Begin typing your search above and press return to search.
proflie-avatar
Login

വി​ഷാ​ദ​ത്തി​ന്റെ സ്‌​മൃ​തി​ല​യ​ക​ൾ

വി​ഷാ​ദ​ത്തി​ന്റെ   സ്‌​മൃ​തി​ല​യ​ക​ൾ
cancel

അ​ർ​ജ​ന്റീ​ന​യി​ലെ നോ​വ​ലി​സ്റ്റാ​യ ക്ലോ​ഡി​യ പി​നെ​യ്‌​റോ​യു​ടെ പു​തി​യ നോ​വ​ൽ, ‘ക​ത്തീ​ഡ്ര​ൽ​സ്’ (Cathedrals) വാ​യി​ക്കു​ന്നു. മു​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം വ​ലി​യ ഒ​രു ര​ഹ​സ്യ​ത്തി​ന്റെ ചു​രു​ള​ഴി​യു​ന്ന, നി​ഗൂ​ഢ​ത നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ് നോ​വ​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. ഉ​റ്റ​വ​രെ അ​വി​ചാ​രി​ത​മാ​യി ന​ഷ്ട​പ്പെ​ടു​ക​യും എ​ങ്ങ​നെ​യാ​ണ് അ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​തെ​ന്ന് തി​രി​ച്ച​റി​യ​പ്പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെന്നും നോവലിൽ പറയുന്നു. ഉ​ദ്വേ​ഗ​വും ദു​രൂ​ഹ​ത​യും നി​റ​ഞ്ഞ ആ​ഖ്യാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ് എ​ന്ന...

Your Subscription Supports Independent Journalism

View Plans
അ​ർ​ജ​ന്റീ​ന​യി​ലെ നോ​വ​ലി​സ്റ്റാ​യ ക്ലോ​ഡി​യ പി​നെ​യ്‌​റോ​യു​ടെ പു​തി​യ നോ​വ​ൽ, ‘ക​ത്തീ​ഡ്ര​ൽ​സ്’ (Cathedrals) വാ​യി​ക്കു​ന്നു. മു​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം വ​ലി​യ ഒ​രു ര​ഹ​സ്യ​ത്തി​ന്റെ ചു​രു​ള​ഴി​യു​ന്ന, നി​ഗൂ​ഢ​ത നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ് നോ​വ​ൽ അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. ഉ​റ്റ​വ​രെ അ​വി​ചാ​രി​ത​മാ​യി ന​ഷ്ട​പ്പെ​ടു​ക​യും എ​ങ്ങ​നെ​യാ​ണ് അ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​തെ​ന്ന് തി​രി​ച്ച​റി​യ​പ്പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണെന്നും നോവലിൽ പറയുന്നു.

ഉ​ദ്വേ​ഗ​വും ദു​രൂ​ഹ​ത​യും നി​റ​ഞ്ഞ ആ​ഖ്യാ​ന​ങ്ങ​ളു​ടെ ര​ച​യി​താ​വ് എ​ന്ന നി​ല​യി​ൽ പ്ര​സി​ദ്ധ​യാ​ണ് അ​ർ​ജ​ന്റീ​ന​യി​ലെ നോ​വ​ലി​സ്റ്റാ​യ ക്ലോ​ഡി​യ പി​നെ​യ്‌​റോ. ആ​കാം​ക്ഷ​യും സ​ന്ദേ​ഹ​വും നി​റ​ഞ്ഞ സ​മ​സ്യ​ക​ളു​ടെ നി​ർ​ധാ​ര​ണ​മാ​ണ് അ​വ​ർ നോ​വ​ലു​ക​ളി​ലൂ​ടെ നി​ർ​വ​ഹി​ക്കു​ന്ന​ത്. ക്ലോ​ഡി​യ പി​നെ​യ്‌​റോ​യു​ടെ പു​തി​യ നോ​വ​ലാ​യ, ‘ക​ത്തീ​ഡ്ര​ൽ​സി’​ലും (Cathedrals) നി​ഗൂ​ഢ​ത നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​മാ​ണ് അ​നാ​വ​ര​ണം ചെ​യ്യു​ന്ന​ത്. ‘ക​ത്തീ​ഡ്ര​ൽ​സ്’ സ്പാ​നി​ഷി​ൽ​നി​ന്ന് ഇം​ഗ്ലീ​ഷി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്ത​ത് ഫ്രാ​ൻ​സെ​സ് റി​ഡി​ൽ ആ​ണ്.

ന​ഷ്ട​പ്പെ​ട്ടു​പോ​യ കാ​ലം തി​രി​കെ വ​രു​ന്ന​ത് ഏ​ഴാ​കാ​ശ​ങ്ങ​ൾ​ക്കും അ​പ്പു​റ​ത്തു​നി​ന്നാ​വു​മെ​ന്ന​ത് കാ​വ്യാ​ത്മ​ക​മാ​യ സ​ങ്ക​ൽ​പ​മാ​ണ്. അ​ത്ത​ര​ത്തി​ലൊ​രു മ​ട​ങ്ങി​വ​ര​വ് സാ​ധ്യ​മാ​വു​ന്ന​ത് ഏ​തെ​ങ്കി​ലും ഒ​രു വ്യ​ക്തി​യി​ലൂ​ടെ​യാ​വും. എ​ന്നാ​ൽ, ഇ​വി​ടെ പ​ല വ്യ​ക്തി​ക​ൾ ഒ​രു കാ​ല​ത്തെ തി​രി​കെ കൊ​ണ്ടു​വ​രു​ക​യാ​ണ്. ഈ ​നോ​വ​ലി​ൽ മു​പ്പ​തു വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം വ​ലി​യ ഒ​രു ര​ഹ​സ്യ​ത്തി​ന്റെ ചു​രു​ള​ഴി​യു​ന്നു. ഉ​റ്റ​വ​രെ അ​വി​ചാ​രി​ത​മാ​യി ന​ഷ്ട​പ്പെ​ടു​ക​യും എ​ങ്ങ​നെ​യാ​ണ് അ​വ​ർ​ക്ക് ദാ​രു​ണാ​ന്ത്യം സം​ഭ​വി​ച്ച​തെ​ന്ന് തി​രി​ച്ച​റി​യ​പ്പെ​ടാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ദൗ​ർ​ഭാ​ഗ്യ​ക​ര​മാ​ണ്.

ബ്വേ​ന​സ് എ​യ്റി​സി​ന്റെ തി​ര​ക്കൊ​ഴി​ഞ്ഞ ഒ​രു പ്രാ​ന്ത​പ്ര​ദേ​ശ​ത്ത്, ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ഛേദി​ക്ക​പ്പെ​ട്ട് ക​ത്തി​ക്ക​രി​ഞ്ഞ സ്ഥി​തി​യി​ൽ ക​ണ്ടെ​ത്തി​യ പ​തി​നേ​ഴു​കാ​രി​യാ​യ അ​ന സ​ർ​ദ​യു​ടെ കൊ​ല​പാ​ത​ക​ത്തെ ചു​റ്റി​പ്പ​റ്റി​യാ​ണ് ഈ ​നോ​വ​ൽ വി​ക​സി​ക്കു​ന്ന​ത്. കാ​ർ​മ​ൻ, അ​ന, ലി​യ എ​ന്നീ മൂ​ന്ന് സ​ഹോ​ദ​രി​മാ​രി​ൽ ര​ണ്ടാ​മ​ത്ത​വ​ളാ​യ അ​ന​ക്ക് നേ​രി​ടേ​ണ്ടി വ​രു​ന്ന പ്ര​തി​സ​ന്ധി ജീ​വി​തം​ത​ന്നെ ഇ​ല്ലാ​താ​ക്കു​ന്ന വി​ധ​ത്തി​ൽ ഗൗ​ര​വ​മാ​യി തീ​ർ​ന്നി​രു​ന്നു. അ​ന​യു​ടെ മ​ര​ണം ച​രി​ത്ര അ​ധ്യാ​പ​ക​നാ​യി​രു​ന്ന അ​ച്ഛ​ൻ ആ​ൽ​ഫ്രെ​ഡോ സ​ർ​ദ​യും അ​മ്മ ഡോ​ള​റേ​സും അ​ട​ങ്ങി​യ അ​വ​ളു​ടെ മ​ധ്യ​വ​ർ​ഗ ക​ത്തോ​ലി​ക്കാ കു​ടും​ബ​ത്തെ ക്ര​മേ​ണ ത​ക​ർ​ത്തു. അ​ന​യു​ടെ ദു​ര്യോ​ഗ​ത്തെ പ​റ്റി ആ​ൽ​ഫ്രെ​ഡോ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​ഗ്യം അ​നു​വ​ദി​ച്ച കാ​ല​ത്തോ​ളം ചോ​ദി​ച്ചു​കൊ​ണ്ടേ​യി​രു​ന്നു.

