Begin typing your search above and press return to search.
proflie-avatar
Login

പാർവതി

പാർവതി
cancel

20. ശാ​ന്തി​ന​ഗ​റി​​ന്റെ മ​റു​പി​റ​വി, സൗ​മി​നി​യു​ടെ​യും പു​തി​യൊ​രു ഊ​ർജ​ത്തോ​ടെ​യാ​ണ് സൗ​മി​നി നാ​ട്ടി​ൽനി​ന്ന് മ​ട​ങ്ങി​യെ​ത്തിയ​ത്. അ​മ്മ​യു​മാ​യു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​റ​ഞ്ഞൊ​തു​ക്കി​യ​തോ​ടെ ഉ​ള്ളി​ലെ ഭാ​രം പാ​തി​യും കു​റ​ഞ്ഞുകി​ട്ടി. തെ​ളി​ഞ്ഞ മ​ന​സ്സോ​ടെ വീ​ണ്ടും ശാ​ന്തി​ന​ഗ​റി​ലേ​ക്ക്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള പ​ര​സ്യം ഉ​ട​നെ വ​ന്നേ​ക്കു​മെ​ന്ന് സു​ഷ​മാ​ജി സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​തുക​ഴി​ഞ്ഞാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വൈ​കി​ല്ല.പി​റ്റേ​ന്ന് ത​ന്നെ പൂ​ർണി​മ​യു​ടെ വി​ളി​യും വ​ന്നു....

Your Subscription Supports Independent Journalism

View Plans

20. ശാ​ന്തി​ന​ഗ​റി​​ന്റെ മ​റു​പി​റ​വി, സൗ​മി​നി​യു​ടെ​യും

പു​തി​യൊ​രു ഊ​ർജ​ത്തോ​ടെ​യാ​ണ് സൗ​മി​നി നാ​ട്ടി​ൽനി​ന്ന് മ​ട​ങ്ങി​യെ​ത്തിയ​ത്. അ​മ്മ​യു​മാ​യു​ള്ള തെ​റ്റി​ദ്ധാ​ര​ണ​ക​ൾ പ​റ​ഞ്ഞൊ​തു​ക്കി​യ​തോ​ടെ ഉ​ള്ളി​ലെ ഭാ​രം പാ​തി​യും കു​റ​ഞ്ഞുകി​ട്ടി. തെ​ളി​ഞ്ഞ മ​ന​സ്സോ​ടെ വീ​ണ്ടും ശാ​ന്തി​ന​ഗ​റി​ലേ​ക്ക്. വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ചേ​ർ​ക്കാ​നു​ള്ള പ​ര​സ്യം ഉ​ട​നെ വ​ന്നേ​ക്കു​മെ​ന്ന് സു​ഷ​മാ​ജി സൂ​ചി​പ്പി​ച്ചി​രു​ന്നു. അ​തുക​ഴി​ഞ്ഞാ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് വി​ജ്ഞാ​പ​നം വൈ​കി​ല്ല.

പി​റ്റേ​ന്ന് ത​ന്നെ പൂ​ർണി​മ​യു​ടെ വി​ളി​യും വ​ന്നു.

“എ​ങ്ങ​നെ​യി​രു​ന്നു വെ​ക്കേ​ഷ​നൊ​ക്കെ?”

“ന​ന്നാ​യി​രു​ന്നു. കൊ​റെ​ക്കാ​ലം കൂ​ടി​യി​ട്ടാ​ണ് പോ​യ​ത്.’’

“ഏ​ട​ത്തി​യു​ടെ വ​ര​വി​നുവേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു ‘ശാ​ന്തി​ന​ഗ​ർ ടൈം​സി’​ലെ ഞ​ങ്ങ​ളൊ​ക്കെ.”

“എ​ന്തേ വി​ശേ​ഷി​ച്ചു?”

“പ​റ​യാ​നു​ണ്ട് ഒ​രുപാ​ട്. എ​ന്താ​യാ​ലും ഇ​പ്പോ​ൾ ശ​ല്യ​പ്പെ​ടു​ത്തു​ന്നി​ല്ല. ഒ​ക്കെ സെ​റ്റ് ആ​യി​ട്ടു ര​ണ്ടു മൂ​ന്നു ദി​വ​സം ക​ഴി​ഞ്ഞു വി​ളി​ക്കാം.”

“സാ​ര​ല്ല്യാ, പ​റ​ഞ്ഞോ​ളൂ. ഞാ​നി​പ്പൊ ഫ്രീ​യാ​ണ്. കു​റ​ച്ചു ക​ഴി​ഞ്ഞാ​ൽ എ​നി​ക്ക് ട്യൂ​ഷ​ൻ ക്ലാ​സു​ക​ളു​ടെ തെ​ര​ക്കാ​വും.” പി​ന്നീ​ട് പ​ല​തും പ​റ​യാ​നു​ണ്ടാ​യി​രു​ന്നു പൂ​ർ​ണി​മ​ക്ക്.

ശാ​ന്തി​ന​ഗ​ർ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ ഭ​ര​ണം ആ​കെ കു​ഴ​ഞ്ഞു കി​ട​ക്കു​ന്ന ഒ​രു കാ​ല​മു​ണ്ടാ​യി​രു​ന്നു. കൊ​ടി​ക​ളും കു​പ്പാ​യ​ങ്ങ​ളും മാ​റിമാ​റി വ​ന്നി​ട്ടും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ൽ ഒ​രു പു​രോ​ഗ​തി​യും കാ​ണാ​നാ​യി​ല്ല. വേ​ന​ൽ​ക്കാ​ലങ്ങ​ളി​ൽ നി​ല​ക്കാ​ത്ത കു​ടി​വെ​ള്ള ക്ഷാ​മം. മ​ഴ​ക്കാ​ല​ത്താ​ണെ​ങ്കി​ൽ അ​ഴു​ക്കു​ചാ​ലുക​ളി​ൽനി​ന്ന് നി​ര​ത്തു​ക​ളി​ലേ​ക്ക് ഒ​ഴു​കി​യി​റ​ങ്ങു​ന്ന മ​ലി​ന​ജ​ലം. മാ​ലി​ന്യ​ക്കൂ​മ്പാ​രങ്ങ​ൾ മു​ക്കി​ലും മൂ​ല​യി​ലും കു​ന്നുകൂ​ടി​ക്കൊ​ണ്ടി​രു​ന്ന​പ്പോ​ൾ കേ​ട്ട​റി​വി​ല്ലാ​ത്ത രോ​ഗങ്ങ​ളു​ടെ ആ​ഘോ​ഷ​മാ​യി. അ​തേസ​മ​യം, അ​ധി​കം ആ​ഴ​മി​ല്ലാ​ത്ത ച​ക്ക​ര​ക്കു​ടത്തി​ലെ കൈ​യി​ട്ട് വാ​ര​ൽ തു​ട​ർ​ന്നുകൊ​ണ്ടേ​യി​രു​ന്നു. ഈ ​ചു​റ്റു​പാ​ടി​ൽ പൊ​റു​തിമു​ട്ടി​യ ജ​നം ഒ​രു മാ​റ്റ​ത്തി​നാ​യി കൊ​തി​ച്ച​ത് സ്വാ​ഭാ​വി​കം.

ഇ​വ​യെ​ല്ലാം അ​ക്ക​മി​ട്ട് നി​ര​ത്തി പൊ​തു​സ​മൂ​ഹ​ത്തി​ൽ ഒ​രു അ​ല​യി​ള​ക്കം ഉ​ണ്ടാക്കാ​നാ​യി ആ​ദ്യം മു​ന്നോ​ട്ടുവ​ന്ന​ത് ‘ശാ​ന്തി​ന​ഗ​ർ ടൈം​സ്’​ ആയി​രു​ന്ന​ത്രെ. അ​ക്കാ​ല​ത്തു തു​ട​ർ​ച്ച​യാ​യി വ​ന്നുകൊ​ണ്ടി​രു​ന്ന പൂ​ർ​ണി​മ​യു​ടെ പ​ര​മ്പ​ര വ​ള​രെ വേ​ഗം ഹി​റ്റാ​യി. അ​ത്ത​ര​മൊ​രു ചു​റ്റു​പാ​ടി​ലാ​ണ് സു​ഷ​മാ​ജി രം​ഗ​ത്ത് വ​രു​ന്ന​ത്. അ​തോ​ടെ, മ​ടു​ത്തു പി​ന്മാ​റി​യി​രു​ന്ന പ​ല​രും ഒ​പ്പം കൂ​ടി. പേ​രെ​ടു​ത്ത ഒ​രു കോ​ളേ​ജ് പ്രൊ​ഫ​സ​ർ. ഒ​രു എ​ൻ.​ജി.​ഒ​യു​മാ​യി ചേ​ർ​ന്ന മി​ക​ച്ച പ്ര​വ​ർ​ത്ത​നം. അ​ങ്ങ​നെ എ​ല്ലാംകൊ​ണ്ടും ന​ല്ലൊ​രു വ​ര​വാ​യി​രു​ന്നു സു​ഷ​മാ​ജി​യു​ടേ​ത്. അ​തുത​ന്നെ പ​ല​രു​ടെ​യും നി​ർ​ബ​ന്ധംകൊ​ണ്ടു മാ​ത്രം.

പ​​േക്ഷ, അ​വ​രു​ടെ കാ​ലാ​വ​ധി പാ​തി​യാ​യ​പ്പോ​ഴേ​ക്കും ഇ​തൊ​രു കോ​ർ​പ​റേ​ഷനാ​യി. അ​തോ​ടെ ക​ളി മാ​റു​മെ​ന്ന് വ്യ​ക്ത​മാ​യി. കോ​ർ​പ​റേ​ഷ​ൻ ആ​കു​ന്ന​തോ​ടെ അ​ടു​ത്തു​ള്ള മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ലെ ചി​ല പ്ര​ധാ​ന പ്ര​ദേ​ശ​ങ്ങ​ളും ഇ​ങ്ങോ​ട്ടു പോ​രും. കൂ​ട്ട​ത്തി​ൽ കാ​ര്യ​മാ​യ നി​കു​തി വ​രു​മാ​നം കൊ​ണ്ടുവ​രു​ന്ന വ്യ​വ​സാ​യ, വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ളും. ശാ​ന്തി​ന​ഗ​ർ പ്ര​ധാ​ന​മാ​യും പാ​ർ​പ്പി​ട മേ​ഖ​ല​യാ​യ​തുകൊ​ണ്ട് അ​ന്തരീ​ക്ഷ മ​ലി​നീ​ക​ര​ണം ഉ​ണ്ടാ​ക്കു​ന്ന വ്യ​വ​സാ​യ​ങ്ങ​ളെ​ല്ലാം കു​റ​ച്ചു ദൂ​രെ അ​ടു​ത്ത മു​നി​സി​പ്പാ​ലി​റ്റി​യി​ലാ​ണ്. ചു​രു​ക്ക​ത്തി​ൽ പു​തി​യ ശാ​ന്തി​ന​ഗ​ർ കോ​ർ​പ​റേ​ഷ​​ന്റെ വ​രുമാ​നം കൂ​ടു​ന്ന​തുകൊ​ണ്ട് മു​ഖ്യ​ധാ​രാ രാ​ഷ്ട്രീ​യക​ക്ഷി​ക​ളു​ടെ ക​ള്ള​നോ​ട്ടം ഇ​ങ്ങോ​ട്ടും വീ​ഴു​മെ​ന്ന് തീ​ർ​ച്ച. ഇ​തെ​ല്ലാം വി​വ​രി​ച്ചശേ​ഷം ത​​ന്റെ അ​ടു​ത്ത നീ​ക്കം അ​വ​ത​രി​പ്പി​ക്കു​ക​യാ​യിരു​ന്നു പൂ​ർ​ണി​മ.

“ഇ​ത്ത​രം ചു​റ്റു​പാ​ടി​ൽ ഒ​രുപ​ക്ഷേ സൗ​മി​നി ഏട​ത്തി​ക്കും ഈ ​രം​ഗ​ത്തേ​ക്ക് ഇ​റങ്ങേ​ണ്ടിവ​ന്നേ​ക്കും. ക​റപു​ര​ളാ​ത്ത പ്ര​തി​ച്ഛാ​യ ഉ​ള്ള​വ​രെ തേ​ടു​മ്പോ​ൾ സു​ഷ​മാ​ജിയു​ടെ മ​ന​സ്സി​ൽ ആ​ദ്യം ക​ട​ന്നുവ​ന്ന പേ​ര് ടീ​ച്ച​റു​ടേ​ത് ആ​ണ​ത്രേ.”

