Begin typing your search above and press return to search.
proflie-avatar
Login

കാ​മ​ന​ക​ളി​ലൂ​ടെ സ​ഞ്ചാ​രം

കാ​മ​ന​ക​ളി​ലൂ​ടെ   സ​ഞ്ചാ​രം
cancel

സാ​ഹി​ത്യ​ത്തി​നു​ള്ള​ നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ആ​ൻ കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലൂ​ടെ​യും എ​ഴു​ത്തു​ജീ​വി​ത​ത്തി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ക​യാ​ണ് ലേ​ഖി​ക. ക​റ​ങ്ങു​ന്ന പ​മ്പ​രം: കാ​മ​ന​യു​ടെ വൈ​രു​ധ്യ​ങ്ങ​ൾഒ​രു കു​ട്ടി പ​മ്പ​രം ക​റ​ക്കു​ന്നു. ആ​ദ്യം ചെ​റു​താ​യി വി​റ​ക്കു​ന്ന പ​മ്പ​രം ക്ര​മേ​ണ വേ​ഗം കൈ​വ​രി​ക്കു​ക​യും ച​ല​ന​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ഒ​രു​ത​രം സ്ഥി​ര​ത ക​ണ്ടെ​ത്തി​യ​തു​പോ​ലെ നി​വ​ർ​ന്നു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​കാ​ഴ്ച​യി​ൽ ആ​കൃ​ഷ്ട​നാ​യ ഒ​രു ത​ത്ത്വ​ചി​ന്ത​ക​ൻ പ​മ്പ​ര​ത്തെ...

Your Subscription Supports Independent Journalism

View Plans
സാ​ഹി​ത്യ​ത്തി​നു​ള്ള​ നൊ​ബേ​ൽ സ​മ്മാ​നം നേ​ടി​യ ക​നേ​ഡി​യ​ൻ എ​ഴു​ത്തു​കാ​രി ആ​ൻ കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലൂ​ടെ​യും എ​ഴു​ത്തു​ജീ​വി​ത​ത്തി​ലൂ​ടെ​യും സ​ഞ്ച​രി​ക്കു​ക​യാ​ണ് ലേ​ഖി​ക.

ക​റ​ങ്ങു​ന്ന പ​മ്പ​രം: കാ​മ​ന​യു​ടെ വൈ​രു​ധ്യ​ങ്ങ​ൾ

ഒ​രു കു​ട്ടി പ​മ്പ​രം ക​റ​ക്കു​ന്നു. ആ​ദ്യം ചെ​റു​താ​യി വി​റ​ക്കു​ന്ന പ​മ്പ​രം ക്ര​മേ​ണ വേ​ഗം കൈ​വ​രി​ക്കു​ക​യും ച​ല​ന​ത്തി​നു​ള്ളി​ൽ​ത്ത​ന്നെ ഒ​രു​ത​രം സ്ഥി​ര​ത ക​ണ്ടെ​ത്തി​യ​തു​പോ​ലെ നി​വ​ർ​ന്നു​നി​ൽ​ക്കു​ക​യും ചെ​യ്യു​ന്നു. ഈ ​കാ​ഴ്ച​യി​ൽ ആ​കൃ​ഷ്ട​നാ​യ ഒ​രു ത​ത്ത്വ​ചി​ന്ത​ക​ൻ പ​മ്പ​ര​ത്തെ സൂ​ക്ഷി​ച്ചു​നോ​ക്കു​ന്നു. ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ അ​തി​നെ പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞാ​ൽ ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള ഏ​തോ മൗ​ലി​ക​സ​ത്യം ത​നി​ക്ക് വെ​ളി​പ്പെ​ടു​മെ​ന്ന് അ​യാ​ൾ വി​ശ്വ​സി​ക്കു​ന്നു. അ​തി​നാ​ൽ അ​യാ​ൾ പ​മ്പ​ര​ത്തി​ന്റെ പി​ന്നാ​ലെ ഓ​ടു​ന്നു.

ക​റ​ങ്ങു​ന്ന പ​മ്പ​ര​വും അ​തി​നെ പി​ന്തു​ട​രു​ന്ന മ​ന​സ്സും ഏ​തോ വ​ലി​യ തി​രി​ച്ച​റി​വി​ലേ​ക്ക് അ​ടു​ക്കു​ന്ന​തു​പോ​ലെ തോ​ന്നു​ന്ന ആ ​നി​മി​ഷ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ അ​യാ​ൾ പ​മ്പ​ര​ത്തെ പി​ടി​ച്ചെ​ടു​ക്കു​ന്നു. എ​ന്നാ​ൽ, അ​തോ​ടെ അ​തി​ന്റെ നി​ഗൂ​ഢ​ത അ​പ്ര​ത്യ​ക്ഷ​മാ​കു​ന്നു. അ​തൊ​രു മ​ര​ക്ക​ഷ​ണം മാ​ത്ര​മാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന അ​യാ​ൾ നി​രാ​ശ​യോ​ടെ അ​തി​നെ വ​ലി​ച്ചെ​റി​യു​ന്നു. പ​ക്ഷേ, കു​ട്ടി​ക​ൾ വീ​ണ്ടും ഒ​രു പ​മ്പ​രം ക​റ​ക്കാ​ൻ ത​യാ​റെ​ടു​ക്കു​മ്പോ​ൾ അ​യാ​ളു​ടെ പ്ര​തീ​ക്ഷ​യും തി​രി​ച്ചെ​ത്തു​ന്നു. പു​തി​യൊ​രു സാ​ധ്യ​ത​യു​ടെ ആ​ക​ർ​ഷ​ണ​ത്തി​ൽ അ​യാ​ൾ വീ​ണ്ടും അ​തി​ന്റെ പി​ന്നാ​ലെ ഓ​ടു​ന്നു.

ഫ്രാ​ൻ​സ് കാ​ഫ്ക​യു​ടെ ‘The Top’ എ​ന്ന ഈ ​ക​ഥ​യി​ലൂ​ടെ​യാ​ണ് ആ​ൻ കാ​ഴ്സ​ൺ ത​ന്റെ ‘Eros the Bittersweet’ എ​ന്ന കൃ​തി ആ​രം​ഭി​ക്കു​ന്ന​ത്. കാ​ഴ്സ​ന്റെ സാ​ഹി​ത്യ​ഭാ​വ​ന​യി​ലു​ട​നീ​ളം പ​ല​രൂ​പ​ങ്ങ​ളി​ൽ തി​രി​ച്ചെ​ത്തു​ന്ന ഒ​രു വൈ​രു​ധ്യ​ത്തെ ഈ ​ക​ഥ മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്നു. നാം ​ആ​ഗ്ര​ഹി​ക്കു​ന്ന​തി​നെ ഒ​ടു​വി​ൽ സ്വ​ന്ത​മാ​ക്കി​യാ​ൽ എ​ന്താ​ണ് സം​ഭ​വി​ക്കു​ന്ന​ത്? അ​റി​വ് ആ​ഗ്ര​ഹ​ത്തെ പൂ​ർ​ണ​മാ​ക്കു​ക​യാ​ണോ, അ​തോ ആ​ഗ്ര​ഹ​ത്തി​ന് ജീ​വ​ൻ ന​ൽ​കി​യ നി​ഗൂ​ഢ​ത​യെ ഇ​ല്ലാ​താ​ക്കു​ക​യാ​ണോ? ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്കി​ട​യി​ലാ​ണ് കാ​ഴ്സ​ന്റെ എ​ഴു​ത്ത് സ​ഞ്ച​രി​ക്കു​ന്ന​ത്. പൂ​ർ​ണ​മാ​യി അ​റി​യാ​ൻ ക​ഴി​യാ​ത്ത ഒ​ന്നി​ന്റെ അ​ടു​ത്തേ​ക്ക് നീ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന മ​ന​സ്സി​ന്റെ അ​സ്വ​സ്ഥ​മാ​യ ച​ല​ന​ത്തി​ലാ​ണ് അ​വ​ർ​ക്ക് താ​ൽ​പ​ര്യം.

ഒ​രു മു​ഖ​മാ​ക​ട്ടെ, ഒ​രു ശ​രീ​ര​മാ​ക​ട്ടെ, പു​രാ​ത​ന ക​വി​ത​യു​ടെ അ​വ​ശേ​ഷി​ച്ച ഏ​താ​നും വ​രി​ക​ളാ​ക​ട്ടെ, ന​ഷ്ട​പ്പെ​ട്ട ഒ​രു പ്ര​ണ​യി​താ​വോ മാ​ഞ്ഞു​പോ​കു​ന്ന ഒ​രു ഓ​ർ​മ​യോ ആ​ക​ട്ടെ, അ​വ​യെ​ല്ലാം പു​തി​യൊ​രു വെ​ളി​പ്പെ​ടു​ത്ത​ലി​ന്റെ സാ​ധ്യ​ത ന​മു​ക്കു മു​ന്നി​ൽ തു​റ​ന്നി​ടു​ന്നു. എ​ന്നാ​ൽ അ​വ​യു​ടെ അ​ർ​ഥം പൂ​ർ​ണ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്താ​ൻ ന​മു​ക്കാ​വി​ല്ല. വ്യാ​ഖ്യാ​ന​ത്തി​നും അ​റി​വി​നും അ​പ്പു​റ​ത്തേ​ക്ക് നീ​ളു​ന്ന എ​ന്തോ ഒ​ന്ന് അ​വ​യി​ൽ ശേ​ഷി​ക്കു​ന്നു. ഈ ​അ​പൂ​ർ​ണ​ത​യാ​ണ് ആ​ഗ്ര​ഹ​ത്തെ/​കാ​മ​ന​യെ നി​ല​നി​ർ​ത്തു​ന്ന​തും അ​തി​ന്റെ പി​ന്നാ​ലെ വീ​ണ്ടും വീ​ണ്ടും സ​ഞ്ച​രി​ക്കാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്ന​തും. അ​ങ്ങ​നെ, ആ​ഗ്ര​ഹം/​കാ​മ​ന ഒ​രു വ​സ്തു​വി​നെ സ്വ​ന്ത​മാ​ക്കാ​നു​ള്ള മോ​ഹം മാ​ത്ര​മ​ല്ലാ​താ​കു​ന്നു. ന​മു​ക്ക് പൂ​ർ​ണ​മാ​യി അ​റി​യാ​ൻ ക​ഴി​യാ​ത്ത​തി​നെ ശ്ര​ദ്ധ​യോ​ടെ സ​മീ​പി​ക്കു​ന്ന ഒ​രു അ​നു​ഭ​വ​മാ​യും ചി​ന്ത​യെ​യും വി​കാ​ര​ത്തെ​യും നി​ര​ന്ത​രം ച​ലി​പ്പി​ക്കു​ന്ന ശ​ക്തി​യാ​യും അ​ത് മാ​റു​ന്നു.

1950ൽ ​ടൊ​റ​ന്റോ​യി​ൽ ജ​നി​ച്ച ആ​ൻ കാ​ഴ്സ​ൺ ക​വി​യും ഉ​പ​ന്യാ​സ​കാ​രി​യും ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യ​പ​ഠി​താ​വും വി​വ​ർ​ത്ത​ക​യു​മാ​ണ്. ക​വി​ത, ഗ​വേ​ഷ​ണം, ത​ത്ത്വ​ചി​ന്ത, ക​ഥ, ആ​ത്മ​ക​ഥ എ​ന്നി​വ​യെ പ​ര​സ്പ​രം സം​വ​ദി​പ്പി​ക്കു​ന്ന​താ​ണ് അ​വ​രു​ടെ എ​ഴു​ത്തി​ന്റെ സ​വി​ശേ​ഷ​ത. ഭാ​ഷ​യു​മാ​യു​ള്ള അ​വ​രു​ടെ ബ​ന്ധ​ത്തെ ശ​ക്ത​മാ​യ ദൃ​ശ്യ​ഭാ​വ​ന സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. എ​ഴു​ത്തി​ലേ​ക്കു തി​രി​യു​ന്ന​തി​നു​മു​മ്പ് ചി​ത്ര​ര​ച​ന​യി​ൽ മു​ഴു​കി​യി​രു​ന്ന കാ​ഴ്സ​ൺ, വാ​ക്കു​ക​ളേ​ക്കാ​ൾ ദൃ​ശ്യ​ങ്ങ​ളി​ലൂ​ടെ ആ​വി​ഷ്ക​രി​ക്കു​ന്ന ക​ലാ​കാ​രി​യാ​യാ​ണ് സ്വ​യം ക​ണ്ടി​രു​ന്ന​തെ​ന്ന് സ്റ്റീ​ഫ​ൻ ബ​ർ​ട്ടു​മാ​യു​ള്ള അ​ഭി​മു​ഖം സൂ​ചി​പ്പി​ക്കു​ന്നു (Burt).ചി​ത്ര​ങ്ങ​ളും വാ​ക്കു​ക​ളും ശ​ക​ല​ങ്ങ​ളും കൊ​ളാ​ഷും വ്യ​ത്യ​സ്ത​മാ​യ പാ​ഠ​വി​ന്യാ​സ​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ക്കു​ന്ന അ​വ​രു​ടെ ര​ച​നാ​രീ​തി ഈ ​ദൃ​ശ്യാ​ഭി​മു​ഖ്യ​ത്തി​ന്റെ തു​ട​ർ​ച്ച​യാ​ണ് (Anne Carson).

പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​ത്തോ​ടു​ള്ള കാ​ഴ്സ​ന്റെ അ​ടു​പ്പം സ്കൂ​ൾ​കാ​ല​ത്താ​ണ് ആ​രം​ഭി​ച്ച​ത്. ലാ​റ്റി​ൻ പ​ഠി​പ്പി​ച്ചി​രു​ന്ന ഒ​രു അ​ധ്യാ​പി​ക ഉ​ച്ച​ഭ​ക്ഷ​ണ സ​മ​യ​ത്ത് ഗ്രീ​ക്കും പ​ഠി​പ്പി​ക്കാ​ൻ ത​യാ​റാ​യ​തോ​ടെ തു​ട​ങ്ങി​യ ആ ​താ​ൽ​പ​ര്യം പി​ന്നീ​ട് അ​വ​രു​ടെ ജീ​വി​ത​ത്തി​ലെ നി​ർ​ണാ​യ​ക​മാ​യ ബൗ​ദ്ധി​കാ​ന്വേ​ഷ​ണ​മാ​യി വ​ള​ർ​ന്നു. ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യം പ​ഠി​ച്ച അ​വ​ർ 1981ൽ ​ഡോ​ക്ട​റ​ൽ ബി​രു​ദം നേ​ടി (Bresge). ക്ലാ​സി​ക്ക​ൽ സാ​ഹി​ത്യം സ​ങ്കീ​ർ​ണ​ത​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കാ​ൻ ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു​വെ​ന്നാ​ണ് കാ​ഴ്സ​ന്റെ നി​ല​പാ​ട്. ഗ്രീ​ക്കു​കാ​രും റോ​മാ​ക്കാ​രും മാ​തൃ​കാ​പ​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച​വ​രാ​ണെ​ങ്കി​ലും വൈ​രു​ധ്യ​ങ്ങ​ളും സ​ങ്കീ​ർ​ണ​ത​ക​ളും നി​റ​ഞ്ഞ​വ​രു​മാ​ണ്. പു​രാ​ത​ന ഗ്രീ​ക്ക് സാ​ഹി​ത്യ​വു​മാ​യു​ള്ള ത​ന്റെ ബ​ന്ധ​ത്തെ​ക്കു​റി​ച്ച് അ​വ​ർ പ​റ​യു​ന്ന​ത്, “എ​ന്റെ ഗ്രീ​ക്ക് എ​ഴു​ത്തു​കാ​രോ​ടൊ​പ്പം ഞാ​ൻ ഇ​രു​ട്ടി​ൽ പോ​രാ​ടു​ന്നു.

അ​തൊ​രു ഗു​സ്തി​മ​ത്സ​ര​മാ​ണ്” എ​ന്നാ​ണ് (Bresge). ഈ ​വാ​ക്കു​ക​ൾ അ​വ​രു​ടെ സാ​ഹി​ത്യ​സ​മീ​പ​ന​ത്തി​ന്റെ സ്വ​ഭാ​വം വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്. കാ​ഴ്സ​നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം പു​രാ​ത​ന സാ​ഹി​ത്യം നി​ശ്ച​ല​മാ​യ ഒ​രു പാ​ര​മ്പ​ര്യ​മ​ല്ല, മ​റി​ച്ച്, വാ​യ​ന​ക്കാ​ര​നെ വെ​ല്ലു​വി​ളി​ക്കു​ക​യും പു​തി​യ ചോ​ദ്യ​ങ്ങ​ളി​ലേ​ക്ക് ന​യി​ക്കു​ക​യും ചെ​യ്യു​ന്ന സ​ജീ​വ​മാ​യ സാ​ന്നി​ധ്യ​മാ​ണ്. കാ​മ​ന, സൗ​ന്ദ​ര്യം, ഹിം​സ, ദുഃ​ഖം, ആ​ത്മ​ബോ​ധം തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ച് പു​രാ​ത​ന ഗ്ര​ന്ഥ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്ന ചോ​ദ്യ​ങ്ങ​ളെ സ​മ​കാ​ലി​ക ജീ​വി​ത​വു​മാ​യി സം​വ​ദി​പ്പി​ച്ചു​കൊ​ണ്ടാ​ണ് അ​വ​ർ സ​മീ​പി​ക്കു​ന്ന​ത്. പ​ഴ​യ അ​ർ​ഥ​ങ്ങ​ളെ അ​തേ​പ​ടി വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു പ​ക​രം, ന​മ്മു​ടെ പ​തി​വു​ചി​ന്ത​ക​ളെ ചോ​ദ്യം​ചെ​യ്യാ​നും പു​തി​യ അ​ർ​ഥ​സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്താ​നു​മു​ള്ള വ​ഴി​ക​ളാ​ണ് അ​വ​രു​ടെ ര​ച​ന​ക​ൾ തു​റ​ക്കു​ന്ന​ത്. വി​വ​ർ​ത്ത​നം, ക​വി​ത, ഉ​പ​ന്യാ​സം, സാ​ഹി​ത്യ​പ​ഠ​നം, ക​ഥാ​സാ​ഹി​ത്യം എ​ന്നി​വ​യു​ടെ അ​തി​രു​ക​ൾ മ​റി​ക​ട​ന്ന് ഇ​രു​പ​തി​ല​ധി​കം പു​സ്ത​ക​ങ്ങ​ളി​ലൂ​ടെ വി​ക​സി​ക്കു​ന്ന അ​വ​രു​ടെ ര​ച​നാ​ലോ​ക​ത്തെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ ഈ ​ബൗ​ദ്ധി​ക സം​ഘ​ർ​ഷം നി​ർ​ണാ​യ​ക​മാ​ണ് (Bresge).