ജീ​വി​ത​ത്തി​ൽ ഉ​രു​ത്തി​രി​യു​ന്ന ചി​ല സ​ന്ദി​ഗ്ധ​ഘ​ട്ട​ങ്ങ​ൾ ഭാ​വി​യെ​യും ഉ​റ്റ​വ​രെ​യും ബാ​ധി​ക്കു​ന്ന​തി​ന്റെ വി​ഷാ​ദാ​ധ്യാ​യ​ങ്ങ​ളാ​ണ് നോ​വ​ലി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. പ്രാ​ഥ​മി​ക​മാ​യി ഒ​രു കു​റ്റാ​ന്വേ​ഷ​ണ​ക​ഥ​യാ​യി ആ​ണ് അ​വ​ത​രി​പ്പി​ക്കു​ന്ന​തെ​ങ്കി​ലും നോ​വ​ലി​ന്റെ മാ​ന​ങ്ങ​ൾ പ​ല​ത​ല​ത്തി​ലേ​ക്ക് വ​ള​രു​ന്നു എ​ന്ന് അ​ധി​കം വൈ​കാ​തെ ബോ​ധ്യ​പ്പെ​ടും. ധാ​ർ​മി​ക​ത​യും മ​ത​ക​ഥ​യും ത​മ്മി​ലു​ള്ള സം​വാ​ദ​വും ഉ​ര​സ​ലും ആ​ഖ്യാ​ന​ത്തി​ൽ കൃ​ത്യ​മാ​യി രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ലൈം​ഗി​ക​ത​യും ഗ​ർ​ഭ​ധാ​ര​ണ​വും വൈ​വാ​ഹി​ക​ബ​ന്ധ​വും ക​ത്തോ​ലി​ക്കാ വി​ശ്വാ​സ സം​ഹി​ത​യും മ​റ്റും പ്ര​മേ​യ​പ​രി​സ​ര​ങ്ങ​ളാ​യി വ​രു​ന്നു. മ​നോ​ഹ​ര​മാ​യ ഒ​രു ഭ​ദ്രാ​സ​ന​പ്പ​ള്ളി​ക്ക് സ​മാ​ന​മാ​യ ശാ​ന്തി​യും സ്വാ​സ്ഥ്യ​വും വെ​ച്ചു​പു​ല​ർ​ത്തി​യി​രു​ന്ന കു​ടും​ബ​ത്തി​ന്റെ കെ​ട്ടു​റ​പ്പ് ന​ഷ്ട​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ് നോ​വ​ലി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ധാ​ർ​മി​ക​മാ​യ ഘ​ട​ന​യി​ൽ കെ​ട്ടി​യു​യ​ർ​ത്തി​യ ഒ​രു വ്യ​വ​സ്ഥ​ക്ക് വി​നാ​ശം സം​ഭ​വി​ക്കു​ന്ന​തി​ന്റെ ദൃ​ഷ്ടാ​ന്ത​മാ​യി ആ​ഖ്യാ​ന​ത്തി​ലെ സ​ന്ദ​ർ​ഭ​ങ്ങ​ൾ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു.

പ്ര​സ്തു​ത ച​ട്ട​ക്കൂ​ടി​ന്റെ ക്ര​മ​ത്തി​ന് വൈ​രു​ധ്യ​ങ്ങ​ൾ ഉ​ണ്ടാ​വു​ന്ന​തോ​ടെ മ​നു​ഷ്യ​രു​ടെ (കു​ടും​ബ​ത്തി​ന്റെ) സ​മ​നി​ല തെ​റ്റു​ക​യാ​ണ്. ശാ​ന്ത​വും സ്വ​ച്ഛ​വു​മാ​യ ഉ​പ​രി​ത​ല​വും ക​ല​ങ്ങി​മ​റി​ഞ്ഞ​തും ക​ലു​ഷി​ത​വു​മാ​യ ഉ​ള്ളൊ​ഴു​ക്കും ചേ​ർ​ന്ന​താ​ണ് കു​ടും​ബം (പ​ള്ളി​യും) എ​ന്ന ചി​ത്ര​മാ​ണ് ആ​ഖ്യാ​നം വ​ര​ച്ചു​കാ​ണി​ക്കു​ന്ന​ത്. പ്ര​ക്ഷു​ബ്ധ​വും നി​റം​കെ​ട്ട​തു​മാ​യ ചു​റ്റു​പാ​ടു​ക​ൾ അ​ങ്ങ​നെ ഉ​രു​ണ്ടു​കൂ​ടു​ക​യാ​ണ്. മ​ത​പ​ര​മാ​യ വി​ശ്വാ​സ​പ്ര​മാ​ണ​ങ്ങ​ൾ വ്യ​ക്തി​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ ശ​രീ​ര​വും ലൈം​ഗി​ക​ത​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​യെ, എ​ങ്ങ​നെ സ്വാ​ധീ​നി​ക്കു​ന്നു എ​ന്ന് ഈ ​നോ​വ​ൽ പ​രി​ശോ​ധി​ക്കു​ന്നു. മ​ക​ളു​ടെ മ​ര​ണ​ത്തെ വി​ധി​യു​ടെ വി​ള​യാ​ട്ട​മാ​യി കാ​ണാ​തെ അ​തി​ന്റെ പി​ന്നി​ലു​ള്ള സ​ത്യ​ത്തെ ഖ​ന​നം ചെ​യ്‌​തെ​ടു​ക്കു​ന്ന അ​ച്ഛ​ന്റെ ഇ​ച്ഛാ​ശ​ക്തി​യാ​ണ് നോ​വ​ലി​നെ മു​ന്നോ​ട്ടു​ന​യി​ക്കു​ന്ന​ത്.

ഇ​ക്കാ​ല​യ​ള​വി​ൽ ആ​കു​ല​മെ​ങ്കി​ലും പ്ര​ജ്ഞ​യും അ​ൻ​പും നി​ശ്ച​ല​മാ​വാ​തെ മ​ക​ൾ​ക്ക് സം​ഭ​വി​ച്ച​തെ​ന്തെ​ന്ന​റി​യാ​നു​ള്ള അ​ന്വേ​ഷ​ണം ന​ട​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്റെ മാ​ന​സി​കാ​വ​സ്ഥ ക​ഠി​ന​മാ​ണ്. ക​രു​ണ​യു​ടെ നീ​ർ​നി​ല​ങ്ങ​ളെ തേ​ടു​ന്ന മ​നു​ഷ്യ​നാ​യി അ​യാ​ൾ മാ​റി​ത്തു​ട​ങ്ങി. മ​രി​ച്ചു​പോ​യ മ​ക​ളോ​ടും അ​വ​ൾ​ക്ക് ജ​നി​ക്കു​മാ​യി​രു​ന്ന കു​ഞ്ഞി​നോ​ടു​മു​ള്ള മ​നു​ഷ്യ​ത്വം അ​ങ്ങേ​യ​റ്റം വ​ഴി​ഞ്ഞൊ​ഴു​കു​ന്ന വാ​ത്സ​ല്യ​നി​ധി​യാ​യി അ​യാ​ൾ മാ​റു​ക​യാ​യി​രു​ന്നു.

