Begin typing your search above and press return to search.
proflie-avatar
Login

അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം ക​​രി​​മൂ​​ർ​​ഖ​​ന്മാ​​ർ

അഷ്ടകാന്തം: ബാനുവിന്റെ കഥാലോകം  ക​​രി​​മൂ​​ർ​​ഖ​​ന്മാ​​ർ
cancel
അന്താരാഷ്ട്ര ബുക്കർ സമ്മാനം നേടിയ കന്നട എഴുത്തുകാരി ബാനു മുഷ്താഖിന്റെ കഥകൾ വായിക്കുകയും വേറിട്ടരീതിയിൽ ആ കഥകളെക്കുറിച്ച് എഴുതുകയുമാണ് ഡോ. എം. ലീലാവതി. കഴിഞ്ഞ ലക്കം തുടർച്ച.

അ​​റ​​ബി​​ക് മ​​ദ്റ​​സ​​യി​​ൽ പ​​ഠി​​ക്കു​​ന്ന കു​​ട്ടി​​ക​​ളി​​ലൊ​​രു​​വ​​ളാ​​ണ് ഹ​​സീ​​ന. അ​​വ​​ളോ​​ടൊ​​പ്പം പ​​ഠി​​ക്കു​​ന്ന മ​​റ്റു കു​​ട്ടി​​ക​​ൾ​​ക്ക് ഒ​​രു​​നാ​​ൾ ത​​ങ്ങ​​ളു​​ടെ അ​​മ്മ​​മാ​​രോ​​ട് പ​​റ​​യാ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത് ഒ​​രേ ക​​ഥ​​യാ​​ണ്. ത​​മന്നും എ​​ന്നു​​ പേ​​രു​​ള്ള കു​​ട്ടി അ​​വ​​ളു​​ടെ അ​​മ്മ റ​​ഫി​​യ​​യോ​​ടും റാ​​ഫി എ​​ന്നു പേ​​രു​​ള്ള​​വ​​ൻ അ​​വ​​ന്റെ അ​​മ്മ വ​​സീ​​മ​​യോ​​ടും ഹ​​മീ​​ദ് എ​​ന്നു പേ​​രു​​ള്ള​​വ​​ൻ ത​​ന്റെ അ​​മ്മ​​യോ​​ടും പ​​റ​​ഞ്ഞു. ‘‘അ​​മ്മീ... ഹ​​സീ​​ന​​യും അ​​വ​​ളു​​ടെ അ​​മ്മ​​യും പ​​ള്ളി​​യി​​ൽ ഇ​​രി​​ക്ക​​യാ​​ണ്.’’ അ​​മ്മ​​മാ​​രെ​​ല്ലാം ചോ​​ദി​​ച്ചു: ‘‘ഈ ​​നേ​​ര​​ത്തോ? എ​​ന്തി​​ന്?’’ കു​​ട്ടി​​ക​​ൾ പ​​റ​​ഞ്ഞു: ‘‘ഇ​​ന്ന് എ​​ന്തോ വി​​ധി​​യു​​ണ്ടാ​​വു​​മ​​​ത്രെ.’’

മ​​ജീ​​ദ എ​​ന്ന് പേ​​രു​​ള്ള കു​​ട്ടി​​ക്ക് അ​​വ​​ളു​​ടെ ബാ​​പ്പ​​യോ​​ട് പ​​റ​​യാ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത് ഇ​​തേ ക​​ഥ​​യാ​​ണെ​​ങ്കി​​ലും അ​​ത്, ഒ​​റ്റ വ​​രി​​യി​​ലൊ​​തു​​ങ്ങി​​യി​​ല്ല. നെ​​ഞ്ചത്ത് ഖുർആ​​ൻ അ​​ട​​ക്കി​​പ്പി​​ടി​​ച്ചുംകൊ​​ണ്ട് അ​​വ​​ൾ മ​​ഴ​​യ​​ത്ത് വീ​​ട്ടി​​ൽ വ​​ന്നു​​ക​​യ​​റി​​യ​​പ്പോ​​ൾ ഇരി​​പ്പു​​മു​​റി​​യി​​ൽ അ​​ബ്ബ ഇ​​രി​​ക്കു​​ന്ന​​താ​​ണ് ക​​ണ്ട​​ത്. ‘‘അ​​ബ്ബാ എ​​ന്താ​​ണ് പ​​ള്ളി​​യി​​ൽ പോ​​കാ​​ത്ത​​ത്?’’ ‘‘ആ... ഇ​​ശാ ന​​മാ​​സ്സി​​ന് നേ​​ര​​മാ​​വു​​ന്ന​​തേ​​യു​​ള്ളൂ. ജ​​മാ​​അ​​ത്തി​​ലെ ആ​​ളു​​ക​​ൾ മു​​ഴു​​വ​​ൻ എ​​ത്തീ​​ട്ടു​​ണ്ടാ​​വി​​ല്ല.’’ അ​​ബ്ദു​​ൽ​​ ഖാ​​ദ​​ർ സാ​​ഹിബ് പ​​റ​​ഞ്ഞു: ‘‘ഞാ​​ൻ പോ​​ക​​യാ​​യി.’’ അ​​ദ്ദേ​​ഹ​​മാ​​ണ് പ​​ള്ളി​​യി​​ലെ മു​​ത​​വ​​ല്ലി.

ഖുർആൻ ക​​ണ്ണു​​ക​​ളി​​ൽ തൊ​​ടീ​​ച്ച് മേ​​ശ​​മേ​​ൽ വെ​​ച്ചും​​കൊ​​ണ്ട് മ​​ജീ​​ദ പ​​റ​​ഞ്ഞു. ‘‘ന​​മാ​​സ്സി​​നെ​​പ്പ​​റ്റി​​യ​​ല്ല ഞാ​​ൻ പ​​റ​​യു​​ന്ന​​ത്. അ​​വി​​ടെ പ​​ള്ളി​​യി​​ൽ ഹ​​സീ​​ന​​യും അ​​വ​​ളു​​ടെ അ​​മ്മ​​യും കാ​​ത്തി​​രി​​ക്കു​​ന്നു​​ണ്ട്. അ​​ബ്ബാ എ​​ത്തു​​ന്ന​​തും കാ​​ത്ത്. അ​​വ​​ളു​​ടെ വി​​ധിപ​​റ​​യു​​ന്ന​​ത് ഇ​​ന്നാ​​ണ​​ത്രെ.’’ ‘‘ഓ... ​​അ​​തോ... എ​​ന്താ നീ ​​പ​​റ​​ഞ്ഞ​​ത് ആ ​​പെ​​ണ്ണ് പ​​ള്ളി​​യി​​ൽ ഇ​​രി​​ക്കു​​ക​​യാ​​ണെ​​ന്നോ? പ​​ള്ളി​​യി​​ൽ എ​​വി​​ടെ​​യാ​​ണ​​വ​​ളി​​രി​​ക്കു​​ന്ന​​ത്?’’

കൗ​​ൺ​​സി​​ൽ കൂ​​ടാ​​ൻ എ​​ല്ലാ​​വ​​രെ​​യും വി​​ളി​​ച്ചി​​രു​​ന്ന കാ​​ര്യം ഓ​​ർ​​മ​​യി​​ലു​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ടീ​​പോ​​യ് മേ​​ലി​​രു​​ന്ന തൊ​​പ്പി​​യെ​​ടു​​ത്ത് അ​​ദ്ദേ​​ഹം പ​​തു​​ക്കെ ത​​ല​​യി​​ൽ​​വെ​​ച്ചു. ‘‘അ​​ബ്ബാ​​ജാ​​ൻ, ‘ജ​​ന​​ാസ’ വെ​​ക്കു​​ന്ന​​തി​​ന​​ടു​​ത്താ​​ണ് അ​​വ​​രി​​രി​​ക്കു​​ന്ന​​ത്. ഹ​​സീ​​ന​​യു​​ടെ അ​​മ്മ​​യും അ​​വ​​ളും അ​​വ​​ളുടെ താ​​ഴെ​​യു​​ള്ള ര​​ണ്ടു പെ​​ൺ​​കു​​ട്ടി​​ക​​ളും. പാ​​വ​​ങ്ങ​​ൾ! വേ​​ഗം ചെ​​ല്ലൂ അ​​ബ്ബാ​​ജാ​​ൻ. അ​​വ​​രെ​​ല്ലാം ത​​ണു​​ത്തു വി​​റ​​ച്ചും​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്.’’

മ​​ഴ! ത​​ണു​​പ്പ്! അ​​തൊ​​ന്നു​​മ​​ല്ല അ​​ദ്ദേ​​ഹ​​ത്തി​​ന്റെ മ​​ന​​സ്സി​​ലു​​ള്ള​​ത്. സി​​ലോ​​ൺ പ​​റോ​​ട്ട, ചി​​ക്ക​​ൻ ക​​ബാ​​ബ് തു​​ട​​ങ്ങി​​യ രു​​ചി​​ക​​ര​​മാ​​യ ഭ​​ക്ഷ്യ​​ങ്ങ​​ളാ​​ണ്, എ​​ല്ലാം ഒ​​രു​​ക്കു​​ന്ന അ​​മീ​​ന​​യും. പ​​ത്തു​​കൊ​​ല്ല​​ത്തി​​നു​​ള്ളി​​ൽ അ​​യാ​​ളു​​ടെ ഏ​​ഴു​​ മ​​ക്ക​​ളെ പെ​​റ്റ അ​​മീ​​ന. അ​​വ​​ളു​​ടെ ദേ​​ഹ​​ത്തി​​നും ഉ​​ടു​​പു​​ട​​വ​​ക്കും വെ​​ളു​​ത്തു​​ള്ളി​​യു​​ടെ​​യും പ​​ച്ച ഇ​​ഞ്ചി​​യു​​ടെ​​യും ഗ​​രം മ​​സാ​​ല​​യു​​ടെ​​യും മ​​ണ​​മാ​​ണ്. മു​​ല​​കു​​ടി പ്രാ​​യ​​ത്തി​​ലാ​​ണ് ഏ​​റ്റ​​വും ഇ​​ള​​യ​​കു​​ഞ്ഞ്. നി​​റ​​ഞ്ഞു​​രു​​ണ്ട മാ​​റു​​ള്ള അ​​മീ​​ന. ഓ​​ർ​​ക്കു​​മ്പോ​​ഴേ​​ക്ക് അ​​മീ​​ന, കൈയിൽ​​ പ​​റ്റി​​യ മ​​സാ​​ല ശി​​രോ​​വ​​സ്ത്ര​​ത്തി​​ൽ തു​​ട​​ച്ചും​​കൊ​​ണ്ട് വാ​​തി​​ൽ​​ക്ക​​ൽ ത​​ല​​നീ​​ട്ടി.

‘‘എ​​നി​​ക്കു​​ വ​​യ്യാ​​ണ്ടാ​​യി. എ​​ത്ര ത​​വ​​ണ​​യാ​​യി ഞാ​​ൻ പ​​റ​​യു​​ന്നു. നി​​ങ്ങ​​ൾ കേ​​ൾ​​ക്കു​​ന്നേ​​യി​​ല്ല. എ​​ന്റെ പ്രാ​​യ​​ത്തി​​ലു​​ള്ള പ​​ല​​ർ​​ക്കും ക​​ല്യാ​​ണ​​മേ ആ​​യി​​ട്ടി​​ല്ല. ഞാ​​നാ​​ണെ​​ങ്കി​​ൽ ഒ​​രു കി​​ഴ​​വി​​യാ​​യി​​ക്ക​​ഴി​​ഞ്ഞു.’’

അ​​യാ​​ൾ ചോ​​ദി​​ച്ചു: ‘‘അ​​തി​​നി​​പ്പോ എ​​ന്താ ഉ​​ണ്ടാ​​യ​​ത്!’’ ‘‘എ​​ന്തു​​ണ്ടാ​​വാ​​നാ! എ​​ന്റെ ന​​ട്ടെ​​ല്ല് ഒ​​ടി​​യു​​ന്നു. അ​​ത്ര​​ത​​ന്നെ! ഒ​​രു​​ മി​​നി​​റ്റു​​പോ​​ലും ഒ​​ന്നി​​രി​​ക്കാ​​ൻ ഇ​​ട​​യി​​ല്ല. ഓ​​രോ കൊ​​ല്ല​​വും ഓ​​രോ പേ​​റ്. ഇ​​ങ്ങ​​നെ പോ​​യാ​​ൽ ഞാ​​നെ​​ന്താ​​വും? ഈ ​​പി​​ള്ളേ​​ർ​​ക്ക് ഒ​​രു അ​​മ്മ വേണ​​മെ​​ന്ന വി​​ചാ​​രം​​പോ​​ലും ഇ​​ല്ലേ?’’

‘‘മി​​ണ്ടാ​​തി​​രി! നി​​ന​​ക്കി​​വി​​ടെ എ​​ന്തി​​നെ​​ങ്കി​​ലും മു​​ട്ടു​​ണ്ടോ? വേ​​ണ്ട​​തെ​​ല്ലാം ഞാ​​ൻ ത​​രു​​ന്നി​​ല്ലേ? എ​​ന്തു​​വ​​ന്നാ​​ലും ശ​​രി, നീ ​​ഇ​​പ്പോ​​ൾ വേ​​ണ​​മെ​​ന്നു​​പ​​റ​​യു​​ന്ന​​ത് ന​​ട​​ക്കി​​ല്ല. അ​​തു​​റ​​പ്പാ​​ണ്. ഞാ​​ൻ പ​​ള്ളി​​യി​​ലെ മു​​ത​​വ​​ല്ലി​​യാ​​ണ്. എ​​ന്റെ വീ​​ട്ടി​​ലെ പെ​​ണ്ണി​​നു​​ത​​ന്നെ ഞാ​​ൻ ശ​​സ്ത്ര​​ക്രി​​യ ന​​ട​​ത്തി​​യെ​​ന്ന് ആ​​ളു​​ക​​ള​​റി​​ഞ്ഞാ​​ൽ പി​​ന്നെ അ​​വ​​രോ​​ടെ​​ന്തു​​പ​​റ​​യും?’’ സം​​ഭാ​​ഷ​​ണം തു​​ട​​ർ​​ന്നി​​ല്ല. വാ​​തി​​ൽ​​ക്ക​​ൽ മു​​ട്ടു​​കേ​​ട്ടു. തു​​റ​​ന്ന​​പ്പോ​​ൾ, ‘യാ​​ക്കൂ​​ബ്’ എ​​ത്തി​​യി​​രി​​ക്കു​​ന്നു. അ​​വ​​ർ അ​​ന്യോ​​ന്യം അ​​ഭി​​വാ​​ദ​​നംചെ​​യ്തു. ‘‘ഏ​​യ് യാ​​ക്കൂബ്, നീ ​​ഇ​​​പ്പ​​ഴേ എ​​ത്തി​​യു​​ള്ളൂ... അ​​വ​​ൾ നേ​​ര​​ത്തേ​​ത​​ന്നെ വ​​ന്നു കാ​​ത്തി​​രി​​ക്കു​​ക​​യാ​​ണ​​ത്രെ. ഞാ​​നൊ​​രു തീ​​രു​​മാ​​ന​​മെ​​ടു​​ക്ക​​ണോ? വേ​​ണ്ടേ?’’