ഈ ​സം​വാ​ദ​ത്തി​ന്റെ ബൗ​ദ്ധി​ക​മാ​യ അ​ടി​ത്ത​റ​യാ​ണ് 1986ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘Eros the Bittersweet’. സാ​ഫോ​യു​ടെ ക​വി​ത​ക​ളെ​യും പ്ലേ​റ്റോ​യു​ടെ ചി​ന്ത​ക​ളെ​യും പു​രാ​ത​ന ഗ്രീ​ക്ക് പാ​ര​മ്പ​ര്യ​ത്തെ​യും ആ​ധാ​ര​മാ​ക്കി, പ്ര​ണ​യി​ക്കു​ന്ന​യാ​ളും പ്ര​ണ​യി​ക്ക​പ്പെ​ടു​ന്ന​യാ​ളും ത​മ്മി​ലു​ള്ള അ​ക​ലം കാ​മ​ന​യെ എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്തു​ന്നു എ​ന്നാ​ണ് കാ​ഴ്സ​ൺ ഇ​വി​ടെ അ​ന്വേ​ഷി​ക്കു​ന്ന​ത്. കാ​മ​ന ഈ ​അ​ക​ലം ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും അ​തി​ന് തീ​വ്ര​ത ന​ൽ​കു​ന്ന​ത് അ​തേ അ​ക​ല​മാ​ണെ​ന്ന വൈ​രു​ധ്യ​മാ​ണ് അ​വ​രു​ടെ ചി​ന്ത​യു​ടെ കാ​ത​ൽ. പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കാ​ൻ ക​ഴി​യാ​ത്ത​തു​കൊ​ണ്ടാ​ണ് പ്ര​ണ​യി​ക്ക​പ്പെ​ടു​ന്ന​യാ​ൾ ഭാ​വ​ന​യി​ൽ ഇ​ത്ര​മേ​ൽ ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മാ​യി മാ​റു​ന്ന​ത്. ഈ ​തി​രി​ച്ച​റി​വി​ലൂ​ടെ കാ​ഴ്സ​ൺ പ്ര​ണ​യാ​ക​ർ​ഷ​ണ​ത്തി​ന്റെ പ​രി​ധി ക​ട​ന്ന് അ​ഭാ​വ​വും അ​റി​വും, ഭാ​ഷ​യും അ​ർ​ഥ​വും, കാ​ഴ്ച​യും തി​രി​ച്ച​റി​വും ത​മ്മി​ലു​ള്ള ബ​ന്ധ​ങ്ങ​ളി​ലേ​ക്ക് ക​ട​ക്കു​ന്നു. മ​റ്റൊ​രാ​ളെ നാം ​എ​ത്ര അ​ടു​ത്ത​റി​ഞ്ഞാ​ലും അ​യാ​ളു​ടെ ആ​ന്ത​രി​ക​ലോ​കം മു​ഴു​വ​നാ​യി ന​മു​ക്ക് സ്വ​ന്ത​മാ​ക്കാ​നാ​വി​ല്ല.

ഒ​രു ക​വി​ത​യെ എ​ത്ര ആ​ഴ​ത്തി​ൽ വാ​യി​ച്ചാ​ലും അ​തി​ന്റെ അ​ർ​ഥ​ങ്ങ​ൾ പൂ​ർ​ണ​മാ​യി അ​വ​സാ​നി​ക്കു​ന്നി​ല്ല. ഭൂ​ത​കാ​ല​ത്തെ എ​ത്ര തീ​വ്ര​മാ​യി ഓ​ർ​ത്താ​ലും അ​തി​നെ പ​ഴ​യ​തു​പോ​ലെ തി​രി​ച്ചു​പി​ടി​ക്കാ​നും ക​ഴി​യു​ന്നി​ല്ല. ഈ ​അ​നു​ഭ​വ​ങ്ങ​ളെ​യെ​ല്ലാം ബ​ന്ധി​പ്പി​ക്കു​ന്ന​ത്, ന​മു​ക്ക് ല​ഭ്യ​മ​ല്ലാ​ത്ത ഒ​ന്നി​ലേ​ക്കു നീ​ങ്ങാ​നു​ള്ള ആ​ഗ്ര​ഹ​മാ​ണ്. അ​തി​നാ​ൽ കാ​മ​ന നി​റ​വേ​റാ​ൻ കാ​ത്തി​രി​ക്കു​ന്ന ഒ​രു വി​കാ​രം മാ​ത്ര​മ​ല്ല, അ​റി​വി​ലേ​ക്ക് മ​ന​സ്സി​നെ ന​യി​ക്കു​ന്ന അ​ടി​സ്ഥാ​ന​ശ​ക്തി കൂ​ടി​യാ​ണ്. 2026ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം ആ​ൻ കാ​ഴ്സ​ന്റെ ഈ ​സാ​ഹി​ത്യ​സ​മീ​പ​ന​ത്തെ വീ​ണ്ടും വാ​യി​ക്കാ​നും അ​വ​രു​ടെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ കൃ​തി​ക​ളി​ൽ അ​ത് എ​ങ്ങ​നെ​യെ​ല്ലാം പു​തി​യ രൂ​പ​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്നു എ​ന്ന് അ​ന്വേ​ഷി​ക്കാ​നു​മു​ള്ള ഒ​രു അ​വ​സ​ര​മാ​ണ്.

പു​രാ​ത​ന പാ​ര​മ്പ​ര്യ​വു​മാ​യി സ​ർ​ഗാ​ത്മ​ക​വും ക​ളി​ഭാ​വം നി​റ​ഞ്ഞ​തു​മാ​യ സം​വാ​ദ​ത്തി​ലേ​ർ​പ്പെ​ട്ടു​കൊ​ണ്ട് സ​മ​കാ​ലി​ക സാ​ഹി​ത്യ​ത്തി​ന് പു​തി​യ രൂ​പ​ങ്ങ​ൾ സൃ​ഷ്ടി​ച്ച ധീ​ര​വും നൂ​ത​ന​വു​മാ​യ ര​ച​നാ​ലോ​ക​ത്തി​നാ​ണ് കാ​ഴ്സ​ന് നൊ​ബേ​ൽ സ​മ്മാ​നം ന​ൽ​കി​യ​ത് എ​ന്നാ​ണ് പു​ര​സ്കാ​ര പ്ര​ഖ്യാ​പ​നം വ്യ​ക്ത​മാ​ക്കു​ന്ന​ത് (Nobel Prize Outreach). ഈ ​പ​രാ​മ​ർ​ശം കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലെ മൗ​ലി​ക​ത​യെ​യും പു​രാ​ത​ന സാ​ഹി​ത്യ​പാ​ര​മ്പ​ര്യ​ത്തെ സ​മ​കാ​ലി​ക​മാ​യ ചോ​ദ്യ​ങ്ങ​ളി​ലൂ​ടെ പു​ന​ർ​വാ​യി​ക്കാ​നു​ള്ള അ​വ​രു​ടെ ക​ഴി​വി​നെ​യും ഒ​രു​പോ​ലെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു.

 

കാ​മ​ന​യു​ടെ ആ​ഖ്യാ​ന​ങ്ങ​ൾ

‘Eros the Bittersweet’ൽ ​അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ആ​ശ​യ​ങ്ങ​ൾ കാ​ഴ്സ​ന്റെ പി​ൽ​ക്കാ​ല കൃ​തി​ക​ളി​ൽ വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ വി​ക​സി​ക്കു​ന്ന​തു കാ​ണാം. ‘Autobiography of Red’ (1998) എ​ന്ന കൃ​തി​യി​ൽ ഗെ​റി​യോ​ൺ, ഹെ​റാ​ക്കി​ൾ​സ് എ​ന്നീ ഗ്രീ​ക്ക് പു​രാ​ണ​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ർ സ​മ​കാ​ലി​ക ജീ​വി​ത​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു. പു​രാ​ത​ന പു​രാ​ണ​ത്തി​ന്റെ ഈ ​പു​ന​ർ​വാ​യ​ന​യി​ലൂ​ടെ കാ​മ​ന, ദു​ർ​ബ​ല​ത, ക്വി​യ​ർ സ്വ​ത്വം, സ്വ​യം ആ​വി​ഷ്ക​രി​ക്കാ​നു​ള്ള ശ്ര​മം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ൾ ഉ​യ​രു​ന്നു.

സ്വ​ന്തം സ്വ​ത്വ​ത്തി​ൽ ഉ​റ​ച്ചു​നി​ൽ​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ഴും മ​റ്റു​ള്ള​വ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ​ക്കും വ്യാ​ഖ്യാ​ന​ങ്ങ​ൾ​ക്കും മു​ന്നി​ൽ ഒ​രാ​ൾ എ​ത്ര​മാ​ത്രം ദു​ർ​ബ​ല​നാ​കാ​മെ​ന്ന് ഈ ​കൃ​തി പ​രി​ശോ​ധി​ക്കു​ന്നു. അ​ടു​പ്പ​ത്തി​ന്റെ മ​റ്റൊ​രു വൈ​രു​ധ്യ​മാ​ണ് ‘The Beauty of the Husband: A Fictional Essay in 29 Tangos’ (2001) എ​ന്ന കൃ​തി​യു​ടെ കേ​ന്ദ്ര​ത്തി​ൽ. സൗ​ന്ദ​ര്യ​വും അ​വി​ശ്വ​സ്ത​ത​യും വ​ഞ്ച​ന​യും ഇ​വി​ടെ പ​ര​സ്പ​രം പി​ണ​ഞ്ഞു കി​ട​ക്കു​ന്ന​ത് കാ​ണാ​നാ​കും. പ്ര​ണ​യം നി​രാ​ശ​യു​ടെ​യും വേ​ദ​ന​യു​ടെ​യും ഉ​റ​വി​ട​മാ​യി മാ​റി​യാ​ലും അ​തി​നോ​ടു​ള്ള ആ​ക​ർ​ഷ​ണം എ​ങ്ങ​നെ നി​ല​നി​ൽ​ക്കു​ന്നു എ​ന്ന ചോ​ദ്യം കൃ​തി ഉ​യ​ർ​ത്തു​ന്നു.

മ​റ്റൊ​രാ​ളെ അ​റി​യാ​നു​ള്ള ആ​ഗ്ര​ഹ​വും ആ ​അ​റി​വി​ന്റെ പ​രി​മി​തി​ക​ളും കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ പ്ര​ണ​യ​ബ​ന്ധ​ങ്ങ​ളി​ൽ മാ​ത്രം ഒ​തു​ങ്ങു​ന്നി​ല്ല. സാ​ഹി​ത്യ​ത്തെ​യും ച​രി​ത്ര​ത്തെ​യും സ​മീ​പി​ക്കു​ന്ന രീ​തി​യി​ലും ഈ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ സാ​ന്നി​ധ്യ​മു​ണ്ട്. ‘Economy of the Unlost’ (1999) എ​ന്ന കൃ​തി​യി​ൽ സി​മോ​ണി​ഡീ​സി​നെ​യും പോ​ൾ സെ​ലാ​നെ​യും അ​വ​ർ ഒ​രു​മി​ച്ചു വാ​യി​ക്കു​മ്പോ​ൾ, വ്യ​ത്യ​സ്ത കാ​ല​ങ്ങ​ളി​ലെ​യും ഭാ​ഷ​ക​ളി​ലെ​യും ക​വി​ക​ൾ ത​മ്മി​ൽ പു​തി​യൊ​രു സം​വാ​ദം രൂ​പ​പ്പെ​ടു​ന്നു. ‘Men in the Off Hours’ (2000) എ​ന്ന കൃ​തി​യി​ലും പു​രാ​ത​ന​വും ആ​ധു​നി​ക​വു​മാ​യ ശ​ബ്ദ​ങ്ങ​ൾ അ​പ്ര​തീ​ക്ഷി​ത​മാ​യ രീ​തി​യി​ൽ പ​ര​സ്പ​രം ക​ണ്ടു​മു​ട്ടു​ന്നു. അ​തേ​സ​മ​യം, ‘Glass, Irony, and God’ (1995) എ​ന്ന കൃ​തി​യി​ലെ ‘The Glass Essay’ സ്ത്രീ​ജീ​വി​ത​ത്തി​ന്റെ കൂ​ടു​ത​ൽ സ്വ​കാ​ര്യ​വും സ​ങ്കീ​ർ​ണ​വു​മാ​യ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് ന​മ്മെ ന​യി​ക്കു​ന്നു.

പ്ര​ണ​യ​ന​ഷ്ടം, പ്രാ​യ​മാ​കു​ന്ന ശ​രീ​രം, അ​മ്മ​യു​മാ​യു​ള്ള ബ​ന്ധം, എ​മി​ലി ബ്രോ​ണ്ടി​യു​ടെ സാ​ഹി​ത്യ​സാ​ന്നി​ധ്യം എ​ന്നി​വ ഇ​വി​ടെ ഒ​ത്തു​ചേ​രു​ക​യും ഓ​ർ​മ​യി​ലൂ​ടെ​യും സാ​ഹി​ത്യ​ത്തി​ലൂ​ടെ​യും സ്വ​യം മ​ന​സ്സി​ലാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന ഒ​രു സ്ത്രീ​യു​ടെ അ​നു​ഭ​വ​ലോ​കം തു​റ​ന്നു​കാ​ട്ടു​ക​യും ചെ​യ്യു​ന്നു. ഈ ​കൃ​തി​ക​ളി​ൽ ചി​ന്ത വ്യ​ക്ത​മാ​യ ഒ​രു നി​ഗ​മ​ന​ത്തി​ലേ​ക്ക് നേ​രി​ട്ട് നീ​ങ്ങു​ന്നി​ല്ല, മ​റി​ച്ച്, അ​നു​ഭ​വ​ങ്ങ​ൾ ത​മ്മി​ൽ ബ​ന്ധ​ങ്ങ​ൾ ക​ണ്ടെ​ത്തു​ക​യും അ​വ​ക്കി​ട​യി​ലെ വൈ​രു​ധ്യ​ങ്ങ​ളെ നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു​കൊ​ണ്ടാ​ണ് മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. ഈ ​സ്വ​ഭാ​വം കാ​ഴ്സ​ന്റെ ര​ച​നാ​രൂ​പ​ങ്ങ​ളി​ലും പ്ര​ക​ട​മാ​ണ്.

‘Short Talks’ (1992), ‘Plainwater’ (1995) എ​ന്നീ കൃ​തി​ക​ളി​ൽ ചെ​റു കു​റി​പ്പു​ക​ൾ, ക​വി​ത, ഉ​പ​ന്യാ​സം, യാ​ത്രാ​വി​വ​ര​ണം, ഗ​വേ​ഷ​ണം എ​ന്നി​വ പ​ര​സ്പ​രം അ​തി​രു​ക​ൾ ലം​ഘി​ക്കു​ന്നു. ഒ​രു അ​നു​ഭ​വ​ത്തെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ ക്ര​മ​മാ​യി വി​വ​രി​ക്കു​ന്ന​തി​നു​പ​ക​രം, വ്യ​ത്യ​സ്ത കാ​ഴ്ച​പ്പാ​ടു​ക​ളും ചി​ന്ത​ക​ളും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​ന്ന് അ​വ​ക്കി​ട​യി​ൽ അ​ർ​ഥം രൂ​പ​പ്പെ​ടാ​നു​ള്ള ഇ​ടം അ​വ​ർ സൃ​ഷ്ടി​ക്കു​ന്നു. വാ​യ​ന​ക്കാ​ര​ന് എ​ല്ലാം വി​ശ​ദീ​ക​രി​ച്ചു​കൊ​ടു​ക്കു​ന്ന​തി​നു​പ​ക​രം, ചി​ല വി​ട​വു​ക​ൾ അ​വ​ശേ​ഷി​പ്പി​ച്ചും ചി​ല ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​തെ​യും അ​വ​ർ വാ​യ​ന​യെ മു​ന്നോ​ട്ടു ന​യി​ക്കു​ന്നു. ഈ ​രീ​തി വെ​റും ശൈ​ലീ​പ​ര​മാ​യ പ​രീ​ക്ഷ​ണ​മ​ല്ല. ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ അ​റി​വ് എ​പ്പോ​ഴും ഭാ​ഗി​ക​വും മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ന് അ​നു​യോ​ജ്യ​മാ​യ ആ​വി​ഷ്കാ​ര​രീ​തി​യാ​ണ​ത്.

പൂ​ർ​ണ​മാ​യി വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തി​നെ സ​മീ​പി​ക്കു​ന്ന​തി​നു​ള്ള മ​റ്റൊ​രു വ​ഴി​യാ​യി കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ വി​വ​ർ​ത്ത​നം മാ​റു​ന്നു. ‘If Not, Winter: Fragments of Sappho’ (2002) എ​ന്ന കൃ​തി​യി​ൽ സാ​ഫോ​യു​ടെ ക​വി​ത​ക​ളു​ടെ അ​വ​ശേ​ഷി​ച്ച ഭാ​ഗ​ങ്ങ​ൾ വി​വ​ർ​ത്ത​നം ചെ​യ്യു​മ്പോ​ൾ, കാ​ലം ന​ഷ്ട​പ്പെ​ടു​ത്തി​യ വ​രി​ക​ളെ​യും വാ​ക്കു​ക​ളെ​യും അ​വ​ർ മ​റ​ച്ചു​വെ​ക്കു​ന്നി​ല്ല. ഒ​രു പു​രാ​ത​ന ക​വി​ത​യെ വി​വ​ർ​ത്ത​ന​ത്തി​ലൂ​ടെ പൂ​ർ​ണ​ത​യി​ലേ​ക്ക് തി​രി​ച്ചു​കൊ​ണ്ടു​വ​രാ​മെ​ന്ന ധാ​ര​ണ​യെ ഈ ​രീ​തി ചോ​ദ്യം​ചെ​യ്യു​ന്നു. ന​ഷ്ട​പ്പെ​ട്ട ഭാ​ഗ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​ണെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്ന​തി​ലു​പ​രി, അ​വ​ശേ​ഷി​ച്ച​വ​യെ നാം ​എ​ങ്ങ​നെ വാ​യി​ക്കു​ന്നു എ​ന്ന​തി​നെ​യും ആ ​വി​ട​വു​ക​ൾ മാ​റ്റി​മ​റി​ക്കു​ന്നു. അ​ങ്ങ​നെ, അ​ഭാ​വം വാ​യ​നാ​നു​ഭ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്തീ​രു​ന്നു.

