Begin typing your search above and press return to search.
proflie-avatar
Login

ന​ഷ്ട​സ്വ​ർ​ഗ​ങ്ങ​ളും വീ​ണ്ടെ​ടു​ക്ക​ലു​ക​ളും

ന​ഷ്ട​സ്വ​ർ​ഗ​ങ്ങ​ളും വീ​ണ്ടെ​ടു​ക്ക​ലു​ക​ളും
cancel

ക​ഥ കേ​ൾ​ക്കാ​നും പ​റ​യാ​നു​മു​ള്ള മ​നു​ഷ്യ​ന്റെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് ഉ​ൽ​പ​ത്തി​കാ​ല​ത്തോ​ളം ച​രി​ത്ര​മു​ണ്ട്. ലോ​ക​ത്തെ സ്വാ​ധീ​നി​ച്ച എ​ല്ലാ മ​ത​ഗ്ര​ന്ഥ​ങ്ങ​ളും ക​ഥ​ക​ൾ പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് മ​ഹ​ത്താ​യ സ​ന്ദേ​ശ​ങ്ങ​ൾ അ​നു​യാ​യി​ക​ളി​ലേ​ക്കെ​ത്തി​ച്ച​ത്. നാം ​കാ​ണാ​ത്ത​തോ അ​റി​യാ​ത്ത​തോ, അ​റി​ഞ്ഞി​ട്ടും ശ്ര​ദ്ധി​ക്കാ​തി​രു​ന്ന​തോ ആ​യ ജീ​വി​ത ര​ഹ​സ്യ​ങ്ങ​ളാ​ണ് ഓ​രോ ക​ഥ​ക​ളി​ലും മ​നു​ഷ്യ​ർ അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ആ ​ക​ഥ​ക​ളി​ൽ ഓ​രോ​രു​ത്ത​രും അ​വ​ര​വ​രു​ടെ ജീ​വി​തം കാ​ണു​ക​യും ഹൃ​ദ​യ​ത്തി​ലേ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു.

ക​ലാ​കാ​ര​ൻ ദൈ​വ​ത്തി​ന്റെ പ്ര​തി​പു​രു​ഷ​നാ​ണ് എ​ന്ന് വി​ശേ​ഷി​പ്പി​ച്ച​ത് ജ​ർ​മ​ൻ സാ​ഹി​ത്യ​കാ​ര​നും ത​ത്ത്വ​ചി​ന്ത​ക​നു​മാ​യി​രു​ന്ന യൊ​ഹാ​ൻ വൂ​ൾ​ഫ്ഗാ​ങ് വാ​ൻ ഗോ​ഥെ (Johann Wolfgang von Goethe) ആ​ണ്. സാ​ധാ​ര​ണ മ​നു​ഷ്യ​ർ​ക്ക് അ​ഗോ​ച​ര​മാ​യ ജീ​വി​താ​വ​സ്ഥ​ക​ളെ, പ്ര​പ​ഞ്ച സ​ത്യ​ങ്ങ​ളെ​യെ​ല്ലാം ദൈ​വ​ത്തെ പോ​ലെ അ​വ​ർ ലോ​ക​ത്തി​നു മു​ന്നി​ൽ വെ​ളി​പ്പെ​ടു​ത്തു​ന്നു. ന​ല്ല ക​ഥ​ക​ളി​ലൂ​ടെ ഒ​രു മി​ക​ച്ച ക​ഥാ​കൃ​ത്തും ഈ ​ധ​ർ​മം ത​ന്നെ​യാ​ണ് നി​ർ​വ​ഹി​ക്കു​ന്ന​ത്.

‘നീ ​കോ​പി​ച്ച​തു​കൊ​ണ്ട്

ഞാ​ൻ ഉ​രു​കി ഒ​രു ന​ദി​യാ​യി

ഇ​പ്പോ​ൾ എ​ന്റെ ജ​ല​ത്തി​ൽ

ന​ഗ്ന​നാ​യ പു​രു​ഷ​ന്റെ നി​ഴ​ലു​ണ്ട്’

