Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightWeeklychevron_rightNovelchevron_rightനോവൽ തുടങ്ങുന്നു; '9MM ...

നോവൽ തുടങ്ങുന്നു; '9MM ​െബ​രേ​റ്റ' യുടെ ആദ്യ ഭാഗങ്ങൾ വായിക്കാം

text_fields
bookmark_border
നോവൽ തുടങ്ങുന്നു; 9MM ​െബ​രേ​റ്റ യുടെ ആദ്യ ഭാഗങ്ങൾ വായിക്കാം
cancel

മാധ്യമം ആഴ്ചപ്പതിപ്പിൽ വി​നോ​ദ്​​ കൃ​ഷ്​​ണയെ​ഴുതുന്ന 9MM ​െബ​രേ​റ്റ എ​ന്ന നോ​വ​ലിന്‍റെ ആദ്യലക്കങ്ങൾ വായിക്കാം. ചി​ത്രീ​ക​ര​ണം: തോ​ലി​ൽ സു​രേ​ഷ്​

ര​ണ്ട് ദേ​ശ​ഭ​ക്ത​ർ

അ​ലി​സി​യ ഗ​ര്‍സ

ആ​ഫ്രി​ക്ക​ന്‍ അ​മേ​രി​ക്ക​ന്‍ പെ​ണ്‍കു​ട്ടി.

വ​യ​സ്സ്: ഇ​രു​പ​ത്തി ഏ​ഴ്

ശി​വ​റാം ഗോ​ദ്ര​യെ ക​ണ്ടു​മു​ട്ടു​ന്ന​ത് വ​രെ ഏ​കാ​ന്ത​ത​യു​ടെ മേ​ല്‍വി​ലാ​സ​മാ​യി​രു​ന്നു അ​വ​ള്‍. നാ​ളെ പു​ല​ര്‍ച്ചെ അ​യാ​ള്‍ ഇ​ന്ത്യ​ക്ക് മ​ട​ങ്ങു​ക​യാ​ണ്. ദു​ഷ്​​ട​ന്‍. ഇ​നി അ​വ​ളെ സം​ബ​ന്ധി​ച്ച് അ​യാ​ള്‍ ഒ​രി​ന്ത്യ​ന്‍ സ്മാ​ര​കം മാ​ത്ര​മാ​ണ്. അ​ചേ​ത​ന​മാ​യ ഒ​ന്ന്. ശ്വ​സി​ക്കു​ക​യും ച​ലി​ക്കു​ക​യും ചെ​യ്യാ​ത്ത ഓ​ർ​മ​ക​ളെ ഇ​നി എ​ന്തി​നു കൊ​ള്ളാം. ഉ​റ​ങ്ങു​ന്ന​തി​നു മു​മ്പ് അ​വ​ള്‍ ശി​വ​റാം ഗോ​ദ്ര​ക്ക് ടെ​ക്​​സ്​​റ്റ്​ ചെ​യ്തു. ശു​ഭ​യാ​ത്ര! ഉ​ട​ന്‍ റി​പ്ലേ വ​ന്നു. ഒ​രു ഇ​മോ​ജി.

മെ​മ്മോ​റി​യ​ല്‍ പാ​ര്‍ക്കി​ല്‍ ​െവ​ച്ച് അ​വ​സാ​നം ക​ണ്ട​തി​െ​ൻ​റ സ​ങ്ക​ടം പു​തു​ക്കി​ക്കൊ​ണ്ട് അ​വ​ള്‍ ധൃ​ത​ഗ​തി​യി​ല്‍ വീ​ണ്ടും ടെ​ക്​​സ്​​റ്റ്​​ചെ​യ്തു.

FREEDOM IS NOT FREE

അ​യാ​ള്‍ക്കു​ള്ള അ​ലി​സി​യ​യു​ടെ അ​വ​സാ​ന സ​ന്ദേ​ശം ആ​യി​രു​ന്നു അ​ത്.

അ​ലി​സി​യ

സിം​ഗി​ള്‍

ഫേ​സ്ബു​ക്കി​ലെ സ്​​റ്റാ​റ്റ​സ് തി​രു​ത്തി​യ ശേ​ഷം അ​വ​ള്‍ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ്‌ ചെ​യ്തു. എ​ന്നി​ട്ട് പ​ഴ​യ മേ​ല്‍വി​ലാ​സ​ത്തി​ലേ​ക്ക് മ​ന​സ്സി​നെ പൊ​തി​ഞ്ഞ​യ​ച്ചു. അ​യാ​ള്‍ രാ​ജി െവ​ച്ച​ത് ജോ​ലി​യി​ല്‍നി​ന്ന് മാ​ത്ര​മ​ല്ല അ​വ​ളു​ടെ ജീ​വി​ത​ത്തി​ല്‍നി​ന്ന് കൂ​ടി​യാ​യി​രു​ന്നു.

ഒ​രേ ല​ക്ഷ്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കാ​ലി​ഫോ​ർ​ണി​യ​യി​ലെ സാ​ൻ​റാ ക്ലാ​ര​യി​ലു​ള്ള ഗൂ​ഗി​ൾ ഓ​ഫീ​സി​ൽനി​ന്നും ശി​വ​റാം ഗോ​ദ്ര​യും വി​മ​ൽ വ​ൻ​സാ​ര​യും രാ​ജി​വെ​ച്ച​ത്. യു.​എ​സി​ൽ​നി​ന്നു​ള്ള ഡ​യ​റ​ക്ട് ഫ്ലൈ​റ്റി​ലെ ബോ​റ​ൻ യാ​ത്ര​ക്കു ശേ​ഷം ഒ​രു സെ​പ്​​റ്റം​ബ​ർ പ​തി​നൊ​ന്നി​നാ​ണ് അ​വ​ർ ഡ​ൽ​ഹി​യി​ൽ വി​മാ​ന​മി​റ​ങ്ങി​യ​ത്. ഡ​ൽ​ഹി​യി​ൽ​നി​ന്ന് അ​വ​ർ നേ​രെ പോ​യ​ത് മും​ബൈ​യി​ലേ​ക്കാ​ണ്. ത​ങ്ങ​ളു​ടെ ല​ക്ഷ്യം നി​റ​വേ​റ്റാ​നാ​യി മും​ബൈ​യി​ൽ​നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​ണ് ന​ല്ല​തെ​ന്ന് അ​വ​ർ ആ​ദ്യ​മേ തീ​രു​മാ​നി​ച്ചി​രു​ന്നു. അ​തി​നാ​ൽ ഓ​ൺ​ലൈu​ൻ വ​ഴി ഒ​രു ബ്രോ​ക്ക​റെ ക​ണ്ടെ​ത്തു​ക​യും ദാ​ദ​റി​ലെ റെ​യി​ൽ​വേ​സ്​​റ്റേ​ഷ​ന​ടു​ത്ത് മൂ​ന്നു​മു​റി ഫ്ലാ​റ്റ് വാ​ട​ക​ക്ക്​ എ​ടു​ക്കു​ക​യും ചെ​യ്തു. ശി​വ​റാം ഗോ​ദ്ര ഗു​ജ​റാ​ത്തി​യാ​ണ്. വി​മ​ൽ വ​ൻ​സാ​ര മ​ഹാ​രാ​ഷ്​​ട്രീ​യ​നും. സ്വ​ഭാ​വ​ത്തി​ൽ വ​ള​രെ ഏ​റെ വൈ​രു​ധ്യ​മു​ള്ള ഈ ​ചെ​റു​പ്പ​ക്കാ​ർ എ​ങ്ങ​നെ​യാ​ണ് ആ​ത്മ​ബ​ന്ധം സ്ഥാ​പി​ച്ച​തെ​ന്ന് അ​തി​ശ​യി​ച്ചു​പോ​കും. പോ​ത്തും പ​ന്നി​യും ക​ണ​ക്ക് അ​വ​രു​ടെ സ്വ​ഭാ​വം വേ​ർ​തി​രി​ച്ചെ​ടു​ക്കാ​നാ​കും.
ന​ഗ​ര​ത്തി​െ​ൻ​റ സ്വ​പ്ന​ങ്ങ​ളും കാ​റ്റും വെ​ളി​ച്ച​വും ക​ട​ക്കു​ന്ന വി​ശാ​ല​മാ​യ ഫ്ലാ​റ്റാ​യി​രു​ന്നു അ​ത്. ബ്രോ​ക്ക​ർ പു​തി​യ താ​മ​സ​ക്കാ​ർ എ​ത്തു​ന്ന​തി​ന് ര​ണ്ടു​ദി​വ​സം മു​മ്പേ എ​ല്ലാം വൃ​ത്തി​യാ​ക്കി​െ​വ​ച്ചി​രു​ന്നു. ഒ​രു പൂ​ജാ​മു​റി ഒ​ഴി​ച്ച് ഇ​ൻ​റീ​രി​യ​റി​ൽ വ​ലി​യ ആ​ർ​ഭാ​ട​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. വാ​ട്സാ​പ്പി​ൽ ബ്രോ​ക്ക​ർ അ​യ​ച്ചു​കൊ​ടു​ത്ത ചി​ത്ര​ത്തി​ലു​ള്ള​തു​പോ​ലെ ത​ന്നെ വൃ​ത്തി​യും വെ​ടി​പ്പും നേ​രി​ൽ ക​ണ്ട് ബോ​ധ്യ​പ്പെ​ട്ട ശി​വ​റാം ഗോ​ദ്ര​യു​ടെ മു​ഖ​ത്ത് അ​തി​െ​ൻ​റ സ​ന്തോ​ഷം പ്ര​ക​ട​മാ​യി​രു​ന്നു. വി​മ​ൽ വ​ൻ​സാ​ര പെ​ട്ടെ​ന്ന് വി​കാ​ര​ത്തി​നു അ​ടി​മ​പ്പെ​ടു​ന്ന ആ​ള​ല്ല. ആ​വ​ശ്യ​ത്തി​നു മാ​ത്രം സം​സാ​രി​ക്കു​ന്ന പ്ര​കൃ​ത​മാ​യി​രു​ന്നു അ​യാ​ളു​ടേ​ത്. മ​റ്റു​ള്ള​വ​രെ ആ​ക​ർ​ഷി​ക്കു​ന്ന ശാ​ന്ത​മാ​യൊ​രു ഭാ​വ​മാ​ണ് എ​പ്പോ​ഴും. മൗ​ന​ത്തി​െ​ൻ​റ പു​ഴ ഉ​ദ്ഭ​വി​ക്കു​ന്ന​ത് വ​ൻ​സാ​ര​യി​ൽ​നി​ന്നാ​ണെ​ന്നാ​ണ് വി​ദേ​ശ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ക​ളി​യാ​ക്കാ​റു​ള്ള​ത്.

ബ്രോ​ക്ക​ർ ബാ​ക്കി കാ​ശ് വാ​ങ്ങി​പ്പോ​യ​തും ശി​വ​റാം ഗോ​ദ്ര ഫ്ലാ​റ്റി​െ​ൻ​റ ബാ​ൽ​ക്ക​ണി​യി​ൽ പോ​യി പു​റ​ത്തേ​ക്ക് നോ​ക്കി നി​ന്നു. ത​െ​ൻ​റ ല​ക്ഷ്യ​ത്തെ സ്വ​യം ഓ​ർ​മ​പ്പെ​ടു​ത്താ​നാ​യി ഇ​ട​യ്ക്ക് ആ​കാ​ശ​ത്തേ​ക്ക് ത​ല​യു​യ​ർ​ത്തി നോ​ക്കി നി​ൽ​ക്കു​ന്ന ശീ​ലം അ​യാ​ൾ​ക്കു​ണ്ട്. ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന് ആ​കാ​ശം നോ​ക്കി​യ​പ്പോ​ൾ മേ​ഘ​ങ്ങ​ൾ നി​ർ​മി​ച്ച അ​വ്യ​ക്ത​മാ​യ രൂ​പം കു​റ​ച്ചു​കൂ​ടി തെ​ളി​ഞ്ഞു​വ​ന്ന് ത​െ​ൻ​റ ആ​രാ​ധ​നാ പു​രു​ഷ​െ​ൻ​റ മു​ഖ​ഭാ​വം പു​ൽ​കു​ന്ന​ത് ഒ​രു നി​മി​ഷം ശി​വ​റാം ഗോ​ദ്ര ആ​സ്വ​ദി​ച്ചു. നി​യ​ന്ത്ര​ണം വി​ട്ട് പൊ​ട്ടി​ച്ചി​രി​ച്ച ശേ​ഷം അ​യാ​ൾ കു​റേ​നേ​രം കൂ​ടി ബാ​ൽ​ക്ക​ണി​യി​ലെ കാ​റ്റി​നൊ​പ്പം നി​ന്നു.

ല​ഗേ​ജി​ൽ​നി​ന്ന് ത​െ​ൻ​റ പ്രി​യ​പ്പെ​ട്ട പു​സ്ത​ക​ങ്ങ​ൾ അ​ല​മാ​ര​യി​ൽ ​െവ​ച്ച​ശേ​ഷം വി​മ​ൽ വ​ൻ​സാ​ര ഉ​ടു​തു​ണി​യ​ഴി​ച്ച് കു​ളി​ക്കാ​ൻ ക​യ​റി. അ​യാ​ളു​ടെ കൈ​ത്ത​ണ്ട​യി​ൽ ഹ​നു​മാ​െ​ൻ​റ രൂ​പം പ​ച്ച​കു​ത്തി​യി​രു​ന്നു.

''ജ​യ്ബ​ജ് രം​ഗ് ബ​ലി!''

