Begin typing your search above and press return to search.
proflie-avatar
Login

ഒ.​വി. വി​ജ​യ​ൻ, ‘പാ​ർ​ട്ടി’, സാ​ഹി​ത്യ​ത്തി​ന്റെ ആ​വ​ശ്യ​വും

ഒ.​വി. വി​ജ​യ​ൻ, ‘പാ​ർ​ട്ടി’,   സാ​ഹി​ത്യ​ത്തി​ന്റെ ആ​വ​ശ്യ​വും
cancel

കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ഒ.​വി. വി​ജ​യ​നെ ത​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​വു​മോ? അ​ത്ത​രം ശ്ര​മ​ങ്ങ​ളി​ലെ സാം​ഗ​ത്യം എ​ന്താ​ണ്? എ​ന്താ​യി​രു​ന്നു ഒ.​വി. വി​ജ​യ​ന്റെ ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​നം? 1963 മേ​യ് 27, 28 തീ​യ​തി​ക​ളി​ൽ ബൊ​ഹീ​മി​യ​യി​ലെ (Bohemia) Liblice Castleൽ ​അ​സാ​ധാ​ര​ണ​മാ​യ ഒ​രു സ​മ്മേ​ള​നം ന​ട​ന്ന​തി​നെ​പ്പ​റ്റി ഗു​ന്ത​ർ ഗ്രാ​സ് ത​ന്റെ ഒ​രു ലേ​ഖ​ന​ത്തി​ൽ ഓ​ർ​മി​ക്കു​ന്നു. ആ ​സ​മ്മേ​ള​ന​മാ​ക​ട്ടെ, അ​ന്നും പി​ന്നീ​ടും, അ​റി​യ​പ്പെ​ട്ട​ത് “Kafka Conference at Liblice Castle” എ​ന്നാ​ണ്. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് അ​ക്കാ​ല​ത്തെ...

Your Subscription Supports Independent Journalism

View Plans
കേ​ര​ള​ത്തി​ലെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ൾ​ക്ക് ഒ.​വി. വി​ജ​യ​നെ ത​ങ്ങ​ളു​ടെ സ്വ​ന്ത​മാ​യി ഉ​യ​ർ​ത്തി​ക്കാ​ട്ടാ​നാ​വു​മോ? അ​ത്ത​രം ശ്ര​മ​ങ്ങ​ളി​ലെ സാം​ഗ​ത്യം എ​ന്താ​ണ്? എ​ന്താ​യി​രു​ന്നു ഒ.​വി. വി​ജ​യ​ന്റെ ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​നം?

1963 മേ​യ് 27, 28 തീ​യ​തി​ക​ളി​ൽ ബൊ​ഹീ​മി​യ​യി​ലെ (Bohemia) Liblice Castleൽ ​അ​സാ​ധാ​ര​ണ​മാ​യ ഒ​രു സ​മ്മേ​ള​നം ന​ട​ന്ന​തി​നെ​പ്പ​റ്റി ഗു​ന്ത​ർ ഗ്രാ​സ് ത​ന്റെ ഒ​രു ലേ​ഖ​ന​ത്തി​ൽ ഓ​ർ​മി​ക്കു​ന്നു. ആ ​സ​മ്മേ​ള​ന​മാ​ക​ട്ടെ, അ​ന്നും പി​ന്നീ​ടും, അ​റി​യ​പ്പെ​ട്ട​ത് “Kafka Conference at Liblice Castle” എ​ന്നാ​ണ്. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത​ത് അ​ക്കാ​ല​ത്തെ വി​ശ്രു​ത​രാ​യ മാ​ർ​ക്സി​സ്റ്റ് ചി​ന്ത​ക​രാ​യി​രു​ന്നു. അ​വ​രി​ല്‍ ഒ​രാ​ള്‍, കേ​ര​ള​ത്തി​ലെ​യും മാ​ര്‍ക്സി​സ്റ്റ് വൃ​ത്ത​ത്തി​ല്‍ അ​റി​യ​പ്പെ​ട്ടി​രു​ന്ന ഏ​ണ​സ്റ്റ് ഫി​ഷ​റാ​യി​രു​ന്നു. ഫി​ഷ​റി​ന്റെ ഒ​രു പ്ര​മു​ഖ പു​സ്ത​കം, ‘Necessity of Art’, ന​മ്മു​ടെ​യും ‘ഇ​ട​തു​പ​ക്ഷ ലാ​വ​ണ്യ​വി​ചാ​ര’​ത്തി​ന് ഒ​രു​കാ​ല​ത്ത് പ്ര​ധാ​ന​പ്പെ​ട്ട ഒ​ന്നാ​യി​രു​ന്നു. അ​ന്ന് ന​ട​ന്ന ആ ​സ​മ്മേ​ള​ന​ത്തി​ന്റെ ആ​വ​ശ്യം കാ​ഫ്ക​യെ എ​ങ്ങ​നെ മാ​ർ​ക്സി​സ്റ്റ് ലാ​വ​ണ്യ​വാ​ദ​ത്തി​ന​ക​ത്തേ​ക്ക് ആ​വാ​ഹി​ക്കാം എ​ന്നാ​യി​രു​ന്നു. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 27 മാ​ർ​ക്സി​സ്റ്റ് പ്ര​സം​ഗ​ക​രും ഒ​രു​പോ​ലെ ക​ണ്ടെ​ത്തി​യ മ​രു​ന്ന്, ഗു​ന്ത​ർ ഗ്രാ​സി​ന്റെ വാ​ക്കു​ക​ളി​ല്‍, ഇ​ങ്ങ​നെ​യാ​ണ്:

ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള അ​ശു​ഭാ​പ്തി വീ​ക്ഷ​ണം ഉ​ണ്ടാ​യി​രു​ന്നി​ട്ടും, ഫ്രാ​ൻ​സ് കാ​ഫ്ക ഒ​രു ഹ്യൂ​മ​നി​സ്റ്റ് എ​ഴു​ത്തു​കാ​ര​നാ​ണെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ക​മ്യൂ​ണി​സ്റ്റ്-​മാ​ന​വി​ക​ത​യു​ടെ, ആ ​പൈ​തൃ​ക​ത്തി​ന്റെ ഭാ​ഗ​മാ​ണെ​ന്നും ഇ​വ​ര്‍ (മാ​ർ​ക്സി​സ്റ്റ് വി​ശ്വാ​സം അ​വ​കാ​ശ​പ്പെ​ടു​ന്ന എ​ല്ലാ​വ​രും) സാ​ക്ഷ്യ​പ്പെ​ടു​ത്തി. അ​യാ​ളെ (കാ​ഫ്ക​) ‘പു​രോ​ഗ​മ​ന​വാ​ദി’ (Progressive) എ​ന്ന് നാ​മ​ക​ര​ണം ചെ​യ്തു. സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്ത പ​ല​രും കാ​ഫ്ക, അ​യാ​ളു​ടെ ചെ​റു​പ്പ​കാ​ല​ത്ത്, അ​തി​ന്റെ ആ​ദ്യ വ​ര്‍ഷ​ങ്ങ​ളി​ല്‍ ഒ​രു ‘സോ​ഷ്യ​ലി​സ്റ്റ്‌’ ആ​യി​രു​ന്നു എ​ന്ന് പ​റ​ഞ്ഞു. മ​റ്റ് ആ​രെ​ക്കാ​ളും മു​ത​ലാ​ളി​ത്ത​ത്തി​ന്റെ കീ​ഴി​ലെ മ​നു​ഷ്യ​ന്‍റെ ‘അ​ന്യ​വ​ത്ക​ര​ണം’ (alienation) ത​ന്റെ ‘ക​ഥ’​യു​ടെ വി​ഷ​യ​മാ​ക്കി​യ​ത് കാ​ഫ്ക​യാ​യി​രു​ന്നു എ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റ്റൊ​രു ക​ണ്ടെ​ത്ത​ല്‍. പാ​ശ്ചാ​ത്യ ബൂ​ര്‍ഷ്വാ​സീ വി​മ​ര്‍ശ​ക​രെ അ​വ​രാ​ക്ര​മി​ച്ച​ത്, കാ​ഫ്ക​ക്ക് ചു​റ്റും ഒ​രു ‘ര​ഹ​സ്യം’ പ​ണി​ഞ്ഞ​തി​നും ആ ​ക​ല​യി​ലെ സാ​മൂ​ഹി​ക വി​മ​ര്‍ശ​ന​ത്തെ അ​ടി​ച്ച​മ​ര്‍ത്തിവെ​ച്ച​തി​നു​മാ​യി​രു​ന്നു.

