കു മ​ന​സ്സി​ലാ​യി. അ​യാ​ളു​ടെ സം​ഘ​ട​ന​ക്ക് ജീ​പ്പു​ പോ​യി​ട്ട് ഒ​രു മോ​ട്ടോ​ര്‍ സൈ​ക്കി​ള്‍പോ​ലുമി​ല്ല.

ന​ഗ​ര​ത്തി​ല്‍നി​ന്നും കു​റ​ച്ചു​ വി​ട്ടു​മാ​റി ഓ​ഖ്ല​യി​ല്‍, യ​മു​നാ​ന​ദി​യു​ടെ ക​ര​യി​ലാ​യി​രു​ന്നു ക്യാ​മ്പ് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന​ത്. ശ​നി​യാ​ഴ്ച ഉ​ച്ച​ക്കുശേ​ഷം മൂ​ന്നു​മ​ണി​യോ​ടെ പു​റ​പ്പെ​ട്ടെ​ങ്കി​ലും ഗ​താ​ഗ​ത​ത്തി​ര​ക്കു​ക​ള്‍ കാ​ര​ണം ന​ഗ​ര​ത്തി​ല്‍നി​ന്നു പു​റ​ത്തു​ക​ട​ക്കാ​ന്‍ത​ന്നെ വ​ള​രെ​യേ​റെ സ​മ​യ​മെ​ടു​ത്തു. പൊ​ടി​യും പു​ക​യും നി​റ​ഞ്ഞ ഒ​ര​ന്ത​രീ​ക്ഷ​ത്തി​ല്‍, കെ​ട്ടി​ക്കി​ട​ക്കു​ന്ന വാ​ഹ​ന​ങ്ങ​ളോ​ടൊ​പ്പം സി​ഗ്ന​ല്‍ കാ​ത്തു​നി​ൽക്കുന്ന കാ​ല്‍ന​ട​ക്കാ​രും വ​ഴി​യോ​ര​ങ്ങ​ളി​ല്‍ ഉ​റ​ച്ചു​പോ​യ തെ​രു​വു​ക​ച്ച​വ​ട​ക്കാ​രു​മൊ​ക്കെ ചേ​ര്‍ന്നു രൂ​പംകൊ​ടു​ത്ത ഒ​രു നി​ശ്ച​ല​ ശി​ൽപംപോ​ലെ ന​ഗ​രം നി​ല​കൊ​ണ്ടു. ഹോ​ണു​ക​ളു​ടെ ശ​ബ്ദം നി​ര​ന്ത​രം മു​ഴ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു. ആ​രൊ​ക്കെ​യോ വാ​ഹ​ന​ങ്ങ​ളു​ടെ​മേ​ല്‍ കൈ​ക​ള്‍ ചു​രു​ട്ടി ഇ​ടി​ക്കു​ന്നു, ത​മ്മി​ല്‍ത്ത​മ്മി​ല്‍ ശ​കാ​രി​ക്കു​ന്നു, ഏ​റെ​നേ​രം വൈ​കി​യാ​ണ് വാ​ഹ​ന​ങ്ങ​ള്‍ ഒ​ന്നു ശ്വാ​സ​മെ​ടു​ത്തു ച​ലി​ച്ചു​തു​ട​ങ്ങി​യ​ത്.

കു​റ​ച്ചു​ദൂ​രം പി​ന്നി​ട്ട​പ്പോ​ള്‍ അ​ല​ങ്കാ​ര​സ​മൃ​ദ്ധ​മാ​യ വീ​ഥി​ക​ളും ക​ച്ച​വ​ട​കേ​ന്ദ്ര​ങ്ങ​ളും ആ​കാ​ശ​ത്തോ​ളം ഉ​യ​ര്‍ന്നു​നി​ൽക്കുന്ന ക​മ​നീ​യ​മാ​യ വാ​സ​സ്ഥ​ല​ങ്ങ​ളും അ​വ​സാ​നി​ച്ചു. ര​ണ്ടു വ​ണ്ടി​ക​ള്‍ നേ​ര്‍ക്കു​നേ​ര്‍ വ​ന്നാ​ല്‍ തെ​ല്ലു​നേ​രം പ​ര​സ്പ​രം നോ​ക്കി​നി​ന്ന്, ഉ​ര​സാ​തെ ക​ട​ന്നു​പോ​കാ​നാ​വാ​ത്ത​ത്ര​യും ഇ​ടു​ങ്ങി​യ മ​ന​സ്സു​ക​ളി​ലേ​ക്ക് പാ​ത​ക​ള്‍ മെ​ലി​ഞ്ഞു. ആ ​പാ​ത​യു​ടെ ഓ​ര​ത്തു​കൂ​ടെ​യും ന​ട​ന്നു​നീ​ങ്ങു​ന്ന മ​നു​ഷ്യ​ര്‍. മു​ഷി​ഞ്ഞു പൊ​ടി​പ​റ്റി​യ തെ​രു​വു​ക​ളെ ത​ണു​പ്പു​വ​ന്നു മൂ​ടി​യി​രി​ക്കു​ക​യാ​ണെ​ന്നു തോ​ന്നി. ഇ​ട​ക്കി​ടെ, എ​വി​ടെ​നി​ന്നൊ​ക്കെ​യോ ന​ദി വ​ന്നു മു​ന്നി​ല്‍പ്പെ​ട്ടു.