സ്വാ​ഭാ​വി​ക ത​ണു​പ്പി​ല്ലാ​ത്ത ജ​ലം ദേ​ഹ​ത്ത് വീ​ണ​പ്പോ​ൾ അ​യാ​ൾ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ്, ത​െ​ൻ​റ മ​ധു​ര​പ​തി​നേ​ഴി​ൽ ലോ​ക്ക​ൽ ​െട്ര​യി​നി​ൽ അ​ള്ളി​പ്പി​ടി​ച്ച് ക​യ​റാ​നും ത​ള്ള​ലി​ൽ വീ​ഴാ​തി​രി​ക്കാ​നും ഉ​രു​വി​ടു​മാ​യി​രു​ന്ന അ​തേ താ​ള​ത്തി​ൽ, അ​തേ ഊ​ർ​ജ​ത്തി​ൽ ര​ണ്ടാ​മ​തൊ​ന്നു​കൂ​ടി ഉ​രു​വി​ട്ടു. എ​ന്ത് ആ​ന​ന്ദ​മാ​ണെ​ന്നോu അ​ത​യാ​ൾ​ക്ക് ന​ൽ​കി​യ​ത് അ​യാ​ളു​ടെ ദേ​ഹ​രോ​മ​ങ്ങ​ൾ മാ​ത്ര​മ​ല്ല വൃ​ഷ​ണ​വും ഒ​ന്ന് എ​ഴു​ന്നു​നി​ന്നു.


അ​തി​വേ​ഗ​പാ​ത​യി​ലൂ​ടെ നി​ത്യ​വും പാ​ഞ്ഞ് പോ​കു​ന്ന, മ​നു​ഷ്യ​ശ​രീ​ര​ങ്ങ​ളെ കു​ത്തി​നി​റ​ച്ച തീ​വ​ണ്ടി​ക​ൾ അ​ന്യ​മ​ത​സ്ഥ​രെ പു​റ​ന്ത​ള്ളു​ക​യും, ട്രാ​ക്കി​ൽ ത​ല​യ​ടി​ച്ച് വീ​ണ അ​വ​രൊ​ക്കെ​യും മ​രി​ക്കു​ന്ന കാ​ഴ്ച അ​യാ​ൾ എ​ത്ര ക​ണ്ടി​രി​ക്കു​ന്നു. അ​പ്പോ​ഴൊ​ക്കെ വേ​ണ്ടെ​ന്ന് ​െവ​ച്ചാ​ലും അ​റി​യാ​തെ ത​െ​ൻ​റ ഉ​ട​ലി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റു​ന്ന നി​ർ​വ​ചി​ക്കാ​നാ​വാ​ത്ത ഒ​രു ത​രം ആ​ന​ന്ദം ഉ​ണ്ട്. വ​രും ദി​വ​സ​ങ്ങ​ളി​ൽ ഈ ​ന​ഗ​ര​ത്തി​ൽ താ​ന​ത് ഒ​രി​ക്ക​ൽ​കൂ​ടി പ​ണ്ട​ത്തേ​ക്കാ​ൾ തീ​വ്ര​മാ​യി, യാ​തൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ലാ​തെ അ​നു​ഭ​വി​ക്കു​മെ​ന്ന് ഓ​ർ​ത്ത​പ്പോ​ൾ ഗം​ഗാ​ജ​ല​ത്തി​ൽ കു​ളി​ക്കു​ന്ന​താ​യി വി​മ​ൽ വ​ൻ​സാ​ര​ക്ക്​ അ​നു​ഭ​വ​പ്പെ​ട്ടു.

മ​നു​ഷ്യ​ൻ ആ​ധു​നി​ക​നാ​കു​മ്പോ​ൾ മ​ത​ത്തി​ൽ​നി​ന്ന് പു​റ​ത്തേ​ക്ക് ക​ട​ക്കു​ക​യും കു​റേ​ക്കൂ​ടി ആ​ധു​നി​ക​നാ​കു​മ്പോ​ൾ മ​ത​ത്തി​നു​ള്ളി​ലേ​ക്ക് തി​രി​കെ ക​യ​റു​ക​യും ചെ​യ്യു​മെ​ന്ന് മ​ട​ക്ക​യാ​ത്ര​യി​ൽ ഫ്ലൈ​റ്റി​ൽ വെ​ച്ച് പ​രി​ച​യ​പ്പെ​ട്ട ഹ്യൂ​മ​നി​സ്​​റ്റ്​ ഗം​ഗാ​ധ​ർ പ്ര​സാ​ദ് പ​റ​ഞ്ഞ​ത് പ്രാ​യോ​ഗി​ക​മാ​യ ഒ​ര​റി​വാ​ണെ​ന്ന് കു​ളി​മു​റി​യി​ൽ​നി​ന്ന് ഇ​റ​ങ്ങു​മ്പോ​ൾ ത​ന്നെ വി​മ​ൽ വ​ൻ​സാ​ര​ക്ക്​ തോ​ന്നി.

അ​മേ​രി​ക്ക​ൻ കൊ​ടി​യ​ട​യാ​ള​മു​ള്ള ബ​ർ​മു​ഡ മാ​ത്ര​മ​ണി​ഞ്ഞ് ബാ​ൽ​ക്ക​ണി​യി​ൽ ഒ​റ്റ​ക്ക്​ നി​ൽ​ക്കു​ക​യാ​യി​രു​ന്ന ശി​വ​റാ​മി​െ​ൻ​റ അ​ടു​ത്തേ​ക്ക് ചെ​ന്ന​യു​ട​നെ വ​ൻ​സാ​ര ചോ​ദി​ച്ചു:

"നി​ന​ക്ക് ഈ ​ന​ഗ​രം തീ​ർ​ത്തും അ​പ​രി​ചി​ത​മാ​യി തോ​ന്നു​ന്നു​ണ്ടോ?" അ​യാ​ൾ ഷേ​വ് ചെ​യ്യാ​ൻ മ​റ​ന്ന മു​ഖം ത​ട​വി.

"ഇ​ല്ല എ​നി​ക്കീ ന​ഗ​രം ഗു​ജ​റാ​ത്ത് മ​ണ​ക്കു​ന്നു​ണ്ട്. ഗോ​ധ്ര മ​ണ​ക്കു​ന്നു​ണ്ട്", ശി​വ​റാം നീങ്ങി​ത്തു​ട​ങ്ങി​യ മേ​ഘ​ങ്ങ​ളെ നോ​ക്കി അ​ണ​മു​റി​യാ​തെ ചി​രി​ച്ചു.

"ഇ​ങ്ങ​നെ ചി​രി​ക്കാ​തെ, ഭൂ​മി കു​ലു​ങ്ങും." വി​മ​ൽ വ​ൻ​സാ​ര കൂ​ട്ടു​കാ​ര​െ​ൻ​റ തോ​ളി​ൽ കൈ​യി​ട്ട് താ​ഴേ​ക്കു നോ​ക്കി.

പ​ല നി​റ​ത്തി​ലു​ള്ള ഉ​റു​മ്പു​ക​ളെ​പ്പോ​ലെ വാ​ഹ​ന​ങ്ങ​ൾ നീ​ങ്ങു​ന്നു. ഡ​ബി​ൾ ഡ​ക്ക​ർ ബ​സി​ൽനി​ന്നും ഇ​റ​ങ്ങി ന​ട​ക്കു​ന്ന പ​ർ​ദ​യ​ണി​ഞ്ഞ ഒ​രു പെ​ൺ​കു​ട്ടി​യി​ൽ അ​യാ​ളു​ടെ ക​ണ്ണു​ക​ൾ ഉ​ട​ക്കി. ഏ​റെ നേ​രം ഇ​രു​വ​രു​ടേ​യും ക​ണ്ണു​ക​ൾ ആ ​പെ​ൺ​കു​ട്ടി​യെ ത​ന്നെ പി​ന്തു​ട​ർ​ന്നു. പി​ന്നെ ആ​ൾ​ത്തി​ര​ക്കി​ൽ അ​വ​ളെ കാ​ണാ​താ​യ​പ്പോ​ൾ വി​മ​ൽ വ​ൻ​സാ​ര​ക്കാ​ണ് ശി​വ​റാ​മി​നേ​ക്കാ​ൾ അ​സ്വ​സ്ഥ​ത തോ​ന്നി​യ​ത്. അ​യാ​ൾ പോ​ക്ക​റ്റി​ൽ കൈ​യി​ട്ട് ചൊ​റി​ഞ്ഞു. കൈ​ത്ത​ണ്ട​യി​ൽ പ​ച്ച​കു​ത്തി​യ രൂപത്തി​െൻറ വാ​ല് നീ​ണ്ടു​പോ​യി പെ​ൺ​കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ ചു​റ്റി​പ്പി​ടി​ച്ച് ആ​ൾ​ക്കൂ​ട്ട​ത്തി​ൽനി​ന്നും ഉ​യ​ർ​ത്തി ത​െ​ൻ​റ മു​ന്നി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന​താ​യി വി​മ​ലി​ന് കോ​രി​ത്ത​രി​പ്പു​ണ്ടാ​യി. ആ ​പ​ക​ൽ കി​നാ​വി​െ​ൻ​റ ഹ​ര​ത്തി​ൽ അ​യാ​ൾ ചൊ​റി​ച്ചി​ൽ നി​ർ​ത്തി കൈ ​പോ​ക്ക​റ്റി​ൽനി​ന്ന് പു​റ​ത്തെ​ടു​ത്ത് കാ​റ്റ് കൊ​ള്ളി​ച്ചു.


ന​ഗ​രം സ​ന്ധ്യ​യാ​വു​ന്ന പ്ര​ക്രി​യ​യെ ത​ട​സ്സ​പ്പെ​ടു​ത്താ​നെ​ന്ന​പോ​ലെ അ​സാ​ധാ​ര​ണ​മാ​യ ഒ​രു സൈ​റ​ണോ​ടെ, സ്വ​പ്ന​ങ്ങ​ളും വി​യ​ർ​പ്പും ഒ​ട്ടി​ച്ചേ​ർ​ന്നും വേ​ർ​പെ​ട്ടും വീ​ണ്ടും പ​റ്റി​ച്ചേ​ർ​ന്നും ക​ളി​ക്കു​ന്ന തീ​വ​ണ്ടി​ക​ളി​ൽ ആ​ൾ​ക്കൂ​ട്ടം വീ​ടു​പി​ടി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു. അ​പ്പോ​ൾ അ​മേ​രി​ക്ക​യി​ലെ ഒ​രു മ​ഞ്ഞു​കാ​ലം ശി​വ​റാം ഗോ​ദ്ര​ക്ക്​ ഓ​ർ​മ​വ​ന്നു. പോ​ർ​ബ​ന്ത​ർ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹം പ്ര​ക​ടി​പ്പി​ച്ച, താ​ൻ പ​ല​വ​ട്ടം ഭോ​ഗി​ച്ച അ​ലി​സി​യ ഗ​ര്‍സ​യു​മൊ​ത്തു​ള്ള മ​ഞ്ഞുകാ​ലം. ജ​ന്മ​നാ കൈ​മാ​റി കി​ട്ടി​യ ഓ​ർ​മ​ക​ൾ ഉ​ള്ള​തി​നാ​ലാ​ണ് താ​ൻ ജോ​ലി രാ​ജി​വെ​ച്ച​തെ​ന്ന് അ​യാ​ൾ​ക്ക് തോ​ന്നി. ഓ​ർ​മ​ക​ൾ തു​ട​ങ്ങു​ന്ന​ത് ആ​ൾ​ക്കൂ​ട്ടം അ​തി​ർ​ത്തി ക​ട​ക്കു​മ്പോ​ഴാ​ണെ​ന്ന് അ​ച്ഛ​ന്‍ അ​യാ​ളെ പ​റ​ഞ്ഞ് പ​ഠി​പ്പി​ച്ചി​രു​ന്നു.

"ന​മു​ക്കി​റ​ങ്ങാ​ൻ നേ​ര​മാ​യി," വി​മ​ൽ ഓ​ർ​മ​പ്പെ​ടു​ത്തി.

"അ​തി​നു മു​മ്പ് എ​നി​ക്ക് ചെ​റി​യൊ​രു പ​ണി ബാ​ക്കി​യു​ണ്ട് യാ​ർ" ശി​വ​റാം ഗോ​ദ്ര അ​ക​ത്ത് ചെ​ന്ന് ലൈ​റ്റി​ട്ടു. ത​െ​ൻ​റ ക​റു​ത്ത ബാ​ക്ക്പാ​ക്കി​ൽനി​ന്ന് ഒ​രു പ്ലാ​സ്​​റ്റി​ക്ക് ബോ​ക്സ് പു​റ​ത്തെ​ടു​ത്തു. വി​മ​ൽ ത​യാ​റാ​വാ​ൻ തു​ട​ങ്ങി​യ​പ്പോ​ഴേ​ക്കും അ​യാ​ൾ ജ​ന​ലു​ക​ളെ​ല്ലാം അ​ട​ച്ചു. ബാ​ത്ത് റൂ​മി​ലെ കൊ​ച്ച് വെ​ൻ​റി​ലേ​റ്റ​റി​ലൂ​ടെ വെ​ളി​ച്ചം അ​ക​ത്തു ക​ട​ക്കാ​ത്ത​വി​ധം ക​ട​ലാ​സ് തി​രു​കി​െ​വ​ച്ചു.