ആ​ൽ​െ​ഫ്ര​ഡോ സ​ർ​ദ എ​ന്ന മു​ത്ത​ച്ഛ​നും മാ​റ്റി​യോ എ​ന്ന കൊ​ച്ചു​മ​ക​നും ത​മ്മി​ലു​ള്ള ബ​ന്ധം നോ​വ​ലി​നെ ച​ടു​ല​മാ​ക്കു​ന്ന ഘ​ട​ക​മാ​ണ്. മൂ​ത്ത മ​ക​ളാ​യ കാ​ർ​മെ​ന്റെ മ​ക​നാ​യ മാ​റ്റി​യോ​യു​മാ​യി ആ​ൽ​െ​ഫ്ര​ഡോ സ​ർ​ദ​ക്ക് ന​ല്ല അ​ടു​പ്പ​മു​ണ്ടാ​യി. ക​ത്തോ​ലി​ക്കാ മ​ത​ത്തി​ന്റെ ഭൗ​തി​ക ബിം​ബ​ങ്ങ​ളാ​യ പ​ള്ളി​ക​ൾ സ​ന്ദ​ർ​ശി​ക്കാ​നാ​യി മാ​റ്റി​യോ​യെ ആ​ൽ​െ​ഫ്ര​ഡോ സ്നേ​ഹ​ബു​ദ്ധ്യാ നി​ർ​ബ​ന്ധി​ക്കു​ന്നു​ണ്ട്.

ആ​ൽ​ഫ്രെ​ഡോ​യു​ടെ ചെ​റു​മ​ക​ൻ എ​ന്ന​തി​ലു​പ​രി വ​ലി​യൊ​രു പ​ങ്കാ​ണ് ആ​ഖ്യാ​ന​ത്തി​ൽ മാ​റ്റി​യോ​ക്കു​ള്ള​ത്. അ​ടു​ത്ത ത​ല​മു​റ​യെ പ്ര​തി​നി​ധാ​നം ചെ​യ്യു​ന്ന അ​വ​നി​ലൂ​ടെ, കു​ടും​ബ​ത്തെ ഉ​ല​ച്ച ഒ​രു ആ​ഘാ​ത​ത്തി​നു കാ​ര​ണ​മാ​യ യ​ഥാ​ർ​ഥ സം​ഭ​വം അ​നാ​വ​ര​ണം ചെ​യ്യാ​ൻ ആ​ൽ​െ​ഫ്ര​ഡോ ശ്ര​മി​ക്കു​ന്ന​ത്. അ​ർ​ഹി​ക്കു​ന്ന പ്രാ​ധാ​ന്യ​ത്തോ​ടെ അ​ത് അ​വ​ൻ ഏ​റ്റെ​ടു​ക്കു​ക​യു​മാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ മ​ക​നാ​യ മാ​റ്റി​യോ എ​ന്താ​ണ് വി​ശ്വ​സി​ക്കേ​ണ്ട​തെ​ന്നും എ​ങ്ങ​നെ​യാ​ണ് ജീ​വി​ക്കേ​ണ്ട​തെ​ന്നും തീ​രു​മാ​നി​ക്കാ​ൻ മാ​താ​പി​താ​ക്ക​ളാ​യ കാ​ർ​മെ​നും ജൂ​ലി​യ​നും ശ്ര​മി​ക്കു​ന്നു. ഇ​ത് അ​വ​നി​ൽ വ​ലി​യ അ​സ്വ​സ്ഥ​ത​യു​ണ്ടാ​ക്കു​ന്നു​ണ്ട്.

അ​ച്ഛ​ന​മ്മ​മാ​ർ ത​നി​ക്കാ​യി രൂ​പ​പ്പെ​ടു​ത്തി​യെ​ടു​ത്ത വ്യ​ക്തി​ത്വ​ത്തി​ൽ​നി​ന്ന് അ​ക​ന്നു​ള്ള ഒ​രു ജീ​വി​ത​മാ​ണ് മാ​റ്റി​യോ കാം​ക്ഷി​ച്ച​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ആ​ൽ​ഫ്രെ​ഡോ​യും മാ​റ്റി​യോ​യും ചേ​ർ​ന്നാ​ണ് ക​ത്തീ​ഡ്ര​ലി​ലേ​ക്കു​ള്ള ഒ​രു തീ​ർ​ഥാ​ട​നം ആ​സൂ​ത്ര​ണം ചെ​യ്ത​ത്. ത​ന്റെ മ​ര​ണ​ശേ​ഷം മാ​റ്റി​യോ ആ ​യാ​ത്ര വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്ന് ആ​ൽ​െ​ഫ്ര​ഡോ ഇ​ച്ഛി​ക്കു​ന്നു. ഏ​റ്റ​വും ഒ​ടു​വി​ൽ സ്പെ​യി​നി​ലെ സാ​ന്റി​യാ​ഗോ ഡി ​കോം​പോ​സ്റ്റെ​ല​യി​ൽ എ​ത്തി​ച്ചേ​ർ​ന്ന് ചെ​റി​യ​മ്മ​യാ​യ ലി​യ​യെ കാ​ണു​മെ​ന്ന് മാ​റ്റി​യോ​യെ​ക്കൊ​ണ്ട് ആ​ൽ​ഫ്രെ​ഡോ പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ന്നു​മു​ണ്ട്. ഇ​തൊ​രു സ്വ​യം ക​ണ്ടെ​ത്ത​ലി​ന്റെ യാ​ത്ര​യാ​യി അ​വ​ർ കാ​ണു​ന്നു. അ​ങ്ങ​നെ ക​ത്തീ​ഡ്ര​ൽ എ​ന്ന വാ​ക്കി​ന്റെ അ​ർ​ഥം​ത​ന്നെ മാ​റു​ക​യാ​ണ്.

ആ​ൽ​െ​ഫ്ര​ഡോ ന​ൽ​കി​യ ക​ത്തു​ക​ൾ മാ​റ്റി​യോ കൈ​വ​ശം ക​രു​തു​ന്നു​ണ്ട്. അ​തി​ൽ അ​വ​നും ലി​യ​യും ചേ​ർ​ന്ന് വാ​യി​ക്കേ​ണ്ട ഒ​രു ക​ത്തും ഉ​ൾ​പ്പെ​ടു​ന്നു. അ​ങ്ങ​നെ യാ​ത്ര​ക്ക് അ​വ​സാ​നം അ​വ​ൻ ചെ​റി​യ​മ്മ​യാ​യ ലി​യ താ​മ​സി​ക്കു​ന്ന സാ​ന്റി​യാ​ഗോ ഡി ​കോ​മ്പോ​സ്റ്റെ​ല​യി​ൽ എ​ത്തു​ക​യാ​ണ്. മാ​താ​പി​താ​ക്ക​ളു​മാ​യി അ​വ​നു ഒ​ത്തു​പോ​കാ​ൻ പ്ര​യാ​സ​മാ​യി​രു​ന്നു. അ​വ​രു​ടെ രീ​തി​ക​ൾ വേ​റി​ട്ട​താ​യി അ​വ​ന് തോ​ന്നി. സെ​പ്റ്റം​ബ​ർ 21ാം തീ​യ​തി ജ​നി​ച്ച​തു​കൊ​ണ്ടാ​ണ് അ​വ​ന് ‘മാ​റ്റി​യോ’ എ​ന്ന് പേ​രി​ട്ട​ത്. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലെ വി​ശു​ദ്ധ​രു​ടെ പേ​രു​ക​ൾ അ​ട​ങ്ങി​യ ഒ​രു ചെ​റി​യ കാ​ർ​ഡ് കാ​ർ​മെ​ന്റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു.

തെ​രു​വി​ലൂ​ടെ ന​ട​ക്കു​മ്പോ​ൾ പെ​ട്ടെ​ന്ന് പ്ര​സ​വ​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ടാ​ൽ അ​ത് ഉ​പ​ക​രി​ക്കു​മ​ല്ലോ എ​ന്ന് ക​രു​തി, അ​വ​ൾ ത​ന്റെ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ് കാ​ർ​ഡി​നൊ​പ്പ​മാ​ണ് അ​ത് കൈ​സ​ഞ്ചി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ഇ​ങ്ങ​നെ തീ​രു​മാ​ന​ങ്ങ​ളൊ​ക്കെ മ​ത​പ​ര​വും ദൈ​വി​ക​വു​മാ​യ ചി​ന്ത​ക​ളു​മാ​യി ക​ല​ർ​ത്തി​യാ​ണ് കാ​ർ​മെ​നും ജൂ​ലി​യ​നും ജീ​വി​ച്ചി​രു​ന്ന​ത്. അ​വ​ർ എ​ല്ലാ കാ​ര്യ​ങ്ങ​ളെ​യും ദൈ​വ​ത്തി​ന്റെ പ​ദ്ധ​തി​യാ​യാ​ണ് ക​ണ്ടി​രു​ന്ന​ത്. കു​ഞ്ഞ് ജ​നി​ക്കു​ന്ന ദി​വ​സം വി​ശു​ദ്ധ​രു​ടെ ക​ല​ണ്ട​ർ പ​രി​ശോ​ധി​ച്ച് പേ​ര് തീ​രു​മാ​നി​ക്ക​ണം എ​ന്ന​തി​ലെ യു​ക്തി​യും അ​തു​ത​ന്നെ​യാ​ണ്.