‘‘അ​​വ​​ൾ​​ക്ക് താ​​ങ്ക​​ളേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​റി​​യാ​​മോ നി​​യ​​മ​​മെ​​ന്തെ​​ന്ന്? എ​​ല്ലാം താ​​ങ്ക​​ൾ നി​​ശ്ച​​യി​​ക്കും​​പോ​​ലെ. ന​​മു​​ക്ക് ഓ​​ട്ടോ​​യി​​ൽ പോ​​യി ഭ​​ക്ഷ​​ണം ക​​ഴി​​ക്കാം. അ​​തി​​നു​​ശേ​​ഷം ആ​​വാം മ​​റ്റു​​ കാ​​ര്യ​​ങ്ങ​​ൾ.’’ (ഓ​​ട്ടോ​​റി​​ക്ഷ ഓ​​ടി​​ക്ക​​ലാ​​ണ് യാ​​ക്കൂ​​ബി​​ന്റെ തൊ​​ഴി​​ൽ). ‘‘ഭ​​ക്ഷ​​ണ​​മോ? അ​​തൊ​​ക്കെ നി​​ൽ​​ക്ക​​ട്ടെ.’’

‘‘അ​​തു​​പ​​റ്റി​​ല്ല. ആ​​ദ്യം ഭ​​ക്ഷ​​ണം. ഞാ​​ൻ ഓ​​ട്ടോ കൊ​​ണ്ടു​​വ​​ന്നി​​ട്ടു​​ണ്ട്. ന​​മു​​ക്കു​​പോ​​യി ഭ​​ക്ഷ​​ണം ക​​ഴി​​ക്കാം.’’

‘‘ഭ​​ക്ഷ​​ണ​​മോ? ഒ​​രാ​​ൾ മു​​ത​​വ​​ല്ലി​​യാ​​യി​​ക്ക​​ഴി​​ഞ്ഞാ​​ൽ പിന്നെ ഭ​​ക്ഷ​​ണം, വീ​​ട്, കു​​ടും​​ബം ഒ​​ക്കെ മ​​റ​​ക്ക​​ണം. അ​​ർ​​ധ​​രാ​​ത്രി​​ക്കു​​ വ​​ന്ന് ആ​​രെ​​ങ്കി​​ലും വി​​ളി​​ച്ചാ​​ലും വേ​​ണ്ട​​ത് ന​​ട​​ത്തി​​ക്കൊ​​ടു​​ക്ക​​ണം.’’

‘‘ഛേ, ഛേ, എ​​ന്നെ തെ​​റ്റി​​ദ്ധ​​രി​​ക്ക​​രു​​ത്... ദൈ​​വ​​ത്തി​​ന്റെ നി​​യ​​മം പ​​റ​​യു​​ന്ന​​ത് ഒ​​രാ​​ൾ​​ക്ക് നാ​​ലു പെ​​ണ്ണി​​നെ കെ​​ട്ടാ​​മെ​​ന്ന​​ല്ലേ? നാ​​ണോം മാ​​നോം ഇ​​ല്ലാ​​തെ പെ​​ണ്ണു​​ങ്ങ​​ൾ പ​​ള്ളി​​യി​​ൽ​​വ​​ന്ന് പാ​​ടു​​കി​​ട​​ക്കാ​​മോ? ഞാ​​ൻ ഒ​​ന്ന​​ല്ല പ​​ത്തു​​കൊ​​ല്ലം കാ​​ത്തു. അ​​വ​​ൾ എ​​നി​​ക്കൊ​​രാ​​ൺ​​കു​​ഞ്ഞി​​നെ ത​​ന്നോ? എ​​ന്നി​​ട്ടും അ​​വ​​ൾ വാ​​യ​​ട​​ക്കു​​ന്നി​​ല്ല. കു​​ടും​​ബ​​ത്തി​​ൽ പി​​റ​​ന്ന ഒ​​രു​​വ​​ളു​​ടെ ന​​ട​​പ​​ടി​​യാ​​ണോ അ​​ത്? ഞാ​​ൻ വേ​​റൊ​​രു​​വ​​ളെ നി​​ക്കാ​​ഹ് ചെ​​യ്തു... എ​​നി​​ക്ക് തോ​​ന്നു​​മ്പോ​​ൾ അ​​വ​​ൾ​​ക്കു വ​​ല്ല​​തും കൊ​​ടു​​ക്കാ​​റു​​ണ്ട്. ഈ​​യ​​ടു​​ത്തൊ​​രു ദി​​വ​​സം ഹ​​സീ​​ന​​യെ റോ​​ട്ടി​​ൽ ക​​ണ്ടു. 10 കയു​​​ടെ നോ​​ട്ട് ഞാ​​ൻ കൊ​​ടു​​ത്തു. ന​​മു​​ക്ക് മ​​നു​​ഷ്യ​​ത്തം വേ​​ണ്ടേ? എ​​ന്നി​​ട്ടും അ​​വ​​ൾ അ​​ട​​ങ്ങു​​ന്നി​​ല്ല.’’

അ​​യാ​​ളു​​ടെ പ്ര​​സം​​ഗം ക​​ർ​​ട്ട​​നു​​ പി​​ന്നി​​ൽ​​നി​​ന്ന് അ​​മീ​​ന കേ​​ൾ​​ക്കു​​ന്നു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​ൾ മു​​റു​​മു​​റ​​ുത്തു.

‘‘അ​​വ​​ന്റെ​​യൊ​​രു സാ​​മ​​ർ​​ഥ്യം.​ വെ​​ണ്ണ​​പു​​ര​​ട്ടു​​ന്നു. ത​​ൻ​​കാ​​ര്യം നേ​​ടാ​​ൻ അ​​വ​​ൻ അ​​ള്ളാ​​യെ​​യും ഇ​​റ​​ക്കി​​ക്കൊ​​ണ്ടു​​വ​​രും. ഖുർആൻ ഏ​​റ്റു​​ചൊ​​ല്ലും.

ആ ​​പാ​​വം പെ​​ണ്ണി​​നും മ​​ക്ക​​ൾ​​ക്കും വി​​ശ​​പ്പ​​ാറ്റാ​​ൻ വ​​ല്ല​​തും കൊ​​ടു​​ക്കു​​മോ? ഇ​​ല്ല, അ​​ള്ളാ! എ​​ന്നാ​​ണി​​വ​​ന്ന് ന​​ല്ല​​ബു​​ദ്ധി തോ​​ന്നി​​ക്കു​​ക?’’

മു​​ത​​വ​​ല്ലി കോ​​ട്ടെ​​ടു​​ത്ത് ധ​​രി​​ച്ചു... ചെ​​രി​​പ്പി​​ട്ടു. ഇ​​റ​​ങ്ങി. ‘‘ന​​മു​​ക്ക് പ്രി​​ൻ​​സ​​സ് ഹോ​​ട്ട​​ലി​​ലേ​​ക്ക് പോ​​വാം’’, യാ​​ക്കൂ​​ബ് പ​​റ​​ഞ്ഞു. ഭ​​ക്ഷ​​ണ​​ത്തി​​ൽ താ​​ൽ​​പ​​ര്യ​​മി​​ല്ലാ​​ത്ത മു​​ത​​വ​​ല്ലി കൂ​​ടു​​ത​​ൽ ന​​ല്ല ഹോ​​ട്ട​​ൽ നി​​ർ​​ദേ​​ശി​​ച്ചു. മു​​ത​​വ​​ല്ലി തി​​രി​​ഞ്ഞു​​നി​​ന്നു വി​​ളി​​ച്ചു​​പ​​റ​​ഞ്ഞു:

‘‘അ​​മീ​​നാ, വാ​​തി​​ല​​ട​​ക്ക് ഞാ​​ൻ പു​​റ​​ത്തു​​പോ​​ക​​യാ​​ണ്. വ​​രാ​​ൻ വൈ​​കും.’’

അ​​മീ​​ന മു​​റു​​മു​​റ​​ത്തു. ‘‘മു​​ത​​വ​​ല്ലി​​യാ​​ണു​​പോ​​ലും മു​​ത​​വ​​ല്ലി! അ​​ഞ്ചു​​നേ​​രം ന​​മാ​​സ്​​​പോ​​ലും നേ​​രേചൊവ്വേ ചെ​​യ്യു​​ന്നു​​ണ്ടോ? ദു​​ശ്ശീ​​ല​​ങ്ങ​​ളൊ​​ന്നും വേ​​ണ്ടെ​​ന്നു​​വെ​​ച്ചി​​ട്ടി​​ല്ല. മു​​ത​​വ​​ല്ലി​​സ്ഥാ​​നം തു​​ല​​യ​​ട്ടെ.’’

പ​​ള്ളി​​യി​​ൽ ഒ​​രു പ്രേ​​തം​​പോ​​ലെ ഇ​​രി​​ക്കു​​ന്ന സ്ത്രീ ​​അശറഫ് ആ​​ണ്. മൂ​​ന്നു പെ​​ൺ​​മ​​ക്ക​​ൾ. അ​​മീ​​ന ഓ​​ർ​​ത്തു. ‘‘എ​​ന്താ​​ണ​​വ​​ൾ ചെ​​യ്ത കു​​റ്റം? മൂ​​ന്നു പെ​​ൺ​​മ​​ക്ക​​ളെ തു​​രു​​തു​​​രെ പെ​​​റ്റെ​​ന്ന​​ത് അ​​വ​​ളു​​ടെ തെ​​റ്റാ​​ണോ? റൊ​​ട്ടി​​യു​​ണ്ടാ​​ക്കും​​പോ​​ലെ കു​​ട്ടി​​ക​​ളെ ഇ​​ഷ്ടം​​പോ​​ലെ ഉ​​ണ്ടാ​​ക്കാ​​ൻ പ​​റ്റു​​മോ...ഥൂ...’’ അ​​മീ​​ന വീ​​ടി​​ന്റെ പി​​ന്നാ​​മ്പു​​റ​​ത്ത് മ​​തി​​ലി​​നോ​​ട് തൊ​​ട്ട് ക​​ല്ലു​​ക​​ൾ അ​​ടു​​ക്കി​​യി​​ട്ടു​​ണ്ട്. ക​​യ​​റി​​നി​​ന്ന് പ​​ള്ളി​​യി​​ലെ കാ​​ര്യ​​ങ്ങ​​ൾ ശ്ര​​ദ്ധി​​ക്കാ​​റു​​ണ്ട്.

അ​​വ​​ൾ അ​​വി​​ടെ​​ ക​​യ​​റിനി​​ന്നു​​ നോ​​ക്കി. ന​​മാ​​സ് ക​​ഴി​​ഞ്ഞ് ആ​​ളു​​ക​​ൾ പോ​​വു​​ന്നു. പ​​ള്ളി​​യു​​ടെ വ​​ട​​ക്കു​​ഭാ​​ഗ​​ത്തു​​ള്ള ഹാ​​ളി​​ൽ അശറഫ് ചൂ​​ളി​​പ്പി​​ടി​​ച്ചി​​രി​​ക്കു​​ന്നു. ത​​ല​​ മൂ​​ടി​​യി​​രി​​ക്കു​​ന്നു. സാ​​രി​​ത്ത​​ല​​പ്പു​​കൊ​​ണ്ട് മ​​ടി​​യി​​ലെ​​ കു​​ഞ്ഞി​​നെ പു​​ത​​പ്പി​​ച്ചി​​രി​​ക്കു​​ന്നു. ഹ​​സീ​​ന അ​​മ്മ​​യെ​​ത്തൊ​​ട്ട് ഇ​​രി​​പ്പുണ്ട്. മൂ​​ന്നു​​വ​​യ​​സ്സു​​ള്ള ഹ​​ബീ​​ബ പാ​​തി​​നി​​ല​​ത്തും പാ​​തി അ​​മ്മ​​യു​​ടെ മ​​ടി​​യി​​ലു​​മാ​​യി ത​​ണു​​പ്പ​​ക​​റ്റാ​​ൻ പാ​​ടു​​പെ​​ടു​​ന്നു. ന​​മാ​​സി​​നെ​​ത്തി​​യ​​വ​​ർ അ​​വ​​രു​​ടെ നേ​​രെ ഒ​​ന്നു​​നോ​​ക്കി ഒ​​ന്നും മി​​ണ്ടാ​​തെ ഇ​​റ​​ങ്ങി​​പ്പോ​​വു​​ന്നു. പ​​ള്ളി​​ക്ക​​ടു​​ത്തു​​ള്ള വീ​​ടു​​ക​​ളി​​ൽ​​നി​​ന്ന് ബി​​രി​​യാ​​ണി​​യു​​ടെ​​യും ക​​റി​​ക​​ളു​​ടെ​​യും മ​​ണം പൊ​​ങ്ങു​​ന്നു​​ണ്ട്.