“എ​ന്നോ​ടും ചെ​ല​തൊ​ക്കെ സൂ​ചി​പ്പി​ച്ചി​രു​ന്നു അ​വ​ർ. പ​ക്ഷേ എ​നി​ക്ക് മ​ന​സ്സിലാ​വാ​ത്ത​ത് ഒ​ന്നുമാ​ത്രം. നി​ങ്ങ​ൾ പ​റ​യ​ണപോ​ലെ വെ​ടി​പ്പു​ള്ള ഉ​ടു​പ്പു​ക​ളാ​ണ് എ​നിക്കു​ള്ള​തെ​ങ്കി​ൽ പ്രാ​യം ഇ​ത്രേം ക​ഴി​ഞ്ഞി​ട്ട് ഇ​പ്പോ​ൾ എ​ന്തി​ന​തി​ൽ ചെ​ളി​യാ​ക്ക​ണം?”

“ഇ​ത് കേ​ട്ട​പ്പോ​ൾ ഞ​ങ്ങ​ളു​ടെ ചീ​ഫ് നി​ർ​മ​ൽ​ദാ​യു​ടെ ചി​ല വാ​ക്കു​ക​ളാ​ണ് ഓ​ർ​മവ​രു​ന്ന​ത്. മ​ഴ​ക്കാ​ല​ത്തു അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും പാ​ഞ്ഞുപോ​കു​ന്ന വ​ണ്ടി​ക​ൾ വ​സ്ത്ര​ങ്ങ​ളി​ൽ ചെ​ളി​വെ​ള്ളം വീ​ഴ്ത്തു​മെ​ന്ന് പേ​ടി​ച്ചു നി​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങാ​ൻ മ​ടിക്കു​ന്ന​ത് അ​ബ​ദ്ധ​മാ​ണെ​ന്ന് അ​ദ്ദേ​ഹം ആ​വ​ർ​ത്തി​ക്കാ​റു​ണ്ട്. പൊ​തു​രം​ഗ​ത്തു പ്ര​വ​ർത്തി​ക്കു​ന്ന​വ​ർ അ​ത്ത​രം ചെ​ളി​വെ​ള്ള​ങ്ങ​ളെ കാ​ത്തേ പ​റ്റൂ. പ്ര​കൃ​തി മ​ഴ​ക്കാ​ല​ങ്ങ​ളി​ൽ തി​മ​ർ​ത്താ​ടു​മ്പോ​ൾ ചൂ​ടി​ൽ പൊ​രി​ഞ്ഞ​വ​ർ​ക്ക് എ​ങ്ങ​നെ അ​തി​ൽനി​ന്ന് മാ​റിനി​ൽ​ക്കാ​ൻ ക​ഴി​യും?”

കോ​ളേ​ജി​ൽനി​ന്ന് ഇ​റ​ങ്ങി​യ ശേ​ഷം പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​ൽ ക​മ്പം ക​യ​റി വ​ന്നെ​ത്തി​യ ചെ​റു​പ്പ​ക്കാ​രി​ൽനി​ന്ന് ചീ​ഫ് തെ​ര​ഞ്ഞെ​ടു​ത്ത മൂ​ന്നുപേ​രി​ൽ ഒ​രേയൊ​രു പെ​ൺ​കു​ട്ടി​യാ​യി​രു​ന്ന​ത്രെ പൂ​ർ​ണിമ. അ​ടു​ത്തു​ള്ള ഒ​രു കു​ഗ്രാ​മ​ത്തി​ൽനി​ന്ന് ചേ​ക്കേ​റി​യ അ​വ​ൾ​ക്ക് ആ ​പ​ട്ട​ണം ശ​രി​ക്കു​മൊ​രു വ​ൻ​ക​ട​ൽ ആ​യി​രു​ന്നു. വേ​ഷത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും ത​നി ‘ദേ​ഹാ​ത്തി’​യാ​യ (നാ​ട്ടി​ൻ​പു​റ​ത്തു​കാ​രി) അ​വ​ൾ എ​ങ്ങ​നെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു​വെ​ന്ന അ​തി​ശ​യ​മാ​യി​രു​ന്നു പ​ല​ർ​ക്കും. പക്ഷേ, ഇ​ത്ത​രം കാ​ര്യ​ങ്ങ​ളി​ൽ ദാ​ദാ​യു​ടെ ക​ണ്ടെ​ത്ത​ൽ ഒ​രി​ക്ക​ലും തെ​റ്റാ​റി​ല്ലെ​ന്നു അ​വ​ർക്ക​റി​യാ​മാ​യി​രു​ന്നു. അ​വ​ളു​ടെ ക​ണ്ണു​ക​ളി​ലെ ആ ​തീയാ​ണ് ത​ന്നെ ആ​ക​ർ​ഷി​ച്ചതെ​ന്നു അ​ദ്ദേ​ഹം പി​ന്നീ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട​ത്രെ. പു​തി​യ​ത് എ​ന്തി​നോ​ടു​മു​ള്ള ദാ​ഹം.

“ക​ളി​മ​ണ്ണി​​ന്റെ ഗു​ണംപോ​ലെ​യി​രി​ക്കും ശി​ൽപ​ത്തി​​ന്റെ രൂ​പ​വും ഭാ​വ​വും…” അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ക്കാ​റു​ണ്ട്.

ശാ​ന്തി​ന​ഗ​ർ മു​നി​സി​പ്പാ​ലി​റ്റി​യി​ലെ അ​ഴി​മ​തി​ക​ളെയും, കെ​ടു​കാ​ര്യ​സ്ഥ​തയെ​യും പ​റ്റി​യു​ള്ള പു​തി​യ പ​ര​മ്പ​ര​ക്കാ​യി നി​ർ​മൽ​ദാ പൂ​ർ​ണിമ​യെ ചു​മ​ത​ല​പ്പെ​ടുത്തി​യ​പ്പോ​ൾ മു​തി​ർ​ന്ന​വ​ർ ചൊ​ടി​ച്ച​ത് സ്വാ​ഭാ​വി​കം. പ​ല പ്ര​മാ​ണി​ക​ളെ​യും നോ​വിക്കാ​ൻ സാ​ധ്യ​ത​യു​ള്ള ആ ​അ​പ​ക​ട മേ​ഖ​ല​യി​ലേ​ക്ക് തു​നി​ഞ്ഞി​റ​ങ്ങു​ക അ​ത്ര​ക്ക് എ​ളുപ്പ​മാ​വി​ല്ല ഒ​രു തു​ട​ക്ക​ക്കാ​രി​ക്ക്. ആ​വേ​ശ​ത്തി​ന് കു​റ​വി​ല്ലെ​ങ്കി​ലും ചെ​റി​യൊ​രു പേ​ടിയു​ണ്ടാ​യി​രു​ന്നു അ​വ​ൾ​ക്കും. അ​പ്പോ​ഴാ​ണ് മ​ഴ​ക്കാ​ല​ത്തെ ചെ​ളി​വെ​ള്ള​ത്തെ​പ്പ​റ്റി ദാ​ദാ ഓ​ർ​മി​പ്പി​ച്ച​ത്. പൊ​തു​രം​ഗ​ത്ത് ഇ​റ​ങ്ങു​ന്ന​വ​ർ​ക്കാ​ർ​ക്കും മ​ഴ​ക്കാ​ല​ത്തി​​ന്റെ വി​കൃ​തിക​ളി​ൽനി​ന്ന് വ​ഴു​തിമാ​റാ​നാ​വി​ല്ല​ല്ലോ, അ​ദ്ദേ​ഹം ധൈ​ര്യം കൊ​ടു​ത്തു.

ഒ​രുകാ​ല​ത്ത് ബൂ​ട്ട് കെ​ട്ടി കൊ​ൽ​ക്ക​ത്ത​യി​ലെ പു​ൽ​മൈ​താ​ന​ങ്ങ​ളെ ഉ​ണ​ർ​ത്തിയി​രു​ന്ന ഫു​ട്ബാ​ൾ പ്രാ​ന്ത​നാ​യി​രു​ന്നു നി​ർ​മൽ​ദാ. പ്ര​മു​ഖ ദേ​ശീ​യ താ​ര​ങ്ങ​ളാ​യി​രു​ന്ന പി.​കെ.​ ബാ​ന​ർ​ജി​യു​ടെ​യും ചു​നി ഗോ​സ്വാ​മി​യു​ടെ​യും പ​രി​ച​യ​ക്കാ​ര​ൻ. മോ​ഹ​ൻ ബഗ​ാൻ, ഈ​സ്റ്റ്‌ ബം​ഗാ​ൾ, മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ട്ടി​ങ് തു​ട​ങ്ങി​യ മു​ന്തി​യ ക്ല​ബുക​ളു​ടെ പ​ഴ​യകാ​ല ച​രി​ത്രം അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലൂ​ടെ നി​ർ​മ​ൽ​ദാ ന​ഗ​ര​ത്തി​ലെ മി​ക​ച്ച സ്പോ​ർ​ട്സ് ലേ​ഖ​ക​നാ​യി. ഒ​രു പ്ര​മു​ഖ പ​ത്ര​ത്തി​​ന്റെ പ്ര​തി​നി​ധി​യാ​യി ഒ​രു ഏ​ഷ്യാഡി​ലും ചെ​ന്നെ​ത്തി. പി​ന്നീ​ട് പൊ​തുസ​മൂ​ഹ​ത്തെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന സാ​മൂഹി​ക വി​ഷ​യ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യാ​തെ വ​യ്യെ​ന്ന തി​രി​ച്ച​റി​വോ​ടെ ക​ളി​ത്ത​ട്ട് മാ​റ്റി. അ​ങ്ങ​നെ ചി​ല വ​ലി​യ ന​ഗ​ര​ങ്ങ​ളി​ലെ വ​ലി​യ പ​ത്ര​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചെങ്കി​ലും മ​ടു​ത്ത​തോ​ടെ അ​വി​ട​ന്നും മാ​റി…

ഒ​ടു​വി​ൽ ഇ​വി​ടെ, ഈ ​ചെ​റി​യ ന​ഗ​ര​ത്തി​ലെ ചെ​റി​യ പ​ത്ര​ത്തി​ൽ. അ​തി​ൽ അ​തി​ശ​യ​മി​ല്ല പൂ​ർ​ണി​മ​ക്ക്. അ​താ​ണ​ത്രേ നി​ർ​മ​ൽ​ദാ എ​ന്ന പ​ച്ച മ​നു​ഷ്യ​ൻ. അ​ഴു​ക്കുചാ​ലു​ക​ൾ വ​ൻ ന​ഗ​ര​ങ്ങ​ളി​ൽ മാ​ത്ര​മ​ല്ല​ല്ലോ. അ​തൊ​ക്കെ, ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ങ്കി​ൽ എ​ന്തു പ​ത്ര​ക്കാ​ര​ൻ, ദാ​ദാ പ​റ​യാ​റു​ണ്ട​ത്രെ. അ​ദ്ദേ​ഹ​ത്തി​​ന്റെ മ​ന​സ്സി​​ന്റെ ഉ​ള്ള​റ​ക​ളിലേ​ക്ക് കു​റ​ച്ചെ​ങ്കി​ലും ക​ട​ന്നുചെ​ല്ലാ​ൻ പ്രി​യ ശി​ഷ്യ​യാ​യ ത​നി​ക്ക് മാ​ത്ര​മേ ക​ഴി​ഞ്ഞിട്ടു​ള്ളൂ എ​ന്ന​തി​ൽ വ​ലി​യ അ​ഭി​മാ​ന​മു​ണ്ട് അ​വ​ൾ​ക്ക്.