അ​വ​രു​ടെ ഗ്രീ​ക്ക് ദു​ര​ന്ത​നാ​ട​ക വി​വ​ർ​ത്ത​ന​ങ്ങ​ളാ​യ ‘Electra’ (2001), ‘Grief Lessons’ (2006), ‘An Oresteia’ (2009) എ​ന്നി​വ​യി​ലും പു​രാ​ത​ന ശ​ബ്ദ​ങ്ങ​ൾ പു​തി​യ കാ​ല​ത്തി​ന്റെ ചോ​ദ്യ​ങ്ങ​ളു​മാ​യി സം​വ​ദി​ക്കു​ന്നു. ഹിം​സ, ദുഃ​ഖം, തി​രി​ച്ച​റി​വ്, ധാ​ർ​മി​ക​മാ​യ അ​നി​ശ്ചി​ത​ത്വം എ​ന്നി​വ​ക്ക് ഈ ​കൃ​തി​ക​ളി​ൽ പു​തി​യ അ​ർ​ഥ​ങ്ങ​ൾ കൈ​വ​രു​ന്നു. സി​മോ​ൺ വെ​യി​ലി​ന്റെ ചി​ന്ത​ക​ളി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ള്ളു​ന്ന ‘Decreation: Poetry, Essays, Opera (2005) എ​ന്ന കൃ​തി​യി​ൽ, എ​ല്ലാ അ​നു​ഭ​വ​ങ്ങ​ളു​ടെ​യും കേ​ന്ദ്ര​ത്തി​ൽ താ​നാ​യി​രി​ക്ക​ണ​മെ​ന്ന മ​നു​ഷ്യ​ന്റെ അ​ഹ​ത്തെ കാ​ഴ്സ​ൺ ചോ​ദ്യം ചെ​യ്യു​ന്നു. എ​ല്ലാ​റ്റി​നെ​യും നി​യ​ന്ത്രി​ക്ക​ണ​മെ​ന്ന അ​ഹ​ത്തി​ന്റെ അ​വ​കാ​ശ​വാ​ദം വി​ട്ടൊ​ഴി​യു​മ്പോ​ഴാ​ണോ യ​ഥാ​ർ​ഥ ശ്ര​ദ്ധ സാ​ധ്യ​മാ​കു​ന്ന​ത് എ​ന്ന ചോ​ദ്യ​വും അ​വ​ർ ഉ​യ​ർ​ത്തു​ന്നു. ഇ​തി​ലൂ​ടെ മ​റ്റൊ​ന്നി​നെ അ​റി​യാ​നു​ള്ള ശ്ര​മം അ​തി​നെ സ്വ​ന്തം നി​യ​ന്ത്ര​ണ​ത്തി​ലാ​ക്കു​ന്ന​ത​ല്ലെ​ന്നും, അ​തി​ന്റെ ത​നി​മ​ക്ക് ഇ​ടം ന​ൽ​കു​ന്ന​തു​കൂ​ടി​യാ​ണെ​ന്നും തി​രി​ച്ച​റി​യാ​ൻ ക​ഴി​യു​ന്നു.

ഓ​ർ​മ​ക​ളെ വീ​ണ്ടെ​ടു​ക്കു​ന്ന​തി​ന്റെ പ​രി​മി​തി​ക​ൾ കൂ​ടു​ത​ൽ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​മാ​യി മാ​റു​ന്ന​ത് ‘Nox’ (2010) എ​ന്ന കൃ​തി​യി​ലാ​ണ്. സ​ഹോ​ദ​ര​ന്റെ മ​ര​ണ​ത്തെ ആ​സ്പ​ദ​മാ​ക്കി​യ ഈ ​വി​ലാ​പ ര​ച​ന, പ​ല​ത​വ​ണ മ​ട​ക്കി​െ​വ​ച്ച ഒ​രു നീ​ണ്ട ക​ട​ലാ​സ് പു​സ്ത​ക​രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ‘കു​ടും​ബ ഫോ​ട്ടോ​ക​ൾ’, ‘വ്യ​ക്തി​പ​ര​മാ​യ രേ​ഖ​ക​ൾ’, ‘നി​ഘ​ണ്ടു​വി​ലെ അ​ർ​ഥ​ങ്ങ​ൾ’, ‘കാ​റ്റു​ള്ള​സി​ന്റെ 101ാം ക​വി​ത​യു​ടെ വി​വ​ർ​ത്ത​നം’ എ​ന്നി​വ അ​തി​ൽ ഒ​ന്നി​ച്ചു​ചേ​രു​ന്നു. വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത ഒ​രു അ​ഭാ​വ​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഈ ​ശ​ക​ല​ങ്ങ​ൾ കൂ​ടി​ച്ചേ​രു​ന്ന​ത്. മ​രി​ച്ചു​പോ​യ ഒ​രാ​ളെ ഭാ​ഷ​യി​ലൂ​ടെ തി​രി​കെ കൊ​ണ്ടു​വ​രാ​മെ​ന്ന് കാ​ഴ്സ​ൺ ന​ടി​ക്കു​ന്നി​ല്ല. പ​ക​രം, ഓ​ർ​മി​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​നും ഭൂ​ത​കാ​ല​ത്തെ പൂ​ർ​ണ​മാ​യി തി​രി​ച്ചു​പി​ടി​ക്കാ​നാ​വി​ല്ലെ​ന്ന വേ​ദ​ന​ജ​ന​ക​മാ​യ തി​രി​ച്ച​റി​വി​നും അ​വ​ർ ഭൗ​തി​ക​മാ​യ ഒ​രു രൂ​പം ന​ൽ​കു​ന്നു. ഓ​ർ​മ ഇ​വി​ടെ ന​ഷ്ട​ത്തെ ഇ​ല്ലാ​താ​ക്കു​ന്നി​ല്ല, മ​റി​ച്ച്, ആ ​ന​ഷ്ട​ത്തോ​ടൊ​പ്പം ജീ​വി​ക്കാ​നു​ള്ള ഒ​രു വ​ഴി​യാ​യി മാ​റു​ന്നു.

പി​ൽ​ക്കാ​ല കൃ​തി​ക​ളി​ലും വി​വ​ർ​ത്ത​നം, ദൃ​ശ്യ​രൂ​പം, വ്യ​ത്യ​സ്ത സാ​ഹി​ത്യ​രീ​തി​ക​ളു​ടെ സം​ഗ​മം എ​ന്നി​വ​യി​ലൂ​ടെ കാ​ഴ്സ​ൺ ഈ ​സം​ഘ​ർ​ഷ​ങ്ങ​ളെ തു​ട​ർ​ന്നും അ​ന്വേ​ഷി​ക്കു​ന്നു. ‘Antigonick’ (2012), ‘Red Doc>’ (2013) എ​ന്നി​വ ക്ലാ​സി​ക്ക​ൽ ആ​ഖ്യാ​ന​ങ്ങ​ളെ​യും പാ​ര​മ്പ​ര്യ​മാ​യി ല​ഭി​ച്ച സ്വ​ത്വ​ങ്ങ​ളെ​യും പു​തി​യ രീ​തി​യി​ൽ പു​ന​രാ​വി​ഷ്ക​രി​ക്കു​ന്നു. ‘Nay Rather’ (2013) നി​ശ്ശ​ബ്ദ​ത​യെ​യും വി​വ​ർ​ത്ത​ന​ത്തി​ന്റെ പ​രി​മി​തി​ക​ളെ​യും പ​രി​ശോ​ധി​ക്കു​ന്നു. പ്രൂ​സ്റ്റി​ന്റെ അ​വ്യ​ക്ത​ത​ക​ൾ നി​റ​ഞ്ഞ പ്ര​ണ​യ​ക​ഥാ​പാ​ത്ര​മാ​യ ആ​ൽ​ബെ​ർ​ട്ടീ​നെ വീ​ണ്ടും സ​മീ​പി​ക്കു​ന്ന ‘The Albertine Workout’ (2014), അ​സൂ​യ, ഓ​ർ​മ, മ​റ്റൊ​രാ​ളെ പൂ​ർ​ണ​മാ​യി അ​റി​യാ​നു​ള്ള അ​സാ​ധ്യ​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്നു. ‘Norma Jeane Baker of Troy’ (2019) എ​ന്ന കൃ​തി​യി​ൽ ട്രോ​യി​ലെ ഹെ​ല​നും മെ​ർ​ലി​ൻ മ​ൺ​റോ​യും ഒ​രു​മി​ച്ചെ​ത്തു​ന്നു.

സൗ​ന്ദ​ര്യം, ലിം​ഗ​സ്വ​ത്വം, പ്ര​ശ​സ്തി, സ്ത്രീ​ക​ളെ ആ​ഗ്ര​ഹ​ത്തി​ന്റെ വ​സ്തു​ക്ക​ളാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന സാം​സ്കാ​രി​ക സ​ങ്ക​ൽ​പ​ങ്ങ​ൾ എ​ന്നി​വ​യെ ഈ ​കൃ​തി ചോ​ദ്യം​ചെ​യ്യു​ന്നു​ണ്ട്. ‘Float’ (2016), ‘The Trojan Women: A Comic, H of H Playbook’ (2021), ‘Wrong Norma’ (2024) എ​ന്നി​വ ക​വി​ത, നാ​ട​കം, ഗ​ദ്യം, ചി​ത്രം തു​ട​ങ്ങി​യ രൂ​പ​ങ്ങ​ൾ​ക്കി​ട​യി​ൽ സ​ഞ്ച​രി​ച്ച് സാ​ഹി​ത്യ​ത്തി​ന്റെ പ​ര​മ്പ​രാ​ഗ​ത അ​തി​രു​ക​ളെ​യും ഏ​കീ​കൃ​ത​ത​യെ​ക്കു​റി​ച്ചു​ള്ള പ്ര​തീ​ക്ഷ​ക​ളെ​യും വെ​ല്ലു​വി​ളി​ക്കു​ന്നു. ഈ ​കൃ​തി​ക​ളി​ലെ ശ​ക​ല​ങ്ങ​ൾ, നി​ശ്ശ​ബ്ദ​ത, ആ​വ​ർ​ത്ത​നം, സാ​ഹി​ത്യ​രൂ​പ​ങ്ങ​ളു​ടെ മാ​റ്റം എ​ന്നി​വ വെ​റും ശൈ​ലീ​പ​ര​മാ​യ പു​തു​മ​ക​ള​ല്ല. പൂ​ർ​ണ​മാ​യി വി​ശ​ദീ​ക​രി​ക്കാ​ൻ ക​ഴി​യാ​ത്ത അ​നു​ഭ​വ​ങ്ങ​ളെ സ​മീ​പി​ക്കാ​ൻ അ​വ സ​ഹാ​യി​ക്കു​ന്നു. അ​തേ​സ​മ​യം, എ​ല്ലാ വി​ട​വു​ക​ളും നി​ക​ത്തേ​ണ്ട​താ​ണെ​ന്ന ധാ​ര​ണ​യി​ല്ലാ​തെ അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള വാ​യ​ന​ക്കാ​ര​ന്റെ ശ്ര​മ​ത്തി​നും അ​വ ഇ​ടം ന​ൽ​കു​ന്നു.

ഗ്രി​ഫി​ൻ ക​വി​താ​പു​ര​സ്കാ​രം, ടി.​എ​സ്. എ​ലി​യ​റ്റ് പു​ര​സ്കാ​രം, മ​ക് ആ​ർ​ത​ർ, ഗ​ഗ്ഗ​ൻ​ഹൈം ഫെ​ലോ​ഷി​പ്പു​ക​ൾ, ഇം​ഗ്ലീ​ഷ് ക​വി​ത​ക്കു​ള്ള ഗ​വ​ർ​ണ​ർ ജ​ന​റ​ൽ പു​ര​സ്കാ​രം എ​ന്നി​വ​യു​ൾ​പ്പെ​ടെ നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ കാ​ഴ്സ​നെ തേ​ടി​യെ​ത്തി​യി​ട്ടു​ണ്ട്. 2005ൽ ​അ​വ​ർ ഓ​ർ​ഡ​ർ ഓ​ഫ് കാ​ന​ഡ​യി​ലെ അം​ഗ​മാ​യി. 2020ൽ ​ടൊ​റ​ന്റോ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നോ​ർ​ത്രോ​പ്പ് ഫ്രൈ ​പ്ര​ഫ​സ​ർ ഇ​ൻ ലി​റ്റ​റ​റി തി​യ​റി​യാ​യി തി​രി​ച്ചെ​ത്തി​യ അ​വ​ർ ‘Stillness’ എ​ന്ന പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി (Bresge, 2026). 2026ലെ ​സാ​ഹി​ത്യ​ത്തി​നു​ള്ള നൊ​ബേ​ൽ സ​മ്മാ​നം, ഗ​വേ​ഷ​ണ​വും സ​ർ​ഗാ​ത്മ​ക​ത​യും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മാ​യ്ച്ചും പു​രാ​ത​ന​ത്തെ​യും സ​മ​കാ​ലി​ക​ത്തെ​യും ബ​ന്ധി​പ്പി​ച്ചും വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വ​ങ്ങ​ളെ ത​ത്ത്വ​ചി​ന്ത​യു​ടെ വി​ശാ​ല​മാ​യ മ​ണ്ഡ​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ന്നും വ​ള​ർ​ന്ന കാ​ഴ്സ​ന്റെ സാ​ഹി​ത്യ​ലോ​ക​ത്തി​ലേ​ക്ക് വീ​ണ്ടും ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു. എ​ന്നാ​ൽ, രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും ക്ലാ​സി​ക്ക​ൽ പാ​ര​മ്പ​ര്യ​വു​മാ​യു​ള്ള സം​വാ​ദ​ത്തി​ലും മാ​ത്ര​മ​ല്ല അ​വ​രു​ടെ പ്രാ​ധാ​ന്യം. അ​റി​വി​ന്റെ​യും ആ​വി​ഷ്കാ​ര​ത്തി​ന്റെ​യും പ​രി​മി​തി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​മ്പോ​ഴും ബൗ​ദ്ധി​കാ​ന്വേ​ഷ​ണ​ത്തെ വൈ​കാ​രി​ക​മാ​യ ദു​ർ​ബ​ല​ത​യി​ൽ​നി​ന്ന് വേ​ർ​പെ​ടു​ത്താ​തി​രി​ക്കു​ന്ന​തി​ലാ​ണ് അ​വ​രു​ടെ എ​ഴു​ത്തി​ന്റെ ആ​ഴം.

കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ൽ തു​ട​ർ​ച്ച​യാ​യി പ്ര​ത്യ​ക്ഷ​പ്പെ​ടു​ക​യും പു​തി​യ അ​ർ​ഥ​ങ്ങ​ൾ കൈ​വ​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ശ​യ​ങ്ങ​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​മാ​യാ​ണ് ഈ ​ലേ​ഖ​നം കാ​മ​ന​യെ സ​മീ​പി​ക്കു​ന്ന​ത്. ‘Eros the Bittersweet’ൽ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന പ്ര​ണ​യാ​ക​ർ​ഷ​ണ​ത്തെ അ​വ​രു​ടെ എ​ല്ലാ കൃ​തി​ക​ളെ​യും കോ​ര്‍ക്കു​ന്ന ഒ​രേ​യൊ​രു ക​ണ്ണി​യാ​യി കാ​ണു​ക​യ​ല്ല ല​ക്ഷ്യം. മ​റി​ച്ച്, ആ ​കൃ​തി​യി​ൽ ഉ​യ​രു​ന്ന ചോ​ദ്യ​ങ്ങ​ൾ പി​ൽ​ക്കാ​ല ര​ച​ന​ക​ളി​ൽ പ്ര​ണ​യം, സൗ​ന്ദ​ര്യം, ഓ​ർ​മ, വി​വ​ർ​ത്ത​നം, ദുഃ​ഖം, ആ​ത്മ​ബോ​ധം എ​ന്നി​വ​യി​ലൂ​ടെ എ​ങ്ങ​നെ വി​ക​സി​ക്കു​ന്നു എ​ന്നു പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

തി​ര​ഞ്ഞെ​ടു​ത്ത കൃ​തി​ക​ളി​ലൂ​ടെ സാ​ഹി​ത്യ​രൂ​പ​ങ്ങ​ളി​ലെ പ​രീ​ക്ഷ​ണ​ങ്ങ​ളും ശ​ക​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ആ​ഖ്യാ​ന​വും ക്ലാ​സി​ക്ക​ൽ ര​ച​ന​ക​ളു​ടെ പു​ന​രാ​വി​ഷ്കാ​ര​വും ക​വി​ത​യും ഗ​വേ​ഷ​ണ​വും ത​മ്മി​ലു​ള്ള ഇ​ട​പെ​ട​ലും അ​പൂ​ർ​ണ​മാ​യ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് എ​ങ്ങ​നെ രൂ​പം ന​ൽ​കു​ന്നു എ​ന്നും ലേ​ഖ​നം അ​ന്വേ​ഷി​ക്കു​ന്നു. ഈ ​അ​നു​ഭ​വ​ങ്ങ​ൾ പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ട​വ​യാ​ണെ​ങ്കി​ലും അ​വ ഒ​രു​പോ​ലെ​യ​ല്ല. പ്ര​ണ​യ​ത്തി​ന്റെ കാ​മ​ന​യും ദുഃ​ഖ​വും വ്യ​ത്യ​സ്ത​മാ​ണ്. പു​രാ​ത​ന ക​വി​ത​യു​ടെ ശ​ക​ല​ങ്ങ​ളാ​യി നി​ല​നി​ൽ​ക്കു​ന്ന​തും ന​ഷ്ട​പ്പെ​ട്ട ഒ​രു ജീ​വി​ത​ത്തെ വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തും ഒ​രേ അ​നു​ഭ​വ​മ​ല്ല. ഇ​വ​യെ ബ​ന്ധി​പ്പി​ക്കു​ന്ന​ത് സ്വ​ന്ത​മാ​ക്ക​ലി​ന്റെ​യും വീ​ണ്ടെ​ടു​ക്ക​ലി​ന്റെ​യും ആ​വി​ഷ്കാ​ര​ത്തി​ന്റെ​യും പ​രി​മി​തി​ക​ളോ​ടു​ള്ള കാ​ഴ്സ​ന്റെ ശ്ര​ദ്ധ​യാ​ണ്. ന​മു​ക്ക് പൂ​ർ​ണ​മാ​യി കൈ​വ​ശ​പ്പെ​ടു​ത്താ​നാ​വാ​ത്ത​തി​നെ അ​തി​ന്റെ സ​ങ്കീ​ർ​ണ​ത നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് സ​മീ​പി​ക്കാ​നു​ള്ള ഒ​രു ധാ​ർ​മി​ക സാ​ധ്യ​ത​യും ഈ ​സ​മീ​പ​നം തു​റ​ക്കു​ന്നു.

