Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുക്കുത്ത്

എഴുത്തുക്കുത്ത്
cancel

താ​ളു​ക​ളി​ലെ തി​ര​ക്ക​ഥാ​കൃ​ത്ത്!

കോ​ഴി​ക്കോ​ട​ൻ അ​നു​ഭ​വ​ങ്ങ​ളും ത​ന്റെ പ​ത്ര​പ്ര​വ​ർ​ത്ത​ന ജീ​വി​തവി​ശേ​ഷ​ങ്ങ​ളു​മാ​യി ‘കാ​ലാ​ന്ത​ര’​ത്തി​ലൂ​ടെ പ്രേംച​ന്ദ് ക​ട​ന്നുപോ​കു​മ്പോ​ൾ ത​ന്റെ ആ​ത്മ​മി​ത്ര​വും ‘മാ​തൃ​ഭൂ​മി’​യി​ലെ സ​ഹ​പ്ര​വ​ർ​ത്ത​ക​നു​മാ​യ ബി. ജ​യ​ച​ന്ദ്ര​നെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ​യൊ​ക്കെ​യും ക​ഴി​ഞ്ഞ ര​ണ്ട് ല​ക്ക​ത്തി​ലും പ​രാ​മ​ർ​ശി​ച്ചു പോ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റെ സ​വി​ശേ​ഷ​ത ഒ​രി​ട​ത്തുപോ​ലും സൂ​ചി​പ്പി​ക്കു​ന്നി​ല്ല!​ ചാ​ന​ലു​ക​ളി​ലും യൂ​ട്യൂ​ബ് അ​ട​ക്ക​മു​ള്ള ഇ​ട​ങ്ങ​ളി​ലൂ​ടെ​യും മ​ല​യാ​ളി​ക​ൾ ഏ​റെ ക​ണ്ട് ര​സി​ക്കു​ന്ന ‘മൂ​ക്കി​ല്ലാ​രാ​ജ്യ​ത്ത്’​എ​ന്ന അ​ശോ​ക​ൻ-​താ​ഹ സം​വി​ധാ​നംചെ​യ്ത ഹാ​സ്യ​സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്താ​ണ് ജ​യ​ച​ന്ദ്ര​ൻ.

ആ​ക്ഷ​ൻ ഫാ​മി​ലി പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​ചാ​ര്യ​ൻ, പി.​ജി. വി​ശ്വം​ഭ​ര​ന്റെ കോ​മ​ഡി ചി​ത്രം ‘വ​ക്കീ​ൽ​ വാ​സു​ദേ​വ്’, 2000​ത്തി​ലി​റ​ങ്ങി​യ വാ​ണി​ വി​ശ്വ​നാ​ഥി​ന്റെ ഹൊ​റ​ർ ചി​ത്ര​മാ​യ ജോ​ർ​ജ്കിത്തു സം​വി​ധാ​നംചെ​യ്ത ‘ഇ​ന്ദ്രി​യം’ തു​ട​ങ്ങി പ്രേ​ക്ഷ​കരെ ര​സി​പ്പി​ച്ച പ​ട​ങ്ങ​ൾ​ക്കെ​ല്ലാം ‘മാ​തൃ​ഭൂ​മി’​യി​ൽ പ​ത്ര​പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്ന കാ​ല​ത്തുത​ന്നെ തി​ര​ക്ക​ഥ​യും സം​ഭാ​ഷ​ണ​വും ര​ചി​ച്ചി​ട്ടു​ണ്ട് ജ​യ​ച​ന്ദ്ര​ൻ.

(കെ.പി. മു​ഹ​മ്മ​ദ്‌​ ഷെ​രീ​ഫ്, കാ​പ്പ്, പെ​രി​ന്ത​ൽ​മ​ണ്ണ)

മട്ടൻകറി സിദ്ധാന്തം

ജി​ഷ്ണു പ്ര​സാ​ദിന്റെ കഥ ‘മ​ട്ട​ൻ​ക​റി സി​ദ്ധാ​ന്തം’ (ലക്കം: 1346) ഇ​പ്പോ​ഴാ​ണ് വാ​യി​ക്കാ​നാ​യ​ത്. ഒ​രു സാ​ഹി​ത്യ​രൂ​പം എ​ന്നനി​ല​യി​ൽ ഇ​ന്ന് ചെ​റു​ക​ഥ ഏ​റ്റ​വും അ​ടു​ത്ത് നി​ൽ​ക്കു​ന്ന​ത് സി​നി​മ​യോ​ടാ​ണ്. പ​ക്ഷേ, ദൗ​ർ​ഭാ​ഗ്യ​മെ​ന്ന് പ​റ​യ​ട്ടെ, അ​ങ്ങ​നെ ത​ങ്ങ​ളു​ടെ ക​ഥ​ക​ൾ സി​നി​മ​ക​ളാ​ക്കാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന, ആ ​രം​ഗ​ത്ത് വ്യ​ക്തിബ​ന്ധ​ങ്ങ​ളു​ള്ള ചെ​റു​ക​ഥാ​കൃ​ത്തു​ക്ക​ളി​ൽ പ​ല​രും ചെ​റു​ക​ഥ എ​ന്നു പ​റ​ഞ്ഞ് എ​ഴു​തു​ന്ന​ത് സി​നി​മ​യു​ടെ One line അ​ഥ​വാ ചു​രു​ക്കെ​ഴു​ത്തു​ക​ളാ​ണ്. എന്നാൽ, അ​ങ്ങ​നെ​യൊ​ന്നു​മ​ല്ലാ​തെ ഒ​രു സി​നി​മ​ക്കുവേ​ണ്ട എ​ല്ലാ ദൃ​ശ്യ​സ​മ്പ​ന്ന​തയും ര​സ​ക്കൂ​ട്ടു​ക​ളും ‘മ​ട്ട​ൻക​റി സി​ദ്ധാ​ന്തം’ എ​ന്ന ക​ഥയിലുണ്ട്. മു​മ്പ് ഈ ​ക​ഥാ​കാ​ര​ന്റെ ക​ഥ​ക​ളൊ​ന്നും ഞാ​ൻ വാ​യി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ഓ​ർ​മ.