ഗു​രു​വാ​യ നി​ർ​മ​ൽ​ദാ​യെ​പ്പ​റ്റി എ​ത്ര പ​റ​ഞ്ഞി​ട്ടും മ​തി​യാ​കു​ന്നി​ല്ല പൂ​ർ​ണി​മ​ക്ക്. വാ​യി​ച്ചു തീ​രാ​ത്ത മ​ഹാ​ഗ്ര​ന്ഥം. ആ​ർ​ക്കും കു​രു​ക്ക​ഴി​ക്കാ​നാ​വാ​ത്ത വ്യ​ക്തി​ത്വം. ത​ന്നെ​പ്പ​റ്റി ഏ​റ്റ​വും കു​റ​ച്ചു അ​റി​യാ​വു​ന്ന​ത് ത​നി​ക്ക് ത​ന്നെ​യെ​ന്നു സ​മ്മ​തി​ക്കാ​റുണ്ട​ത്രെ അ​ദ്ദേ​ഹം. കി​ഴ​ക്ക​ൻ ബം​ഗാ​ളി​​ന്റെ വി​മോ​ച​ന​ത്തി​ന് മു​മ്പേ ചെ​റി​യ പ്രാ​യത്തി​ൽ പ​ലാ​യ​നം ചെ​യ്ത കൂ​ട്ട​ത്തി​ൽ​പ്പെ​ട്ട​യാ​ൾ​ക്ക് അ​ച്ഛ​ന​മ്മ​മാ​രെ പ​റ്റി കാ​ര്യ​മാ​യ ഓ​ർ​മ​ക​ളി​ല്ല. ആ​രൊ​ക്കെ​യോ ക​ണ്ടെ​ത്തി വ​ള​ർ​ത്തി. ആ​രൊ​ക്കെ​യോ അ​ച്ഛ​ന​മ്മ​മാരാ​യി. അ​തി​ൽ ഖേ​ദ​മി​ല്ല അ​ദ്ദേ​ഹ​ത്തി​ന്. മു​ലകു​ടി​ച്ചു വ​ള​രാ​ത്ത കു​ട്ടി​ക്ക് കെ​ട്ടു​പാ​ടുക​ളെ​ന്തി​ന്? അ​ങ്ങ​നെ സൗ​ഹൃ​ദ​ങ്ങ​ൾ ന​ന്നെ കു​റ​വ്. ന​ഗ​ര​ങ്ങ​ളി​ൽനി​ന്ന് ന​ഗ​ര​ങ്ങ​ളിലേ​ക്കു​ള്ള കൂ​ടു​മാ​റ്റ​ങ്ങ​ളി​ൽ ആ​രു​ടെയും വി​ലാ​സ​ങ്ങ​ളും ഫോ​ൺ ന​മ്പ​റു​ക​ളും സൂ​ക്ഷി​ച്ചുവെക്കാറി​ല്ല.

 

ഒ​രു പെ​ൺ​കൂ​ട്ട് വേ​ണ​മെ​ന്നും ഒ​രി​ക്ക​ലും തോ​ന്നി​യി​ട്ടില്ല​ത്രെ. ത​ന്നെ​ത്ത​ന്നെ സ​ഹി​ക്കാ​ൻ പ​റ്റാ​ത്ത​തുകൊ​ണ്ട് ഒ​രു പെ​ണ്ണി​നെ ക​ഷ്ട​പ്പെ​ടുത്താ​ൻ വ​യ്യ. ഓ​രോ കാ​ല​ത്താ​യി ചി​ല​രൊ​ക്കെ അ​ടു​ത്തുകൂ​ടാ​ൻ നോ​ക്കി​യെ​ങ്കി​ലും അ​വ​രെ​യൊ​ന്നും വേ​ണ്ട​തി​ലേ​റെ അ​ടു​പ്പി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ച്ചു. ഇ​പ്പോ​ൾ ആ​കെക്കൂ​ടി ശേ​ഷി​ച്ചി​രി​ക്കു​ന്ന​ത് അ​വി​ട​വി​ടെ​യാ​യി ചി​ത​റി​ക്കി​ട​ക്കു​ന്ന കു​റെ ആ​രാ​ധ​ക​ർ മാ​ത്രം. കു​ന്ത​മു​നപോ​ലെ തു​ള​ച്ചുക​യ​റു​ന്ന ആ ​കു​റി​പ്പു​ക​ൾ​ക്കാ​യി വി​ദേ​ശ​ങ്ങ​ളി​ൽപോ​ലും കാ​ത്തി​രി​ക്കു​ന്ന ചി​ല ആ​രാ​ധ​ക​ർ. അ​തി​ലെ അ​വ​സാ​ന​ത്തെ ‘വാ​ല​റ്റം’ പ​ല​പ്പോ​ഴും പ്ര​വ​ച​നാ​ത്മ​ക​മാ​കാ​റു​ണ്ട്. “ദ​സ് സ്പേ​ക് നി​ർ​മ​ൽ​ദാ.” ആ​രെ​യും മു​റി​പ്പെ​ടു​ത്താ​ൻ മ​ടി​യി​ല്ലാ​ത്ത തു​റ​ന്നെ​ഴു​ത്തു​ക​ൾ. ആ​രാ​ധ​ക​രി​ൽ ബം​ഗാ​ളി​ക​ൾ ന​ന്നെ കു​റ​വെ​ന്ന​ത് ശ്ര​ദ്ധേ​യം. അ​ന്തംവി​ട്ടി​രി​ക്കു​ക​യാ​ണ് സൗ​മി​നി​യും പാ​ർ​വതി​യും. ഒ​ടു​വി​ൽ പാ​ർ​വതി തൊ​ണ്ട​യ​ന​ക്കി.

“അ​തി​ന​ർ​ഥം ഇ​നി ഒ​രു കാ​ല​ത്ത് അ​ദ്ദേ​ഹം ഈ ​കൂ​ടും വി​ട്ടു പ​റ​ന്നുപോ​കുമെ​ന്നാ​ണോ?”

“എ​ന്താ സം​ശ​യം?”

“അ​പ്പോ​ൾ?”

“ഇ​വി​ടെ​യു​ള്ള​വ​രെ​യെ​ല്ലാം മ​റ​ക്കു​മെ​ന്ന് ത​ന്നെ, അ​ടു​പ്പ​മു​ള്ള എ​ന്നെ​യ​ട​ക്കം!”

“എ​ന്തൊ​രു വി​ചി​ത്ര മ​നു​ഷ്യ​ൻ!” സൗ​മി​നി പ​റ​ഞ്ഞു.

“അ​തെ​യ​തെ. സ​ഞ്ച​രി​ക്കു​ന്ന വി​ജ്ഞാ​ന​കോ​ശം എ​ന്നാ​ണ് പ​ല​രും പ​റ​യാ​റ്. ലോ​ക​രാ​ഷ്ട്രീ​യ​വും ച​രി​ത്ര​വും തൊ​ട്ട് ക​ല​യും സം​ഗീ​ത​വു​മെ​ല്ലാം വ​ഴ​ങ്ങും മൂ​പ്പർ​ക്ക്. സ​ത്യ​ജി​ത് റാ​യിയു​ടെ​യും ഘ​ട്ട​ക്കി​ന്റെ​യും സി​നി​മ​ക​ളു​ടെ ആ​രാ​ധ​ക​ൻ. പ്രാ​യ​മിത്ര​യാ​യി​ട്ടും മ​ങ്ങാ​ത്ത അ​ദ്ദേ​ഹ​ത്തി​​ന്റെ ഓ​ർ​മ​ശ​ക്തി ഞ​ങ്ങ​ളെ​യൊ​ക്കെ അ​തി​ശ​യിപ്പി​ച്ചി​ട്ടു​ണ്ട്… ഒ​രി​ക്ക​ൽ ഏ​ട​ത്തി അ​ദ്ദേ​ഹ​ത്തെ​യൊ​ന്നു കാ​ണ​ണം, പ​രി​ച​യ​പ്പെ​ട​ണം.”

സൗ​മി​നി ഒ​ന്നു മ​ടി​ച്ചെ​ങ്കി​ലും ആ ​അ​വ​സ​രം കൈ​വി​ടാ​ൻ ത​യാ​റാ​കാ​തെ പാ​ർ​വതി ഇ​ട​യി​ൽ ചാ​ടിവീ​ണു.

“തീ​ർ​ച്ച​യാ​യും കാ​ണും. ഒ​പ്പം പാ​ർ​വതീം​ണ്ടാ​വും.”

“ഞാ​ൻ പ​റ​യാം. അ​ന്ന് എ​​ന്റെ ഇ​ന്റ​ർ​വ്യൂ വ​ന്ന​പ്പോ​ഴേ പ​റ​ഞ്ഞി​രു​ന്നു ഈ ​പാ​ർട്ടി​യെ ഒ​ന്നു പ​രി​ച​യ​പ്പെ​ട​ണ​മെ​ന്ന്. ന​ല്ല മ​നു​ഷ്യ​ൻ. ര​ണ്ടു ദൗ​ർ​ബ​ല്യ​ങ്ങ​ളേ​യു​ള്ളൂ. നി​റുത്താ​നാ​വാ​ത്ത പു​ക​വ​ലി. പി​ന്നെ വൈ​കു​ന്നേ​ര​ത്തെ സ്കോ​ച്ച്. ആ​ദ്യം ചു​രു​ട്ടാ​യിരു​ന്നു. പി​ന്നെ എ.​സി മു​റി​യി​ലെ നാ​റ്റം സ​ഹി​ക്കാ​നാ​വു​ന്നി​ല്ലെ​ന്ന് ചി​ല​ർ പ​രാ​തി​പ്പെ​ട്ടപ്പോ​ൾ പൈ​പ്പാ​ക്കി. അ​തി​നും നാ​റ്റം കാ​ണാ​തി​രി​ക്കി​ല്ല. പി​ന്നെ സ്കോ​ച്ചി​​ന്റെ കാ​ര്യമാ​ണെ​ങ്കി​ൽ അ​തൊ​ക്കെ എ​ത്തി​ച്ചുകൊ​ടു​ക്കാ​ൻ വി​ദേ​ശ​ങ്ങ​ളി​ലു​ള്ള ചി​ല ആ​രാ​ധ​കന്മാ​രു​ണ്ട്.”

അ​ങ്ങ​നെ ഒ​രു വൈ​കു​ന്നേ​രം ‘ശാ​ന്തി​ന​ഗ​ർ ടൈം​സി’ലെ നി​ർ​മൽദാ​യു​ടെ മു​റി​യി​ൽ. പൂ​ർ​ണി​മ​യോ​ടൊ​പ്പം സൗ​മി​നി​യും പാ​ർ​വതി​യും. ആ​രെ​യും വീ​ട്ടി​ലേ​ക്ക് ക്ഷ​ണി​ക്കാ​റി​ല്ല ദാ​ദാ. ത​​ന്റെ മ​ന​സ്സ് പോ​ലെ അ​ല​ങ്കോ​ല​മാ​യി കി​ട​ക്കു​ന്ന ബാ​ച്ചി​ല​ർ ഫ്ലാ​റ്റ് ആ​രെ​യും കാ​ണി​ക്കാ​ൻ ഇ​ഷ്ട​മ​ല്ല​ത്രെ.

ആ​രും പ​റ​യാ​തെത​ന്നെ മേ​ശ​പ്പു​റ​ത്തു ചു​ടു​ചാ​യ​യും പ്ലേ​റ്റു​ക​ളി​ൽ ബി​സ്ക​റ്റും ക​ശു​വ​ണ്ടി​യും നി​ര​ന്നു.

“ഒ​ടു​വി​ൽ നീ ​ടീ​ച്ച​റെ ഇ​വി​ടെ എ​ത്തി​ച്ചു​വ​ല്ലേ? സ്മാ​ർ​ട്ട്ഗേ​ൾ.” ദാ​ദാ​യു​ടെ മു​ഴ​ങ്ങു​ന്ന ചി​രി.

“ഒ​രുപാ​ട് മ​ടി​ച്ചു. പി​ന്നെ നി​ർ​മ​ൽ​ദാ​യെ​പ്പ​റ്റി വി​ശ​ദ​മാ​യി പ​റ​ഞ്ഞ​പ്പോ​ൾ കാ​ണാ​തെ വ​യ്യെ​ന്നാ​യി അ​മ്മ​യും മ​ക​ളും.”

“പ​തി​വുപോ​ലെ ഇ​വ​ൾ ഒ​രുപാ​ട് കൂ​ട്ടിപ്പറ​ഞ്ഞു കാ​ണും. ഇ​വ​ള് പ​റ​യു​ന്ന​തി​​ന്റെ പ​കു​തി ക​ണ​ക്കി​ലെ​ടു​ക്കു​ന്ന​താ​വും സേ​ഫ്.”