"നീ ​റെ​ഡി​യാ​യി​ല്ലേ?" വി​മ​ലി​െ​ൻ​റ ചോ​ദ്യം ഉ​യ​ർ​ന്ന​തും ശി​വ​റാം ധൃ​തി​യി​ൽ മെ​ൻ ഇ​ൻ ഡി​സം​ബ​ർ എ​ന്ന് എ​ഴു​തി​യ ക​റു​ത്ത ടീ ​ഷ​ർ​ട്ട് ഉ​ട​ലി​ലേ​ക്ക് വ​ലി​ച്ചി​ട്ടു. നീ​ല ജീ​ൻ​സി​ലും ക​റു​ത്ത ടീ ​ഷ​ർ​ട്ടി​ലും അ​യാ​ൾ ഹോ​ളി​വു​ഡ് യു​വ​നാ​യ​ക​നെ​പ്പോ​ലെ കാ​ണ​പ്പെ​ട്ടി​രു​ന്നു.

"നീ ​താ​ക്കോ​ലെ​ടു​ത്ത് പു​റ​ത്ത് ക​ട​ന്നോ" ബെ​ൽ​റ്റ് മു​റു​ക്കു​ന്ന​തി​െ​ൻ​റ ഇ​ട​യി​ൽ ഫ്ലാ​റ്റി​ൽ വെ​ളി​ച്ചം ക​ട​ക്കു​ന്ന മ​റ്റ് വ​ഴി​ക​ൾ ഇ​ല്ലെ​ന്ന് അ​യാ​ൾ ഉ​റ​പ്പു​വ​രു​ത്തി.

"ന​മ്മ​ൾ ഇ​വി​ടെ താ​മ​സം തു​ട​ങ്ങി​യാ​ൽ ന​മ്മ​ള​ല്ലാ​തെ ജീ​വ​നു​ള്ള മ​റ്റൊ​ന്നും ഇ​വി​ടെ ഉ​ണ്ടാ​ക​രു​ത്."

ശി​വ​റാം പ്ലാ​സ്​​റ്റി​ക്ക് പെ​ട്ടി​യി​ൽ​നി​ന്ന് ഒ​രു ചെ​റി​യ കു​പ്പി​യും വേ​റൊ​രു പാ​യ്ക്ക​റ്റും പു​റ​ത്തെ​ടു​ത്തു. ഫോ​ർ​മാ​ലി​നും പൊ​ട്ടാ​സി​യം പെ​ർ​മാ​ംഗ​നേ​റ്റു​മാ​യി​രു​ന്നു അ​തി​ൽ. ല​ഗേ​ജ് പു​റ​ത്തെ​ടു​ത്തു​െ​വ​ച്ച ശേ​ഷം അ​യാ​ൾ ഫോ​ർ​മാ​ലി​നും പൊ​ട്ടാ​സി​യം പെ​ർ​മാ​ംഗ​നേ​റ്റും നി​ല​ത്തി​ട്ട് മി​ക്സ് ചെ​യ്ത ശേ​ഷം മൂ​ക്ക് പൊ​ത്തി വേ​ഗം ഓ​ടി പു​റ​ത്ത് വ​ന്നു. ഉ​ട​നെ വി​മ​ൽ വ​ൻ​സാ​ര വാ​തി​ൽ വ​ലി​ച്ച​ട​ച്ചു താ​ഴി​ട്ടു.

മു​റി പു​ക​യു​ന്ന​ത് മ​ന​സ്സി​ൽ ക​ണ്ട് ഇ​രു​വ​രും ലി​ഫ്റ്റി​റ​ങ്ങി നേ​ര​ത്തേ പ​ർ​ദ​യ​ണി​ഞ്ഞ പെ​ൺ​കു​ട്ടി​യെ കാ​ണാ​താ​യ ആ​ൾ​ക്കൂ​ട്ട​ത്തി​ൽ ല​യി​ച്ചു.

ഭാഗം -2

അ​​പ​​രി​​ചി​​ത യാ​​ത്രി​​ക​​ൻ

തീ​​വ​​ണ്ടി ഒ​​രു റി​​പ്പ​ബ്ലി​​ക്കാ​​ണ്. ബോ​​ഗി​​ക​​ൾ പ്ര​​വി​​ശ്യ​​ക​​ളും. പ​​ല ജാ​​തി​​മ​​ത​​സ്ഥ​​ർ അ​​ള്ളി​​പ്പി​​ടി​​ച്ച് യാ​​ത്ര​​ചെ​​യ്യു​​ന്ന ഒ​​രു ജ​​നാ​​ധി​​പ​​ത്യ സം​​വി​​ധാ​​നം. അ​​ധി​​കാ​​രം പി​​ടിക്കാ​​നും ഭി​​ന്നി​​പ്പി​​ച്ച് ഭ​​രി​​ക്കാ​​നും തീ​​വ​​ണ്ടി​​ക​​ളാ​​ണ് ആ​​യു​​ധം.

ഗ്വാ​​ളി​​യോ​​റി​​ൽനി​ന്ന്​ ഡ​​ൽ​​ഹി​​യി​​ലേ​​ക്ക് പു​​റ​​പ്പെ​​ട്ട ഒ​​രു ക​​ൽ​​ക്ക​​രി തീ​​വ​​ണ്ടി​​യി​​ൽ പ്ര​​ത്യേ​​ക ദൗ​​ത്യ​​വു​​മാ​​യി ര​​ണ്ടു​​പേ​​രു​​ണ്ടാ​​യി​​രു​​ന്നു. സെ​​ക്ക​​ൻ​​ഡ് ക്ലാ​​സി​​ലാ​​ണ് നാ​​രാ​​യ​​ണ​​ൻ ആ​​പ്ത​​യു​​ടെ​​യും കൂ​​ട്ടു​​കാ​​ര​​​െ​ൻ​റ​​യും യാ​​ത്ര. ക​​ഴി​​ഞ്ഞ അ​​ഞ്ച് ഉ​​ദ്യ​​മ​​ങ്ങ​​ളും പ​​രാ​​ജ​​യ​​പ്പെ​​ട്ട ശേ​​ഷം വ​​ൻ പ​​ദ്ധ​​തി​​ക​​ളു​​മാ​​യാ​​ണ് അ​​വ​​ർ ര​​ണ്ടാ​​ളും ആ ​​തീ​​വ​​ണ്ടി​​യി​​ൽ ക​​യ​​റി​​യ​​ത്. അ​​വ​​ർ യാ​​ത്ര​​ചെ​​യ്തി​​രു​​ന്ന ക​​മ്പാ​​ർ​​ട്​​മെ​​ൻ​​റി​​ൽ വ​​ലി​​യ തി​​ര​​ക്കു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. വ​​ള​​രെ സു​​ഖ​​മു​​ള്ള കാ​​ലാ​​വ​​സ്ഥ​​യി​​ലൂ​​ടെ​​യാ​​ണ് തീ​​വ​​ണ്ടി ക​​ട​​ന്നു​​പോ​​യി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.​ അ​​തി​​െ​ൻ​റ പ്ര​​സ​​രി​​പ്പ് അ​​വ​​രു​​ടെ മു​​ഖ​​ത്ത് കാ​​ണാം. ആ​​പ്തെ​​ക്കാ​​യി​​രു​​ന്നു കൂ​​ടു​​ത​​ൽ ഉ​​ത്സാ​​ഹം. ആ​​പ്തെ​​യു​​ടെ ച​​ങ്ങാ​​തി ആ​​ലോ​​ച​​ന​​യി​​ൽ മു​​ഴു​​കി​​യി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​ട​​ക്കി​​ട​​ക്ക് കാ​​റ്റി​​നൊ​​പ്പം മ​​യ​​ങ്ങി​​പ്പോ​​കു​​ന്നു​​ണ്ട്. ഉ​​ൻ​​മേ​​ഷ​​വാ​​നാ​​യി​​രു​​ന്നെ​​ങ്കി​​ലും അ​​യാ​​ളെ ചെ​​റു​​താ​​യി എ​​ന്തോ അ​​ല​​ട്ടു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്താ​​ണ​​ത്?


മ​​ന​​സ്സി​​െ​ൻ​റ ച​​ല​​ന​​ത്തേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ൽ മു​​ന്നോ​​ട്ടു കു​​തി​​ക്കാ​​ൻ വെ​​മ്പ​​ൽ കൊ​​ള്ളു​​ന്ന പ​​ഴ​​ഞ്ച​​ൻ തീ​​വ​​ണ്ടി​​ക​​ളെ വ​​ല്ലാ​​ത്തൊ​​രു കൗ​​തു​​ക​​ത്തോ​​ടെ​​യാ​​ണ് നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ നി​​ർ​​വ​​ചി​​ക്കാ​​ൻ ശ്ര​​മി​​ച്ചി​​രു​​ന്ന​​ത്. വ​​ണ്ടി ആ​​ഗ്ര​​യി​​ൽ എ​​ത്തു​​ന്ന​​തു​​വ​​രെ കൂ​​ട്ടു​​കാ​​ര​​നോ​​ട് അ​​യാ​​ളൊ​​ന്നും സം​​സാ​​രി​​ച്ചി​​ല്ല.​ കൂ​​ട്ടു​​കാ​​ര​​െ​ൻ​റ ഉ​​റ​​ക്കം മു​​റി​​യു​​മെ​​ന്ന് ക​​രു​​തി​​യി​​ട്ട​​ല്ല. അ​​ല്ലെ​​ങ്കി​​ലും അ​​തി​​ന​​യാ​​ൾ ഉ​​റ​​ങ്ങു​​ക​​യ​​ല്ലാ​​യി​​രു​​ന്ന​​ല്ലോ, ക​​ണ്ണു​​ക​​ള​​ട​​ച്ച് കി​​നാ​​വു​​കാ​​ണു​​ക​​യാ​​യി​​രു​​ന്നു.

"ഒ​​രു വെ​​ടി​​യി​​ൽ തീ​​രാ​​നു​​ള്ള വാ​​ർ​​ധ​ക്യ​​മാ​​ണ് അ​​യാ​​ളു​​ടെ ജീ​​വി​​തം. എ​​ങ്കി​​ലും ഞാ​​ൻ മൂ​​ന്നു​​വ​​ട്ടം നി​​റ​​യൊ​​ഴി​​ക്കും.'' അ​​യാ​​ൾ സ്വ​​പ്നം അ​​യ​​വി​​റ​​ക്കു​​ന്ന​​തി​​െ​ൻ​റ ആ​​ന​​ന്ദ​​ത്താ​​ൽ നാ​​വ് തൊ​​ട്ട് ചു​​ണ്ട് ന​​ന​​ച്ചു.

പ്ര​​തീ​​ക്ഷി​​ച്ച​​പോ​​ലെ അ​​ത്ര കു​​ലു​​ക്ക​​ത്തോ​​ടെ​​യൊ​​ന്നു​​മ​​ല്ല തീ​​വ​​ണ്ടി ആ​​ഗ്ര സ്​​റ്റേ​​ഷ​​നി​​ൽ നി​​ർ​​ത്തി​​യ​​ത്. ഇ​​റ​​ങ്ങി​​യ​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ൾ ജ​​ന​​റ​​ൽ ക​മ്പാ​ർ​​ട്​​മെ​​ൻ​​റി​​ൽ ക​​യ​​റാ​​ൻ തി​​ക്കി​​തി​​ര​​ക്കി. യാ​​ത്ര​​ക്കാ​​രെ​​ല്ലാം ക​​യ​​റി​​ക്ക​​ഴി​​ഞ്ഞി​​ട്ടും തീ​​വ​​ണ്ടി അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​യി ആ​​ഗ്ര​​യി​​ൽ ഏ​​റെ​​നേ​​രം പി​​ടി​​ച്ചി​​ട്ടു. ദീ​​ർ​​ഘ​​നേ​​രം യാ​​ത്ര​​ചെ​​യ്ത​​വ​​ർ പ​​ല​​രും പ്ലാ​​റ്റ്ഫോ​​മി​​ലേ​​ക്കും മ​​റ്റു​​മാ​​യി ഇ​​റ​​ങ്ങി​​നി​​ൽ​​ക്കു​​ക​​യും കോ​​ട്ടു​​വാ​​യി​​ടു​​ക​​യും ചെ​​യ്തു. സ്​​റ്റേ​​ഷ​​െ​ൻ​റ പ​​രി​​സ​​ര​​ത്ത് പ​​ശു​​ക്ക​​ൾ മേ​​ഞ്ഞ് ന​​ട​​ക്കു​​ന്നു​​ണ്ട്. ചി​​ല​​ത് തേ​​ട്ടി​​യ​​ര​​ച്ച് വി​​ശ്ര​​മി​​ക്കു​​ന്നു. തെ​​രു​​വ്നാ​​യ്ക്ക​​ൾ ആ​​ളു​​ക​​ള്‍ക്കി​​ട​​യി​​ലൂ​​ടെ ക​​റ​​ങ്ങി​​ന​​ട​​ക്കു​​ന്നു​​ണ്ട്. ചാ​​ണ​​കം വാ​​രി കു​​ട്ട​​യി​​ലാ​​ക്കു​​ന്ന വൃ​​ദ്ധ​​യെ​​നോ​​ക്കി ഏ​​റെ​​നേ​​രം ഇ​​രു​​ന്ന നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ ഒ​​രേ​​യി​​രു​​പ്പി​​െ​ൻ​റ മ​​ടു​​പ്പ് മാ​​റ്റാ​​നെ​​ന്നോ​​ണം വ​​ണ്ടി​​യി​​ൽ​നി​​ന്നി​​റ​​ങ്ങി. ത​​ണു​​ത്ത കാ​​റ്റേ​​റ്റ​​പ്പോ​​ൾ അ​​യാ​​ൾ​​ക്ക് ഉ​​ന്മേ​​ഷം തോ​​ന്നി. അ​​വി​​ടെ ക​​ണ്ട ഒ​​രു എ​​രു​​മ​​യെ അ​​യാ​​ൾ ഓ​​ടി​​ച്ചു​വി​​ട്ടു. അ​​ടു​​ത്തേ​​ക്ക് വ​​ന്ന വേ​​റൊ​​രു വെ​​ള്ള പ​​ശു​​വി​​െ​ൻ​റ ക​​ഴു​​ത്തി​​ന് ഉ​​ഴി​​ഞ്ഞു​കൊ​​ടു​​ത്ത് അ​​തി​​െ​ൻ​റ നെ​​റ്റി​​യി​​ൽ ത​​ഴു​​കി ഉ​​മ്മ​​വെ​​ച്ചു തൊ​​ഴു​​തു.

