Begin typing your search above and press return to search.
proflie-avatar
Login

ക​തി​ര്‍മ

ക​തി​ര്‍മ
cancel

മ​ണി​നാ​ദം, ര​മ​ണ​ന്‍, മാ​മ്പ​ഴം​ എ​ന്നീ ക​വി​ത​ക​ളു​ടെ 90ാം വാ​ര്‍ഷി​ക​മാ​ണി​പ്പോ​ൾ. ഈ ​കൃ​തി​ക​ളെ ഒ​ന്നി​ച്ചു വാ​യി​ക്കു​ക​യാ​ണ് നി​രൂ​പ​ക​നാ​യ ലേ​ഖ​ക​ൻ. 1936ല്‍ ​എ​ഴു​ത​പ്പെ​ട്ട് ഇ​പ്പോ​ള്‍ 90 വ​ര്‍ഷം പി​ന്നി​ടു​ന്ന മൂ​ന്ന് മ​ല​യാ​ള ക​വി​ത​ക​ളാ​ണ് ഇ​വി​ടെ ഒ​ന്നി​ച്ചു ചേ​ര്‍ത്തു​െവ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ന​വ​തീ​ബ​ന്ധം മാ​ത്ര​മോ അ​വ ത​മ്മി​ലു​ള്ള​ത്? അ​ത്ര​യേ ഉള്ളൂവെ​ങ്കി​ല്‍ അ​ത് വെ​റു​മൊ​രു യാ​ദൃ​ച്ഛി​ക​ബ​ന്ധം മാ​ത്ര​മാ​യി​രി​ക്കും. അ​തേ കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട വേ​റെ എ​ത്ര​യോ ക​വി​ത​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. യാ​ദൃ​ച്ഛി​ക​ത​ക​ളാ​ണെ​ങ്കി​ല്‍...

Your Subscription Supports Independent Journalism

View Plans
മ​ണി​നാ​ദം, ര​മ​ണ​ന്‍, മാ​മ്പ​ഴം​ എ​ന്നീ ക​വി​ത​ക​ളു​ടെ 90ാം വാ​ര്‍ഷി​ക​മാ​ണി​പ്പോ​ൾ. ഈ ​കൃ​തി​ക​ളെ ഒ​ന്നി​ച്ചു വാ​യി​ക്കു​ക​യാ​ണ് നി​രൂ​പ​ക​നാ​യ ലേ​ഖ​ക​ൻ.

1936ല്‍ ​എ​ഴു​ത​പ്പെ​ട്ട് ഇ​പ്പോ​ള്‍ 90 വ​ര്‍ഷം പി​ന്നി​ടു​ന്ന മൂ​ന്ന് മ​ല​യാ​ള ക​വി​ത​ക​ളാ​ണ് ഇ​വി​ടെ ഒ​ന്നി​ച്ചു ചേ​ര്‍ത്തു​െവ​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ന​വ​തീ​ബ​ന്ധം മാ​ത്ര​മോ അ​വ ത​മ്മി​ലു​ള്ള​ത്? അ​ത്ര​യേ ഉള്ളൂവെ​ങ്കി​ല്‍ അ​ത് വെ​റു​മൊ​രു യാ​ദൃ​ച്ഛി​ക​ബ​ന്ധം മാ​ത്ര​മാ​യി​രി​ക്കും. അ​തേ കാ​ല​ത്ത് പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ട വേ​റെ എ​ത്ര​യോ ക​വി​ത​ക​ള്‍ ഉ​ണ്ടാ​യി​രി​ക്കും. യാ​ദൃ​ച്ഛി​ക​ത​ക​ളാ​ണെ​ങ്കി​ല്‍ ഇ​നി​യു​മു​ണ്ട് പ​റ​യാ​ന്‍. ഈ ​ക​വി​ക​ള്‍ മൂ​വ​രും –ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍പി​ള്ള​യും ച​ങ്ങ​മ്പു​ഴ​യും വൈ​ലോ​പ്പി​ള്ളി​യും– ഒ​രേ നാ​ട്ടു​കാ​ര്‍, ഒ​രേ സാ​ഹി​ത്യഗു​രു​വി​ന്റെ ഒ​രേ കാ​ല​ത്തെ ശി​ഷ്യ​ന്മാ​ര്‍. എ​ന്നാ​ല്‍, ഇ​വ​യൊ​ക്കെ തി​ക​ച്ചും ബാ​ഹ്യ​മാ​യ സാ​ദൃ​ശ്യ​ങ്ങ​ള്‍. അ​തൊ​ന്നും ഇ​ങ്ങ​നെ​യൊ​രു സം​പു​ടം ഒ​രു​ക്കു​ന്ന​തി​നു​ള്ള സാ​ധൂ​ക​ര​ണ​മാ​വി​ല്ല. പി​ന്നെ എ​ന്ത്?

ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍പി​ള്ള​യു​ടെ ‘മ​ണി​നാ​ദം’ അ​ദ്ദേ​ഹ​ത്തി​ന്റെ ആ​ത്മ​ഹ​ത്യാ​കുറി​പ്പുപോ​ല​ത്തെ ര​ച​ന​യാ​ണ്. രാ​ഘ​വ​ന്‍പി​ള്ള​യു​ടെ ആ​ത്മ​ഹ​ത്യ അ​ദ്ദേ​ഹ​ത്തി​ന്റെ സ്‌​നേ​ഹി​ത​നാ​യ ച​ങ്ങ​മ്പു​ഴ​യി​ല്‍ സൃ​ഷ്ടി​ച്ച വി​കാ​ര​വി​ക്ഷോ​ഭ​ത്തി​ന്റെ രേ​ഖ​യാ​ണ് ‘ര​മ​ണ​ന്‍’; വൈ​ലോ​പ്പി​ള്ളി​യു​ടെ ‘മാ​മ്പ​ഴ​ം’ ആ​ക​ട്ടെ മ​റ്റൊ​രു മ​ര​ണ​ത്തെ പ്ര​മേ​യ​മാ​ക്കു​ന്നു. ഈ ​മ​ര​ണ​വും ഒ​രു യ​ഥാ​ർഥ​ മ​ര​ണം ത​ന്നെയെന്ന് പ​റ​യ​പ്പെ​ടു​ന്നു​ണ്ട്. ആ​യി​രി​ക്കു​ക​യോ അ​ല്ലാ​തി​രി​ക്കു​ക​യോ ചെ​യ്യ​ട്ടെ. അ​ത് ക​വി​ത​യു​ടെ പ​രി​ഗ​ണ​ന​യി​ല്‍ സാ​ര​മാ​യ വി​ഷ​യ​മേ​യ​ല്ല. പ​രി​ഗ​ണ​നീ​യ​മാ​യ കാ​ര്യം ക​വി​ത​യു​ടെ പ്ര​മേ​യം മ​ര​ണ​മാ​ണ് എ​ന്ന​താ​ണ്.