മേ​ൽ​പ്പ​റ​ഞ്ഞ സ​ന്ദ​ര്‍ഭം ഞാ​നി​പ്പോ​ള്‍ ഓ​ർ​ത്ത​ത് കേ​ര​ള​ത്തി​ലെ ഒ​രു പ്ര​മു​ഖ ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഈ​യി​ടെ​യാ​യി ത​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ ഇ​ച്ഛ​ക്ക് അ​നു​സൃ​ത​മാ​യി എ​ഴു​ത്തു​കാ​ര​നും രാ​ഷ്ട്രീ​യ​ചി​ന്ത​ക​നും ഹാ​സ്യ​ചി​ത്ര​കാ​ര​നു​മാ​യി​രു​ന്ന ഒ.​വി. വി​ജ​യ​നെ മാ​ന​കീ​ക​രി​ക്കു​ന്ന​ത് (Standardize) ക​ണ്ട​തി​നാ​ലാ​ണ്. ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ കാ​വ​ലാ​ള​ന്മാ​രാ​യി ന​മ്മു​ടെ എ​ഴു​ത്തു​കാ​ർ കേ​ര​ള​ത്തി​ൽ മാ​റേ​ണ്ട​ത് ആ​വ​ശ്യ​മാ​ണെ​ന്ന് ചി​ല എ​ഴു​ത്തു​കാ​ര്‍ത​ന്നെ പ​ങ്കു​വെ​ച്ച അ​റി​യി​പ്പി​ലൂ​ടെ​യാ​ണ് ഇ​തി​പ്പോ​ള്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തെ​ങ്കി​ലും ഇ​തി​ന് വ​ള​രെ പി​റ​കി​ലേ​ക്കും സ്വ​ന്തം യാ​ത്ര​യു​ണ്ടാ​യി​രു​ന്നു. ഇ​തി​ന്റെ ഒ​രു രീ​തി, ത​ങ്ങ​ളു​ടെ ‘പാ​ര്‍ട്ടി പ്ര​തി​ബ​ദ്ധ​ത’ വി​ജ​യ​ന്റെ സ​മ​ഗ്രാ​ധി​പ​ത്യ വി​രു​ദ്ധ​മാ​യ ബൗ​ദ്ധി​ക​ജീ​വി​ത​ത്തി​ലേ​ക്ക് ല​യി​പ്പി​ക്കു​ക എ​ന്നാ​യി​രു​ന്നു. തീ​ർ​ച്ച​യാ​യും, ‘മ​രി​ച്ചു​പോ​യ ഒ.​വി. വി​ജ​യ​ന്‍’, അ​യാ​ളെ​യാ​യി​രു​ന്നു ഇ​വ​ര്‍ക്ക് കി​ട്ടി​യ​ത് എ​ന്ന് വേ​റെ​കാ​ര്യം.

ത​ന്റെ ജീ​വി​താ​ന്ത്യം വ​രെ​യും ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​ക്ര​മ​ത്തി​ന്റെ, കൃ​ത്യ​മാ​യി പ​റ​ഞ്ഞാ​ൽ അ​തി​ന്റെ ഏ​ക പാ​ർ​ട്ടി ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ വി​മ​ർ​ശ​ക​നാ​യി​രു​ന്നു വി​ജ​യ​ൻ. കേ​ര​ള​ത്തി​ന്റെ രാ​ഷ്ട്രീ​യാ​ന്ത​രീ​ക്ഷ​ത്തി​ൽ, അ​ക്കാ​ല​ത്തെ സോ​വി​യ​റ്റ് നാ​ടി​ന്റെ​യും കി​ഴ​ക്ക​ൻ യൂ​േ​റാ​പ്പി​ന്റെ​യും സ്റ്റാ​ലി​നി​സ്റ്റ് ഭ​ര​ണ​കാ​ലം​കൂ​ടി ച​ർ​ച്ച​ചെ​യ്യു​ക എ​ന്ന രീ​തി​യാ​യി​രു​ന്നു, പൊ​തു​വി​ല്‍, വി​ജ​യ​ന്‍ സ്വീ​ക​രി​ച്ച രീ​തി. വി​ജ​യ​ന്റെ ഉ​ത്ക​ണ്ഠ, അ​ല്ലെ​ങ്കി​ല്‍ ത​ന്റെ ആ​ലോ​ച​ന​ക​ളു​ടെ ബാ​ധ്യ​സ്ഥ​ത, ഇ​ന്ത്യ​യി​ലെ ജ​നാ​ധി​പ​ത്യ​വും അ​തി​ന്റെ സാ​ധ്യ​ത​ക​ളു​മാ​യി​രു​ന്നു.

ഇ​തി​നു തെ​ളി​വാ​യി വി​ജ​യ​ന്റെ എ​ണ്ണ​മ​റ്റ ലേ​ഖ​ന​ങ്ങ​ളും അ​ഭി​മു​ഖ​ങ്ങ​ളും ഉ​ണ്ടു​താ​നും. എ​ന്നാ​ല്‍, ത​ന്റെ ക​മ്യൂ​ണി​സ്റ്റ് വി​മ​ര്‍ശ​ന​ത്തി​ന്റെ പേ​രി​ല്‍ ത​ന്റെ മ​ര​ണം​വ​രെ​യും വി​ജ​യ​ൻ കേ​ര​ള​ത്തി​ലെ എ​ല്ലാ വി​ഭാ​ഗം ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​ക​ളാ​ലും അ​വ​യു​ടെ കൂ​ടെ നി​ന്ന സാ​ഹി​ത്യ സ്ഥാ​പ​ന​ങ്ങ​ളാ​ലും വേ​ട്ട​യാ​ട​പ്പെ​ട്ടു. ഒ​രു​ഘ​ട്ട​ത്തി​ല്‍, വി​ജ​യ​ന്റെ ബൗ​ദ്ധി​ക നി​ല​പാ​ടു​ക​ളോ​ടും രാ​ഷ്ട്രീ​യ വി​ശ​ക​ല​ന​ങ്ങ​ളോ​ടും ത​ർ​ക്കി​ക്കാ​ൻ ദാ​ർ​ശ​നി​ക​മാ​യോ ബു​ദ്ധി​പ​ര​മാ​യോ പ്രാ​പ്തി​യി​ല്ലാ​ത്ത​തു​കൊ​ണ്ടോ എ​ന്തോ വി​ജ​യ​നെ സി.​ഐ.​എ ചാ​ര​നാ​ക്കി. സ്വാ​ഭാ​വി​ക​മാ​യും, ഇ​തും, ‘വി​ജ​യ​ന്‍ വി​മ​ര്‍ശ​ന’​ത്തി​ന്റെ ഭാ​ഗ​മാ​യി​രു​ന്നു.

