Begin typing your search above and press return to search.
proflie-avatar
Login

'നാസ്തികത-ഇസ്​ലാം സംവാദം'; പുസ്​തകം പ്രകാശനം ചെയ്​തു

നാസ്തികത-ഇസ്​ലാം സംവാദം; പുസ്​തകം പ്രകാശനം ചെയ്​തു
cancel

മലപ്പുറം: ലോകാവസാനം വരെയുള്ള മാനവർക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുർആനെന്ന്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ജനുവരി ആദ്യവാരത്തിൽ മലപ്പുറത്ത് നടന്ന നാസ്തികത-ഇസ്​ലാം സംവാദത്തിന്‍റെ പുസ്‌തപ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക കാലഘട്ടം മുതൽ തന്നെ മതത്തിനെതിരെ തെറ്റിദ്ധാരണകൾ പരത്തുന്ന കള്ളപ്രവാചകന്മാർ രംഗത്തു വന്നിരുന്നുവെന്നും ആ കാലഘട്ടം മുതൽ തന്നെ പണ്ഡിതന്മാരും പ്രബോധകരും തെറ്റിദ്ധാരണകൾ നീക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. അത്തരം ശ്രമങ്ങളുടെ തുടർച്ച തന്നെയാണ് എം.എം അക്ബർ മാസങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത്​ നടത്തിയ...

Your Subscription Supports Independent Journalism

View Plans

മലപ്പുറം: ലോകാവസാനം വരെയുള്ള മാനവർക്ക് വഴികാട്ടിയാണ് വിശുദ്ധ ഖുർആനെന്ന്​ പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങൾ. ജനുവരി ആദ്യവാരത്തിൽ മലപ്പുറത്ത് നടന്ന നാസ്തികത-ഇസ്​ലാം സംവാദത്തിന്‍റെ പുസ്‌തപ്രകാശന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രവാചക കാലഘട്ടം മുതൽ തന്നെ മതത്തിനെതിരെ തെറ്റിദ്ധാരണകൾ പരത്തുന്ന കള്ളപ്രവാചകന്മാർ രംഗത്തു വന്നിരുന്നുവെന്നും ആ കാലഘട്ടം മുതൽ തന്നെ പണ്ഡിതന്മാരും പ്രബോധകരും തെറ്റിദ്ധാരണകൾ നീക്കാൻ മുന്നോട്ടു വന്നിട്ടുണ്ടെന്നും തങ്ങൾ ചൂണ്ടിക്കാട്ടി. അത്തരം ശ്രമങ്ങളുടെ തുടർച്ച തന്നെയാണ് എം.എം അക്ബർ മാസങ്ങൾക്ക് മുമ്പ് ഏറ്റെടുത്ത്​ നടത്തിയ നാസ്തികത-ഇസ്​ലാം സംവാദവുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തിൽ നടന്ന പുസ്തകപ്രകാശന സമ്മേളനത്തിൽ സ്വാലിഹ് നിസാമി പുതുപൊന്നാനി അധ്യക്ഷത വഹിച്ചു. എം.പി അബ്ദുസമദ്​ സമദാനി എം.പി പുസ്തക പ്രകാശനം നിർവഹിച്ചു സംസാരിച്ചു. വിശ്വനാഗരികതയെ നിർമിച്ചതിൽ മതത്തിന്‍റെ പങ്ക് ചരിത്രകാരന്മാർ തന്നെ രേഖപ്പെടുത്തിയ യാഥാർഥ്യമാണെന്ന് സമദാനി ചൂണ്ടിക്കാട്ടി. സംവാദം സംഘടിപ്പിക്കാനും സംവാദവേദിയിൽ മോഡറേറ്റർ ആകാനും അവസരം ലഭിച്ച കേരള യുക്തിവാദി സംഘം പ്രസിഡന്റ് അഡ്വ കെ.എൻ അനിൽകുമാർ പുസ്തകത്തിന്‍റെ ആദ്യ പ്രതി ഡോ.എം.പി. അബ്ദുസ്സമദ്‌ സമദാനിയിൽ.എംപി. യിൽ നിന്നും ഏറ്റു വാങ്ങി.

അബ്ദുല്ല തിരൂർക്കാടിന്റെ 'ഖുർആനിൽ നിന്ന്' എന്ന സെഷനോടെ ആരംഭിച്ച സമ്മേളനത്തിൽ മമ്മൂട്ടി അഞ്ചുകുന്ന് സ്വാഗത ഭാഷണം നിർവഹിച്ചു. സമ്മേളനത്തിൽ മത -സാംസ്കാരിക രംഗത്തെ പ്രമുഖരായ ഉസ്താദ് അബ്ദുൽ ഷക്കൂർ അൽ ഖാസിമി, അലിയാർ മൗലവി അൽ ഖാസിമി, ഇലവുപാലം ശംസുദ്ധീൻ മന്നാനി, ഡോ: ഹുസൈൻ മടവൂർ, ഉസ്താദ് ഇല്യാസ് മൗലവി, കെ.കെ സുഹൈൽ, ഉസ്താദ് അമീൻ മാഹി, റഷീദ് ഹുദവി ഏലംകുളം, എം.എം അക്ബർ എന്നിവർ സന്ദേശ പ്രഭാഷണങ്ങൾ നിർവഹിച്ചു. ചടങ്ങിൽ സുഹൈൽ റഷീദ് നന്ദി പ്രകാശനം നിർവഹിച്ചു.  

News Summary - mm akbar book launch event