Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ഫലസ്തീൻ പതിപ്പിന് അനുബന്ധമായി ചില കാര്യങ്ങൾ

ആ​ഴ്ച​പ്പ​തി​പ്പി​ന്റെ ഫ​ല​സ്തീ​ൻ പ്ര​ത്യേ​ക പ​തി​പ്പി​ലെ (ലക്കം: 1339) ലേ​ഖ​ന​ങ്ങ​ൾ വാ​യി​ച്ചു.​ ഇ​ത്ത​രു​ണ​ത്തി​ൽ ബ​ഹ്റൈ​നി​ലെ മു​ൻ​മ​ന്ത്രി​യും രാ​ജ്യ​ത​ന്ത്ര​ജ്ഞ​നും വ്യ​വ​സാ​യ പ്ര​മു​ഖ​നു​മാ​യ അ​ബ്ദു​ന്ന​ബി അ​ശ്ശു​അ​ല​യു​ടെ ‘ഗാ​ന്ധി​യും മുസ്‍ലിംക​ളും അ​റ​ബ് ലോ​ക​വും’ എ​ന്ന കൃ​തി മാന്യ വാ​യ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രേ​ണ്ട​ത് വ​ള​രെ അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് തോ​ന്നി​യ​തി​നാ​ലാ​ണ് ഈ ​കു​റി​പ്പ്. ന​മ്മു​ടെ രാ​ഷ്ട്ര​പി​താ​വ് മു​റു​കെ പി​ടി​ച്ച ന്യാ​യ​യു​ക്ത​മാ​യ ധീ​ര​നി​ല​പാ​ടി​ൽനി​ന്ന് ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ ഏറെ വ്യ​തി​ച​ലി​ച്ചി​രി​ക്കു​ന്നു. ഇ​തുവ​ഴി അ​റ​ബ് മുസ്‍ലിം നാ​ടു​ക​ളി​ൽ ഇ​ന്ത്യ​യു​ടെ പ്ര​തി​ച്ഛാ​യ​ക്ക് വ​ള​രെ ഏ​റെ മങ്ങ​ലേ​റ്റി​ട്ടു​ണ്ട്.​ ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​രും ക​ടു​ത്ത മുസ്‍ലിം വി​രു​ദ്ധ​രു​മാ​യ ഫാ​ഷിസ്റ്റു​ക​ൾ സയ​ണി​സ്റ്റുക​ളു​മാ​യി സ​ദാ​ പു​ല​ർ​ത്തു​ന്ന ഗാ​ഢബ​ന്ധം​ഇ​ന്ത്യ​യു​ടെ ന​ല്ല പാ​ര​മ്പ​ര്യ​ത്തെ​യാ​ണ് ത​ക​ർ​ത്ത​ത്.