ആ​ശ​യ​സം​വാ​ദ​ങ്ങ​ളി​ല്‍ പു​ല​രേ​ണ്ടു​ന്ന സ്നേ​ഹം വി​ജ​യ​ൻ എ​പ്പോ​ഴും ശ്ര​ദ്ധി​ച്ചി​രു​ന്നു. വി​ജ​യ​ന്റെ വി​ഖ്യാ​ത​ങ്ങ​ളാ​യ ലേ​ഖ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ഭാ​വം​ത​ന്നെ അ​താ​യി​രു​ന്നു, ആ ​കാ​ഴ്ച കാ​ണാ​ന്‍ ഹാ​സ്യ​ത്തെ എ​പ്പോ​ഴും കൂ​ടെ കൂ​ട്ടു​മ്പോ​ഴും. അ​പ്പോ​ൾ​പ്പോ​ലും ത​ന്റെ കാ​ർ​ട്ടൂ​ണു​ക​ളി​ലൂ​ടെ​യും ലേ​ഖ​ന​ങ്ങ​ളി​ലൂ​ടെ​യും ചി​ല ര​സി​ക​ൻ ക​ഥ​ക​ളി​ലൂ​ടെ​യും വി​ജ​യ​ൻ ഇ​ന്ത്യ​യി​ലെ ‘ബ്രാ​ഹ്മ​ണി​ക് മാ​ർ​ക്സി​സ്റ്റു’​ക​ളെ വെ​റു​തെ വി​ട്ട​തേ​യി​ല്ല. (ത​ന്റെ ക​ഥാ​പാ​ത്ര​ങ്ങ​ളി​ൽ വി​ജ​യ​ന് ഏ​റെ പ്രി​യം നൈ​സാ​മ​ലി​യെ​യാ​യി​രു​ന്നു. നൈ​സാ​മ​ലി ‘ഏ​ത് ജാ​തി’ മ​നു​ഷ്യ​നാ​യി​രു​ന്നു​വെ​ന്ന് ‘ഖ​സാ​ക്കി​ന്റെ ഇ​തി​ഹാ​സം’ പ​റ​യു​ക​യും ചെ​യ്യും.)

വി​ജ​യ​ന്റെ ക​മ്യൂ​ണി​സ്റ്റ്‌ വി​മ​ര്‍ശ​ന​ത്തെ അ​ക്കാ​ല​ത്ത് നി​ശി​ത​മാ​യി നേ​രി​ട്ട ഒ​രാ​ള്‍, സാം​സ്കാ​രി​ക ചി​ന്ത​ക​നും യാ​ത്രാ എ​ഴു​ത്തു​കാ​ര​നും ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യ ര​വീ​ന്ദ്ര​നാ​ണ്. മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പി​ല്‍ ’80ക​ളു​ടെ ആ​ദ്യ​മാ​ക​ണം, വി​ജ​യ​നു​മാ​യു​ള്ള ര​വീ​ന്ദ്ര​ന്റെ അ​ഭി​മു​ഖം, അ​ന്നും ഇ​ന്നും, സാം​സ്കാ​രി​ക​മാ​യ ഒ​രു പ്ര​മാ​ണ​മാ​ണ്. കേ​ര​ള​ത്തി​ന്റെ ബൗ​ദ്ധി​ക​ജീ​വി​ത​ത്തി​ന്‍റെ ര​ണ്ട് കേ​ന്ദ്രീ​യ വി​ഷ​യ​ങ്ങ​ള്‍, ക​മ്യൂ​ണി​സ​വും സാ​ഹി​ത്യ​വും, ഇ​തി​ല്‍ ‘ക​മ്യൂ​ണി​സ്റ്റ് പ​രി​ച​യ’​ത്തി​ന്റെ​ത​ന്നെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ വി​ജ​യ​ന്‍ സ്പ​ര്‍ശി​ക്കു​ന്നു​ണ്ട്. അ​തി​ലെ ഒ​രു സ​ന്ദ​ര്‍ഭ​ത്തെ​പ്പ​റ്റി, ക​മ്യൂ​ണി​സ്റ്റ് രാ​ഷ്ട്രീ​യ​ത്തെ​പ്പ​റ്റി, ഇ​വി​ടെ എ​ടു​ത്തെ​ഴു​ത​ട്ടെ, ര​വീന്ദ്ര​ന്റെ ചോ​ദ്യ​വും വി​ജ​യ​ന്റെ ഉ​ത്ത​ര​വു​മാ​യി:

 

ഗു​ന്ത​ർ ഗ്രാ​സ്,ഫ്രാ​ൻ​സ് കാ​ഫ്ക

“(വി​ജ​യ​ന്റെ) ‘ധ​ർ​മ​പു​രാ​ണ’​ത്തി​ല്‍ പ്ര​ക​ട​മാ​യ സോ​വി​യ​റ്റ് വി​രോ​ധ​മു​ണ്ട്. അ​മേ​രി​ക്ക​ന്‍ സാ​മ്രാ​ജ്യ​ത്വ​ത്തെ പ​രാ​മ​ര്‍ശി​ക്കു​മ്പോ​ഴെ​ല്ലാം സ​ഹാ​നു​ഭൂ​തി​യോ​ളം എ​ത്തു​ന്ന ഒ​രു​ത​രം മൃ​ദു​ല​മ​നോ​ഭാ​വം കൈ​ക്കൊ​ള്ളു​ന്ന​താ​യും അ​നു​ഭ​വ​പ്പെ​ടു​ന്നു. സോ​വി​യ​റ്റ് സ​മ്പ്ര​ദാ​യം മാ​തൃ​കാ​പ​ര​മാ​ണെ​ന്നോ അ​തി​ന് സാ​മ്രാ​ജ്യ​ത്വ പ്ര​വ​ണ​ത​ക​ള്‍ ഇ​ല്ലെ​ന്നോ ഉ​ള്ള മു​ന്‍വി​ധി​യോ​ടെ​യ​ല്ല ചോ​ദി​ക്കു​ന്ന​ത്. ‘ധ​ർ​മ​പു​രാ​ണ’​ത്തി​ലെ സോ​വി​യ​റ്റ് വി​രോ​ധം രൂ​ക്ഷ​മാ​യ ക​മ്യൂ​ണി​സ്റ്റ് വി​രോ​ധ​മാ​യാ​ണ് ഫ​ല​ത്തി​ല്‍ മാ​റു​ന്ന​ത് എ​ന്ന​തു​കൊ​ണ്ടാ​ണ്.”

“സോ​വി​യ​റ്റ് വി​രോ​ധം ഒ​രു സ്നേ​ഹ​ത്തി​ന്റെ തി​രി​ച്ച​ടി​യാ​യാ​ണ് കാ​ണേ​ണ്ട​ത്. ധി​ക്ക​രി​ക്ക​പ്പെ​ട്ട സ്നേ​ഹ​ത്തി​ന്റെ തി​രി​ച്ച​ടി. അ​ടി​സ്ഥാ​ന​പ​ര​മാ​യി സോ​വി​യ​റ്റ് വ്യ​വ​സ്ഥ അ​മേ​രി​ക്ക​ന്‍ മു​ത​ലാ​ളി​ത്ത വ്യ​വ​സ്ഥ​യേ​ക്കാ​ള്‍ ഉ​ന്ന​ത​മാ​ണ്. ലോ​ക മു​ത​ലാ​ളി​ത്ത​ത്തി​ന് വി​മോ​ച​ക​ന്‍റെ വേ​ഷം അ​ണി​യു​വാ​നാ​വി​ല്ല. അ​ത് പ്ര​തീ​ക്ഷി​ക്കു​ന്നി​ല്ല. വ്യ​ത്യാ​സം, പ​ടി​ഞ്ഞാ​റ് മ​നു​ഷ്യ​ര്‍ കൂ​ടു​ത​ല്‍ സ്വാ​ത​ന്ത്ര്യ​പ്രേ​മി​യാ​ണെ​ന്ന​താ​ണ്. അ​ത​വ​ന് ഗോ​ത്ര​ബ​ദ്ധ​മാ​യ ഒ​രു ജൈ​വ​പ്ര​ചോ​ദ​ന​യാ​ണ്‌. വി​യ​റ്റ്നാ​മി​ലെ അ​തി​ക്ര​മ​ങ്ങ​ള്‍ അ​മേ​രി​ക്ക​ക്കാ​ര്‍ത​ന്നെ തു​റ​ന്നു കാ​ട്ടു​ക​യും എ​തി​ര്‍ക്കു​ക​യും ചെ​യ്തി​ല്ലേ. മ​റി​ച്ച്, സോ​വി​യ​റ്റ് ഗോ​ത്ര​സ്വ​ഭാ​വം ത​ന്നെ സ്വാ​ത​ന്ത്ര്യ​ത്തെ സ്നേ​ഹി​ക്കാ​ത്ത​താ​ണ്. സോ​ഷ്യ​ലി​സം കി​ട്ടി​യി​ട്ടും സ്വാ​ത​ന്ത്ര്യ​വു​മാ​യി അ​തി​നെ ഇ​ണ​ക്കി​നി​ര്‍ത്താ​ന്‍ അ​വ​ര്‍ക്ക് ക​ഴി​ഞ്ഞി​ല്ല. അ​വ​ര്‍ക്കൊ​രി​ക്ക​ലും സ്വാ​ത​ന്ത്ര്യം അ​നു​ഭ​വ​മാ​യി​രു​ന്നി​ല്ല.”