ര​​ണ്ടു​​ നാ​​ളാ​​യി പെ​​യ്യു​​ന്ന മ​​ഴ അശറഫിന്‍റെ ഉ​​ള്ളി​​ലെ തീ ​​കെ​​ടു​​ത്തി​​യി​​ട്ടി​​ല്ല. എ​​ല്ലി​​ലൂ​​ടെ തു​​ള​​ച്ചു​​ക​​യ​​റു​​ന്ന ത​​ണു​​പ്പി​​ന് അ​​വ​​ളു​​ടെ ഉ​​ള്ളി​​ലെ ഊ​​ർ​​ജം കെ​​ടു​​ത്താ​​ൻ ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ആ​​ണി ത​​റ​​ച്ചു​​ക​​യ​​റും​​പോ​​ലെ ത​​റ​​ച്ചു​​ക​​യ​​റു​​ന്ന വി​​ശ​​പ്പ് അ​​വ​​ളെ ത​​ള​​ർ​​ത്തു​​ന്നില്ല. അ​​ള്ളാ​​ഹുവി​​ന്റെ കൊ​​ട്ടാ​​ര​​വാ​​തി​​ൽ​​ക്ക​​ൽ അ​​വ​​ൾ മു​​ട്ടി​​ക്കൊ​​ണ്ടി​​രി​​ക്ക​​യാ​​ണ്. ത​​ന്റെ കു​​ഞ്ഞു​​ങ്ങ​​ൾ​​ക്ക് നീ​​തി​​കി​​ട്ടാ​​ൻ വേ​​ണ്ടി താ​​ൻ ചെ​​യ്യാ​​ത്ത കു​​റ്റ​​ത്തി​​ന് എ​​ന്തി​​നി​​ങ്ങ​​നെ ശി​​ക്ഷ കി​​ട്ടു​​ന്നു എ​​ന്ന് അ​​വ​​ൾ​​ക്ക് മ​​ന​​സ്സി​​ലാ​​വു​​ന്നി​​ല്ല. കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ള​​ർ​​ത്ത മു​​ഖ​​ങ്ങ​​ൾ കാ​​ണു​​മ്പോ​​ൾ, അ​​വ​​ർ​​ക്കു​​വേ​​ണ്ടി എ​​ന്തും സ​​ഹി​​ക്കാ​​മെ​​ന്ന ക​​രു​​ത്തോ​​ടെ കാ​​ത്തി​​രി​​ക്ക​​യാ​​ണ്. മ​​ടി​​യി​​ലു​​ള്ള കു​​ഞ്ഞി​​ന് രോ​​ഗം മൂ​​ർ​​ച്ഛി​​ച്ചി​​രി​​ക്ക​​യാ​​ണ്. മൂ​​ക്ക​​ട​​ഞ്ഞ് ശ്വ​​സി​​ക്കാ​​നും ക്ലേ​​ശി​​ക്കു​​ന്നു. നെ​​ഞ്ചു​​പൊ​​ങ്ങു​​ക​​യും താ​​ഴു​​ക​​യും ചെ​​യ്യു​​മ്പോ​​ൾ വാ​​രി​​ക്ക​​ടു​​ത്ത് ര​​ണ്ട് കു​​ഴി​​ക​​ളു​​ണ്ടാ​​വു​​ന്നു. ക​​ണ്ണി​​ൽ പീ​​ള​​യ​​ടി​​ഞ്ഞി​​രി​​ക്കു​​ന്നു. അ​​തി​​ന്റെ ദേ​​ഹം ചു​​ട്ടു​​പൊ​​ള്ളു​​ന്നു, പ​​നി​​കൊ​​ണ്ട്.

‘മു​​ന്നി’ പി​​റ​​ന്ന​​തോ​​ടെ​​യാ​​ണ് അ​​വ​​ളു​​ടെ ജീ​​വി​​തം ന​​ര​​ക​​മാ​​യ​​ത്. അ​​വ​​ൾ ര​​ണ്ട് പെ​​ൺ​​കു​​ട്ടി​​ക​​ളെ പെ​​റ്റ​​പ്പോ​​ൾ യാ​​ക്കൂ​​ബ് നി​​രാ​​ശ​​നാ​​യെ​​ങ്കി​​ലും വീ​​ടു​​വി​​ട്ടി​​രു​​ന്നി​​ല്ല. മൂ​​ന്നാ​​മ​​ത്തേ​​തും പെ​​ണ്ണാ​​യ​​പ്പോ​​ൾ അ​​യാ​​ൾ ക​​ട​​ന്നു​​ക​​ള​​ഞ്ഞു. ആ​​ശുപ​​ത്രി​​യി​​ലേ​​ക്ക് പി​​ന്നെ തി​​രി​​ഞ്ഞു​​നോ​​ക്കി​​യി​​ല്ല.

അ​​യാ​​ൾ അ​​മ്മ​​യു​​ടെ വീ​​ട്ടി​​ൽ​​പോ​​യി. അ​​വ​​ൾ ആ​​ശു​​​പ​​ത്രി​​യി​​ൽ​​നി​​ന്ന് പോ​​ന്ന് വീ​​ട്ടി​​ലെ​​ത്തി​​യ​​പ്പോ​​ൾ അ​​യാ​​ളി​​ല്ലെ​​ന്നു മാ​​ത്ര​​മ​​ല്ല, ഭ​​ക്ഷ​​ണ​​ത്തി​​നു​​വേ​​ണ്ട​​തും ഇ​​ല്ലാ​​യി​​രു​​ന്നു. അ​​യാ​​ളെ മ​​യ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കാ​​ൻ അ​​വ​​ൾ ക​​ഴി​​വ​​ത് ശ്ര​​മി​​ച്ചു. കു​​ഞ്ഞി​​നെ ചു​​മ​​ലി​​ലി​​ട്ട് മാ​​ർ​​ക്ക​​റ്റി​​ലേ​​ക്ക് പോ​​വു​​മ്പോ​​ൾ ഓ​​ട്ടോ​​റി​​ക്ഷാ സ്റ്റാ​​ൻഡിലേ​​ക്ക് പോ​​യി അ​​യാ​​ളു​​ടെ കാ​​ൽ​​ക്ക​​ൽ​​വീ​​ണ് ക​​ര​​ഞ്ഞു. അ​​ൽ​​പം ദ​​യ​​ക്കു​​വേ​​ണ്ടി യാ​​ചി​​ച്ചു. എ​​ല്ലാം വെ​​റു​​തെ​​യാ​​യി. അ​​യാ​​ൾ അ​​വ​​ളെ ഗൗ​​നി​​ച്ച​​തേ​​യി​​ല്ല.

കു​​ഞ്ഞു​​ങ്ങ​​ളു​​ടെ വി​​ശ​​പ്പ​​ട​​ക്കാ​​ൻ ഒ​​ന്നു​​മി​​ല്ലാ​​താ​​യ​​പ്പോ​​ൾ അ​​വ​​ൾ സു​​ലേ​​ഖാ​​ ബീ​​ഗ​​ത്തി​​ന്റെ വീ​​ട്ടി​​ൽ പ​​ണി​​ക്കു​​ പോ​​കാ​​ൻ തു​​ട​​ങ്ങി. രാ​​വി​​ലെ മു​​ത​​ൽ വൈ​​കും​​വ​​രെ അ​​വി​​ടെ പ​​ണി​​യു​​ണ്ട്. കൊ​​ച്ചു​​കു​​ഞ്ഞി​​നെ നോ​​ക്കാ​​ൻ ഹ​​സീ​​ന​​യെ ഏ​​ൽ​​പി​​ച്ച് പ​​ണി​​ക്കു​​പോ​​യി. -സുലേഖ ബീഗം ദിവസം മുഴുവൻ പുസ്തകങ്ങൾ വായിക്കുന്നു, ഭർത്താവ് ഏതോ ഒാഫിസിൽ ജോലി ചെയ്യുന്നു. മക്കൾ രണ്ടുപേർ കോളജ് വിദ്യാഭ്യാസമുള്ളവർ-

ഒരുനാൾ സുലേഖാ ബീഗം ഭർത്താവിനെന്ത് ജോലിയാണെന്ന് അശറഫിനോട് ചോ​​ദി​​ച്ചു. ഓ​​ട്ടോ​​റി​​ക്ഷ ഡ്രൈ​​വ​​റാ​​ണെ​​ന്നു​​ പ​​റ​​ഞ്ഞ​​പ്പോ​​ൾ ‘‘ന​​ല്ല വ​​രു​​മാ​​ന​​മു​​ണ്ടാ​​വു​​മ​​ല്ലോ, പി​​ന്നെ​​ന്തി​​നാ​​ണ് നീ ​​പ​​ണി​​ക്കു​​വ​​രു​​ന്ന​​ത്?’’ അശറഫിന്‍റെ ജീ​​വി​​ത​​ക​​ഥ കേ​​ട്ട് സു​​ലേ​​ഖാ​​ബീ​​ഗം അ​​മ്പ​​ര​​ന്നു. ഇ​​ക്കാ​​ല​​ത്തും ഇ​​ങ്ങ​​നെ​​യു​​ള്ള ആ​​ണു​​ങ്ങ​​ളു​​ണ്ടോ? പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് എ​​ല്ലാ വി​​ഷ​​യ​​ത്തി​​ലും ആ​​ൺ​​കു​​ട്ടി​​ക​​ളോ​​ടൊ​​പ്പ​​മു​​ള്ള പ​​രി​​ഗ​​ണ​​ന​​യാ​​ണ് ഖുർആനി​​ൽ വി​​ധി​​ച്ചി​​ട്ടു​​ള്ള​​തെ​​ന്നും പ്ര​​വാ​​ച​​ക​​ന് ര​​ണ്ട് പെ​​ൺ​​മ​​ക്ക​​ളാ​​യി​​രു​​ന്നു​​വെ​​ന്നും ഒ​​രു മ​​ക​​ൻ പി​​റ​​ന്നെ​​ങ്കി​​ലും മ​​രി​​ച്ചു​​പോ​​യെ​​ന്നും പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് തു​​ല്യ​​മാ​​യ സ്വ​​ത്ത​​വ​​കാ​​ശം ഉ​​ണ്ടെ​​ന്നാ​​ണ് ഖുർആ​​നി​​ലെ നി​​ർ​​ദേ​​ശ​​മെ​​ന്നു​​മു​​ള്ള അ​​റി​​വു​​ക​​ൾ സു​​ലേ​​ഖ​​യി​​ൽ​​നി​​ന്നാ​​ണ് അശറഫിന് കി​​ട്ടി​​യ​​ത്. പ​​ള്ളി​​യി​​ൽ കൊ​​ടു​​ക്കാ​​ൻ ഒ​​രു അ​​പേ​​ക്ഷ എ​​ഴു​​തി​​ക്കൊ​​ടു​​ത്ത​​തും സു​​ലേ​​ഖാ​​ ബീ​​ഗ​​മാ​​ണ്.

പെ​​റ്റീ​​ഷ​​നും കൈ​​യി​​ലേ​​ന്തി​​ക്കൊ​​ണ്ട് നാ​​ല​​ഞ്ചു​​ത​​വ​​ണ മു​​ത​​വ​​ല്ലി​​യു​​ടെ ഗൃ​​ഹ​​ത്തി​​ൽ അ​​വ​​ൾ പോ​​യി. അ​​ദ്ദേ​​ഹ​​ത്തെ കാ​​ണാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. പി​​ന്നെ​​യൊ​​രു നാ​​ൾ അ​​ദ്ദേ​​ഹം വ​​സ​​തി​​യി​​ൽ​​നി​​ന്നി​​റ​​ങ്ങു​​മ്പോ​​ൾ ഹ​​ര​​ജി കൈ​​യി​​ൽ ഏ​​ൽ​​പി​​ച്ചു. അ​​ദ്ദേ​​ഹ​​മ​​ത് നോ​​ക്കാ​​തെ പോ​​ക്ക​​റ്റി​​ൽ തി​​രു​​കി. പി​​ന്നെ ര​​ണ്ടാ​​ഴ്ച ക​​ഴി​​ഞ്ഞി​​ട്ടും മു​​ത​​വ​​ല്ലി അ​​വ​​ളെ വി​​ളി​​ക്കാ​​തി​​രു​​ന്ന​​പ്പോ​​ൾ അ​​വ​​ൾ വീ​​ണ്ടും അ​​ദ്ദേ​​ഹ​​ത്തി​​ന്റെ വ​​സ​​തി​​യി​​ൽ​​പോ​​യി. അ​​ദ്ദേ​​ഹം അ​​വി​​ടെ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. അ​​മീ​​ന അ​​​വ​​ളോ​​ട് പ​​റ​​ഞ്ഞു, ഗ​​ർ​​ഭം ധ​​രി​​ക്കു​​ന്ന​​ത് ത​​ട​​യാ​​ൻ ഓ​​പ​​റേ​​ഷ​​ൻ ചെ​​യ്യു​​ന്ന​​തി​​നെ​​പ്പ​​റ്റി സു​​ലേ​​ഖാ​​ ബീ​​ഗ​​ത്തോ​​ട് ചോ​​ദി​​ച്ച​​റി​​യ​​ണ​​മെ​​ന്ന്. അ​​പ്പോ​​ഴേ​​ക്ക് മു​​ത​​വ​​ല്ലി ക​​യ​​റി​​വ​​ന്നു. അ​​വ​​ളെ ക​​ണ്ട​​പ്പോ​​ൾ പ​​റ​​ഞ്ഞു. പെ​​റ്റീ​​ഷ​​ൻ ന​​ഷ്ട​​പ്പെ​​ട്ടെ​​ന്ന്. ‘‘വേ​​ണെ​​ങ്കി​​ൽ ഒ​​രെ​​ണ്ണം വീ​​ണ്ടും കൊ​​ണ്ടു​​വാ...’’

അശറഫ് ക​​ഷ്ട​​പ്പെ​​ട്ട് പ​​ണി​​യെ​​ടു​​ത്തു. കു​​ട്ടി​​ക​​ളു​​ടെ വി​​ശ​​പ്പ​​ട​​ക്കാ​​ൻ എ​​ത്ര പാ​​ടു​​പെ​​ടാ​​നും അ​​വ​​ൾ ഒ​​രു​​ക്ക​​മാ​​യി​​രു​​ന്നു. മു​​ന്നി​​ക്ക് ന​​ല്ല​​പോ​​ലെ ആ​​ഹാ​​രം കൊ​​ടു​​ത്തി​​രു​​ന്നെ​​ങ്കി​​ലും അ​​വ​​ൾ ശോ​​ഷി​​ച്ചു​​വ​​ന്നു. കൈയും കാ​​ലു​​​മൊ​​ക്കെ എ​​ല്ലു​​ന്തി വ​​ടി​​പോ​​ലാ​​യി. വ​​യ​​റ് വീ​​ർ​​ത്തു​​വ​​ന്നു. രാ​​ത്രി​​യും പ​​ക​​ലും ക​​ര​​ച്ചി​​ൽത​​ന്നെ. കു​​ട്ടി​​ക്ക് രോ​​ഗ​​ത്തി​​നു മ​​രു​​ന്നാ​​ണ് വേ​​ണ്ടി​​യി​​രു​​ന്ന​​ത്, ആ​​ഹാ​​ര​​ത്തേ​​ക്കാ​​ളേ​​റെ. ഇ​​ൻ​​ജ​​ക്ഷ​​ൻ, ഗു​​ളി​​ക, ടോ​​ണി​​ക്... ഇ​​തി​​നൊ​​ക്കെ വ​​ലി​​യ വി​​ല. ഡോ​​ക്ട​​ർ​​ക്ക് വ​​ലി​​യ ഫീ​​സ്.