ഈ ​മൂ​ന്നു ക​വി​ക​ളു​ടെ​യും പേ​രു കേ​ള്‍ക്കു​ന്ന മാ​ത്ര​യി​ല്‍ മ​ല​യാ​ളി​യു​ടെ മ​ന​സ്സി​ല്‍ ഓ​ടിവ​രു​ന്ന ര​ച​ന​ക​ള്‍ ഇ​വ​യാ​ണെ​ന്ന​ത് മ​റ്റൊ​രു സ​വി​ശേ​ഷ​ത​യാ​ണ്. രാ​ഘ​വ​ന്‍പി​ള്ള​യു​ടെ​യും ‘മ​ണി​നാ​ദ’ത്തി​ന്റെ​യും കാ​ര്യം നി​ൽക്ക​ട്ടെ; ച​ങ്ങ​മ്പു​ഴ​യു​ടെ ഏ​റ്റ​വും മി​ക​ച്ചകൃ​തി​യാ​ണോ ‘ര​മ​ണ​ന്‍’. പ​ക്ഷേ, ‘ര​മ​ണ’ ന്റെ ക​ര്‍ത്താ​വ് എ​ന്ന നി​ല​ക്കാ​ണ് ച​ങ്ങ​മ്പു​ഴ മ​ല​യാ​ള​കാ​വ്യാ​സ്വാ​ദ​ക​രു​ടെ മ​ന​സ്സി​ല്‍ പ്ര​തി​ഷ്ഠനേ​ടി​യ​ത്. ‘മാ​മ്പ​ഴം’ ക​വി​ത​യെ​ന്ന നി​ല​ക്ക് ശ്രേ​ഷ്ഠംത​ന്നെ. ‘സ​ഹ്യ​ന്റെ മ​ക​നോ’ ‘ഉ​ജ്ജ്വ​ല മു​ഹൂ​ര്‍ത്ത’​മോ ‘ഊ​ഞ്ഞാ​ലോ’ എ​ഴു​തി​യ വൈ​ലോ​പ്പി​ള്ളി​യു​ടെ ക​വ​ന​സ​ത്ത​യെ ആ ​വ​ടി​വി​ല്‍ വെ​ളി​പ്പെ​ടു​ത്താ​ന്‍ ‘മാ​മ്പ​ഴ​’ത്തി​നു ക​ഴി​യു​ക​യി​ല്ല എ​ന്ന സ​ത്യ​ത്തെ അ​വ​ഗ​ണി​ച്ചു​കൊ​ണ്ട് വൈ​ലോ​പ്പി​ള്ളി മാ​മ്പ​ഴ​ത്തി​ന്റെ ക​വി​യാ​യി മ​ല​യാ​ള മ​ന​സ്സി​ല്‍ ജീ​വി​ക്കു​ന്നു!

ശ​ബ്ദ​ജാ​ല​ കൗ​തു​കം​കൊ​ണ്ട് അ​ന്ത​സ്സാ​ര​ശൂ​ന്യ​ത​യെ മ​റ​ച്ചു​പി​ടി​ച്ച് ഉ​ക്തി​വൈ​ചി​ത്ര്യത്തി​ലാ​ണ് സാ​ഹി​ത്യ​ത്തി​ന്റെ മ​ർമമെ​ന്ന് സ്ഥാ​പി​ച്ചു​കൊ​ണ്ടി​രു​ന്ന മ​ല​യാ​ള ക​വി​ത മു​ക്തിനേ​ടി​യ​ത് മൃ​ത്യു​ബോ​ധ​മു​ണ​ര്‍ത്തി​യ നി​ല​വി​ളി​യോ​ടു​കൂ​ടി​യാ​ണ്. അ​ത​ല്ലേ സ്വാ​ഭാ​വി​കം? മ​നു​ഷ്യ​ന്‍ ‘ഇ​താ ഞാ​ന്‍ ഇ​വി​ടെ​യു​ണ്ട്’ എ​ന്ന് ലോ​ക​ത്തോ​ടു വി​ളി​ച്ചുപ​റ​ഞ്ഞ​ത് നി​ല​വി​ളി​കൊ​ണ്ടാ​ണ​ല്ലോ. പി​റ​ക്കു​മ്പോ​ഴ​ത്തെ ആ ​നി​ല​വി​ളി​യു​ടെ ഊ​ക്കാ​ണ് മ​നു​ഷ്യ​ന്റെ പ്രാ​ണ​ബ​ലം. ക​ണ്ണീ​രു​പ്പു പു​ര​ട്ടാ​ത്ത ആ​സ്വാ​ദ്യ​ത​ക​ളൊ​ന്നും മ​നു​ഷ്യ​നി​ല്ല. ചി​രി പോ​ലും ശ്രേ​ഷ്ഠ​മാ​കു​ന്ന​ത് ക​ണ്ണീ​രി​ല്‍ കു​തി​ര്‍ന്നി​ട്ടാ​ണ്. മ​നു​ഷ്യ​ന്റെ സ്വ​ത്വം ആ​വി​ഷ്‌​കാ​രംകൊ​ള്ളാ​ന്‍ വ​ടി​വുതേ​ടി​യ​ത് ക​ര​ച്ചി​ലി​ല്‍ ആ​കു​ന്ന​തു​ത​ന്നെ​യാ​ണ് സ്വാ​ഭാ​വി​കം. ഇ​വി​ടെ ഇ​താ ന​മ്മു​ടെ മൂ​ന്നു ശ്രേ​ഷ്ഠ​ക​വി​ക​ള്‍ ന​മ്മെ മൃ​ത്യു​വി​ന്റെ മു​ന്നില്‍ നി​ര്‍ത്തി ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കൂ എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്നു.