 

ആൻ കാഴ്സന്റെ കൃതികൾ

അ​ടു​പ്പ​വും അ​ക​ല​വും

ആ​ൻ കാ​ഴ്സ​ന്റെ ‘Autobiography of Red: A Novel in Verse’ (1998), ‘The Beauty of the Husband: A Fictional Essay in 29 Tangos’ (2001) എ​ന്നീ കൃ​തി​ക​ളി​ൽ, കാ​മ​ന വ്യ​ക്തി​ത്വ​ത്തെ​യും അ​ടു​പ്പ​ത്തെ​യും ആ​വി​ഷ്കാ​ര​ത്തെ​യും പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യാ​നു​ള്ള ഒ​രു പ്ര​ധാ​ന വ​ഴി​യാ​യി മാ​റു​ന്നു. ഈ ​കൃ​തി​ക​ളി​ൽ കാ​മ​ന പ്ര​ണ​യ​ത്തി​ന്റെ വൈ​കാ​രി​ക അ​നു​ഭ​വ​ത്തി​ൽ ഒ​തു​ങ്ങു​ന്നി​ല്ല. മ​റ്റൊ​രാ​ളെ അ​റി​യാ​നും സ്വ​ന്ത​മാ​ക്കാ​നും ശ്ര​മി​ക്കു​മ്പോ​ൾ വെ​ളി​പ്പെ​ടു​ന്ന പ​രി​മി​തി​ക​ളി​ലേ​ക്കും, ന​മ്മു​ടെ അ​റി​വി​നെ​യും ആ​ത്മ​ബോ​ധ​ത്തെ​യും രൂ​പ​പ്പെ​ടു​ത്തു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ളി​ലേ​ക്കും അ​ത് ന​മ്മെ ന​യി​ക്കു​ന്നു. പ്ര​ണ​യം, ഓ​ർ​മ, വ​ഞ്ച​ന, സ്വ​ത്വം, മ​റ്റൊ​രാ​ളു​ടെ അ​പ​ര​ത എ​ന്നി​വ ത​മ്മി​ലു​ള്ള സ​ങ്കീ​ർ​ണ​ബ​ന്ധ​ങ്ങ​ളാ​ണ് കാ​ഴ്സ​ൺ ഇ​വി​ടെ അ​ന്വേ​ഷി​ക്കു​ന്ന​ത്.

‘Autobiography of Red’ എ​ന്ന കൃ​തി​യി​ൽ, പു​രാ​ത​ന ഗ്രീ​ക്ക് പു​രാ​ണ​ത്തെ സ​മ​കാ​ലി​ക​മാ​യൊ​രു അ​നു​ഭ​വ​ലോ​ക​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന കാ​ഴ്സ​ൺ, ക​വി​ത​യും നോ​വ​ലും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മാ​യ്ച്ചു​കൊ​ണ്ട് verse novel എ​ന്ന രൂ​പ​ത്തെ പു​തു​താ​യി വി​ന്യ​സി​ക്കു​ന്നു. പു​രാ​ണ​ക​ഥ​യു​ടെ പു​ന​രാ​ഖ്യാ​നം മാ​ത്ര​മ​ല്ല ഈ ​ര​ച​ന, പു​രാ​ണ​ത്തി​ലെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ കാ​മ​ന, ദു​ർ​ബ​ല​ത, ലൈം​ഗി​ക സ്വ​ത്വം, അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കാ​നു​ള്ള ഒ​രു പ​രീ​ക്ഷ​ണം​കൂ​ടി​യാ​ണി​ത്. ചി​ത്രീ​ക​ര​ണം, ആ​ത്മ​ക​ഥ, ഫോ​ട്ടോ​ഗ്ര​ഫി തു​ട​ങ്ങി​യ ആ​വി​ഷ്കാ​ര​രീ​തി​ക​ൾ ക​ഥ​യു​ടെ ഭാ​ഗ​മാ​കു​മ്പോ​ൾ, ഒ​രാ​ളു​ടെ അ​നു​ഭ​വ​ത്തെ മ​റ്റൊ​രാ​ൾ​ക്ക് എ​ത്ര​ത്തോ​ളം മ​ന​സ്സി​ലാ​ക്കാ​നോ പ്ര​തി​നി​ധാ​നം ചെ​യ്യാ​നോ ക​ഴി​യും എ​ന്ന ചോ​ദ്യം കൃ​തി ഉ​യ​ർ​ത്തു​ന്നു. ആ​ഗ്ര​ഹം/​കാ​മ​ന ഇ​വി​ടെ സ്വ​യം വെ​ളി​പ്പെ​ടു​ത്തു​ന്ന അ​നു​ഭ​വം മാ​ത്ര​മ​ല്ല, സ്വ​ത്വം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ന്നു, മ​റ്റൊ​രാ​ളു​ടെ നോ​ട്ട​ത്തി​ൽ അ​ത് എ​ങ്ങ​നെ മാ​റു​ന്നു എ​ന്ന​റി​യാ​നു​ള്ള വ​ഴി​കൂ​ടി​യാ​ണ്.

‘The Beauty of the Husband’ എ​ന്ന കൃ​തി​യി​ൽ കാ​ഴ്സ​ൺ മ​റ്റൊ​രു രൂ​പ​പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് ക​ട​ക്കു​ന്നു. ‘A Fictional Essay in 29 Tangos’ എ​ന്ന ഉ​പ​ശീ​ർ​ഷ​കം ത​ന്നെ ക​വി​ത, ഉ​പ​ന്യാ​സം, ക​ഥ, സം​ഗീ​താ​ത്മ​ക​മാ​യ താ​ള​ക്ര​മം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്ന ര​ച​ന​യു​ടെ സ്വ​ഭാ​വം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഇ​രു​പ​ത്തൊ​മ്പ​ത് ടാം​ഗോ​ക​ളാ​യി വി​ഭ​ജി​ച്ചി​രി​ക്കു​ന്ന ഈ ​കൃ​തി, ഓ​ർ​മ​യി​ലൂ​ടെ​യും ആ​വ​ർ​ത്ത​ന​ത്തി​ലൂ​ടെ​യും ത​ക​ർ​ന്നു​പോ​കു​ന്ന ദാ​മ്പ​ത്യ​ത്തെ​യും അ​തി​നു​ശേ​ഷ​വും നി​ല​നി​ൽ​ക്കു​ന്ന കാ​മ​ന​യെ​യും സ​മീ​പി​ക്കു​ന്നു. സം​ഭ​വ​ങ്ങ​ളെ നേ​ർ​രേ​ഖ​യി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​തി​നു പ​ക​രം, ഭൂ​ത​കാ​ല​ത്തി​ലേ​ക്കു​ള്ള മ​ട​ങ്ങി​പ്പോ​ക്കു​ക​ളും ചി​ന്ത​യു​ടെ വ​ഴി​ത്തി​രി​വു​ക​ളും പ​ര​സ്പ​രം തി​രു​ത്തു​ന്ന ഓ​ർ​മ​ക​ളും ചേ​ർ​ന്നാ​ണ് ആ​ഖ്യാ​നം മു​ന്നേ​റു​ന്ന​ത്.

ഈ ​ര​ണ്ട് കൃ​തി​ക​ളി​ലും രൂ​പ​വും വി​ഷ​യ​വും വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. വി​ഘ​ടി​ത​മാ​യ ആ​ഖ്യാ​നം, വ്യ​ത്യ​സ്ത സാ​ഹി​ത്യ​രൂ​പ​ങ്ങ​ളു​ടെ സം​യോ​ജ​നം, പു​രാ​ണ​ത്തി​ന്റെ പു​ന​ർ​വാ​യ​ന, ഓ​ർ​മ​യു​ടെ ആ​വ​ർ​ത്ത​നാ​ത്മ​ക​മാ​യ ച​ല​നം എ​ന്നി​വ​യി​ലൂ​ടെ കാ​ഴ്സ​ൺ കാ​മ​ന​യു​ടെ അ​നി​ശ്ചി​ത​ത്വ​ത്തെ ര​ച​ന​യു​ടെ ഘ​ട​ന​യി​ൽ​ത്ത​ന്നെ ഉ​ൾ​ക്കൊ​ള്ളി​ക്കു​ന്നു. മ​റ്റൊ​രാ​ളെ സ്നേ​ഹി​ക്കു​ക എ​ന്ന​ത് അ​യാ​ളെ പൂ​ർ​ണ​മാ​യി അ​റി​യു​ക​യോ സ്വ​ന്ത​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​ത​ല്ലെ​ന്ന് ഈ ​കൃ​തി​ക​ൾ ഓ​ർ​മി​പ്പി​ക്കു​ന്നു. കാ​മ​ന ന​മ്മെ മ​റ്റൊ​രാ​ളി​ലേ​ക്ക് അ​ടു​പ്പി​ക്കു​മ്പോ​ൾ​ത്ത​ന്നെ, അ​യാ​ളു​ടെ അ​പ​ര​ത​യെ​യും ന​മ്മു​ടെ അ​റി​വി​ന്റെ പ​രി​മി​തി​ക​ളെ​യും അ​ത് വെ​ളി​പ്പെ​ടു​ത്തു​ന്നു. അ​ങ്ങ​നെ, ‘Eros the Bittersweet’ൽ ​കാ​ഴ്സ​ൺ അ​വ​ത​രി​പ്പി​ക്കു​ന്ന കാ​മ​ന​യു​ടെ അ​ടി​സ്ഥാ​ന​പ​ര​മാ​യ വൈ​രു​ധ്യ​ങ്ങ​ൾ പി​ൽ​ക്കാ​ല കൃ​തി​ക​ളി​ൽ കൂ​ടു​ത​ൽ സ​ങ്കീ​ർ​ണ​മാ​യ ആ​ഖ്യാ​ന​രൂ​പ​ങ്ങ​ളി​ലൂ​ടെ​യും അ​നു​ഭ​വ​ങ്ങ​ളി​ലൂ​ടെ​യും വി​ക​സി​ക്കു​ന്ന​ത് കാ​ണാ​നാ​കും.

ശ​ക​ല​ങ്ങ​ളു​ടെ ഭാ​ഷ: ഓ​ർ​മ, അ​ഭാ​വം, വി​വ​ർ​ത്ത​നം

കാ​മ​ന, സ്വ​ത്വം, അ​ടു​പ്പം, അ​റി​വി​ന്റെ പ​രി​മി​തി​ക​ൾ എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഈ ​അ​ന്വേ​ഷ​ണ​ങ്ങ​ൾ കാ​ഴ്സ​ന്റെ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലും തു​ട​രു​ന്നു. മു​മ്പ് സൂ​ചി​പ്പി​ച്ച​പോ​ലെ, അ​വ​രു​ടെ കൃ​തി​ക​ൾ പ​ല​പ്പോ​ഴും പ​ണ്ഡി​തോ​ചി​ത​മാ​യ ചി​ന്ത​ക​ളെ​യും ക​വി​ത​യെ​യും ഗ​ദ്യ​ത്തെ​യും ഉ​ദ്ധ​ര​ണി​ക​ളെ​യും ദൃ​ശ്യ​രൂ​പ​ങ്ങ​ളെ​യും ഒ​രു​മി​പ്പി​ക്കു​ന്നു. ഒ​രു സാ​ഹി​ത്യ​കൃ​തി ഒ​രൊ​റ്റ രൂ​പ​ത്തി​ൽ ഒ​തു​ങ്ങ​ണ​മെ​ന്ന ധാ​ര​ണ​യെ അ​വ​രു​ടെ കൃ​തി​ക​ള്‍ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്യു​ന്നു​ണ്ട്. ‘Plainwater: Essays and Poetry’ (1995), ‘Men in the Off Hours’ (2000) എ​ന്നീ കൃ​തി​ക​ൾ വ്യ​ത്യ​സ്ത ശ​ബ്ദ​ങ്ങ​ളെ​യും ച​രി​ത്ര​കാ​ല​ങ്ങ​ളെ​യും ചി​ന്താ​രീ​തി​ക​ളെ​യും ഒ​രേ ഇ​ട​ത്തി​ൽ കൊ​ണ്ടു​വ​രു​ന്നു.

അ​വി​ടെ ആ​ശ​യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യ ഒ​രു വാ​ദ​ത്തി​ലൂ​ടെ മാ​ത്രം വി​ക​സി​ക്കു​ന്നി​ല്ല; മ​റി​ച്ച്, പ​ര​സ്പ​രം ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ളും ചി​ന്ത​ക​ളും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​ക​ളി​ലൂ​ടെ​യാ​ണ് അ​വ തെ​ളി​ഞ്ഞു​വ​രു​ന്ന​ത്. പു​രാ​ത​ന​മാ​യൊ​രു പാ​ഠം സ​മ​കാ​ലി​ക​മാ​യൊ​രു ചി​ന്ത​യെ ത​ട​സ്സ​പ്പെ​ടു​ത്താം, വ്യ​ക്തി​പ​ര​മാ​യൊ​രു നി​രീ​ക്ഷ​ണം ദാ​ർ​ശ​നി​ക​മാ​യൊ​രു ചോ​ദ്യ​ത്തി​ലേ​ക്ക് തു​റ​ന്നേ​ക്കാം, നി​സ്സാ​ര​മെ​ന്നു തോ​ന്നു​ന്ന ഒ​രു വി​ശ​ദാം​ശം പോ​ലും ഒ​രു ഭാ​ഗ​ത്തി​ന്റെ മു​ഴു​വ​ൻ അ​ർ​ഥ​ത്തെ​യും മാ​റ്റി​മ​റി​ച്ചേ​ക്കാം.

അ​നു​ഭ​വം ഒ​രി​ക്ക​ലും പൂ​ർ​ണ​വും മു​റി​വു​ക​ളി​ല്ലാ​ത്ത​തു​മാ​യ ഒ​രു സ​മ​ഗ്ര​ത​യാ​യി ന​മ്മു​ടെ മു​ന്നി​ൽ തെ​ളി​യു​ന്നി​ല്ലെ​ന്ന കാ​ഴ്സ​ന്റെ ബോ​ധ്യ​മാ​ണ് ഈ ​ര​ച​നാ​രീ​തി​ക്കു പി​ന്നി​ലു​ള്ള​ത്. ഓ​ർ​മ ചി​ല​തി​നെ തി​ര​ഞ്ഞെ​ടു​ക്കു​ക​യും മ​റ്റു​ചി​ല​തി​നെ വി​ട്ടു​ക​ള​യു​ക​യും ചെ​യ്യു​ന്നു. കാ​ല​ത്തി​നൊ​പ്പം സ്വ​ത്വം മാ​റു​ന്നു. സം​ഭ​വ​ങ്ങ​ൾ​ക്ക് നാം ​ന​ൽ​കു​ന്ന അ​ർ​ഥ​ങ്ങ​ളും വീ​ണ്ടും വീ​ണ്ടും തി​രു​ത്ത​പ്പെ​ടു​ന്നു. അ​തി​നാ​ൽ, ശ​ക​ല​ങ്ങ​ളി​ലൂ​ടെ എ​ഴു​തു​ന്ന​ത് ഒ​രു ശൈ​ലീ​പ​ര​മാ​യ തി​ര​ഞ്ഞെ​ടു​പ്പ് മാ​ത്ര​മ​ല്ല. ഭൂ​ത​കാ​ല​ത്തെ തി​രി​ച്ചു​പി​ടി​ക്കു​മ്പോ​ൾ അ​തി​ന് ഇ​ല്ലാ​ത്തൊ​രു പൂ​ർ​ണ​ത ക​ൽ​പി​ച്ചു​ന​ൽ​കു​ന്ന​തി​ലെ അ​പ​ക​ടം തി​രി​ച്ച​റി​യു​ന്ന രീ​തി​കൂ​ടി​യാ​ണ​ത്. അ​റി​വ് അ​പൂ​ർ​ണ​മാ​ണെ​ന്ന് കാ​ഴ്സ​ന്റെ ര​ച​ന​ക​ൾ ന​മ്മോ​ടു പ​റ​യു​ക മാ​ത്ര​മ​ല്ല ചെ​യ്യു​ന്ന​ത്; അ​റി​വ് രൂ​പ​പ്പെ​ടു​ന്ന അ​നി​ശ്ചി​ത​ത്വ​ത്തെ അ​തി​ന്റെ ഘ​ട​ന​യി​ലൂ​ടെ ന​മു​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു.

ഈ ​അ​ന്വേ​ഷ​ണ​ത്തി​ന് മ​റ്റൊ​രു പ്ര​ധാ​ന മാ​നം ന​ൽ​കു​ന്ന​ത് വി​വ​ർ​ത്ത​ന​മാ​ണ്. സാ​ഫോ, യൂ​റി​പ്പി​ഡീ​സ് തു​ട​ങ്ങി​യ പു​രാ​ത​ന ഗ്രീ​ക്ക് എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ളു​മാ​യു​ള്ള കാ​ഴ്സ​ന്റെ ഇ​ട​പെ​ട​ൽ, ഭാ​ഷ​യു​ടെ​യും ച​രി​ത്ര​ത്തി​ന്റെ​യും ദൂ​രം ക​ട​ന്നു​വ​ന്ന പാ​ഠ​ങ്ങ​ളു​മാ​യു​ള്ള നി​ര​ന്ത​ര​മാ​യ സം​വാ​ദ​മാ​ണ്. ‘If Not, Winter: Fragments of Sappho’ (2002) എ​ന്ന കൃ​തി​യി​ൽ, സാ​ഫോ​യു​ടെ ക​വി​ത​ക​ൾ ശ​ക​ല​ങ്ങ​ളാ​യി മാ​ത്രം നി​ല​നി​ൽ​ക്കു​ന്ന അ​വ​സ്ഥ വാ​യ​ന​യു​ടെ അ​നു​ഭ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി​ത്തീ​രു​ന്നു. പേ​ജി​ലെ ശൂ​ന്യ​ത​ക​ൾ വി​വ​ർ​ത്ത​ക​ര്‍ നി​ക​ത്തേ​ണ്ട ഇ​ട​ങ്ങ​ൾ മാ​ത്ര​മ​ല്ല. ചി​ല വാ​ക്കു​ക​ൾ ച​രി​ത്ര​ത്തി​ന്റെ യാ​ദൃ​ച്ഛി​ക​ത​ക​ളി​ലൂ​ടെ ന​മ്മ​ളി​ലേ​ക്ക് എ​ത്തി​യ​പ്പോ​ൾ മ​റ്റു​ചി​ല​ത് എ​ന്നെ​ന്നേ​ക്കു​മാ​യി ന​ഷ്ട​പ്പെ​ട്ടു​പോ​യ​തി​ന്റെ അ​ട​യാ​ള​ങ്ങ​ളാ​ണ​വ.

