Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

വിലയേറിയ പുതുവർഷപ്പതിപ്പ്

ക്രിസ്റ്റോഫ് സനൂസിയുടെ മുഖച്ചിത്രത്തോടെ ഇറങ്ങിയിരിക്കുന്ന മാധ്യമം പുതുവർഷപ്പതിപ്പ് കണ്ടപ്പോൾ വിലയൊന്നും നോക്കാതെ ഞാനത് വാങ്ങി താളുകള്‍ മറിച്ചു. സച്ചിദാനന്ദന്‍, കെ.ജി.എസ്, റഫീക്ക് അഹമ്മദ്, സാവിത്രി രാജീവന്‍, കരുണാകരന്‍... തുടങ്ങിയവരുടെ കവിതകള്‍, വര്‍ഗീസ്‌ അങ്കമാലി, ശ്രീകണ്ഠൻ കരിക്കകം തുടങ്ങി ഏഴ് കഥാകൃത്തുക്കളുടെ കഥകൾ, നിരവധി ലേഖനങ്ങള്‍... അങ്ങനെ ആരെയും കൊതിപ്പിക്കുന്ന ഉള്ളടക്കം.

കണ്ടതു മധുരതരമാണെങ്കില്‍ കാണാനുള്ളത് എങ്ങനെയായിരിക്കും എന്നോർത്തു. വീട്ടിലെത്തി ഇതളുകളോരോന്നോരോന്നായി വിടർത്തി വായിച്ചാസ്വദിച്ചപ്പോള്‍ ചേറ്റിക്കൊഴിക്കാനായി പതിരുകള്‍ ഒന്നുമില്ലെന്നും ബോധ്യമായി.

അടുത്ത തലമുറയിലേക്ക്‌ കൈമാറ്റം ചെയ്യാനായി, കാലത്തിന്‍റെ അടയാളങ്ങള്‍ പേറുന്ന എന്റെ പുസ്തകശേഖരത്തിലേക്ക് ഞാനത് ചേർത്തുവെച്ചു. എല്ലാംകൊണ്ടും ഇതൊരു വേറിട്ട വായനാനുഭവം പകർന്നുതന്നു. മനോഹരമായ കവര്‍ ഡിസൈനും ലേഔട്ടും.

(സണ്ണി ജോസഫ്‌, മാള)

ഐ.​വി. ശ​ശി സൃ​ഷ്ടി​ച്ച ഷെ​രീ​ഫ്!

അ​ർ​ഹി​ക്കു​ന്ന ആ​ദ​ര​വോ അം​ഗീ​ക​ാര​ങ്ങ​ളോ കി​ട്ടാ​തെ മ​രി​ച്ച അ​നു​ ഗൃഹീ​ത ക​ലാ​കാ​ര​നാ​യി​രു​ന്ന ആ​ല​പ്പി​ ഷെ​രീ​ഫി​ന് മ​ര​ണാ​നന്ത​രം കി​ട്ടി​യ മി​ക​ച്ചൊ​രു ബ​ഹു​മ​തി​യാ​ണ്‌ പു​തു​വ​ർ​ഷ​പ്പ​തി​പ്പി​ൽ പ്രേം​ച​ന്ദ് ത​ന്റെ ‘കാ​ലാ​ന്ത​രം’ പ​ര​മ്പ​ര​യി​ൽ എ​ഴു​തി​യ ‘അ​വ​ളു​ടെ​ രാ​വു​ക​ളും അ​ച്ച​ടി​സാ​ഹി​ത്യ​ത്തി​ലെ വ​രേ​ണ്യ​ത​ക​ളും’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​നം. മ​ല​യാ​ള​ സി​നി​മ ക​ണ്ട ത​ല​യെ​ടു​പ്പു​ള്ള സം​വി​ധാ​യ​ക​ൻ ഐ.​വി. ശ​ശി​യെ സൃ​ഷ്ടി​ച്ച​ത് ആ​ല​പ്പി​ ഷെ​രീ​ഫാ​ണ്. അ​തുവ​രെ കാ​ണാ​ത്ത പ്ര​മേ​യ​മാ​യി​രു​ന്നു ഷെ​രീ​ഫ് എ​ഴു​തി​യ ‘ഉ​ത്സ​വ​’ത്തി​ന്റെ ക​ഥ.​ പ​ല​രും ച​ല​ച്ചി​ത്ര​മാ​ക്കാ​ൻ മ​ടി​ച്ചി​രു​ന്ന സ​മ​യ​ത്താ​ണ് ശ​ശി എ​ന്ന പു​തു​മു​ഖ​ സം​വി​ധാ​യ​ക​ൻ അ​തി​നെ അ​ഭ്ര​പാ​ളി​യി​ൽ​ അ​തി​മ​നോ​ഹ​ര​മാ​യി അ​വ​ത​രി​പ്പി​ച്ച​ത്.​