അ​ൽപം ക​ഴി​ഞ്ഞ് പാ​ർ​വതി​യു​ടെ നേ​ർ​ക്ക് സൂ​ക്ഷി​ച്ചുനോ​ക്കി​യി​ട്ട് ദാ​ദാ തു​ട​ർ​ന്നു:

“ഓ ​മൈ ഗോ​ഡ്! അ​പ്പോ​ൾ ഇ​താ​ണ​ല്ലേ ശാ​ന്തി​ന​ഗ​റി​ലെ ഫൂ​ല​ൻ!”

“ഫൂ​ല​നോ?’’

“തോ​ന്ന്യ​വാ​സം കാ​ട്ടി​യ പ​യ്യ​ന്മാ​രെ ഇ​ടി​ച്ചുവീ​ഴ്ത്തി​യ പെ​ൺ​കു​ട്ടി​യെപ്പറ്റി അ​ന്നേ കേ​ട്ടി​രു​ന്നു. പക്ഷേ, അ​തീ കു​ട്ടി​യാ​ണെ​ന്ന് മ​ന​സ്സി​ലാ​യി​ല്ല. ഈ ​പൂ​ർ​ണിമ​യും പ​റ​ഞ്ഞി​ല്ല.”

“സോ​റി ദാ​ദാ. ഞാ​ൻ അ​റി​ഞ്ഞി​രു​ന്നി​ല്ല.” പൂ​ർ​ണി​മ പി​റു​പി​റു​ത്തു.

“വ​ള​രെ മോ​ശം. അ​ന്നു രാ​ത്രിത​ന്നെ എ​നി​ക്ക് റി​പ്പോ​ർ​ട്ട് കി​ട്ടി​യി​രു​ന്നു. അ​തും മ​റ്റൊ​രു പ​ത്ര​ത്തി​ലെ ഒ​രു പ​യ്യ​നി​ൽനി​ന്ന്.”

“സോ​റി ദാ. ​അ​ന്നെ​നി​ക്ക് ഇ​വ​രെ​യൊ​ന്നും പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ലും ഈ ​ന്യൂ​സ് കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ അ​തൊ​രു സ്റ്റോ​റി ആ​ക്കു​മാ​യിരു​ന്നു.”

“ഇ​റ്റ്സ് ഓ​ക്കേ കു​ട്ടീ. ഇ​താ​ണ് ഞാ​ൻ പ​റ​യാ​റ്, പ​ത്ര​ക്കാ​രു​ടെ നാ​ല് ചു​റ്റും ക​ണ്ണും കാ​തും ഉ​ണ്ടാ​വ​ണ​മെ​ന്ന്. സി​റ്റി റി​പ്പോ​ർ​ട്ട​ർ അ​റി​യാ​ത്ത സം​ഭ​വം പ​ത്രാ​ധി​പ​ർ അ​റി​യുക​യെ​ന്നുവ​ച്ചാ​ൽ, അ​തും മ​റ്റൊ​രു പ​ത്ര​ക്കാ​ര​നി​ൽനി​ന്ന്, അ​ത് ന​മ്മു​ടെ ബ്യൂ​റോ​വി​ന് ത​ന്നെ മോ​ശ​മ​ല്ലേ?”

“ദാ​ദാ…”

“അ​വ​​ന്റെ ക​ളി അ​പ്പോ​ഴേ മ​ന​സ്സി​ലാ​യി. ഒ​രുപക്ഷേ ആ ​വ​ഴി ക​ട​ന്നുപോ​യ ഏ​തോ ച​ങ്ങാ​തി​യി​ൽനി​ന്നാ​യി​രി​ക്ക​ണം അ​വ​ന് ഈ ​നു​റു​ങ്ങ് കി​ട്ടി​യ​ത്. കു​റെക്കാ​ല​മാ​യി ഇ​വി​ടെ ക​യ​റാ​ൻ പാ​ടുപെ​ടു​ന്ന അ​വ​നെ അ​ടു​പ്പി​ച്ചി​ട്ടി​ല്ല ഇ​തേവ​രെ. അ​തുകൊ​ണ്ട് കി​ട്ടി​യ അ​വ​സ​രം അ​വ​ൻ പാ​ഴാ​ക്കി​യി​ല്ല, അ​ത്രത​ന്നെ. ഭാ​ഗ്യ​ത്തി​ന് അ​വ​നു ഒ​രു ഫോ​ട്ടോ കി​ട്ടി​യി​ല്ല. അ​തുംകൂ​ടി കി​ട്ടി​യി​രു​ന്നെ​ങ്കി​ൽ നാ​ണ​ക്കേ​ടായേ​നെ.”

അ​തി​ശ​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​മ്മ​യും മ​ക​ളും. ആ​ദ്യ​ത്തെ കാ​ഴ്ച​യി​ൽത​ന്നെ നി​ർ​മ​ൽ​ ദാ എ​ന്ന പ​ത്ര​ക്കാ​ര​നെ​പ്പ​റ്റി ഏ​താ​ണ്ടൊ​രു രൂ​പംകി​ട്ടി അ​വ​ർ​ക്ക്.

പ​ല​തും പ​റ​ഞ്ഞ് ആ ​സം​ഭാ​ഷ​ണം നീ​ണ്ടുപോ​യെ​ങ്കി​ലും അ​ൽപം ക​ഴി​ഞ്ഞു ര​ണ്ടാ​മ​ത്തെ ചാ​യ​ക്കും പു​കക്കും ശേ​ഷം നി​ർ​മ​ൽ ദാ ​നി​വ​ർ​ന്നി​രു​ന്നു.

‘‘പി​ന്നൊ​രു കാ​ര്യം ടീ​ച്ച​റേ, ഈ ​രാ​ഷ്ട്രീ​യ​മെ​ന്ന് പ​റ​യു​ന്ന​ത് വെ​റും ചെ​ളി​ക്കുണ്ടാ​ണെ​ന്നും അ​തി​ൽ ഇ​റ​ങ്ങു​ന്ന​വ​രൊ​ക്കെ ഒ​രി​ക്ക​ൽ നാ​റു​മെ​ന്നൊ​ക്കെ​യു​ള്ള വി​ശ്വാ​സം എ​നി​ക്കി​ല്ല. അ​ടി​സ്ഥാ​ന​പ​ര​മാ​യി ഒ​രു ജ​നാ​ധി​പ​ത്യ വ്യ​വ​സ്ഥ​യി​ൽ ക​റു​പ്പും വെ​ളു​പ്പും സ്വാ​ഭാ​വി​ക​മാ​ണ്. പക്ഷേ, ക​റു​പ്പി​ന് ഏ​റെ​ക്കാ​ലം നി​ൽ​ക്കാ​നാവി​ല്ലെ​ന്ന് ലോ​ക ച​രി​ത്രം തെ​ളി​യി​ച്ചി​ട്ടു​ണ്ട്. ഒ​രുപാ​ട് അ​ട്ടി​മ​റി​ക​ൾ​ക്കും നീ​ണ്ടകാ​ല​ത്തെ പ​ട്ടാ​ള​ഭ​ര​ണ​ങ്ങ​ൾ​ക്കും ശേ​ഷം ജ​നാ​ധി​പ​ത്യം തി​രി​ച്ചുവ​ന്നി​ട്ടി​ല്ലേ പ​ല രാ​ജ്യ​ങ്ങ​ളി​ലും?’’

അ​ദ്ദേ​ഹം പ​റ​ഞ്ഞുവ​രു​ന്ന​ത് മ​ന​സ്സി​ലാ​വു​ന്നി​ല്ലേ​യെ​ന്ന മ​ട്ടി​ൽ പൂ​ർ​ണിമ സൗ​മി​നി​യു​ടെ നേ​ർ​ക്ക് ഇ​ട​ക്കൊ​ക്കെ ഉ​റ്റുനോ​ക്കു​ന്നു​ണ്ട്.

‘‘ഉ​ല​യി​ൽ കി​ട​ന്ന് ഉ​രു​കി​യാ​ലേ പൊ​ന്നി​ന് തി​ള​ക്കം കി​ട്ടൂ എ​ന്ന് പ​റ​യാ​റി​ല്ലേ? അ​തുപോ​ലെത​ന്നെ തീ​ച്ചൂ​ള​ക​ളി​ലെ വേ​വ​റി​ഞ്ഞ​വ​ർ​ക്ക് ചെ​റി​യ പ്ര​ശ്ന​ങ്ങ​ളു​ടെ ചൂ​ട​റി​യി​ല്ല. അ​തൊ​ക്കെ പ​റ​യാ​തെത​ന്നെ അ​റി​യാ​മ​ല്ലോ ടീ​ച്ച​ർ​ക്ക്.”

എ​ന്തി​നി​തൊ​ക്കെ വി​സ്ത​രി​ക്കു​ന്നു​വെ​ന്ന മ​ട്ടി​ൽ പൂ​ർ​ണി​മ​യു​ടെ നേ​ർ​ക്ക് നോ​ക്കു​ക​യാ​ണ് സൗ​മി​നി. അ​ത് മ​ന​സ്സി​ലാ​യി​ട്ടെ​ന്ന മ​ട്ടി​ൽ ദാ​ദാ വീ​ണ്ടും ഉ​റ​ക്കെ ചി​രി​ച്ചു.

“അ​ന്ന​ത്തെ ഇ​ന്റ​ർ​വ്യൂ ക​ണ്ട​പ്പോ​ഴേ തീ​രു​മാ​നി​ച്ച​താ​ണ് ഈ ​ക​ഥാ​പാ​ത്ര​ത്തെ ഒ​ന്നു നേ​രി​ൽ കാ​ണ​ണ​മ​ല്ലോ എ​ന്ന്. അ​തി​നു​ള്ള സ​മ​യം ഇ​പ്പോ​ഴാ​ണ് കി​ട്ടി​യ​തെ​ന്നു മാ​ത്രം. കാ​ര​ണം, രാ​ജ്യ​ത്തെ പ​ല ന​ഗ​ര​ങ്ങ​ളി​ലും താ​മ​സി​ക്കാ​നും പ്ര​വ​ർ​ത്തി​ക്കാ​നും ക​ഴി​ഞ്ഞി​ട്ടു​ണ്ടെ​ങ്കി​ലും ശ​രി​ക്കു​ള്ള പ്ര​ണ​യം തോ​ന്നി​യ​ത് ശാ​ന്തി​ന​ഗ​റി​നോ​ട് മാ​ത്രം. വ​ള​രെ എ​ളു​പ്പ​ത്തി​ൽ ഒ​രു മാ​തൃ​കാ​ശി​ൽപമാ​ക്കി മാ​റ്റാ​വു​ന്ന മു​ന്തി​യ ക​ളി​മ​ണ്ണ് ഉ​ണ്ടിവി​ടെ. അ​തുകൊ​ണ്ടാ​യി​രി​ക്ക​ണം ബാ​പ്പു​ജി​ക്കും ലാ​ലാ​ജി​ക്കും ഇ​വി​ട​ത്തോ​ട് അ​ത്രയേ​റെ അ​ടു​പ്പം തോ​ന്നി​യ​ത്.”

“അ​ങ്ങ് പ​റ​യ​ണ​ത് മ​ന​സ്സി​ലാ​വ​ണി​ല്ല.”

“പ​റ​യാം. കാ​ല​ത്തി​​ന്റെ വി​ളി വേ​ണ്ട സ​മ​യ​ത്തു കേ​ൾ​ക്കാ​ത്ത​യാ​ൾ ത​നി ബ​ധിര​ൻ എ​ന്നൊ​രു ചൊ​ല്ല് കേ​ട്ടി​ട്ടു​ണ്ട് പ​ണ്ട്. ഓ​ർ​മക്കു​റ​വ് കൊ​ണ്ടാ​കാം കാ​ലം പി​ന്നീ​ട് വി​ളി​ച്ചെ​ന്നു വ​രി​ല്ല. അ​ങ്ങ​നെ​യൊ​രു വി​ളി ഇ​പ്പോ​ൾ ശാ​ന്തി​ന​ഗ​റി​നു ചു​റ്റും വീ​ണ്ടും മു​ഴ​ങ്ങു​ന്ന​തുപോ​ലെ. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​മ്പ് അ​ങ്ങ​നെ​യൊ​രു വി​ളി കേ​ട്ട് ത​ക്കസ​മ​യ​ത്തുത​ന്നെ രം​ഗ​ത്തി​റ​ങ്ങി​യ ഒ​രാ​ളു​ണ്ടാ​യി​രു​ന്നു. സു​ഷ​മാ എ​ന്ന മു​മ്പ​ത്തെ മു​നി​സി​പ്പ​ൽ ചെ​യ​ർ​പേ​ഴ്സ​ൺ…​ ഒ​ടു​വി​ൽ ഒ​രു കാ​ര്യംകൂ​ടി. ന​ല്ല മ​നു​ഷ്യ​നാ​യി ജീ​വി​ക്കണ​മെ​ന്നു​ള്ള​ത് വെ​റും വ്യാ​മോ​ഹ​മാ​ണ്.