അ​ങ്ങ​നെ, വി​വ​ർ​ത്ത​നം ഭാ​ഷ​യു​ടെ സാ​ന്നി​ധ്യ​ത്തെ​യും അ​ത് ന​മ്മ​ളി​ലേ​ക്ക് എ​ത്തി​ച്ചേ​രു​ന്ന വ​ഴി​യി​ലെ അ​ഭാ​വ​ങ്ങ​ളെ​യും ഒ​രേ​സ​മ​യം അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന പ്ര​വൃ​ത്തി​യാ​യി മാ​റു​ന്നു. മ​റ്റൊ​രു ഭാ​ഷ​യി​ലേ​ക്ക് ഒ​രു കൃ​തി കൊ​ണ്ടു​വ​രു​മ്പോ​ൾ വി​വ​ർ​ത്ത​ക​ര്‍ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ത്തു​ക​യും വാ​ക്കു​ക​ൾ ത​മ്മി​ൽ പു​തി​യ ബ​ന്ധ​ങ്ങ​ൾ സ്ഥാ​പി​ക്കു​ക​യും വാ​യി​ക്കാ​വു​ന്ന ഒ​രു പു​തി​യ രൂ​പം സൃ​ഷ്ടി​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഓ​രോ തി​ര​ഞ്ഞെ​ടു​പ്പും ചി​ല പ​രി​മി​തി​ക​ളെ​ക്കൂ​ടി അം​ഗീ​ക​രി​ക്കു​ന്നു. ഒ​രു വാ​ക്കി​ന്റെ പ​ല സാ​ധ്യ​ത​യു​ള്ള അ​ർ​ഥ​ങ്ങ​ളി​ലേ​ക്കും വി​വ​ർ​ത്ത​ന​ത്തി​ന് വെ​ളി​ച്ചം വീ​ശാ​നാ​കും, പ​ക്ഷേ അ​വ​യെ​യെ​ല്ലാം പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ല. പു​രാ​ത​ന​മാ​യൊ​രു ശ​ബ്ദ​ത്തെ സ​മ​കാ​ലി​ക വാ​യ​ന​ക്കാ​രു​ടെ അ​ടു​ത്തേ​ക്ക് കൊ​ണ്ടു​വ​രാ​നും ക​ഴി​യും, എ​ന്നാ​ൽ, ആ ​ശ​ബ്ദ​ത്തി​ന്റെ​യും ഇ​ന്ന​ത്തെ വാ​യ​ന​ക്കാ​രു​ടെ​യും ലോ​ക​ങ്ങ​ൾ​ക്കി​ട​യി​ലെ ച​രി​ത്ര​പ​ര​മാ​യ അ​ക​ലം പൂ​ർ​ണ​മാ​യി മാ​യ്ച്ചു​ക​ള​യാ​നാ​വി​ല്ല.

‘Grief Lessons: Four Plays by Euripides’ (2006), ‘An Oresteia (2009) തു​ട​ങ്ങി​യ ഗ്രീ​ക്ക് നാ​ട​ക​ങ്ങ​ളു​ടെ വി​വ​ർ​ത്ത​ന​ങ്ങ​ളി​ലും കാ​ഴ്സ​ൺ പു​രാ​ത​ന ശ​ബ്ദ​ങ്ങ​ളെ സ​മ​കാ​ലി​ക ഭാ​ഷ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്നു​ണ്ട്. പു​തി​യ വാ​യ​ന​ക്കാ​ർ​ക്കാ​യി ക്ലാ​സി​ക്ക​ൽ കൃ​തി​ക​ളെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ വി​വ​ർ​ത്ത​ക​ര്‍ ന​ട​ത്തു​ന്ന സ​ർ​ഗാ​ത്മ​ക​മാ​യ തി​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​വ​രു​ടെ ര​ച​ന​ക​ളി​ൽ തെ​ളി​ഞ്ഞു​കാ​ണാം. അ​തോ​ടൊ​പ്പം, വി​വ​ർ​ത്ത​ന​പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ കേ​ന്ദ്ര​ത്തി​ലു​ള്ള ഒ​രു ചോ​ദ്യ​വും ഇ​വ ഉ​യ​ർ​ത്തു​ന്നു: ഒ​രു പാ​ഠ​ത്തെ കാ​ല​ത്തി​ലൂ​ടെ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​മ്പോ​ൾ, മൂ​ല​കൃ​തി​യെ ഒ​രു ന​ഷ്ട​വു​മി​ല്ലാ​തെ പു​നഃ​സൃ​ഷ്ടി​ക്കാ​നാ​കു​മെ​ന്ന് ന​ടി​ക്കാ​തെ അ​തി​നെ എ​ങ്ങ​നെ സ​മീ​പി​ക്കാം?

വി​വ​ർ​ത്ത​നം സൂ​ക്ഷ്മ​മാ​യ ശ്ര​ദ്ധ​യു​ടെ പ്ര​വൃ​ത്തി​യാ​ണ്. അ​തേ​സ​മ​യം, അ​ക​ലം നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന തി​രി​ച്ച​റി​വു​കൂ​ടി​യാ​ണ്. മ​റ്റൊ​രു ഭാ​ഷ​യെ​യും ച​രി​ത്ര​ലോ​ക​ത്തെ​യും വി​വ​ർ​ത്ത​ക​ര്‍ സ​മീ​പി​ക്കു​ക​യും പു​തി​യ വാ​യ​ന​ക്കാ​ർ​ക്കാ​യി അ​വ തു​റ​ന്നു​കൊ​ടു​ക്കു​ക​യും ചെ​യ്യു​ന്നു. എ​ന്നാ​ൽ, അ​വ​ക്കി​ട​യി​ലെ വ്യ​ത്യാ​സ​ങ്ങ​ളെ പൂ​ർ​ണ​മാ​യി ഇ​ല്ലാ​താ​ക്കാ​നാ​വി​ല്ലെ​ന്ന ബോ​ധ്യ​വും ആ ​പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​ണ്. ശ്ര​ദ്ധ​യും അ​പൂ​ർ​ണ​ത​യും ത​മ്മി​ലു​ള്ള ഈ ​ബ​ന്ധം കാ​ഴ്സ​ന്റെ വി​വ​ർ​ത്ത​ന​രീ​തി​യെ അ​വ​രു​ടെ വി​ശാ​ല​മാ​യ സാ​ഹി​ത്യ​സ​ങ്ക​ൽ​പ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു.

കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലെ വി​വി​ധ സാ​ഹി​ത്യ​രൂ​പ​ങ്ങ​ളു​ടെ കൂ​ടി​ച്ചേ​ര​ലും ഇ​തേ മ​നോ​ഭാ​വ​ത്തി​ൽ നി​ന്നാ​ണ് ഉ​യ​ർ​ന്നു​വ​രു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യ വാ​ദ​രൂ​പ​ത്തി​ലേ​ക്ക് ചു​രു​ങ്ങാ​തെ ക​വി​ത​ക്ക് ചി​ന്തി​ക്കാ​നാ​കും, പ​ഠ​ന​പ​ര​മാ​യ എ​ഴു​ത്തി​ന് അ​തി​ന്റെ വി​ഷ​യ​ത്തി​ന്റെ വൈ​കാ​രി​ക​മാ​യ ആ​ഴം തി​രി​ച്ച​റി​യാ​നാ​കും, ഒ​രു പാ​ഠ​ത്തി​ന്റെ അ​പ​ര​ത​യെ മാ​നി​ച്ചു​കൊ​ണ്ടു​ത​ന്നെ വി​വ​ർ​ത്ത​ന​ത്തി​ന് സ​ർ​ഗാ​ത്മ​ക​മാ​യ ഇ​ട​പെ​ട​ലാ​യി മാ​റാ​നാ​കും. താ​ൻ അ​ന്വേ​ഷി​ക്കു​ന്ന വൈ​രു​ധ്യ​ങ്ങ​ളെ ഒ​രു രൂ​പ​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വി​ലാ​ണ് കാ​ഴ്സ​ൻ വി​വി​ധ രൂ​പ​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​ത്. ഈ ​രൂ​പ​സ​ങ്ക​ല​ന​ങ്ങ​ൾ അ​ല​ങ്കാ​ര​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ള​ല്ല. വ്യ​ത്യ​സ്ത​മാ​യ അ​റി​വു​രീ​തി​ക​ൾ​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​നു​ള്ള ഇ​ടം സൃ​ഷ്ടി​ക്കു​ന്ന മാ​ർ​ഗ​ങ്ങ​ളാ​ണ് അ​വ. അ​ങ്ങ​നെ, കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ രൂ​പം ചി​ന്തി​ക്കു​ന്ന​തി​നു​ള്ള ഒ​രു മാ​ർ​ഗ​മാ​യി മാ​റു​ന്നു. എ​ല്ലാ സം​ഘ​ർ​ഷ​ങ്ങ​ളെ​യും ഒ​രൊ​റ്റ വി​ശ​ദീ​ക​ര​ണ​ത്തി​ലൂ​ടെ പ​രി​ഹ​രി​ക്കു​ന്ന​തി​നു​പ​ക​രം, അ​നി​ശ്ചി​ത​ത്വ​ത്തി​നും വൈ​രു​ധ്യ​ങ്ങ​ൾ​ക്കും അ​വി​ടെ ഇ​ടം ല​ഭി​ക്കു​ന്നു.

 

സ്വ​യം മാ​യ്ക്ക​ലും അ​പ​ര​ത​യു​ടെ ധാ​ർ​മി​ക​ത​യും

‘Decreation: Poetry, Essays, Opera’ (2005) എ​ന്ന കൃ​തി​യി​ൽ, സ്വ​ത്വ​വും അ​തി​ന​പ്പു​റം നി​ല​കൊ​ള്ളു​ന്ന ലോ​ക​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണം ആ​ൻ കാ​ഴ്സ​ൺ പു​തി​യൊ​രു ത​ല​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. സി​മോ​ൺ വെ​യി​ലി​ന്റെ ചി​ന്ത​ക​ളി​ൽ​നി​ന്ന് ഊ​ർ​ജം ഉ​ൾ​ക്കൊ​ണ്ടു​കൊ​ണ്ട്, അ​നു​ഭ​വ​ങ്ങ​ളു​ടെ കേ​ന്ദ്രം താ​നാ​ണെ​ന്ന സ്വ​ത്വ​ത്തി​ന്റെ പ​തി​വാ​യ അ​വ​കാ​ശ​വാ​ദ​ത്തെ അ​ഴി​ച്ചു​മാ​റ്റു​ന്ന പ്ര​ക്രി​യ​യാ​യാ​ണ് കാ​ഴ്സ​ൺ decreation അ​ഥ​വാ സ്വ​യം മാ​യ്ക്ക​ലി​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. Eros the Bittersweet ൽ ​മ​റ്റൊ​രാ​ളി​ലേ​ക്ക് അ​ടു​ക്കാ​നും അ​യാ​ളെ അ​റി​യാ​നു​മു​ള്ള ആ​ഗ്ര​ഹ​മാ​ണ് പ്ര​ധാ​ന​മെ​ങ്കി​ൽ, Decreation മ​റ്റൊ​രു ചോ​ദ്യ​മാ​ണ് ഉ​യ​ർ​ത്തു​ന്ന​ത്. നാം ​അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​തി​നെ നി​യ​ന്ത്രി​ക്കാ​നും സ്വ​ന്ത​മാ​ക്കാ​നു​മു​ള്ള ത്വ​ര​യി​ൽ​നി​ന്ന് സ്വ​ത്വം വി​ട്ടു​മാ​റു​മ്പോ​ഴാ​ണോ യ​ഥാ​ർ​ഥ​മാ​യ ശ്ര​ദ്ധ സാ​ധ്യ​മാ​കു​ന്ന​ത്? ഈ ​ചോ​ദ്യം കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ൽ ആ​വ​ർ​ത്തി​ച്ചെ​ത്തു​ന്ന കാ​മ​ന, അ​പ​ര​ത, അ​റി​വി​ന്റെ പ​രി​മി​തി​ക​ൾ എ​ന്നി​വ​യെ കൂ​ടു​ത​ൽ വി​ശാ​ല​മാ​യ ഒ​രു ധാ​ർ​മി​കാ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്നു.

കാ​മ​ന ന​മ്മെ മ​റ്റൊ​രാ​ളി​ലേ​ക്ക് അ​ടു​പ്പി​ക്കു​മ്പോ​ൾ​ത്ത​ന്നെ, അ​യാ​ളെ ന​മ്മു​ടെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​നു​സ​രി​ച്ച് രൂ​പ​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ണ​ത​യും അ​തി​ലു​ണ്ട്. സ്വ​യം മാ​യ്ക്ക​ൽ ഈ ​പ്ര​വ​ണ​ത​യെ ചോ​ദ്യം ചെ​യ്യു​ന്നു. മ​റ്റൊ​രാ​ളെ പൂ​ർ​ണ​മാ​യി അ​റി​യു​ക​യോ ന​മ്മു​ടെ അ​നു​ഭ​വ​ത്തി​ന്റെ ഭാ​ഗ​മാ​യി സ്വ​ന്ത​മാ​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം, അ​യാ​ളു​ടെ വ്യ​ത്യ​സ്ത​ത​യെ അം​ഗീ​ക​രി​ച്ചു​കൊ​ണ്ട് അ​യാ​ളി​ലേ​ക്ക് ശ്ര​ദ്ധ തി​രി​ക്കാ​ൻ ന​മു​ക്ക് ക​ഴി​യു​മോ? ഈ ​അ​ർ​ഥ​ത്തി​ൽ, കാ​ഴ്സ​ന്റെ ആ​ദ്യ​കാ​ല കൃ​തി​ക​ളി​ൽ വി​ക​സി​ച്ച കാ​മ​ന​യെ കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ​ക്ക് ഒ​രു ധാ​ർ​മി​ക​മാ​യ തു​ട​ർ​ച്ച​യാ​ണ് Decreation. അ​ർ​ഥ​വ​ത്താ​യ കൂ​ടി​ക്കാ​ഴ്ച​ക​ൾ പൂ​ർ​ണ​മാ​യ അ​റി​വി​ലേ​ക്കോ നി​യ​ന്ത്ര​ണ​ത്തി​ലേ​ക്കോ ന​യി​ക്ക​ണ​മെ​ന്ന ധാ​ര​ണ​യെ അ​വ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നു. മ​റ്റൊ​രാ​ളെ മ​ന​സ്സി​ലാ​ക്കു​ക എ​ന്ന​ത് അ​യാ​ളു​ടെ അ​പ​ര​ത​യെ ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ല്ലെ​ന്നും, ചി​ല​പ്പോ​ൾ ന​മ്മു​ടെ അ​റി​വി​ന്റെ പ​രി​മി​തി​ക​ളെ അം​ഗീ​ക​രി​ക്കു​ന്ന​തി​ലൂ​ടെ​യാ​ണ് യ​ഥാ​ർ​ഥ​മാ​യ ശ്ര​ദ്ധ സാ​ധ്യ​മാ​കു​ന്ന​തെ​ന്നും ഈ ​ര​ച​ന​ക​ൾ സൂ​ചി​പ്പി​ക്കു​ന്നു.

ഈ ​ചി​ന്ത​ക​ൾ കാ​ഴ്സ​ന്റെ മൗ​ന​ത്തെ​യും നി​ശ്ച​ല​ത​യെ​യും കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലും പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. അ​വ​രു​ടെ എ​ഴു​ത്തി​ൽ ഒ​രു ഇ​ട​വേ​ള​യോ ശൂ​ന്യ​മാ​യ ഇ​ട​മോ ആ​ഖ്യാ​ന​ത്തി​ന്റെ അ​ഭാ​വം മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​യാ​യി ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​കു​ന്ന അ​നു​ഭ​വ​ങ്ങ​ളെ തെ​ളി​ച്ചു​കാ​ട്ടു​ന്ന സാ​ന്നി​ധ്യം കൂ​ടി​യാ​ണ്. എ​ന്നാ​ൽ, മൗ​നം എ​ല്ലാ​യ്പോ​ഴും ഒ​രേ അ​ർ​ഥം വ​ഹി​ക്കു​ന്നി​ല്ല. അ​ത് ചി​ന്ത​ക്കും ശ്ര​ദ്ധ​ക്കും ഇ​ടം ന​ൽ​കാം, അ​തേ​സ​മ​യം, സം​സാ​രി​ക്കാ​നു​ള്ള അ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​വ​രു​ടെ ശ​ബ്ദ​ത്തെ അ​ടി​ച്ച​മ​ർ​ത്തു​ക​യും ചെ​യ്യാം. ഈ ​വ്യ​ത്യാ​സം കാ​ഴ്സ​ന്റെ ര​ച​ന​ക​ൾ​ക്ക് രാ​ഷ്ട്രീ​യ​വും ധാ​ർ​മി​ക​വു​മാ​യ ആ​ഴം ന​ൽ​കു​ന്നു. ആ​രാ​ണ് സം​സാ​രി​ക്കു​ന്ന​ത്, ആ​രു​ടെ അ​നു​ഭ​വ​ങ്ങ​ളാ​ണ് അം​ഗീ​ക​രി​ക്ക​പ്പെ​ടു​ന്ന​ത്, ആ​രു​ടെ ശ​ബ്ദ​ങ്ങ​ളാ​ണ് അ​ർ​ഥം നി​ർ​മി​ക്കു​ന്ന സാം​സ്കാ​രി​ക ഘ​ട​ന​ക​ളി​ൽ​നി​ന്ന് പു​റ​ത്താ​ക്ക​പ്പെ​ടു​ന്ന​ത് എ​ന്ന ചോ​ദ്യ​ങ്ങ​ൾ അ​വ​രു​ടെ കൃ​തി​ക​ളി​ൽ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു. Glass, Irony, and God (1992) എ​ന്ന കൃ​തി​യി​ലെ ‘The Glass Essay’ കാ​ഴ്സ​ന്റെ ഈ ​സ​വി​ശേ​ഷ​ത​യു​ടെ പ്ര​ധാ​ന ഉ​ദാ​ഹ​ര​ണ​മാ​ണ്.

വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം, സാ​ഹി​ത്യ​വാ​യ​ന, ദാ​ർ​ശ​നി​ക​മാ​യ വി​ചി​ന്ത​നം എ​ന്നി​വ​യെ പ​ര​സ്പ​രം വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം കൂ​ട്ടി​യി​ണ​ക്കു​ന്ന ക​വി​ത, സ്ത്രീ​യു​ടെ വൈ​കാ​രി​ക അ​നു​ഭ​വ​ങ്ങ​ളെ​യും ശ​രീ​ര​ത്തെ​യും സ്വ​ത്വ​ത്തെ​യും കു​റി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളെ വി​ശാ​ല​മാ​യ സാം​സ്കാ​രി​ക പ​ശ്ചാ​ത്ത​ല​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്നു. ഓ​ർ​മ​യും വ​ർ​ത്ത​മാ​ന​വും, വ്യ​ക്തി​പ​ര​മാ​യ വേ​ദ​ന​യും സാ​ഹി​ത്യ​പാ​ര​മ്പ​ര്യ​വും, അ​നു​ഭ​വ​വും അ​തി​നെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ശ്ര​മ​വും ഇ​വി​ടെ നി​ര​ന്ത​രം പ​ര​സ്പ​രം ക​ട​ന്നു​ക​യ​റു​ന്നു. ഒ​രു അ​നു​ഭ​വ​ത്തെ തു​ട​ക്കം മു​ത​ൽ അ​വ​സാ​നം വ​രെ വി​ശ​ദീ​ക​രി​ച്ച് അ​തി​ന്റെ അ​ർ​ഥം ഉ​റ​പ്പി​ക്കു​ന്ന​തി​നു​പ​ക​രം, കാ​ഴ്സ​ൺ വ്യ​ത്യ​സ്ത​മാ​യ ചി​ന്ത​ക​ളെ​യും ദൃ​ശ്യ​ങ്ങ​ളെ​യും ഓ​ർ​മ​ക​ളെ​യും അ​ടു​ത്ത​ടു​ത്താ​യി അ​വ​ത​രി​പ്പി​ക്കു​ന്നു.

ഈ ​ആ​ഖ്യാ​ന​രീ​തി അ​നു​ഭ​വ​ത്തി​ന്റെ സ​ങ്കീ​ർ​ണ​ത​യെ ല​ളി​ത​മാ​യൊ​രു ക​ഥ​യി​ലേ​ക്ക് ചു​രു​ക്കാ​തെ നി​ല​നി​ർ​ത്തു​ന്നു. ക​വി​ത​യി​ലെ ശ​രീ​ര​ദൃ​ശ്യ​ങ്ങ​ളും ശൂ​ന്യ​ത​ക​ളും ഇ​ട​വേ​ള​ക​ളും ഈ ​അ​നു​ഭ​വ​ത്തെ ആ​വി​ഷ്ക​രി​ക്കു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു​വ​ഹി​ക്കു​ന്ന​താ​യി കാ​ണാ​ൻ സാ​ധി​ക്കും. ശ​രീ​രം വേ​ദ​ന​യു​ടെ​യും ആ​ഗ്ര​ഹ​ത്തി​ന്റെ​യും ഇ​ടം മാ​ത്ര​മ​ല്ല, ബോ​ധ​വും അ​നു​ഭ​വ​വും ത​മ്മി​ലു​ള്ള ബ​ന്ധം തെ​ളി​യു​ന്ന ഇ​ടം കൂ​ടി​യാ​ണ്. അ​തു​പോ​ലെ, ശൂ​ന്യ​മാ​യ വ​രി​ക​ളും വി​ഘ​ടി​ത​മാ​യ ആ​ഖ്യാ​ന​വും പ​റ​യാ​നാ​വാ​ത്ത​തോ പ​ര​മ്പ​രാ​ഗ​ത​മാ​യ ഭാ​ഷ​യി​ൽ പൂ​ർ​ണ​മാ​യി ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത​തോ ആ​യ അ​നു​ഭ​വ​ങ്ങ​ൾ​ക്ക് ഇ​ടം ന​ൽ​കു​ന്നു. “ഒ​ഴി വ​രി​ക​ളോ പ​റ​യു​കി​ല്ലെ​ന്നി​ല്ല,” “blank lines do not say nothing” (“The Glass Essay”) എ​ന്ന കാ​ഴ്സ​ന്റെ നി​രീ​ക്ഷ​ണം അ​വ​രു​ടെ കാ​വ്യ​സ​ങ്ക​ൽ​പ​ത്തി​ന്റെ കാ​ത​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു. മൗ​നം ഇ​വി​ടെ അ​ർ​ഥ​ത്തി​ന്റെ അ​ഭാ​വ​മ​ല്ല. അ​ർ​ഥം എ​ളു​പ്പ​ത്തി​ൽ പി​ടി​ച്ചെ​ടു​ക്കാ​നാ​വാ​ത്ത അ​നു​ഭ​വ​ങ്ങ​ളു​ടെ സാ​ന്നി​ധ്യ​മാ​ണ്.

ഈ ​ര​ച​നാ​രീ​തി​യി​ൽ വി​രോ​ധാ​ഭാ​സ​ത്തി​നും പ​രി​ഹാ​സ​ത്തി​നും പ്ര​ത്യേ​ക സ്ഥാ​ന​മു​ണ്ട്. സം​സാ​രി​ക്കു​ന്ന ശ​ബ്ദ​ത്തി​നും അ​തി​ന്റെ ത​ന്നെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്കു​മി​ട​യി​ൽ അ​ക​ലം സൃ​ഷ്ടി​ക്കു​ന്ന​തി​ലൂ​ടെ, അ​നു​ഭ​വ​ത്തെ വ്യാ​ഖ്യാ​നി​ക്കു​ന്ന ന​മ്മു​ടെ രീ​തി​ക​ളെ കാ​ഴ്സ​ൺ പ​രി​ശോ​ധി​ക്കു​ന്നു. വി​കാ​ര​ങ്ങ​ളെ നേ​രി​ട്ട് പ്ര​ഖ്യാ​പി​ക്കു​ക​യോ അ​വ​യെ സം​ശ​യ​മി​ല്ലാ​ത്ത സ​ത്യ​ങ്ങ​ളാ​യി അ​വ​ത​രി​പ്പി​ക്കു​ക​യോ ചെ​യ്യു​ന്ന​തി​നു പ​ക​രം, അ​വ​യെ അ​നു​ഭ​വി​ക്കു​ക​യും അ​തേ​സ​മ​യം, അ​വ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രു വി​ഭ​ജി​ത​മാ​യ സ്വ​ത്വ​ത്തെ​യാ​ണ് അ​വ​ര്‍ സൃ​ഷ്ടി​ക്കു​ന്ന​ത്. ഈ ​സ്വ​ത്വം സ്വ​ന്തം അ​നു​ഭ​വ​ങ്ങ​ളെ പൂ​ർ​ണ​മാ​യി അ​റി​യു​ന്നി​ല്ല, അ​വ​യെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​നി​ട​യി​ൽ വീ​ണ്ടും വീ​ണ്ടും മാ​റു​ക​യും സ്വ​യം ചോ​ദ്യം ചെ​യ്യു​ക​യും ചെ​യ്യു​ന്നു. അ​തി​നാ​ൽ, കാ​ഴ്സ​ന്റെ എ​ഴു​ത്തി​ൽ വ്യ​ക്തി​പ​ര​മാ​യ അ​നു​ഭ​വം ഒ​രി​ക്ക​ലും അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞ ഒ​രു ക​ഥ​യ​ല്ല, മ​റി​ച്ച് വ്യാ​ഖ്യാ​ന​വും പു​ന​ർ​വ്യാ​ഖ്യാ​ന​വും തു​ട​രു​ന്ന ഒ​രു പ്ര​ക്രി​യ​യാ​ണ്.

ലിം​ഗ​ഭേ​ദ​ത്തെ​യും ശ​ബ്ദ​ത്തെ​യും കു​റി​ച്ചു​ള്ള കാ​ഴ്സ​ന്റെ അ​ന്വേ​ഷ​ണം ഈ ​രൂ​പ​പ​ര​മാ​യ സ​വി​ശേ​ഷ​ത​ക​ൾ​ക്ക് കൂ​ടു​ത​ൽ വി​ശാ​ല​മാ​യ പ്ര​സ​ക്തി ന​ൽ​കു​ന്നു. ഏ​ത് ഭാ​ഷ​ക്കാ​ണ് യു​ക്തി​സ​ഹ​മെ​ന്ന അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത്, ആ​രു​ടെ വേ​ദ​ന​യാ​ണ് അ​തി​രു​ക​ട​ന്ന​താ​യി ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്, ഏ​തു​ത​രം ആ​വി​ഷ്കാ​ര​ങ്ങ​ൾ​ക്കാ​ണ് സാം​സ്കാ​രി​ക​മാ​യ അ​ധി​കാ​രം ല​ഭി​ക്കു​ന്ന​ത് എ​ന്നി​ങ്ങ​നെ​യു​ള്ള ചോ​ദ്യ​ങ്ങ​ൾ അ​വ​ർ ഉ​യ​ർ​ത്തു​ന്നു. സ്ത്രീ​യു​ടെ അ​നു​ഭ​വ​ത്തെ വ്യ​ക്തി​പ​ര​മാ​യ​തോ യു​ക്തി​ര​ഹി​ത​മാ​യ​തോ ആ​യി ചു​രു​ക്കു​ന്ന ധാ​ര​ണ​ക​ളെ സാ​ഹി​ത്യ​പാ​ര​മ്പ​ര്യ​ങ്ങ​ളു​മാ​യു​ള്ള സം​വാ​ദ​ത്തി​ലൂ​ടെ കാ​ഴ്സ​ൺ ചോ​ദ്യം ചെ​യ്യു​ന്നു. എ​ന്നാ​ൽ, ഒ​രു അ​ധി​കാ​ര​ശ​ബ്ദ​ത്തി​ന് പ​ക​രം മ​റ്റൊ​രു ശ​ബ്ദ​ത്തെ സ്ഥാ​പി​ക്കു​ക എ​ന്ന​ത​ല്ല അ​വ​രു​ടെ ല​ക്ഷ്യം. അ​നു​ഭ​വ​ങ്ങ​ൾ​ക്ക് അ​ർ​ഥം ന​ൽ​കു​ന്ന അ​ധി​കാ​ര​ഘ​ട​ന​ക​ൾ എ​ങ്ങ​നെ പ്ര​വ​ർ​ത്തി​ക്കു​ന്നു എ​ന്ന​തി​നെ തു​റ​ന്നു​കാ​ട്ടു​ക​യാ​ണ് അ​വ​ൾ ചെ​യ്യു​ന്ന​ത്.

ഇ​വി​ടെ​യാ​ണ് കാ​ഴ്സ​ന്റെ രൂ​പ​പ​ര​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ൾ ഒ​രു ധാ​ർ​മി​ക​മാ​യ നി​ല​പാ​ടാ​യി മാ​റു​ന്ന​ത്. ശ​ക​ല​ങ്ങ​ൾ, ഇ​ട​വേ​ള​ക​ൾ, മാ​റി​മാ​റി​വ​രു​ന്ന കാ​ഴ്ച​പ്പാ​ടു​ക​ൾ, ക​വി​ത​യും ഉ​പ​ന്യാ​സ​വും ത​മ്മി​ലു​ള്ള അ​തി​രു​ക​ൾ മാ​യ്ച്ചു​ക​ള​യു​ന്ന രീ​തി എ​ന്നി​വ​യി​ലൂ​ടെ മ​റ്റൊ​രാ​ളു​ടെ അ​നു​ഭ​വ​ത്തെ പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കാ​വു​ന്ന ഒ​ന്നാ​ക്കി മാ​റ്റാ​നു​ള്ള ശ്ര​മ​ത്തെ അ​വ​ൾ ചെ​റു​ക്കു​ന്നു. അ​തേ​സ​മ​യം, ചി​ല അ​നു​ഭ​വ​ങ്ങ​ൾ അ​പൂ​ർ​ണ​മാ​ക്ക​പ്പെ​ടു​ക​യോ ശ​ബ്ദ​മി​ല്ലാ​ത്ത​വ​യാ​ക്കി മാ​റ്റ​പ്പെ​ടു​ക​യോ ചെ​യ്ത ച​രി​ത്ര​ങ്ങ​ളി​ലേ​ക്കും ഈ ​ര​ച​നാ​രീ​തി​ക​ൾ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു. അ​പൂ​ർ​ണ​ത ചി​ല​പ്പോ​ൾ മ​റ്റൊ​രാ​ളു​ടെ വ്യ​ത്യ​സ്ത​ത​യെ അം​ഗീ​ക​രി​ക്കു​ന്ന​തി​ന്റെ അ​ട​യാ​ള​മാ​ണ്; മ​റ്റു ചി​ല​പ്പോ​ൾ സം​സാ​രി​ക്കാ​നും കേ​ൾ​ക്ക​പ്പെ​ടാ​നു​മു​ള്ള അ​വ​സ​ര​ങ്ങ​ൾ നി​ഷേ​ധി​ച്ച അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ളു​ടെ ഫ​ല​വും. അ​തി​നാ​ൽ, എ​ന്താ​ണ് ഇ​ല്ലാ​ത്ത​തെ​ന്നു മാ​ത്രം അ​ന്വേ​ഷി​ക്കാ​തെ, ആ ​അ​ഭാ​വം എ​ങ്ങ​നെ രൂ​പ​പ്പെ​ട്ടു എ​ന്നു​കൂ​ടി ചോ​ദി​ക്കാ​ൻ കാ​ഴ്സ​ന്റെ എ​ഴു​ത്ത് ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു.

അ​ങ്ങ​നെ, കാ​മ​ന​യെ​ക്കു​റി​ച്ചു​ള്ള ആ​ദ്യ​കാ​ല അ​ന്വേ​ഷ​ണ​ങ്ങ​ളി​ൽ​നി​ന്ന് സ്വ​യം മാ​യ്ക്ക​ലി​ന്റെ​യും ശ്ര​ദ്ധ​യു​ടെ​യും ധാ​ർ​മി​ക​ത​യി​ലേ​ക്കു​ള്ള കാ​ഴ്സ​ന്റെ യാ​ത്ര, സ്വ​ത്വം മ​റ്റൊ​രാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​മ്പോ​ൾ എ​ന്തെ​ല്ലാം സാ​ധ്യ​മാ​കു​ന്നു എ​ന്ന​തോ​ടൊ​പ്പം, ആ ​ബ​ന്ധ​ത്തി​ൽ എ​ന്തെ​ല്ലാം സ്വ​ന്ത​മാ​ക്കാ​നാ​വാ​തെ ശേ​ഷി​ക്കു​ന്നു എ​ന്ന​തും പ​രി​ശോ​ധി​ക്കു​ന്നു. പൂ​ർ​ണ​മാ​യ അ​റി​വി​ലേ​ക്കു​ള്ള യാ​ത്ര​യ​ല്ല അ​ത്‌, മ​റി​ച്ച്, മ​റ്റൊ​രാ​ളു​ടെ ലോ​ക​ത്തെ​യും അ​വ​യു​ടെ സ​ങ്കീ​ർ​ണ​ത​യോ​ടെ​യും അ​പൂ​ർ​ണ​ത​യോ​ടെ​യും ശ്ര​ദ്ധി​ക്കാ​ൻ പ​ഠി​ക്കു​ന്ന നി​ര​ന്ത​ര​മാ​യ ഒ​രു ശ്ര​മ​മാ​ണ്.

അ​ഭാ​വ​ത്തി​ന്റെ സാ​ന്നി​ധ്യം

ന​ഷ്ട​പ്പെ​ട്ട​തി​നെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ആ​ഗ്ര​ഹ​വും അ​തി​നെ പൂ​ർ​ണ​മാ​യി തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​വി​ല്ലെ​ന്ന തി​രി​ച്ച​റി​വും ത​മ്മി​ലു​ള്ള സം​ഘ​ർ​ഷം ‘Nox’ (2010) എ​ന്ന കൃ​തി​യി​ൽ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ആ​വി​ഷ്കാ​രം നേ​ടു​ന്നു. സ​ഹോ​ദ​ര​ന്റെ മ​ര​ണ​ത്തെ​ത്തു​ട​ർ​ന്ന് ര​ചി​ച്ച ഈ ​കൃ​തി, ഫോ​ട്ടോ​ഗ്രാ​ഫു​ക​ൾ, കു​ടും​ബ​രേ​ഖ​ക​ൾ, കൈ​യെ​ഴു​ത്തു​കു​റി​പ്പു​ക​ൾ, നി​ഘ​ണ്ടു​വി​ലെ അ​ർ​ഥ​വി​വ​ര​ണ​ങ്ങ​ൾ, മ​രി​ച്ച സ​ഹോ​ദ​ര​നെ അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് കാ​റ്റു​ള്ള​സ് എ​ഴു​തി​യ ലാ​റ്റി​ൻ ക​വി​ത​യാ​യ ‘101ാം ക​വി​ത’​യു​ടെ വി​വ​ർ​ത്ത​നം എ​ന്നി​വ​യെ ഒ​രു​മി​പ്പി​ക്കു​ന്നു. പ​ല​ത​വ​ണ മ​ട​ക്കി​വെ​ച്ചി​രി​ക്കു​ന്ന ഒ​രു നീ​ണ്ട ക​ട​ലാ​സി​ന്റെ രൂ​പ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന പു​സ്ത​കം നി​വ​ർ​ത്തി​യും പ​രി​ശോ​ധി​ച്ചും വീ​ണ്ടും മ​ട​ക്കി​വെ​ച്ചും വാ​യി​ക്കേ​ണ്ട ഒ​ന്നാ​യി മാ​റു​ന്നു.