വെ​ള്ള​ത്താ​ൽ ചു​റ്റ​പ്പെ​ട്ട ഗ്രാ​മ​ത്തി​ൽ കു​ടി​വെ​ള്ള​ത്തി​ന് ബു​ദ്ധി​മു​ട്ടു​ന്ന മ​നു​ഷ്യ​രു​ടെ അ​വ​സ്ഥ​യാ​യി​രു​ന്നു ‘ഉ​ത്സ​വ’​ത്തി​ന്റെ കാ​ത​ൽ.​ നി​ത്യ​ഹ​രി​ത ഗാ​ന​ങ്ങ​ളുള്ള ‘ഉ​ത്സ​വം’ പി​ൽക്കാ​ല​ത്തും ച​ർ​ച്ച​യാ​യി.​ ‘ഈ​റ്റ’, ‘അ​ലാ​വു​ദ്ദീനും അ​ത്ഭു​ത​വി​ള​ക്കും’ തു​ട​ങ്ങി ആ​ല​പ്പി​ ഷെ​രീ​ഫ് -ഐ.​വി. ശ​ശി കൂ​ട്ടു​കെ​ട്ടി​ൽ ഒ​ന്ന​ര​ ഡ​സ​നി​ലേ​റെ വ്യ​ത്യ​സ്ത​മാ​യ ചി​ത്ര​ങ്ങ​ളി​റ​ങ്ങി. ഐ.വി. ശ​ശി എ​ന്ന് കേ​ൾ​ക്കു​മ്പോ​ൾ ടി. ദാ​മോ​ദ​ര​ന്റെ പേ​രാ​ണ് ഏ​വ​​രുടെ​യും മ​ന​സ്സി​ൽ ആ​ദ്യം വ​രുക.​ മാ​സ്റ്റ​റു​ടെ തി​ര​ക്ക​ഥ​ക​ൾ ശ​ശി​യെ ജ​ന​പ്രി​യ​നു​മാ​ക്കി​യി​ട്ടു​ണ്ട്. ച​ല​ച്ചി​ത്ര​ര​ച​യി​താ​വ് എ​ന്ന നി​ല​യി​ൽ ഗൃ​ഹ​ല​ക്ഷ്മിയെ​ന്ന ബാ​ന​റും മാ​തൃ​ഭൂ​മി​യെ​ന്ന സ്ഥാ​പ​ന​വും ദാ​മോ​ദ​ര​ൻ മാ​സ്റ്റ​റു​ടെ വ​ള​ർ​ച്ച​യി​ൽ വ​ലി​യ​ ഘ​ട​ക​മാ​യ​തുപോ​ലെ അ​ത്ത​രം പ്രോ​ത്സാ​ഹ​ന​ങ്ങ​ളൊ​ന്നും ഷെ​രീ​ഫി​ന് ല​ഭി​ക്കാ​തെ​പോ​യി.​