ചു​റ്റു​മു​ള്ള സ​മൂ​ഹം ന​മ്മെ അ​തി​ന് അ​നു​വ​ദിക്കി​ല്ല. ഒ​രുദി​വ​സം എ​ത്ര നു​ണ​ക​ളാ​ണ് ന​മ്മ​ളൊ​ക്കെ പ​റ​ഞ്ഞുകൂ​ട്ടു​ന്ന​തെ​ന്ന് ഞാ​ൻ ചി​ല​പ്പോ​ൾ ആ​ലോ​ചി​ക്കാ​റു​ണ്ട്. രാ​ഷ്ട്രീ​യ​ക്കാ​ർ മാ​ത്ര​മ​ല്ല, ഇ​ക്കാ​ര്യ​ത്തി​ൽ മോ​ശ​മ​ല്ല മാ​ധ്യ​മ​ങ്ങ​ളും…​ ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ളും സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളു​മ​ട​ക്കം. അ​പ്പോ​ഴൊ​ക്കെ വാ​യി​ക്കു​ന്ന, കേ​ൾ​ക്കു​ന്ന ചി​ല​രു​ടെ ഉ​ള്ളി​ലെ പ​രി​ഹാ​സ​ച്ചി​രി​യെ പ​റ്റി ഞാ​ൻ ഓ​ർ​ക്കാ​റു​ണ്ട്. ഞാ​ൻ പ​റ​യു​ന്ന​ത് മ​ന​സ്സി​ലാ​വു​ന്നു​ണ്ടോ ടീ​ച്ച​ർ​ക്ക്?”

“ഏ​താ​ണ്ടൊ​ക്കെ…”

“വീ​ട്ടി​ൽ പോ​യി​ട്ട് സ്വ​സ്ഥ​മാ​യി ആ​ലോ​ചി​ച്ചു നോ​ക്കൂ, അ​പ്പോ​ൾ ഞാ​ൻ പ​റ​ഞ്ഞ​തി​​ന്റെ അ​ർ​ഥം കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​വും.”

കാ​റി​ൽ ​െവ​ച്ചു പൂ​ർ​ണിമ കൂ​ർ​പ്പി​ച്ചു നോ​ക്കു​ന്ന​ത് ക​ണ്ട​പ്പോ​ൾ സൗ​മി​നി​ക്ക് ചി​രിവ​ന്നു.

“പ​റ​ഞ്ഞ​തൊ​ക്കെ അ​പ്പ​ഴേ മ​ന​സ്സി​ലാ​യി കു​ഞ്ഞേ, ദാ​ദ​യു​ടെ മു​മ്പി​ൽ ചെ​റു​തായൊ​ന്നു അ​ഭി​ന​യി​ച്ചു​വെ​ന്ന് മാ​ത്രം.”

മൂ​ക്ക​ത്തു വി​ര​ൽവെക്കുക​യാ​ണ് പൂ​ർ​ണി​മ. ഈ ​ടീ​ച്ച​ർ കാ​ണു​ന്നപോ​ലെ​യ​ല്ല. ന​മ്മ​ളെ​യെ​ല്ലാം ക​ട​ത്തിവെ​ട്ടു​ന്ന മ​ട്ടാ​ണ്‌. ഒ​രു പ​ക്കാ രാ​ഷ്ട്രീ​യ​ക്കാ​രി​യു​ടെ കാ​ക്കക്ക​ണ്ണു​ണ്ട്.

“സ​മ്മ​തി​ച്ചു, ടീ​ച്ച​ർ. പ​ല​പ്പോ​ഴും അ​ദ്ദേ​ഹ​ത്തി​​ന്റെ മൂ​ർ​ച്ച​യു​ള്ള വാ​ക്കു​ക​ൾ​ക്കി​ടയി​ൽ ഒ​ളി​ഞ്ഞി​രി​ക്കു​ന്ന മു​ന​ക​ൾ ക​ണ്ടുപി​ടി​ക്കാ​ൻ ഞ​ങ്ങ​ൾ കു​ഴ​ങ്ങാ​റു​ണ്ട്. പക്ഷേ ടീ​ച്ച​ർ…”

‘‘ക​ണ​ക്കു ടീ​ച്ച​ർ​മാ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റാ​റി​ല്ല. ദാ​ദാ കാ​ണ​ണ​മെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾത​ന്നെ ഞാ​ൻ ഈ ​അ​പ​ക​ടം മ​ണ​ത്ത​താ​ണ്.”

“അ​പ​ക​ടം?”

“ഹേ​യ്, പ​റ​ഞ്ഞൂ​ന്നേ​യു​ള്ളൂ. എ​ന്താ​യാ​ലും അ​ദ്ദേ​ഹം പ​റ​ഞ്ഞ​തി​ൽ ഒ​രുപാ​ട് കാ​ര്യം​ണ്ട്. ചെ​ല​തൊ​ക്കെ എ​​ന്റെ മോ​ളും പ​റ​യ​ണ​ത് കേ​ട്ടി​ട്ടു​ണ്ട്. അ​തേ​പ്പ​റ്റി​യൊ​ക്കെ ആ​ലോ​ചി​ക്കാം, സ​മ​യം​ണ്ട​ല്ലോ.”

“ഓ​ക്കേ.”

“എ​ല്ലാ​റ്റി​നും ഒ​രു സ​മ​യോം കാ​ലോം​ണ്ടെ​ന്ന് പ​റ​യാ​റു​ണ്ട്. അ​താ​യ​ത് ‘ടൈ​മിങ്’. പൊ​തു​വെ അ​തൊ​ക്കെ ഉ​ള്ളി​ൽ തോ​ന്നു​ന്ന​ത​ന്നെ. അ​ങ്ങ​നെ​യൊ​രു തോ​ന്ന​ൽ കി​ട്ടി​യാ​ൽ തീ​ർ​ച്ച​യാ​യും ഞാ​നാ വി​ളി കേ​ൾ​ക്കാ​തി​രി​ക്കി​ല്ല, തെ​റ്റാ​യാ​ലും ശ​രി​യാ​യാ​ലും. ഇ​തേ​വ​രെ അ​ങ്ങ​നെത​ന്നെ​യാ​ണ് ചെ​യ്തുപോ​ന്നി​രി​ക്ക​ണ​ത്.”

“ചി​ല​തൊ​ക്കെ അ​ന്ന​ത്തെ ഇ​ന്റ​ർ​വ്യൂ​വി​ൽത​ന്നെ പ​റ​ഞ്ഞി​ട്ടു​ണ്ട​ല്ലോ.”

“ചെ​ല​ത് മാ​ത്രം. പ​റ​യാ​ത്ത​ത് കൂ​ടി​യു​ണ്ട്, ഒ​രുപാ​ട്. എ​ല്ലാം പ​റ​യാ​നാ​വി​ല്ല​ല്ലോ പ​ത്ര​ക്കാ​രോ​ട്.” സൗ​മി​നി ചി​രി​ച്ചു.

മ​ട​ങ്ങി​യെ​ത്തി​യി​ട്ടും കാ​തി​ൽ വ​റ്റാ​തെ കി​ട​ക്കു​ക​യാ​ണ് നി​ർ​മ​ൽ​ദാ​യു​ടെ ശ​ബ്ദം. അ​പൂ​ർ​വമാ​യൊ​രു കാ​ന്ത​ശ​ക്തിയു​ണ്ട് അ​ദ്ദേ​ഹ​ത്തി​​ന്റെ ശ​ബ്ദ​ത്തി​ൽ. വെ​റു​തെയ​ല്ല അ​ദ്ദേ​ഹം ഈ ​രം​ഗ​ത്തെ ത​ല​വ​നാ​യി നി​ൽ​ക്കു​ന്ന​ത്. എ​ന്താ​യാ​ലും ഒ​രു കാ​ര്യം ഉ​റ​പ്പ്. പൂ​ർ​ണിമ അ​ള​ക്കു​ന്ന​തി​ൽ കൂ​ടു​ത​ൽ ആ​ഴ​മു​ണ്ട് മൂ​പ്പ​രു​ടെ മ​ന​സ്സി​ന്. അ​ള​ന്നു തൂ​ക്കി​യു​ള്ള ആ ​വാ​ക്കു​ക​ൾ കാ​ല​ത്തെ ക​ട​ന്നുപോ​കു​ന്ന​തു പോ​ലെ.

ഒ​രു തീ​രു​മാ​നം എ​ടു​ക്കേ​ണ്ട സ​മ​യ​മാ​യി​രി​ക്കു​ന്നു. കാ​ല​ത്തി​​ന്റെ ഓ​ർ​മക്കു​റ​വി​നെപ്പറ്റി അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ച​തി​ന് അ​ർ​ഥങ്ങ​ൾ ഏ​റെ. പക്ഷേ, താ​ൻത​ന്നെ സൂ​ചി​പ്പി​ച്ച ടൈ​മിങ്? ഒ​രു തീ​രു​മാ​ന​മെ​ടു​ക്കാ​നാ​വാ​തെ കു​ഴ​ങ്ങു​ക​യാ​ണ് സൗ​മി​നി.

ഇ​തേ​വ​രെ​യു​ള്ള ജീ​വി​ത​ത്തെ​യാ​കെ മാ​റ്റി​യെ​ഴു​തി​യേ​ക്കാ​വു​ന്ന തീ​രു​മാ​നം.

ആ​ലോ​ചി​ക്കു​ന്തോ​റും കു​രു​ക്ക് മു​റു​കു​ന്ന​തുപോ​ലെ. ഇ​വ​രൊ​ക്കെ ക​ണ​ക്ക് കൂ​ട്ടു​ന്ന​തുപോ​ലെ വേ​റൊ​രു കോ​ലംകെ​ട്ടി ആ​ടാ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണോ താ​ൻ? അ​തും ഒ​രു രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​വു​മി​ല്ലാ​ത്ത മ​റു​നാ​ട്ടു​കാ​രി. ഏ​തോ നാ​ട്ടി​ൽനി​ന്ന് ചേ​ക്കേ​റി​യ സ്ത്രീ​ക്ക് ഈ ​പ​വി​ത്ര​മാ​യ മ​ണ്ണി​ൽ എ​ന്ത്‌ സ്ഥാ​നം? ഊ​രും വേ​രും അ​റി​യാ​ത്ത ഒ​രു പെ​ണ്ണ്. ഇ​വി​ട​ത്തു​കാ​രെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വേ​രി​​ന്റെ ഈ​ടും ക​രു​ത്തും കി​ട​ക്കു​ന്ന​ത് ഒ​രാ​ളു​ടെ ജാ​തി​യി​ലാ​ണ്. ത​​ന്റെ ജാ​തി ആ​രും തേ​ടി​യി​ട്ടി​ല്ല, ചോ​ദി​ച്ചാ​ൽ മ​റു​പ​ടി കി​ട്ടി​ല്ലെ​ന്ന് ന​ന്നാ​യ​റി​യു​ക​യും ചെ​യ്യാം. ത​നി​ക്ക് ഈ ​നാ​ടി​നോ​ട് ആ​കെ​യു​ള്ള കെ​ട്ട് ഇ​വി​ട​ത്തെ കു​റെ കു​ട്ടി​ക​ൾ​ക്ക് കു​റേക്കാ​ലം ക​ണ​ക്ക് പ​റ​ഞ്ഞുകൊ​ടു​ത്തു​വെ​ന്ന​തു മാ​ത്രം. അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് സൗ​മി​നി​യെ​ന്ന ക​ണ​ക്കുടീ​ച്ച​റെ അ​റി​യാം. പക്ഷേ, ഒ​രു തെ​ര​ഞ്ഞെ​ടു​പ്പ് കാ​ല​ത്തെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ളി​ൽ ഇ​തി​നെ​ന്തു പ്ര​സ​ക്തി?