മ​ഹാ​ത്മാ​ ഗാ​ന്ധി ത​ന്റെ ജീ​വി​ത​ത്തി​ൽ മുസ്‍ലിംകളു​മാ​യി പു​ല​ർ​ത്തി​യ ഗാ​ഢ​ബ​ന്ധം, അ​റ​ബ് പ്ര​ശ്ന​ങ്ങ​ളോ​ട് വി​ശി​ഷ്യാ ഫ​ല​സ്തീ​ൻ പ്ര​ശ്ന​ങ്ങ​ളോ​ട് പു​ല​ർ​ത്തി​യ ശ​ക്ത​വും യു​ക്ത​വു​മാ​യ അ​നു​ഭാ​വം, സ​യ​ണി​സ്റ്റ് ലോ​ബി ത​ന്റെ മേ​ൽ ചെ​ലു​ത്താ​ൻ ശ്ര​മി​ച്ച സ​ർ​വ കു​ത​ന്ത്ര​ങ്ങ​ളെ​യും ത​ള്ളി ത​ന്റെ അ​ന്ത്യംവ​രെ ഫ​ല​സ്തീ​ൻ മ​ണ്ണ് അ​റ​ബി​ക​ൾ​ക്കു മാ​ത്രം അ​വ​കാ​ശ​പ്പെ​ട്ട​താ​ണെ​ന്ന ദൃ​ഢ​രൂ​ഢ​മാ​യ നി​ല​പാ​ട് തു​ട​ങ്ങി പ​ല കാ​ര്യ​ങ്ങ​ളും ഈ ​കൃ​തി​യി​ൽ വ​സ്തു​നി​ഷ്ഠ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്.​ ആ​മു​ഖ​ത്തി​ന് പു​റ​മേ 17 അ​ധ്യാ​യ​ങ്ങ​ളു​ള്ള ഈ ​കൃ​തി രാ​ഷ്ട്രീ​യ-സാ​മൂ​ഹിക രം​ഗ​ത്തെ ബു​ദ്ധി​ജീ​വി​ക​ൾ മ​ന​സ്സി​രു​ത്തി വാ​യി​ക്കേ​ണ്ട​താ​ണ്.​ ഗ്ര​ന്ഥ​കാ​ര​ന്റെ ഇ​ന്ത്യ​യോ​ടു​ള്ള മ​മ​ത​ക്ക് മു​ഖ്യ നി​മി​ത്തം ഗാ​ന്ധി​ജി ത​ന്നെ​യാ​ണ്.

അ​ദ്ദേ​ഹ​ത്തി​ന്റെ വ​രി​ക​ൾ കാ​ണു​ക: “വ​ർ​ഷ​ങ്ങ​ളാ​യി ഇ​ന്ത്യ​യെ​ക്കു​റി​ച്ചും മ​ഹാ​ത്മാ​ ഗാ​ന്ധി​യെ കു​റി​ച്ചും ന​ട​ക്കാ​റു​ള്ള സ​മ്മേ​ള​ന​ങ്ങ​ളി​ലും സെ​മി​നാ​റു​ക​ളി​ലും ഞാ​ൻ പ​ങ്കെ​ടു​ക്കു​ന്നു.​ നാ​ൽ​പ​തു വ​ർ​ഷ​മാ​യി ഞാ​ൻ ഗാ​ന്ധി​യി​ൽ ആ​കൃ​ഷ്ട​നാ​യി​ട്ട്.​ ഗാ​ന്ധി മ​രി​ച്ചു മു​പ്പ​തി​ലേ​റെ വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് ഞാ​നും അ​ദ്ദേ​ഹ​വും ത​മ്മി​ലു​ള്ള ബ​ന്ധം ആ​രം​ഭി​ക്കു​ന്ന​ത്. 1969ൽ ​ഇ​ന്ത്യ ഗാ​ന്ധി​യു​ടെ ജ​ന്മ​വാ​ർ​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ൾ ഞാ​ൻ ഇ​ന്ത്യ സ​ന്ദ​ർ​ശി​ച്ചു. നാ​ലു വ​ർ​ഷം തു​ട​ർ​ച്ച​യാ​യി ഞാ​നി​വി​ടെ താ​മ​സി​ച്ചു. ബോം​ബെ സ​ർ​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ലു​ള്ള പ്ര​ശ​സ്ത​മാ​യ സെ​ന്റ് ജോ​സ​ഫ് കോ​ളജി​ലാ​യി​രു​ന്നു എ​ന്റെ പ​ഠ​നം... ഓ​രോ വ​ർ​ഷ​വും പ​ലത​വ​ണ ഞാ​നാ രാ​ജ്യം സ​ന്ദ​ർ​ശി​ച്ചി​ട്ടു​ണ്ട്. ഈ ​കാ​ലംകൊ​ണ്ട് രാ​ഷ്ട്രീ​യ നേ​താ​ക്ക​ളും ബി​സി​ന​സു​കാ​രും ചി​ന്ത​ക​രും പ​ല മേ​ഖ​ല​ക​ളി​ൽ വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​മാ​യി എ​ന്റെ ഇ​ന്ത്യ​ൻ സൗ​ഹൃ​ദ​വ​ല​യം വി​ക​സി​ച്ചു...