സ​ത്യ​ത്തി​ന്റെ ഏ​ക ഉ​റ​വി​ടം എ​ന്ന സ​ങ്ക​ൽ​പ​ത്തെ പൊ​ളി​ച്ചെ​ഴു​തി​ക്കൊ​ണ്ട് വി​വി​ധ ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ വീ​ക്ഷ​ണ​ങ്ങ​ൾ നി​റ​ഞ്ഞു നി​ൽ​ക്കു​ക​യാ​ണ് ആ​ഖ്യാ​ന​ത്തി​ൽ. ഒ​രു കൊ​ല​പാ​ത​ക-​ര​ഹ​സ്യ​ത്തി​ന്റെ ച​ട്ട​ക്കൂ​ടി​ൽ മു​ന്നോ​ട്ടു നീ​ങ്ങു​ന്ന ആ​ഖ്യാ​നം, ഓ​ർ​മ, വി​ശ്വാ​സം, അ​ധി​കാ​രം, സ​ത്യ​ത്തി​ന്റെ നി​ർ​മി​ത​രൂ​പം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള ഒ​രു അ​ന്വേ​ഷ​ണ​മാ​യി മാ​റു​ന്നു. നേ​ര​ത്തേ സൂ​ചി​പ്പി​ച്ച​തു​പോ​ലെ കൊ​ല​പാ​ത​ക​ത്തി​ന്റെ ഉ​ള്ളു​ക​ളി​ക​ൾ പു​റ​ത്തു​കൊ​ണ്ടു​വ​രു​ക എ​ന്ന​താ​ണ് ആ​ഖ്യാ​ന​ത്തി​ന്റെ ധ​ർ​മം.

പ്ര​സ്തു​ത സം​ഭ​വം മ​റ​ച്ചു​വെ​ക്കു​ക​യും, ഒ​പ്പം അ​ത് എ​ങ്ങ​നെ ഓ​ർ​മി​ക്ക​പ്പെ​ട​ണം എ​ന്ന് നി​ർ​ണ​യി​ക്കു​ക​യും ചെ​യ്യു​ന്ന വ്യ​ത്യ​സ്ത​മാ​യ സം​വാ​ദ​ങ്ങ​ളു​ടെ ശൃം​ഖ​ല​യാ​ണ് ഈ ​നോ​വ​ലി​ന്റെ ആ​ഴം വ​ർ​ധി​പ്പി​ക്കു​ന്ന​ത്. എ​ന്താ​ണ് ന​ട​ന്ന​തെ​ന്ന പൂ​ർ​ണ​ബോ​ധ്യ​മു​ള്ള ഒ​രു ക​ഥാ​പാ​ത്രം​പോ​ലും നോ​വ​ലി​ലി​ല്ല. ആ​ഖ്യാ​നം പ​ല ശ​ബ്ദ​ങ്ങ​ളി​ലാ​യി വി​ഭ​ജി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു. ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും ക​ഥ​യു​ടെ ഒ​രു ഭാ​ഗം മാ​ത്ര​മേ അ​റി​യൂ. ശ​ക​ലി​ത​മാ​യ അ​റി​വു​ക​ളു​ടെ ഒ​രു സ​ഞ്ച​യ​മാ​യി ആ​ഖ്യാ​ന​ത്തെ കാ​ണാം. സ​മ​ഗ്ര​മാ​യ ത​ല​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​നാ​യി പ​ര​സ്പ​ര​വി​രു​ദ്ധ​മാ​യ ഓ​ർ​മ​ക​ൾ, മു​ൻ​വി​ധി​ക​ൾ, വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ എ​ന്നി​വ​യി​ൽ​നി​ന്ന് ആ ​സം​ഭ​വം പു​ന​ർ​നി​ർ​മി​ക്കേ​ണ്ട​തു​ണ്ട്.

ഒ​ളി​ച്ചി​രി​ക്കു​ന്ന/ മൂ​ടി​വെ​ക്ക​പ്പെ​ട്ട സ​ത്യ​ത്തെ പു​റ​ത്തു​കൊ​ണ്ടു​വ​രു​ക എ​ന്ന​താ​ണ് ആ​ഖ്യാ​ന​ത്തി​ന്റെ പ്രാ​ഥ​മി​ക​മാ​യ ധ​ർ​മം എ​ന്ന് ഉ​റ​പ്പി​ച്ചു​പ​റ​യാം. മ​തം സ​ത്യ​മാ​ണോ അ​സ​ത്യ​മാ​ണോ എ​ന്ന ചോ​ദ്യം പ​രോ​ക്ഷ​മാ​യി നോ​വ​ലി​ൽ ഉ​ന്ന​യി​ക്കു​ന്നു​ണ്ട്. ഏ​വ​രും മാ​നി​ക്കേ​ണ്ട ഒ​രു പൊ​തു​നി​യ​മ​യാ​യി മ​തം മാ​റു​മ്പോ​ഴു​ണ്ടാ​വു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളാ​ണ് നോ​വ​ലി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത്. അ​നാ​വ​ശ്യ​വും സ​ദാ​ചാ​ര​പ​ര​വു​മാ​യ ഒ​ട്ട​ന​വ​ധി ഘ​ട​ക​ങ്ങ​ൾ നോ​വ​ലി​ലെ പ്ര​തി​സ​ന്ധി​ക​ളു​ടെ കാ​ര​ണ​ങ്ങ​ളാ​യി ഭ​വി​ക്കു​ന്നു. ലൈം​ഗി​ക​ത, ഗ​ർ​ഭ​ധാ​ര​ണം, ഗ​ർ​ഭഛി​ദ്രം, പാ​പ​ബോ​ധം, മാ​തൃ​ത്വം തു​ട​ങ്ങി​യ അം​ശ​ങ്ങ​ൾ ആ​ഖ്യാ​ന​ത്തി​ന്റെ അ​ടി​യൊ​ഴു​ക്കു​ക​ളാ​ണ്.