ത​ന്നി​ലേ​ക്കു കേ​റി​ക്കേ​റി വ​രു​ന്ന ആ​വാ​സ​സ​മു​ച്ച​യ​ങ്ങ​ളെ ക​ണ്ടു പ​രി​ഭ്ര​മി​ച്ച്, ഒ​ഴു​കാ​ന്‍ മ​റ​ന്നുപോ​യ​തു മാ​തി​രി കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​തി​ലെ കാ​ളി​മ​യാ​ര്‍ന്ന ജ​ലം. വാ​ഹ​ന​ത്തി​ന്‍റെ ചി​ല്ലു​ക​ള്‍ ഉ​യ​ര്‍ത്തി​വെച്ചി​ട്ടും അ​പ്പോ​ഴെ​ല്ലാം അ​ളി​ഞ്ഞ ഗ​ന്ധം അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്നു. ന​ദി​യി​ലേ​ക്കി​റ​ങ്ങു​ന്ന ത​ക​ര്‍ന്ന പ​ട​വു​ക​ളി​ല്‍ നാ​യ്ക്ക​ള്‍ കൂ​ട്ടു​ചേ​ര്‍ന്നു നിൽക്കുന്നു. കു​റേ സ​മ​യം ന​ദി​യു​ടെ അ​തേ കാ​ഴ്ച​ക​ള്‍ തു​ട​ര്‍ന്നു​പോ​യി. വെ​ളി​ച്ചം കു​റ​ഞ്ഞു​വ​ന്നു. നി​ര​ത്തു​ക​ളു​ടെ അ​രി​കി​ല്‍ ചെ​റി​യ തീ​ക്കു​ണ്ഡ​ങ്ങ​ള്‍ കൂ​ട്ടി തീ ​കാ​യു​ന്ന യാ​ച​ക​ര്‍. നി​റ​യെ കീ​റ​ലു​ക​ളു​ള്ള അ​വ​രു​ടെ ക​മ്പി​ളി​ക്കു​പ്പാ​യ​ങ്ങ​ള്‍, മു​ഷി​ഞ്ഞ ത​ല​പ്പാ​വു​ക​ള്‍. ത​ന്നി​ലേ​ക്കു​ത​ന്നെ ഉ​ള്‍വ​ലി​ഞ്ഞ് ചി​ന്താ​മ​ഗ്ന​നാ​യി നി​ൽക്കുന്ന ഒ​രു ക​ഴു​ത​യെ ക​ണ്ടു. പാ​ത​യു​ടെ വ​ശ​ങ്ങ​ളി​ലെ കാ​ഴ്ച​ക​ളി​ല്‍ കൂ​റ്റ​ന്‍ എ​ടു​പ്പു​ക​ള്‍ മാ​റി, ചെ​റി​യ കൂ​ര​ക​ളാ​യി. അ​വ​ത​ന്നെ, ഭീ​തി​യാ​ലെ​ന്ന​വ​ണ്ണം ആ​വു​ന്ന​ത്ര ഭൂ​മി​യി​ലേ​ക്കു കു​നി​ഞ്ഞു.

വ​ണ്ടി തീ​രെ ഇ​ടു​ങ്ങി​യ ഒ​രു തെ​രു​വി​ലേ​ക്ക് എ​ത്തി​ച്ചേ​ര്‍ന്ന​പ്പോ​ള്‍ റോ​ഡ​രികി​ല്‍ ക​ളി​ച്ചി​രു​ന്ന കു​ട്ടി​ക​ള്‍ അ​തി​നു ചു​റ്റും ഓ​ടി​ക്കൂ​ടി. അ​വ​രു​ടെ അ​ഴു​ക്കി​ലും പൊ​ടി​യി​ലും കു​തി​ര്‍ന്ന ശ​രീ​ര​ങ്ങ​ള്‍ ക​ഴു​കി​വെ​ടിപ്പാ​ക്കി​യ വാ​ഹ​ന​ത്തി​ല്‍ തൊ​ട്ട് വൃ​ത്തി​കേ​ടാ​ക്കു​മെ​ന്നു തോ​ന്നി​യ​തു​കൊ​ണ്ടാ​വും ഡ്രൈ​വ​ര്‍ ഒ​ച്ച​യെ​ടു​ത്തു. ത​പോ​മ​യി അ​യാ​ള്‍ക്കു നേ​രേ അ​രു​തെ​ന്ന് ക​ണ്ണു​ കാ​ണി​ച്ചു. നേ​ര​ത്തേ വി​ളി​ച്ചു​പ​റ​ഞ്ഞ​തുകൊ​ണ്ടാ​വ​ണം, ജ​ഹാ​ന്‍ സാ​ബി​ര്‍ ഞ​ങ്ങ​ളെ കാ​ത്തു​നി​ന്നി​രു​ന്നു. ത​പോ​മ​യി​യെ നോ​ക്കി അ​യാ​ള്‍ കൈ​വീ​ശി​ക്കാ​ണി​ച്ചു. ക​ണ്ണ​ട​ക്കുള്ളി​ലൂ​ടെ അ​യാ​ളു​ടെ മ​ഞ്ഞ​നി​റ​മു​ള്ള ക​ണ്ണു​ക​ള്‍ പ്ര​കാ​ശി​ക്കു​ന്ന​ത് ഞാ​ന്‍ ക​ണ്ടു. അ​ന്നും അ​യാ​ള്‍ മു​മ്പ് ഓ​ഫി​സി​ല്‍ വ​ന്ന അ​തേ വേ​ഷ​ത്തി​ലാ​യി​രു​ന്നു. അ​തേ ഉ​ടു​പ്പു​ക​ള്‍, വി​ല കു​റ​ഞ്ഞ ഷൂ​സ്.