ഗാ​ന്ധി​യെ​ക്കു​റി​ച്ച് ര​ചി​ക്ക​പ്പെ​ട്ട ഗ്ര​ന്ഥ​ങ്ങ​ളു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ ഇ​തൊ​രു എ​ളി​യ ശ്ര​മ​മാ​ണ്. എ​നി​ക്കു​ള്ള ന്യാ​യം എ​ന്റെ ഉ​ദ്ദേ​ശ്യ​ശു​ദ്ധി​യും ഈ ​മ​ഹാ​മ​നു​ഷ്യ​നെ​ക്കു​റി​ച്ചു​ള്ള പ്രൗ​ഢ​ഗ്ര​ന്ഥ​ങ്ങ​ൾ​ക്ക് ഇ​തൊ​രു തു​ട​ക്ക​മാ​വും എ​ന്ന പ്ര​തീ​ക്ഷ​യു​മാ​ണ്...” (ആ​മു​ഖം, പേ​ജ് 20-21).

ഈ ​പു​സ്ത​ക​ത്തി​ലെ ‘ഗാ​ന്ധി​യും സ​യ​ണി​സ​വും’ എ​ന്ന അ​ധ്യാ​യം പ്ര​ത്യേ​കം പ​രി​ചി​ന്ത​ന​മ​ർ​ഹി​ക്കു​ന്നു​ണ്ട്.

“ഗാ​ന്ധി​യു​ടെ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ വി​ശ​ദീ​ക​രി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന്റെ ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ രാ​ഷ്ട്രീ​യ​പ​ര​മാ​യ ജീ​വി​തം മൂ​ന്ന് യ​ഹൂ​ദ​രെ ചു​റ്റി​പ്പറ്റി​യു​ള്ള​താ​യി​രു​ന്നു എ​ന്നാ​ണ്.​ ഹെ​ൻ​റി​ പൊ​ളാ​ക്, ഹെ​ർ​മ​ൻ ക​ല​ൻ​ബാ​ഷ്, സോ​ൻ​ജ ഷെ​ൻ​സി​ൻ. ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ലെ ദു​രി​ത​കാ​ല​ത്ത് ഗാ​ന്ധി​യെ സ​ഹാ​യി​ച്ച​ത് അ​വ​രാ​യി​രു​ന്നു... എ​ന്നാ​ൽ, അ​വ​രു​ടെ ബ​ന്ധ​ത്തി​ന്റെ വി​കാ​സ​വും സ​യ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന് പി​ന്തു​ണ​യാ​ർ​ജി​ക്കാ​ൻവേ​ണ്ടി അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​​പ്പെട്ട​തു​മാ​ണ് നാം ​ഇ​വി​ടെ ഉ​ന്ന​യി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്... മൂ​ന്നുപേ​രി​ൽ ഗാ​ന്ധി​യു​ടെ അ​ടു​ത്ത സു​ഹൃ​ത്ത് ഹെ​ർ​മ​ൻ ക​ല​ൻ​ബാ​ഷ് ആ​യി​രു​ന്നു.​ സ​യ​ണി​സ്റ്റ് ല​ക്ഷ്യ​ങ്ങ​ൾ​ക്കാ​യി ഗാ​ന്ധി​യു​ടെ പി​ന്തു​ണ നേ​ടി​യെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ക​ഠി​ന​പ്ര​യ​ത്നം ത​ന്നെ ന​ട​ത്തി.​ അ​ദ്ദേ​ഹ​ത്തെ ഗാ​ന്ധി​ ത​ന്റെ ഡ​യ​റി​യി​ൽ വി​ശേ​ഷി​പ്പി​ച്ച​ത് ആ​ത്മ​സു​ഹൃ​ത്ത് എ​ന്നാ​ണ്... (​പേ​ജ് 125)