സു​​ലേ​​ഖാ​​ബീ​​ഗം വേ​​റൊ​​രു പെ​​റ്റീ​​ഷ​​ൻ എ​​ഴു​​തി​​ക്കൊ​​ടു​​ത്തു. അ​​തും​​കൊ​​ണ്ട് നാ​​ല​​ഞ്ചു​​ത​​വ​​ണ അ​​ദ്ദേ​​ഹ​​ത്തെ കാ​​ണാ​​ൻ പോ​​യി. അ​​​ദ്ദേ​​ഹം അ​​വി​​ടെ ഉ​​ണ്ടാ​​വാ​​റി​​ല്ല.

അ​​തി​​നി​​ട​​ക്ക് അ​​വ​​ൾ കേ​​ട്ടു; യാ​​ക്കൂ​​ബ് സ്ഥ​​ലം വി​​ട്ടി​​രി​​ക്കു​​ന്നു. കെ​​ട്ടി​​യ​​വ​​ളെ​​യും കു​​ട്ടി​​ക​​ളെ​​യും ഉ​​പേ​​ക്ഷി​​ച്ചു ക​​ട​​ന്നു​​ക​​ള​​യു​​ന്ന ഒ​​രാ​​ണൊ​​രു​​ത്ത​​നോ​​ട് ആ​​ർ​​ക്കു​​മി​​ല്ല വെ​​റു​​പ്പ്. ആ​​ണാ​​യി പി​​റ​​ന്ന​​വ​​ൻ​ ചെ​​യ്യു​​ന്ന​​തെ​​ല്ലാം ശ​​രി. കു​​ടും​​ബ​​ത്തെ പ​​ട്ടി​​ണി​​ക്കി​​ട്ടാ​​ലും ചോ​​ദി​​ക്കാ​​നാ​​രു​​മി​​ല്ല.

ബാനു മുഷ്താഖ്

മു​​ന്നി വേ​​ണ്ടും​പോ​​ലു​​ള്ള ചി​​കി​​ത്സ കി​​ട്ടാ​​തെ മെ​​ലി​​ഞ്ഞു​​ണ​​ങ്ങി​​ക്കൊ​​ണ്ടി​​രു​​ന്നു. ആ​​റു​​മാ​​സ​​മാ​​കു​​മ്പോ​​ഴേ​​ക്ക് അ​​വ​​ൾ വെ​​റും എ​​ല്ലും തോ​​ലു​​മാ​​യി. ആ​​യി​​ട​​ക്ക് അ​​വ​​ൾ കേ​​ട്ടു, യാ​​ക്കൂ​​ബ് മ​​ട​​ങ്ങി​​യെ​​ത്തി​​യി​​രി​​ക്കു​​ന്നെ​​ന്ന്. അ​​വ​​ൾ ഓ​​ട്ടോ സ്റ്റാ​​ൻ​​ഡി​​ലേ​​ക്ക് പോ​​യി. അ​​വ​​ളെ ക​​ണ്ട​​യു​​ട​​നെ അ​​യാ​​ൾ മു​​ങ്ങി.

ര​​ണ്ടാം​​ത​​വ​​ണ അ​​വ​​ൾ സൂ​​ത്ര​​ത്തി​​ൽ ഓ​​ട്ടോ​​യു​​ടെ പി​​ന്നി​​ലൂ​​ടെ ചെ​​ന്ന് അ​​തി​​ൽ ക​​യ​​റി​​യി​​രു​​ന്നു, കു​​ട്ടി​​ക​​ളോ​​ടൊ​​പ്പം. ഒ​​ര​​ക്ഷ​​രം മി​​ണ്ടാ​​തെ അ​​യാ​​ൾ ഓ​​ട്ടോ ഓ​​ടി​​ച്ചു. അ​​വ​​ളു​​ടെ കു​​ടി​​ലി​​ന​​ടു​​ത്തു​​ള്ള സ്റ്റോ​​പ്പി​​ൽ നി​​ർ​​ത്തി. ‘‘നാ​​ണ​​മി​​ല്ല​​ല്ലോ നി​​ന്റെ പെ​​ൺ​​പ​​ട​​യെ​​യുംകൊ​​ണ്ട് പ​​ട്ടി​​യെ​​പ്പോ​​ലെ ചു​​റ്റി​​ക്ക​​റ​​ങ്ങാ​​ൻ. പെ​​ണ്ണാ​​യാ​​ലൊ​​രിത്തി​​രിയെങ്കിലും നാ​​ണോം മാ​​നോം വേ​​ണം.’’ അ​​യാ​​ൾ നീ​​ട്ടി​​ത്തു​​പ്പി. കു​​ട്ടിക​​ളെ പി​​ടി​​ച്ചി​​റ​​ക്കി​​ നി​​ർ​​ത്തി. കു​​ട്ടി​​ക​​ളെ എ​​ന്തു​​ചെ​​യ്യാ​​ൻ പോ​​കു​​ന്നു എ​​ന്ന പേ​​ടി​​യോ​​ടെ അ​​വ​​ളി​​റ​​ങ്ങി. ഉ​​ട​​നെ അ​​യാ​​ൾ ഓ​​ട്ടോ ഓ​​ടി​​ച്ചു​​പോ​​യി. ക​​ര​​യു​​ന്ന കു​​ട്ടി​​ക​​ളെ അ​​വ​​ൾ കെ​​ട്ടി​​പ്പി​​ടി​​ച്ചു.

മ​​റ്റൊ​​രു വ​​ഴി​​യുമി​​ല്ലാ​​ത്ത​​തു​​കൊ​​ണ്ട് പ​​ള്ളി​​ക്ക​​മ്മി​​റ്റി​​ക്കും മു​​ത​​വ​​ല്ലി​​ക്കും അ​​വ​​ൾ അ​​പേ​​ക്ഷ​​ക​​ൾ കൊ​​ടു​​ത്തു​​കൊ​​ണ്ടി​​രു​​ന്നു. മ​​റ്റൊ​​ന്നും​​വേ​​ണ്ട, കു​​ട്ടി​​യു​​ടെ ചി​​കി​​ത്സ​​ക്ക് കു​​റ​​ച്ച് പ​​ണം മാ​​ത്രം മ​​തി​​യെ​​ന്ന​​വ​​ൾ യാ​​ചി​​ച്ചു. ‘‘പി​​ന്നെ വാ...​​ പി​​ന്നെ വാ’’ ​​എ​​ന്ന് ഓ​​രോ​​ത​​വ​​ണ​​യും അ​​വ​​ർ അ​​വളെ ഒ​​ഴി​​വാ​​ക്കി.

ഒ​​രു​​നാ​​ൾ അ​​വ​​ൾ കേ​​ട്ടു. യാ​​ക്കൂ​​ബ് വേ​​റെ ക​​ല്യാ​​ണം ക​​ഴി​​ക്കാ​​ൻ ഒ​​രു​​ങ്ങി​​യി​​രി​​ക്കയാ​​ണെ​​ന്ന്. അ​​യാ​​ൾ​​ക്ക് ഒ​​രു മ​​ക​​ൻ വേ​​ണം. ഓ​​​ട്ടോ ഓ​​ടി​​ക്കാ​​ൻ ഒ​​രാ​​ൺ​​കു​​ട്ടി വേ​​ണം. അ​​വ​​ൾ രാ​​പ്പ​​ക​​ൽ ക​​ണ്ണീ​​രൊ​​ഴു​​ക്കി. മു​​ത​​വ​​ല്ലി​​യെ കാ​​ണാ​​ൻ​​പോ​​യി. അ​​യാ​​ൾ രു​​ഷ്ട​​നാ​​യി.

‘‘അ​​വ​​ൻ എ​​ന്ത് തെ​​റ്റാ​​ണ് ചെ​​യ്ത​​ത്. മറ്റൊരു നിക്കാഹ് കഴിച്ചു; അ​ത്ര തന്നെ. അ​​വൻ ഒ​​രു പെ​​ണ്ണി​​ന്റെ കൂ​​ടെ ഒ​​ളി​​ച്ചോ​​ടി​​പ്പോ​​യി​​ല്ല​​ല്ലോ? നി​​യ​​മ​​പ്ര​​കാ​​രം നി​​ക്കാ​​ഹ് ചെയ്തു. ശ​​രീ​​അത്ത് നി​​യ​​മ​​പ്ര​​കാ​​രം ഒ​​രു​​വ​​ന് നാ​​ല് വി​​വാ​​ഹം ന​​ട​​ത്താം. നാ​​ലു പെ​​ണ്ണി​​നെ...​​ നി​​ന​​ക്കെ​​ന്തി​​നാ​​ണ് അ​​സൂ​​യ? ഈ ​​പെ​​ണ്ണു​​ങ്ങ​​​ളെ​​ല്ലാം ഒ​​രു​​പോ​​ലെ. എ​​ല്ലാം അ​​സൂ​​യ​​ക്കാ​​രി​​ക​​ൾ.’’ അമീന കേ​​ൾ​​ക്കു​​ന്നു​​ണ്ടെ​​ന്ന് അ​​റി​​ഞ്ഞു​​കൊ​​ണ്ടു​​ത​​ന്നെ. കു​​ഞ്ഞി​​നെ മു​​ല​​യൂ​​ട്ടു​​ക​​യാ​​യി​​രു​​ന്ന ആ​​മി​​ന ഓ​​ർ​​ത്തു.

‘‘തു​​ല​​ഞ്ഞു​​പോ​​ട്ടെ ഈ ​​ആ​​ണു​​ങ്ങ​​ൾ.’’ നാ​​ളെ കു​​ട്ടി​​ക​​ളെ​​യും കൂ​​ട്ടി ഇ​​ര​​ക്കാ​​നി​​റ​​​ങ്ങേ​​ണ്ടു​​ന്ന സ്ഥി​​തി ത​​നി​​ക്കു​​മു​​ണ്ടാ​​കാ​​മെ​​ന്ന​​വ​​ൾ​​ക്ക് തോ​​ന്നി.

അശറഫ് പ​​റ​​ഞ്ഞു. അ​​യാ​​ൾ ഒ​​ന്ന​​ല്ല ആ​​യി​​രം നി​​ക്കാ​​ഹ് ക​​ഴി​​ച്ചോ​​ട്ടെ. സു​​ഖ​​മാ​​യി വാ​​ഴ​​ട്ടെ. എ​​നി​​ക്ക് അ​​സൂ​​യ​​യി​​ല്ല. പ​​ക്ഷേ, മു​​ത​​വ​​ല്ലി സാ​​ഹെ​​ബ്, എ​​ന്റെ കു​​ഞ്ഞ് മ​​രി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ക​​യാ​​ണ്. അ​​തി​​ന് മ​​രു​​ന്ന് വാ​​ങ്ങാ​​നെ​​ങ്കി​​ലും...’’ മു​​ഴു​​മി​​ക്കാ​​ൻ മു​​ത​​വ​​ല്ലി സ​​മ്മ​​തി​​ച്ചി​​ല്ല. ‘‘നോ​​ക്ക്, ‘മൗ​​ത്തും ഹ​​യാ​​ത്തും’ (മ​​ര​​ണ​​വും ജ​​ന​​ന​​വും) ഒ​​ക്കെ അ​​ള്ളാ​​യു​​ടെ ക​​യ്യി​​ലാ​​ണ്. പാ​​റ പൊ​​ളി​​ഞ്ഞ് ത​​ല​​യി​​ൽ വീ​​ണാ​​ലും അ​​ല്ലാ​​ഹു നി​​ശ്ച​​യി​​ച്ചാ​​ൽ മ​​രി​​ക്കി​​ല്ല. അ​​തു​​പോ​​ലെ ജീ​​വി​​ക്കു​​ന്ന​​തും അ​​ല്ലാ​​ഹു​​വി​​ന്റെ നി​​ശ്ച​​യ​​മ​​നു​​സ​​രി​​ച്ചാ​​ണ്. നി​​ന്റെ പെ​​ണ്ണ് ജീ​​വി​​ക്ക​​ണ​​മെ​​ന്നാ​​ണ് അ​​ല്ലാ​​ഹു​​വി​​ന്റെ നി​​ശ്ച​​യ​​മെ​​ങ്കി​​ൽ ജീ​​വി​​ക്കും. മ​​റി​​ച്ചാ​​ണെ​​ങ്കി​​ൽ മ​​രി​​ക്കും. അ​​തി​​ന് യാ​​ക്കൂ​​ബി​​നെ പ​​ഴി​​ക്കു​​ന്ന​​തെ​​ന്തി​​നാ​​ണ്?’’

അ​​വ​​ൾ വി​​ചാ​​രി​​ച്ചു. എ​​ല്ലാം അ​​ള്ളാ നി​​ശ്ച​​യി​​ക്കു​​ന്ന​​തു​​പോ​​ലെ ത​​ന്നെ​​യാ​​വാം. പ​​ക്ഷേ, കു​​ഞ്ഞി​​ന്റെ നി​​ല​​യ്ക്കാ​​ത്ത വ​​യ​​റി​​ള​​ക്ക​​ത്തി​​ന് മ​​രു​​ന്ന് കൊ​​ടു​​ക്ക​​ണം. അ​​തി​​നെ​​ന്തു​​വ​​ഴി?

പി​​ന്നീ​​ട് യാ​​ക്കൂ​​ബി​​നെ ക​​ണ്ട​​പ്പോ​​ൾ അ​​യാ​​ൾ പു​​തു​​മ​​ണ​​വാ​​ള​​ന്റെ ച​​മ​​യ​​ങ്ങ​​ളോ​​ടെ​​യാ​​ണ്. ഇ​​ര​​ക്കാ​​ൻ വ​​ന്ന​​വ​​ൾ​​ക്കെ​​ന്ന​​പോ​​ലെ ഒ​​രു പ​​ത്ത് രൂ​​പ നോ​​ട്ട് അ​​യാ​​ൾ ഇ​​ട്ടുകൊ​​ടു​​ത്തു.