അ​​യാ​​ൾ ജ​​ന​​ല​​രി​​കി​​ൽനി​​ന്ന് കൂ​​ട്ടു​​കാ​​ര​​നെ തോ​​ണ്ടി വി​​ളി​​ച്ചു:

"വി​​ശ​​ക്കു​​ന്നു​​ണ്ടോ?"

"ഇ​​ല്ല", കൂ​​ട്ടു​​കാ​​ര​​ൻ പ​​റ​​ഞ്ഞു. എ​​ന്നി​​ട്ട് വീ​​ണ്ടും ഉ​​റ​​ക്കം പി​​ടി​​ച്ചു.

ബ​​ഡാ​​പാ​​വ് വി​​ൽ​​പ​​ന​​ക്കാ​​ര​​ൻ ആ​​പ്ത​​യെ ക​​ട​​ന്നു​​പോ​​യെ​​ങ്കി​​ലും അ​​യാ​​ൾ​​ക്ക​​തി​​ൽ വ​​ലി​​യ താ​​ൽ​​പ​​ര്യ​​മു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. പേ​​ര​​യ്ക്ക വി​​ൽ​​ക്കാ​​ൻ വ​​ന്ന യു​​വ​​തി​​യു​​ടെ കൈ​​യി​ൽ തൊ​​ടാ​​തെ പേ​​ര​​യ്ക്ക വാ​​ങ്ങി. അ​​തി​​ൽ മു​​ള​​ക് പു​​ര​​ട്ടി​​യ ഭാ​​ഗം ന​​ക്കി​​ക്കൊ​​ണ്ട് നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ അ​​വ​​ൾ ന​​ട​​ന്ന​​ക​​ലു​​ന്ന​​ത് നോ​​ക്കി​​നി​​ന്നു. പേ​​ര​​യ്ക്കാ ക​​ഷ​​ണം ക​​ഴി​​ച്ചു തീ​​രു​​മ്പോ​​ഴേ​​ക്കും തീ​​വ​​ണ്ടി സൈ​​റ​​ൺ മു​​ഴ​​ക്കി. ആ​​ളു​​ക​​ൾ തീ​​വ​​ണ്ടി​​യി​​ൽ ക​​യ​​റാ​​ൻ ധൃ​​തി​​പ്പെ​​ട്ടു. നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ​​ക്ക്​ പ​​ക്ഷേ യാ​​തൊ​​രു വെ​​പ്രാ​​ള​​വും ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​യാ​​ൾ ബാ​​ക്കി വ​​ന്ന പേ​​ര​​യ്ക്കാ ക​​ഷ​ണം വ​​ലി​​ച്ചെ​​റി​​ഞ്ഞ് സാ​​വ​​ധാ​​നം ക​​യ​​റാ​​ൻ തു​​ട​​ങ്ങു​​മ്പോ​​ൾ വെ​​പ്രാ​​ള​​പ്പെ​​ട്ട് ഒ​​രു മു​സ്​​ലിം യു​​വ​​തി​​യും ര​​ണ്ട് മൂ​​ന്ന് ചെ​​റു​​പ്പ​​ക്കാ​​രും അ​​യാ​​ളെ ത​​ള്ളി​​മാ​​റ്റി വ​​ണ്ടി​​യി​​ലേ​​ക്ക് ക​​യ​​റി. മൂ​​ന്നാ​​മ​​ത്തെ ചൂ​​ളം വി​​ളി​​ക്ക് ശേ​​ഷം ആ​​വി എ​​ൻ​ജി​ൻ നീ​​ങ്ങി​​ത്തു​​ട​​ങ്ങി. വെ​​പ്രാ​​ള​​ത്തി​​ൽ യു​​വ​​തി ക​മ്പാ​ർ​​ട്​​മെ​​ൻ​റ്​ മാ​​റി​​ക്ക​​യ​​റി​​യ​​താ​​ണ്. ഇ​​രി​​ക്കാ​​ൻ സ്ഥ​​ലം കി​​ട്ടാ​​തെ അ​​വ​​ർ പ​​രു​​ങ്ങി​​നി​​ന്നു. ഇ​​ത് ക​​ണ്ട് ആ​​പ്തെ ഉ​​ള്ളി​​ൽ ചി​​രി​​ച്ചു. വ​​ണ്ടി​​ക്ക്​ വേ​​ഗ​​ത കൂ​​ടി. ആ​​പ്തെ പോ​​യി കൂ​​ട്ടു​​കാ​​ര​​ന​​രി​​കി​​ൽ ഇ​​രു​​ന്നു. അ​​യാ​​ൾ ഇ​​ട​​ക്കി​​ട​​ക്ക് യു​​വ​​തി​​യെ തു​​റി​​ച്ചു നോ​​ക്കി. വ​​ണ്ടി​​യു​​ടെ കു​​ലു​​ക്ക​​ത്തി​​ൽ അ​​വ​​രു​​ടെ വെ​​പ്രാ​​ളം ഇ​​ര​​ട്ടി​​ക്കു​​ന്ന​​താ​​യി അ​​യാ​​ൾ​​ക്ക് തോ​​ന്നി. മൂ​​ടു​​പ​​ട​​ത്തി​​നു​ള്ളി​​ല്‍ അ​​വ​​ൾ അ​​തീ​​വ സു​​ന്ദ​​രി​​യാ​​ണെ​​ന്ന് അ​​വ​​ളു​​ടെ കാ​​ൽ​​പാ​​ദം ഇ​​മ​​വെ​​ട്ടാ​​തെ നോ​​ക്കി​​യ​​പ്പോ​​ൾ ത​​ന്നെ അ​​യാ​​ൾ​​ക്ക് ഉ​​റ​​പ്പാ​​യി. ക​മ്പാ​ർ​​ട്​​മെ​​ൻ​റി​ല്‍ മി​​ക്ക​​വ​​രും ഉ​​റ​​ക്കം പി​​ടി​​ച്ച് തു​​ട​​ങ്ങി​​യി​​രു​​ന്നു. ഒ​​രു റെ​​യി​​ൽ​​വേ ക്രോ​​സി​ങ്​ ക​​ട​​ന്നു​​പോ​​യ​​പ്പോ​​ൾ അ​​വി​​ടെ ഗേ​​റ്റി​​െ​ൻ​റ ഇ​​രു​​ഭാ​​ഗ​​ങ്ങ​​ളി​​ലു​​മാ​​യി അ​​നേ​​കം കാ​​ള​​വ​​ണ്ടി​​ക​​ൾ കാ​​ത്ത് കി​​ട​​ക്കു​​ന്ന​​ത് അ​​യാ​​ൾ ശ്ര​​ദ്ധി​​ച്ചു. ഇ​​ട​​ക്ക്​ തീ​​വ​​ണ്ടി​​പ്പു​​ക ക​മ്പാ​ർ​​ട്​​മെ​​ൻ​റി​​ലും ക​​ട​​ന്നു​​വ​​ന്നു​​കൊ​​ണ്ടി​​രു​​ന്നു. യു​​വ​​തി പു​​ക​​യേ​​റ്റ് ഒ​​ന്നു ചു​​മ​​ച്ച​​തി​​നു​​ശേ​​ഷം ബാ​​ത്ത് റൂ​​മി​​ലേ​​ക്ക് പോ​​യി. വ​​ണ്ടി വ​​ല്ലാ​​ത്തൊ​​രു ശ​​ബ്​​ദ​ത്തോ​​ടെ മു​​ന്നോ​​ട്ട് നീ​​ങ്ങു​​ക​​യാ​​ണ്.

വാ​​തി​​ൽ തു​​റ​​ന്ന് യു​​വ​​തി പു​​റ​​ത്തേ​​ക്ക് ക​​ട​​ക്കാ​​ൻ ഒ​​രു​​ങ്ങി​​യ​​പ്പോ​​ൾ ആ​​പ്തെ അ​​വ​​രെ ഉ​​ള്ളി​​ലേ​​ക്ക് ത​​ന്നെ ത​​ള്ളി​​നീ​​ക്കി അ​​ക​​ത്ത് ക​​യ​​റി. അ​​വ​​ർ ഒ​​ച്ച​​വെ​​ക്കു​​മെ​​ന്ന് പേ​​ടി​​ച്ച് വാ​​യ​​പൊ​​ത്തി. എ​​ന്നി​​ട്ട് അ​​തി​​വേ​​ഗം അ​​വ​​ളെ മു​​റു​​കെ പി​​ടി​​ച്ച് ക​​ഴു​​ത്തി​​ൽ ക​​ടി​​ച്ചു. അ​​വ​​രു​​ടെ വി​​യ​​ർ​​പ്പ് വാ​​ട​​ക​​ൾ ഒ​​ന്നാ​​യി തീ​​ർ​​ന്നു. ആ​​ൺ​​മൂ​​ത്രം മ​​ണ​​ക്കു​​ന്ന ആ ​​ഇ​​ടു​​ങ്ങി​​യ തീ​​വ​​ണ്ടി​​മു​​റി​​യി​​ൽ​െ​വ​​ച്ച് അ​​യാ​​ൾ അ​​വ​​ളു​​ടെ വാ​​യ​​യി​​ൽ ത​​െ​ൻ​റ കു​​പ്പാ​​യം തി​​രു​​കി​ക്ക​യ​​റ്റി. എ​​ന്നി​​ട്ട് ബു​​ർ​​ക്ക വ​​ലി​​ച്ചു നീ​​ക്കി. അ​​വ​​ളു​​ടെ ദ​​യ​​നീ​​യ​​മാ​​യ ക​​ണ്ണു​​ക​​ൾ ഉ​​രു​​ണ്ടു വ​​ലു​​താ​​യി ത​​ള്ളി​​വ​​ന്നു. കൃ​​ഷ്ണ​​മ​​ണി അ​​ട​​ർ​​ന്നു വീ​​ഴു​​മെ​​ന്നു തോ​​ന്നി​​യ​​തി​​നാ​​ൽ അ​​യാ​​ൾ അ​​വ​​ളു​​ടെ മു​​ഖം പൊ​​ത്തി​​പ്പി​​ടി​​ച്ചു. ഇ​​രു​​മ്പു ച​​ക്ര​​ങ്ങ​​ൾ പാ​​ള​​ത്തി​​ൽ ഉ​​ര​​യു​​ന്ന​​തി​​െ​ൻ​റ ആ​​ന​​ന്ദം അ​​നു​​ഭ​​വി​​ച്ചു​​കൊ​​ണ്ട് അ​​യാ​​ൾ അ​​വ​​ളെ ന​​ന​​ച്ച​​പ്പോ​​ൾ നി​​യ​​ന്ത്രി​​ക്കാ​​നാ​​വാ​​ത്ത വി​​ധം ചി​​രി​​പൊ​​ട്ടി. അ​​ത് പു​​റം​ലോ​​കം കേ​​ൾ​​ക്കു​​മെ​​ന്ന് പേ​​ടി​​ച്ച് അ​​യാ​​ൾ പാ​​ടു​പെ​​ട്ട് പി​​ടി​​ച്ചു​നി​​ർ​​ത്താ​​ൻ ശ്ര​​മി​​ച്ചു. സ്ഖ​​ല​​ന​​ത്തി​​െ​ൻ​റ അ​​ന്ത്യ​​നി​​മി​​ഷ​​ത്തി​​ൽ അ​​യാ​​ൾ അ​​വ​​ളെ അ​​മ​​ർ​​ത്തി​​പ്പി​​ടി​​ച്ചു​​കൊ​​ണ്ട് ഉ​​റ​​ക്കെ മ​​ന​​സ്സി​​ൽ മു​​ദ്രാ​​വാ​​ക്യം വി​​ളി​​ച്ചു:

"ഭാ​​ര​​ത് മാ​​താ കീ ​​ജ​​യ്..."