സു​ഷ​മാ​ജി​യു​മാ​യി ത​ട്ടി​ച്ചുനോ​ക്കു​ന്ന​ത് വ​ങ്ക​ത്ത​മ​ല്ലേ? ഈ ​നാ​ട്ടി​ൽ പി​റ​ന്ന് ഇ​വി​ട​ത്തെ വാ​യു ശ്വ​സി​ച്ചു വ​ള​ർ​ന്ന അ​വ​ർ​ക്ക് ഇ​വി​ട​ത്തെ എ​ല്ലാ അ​ല​യി​ള​ക്ക​ങ്ങളെ​യും കു​റി​ച്ച് ന​ല്ല ബോ​ധ്യ​മു​ണ്ട്. അ​തുകൊ​ണ്ട് അ​വ​രു​ടെ പോ​രാ​ട്ട​ത്തി​​ന്റെ ഉ​ണ്മ​യും ഊ​ക്കും ന​ന്നാ​യി മ​ന​സ്സി​ലാ​കും ഇ​വി​ട​ത്തു​കാ​ർ​ക്ക്. എ​ന്താ​യാ​ലും, അ​ത്ത​ര​മൊ​രു കു​പ്പാ​യം തീ​രെ ചേ​രി​ല്ല വ​യ​റ്റുപ്പിഴ​പ്പി​നു​ള്ള ഉ​പാ​യം തേ​ടി ഈ ​ന​ഗ​ര​ത്തി​ലേ​ക്ക് ചേ​ക്കേ​റി​യ പാ​വം സൗ​മി​നി ടീ​ച്ച​ർ​ക്ക്.

 

മ​ന​സ്സാ​കെ ക​ല​ങ്ങിമ​റി​യു​ക​യാ​ണ്. ആ​രോ​ടെ​ങ്കി​ലും അ​ഭി​പ്രാ​യം ചോ​ദി​ക്കാമെ​ന്ന് ​െവ​ച്ചാ​ൽ ആ​കെ​ക്കൂ​ടി​യു​ള്ള​ത് പാ​ർവതി മാ​ത്രം. അ​വ​ൾ​ക്കാ​ണെ​ങ്കി​ൽ ഇ​ക്കാ​ര്യത്തി​ൽ ഒ​രു സം​ശ​യ​വു​മി​ല്ല താ​നും. പക്ഷേ, ആ ​പ്രാ​യ​മ​ല്ല​ല്ലോ ത​നി​ക്ക്. കൂ​ടാ​തെ, ഇ​തെ​ല്ലാംകൂ​ടി ത​നി​ച്ചു കൊ​ണ്ടുന​ട​ക്കു​ന്ന​തി​നെ​പ്പ​റ്റി ആ​ലോ​ചി​ക്കാ​നേ വ​യ്യ. ഇ​വ​ർ പ​റ​യു​ന്ന​തുപോ​ലെ ഒ​രു കോ​ർ​പ​റേ​റ്റ​ർ ആ​കു​ക​യെ​ന്നു ​െവ​ച്ചാ​ൽ അ​തൊ​രു ഭാ​രി​ച്ച ചു​മ​ത​ല​യാ​കും. അ​തും തീ​രെ പ​രി​ച​യ​മി​ല്ലാ​ത്ത, ഒ​രുപാ​ട് ച​തി​ക്കു​ഴി​ക​ളു​ള്ള മേ​ഖ​ല. ആ​ർ​ക്കും ഏ​തു സ​മ​യ​ത്തും വ​ന്നു മു​ട്ടാ​വു​ന്ന ഒ​രു വാ​തി​ൽ ഒ​രു​ക്കേ​ണ്ടിവ​രും. എ​ന്തുവ​ന്നാ​ലും ത​​ന്റെ പ്രി​യ​പ്പെ​ട്ട ട്യൂ​ഷ​ൻ സെ​ന്റ​ർ അ​ട​ച്ചുപൂ​ട്ടാ​ൻ വ​യ്യ. ‘മ​ൾ​ട്ടി ടാ​സ്കി​ങ്ങി​നെ’ പ​റ്റി പ​റ​യാ​ൻ എ​ളു​പ്പ​മാ​ണ്. പക്ഷേ അ​തി​നു​ള്ള മ​ന​സ്സും ഊ​ർ​ജ​വു​മി​ല്ല ത​നി​ക്ക്.

എ​ന്താ​യാ​ലും, ഉ​ട​നെ ഒ​രു തീ​രു​മാ​ന​മെ​ടു​ത്തേ പ​റ്റൂ. തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്നു വേ​ണ​മെ​ങ്കി​ലും പ്ര​ഖ്യാ​പി​ക്കാം എ​ന്നാ​ണ് പൂ​ർ​ണിമ സൂ​ചി​പ്പി​ച്ച​ത്. ഒ​ന്നു ര​ണ്ടാ​ഴ്ചക്കുള്ളി​ൽ പാ​ർ​വ​തി പു​ണെ​ക്ക് വ​ണ്ടിക​യ​റും.

ഓ​ളംത​ല്ലു​ന്ന മ​ന​സ്സു​മാ​യി സൗ​മി​നി ഇ​ത്തി​രിനേ​രം ക​ണ്ണ​ട​ച്ചി​രു​ന്നു. പെ​ട്ടെന്നാ​ണ് മി​ന്ന​ൽപോ​ലെ ഒ​രു ചി​ത്രം ഉ​ള്ളി​ൽ തെ​ളി​ഞ്ഞ​ത്.

വി​ലാ​സി​നി​യു​ടെ ചി​രി​ക്കു​ന്ന മു​ഖം.

കു​റെ നാ​ളു​ക​ളാ​യി ത​ന്നെ കു​ഴ​ക്കി​യി​രു​ന്ന ചോ​ദ്യ​ത്തി​ന് പൊ​ടു​ന്ന​നെ ഉ​ത്ത​രം കി​ട്ടി​യ അ​യ​വോ​ടെ സൗ​മി​നി നി​വ​ർ​ന്നി​രു​ന്നു. കു​ട്ടി​ക്കാ​ലം മു​ത​ലേ അ​ങ്ങ​നെ​യാ​ണ്. മ​റ്റു ചി​കി​ത്സ​ക​ൾ ഫ​ലി​ക്കാ​തെ വ​രു​മ്പോ​ൾ സ​മീ​പി​ക്കേ​ണ്ട വൈ​ദ്യ​​ന്റെ പേ​ര് പ​ത്ര​പ്പര​സ്യ​ങ്ങ​ളി​ൽ വ​രു​മ്പോ​ൾ ക​ളി​യാ​ക്കി പ​റ​യാ​റു​ണ്ട്. ‘ഉ​ത്ത​രം കി​ട്ടാ​തെ വ​രു​മ്പോ​ൾ പി.​കെ.​ വി​ലാ​സി​നി!’

പ​തി​വ് പ​രി​ഭ​വ​ങ്ങ​ളു​മാ​യാ​ണ് വി​ലാ​സി​നി ഫോ​ൺ എ​ടു​ത്ത​ത്. എ​പ്പോ​ഴും അ​ങ്ങോ​ട്ട് വി​ളി​ക്കു​ന്ന​ത് താ​ൻത​ന്നെ. മ​റി​ച്ചു​ള്ള വി​ളി അ​പൂ​ർ​വം. പക്ഷേ അ​ത്ത​രം പ​രി​ഭ​വ​ങ്ങ​ളൊ​ന്നും കേ​ൾ​ക്കാ​നു​ള്ള മ​ട്ടി​ലാ​യി​രു​ന്നി​ല്ല സൗ​മി​നി.

“ഓ​ക്കേ. ഓ​ക്കേ. അ​തൊ​ക്കെ പി​ന്നീ​ട്. അ​ത്യാ​വ​ശ്യാ​യി​ട്ട് എ​നി​ക്ക് നി​​ന്റെ അ​ഭി​പ്രാ​യം വേ​ണ്ടി​യി​രി​ക്കു​ന്നു.”

“എ​ന്തുപ​റ്റി? നി​​ന്റെ ശ​ബ്ദം കേ​ട്ട​പ്പോ​ഴേ മ​ന​സ്സി​ലാ​യി ഏ​തോ ഏ​ടാ​കൂ​ട​ത്തി​ൽപെ​ട്ടു​വെ​ന്ന്. ആ​രാ ക​ക്ഷി?’’

“പോ​ടീ. ഇ​ത് അ​ങ്ങ​നെ​യൊ​രു കാ​ര്യ​ല്ല…”

എ​ന്തു സം​ശ​യം ചോ​ദി​ച്ചാ​ലും ചാ​ടി​ക്കേ​റി ഉ​ത്ത​രം പ​റ​യു​ന്ന ശീ​ല​മി​ല്ല വി​ലാസി​നി​ക്ക്. എ​ല്ലാം ന​ല്ലപോ​ലെ ആ​ലോ​ചി​ച്ച ശേ​ഷ​മേ അ​വ​ൾ മ​റു​പ​ടി പ​റ​യാ​റു​ള്ളൂ. വ​ല്ലാ​തെ കു​ഴ​ഞ്ഞ പ്ര​ശ്ന​മാ​ണെ​ങ്കി​ൽ അ​തി​​ന്റെ മേ​ട് സ​ഹി​ക്കേ​ണ്ടിവ​രി​ക അ​വ​ളു​ടെ പു​രി​ക​രോ​മ​ങ്ങ​ൾ​ക്കാ​ണ്. ഇ​ങ്ങ​നെ പി​ഴു​തുമാ​റ്റാ​ൻ തു​ട​ങ്ങി​യാ​ൽ വ​യ​സ്സാ​കു​മ്പോ​ൾ അ​വി​ടെ ബാ​ക്കി​യൊ​ന്നും കാ​ണി​ല്ലെ​ന്ന് ക​ളി​യാ​ക്കാ​റു​ണ്ട് കൂ​ട്ടു​കാ​രി​ക​ൾ.

എ​ന്തോ ഇ​ത്ത​വ​ണ പെ​ട്ടെ​ന്നൊ​രു ഉ​ത്ത​രം പ​റ​യാ​നാ​കാ​തെ വി​ലാ​സി​നി ഒ​ന്ന് മ​ടി​ക്കു​ന്ന​തുപോ​ലെ.

“കാ​ല​ത്തേ നീ​യെ​ന്നെ ഇ​ട​ങ്ങേ​റി​ലാ​ക്കി​യ​ല്ലോ പെ​ണ്ണേ”, അ​വ​ൾ പ​രാ​തി​പ്പെ​ട്ടു. “ഇ​ത് എ​​ന്റെ പ​രി​ധി​യി​ൽ വ​രാ​ത്ത വേ​റൊ​രു പ​ഞ്ചാ​യ​ത്ത്. എ​ന്താ​യാ​ലും, കു​റെനാ​ൾ കൂ​ടി​യി​ട്ടു നീ​യൊ​രു അ​ഭി​പ്രാ​യം ചോ​ദി​ക്ക്യ​ല്ലേ, നി​രാ​ശ​പ്പെ​ടു​ത്താ​ൻ വ​യ്യ. ഇ​ത്തി​രി ക​ഴി​ഞ്ഞു ഞാ​ൻ അ​ങ്ങോ​ട്ട് വി​ളി​ക്കാം. പ​തി​വ് ഹെ​ർ​ബ​ൽ ക​ട്ട​നും കു​ടി​ച്ചു ഉ​ഷാ​റാ​യി അ​പ്പു​റ​ത്തെ സെ​റ്റി​യി​ൽ ഇ​രി​പ്പു​ണ്ട് ഞ​ങ്ങ​ളു​ടെ എ​ൻ​സൈ​ക്ലോ​പീ​ഡി​യ. രാ​ജ്യ​രാ​ഷ്ട്രീയ​വും ലോ​ക​രാ​ഷ്ട്രീ​യ​വും ര​ണ്ടു കൈ​യി​ലു​മെ​ടു​ത്തു അ​മ്മാ​ന​മാ​ടു​ന്ന എ​​ന്റെ ബോ​സ്.”