അശറഫ് ഒ​​രു ക​​ല്ലു​​പോ​​ലെ നി​​ന്നു. കു​​ഞ്ഞി​​ന്റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ എ​​ന്തെ​​ങ്കി​​ലും വ​​ഴി ക​​ണ്ടേ ​​പ​​റ്റൂ.

സു​​ലേ​​ഖാ​​ ബീ​​ഗം പ​​റ​​ഞ്ഞു​​കൊ​​ടു​​ത്തു. നാ​​ല് ക​​ല്യാ​​ണം ക​​ഴി​​ക്കാ​​ൻ അ​​നു​​വാ​​ദ​​മു​​ള്ള​​ത് ചി​​ല പ്ര​​ത്യേ​​ക ഘ​​ട്ട​​ങ്ങ​​ളി​​ലാ​​ണ്. വ​​ലി​​യ യു​​ദ്ധ​​മു​​ണ്ടാ​​യി ആ​​ണു​​ങ്ങ​​ൾ ഒ​​ട്ടേറെ മ​​രി​​ച്ച് വി​​ധ​​വ​​ക​​ളു​​ടെ എ​​ണ്ണം കൂ​​ടി​​വ​​ന്നാ​​ൽ അ​​വ​​രെ ര​​ക്ഷി​​ക്കാ​​നാ​​ണ് ആ​​ണി​​ന് നാ​​ലു​​പേ​​രെ കെ​​ട്ടാ​​ൻ അ​​നു​​വാ​​ദ​​മു​​ള്ള​​ത്. ഭാ​​ര്യ​​ക്ക് ചി​​കി​​ത്സ​​യി​​ല്ലാ​​ത്ത മാ​​റാ​​രോ​​ഗം പി​​ടി​​പെ​​ട്ടാ​​ൽ, അ​​ല്ലെ​​ങ്കി​​ൽ കു​​ട്ടി​​ക​​ളു​​ണ്ടാ​​വി​​ല്ലെ​​ന്ന് തീ​​ർ​​ച്ച​​പ്പെ​​ട്ടാ​​ൽ ര​​ണ്ടാ​​മ​​ത് ഒ​​രു​​വ​​ളെ കെ​​ട്ടാം...

സു​​ലേ​​ഖാ​​ബീ​​ഗം തു​​ട​​രും​​മു​​മ്പ് അ​​വ​​ൾ പ​​റ​​ഞ്ഞു, ‘‘ഇ​​തൊ​​ന്നും എ​​ന്നെ ബാ​​ധി​​ക്കു​​ന്ന​​ത​​ല്ല​​ല്ലോ. എ​​നി​​ക്ക് കു​​ട്ടി​​ക​​ളി​​ല്ലേ! അ​​യാ​​ൾ ഞ​​ങ്ങ​​ളെ ഇ​​ര​​ക്കാ​​ൻ വി​​ട്ടു​​പോ​​യ​​ത് ശ​​രി​​യാ​​ണോ?’’

ബീ​​ഗം തു​​ട​​ർ​​ന്നു. ‘‘ഒ​​ന്നി​​ലേ​​റെ ഭാ​​ര്യ​​യു​​​ണ്ടെ​​ങ്കി​​ൽ ര​​ണ്ടു​​പേ​​രോ​​ടും ഒ​​രു​​പോ​​ലെ പെ​​രു​​മാ​​റ​​ണം. ഭ​​ക്ഷ​​ണം, വ​​സ്ത്രം എ​​ല്ലാം തു​​ല്യ​​മാ​​യി കൊ​​ടു​​ക്ക​​ണം. ഒ​​രു​​ രാ​​ത്രി ഒ​​രു​​വ​​ളു​​ടെ കൂ​​ടെ ക​​ഴി​​ഞ്ഞാ​​ൽ പി​​റ്റേ​​ന്ന് മ​​റ്റ​​വ​​ളു​​ടെ കൂ​​ടെ​​യാ​​വ​​ണം. എ​​ല്ലാ വി​​ഷ​​യ​​ത്തി​​ലും തു​​ല്യ​​ത പാ​​ലി​​ക്കാ​​നാ​​ണ് ശ​​രീഅ​​ത്ത് നി​​യ​​മി​​ച്ചി​​ട്ടു​​ള്ള​​ത്.’’

അശറഫ് പ​​റ​​ഞ്ഞു, ‘‘എ​​നി​​ക്ക് അ​​തൊ​​ന്നും വേ​​ണ്ട, കു​​ഞ്ഞി​​ന്റെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ മ​​രു​​ന്നി​​നു​​വേ​​ണ്ടി​​യു​​ള്ള കാ​​ശ് കി​​ട്ടി​​യാ​​ൽ മാ​​​ത്രം മ​​തി. അ​​ത് ത​​രാ​​ത്ത​​ത് തെ​​റ്റ​​ല്ലേ?’’

‘‘തെ​​റ്റു​​ത​​ന്നെ, സം​​ശ​​യ​​മി​​ല്ല,’’ ‘‘പി​​ന്നെ എ​​ന്താ​​ണ് മു​​ത​​വ​​ല്ലി സാ​​ഹി​​ബ് അ​​ത് ക​​ണ​​ക്കാ​​ക്കാ​​ത്ത​​ത്.’’ ബീ​​ഗം നി​​സ്സം​​ശ​​യ​​മാ​​യി പ​​റ​​ഞ്ഞു:

‘‘മു​​ത​​വ​​ല്ലി​​മാ​​രാ​​ണ് കു​​റ്റ​​ക്കാ​​ർ. ന​​മ്മു​​ടെ മി​​ക്ക ജ​​മാ​​അ​​ത്തു​​ക​​ളി​​ലെ​​യും മു​​ത​​വ​​ല്ലി​​മാ​​ർ​​ക്ക് നി​​യ​​മ​​മെ​​ന്തെ​​ന്ന​​റി​​ഞ്ഞു​​കൂ​​ടാ. അ​​റി​​ഞ്ഞാ​​ലും നി​​യ​​മം ന​​ട​​ത്താ​​ൻ അ​​വ​​ർ ഒ​​രു​​ക്ക​​മി​​ല്ല. നി​​യ​​മം കൈയിലെ​​ടു​​ക്കാ​​ന​​വ​​ർ​​ക്ക​​ധി​​കാ​​ര​​വു​​മി​​ല്ല. അ​​വ​​ർ പ​​റ​​യു​​ന്ന​​ത​​നു​​സ​​രി​​ക്കാ​​ൻ ആ​​ണു​​ങ്ങ​​ൾ ഒ​​രു​​ക്ക​​വു​​മി​​ല്ല. നി​​യ​​മ​​ത്തി​​ൽ അ​​വ​​ർ​​ക്ക് വേ​​ണ്ട​​തു​​മാ​​ത്രം ആ​​ണു​​ങ്ങ​​ൾ അ​​നു​​സ​​രി​​ക്കു​​ന്നു. പെ​​ണ്ണു​​ങ്ങ​​ളെ അ​​ടി​​മ​​ക​​ളാ​​ക്കി നി​​ർ​​ത്ത​​ണ​​മെ​​ന്ന​​തി​​ൽ എ​​ല്ലാ ആ​​ണു​​ങ്ങ​​ളും ഒ​​റ്റ​​ക്കെ​​ട്ടാ​​ണ്...

പെ​​ൺ​​കു​​ട്ടി​​ക​​ൾ​​ക്ക് കു​​ടും​​ബ​​സ്വ​​ത്തി​​ന​​വ​​കാ​​ശ​​മു​​ണ്ട്. ആ​​ണി​​നോ​​ട് പെ​​രു​​ത്ത​​പ്പെ​​ടാ​​നാ​​വി​​ല്ലെ​​ന്നു ക​​ണ്ടാ​​ൽ വി​​വാ​​ഹ​​മോ​​ച​​ന​​ത്തി​​ന് അ​​നു​​വ​​ദി​​ക്കു​​ന്ന​​താ​​ണ് നി​​യ​​മം. പു​​ന​​ർ​​വി​​വാ​​ഹ​​ത്തി​​നും അ​​നു​​വാ​​ദ​​മു​​ണ്ട്. ഇ​​സ്‍ലാം മ​​ത​​ത്തി​​ലെ നി​​യ​​മ​​ങ്ങ​​ൾ ആ​​ണി​​നും പെ​​ണ്ണി​​നും തു​​ല്യ​​ത ക​​ൽ​​പി​​ക്കു​​ന്നു. ഇ​​തൊ​​ന്നും അ​​റി​​യാ​​ത്ത മു​​ത​​വ​​ല്ലി​​മാ​​രെ ചെ​​രിപ്പൂ​​രി​​യെ​​ടു​​ത്ത് അ​​ടി​​ക്ക​​ണം. അ​​വ​​രോ​​ട് ഇ​​ര​​ന്നി​​ട്ടു​​ കാ​​ര്യ​​മി​​ല്ല... മ​​സ്ജി​​ദി​​ൽ ഒ​​രു അ​​പേ​​ക്ഷ കൊ​​ടു​​ത്ത്, പ​​ഞ്ചാ​​യ​​ത്ത് വി​​ളി​​ച്ചു​​കൂ​​ട്ടി എ​​ന്നെ വി​​ളി​​ക്ക്, ഞാ​​ൻ നി​​ന്റെ ആ​​ണൊ​​രു​​ത്ത​​നോ​​ടും മു​​ത​​വ​​ല്ലി​​യോ​​ടും ശ​​രീ​​അ​​ത്ത് എ​​ന്തെ​​ന്ന് വാ​​ദി​​ക്കാം. അ​​വ​​ർ ഗ​​തി​​യി​​ല്ലാ​​ത്ത പെ​​ണ്ണു​​ങ്ങ​​ളോ​​ട് ചെ​​യ്യു​​ന്ന​​ത് നീ​​തി​​യ​​ല്ലെ​​ന്ന് തു​​റ​​ന്ന​​ടി​​ക്കാം.’’

അശറഫ് നി​​ശ്ച​​യി​​ച്ചു. അ​​വ​​രോ​​ട് ഇ​​ര​​ക്കാ​​ൻ പോ​​യി​​ട്ട് കാ​​ര്യ​​മി​​ല്ല. മു​​ന്നി​​യു​​ടെ ജീ​​വ​​ൻ ര​​ക്ഷി​​ക്കാ​​ൻ എ​​ന്തെ​​ങ്കി​​ലും ചെ​​യ്തേ പ​​റ്റൂ. മു​​ന്നി കി​​ട​​ന്ന് പി​​ട​​യു​​ക​​യാ​​ണ്. ഹ​​സീ​​ന​​ക്കും ഹ​​ബീ​​ബ​​ക്കും ആ​​ഹാ​​ര​​മോ ത​​ണു​​പ്പു മാ​​റ്റാ​​ൻ വേ​​ണ്ട​​ത്ര ഉ​​ടു​​പ്പോ ഇ​​ല്ല. പ​​ള്ളി​​യി​​ൽ പോ​​യി പാ​​ടു​​കി​​ട​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത​​ങ്ങ​​നെ​​യാ​​ണ്.

പ​​ള്ളി​​യി​​ൽ ത​​ണു​​ത്തു​​വി​​റ​​ച്ച് അ​​വ​​ളും കു​​ട്ടി​​ക​​ളും ഇ​​രു​​ന്നു. മ​​ഴ പെ​​യ്യു​​ക​​യാ​​ണ്.

മ​​തി​​ലി​​നപ്പുറ​​ത്തു​​നി​​ന്ന് അമീന വി​​ളി​​ക്കുന്ന​​ത് അ​​വ​​ൾ കേ​​ട്ടു. ‘‘അശറഫ് ഇ​​ങ്ങോ​​ട്ട് വാ... ​​വേ​​ഗം വാ... ​​ഇ​​താ കു​​റ​​ച്ച് റൊ​​ട്ടി.’’ ശ​​രി​​ക്കും അമീന വി​​ളി​​ച്ച​​തോ വി​​ളി​​ച്ചു​​വെ​​ന്ന് തോ​​ന്നി​​യ​​തോ. ഏ​​താ​​യാ​​ലും മു​​ന്നി​​യെ നെ​​ഞ്ചി​​ല​​ട​​ക്കി അ​​വ​​ൾ എ​​ഴു​​ന്നേ​​റ്റു. അ​​പ്പോ​​ഴ​​താ മ​​സ്ജി​​ദി​​ന്റെ ഗേ​​റ്റ് തു​​റ​​ക്കു​​ന്നു. മു​​ത​​വ​​ല്ലി സാ​​ഹി​​ബും യാ​​ക്കൂ​​ബു​​മാ​​ണ്. പ​​ള്ളി​​യു​​ടെ പ​​ടി​​യി​​ലേ​​ക്കെ​​ത്തു​​ന്നു...

അമീ​​ന മ​​തി​​ലി​​നു പി​​ന്നി​​ലേ​​ക്ക് മാ​​റി​​യെ​​ന്ന് അശറഫ് ക​​ണ്ടു. അശറഫ് മു​​ന്നി​​യെ​​യും നെ​​ഞ്ച​​ത്ത​​ടു​​ക്കി പ​​തു​​ക്കെ ആ ​​ആ​​ണു​​ങ്ങ​​ളു​​ടെ മു​​ന്നി​​ലേ​​ക്ക് നീ​​ങ്ങി. മു​​ത​​വ​​ല്ലി ഏ​​റ്റ​​വും മു​​ക​​ളി​​ലെ പ​​ടി​​യി​​ലി​​രു​​ന്നു. ഇ​​ട​​തു​​വ​​ശ​​ത്ത് യാ​​ക്കൂ​​ബ് നി​​ന്നു. അശറഫ് വ​​ല​​തു​​വ​​ശ​​ത്ത് മൂ​​ന്നു​​നാ​​ല​​ടി താ​​ഴെ നി​​ന്നു. മേ​​ൽ​​ക്കൂ​​ര​​യു​​ണ്ടെ​​ങ്കി​​ലും കാ​​റ്റ​​ടി​​ച്ച് ത​​ണു​​ത്തു​​വി​​റ​​ച്ചു​​ നി​​ൽ​​ക്കാ​​ൻ ശേ​​ഷി​​യി​​ല്ലെ​​ങ്കി​​ലും അ​​വ​​ൾ നി​​ന്നു. കു​​ത്താ​​ൻ വ​​രു​​ന്ന കൂ​​റ്റ​​നെ​​പ്പോ​​ലെ​​യാ​​ണ് യാ​​ക്കൂ​​ബി​​ന്റെ നി​​ൽ​​പ്. മേ​​ൽ​​ക്കൂ​​ര​​യി​​ൽ​​നി​​ന്ന് ​വീ​​ഴു​​ന്ന വെ​​ള്ളം ത​​ല മൂ​​ടു​​ന്ന ത​​ട്ട​​ത്തി​​ലൂ​​ടെ അ​​വ​​ളു​​ടെ പി​​ൻ​​പു​​റ​​ത്തേ​​ക്കൊ​​ഴു​​കു​​ന്നു. മ​​ഴ​​പോ​​ലും ആ​​ണി​​നെ തൊ​​ടു​​ന്നി​​ല്ല.