തീ​​വ​​ണ്ടി​​കി​​ത​​പ്പ് അ​​യാ​​ളു​​ടെ കി​​ത​​പ്പി​​നൊ​​പ്പ​​മെ​​ത്തി. യു​​വ​​തി മോ​​ഹാ​​ല​​സ്യ​​പ്പെ​​ട്ടു​​ കി​​ട​​ക്കു​​ക​​യാ​​ണ്. ഇ​​തു​​വ​​രെ ഓ​​ടി​​യ​​തി​​നേ​​ക്കാ​​ൾ വേ​​ഗ​​ത്തി​​ലാ​​ണി​​പ്പോ​​ൾ തീ​​വ​​ണ്ടി ഓ​​ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്, അ​​പ​​രി​​ചി​​ത​​രാ​​യ യാ​​ത്ര​​ക്കാ​​ർ ത​​ങ്ങ​​ളു​​ടെ വി​​ചാ​​ര​​ങ്ങ​​ളി​​ലും ഉ​​റ​​ക്ക​​ത്തി​​ലും പ​​ക​​ൽ​​കി​​നാ​​വി​​ലും സ്വ​​യം ത​​ള​​ച്ചി​​ട്ടി​​രി​​ക്കു​​ക​യാ​​യി​​രു​​ന്നു. ഒ​​ന്നും സം​​ഭ​​വി​​ക്കാ​​ത്ത​​പോ​​ലെ നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ ശു​​ചി​​മു​​റി​​യി​​ൽ​നി​​ന്നും ഇ​​റ​​ങ്ങി ത​​െ​ൻ​റ സീ​​റ്റി​​ൽ വ​​ന്നി​​രു​​ന്നു.

"സാ​​ലാ പാ​​ക്കി​​സ്ഥാ​​നി" ആ​​പ്തെ പി​​റു​​പി​​റു​​ത്തു. ത​​െൻറ തു​​ണി​​സ​​ഞ്ചി​​യി​​ൽനി​​ന്ന് പ​​രു​​ത്തി​​തു​​ണി​​കൊ​​ണ്ടു​​ള്ള വ​​ലി​​യ ട​​വ്വ​​ല്‍ എ​​ടു​​ത്ത് മു​​ഖം തു​​ട​​ച്ചു. അ​​തി​​നുശേ​​ഷം അ​​യാ​​ളു​​ടെ മു​​ഖം ശാ​​ന്ത​​മാ​​യി കാ​​ണ​​പ്പെ​​ട്ടു. ഇ​​നി​​യും ജ​​നി​​ക്കാ​​നി​​രി​ക്കു​​ന്ന ഒ​​രു പ്ര​​വാ​​ച​​ക​​െ​ൻ​റ മു​​ഖം​പോ​​ലെ.

ഉ​​റ​​ങ്ങി​​പ്പോ​​യ അ​​മ്മ​​യു​​ടെ മ​​ടി​​യി​​ലി​​രു​​ന്ന് ത​​ന്നെ നോ​​ക്കു​​ന്ന കു​​ട്ടി​​യെ ആ​​പ്തെ അ​​പ്പോ​​ഴാ​​ണ് ശ്ര​​ദ്ധി​​ച്ച​​ത്. അ​​യാ​​ൾ അ​​വ​​നോ​​ട് അ​​തി​​മ​​നോ​​ഹ​​ര​​മാ​​യി പു​​ഞ്ചി​​രി​​ച്ചു. തീ​​വ​​ണ്ടി ഒ​​രു ചെ​​റി​​യ ന​​ദി​​ക​​ട​​ന്ന് മു​​ന്നോ​​ട്ട് നീ​​ങ്ങി. ആ​​പ്തെ​​യു​​ടെ കൂ​​ട്ടു​​കാ​​ര​​ൻ ശ​​രി​​ക്കും ഉ​​റ​​ക്കം​പി​​ടി​​ച്ചി​​രു​​ന്നു. നേ​​രി​​യ ശ​​ബ്​​ദ​ത്തോ​​ടെ അ​​യാ​​ൾ കൂ​​ർ​​ക്കം വ​​ലി​​ക്കു​​ന്നു​​മു​​ണ്ട്.

ക​​ടു​​ക് പാ​​ട​​ത്തി​​ന​​രി​​കി​​ലൂ​​ടെ​​യു​​ള്ള ചെ​​മ്മ​​ൺ​​പാ​​ത​​യി​​ലൂ​​ടെ നൂ​​റു​ക​​ണ​​ക്കി​​ന് ആ​​ളു​​ക​​ൾ പ​​ങ്കെ​​ടു​​ക്കു​​ന്ന ഒ​​രു ജാ​​ഥ ക​​ട​​ന്ന് പോ​​കു​​ന്ന​​ത് ആ​​പ്തെ ക​​ണ്ടു. അ​​തി​​ൽ ഒ​​രു സ്ത്രീ ​​പോ​​ലും ഇ​​ല്ല. അ​​യാ​​ൾ​​ക്ക് ആ ​​കോ​​ൺ​​ഗ്ര​​സ് ജാ​​ഥ​​യോ​​ട് പു​​ച്ഛം തോ​​ന്നി. എ​​ന്തു മു​​ദ്രാ​​വാ​​ക്യ​​മാ​​ണി​​വ​​ർ വാ​​യ​​കീ​​റി വി​​ളി​​ക്കു​​ന്ന​​ത്. മ​​തേ​​ത​​ര​​ത്വ​​ത്തി​​ലൂ​​ടെ സ​​മാ​​ധാ​​നം ഇ​​വി​​ടെ ന​​ട​​പ്പി​​ല്ല. ഇ​​തൊ​​രു ഹി​​ന്ദു​​ഭൂ​​രി​​പ​​ക്ഷ പ്ര​​ദേ​​ശ​​മാ​​ണ്. ഹി​​ന്ദു​​വി​​െ​ൻ​റ വി​​കാ​​ര​​ങ്ങ​​ളെ വ്ര​​ണ​​പ്പെ​​ടു​​ത്തി​ ആ​​ർ​​ക്കും ഇ​​വി​​ടെ സ​​മാ​​ധാ​​ന​​ത്തോ​​ടെ ജീ​​വി​​ക്കാ​​നാ​​വി​​ല്ല. ആ​​പ്തെ തീ​​വ​​ണ്ടി​​യു​​ടെ വേ​​ഗ​​ത ക​​ണ​​ക്കി​​ലെ​​ടു​​ക്കാ​​തെ ജ​​ന​​ലി​​നു പു​​റ​​ത്തേ​​ക്ക് നീ​​ട്ടി​​തു​​പ്പി. കാ​​റ്റി​​ൽ ത​​ട്ടി ആ ​​പു​​ച്ഛം എ​​ങ്ങോ​​ട്ടോ തെ​​റി​​ച്ചു പോ​​യി.

തീ​​വ​​ണ്ടി​​പു​​ക ക​​റു​​ത്ത​​നി​​റ​​ത്തി​​ൽ വാ​​യു​​വി​​ലേ​​ക്ക് മ​​ത്സ​​ര​​ബു​​ദ്ധി​​യോ​​ടെ വ​​ന്നു​​കൊ​​ണ്ടി​​രു​​ന്നു. ഒ​​രു വ​​ലി​​യ മു​​ഴ​​ക്ക​​ത്തോ​​ടെ എ​​ന്തോ തീ​​വ​​ണ്ടി​​യി​​ൽ​നി​​ന്നും തെ​​റി​​ച്ചു​വീ​​ണ​​താ​​യി കൊ​​ച്ചി​​നെ മ​​ടി​​യി​​ലി​​രു​​ത്തി ഉ​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്ന സ്ത്രീ​​ക്ക് തോ​​ന്നി. ഉ​​റ​​ക്ക​​ത്തി​​ൽ എ​​ന്തോ തോ​​ന്നി​​യ​​താ​​വു​​മെ​​ന്ന് സം​​ശ​​യി​​ച്ച് അ​​വ​​ർ ചോ​​ദി​​ച്ചു.

"ആ​​ഗ്ര ക​​ഴി​​ഞ്ഞോ?''

സ​​ഹ​​യാ​​ത്രി​​ക​​രോ​​ട് കൂ​​ട്ടു​​കൂ​​ടാ​​ൻ താ​​ൽ​​പ​​ര്യ​​മി​​ല്ലാ​​ത്ത​​തി​​നാ​​ൽ ഒ​​ന്ന് മൂ​​ളു​​ക മാ​​ത്രം ചെ​​യ്ത് ആ​​പ്തെ വീ​​ണ്ടും ശു​​ചി​​മു​​റി ഭാ​​ഗ​​ത്തേ​​ക്ക് ന​​ട​​ന്നു. ര​​ണ്ടാ​​മ​​തൊ​​രു​​വ​​ട്ടം കൂ​​ടി ബ​​ല​​പ്ര​​യോ​​ഗം ന​​ട​​ത്താ​​തെ ഭോ​​ഗി​​ക്കാ​​മെ​​ന്നാ​​ശ​​യി​​ൽ അ​​യാ​​ൾ വാ​​തി​​ൽ മെ​​ല്ലെ​ തു​​റ​​ന്നു. ക​​ണ്ണു​​നീ​​രാ​​ണോ വി​​യ​​ർ​​പ്പാ​​ണോ എ​​ന്ന് തി​​രി​​ച്ച​​റി​​യാ​​ൻ ക​​ഴി​​യാ​​ത്ത​​വി​​ധം അ​​വി​​ടെ ന​​ന​​വ​​ട​​യാ​​ളം മാ​​ത്ര​​മേ ഉ​​ണ്ടാ​​യി​​രു​​ന്നു​​ള്ളൂ.

"അ​​വ​​ളെ​​വി​​ടെ​​പ്പോ​​യി?"

ആ​​ഗ്ര​​ഹം സാ​​ധി​​ക്കാ​​തെ വ​​ന്ന​​തി​​െ​ൻ​റ നി​​രാ​​ശ​​യി​​ൽ അ​​യാ​​ൾ വാ​​തി​​ൽ വ​​ലി​​ച്ച​​ട​​ച്ചു. എ​​ന്നി​​ട്ട് വേ​​ഗം ത​​ന്നെ അ​​ടു​​ത്ത ശു​​ചി​​മു​​റി​​യി​​ൽ പാ​​ളി​​നോ​​ക്കി. അ​​വി​​ടെ​​യും അ​​വ​​ളി​​ല്ല. അ​​ടു​​ത്ത ബോ​​ഗി​​യി​​ൽ പോ​​യി നോ​​ക്കാ​​നു​​ള്ള ക്ഷ​​മ​​യൊ​​ന്നും അ​​യാ​​ൾ​​ക്കി​​ല്ലാ​​യി​​രു​​ന്നു. മ​​ന​​സ്സി​​നും ശ​​രീ​​ര​​ത്തി​​നും നി​​യ​​ന്ത്രി​​ക്കാ​​നാ​​വാ​​ത്ത​വി​​ധം അ​​യാ​​ളു​​ടെ വി​​കാ​​രം അ​​ണ​​പൊ​​ട്ടി​​യി​​രു​​ന്നു. ആ ​​പി​​രി​​മു​​റു​​ക്കം അ​​യ​​യാ​​നെ​​ന്നോ​​ണം അ​​യാ​​ൾ മൂ​​ത്രം മ​​ണ​​ക്കു​​ന്ന കു​​ളി​​മു​​റി​​യി​​ൽ​നി​​ന്ന്​ സ്വ​യം വി​കാ​ര​മ​ട​ക്കി.

ഈ ​​നേ​​ര​​മ​​ത്ര​​യും ത​​ന്നെ സ​​ന്തോ​​ഷി​​പ്പി​​ച്ചു നി​​ര്‍ത്തി​​യ ബു​​ര്‍ഖ​​യ​​ണി​​ഞ്ഞു വ​​ന്ന ആ ​​തോ​​ന്ന​​ലി​​നു ന​​ന്ദി പ​​റ​​ഞ്ഞു​കൊ​​ണ്ട് ആ​​പ്തെ പു​​റ​​ത്തി​​റ​​ങ്ങി.കൂ​​ട്ടു​​കാ​​ര​​ൻ ഉ​​ണ​​ർ​​ന്ന​​പ്പോ​​ൾ നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ കി​​ട​​ന്നു​​റ​​ങ്ങു​​ന്ന​​താ​​ണ് ക​​ണ്ട​​ത്. അ​​ടു​​ത്തു​​ണ്ടാ​​യി​​രു​​ന്ന അ​​മ്മ​​യും കു​​ഞ്ഞും അ​​വ​​രു​​ടെ കു​​ടും​​ബാം​​ഗ​​ങ്ങ​​ളും മ​​റ്റെ​​ങ്ങോ​​ട്ടോ മാ​​റി​​യി​​രു​​ന്നു​കാ​​ണും. അ​​ല്ലെ​​ങ്കി​​ൽ ക​​ഴി​​ഞ്ഞ ഏ​​തെ​​ങ്കി​​ലും സ്​​റ്റേ​​ഷ​​നി​​ൽ ഇ​​റ​​ങ്ങി​​പ്പോ​​യ​​താ​​വാ​​നും മ​​തി. അ​​യാ​​ൾ നേ​​രം കൊ​​ല്ലാ​​നാ​​യി അ​​ങ്ങ​നെ​​യോ​​രോ​​ന്ന് ആ​​ലോ​​ചി​​ക്കാ​​ൻ ശ്ര​​മി​​ച്ചു.​ അ​​പ​​രി​​ച​​ിത​​രെ​​പ്പോ​​ലെ അ​​യാ​​ളും ആ​​പ്തെ​​യും യാ​​ത്ര തു​​ട​​ർ​​ന്നു. തീ​​വ​​ണ്ടി​​യു​​ടെ ശ​​ബ്​​ദം അ​​യാ​​ൾ​​ക്ക​​പ്പോ​​ൾ ഏ​​റെ പ്രി​​യ​​പ്പെ​​ട്ട​​താ​​യിത്തീ​​ർ​​ന്നി​​രു​​ന്നു. ത​​െ​ൻ​റ എ​​ക്കാ​​ല​​ത്തേ​​യും സ്വ​​പ്ന​​ത്തെ​​യൂ​​ട്ടി​​യു​​റ​​പ്പി​​ക്കാ​​നും അ​​തി​​ൽ​നി​​ന്ന് അ​​ണു​​വി​​ട വ്യ​​തി​​ച​​ലി​​ക്കാ​​തി​​രി​​ക്കാ​​നു​​മാ​​യി എ​​ന്തെ​​ങ്കി​​ലു​​മൊ​​ക്കെ പ്ര​​ചോ​​ദ​​ന വാ​​ക്യം എ​​ഴു​​തി പ​​രി​​ശീ​​ലി​​ക്കു​​ന്ന​​തോ അ​​ട​​യാ​​ളം ​െവ​ക്കു​ന്ന​​തോ അ​​യാ​​ൾ പ​​തി​​വാ​​ക്കി​​യി​​രു​​ന്നു.