“ആ​യി​ക്കോ​ട്ടെ, എ​ത്രനേ​രം വേ​ണ​മെ​ങ്കി​ലും എ​ടു​ത്തോ​ളൂ. കൃ​ത്യ​മാ​യൊ​രു സൊ​ല്യൂ​ഷ​ൻ കി​ട്ട്യാ​ൽ മ​തി.”

പക്ഷേ, സൗ​മി​നി​യെ അ​മ്പ​ര​പ്പി​ച്ചുകൊ​ണ്ട് പെ​ട്ടെ​ന്ന് ത​ന്നെ മ​റു​പ​ടി കി​ട്ടി. അ​തും വേ​റൊ​രു മു​റി​യി​ൽനി​ന്ന്.

“ഞാ​ൻ ചോ​ദി​ച്ച​പ്പോ​ൾ ബോ​സ് ഭ​യ​ങ്ക​ര ചി​രി. ഇ​തി​ൽ ക​വ​ടി​യെ​ന്തി​ന് എ​ന്നാ​ണ് മൂ​പ്പ​രു​ടെ സം​ശ​യം. ഇ​ടം വ​ലം നോ​ക്കാ​തെ ചാ​ടി​യി​റ​ങ്ങു​ക ത​ന്നെ. കൂ​ട്ട​ത്തി​ൽ ഒ​രു ഇം​ഗ്ലീ​ഷ് ക​വി​താ​ശ​ക​ല​വും. കാ​ല​വും ഓ​ള​വും ആ​ർ​ക്കും വേ​ണ്ടി കാ​ത്തുനി​ൽ​ക്കാ​റി​ല്ലെ​ന്ന്…”

“എ​ന്റ​മ്മേ!.”

“അ​ത്ഭു​തം വേ​ണ്ടാ. ക​രി​നാ​ക്കാ ബോ​സി​നു. പ​റ​ഞ്ഞാ​ൽ പ​റ​ഞ്ഞ​തുത​ന്നെ. ര​ണ്ടാ​മ​തൊ​രു ചോ​ദ്യ​ത്തി​ന് വ​കു​പ്പി​ല്ല. അ​ന്ന​വി​ടെ ക​ണ്ട അ​മ്മ​യു​ടെ മോ​ൾ​ക്ക് സം​ശയ​മേ പാ​ടി​ല്ലെ​ന്നാ​ണ് മൂ​പ്പ​ര് പ​റ​ഞ്ഞ​ത്. അ​ത്ര​ക്ക് ഈ​ടു​റ​പ്പു​ള്ള​താ​വും നി​​ന്റെ വേ​രു​കള​ത്രെ. സ​ത്യ​ത്തി​ൽ നി​ന്നെ​ക്കാ​ൾ ബോ​സിന് ആ​ദ​ര​വ് നി​​ന്റെ അ​മ്മ​യോ​ടാ​ണെ​ന്ന് തോ​ന്നാ​റു​ണ്ട്. ആ​രും പി​റ​ക്കാ​ൻ കൊ​തി​ക്കു​ന്ന വ​യ​റ് എ​ന്നാ​യി​രു​ന്നു അ​ന്ന​ത്തെ ക​മ​ന്റ്…”

അ​ത് കേ​ട്ട​പ്പോ​ൾ പൊ​ട്ടി​ച്ചി​രി​യാ​യി​രു​ന്നു പാ​ർ​വതി​ക്ക്. ഇ​ത്ര​യും സി​മ്പി​ളാ​യ ഒ​രു ഉ​ത്ത​ര​ത്തി​നാ​യി ഒ​രു ഫോ​ൺ​കോ​ളും അ​റ്റ​ത്തൊ​രു വി​ലാ​സി​നി​യും വേ​ണ​മാ​യിരു​ന്നോ എ​ന്നു മാ​ത്ര​മാ​യി​രു​ന്നു അ​വ​ളു​ടെ സം​ശ​യം.

അ​ങ്ങ​നെ അ​ടു​ത്ത അ​ങ്ക​ത്തി​നു​ള്ള ക​ച്ച മു​റു​ക്കു​ക​യാ​യി അ​മ്മ​യും മ​ക​ളും…

ഒ​രു രാ​വി​ലെ പേ​ടി​ച്ചി​രു​ന്ന വി​വ​രം സൗ​മി​നി​യെ തേ​ടി​യെ​ത്തി. കു​റെ നാ​ളു​ക​ളാ​യി ലോ​ബി​യി​ലെ ത​പാ​ൽ​പ്പെ​ട്ടി തു​റ​ക്കാ​നേ പേ​ടി​യാ​യി​രു​ന്നു അ​വ​ർ​ക്ക്.

അ​ച്ചു​വേ​ട്ട​​ന്റെ ക​ത്ത്. അ​ച്ചു​വേ​ട്ട​നു വേ​ണ്ടി ഇ​ന്ദി​ര എ​ഴു​തി​യി​രി​ക്കു​ന്നു. നോ​ട്ട് പു​സ്ത​ക​ത്തി​ൽനി​ന്ന് ചീ​ന്തി​യെ​ടു​ത്ത വ​ര​യി​ട്ട ക​ട​ലാ​സ്. ക​റു​ത്ത മ​ഷി​യി​ൽ ഉ​രു​ണ്ട അ​ക്ഷ​ര​ങ്ങ​ൾ.

രാ​മ​ച​ന്ദ്ര​ൻ മാ​ഷ് പോ​യി. വെ​റും മൂ​ന്നു വാ​ക്കു​ക​ളി​ൽ ഒ​ടു​ങ്ങി​യ വ​ലി​യൊ​രു ജീ​വി​തം.

മ​രി​ക്കു​ന്ന​തി​ന് മൂ​ന്നു നാ​ല് ദി​വ​സം മു​മ്പ് ത​ന്നെ ബോ​ധം പോ​യ​ത്രെ. അ​തേവ​രെ സ്വ​സ്ഥ​മാ​യി കി​ട​ന്നി​രു​ന്ന ആ​ൾ പ​തി​വി​ല്ലാ​തെ പി​ച്ചും പേ​യും പ​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ കൂ​ടു​ത​ലൊ​ന്നും ചെ​യ്യാ​നി​ല്ലാ​യി​രു​ന്നു ഡോ​ക്ട​ർ​മാ​ർ​ക്ക്…അ​വി​ടെ നി​റു​ത്തി സൗ​മി​നി.

ക​ണ്ണു​ക​ൾ ക​ട​യു​ന്നു. കാ​ഴ്ച മ​ങ്ങു​ക​യാ​ണോ? ആ ​ക​ത്തും കൈ​യി​ൽ വെച്ചു മ​ര​വി​ച്ചി​രി​ക്കു​ക​യാ​ണ് അ​വ​ർ. ക​ണ്ടു മ​റ​ന്ന ദൃ​ശ്യ​ങ്ങ​ൾ ഉ​ള്ളി​ൽ കൂ​ടി​ക്കു​ഴ​യു​മ്പോ​ൾ വി​ങ്ങ​ൽ അ​ട​ക്കാ​ൻ പാ​ട് പെ​ടു​ക​യാ​ണ്... മു​ടി ഇ​രു​വ​ശ​ത്തും പി​ന്നി​യി​ട്ട ഒ​രു പാ​വാ​ടക്കാ​രി ഏങ്ങ​ല​ടി​ച്ചു ക​ര​യു​ന്ന​തുപോ​ലെ. അ​ന്തി​മ​ഴ കു​ളി​ര് പ​ട​ർ​ത്തി​യ സാ​യാ​ഹ്നം മ​ങ്ങി​യ ഓ​ർ​മയി​ൽ... ജാ​ല​ക​ച്ചി​ല്ലു​ക​ളി​ൽ ഏ​തോ പ​ക്ഷി മു​ട്ടി​യു​ണ​ർ​ത്താ​ൻ നോ​ക്കുന്നു​ണ്ടോ? വി​യ​ർ​പ്പി​ൽ കു​തി​ർ​ന്ന ക​ൺ​പോ​ള​ക​ൾ വി​ട​ർ​ത്താ​ൻ മ​ടി​ച്ച ആ​ല​സ്യം.

ആ ​ചു​ളു​ങ്ങി​യ ക​ട​ലാ​സ് പാ​ർ​വതി​യു​ടെ നേ​ർ​ക്ക് നീ​ട്ടി സൗ​മി​നി ക​ണ്ണ​ട​ച്ചിരു​ന്നു...

മാ​ഷ് ടെ ശേ​ഷി​ച്ച സ​മ്പാ​ദ്യ​വും ഭാ​ര്യ​യു​ടെ സ്വ​ർ​ണ​പ്പ​ണ്ട​ങ്ങ​ളു​മെ​ല്ലാം ചി​കി​ത്സക്കാ​യി പൊ​ലി​ഞ്ഞി​രു​ന്നു. ചി​ല പ​ഴ​യ വി​ദ്യാ​ർ​ഥി​ക​ളും വാ​യ​ന​ശാ​ല പ്ര​വ​ർ​ത്ത​ക​രും കൂ​ടി സ്വ​രൂ​പി​ച്ചി​രു​ന്ന പ​ണ​വും തീ​ർ​ന്ന​തോ​ടെ കൂ​ടെനി​ന്നി​രു​ന്ന അ​ന​ന്ത​ര​വ​ൻ കൈ ​മ​ല​ർ​ത്തി. ഇ​നി ബാ​ക്കി​യു​ള്ള​ത് താ​മ​സി​ച്ചി​രു​ന്ന വീ​ടും പ​റ​മ്പും മാ​ത്രം. അ​തി​ൽ കൈവെക്കാൻ അ​യാ​ൾ മ​ടി​ച്ച​പ്പോ​ൾ ഏ​തോ സ​ന്ന​ദ്ധ സം​ഘ​ട​ന​യു​ടെ ശു​ശ്രൂ​ഷാ​ല​യക്കാ​ർ ഏ​റ്റെ​ടു​ത്തു… മൂ​ന്നു ദി​വ​സ​മേ കി​ട​ന്നു​ള്ളൂ അ​വി​ടെ… ക​ർ​മങ്ങ​ളെ​ല്ലാം ഇ​ന്ന​ലെ​യാ​ണ് തീ​ർ​ന്ന​ത്…

ഇ​ന്ദി​ര​യു​ടെ കാ​ഴ്ച കു​റേ​ക്കൂ​ടി ഭേ​ദ​മാ​യി​ട്ടു​ണ്ട​ത്രെ. ഉ​ദ്ദേ​ശി​ച്ച​തി​നേ​ക്കാ​ൾ ഭേ​ദം എ​ന്നാ​ണ് ടൗ​ണി​ലെ രാ​ധാ​കൃ​ഷ്ണ​ൻ ഡോ​ക്ട​ർ പ​റ​ഞ്ഞ​ത്. ഇ​ങ്ങ​നെ പോ​യാ​ൽ ഇ​ട​ത്തേ ക​ണ്ണ് വ​ല​ത്തേ​തി​നോ​ട്‌ കൂ​ട്ടു​കൂ​ടാ​ൻ വ​ലി​യ താ​മ​സ​മു​ണ്ടാ​വി​ല്ല​ത്രെ. കാ​ശ് ഒ​രുപാ​ട് ചി​ല​വാ​യ​ത്രേ. അ​മ്മ​യു​ടെ ഉ​ള്ളി​ൽ ഇ​ത്ര​ക്കും സ്നേ​ഹ​മു​ണ്ടെ​ന്ന് ഇ​പ്പോ​ഴാ​ണ് മ​ന​സ്സി​ലാ​വു​ന്ന​ത്.

പാ​ർ​വതി ക​ത്ത് വാ​യി​ച്ചു തീ​രു​മ്പോ​ഴും ക​ണ്ണ​ട​ച്ചു മു​ഖം കു​നി​ച്ചി​രി​ക്കു​ക​യാ​ണ് സൗ​മി​നി.

‘‘അ​മ്മേ...’’ അ​വ​ൾ ചു​മ​ലി​ൽ ത​ട്ടിവി​ളി​ച്ചു.

ക​വി​ളി​ലൂ​ടെ ക​ണ്ണീ​ർ ഒ​ലി​ച്ചി​റ​ങ്ങു​ന്നു​ണ്ട്. ഇ​ത്രനേ​രം പി​ടി​ച്ചു നി​റു​ത്തി​യി​രു​ന്ന ക​ണ്ണീ​ർ. എ​ളു​പ്പ​ത്തി​ലൊ​ന്നും ഇ​ള​കാ​ത്ത അ​മ്മ.