-ഈ ​ചോ​ദ്യ​ത്തി​ന്റെ​യും ഉ​ത്ത​ര​ത്തി​ന്റെ​യും സ​ന്ദ​ര്‍ഭം ജ​ർ​മ​നി, ‘സോ​വി​യ​റ്റ് നാ​ട്’, കി​ഴ​ക്ക​ൻ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍, ഇ​വി​ട​ങ്ങ​ളി​ലെ സോ​വി​യ​റ്റ് ക​മ്യൂ​ണി​സ്റ്റ് സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ ത​ക​രു​ന്ന​തി​നും മു​മ്പാ​യി​രു​ന്നു എ​ന്നോ​ര്‍ക്ക​ണം. എ​ന്നാ​ല്‍, ചോ​ദ്യ​ത്തി​ലും ഉ​ത്ത​ര​ത്തി​ലും പ്ര​ക​ട​മാ​യ ഒ​ന്ന്, ഇ​പ്പോ​ള്‍ പ്ര​വ​ച​ന​സ​മാ​ന​മെ​ന്നു​ത​ന്നെ പ​റ​യാ​വു​ന്ന ഒ​ന്ന്, ര​ണ്ടു പേ​രി​ലും കാ​ണു​ന്ന ‘സ​ന്ദേ​ഹം’ ത​ന്നെ​യാ​ണ്. ‘‘സോ​വി​യ​റ്റ് സ​മ്പ്ര​ദാ​യം മാ​തൃ​കാ​പ​ര​മാ​ണെ​ന്നോ അ​തി​ന് സാ​മ്രാ​ജ്യ​ത്വ പ്ര​വ​ണ​ത​ക​ള്‍ ഇ​ല്ലെ​ന്നോ ത​നി​ക്ക് അ​ഭി​പ്രാ​യ​മി​ല്ല’’ എ​ന്ന് ര​വീ​ന്ദ്ര​ന്‍ പ​റ​യു​മ്പോ​ള്‍, ‘‘സോ​വി​യ​റ്റ് ഗോ​ത്ര​സ്വ​ഭാ​വം​ത​ന്നെ സ്വാ​ത​ന്ത്ര്യ​ത്തെ സ്നേ​ഹി​ക്കാ​ത്ത​താ​ണ്, സോ​ഷ്യ​ലി​സം കി​ട്ടി​യി​ട്ടും സ്വാ​ത​ന്ത്ര്യ​വു​മാ​യി അ​തി​നെ ഇ​ണ​ക്കി​നി​ര്‍ത്താ​ന്‍ അ​വ​ര്‍ക്ക് ക​ഴി​ഞ്ഞി​ല്ല. അ​വ​ര്‍ക്കൊ​രി​ക്ക​ലും സ്വാ​ത​ന്ത്ര്യം അ​നു​ഭ​വ​മാ​യി​രു​ന്നി​ല്ല’’ എ​ന്ന് വി​ജ​യ​നും പ​റ​യു​ന്നു.

അ​ഥ​വാ, ന​മ്മു​ടെ കാ​ല​ത്തെ ര​ണ്ട് ഇ​ട​ത് സ​ഹ​യാ​ത്രി​ക​ര്‍, ’80ക​ളു​ടെ ആ​ദ്യം​ത​ന്നെ സ്വാ​ത​ന്ത്ര്യ​വു​മാ​യി പൊ​രു​ത്ത​പ്പെ​ട്ടു​പോ​കാ​നാ​കാ​ത്ത ഒ​രു വ്യ​വ​സ്ഥി​തി​യെ സൂ​ചി​പ്പി​ക്കു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് സോ​വി​യ​റ്റ് വ്യ​വ​സ്ഥി​തി​യു​ടെ​യും കി​ഴ​ക്ക​ന്‍ യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട​ങ്ങ​ളു​ടെ​യും പ​ത​ന​ത്തി​നു​ശേ​ഷ​വും ‘കു​ലു​ങ്ങാ​തെ നി​ന്ന’ കേ​ര​ള​ത്തി​ലെ (പ്ര​മു​ഖ) ക​മ്യൂ​ണി​സ്റ്റ് പാ​ര്‍ട്ടി ഇ​ങ്ങ​നെ​യാ​യി​രു​ന്ന ഒ.​വി. വി​ജ​യ​നെ ത​ങ്ങ​ള്‍ക്ക് ആ​ധി​പ​ത്യ​മു​ള്ള സാം​സ്കാ​രി​ക നി​ല​യ​ങ്ങ​ളി​ലൂ​ടെ​യും മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും എ​ഴു​ത്തു​കാ​രി​ലൂ​ടെ​യും ത​മ​സ്ക​രി​ക്കു​ന്നു. കാ​ഫ്ക​യെ ഒ​രി​ക്ക​ല്‍ യൂ​റോ​പ്യ​ന്‍ മാ​ര്‍ക്സി​സ്റ്റു​ക​ള്‍ ചെ​യ്ത​തു​പോ​ലെ വി​ജ​യ​നെ​യും മാ​ന​കീ​ക​രി​ക്കു​ന്നു. വി​ജ​യ​ന്റെ ‘മ​ര​ണ’​ത്തെ ത​ങ്ങ​ളു​ടെ ചി​ന്താ ഔ​ദാ​ര്യ​മാ​ക്കു​ന്നു.

‘‘സോ​വി​യ​റ്റ് യൂ​നി​യ​നെ മോ​ച​ക​നാ​യും സ​ഖാ​വാ​യും അ​തു​വ​രെ ക​ണ​ക്കാ​ക്കി​യ എ​ന്നി​ൽ ഈ ​രോ​ഷം രാ​ഷ്ട്രീ​യ വി​ശ​ക​ല​ന​ത്തി​ലു​പ​രി​യാ​യി വൈ​കാ​രി​ക തീ​വ്ര​ത​യു​ടെ രൂ​പം കൊ​ണ്ടു.’’ അ​തി​തീ​വ്ര​ത​യോ​ടെ ത​ന്റെ രാ​ഷ്ട്രീ​യ സ​ന്ന​ദ്ധ​ത അ​റി​യി​ച്ച നോ​വ​ൽ, ‘ധ​ർ​മ​പു​രാ​ണം’ ഒ.​വി. വി​ജ​യ​ൻ പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത് ഈ ​വ​രി​ക​ളി​ലൂ​ടെ​യാ​ണ്. ‘ക​മ്യൂ​ണി​സ്റ്റ് സ്വ​പ്ന​ത്ത​ക​ർ​ച്ച’ മാ​ത്ര​മാ​യി​രു​ന്നി​ല്ല വി​ജ​യ​ന്റെ സ്വേ​ച്ഛാ​ധി​പ​ത്യ വി​മ​ർ​ശ​ന​ത്തി​ന്റെ തു​ട​ക്ക​മെ​ങ്കി​ലും ഇ​വി​ടെ ഇ​ത് എ​ടു​ത്ത് എ​ഴു​താ​ൻ പ്ര​ത്യേ​ക കാ​ര​ണ​മു​ണ്ട്. അ​ത്, ‘ധ​ർ​മ​പു​രാ​ണ’​ത്തെ വി​ജ​യ​ന്റെ ‘അ​ടി​യ​ന്ത​രാ​വ​സ്ഥാ വി​മ​ർ​ശ​നം’ മാ​ത്ര​മാ​യി ചു​രു​ക്കി​യൊ​തു​ക്കാ​ൻ കേ​ര​ള​ത്തി​ലെ മാ​ർ​ക്സി​സ്റ്റ് വി​മ​ർ​ശ​ക​രും പി​റ​കെ നി​ന്ന ന​ല്ലൊ​രു​വി​ഭാ​ഗം എ​ഴു​ത്തു​കാ​രും അ​ന്നും ഇ​ന്നും കാ​ണി​ക്കു​ന്ന​തി​ലെ സാം​സ്കാ​രി​ക വ​ഞ്ച​ന സൂ​ചി​പ്പി​ക്കാ​നാ​ണ്.