"ഒ​​രാ​​ളെ കൊ​​ല്ലാ​​ൻ ഒ​​ന്നി​​ല​​ധി​​കം കാ​​ര​​ണ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത് എ​​ത്ര ആ​​ന​​ന്ദ​​ക​​ര​​മാ​​ണ്. ആ ​​സ്വ​​പ്ന​​ത്തി​​ൽ ത​​ന്നെ പി​​ടി​​ച്ചു​നി​​ൽ​​ക്കാ​​ൻ അ​​തു പ്രേ​​രി​​പ്പി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കും.''

നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ​​യു​​ടെ തു​​ണി​​സ​​ഞ്ചി​​യി​​ൽ​നി​​ന്ന് ഒ​​രു ചെ​​റി​​യ ട​​ബ്ബ അ​​യാ​​ൾ പു​​റ​​ത്തെ​​ടു​​ത്തു. അ​​തി​​ല്‍ പേ​​നാ​​ക്ക​​ത്തി, ചെ​​പ്പി തോ​​ണ്ടി, സൂ​​ചി​​യും നൂ​​ലും, ചെ​​റി​​യ ക​​മ്പി​​ക​​ഷ​​ണ​​ങ്ങ​​ൾ മു​​ത​​ലാ​​യ സാ​​ധ​​ന​​ങ്ങ​​ൾ അ​​ടു​​ക്കി​​വെ​​ച്ചി​​രി​​ക്കു​​ന്നു. അ​​തി​​ൽനി​​ന്ന് കു​​റ്റി​​പെ​​ൻ​​സി​​ൽ പോ​​ലെ തോ​​ന്നി​​ക്കു​​ന്ന ഒ​​രു കൂ​​ർ​​ത്ത ക​​ത്തി​​യെ​​ടു​​ത്ത് തീ​​വ​​ണ്ടി​​യു​​ടെ മ​​ര​​പ്പ​​ല​​ക​​യി​​ൽ 55 എ​​ന്നെ​​ഴു​​തി​​വെ​​ച്ചു. ത​​െ​ൻ​റ ഹി​​ന്ദു​​രാ​​ജ്യ​​ത്തി​​െ​ൻ​റ സം​​സ്​​കാ​​ര​​മാ​​യ ന​​ദി ശ​​ത്രു​​രാ​​ജ്യ​​ത്താ​​യി​​പ്പോ​​യ​​തി​​െ​ൻ​റ അ​​മ​​ർ​​ഷം ഊ​​ക്കോ​​ടെ ആ ​​എ​​ഴു​​ത്തി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചി​​രു​​ന്നു.

"എ​​െ​ൻ​റ രാ​​ജ്യ​​ത്തി​​െ​ൻ​റ തീ​​രു​​മാ​​നം പ​​റ​​യാ​​നു​​ള്ള അ​​വ​​കാ​​ശം ആ​​രാ​​ണ് ആ ​​ഫ​​ക്കീ​​റി​​ന് ന​​ൽ​​കി​​യ​​ത്. അ​​യാ​​ളു​​ടെ പ്രാ​​ർ​​ഥ​​ന എ​​െ​ൻ​റ രാ​​ജ്യ​​ത്തി​​േ​ൻ​റ​​ത​​ല്ല. അ​​യാ​​ൾ രാ​​ജ്യം പ​​കു​​ത്തു​​കൊ​​ടു​​ത്ത ഒ​​റ്റു​​കാ​​ര​​നാ​​ണ്."

പ​​ല്ലു ക​​ടി​​ച്ചു​​കൊ​​ണ്ട്, എ​​ഴു​​തി​​യ​​തി​​െ​ൻ​റ മു​​ക​​ളി​​ലൂ​​ടെ അ​​യാ​​ൾ ഒ​​ന്നു​​കൂ​​ടി ക​​ത്തി പാ​​യി​​ച്ചു.

"അ​​ടു​​ത്ത ശ്ര​​മ​​ത്തി​​ൽ ഞാ​​നാ കി​​ഴ​​വ​​െ​ൻ​റ നെ​​ഞ്ച് പി​​ള​​ർ​​ക്കും."

ഗ്വാ​ളി​​യോ​​റി​​ൽ ചെ​​ന്ന് ഡോ. ​​ദ​​ത്താ​​ത്രേ​​യ പാ​​ർ​​ച്ചു​​റേ വ​​ഴി കൈ​​ക്ക​​ലാ​​ക്കി​​യ തോ​​ക്ക് ഒ​​രു​​നി​​മി​​ഷം ത​​ലോ​​ട​​ണ​​മെ​​ന്ന് അ​​യാ​​ൾ കൊ​​തി​​ച്ചു. നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ ചു​​മ​​ച്ച​​തി​​നാ​​ൽ ആ ​​ചി​​ന്ത​​യി​​ൽ​നി​​ന്ന് അ​​യാ​​ൾ വേ​​ഗം സ്വ​​ബോ​​ധ​​ത്തി​​ലേ​​ക്ക് ഉ​​ണ​​ർ​​ന്നു. ധീ​​ര​​നാ​​യ മ​​നു​​ഷ്യ​​ൻ ഇ​​ത്ത​​രം കാ​​ൽ​​പ​​നി​​ക​​ത​​യി​​ൽ വി​​ശ്വ​​സി​​ക്കാ​​ൻ പാ​​ടി​​ല്ലെ​​ന്ന് ഗു​​രു സ​​വ​​ർ​​ക്ക​​ർ ഒ​​രി​​ക്ക​​ൽ ഉ​​പ​​ദേ​​ശി​​ച്ച​​ത് അ​​യാ​​ൾ​​ക്ക് ഓ​​ർ​​മ​വ​​ന്നു. അ​​ന്നേ​​രം അ​​യാ​​ളു​​ടെ ഷൂ​​സി​​നു​​ള്ളി​​ൽ കി​​ട​​ന്ന് ര​​ണ്ട് വി​​ര​​ലു​​ക​​ൾ ത​​മ്മി​​ലി​​ട​​ഞ്ഞു. തീ​​വ​​ണ്ടി​​യു​​ടെ താ​​ള​​ത്തി​​നൊ​​ത്ത് 55 എ​​ന്ന് പ​​ല​​വു​​രു ഉ​​രു​​വി​​ട്ടു. സൂ​​ര്യ​​ന​​മ​​സ്​​കാ​​രം ചെ​​യ്ത് വ​​ഴ​​ക്കി​​യെ​​ടു​​ത്ത ശ​​രീ​​ര​​ത്തി​​ൽ അ​​മ​​ർ​​ഷ​​ത്തി​​​െൻ​​റ വി​​യ​​ർ​​പ്പ് പൊ​​ടി​​യു​​ന്ന​​ത് അ​​യാ​​ള​​റി​​ഞ്ഞു. ല​​ക്ഷ്യം ഇ​​നി ഒ​​ട്ടും അ​​ക​​ലെ​​യ​​ല്ല. ര​​ണ്ട് ദി​​വ​​സം കൂ​​ടി ക​​ഴി​​ഞ്ഞാ​​ൽ താ​​ൻ ജ​​ന​​ല​​ക്ഷ​​ങ്ങ​​ളു​​ടെ വി​​കാ​​രം ഉ​​യ​​ർ​​ത്തി​​പി​​ടി​​ക്കും. ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ തീ​​വ​​ണ്ടി മു​​ന്നോ​​ട്ട് കു​​തി​​ക്കു​​ന്ന​​ത് അ​​യാ​​ൾ പ​​തി​​വി​​ല്ലാ​​ത്ത​​വി​​ധം ആ​​സ്വ​​ദി​​ച്ചു.

ത​​െ​ൻ​റ ജീ​​വി​​ത​ത്തി​ലെ ഏ​​റ്റ​​വും മ​​നോ​​ഹ​​ര​​വും ശു​​ഭാ​​പ്തി നി​​റ​​ഞ്ഞ​​തു​​മാ​​യ രാ​​ത്രി​​യാ​​യി​​രു​​ന്നു ഇ​​ന്ന​​ലെ. ഡോ. ​​ദ​​ത്താ​​ത്രേ​​യ പാ​​ർ​​ച്ചു​​റേ​​യു​​മാ​​യി സം​​സാ​​രി​​ച്ചി​​രി​​ക്കു​​മ്പോ​​ൾ ന​​ക്ഷ​​ത്ര​​ങ്ങ​​ൾ മു​​ഴു​​വ​​നും ഗ്വാ​​ളി​​യോ​​റി​​െ​ൻ​റ ആ​​കാ​​ശ​​ത്ത് വ​​ന്ന് തി​​ക്കി​​തി​​ര​​ക്കി പ്ര​​കാ​​ശം ചൊ​​രി​​യു​​ന്ന​​താ​​യി അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​രു​​ന്നു.

"രാ​​ജ്യ​​ത്തി​​െ​ൻ​റ വി​​വി​​ധ ഭാ​​ഗ​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്ര​​യെ​​ത്ര ചെ​​റു​​പ്പ​​ക്കാ​​ര​ാ​ണ് ഹി​​ന്ദു മ​​ഹാ​​സ​​ഭ​​യി​​ൽ അം​​ഗ​​ത്വ​​മെ​​ടു​​ക്കാ​​ൻ ത​​യാ​റാ​​യി​​വ​​ന്ന​​തെ​​ന്നോ.'' ഇ​​തു പ​​റ​​യു​​മ്പോ​​ൾ വ​​ല്ലാ​​ത്ത ആ​​വേ​​ശ​​മാ​​യി​​രു​​ന്നു ഡോ​​ക്ട​​ർ​​ക്ക്.

''ഒ​​റ്റ​​യി​​നം പൂ​​ക്ക​​ൾ മാ​​ത്രം വി​​രി​​ഞ്ഞു​​നി​​ൽ​​ക്കു​​ന്ന പൂ​​ന്തോ​​ട്ടം കാ​​ണാ​​ൻ എ​​ന്ത് ചേ​​ലാ​​യി​​രി​​ക്കും. മ​​ഞ്ഞ് മാ​​ത്രം മൂ​​ടി​​നി​​ൽ​​ക്കു​​ന്ന ഹി​​മാ​​ല​​യ നി​​ര​​ക​​ൾ​പോ​​ലെ ഒ​​റ്റ​​യി​​നം മ​​നു​​ഷ്യ​​ർ മാ​​ത്ര​​മു​​ള്ള രാ​​ജ്യം എ​​ത്ര മ​​നോ​​ഹ​​ര​​വും സ​​മ്പ​​ന്ന​​വും ശ​​ക്ത​​വും ആ​​യി​​രി​​ക്കും. വൈ​​വി​​ധ്യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​മ്പോ​​ഴാ​​ണ് അ​​ഭി​​പ്രാ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ൾ ഉ​​ണ്ടാ​​കു​​ന്ന​​ത്. ബ​​ഹു​​സ്വ​​ര​​ത എ​​ല്ലാ പു​​രോ​​ഗ​​തി​​ക്കും ത​​ട​​സ്സ​​മാ​​ണ്. ഹി​​ന്ദു വ​​ലി​​യ സാ​​മ്രാ​​ജ്യ​​മാ​​ണ്. ഒ​​രു മാ​​ജി​​ക്കു​കാ​​ര​​െ​ൻ​റ ജീ​​വി​​ത പ​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ​കൊ​​ണ്ട് യാ​​തൊ​​രു കാ​​ര​​ണ​​വ​​ശാ​​ലും അ​​തു ത​​ക​​രാ​​ൻ പാ​​ടി​​ല്ല. പു​​ണ്യ​​പു​​രാ​​ത​​ന ന​​ദി​​ക​​ളും ആ​​യു​​ർ​​വേ​​ദ​​വും കാ​​മ​​സൂ​​ത്ര​​വും എ​​ല്ലാം ഹൈ​​ന്ദ​​വ​​മാ​​ണ്. മ​​നു​​സ്മൃ​​തി​​യു​​ടെ മ​​ക്ക​​ളെ മ​​തം മാ​​റ്റു​​ന്ന​​വ​​രെ ​െവ​​ച്ചു​​പൊ​​റു​​പ്പി​​ക്ക​​രു​​ത്.''

പ​​തി​​നാ​​യി​​ര​​ങ്ങ​​ളോ​​ട് പ്ര​​സം​​ഗി​​ക്കു​​ന്ന​​തി​​െ​ൻ​റ പ്ര​​സ​​രി​​പ്പോ​​ടെ അ​​യാ​​ളി​​ലേ​​ക്ക് ത​​ലേ​​ന്ന​​ത്തെ രാ​​ത്രി വീ​​ണ്ടും ഒ​​ഴു​​കി​​വ​​ന്നു. വ​​ല്ലാ​​ത്ത ഊ​​ർ​​ജ​​മാ​​ണ് ഡോ​​ക്ട​​റു​​മാ​​യു​​ള്ള സം​​സാ​​രം ന​​ൽ​​കി​​യ​​ത്. അ​​തേ​​പ​​റ്റി ഓ​​ർ​​ക്കും​​തോ​​റും അ​​ദൃ​​ശ്യ​​മാ​​യൊ​​രു സു​​ര​​ക്ഷാ​​ക​​വ​​ചം ശ​​രീ​​ര​​ത്തി​​ൽ പൊ​​തി​​യു​​ന്ന​​താ​​യി അ​​യാ​​ൾ​​ക്ക് തോ​​ന്നി.