യാ​​ക്കൂ​​ബ് അ​​ല​​റി. ‘‘മു​​ത​​വ​​ല്ലി സാ​​ഹി​​ബ്, എ​​ന്താ​​ണി​​വ​​ൾ​​ക്ക് വേ​​ണ്ട​​ത്, ഈ ​​@$@&&.’’

മു​​ത​​വ​​ല്ലി മു​​റു​​ക്കാ​​ൻ​​ നീ​​ര് ഉ​​ള്ളി​​ലേ​​ക്കി​​റ​​ക്കി.

അ​​യാ​​ൾ​​ക്ക് ത​​ല ക​​റ​​ങ്ങും​​പോ​​ലെ തോ​​ന്നി, ഒ​​രു സെ​​ക്ക​​ൻഡ് നേ​​രം. എ​​ങ്കി​​ലും വേ​​ഗം നി​​ല​​യു​​റ​​ച്ചു​​നി​​ന്നു. ബു​​ദ്ധി​​യു​​ണ​​ർ​​ന്നു. പ​​ള്ളി​​പ്പ​​റ​​മ്പി​​ന്റെ മ​​തി​​ലി​​ന​​പ്പു​​റ​​ത്ത് പെ​​ൺ​​വ​​ടി​​വു​​ള്ള പ​​ല്ലി​​ക​​ൾ എ​​ഴു​​ന്നു​​നി​​ൽ​​ക്കു​​ന്നു​​​​​ണ്ടെ​​ന്ന​​യാ​​ൾ​​ക്ക് മ​​ന​​സ്സി​​ലാ​​യി. അമീന​​യെ​​ന്നു പേ​​രു​​ള്ള പെ​​ൺ-​​പ​​ല്ലി​​യും ആ ​​കൂ​​ട്ട​​ത്തി​​ലു​​ണ്ടെ​​ന്നും തോ​​ന്നി. അ​​വ​​ൾ അ​​യാ​​​ളെ വി​​ഴു​​ങ്ങു​​മെ​​ന്നും തോ​​ന്ന​​ലു​​ണ്ടാ​​യി. ആ ​​പെ​​ണ്ണു​​ങ്ങ​​ൾ​​ക്കു​​മു​​ന്നി​​ൽ താ​​ൻ ധീ​​ര​​നാ​​യി നി​​ൽ​​ക്ക​​ണം. യാ​​ക്കൂ​​ബ് കൊ​​ടു​​ത്ത മി​​ക​​ച്ച ഭ​​ക്ഷ​​ണ​​ത്തി​​ന്റെ രു​​ചി​​യൊ​​ക്കെ ത​​ൽ​​ക്കാ​​ല​​ത്തേ​​ക്ക് വി​​ഴു​​ങ്ങ​​ണം.

അ​​യാ​​ൾ ഉ​​റ​​ക്കെ​​പ്പ​​റ​​ഞ്ഞു. ‘‘ഏ​​യ്, യാ​​ക്കൂ​​ബ്, നീ ​​അ​​ങ്ങ​​നെ​​യൊ​​ന്നും പ​​റ​​യ​​രു​​ത്.’’

പ​ക്ഷേ, യാ​​ക്കൂ​​ബ് അ​​ത് ശ്ര​​ദ്ധി​​ച്ചി​​ല്ല. അ​​യാ​​ൾ അ​​ല​​റി, ‘‘ഈ ​​പെ​​ണ്ണ് എ​​ന്റെ ജീ​​വി​​ത​​ത്തെ ന​​ര​​ക​​മാ​​ക്കി. മൂ​​ന്ന് പെ​​ണ്ണി​​നെ എ​​ന്റെ ത​​ല​​യി​​ൽ കെ​​ട്ടി​​വ​​ച്ച​​വ​​ൾ. ഒ​​രു പു​​തു​​മ​​ണ​​വാ​​ട്ടി​​യു​​ടെ മ​​ടി​​യി​​ലു​​ള്ള സു​​ഖം മാ​​ത്ര​​മേ ത​​നി​​ക്ക് വേ​​ണ്ടൂ. ഒ​​രാ​​ൺ​​കു​​ട്ടി​​യു​​ണ്ടാ​​യാ​​ൽ ഓ​​ട്ടോ​​റി​​ക്ഷ ഓ​​ടി​​ക്കുന്ന​​ത് തു​​ട​​രാ​​ൻ അ​​വ​​നു​​ണ്ടാ​​കും. ഈ ​​പി​​ശാ​​ചാ​​ണ് എ​​ല്ലാ​​ത്തി​​നും മു​​ട​​ക്ക്. ഗ​​ഫൂ​​ർ, ഇ​​ദ്രി​​സ്, ന​​സീ​​ർ... എ​​ല്ലാ​​ർ​​ക്കു​​മു​​ണ്ട് ര​​ണ്ട് ഭാ​​ര്യ​​മാ​​ർ. അ​​വ​​രാ​​രും​​ത​​ന്നെ ഇ​​തു​​പോ​​ലെ പൊ​​റു​​തി​​കേ​​ടു​​ണ്ടാ​​ക്കു​​ന്നി​​ല്ല. ഒ​​ന്നു​​കി​​ൽ പി​​റ​​ന്ന വീ​​ട്ടി​​ലേ​​ക്ക് പോ​​കും, അ​​ല്ലെ​​ങ്കി​​ൽ കൂ​​ലി​​പ്പ​​ണി​​യെ​​ടു​​ക്കും. ഈ ​​പ​​ട്ടി മാ​​​ത്രം എ​​ന്നെ അ​​ല​​ട്ടി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നു, ര​​ണ്ടു​​ കൊ​​ല്ല​​മാ​​യി. ഇ​​പ്പൊ പ​​ള്ളി​​പ്പ​​ടി​​യും കേ​​റി എ​​ത്തി​​യി​​രി​​ക്കു​​ന്നു.’’ അ​​യാ​​ൾ കോ​​പം അ​​ട​​ക്കാ​​നാ​​വാ​​തെ തി​​ള​​ച്ചു.

അശറഫ് ഒ​​ര​​ക്ഷ​​രം മി​​ണ്ടി​​യി​​ല്ല. അ​​വ​​ൾ​​ക്ക് ച​​ല​​ന​​മി​​ല്ല. സു​​ലേ​​ഖാ​​ബീ​​ഗം അ​​വ​​ൾ​​ക്ക് പ​​റ​​ഞ്ഞു​​കൊ​​ടു​​ത്തി​​രു​​ന്നി​​ല്ല ഇ​​ങ്ങ​​നെ​​യൊ​​രു രം​​ഗ​​ത്തെ എ​​ങ്ങ​​നെ നേ​​രി​​ട​​ണ​​മെ​​ന്ന്. ഇ​​ത്ത​​രം അ​​ല​​ർ​​ച്ച​​ക​​ൾ​​ക്കെ​​ന്തു മ​​റു​​പ​​ടി കൊ​​ടു​​ക്ക​​ണ​​​മെ​​ന്ന്. അ​​വ​​ൾ മു​​ന്നി​​യെ ഒന്നുകൂടി മാ​​റോ​​ട​​മ​​ർ​​ത്തി​​പ്പി​​ടി​​ച്ചു. അ​​പ്പോ​​ഴേ​​ക്ക് കോ​​പംകൊ​​ണ്ട് ക​​ലി​​തു​​ള്ളി യാ​​ക്കൂ​​ബ് ചാ​​ടി​​യെ​​ത്തി. കാ​​ൽകൊ​​ണ്ട് അ​​വ​​ളെ ശ​​ക്തി​​യാ​​യി തൊ​​ഴി​​ച്ചു. അശറഫ് ഒ​​രു ഭാ​​ഗ​​ത്തേ​​ക്ക് വീ​​ണു. മു​​റു​​കെ​​പ്പി​​ടി​​ച്ചി​​രു​​ന്നി​​ട്ടും കു​​ട്ടി കൈയിൽ​​നി​​ന്ന് തെ​​റി​​ച്ചു​​പോ​​യി. ഒ​​രു പ​​ള്ളി​​യി​​ൽ അ​​ന്നേ​​വ​​രെ മു​​ഴ​​ങ്ങി​​യി​​ട്ടി​​ല്ലാ​​ത്ത ക​​ഠി​​​ന​​വേ​​ദ​​ന​​യു​​ടെ രോ​​ദ​​നം ഭി​​ത്തി​​ക​​ളി​​ല​​ല​​ച്ചു.

മ​​റ്റു ര​​ണ്ടു കു​​ഞ്ഞു​​ങ്ങ​​ളും മ​​യ​​ക്ക​​ത്തി​​ൽ​​നി​​ന്നു​​ണ​​ർ​​ന്നു. പ​​ള്ളി​​പ്പ​​റ​​മ്പി​​ലു​​റ​​ങ്ങു​​ന്ന എ​​ണ്ണ​​മ​​റ്റ പ​​രേ​​ത​​രു​​ടെ പ്രേ​​ത​​ങ്ങ​​ളും ഞെ​​ട്ടി​​യു​​ണ​​ർ​​ന്നി​​ട്ടു​​ണ്ടാ​​വും, അശറഫിന് ബോ​​ധം മ​​റ​​ഞ്ഞു.

മു​​ത​​വ​​ല്ലി ഷോ​​ക്കേ​​റ്റ പോ​​ലെ​​നി​​ന്നു. അ​​യാ​​ളു​​ടെ ല​​ഹ​​രി മാ​​ഞ്ഞു. ഇ​​രു​​ട്ടി​​ന്റെ മ​​റ​​കീ​​റി, ത​​ല​​മൂ​​ടി​​യ പെ​​ണ്ണു​​ങ്ങ​​ൾ ഓ​​ടി​​യെ​​ത്തി: അ​​വ​​രാ​​രൊ​​ക്കെ​​​യാ​​ണ്? അ​​ക്കൂ​​ട്ട​​ത്തി​​ൽ അമീന​​യു​​ണ്ടോ? ചി​​ല​​ർ അശറഫിനെ എ​​ഴു​​ന്നേ​​ൽ​​പി​​ച്ചു. മ​​റ്റു ചി​​ല​​ർ മു​​ന്നി​​യെ എ​​ടു​​ത്തു. കു​​ഞ്ഞി​​ന്റെ പ​​നി ഇ​​റ​​ങ്ങി​​യി​​രി​​ക്കു​​ന്നു. ശ്വാ​​സ​​ത്തി​​​െന്റ ഒ​​ച്ച​​യു​​മി​​ല്ല. അ​​വ​​ൾ​​ക്കി​​നി വേ​​ദ​​ന​​യി​​ല്ല. ഈ ​​ലോ​​ക​​ത്തി​​ന്റെ എ​​ല്ലാ വേ​​ദ​​ന​​ക​​ളി​​ൽ​​നി​​ന്നും അ​​വ​​ൾ ര​​ക്ഷ​​പ്പെ​​ട്ടി​​രി​​ക്കു​​ന്നു. അ​​വ​​ളു​​ടെ ദേ​​ഹം ഇ​​ത്ര​​യും നാ​​ൾ പൊ​​രു​​തി, ജീ​​വി​​ച്ചേ തീ​​രൂ എ​​ന്നു​​റ​​പ്പി​​ച്ചു​​ംകൊ​​ണ്ട്... ഒ​​ടു​​ക്കം മൃ​​തി​​ക്ക് കീ​​ഴ​​ട​​ങ്ങി.

മു​​ത​​വ​​ല്ലി സാ​​ഹ​​ിബ് അ​​ന​​ങ്ങാ​​നാ​​വാ​​തെ ഇ​​രു​​ന്നു. ഹ​​നീ​​ഫ ചി​​ക്ക​​മ്മ അശറഫിനെയും ര​​ണ്ടു കു​​ട്ടി​​ക​​ളെ​​യും അ​​വ​​രു​​ടെ വീ​​ട്ടി​​ലേ​​ക്ക് കൊ​​ണ്ടു​​പോ​​യി. മു​​ന്നി​​യു​​ടെ ദേ​​ഹം പ​​ള്ളി​​യി​​ൽ കി​​ട​​ന്നു. പ​​ള്ളി​​യി​​ൽ വി​​ള​​ക്കു​​ക​​ൾ തെ​​ളി​​ഞ്ഞു. ചെ​​മ്പി​​ലെ വെ​​ള്ളം തി​​ള​​ച്ചു. ഉ​​റ​​ങ്ങി​​യി​​രു​​ന്ന ആ​​ണു​​ങ്ങ​​ൾ എ​​ണീ​​റ്റു വ​​ന്നു. ഒ​​ര​​ക്ഷ​​രം മി​​ണ്ടാ​​തെ തു​​ണി​​ക്ക​​ട​​യു​​ട​​മ മ​​തീ​​ൻ സാ​​ഹേ​​ബ് ക​​ട​​തു​​റ​​ന്ന് ഒ​​രു ചു​​വ​​ന്ന ശ​​വ​​ക്ക​​ച്ച കൊ​​ണ്ടു​​വ​​ന്നു. അ​​വ​​ർ മു​​ന്നി​​യെ കു​​ളി​​പ്പി​​ച്ചു. ക​​ച്ച​​കൊണ്ടു​​ പൊ​​തി​​ഞ്ഞു. അ​​ത്ത​​റും അ​​ബീ​​റും ത​​ളി​​ച്ചു. ആ​​ചാ​​ര​​ക്ക​​ര​​ച്ചി​​ൽ മു​​ഴ​​ക്കി. ഖബ​​ർസ്ഥാ​​നി​​ലേ​​ക്ക് നീ​​ങ്ങി.