മ​ല​യാ​ള ചെ​റു​ക​ഥ​യി​ൽ വി​ഷ​യസ്വീ​ക​ര​ണ​ത്തി​ൽ ഇ​ന്ന് സെ​യ്ഫ് സോ​ണു​ക​ളി​ൽ ഒ​ന്നെ​ന്ന് പ​ര​ക്കെ അം​ഗീ​ക​രി​ക്ക​പ്പെ​ട്ട കാ​ടും വേ​ട്ട​യും മ​ദ്യ​വും ഭ​ക്ഷ​ണ​വും ഒ​ക്കെ ഈ ​ക​ഥ​യി​ൽ ഉ​ണ്ടെ​ങ്കി​ലും അ​തി​നെ കോ​വി​ഡാ​ന​ന്ത​ര പ്ര​തി​ഭാ​സ​മാ​യ യൂ​ട്യൂ​ബ് ചാ​ന​ലു​മായും അ​തി​ന്റെ റേ​റ്റിങ്ങു​മാ​യെ​ല്ലാം ബ​ന്ധി​ച്ചി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ക​ഥ​യു​ടെ എ​ടു​ത്തുപ​റ​യേ​ണ്ട സ​വി​ശേ​ഷ​ത.

ജീ​വി​ക്കു​ന്ന കാ​ല​ത്തെ കൃ​ത്യ​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു​ണ്ട് എ​ന്നു മാ​ത്ര​മ​ല്ല, ര​സ​ച്ച​ര​ട് ഒ​ട്ടും മു​റി​യാ​ത്ത, ഗം​ഭീ​ര ദൃ​ശ്യ​സ​മ്പ​ന്ന​മാ​യ ആ​ഖ്യാ​ന​മാ​ണ് ക​ഥാ​കാ​ര​ന്റേ​ത്. അ​ഭി​ന​ന്ദ​ന​ങ്ങ​ൾ, ജി​ഷ്ണു പ്ര​സാ​ദ്. ഇ​ങ്ങ​നെ ഫ്രെ​യിം ടു ​ഫ്രെ​യിം ദൃ​ശ്യ​സ​മ്പ​ന്ന​മാ​യ ക​ഥ​ക​ൾ സ്വാ​ഭാ​വി​ക​മാ​യും ദൈ​ർ​ഘ്യ​മേ​റി​യ​വ​യാ​യി​രി​ക്കും. ആ​ദ്യ​ത്തെ പാ​ര​ഗ്രാ​ഫി​ൽത​ന്നെ വാ​യ​ന​ക്കാ​ര​നെ കൊ​ളു​ത്തി​പ്പി​ടി​ക്കു​ന്ന ഈ ​ക​ഥ തു​ട​ർ​ന്ന് അ​തേ തീ​വ്ര​ത​യോ​ടെ കൊ​ണ്ടു​പോ​കു​ന്നു.

തീ​ർ​ച്ച​യാ​യും വാ​യ​ന ആ​വ​ശ്യ​പ്പെ​ടു​ന്ന ഒ​രു ക​ഥ​യാ​ണി​ത്. വാ​ക്കി​ലും വ​രി​യി​ലും വെ​ടി​മ​രു​ന്ന് നി​റ​ക്കാ​ൻ പ്ര​തി​ഭ​യു​ള്ള ക​ഥാ​കൃ​ത്താ​ണ് ജി​ഷ്ണു പ്ര​സാ​ദ്. പു​തി​യ ക​ഥ​യു​ടെ പ​ൾ​സ് ന​ന്നാ​യി തി​രി​ച്ച​റി​യു​ന്ന മാ​ധ്യ​മം ആ​ഴ്ച​പ്പ​തിപ്പി​നെ​യും എ​ഡി​റ്റോ​റി​യ​ൽ ടീ​മി​നെയും പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ന്നു.