നാ​ൽപതോ​ളം ഷെ​ഡുക​ളു​ടെ നി​ര​യാ​യി​രു​ന്നു ആ ​ക്യാ​മ്പ്. ‘ദാ​രു​ള്‍ ഹി​ജ്രാ​ത്’ എ​ന്നാ​യി​രു​ന്നു അ​തി​ന്‍റെ വി​ളി​പ്പേ​ര്. അ​ഭ​യാ​ർഥി​ക​ളു​ടെ ഇ​ടം എ​ന്നാ​ണ് അ​തി​ന്‍റെ​യ​ർഥ​മെ​ന്ന് ത​പോ​മ​യി പ​റ​ഞ്ഞു​ത​ന്നു. അ​യാ​ള്‍ മു​മ്പു മൊ​ബൈ​ലി​ല്‍ കാ​ണി​ച്ച ചി​ത്ര​ങ്ങ​ള്‍ എ​നി​ക്കോർമ വ​ന്നു. കൂ​ടു​ത​ല്‍ ദാ​രു​ണ​മാ​യ പ​രി​സ​ര​ങ്ങ​ള്‍ എ​ന്നേ പ​റ​യാ​നു​ള്ളൂ. ഏ​തൊ​ക്കെ​യോ ക​മ്പ​നി​ക​ളു​ടെ പ​ര​സ്യ​പ്പ​ല​ക​ക​ളാ​യി​രു​ന്ന ​ഫ്ലക്സ് ബോ​ര്‍ഡു​ക​ളാ​ണ് ചു​വ​രു​ക​ളാ​ക്കി ​െവ​ച്ചി​രി​ക്കു​ന്ന​ത്. ക്രി​ക്ക​റ്റ്, സി​നി​മാ​ താ​ര​ങ്ങ​ളും കൊ​ക്കോകോ​ള​യും ഷ​വോ​മി​യും ഹ്യു​ണ്ടാ​യി കാ​റു​ക​ളു​മൊ​ക്കെ​യു​ള്ള ചി​ത്ര​ങ്ങ​ളെ​ക്കൊ​ണ്ട് വി​ഭ​ജി​ക്ക​പ്പെ​ട്ട വാ​സ​സ്ഥ​ല​ങ്ങ​ള്‍.

മേ​ല്‍ക്കൂ​ര​യാ​യി ത​ക​ര​മോ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട ആ​സ്ബ​സ്റ്റോ​സ് ഷീ​റ്റു​ക​ളോ മേ​ഞ്ഞി​രി​ക്കു​ന്നു. വൈ​കു​ന്നേ​ര​ത്തി​ന്‍റെ വി​ള​റി​യ വെ​ളി​ച്ച​ങ്ങ​ള്‍ ആ ​വീ​ടു​ക​ള്‍ക്കു​മേ​ല്‍ പ​ര​ന്നു​കി​ട​ന്നു. ഉ​ള്ളി​ല്‍ മു​നി​ഞ്ഞു​ക​ത്തു​ന്ന വൈ​ദ്യു​ത​ി ബ​ള്‍ബു​ക​ള്‍. മേ​ല്‍ക്കൂ​ര​ക​ളി​ല്‍നി​ന്നും മു​ക​ളി​ലേ​ക്ക് പു​കപൊ​ങ്ങു​ന്നു​ണ്ടാ​യി​രു​ന്നു. അ​ത്താ​ഴ​ത്തി​നു​ള്ള പാ​ച​കം ന​ട​ക്കു​ന്ന​താ​വാം. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ മ​സാ​ല​ക​ളു​ടെ ഗ​ന്ധം പ​ട​ര്‍ന്നു.

മു​റി​ക​ള്‍ക്കു​ള്ളി​ല്‍നി​ന്നും പ്രേ​ത​ങ്ങ​ളെ​പ്പോ​ലെ കു​റി​യ മ​നു​ഷ്യ​ര്‍ പു​റ​ത്തേ​ക്കെ​ത്തി​നോ​ക്കി. പ​ല​രും അ​പ്പോ​ള്‍ത്ത​ന്നെ മു​ഖം ഉ​ള്ളി​ലേ​ക്കു വ​ലി​ക്കു​ക​യും ചെ​യ്തു. ജ​ഹാ​ന്‍ വ​ള്ളി​ക​ള്‍ പൊ​ട്ടി​യ ര​ണ്ടു പ്ലാ​സ്റ്റി​ക് ക​സേ​ര​ക​ള്‍ കൊ​ണ്ടു​വ​ന്ന് പു​റ​ത്തി​ട്ടു. ഞ​ങ്ങ​ള്‍ ഇ​രു​ന്ന​പ്പോ​ള്‍ ചി​ല കു​ട്ടി​ക​ള്‍ ചു​റ്റി​പ്പ​റ്റി ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. അ​വ​രു​ടെ നേ​രേ നോ​ക്കു​മ്പോ​ഴെ​ല്ലാം ല​ജ്ജ​കൊ​ണ്ട് അ​വ​ര്‍ പി​ന്‍വ​ലി​യു​ക​യും വീ​ടു​ക​ള്‍ക്കു​ള്ളി​ല്‍ ക​യ​റി വാ​തി​ലു​ക​ളാ​ക്കി മ​റ​ച്ച ത​ട്ടു​ക​ള്‍ക്ക​പ്പു​റ​ത്തു​നി​ന്ന് ഞ​ങ്ങ​ളെ നി​രീ​ക്ഷി​ക്കു​ക​യും ചെ​യ്തു​കൊ​ണ്ടി​രു​ന്നു.

മു​ഖം പാ​തി​മ​റ​ച്ച ഒ​രു സ്ത്രീ ​ര​ണ്ടു ചി​ല്ലു​ ഗ്ലാ​സുക​ളി​ല്‍ പാ​ല്‍ ചേ​ര്‍ക്കാ​ത്ത ചാ​യ കൊ​ണ്ടു​വ​ന്നു ത​ന്നു. എ​പ്പോ​ഴും ത​പോ​മ​യി മാ​ത്ര​മാ​ണ് സം​സാ​രി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ചോ​ദി​ക്കു​ന്ന​തി​നു​മാ​ത്രം ജ​ഹാ​ന്‍ ഒ​ന്നോ ര​ണ്ടോ വാ​ക്കു​ക​ളി​ല്‍ മ​റു​പ​ടി പ​റ​ഞ്ഞു. ചി​ല​പ്പോ​ള്‍ മൂ​ളി. അ​യാ​ള്‍ നി​ൽക്കുക​യാ​യി​രു​ന്നു. മൂ​ന്നാ​മ​തൊ​രാ​ള്‍ക്ക് ഇ​രി​പ്പി​ട​മി​ല്ലാ​ഞ്ഞി​ട്ടാ​ണോ അ​തോ ഞ​ങ്ങ​ള്‍ക്കൊ​പ്പം ഇ​രി​ക്കാ​ന്‍ മ​ടി​ച്ചി​ട്ടാ​ണോ എ​ന്ന​റി​യി​ല്ല, മ​റ്റൊ​രു ക​സേ​ര വ​ന്ന​തേ​യി​ല്ല.