ഓ​ർ​മ എ​ന്ന​ത് തി​ക​ച്ചും വ്യ​ക്തി​പ​ര​മാ​യ വി​കാ​ര​വ്യ​വ​ഹാ​ര​മാ​ണ്. അ​തി​ന്റെ ഉ​രു​ത്തി​രി​യ​ലും വി​കാ​സ​വും വീ​ണ്ടെ​ടു​പ്പും ഏ​ക​പ​ക്ഷീ​യ​മാ​ണ്. ഏ​കാ​ന്ത ദൂ​ര​ങ്ങ​ളി​ലൂ​ടെ ന​ട​ന്ന​ടു​ക്കു​ന്ന മ​നു​ഷ്യ​ന്റെ തീ​ർ​ത്തും സ്വ​കാ​ര്യ​മാ​യ ഒ​പ്പു​ച്ചാ​ർ​ത്ത​ലി​ൽ ലോ​കം കൂ​ടെ നി​ൽ​ക്കു​മെ​ന്ന് നി​ർ​ബ​ന്ധം പി​ടി​ക്കാ​നാ​വി​ല്ല. ഓ​രോ വ്യ​ക്തി​യു​ടെ​യും മ​ന​സ്സി​ലെ സ്‌​മൃ​തി​ച്ചി​ത്ര​ത്തി​ൽ മ​റ്റു​ള്ള​വ​ർ​കൂ​ടി ക​ക്ഷി​ക​ളാ​യി പ​ങ്കു​ചേ​രി​ല്ല​ല്ലോ. ഓ​ർ​മ കാ​ല​വു​മാ​യി ഓ​രോ അ​ണു​വി​ലും ചേ​ർ​ന്നു​കി​ട​ക്കു​ക​യാ​ണ്. എ​ന്നാ​ൽ വ്യ​ക്തി​ക​ളെ മ​ട​ക്കി​ക്കൊ​ണ്ടു​വ​രു​ക എ​ന്ന​തി​ലൂ​ടെ കാ​ല​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ക എ​ന്ന​താ​ണ് പ്രാ​യോ​ഗി​ക​മാ​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ ഓ​ർ​മ​ക​ളോ​ട് പ്ര​സ്തു​ത വ്യ​ക്തി​ക​ളും സ​മ​ര​സ​പ്പെ​ട​ണ​മെ​ന്ന് വാ​ശി​പി​ടി​ക്കാ​നാ​വി​ല്ല. പ​ര​സ്പ​രം വി​രു​ദ്ധ​മാ​യ വീ​ക്ഷ​ണ​ങ്ങ​ൾ വെ​ച്ചു​പു​ല​ർ​ത്തു​ന്ന കാ​ർ​മെ​നും ലി​യ​യും ര​ണ്ടു ധ്രു​വ​ങ്ങ​ളി​ലാ​ണ് നി​ല​യു​റ​പ്പി​ച്ചി​ട്ടു​ള്ള​ത്. ജീ​വി​ത​ത്തി​ന്റെ ഗ​തി​വി​ഗ​തി​ക​ളെ ക്ര​മീ​ക​രി​ക്കാ​ൻ കാ​ർ​മെ​ന് ഒ​രു ഘ​ട​ന അ​നി​വാ​ര്യ​മാ​ണ്. എ​ന്നാ​ൽ, അ​ന​യു​ടെ ദു​ര്യോ​ഗ​ത്തെ മു​ൻ​നി​ർ​ത്തി ക​ത്തോ​ലി​ക്കാ വി​ശ്വാ​സ​ത്തെ ലി​യ ത​ള്ളി​ക്ക​ള​യു​ന്നു. അ​തു​കൊ​ണ്ട്, സ​ഹോ​ദ​രി​മാ​ർ ത​മ്മി​ലു​ള്ള ഈ ​അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ത്തി​ന് ദാ​ർ​ശ​നി​ക​മാ​യ ത​ലം കൂ​ടി​യു​ണ്ട്.

2020ലാ​ണ് അ​ർ​ജ​ന്റീ​ന ഗ​ർ​ഭ​ച്ഛി​ദ്ര​ത്തെ നി​യ​മ​പ​ര​മാ​യി അം​ഗീ​ക​രി​ച്ച​ത്. ഗ​ർ​ഭ​ധാ​ര​ണ​ത്തി​ന്റെ പ​തി​നാ​ലാം ആ​ഴ്ച വ​രെ സ്വ​മേ​ധ​യാ ഗ​ർ​ഭ​ച്ഛി​ദ്രം ന​ട​ത്തു​ന്ന​തി​ന് അ​ർ​ജ​ന്റീ​ന നി​യ​മ​സാ​ധു​ത ന​ൽ​കി. ഈ ​പ​ശ്ചാ​ത്ത​ലം​കൂ​ടി ആ​ലോ​ചി​ച്ചു​വേ​ണം നോ​വ​ൽ വാ​യി​ക്കേ​ണ്ട​ത്. ഗ​ർ​ഭ​ച്ഛി​ദ്രം സ്വാ​ഭാ​വി​ക​മാ​യി പ്ര​മേ​യ​ത്തി​ൽ വ​ന്ന വി​ഷ​യ​മാ​യി കാ​ണാ​നാ​വി​ല്ല എ​ന്ന് ക​രു​ത​ണം.

ലൈം​ഗി​ക​മേ​ൽ​ക്കോ​യ്മ, പു​രു​ഷാ​ധി​കാ​രം, മ​തം എ​ന്നി​ങ്ങ​നെ​യു​ള്ള സം​ഘ​ർ​ഷ​ങ്ങ​ളെ തു​റ​ന്നു​കാ​ണി​ക്കാ​നും വ്യ​ക്തി​സ്വാ​ത​ന്ത്ര്യ​ത്തെ അ​വ​ക്കു മേ​ൽ പ്ര​തി​ഷ്ഠി​ക്കാ​നു​മു​ള്ള നോ​വ​ലി​സ്റ്റി​ന്റെ ബോ​ധ​പൂ​ർ​വ​മാ​യ ശ്ര​മ​മാ​യി ഇ​തി​നെ സ​മീ​പി​ക്ക​ണം. നോ​വ​ലി​നെ കേ​വ​ല​മൊ​രു രാ​ഷ്ട്രീ​യ സാ​ധ്യ​ത​യാ​ക്കി മാ​റ്റാ​തെ നൈ​തി​ക​ത​യു​ടെ ത​ല​ങ്ങ​ളെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലേ​ക്ക് ഇ​ഴ ചേ​ർ​ക്കാ​നാ​ണ് നോ​വ​ലി​സ്റ്റ് ശ്ര​മി​ക്കു​ന്ന​ത് എ​ന്ന് വ്യ​ക്ത​മാ​ണ്. ഇ​വി​ടെ രാ​ഷ്ട്രീ​യ​വും നി​ല​പാ​ടു​ക​ളും ക​ട​ന്നു​വ​രു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ വ്യ​വ​ഹാ​ര​ങ്ങ​ളി​ലൂ​ടെ​യാ​വു​ന്നു.

 

ക്ലോ​ഡി​യ പി​നെ​യ്‌​റോ​

ശ​രീ​ര​വും ലൈം​ഗി​ക​ത​യും രാ​ഷ്ട്രീ​യം ഇ​ട​പെ​ടു​ന്ന ഇ​ട​ങ്ങ​ളാ​യി പ​രി​ണ​മി​ക്കു​ന്ന കാ​ഴ്ച​യാ​ണ് നോ​വ​ലി​ലു​ള്ള​ത്. സ്ത്രീ​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ളെ കു​റി​ച്ചു​ള്ള രേ​ഖ​പ്പെ​ടു​ത്ത​ലാ​യും നോ​വ​ലി​നെ വാ​യി​ച്ചെ​ടു​ക്കാം. കു​ഞ്ഞു​ങ്ങ​ൾ വേ​ണോ വേ​ണ്ട​യോ എ​ന്ന് തീ​രു​മാ​നി​ക്കാ​നു​ള്ള സ്ത്രീ​ക​ളു​ടെ അ​വ​സ്ഥ​യെ കു​റി​ച്ചു​ള്ള അ​ടി​സ്ഥാ​ന​പ​ര​മാ​യ സം​വാ​ദ​ത്തി​നും നോ​വ​ലി​സ്റ്റ് ഉ​ദ്യ​മി​ക്കു​ന്നു​ണ്ട്. മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്ക് ശേ​ഷ​വും നീ​റു​ന്ന വി​ഷ​യ​മാ​യ അ​ന​യു​ടെ മ​ര​ണം അ​ർ​ജ​ന്റീ​ന​യി​ലെ ഗ​ർ​ഭ​ച്ഛി​ദ്ര​ത്തെ​ക്കു​റി​ച്ചു​ള്ള നോ​വ​ലി​ന്റെ കേ​വ​ലം ബാ​ഹ്യ​മാ​യ പ​ശ്ചാ​ത്ത​ലം മാ​ത്ര​മ​ല്ല. ‘പാ​പം’ ആ​യി ക​ണ്ട ഒ​രു സാ​ഹ​ച​ര്യം നേ​രി​ടാ​ൻ സ​മൂ​ഹം വി​സ​മ്മ​തി​ക്കു​മ്പോ​ൾ യ​ഥാ​ർ​ഥ മ​നു​ഷ്യ​ർ​ക്ക് എ​ന്ത് സം​ഭ​വി​ക്കു​ന്ന​തി​ന്റെ വി​ശ​ദീ​ക​ര​ണം​കൂ​ടി​യാ​യി നോ​വ​ൽ പ​രി​ണ​മി​ക്കു​ന്നു.