അ​തിസ​മ​ർ​ഥ​രാ​യ മൂ​ന്ന് ജൂ​ത​ന്മാ​ർ അ​തിവി​ദ​ഗ്ധ​മാ​യി ഇ​സ്രാ​യേ​ലിന​നു​കൂ​ല​മാ​യി ഗാ​ന്ധി​യെ എ​ങ്ങ​നെ​യെ​ങ്കി​ലും സ്വാ​ധീ​നി​ക്കാ​ൻ സു​ദീ​ർ​ഘ ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യ​തി​ന്റെ വി​വ​ര​ണം മു​പ്പ​തോ​ളം പേ​ജു​ക​ളി​ൽ വി​വ​രി​ക്കു​ന്നു​ണ്ട്.​ ഈ അ​ധ്യാ​യ​ത്തി​ലെ ശ്ര​ദ്ധേ​യ​മാ​യ ഒ​രു ഭാ​ഗം കാ​ണു​ക:

“...ജ​ർ​മ​നി​യി​ൽ നാ​സി​സം ഉ​ദ​യം ചെ​യ്യു​ക​യും ഹി​റ്റ്ല​റു​ടെ നേ​തൃ​ത്വ​ത്തി​ൽ യ​ഹൂ​ദ​ർ​ക്കെ​തി​രാ​യി വം​ശശു​ദ്ധീ​ക​ര​ണം ന​ട​ക്കു​ക​യും ചെ​യ്ത​പ്പോ​ൾ, ഹെ​ർ​മ​ൻ അ​ടി​യു​റ​ച്ച സ​യ​ണി​സ്റ്റാ​യി മാ​റി. ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ സ​യ​ണി​സ്റ്റ് ഫെ​ഡ​റേ​ഷ​ന്റെ എ​ക്സി​ക്യൂ​ട്ടി​വി​ൽ അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ക്കു​ക​യും ഫ​ല​സ്തീ​നി​ൽ താ​മ​സി​ക്കാ​ൻ പ​ദ്ധ​തി​യി​ടു​ക​യും ചെ​യ്തു.

സ​യ​ണി​സ്റ്റ് നേ​താ​വാ​യ മോ​ശെ ഷ​ർ​ടേ​കി​ന്റെ (പി​ന്നീ​ട് മോ​ശെ ഷാ​രെ​റ്റ് എ​ന്ന പേ​ര് സ്വീ​ക​രി​ച്ച് ബെ​ൻ​ഗു​റി​യ​നുശേ​ഷം പ്ര​സി​ഡ​ന്റാ​യി) അ​ഭ്യ​ർ​ഥന​പ്ര​കാ​രം 1937ൽ ​ഹെ​ർ​മ​ൻ ഗാ​ന്ധി​യെ ഡ​ൽ​ഹി​യി​ൽ സ​ന്ദ​ർ​ശി​ക്കു​ക​യും സ​യ​ണി​സ്റ്റ് പ​ദ്ധ​തി​ക്കുവേ​ണ്ടി അ​ദ്ദേ​ഹ​ത്തി​ന്റെ പി​ന്തു​ണ അ​ഭ്യ​ർ​ഥിക്കു​ക​യും ചെ​യ്തു. ഫ​ല​സ്തീ​നി​ലെ യ​ഹൂ​ദ​രാ​ഷ്ട്ര സ്ഥാ​പ​ന​ത്തെ പി​ന്തു​ണ​ച്ചു​ള്ള പ്ര​സ്താ​വ​ന​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​നുവേ​ണ്ടി​യി​രു​ന്ന​ത്.​ ഇ​ന്ത്യ​യി​ലെ ആ​ശ്ര​മ​ത്തി​ൽ ഹെ​ർ​മ​ൻ ഗാ​ന്ധി​യോ​ടൊ​പ്പം ഏ​റെ​ക്കാ​ലം താ​മ​സി​ക്കു​ക​യും ചെ​യ്തു.​