അശറഫ് മു​​ന്നി​​യു​​ടെ ദേ​​ഹ​​ം കെ​​ട്ടി​​പ്പി​​ടി​​ച്ച് അ​​ല​​മു​​റ​​യി​​ട്ടു. എ​​ന്നാ​​ൽ​​പ്പോ​​ലും അ​​വ​​ളു​​ടെ മ​​ന​​സ്സി​​ന്റെ കോ​​ണി​​ലൊ​​രു ആ​​ശ്വാ​​സ​​മു​​ണ്ടാ​​യി​​രു​​ന്നു. അ​​വ​​ൾ ഈ ​​മ​​ണ്ണി​​ൽ പി​​റ​​ന്ന​​തി​​നുശേ​​ഷം സു​​ഖ​​മെ​​ന്തെ​​ന്ന​​റി​​ഞ്ഞി​​ട്ടി​​ല്ല. ഇ​​പ്പോ​​ൾ എ​​ല്ലാ വേ​​ദ​​ന​​യും ആ​​റി​​യി​​രി​​ക്കു​​ന്നു. എ​​ന്നേ​​ക്കു​​മാ​​യി ​പോ​​യ​​തു അ​​വ​​ൾ​​ക്ക് ന​​ന്നാ​​യി. എ​​നി​​ക്കി​​നി യാ​​ക്കൂബി​​നോ​​ട് ഇ​​ര​​ക്കേ​​ണ്ട. ഈ ​​മു​​ത​​വ​​ല്ലി​​യു​​ടെ മു​​ന്നി​​ൽ കൈ​​നീ​​ട്ടി ന​​ിൽ​​ക്ക​​ണ്ട... ഞാ​​നും എ​​​ന്റെ ര​​ണ്ടു കു​​ഞ്ഞു​​ങ്ങ​​ളും. എ​​ങ്കി​​ലും പാ​​വം എ​​ന്റെ മു​​ന്നി. പി​​റ​​ന്ന അ​​ന്നു തു​​ട​​ങ്ങി​​യ ക​​ുത്തി​​വെ​​പ്പി​​ന്റെ വേ​​ദ​​ന​​ക​​ളും മ​​രു​​ന്നു​​ക​​ളു​​ടെ കയ്പും മാ​​ത്ര​​മേ അ​​റി​​ഞ്ഞി​​ട്ടു​​ള്ളൂ. പെ​​റ്റ ത​​ള്ള​​യു​​ടെ വേ​​ദ​​ന നീ​​ണ്ടും പു​​ള​​ഞ്ഞു. അ​​വ​​ൾ വാ​​വി​​ട്ടു ക​​ര​​ഞ്ഞു.

മു​​ത​​വ​​ല്ലി സാ​​ഹ​​ിബ് വീ​​ട്ടി​​ലേ​​ക്ക് പ​​തു​​ക്കെ ന​​ട​​ന്നു. ഹ​​നീ​​ഫ ചി​​ക്ക​​മ്മ റോ​​ഡി​​ന്റെ പാ​​തി തൂ​​ത്തു​​വാ​​രു​​ക​​യാ​​യി​​രു​​ന്നു. കു​​റ്റി​​​ച്ചൂ​​ലു​​കൊ​​ണ്ട് ചെ​​ളി തൂ​​ത്തു നീക്കു​​മ്പോ​​ൾ അ​​ത് മു​​ത​​വ​​ല്ല​​ിയു​​ടെ ദേ​​ഹ​​ത്തി​​ലേ​​ക്ക് തെ​​റി​​ക്കു​​ന്ന​​ത് വ​​ക​​വെ​​ക്കാ​​തെ. ചൂ​​ലി​​ന്റെ കു​​റ്റി ഇ​​ട​​​ത്തെ കൈ​​യി​​ൽ ഒ​​ന്ന​​മ​​ർ​​ത്തി ശ​​രി​​പ്പെ​​ടു​​ത്തി അ​​വ​​ൾ കാ​​റ്റി​​നോ​​ടെ​​ന്ന​​പോ​​ലെ അ​​ല​​റി: ‘‘അ​​ള്ളാ നി​​ങ്ങ​​ളെ​​ല്ലാ​​രെ​​യും തു​​ല​​ക്ക​​ട്ടെ. ഇ​​താ എ​​ന്റെ മു​​ന്നിൽ ശൈ​​ത്താ​​ൻ ഉ​​ട​​ലോ​​ടെ നി​​ൽ​​ക്കു​​ന്നു. അ​​പ്പോ​​ഴേക്ക് അ​​വി​​ടെ എ​​ത്തി​​യ റ​​സി​​യ ടാ​​പ്പി​​ന്ന​​ടു​​ത്ത് കു​​ടം വെ​​ച്ചു.

ഒ​​രു ക​​ല്ലെ​​ടു​​ത്ത് അ​​വി​​ടെ ഇ​​ല്ലാ​​ത്ത ഒ​​രു നാ​​യയെ എറിഞ്ഞു. ‘‘ഒരു നായ, ഒരു വെറും നായ ഇ​​താ പോ​​കു​​ന്നു.’’ ന​​സീ​​മ പി​​ട​​ക്കോ​​ഴി​​ക​​ളെ തു​​ര​​ത്തി, ഒ​​രു പൂ​​വ​​ന്റെ പൂ​​വും കൊ​​ക്കും പി​​ടി​​ച്ചു​​യ​​ർ​​ത്തി ആ​​ക്രോ​​ശി​​ച്ചു. ‘‘അ​​ള്ളാ! ഈ ​​ആ​​ൺ കൂ​​ട്ട​​ത്തെ​​യൊ​​ക്കെ വ​​ക​​വരു​​ത്താ​​ൻ ക​​നി​​യ​​ണേ. അ​​വ​​ക്ക് അ​​ള്ളാ​​യെ പേ​​ടി​​യി​​ല്ല. ശ​​വ​​ക്കു​​ഴി​​യി​​ലെ പു​​ഴു​​ക്ക​​ൾ​​ക്കുപോ​​ലും തി​​ന്നാ​​ൻ കൊ​​ടു​​ക്കു​​ന്ന​​വ​​നല്ലേ! അ​​ള്ളാ! ഈ ​​ക​​ഴു​​ത​​ക​​ളെ എ​​ല്ലാം ഒ​​ടു​​ക്ക​​ണേ.’’ ഖാ​​സി സാ​​ഹ​​ിബി​​ന്റെ മ​​രു​​മ​​ക​​ൾ ര​​ണ്ടു കൊ​​ല്ല​​ത്തി​​ൽ ഇ​​ന്നേ​​വ​​രെ പു​​റം വാ​​തി​​ൽ​​ക്ക​​ൽ ത​​ല കാ​​ട്ടാ​​ൻപോ​​ലും തു​​നി​​യാ​​ത്ത​​വ​​ൾ, ഭർ​​ത്താ​​വ് ജോ​​ലി​​ക്ക് പോ​​കു​​മ്പോ​​ൾ പ​​ടി​​വാ​​തി​​ൽ​​ക്ക​​ലെ​​ത്തി കൈ​​യി​​ലു​​ള്ള കു​​ഞ്ഞി​​നോ​​ടു പ​​റ​​ഞ്ഞു.

‘‘പൊ​​ന്നേ! നി​​ന​​ക്കൊ​​രു ആ​​ൺകു​​ര​​ങ്ങ​​നെ കാ​​ണ​​ണോ? നോ​​ക്ക്, അ​​താ പോ​​കു​​ന്നു ഒ​​രു ആ​​ൺകു​​ര​​ങ്ങ്!’’ മു​​ത​​വ​​ല്ലി തി​​രി​​ഞ്ഞു​​നോ​​ക്കി. അ​​വ​​ൾ പു​​ച്ഛ​​ച്ചി​​രി​​യോ​​ടെ ഗേറ്റ് കൊ​​ട്ടി​​യ​​ട​​ച്ചു. ജ​​മീ​​ല അ​​ത്ത ഉ​​റ​​ക്കെ ചീ​​ത്തവി​​ളി​​ച്ചു. ന​​ര​​ക​​മാ​​ണ് നി​​ങ്ങ​​ളു​​ടെ മു​​ന്നി​​ൽ. ന​​ല്ല​​തൊ​​ന്നും വ​​രി​​ല്ല. വി​​ധി നാ​​ളി​​ൽ ക​​രി​​മൂ​​ർ​​ഖ​​ന്മാ​​ർ നി​​ങ്ങ​​ളു​​ടെ ദേ​​ഹ​​ത്തി​​ൽ ചു​​റ്റി​​വ​​രി​​യ​​ട്ടെ. ചാവുമ്പോൾ ‘കലിമ’ ഓർമ വരാതിരിക്കട്ടെ. അ​​വ​​ൾ ശാ​​പ​​ങ്ങ​​ൾ വെ​​ടി​​യു​​ണ്ട​​ക​​ൾപോ​​ലെ ചൊ​​രി​​ഞ്ഞു. ജ​​മീ​​ല​​യു​​ടെ രൂ​​പ​​ക​​ത്തി​​ലെ ഉ​​പ​​മാ​​ന​​മാ​​യ ക​​രി​​മൂ​​ർ​​ഖ​​ന്മാ​​ർ പു​​രു​​ഷ വ​​ർ​​ഗ​​ത്തി​​ന്റെ പ്ര​​തീ​​ക​​വു​​മാ​​ണ്.

അ​​സീ​​ഫ ച​​വ​​റ്റു​​കൊ​​ട്ട​​യുംകൊ​​ണ്ട് പു​​റ​​ത്തു​​ക​​ട​​ന്നു. ത​​ല​​യി​​ൽ​​നി​​ന്ന് ത​​ട്ടം ഉ​​ൗർ​​ന്നുപോ​​കു​​ന്ന​​ത് ഗൗ​​നി​​ക്കാ​​തെ ച​​വ​​റു​​കൊ​​ട്ടി ‘ധൂ ​​ധൂ’ എ​​ന്ന് തു​​പ്പി. അ​​വ​​ളുടെ തു​​പ്പ​​ൽ മു​​ത​​വ​​ല്ല​​ിയു​​ടെ ദേ​​ഹ​​ത്തി​​ലേ​​ക്ക് തെ​​റി​​ക്കു​​മോ എ​​ന്ന് ശ​​ങ്കി​​ക്കാ​​തെ. മു​​ത​​വ​​ല്ലി സാ​​ഹി​​ബി​​ന് മു​​ന്നി​​യു​​ടെ മു​​ഖം മ​​റ​​ക്കാ​​ൻ ക​​ഴി​​ഞ്ഞി​​ല്ല. അ​​വ​​ളു​​ടെ ക​​ണ്ണു​​ക​​ൾ അ​​ട​​ഞ്ഞി​​രു​​ന്നെ​​ങ്കി​​ലും ത​​ന്നെ തു​​റ​​ിച്ചുനോ​​ക്കു​​ന്നെ​​ന്ന് അ​​യാ​​ൾ​​ക്കു തോ​​ന്നി. ചു​​റ്റു​​പ​​ാടും​​നി​​ന്ന് ശ​​കാ​​ര​​ങ്ങ​​ൾ മു​​ഴ​​ങ്ങു​​ന്നെ​​ന്ന തോ​​ന്ന​​ൽ അ​​യാ​​ളെ അ​​ല​​ട്ടി. അ​​യാ​​ൾ​​ക്ക് ന​​ട​​ന്നുനീ​​ങ്ങാ​​ൻ ക​​ഴി​​യാ​​ത്ത നി​​ല​​യാ​​യി. മ​​ന​​സ്സി​​ന് ഒ​​രു വ​​ല്ലാ​​ത്ത ക​​നം. തി​​ന്ന ബി​​രി​​യാ​​ണി ഇ​​രു​​മ്പാ​​ണി ​േപാ​​ലെ വ​​യ​​റ്റി​​ൽ കു​​ത്തി​​ത്ത​​റ​​ക്കു​​ന്നു. കു​​ടി​​ച്ച​​തെ​​ല്ലാം അമീന പ​​റ​​ഞ്ഞതുപോ​​ലെ ശെ​​യ്ത്താ​​ന്റെ മൂ​​ത്ര​​മാ​​ണെ​​ന്നു തോ​​ന്നി. വ​​യ​​റ്റി​​ലെ​​ന്തോ ഉ​​രു​​ണ്ടുക​​യ​​റി. വ​​ല്ല​​പാ​​ടും വീ​​ടി​​ന്റെ പ​​ടി ക​​യ​​റി​​യ​​പ്പോ​​ൾ, മ​​ങ്ങി​​യ കാ​​ഴ്ച​​യി​​ൽ അ​​യാ​​ൾ ക​​ണ്ടു. അമീന എ​​​ങ്ങോ​​ട്ടോ പു​​റ​​പ്പെ​​ടു​​ന്നു. വി​​യ​​ർ​​പ്പ് തു​​ട​​ച്ച് തൊ​​ണ്ട വ​​ര​​ണ്ട​​തി​​നാ​​ൽ മി​​ണ്ടാ​​നാ​​വാ​​തെ എ​​ങ്ങോ​​ട്ടാ​​ണെ​​ന്ന് അ​​യാ​​ൾ ആ​​ംഗ്യംകൊ​​ണ്ട് ചോ​​ദി​​ച്ചു.

വേ​​റെ എ​​ങ്ങോ​​ട്ടാ? ഞാ​​ൻ നി​​ങ്ങ​​ൾ​​ക്ക് ഏ​​ഴെ​​ണ്ണ​​ത്തി​​നെ ത​​ന്നു. ഇ​​നി​​യെ​​ങ്കി​​ലും പേ​​റു നി​​ർ​​ത്ത​​ണം. ആ​​സ്പ​​ത്രി​​യി​​ലേ​​ക്ക് പോ​​ക​​യാ​​ണ്. ത​​ട​​യാ​​നോ എ​​ന്തെ​​ങ്കി​​ലും പ​​റ​​യാ​​നോ ക​​ഴി​​യാ​​തെ അ​​യാ​​ളി​​രി​​ക്കാ​​ൻ തു​​ട​​ങ്ങു​​മ്പോ​​ൾ, അ​​യാ​​ൾ പ​​റ​​യാ​​റു​​ള്ളപോ​​ലെ അ​​വ​​ൾ പ​​റ​​ഞ്ഞു. വാ​​തി​​ല​​ട​​ക്കൂ. കു​​ഞ്ഞു​​ങ്ങ​​ളെ നോ​​ക്കൂ. ഞാ​​ൻ ഒ​​രാ​​ഴ്ച ക​​ഴി​​ഞ്ഞേ തി​​രി​​ച്ചുവ​​രൂ.