ഇ​ട​പ്പ​ള്ളി​ക്ക​വി​ക​ള്‍ എ​ന്നൊ​രു ശീ​ര്‍ഷ​കം എ​ഴു​തി അ​തി​നു​കീ​ഴെ ച​ങ്ങ​മ്പു​ഴ​യെ​ക്കു​റി​ച്ച് ദീ​ര്‍ഘ​മാ​യി ഉ​പ​ന്യ​സി​ച്ച് ഒ​ടു​വി​ല്‍ രാ​ഘ​വ​ന്‍പി​ള്ള​ക്ക് ഒ​രു ഖ​ണ്ഡി​ക ഭി​ക്ഷ​കൊ​ടു​ക്കു​ന്ന ഒ​രു വി​ചാ​ര​പാ​ര​മ്പ​ര്യ​മു​ണ്ട​ല്ലോ. അ​ത്ത​രം അ​നു​ബ​ന്ധ ദാ​ക്ഷി​ണ്യ​ത്തി​നു കു​മ്പി​ള്‍ നീ​ട്ടിനി​ല്‍ക്കേ​ണ്ട ക​വി​യ​ല്ല ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍പി​ള്ള. ഒ​തു​ക്കി​പ്പി​ടി​ച്ച വാ​ക്കു​ക​ളി​ല്‍ മ​നു​ഷ്യ​ജ​ന്മ​ത്തി​ന്റെ ദൈ​ന്യ​ത്തെ മു​ഴു​വ​ന്‍ ആ​വി​ഷ്‌​ക​രി​ച്ച ക​വി​യാ​ണ് അ​ദ്ദേ​ഹം. ആ​ഘോ​ഷ​ങ്ങ​ളി​ല്ലാ​ത്ത ജീ​വി​ത​മാ​യി​രു​ന്നു രാ​ഘ​വ​ന്‍പി​ള്ള​യു​ടേ​ത്, വാ​ക്കു​ക​ളു​ടെ ആ​ഘോ​ഷ​വും അ​ദ്ദേ​ഹം വ​ർജി​ച്ചു. ജീ​വി​ത​ത്തി​ലു​മി​ല്ല ധൂ​ര്‍ത്ത്, ക​വി​ത​യി​ലു​മി​ല്ല എ​ന്ന​താ​യി​രു​ന്നു ഇ​ട​പ്പ​ള്ളി​യു​ടെ രീ​തി. ആ​ത്മ​ഹ​ത്യചെ​യ്യാ​ന്‍ മാ​ത്രം കൊ​ള്ളാ​വു​ന്ന​താ​ണ് ഈ ​ലോ​കം എ​ന്ന് അ​ദ്ദേ​ഹം ക​ണ്ടു. ഈ ​പു​ല്ലു​മാ​ട​വും ക​ത്തി​ച്ചു ഞാ​ന്‍ വ​രു​ന്നു എ​ന്ന് ഇ​ട​പ്പ​ള്ളി എ​ഴു​തി. ഒ​ടു​വി​ല്‍ ആ ​പ​ണി​ത​ന്നെ അ​ദ്ദേ​ഹം പ​റ്റി​ക്കു​ക​യും ചെ​യ്തു. സ്വ​ന്തം ജീ​വി​ത​ത്തി​നു താ​ന്‍ ത​ന്നെ പൂ​ർണ​വി​രാ​മം ഇ​ടു​ന്ന​തി​നു​മു​മ്പ് ന​ട​ത്തി​യ വി​ട​വാ​ങ്ങ​ലാ​ണ് ‘മ​ണി​നാ​ദം.’