ഒ​രു കു​റ്റ​കൃ​ത്യം സം​ഭ​വി​ക്കു​ന്നു. അ​തി​ന്റെ മൂ​ല​കാ​ര​ണം സ​മൂ​ഹ​ത്തി​ന്റെ ‘നോ​ട്ട’​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കി​ട​ക്കു​ക​യാ​ണ്. സ​ദാ​ചാ​ര​വു​മാ​യി ഇ​ട​ക​ല​ർ​ന്ന വി​ല​ക്കു​ക​ളെ സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്ത​വു​മാ​യി ചേ​ർ​ത്തു​വാ​യി​ക്കു​ന്ന ഒ​രു വി​ഷ​യ​മാ​ക്കി പി​നെ​യ്‌​റോ മാ​റ്റു​ന്നു. ചു​രു​ക്ക​ത്തി​ൽ,‘ആ​രാ​ണ് അ​ന​യെ കൊ​ന്ന​ത്’ എ​ന്ന ചോ​ദ്യ​ത്തി​ൽ​നി​ന്ന് മാ​റി, ‘ഏ​തെ​ല്ലാം ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​ണ് അ​വ​ളു​ടെ മ​ര​ണ​ത്തി​ന് വ​ഴി​യൊ​രു​ക്കി​യ​തും പി​ന്നീ​ട് അ​ത് മ​റ​ച്ചു​വെ​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​ക്കി​യ​തും’ എ​ന്ന​തി​ലേ​ക്ക് നോ​വ​ലി​ന്റെ ശ്ര​ദ്ധ തി​രി​യു​ന്നു​ണ്ട്.

‘‘അ​ന എ​ന്റെ കൈ​ക​ളി​ൽ കി​ട​ന്നാ​ണ് മ​രി​ച്ച​ത്.

ഇ​തി​ന​കം മ​രി​ച്ച ഒ​രാ​ളെ നി​ങ്ങ​ൾ​ക്ക് കൊ​ല്ലാ​നാ​വി​ല്ല.

ആ​രും ര​ണ്ടു ത​വ​ണ മ​രി​ക്കു​ന്നി​ല്ല’’ എ​ന്ന് പ​റ​യു​ന്ന ക​ഥാ​പാ​ത്ര​മാ​യ മാ​ർ​സെ​ല കാ​ല​മി​ത്ര​യും ക​ഴി​ഞ്ഞി​ട്ടും ആ​ഘാ​ത​ത്തി​ൽ നി​ന്ന് പൂ​ർ​ണ​മാ​യും മു​ക്ത​യാ​യി​ട്ടി​ല്ല. അ​ന​യു​ടെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തും മ​നഃ​സാ​ക്ഷി സൂ​ക്ഷി​പ്പു​കാ​രി​യു​മാ​യി​രു​ന്നു മാ​ർ​സെ​ല. അ​ന മ​രി​ക്കു​ന്ന ദി​വ​സം മാ​ർ​സെ​ല അ​വ​ളോ​ടൊ​പ്പം പ​ള്ളി​യി​ലു​ണ്ടാ​യി​രു​ന്നു. അ​വ​ളു​ടെ കൈ​ക​ളി​ൽ കി​ട​ന്നാ​ണ് അ​ന മ​രി​ക്കു​ന്ന​ത്. അ​തേ സ​മ​യ​ത്ത് ഒ​രു പ്ര​തി​മ വീ​ണ് മാ​ർ​സെ​ല​യു​ടെ ത​ല​ക്ക് ആ​ഘാ​ത​മേ​ൽ​ക്കു​ക​യും അ​വ​ൾ​ക്ക് സ്മൃ​തി​നാ​ശം സം​ഭ​വി​ക്കു​ക​യും ചെ​യ്യു​ന്നു. അ​തി​നു​ശേ​ഷം പു​തി​യ ഓ​ർ​മ​ക​ൾ രൂ​പ​പ്പെ​ടു​ത്താ​ൻ അ​വ​ൾ​ക്ക് സാ​ധി​ക്കു​ന്നി​ല്ല. അ​ന​യു​ടെ ഓ​ർ​മ​ക​ൾ നൊ​മ്പ​ര​ങ്ങ​ളാ​യി പെ​യ്യു​ന്ന അ​വ​സ്ഥ​യി​ൽ ക​ണ്ണി​മ​യ​ട​യാ​തെ രാ​പ്പ​ക​ലു​ക​ൾ ത​ള്ളി​നീ​ക്കു​ന്ന ക​ഥാ​പാ​ത്ര​മാ​ണ് മാ​ർ​സെ​ല. ‘കു​റ്റം’ യ​ഥാ​ർ​ഥ​ത്തി​ൽ എ​ന്താ​ണെ​ന്ന​തി​നെ​ക്കു​റി​ച്ചു​ള്ള ന​മ്മു​ടെ ധാ​ര​ണ​യെ​ത്ത​ന്നെ മാ​ർ​സെ​ല​യു​ടെ കാ​ഴ്ച​പ്പാ​ട് മാ​റ്റി​മ​റി​ക്കു​ന്നു.

മാ​ർ​സെ​ല​യു​ടെ മൊ​ഴി​യി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് അ​ധി​കൃ​ത​ർ ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യ​ത്. വി​ഷാ​ദ​ത്തി​ന്റെ ആ​ഴ​ങ്ങ​ളി​ൽ ദി​ക്ക് തെ​റ്റി സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു അ​വ​ളു​ടെ ശി​ഷ്ട​ജീ​വി​തം. യ​ഥാ​ർ​ഥ​ത്തി​ൽ ന​ട​ന്ന​ത് എ​ന്തെ​ന്നു​ള്ള​ത് നി​ഗൂ​ഢ​മാ​യി വെ​ക്കു​മെ​ന്ന് അ​ന മാ​ർ​സെ​ല​യെ​ക്കൊ​ണ്ട് പ്ര​തി​ജ്ഞ ചെ​യ്യി​ക്കു​ന്നു. അ​ന​യു​ടെ മ​ര​ണ​ശേ​ഷ​വും മാ​ർ​സെ​ല ആ ​വാ​ക്ക് പാ​ലി​ക്കു​ന്നു​ണ്ട്.

അ​ന​യു​ടെ കാ​ര്യ​ത്തി​ൽ, കു​റ്റ​കൃ​ത്യം ന​ട​ന്ന സ്ഥ​ല​വും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സ്ഥ​ല​വും ഒ​ന്നാ​യി​രു​ന്നി​ല്ല എ​ന്നൊ​രു വൈ​രു​ധ്യം​കൂ​ടി നി​ല​നി​ന്നി​രു​ന്നു. അ​ന​യു​ടെ കേ​സ് പ​രി​ശോ​ധി​ച്ച ഫോ​റ​ൻ​സി​ക് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് എ​ൽ​മ​ർ. അ​ന​യു​ടെ മൃ​ത​ദേ​ഹ​ത്തെ ചു​റ്റി​പ്പ​റ്റി മെ​ന​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ക​ഥ​യെ അം​ഗീ​ക​രി​ക്കാ​ൻ അ​ദ്ദേ​ഹം വി​സ​മ്മ​തി​ക്കു​ന്നു. കു​റ്റാ​ന്വേ​ഷ​ണ ന​ട​പ​ടി​ക്ര​മ​ങ്ങ​ളു​ടെ മാ​നം ഈ ​നോ​വ​ലി​ൽ കൊ​ണ്ടു​വ​രു​ന്ന​തും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളി​ലൂ​ടെ കേ​സി​നെ പു​ന​ർ​നി​ർ​മി​ക്കു​ന്ന​തും ഈ ​ക​ഥാ​പാ​ത്ര​മാ​ണ്. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ എ​ന്തോ പി​ഴ​വു​ണ്ടെ​ന്ന് അ​ദ്ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. മു​പ്പ​ത് വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റ​വും ആ ​പി​ശ​ക് പ​രി​ഹ​രി​ക്ക​പ്പെ​ടാ​തെ തു​ട​രു​ക​യാ​ണ്. ഇ​തി​നി​ടെ ആ​ൽ​െ​ഫ്ര​ഡോ ഭാ​ര​മു​ള്ള ഒ​രു പെ​ട്ടി​യി​ൽ അ​ന​യു​ടെ കൊ​ല​പാ​ത​ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​ത്ര ക​ഷ​ണ​ങ്ങ​ളും പൊ​ലീ​സ് റി​പ്പോ​ർ​ട്ടി​ന്റെ പ​ക​ർ​പ്പു​ക​ളും സൂ​ക്ഷി​ച്ചി​രു​ന്ന​താ​യി മാ​റ്റി​യോ ക​ണ്ടെ​ത്തു​ന്നു​ണ്ട്.