അശറഫി​​ന്റെ ദ​​യ​​നീ​​യ ദു​​ര​​ന്ത​​ക​​ഥ സ​​മാ​​പി​​ക്കു​​ന്ന​​ത് ഇ​​ങ്ങ​​നെ ​സ്ത്രീ​​ഗ​​ണം ഉ​​യി​​ർ​​ത്തെ​​ഴു​​ന്നേ​​ൽക്കുന്ന ചിത്രത്തോടെയാണെങ്കിലും ആ ഉയിർത്തെഴുന്നേൽപ് ക​​ഥാ​​കൃ​​ത്തി​​ന്റെ പ​​ക​​ൽ​​ക്കി​​നാ​​വാ​​യി​​ത്ത​​ന്നെ പ​​രി​​ണ​​മി​​ക്കാ​​നാ​​ണി​​ട​​യു​​ള്ള​​ത്. മു​​ത​​വ​​ല്ലി​​മാ​​ർ അ​​ങ്ങ​​നെ അ​​ട​​ങ്ങു​​ന്ന​​വ​​ര​​ല്ല. മു​​സ്‍ലിം സ്ത്രീ​​ക​​ൾ​​ക്ക് അ​​ത്ര പെ​​ട്ടെ​​ന്ന് ബോ​​ധോ​​ദ​​യമ​​ുണ്ടാ​​കാ​​നു​​മി​​ട​​യി​​ല്ല; ഒ​​രു​​വ​​ളു​​ടെ ദു​​ര​​ന്ത​​ക​​ഥ എ​​ത്ര​​​യേ​​റെ ഹൃ​​ദ​​യഭേ​​ദ​​ക​​മാ​​യാ​​ലും പ​​ക്ഷേ, ആ ​​ഉ​​യി​​ർ​​ത്തെ​​ഴു​​​ന്നേ​​ൽ​​പി​​ന്റെ ചി​​ത്രംകൊ​​ണ്ട് മാ​​ത്ര​​മ​​ല്ല ക​​ഥ മ​​ഹ​​ത്താ​​യി​​ത്തീ​​രു​​ന്ന​​ത്. മു​​സ്‍ലിം പു​​രു​​ഷ​​ന്മാ​​രെ​​യും അ​​വ​​രു​​ടെ മ​​ത​​​​നേ​​താ​​ക്ക​​ളെ​​യും ശ​​ങ്ക​​യേ​​തു​​മി​​ല്ലാ​​തെ വി​​മ​​ർ​​ശി​​ക്കു​​ന്ന​​തു​​കൊ​​ണ്ടും ഖുർആ​​നി​​ൽ പ​​റ​​ഞ്ഞ നി​​യ​​മ​​ങ്ങ​​ളും ശ​​രീഅ​​ത്തും ഒ​​ന്നും അ​​റി​​യാ​​ത്ത ശും​​ഭ​​ന്മാ​​രാ​​ണ​​വ​​രെ​​ന്ന് തു​​റ​​ന്ന​​ടി​​ക്കു​​ന്ന​​തു​​കൊ​​ണ്ടു​​മാ​​ണ്.

അ​​ഭ്യ​​സ്ത​​വി​​ദ്യ​​യാ​​യ ഒ​​രു മു​​സ്‍ലിം സ്ത്രീയെ​​ക്കൊ​​ണ്ടു ത​​ന്നെ നി​​യ​​മ​​ജ്ഞ​​രെ​​ന്ന് ന​​ടി​​ക്കു​​ന്ന പു​​രു​​ഷവ​​ർ​​ഗ​​ത്തെ രൂ​​ക്ഷ​​മാ​​യി വി​​മ​​ർ​​ശി​​ച്ചി​​രി​​ക്കു​​ന്നു. മു​​ത​​വ​​ല്ലി​​മാ​​രെ ഇ​​പ്ര​​കാ​​ര​​ം ‘കൊ​​ട്ടയാ​​ട്ടാ​​ൻ’ ഒ​​രു സ്ത്രീ ​​ക​​ഥാ​​കൃ​​ത്തി​​ന് ധൈ​​ര്യ​​മു​​ണ്ടാ​​വു​​ന്ന​​താ​​ണ് ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​മാ​​യ വ​​സ്തു​​ത. അ​​ഭ്യ​​സ്ത​​വി​​ദ്യ​​രാ​​യ മു​​സ്‍ലിം സ്ത്രീ​​ക​​ൾ കേ​​ര​​ള​​ത്തി​​ൽ ധാ​​രാ​​ള​​മു​​ണ്ട്. ക​​ഥാ​​കൃ​​ത്തു​​ക്ക​​ളാ​​യ സ്ത്രീ​​ക​​ളും ഉ​​ണ്ട്. അ​​വ​​രി​​ലാ​​രും ത​​ന്നെ ഇ​​ത്ര രൂ​​ക്ഷ​​മാ​​യ വി​​മ​​ർ​​ശ​​ന​​ത്തി​​ന്റെ ക​​രി​​ങ്ക​​ല്ല് ഒ​​രു പേ​​പ്പ​​ട്ടി​​യു​​ടെ നേ​​​ർ​​ക്കെ​​ന്ന​​പോ​​ലെ എ​​റി​​യു​​ക​​യു​​ണ്ടാ​​യി​​ട്ടി​​ല്ല.

ദു​​ര​​ന്തശോ​​ക​​ത്തി​​ന്റെ ആ​​ഴത്തി​​ൽ നാം ​​ശ്വാ​​സം കി​​ട്ടാ​​തെ പി​​ട​​യു​​ന്ന അ​​നു​​ഭ​​വം എ​​ന്നപോ​​ലെ, രൂ​​ക്ഷ​​മാ​​യ വി​​മ​​ർ​​ശ​​ന ഹാ​​സ്യ​​ത്തി​​ന്റെ ചൂ​​ട്ടു​​കൊ​​ണ്ട് മു​​ഖ​​ത്ത് കു​​ത്തു​​ന്ന അ​​നു​​ഭ​​വ​​വും ക​​ഥ​​ക്ക് ഗു​​രു​​ത​​യ​​രു​​ളു​​ന്നു. ശീ​​ർ​​ഷ​​ക​​ത്തി​​ലെ ‘മൂ​​ർ​​ഖ​​ന്മാ​​ർ’ വി​​ഷം വ​​മി​​ക്കു​​ന്ന പു​​രു​​ഷ ഗ​​ണ​​ത്തി​​ന്റെ പ്ര​​തീ​​കാ​​ത്മ​​ക​​മാ​​ണെ​​ന്ന വ​​സ്തു​​ത ക​​ഥ വാ​​യി​​ക്കു​​ന്ന​​വ​​ർ തി​​രി​​ച്ച​​റി​​യാ​​തി​​രി​​ക്കി​​ല്ല. എങ്കിലും കൂ​​ട്ട​​ത്തി​​ലു​​ള്ള യാ​​ക്കൂ​​ബുമാ​​ർ​​ക്ക് -അ​​വ​​രു​​ടെ എ​​ണ്ണം ചു​​രു​​ങ്ങി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്നുണ്ട്- പെ​​ട്ടെ​​ന്ന് മ​​നഃ​​പ​​രി​​വ​​ർ​​ത്ത​​ന​​മു​​ണ്ടാ​​യെ​​ന്നു വ​​രി​​ല്ല. കേ​​ര​​ള ബ്രാ​​ഹ്മ​​ണ​​ർ​​ക്ക് നാ​​ലു​​ വേ​​ളി​​യാ​​വാ​​മെ​​ന്ന ആ​​ചാ​​രം ഉ​​ണ്ടാ​​യി​​രു​​ന്നു. അ​​തി​​ൻപേ​​രി​​ൽ അ​​ന്ത​​ർ​​ജ​​ന​​ങ്ങ​​ള​​നു​​ഭ​​വി​​ച്ചി​​രു​​ന്ന ന​​ര​​കം ​ചെ​​റു​​താ​​യി​​രു​​ന്നി​​ല്ല. എ​​ങ്കി​​ലും വി.​​ടി​​യു​​ടെ ‘അ​​ടു​​ക്ക​​ള​​യി​​ൽ​​നി​​ന്ന് അ​​ര​​ങ്ങ​​​ത്തേ​​ക്ക്’ എ​​ന്ന നാ​​ട​​കം ഉ​​ണ്ടാ​​ക്കി​​യ പ​​രി​​വ​​ർ​​ത്ത​​നം അ​​ത്ഭു​​താ​​വ​​ഹ​​മാ​​യി​​രു​​ന്നു.

യോ​​ഗ​​ക്ഷേ​​മ സ​​ഭ പോ​​ലു​​ള്ള സം​​ഘ​​ട​​ന​​ക​​ളും സ്ത്രീ​​ക​​ളെ ന​​ര​​ക​​ത്തി​​ൽ​​നി​​ന്ന് ക​​ര​​കയ​​റ്റാ​​ൻ തു​​ണ​​നി​​ന്നു. സാ​​ഹി​​ത്യം മ​​നു​​ഷ്യമ​​ന​​സ്സി​​നെ ‘ശി​​വേ​​ത ര​​ക്ഷ​​തി​​’യി​​ലേ​​ക്ക് ന​​യി​​ക്കാ​​ൻ ശ​​ക്തി​​മ​​ത്താ​​യ ആ​​യു​​ധം ത​​ന്നെ​​യെ​​ന്ന് അ​​ക്കാ​​ല​​ത്ത് ആ ​​സ​​മു​​ദാ​​യ​​ത്തി​​ലു​​ൾ​​പ്പെ​​ട്ട സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​രു​​ടെ​​യും ലളി​​താം​​ബി​​ക അ​​ന്ത​​ർ​​ജ​​ന​​ത്തി​​​ന്റെ​​യും കൃ​​തി​​ക​​ൾ തെ​​ളി​​യി​​ച്ചു.

ഖു​​ർ​​ആ​​നി​​ൽ നി​​ർ​​​ദേ​​ശി​​ക്ക​​പ്പെ​​ട്ട നി​​യ​​മ​​ങ്ങ​​ൾ സ്ത്രീ​​ക​​ൾ​​ക്ക് എ​​തി​​ര​​ല്ല എ​​ന്ന് തി​​രി​​ച്ച​​റി​​യു​​ന്ന സു​​ലൈ​​ഖാ ബീ​​വിമാരെ ​​പോ​​ലു​​ള്ള ക​​ഥാപാത്ര​​ങ്ങ​​ളെ സൃ​​ഷ്ടി​​ച്ചുകൊ​​ണ്ടും, നി​​യ​​മ​​ങ്ങ​​ള​​റി​​യാ​​ത്ത അ​​ബ​​ല​​ക​​ളു​​ടെ ദൈ​​ന്യ​​ത്തി​​​ന്റെ ഹൃ​​ദ​​യം പി​​ള​​രു​​ന്ന ദൃ​​ശ്യ​​ങ്ങ​​ൾ വ​​ര​​ഞ്ഞു​​കൊ​​ണ്ടും ബാ​​നു മു​​ഷ്താ​​ഖ് സ​​മാ​​ന​​മാ​​യ പ​​രി​​വ​​ർ​​ത്ത​​നം ഉ​​ണ്ടാ​​ക്കാ​​ൻ ശ​​ക്ത​​യാ​​യി​​ട്ടു​​ണ്ടാ​​വ​​ണം. യാ​​ക്കൂ​​ബി​​നെ​​​പ്പോ​​ലു​​ള്ള പു​​രു​​ഷ​​ന്മാ​​ർ​​ക്ക് മ​​നഃ​​പ​​രി​​വ​​ർ​​ത്ത​​ന​​മു​​ണ്ടാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞാ​​ലു​​മി​​ല്ലെ​​ങ്കി​​ലും, ര​​ണ്ടു മു​​ത​​വ​​ല്ലി​​ക്ക​​ഥ​​ക​​ൾ സ്ത്രീ​​ക​​ൾ​​ക്ക് ഉ​​യി​​ർ​​ത്തെ​​ഴു​​​ന്നേ​​ൽ​​ക്കാ​​ൻ പ്രേ​​ര​​ണ​​യാ​​യി​​ട്ടു​​ണ്ടാ​​വും.

വി​​ദ്യാ​​ഭ്യാ​​സ​​വും സ്വ​​ന്തം കാ​​ലി​​ൽ നി​​ൽ​​ക്കാ​​നു​​ള്ള വ​​രു​​മാ​​ന​​വു​​മു​​ണ്ടാ​​യാ​​ൽ ക​​ഥ​​യി​​ലെ ആഷ​​റ​​ഫി​​നെ​​പ്പോ​​ലെ ഉ​​ല​​ഞ്ഞ് അ​​ല​​ഞ്ഞ് തു​​ല​​യേ​​ണ്ടി​​വ​​രി​​ല്ലെ​​ന്ന ബോ​​ധം ഉ​​ണ​​രും. പി​​ന്നെ അ​​തി​​ന് എ​​തി​​രുനി​​ൽ​​ക്കാ​​ൻ മു​​ത​​വ​​ല്ലി​​മാ​​രു​​ടെ ആ​​ധി​​പ​​ത്യം ശ​​ക്ത​​മാ​​വി​​ല്ല. മ​​റ്റു സ​​മു​​ദാ​​യ​​ങ്ങ​​ളി​​ലെ സ്ത്രീ​​ക​​ൾ​​ക്കെ​​ന്ന​​പോ​​ലെ ദാ​​രി​​ദ്ര്യ​​മാ​​യി​​രി​​ക്കും ഒ​​രേ​​യൊ​​രു ശ​​ത്രു. ര​​ണ്ടു മു​​ത​​വ​​ല്ലി​​ക്ക​​ഥ​​ക​​ളി​​ലൂ​​ടെ മി​​ഥ്യാ​​വി​​ശ്വാ​​സ​​ത്തി​​ന്റെ നാ​​രാ​​യ​​വേ​​ര് ചാ​​ര​​മാ​​ക്കി​​യ വാ​​ഗ​​ഗ്നിക്ക് ആ​​യി​​രം ന​​മ​​സ്കാ​​രം.

(തുടരും)

Show More expand_more
News Summary - Dr. M. Leelavathi is reading Banu Mushtaq's stories