അ​ക്കാ​ല​ത്ത് സ​യ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ത്തി​ന്റെ രാ​ഷ്ടീ​യ ഘ​ട​ക​മാ​യി​രു​ന്ന ‘ജ്യൂയിഷ് ഏ​ജ​ൻ​സി’ എ​ന്ന സം​ഘ​ട​ന​യു​ടെ ചെ​യ​ർ​മാ​നാ​യി​രു​ന്ന മോ​ഷാ​റ്റ് ഹെ​ർ​മ​ന​യ​ച്ച ക​ത്ത് ഇ​ന്ത്യ​യെ​ക്കു​റി​ച്ചും ഏ​ഷ്യ​യെ​ക്കു​റി​ച്ചും സ​യ​ണി​സ്റ്റു​ക​ൾ​ക്കു​ണ്ടാ​യി​രു​ന്ന സ​മീ​പ​ന​ത്തെ​ക്കു​റി​ച്ച് ഉ​ൾ​ക്കാ​ഴ്ച ന​ൽ​കു​ന്നു​ണ്ട്.​ ജ​റൂസലം മു​ഫ്തി ആ​യി​രു​ന്ന അ​ൽ​ഹാ​ജ് അ​മീ​ൻ അ​ൽ​ഹു​സൈ​നി ഇ​ന്ത്യ​യി​ലെ മുസ്‍ലിം നേ​താ​ക്ക​ളു​മാ​യി ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യ​തി​നെ കു​റി​ച്ചും, അ​ഖ്സ പ​ള്ളി​യു​ടെ പു​ന​രു​ദ്ധാ​ര​ണ​ത്തി​നുവേ​ണ്ടി ഹൈ​ദ​രാ​ബാ​ദി​ലെ നൈ​സാ​മി​നെ​പ്പോ​ലു​ള്ള ഇ​ന്ത്യ​യി​ലെ നാ​ട്ടു​രാ​ജാ​ക്ക​ൻ​മാ​രി​ൽനി​ന്ന് 17,000 പൗ​ണ്ട് സം​ഭാ​വ​ന വാ​ങ്ങി​യ​തി​നെ​ക്കു​റി​ച്ചും ക​ത്തി​ൽ ആ​ശ​ങ്ക രേ​ഖ​പ്പെ​ടു​ത്തു​ന്നു​ണ്ട്.

ക​ത്തി​ൽ ഷാ​രെ​റ്റ് ഇ​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി: “ഏ​ഷ്യ​യി​ലെ ഞ​ങ്ങ​ളു​ടെ വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​വ​രു​ക എ​ന്ന രാ​ഷ്ട്രീ​യ​ഭാ​വി ആ​ത്യ​ന്തി​ക​മാ​യി ആ​ശ്ര​യി​ച്ചി​രി​ക്കു​ന്ന​ത്, മ​ഹ​ത്താ​യ ഏ​ഷ്യാ​റ്റി​ക് നാ​ഗ​രി​ക​ത​ക​ളു​ടെ ശു​ഭ​കാം​ക്ഷ​യി​ലും ഐ​ക്യ​ദാ​ർ​ഢ്യ​ത്തി​ലു​മാ​ണ്.​ തി​ക​ച്ചും ഭൗ​തി​ക​മാ​യ കാ​ഴ്ച​പ്പാ​ടി​ൽ നോ​ക്കി​യാ​ലും, ഇ​ന്ത്യ​യെ​പ്പോ​ലൊ​രു രാ​ഷ്ട്രം വാ​ണി​ജ്യംപോ​ലു​ള്ള സാ​മ്പ​ത്തി​ക​മേ​ന്മ​യു​ടെ പ്ര​തീ​ക്ഷ​ക​ൾ തു​റ​ന്നി​ടു​ന്നു​ണ്ട്.​ എ​ന്നാ​ൽ, ഹി​ന്ദു നേ​താ​ക്ക​ൾ യൂ​റോ​പ്പിലെ ജൂ​ത​ന്മാ​രെ കാ​ണു​ന്ന​ത് ഫ​ല​സ്തീ​നി​ൽ ക​ട​ന്നു​ക​യ​റി​യ​വ​രാ​യി​ട്ടാ​ണ്.​ അ​ത്ത​രം വി​ശ്വാ​സ​ങ്ങ​ൾ അ​വ​രു​ടെ അ​ടി​യു​റ​ച്ച വി​ശ്വാ​സ​മാ​കു​ന്ന​തി​നു​മു​മ്പ് അ​വ​രെ പ്രേ​രി​പ്പി​ച്ചേ മ​തി​യാ​കൂ.”