മാ​ത്ര​മ​ല്ല, വി​ജ​യ​ന്റെ മ​ര​ണാ​ന​ന്ത​രം, ‘പാ​ർ​ട്ടി’​ക്ക് ഒ​പ്പം നി​ന്ന് ‘മു​തി​ർ​ന്ന’ എ​ഴു​ത്തു​കാ​രും അ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സാം​സ്കാ​രി​ക സ്ഥാ​പ​ന​ങ്ങ​ളും വി​ജ​യ​ന്റെ ക​ല​യി​ൽ അ​ന്ത​ർ​ഹി​ത​മാ​യ അ​ധി​കാ​ര വി​മ​ർ​ശ​ന​ത്തെ ഉ​പ​രി​പ്ല​വ​മാ​യ ഫാ​ഷി​സ്റ്റ് വി​മ​ർ​ശ​ന​മാ​ക്കി -അ​താ​ക​ട്ടെ, ഒ​രി​ക്ക​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ​ക്ക് എ​തി​രെ​യും ഇ​പ്പോ​ൾ ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രെ​യും മാ​ത്ര​മെ​ന്ന് വാ​യി​ക്കാ​ൻ കാ​ണി​ക്കു​ന്ന കൊ​ടി​യ കൊ​തി​യു​മാ​ണ്. ഈ ​ബു​ദ്ധി​കൗ​ശ​ല​ത്തെ എ​ന്താ​യാ​ലും ‘ധ​ർ​മ​പു​രാ​ണം’ ഇ​ന്നും പ്ര​തി​രോ​ധി​ക്കു​ന്നു​ണ്ട് എ​ന്ന​ത് മ​റ്റൊ​രു കാ​ര്യം.

മാ​ർ​ക്സി​സ്റ്റ്‌ പ്ര​യോ​ഗ​ത്തെ (Paraxis) ഒ​രു ത​ത്ത്വ​ചി​ന്ത​യാ​യി കാ​ണാ​ൻ വി​ജ​യ​ൻ വി​സ​മ്മ​തി​ക്കു​ന്നു. ച​രി​ത്ര​പ​ര​മാ​യി തി​രി​ച്ച​റി​യാ​വു​ന്ന ഒ​രു യാ​ഥാ​ർ​ഥ്യ​ത്തെ​യാ​ണ് മാ​ർ​ക്സ് ത​ന്റെ ദ​ർ​ശ​ന​ത്തി​ൽ ക്രോ​ഡീ​ക​രി​ച്ചി​ട്ടു​ള്ള​ത്, വി​ജ​യ​ൻ ഇ​തേ അ​ഭി​മു​ഖ​ത്തി​ൽ പ​റ​യു​ന്നു. എ​ന്നാ​ൽ, മാ​ർ​ക്സി​ന്റെ ദ​ർ​ശ​ന​ത്തി​ൽ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ട്ട​ത് മാ​ത്ര​മ​ല്ല യാ​ഥാ​ർ​ഥ്യം എ​ന്നും വി​ജ​യ​ൻ പ​റ​യു​ന്നു. മ​നു​ഷ്യ യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഏ​ക​മാ​ന​മ​ല്ല എ​ന്നാ​ണ് അ​തി​ന് കാ​ര​ണം. മ​നു​ഷ്യ പ​ദാ​ർ​ഥ​ത്തി​ന്റെ (Human material) പോ​ഷ​ണ​ത്തി​ൽ​ക്കൂ​ടി മാ​ത്ര​മേ ഈ ​ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​ര​ങ്ങ​ൾ കി​ട്ടു​ക​യു​ള്ളൂ എ​ന്നും വി​ജ​യ​ൻ പ​റ​യു​ന്നു. ‘‘ഈ ​സ​ന്ദ​ർ​ഭ​ത്തി​ലാ​ണ് അ​ധ്യാ​ത്മി​ക​ത ഒ​ഴി​വാ​ക്കാ​നാ​വാ​തെ വ​രു​ന്ന​ത്.’’

വി​ജ​യ​ന്റെ ഈ ​പ്ര​തി​രോ​ധ​മാ​ണ് അ​യാ​ളെ ഹി​ന്ദു വ​ർ​ഗീ​യ​ത​യു​ടെ ചേ​രി​യി​ലേ​ക്ക് നി​ർ​ത്താ​ൻ ഇ​ട​ത് യാ​ത്രി​ക​രെ സ​ഹാ​യി​ച്ച​ത്. അ​ല്ലെ​ങ്കി​ൽ, ന​മ്മു​ടെ ബൗ​ദ്ധി​ക പാ​ര​മ്പ​ര്യ​ത്തി​ന്റെ​ത​ന്നെ ആ​ധു​നി​ക​ത​യെ, അ​തി​ന്റെ സ​ർ​ഗ​പ​ര​മാ​യ പ​രി​ണാ​മ​ത്തെ, യാ​ന്ത്രി​ക മാ​ർ​ക്സി​സ​ത്തി​ന്റെ രാ​ഷ്ട്രീ​യം റാ​ഞ്ചു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. വി​ജ​യ​നാ​ക​ട്ടെ ഇ​തി​നെ സൗ​മ്യ​മാ​യി​ത്ത​ന്നെ നേ​രി​ട്ടു.

സാ​ഹി​ത്യ​ത്തെ ജൈ​വ​പ​ര​മാ​യ സ​ന്ന​ദ്ധ​ത​യാ​യി​ക്കൂ​ടി കാ​ണാ​മെ​ങ്കി​ൽ അ​ത് അ​ധി​കാ​ര സ​ങ്ക​ൽ​പ​ങ്ങ​ൾ​ക്ക്‌ സ​മാ​ന്ത​ര​മാ​യും അ​വ​യി​ൽ ഇ​ട​പെ​ട്ടും നീ​ങ്ങു​ന്ന ഒ​രു ‘സ്വ​ത​ന്ത്ര പ്ര​വൃ​ത്തി’​യാ​ണ്. ആ ​അ​ർ​ഥ​ത്തി​ല്‍, മ​നു​ഷ്യ​കു​ല​ത്തി​ന്റെ അ​ന്യൂ​ന​മാ​യൊ​രു ക​ണ്ടു​പി​ടി​ത്തം​കൂ​ടി​യാ​ണ് ക​ല​യും സാ​ഹി​ത്യ​വും. സ്പാ​നി​ഷ് എ​ഴു​ത്തു​കാ​ര​ന്‍ മ​രി​യോ വ​ർ​ഗാ​സ് യോ​സ ‘‘സി​വി​ൽ സ​മൂ​ഹ​ത്തി​ൽ എ​ഴു​ത്തു​കാ​ർ ഇ​ട​പെ​ട​ണം’’ എ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ ഉ​ദ്ദേ​ശി​ച്ച​തും അ​ത്ത​ര​മൊ​രു സ​ന്ന​ദ്ധ​ത​യാ​യി​രു​ന്നു. ത​ത്ത്വ​ചി​ന്താ​പ​ര​വും രാ​ഷ്ട്രീ​യ​പ​ര​വു​മാ​യ ആ​ശ​യ​ശാ​സ്ത്ര​ങ്ങ​ൾ എ​ങ്ങ​നെ ത​ന്റെ സാ​ഹി​ത്യ​ത്തി​നു​വേ​ണ്ടി മാ​റി​മ​റി​ഞ്ഞു​വെ​ന്ന് പ​റ​യു​ന്ന ഒ​രു സ​ന്ദ​ർ​ഭം യോ​സ​യു​ടെ ‘The Fictions of Borges’ എ​ന്ന മ​നോ​ഹ​ര​മാ​യ പ്ര​ബ​ന്ധ​ത്തി​ലു​ണ്ട്. അ​തി​ലി​ങ്ങ​നെ ഒ​രു വ​രി കാ​ണാം: ‘‘അ​നാ​സ​ക്ത​വും ശു​ദ്ധ​വു​മാ​യ രീ​തി​യി​ൽ, സാ​ർ​ത്ര് എ​ന്നെ പ​ഠി​പ്പി​ച്ച വെ​റു​പ്പ് എ​ന്തി​നോ​ടൊ​ക്കെ​യാ​യി​രു​ന്നു​വോ അ​വ​ക്കൊ​ക്കെ വേ​ണ്ടി അ​ദ്ദേ​ഹം (ബോ​ർ​ഹ​സ്) നി​ല​കൊ​ണ്ടു.’’ ഇ​തി​നെ യോ​സ പി​ന്നീ​ട് വി​ശ​ദീ​ക​രി​ക്കു​ന്നു​മു​ണ്ട്. സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ച ഏ​തൊ​രു മാ​ർ​ക്സി​സ്റ്റ് പ്ര​യോ​ഗ​ത്തെ​യും അ​തി​ന്റെ ഉ​പ​ക​ര​ണ​വാ​ദ​പ​ര​മാ​യ നി​ല​പാ​ടു​ക​ളെ​യും അ​വി​ശ്വ​സി​ക്കു​ക, അ​താ​യി​രു​ന്നു അ​ല്ലെ​ങ്കി​ൽ ആ ​പാ​ഠം