മ​ല്ലി​ക സെ​ൻ​ഗു​പ്ത ബം​ഗാ​ളി ഭാ​ഷ​യി​ൽ എ​ഴു​തി​യ ഒ​രു ക​വി​ത കെ. ​സ​ച്ചി​ദാ​ന​ന്ദ​ൻ വി​വ​ർ​ത്ത​നം ചെ​യ്ത​ത് ഉ​ദ്ധ​രി​ച്ചു​കൊ​ണ്ടാ​ണ് സ​ലിം കു​രി​ക്ക​ള​ക​ത്ത് ‘എ​ബ്രാ​യ’ എ​ന്ന ത​ന്റെ ക​ഥ പ​റ​ഞ്ഞു​തു​ട​ങ്ങു​ന്ന​ത്. നാ​ലു​വ​ർ​ഷം മു​മ്പ്, ത​ന്നെ ഉ​പേ​ക്ഷി​ച്ചു പോ​യ മ​ദ്യ​പ​നാ​യ ഭ​ർ​ത്താ​വി​ന്റെ അ​ഭാ​വ​ത്തി​ൽ ഒ​റ്റ​ക്ക് ജീ​വി​ക്കു​ന്ന മ​റി​യ​യെ​ന്ന യു​വ​തി​യു​ടെ ക​ഥ​യാ​ണ് എ​ബ്രാ​യ. വീ​ടി​ന്റെ കോ​ലാ​യ് ചു​മ​രി​ൽ എ​ബ്രാ​യ എ​ന്ന പേ​ര് കാ​പ്പി​ത്ത​ടി​യി​ൽ ത​ച്ച​നെ കൊ​ണ്ട് കൊ​ത്തി​പ്പി​ടി​പ്പി​ച്ച​ത് അ​പ്പ​നാ​ണ്. എ​ബ്രാ​യ എ​ന്ന​ത് എ​ന്താ​ണ് എ​ന്ന അ​മ്മ​യു​ടെ ചോ​ദ്യ​ത്തി​ന്, പ​ഴ​യ​നി​യ​മം എ​ഴു​തി​വെ​ച്ച​ത് എ​ബ്രാ​യ ഭാ​ഷ​യി​ൽ ആ​ണെ​ന്നാ​ണ് അ​പ്പ​ൻ മ​റു​പ​ടി പ​റ​ഞ്ഞ​ത്. ഒ​രു സ​ത്യ​ക്രി​സ്ത്യാ​നി​യാ​യി ത​ന്നെ മ​രി​ക്ക​ണം എ​ന്ന അ​പ്പ​ന്റെ ആ​ഗ്ര​ഹം അ​ദ്ദേ​ഹ​ത്തി​ന്റെ പ്രാ​ർ​ഥ​ന​ക​ളി​ൽ പ്ര​ക​ട​മാ​യി​രു​ന്നു. സാ​ത്താ​ന്റെ പ്ര​ലോ​ഭ​ന​ങ്ങ​ളെ മ​റി​ക​ട​ക്കാ​നാ​യി മ​റി​യ​യും പ്രാ​ർ​ഥ​ന​ക​ളെ​യാ​ണ് അ​ഭ​യം പ്രാ​പി​ച്ച​ത്. സാ​ത്താ​നെ​ക്കു​റി​ച്ച് നി​ര​ന്ത​ര​മാ​യി പ​ള്ളി വി​കാ​രി​യും അ​വ​ളെ ഓ​ർ​മി​പ്പി​ക്കു​മാ​യി​രു​ന്നു. ‘ദു​ഷ് ചി​ന്ത വ​രു​മ്പോ​ഴൊ​ക്കെ കൊ​ന്ത നെ​ഞ്ചോ​ട​ടു​പ്പി​ച്ചേ​ക്ക​ണം, ക​ർ​ത്താ​വ് കൂ​ടെ​യു​ണ്ടാ​വും’ എ​ന്ന് അ​ച്ച​ൻ പ​റ​ഞ്ഞി​രു​ന്നു. എ​ന്നാ​ൽ മി​ന്നു​കെ​ട്ടി​ന്റെ ഒ​ന്നാം വാ​ർ​ഷി​കം എ​ത്തു​ന്ന​തി​നു​മു​മ്പ്, ത​ന്നെ ഇ​ട്ടേ​ച്ചു​പോ​യ റാ​ക്കി​ന്റെ വാ​ട​യു​ള്ള കെ​ട്ട്യോ​നെ​യാ​ണ് ഈ ​അ​വ​സ​ര​ങ്ങ​ളി​ലെ​ല്ലാം മ​റി​യ ഓ​ർ​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്. ഒ​റ്റ​ക്ക് ഒ​രു പെ​ണ്ണി​ന് ജീ​വി​ക്കാ​ൻ ചു​റ്റു​വ​ട്ട​ങ്ങ​ൾ സ​മ്മ​തി​ക്കി​ല്ലെ​ന്ന സ​മ്മ​ർ​ദ സാ​ഹ​ച​ര്യ​ങ്ങ​ൾ അ​വ​ൾ​ക്ക് ചു​റ്റും ഉ​ണ്ടാ​യി​രു​ന്നു. ശാ​രീ​രി​ക​മാ​യ ആ​വ​ശ്യ​ങ്ങ​ളെ ആ​ത്മീ​യ​ത കൊ​ണ്ട് എ​ത്ര​ത്തോ​ളം ത​ടു​ത്തു​നി​ർ​ത്താ​ൻ സാ​ധി​ക്കു​മെ​ന്ന മ​നഃ​ക്ലേ​ശ​ത്തി​ൽ ധീ​ര​മാ​യ ഒ​രു തീ​രു​മാ​ന​ത്തി​ലേ​ക്ക് മ​റി​യ ന​ട​ന്നു​ചെ​ല്ലു​ന്ന​ത് കാ​ണാ​ൻ സാ​ധി​ക്കു​ന്നു​ണ്ട്.