തീ​​വ​​ണ്ടി വ​​ള​​രെ സാ​​വ​​ധാ​​ന​​മാ​​ണ് നീ​​ങ്ങു​​ന്ന​​ത്. ഇ​​പ്പോ​​ൾ നി​​ൽ​​ക്കു​​മെ​​ന്ന് തോ​​ന്നും. നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ ഉ​​റ​​ങ്ങു​​ക​​യാ​​ണ്. കു​​ട്ടി​​ക​​ൾ ഉ​​റ​​ങ്ങു​​മ്പോ​​ഴാ​​ണ​​ല്ലോ വ​​ള​​രു​​ന്ന​​ത്. ഇ​​യാ​​ളും അ​​തെ. പ​​ക്ഷേ ശ​​രീ​​ര​​മ​​ല്ലെ​​ന്ന് മാ​​ത്രം. ആ​​പ്തെ ഉ​​റ​​ങ്ങു​​മ്പോ​​ൾ അ​​യാ​​ളു​​ടെ ഉ​​ള്ളി​​ലെ തി​​ന്മ​ക​​ളാ​​ണ് വ​​ള​​ർ​​ച്ച പ്രാ​​പി​​ക്കു​​ന്ന​​ത്. പ​​ല​​പ്പോ​​ഴും മ​​ന​​സ്സി​​ന് അ​​യാ​​ളു​​ടെ ശ​​രീ​​ര​​ത്തെ നി​​യ​​ന്ത്രി​​ക്കാ​​നാ​​വാ​​റി​​ല്ല. ഇ​​ന്ന​​ല​​ത്തെ കാ​​ര്യം​ത​​ന്നെ നോ​​ക്കൂ. ഡോ​​ക്ട​​ർ വ്യ​​ക്തി​​ശു​​ദ്ധി​​യെ പ​​റ്റി​​യും പ​​ര​​സ്ത്രീ​​ഗ​​മ​​ന​​ത്തെ​​ക്കു​​റി​​ച്ചും സം​​ഘ​​ട​​ന​​യി​​ലേ​​ക്ക് പു​​തു​​താ​​യി വ​​രു​​ന്ന യു​​വാ​​ക്ക​​ളെ ബോ​​ധ്യ​​പ്പെ​​ടു​​ത്ത​​ണ​​മെ​​ന്ന് പ​​റ​​ഞ്ഞ​​പ്പോ​​ൾ ആ​​പ്തെ ഞ​​ങ്ങ​​ളു​​ടെ സം​​സാ​​ര​​ത്തി​​ൽ വ​​ലി​​യ താ​​ൽ​​പ​​ര്യം കാ​​ണി​​ക്കാ​​തെ ഇ​​റ​​ങ്ങി​പോ​​വു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. ഡോ​​ക്ട​​ർ ടെ​​ലി​​പ​​തി​​യു​​ള്ള മ​​നു​​ഷ്യ​​നാ​​യ​​തി​​നാ​​ൽ കാ​​ര്യം മ​​ന​​സ്സി​​ലാ​​യി​​ക്കാ​​ണും. ഗ്വാ​ളി​​യോ​​റി​​ലെ വേ​​ശ്യ​​ക​​ളു​​ടെ മ​​ണ​​ത്തെ​​പ്പ​​റ്റി ആ​​പ്തെ ഉ​​റ​​ങ്ങു​​മ്പോ​​ൾ ചു​​ണ്ട​​ന​​ക്കി​​യ​​പ്പോ​​ഴാ​​ണ് ത​​നി​​ക്ക​​ത് മ​​ന​​സ്സി​​ലാ​​യ​​തെ​​ന്ന് മാ​​ത്രം.


യാ​​ത്ര​​ക്കാ​​രെ ഒ​​ട്ടും അ​​ലോ​​സ​​ര​​പ്പെ​​ടു​​ത്താ​​തെ നേ​​ർ​​ത്ത കു​​ലു​​ക്ക​​ത്തോ​​ടെ വ​​ണ്ടി നി​​ന്നു. കാ​​ട്പി​​ടി​​ച്ചു കി​​ട​​ക്കു​​ന്ന ഏ​​തോ സ്ഥ​​ല​​മാ​​ണ്. വ​​ലി​​യ കു​​ട നി​​വ​​ർ​​ത്തി​​പി​​ടി​​ച്ച് ആ​​ണു​​ങ്ങ​​ള്‍ മൂ​​ത്ര​​മൊ​​ഴി​​ക്കാ​​ൻ ഇ​​രി​​ക്കു​​ന്ന​​തു അ​​യാ​​ൾ നോ​​ക്കി​​യി​​രു​​ന്നു. തീ​​വ​​ണ്ടി വീ​​ണ്ടും ച​​ലി​​ച്ചു തു​​ട​​ങ്ങി. ഒ​​റ്റ​​ക്ക്​ എ​​ത്ര നേ​​രം വേ​​ണ​​മെ​​ങ്കി​​ലും മൗ​​ന​​മാ​​യി​​ട്ടി​​രി​​ക്കാ​​ൻ അ​​യാ​​ൾ​​ക്കാ​​വും. വേ​​ണ​​മെ​​ന്ന് ​െവ​​ച്ചാ​​ൽ മ​​ന​​സ്സു​​പോ​​ലും സം​​സാ​​രി​​ക്കി​​ല്ല. ഏ​​കാ​​ഗ്ര​​മാ​​യി​​രി​​ക്കു​​ന്ന കാ​​ര്യ​​ത്തി​​ൽ ഒ​​രാ​​ൾ​​ക്കും അ​​യാ​​ളെ തോ​​ൽ​പി​​ക്കാ​​നാ​​വി​​ല്ല. അ​​തി​​നാ​​ൽ സ്വ​​യം നി​​യ​​ന്ത്രി​​ക്കാ​​നു​​ള്ള ശേ​​ഷി അ​​യാ​​ൾ​​ക്ക് വ​​ള​​രെ കൂ​​ടു​​ത​​ലാ​​യി​​രു​​ന്നു. ആ​​പ്തെ​​യെ​​പ്പോ​​ലെ പ്ര​​ലോ​​ഭ​​ന​​ങ്ങ​​ൾ അ​​യാ​​ളെ ഒ​​രി​​ക്ക​​ലും വെ​​ട്ടി​​ൽ വീ​​ഴ്ത്തു​​ക​​യി​​ല്ല. ഇ​​ങ്ങ​​നെ​​യു​​ള്ള ആ​​ളു​​ക​​ൾ എ​​ന്തെ​​ങ്കി​​ലും തീ​​രു​​മാ​​നി​​ച്ചാ​​ൽ പി​​ന്നെ ലോ​​കം കു​​ലു​​ങ്ങി​​യാ​​ലും അ​​വ​​ര​​ത് ചെ​​യ്തി​​രി​​ക്കും. ക​മ്പാ​ർ​​ട്​​മെ​​ൻ​​റി​​ൽ ഇ​​പ്പോ​​ൾ ആ​​പ്തെ​​യും അ​​യാ​​ളും മാ​​ത്ര​​മേ യാ​​ത്ര​​ക്കാ​​രാ​​യു​​ള്ളൂ. ആ​​പ്തെ ഉ​​ണ​​രു​​ന്ന​​തി​​നു മു​​ൻ​​പേ ത​​ലേ​​ന്ന് രാ​​ത്രി​​യെ​​ക്കു​​റി​​ച്ച് ഒ​​ന്നു​​കൂ​​ടി അ​​യ​​വി​​റ​​ക്കാ​​ൻ അ​​യാ​​ൾ ആ​​ഗ്ര​​ഹി​​ച്ചു. വ​​ണ്ടി​​യു​​ടെ താ​​ള​​ത്തി​​നൊ​​ത്ത് ശ​​രീ​​ര​​ത്തെ വ​​ഴ​​ക്കി​​യെ​​ടു​​ത്ത ശേ​​ഷം വീ​​ണ്ടും നി​​വ​​ർ​​ന്നി​​രു​​ന്നു.

ഡോ​​ക്ട​​ർ തു​​ണി​​യി​​ൽ പൊ​​തി​​ഞ്ഞ തോ​​ക്ക് മേ​​ശ​​പ്പു​​റ​​ത്ത് ​െവ​​ച്ചു. മ​​രു​​ന്നു മ​​ണ​​ക്കു​​ന്ന മ​​നു​​ഷ്യ​​ൻ അ​​ന്നേ​​രം വ​​ള​​രെ ശാ​​ന്ത​​നാ​​യി​​രു​​ന്നു. വ​​ള​​രെ സ്ഫു​​ട​​മാ​​യി സം​​സാ​​രി​​ക്കു​​ന്ന തി​​ള​​ങ്ങു​​ന്ന ക​​ണ്ണു​​ക​​ൾ ഉ​​ള്ള ഡോ​​ക്ട​​റെ ഒ​​രു കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലൊ​​ന്നും ആ​​ർ​​ക്കും മ​​ന​​സ്സി​​ലാ​​വി​​ല്ല. പ​​ക്ഷേ അ​​യാ​​ൾ​​ക്ക് ആ​​ളു​​ക​​ളെ പെ​​ട്ടെ​​ന്ന് പി​​ടി​​കി​​ട്ടും. രോ​​ഗ​​കാ​​ര​​ണം അ​​വ​​രു​​ടെ ക​​ണ്ണി​​ൽ​​നോ​​ക്കി ക​​ണ്ടു​​പി​​ടി​​ക്കു​​ന്ന​പോ​​ലെ. അ​​യാ​​ൾ ഗ്വാ​ളി​​യോ​​റി​​െ​ൻ​റ ആ​​ത്മാ​​വാ​​ണ്. ത​​െ​ൻ​റ ത​​ല​​തൊ​​ട്ട​​പ്പ​​നാ​​യ താ​​ത്യാ​​റാ​​വ് സ​​വ​​ർ​​ക്ക​​റി​​െ​ൻ​റ മ​​റ്റൊ​​രു പ​​തി​​പ്പ്. ആ​​ദ്യ കാ​​ഴ്ച​​യി​​ൽ, ഒ​​ന്നും ഉ​​രി​​യാ​​ടാ​​തെ​ത​​ന്നെ അ​​വ​​ർ സ്വ​​പ്നം കൈ​​മാ​​റി​​യി​​രു​​ന്നു.

"കൊ​​ണ്ടു​​പോ​​കു​​മ്പോ​​ൾ കു​​പ്പാ​​യ​​ത്തി​​നു​​ള്ളി​​ല്‍ സൂ​​ക്ഷി​​ച്ചാ മ​​തി."

ഡോ​​ക്ട​​ർ ത​​െ​ൻ​റ നീ​​ണ്ട വി​​ര​​ലു​​ക​​ൾ പ​​ര​​സ്പ​​രം ഉ​​ഴി​​ഞ്ഞു​​കൊ​​ണ്ടു പ​​റ​​ഞ്ഞു. നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ​​യോ​​ട് ഡോ​​ക്ട​​ർ കൂ​​ടു​​ത​​ലൊ​​ന്നും സം​​സാ​​രി​​ച്ചി​​ല്ല. ഭ​​ക്ഷ​​ണം ക​​ഴി​​ക്കു​​മ്പോ​​ഴും എ​​െ​ൻ​റ അ​​രി​​കി​​ലാ​​ണ് ഇ​​രു​​ന്ന​​ത്. അ​​പ്പോ​​ൾ അ​​ദ്ദേ​ഹ​​ത്തി​​െ​ൻ​റ ആ​​ത്മ​​വി​​ശ്വാ​​സം കൂ​​ടി ത​​നി​​ക്ക് ക​​ടം ത​​രു​​ന്ന​​താ​​യി തോ​​ന്നി.

"ഹി​​ന്ദു​​മ​​ഹാ​​സ​​ഭ​​യു​​ടേ​​ത​​ല്ല, ഹി​​ന്ദു​​വി​​െ​ൻ​റ ത​​ല​​സ്ഥാ​​ന​​മാ​​ണ് ഗ്വാ​ളി​​േ​യാ​​ർ."