. വി​ജ​യ​നെ​ക്കു​റി​ച്ച് ഓ​ര്‍ക്കു​മ്പോ​ള്‍ ഇ​തി​ന് മ​റ്റൊ​രു മാ​നം കി​ട്ടു​ന്നു. ബു​ദ്ധി​യു​ടെ​യും പാ​ണ്ഡി​ത്യ​ത്തി​ന്റെ​യും ഫാ​ന്റ​സി​യു​ടെ​യും ഒ​രു ലോ​ക​ത്ത് അ​ഭ​യം തേ​ടാ​ൻ ചു​റ്റു​മു​ള്ള ലോ​ക​ത്തി​ൽ​നി​ന്നും പി​ൻ​വാ​ങ്ങു​മ്പോ​ഴും രാ​ഷ്ട്രീ​യ​ത്തെ​യും ച​രി​ത്ര​ത്തെ​യും ദൈ​നം​ദി​ന യാ​ഥാ​ർ​ഥ്യ​ത്തെ​യും നി​ന്ദി​ക്കാ​തെ​ത​ന്നെ എ​ഴു​തു​ക -ഇ​താ​യി​രു​ന്നു വി​ജ​യ​ന്‍ സ്വീ​ക​രി​ച്ച രീ​തി. സാ​ര്‍ത്രി​ല്‍നി​ന്നും ബോ​ര്‍ഹ​സി​ല്‍നി​ന്നും വ്യ​ത്യ​സ്ത​മാ​യ ആ ​വ​ഴി, വാ​സ്ത​വ​ത്തി​ല്‍, മ​ല​യാ​ള​ത്തി​ന്റെ​ത​ന്നെ ഒ​രു സ​വി​ശേ​ഷ​ത​യു​മാ​യി​രു​ന്നു. ഒ​രേ​സ​മ​യം, പാ​ര്‍ല​മെ​ന്റ​റി ജ​നാ​ധി​പ​ത്യ​വും ക​മ്യൂ​ണി​സ്റ്റ് സ്വേ​ച്ഛാ​ധി​പ​ത്യ​വും ത​ന്റെ ആ​ലോ​ച​ന​ക​ളു​ടെ പ്ര​മേ​യ​ങ്ങ​ളും സാ​ഹി​ത്യ​ത്തി​ന്റെ ‘ഇ​ന്ധ​ന’​വും ആ​ക്കു​ക​യാ​യി​രു​ന്നു വി​ജ​യ​ന്‍. തീ​ർ​ച്ച​യാ​യും ഇ​ത്, വി​ജ​യ​നി​ല്‍, എ​ന്തെ​ങ്കി​ലും വൈ​രു​ധ്യ​ത്തെ കൊ​ണ്ടു​വ​രു​ക​യ​ല്ല ചെ​യ്ത​ത്; മ​റി​ച്ച്, ആ ​സ​ർ​ഗാ​ത്മ​ക​ത​യു​ടെ ഭാ​വം​ത​ന്നെ​യാ​വു​ക​യാ​യി​രു​ന്നു.

ക​ല​യു​ടെ ‘സാ​മൂ​ഹി​കോ​പ​യോ​ഗം’ ഒ​രു ആ​ശ​യ​ശാ​സ്ത്ര​മാ​യി സ്വീ​ക​രി​ക്കു​ന്ന ആ​രും ത​ന്റെ ക​ല​ക്ക് അ​ക​ത്ത് അ​നു​ഭ​വി​ക്കു​ന്ന പ​രി​മി​തി​യെ മ​റ​ച്ചു​വെ​ക്കു​ന്ന​ത് അ​തേ ആ​ശ​യ​ശാ​സ്ത്ര​ത്തി​ന്റെ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​വ​ശ്യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടാ​ണ്. വി​ജ​യ​ന്‍ അ​ങ്ങ​നെ​യൊ​ന്നി​ന് നി​ന്നു​കൊ​ടു​ത്ത​തേ ഇ​ല്ല. രാ​ഷ്ട്രീ​യ​ത്തി​ൽ ‘ഇ​ട​ത്’ മ​റ്റൊ​രു ഫാ​ഷി​സ്റ്റ് രാ​ഷ്ട്രീ​യ​മാ​യി മാ​റു​ന്നു എ​ന്ന​തു​കൊ​ണ്ടു​മാ​ത്ര​മാ​വി​ല്ല, ആ ​ശ്ര​ദ്ധ. സാ​ഹി​ത്യ​ത്തി​ന്റെ ‘സ്വ​ത​ന്ത്ര​മാ​യ അ​സ്തി​ത്വം’, അ​തി​ന്റെ വൈ​യ​ക്തി​ക​മാ​യ ശേ​ഷി, മ​ന​സ്സി​ലാ​ക്കു​ന്ന​തി​ന് അ​പ​ര്യാ​പ്ത​മാ​യ ‘ഇ​ട​തി’​ന്‍റെ വി​ചാ​ര പ​രി​മി​തി​കൊ​ണ്ടു​കൂ​ടി​യാ​യി​രു​ന്നു. ‘ഇ​ട​ത്’ എ​ന്നാ​ൽ, സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ചും ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ യാ​ഥാ​സ്ഥി​തി​ക​മാ​യ ഒ​രു ശീ​ല​ത്തെ മ​ത​പ​ര​മാ​യ ചി​ട്ട​യോ​ടെ പി​ന്തു​ട​രു​ക എ​ന്നാ​ണ്. അ​ത് ‘സ്വ​ത​ന്ത്രം’ എ​ന്ന വാ​ക്കി​നെ​ത​ന്നെ ഭ​യ​പ്പെ​ടു​ന്നു. ക​ല​യി​ലെ സ്വാ​ത​ന്ത്ര്യ​ത്തെ അ​വി​ശ്വ​സി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്നു.