എ​ബ്രാ​യ എ​ന്ന ക​ഥാ​സ​മാ​ഹാ​ര​ത്തി​ൽ എ​ട്ട് ക​ഥ​ക​ളാ​ണു​ള്ള​ത്. ദൈ​ർ​ഘ്യം ഏ​റെ ഇ​ല്ലാ​ത്ത ക​ഥ​ക​ളാ​ണ് എ​ല്ലാം. വീ​ട് ന​ഷ്ട​പ്പെ​ട്ട​വ​ന്റെ, ഊ​ര് ന​ഷ്ട​പ്പെ​ട്ട​വ​ന്റെ, ഉ​റ്റ​വ​രെ​യും, ഒ​ടു​വി​ൽ ച​വി​ട്ടി നി​ൽ​ക്കാ​ൻ ഒ​രി​ടം പോ​ലും ഇ​ല്ലാ​താ​കു​ന്ന​വ​രു​ടെ​യും ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ളാ​ണ് പ​ല ക​ഥ​ക​ളി​ലും തെ​ളി​യു​ന്ന​ത്. ഈ ​ഭൂ​മി​യി​ൽ ആ​ത്യ​ന്തി​ക​മാ​യി ആ​ർ​ക്കാ​ണ് ഉ​ട​മ​സ്ഥാ​വ​കാ​ശം പ്ര​ഖ്യാ​പി​ക്കാ​ൻ ക​ഴി​യു​ന്ന​ത്? ത​ല​മു​റ ത​ല​മു​റ​യാ​യി ജീ​വി​ച്ചു​പോ​രു​ന്ന ഒ​രി​ട​ത്ത് രേ​ഖ​ക​ളും അ​ട​യാ​ള​ങ്ങ​ളു​മാ​യി എ​ത്ര​കാ​ലം ന​മു​ക്ക് ന​മ്മു​ടെ ഇ​ട​ങ്ങ​ളെ കാ​ത്തു​വെ​ക്കാ​ൻ ക​ഴി​യും? ഭൂ​ഖ​ണ്ഡ​ങ്ങ​ളെ ത​ന്നെ കീ​ഴ​ട​ക്കി​യ മ​നു​ഷ്യ​ന്റെ സ​ഞ്ചാ​ര​പ​ഥ​ങ്ങ​ൾ എ​ല്ലാ ലോ​ക​ങ്ങ​ളി​ലേ​ക്കും നീ​ണ്ടു​കി​ട​ക്കു​മ്പോ​ൾ ഇ​താ​ണ് എ​ന്റെ ഭൂ​മി എ​ന്ന് തീ​ർ​ത്തു​പ​റ​യാ​ൻ ആ​ർ​ക്കാ​ണ് സാ​ധി​ക്കു​ക? രേ​ഖ​ക​ളി​ല്ലെ​ന്ന പേ​രി​ൽ കു​ടി​യി​റ​ക്കാ​ൻ എ​ങ്ങ​നെ​യാ​ണ് സാ​ധി​ക്കു​ക? രേ​ഖ​ക​ൾ​ക്ക​പ്പു​റം വി​ശ്വാ​സ​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളു​മ​നു​സ​രി​ച്ച് ഒ​ന്നി​ച്ചു​കൂ​ടു​ന്ന ചി​ല മ​നു​ഷ്യ​ർ ശ​ക്തി കൊ​ണ്ട് ദു​ർ​ബ​ല​രാ​യ മ​റ്റു മ​നു​ഷ്യ​ർ​ക്കു​മേ​ൽ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​ങ്ങ​ളെ എ​ങ്ങ​നെ​യാ​ണ് പ്ര​തി​രോ​ധി​ക്കാ​ൻ ക​ഴി​യു​ക? ഇ​ങ്ങ​നെ വ്യാ​കു​ല​പ്പെ​ടു​ന്ന മൂ​ന്ന് ക​ഥ​ക​ളു​ണ്ട് ഇ​തി​ൽ. മ​ഴ​മേ​ഘ​ച്ച​തു​പ്പ്, പാ​ക്കി​സ്ഥാ​നി​ലേ​ക്കു​ള്ള തീ​വ​ണ്ടി, ക​പ്പോ​ള എ​ന്നി​വ​യാ​ണ​വ.