ത​പോ​മ​യി ചി​ല ചി​ത്ര​ങ്ങ​ള്‍ എ​ടു​ത്തു. പി​ന്നെ ജ​ഹാ​ന്‍ എ​ടു​ത്തു​വെച്ച അ​ന്തേ​വാ​സി​ക​ളു​ടെ പ​ട്ടി​ക​യു​ടെ ഫോ​ട്ടോ​സ്റ്റാ​റ്റ് ഒ​രു ക​വ​റി​ലി​ട്ട് എ​നി​ക്കു നേ​രേ നീ​ട്ടി. അ​ര​മ​ണി​ക്കൂ​റി​ല​ധി​കം സ​മ​യം ഞ​ങ്ങ​ള്‍ അ​വി​ടെ നി​ന്നി​ല്ല. മ​ട​ങ്ങു​മ്പോ​ഴേ​ക്കും കു​റേ​ശ്ശ ഇ​രു​ട്ടു​പ​ട​ര്‍ന്നു തു​ട​ങ്ങി​യി​രു​ന്നു. തെ​രു​വു​ക​ളി​ലെ വി​ള​ക്കു​ക​ളെ​ല്ലാം തെ​ളി​ഞ്ഞി​രി​ക്കു​ന്നു. മ​ഞ്ഞി​ന്‍റെ നേ​ര്‍ത്തൊ​രു ആ​വ​ര​ണം ആ ​വെ​ളി​ച്ച​ത്തി​നു​മേ​ല്‍ പ​ട​ര്‍ന്നു​കി​ട​ക്കുന്നു​ണ്ടെ​ന്നു തോ​ന്നി. ഞാ​ന്‍ ജ​ഹാ​ന്‍ ത​ന്ന പ​ട്ടി​ക എ​ടു​ത്തുനോ​ക്കി. ഏ​താ​ണ്ട് നാ​നൂ​റു​പേ​രു​ടെ ലി​സ്റ്റു​ണ്ട്. ഓ​രോ പേ​രി​നു നേ​ര്‍ക്കും വ​യ​സ്സു കാ​ണി​ച്ചി​രി​ക്കു​ന്നു.

‘‘അ​യാ​ളെ തി​ര​ഞ്ഞെ​ടു​ത്ത​ത് ന​ന്നാ​യി’’, ഞാ​ന്‍ പ​റ​ഞ്ഞു, ‘‘അ​യാ​ളു​ടെ കൈ​യ​ക്ഷ​രം കൊ​ള്ളാം.’’

‘‘ആ​ണോ? ഇ​നി മോ​ശ​മാ​ണെ​ങ്കി​ലും വേ​റേ നി​വൃ​ത്തി​യി​ല്ല. എ​ന്‍റെ അ​റി​വി​ല്‍, അ​യാ​ള്‍ക്കു മാ​ത്ര​മേ അ​ക്കൂ​ട്ട​ത്തി​ല്‍ എ​ഴു​ത്ത​റി​യൂ’’, ത​പോ​മ​യി പ​റ​ഞ്ഞു.

‘‘അ​തെ​ന്താ, ആ​രും പ​ഠി​ച്ചി​ട്ടി​ല്ലേ?’’

‘‘അ​പൂ​ർവം ചി​ല​ര്‍ക്കേ ആ ​ഭാ​ഗ്യ​മു​ണ്ടാ​വൂ. സ്കൂ​ളി​ല്‍ പോ​കു​ക, പ​ഠി​ക്കു​ക എ​ന്ന​തൊ​ക്കെ ധൂ​ര്‍ത്തുപോ​ലെ​യാ​ണ്. ജീ​വി​ച്ചു​പോ​കു​ക എ​ന്ന സ​മ്മ​ർദത്തി​നി​ട​യി​ല്‍ മ​റ്റൊ​ന്നും പ്ര​ധാ​ന​മ​ല്ല’’, അ​യാ​ള്‍ തു​ട​ര്‍ന്നു, ‘‘ഞാ​ന്‍ കാ​ണു​മ്പോ​ള്‍ ജ​ഹാ​ന്‍ പ​ഴ​യ ക​ട​ലാ​സു​ക​ളും ഇ​രു​മ്പും കു​പ്പി​ക​ളു​മൊ​ക്കെ എ​ടു​ത്തുവി​ല്‍ക്കു​ന്ന തൊ​ഴി​ലി​ല്‍ ഏ​ര്‍പ്പെ​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ഓ​ഫീ​സു​ക​ളി​ലേ​ക്കൊ​ക്കെ കൂ​ടെ കൊ​ണ്ടു​പോ​കാ​നും ചി​ല അ​പേ​ക്ഷ​ക​ള്‍ എ​ഴു​താ​നു​മൊ​ക്കെ​യു​ള്ള ഒ​രാ​ളെ അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു ഞാ​ന്‍. അ​പ്പോ​ഴാ​ണ് അ​വ​ര്‍ മി​ക്ക​വ​രും നി​ര​ക്ഷ​ര​രാ​ണെ​ന്നു മ​ന​സ്സി​ലാ​യ​ത്. പി​ന്നെ ചി​ല കു​ട്ടി​ക​ള്‍ എ​ന്നെ ഇ​യാ​ളു​ടെ അ​ടു​ത്തേ​ക്കു കൊ​ണ്ടു​പോ​യി. ക​ത്തി​ക്ക​രി​ഞ്ഞു​തീ​ര്‍ന്ന, എ​ങ്കി​ലും മ​ന​സ്സി​ലെ പു​ക​ച്ചി​ല്‍ മാ​റി​യി​ട്ടി​ല്ലാ​ത്ത ഒ​രു വ​ലി​യ മാ​ലി​ന്യ​മ​ല​യു​ടെ മു​ക​ളി​ല്‍ ചു​മ​ലി​ലൊ​രു ചാ​ക്കു​മാ​യി നി​ൽക്കുക​യാ​യി​രു​ന്നു അ​യാ​ള​പ്പോ​ള്‍.