മു​ൻ ച​ല​ച്ചി​ത്ര​ങ്ങ​ളെ അ​പേ​ക്ഷി​ച്ചു​നോ​ക്കു​ക​യാ​ണെ​ങ്കി​ൽ 1980ക​ളി​ൽ ആ​ല​പ്പി​ ഷെ​രീ​ഫി​നെ വ​ലി​യ​ സം​വി​ധാ​യ​ക​രും ഹി​റ്റ്ഡ​യ​റ​ക്ടേ​ഴ്‌​സും തേ​ടി​യെ​ത്തേ​ണ്ടി​യി​രു​ന്നു.​ ഇ​തൊ​ന്നും സം​ഭ​വി​ച്ചി​ല്ല.​ എ​ൺ​പ​തു​ക​ളു​ടെ തു​ട​ക്ക​ത്തി​ൽ അ​ദ്ദേ​ഹം സം​വി​ധാ​നംചെ​യ്ത ‘അ​സ്‌​ത​മി​ക്കാ​ത്ത പ​ക​ലു​ക​ളു​’ടെ സം​വി​ധാ​യ​ക​നാ​യി മ​റ്റു ചി​ല​രെ വി​ശേ​ഷി​പ്പി​ക്കു​ന്ന​വ​ർ ഇ​ന്നു​മു​ണ്ട്. അ​റു​പ​തു​ക​ളി​ലും എ​ഴു​പ​തു​ക​ളി​ലും സാ​ഹി​ത്യ​ലോ​ക​ത്തും ശ്ര​ദ്ധേ​യ​ ര​ച​ന​ക​ൾ വ​ന്നി​ട്ടും ഇ​ന്നും അ​ദ്ദേ​ഹ​ത്തെ​ക്കുറി​ച്ച് ഒ​രു പു​സ്ത​ക​മോ ര​ച​ന​ക​ളു​ടെ പു​തി​യ പ​തി​പ്പു​ക​ളോ മ​ല​യാ​ളി​ക​ളു​ടെ കൈ​ക​ളി​ലി​ല്ല.

‘അ​വ​ളു​ടെ​ രാ​വു​ക​ളു​’ടെ പ​രി​ഷ്ക​രി​ച്ച പ​തി​പ്പ് ഇ​ന്നാ​ണ് പു​സ്ത​ക​രൂ​പ​ത്തി​ൽ വ​രു​ന്ന​തെ​ങ്കി​ൽ പ്ര​സാ​ധ​ക​രു​ടെ ‘പി​ടി​വ​ലി’​യും ചാ​ന​ൽ​ഷോ​ക​ളും ച​ർ​ച്ച​ക​ളും ക​ണ​ക്കി​ല്ലാ​തെ കാ​ണേ​ണ്ടിവ​ന്നേ​നെ! ‘അ​നു​രാ​ഗി’യി​ലൂ​ടെ എ​ൺ​പ​തു​ക​ൾ​ക്കൊ​ടു​വി​ൽ ഷെ​രീ​ഫി​നെ ഐ.​വി. ശ​ശി​യി​ലൂ​ടെ സ​ജീ​വ​മാ​ക്കാ​ൻ ശ്ര​മി​ച്ചു​വെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച​ നേ​ട്ടം സി​നി​മ​ക്ക് കൈ​വ​രി​ക്കാ​നാ​യി​ല്ല.

(കെ.​പി.​ മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ് കാ​പ്പ് പെ​രി​ന്ത​ൽ​മ​ണ്ണ)