അ​ങ്ങ​നെ, വാ​യ​ന എ​ന്ന​ത് വ്യ​ക്തി​പ​ര​വും കു​ടും​ബ​പ​ര​വു​മാ​യ ച​രി​ത്ര​ത്തി​ന്റെ ചി​ത​റി​ക്കി​ട​ക്കു​ന്ന ശ​ക​ല​ങ്ങ​ളി​ലൂ​ടെ​യു​ള്ള ഒ​രു സ​ഞ്ചാ​ര​മാ​യി​ത്തീ​രു​ന്നു. ‘Nox’ൽ ​വി​വ​ർ​ത്ത​ന​വും ദുഃ​ഖ​വും വേ​ർ​തി​രി​ക്കാ​നാ​വാ​ത്ത​വി​ധം പ​ര​സ്പ​രം ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു. ഒ​രു വാ​ക്കി​ന്റെ അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തി​ൽ, ഇ​നി ഒ​രി​ക്ക​ലും മ​റു​പ​ടി ന​ൽ​കാ​നാ​വാ​ത്ത ഒ​രാ​ളെ മ​ന​സ്സി​ലാ​ക്കാ​നു​ള്ള ആ​ഗ്ര​ഹ​ത്തി​ന്റെ പ്ര​തി​ധ്വ​നി കേ​ൾ​ക്കാം. അ​ക​ൽ​ച്ച​യും വേ​ർ​പി​രി​യ​ലും അ​ട​യാ​ള​പ്പെ​ടു​ത്തി​യ സ​ഹോ​ദ​ര​ബ​ന്ധ​ത്തെ പു​ന​ർ​നി​ർ​മി​ക്കാ​നാ​യി കാ​ഴ്സ​ൺ അ​യാ​ളു​ടെ ജീ​വി​ത​ത്തി​ന്റെ ശേ​ഷി​പ്പു​ക​ളെ​ല്ലാം ചേ​ർ​ത്തു​വെ​ക്കു​ന്നു.

എ​ന്നാ​ൽ രേ​ഖ​ക​ൾ​ക്ക് മ​രി​ച്ചു​പോ​യ ഒ​രാ​ളെ തി​രി​ച്ചു​കൊ​ണ്ടു​വ​രാ​നാ​വി​ല്ല. ആ ​ബ​ന്ധ​ത്തെ ചു​റ്റി​പ്പ​റ്റി​യി​രു​ന്ന അ​നി​ശ്ചി​ത​ത്വ​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നും അ​വ​ക്കാ​വി​ല്ല. ഫോ​ട്ടോ​ഗ്രാ​ഫു​ക​ളും രേ​ഖ​ക​ളും ഒ​രു ജീ​വി​ത​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ സൂ​ക്ഷി​ക്കു​ന്നു​ണ്ടെ​ങ്കി​ലും, അ​വ​യി​ലൂ​ടെ ആ ​ജീ​വി​ത​ത്തെ പൂ​ർ​ണ​മാ​യി അ​റി​യാ​നാ​വി​ല്ല. ഓ​രോ രേ​ഖ​യും ന​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യി​ലേ​ക്ക് അ​ടു​ക്കാ​നു​ള്ള ഒ​രു വ​ഴി​തു​റ​ക്കു​ന്നു, എ​ന്നാ​ൽ അ​വ​യി​ലൊ​ന്നി​നും അ​യാ​ളു​ടെ അ​ഭാ​വ​ത്തെ നി​ക​ത്താ​നാ​വി​ല്ല.

കൃ​തി​യു​ടെ ശി​ഥി​ല​വും വി​ഘ​ടി​ത​വു​മാ​യ രൂ​പം അ​തി​ന്റെ വൈ​കാ​രി​ക​വും ബൗ​ദ്ധി​ക​വു​മാ​യ ശ​ക്തി​യു​ടെ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്. ഓ​ർ​മ​ക​ളെ അ​നു​ര​ഞ്ജ​ന​ത്തി​ലേ​ക്കോ വ്യ​ക്ത​മാ​യൊ​രു പ​രി​ഹാ​ര​ത്തി​ലേ​ക്കോ ന​യി​ക്കു​ന്ന തു​ട​ർ​ച്ച​യാ​യ ആ​ഖ്യാ​ന​മാ​യി ക്ര​മീ​ക​രി​ക്കു​ന്ന​തി​നു​പ​ക​രം, അ​വ​ശേ​ഷി​ക്കു​ന്ന രേ​ഖ​ക​ളു​ടെ ക്ര​മ​ര​ഹി​ത​ത​യും അ​പൂ​ർ​ണ​ത​യും അ​നു​ഭ​വി​ക്കാ​ൻ കാ​ഴ്സ​ൺ വാ​യ​ന​ക്കാ​ര​നെ അ​നു​വ​ദി​ക്കു​ന്നു. പേ​ജു​ക​ൾ നി​വ​ർ​ത്തു​ന്ന ശാ​രീ​രി​ക​മാ​യ പ്ര​വൃ​ത്തി അ​ർ​ഥം ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മ​ത്തെ സ്പ​ർ​ശി​ക്കാ​വു​ന്ന അ​നു​ഭ​വ​മാ​ക്കി മാ​റ്റു​ന്നു​ണ്ട്.

ശ​ക​ല​ങ്ങ​ൾ​ക്കി​ട​യി​ലെ ശൂ​ന്യ​ത​ക​ൾ വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തി​ന്റെ സാ​ന്നി​ധ്യ​ത്തെ വെ​ളി​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു. ഓ​ർ​മ​ക​ളെ പ​രി​ശോ​ധി​ക്കു​ക​യും അ​വ​ക്കി​ട​യി​ൽ ബ​ന്ധ​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ഖ്യാ​താ​വി​ന്റെ പ്ര​വൃ​ത്തി​യി​ൽ വാ​യ​ന​ക്കാ​രും പ​ങ്കു​ചേ​രു​ന്നു. എ​ന്നാ​ൽ, ആ​ഖ്യാ​താ​വി​നോ വാ​യ​ന​ക്കാ​ര്‍ക്കോ ആ ​ക​ഥ പൂ​ർ​ണ​മാ​ക്കാ​നു​ള്ള അ​ധി​കാ​ര​മി​ല്ല. എ​ളു​പ്പ​മു​ള്ള ആ​ശ്വാ​സം വാ​ഗ്ദാ​നം ചെ​യ്യാ​ത്ത ഒ​രു വി​ലാ​പ​കാ​വ്യ​മാ​യി ‘Nox’ മാ​റു​ന്നു​ണ്ട്. ഓ​ർ​മി​ച്ചു​കൊ​ണ്ടി​രി​ക്കേ​ണ്ട​തി​ന്റെ ആ​വ​ശ്യ​ക​ത​യും ന​ഷ്ട​പ്പെ​ട്ട വ്യ​ക്തി​യെ പൂ​ർ​ണ​മാ​യി വീ​ണ്ടും സ​ന്നി​ഹി​ത​നാ​ക്കാ​നാ​വി​ല്ലെ​ന്ന വേ​ദ​ന​ജ​ന​ക​മാ​യ സ​ത്യ​വും ഒ​രേ​സ​മ​യം അം​ഗീ​ക​രി​ക്കു​ന്ന കൃ​തി​യാ​ണി​ത്.

ന​ഷ്ട​പ്പെ​ട്ട​തി​നെ വീ​ണ്ടെ​ടു​ക്കാ​നാ​വി​ല്ലെ​ന്ന സ​ത്യ​ത്തെ അം​ഗീ​ക​രി​ക്കു​മ്പോ​ഴും അ​തി​നെ ഓ​ർ​ക്കാ​നും മ​ന​സ്സി​ലാ​ക്കാ​നും നാം ​ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. ആ ​ശ്ര​മ​ത്തി​ന്റെ അ​പൂ​ർ​ണ​ത​യി​ലാ​ണ് ‘Nox’ന്റെ ​ആ​ഴ​വും അ​തി​ന്റെ മൗ​ന​മാ​യ സൗ​ന്ദ​ര്യ​വും നി​ല​കൊ​ള്ളു​ന്ന​ത്.

വെ​ളി​പ്പെ​ടാ​ത്ത​തി​നെ പി​ന്തു​ട​രു​മ്പോ​ൾ

കാ​ഴ്സ​ന്റെ ര​ച​ന​ക​ളി​ലു​ട​നീ​ളം, കാ​മ​ന​യും ആ​ഗ്ര​ഹ​വും ഒ​രു പ്ര​ധാ​ന വ്യാ​ഖ്യാ​ന​സൂ​ത്ര​മാ​യി ക​ട​ന്നു​വ​രു​ന്നു. പ്ര​ണ​യാ​ഭി​ലാ​ഷം, ഓ​ർ​മ, വി​വ​ർ​ത്ത​നം, ദുഃ​ഖം, ആ​വി​ഷ്ക​ര​ണ​ത്തി​ന്റെ ധാ​ർ​മി​ക​ത എ​ന്നി​വ​യെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന ഒ​രു നൂ​ലി​ഴ​യാ​ണ​ത്. എ​ന്നാ​ൽ, കാ​ഴ്സ​ന്റെ എ​ഴു​ത്തി​ലെ എ​ല്ലാ സ​വി​ശേ​ഷ​ത​ക​ളെ​യും ഈ ​ഒ​രൊ​റ്റ ആ​ശ​യം​കൊ​ണ്ട് വി​ശ​ദീ​ക​രി​ക്കാ​നാ​വി​ല്ല. വ്യ​ത്യ​സ്ത അ​നു​ഭ​വ​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ങ്ങ​ളെ അ​ത് ഇ​ല്ലാ​താ​ക്കു​ന്നു​മി​ല്ല. മ​റി​ച്ച്, ആ​വ​ർ​ത്തി​ച്ചു ക​ട​ന്നു​വ​രു​ന്ന ഒ​രു ചോ​ദ്യ​ത്തി​ലേ​ക്ക് അ​ത് ന​മ്മു​ടെ ശ്ര​ദ്ധ ക്ഷ​ണി​ക്കു​ന്നു: പൂ​ർ​ണ​മാ​യി സ്വ​ന്ത​മാ​ക്കാ​നോ മ​ന​സ്സി​ലാ​ക്കാ​നോ ക​ഴി​യാ​ത്ത ഒ​ന്നി​നെ അ​റി​യാ​നു​ള്ള ആ​ഗ്ര​ഹം അ​തി​ന്റെ പ​രി​ധി​ക​ളി​ൽ എ​ത്തു​മ്പോ​ൾ എ​ന്തു സം​ഭ​വി​ക്കു​ന്നു? കാ​ഴ്സ​ൻ ഈ ​ചോ​ദ്യ​ത്തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തു​ന്ന​ത് ഭാ​ഗി​ക​മാ​യെ​ങ്കി​ലും താ​ൻ സൃ​ഷ്ടി​ക്കു​ന്ന ആ​ഖ്യാ​ന​രൂ​പ​ങ്ങ​ളി​ലൂ​ടെ​യാ​ണ്.

If Not, Winter എ​ന്ന കൃ​തി​യി​ലെ ശ​ക​ല​ങ്ങ​ൾ പു​രാ​ത​ന ഭൂ​ത​കാ​ല​ത്തി​ന്റെ ത​ക​ർ​ന്ന​ടി​ഞ്ഞ അ​വ​സ്ഥ​യെ അ​തേ​പ​ടി നി​ല​നി​ർ​ത്തു​ന്നു. ‘Autobiography of Red’ എ​ന്ന കൃ​തി​യി​ലെ മാ​റി​മ​റി​യു​ന്ന ആ​ഖ്യാ​നം പാ​ര​മ്പ​ര്യ​മാ​യി കൈ​മാ​റി കി​ട്ടി​യ മി​ത്തു​ക​ളെ ഇ​ള​ക്കി​മ​റി​ക്കു​ക​യും പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട ഒ​രു ക​ഥാ​പാ​ത്ര​ത്തെ കേ​ന്ദ്ര​സ്ഥാ​ന​ത്തേ​ക്ക് കൊ​ണ്ടു​വ​രു​ക​യും ചെ​യ്യു​ന്നു. ‘The Beauty of the Husband’ എ​ന്ന കൃ​തി​യി​ലെ ടാം​ഗോ​ക​ൾ പ്ര​ണ​യ​ത്തി​ന്റെ വൈ​രു​ധ്യ​ങ്ങ​ളി​ലേ​ക്ക് വീ​ണ്ടും വീ​ണ്ടും ന​മ്മെ മ​ട​ക്കി​ക്കൊ​ണ്ടു​പോ​കു​ന്നു. ‘Decreation’ എ​ന്ന കൃ​തി​യി​ൽ ക​വി​ത​യും ത​ത്ത്വ​ചി​ന്ത​യും പാ​ണ്ഡി​ത്യ​പൂ​ർ​ണ​മാ​യ പ​ഠ​ന​വും പ​ര​സ്പ​രം ക​ട​ന്നു​ചേ​രു​മ്പോ​ൾ സ്വ​ത്വ​ത്തി​ന്റെ അ​ധി​കാ​ര​ത്തെ​ത്ത​ന്നെ ചോ​ദ്യം ചെ​യ്യു​ന്നു. അ​തേ​സ​മ​യം, ‘Nox’ എ​ന്ന കൃ​തി​യി​ലെ ഭൗ​തി​ക​രൂ​പ​ത്തി​ലു​ള്ള രേ​ഖാ​ശേ​ഖ​രം മ​രി​ച്ചു​പോ​യ ഒ​രാ​ളെ വീ​ണ്ടെ​ടു​ക്കു​ക അ​സാ​ധ്യ​മാ​ണെ​ന്ന തി​രി​ച്ച​റി​വി​ന് ദൃ​ശ്യ​വും സ്പ​ർ​ശ​നീ​യ​വു​മാ​യ രൂ​പം​ന​ൽ​കു​ന്നു. ഓ​രോ കൃ​തി​യും അ​പൂ​ർ​ണ​ത​യെ സ​മീ​പി​ക്കു​ന്ന​ത് വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ലാ​ണ്.

മ​റ്റു​ള്ള​വ​രെ​ക്കു​റി​ച്ച് പ​റ​യ​പ്പെ​ടു​ന്ന ക​ഥ​ക​ളി​ലൂ​ടെ​യാ​ണ് അ​വ​ർ ന​മു​ക്ക് അ​റി​യാ​വു​ന്ന​വ​രാ​യി മാ​റു​ന്ന​തെ​ന്ന് അ​വ​രു​ടെ എ​ഴു​ത്ത് ഓ​ർ​മി​പ്പി​ക്കു​ന്നു. അ​തേ​സ​മ​യം, ആ ​ക​ഥ​ക​ളു​ടെ അ​ധി​കാ​ര​ത്തെ​യും അ​വ നി​ല​നി​ർ​ത്തു​ന്ന അ​ധി​കാ​ര​ബ​ന്ധ​ങ്ങ​ളെ​യും അ​വ​ര്‍ ചോ​ദ്യം ചെ​യ്യു​ന്നു. മ​റ്റൊ​രാ​ളെ ന​മ്മു​ടെ വ്യാ​ഖ്യാ​ന​ത്തി​നു​ള്ളി​ൽ പൂ​ർ​ണ​മാ​യി ഒ​തു​ക്കാ​നാ​വി​ല്ല. എ​ന്നാ​ൽ, ഓ​രോ മൗ​ന​ത്തെ​യും അ​ഭാ​വ​ത്തെ​യും നി​ഗൂ​ഢ​സൗ​ന്ദ​ര്യ​വ​ത്ക​രി​ക്കാ​നും പാ​ടി​ല്ല. ചി​ല വി​ട​വു​ക​ൾ അ​നു​ഭ​വ​ത്തി​ന്റെ അ​ള​ക്കാ​നാ​വാ​ത്ത സ​വി​ശേ​ഷ​ത​ക​ളി​ൽ​നി​ന്ന് ഉ​ണ്ടാ​കു​ന്നു. മ​റ്റു ചി​ല​ത് അ​ക്ര​മ​വും പു​റ​ന്ത​ള്ള​ലും അ​ധി​കാ​ര​ത്തി​ന്റെ അ​സ​മ​മാ​യ വി​ത​ര​ണ​വും സൃ​ഷ്ടി​ക്കു​ന്ന​വ​യാ​ണ്.

അ​തി​നാ​ൽ, അ​പൂ​ർ​ണ​ത​യെ ശ്ര​ദ്ധി​ക്കു​ക എ​ന്ന​തി​ന്റെ അ​ർ​ഥം അ​വ്യ​ക്ത​ത​യെ ആ​ഘോ​ഷി​ക്കു​ക മാ​ത്ര​മ​ല്ല. ന​മ്മു​ടെ അ​റി​വി​ന് അ​പ്പു​റം എ​ന്താ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്, എ​ന്താ​ണ് ന​ഷ്ട​പ്പെ​ട്ട​ത്, ചി​ല അ​നു​ഭ​വ​ങ്ങ​ൾ​ക്ക് ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യാ​തി​രു​ന്ന​ത് എ​ന്തു​കൊ​ണ്ടാ​ണ് എ​ന്നീ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ക്കു​ക കൂ​ടി​യാ​ണ്. മ​ന​സ്സി​ലാ​ക്ക​ലി​ന്റെ പ​രി​മി​തി​ക​ളെ സാ​ഹി​ത്യ​സാ​ധ്യ​ത​യു​ടെ ഉ​റ​വി​ട​മാ​ക്കി മാ​റ്റു​ന്ന​തി​ലാ​ണ് കാ​ഴ്സ​ന്റെ സ​വി​ശേ​ഷ​മാ​യ നേ​ട്ടം. അ​ർ​ഥ​ത്തെ പൂ​ർ​ണ​മാ​യി ഉ​റ​പ്പി​ച്ചു​നി​ർ​ത്താ​നാ​വി​ല്ലെ​ന്ന കാ​ര​ണ​ത്താ​ൽ അ​വ​ർ അ​ർ​ഥാ​ന്വേ​ഷ​ണം ഉ​പേ​ക്ഷി​ക്കു​ന്നി​ല്ല. പ​ക​രം, വി​ശ​ദീ​ക​ര​ണ​ത്തെ ചെ​റു​ത്തു​നി​ൽ​ക്കു​ന്ന കാ​ര്യ​ങ്ങ​ളോ​ട് ശ്ര​ദ്ധാ​ലു​വാ​യി​രി​ക്കാ​ൻ അ​വ​രു​ടെ ര​ച​ന​ക​ൾ ന​മ്മെ ക്ഷ​ണി​ക്കു​ന്നു.