സ​ക​ല​തും ക​ത്തി​ന​ശി​ച്ചു​പോ​യ ഈ ​ക​റു​ത്ത ശൂ​ന്യ​ത​ക്കു മു​ക​ളി​ല്‍ ഇ​യാ​ളെ​ന്താ​ണ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന​ത്? എ​നി​ക്കു മ​ന​സ്സി​ലാ​യി​ല്ല. ഞാ​ന​യാ​ളെ കൈ​കാ​ട്ടി വി​ളി​ച്ചു. അ​യാ​ള്‍ മ​റു​വ​ശ​ത്തേ​ക്ക് ഓ​ടി​മാ​റാ​നാ​ണ് ആ​ദ്യം ശ്ര​മി​ച്ച​ത്. കു​റേ​ക്കാ​ല​ത്തെ അ​നു​ഭ​വ​ങ്ങ​ള്‍ കൊ​ണ്ടാ​വാം, എ​ല്ലാ​വ​രെ​യും അ​വ​ര്‍ ഭ​യ​ക്കു​ന്നു. അ​പ്പോ​ള്‍ കു​ട്ടി​ക​ള്‍ ക​ളി​യാ​ക്കി​ച്ചി​രി​ച്ചു. അ​യാ​ള്‍ നി​ന്നു, ആ ​ക​ണ്ണു​ക​ളി​ല്‍ ഭീ​തി​യാ​യി​രു​ന്നു.’’

തോ​ളി​ല്‍ വ​ലി​യ ചാ​ക്കു​ക​ളു​മാ​യി, ഒ​രു ക​രി​ഞ്ഞ മാ​ലി​ന്യ​മ​ല​യു​ടെ മു​ക​ളി​ല്‍ നി​ന്നു​കൊ​ണ്ട് താ​ഴേ​ക്കു പേ​ടി​യോ​ടെ നോ​ക്കു​ന്ന ജ​ഹാ​ന്‍റെ ചി​ത്രം ഞാ​ന്‍ മ​ന​സ്സി​ല്‍ ക​ണ്ടു. അ​യാ​ള്‍ക്കു​ ചു​റ്റും പു​ക​യു​ടെ വ​ല​യ​ങ്ങ​ള്‍... ക​റു​പ്പി​ലും വെ​ളു​പ്പി​ലു​മു​ള്ള ഒ​രു ച​ല​ച്ചി​ത്ര​ത്തി​ലെ പ്ര​കാ​ശം കു​റ​ഞ്ഞ ഒ​രു രം​ഗം കാ​ണു​ന്ന​തു​പോ​ലെ എ​നി​ക്കു തോ​ന്നി.

‘‘പ​തു​ക്കെ​പ്പ​തു​ക്കെ അ​യാ​ള്‍ എ​ന്നോ​ട് ഇ​ണ​ങ്ങി എ​ന്നു പ​റ​യാം. ഞാ​ന്‍ അ​യാ​ള്‍ക്കു ചെ​റി​യ ജോ​ലി​ക​ള്‍ കൊ​ടു​ത്തു, സാ​ധി​ക്കാ​വു​ന്ന​ത്ര ധൈ​ര്യം പ​ക​ര്‍ന്നു. പി​ന്നെ ഞാ​ന​യാ​ളെ അ​വ​രു​ടെ പ്ര​തി​നി​ധി​യാ​ക്കു​ക​യും അ​പേ​ക്ഷ​ക​ളെ​ഴു​താ​നും ഫോ​റ​ങ്ങ​ള്‍ പൂ​രി​പ്പി​ക്കാ​നും പ​ഠി​പ്പി​ക്കു​ക​യും ചെ​യ്തു. ആ​ദ്യ​മൊ​ക്കെ ഏ​തി​നും ഭ​യ​മാ​യി​രു​ന്നു അ​യാ​ള്‍ക്ക്. ഒ​ന്നും പ​രി​ച​യ​മി​ല്ല. പ​ക്ഷേ, അ​യാ​ള്‍ത​ന്നെ എ​ഴു​ത​ണ​മെ​ന്ന് ഞാ​ന്‍ നി​ർബ​ന്ധം പി​ടി​ച്ചു. അ​തു ഗു​ണ​മാ​യി. പ​ല കാ​ര്യ​ങ്ങ​ളും ജ​ഹാ​നി​പ്പോ​ള്‍ സ്വ​യം ചെ​യ്തു​കൊ​ള്ളും.

അ​തു​പോ​ലെ​ത്ത​ന്നെ​യാ​യി​രു​ന്നു അ​യാ​ളു​മാ​യു​ള്ള ബ​ന്ധ​വും. ചോ​ദി​ച്ച​തി​നു​മാ​ത്രം ഉ​ത്ത​രം പ​റ​യു​ന്ന ശീ​ലം. അ​ര​ണ്ട, ഭ​യ​ന്ന മു​ഖ​ഭാ​വം. ഒ​രു​പാ​ടു നാ​ളു​ക​ള്‍ ക​ഴി​ഞ്ഞി​ട്ടാ​ണ് അ​യാ​ള്‍ എ​ന്നോ​ട് അ​ടു​ത്തി​ട​പ​ഴ​കാ​നും തു​റ​ന്നു സം​സാ​രി​ക്കാ​നു​മൊ​ക്കെ തു​ട​ങ്ങി​യ​ത്. അ​ങ്ങ​നെ​യൊ​രു ദി​വ​സം അ​യാ​ള്‍ എ​ന്നോ​ട് സ്വ​ന്തം ക​ഥ പ​റ​ഞ്ഞു. അ​സാ​ധാ​ര​ണ​മാ​യി​രു​ന്നു അ​ത്. അ​ല്ലെ​ങ്കി​ല്‍ അ​വ​രി​ല്‍ ആ​രു​ടെ ക​ഥ​യാ​ണ് സാ​ധാ​ര​ണ​മാ​യി​ട്ടു​ള്ള​ത്! അ​ന്വേ​ഷി​ച്ചാ​ല്‍, ആ ​കൂ​ര​ക​ളി​ലു​ള്ള ഓ​രോ മ​നു​ഷ്യ​നും കാ​ണും അ​ത്ത​രം ചി​ല ക​ഥ​ക​ള്‍...