മനസ്സിനെ തൊട്ട കഥ

മാധ്യമം ആഴ്ചപ്പതിപ്പിൽ ശ്രീകണ്ഠൻ കരിക്കകത്തി​ന്റെ കഥ ‘നിർവികൽപം’ മനസ്സിനെ തൊട്ടു. നിലവിലുള്ള പാട്രിയാർക്കി വ്യവസ്ഥിതിയുടെ അധികമാരും പറയാത്ത മറ്റൊരു മുഖം അനാവരണം ചെയ്യാനാണ് കഥാകൃത്ത് ശ്രമിക്കുന്നത്. മക്കൾക്ക് ഡൗൺസിൻഡ്രോമായാലും ഓട്ടിസമായാലും വലിയ നോവും ആധിയും അമ്മക്കാണ്. പക്ഷേ, ഔദ്യോഗികമായും അനൗദ്യോഗികമായുമെല്ലാം രക്ഷിതാവ് അമ്മയല്ല, അച്ഛനാണ്. മത്സരങ്ങളിലും പരീക്ഷകളിലും ജയിക്കുമ്പോൾ പിതാക്കൻമാർക്ക് രക്ഷാകർതൃത്വം അഭിമാനകരമാണ്.

മറിച്ച് ഭിന്നശേഷി/ ഡൗൺസിൻഡ്രോം, ഓട്ടിസം തുടങ്ങിയവയാണെന്ന് അറിയുന്നതോടെ രക്ഷാകർതൃസ്ഥാനം പലർക്കും പെട്ടെന്ന് വേണ്ടാതാകും. അനന്തപത്മനാഭന്റെ അച്ഛൻ അനിൽ ‘‘നിന്റെ കുട്ടി’’ എന്ന് ആഷയെ നോക്കിപ്പറയുന്നത് കുട്ടിയുടെ ഡൗൺസിൻ‌ഡ്രോം തിരിച്ചറിയുമ്പോഴാണ്. പാട്രിയാർക്കി എത്ര പെട്ടെന്നാണ് സ്ത്രീയെ രക്ഷിതാവായി അംഗീകരിക്കുന്നത്. ഇത് സാമൂഹികയാഥാർഥ്യമാണ്. അനിൽ മികച്ച മോട്ടിവേഷൻ സ്പീക്കറാണ്.

ജീവിതോപാധി എന്നതിനപ്പുറം അതിലൊന്നുമില്ലതാനും. പക്ഷേ, വൈകല്യമുള്ള കുട്ടിയുടെ പിതാവായി സ്വയം അംഗീകരിക്കാനുള്ള മോട്ടിവേഷൻ സ്വയമാർജിക്കാൻ കഴിയാത്ത ചീഞ്ഞ അഹന്തയിൽ ഭാര്യയെയും കുട്ടിയെയും ഒഴിവാക്കി അയാൾ പോകുന്നു. ആഷയാകട്ടെ വക്കീൽപണി രാജിവെച്ച് അനന്തനുവേണ്ടി മാത്രം ആറാം നില ഫ്ലാറ്റിലേക്ക് ഒതുങ്ങുന്നു.

പുഴയിലോ വഴിയിലോ കളയാൻ ശ്രമിച്ചാലും ദിഗന്തം പൊട്ടിക്കുമാറൊരു നിലവിളിയുമായി അനന്തൻ ആഷയെ തളയ്ക്കും. യുവാവായി മാറാൻ തുടങ്ങുന്ന അനന്തന്റെ അപക്വ വളർച്ചകൾ... മനഃസംഘർഷങ്ങൾ തലങ്ങും വിലങ്ങും തലയ്ക്കടിക്കുമ്പോൾ തന്നെയാരെങ്കിലും ബലാൽക്കാരം ചെയ്തിരുന്നെങ്കിൽ എന്ന് സ്വയം പ്രതികാരവാഞ്ഛയാവുന്ന ആഷ മാത്രം കഥയിലൽപം മുഴച്ചുനിൽക്കുന്നു എന്ന് തോന്നുന്നു. കഥ മുഴുവൻ പറയുന്നില്ല. പക്ഷേ, വായനക്കാരെ ഒറ്റ ഇരിപ്പിൽ വായിപ്പിക്കുന്ന മനസ്സ് നനയ്ക്കുന്ന ഒരു സാമൂഹിക യാഥാർഥ്യമാണ് ഈ കഥ എന്ന് പറയാതിരിക്കാനാവില്ല.