(ശ്രീകണ്ഠൻ കരിക്കകം,ഫേസ്​ബുക്ക്​)

പെ​ൺ​ജീ​വി​ത​ങ്ങ​ളു​ടെ പ്ര​തി​രോ​ധ വ​ഴി​ക​ൾ

റീ​ന പി.ജി​യു​ടെ ചെ​റു​ക​ഥ​ക​ൾ​ക്ക് പൊ​തു​വേ നീ​ള​ക്കൂ​ടു​ത​ലാ​ണ്. അ​ത്ത​ര​ത്തി​ൽ നീ​ള​മു​ള്ളൊ​രു ക​ഥ​യാ​ണ് ഈ ​ല​ക്കം ആഴ്ചപ്പതിപ്പിൽ വാ​യി​ച്ച​ത്. ‘ചോ​രപ്പങ്ക്’ എ​ന്ന പേ​രി​ലു​ള്ള ഈ ​ക​ഥ ഒ​രു ദീ​ർ​ഘ​ദൂ​ര ട്രെ​യി​ൻ യാ​ത്ര​യി​ലെ എ​ലേ​ന എ​ന്ന അ​ഭ്യ​സ്ത​വി​ദ്യ​യാ​യ വീ​ട്ട​മ്മ​യു​ടെ​യും യാ​ത്ര​ക്കി​ട​യി​ൽ ക​ണ്ടു​മു​ട്ടു​ന്ന സെ​മ​ന്തി​യെ​ന്ന ത​മി​ഴ് യു​വ​തി​യു​ടെ​യും ദാ​രു​ണ​മാ​യ ജീ​വി​ത​ത്തി​ന്റെ ചി​ത്രീ​ക​ര​ണ​മാ​ണ്.

ത​മി​ഴും മ​ല​യാ​ള​വും ഇ​ട​ക​ല​ർ​ത്തി​യു​ള്ള വി​വ​ര​ണം ക​ഥ​യു​ടെ കെ​ട്ടു​റ​പ്പി​നെ പ​രി​ക്കേൽപി​ക്കാ​ൻ പോ​ന്ന​താ​ണെ​ങ്കി​ലും എ​ഴു​ത്തി​ന്റെ സൂ​ക്ഷ്മത​യാ​ൽ ഭാ​ഷ​ക​ളു​ടെ സാ​ന്ദ്ര​മാ​യൊ​ര​നു​ഭൂ​തി​യെ ക​ഥ സ​മ്മാ​നി​ക്കു​ന്നു.

പു​രു​ഷാ​ധി​പ​ത്യ സാ​മൂ​ഹി​ക ക്ര​മ​ത്തി​ലെ നി​സ്സഹാ​യ പെ​ൺ​ജീ​വി​ത​ങ്ങ​ളെ ന​മ്മ​ൾ നി​ര​ന്ത​രം കാ​ണു​ക​യും, വാ​യി​ക്കു​ക​യും ചെ​യ്യു​ന്ന​താ​ണ​ല്ലോ? എ​ന്നാ​ൽ, അ​തി​ൽനി​ന്ന് വ്യ​ത്യ​സ്ത​മാ​യി റീ​ന ക​ണ്ടെ​ടു​ക്കു​ന്ന പെ​ൺ​ജീ​വി​ത​ങ്ങ​ൾ​ക്ക് സ്വ​യം തീ​രു​മാ​ന​മെ​ടു​ക്കാ​നു​ള്ള ഉ​ൾ​ക്ക​രു​ത്തു​ണ്ട്.

നി​സ്സഹാ​യ​രാ​യ പെ​ൺ​ജീ​വി​ത​ങ്ങ​ളു​ടെ ഉ​ൾ​ക്കരു​ത്തി​നെ വി​ശ​ദീ​ക​രി​ക്കേ​ണ്ടി​വ​രു​മ്പോ​ൾ വ​ന്യ​മാ​യ പ്ര​തി​രോ​ധ​ങ്ങ​ളെ ആ​ഖ്യാ​ന​പ്പെ​ടു​ത്താ​നു​ള്ള എ​ഴു​ത്തു​കാ​രി​യു​ടെ ചി​ന്ത​ക​ളെ ത​ന്റെ സ​ർ​ഗാ​ത്മ​ക സൗ​ന്ദ​ര്യാ​നു​ഭൂ​തി​യാ​ൽ മ​റി​ക​ട​ക്കാ​നാ​യി എ​ന്ന​താ​ണ് ഈ ​ക​ഥ​യു​ടെ സ​വി​ശേ​ഷ​ത​.

കമ്പാർട്മെ​ന്റി​ൽ ഒ​ഴു​കിപ്പര​ക്കു​ന്ന ചോ​ര ഉ​ന്മ​ത്ത​മ​നോ​നി​ല​യി​ലേ​ക്ക് വാ​യ​ന​ക്കാ​രെ എ​ത്തി​ക്കു​മെ​ന്ന തി​രി​ച്ച​റി​വി​നാ​ലാ​വ​ണം പ്ര​ണ​യ​ത്തി​ലേ​ക്കും അ​തി​ജീ​വ​ന​ത്തി​ന്റെ സാം​സ്കാ​രി​ക ച​രി​ത്ര​ത്തി​ലേ​ക്കും വി​ര​ൽ ചൂ​ണ്ടി​ക്കൊ​ണ്ട് ക​ഥ അ​നി​ശ്ചി​ത​മാ​യി അ​വ​സാ​നി​ക്കു​ന്ന​ത്. തീ​ർ​ച്ച​യാ​യും അ​ത് സ​മ​കാ​ലി​ക പെ​ൺ​ജീ​വി​ത​ങ്ങ​ളു​ടെ അ​നി​ശ്ചി​ത​ത്വ​ത്തെ അ​ട​യാ​ള​പ്പെ​ടു​ത്താ​നു​ള്ള ക​രു​ത്ത് ഈ ​ക​ഥ​ക്ക് ന​ൽ​കു​ന്നു​ണ്ട്. പ്രി​യ ക​ഥാ​കാരി​ക്കും, മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