അ​ക്ഷ​രാ​ഭ്യാ​സ​മു​ള്ള മ​ല​യാ​ളി​ക​ള്‍ മു​ഴു​വ​നെ​യുംകൊ​ണ്ട് ക​വി​ത വാ​യി​പ്പി​ക്കു​ക​യും ക​വി​ത പാ​ടി ന​ട​ക്കാ​ന്‍ പ്രേ​രി​പ്പി​ക്കു​ക​യും ചെ​യ്ത ക​വി​യാ​ണ് ച​ങ്ങ​മ്പു​ഴ. വി​കാ​ര​ത്തി​ന്റെ നേ​ര്‍നാ​ദ​മാ​ണ് ക​വി​ത (Tru​e voi​c​e of ​f​e​e​l​in​g) എ​ന്നൊ​രു നി​ർവ​ച​നം കീ​റ്റ്‌​സ് ന​ൽകിയി​ട്ടു​ണ്ട്. കാ​ൽപ​നി​ക ക​വി​ത​യു​ടെ ആ​ദ​ര്‍ശ​മാ​ണ് കീ​റ്റ്‌​സ് ന​ൽകുന്ന​ത്. അ​തു​കൊ​ണ്ടാ​ണ് ഹെ​ര്‍ബ​ര്‍ട്ട് റീ​ഡ് ത​ന്റെ കാ​ൽപനി​ക ക​വി​താ​പ​ഠ​ന​ഗ്ര​ന്ഥ​ത്തി​ന് അ​തു​ത​ന്നെ പേ​രാ​യി കൊ​ടു​ത്ത​ത്. ഈ ​കാ​വ്യാ​ദ​ര്‍ശ​ത്തി​ന്റെ സ​മ്പൂ​ര്‍ണ സാ​ക്ഷാ​ത്കാ​ര​മാ​ണ് ച​ങ്ങ​മ്പു​ഴ ക​വി​ത. മ​ല​യാ​ള പ​ദാ​വ​ലി​യെ നൃ​ത്തം ചെ​യ്യാ​ന്‍ ശീ​ലി​പ്പി​ച്ച​ത് ച​ങ്ങ​മ്പു​ഴ​യാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ചു​ര​പ്ര​ചാ​രം നേ​ടി​യ ക​വി​ത​യാ​ണ് ‘ര​മ​ണ​ന്‍’. ഇ​ട​പ്പ​ള്ളി രാ​ഘ​വ​ന്‍പി​ള്ള​യു​ടെ ആ​ത്മ​ഹ​ത്യ​യാ​ണ് ര​മ​ണ​ന്റെ അ​ടി​സ്ഥാ​ന​പ്ര​മേ​യം എ​ന്നാ​ണ് പ്ര​ശ​സ്തി. എ​ന്നാ​ല്‍, ഇ​ട​പ്പ​ള്ളി​യു​ടെ പ്രേ​മ​ത്തി​ന്റെ ക​ഥ ഈ ​വ​ടി​വി​ലാ​യി​രു​ന്നു എ​ന്നു ധ​രി​ക്കു​ന്ന​ത് തീ​ര്‍ത്തും അ​സം​ഗ​തമാ​ണെ​ന്ന് പ​റ​യാ​തെ വ​യ്യ. അ​ങ്ങ​നെ​യൊ​രു തെ​റ്റി​ദ്ധാ​ര​ണ അ​ക്കാ​ലം തൊ​ട്ടേ പ​ര​ന്നി​രു​ന്നു. ര​മ​ണ​ന് മ​ല​യാ​ള വാ​യ​ന​ക്കാ​ര്‍ക്കി​ട​യി​ല്‍ ഉ​ണ്ടാ​യ സ്വീ​കാ​ര്യ​ത അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്ന​താ​ണ്. ചൂ​ട​പ്പം വി​റ്റു​പോ​കു​ന്ന വേ​ഗ​ത്തി​ലാ​ണ് ഓ​രോ പ​തി​പ്പും ചെ​ല​വാ​യ​ത്. ‘മ​ല​യാ​ള​ത്തി​ല്‍ ഇ​ങ്ങ​നെ​യൊ​രു സം​ഭ​വ​മോ’ എ​ന്ന അ​ത്ഭു​ത​ത്തോ​ടുകൂ​ടി​യാ​ണ് പ്രഫ. ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി​യു​ടെ ര​മ​ണ​ന്‍ നി​രൂ​പ​ണം ആ​രം​ഭി​ക്കു​ന്ന​ത്.