കാ​ർ​മെ​ന്റെ ജീ​വി​ത​പ​ങ്കാ​ളി​യാ​യ ജൂ​ലി​യ​ൻ ന​ന്നേ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ ഒ​രു പു​രോ​ഹി​ത​നാ​കാ​ൻ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. മ​റ്റൊ​രു പു​രു​ഷ​നു​വേ​ണ്ടി അ​മ്മ കു​ടും​ബം ഉ​പേ​ക്ഷി​ച്ചു​പോ​യ​തി​നെ കൊ​ടും വ​ഞ്ച​ന​യാ​യി ജൂ​ലി​യ​ൻ ക​ണ്ടു. ത​ന്റെ ധാ​ർ​മി​ക​ബോ​ധ​ത്തി​ന് നി​ര​ക്കാ​ത്ത പ്ര​വൃ​ത്തി​ക​ൾ ചെ​യ്ത സ്ത്രീ​ക​ൾ​ക്ക് മാ​പ്പു​കൊ​ടു​ക്കാ​നു​ള്ള അ​ധി​കാ​രം ഒ​രു പു​രോ​ഹി​ത​ൻ എ​ന്ന​നി​ല​യി​ൽ ത​നി​ക്ക് ല​ഭി​ക്കു​മെ​ന്ന് ക​രു​തി​യാ​ണ് അ​യാ​ൾ തി​രു​വ​സ്ത്ര​മ​ണി​യാ​ൻ മോ​ഹി​ച്ച​ത്. എ​ന്നാ​ൽ, മ​ത​പ​ര​മാ​യ ചി​ട്ട​ക​ൾ പാ​ലി​ക്കാ​നു​ള്ള നി​ശ്ച​യ​ദാ​ർ​ഢ്യ​ത്തേ​ക്കാ​ൾ ശ​ക്ത​മാ​യി​രു​ന്നു ലൈം​ഗി​കാ​ഭി​ലാ​ഷ​മെ​ന്ന് അ​യാ​ൾ തി​രി​ച്ച​റി​യു​ന്നു. അ​യാ​ൾ കാ​ർ​െ​മ​നെ പ്ര​ണ​യി​ക്കു​ക​യും അ​ന​യു​മാ​യി ലൈം​ഗി​ക​ബ​ന്ധം പു​ല​ർ​ത്തു​ക​യും ചെ​യ്തു. അ​ന ഗ​ർ​ഭി​ണി​യാ​കു​ന്ന​തോ​ടെ ജൂ​ലി​യ​ൻ ച​കി​ത​നാ​കു​ന്നു. കാ​ർ​മെ​നു​മാ​യു​ള്ള ബ​ന്ധ​ത്തെ​യും ത​ന്റെ മ​ത​പ​ര​മാ​യ സ്വ​ത്വ​ത്തെ​യും അ​ത് എ​ങ്ങ​നെ ബാ​ധി​ക്കു​മെ​ന്ന ചി​ന്ത​യും അ​യാ​ളെ ത​ള​ർ​ത്തി.

ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടാ​നു​ള്ള പ്ര​വ​ണ​ത അ​യാ​ൾ പ്ര​ക​ടി​പ്പി​ക്കു​ന്നു​ണ്ട്. മ​നു​ഷ്യ​രെ സാ​ഹ​ച​ര്യ​ങ്ങ​ൾ സ്വാ​ർ​ഥ​മ​തി​ക​ളാ​ക്കു​ന്ന​തി​ന്റെ ദൃ​ഷ്ടാ​ന്തം അ​യാ​ളി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു​ണ്ട്. മ​ത​പ​ര​മാ​യ വ്യ​വ​സ്ഥി​തി​യെ അ​നു​സ​രി​ച്ചാ​ണ് താ​ൻ പെ​രു​മാ​റു​ന്ന​തെ​ന്ന് ജൂ​ലി​യ​ൻ വി​ശ്വ​സി​ക്കു​ന്നു. എ​ന്നാ​ൽ, അ​തി​ന്റെ അ​ന​ന്ത​ര​ഫ​ല​ങ്ങ​ൾ അ​യാ​ൾ​ക്ക് എ​തി​രാ​കു​മ്പോ​ൾ, ഉ​ത്ത​ര​വാ​ദി​ത്തം അ​ന​യു​ടെ മേ​ൽ ചു​മ​ത്താ​ൻ അ​യാ​ൾ അ​തേ വ്യ​വ​സ്ഥി​തി​യെ​ത്ത​ന്നെ ജൂ​ലി​യ​ൻ കൂ​ട്ടു​പി​ടി​ക്കു​ന്നു.

നോ​വ​ലി​ലെ നി​ർ​ണാ​യ​ക​മാ​യ ഘ​ട്ട​ങ്ങ​ളി​ൽ തീ​രു​മാ​ന​ങ്ങ​ൾ എ​ടു​ക്കാ​ൻ കെ​ൽ​പു​ള്ള സ്ത്രീ​യാ​യാ​ണ് കാ​ർ​മെ​നെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ന്നാ​ൽ, അ​വ എ​പ്പോ​ഴും അ​വ​ൾ​ക്ക് അ​നു​കൂ​ല​മാ​യി വ​രു​ന്ന ത​ര​ത്തി​ലാ​വു​മെ​ന്നു​ള്ള​ത് കാ​ണാ​തി​രി​ക്കാ​നാ​വി​ല്ല. ആ​ദ​ർ​ശ​വ​തി​യാ​യ ക​ത്തോ​ലി​ക്കാ സ്ത്രീ​യു​ടെ​യും മാ​തൃ​കാ​പ​ര​മാ​യ ഒ​ര​മ്മ​യു​ടെ​യും രൂ​പം ഉ​ൾ​ക്കൊ​ള്ളാ​നാ​ണ് അ​വ​ൾ ആ​ഗ്ര​ഹി​ക്കു​ന്ന​ത്. ഏ​റ​ക്കു​റെ മേ​ധാ​വി​ത്വ ശീ​ലം സ്വ​ഭാ​വ​ത്തി​ൽ പു​ല​ർ​ത്തു​ന്ന അ​വ​ൾ ഇ​ള​യ സ​ഹോ​ദ​രി​മാ​രോ​ട് ആ​ധി​പ​ത്യം നി​റ​ഞ്ഞ ഒ​രു ബ​ന്ധ​മാ​ണ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്ന​ത്. അ​തി​നാ​ൽ അ​വ​ർ​ക്കി​ട​യി​ലെ ബ​ന്ധ​ത്തി​ൽ കെ​ട്ടു​റ​പ്പ് തീ​രെ​യു​ണ്ടാ​യി​ല്ല. ജൂ​ലി​യ​നെ ന​ഷ്ട​പ്പെ​ടു​മെ​ന്നും അ​യാ​ളു​മാ​യി സ്വ​പ്നം ക​ണ്ട ജീ​വി​തം ത​ക​രു​മെ​ന്നും അ​വ​ൾ ഭ​യ​പ്പെ​ട്ടി​രു​ന്നു. സ്ത്രീ​ത്വ​ത്തെ​ക്കു​റി​ച്ചു​ള്ള കാ​ർ​മെ​ന്റെ ധാ​ര​ണ മാ​തൃ​ത്വ​വു​മാ​യി ശ​ക്ത​മാ​യി ബ​ന്ധ​പ്പെ​ട്ടു​കി​ട​ന്നു. അ​തി​ന്റെ തി​ക്ത​ഫ​ല​ങ്ങ​ൾ അ​നു​ഭ​വി​ക്കേ​ണ്ട​താ​യി വ​ന്ന​ത് മാ​റ്റി​യോ​ക്കാ​ണ്.