(സു​നി​ൽ മം​ഗ​ല​ത്ത്,ത​ല​യോ​ല​പ്പ​റ​മ്പ്)

നമ്മുടെ വിദ്യാഭ്യാസരംഗം

ആഴ്ചപ്പ​തിപ്പി​ന്റെ ‘തുടക്ക’ത്തിൽ (ല​ക്കം: 1347) പ​റ​യുംപോ​ലെ ന​മ്മു​ടെ വി​ദ്യാ​ഭ്യാ​സമേ​ഖ​ല​ക്ക് ഗു​രു​ത​ര​മാ​യ എ​ന്തൊ​ക്കെ​യോ വീ​ഴ്ച​ക​ൾ സം​ഭ​വി​ച്ചി​രി​ക്കു​ന്നു. ഒ​രു പു​നഃപ​രി​ശോ​ധ​ന​യും പു​തു​ക്കി​പ്പ​ണി​യ​ലും അ​നി​വാ​ര്യ​മാ​യി​രി​ക്കു​ക​യാ​ണ്. വി​ദ്യാ​ഭ്യാ​സം ക​ച്ച​വ​ട​മാ​യ​തും അ​ധ്യാ​പ​ക​ർ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ​ക്കു മേ​ലു​ള്ള നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട​തും നി​ല​വാ​ര​ത്ത​ക​ർ​ച്ച​യു​ടെ ഒ​രു കാ​ര​ണ​മാ​ണ്.

വി​ദ്യാ​ർ​ഥിക​ളെ ഒ​ന്നു​പ​ദേ​ശി​ക്കാ​ൻപോ​ലും ഇ​ന്ന് അ​ധ്യാ​പ​ക​ർ ഭ​യ​പ്പെ​ടു​ക​യാ​ണ്. എ​ങ്ങ​നെയോ ​പോക​ട്ടെ എ​ന്ന നി​ല​പാ​ടി​ലാ​ണ​വ​ർ. മു​ഖ​പ്ര​സം​ഗ​ത്തി​ൽ പ​റ​യാ​ത്ത ഒ​രു കാ​ര്യംകൂ​ടി​യു​ണ്ട്. ഉ​പ​രി​പ​ഠ​ന​ത്തി​ന് വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ചേ​ക്കേ​റു​ന്ന പ്ര​വ​ണ​ത ഏ​റി​വ​രുക​യാ​ണ്. ഈ ​നാ​ട്ടി​ൽ സൗ​ക​ര്യ​മി​ല്ലാ​ഞ്ഞി​ട്ട​ല്ല പ​ല​രും പോ​കു​ന്ന​ത്. വി​ദേ​ശ​ങ്ങ​ളി​ൽ മി​ക​ച്ച സം​വി​ധാ​ന​ങ്ങ​ളു​ണ്ടെ​ന്ന ധാ​ര​ണ​ക്കൊപ്പം സ​മൂ​ഹ​ത്തി​ന്റെ അം​ഗീ​കാ​ര​വും പ്ര​ധാ​ന ഘ​ട​ക​മാ​ണ്. അ​ത്ത​രം ചി​ന്താ​ഗ​തി​ക​ൾ​ക്കും മാ​റ്റം വ​രേ​ണ്ട​താ​യു​ണ്ട്.

(ഏ​ഴം​കു​ളം മോ​ഹ​ൻകു​മാ​ർ, അ​ടൂ​ർ)

കുഞ്ഞാമന്റെ ചിന്തകളെ ഗൗരവത്തോടെ കേരളം കണ്ടോ?

ശ​രി​യാ​യ രാ​ഷ്ട്രീ​യം അ​ധി​കാ​ര​ത്തെ ചോ​ദ്യംചെ​യ്യ​ലാ​ണ് എ​ന്ന് തി​ക​ഞ്ഞ ത​ന്റേ​ട​ത്തോ​ടെ, ക​ന​പ്പെ​ട്ട ശ​ബ്ദ​ത്തി​ൽ ന​മ്മെ നി​ര​ന്ത​രം ഓ​ർ​മി​പ്പി​ച്ചു​കൊ​ണ്ടി​രു​ന്ന ഡോ. ​എം. കു​ഞ്ഞാ​മ​ന്റെ വിയോഗത്തെ തു​ട​ർ​ന്ന് ആ​ഴ്ച​പ്പ​തി​പ്പിൽ (ല​ക്കം: 1276) ​അ​ദ്ദേ​ഹം എ​ഴു​തി​യ ‘കേ​ര​ള​ത്തി​ന്റെ വി​ക​സ​ന മാ​തൃ​ക​ക​ൾ ത​ന്നെ ച​ർ​ച്ചചെ​യ്യ​പ്പെ​ട​ണം’ എ​ന്ന കുറിപ്പ്​ (സം​ഭാ​ഷ​ണം, എ​ഴു​ത്ത്: ആ​ർ. സു​നി​ൽ) ല​ക്കം 1346ൽ ​യ​ഥാ​സ​മ​യം പു​നഃപ്ര​സി​ദ്ധീ​ക​രി​ച്ച് ആ​ഴ്ച​പ്പ​തി​പ്പ്​ അ​ദ്ദേ​ഹ​ത്തോ​ട് ആ​ദ​ര​വ് പ്ര​ക​ടി​പ്പി​ച്ചു.