ഗാ​ന്ധി​യു​മാ​യു​ള്ള ഹെ​ർ​മ​ന്റെ ബ​ന്ധം ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ ഷാ​രെ​റ്റ് ഉ​പ​ദേ​ശി​ച്ചു. ഏ​റ്റ​വും പ്ര​ശ​സ്ത​നാ​യ ഹി​ന്ദു, സ​യ​ണി​സ്റ്റ് ല​ക്ഷ്യം വി​ശ​ദീ​ക​രി​ക്കു​ക എ​ന്ന കാ​ര്യ​ത്തി​നാ​യി.​ ഈ വി​ഷ​യ​ത്തി​ൽ ഗാ​ന്ധി​യു​ടെ നി​ല​പാ​ട് മാ​റ്റി​യെ​ടു​ക്കാ​ൻ ക​ല​ൻ​ബാ​ഷ് ത​ന്നാ​ലാ​വു​ന്ന​തൊ​ക്കെ ചെ​യ്തു. അ​ടി​ച്ച​മ​ർ​ത്തപ്പെ​ട്ട​വ​രും അ​വ​ഗ​ണി​ക്ക​പ്പെ​ട്ട​വ​രു​മാ​യ ഹി​ന്ദു​ക്ക​ളെ യ​ഹൂ​ദ​രോ​ട് അ​ദ്ദേ​ഹം താ​ര​ത​മ്യംചെ​യ്തു. അ​തി​നോ​ട​് അദ്ദേ​ഹം പ്ര​തി​ക​രി​ച്ച​ത്, യ​ഹൂ​ദ​രു​ടെ യാ​ത​ന​ക്ക് കാ​ര​ണം അ​റ​ബി​ക​ളോ മുസ്‍ലിം​ക​ളോ അ​ല്ലെ​ന്നും, മ​റി​ച്ച് ക്രി​സ്ത്യാ​നി​ക​ളാ​ണെ​ന്നും പ​റ​ഞ്ഞു​കൊ​ണ്ടാ​ണ്.

ക​ല​ൻ​ബാ​ഷ് പ​ഠി​ച്ച പ​ണി പ​ല​തും പ​യ​റ്റി​യി​ട്ടും ഗാ​ന്ധി​യു​ടെ നി​ല​പാ​ട് മാ​റ്റാ​ൻ ക​ഴി​ഞ്ഞി​ല്ല.​ മ​റി​ച്ച്, ഗാ​ന്ധി ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ച് ത​ന്റെ പ്ര​ശ​സ്ത​മാ​യ ലേ​ഖ​നം എ​ഴു​തി. ആ ​ലേ​ഖ​ന​ത്തി​ൽ പീ​ഡ​ന​വി​ധേ​യ​രാ​യ ജ​ർ​മ​നി​യി​ലെ യ​ഹൂ​ദ​രോ​ടു​ള്ള സ​ഹാ​നു​ഭൂ​തി അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. പ​ക്ഷേ, ഫ​ല​സ്തീ​ൻ പി​ടി​ച്ചെ​ടു​ത്ത് ത​ങ്ങ​ളു​ടെ ദേ​ശ​മാ​ക്കാ​നു​ള്ള സ​യ​ണി​സ്റ്റ് ആ​ശ​യ​ങ്ങ​ളെ​യും പ​ദ്ധ​തി​ക​ളെ​യും അ​ദ്ദേ​ഹം അ​പ​ല​പി​ച്ചു.