 

അ​ന​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​ത​പ​ര​വും കു​ടും​ബ​പ​ര​വു​മാ​യ ഘ​ട​ന​യെ നി​ല​നി​ർ​ത്താ​ൻ കാ​ർ​മെ​ൻ യ​ത്നി​ച്ചു. പ​ക്ഷേ സ​ഹോ​ദ​രി​യാ​യ ലി​യ കാ​ർ​മെ​നി​ൽ​നി​ന്ന് വ്യ​ത്യ​സ്ത​മാ​യ നി​ല​പാ​ടു​ള്ള​വ​ളാ​ണ്. അ​വ​ൾ​ക്ക് മ​ത/​ദൈ​വ വി​ശ്വാ​സ​ങ്ങ​ളി​ല്ല. അ​തി​നാ​ൽ ത​ന്നെ കാ​ർ​മെ​നു​മാ​യി അ​വ​ൾ​ക്ക് അ​ടു​പ്പ​ക്കു​റ​വു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് അ​ന​യു​ടെ മ​ര​ണ​ശേ​ഷം അ​വ​ൾ കു​ടും​ബ​വു​മാ​യി അ​ക​ന്നു​ക​ഴി​യാ​ൻ തീ​രു​മാ​നി​ച്ച​ത്. ഒ​ടു​വി​ൽ അ​വ​ൾ അ​ർ​ജ​ന്റീ​ന വി​ട്ട് സ്പെ​യി​നി​ൽ ജീ​വി​തം വേ​രു​റ​പ്പി​ക്കു​ന്നു.

സ്ത്രീ​ക​ൾ​ക്ക് സ്വ​ന്തം ശ​രീ​ര​ത്തി​ലും ജീ​വി​ത​ത്തി​ലും നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രി​ക്ക​ണം എ​ന്ന ലി​യ​യു​ടെ നി​ല​പാ​ട് അ​വ​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തി​യ​താ​ണ്. അ​ന​ക്കാ​ക​ട്ടെ ഈ ​സ്വ​യം നി​യ​ന്ത്ര​ണ​വും അ​ധി​കാ​ര​വും ന​ഷ്ട​പ്പെ​ടു​ക​യും ചെ​യ്തു. ഓ​ർ​മ​ക​ളെ മ​നഃ​പൂ​ർ​വം മ​റ​ക്കു​ന്ന​തി​നാ​യി രാ​ജ്യം​ത​ന്നെ ഉ​പേ​ക്ഷി​ക്കു​ക​യാ​ണ് ലി​യ. എ​ന്നാ​ൽ, ഭൂ​ത​കാ​ല​ത്തെ പൂ​ർ​ണ​മാ​യി റ​ദ്ദു​ചെ​യ്യാ​ൻ അ​വ​ൾ​ക്ക് സാ​ധി​ക്കു​ന്നു​മി​ല്ല. മ​റ്റൊ​രു​വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ സ്വ​ന്തം കു​ടും​ബ​ത്തെ ബാ​ധി​ച്ച ആ​ഘാ​ത​ത്തെ ര​ണ്ടു സ​ഹോ​ദ​രി​മാ​രും വി​പ​രീ​ത​ഭാ​വ​ത്തി​ലാ​ണ് നേ​രി​ടു​ന്ന​ത്.

മ​നു​ഷ്യ​ത്വ​ത്തി​ന്റെ മൂ​ല്യ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​ന്നു​വെ​ന്ന ആ​ശ​യം​കൂ​ടി ആ​ഖ്യാ​ന​ത്തി​ൽ പ​രോ​ക്ഷ​മാ​യി സൂ​ചി​പ്പി​ക്കു​ന്നു. പ്രി​യ​പ്പെ​ട്ട ഒ​രാ​ളു​ടെ തി​രോ​ധ​ന​മോ ആ​ക​സ്മി​ക മ​ര​ണ​മോ ഉ​റ്റ​വ​രെ ബാ​ധി​ക്കു​ന്ന വി​ധം ല​ളി​ത​മ​ല്ലെ​ന്നും വേ​ദ​ന​യു​ടെ ആ​ഴ​ങ്ങ​ളെ കാ​ലം മാ​യ്ച്ചു​ക​ള​യി​ല്ലെ​ന്നും നോ​വ​ലി​ലൂ​ടെ വ്യ​ക്ത​മാ​കു​ന്നു. ആ​ഖ്യാ​താ​ക്ക​ൾ ക​ഥ​ക​ൾ വെ​റു​തെ പ​റ​ഞ്ഞു​പോ​കു​ക​യ​ല്ല ചെ​യ്യു​ന്ന​ത്. മ​റി​ച്ച് കു​റ്റ​കൃ​ത്യ​ത്തി​ന്റെ കാ​ര്യ​കാ​ര​ണ​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ന്ന​തു​പോ​ലെ​യും മൊ​ഴി​ന​ൽ​കു​ന്ന​ത് പോ​ലെ​യു​മാ​ണ് അ​വ​ർ ആ​ഖ്യാ​ന​ത്തെ മു​ന്നോ​ട്ടു ന​യി​ക്കു​ന്ന​ത്. പ​ര​സ്പ​ര വി​രു​ദ്ധ​വും പ​ര​സ്പ​രം പൂ​ര​ക​മാ​കു​ന്ന ആ​ഖ്യാ​ന​ഭാ​ഗ​ങ്ങ​ളി​ലൂ​ടെ ആ​കാം​ക്ഷ ജ​നി​പ്പി​ക്കു​ന്ന ശൈ​ലി നോ​വ​ലി​സ്റ്റ് പി​ന്തു​ട​രു​ന്നു.

അ​തു​വ​ഴി നോ​വ​ലി​ൽ പ​റ​യു​ന്ന ‘ക​ഥ’​യു​ടെ അ​ർ​ഥ​ത​ല​ങ്ങ​ൾ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഈ ​ഭാ​ഗ​ങ്ങ​ൾ പ്ര​ധാ​ന​മാ​യും വ്യ​ക്തി​പ​ര​മാ​യ സാ​ക്ഷ്യ​പ്പെ​ടു​ത്ത​ലു​ക​ൾ​പോ​ലെ​യാ​ണ് വാ​യി​ക്കാ​ൻ ക​ഴി​യു​ന്ന​ത്. ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​ങ്ങ​ളു​ടെ അ​നു​ഭ​വ​ങ്ങ​ൾ, ഓ​ർ​മ​ക​ൾ, വി​ശ്വാ​സ​ങ്ങ​ൾ, ന്യാ​യീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ വി​വ​രി​ക്കു​ന്നു. ഏ​ഴ് ആ​ഖ്യാ​താ​ക്ക​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളാ​ണ് നോ​വ​ലി​ന്റെ ഉ​ള്ള​ട​ക്കം. ര​ഹ​സ്യാ​ത്മ​ക​മാ​യ വി​വ​ര​ങ്ങ​ൾ മ​റ​ച്ചു​വെ​ച്ച്, ഓ​ർ​മ​ക​ളും ഉ​ദ്ദേ​ശ്യ​ങ്ങ​ളും കാ​ഴ്ച​പ്പാ​ടു​ക​ളും വി​ശ​ദീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് ആ​ഖ്യാ​താ​ക്ക​ൾ നോ​വ​ലി​ലെ ഖ​ണ്ഡ​ങ്ങ​ളെ വി​വ​രി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള ആ​ഖ്യാ​ന​രീ​തി​യി​ലൂ​ടെ വാ​യ​ന​ക്കാ​രെ​യും അ​ന്വേ​ഷ​ക​രാ​ക്കി തീ​ർ​ക്കു​ക​യാ​ണ്. നി​ബി​ഡാ​ന്ധ​കാ​ര​ത്തി​ലൂ​ടെ​യും അ​തി​ഗൂ​ഢ​മാ​യ വ​ന​സ്ഥ​ലി​ക​ളി​ലൂ​ടെ​യും സ​ഞ്ച​രി​ച്ചു​കൊ​ണ്ട് വെ​ളി​ച്ച​ത്തി​ന്റെ ഇ​ത്തി​രി​വെ​ട്ട​വും അ​ലി​വി​ന്റെ ജ​ല​സ്പ​ർ​ശ​വും അ​നു​ഭ​വി​പ്പി​ക്കു​ന്ന നോ​വ​ലാ​ണ് ‘ക​ത്തീ​ഡ്ര​ൽ​സ്’.

News Summary - Secrets Shatter Sacred Cathedral Silence