പ്ര​സി​ദ്ധ​നാ​യ അ​ധ്യാ​പ​ക​നാ​യും ചി​ന്ത​ക​നാ​യും എ​ഴു​ത്തു​കാ​ര​നാ​യും ആ​ക്ടി​വി​സ്റ്റാ​യും ന​മ്മു​ടെ ഇ​ട​യി​ൽ നി​റ​ഞ്ഞു​നി​ന്ന ഡോ. ​എം. കു​ഞ്ഞാ​മ​ൻ കേ​ര​ളീ​യസ​മൂ​ഹ​ത്തെ പ​തി​റ്റാ​ണ്ടു​ക​ളോ​ളം സ​ുസൂ​ക്ഷ്മം ​നി​രീ​ക്ഷി​ച്ചു​പോ​ന്ന സാ​മ്പ​ത്തി​ക സാ​മൂ​ഹി​ക ശാ​സ്ത്ര​ജ്ഞ​നാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത​ക​ൾ പാ​റി​പ്പ​റ​ന്ന​ത് മ​നു​ഷ്യ​ന​ന്മയെ​ ചു​റ്റി​പ്പ​റ്റി​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത​ക​ളെ​യും ക​ണ്ടെ​ത്ത​ലു​ക​ളെ​യും കേ​ര​ളം ഒ​രി​ക്ക​ലും ഗൗ​ര​വ​പൂ​ർ​വം ക​ണ്ടി​ല്ല എ​ന്ന​ത് വി​ര​ൽചൂ​ണ്ടു​ന്ന​ത് ഇ​വി​ടെ നി​ല​നി​ന്നു​പോ​രു​ന്ന സാം​സ്കാ​രി​ക​വും ഭ​ര​ണ​പ​ര​വു​മാ​യ നി​ർ​ജീ​വ​ത​യി​ലേ​ക്കാ​ണ്.

വി​ജ്ഞാ​ന​ത്തി​ന് ജീ​വി​ത​ത്തെ​യും ജീ​വി​താവ​സ്ഥ​ക​ളെ​യും മാ​റ്റി​മ​റി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജീ​വി​താ​ന്ത്യം​വ​രെ ന​മ്മെ ഉ​ദ്ബോ​ധി​പ്പി​ച്ച ഡോ. ​അം​ബേ​ദ്ക​റു​ടെ ആ​ശ​യ​ങ്ങ​ൾത​ന്നെ​യാ​ണ് ഡോ. ​കു​ഞ്ഞാ​മ​നും കൃ​ത്യ​മാ​യി ന​മ്മോ​ട് പ​ങ്കു​വെ​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ വി​ജ്ഞാ​നദാ​രി​ദ്ര്യ​വും സാ​മ്പ​ത്തി​ക അ​സ​മ​ത്വ​വും കൂ​ടിവ​രുക​യാ​ണെ​ന്നും അ​തി​നാ​ൽത​ന്നെ​യാ​ണ് വി​വ​ര​സാ​ങ്കേ​തി​ക​വി​ദ്യ അ​തി​ന്റെ പാ​ര​മ്യ​ത​യി​ൽ എ​ത്തി​നി​ൽ​ക്കു​മ്പോ​ഴും സാ​മൂ​ഹി​ക​മാ​യും സാ​മ്പ​ത്തി​ക​മാ​യും പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന കു​ട്ടി​ക​ൾ ‘ഡി​ജി​റ്റ​ൽ ഡി​വൈ​ഡ്’ അ​നു​ഭ​വി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം സ​മ​ർ​ഥി​ക്കു​ന്നു.

ന​മു​ക്ക് ഊ​ഹി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​ അത്ര​യും കോ​ടി​ക​ൾ ദ​ലി​ത്/ ആ​ദി​വാ​സി വി​ക​സ​നം എ​ന്ന പേ​രി​ൽ പ​തി​റ്റാ​ണ്ടു​ക​ളാ​യി കേ​ര​ളം മാ​റി​മാ​റി ഭ​രി​ച്ച സ​ർ​ക്കാ​റു​ക​ൾ ചെ​ല​വ​ഴി​ച്ചെ​ങ്കി​ലും, അ​തു​മൂ​ലം ആ​രു​ടെ വി​ക​സ​ന​മാ​ണ് ഇ​വി​ടെ യാ​ഥാ​ർ​ഥ്യമാ​യ​ത് എ​ന്ന കു​റി​ക്കു​കൊ​ള്ളു​ന്ന ചോ​ദ്യം അ​ദ്ദേ​ഹം ചോ​ദി​ക്കു​ന്നു. ഇ​ത് അ​ദ്ദേ​ഹ​ത്തി​ന്റെ മാ​ത്രം ചോ​ദ്യമ​ല്ല, കേ​ര​ള​ ജ​ന​ത ഒ​ന്ന​ട​ങ്കം ചോ​ദി​ക്കു​ന്ന കാ​ത​ലാ​യ, ക​രു​ത്തു​റ്റ ചോ​ദ്യ​മാ​ണ്.