എ​ന്നാ​ല്‍, വി​ജ​യ​ന്‍റെ തൊ​ട്ടു​പി​ന്നെ വ​ന്ന എ​ഴു​ത്തു​കാ​ര്‍ ഇ​ത്ത​രം മു​ഹൂ​ർ​ത്ത​ങ്ങ​െ​ള നേ​രി​ട്ട വി​ധം മ​റ്റൊ​രു​വി​ധ​ത്തി​ലാ​യി​രു​ന്നു. ‘ഇ​ട​ത് സ്വേ​ച്ഛാ​ധി​പ​ത്യ’​ങ്ങ​ളു​ടെ വി​മ​ര്‍ശ​ക​ര്‍ ആ​യി​രി​ക്കു​മ്പോ​ഴും ഇ​വ​ർ ത​ങ്ങ​ളു​ടെ ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​മാ​യി അ​തേ ആ​ശ​യ ശാ​സ്ത്ര​ത്തെ കൂ​ടെ​ക്കൂ​ട്ടി. ‘Government’ എ​ന്ന വാ​ക്കു​കൊ​ണ്ട് അ​തി​നെ പ​വി​ത്ര​വ​ത്ക​രി​ച്ചു. ച​ല​നാ​ത്മ​ക​മാ​യ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ ഒ​രു യൂ​ട്ടോ​പ്യ​ൻ സ്വാ​സ്ഥ്യം, ഒ​രു കെ​ട്ടി​ക്കി​ട​പ്പ്, ഇ​ന്നും അ​വ​ർ ക​മ്യൂ​ണി​സ​ത്തി​ൽ കാ​ണു​ന്നു, അ​തി​ന്റെ എ​ല്ലാ ച​രി​ത്ര സ​ന്ധി​ക​ളി​ലും മൂ​ക്കു​മു​ട്ടി​ക്കു​മ്പോ​ഴും. പ​ക്ഷേ, വി​ജ​യ​ന്‍, ത​ന്റെ മ​ര​ണാ​ന​ന്ത​ര​വും, അ​തി​ന് വി​സ​മ്മ​തി​ക്കു​ന്നു. ‘‘ഫാ​ഷി​സ​വും സ്റ്റാ​ലി​നി​സ​വും ഇ​തേ​പ്ര​കാ​രം ഒ​രു ര​ണ്ടാ​മൂ​ഴ​ത്തി​നാ​യി ന​മ്മു​ടെ മു​ന്നി​ൽ പു​ഞ്ചി​രി​ച്ചും ത​ല​കു​നി​ച്ചും പ്ര​ത്യ​ക്ഷ​പ്പെ​ട്ടെ​ന്നു​വ​രും -വീ​ണ്ടും അ​വ​താ​രം തേ​ടു​ന്ന ശു​ദ്ധ​രാ​ഷ്ട്രീ​യ​ത്തി​ന്റെ ഭീ​തി​ദ​മാ​യ ഹാ​സ്യാ​നു​ക​ര​ണ​മാ​യി. ഈ ​നാ​ശ​ത്തി​ന്റെ കു​റ്റം ആ​രു​ടെ​യെ​ങ്കി​ലും മേ​ൽ നാം ​ചു​മ​ത്തി​ക്കൂ​ടാ. അ​തി​ന്റെ അം​ശ​ങ്ങ​ൾ ന​മേ​വ​രു​ടെ​യും ജീ​നു​ക​ളി​ൽ ഉ​റ​ങ്ങി​ക്കി​ട​പ്പു​ണ്ട്. ഈ ​ഒ​രു സെ​നാ​റി​യോ എ​ങ്ങ​നെ​യി​രി​ക്കു​മെ​ന്ന് ഓ​ർ​ത്തു നോ​ക്കൂ’’ -വി​ജ​യ​ന്‍ എ​ഴു​തു​ന്നു.

‘മ​രി​ച്ച വി​ജ​യ​ന്‍റെ’ ഇ​തി​വൃ​ത്ത​ങ്ങ​ളി​ല്‍ വ​ർ​ഗീ​യ​ത, ദേ​ശീ​യ​ത, മ​തേ​ത​ര​ത്വം, ഹി​ന്ദു​ത്വ ഫാ​ഷി​സം, അ​ങ്ങ​നെ എ​ല്ലാ​മു​ണ്ട്. എ​ന്നാ​ൽ, ജീ​വി​ച്ചി​രു​ന്ന കാ​ല​ത്തെ ഒ.​വി. വി​ജ​യ​ന്റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു വി​ഷ​യം, ‘ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​നം’ സ​ന്ദ​ർ​ശി​ക്കാ​തി​രി​ക്കാ​ന്‍, ഇ​ന്ന്, ‘പാ​ര്‍ട്ടി’ ശ്ര​ദ്ധി​ക്കു​ന്നു. അ​ത് നി​ഷ്‌​ക​ള​ങ്ക​മ​ല്ല. നി​ങ്ങ​ൾ മ​റ്റൊ​രു സെ​നാ​റി​യോ ആ​ലോ​ചി​ച്ചു നോ​ക്കൂ: ന​മ്മു​ടെ സ​മീ​പ​കാ​ല ഓ​ർ​മ​യി​ലെ രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ള്‍ മു​ത​ൽ, വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഇ​ടി​മു​റി​ക​ൾ മു​ത​ൽ, റോ​ഡു​ക​ളി​ലെ പാ​ർ​ട്ടി അ​ക്ര​മ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മാ​ക്കി​യ​തു മു​ത​ൽ, ‘ആ​ശാ വ​ർ​ക്ക​ർ’​മാ​രു​ടെ സ​മ​ര​ത്തോ​ടു​ള്ള പ​ര​സ്യ​മാ​യ എ​തി​ര്‍പ്പു​വ​രെ നീ​ളു​ന്ന, കേ​ര​ളീ​യ സ​മൂ​ഹ​ത്തെ ഹിം​സ​വ​ത്ക​രി​ച്ച സ​ന്ദ​ര്‍ഭ​ങ്ങ​ള്‍. ആ ​സ​ന്ദ​ർ​ഭ​ങ്ങ​ളോ​ട് ഒ.​വി. വി​ജ​യ​ൻ, ജീ​വി​ച്ചി​രു​ന്നു​വെ​ങ്കി​ൽ, എ​ങ്ങ​നെ​യാ​യി​രി​ക്കും ത​ന്റെ ബൗ​ദ്ധി​ക ജീ​വി​തം​കൊ​ണ്ട് നേ​രി​ട്ടി​രി​ക്കു​ക എ​ന്ന് ന​മു​ക്ക് ഊ​ഹി​ക്കാ​ൻ പ​റ്റും. വി​ജ​യ​ൻ ഇ​ല്ല​ല്ലോ എ​ന്ന് ആ​ശ്വ​സി​ക്കാ​നും പ​റ്റി​ല്ല.

 

ഒ.​വി. വി​ജ​യ​ൻ

ജ​നാ​ധി​പ​ത്യ സ​മൂ​ഹ​ങ്ങ​ളി​ൽ, എ​ഴു​ത്തു​കാ​ര​ട​ക്ക​മു​ള്ള ബു​ദ്ധി​ജീ​വി​ക​ൾ, അ​ധി​കാ​ര രാ​ഷ്ട്രീ​യ​ത്തി​ന്റെ ഇ​ട​പെ​ട​ലു​ക​ളെ വി​മ​ർ​ശ​നാ​ത്മ​ക​മാ​യി സ​മീ​പി​ക്കു​ന്ന​ത് ജ​നാ​ധി​പ​ത്യ​ത്തി​ലെ​ത്ത​ന്നെ ഒ​രു പൊ​തു ഇ​ട​ത്തി​നു​വേ​ണ്ടി നി​ല​കൊ​ണ്ടാ​ണ്. ഈ ​പൊ​തു ഇ​ട​ത്തി​ലാ​ണ് സി​വി​ൽ, സാ​മൂ​ഹി​ക പ്ര​സ്ഥാ​ന​ങ്ങ​ൾ അ​വ​യു​ടെ ഊ​ർ​ജം സ്വീ​ക​രി​ക്കു​ന്ന​ത്. എ​ന്നാ​ൽ, ദീ​ർ​ഘ​കാ​ല​ത്തെ ക​മ്യൂ​ണി​സ്റ്റ് ഭ​ര​ണ​കൂ​ട സ​ങ്ക​ൽ​പ​ത്തി​ന്റെ വി​ചാ​ര പാ​ര​മ്പ​ര്യ​മു​ള്ള മ​ല​യാ​ളി ബു​ദ്ധി​ജീ​വി​ത​ത്തി​ന് ഇ​ന്നും ഇ​ത് ഏ​റ​ക്കു​റെ അ​പ​രി​ചി​ത​മാ​ണ്. വി​ജ​യ​ന്‍, ത​ന്റെ ജീ​വി​ത​കാ​ല​ത്ത് അ​ഭി​മു​ഖീ​ക​രി​ച്ച​തും അ​താ​യി​രു​ന്നു. ഏ​റ​ക്കു​റെ ഒ​റ്റ​ക്ക്.