 

ചെ​റു​പ്പ​ത്തി​ലേ മാ​താ​പി​താ​ക്ക​ള്‍ മ​രി​ച്ച് ഏ​റക്കു​റെ അ​നാ​ഥ​നാ​യി​രു​ന്നു ജ​ഹാ​ന്‍. മു​ത്ത​ച്ഛ​നാ​ണ് അ​വ​നെ വ​ള​ര്‍ത്തി​യി​രു​ന്ന​ത്. വം​ശീ​യ​മാ​യ എ​തി​ര്‍പ്പു​ക​ളു​ണ്ട്, അ​വ​ഗ​ണ​ന​യും. എ​ന്നാ​ലും അ​യാ​ളു​ടെ കു​ട്ടി​ക്കാ​ലം ഭേ​ദ​മാ​യി​രു​ന്നു. അ​യ​ല്‍ക്കാ​രി​ല്‍ പ​ല​രെയും പോ​ലെ​യ​ല്ല, മു​ത്ത​ച്ഛ​ന് ഓ​ടു​മേ​ഞ്ഞ ഒ​രു വീ​ടു​ണ്ടാ​യി​രു​ന്നു. മു​ന്നി​ല്‍ പൂ​ച്ചെ​ടി​ക​ള്‍ പ​ട​ര്‍ന്നു​നി​ൽക്കുന്ന ചെ​റി​യ മു​റ്റം. വീ​ടി​നോ​ടു ചേ​ര്‍ന്ന് നി​ത്യോ​പ​യോ​ഗ​ സാ​ധ​ന​ങ്ങ​ള്‍ വി​ൽക്കുന്ന ഒ​രു ചെ​റി​യ ക​ട​യു​ണ്ടാ​യി​രു​ന്നു അ​വ​ര്‍ക്ക്. അ​തു​കാ​ര​ണം ത​ങ്ങ​ള്‍ ആ ​ഗ്രാ​മ​ത്തി​ലെ പ​ണ​ക്കാ​രാ​യി​രു​ന്നു എ​ന്നാ​ണ് അ​യാ​ള്‍ പ​റ​ഞ്ഞ​ത്.

ത​ന്നെ​യു​മ​ല്ല, ജ​ഹാ​ന്‍ ഏ​ഴുകൊ​ല്ലം സ്കൂ​ളി​ല്‍ പ​ഠി​ച്ചി​ട്ടു​ണ്ട്. എ​ഴു​താ​നും വാ​യി​ക്കാ​നും ക​ണ​ക്കു​കൂ​ട്ടാ​നും പ​ഠി​ച്ച​പ്പോ​ള്‍ ജ​ഹാ​ന്‍ മു​ത്ത​ച്ഛ​നെ സ​ഹാ​യി​ക്കാ​ന്‍ ക​ട​യി​ല്‍ നി​ന്നു. എ​ന്നാ​ല്‍, ഏ​റെ​ക്കാ​ലം അ​യാ​ള്‍ക്ക് ആ ​ഗ്രാ​മ​ത്തി​ല്‍ തു​ട​രാ​ന്‍ സാ​ധി​ച്ചി​ല്ല. ജ​ഹാ​ന്‍റെ വ​ഴി ഇ​ന്ത്യ​യാ​യി​രു​ന്നു. ഇ​ന്ത്യ, എ​ല്ലാ​വ​ര്‍ക്കും ഒ​രു കേ​ട്ടു​കേ​ള്‍വി​യാ​യി​രു​ന്നു. എ​വി​ടെ​യാ​ണെ​ന്നോ എ​ങ്ങ​നെ​യാ​ണെ​ന്നോ അ​റി​യി​ല്ല. വ​രു​ന്ന​തി​നു മു​മ്പ് ഇ​ന്നാ​ട്ടി​ലു​ള്ള ര​ണ്ടു​ പേ​രു​ക​ളേ അ​യാ​ള്‍ കേ​ട്ടി​ട്ടു​ണ്ടാ​യി​രു​ന്നു​ള്ളൂ: ഒ​ന്ന് ഇ​ന്ദി​രാ​ ഗാ​ന്ധി, ര​ണ്ടാ​മ​ത് ഷാ​റൂഖ് ഖാ​ന്‍. ഇ​ന്ദി​രാ​ ഗാ​ന്ധി മ​രി​ച്ചു​പോ​യ കാ​ര്യം അ​യാ​ള്‍ക്ക​റി​യു​മാ​യി​രു​ന്നി​ല്ല. ഷാ​റൂഖി​ന്‍റെ ചി​ല സി​നി​മ​ക​ള്‍ പ​ഠി​ക്കു​ന്ന കാ​ല​ത്ത് അ​യാ​ള്‍ ചി​ല കൂ​ട്ടു​കാ​രു​ടെ വീ​ട്ടി​ല്‍ ടെ​ലി​വി​ഷ​നി​ല്‍ ക​ണ്ടി​ട്ടു​ണ്ടാ​യി​രു​ന്നു.