(ജസി കാരാട് ,ഫേസ്​ ബുക്ക്​)

നിഗൂഢഭാവങ്ങളെ ഒപ്പിയെടുത്ത ‘കാദംബിനി’

മാധ്യമം ആഴ്ചപ്പതിപ്പിൽ പ്രസിദ്ധീകരിച്ച ഷബ്‌ന മറിയത്തിന്റെ ‘കാദംബിനി’ എന്ന കഥ മനുഷ്യമനസ്സിന്റെ നിഗൂഢഭാവങ്ങളെ ആഴത്തിൽ ഒപ്പിയെടുത്ത രചനയാണ്. അടുത്ത കാലത്തൊന്നും ഇത്രയും ഉള്ളുലക്കുന്ന കഥ വായിച്ചിട്ടില്ല. കഥ കണ്ടപ്പോള്‍ വായിക്കാന്‍ തോന്നിയത് മ​ുൻ രചനയായ ‘പിഗ്മെന്റ്’ വായിച്ച അനുഭവംകൊണ്ടാണ്. മികച്ച വായനാനുഭവം സമ്മാനിച്ച പുസ്തകമായിരുന്നു ‘പിഗ്മെന്റ്’. കഥ വായിക്കാന്‍ തുടങ്ങിയപ്പോള്‍തന്നെ പ്രതീക്ഷകള്‍ ശരിയായിരുന്നുവെന്ന് ഉറപ്പായി. നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട എഴുത്തുകാരുടെ കൂട്ടത്തിലേക്ക് അവര്‍ക്ക് ഞാന്‍ സ്ഥാനം നല്‍കുകയാണ്.

കോരിച്ചൊരിയുന്ന മഴയത്ത് കിണറ്റിന്‍കരയിൽനിന്ന് വെള്ളം ചുമന്നുകൊണ്ടുവരുന്നതുമുതൽ തന്നെ ‘കാദംബിനി’ വേറൊരു ലോകത്തേക്ക് കൂട്ടികൊണ്ടുപോകുന്നുണ്ട്. കഥ വായിച്ചു തീര്‍ന്നപ്പോഴും ‘കാദംബിനി’യില്‍നിന്ന് വിട്ടുവരാന്‍ കുറച്ചു സമയമെടുത്തു. ഉള്ളിലുണ്ടായ ഒരു പിടച്ചിലും കുറെനേരത്തേക്ക് വിട്ടുമാറിയില്ല. കഥയുടെ അവസാനം ഒരുക്കിവെച്ച ഒരു ഞെട്ടൽ ഉണ്ടല്ലോ, അത് എങ്ങനെ നമ്മെ വിട്ടുപോകാനാണ്? 2024 തുടക്കത്തില്‍തന്നെ നല്ലൊരു വായന കിട്ടിയതില്‍ സന്തോഷം.

(സുകേഷ് ഇമാം, ഫേസ് ബുക്ക്)

ജീ​വി​ത​മെ​ന്ന മ​നോ​ഹ​ര ചി​ത്രം

ഒരു സാധാരണക്കാരി സ്വന്തം കുടുംബത്തിൽ വല്യ പ്രാരബ്ധം ഒന്നുമില്ലാതെ കാലത്തിനൊത്ത് ഒഴുകി നീങ്ങുകയാണ്, ഏതൊരു സ്ത്രീയെയും പോലെ. വല്യ പ്രശ്നക്കാരിയല്ലാത്ത അമ്മായിഅമ്മ. സ്നേഹത്തിന്റെ രസച്ചരട് മുറിയാതെ പരസ്പരം മനസ്സിലാക്കുന്ന ജീവിതപങ്കാളി. ജോലിയുടെ ചെറിയ ചെറിയ പ്രയാസത്തിലും സന്തോഷം കണ്ടെത്താൻ ശ്രമിക്കുന്നവൾ, എന്നിട്ടും! അവിടെയാണ് ജീവിതമെന്ന മനോഹര ചിത്രം ഷബ്‌ന വരച്ചിട്ടിരിക്കുന്നത്. കഥ വായിച്ചുപോകുമ്പോൾ ഇതിലെന്താ ഉള്ളത്. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഒരേട്... അല്ലെങ്കിൽ ഒരു ദിവസം... എന്ന് നമ്മൾ കരുതും..