ഗ്രി​ഗ​ർ സാം​സ ഒ​രു സു​പ്ര​ഭാ​ത​ത്തി​ൽ അ​സ്വ​സ്ഥ​മാ​യ സ്വ​പ്ന​ങ്ങ​ളി​ൽ​നി​ന്ന് ഉ​ണ​ർ​ന്ന​പ്പോ​ൾ അ​വ​ൻ ത​ന്റെ കി​ട​ക്ക​യി​ൽ ഒ​രു ഭീ​മാ​കാ​ര​മാ​യ പ്രാ​ണി​യാ​യി രൂ​പാ​ന്ത​ര​പ്പെ​ട്ടു... അ​മ്പ​ര​പ്പി​ക്കു​ന്ന​തും വി​ചി​ത്ര​വും എ​ന്നാ​ൽ അ​തി​ശ​യ​ക​ര​മാം​വി​ധം ര​സ​ക​ര​വു​മാ​യ ഈ ​വ​രി​ക​ളി​ലൂ​ടെ​യാ​ണ് കാ​ഫ്ക ത​ന്റെ മാ​സ്റ്റ​ർ​പീ​സാ​യ ‘ദ ​മെ​റ്റ​മോ​ർ​ഫ​സി​സ്’ ആ​രം​ഭി​ക്കു​ന്ന​ത്. ഒ​റ്റ​രാ​ത്രി​കൊ​ണ്ട് ഭീ​മാ​കാ​ര​മാ​യ വ​ണ്ടു​ക​ളെ​പ്പോ​ലെ​യു​ള്ള പ്രാ​ണി​യാ​യി പ​രി​ണ​മി​ച്ച ഒ​രു യു​വാ​വി​ന്റെ ക​ഥ​യാ​ണ് അ​ത്. അ​പ​ര്യാ​പ്ത​ത, കു​റ്റ​ബോ​ധം, ഒ​റ്റ​പ്പെ​ട​ൽ തു​ട​ങ്ങി​യ മ​നു​ഷ്യ​വി​കാ​ര​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള വേ​ദ​നാ​ജ​ന​ക​മാ​യ, അ​സം​ബ​ന്ധ​മാ​യ, ഹാ​സ്യാ​ത്മ​ക​മാ​യ, ഒ​രു ധ്യാ​ന​മാ​യി​രു​ന്നു അ​തെ​ന്ന് എ​ത്ര​യോ പേ​ര്‍ പ​റ​ഞ്ഞി​രി​ക്കു​ന്നു. ഡ​ബ്ല്യൂ.​എ​ച്ച്. ഓ​ഡ​ൻ അ​തി​ങ്ങ​നെ എ​ഴു​തി, ‘‘കാ​ഫ്ക ന​മു​ക്ക് പ്ര​ധാ​ന​മാ​ണ്, കാ​ര​ണം അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​തി​സ​ന്ധി ആ​ധു​നി​ക മ​നു​ഷ്യ​ന്റെ വി​ഷ​മാ​വ​സ്ഥ​യാ​ണ്.’’

വി​ജ​യ​നെ ഓ​ര്‍ക്കു​മ്പോ​ഴും ഇ​ങ്ങ​നെ തോ​ന്നും. വി​ജ​യ​ൻ ത​ന്റെ ബൗ​ദ്ധി​ക​ജീ​വി​ത​ത്തി​ൽ ഉ​ട​നീ​ളം പു​ല​ർ​ത്തി​യ ക​മ്യൂ​ണി​സ്റ്റ് വി​മ​ർ​ശ​നം അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​ത്തി​ലേ​ക്ക് ഒ​രു പാ​ർ​ട്ടി​യെ ന​യി​ക്കു​ന്ന​തി​ലെ ആ​ശ​യ​ശാ​സ്ത്രം എ​ങ്ങ​നെ ഭീ​ക​ര​മാ​യ ഒ​രു മ​ർ​ദ​ന​യ​ന്ത്ര​മാ​കു​ന്നു​വെ​ന്ന് സ​ദാ​സ​മ​യ​വും രേ​ഖ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​യി​രു​ന്നു. വി​ജ​യ​ന്റെ ത​ന്നെ ഭാ​ഷ​യി​ൽ സ​മൂ​ഹ​ത്തെ ബാ​ധി​ക്കു​ന്ന ‘സ​ർ​പ്പ​ച്ചു​രു​ളു​ക​ൾ’ ആ​യി​രു​ന്നു ആ ​മ​ർ​ദ​ന യ​ന്ത്ര​ത്തി​ന്റെ ഓ​രോ പ്ര​വേ​ശ​വും. സു​ര​ക്ഷി​ത​നെ​ന്ന് ഒ​രാ​ളെ നേ​രി​ട്ട് ധ​രി​പ്പി​ച്ച് പി​റ്റേ​ന്ന് അ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യു​ക​യും കൊ​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന സ്റ്റാ​ലി​നി​സ്റ്റ് രീ​തി​യെ വി​ജ​യ​ൻ സൂ​ചി​പ്പി​ച്ച​ത് ‘സ​ർ​പ്പ​ച്ചു​രു​ൾ’ എ​ന്ന ഈ ​സ​ങ്ക​ൽ​പ​ത്തി​ലൂ​ടെ​യാ​ണ്.

ഇ​നി കാ​ഫ്ക ത​ന്റെ ജീ​വി​ത​കാ​ല​ത്ത്, ഒ​രി​ക്ക​ൽ (1920) ക​ണ്ട ര​ണ്ട് ക​മ്യൂ​ണി​സ്റ്റ് പ്ര​വ​ർ​ത്ത​ക​രെ കു​റി​ച്ച് ത​ന്റെ സു​ഹൃ​ത്തി​നോ​ട്‌ പ​റ​ഞ്ഞ​തു​കൂ​ടി എ​ടു​ത്ത് എ​ഴു​ത​ട്ടെ. ഇ​തും ഗു​ന്ത​ര്‍ ഗ്രാ​സി​ന്റെ ലേ​ഖ​ന​ത്തി​ൽ ഉ​ള്ള​താ​ണ്: ‘‘ഈ ​ആ​ളു​ക​ൾ വ​ള​രെ ആ​ത്മാ​ഭി​മാ​ന​മു​ള്ള​വ​രും ആ​ത്മ​വി​ശ്വാ​സ​മു​ള്ള​വ​രും ന​ല്ല ന​ർ​മ​ബോ​ധ​മു​ള്ള​വ​രു​മാ​ണ്. അ​വ​ർ തെ​രു​വു​ക​ൾ ഭ​രി​ക്കു​ന്നു, അ​ത് അ​വ​രെ ത​ങ്ങ​ള്‍ ലോ​ക​ത്തെ​ത്ത​ന്നെ ഭ​രി​ക്കു​ന്നു എ​ന്ന് ചി​ന്തി​പ്പി​ക്കു​ന്നു. അ​വ​ർ​ക്ക് തെ​റ്റി. അ​വ​രു​ടെ പി​ന്നി​ൽ സെ​ക്ര​ട്ട​റി​മാ​ർ, ഉ​ദ്യോ​ഗ​സ്ഥ​ർ, പ്ര​ഫ​ഷ​ന​ൽ രാ​ഷ്ട്രീ​യ​ക്കാ​ർ, അ​വ​ർ അ​ധി​കാ​ര​ത്തി​ലേ​ക്കു​ള്ള വ​ഴി ഒ​രു​ക്കു​ന്ന എ​ല്ലാ​ത​രം ആ​ധു​നി​ക സു​ൽ​ത്താ​ൻ​മാ​രും ഉ​ണ്ട്.’’

=================

സൂ​ച​ന​ക​ൾ

● ഗു​ന്ത​ർ ഗ്രാ​സ് - On Writings and Politics -1967-1983

● മ​രി​യോ വ​ർ​ഗാ​സ് യോ​സ​യു​ടെ ‘Wellsprings’ എ​ന്ന പു​സ്ത​കം

● മ​തം, മാ​ർ​ക്സി​സം, വ്യാ​ജ​വി​പ്ല​വം -സം​ഭാ​ഷ​ണം, ഒ.​വി. വി​ജ​യ​ൻ-​ര​വീ​ന്ദ്ര​ൻ -മാ​തൃ​ഭൂ​മി ആ​ഴ്ച​പ്പ​തി​പ്പ്

News Summary - Can the Communist parties in Kerala elevate O.V. Vijayan as their own?