താ​ൻ ജ​നി​ച്ചു​വ​ള​ർ​ന്ന ച​തു​പ്പ് കോ​ള​നി ഒ​രു ദി​വ​സം ഭീ​ഷ​ണി സ്വ​ര​വു​മാ​യി വ​ന്ന ചി​ല​ർ​ക്കു​വേ​ണ്ടി ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി വ​ന്ന​വ​രി​ൽ ഒ​രാ​ളാ​യി​രു​ന്നു കു​ഞ്ഞ​ന​ന്ത​ൻ.

‘ഞ​ങ്ങ്ളെ അ​പ്പ​ന​പ്പൂ​പ്പ​ൻ​മാ​ര് പാ​ർ​ത്തു​പോ​ന്ന ഭൂ​മി​യാ​ണി​ത്’ -കു​ഞ്ഞ​ന​ന്ത​ൻ പ​റ​ഞ്ഞു.

‘അ​തോ​ണ്ട് ഭൂ​മി നി​ങ്ങ​ള്ടേ​താ​കു​മോ?’-​ഗു​ണ്ട ചോ​ദി​ച്ചു. കു​ഞ്ഞ​ന​ന്ത​നോ മ​റ്റു​ള്ള​വ​ർ​ക്കോ മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. കു​ഞ്ഞ​ന​ന്ത​ന്റെ ഉ​പ​ജീ​വ​ന മാ​ർ​ഗ​മാ​യി​രു​ന്ന ചാ​യ​ക്ക​ട​യും പൊ​ളി​ച്ചു​മാ​റ്റി​ക്ക​ള​യു​ന്നു​ണ്ട് അ​വ​ർ. ഒ​ടു​വി​ൽ അ​വി​ടെ പ​ണി​തീ​ർ​ക്കു​ന്ന വ​ലി​യ അ​പ്പാ​ർ​ട്ട്മെ​ന്റു​ക​ളു​ടെ സെ​ക്യൂ​രി​റ്റി പ​ണി​യി​ലേ​ക്ക് കു​ഞ്ഞ​ന​ന്ത​ൻ എ​ത്തി​ച്ചേ​രു​ന്നു. ക​ർ​ഷ​ക​രും കൂ​ലി​പ്പ​ണി​ക്കാ​രും അ​ട​ങ്ങു​ന്ന അ​ടി​സ്ഥാ​ന​വ​ർ​ഗ​ത്തി​ന്റെ കി​ട​പ്പാ​ട​ങ്ങ​ൾ എ​ത്ര സു​ഗ​മ​മാ​യാ​ണ് നാ​ഗ​രി​ക​ർ കൈ​ക്ക​ലാ​ക്കു​ന്ന​തെ​ന്ന് ന​മ്മു​ടെ നാ​ട്ടി​ൽ അ​ര​ങ്ങേ​റു​ന്ന വി​ക​സ​ന മാ​മാ​ങ്ക​ങ്ങ​ൾ പ​ല​പ്പോ​ഴും സാ​ക്ഷ്യം വ​ഹി​ക്കാ​റു​ണ്ട്. സാ​ധാ​ര​ണ​ക്കാ​ര​ന് വീ​ടു​വെ​ക്കാ​നാ​യി മൂ​ന്നോ നാ​ലോ സെ​ന്റ് കൃ​ഷി​ഭൂ​മി നി​ക​ത്തി​യെ​ടു​ക്കാ​നും പു​ര​യി​ട​മാ​ക്കി എ​ടു​ക്കാ​നും വ​ർ​ഷ​ങ്ങ​ൾ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മ്പോ​ൾ ന​മ്മു​ടെ നാ​ട്ടി​ലെ ജ​ലാ​ശ​യ​ങ്ങ​ളും ത​ണ്ണീ​ർ​ത്ത​ട​ങ്ങ​ളും എ​ത്ര പെ​ട്ടെ​ന്നാ​ണ് വ​മ്പ​ൻ ഷോ​പ്പി​ങ് മാ​ളു​ക​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​ന്ന​ത്! മ​ഴ​മേ​ഘ​ച്ച​തു​പ്പ് എ​ന്ന ക​ഥ​യി​ൽ നാ​ഗ​രി​ക​ര്‍ക്കു​വേ​ണ്ടി കി​ട​പ്പാ​ടം ഒ​ഴി​ഞ്ഞു​കൊ​ടു​ക്കേ​ണ്ടി വ​രു​ക​യും ഒ​ടു​വി​ൽ അ​വ​രു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നാ​യി കാ​വ​ൽ നി​ൽ​ക്കേ​ണ്ടി​വ​രു​ക​യും ചെ​യ്യു​ന്ന കു​ഞ്ഞ​ന​ന്ത​ന്റെ ക​ഥ പ​രി​ചി​ത​മാ​യ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ളു​ടെ ആ​വി​ഷ്കാ​രം ത​ന്നെ​യാ​ണ്.