എ​ന്തി​നാ​ണ് ഇ​ന്ത്യ​യി​ലേ​ക്കു പോ​ന്ന​ത്? മു​ത്ത​ച്ഛ​ന്‍ പ​റ​ഞ്ഞ​തു​കൊ​ണ്ട്; അ​താ​ണ് ജ​ഹാ​ന്‍റെ ഉ​ത്ത​രം. അ​ക്കാ​ല​ത്ത് നാ​ട്ടി​ല്‍ ഒ​രു യു​ദ്ധം വ​ന്നു. ശ​രി​ക്കു​മു​ള്ള യു​ദ്ധ​മ​ല്ല, വം​ശീ​യ​ക​ലാ​പം. സി​വി​ല്‍ വാ​ര്‍. ജ​ഹാ​ന്‍റെ കൂ​ട്ട​രി​ല്‍ പ​ല​രെയും സ​ര്‍ക്കാ​ര്‍ തി​ര​ഞ്ഞു​പി​ടി​ച്ച് സൈ​ന്യ​ത്തി​ല്‍ ചേ​ര്‍ത്തു. ചെ​റി​യ കു​ട്ടി​ക​ള്‍ മു​ത​ല്‍ വ​യ​സ്സു​ചെ​ന്ന​വ​ര്‍ വ​രെ​യു​ണ്ട്. സൈ​ന്യ​ത്തി​ല്‍ ചേ​ര്‍ത്തു എ​ന്നുപ​റ​ഞ്ഞാ​ല്‍ അ​ടി​മ​പ്പ​ണി​യാ​ണ്, കൂ​ലി​യി​ല്ല. ഒ​രു​ നേ​ര​മോ മ​റ്റോ ഭ​ക്ഷ​ണം കൊ​ടു​ക്കും. അ​ങ്ങ​നെ തു​ട​ര്‍ച്ച​യാ​യി ആ​റു​മാ​സം ജോ​ലിചെ​യ്തു. പ​ല​പ്പോ​ഴും പ​രി​ക്കു​പ​റ്റി. മ​രു​ന്നോ ശു​ശ്രൂ​ഷ​യോ ഇ​ല്ലാ​തെ പ​നി​ച്ചു​വി​റ​ച്ചു കി​ട​ന്നു. ഭേ​ദം തോ​ന്നി​യ ഉ​ട​നെ വീ​ണ്ടും മു​ന്ന​ണി​യി​ലേ​ക്ക്.

ഭ്രാ​ന്തു​പി​ടി​ക്കു​ന്ന​തു​പോ​ലെ​യാ​യി. ഏ​തോ ഒ​രു വ​ന​പ്ര​ദേ​ശ​ത്തു​വെച്ച് ആ​രും ശ്ര​ദ്ധി​ക്കാ​ത്ത നേ​ര​ത്ത് അ​യാ​ള്‍ ഒ​ളി​ച്ചു​പോ​ന്നു. ന​ട​ന്നും ജീ​പ്പു ക​യ​റി​യു​മൊ​ക്കെ സ​ഞ്ച​രി​ച്ച്, കു​റ​ച്ചു​നാ​ള്‍ക്കു​ശേ​ഷം ഒ​രു രാ​ത്രി​യി​ല്‍ സ്വ​ന്തം ഗ്രാ​മ​ത്തി​ലെ​ത്തി. പ​രി​സ​ര​ത്തെ​ങ്ങും വെ​ളി​ച്ച​മു​ണ്ടാ​യി​രു​ന്നി​ല്ല. തെ​രു​വു​ക​ള്‍ ശൂ​ന്യ​മാ​യി​ക്കി​ട​ന്നു. കൊ​ടും പ​ക​ര്‍ച്ച​വ്യാ​ധി​ക​ള്‍ മ​ര​ണം വി​ത​ച്ച ഗ്രാ​മ​ങ്ങ​ള്‍പോ​ലെ അ​നാ​ഥ​മാ​യി​രു​ന്നു അ​വി​ടം. വീ​ട്ടി​ല്‍ ഇ​രു​ട്ടും നി​ശ്ശ​ബ്ദ​ത​യും അ​യാ​ളെ സ്വീ​ക​രി​ച്ചു. ജ​ഹാ​ന്‍ മു​ത്ത​ച്ഛ​നെ വി​ളി​ച്ചു. മ​റു​പ​ടി​യി​ല്ല. വാ​തി​ല്‍ അ​ക​ത്തു​നി​ന്നും ബ​ന്ധി​ച്ചി​രു​ന്നു. കു​റ​ച്ചു​നേ​രം അ​ങ്ങ​നെ വി​ളി​ച്ച​പ്പോ​ള്‍ അ​ക​ത്തു​നി​ന്നും ഒ​രു ഞ​ര​ക്കം കേ​ട്ടു.

‘‘മു​ത്ത​ച്ഛാ, ഇ​തു ഞാ​നാ​ണ്, ജ​ഹാ​ന്‍. ഒ​രു വി​ള​ക്കു ക​ത്തി​ക്കൂ’’, അ​യാ​ള്‍ വി​ളി​ച്ചു പ​റ​ഞ്ഞു. അ​ൽപ​നേ​രം ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​ക​ത്തു​നി​ന്നും ഒ​രാ​ള്‍ ന​ട​ന്നു​വ​രു​ന്ന​തി​ന്‍റെ ഒ​ച്ച കേ​ട്ടു. വാ​തി​ല്‍ തു​റ​ന്നു. വി​ള​ക്കു കൊ​ളു​ത്തി​യി​രു​ന്നി​ല്ല. മു​റി​ക്കു​ള്ളി​ലെ കൂ​ടി​യ ഇ​രു​ട്ടി​ല്‍നി​ന്നും മു​ത്ത​ച്ഛ​ന്‍റെ ക്ഷീ​ണി​ച്ച രൂ​പം അ​യാ​ളെ നോ​ക്കി.

‘‘നീ ​വ​ന്നു അ​ല്ലേ?’’ വൃ​ദ്ധ​ന്‍ വി​ശ്വാ​സം വ​രാ​ത്ത​മ​ട്ടി​ല്‍ അ​വ​ന്‍റെ മു​ഖ​ത്തു തൊ​ട്ടു​നോ​ക്കി​ക്കൊ​ണ്ടു ചോ​ദി​ച്ചു. അ​വ​ന്‍ അ​യാ​ളു​ടെ കൈ​ക​ളി​ല്‍ പി​ടി​ച്ചു. ആ ​കൈ​ക​ള്‍ ത​ണു​ത്തി​രു​ന്നു.

‘‘ഇ​പ്പോ​ള്‍ രാ​ത്രി​യാ​ണോ?’’, മു​ത്ത​ച്ഛ​ന്‍ ചോ​ദി​ച്ചു.