പക്ഷേ, ബസ് പൊക്കത്തിൽ മേഘപാളികൾക്കിടയിൽ സ്റ്റക്കായി, ബ്ലോക്കായി നിൽക്കുന്നയിടം മുതൽ കഥ അതിന്റെ എഡ്ജിലേക്ക് കടക്കുകയാണ്. ആരാണ് അയാൾ? എന്തിനാണ് അയാൾ അവൾക്കൊരാശ്വാസം ആകുന്നത്. എന്തുകൊണ്ടാണ് അവൾ ആ ഒരു നിമിഷം അതിൽ സമാധാനം കണ്ടെത്തുന്നത്. എങ്ങനെയാണ് ഒരാൾ അപരനിൽ കരുതലിന്റെ കൈച്ചൂടറിയുന്നത്. ബസെന്ന ഒരു ഗ്രഹവും അതിനുള്ളിലെ കുറെ ജീവനുകളും നിറഞ്ഞ ഈ കഥ ഓരോ നിമിഷവും അവളുടെകൂടെ ജീവിക്കുകതന്നെയായിരുന്നു.

ഇത്രയും ലളിതമായി, വ്യക്തമായി, ഷാർപ്പായി സ്ത്രീമനസ്സിനെ വരച്ചിട്ട ഒരു കഥയും ഞാൻ വായിച്ചിട്ടില്ല. പറയേണ്ടത് ഞാൻ പറഞ്ഞുകഴിഞ്ഞു. ഇനി നിങ്ങൾ വായനക്കാർ ഇതിൽനിന്ന് സ്ത്രീജീവിതങ്ങളെ പറ്റുമെങ്കിൽ മനസ്സിലാക്കി എടുത്തോളൂ എന്ന ഷബ്‌നയുടെ ഉറച്ച ശബ്ദം ഇപ്പോഴും ചെവിക്കരികിലുണ്ട്.

(മാർഷ നൗഫൽ, ഫേസ്​ ബുക്ക്​)

നന്മയുള്ള കഥ

ഓട്ടിസമുള്ള കുട്ടിയുടെയും അമ്മയുടെയും അന്തസ്സ് ഉയർത്തിപ്പിടിക്കുന്ന നന്മയുള്ള കഥയാണ് മാധ്യമം പുതുവത്സരപ്പതിപ്പിൽ വന്ന, ശ്രീകണ്ഠൻ കരിക്കകത്തിന്റെ ‘നിർവികൽപം’. മനുഷ്യാന്തസ്സിനെ ഉയർത്തിപ്പിടിക്കുന്നതും നന്മയുടെയും പ്രതീക്ഷയുടെയും പ്രകാശം പരത്തുന്നതുമായ കഥകളും നമുക്ക് ആവശ്യമുണ്ട്. ഡോക്ടർക്കോ ശാസ്ത്രജ്ഞനോ സാമൂഹിക പരിഷ്കർത്താവിനോ പൊളിറ്റീഷനോ ചിന്തിക്കാനാവാത്ത വിശുദ്ധിയുടെ ചെറുകണം കണ്ടെടുക്കാൻ സർഗധനരായ എഴുത്തുകാർക്ക് കഴിഞ്ഞേക്കും എന്നതിലാണല്ലോ സമൂഹം അവരെ ആദരവോടെ കാണുന്നത്. അതിയായ സന്തോഷമുണ്ട്!

(അജിത് വി.എസ്, ഫേസ്​ ബുക്​)

Show More expand_more
News Summary - weekly ezhuthukuth