ദേ​ശീ​യ​താ​വാ​ദ​മെ​ന്ന ത​ന്ത്ര​മു​പ​യോ​ഗി​ച്ച് മു​സ്‍ലിം അ​പ​ര​വ​ത്ക​ര​ണം സ​മ​ർ​ഥ​മാ​യി ന​ട​പ്പി​ലാ​ക്കി​യ​വ​ർ, പി​ന്നീ​ട് അ​ധി​കാ​രം കൈ​യ​ട​ക്കി​യ​പ്പോ​ൾ ഏ​റെ കൗ​ശ​ല ബു​ദ്ധി​യോ​ടു​കൂ​ടി മു​ന്നോ​ട്ടു​വെ​ച്ച ഒ​രാ​ശ​യ​മാ​യി​രു​ന്നു പൗ​ര​ത്വ ഭേ​ദ​ഗ​തി ആ​ക്ട്. എ​ൻ.​ആ​ർ.​സി ന​ട​പ്പാ​ക്കാ​ൻ പോ​കു​ന്നു എ​ന്ന് അ​റി​യു​ന്ന​തോ​ടെ മു​സാ​ഫ​ർ അ​ലി എ​ന്നൊ​രു ച​രി​ത്രാ​ധ്യാ​പ​ക​ൻ ക​ട​ന്നു​പോ​കു​ന്ന മാ​ന​സി​ക വി​ക്ഷോ​ഭ​ങ്ങ​ളാ​ണ് ‘പാ​കി​സ്ഥാ​നി​ലേ​ക്കു​ള്ള തീ​വ​ണ്ടി’ എ​ന്ന ക​ഥ​യി​ൽ ആ​വി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്. എ​ൻ.​ആ​ർ.​സി രേ​ഖ​ക​ൾ ഭ​ദ്ര​മാ​ക്കാ​നു​ള്ള അ​യാ​ളു​ടെ ശ്ര​മ​ങ്ങ​ളും തു​ട​ർ​ന്നു​ള്ള മാ​ന​സി​ക സം​ഘ​ർ​ഷ​ങ്ങ​ളും ഒ​രു മ​നഃ​ശാ​സ്ത്ര​ജ്ഞ​ന്റെ സ​ഹാ​യം തേ​ടു​ന്ന​തി​ലേ​ക്കു​വ​രെ മു​സാ​ഫ​ർ അ​ലി​യെ എ​ത്തി​ക്കു​ന്നു​ണ്ട്.