‘‘പി​ന്ന​ല്ലാ​തെ! ചു​റ്റു​പാ​ടു​മു​ള്ള ഈ ​ഇ​രു​ട്ട് മു​ത്ത​ച്ഛ​ന്‍ കാ​ണു​ന്നി​ല്ലേ?’’, അ​വ​ന്‍ ചോ​ദി​ച്ചു.

‘‘ഇ​ല്ല’’, മു​ത്ത​ച്ഛ​ന്‍ തെ​ല്ലു​നേ​രം ആ​ലോ​ചി​ച്ചു​കൊ​ണ്ടു പ​റ​ഞ്ഞു. ‘‘അ​ല്ലെ​ങ്കി​ല്‍ ഇ​രു​ട്ടു​മാ​ത്ര​മേ കാ​ണു​ന്നു​ള്ളൂ. എ​പ്പോ​ഴും...’’

–അ​താ​യി​രു​ന്നു ജ​ഹാ​ന്‍റെ ജീ​വി​ത​ത്തി​ലെ ആ​ദ്യ​ത്തെ വ​ഴി​ത്തി​രി​വ്. അ​ഥ​വാ, ചു​റ്റു​പാ​ടും ഇ​രു​ട്ടു​മൂ​ടി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന തി​രി​ച്ച​റി​വ്. കു​റ​ച്ചു​നാ​ള്‍ മു​മ്പ് ഒ​രുകൂ​ട്ടം പ​ട്ടാ​ള​ക്കാ​ര്‍ ആ ​നാ​ട്ടി​ലും ത​മ്പ​ടി​ച്ചി​രു​ന്നു. യു​ദ്ധം എ​ന്ന സ​ര്‍പ്പം ഗ്രാ​മ​ങ്ങ​ളി​ലേ​ക്ക് നി​ശ്ശ​ബ്ദം ഇ​ഴ​ഞ്ഞു​വ​ന്നു. അ​തി​ന്‍റെ ദം​ശ​ന​ത്തി​ല്‍ സ്ത്രീ​ക​ളും കു​ട്ടി​ക​ളും വീ​ണു​പോ​യി. സൈ​നി​ക​ര്‍ പു​രു​ഷന്മാ​രെ മ​ർദി​ച്ചു, അ​ധി​ക്ഷേ​പി​ച്ചു. അ​വ​രു​ടെ സാ​ധ​ന​ങ്ങ​ളെ​ല്ലാം കൊ​ള്ള​യ​ടി​ക്ക​പ്പെ​ട്ടു. പൊ​തു​വേ നി​ശ്ശ​ബ്ദ​രാ​യി​രു​ന്ന മ​നു​ഷ്യ​ര്‍ കൂ​ടു​ത​ല്‍ നി​ശ്ശ​ബ്ദ​രാ​യി. ഇ​ട​ക്കി​ടെ സ്ത്രീ​ക​ളു​ടെ അ​നാ​ഥ​ശ​വ​ങ്ങ​ള്‍ തെ​രു​വു​ക​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. രാ​ത്രി​ക​ളു​ടെ ദൈ​ര്‍ഘ്യ​മേ​റി.

ഒ​രു സ​ന്ധ്യാ​സ​മ​യ​ത്ത് ര​ണ്ട് പ​ട്ടാ​ള​ക്കാ​ര്‍ വ​ന്ന് മു​ത്ത​ച്ഛ​ന്‍റെ ക​ട​യി​ല്‍നി​ന്നും സി​ഗ​രറ്റും പ​ഴ​ങ്ങ​ളും വാ​ങ്ങി. പ​ണം കൊ​ടു​ക്കാ​തെ മ​ട​ങ്ങു​ന്ന​തു ക​ണ്ട​പ്പോ​ള്‍ അ​ദ്ദേ​ഹം അ​വ​രെ ത​ട​ഞ്ഞ് പ​ണം ചോ​ദി​ച്ചു. ആ ​മ​നു​ഷ്യ​ന്‍റെ സ്വ​ഭാ​വ​മ​നു​സ​രി​ച്ച് ചോ​ദി​ക്കു​ക​യാ​വി​ല്ല, യാ​ചി​ക്കു​ക​യാ​യി​രു​ന്നി​രി​ക്ക​ണം. പ​ക്ഷേ, സൈ​നി​ക​ര്‍ക്ക് ഇ​ഷ്ട​പ്പെ​ട്ടി​ല്ല. വൃ​ദ്ധ​നാ​ണെ​ന്ന പ​രി​ഗ​ണ​ന കൂ​ടാ​തെ അ​വ​ര്‍ അ​യാ​ളെ അ​ടി​ച്ചു നി​ല​ത്തി​ട്ടു. ക​ട​യി​ലെ സാ​ധ​ന​ങ്ങ​ള്‍ക്കു തീ​കൊ​ളു​ത്തി. മു​റ്റ​ത്തെ പൂ​ച്ചെ​ടി​ക​ള്‍ പി​ഴു​തെ​റി​ഞ്ഞു. ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ള്‍ പ​ട്ടാ​ള​ക്കാ​ര്‍ക്ക് വാ​ശി ക​യ​റി. ഒ​രാ​ള്‍ ആ​കാ​ശ​ത്തേ​ക്കു വെ​ടി​യു​തിര്‍ത്തു. വി​ര​ണ്ട ജ​ന​ക്കൂ​ട്ടം പി​ന്നി​ലേ​ക്കു മാ​റി. മ​റ്റൊ​രു പ​ട്ടാ​ള​ക്കാ​ര​ന്‍ ക​ത്തി​യെ​ടു​ത്ത് മു​ത്ത​ച്ഛ​ന്‍റെ ഇ​രു​ക​ണ്ണു​ക​ളി​ലും കു​ത്തി.അ​ന്ന​ത്തെ ആ ​സ​ന്ധ്യ മാ​ഞ്ഞു. രാ​ത്രി​യാ​യി. ആ ​രാ​ത്രി പി​ന്നീ​ട് അ​യാ​ളു​ടെ ജീ​വി​ത​ത്തി​ല്‍നി​ന്നും മാ​ഞ്ഞു​പോ​യ​തേ​യി​ല്ല.

(തുടരും)

News Summary - weekly novel