ഗാ​ന്ധി​ജ​യ​ന്തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് കേ​ര​ള​ത്തി​ലെ പ​ട്ടി​ക​ജാ​തി- വ​ർ​ഗ വി​ക​സ​ന വ​കു​പ്പു​ക​ൾ വ​ർ​ഷം​തോ​റും ന​ട​ത്തി​വ​രു​ന്ന സാ​മൂ​ഹി​ക ഐ​ക്യ​ദാ​ർ​ഢ്യ പ​ക്ഷാ​ച​ര​ണ പ​രി​പാ​ടി​യു​ടെ ഈ ​വ​ർ​ഷ​ത്തെ കോ​ഴി​ക്കോ​ട് ജി​ല്ലത​ല പ​രി​പാ​ടി​യി​ൽ ഈ ​കു​റി​പ്പ് എ​ഴു​തു​ന്ന​വ​നും സം​ബ​ന്ധി​ക്കു​ക​യു​ണ്ടാ​യി. സ്വാ​ത​ന്ത്ര്യം നേ​ടി മു​ക്കാ​ൽ നൂ​റ്റാ​ണ്ട് പി​ന്നി​ട്ടി​ട്ടും, പൊ​തു ഖ​ജ​നാ​വി​ൽനി​ന്നും കോ​ടി​ക​ൾ ഒ​ഴു​ക്കി​യി​ട്ടും എ​ന്തു​കൊ​ണ്ടാ​ണ് അ​ടി​സ്ഥാ​ന വി​ഭാ​ഗ​ങ്ങ​ൾ ഇ​ന്നും താ​ഴെ​ത്ത​ട്ടി​ൽ​ത്ത​ന്നെ ക​ഴി​യാ​ൻ വി​ധി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​ത് എ​ന്നും അ​ത്ത​രം ഒ​രു അ​വ​സ്ഥ​ക്ക് മു​ഖ്യ കാ​ര​ണ​ക്കാ​ർ കേ​ര​ളം മാ​റി​മാ​റി ഭ​രി​ച്ച ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ ആ​ണെ​ന്നും ഈ​യു​ള്ള​വ​ൻ സൂ​ചി​പ്പി​ക്കു​ക​യു​ണ്ടാ​യി.

ഈ​യൊ​രു അ​വ​സ്ഥ ഇ​നി​യും തു​ട​രാ​ൻ അ​നു​വ​ദി​ച്ചുകൂ​ടാ എ​ന്നും ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്ക് ഈ ​വി​ഭാ​ഗ​ങ്ങ​ളെ കൈ​പി​ടി​ച്ചു​യ​ർ​ത്താ​ൻ ക​ഴി​വി​ല്ലെ​ങ്കി​ൽ, പ്ര​ഗ​ല്​ഭ​രാ​യ ഭ​ര​ണ ഉ​ദ്യോ​ഗ​സ്ഥ​വി​ദ​ഗ്ധ​രെ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽനി​ന്നും കൊ​ണ്ടു​വ​ര​ണ​മെ​ന്നും വെ​റും അ​ഞ്ചു വ​ർ​ഷംകൊ​ണ്ട് അ​വ​ർ അ​ടി​ത്ത​ട്ട് വി​ഭാ​ഗ​ങ്ങ​ളെ മേ​ൽ​ത്ത​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​രു​മെ​ന്നു​മു​ള്ള അ​ഭി​പ്രാ​യംകൂ​ടി അ​വി​ടെ പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യി.

കേ​ര​ള​ത്തി​ലെ എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ ഏ​റെ​ക്കാ​ല​മാ​യി ന​ട​ന്നു​വ​രു​ന്ന​ത് കൊ​ടി​യ അ​ഴി​മ​തി​യും കെ​ടു​കാ​ര്യ​സ്ഥ​ത​യും ത​ന്നെ​യാ​ണ്. സാ​മൂ​ഹി​കനീ​തി​യു​ടെ ലാ​ഞ്ഛനപോ​ലും അ​വി​ടെ കാ​ണാ​നാ​വി​ല്ല. എ​ണ്ണ​ത്തി​ൽ സ​ർ​ക്കാ​ർ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ മൂ​ന്നി​ര​ട്ടി​യി​ല​ധി​കം വ​രു​ന്ന ഈ ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ട​മ​സ്ഥ​ത സ്വ​കാ​ര്യ വ്യ​ക്തി​ക​ളു​ടെ കൈ​വ​ശ​ത്തി​ലും, എ​ന്നാ​ൽ നി​യ​മ​നാ​ധി​കാ​രം കു​ത്ത​ക​യാ​ക്കി​യ ഇ​വ​ർ ഒ​രു ത​ത്ത്വദീ​ക്ഷ​യു​മി​ല്ലാ​തെ നി​യ​മ​ന​ത്തി​ന് കോ​ടി​ക​ൾ വ​ർ​ഷാ​വ​ർ​ഷം അ​ധാ​ർ​മി​ക​മാ​യി വാ​ങ്ങു​ക​യും ചെ​യ്യു​ന്നു.