ഒ​രു മ​ല​വെ​ള്ള​പ്പാ​ച്ചി​ലി​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി, താ​മ​സി​ച്ചി​രു​ന്ന കു​ടി​ലി​ൽ​നി​ന്നും ര​ക്ഷ​പ്പെ​ട്ട് വേ​റൊ​രി​ട​ത്തേ​ക്ക് മാ​റു​മ്പോ​ഴാ​ണ്, വീ​ടി​ന്റെ ആ​ധാ​രം അ​വി​ടെ മ​റ​ന്നു​വെ​ച്ച​തോ​ർ​ത്ത് സെ​യ്തു​വി​ന്റെ വാ​പ്പ ഒ​റ്റ​ക്ക് തി​രി​കെ വ​ഞ്ചി​യൂ​ന്നി കു​ടി​ലി​ലേ​ക്ക് പോ​യ​ത്. വാ​പ്പ പി​ന്നെ തി​രി​ച്ചു​വ​ന്നി​ല്ല. സെ​യ്‌​ദു​വി​ന് അ​ന്ന് ആ​റ് വ​യ​സ്സാ​യി​രു​ന്നു. പ​ള്ളി​യി​ൽ​നി​ന്ന് വ​ല്ല​പ്പോ​ഴും കി​ട്ടാ​റു​ള്ള നേ​ർ​ച്ച​ച്ചോ​റ് പ​ശി​യ​ട​ക്കാ​ൻ തി​ക​യാ​താ​യ​പ്പോ​ഴാ​ണ് പ്രീ​ഡി​ഗ്രി ക​ഴി​ഞ്ഞ് സെ​യ്‌​ദു കോ​യ​മ്പ​ത്തൂ​ർ​ക്ക് പോ​കു​ന്ന​ത്. അ​വി​ടെ ചെ​റി​യൊ​രു ജോ​ലി​യു​മാ​യി ക​ഴി​യു​മ്പോ​ഴാ​ണ് ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ക്ക​പ്പെ​ടു​ന്ന​തും രാ​ജ്യ​ത്ത് ക​ലാ​പ​മു​ണ്ടാ​കു​ന്ന​തും. നി​സ്സ​ഹാ​യ​വും ഭ​യ​ച​കി​ത​വു​മാ​യ നാ​ട്ടി​ലേ​ക്കു​ള്ള തി​രി​ച്ചു​പോ​ക്കി​ൽ സെ​യ്ദു അ​നു​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ് ‘ക​പ്പോ​ള’ എ​ന്ന ക​ഥ​യി​ൽ വി​വ​രി​ച്ചി​രി​ക്കു​ന്ന​ത്.

ഇ​ട​ക്കെ​ട്ട് ക​ല്യാ​ണ​ത്തി​ന് വ​ന്ന അ​ന്ത്രു ഹാ​ജി​യോ​ടൊ​പ്പം പു​ല​ർ​ച്ചെ ഒ​ളി​ച്ചോ​ടി​യ കു​ഞ്ഞീ​ബി​യു​ടെ ര​സ​ക​ര​മാ​യ ക​ഥ​യാ​ണ് ‘പ​ട്ടാ​ള വ​ണ്ടി’. ഈ ​ക​ഥ​യി​ലും എ​ൻ.​ആ​ർ.​സി​യെ കു​റി​ച്ചു​ള്ള സൂ​ച​ന​ക​ളും ഭ​യാ​ശ​ങ്ക​ക​ളും നി​റ​യു​ന്നു​ണ്ട്. സ​ഹാ​യ മ​നഃ​സ്ഥി​തി​യു​ള്ള ആ​ളു​ക​ളെ സ​മ​ർ​ഥ​മാ​യി പ​റ്റി​ക്കാ​ൻ ക​ഴി​വു​ള്ള മ​നു​ഷ്യ​രെ​ക്കു​റി​ച്ച് സൂ​ചി​പ്പി​ക്കു​ന്ന ‘പ​ര​ശ്ശ​ത​മാ​ളു​ക​ളു​ടെ ഒ​ഴു​ക്ക്’ എ​ന്ന ക​ഥ​യും ആ​ത്മ​ഹ​ത്യ​യു​ടെ മ​നഃ​ശാ​സ്ത്ര​ത്തെ​ക്കു​റി​ച്ച് ചി​ന്തി​ക്കു​ന്ന ‘ബ​ർ​ബോ​സ നാ​സി​മെ​ന്റോ’ എ​ന്ന ക​ഥ​യും ആ​ഖ്യാ​ന കൗ​ശ​ലം കൊ​ണ്ട് വേ​റി​ട്ട​താ​ണ്. സൂ​ക്ഷ്മ​മാ​യ ചി​ല ജീ​വി​ത സ​ന്ദ​ർ​ഭ​ങ്ങ​ളെ അ​തി​മ​നോ​ഹ​ര​മാ​യി കോ​ർ​ത്തി​ണ​ക്കു​ക​യും ദാ​ർ​ശ​നി​ക ഭം​ഗി​യോ​ടെ ആ​വി​ഷ്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ക​ഥ​ക​ളാ​ണ് ഈ ​സ​മാ​ഹാ​ര​ത്തി​ലു​ള്ള​ത്.

Show More expand_more
News Summary - Lost Paradises and Restorations