വൈ​ലോ​പ്പി​ള്ളി​യും ച​ങ്ങ​മ്പു​ഴ​യും സ്‌​നേ​ഹി​ത​രും ഒ​രേ ക​ള​രി​യി​ല്‍ അ​ഭ്യ​സി​ച്ചി​രു​ന്ന​വ​രുമായി​രു​ന്നെ​ങ്കി​ലും അ​വ​രു​ടെ ക​വി​ത​ക​ള്‍ ത​മ്മി​ല്‍ താ​ര​ത​മ്യ​മി​ല്ല. വാ​ക്കു​ക​ളെ​ക്കൊ​ണ്ട് മ​യൂ​ര​നൃ​ത്ത​മാ​ടി​ച്ച് വി​കാ​ര​ത്തി​ന്റെ മാ​യാ​ലോ​കം സൃ​ഷ്ടി​ക്കു​ന്ന ക​വി​ത വൈ​ലോ​പ്പി​ള്ളി​യു​ടെ ആ​ദ​ര്‍ശ​മ​ല്ല. എ​ല്ലാ കാ​ൽപനി​ക​ര്‍ക്കും രാ​പ്പാ​ടി​യു​ടെ മ​ധു​ര​സം​ഗീ​ത​ത്തി​ല്‍ ല​യി​ക്കാ​നാ​ണ് ഇ​ഷ്ട​മെ​ങ്കി​ലും വൈ​ലോ​പ്പി​ള്ളി കാ​ക്ക​യെ​ക്കു​റി​ച്ച് ക​വി​ത എ​ഴു​തി; എ​ല്ലാ​വ​രും പ​നി​നീ​ര്‍പ്പൂ​വി​ന്റെ മാ​ദ​ക​സു​ഗ​ന്ധ​ത്തി​ല്‍ മ​യ​ങ്ങാ​ന്‍ ഇ​ഷ്ട​പ്പെ​ട്ടെ​ങ്കി​ല്‍, വൈ​ലോ​പ്പി​ള്ളി ക​യ്പ​വ​ല്ല​രി​യെ​ക്കു​റി​ച്ച് ക​വി​ത​യെ​ഴു​തു​ക​യും പ​നി​നീ​ര്‍പ്പൂ​വേ നി​ന്നെ ഞാ​ന്‍ വെ​റു​ക്കു​ന്നു എ​ന്ന് വാ​ച്യ​മാ​യി​ത്ത​ന്നെ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു. എ​ല്ലാ​വ​രും കാ​മോ​ദ്ദീ​പ്ത​മാ​യ യൗ​വന​ത്തി​ന്റെ പ്രേ​മ​പ്ര​ക​ര്‍ഷ​ത്തി​ല്‍ ആ​മോ​ദംകൊ​ണ്ട​പ്പോ​ള്‍ വൈ​ലോ​പ്പി​ള്ളി വാ​ർധ​ക്യ​ത്തി​ലെ​ത്തി​യ ദ​മ്പ​തി​ക​ള്‍ താ​മ്പൂ​ല താ​മ്പൂ​ല​പ്രി​യ​യാ തി​രു​വാ​തി​ര​യി​ല്‍ നൂ​റു​വെ​റ്റി​ല തേ​ച്ച് മു​റു​ക്കി ഊ​ഞ്ഞാ​ലി​ല്‍ സു​മാ​നി​ഷ​ത്തി​ന്റെ പ​ക്വ​പ്ര​ണ​യം ആ​ഘോ​ഷി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ ‘മാ​മ്പ​ഴം’, പ​ക്ഷേ, വി​കാ​ര​സാ​ന്ദ്രമാ​ണ്. അ​ത് പു​ത്ര​ദുഃ​ഖ​ത്താ​ല്‍ ത​പി​ക്കു​ന്ന ഒ​ര​മ്മ​യു​ടെ വി​ങ്ങു​ന്ന ഹൃ​ദ​യ​ത്തി​ന്റെ ആ​വി​ഷ്‌​കാ​ര​മാ​ണ്. വി​കാ​ര​മ​യം ആ​കു​മ്പോ​ഴും അ​ത് മി​ത​മാ​യ വാ​ക്കു​ക​ളെ ക​രു​ത​ലോ​ടെ വി​ന്യ​സി​ച്ച് ശി​ൽപ​ഭ​ദ്രമാ​യ ക​വി​ത സൃ​ഷ്ടി​ക്കു​ന്നു.