‘‘ഇ​ത് പ്ര​തീ​ക്ഷി​ച്ച​താ​ണ​ല്ലോ.” പാ​ർ​വതി സ​മാ​ധാ​നി​പ്പി​ക്കാ​ൻ നോ​ക്കി. “ഏ​റ്റ​വും ഒ​ടു​വി​ൽ ഏ​തോ പാ​ലി​യേ​റ്റിവ് കെ​യ​ർ യൂ​നിറ്റി​ലാ​യി​രു​ന്നെ​ന്ന് തോ​ന്ന​ണു. എ​ന്തായാ​ലും അ​ധി​കം കാ​ലം അ​വ​ടെ കെ​ട​ന്നു ന​ര​കി​ക്കാ​തെ പോ​യ​ത് പു​ണ്യം.’’

‘‘ര​ക്ഷ​യി​ല്ലാ​ന്ന് അ​ന്ന് ക​ണ്ട​പ്പോ​ഴേ തോ​ന്നി​യ​താ​ണ്. എ​ന്നാ​ലും അ​വ​സാ​നം ഇ​ങ്ങ​നെ ആ​യ​ല്ലോ​ന്ന് ഓ​ർ​ക്കു​മ്പോ വെ​ഷ​മം തോ​ന്നു​വാ​ണ്. ആ​രേം ദ്രോ​ഹി​ക്കാ​ത്ത പാ​വം മ​നു​ഷ്യ​ൻ.’’

‘‘അ​ല്ലെ​ങ്കി​ലും ന​ല്ല മ​നു​ഷ്യ​രെ​യാ​ണ് ആ​ദ്യം മു​ക​ളി​ലേ​ക്ക് വി​ളി​ക്കു​ക എ​ന്ന് അ​മ്മത​ന്നെ പ​റ​യാ​റി​ല്ലേ.’’

‘‘എ​ന്നാ​ലും എ​ന്തൊ​ക്കെ​യോ തോ​ന്ന​ണു. ഞാ​ൻ ഇ​ത്തി​രി നേ​രം കെ​ട​ക്ക​ട്ടെ.’’

അ​മ്മ പ​തി​യെ എ​ണീ​ക്കു​ന്ന​തും ആ​ടി​യാ​ടി കി​ട​പ്പു​മു​റി​യി​ലേ​ക്കു പോ​കുന്ന​തും നോ​ക്കി​യി​രി​ക്കു​മ്പോ​ൾ പൊ​രു​ള​റി​യാ​ത്ത ആ ​ബ​ന്ധ​ത്തി​ന് തി​രി​ച്ച​റി​യാ​നാവാ​ത്ത ആ​ഴ​മു​ണ്ടെ​ന്ന് ബോ​ധ്യമാ​യി മ​ക​ൾ​ക്ക്.

ഉ​ണ്മ​യ​റി​യാ​ത്ത ഒ​രു ബ​ന്ധ​ത്തി​​ന്റെ അ​വ​സാ​നം. പാ​ർ​വതി നെ​ടു​വീ​ർ​പ്പി​ട്ടു.

പാ​ർ​വതി​യെ യാ​ത്ര​യാ​ക്കാ​ൻ തീ​വ​ണ്ടി​യാ​പ്പീ​സി​ൽ കാ​ത്തുനി​ൽ​ക്കു​ക​യാ​ണ് സൗ​മി​നി. പാ​ർ​വ​തി​യോ​ടൊ​പ്പം നീ​ലി​മ​യു​മു​ണ്ട്. പ​ഠി​ക്കു​ന്ന​ത് ര​ണ്ടു കോ​ളേ​ജി​ലാ​ണെങ്കി​ലും താ​മ​സം ഒ​രേ ഫ്ലാ​റ്റി​ൽത​ന്നെ. പാ​ർ​വതി​ക്ക് സൗ​ക​ര്യ​മു​ള്ള പാ​ർ​പ്പി​ടം. അ​തി​നുവേ​ണ്ടി അ​ഞ്ചെ​ട്ടു കി​ലോ​മീ​റ്റ​ർ ബൈ​ക്കോ​ടി​ക്കാ​ൻ ത​യാ​റാ​ണ് നീ​ലി​മ. കൂ​ട​പ്പി​റ​പ്പാ​യ ബൈ​ക്ക് ബ്രേ​ക്കു​വാ​നി​ൽ ക​യ​റ്റി​യി​ട്ടു​ണ്ട്…​താ​ൻ കൂ​ടെ​യി​ല്ലെ​ങ്കി​ൽ അ​വ​ളെ​ങ്ങാ​നും പി​ഴ​ച്ചുപോ​യാ​ലോ? നീ​ലി​മ​യെ യാ​ത്ര​യാ​ക്കാ​ൻ ഒ​രുപാ​ട് പേ​രു​ണ്ട്, താ​ടി​യും മു​ടി​യു​മാ​യി. എ​ന്തൊ​രു യാ​ത്ര​യ​യ​പ്പ്. ഇ​വ​ളെ​ന്താ വി​ദേ​ശ​യാ​ത്ര​ക്കോ മ​റ്റോ പോ​വാ​ണോ, പാ​ർ​വ​തി പി​റു​പി​റു​ത്തു. എ​ന്താ​യാ​ലും പാ​ർ​വതി​യെ വ​ണ്ടികേ​റ്റാ​ൻ ഒ​രാ​ൾത​ന്നെ ധാ​രാ​ളം. ത​​ന്റെ പ്രി​യ​പ്പെ​ട്ട കൂ​ട്ടു​കാ​രി സൗ​മി​നി ടീ​ച്ച​ർ.

സ്റ്റേ​ഷ​​ന്റെ അ​റ്റ​ത്തുനി​ന്ന് മ​ണി മു​ഴ​ങ്ങി. വ​ണ്ടി വ​രാ​റാ​യി.

“ഇ​നി അ​ടു​ത്ത ത​വ​ണ ടീ​ച്ച​റെ കാ​ണു​മ്പോ​ൾ വീ​ടി​നു മു​മ്പി​ൽ ഒ​രു ആ​ൾ​ക്കൂ​ട്ടം കാ​ണും, അ​ല്ലേ?”

“ങ്ങേ?”

“​ഈ കോ​ർ​പ​റേ​റ്റ​ർ എ​ന്നു പ​റ​യ​ണ​ത് നി​സ്സാ​ര പാ​ർ​ട്ട്യാ?”

“പോ ​കു​ട്ടീ…”

വ​ണ്ടി വ​രു​ന്ന​തി​നുമു​മ്പ് പൂ​ർ​ണി​മ ഓ​ടി​ക്കി​ത​ച്ചു വ​രു​ന്ന​തു ക​ണ്ടു.

“ഹാ​വൂ, പാ​ർ​വ​തി​യെ കേ​റ്റി​വി​ടാ​നും ആ​ളു​ണ്ട്. അ​തു​മൊ​രു വ​ല്ല്യ പ​ത്ര​ക്കാ​രി.”

പക്ഷേ, അ​വ​ൾ വ​ന്ന​ത് സൗ​മി​നി​യെ കാ​ണാ​നാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ് മി​ക്ക​വാ​റും ഇ​ന്നുത​ന്നെ പ്ര​ഖ്യാ​പി​ക്കു​മ​ത്രേ. ടീ​ച്ച​റെ അ​റി​യി​ക്കാ​ൻ പ​റ​ഞ്ഞുവി​ട്ടി​രിക്കു​ക​യാ​ണ് സു​ഷ​മാ​ജി.

“ഓ…” ​സൗ​മി​നി മൂ​ളി.

വ​ണ്ടി വ​ന്നു. നീ​ലി​മ​ക്കു വേ​ണ്ടി ക​ര​യാ​ൻ വീ​ട്ടു​കാ​രു​ണ്ടാ​യി​രു​ന്നു. പാ​ർ​വ​തി​ക്കു വേ​ണ്ടി ചി​രി​ക്കാ​ൻ അ​മ്മ​യും.

അ​നു​ബ​ന്ധം:

നോ​വ​ൽ എ​ഴു​തി​ക്ക​ഴി​ഞ്ഞ​പ്പോ​ൾ അ​തി​ന് എ​ന്തു പേ​രി​ട​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ കു​ഴ​ങ്ങി നോ​വ​ലി​സ്റ്റ്. ഇ​ക്കാ​ര്യ​ത്തി​ൽ അ​വ​സാ​ന​ത്തെ തീ​രു​മാ​നം ത​ന്റേ​ത് മാ​ത്ര​മാണെ​ങ്കി​ലും, അ​തി​ൽ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടു​ന്ന​തി​ൽ തെ​റ്റില്ലെ​ന്ന് അ​യാ​ൾ​ക്ക് തോ​ന്നി. ആ ​പേ​രി​നോ​ട് യോ​ജി​ക്കാ​തെ അ​വ​ർ വ​ഴ​ക്കി​ട്ട് ഇ​റ​ങ്ങിപ്പോ​യാ​ലോ? നോ​വ​ൽ ശൂ​ന്യ​മാ​യ​തു ത​ന്നെ. പി​ന്നെ ഒ​ഴി​ഞ്ഞ താ​ളു​ക​ൾ നോ​ക്കി നെ​ടു​വീ​ർ​പ്പി​ടു​ക​യേ വ​ഴി​യു​ള്ളൂ. ഇ​തി​നി​ട​യി​ലാ​ണ് അ​മ്മ​യും മകളും ത​മ്മി​ലു​ള്ള ത​ർ​ക്കങ്ങ​ൾ കേ​ൾ​ക്കാ​ൻ ഇ​ട​യാ​യ​ത്. അ​തും സാ​മാ​ന്യം ഉ​റ​ക്കെത​ന്നെ. കാ​ത് കൂ​ർ​പ്പി​ക്കു​ന്ന ഏ​ത് ന​ല്ല വാ​യ​ന​ക്കാ​ര​നും കേ​ൾ​ക്കാ​വു​ന്ന ശ​ബ്ദ​ങ്ങ​ൾ.

‘‘പേ​ര് അ​മ്മേ​ട​ന്നെ.’’ വാ​ദി​ക്കു​ക​യാ​ണ് മ​ക​ൾ.

‘‘അ​തെ​ങ്ങ​നെ​യാ? മോ​ള​ല്ലേ ഈ ​ക​ഥ​യെ ഇ​ത്ര​യും മു​ന്നോ​ട്ട് കൊ​ണ്ടുപോ​യ​ത്?’’

‘‘പക്ഷേ ആ​ദ്യാ​വ​സാ​നം നെ​റ​ഞ്ഞുനി​ക്ക​ണ​ത് അ​മ്മ​ന്ന്യാ.’’

‘‘പാ​ർ​വതി​യി​ല്ലെ​ങ്കി​ൽ സൗ​മി​നീ​മി​ല്ല.’’ ഉ​റ​ച്ച ശ​ബ്ദം. ‘‘നീ​യെ​​ന്റെ മോ​ള് മാ​ത്ര​ല്ല അ​മ്മ​യും കൂ​ട്ടു​കാ​രി​യും…’’

‘‘ഒ​ര​മ്മേ​ൽനി​ന്നേ ഏ​തു പാ​ർ​വതീ​മു​ണ്ടാ​വൂ.’’

‘‘അ​ത് വെ​റും ജ​നി​ത​കം. പക്ഷേ സൗ​മി​നി​യെ പൂ​രി​പ്പി​ക്കാ​ൻ ഒ​രു പാ​ർ​വതി​ക്കേ ക​ഴി​യൂ.’’

അ​ത​ങ്ങ​നെ നീ​ണ്ടുപോ​യെ​ങ്കി​ലും കേ​ൾ​ക്കാ​ൻ ര​സ​മാ​യി​രു​ന്നു നോ​വ​ലി​സ്റ്റി​ന്. ഒ​ടു​വി​ൽ പാ​ർ​വതി മി​ണ്ടാ​താ​യ​പ്പോ​ൾ നോ​വ​ലി​​ന്റെ പേ​ര് താ​നെ ഉ​റ​ച്ചുകി​ട്ടി.. പാ​ർ​വതി. പാ​ർ​വതി ത​ന്നെ.

(അ​വ​സാ​നി​ച്ചു)

(ചിത്രീകരണം: സതീഷ്​ ചളിപ്പാടം)

News Summary - weekly novel