എ​ന്നാ​ൽ ശ​മ്പ​ളം, പെ​ൻ​ഷ​ൻ, വി​വി​ധ​ത​രം ഗ്രാ​ന്റു​ക​ൾ എ​ന്നി​വ സ​ർ​ക്കാ​ർ ഒ​രു മു​ട​ക്ക​വും ഇ​ല്ലാ​തെ മാ​നേ​ജ്മെ​ന്റുക​ൾ​ക്ക് ന​ൽ​കു​ക​യും ചെ​യ്യു​ന്നു. സ​ർ​ക്കാ​ർ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കെ.എ​സ്.ആ​ർ.ടി.​സി ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​മോ മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളോ കൃ​ത്യ​മാ​യി ന​ൽ​കാ​തെ സ​ർ​ക്കാ​ർ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ക​യും ചെ​യ്യു​ന്നു. ഇ​തി​നെ​യാ​ണ് ഡോ. ​കു​ഞ്ഞാ​മ​ൻ ശ​ക്ത​മാ​യ രീ​തി​യി​ൽ ചോ​ദ്യംചെ​യ്ത​ത്.

‘എ​ന്നെ പാ​ണ​ൻ എ​ന്ന് വി​ളി​ക്ക​രു​ത്’ എ​ന്ന അ​ധ്യാ​യ​ത്തോ​ടെ​യാ​ണ് കു​ഞ്ഞാ​മ​ന്റെ ആ​ത്മ​ക​ഥ​യാ​യ ‘എ​തി​ര്’ ആ​രം​ഭി​ക്കു​ന്ന​ത്. അ​തി​നെ ചോ​ദ്യം ചെ​യ്ത കു​ഞ്ഞാ​മ​നെ എ​ന്തു​കൊ​ണ്ട് ജാ​തി​പ്പേ​ര് വി​ളി​ച്ചു​കൂ​ടാ എ​ന്നും, കു​ഞ്ഞാ​മ​ന്റെ വാ​ക്കു​ക​ൾ​ക്ക് മ​റു​പ​ടി​യാ​യി നാ​ട്ടു​പ്ര​മാ​ണി​യാ​യ അ​ധ്യാ​പ​ക​ൻ അ​ദ്ദേ​ഹ​ത്തി​ന്റെ ചെ​കി​ട്ട​ത്ത് ആ​ഞ്ഞ​ടി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. വി​ദ്യാ​ഭ്യാ​സം നേ​ടി വ​ള​ർ​ന്നു വ​ലു​താ​യ​പ്പോ​ഴും കു​ഞ്ഞാ​മ​നി​ലെ നി​ഷേ​ധി​യും ഒ​പ്പം വ​ള​രു​ക​യാ​യി​രു​ന്നു.

‘‘താ​ങ്ക​ൾ എ​ന്റെ സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ങ്കി​ൽ സ്കൂ​ൾ ഫൈ​ന​ൽ പ​രീ​ക്ഷ പാ​സാ​കി​ല്ലാ​യി​രു​ന്നു. ഞാ​ൻ താ​ങ്ക​ളു​ടെ സ്ഥാ​ന​ത്താ​യി​രു​ന്നു​വെ​ങ്കി​ൽ ഒ​രു നൊ​േ​ബ​ൽ സ​മ്മാ​ന​ ജേ​താവാ​യേ​നെ.’’ ഡോ. ​കു​ഞ്ഞാ​മ​ന്റെ കാ​ല​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്തെ സി.ഡി.എ​സ് മേ​ധാ​വി​യാ​യി​രു​ന്ന, അ​ന്ന​ത്തെ ത​ല​യെ​ടു​പ്പു​ള്ള സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നാ​യി​രു​ന്ന ഡോ. ​കെ.എ​ൻ. രാ​ജു​മാ​യു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ ഈ ​സം​ഭാ​ഷ​ണം സൂ​ചി​പ്പി​ക്കു​ന്ന​ത് ആ​രു​ടെ മു​ന്നി​ലും ത​ല​കു​നി​ക്കു​ന്ന​വ​ന​ല്ല കു​ഞ്ഞാ​മ​ൻ എ​ന്നാ​ണ്. തി​ക​ഞ്ഞ ആ​ത്മ​ധൈ​ര്യ​വും അ​ന്ത​സ്സും ആ​ത്മാ​ഭി​മാ​ന​വും ഉ​ള്ള ഒ​രാ​ൾ​ക്ക് മാ​ത്ര​മേ ഡോ. ​കെ.എ​ൻ. രാ​ജി​നെപോ​ലെ​യു​ള്ള ഒ​രാ​ളോ​ട് അ​ത്ത​ര​ത്തി​ൽ സം​സാ​രി​ക്കാ​നു​ള്ള ധൈ​ര്യ​മു​ണ്ടാ​കു​ക​യു​ള്ളൂ എ​ന്ന​ത് അ​വി​ത​ർ​ക്കി​ത​മാ​യ വ​സ്തു​ത​യാ​ണ്.