ഈ ​മൂ​ന്നു ക​വി​ത​ക​ള്‍ക്കും ന​മ്മു​ടെ ശ്രേ​ഷ്ഠ​വി​മ​ര്‍ശ​ക​ര്‍ എ​ഴു​തി​യ പ​ഠ​ന​വും ഈ ​സ​ംപുട​ത്തി​ല്‍ ചേ​ര്‍ത്തി​രി​ക്കു​ന്നു. ലോ​ക​ക​വി​ത​യു​ടെ വി​ശാ​ല​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ‘മ​ണി​നാ​ദ’ത്തി​ന് ഇ​ടം എ​വി​ടെ​യെ​ന്ന് കേ​സ​രി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. ന​നു​ത്ത സ്വ​പ്ന​ങ്ങ​ളെ​യും അ​വ​യു​ടെ ഭം​ഗ​ങ്ങ​ളെ​യും കു​റി​ച്ച് എ​ഴു​തി ര​മ​ണ​ന്‍ എ​ങ്ങ​നെ മ​ല​യാ​ളി​യു​ടെ ഹൃ​ദ​യം അ​പ​ഹ​രി​ച്ചു എ​ന്നാ​ണ് മു​ണ്ട​ശ്ശേ​രി​യു​ടെ അ​ന്വേഷണം. ​മാ​മ്പ​ഴ​ത്തി​ന്റെ വാ​യ​ന​യി​ല്‍ ഫ്രോ​യ്ഡി​യ​ന്‍ മ​ന​ശ്ശാ​സ്ത്ര​ത്തി​ന് സാം​ഗ​ത്യ​മു​ണ്ടെ​ന്നു സ​മ​ർഥി​ക്കാ​നാ​ണ് എം.എ​ന്‍. വി​ജ​യ​ന്റെ ശ്ര​മം.

‘ക​തി​ര്‍മ’ എ​ന്നാ​ല്‍ പ്ര​കാ​ശി​ക്ക​ല്‍ എ​ന്ന​ർഥം. മ​ല​യാ​ളത്തി​ലെ പ്ര​ശ​സ്ത​രാ​യ മൂ​ന്നു ക​വി​ക​ളു​ടെ ആ​ത്മാ​വി​ലെ വെ​ളി​ച്ചം ഒ​രേകാ​ല​ത്ത് പ്ര​കാ​ശി​ച്ച​ത് എ​ങ്ങ​നെ എ​ന്നാ​ണ​ല്ലോ ഈ ​കൃ​തി അ​ന്വേ​ഷി​ക്കു​ന്ന​ത്.

---------------

‘മ​ണി​നാ​ദം’, ‘ര​മ​ണ​ന്‍’, ‘മാ​മ്പ​ഴം’ എ​ന്നീ ക​വി​ത​ക​ളെ​പ്പ​റ്റി കേ​സ​രി എ. ​ബാ​ല​കൃ​ഷ്ണ​പി​ള്ള, ജോ​സ​ഫ് മു​ണ്ട​ശ്ശേ​രി, പ്രഫ. എം.​എ​ന്‍. വി​ജ​യ​ന്‍ എ​ന്നി​വ​രു​ടെ പ​ഠ​ന​ങ്ങ​ളു​ടെ സ​മാ​ഹാ​രം എ​റ​ണാ​കു​ളം ജി​ല്ല ലൈ​ബ്ര​റി കൗ​ണ്‍സി​ല്‍ അ​ടു​ത്തു ത​ന്നെ പു​സ്ത​ക​രൂ​പ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും. അ​തി​ന് എ​ഴു​തി​യ അ​വ​താ​രി​ക​യാ​ണി​ത്.

News Summary - Legendary Literary Critics Analyze Masterpieces