ഇ​​ട​​ക്ക്​ എ​​ന്തോ പ​​റ​​യു​​ന്ന​​തി​​നി​​ട​​യി​​ൽ അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞ​​ത് ഓ​​ർ​​ക്കാ​​ൻ ഒ​​രു കാ​​ര​​ണം​കൂ​​ടി​​യു​​ണ്ട്. അ​​ത്ര​​യും സ​​മ​​യ​​ത്തെ കൂ​​ടി​​ക്കാ​​ഴ്ച​​ക്കി​​ട​​യി​​ൽ അ​​ൽ​​പം ഉ​​റ​​ക്കെ പ​​റ​​ഞ്ഞ വാ​​ക്കു​​ക​​ൾ ഇ​​താ​​ണ്. ഗ്വാ​​ളി​​യോ​​റും അ​​തി​​െ​ൻ​റ ച​​രി​​ത്ര​​വും ഡോ​​ക്ട​​റു​​ടെ ര​​ക്ത​​ത്തി​​ലെ വി​​കാ​​ര​​മാ​​ണ്. അ​​തൊ​​രു രോ​​ഗ​​മ​​ല്ലാ​​ത്ത​​തു​​കൊ​​ണ്ടു ത​​ന്നെ അ​​തി​​നു മ​​രു​​ന്നി​​ല്ല. മേ​​ശ​​പ്പു​​റ​​ത്ത് ​െവ​​ച്ച പൊ​​തി ൈകെ​യി​ലെ​​ടു​​ത്ത​​പ്പോ​​ൾ അ​​യാ​​ളു​​ടെ ശ​​രീ​​ര​​ത്തി​​ൽ​നി​​ന്നും കു​​റേ​​യ​​ധി​​കം ന​​ദി​​ക​​ൾ ഉ​​റ​​വ പൊ​​ട്ടി.​ ആ​​ന​​ന്ദ​​ത്തി​​​െ​ൻ​റ​​യും പ​​ക​​യു​ടെ​​യും കു​​ത്തി​​യൊ​​ഴു​​ക്കാ​​യി​​രു​​ന്നു പി​​ന്നീ​​ട്.

ആ​​ൻ​​ഡ​​മാ​​നി​​ലെ ജ​​യി​​ല​​റ​​ക്കു​​ള്ളി​​ൽ ജീ​​വ​​ൻ നി​​ല​​നി​​ർ​​ത്താ​​നാ​​യി സ​​വ​​ർ​​ക്ക​​ർ അ​​യ​​വി​​റ​​ക്കി​​യ സ്വ​​പ്ന​​ത്തി​​െ​ൻ​റ ഒ​​രു ചീ​​ള് അ​​യാ​​ളു​​ടെ ച​​ങ്കി​​ൽ കൊ​​ണ്ടു.

"എ​​നി​​ക്ക് ഇ​​തൊ​​ന്നു ടെ​​സ്​​റ്റ്​ ചെ​​യ്യ​​ണം."

മു​​ൻ അ​​നു​​ഭ​​വം ആ​​വ​​ർ​​ത്തി​​ക്കാ​​തി​​രി​​ക്കാ​​നാ​​യി അ​​യാ​​ളു​​ടെ മ​​ന​​സ്സ് മ​​ന്ത്രി​​ച്ചു.

ഡോ​​ക്ട​​റും ആ​​പ്തെ​​യും ച​​ങ്ങാ​​തി​​യും കൂ​​ടി ആ ​​പു​​ര​​യി​​ട​​ത്തി​​െ​ൻ​റ പി​​ന്നാ​​മ്പു​​റ​​ത്തെ അ​​ര​​ണ്ട വെ​​ളി​​ച്ച​​ത്തി​​ലേ​​ക്ക് ന​​ട​​ന്നു. തോ​​ക്ക് കൊ​​ണ്ടു​​വ​​ന്ന മ​​നു​​ഷ്യ​​ൻ അ​​വ​​ർ​​ക്ക് പി​​ന്നാ​​ലെ സാ​​വ​​ധാ​​നം ചെ​​ന്നു. അ​​ഞ്ഞൂ​​റു രൂ​​പ പ​​റ​​ഞ്ഞ തോ​​ക്കി​​ന് മു​​ന്നൂ​​റു രൂ​​പ​​ക്ക്​ വി​​ല​​പേ​​ശി​​യ​​ത് അ​​യാ​​ൾ​​ക്ക​​ത്ര ഇ​​ഷ്​​ട​​പ്പെ​​ട്ടി​​രു​​ന്നി​​ല്ല. ബാ​​ക്കി പി​​ന്നീ​​ട് ത​​രാ​​മെ​​ന്ന് ഡോ​​ക്ട​​ർ ഇ​​ട​​നി​​ല നി​​ന്ന​​തു​​കൊ​​ണ്ടാ​​ണ് മ​​ന​​സ്സി​​ല്ലാ മ​​ന​​സ്സോ​​ടെ തോ​​ക്ക് കൈ​​മാ​​റാ​​ൻ സ​​മ്മ​​തി​​ച്ച​​ത്. ഒ​​മ്പ​​ത് വെ​​ടി​​യു​​ണ്ട​​ക​​ൾ അ​​യാ​​ൾ കൂ​​ടെ​​ക്ക​​രു​​തി​​യി​​രു​​ന്നു​​വെ​​ങ്കി​​ലും മു​​ഷി​​പ്പ് തോ​​ന്നി​​യ​​തി​​നാ​​ൽ എ​​ട്ടെ​​ണ്ണം മാ​​ത്ര​​മേ ആ​​ദ്യം കൊ​​ടു​​ത്തു​​ള്ളൂ.

നാ​​ലു​​പേ​​രും പ​​ര​​സ്പ​​രം സം​​സാ​​രി​​ച്ചി​​ല്ല. കി​​ളി​ ക​​ര​​യു​​ക​​യോ മ​​ഴ​ പൊ​​ടി​​യു​​ക​​യോ ചെ​​യ്തി​​ല്ല. പു​​ൽ​​ക്കൊ​​ടി​​യി​​ലെ മ​​ഞ്ഞ് ക​​ണം താ​​ഴെ​​വീ​​ഴാ​​തെ ഭ​​യം​കൊ​​ണ്ട് പ​​റ്റി​​പ്പി​​ടി​​ച്ചു നി​​ന്നു. അ​​തി​​ർ​​ത്തി​​യി​​ൽ വി​​ഭാ​​ഗീ​​യ​​ത​​യു​​ടെ പ്ര​​തീ​​ക​​മാ​​യി രാ​​ത്രി​​ത​​ണു​​പ്പി​​ൽ ഉ​​യ​​ർ​​ന്നു​നി​​ന്ന വ​​ൻ​​മ​​തി​​ലി​​ലേ​​ക്ക് ആ​​പ്ത​​യു​​ടെ കൂ​​ട്ടു​​കാ​​ര​​ൻ നി​​റ​​യൊ​​ഴി​​ച്ചു.

ഡോ​​ക്ട​​റും ആ​​പ്തെ​​യും തെ​​ല്ലും കു​​ലു​​ങ്ങി​​യി​​ല്ല. മ​​തി​​ലൊ​​ന്ന് ഇ​​ള​​കി​​യ​​പ്പോ​​ൾ ച​​ങ്ങാ​​തി തോ​​ക്ക് ചൂ​​ണ്ടി നി​​ൽ​​ക്കു​​ന്ന​​തി​​െ​ൻ​റ നി​​ഴ​​ൽ ചെ​​റു​​താ​​യി ഇ​​ള​​കി​​യ​​ത് ആ​​പ്തെ ക​​ണ്ടു.

"കാ​​ഞ്ചി വ​​ലി​​ക്കു​​മ്പോ​​ൾ നി​​െ​ൻ​റ മ​​ന​​സ്സി​​ൽ എ​​ന്താ​​യി​​രു​​ന്നു?"

ഡോ​​ക്ട​​ർ തോ​​ളി​​ൽ കൈ​യി​​ട്ടു​​കൊ​​ണ്ട് ആ​​പ്തേ​​യു​​ടെ ച​​ങ്ങാ​​തി​​യോ​​ട് ചോ​​ദി​​ച്ചു.

"എ​​െ​ൻ​റ സ്വ​​പ്ന​​രാ​​ജ്യം."

"വെ​​ടി​​യൊ​​ച്ച​​ക​​ൾ തീ​​ർ​​ക്കു​​ന്ന പി​​ള​​ർ​​പ്പി​​ൽനി​​ന്നാ​​ണ് ദേ​​ശീ​​യ​​ത ഉ​​ണ്ടാ​​കു​​ന്ന​​ത്." മ​​തി​​ലി​​ൽനി​​ന്ന് അ​​ട​​ര്‍ന്നു വീ​​ണ ക​​ൽ​​പ്പൊ​​ടി​​യെ​​ടു​​ത്ത് ഡോ​​ക്ട​​ര്‍ പാ​​ര്‍ച്യു​​റെ നെ​​റ്റി​​യി​​ൽ തൊ​​ട്ടു. ഭൂ​​മി​​ ക​​ര​​യു​​ന്ന​​തു​​പോ​​ലെ സ​​ക​​ല പു​​ൽ​​ക്കൊ​​ടി​​ക​​ളി​​ൽനി​​ന്നും മ​​ഞ്ഞു​​ക​​ണ​​ങ്ങ​​ൾ നി​​ല​​ത്ത് വീ​​ണു. അ​​സ്​​തി​​ത്വം ഇ​​ല്ലാ​​താ​​യ ന​​ന​​വി​​നെ നോ​​ക്കി രാ​​ത്രി, നേ​​രം വെ​​ളു​​ക്കാ​​ൻ കി​​ട​​ന്നു.

"നാ​​ളെ ഡ​​ൽ​​ഹി​​യി​​ൽ വ​​ണ്ടി​​യി​​റ​​ങ്ങു​​മ്പോ​​ൾ ആ​​രെ​​ങ്കി​​ലും പേ​​ര് ചോ​​ദി​​ച്ചാ​​ൽ ക​​ള്ളം പ​​റ​​യ​​രു​​ത്. നീ ​​ധീ​​ര​​നാ​​യ ദേ​​ശീ​​യ​​വാ​​ദി​​യാ​​ണ്, മ​​ണ്ണി​​െ​ൻ​റ പു​​ത്ര​​ൻ."

ഡോ​​ക്ട​​ർ വി​​ശ്ര​​മി​​ക്കാ​​നു​​ള്ള മു​​റി ആ​​പ്തെ​​ക്കും ച​​ങ്ങാ​​തി​​ക്കും കാ​​ണി​​ച്ചു കൊ​​ടു​​ത്തു. തു​​ണി​​യി​​ൽ പൊ​​തി​​ഞ്ഞ തോ​​ക്ക് ത​​ല​​യി​​ണ​​ക്ക​​ടി​​യി​​ൽ​വെ​​ച്ച് അ​​യാ​​ൾ കി​​ട​​ന്നു.

"ബോം​​ബെ അ​​മൃ​​ത് സ​​ര്‍ എ​​ക്സ്പ്ര​​സ്​ വ​​രാ​​ന്‍ ഇ​​നി​​യും നേ​​ര​​മു​​ണ്ട്. രാ​​ത്രി പ​​ത്തു ക​​ഴി​​ഞ്ഞ് ഇ​​വി​​ടു​​ന്ന് ഇ​​റ​​ങ്ങി​​യാ​​ല്‍ മ​​തി.''

കി​​ട​​ന്ന ഉ​​ട​​നെ ആ​​പ്തെ മ​​യ​​ങ്ങി​​പ്പോ​​യി. അ​​യാ​​ൾ​​ക്ക് പ​​ക്ഷേ ഉ​​റ​​ക്കം വ​​ന്നി​​ല്ല. ''എ​​ങ്ങ​​നെ​​യെ​​ങ്കി​​ലും ഡ​​ല്‍ഹി​​യി​​ല്‍ എ​​ത്തി​​യാ​​ല്‍ മ​​തി. നേ​​രം വെ​​ളു​​ത്ത് കി​​ട്ടി​​യാ​​ൽ മ​​തി. എ​​ത്ര​​യും പെ​​ട്ടെ​​ന്ന് നേ​​ർ​​ക്കു​​നേ​​ർ വ​​ന്നാ​​ൽ മ​​തി, കാ​​ഞ്ചി വ​​ലി​​ച്ചാ​​ൽ മ​​തി.''

ന​​ന്നാ​​യി ശ്വാ​​സം ഉ​​ള്ളി​​ലേ​​ക്ക് വ​​ലി​​ച്ച് അ​​യാ​​ൾ ഉ​​റ​​ങ്ങാ​​നാ​​യി ക​​ണ്ണ​​ട​​ച്ചു. അ​​പ്പോ​​ൾ ആ ​​മു​​റി​​യി​​ലെ അ​​ശ​​രീ​​രി അ​​യാ​​ളോ​​ട് ചോ​​ദി​​ച്ചു:

"ധീ​​ര​​നാ​​യ മ​​നു​​ഷ്യാ നി​​ങ്ങ​​ളു​​ടെ പേ​​രെ​​ന്താ​​ണ്?"

ചു​​ണ്ടി​​ൽ ഒ​​രു പു​​ഞ്ചി​​രി വ​​രു​​ത്തി​​ക്കൊ​​ണ്ട് അ​​യാ​​ൾ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ പ​​റ​​ഞ്ഞു.

"നാ​​ഥു​​റാം വി​​നാ​​യ​​ക് ഗോ​​ഡ്സെ."

നാ​​രാ​​യ​​ണ​​ൻ ആ​​പ്തെ ഉ​​ണ​​ർ​​ന്ന​​പ്പോ​​ൾ ത​​െ​ൻ​റ ച​​ങ്ങാ​​തി ന​​ല്ല ഉ​​റ​​ക്ക​​മാ​​യി​​രു​​ന്നു. വ​​ണ്ടി ഓ​​ൾ​​ഡ് ഡ​​ൽ​​ഹി സ്​​റ്റേ​​ഷ​​നി​​ലേ​​ക്ക് അ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്നു.

(തു​ട​രും)

ആഴ്ചപ്പതിപ്പ്​ ഓൺലൈനിൽ വായിക്കാം

https://epaper.madhyamam.com/t/15512/?s=WEEKLY

Show Full Article
TAGS:9 mm beretta novel 
News Summary - 9 mm beretta novel first chapter
Next Story