ആ​ദി​വാ​സി​ക​ൾ വ്യ​വ​സ്ഥി​തി​യെ വെ​ല്ലു​വി​ളി​ക്കു​ന്ന​ത് ആ​ദി​വാ​സി ഭാ​ഷ​യി​ലായി​രി​ക്ക​രു​തെ​ന്നും, അ​വ​രു​ടെ ഭാ​ഷ​യും ഭാ​ഷ്യ​വും ഇ​വി​ടത്തെ ഭ​ര​ണാ​ധി​കാ​രി​ക​ളുടേ​താ യി​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു​ണ്ട്. കേ​ര​ള​ത്തി​ൽ, ക​സ്റ്റ​ഡി ​മ​ര​ണ​മാ​യാ​ലും പ​ട്ടി​ണി​ മ​ര​ണ​മാ​യാ​ലും പീ​ഡ​ന മ​ര​ണ​മാ​യാ​ലും നീ​തി​യാ​യി ല​ഭി​ക്കു​ന്ന​ത് കേ​വ​ലം ന​ഷ്ട​പ​രി​ഹാ​ര​മാ​ണെ​ന്നും കു​റ്റ​വാ​ളി​ക​ൾ ശി​ക്ഷി​ക്ക​പ്പെ​ടുന്ന​ത് വി​ര​ള​മാ​ണെ​ന്നും, സ​മ്പ​ന്ന​രും ശ​ക്ത​രും നി​യ​മ​ത്തി​ന് അ​തീ​ത​രാ​ണെ​ന്നും നി​യ​മ​ത്തി​നു​മീ​തെ പ​റ​ക്കു​ന്ന പ​രു​ന്താ​ണ് സ​മ്പ​ത്ത് എ​ന്നും അ​ദ്ദേ​ഹം രോ​ഷ​ത്തോ​ടെ പ​റ​യു​ന്നു​ണ്ട്‌.

താ​ൻ ജീ​വി​ത​ത്തി​ൽ ഇ​ഷ്ട​പ്പെ​ടു​ന്ന​ത് നി​ഷേ​ധി​ക​ളെ​യും ധി​ക്കാ​രി​ക​ളെ​യു​മാ​ണ് എ​ന്ന് കു​ഞ്ഞാ​മ​ൻ ആ​ത്മ​ക​ഥ​യി​ൽ ഒ​രി​ട​ത്ത് എ​ഴു​തി​യി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ൾപോ​ലെത​ന്നെ ജീ​വി​ത​ത്തി​ലങ്ങോ​ള​മി​ങ്ങോ​ളം ഒ​രു നി​ഷേ​ധി​യാ​യും ത​ന്റേ​ടി​യാ​യും എ​ത്ര വ​ലി​യ​വ​നാ​യാ​ലും തെ​റ്റി​നെ തെ​റ്റാ​യി ചൂ​ണ്ടി​ക്കാ​ണി​ച്ച് ധാ​ർ​മി​ക​ത​യി​ൽ ഊ​ന്നി​യ ജീ​വി​തം ന​യി​ച്ച വ്യ​ക്തി​യു​മായാ​യി​രു​ന്നു ഡോ. ​കു​ഞ്ഞാ​മ​ൻ. അ​ദ്ദേ​ഹ​ത്തി​ൽ ഉ​റ​ങ്ങി​ക്കി​ട​ന്ന ക​ഴി​വു​ക​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തെ വേ​ണ്ട​വി​ധം ഉ​പ​യോ​ഗി​ക്കു​ന്ന​തി​നും ജ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​ദ്ദേ​ഹ​ത്തി​ന്റെ ചി​ന്ത​ക​ളും പ​ഠ​ന​ങ്ങ​ളും പ്ര​വൃ​ത്തി​പ​ഥ​ത്തി​ൽ കൊ​ണ്ടു​വ​രു​ന്ന​തി​നും കേ​ര​ളം തു​നി​ഞ്ഞി​ല്ല എ​ന്ന​ത് അ​ദ്ദേ​ഹ​ത്തോ​ട് കാ​ണി​ച്ച നെ​റി​കേ​ടാ​ണ്, അ​ത്യ​ന്തം ഖേ​ദ​ക​ര​വു​മാ​ണ്.

മ​റി​ച്ച്, അ​ദ്ദേ​ഹ​ത്തെ പ്ര​വ​ർ​ജ​നം ചെ​യ്യാ​നാ​യി​രു​ന്നു ഭ​ര​ണ​കൂ​ട​ങ്ങ​ൾ എ​ന്നും ശ്ര​മി​ച്ച​ത്. അ​ത്ത​ര​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ അ​ക​റ്റിനി​ർ​ത്തി​യ​തി​ലു​ള്ള ക​ല​മ്പ​ൽ ന​മു​ക്ക് ഭ​ര​ണ​കൂ​ട​ങ്ങ​ളോ​ടു​ണ്ട് എ​ന്നു​കൂ​ടി സൂ​ചി​പ്പി​ക്ക​ട്ടെ.

(പി.ടി. വേ​ലാ​യു​ധ​ൻ ഇ​രി​ങ്ങ​ത്ത്, പ​യ്യോ​ളി)

Show More expand_more
News Summary - weekly ezhuthukuth