2026ലെ ​നൊ​ബേ​ൽ പു​ര​സ്കാ​ര പ്ര​ഖ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് നൊ​ബേ​ൽ പ്രൈ​സി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ, എ​ഴു​ത്തി​നെ​ക്കു​റി​ച്ച് കാ​ഴ്സ​ൻ പ​ങ്കു​വെ​ക്കു​ന്ന ചി​ന്ത​ക​ൾ ഈ ​സ​ർ​ഗാ​ത്മ​ക പ്ര​ക്രി​യ​യി​ലേ​ക്ക് ഒ​രു ജാ​ല​കം തു​റ​ക്കു​ന്നു. പു​തി​യൊ​രു പു​സ്ത​കം എ​ങ്ങ​നെ​യാ​ണ് തു​ട​ങ്ങു​ന്ന​തെ​ന്ന ചോ​ദ്യ​ത്തി​ന് അ​വ​ർ ന​ൽ​കു​ന്ന മ​റു​പ​ടി ഇ​താ​ണ്: “മ​ധ്യ​ത്തി​ൽ തു​ട​ങ്ങു​ക.” തു​ട​ർ​ന്ന് അ​വ​ൾ പ​റ​യു​ന്നു: “മ​ധ്യ​ഭാ​ഗം ക​ണ്ടെ​ത്തു​ക, അ​വി​ടെ​നി​ന്ന് തു​ട​ങ്ങു​ക” (Nobel Prize, 2026). എ​ഴു​ത്തു​കാ​രാ​കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കു​ള്ള ഉ​പ​ദേ​ശം ചോ​ദി​ച്ച​പ്പോ​ഴും അ​വ​ൾ ഇ​തേ ആ​ശ​യ​ത്തി​ലേ​ക്ക് മ​ട​ങ്ങു​ന്നു: “മ​ധ്യ​ത്തി​ൽ തു​ട​ങ്ങു​ക. എ​നി​ക്കു​ള്ള ഒ​രേ​യൊ​രു നി​യ​മം അ​താ​ണ്” (Nobel Prize, 2026).

നേ​ർ​രേ​ഖ​യി​ലു​ള്ള മു​ന്നേ​റ്റ​ത്തെ​യും പൂ​ർ​ണ​മാ​യ ധാ​ര​ണ​യെ​ന്ന വാ​ഗ്ദാ​ന​ത്തെ​യും ചെ​റു​ക്കു​ന്ന കാ​ഴ്സ​ന്റെ ര​ച​നാ​ലോ​ക​ത്തി​ന്റെ ഒ​രു അ​ടി​സ്ഥാ​ന​സ്വ​ഭാ​വം ഈ ​വാ​ക്കു​ക​ളി​ൽ തെ​ളി​യു​ന്നു. മ​ധ്യ​ത്തി​ൽ​നി​ന്ന് തു​ട​ങ്ങു​ക എ​ന്ന​ത് ഇ​തി​ന​കം ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു ലോ​ക​ത്തി​ലേ​ക്ക് ക​ട​ന്നു​ചെ​ല്ലു​ക​യാ​ണ്. പൂ​ർ​ണ​മാ​യ ഒ​രു തു​ട​ക്ക​ത്തി​ന്റെ സു​ര​ക്ഷി​ത​ത്വ​മോ ഉ​റ​പ്പു​ള്ള ഒ​രു ല​ക്ഷ്യ​സ്ഥാ​ന​മോ അ​വി​ടെ ന​മു​ക്കി​ല്ല. അ​നി​ശ്ചി​ത​ത്വം എ​ന്ന​ത് മ​ന​സ്സി​ലാ​ക്ക​ലി​ലേ​ക്കു​ള്ള വ​ഴി​യി​ലെ താ​ൽ​ക്കാ​ലി​ക ത​ട​സ്സ​മ​ല്ല, എ​ഴു​ത്ത് അ​തി​ന്റെ സാ​ധ്യ​ത​ക​ൾ ക​ണ്ടെ​ത്തു​ന്ന അ​ടി​സ്ഥാ​നാ​വ​സ്ഥ​ക​ളി​ലൊ​ന്നാ​ണ്.

അ​ഭി​മു​ഖ​ത്തി​ലെ മ​റ്റൊ​രു പ​രാ​മ​ർ​ശം ഈ ​ആ​ശ​യ​ത്തി​ന്റെ ശാ​ന്ത​മാ​യൊ​രു മ​റു​വ​ശം തു​റ​ന്നു​കാ​ട്ടു​ന്നു. നൊ​ബേ​ൽ പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷ​മു​ള്ള ത​ന്റെ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​വേ, ഭ​ർ​ത്താ​വി​നൊ​പ്പം കാ​ട്ടി​ലൂ​ടെ ന​ട​ക്കാ​നും “നി​ശ്ശ​ബ്ദ​ത​യെ കേ​ൾ​ക്കാ​നും” ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി കാ​ഴ്സ​ൻ പ​റ​യു​ന്നു (Nobel Prize, 2026). സം​ഭാ​ഷ​ണ​ത്തി​ലെ സ്വാ​ഭാ​വി​ക​മാ​യ ഒ​രു പ​രാ​മ​ർ​ശ​മാ​ണ​ത്. എ​ങ്കി​ലും, നി​ശ്ച​ല​ത​യോ​ടും മൗ​ന​ത്തോ​ടും സ്വ​ന്ത​മാ​ക്ക​ലി​ന്റെ പ​രി​ധി​ക​ളോ​ടും അ​വ​ൾ പു​ല​ർ​ത്തു​ന്ന ദീ​ർ​ഘ​കാ​ല താ​ൽ​പ​ര്യ​വു​മാ​യി ആ ​വാ​ക്കു​ക​ൾ ആ​ഴ​ത്തി​ൽ ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു. അ​വ​ര​ടെ ‘Stillness’ എ​ന്ന ലേ​ഖ​നം ച​ല​ന​വും വി​രാ​മ​വും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ പു​ന​ർ​വി​ചി​ന്ത​നം ചെ​യ്യാ​ൻ ന​മ്മെ പ്രേ​രി​പ്പി​ക്കു​ന്നു​ണ്ട്.

ഒ​രു​പ​ക്ഷേ, നി​ശ്ച​ല​ത ച​ല​ന​ത്തി​ന്റെ വി​പ​രീ​ത​മ​ല്ല. ച​ല​നം ചി​ന്ത​ക്ക് അ​നു​ഭ​വ​വേ​ദ്യ​മാ​കു​ന്ന നി​മി​ഷ​മാ​യി​രി​ക്കാം അ​ത്. എ​ല്ലാം പൂ​ർ​ത്തി​യാ​ക്കാ​നും വി​ശ​ദീ​ക​രി​ക്കാ​നും സ്വ​ന്ത​മാ​ക്കാ​നു​മു​ള്ള മ​ന​സ്സി​ന്റെ ആ​ഗ്ര​ഹം, പൂ​ർ​ണ​മാ​യി അ​റി​യ​പ്പെ​ടാ​ൻ വി​സ​മ്മ​തി​ക്കു​ന്ന ലോ​ക​ത്തെ അ​ഭി​മു​ഖീ​ക​രി​ച്ച് ഒ​രു നി​മി​ഷം നി​ശ്ശ​ബ്ദ​മാ​കു​ന്ന സ​ന്ദ​ർ​ഭം. ഒ​രു ക​വി​ത​യി​ലെ വി​ട​വ്, ച​ല​ന​മ​റ്റ ഒ​രു ചി​ത്രം, പാ​തി​യി​ൽ നി​ർ​ത്തി​യ ഒ​രു വാ​ക്ക്, അ​ല്ലെ​ങ്കി​ൽ ഒ​രു നി​മി​ഷ​ത്തെ മൗ​നം, ആ​ഗ്ര​ഹ​ത്തി​ലേ​ക്കും മ​ര​ണ​ത്തി​ലേ​ക്കും ച​രി​ത്ര​ത്തി​ലേ​ക്കും മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ദു​ർ​ബ​ല​മാ​യ അ​വ​സ്ഥ​ക​ളി​ലേ​ക്കും തു​റ​ക്കു​ന്ന വാ​തി​ലു​ക​ളാ​കാം. അ​പ്ര​തീ​ക്ഷി​ത​മാ​യ കൂ​ടി​ക്കാ​ഴ്ച​ക​ളി​ലൂ​ടെ ഇ​ത്ത​രം തി​രി​ച്ച​റി​വു​ക​ൾ സ്വ​യം ഉ​യ​ർ​ന്നു​വ​രാ​ൻ കാ​ഴ്സ​ൻ ഇ​ടം ന​ൽ​കു​ന്നു. അ​വ​ക്കു മേ​ൽ മു​ൻ​കൂ​ട്ടി നി​ശ്ച​യി​ച്ച നി​ഗ​മ​ന​ങ്ങ​ൾ അ​ടി​ച്ചേ​ൽ​പി​ക്കു​ന്നി​ല്ല. അ​വ​ര​ടെ ര​ച​ന​ക​ളി​ൽ നി​ശ്ച​ല​ത അ​ർ​ഥം അ​വ​സാ​നി​ച്ചു​ക​ഴി​ഞ്ഞ​തി​ന്റെ മൗ​ന​മ​ല്ല. അ​ർ​ഥം തു​ട​ർ​ന്നും സം​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന മൗ​ന​മാ​ണ്.

കാ​ഫ്ക​യു​ടെ ക​ഥ​യി​ലെ ത​ത്ത്വ​ചി​ന്ത​ക​ൻ ക​റ​ങ്ങി​ക്കൊ​ണ്ടി​രി​ക്കു​ന്ന പ​മ്പ​ര​ത്തെ പി​ന്തു​ട​രു​ന്നു​ണ്ട​ല്ലോ. അ​തി​നെ പി​ടി​ച്ചെ​ടു​ക്കു​മ്പോ​ൾ എ​ന്താ​ണ് സം​ഭ​വി​ക്കു​ക​യെ​ന്ന് അ​യാ​ൾ​ക്ക​റി​യാം. എ​ന്നി​ട്ടും മ​റ്റൊ​രു പ​മ്പ​രം ക​റ​ങ്ങി​ത്തു​ട​ങ്ങു​മ്പോ​ൾ പ്ര​തീ​ക്ഷ വീ​ണ്ടും അ​യാ​ളി​ൽ ഉ​ണ​രു​ന്നു; അ​യാ​ൾ വീ​ണ്ടും അ​തി​ന്റെ പി​ന്നാ​ലെ ഓ​ടു​ന്നു. ഒ​രു​പ​ക്ഷേ, നാം ​എ​ഴു​തു​ന്ന​തും വാ​യി​ക്കു​ന്ന​തും ചി​ന്തി​ക്കു​ന്ന​തും സ്നേ​ഹി​ക്കു​ന്ന​തും ഇ​തേ കാ​ര​ണ​ത്താ​ലാ​യി​രി​ക്കാം. ലോ​കം ഒ​ടു​വി​ൽ അ​തി​ന്റെ ര​ഹ​സ്യം ന​മു​ക്കു​മു​ന്നി​ൽ തു​റ​ന്നു​വെ​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​കൊ​ണ്ട​ല്ല, മ​റി​ച്ച്, എ​ന്തോ ഒ​ന്ന് ന​മ്മു​ടെ മു​ന്നി​ൽ തു​ട​ർ​ന്നും ച​ലി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും അ​തി​നെ പു​തു​താ​യി സ​മീ​പി​ക്കാ​ൻ ന​മ്മെ ക്ഷ​ണി​ക്കു​ക​യും ചെ​യ്യു​ന്ന​തു​കൊ​ണ്ടാ​ണ്. കാ​മ​ന​ക്കും തി​രി​ച്ച​റി​വി​നും ഇ​ട​യി​ലെ അ​സ്വ​സ്ഥ​മാ​യ ഇ​ട​വേ​ള​യി​ലാ​ണ് കാ​ഴ്സ​ന്റെ എ​ഴു​ത്ത് നി​ല​കൊ​ള്ളു​ന്ന​ത്. ഉ​ൾ​ക്കൊ​ള്ളാ​നാ​വാ​ത്ത ഒ​ന്നി​ലേ​ക്കു ഭാ​ഷ എ​ത്താ​ൻ ശ്ര​മി​ക്കു​ക​യും വീ​ണ്ടെ​ടു​ക്കാ​നാ​വാ​ത്ത​തി​നെ ഓ​ർ​മ വ​ഹി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യും ചെ​യ്യു​ന്ന ഇ​ട​മാ​ണ​ത്. ന​മ്മ​ളും ലോ​ക​വും ത​മ്മി​ലു​ള്ള അ​ക​ലം ഇ​ല്ലാ​താ​ക്കു​ക എ​ന്ന​ത​ല്ല സാ​ഹി​ത്യ​ഭാ​വ​ന​യു​ടെ ദൗ​ത്യം. മ​റി​ച്ച്, ആ ​അ​ക​ല​ത്തി​നു​ള്ളി​ൽ എ​ങ്ങ​നെ ജീ​വി​ക്കാ​മെ​ന്ന് പ​ഠി​ക്കു​ക​യാ​ണ്.

ഒ​രു​പ​ക്ഷേ, കാ​ഴ്സ​ന്റെ എ​ഴു​ത്ത് ന​മു​ക്കു ന​ൽ​കു​ന്ന നി​ത്യ​മാ​യ ക്ഷ​ണം ഇ​താ​ണ്. കാ​ഫ്ക​യു​ടെ ത​ത്ത്വ​ചി​ന്ത​ക​നെ​പ്പോ​ലെ, വെ​ളി​പ്പെ​ട​ലി​ന്റെ പ്ര​തീ​ക്ഷ​യി​ൽ നാം ​ആ ക​റ​ങ്ങു​ന്ന പ​മ്പ​ര​ത്തെ പി​ന്തു​ട​രു​ന്നു. കാ​മ​ന​ത​ന്നെ​യാ​ണ് ആ ​യാ​ത്ര​ക്ക് ഊ​ർ​ജം പ​ക​രു​ന്ന​ത്. പ​മ്പ​ര​ത്തെ പി​ടി​ച്ചെ​ടു​ത്ത് അ​തി​ന്റെ ച​ല​നം അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​ല​ല്ല ആ ​പി​ന്തു​ട​ര​ലി​ന്റെ മൂ​ല്യം. അ​തി​ന്റെ ക​റ​ക്കം, അ​തി​നെ പി​ന്തു​ട​രു​ന്ന മ​ന​സ്സി​ൽ എ​ന്തെ​ല്ലാം സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്നു എ​ന്ന​തി​ലാ​ണ്. അ​റി​യാ​നാ​വാ​ത്ത​തി​ന്റെ നി​ഗൂ​ഢ​ത​യെ ഇ​ല്ലാ​താ​ക്കാ​ന​ല്ല, അ​തി​ന്റെ സാ​ന്നി​ധ്യ​ത്തി​ൽ എ​ന്തെ​ല്ലാം സാ​ധ്യ​മാ​കു​ന്നു എ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് നാം ​എ​ഴു​തു​ന്ന​ത്. അ​ങ്ങ​നെ, കാ​ഫ്ക​യു​ടെ ത​ത്ത്വ​ചി​ന്ത​ക​നെ​പ്പോ​ലെ ന​മ്മ​ളും ഓ​ടി​ക്കൊ​ണ്ടേ​യി​രി​ക്കു​ന്നു.

Reference

“Anne Carson.” T’ Space Rhinebeck, https://tspacerhinebeck.org/poetry-music/anne-carson/. Accessed 11 Oct. 2026.

Bresge, A. “Anne Carson Wins Nobel Prize in Literature.” University of Toronto, 8 Oct. 2026, https://www.utoronto.ca/news/anne-carson-wins-nobel-prize

Burt, Stephen. “Anne Carson: Poetry Without Borders.” Publishers Weekly, 3 Apr. 2000, https://www.publishersweekly.com/pw/by-topic/authors/interviews/article/39881-anne-carson-poetry-without-borders.html

Carson, Anne. Antigonick. After Sophocles, New Directions, 2012.

Carson, Anne. An Oresteia: Agamemnon by Aeschylus, Elektra by Sophokles, Orestes by Euripides. Translated by Anne Carson, Faber and Faber, 2009.

Carson, Anne. Autobiography of Red: A Novel in Verse. Alfred A. Knopf, 1998.

Carson, Anne. The Albertine Workout. New Directions, 2014.

Carson, Anne. The Beauty of the Husband: A Fictional Essay in 29 Tangos. Alfred A. Knopf, 2001.

Carson, Anne. Decreation: Poetry, Essays, Opera. Alfred A. Knopf, 2005.

Carson, Anne. Economy of the Unlost: Reading Simonides of Keos with Paul Celan. Princeton University Press, 1999.

Carson, Anne. Eros the Bittersweet: An Essay. Princeton University Press, 1986.

Carson, Anne. Float. Alfred A. Knopf, 2016.

Carson, Anne. Glass, Irony, and God. New Directions, 1995.

Carson, Anne. Grief Lessons: Four Plays by Euripides. New York Review Books, 2006.

Carson, Anne. H of H Playbook. New Directions, 2021.

Carson, Anne. Men in the Off Hours. Alfred A. Knopf, 2000.

Carson, Anne. Nay Rather. Sylph Editions, 2013.

Carson, Anne. Nox. New Directions, 2010.

Carson, Anne. Plainwater: Essays and Poetry. Alfred A. Knopf, 1995.

Carson, Anne. Red Doc>. Alfred A. Knopf, 2013.

Carson, Anne. Short Talks. Brick Books, 1992.

Carson, Anne. Wrong Norma. New Directions, 2024.

Carson, Anne. “The Glass Essay.” Poetry Foundation, https://www.poetryfoundation.org/poems/48636/the-glass-essay. Accessed 11 Oct. 2026.

Carson, Anne, and Rosanna Bruno. Euripides’ The Trojan Women: A Comic. New Directions, 2021.

Carson, Anne, translator. Electra. By Sophocles, Oxford University Press, 2001.

Carson, Anne, translator. If Not, Winter: Fragments of Sappho. Alfred A. Knopf, 2002.

Nobel Prize. “Anne Carson – Interview.” NobelPrize.org, 2026, https://www.nobelprize.org/prizes/literature/2026/carson/interview/

Nobel Prize Outreach. “The Nobel Prize in Literature 2026.” NobelPrize.org, 8 Oct. 2026, https://www.nobelprize.org/prizes/literature/2026/press-release/svg

കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ക​നേ​ഡി​യ​ൻ പ​ഠ​ന​കേ​ന്ദ്രം ഡ​യ​റ​ക്ട​റും കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇം​ഗ്ലീ​ഷി​ൽ അ​സി​സ്റ്റ​ന്റ് പ്ര​ഫ​സ​റു​മാ​ണ് ലേ​ഖി​ക. 

News Summary - The Paradox of Desire in Anne Carson