ഈ ​അ​ധ്യാ​യ​ത്തി​ന്റെ ആ​രം​ഭ​ത്തി​ൽത​ന്നെ യ​ഹൂ​ദ മ​ത​ത്തി​ന്റെ പോ​രാ​യ്മ​ക​ൾ, ത​ക​രാ​റു​ക​ൾ, ത​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ സാ​ധി​ക്കാ​ത്ത നി​ല​പാ​ടു​ക​ൾ ഇ​തൊ​ക്കെ​യും ഗാ​ന്ധി സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ഒ​രു മ​ത​മെ​ന്ന നി​ല​ക്ക് ഒരു​വി​ധ മ​തി​പ്പും യ​ഹൂ​ദ മ​ത​ത്തോ​ട് ഇ​ല്ലെ​ന്നാ​ണ് അ​ദ്ദേ​ഹം സ​മ​ർ​ഥിക്കു​ന്ന​ത്.

യ​ഹൂ​ദ​രു​ടെ ശ്രേ​ഷ്ഠ​താ​വാ​ദ​ങ്ങ​ളെ​ല്ലാം ഗാ​ന്ധി നി​രാ​ക​രി​ച്ചി​രു​ന്നു.​ അ​തു​പോ​ലെ മ​നു​ഷ്യ​വം​ശ​ങ്ങ​ൾ​ക്കി​ട​യി​ലെ സാ​മൂ​ഹി​ക​മാ​യ ത​രം​തി​രി​വു​ക​ളും ഗാ​ന്ധി ത​ള്ളി​ക്ക​ള​ഞ്ഞു.​ യ​ഹൂ​ദ​രു​ടെ മേ​ന്മാ​വാ​ദ​വും, മ​റ്റ് വം​ശ​ങ്ങ​ൾ​ക്കു​മേ​ലു​ള്ള അ​വ​രു​ടെ മാ​ന​സി​ക​വും ധാ​ർ​മി​ക​വു​മാ​യ ശ്രേ​ഷ്ഠ​ത​യും, ത​ങ്ങ​ൾ ദൈ​വ​ത്താ​ൽ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഉ​ത്ത​മ​ജ​ന​ത​യാ​ണെ​ന്ന വാ​ദ​വും എ​ല്ലാം ഗാ​ന്ധി ത​ള്ളി​ക്ക​ള​ഞ്ഞു.​ മ​റ്റു​ വം​ശ​ങ്ങ​ളെ ത​ങ്ങ​ളെ​ക്കാ​ൾ മോ​ശ​പ്പെ​ട്ട​വ​രാ​യി യ​ഹൂ​ദ​ർ ക​ണ​ക്കാ​ക്കു​ന്നു​വെ​ന്ന് ഗാ​ന്ധി മ​ന​സ്സി​ലാ​ക്കി.

​ യ​ഹൂ​ദ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നപോ​ലെ ദൈ​വം മ​റ്റു​ള്ള​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്നി​ല്ല എ​ന്ന​താ​ണ് കാ​ര​ണം.​യ​ഹൂ​ദ​രെ ഭൂ​മി​യു​ടെ ഉ​ട​മ​സ്ഥ​രാ​ക്കു​മെ​ന്ന് ലേ​വ്യ പു​സ്ത​ക​ത്തി​ൽ പ​റ​യു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ മ​റ്റു​ള്ള​വ​ർ​ക്കു​മേ​ലു​ള്ള സം​ശ​യാ​സ്പ​ദ​മാ​യ മ​ഹി​മാ​വാ​ദം യ​ഹൂ​ദ​മ​ത​ത്തി​ന്റെ മ​ത​പ​ര​മാ​യ ഘ​ട​ന​യാ​യി മാ​റി. (​പേ​ജ് 110)

‘സ​യ​ണി​സ്റ്റ് സ​മ്മ​ർ​ദ​ങ്ങ​ൾ​ക്ക് മു​ന്നി​ൽ’ എ​ന്ന അ​ധ്യാ​യ​ത്തി​ലും സ​യ​ണി​സ​ത്തി​ന്റെ ത​ന്ത്ര​ങ്ങ​ളും ഇ​ന്ത്യ​ൻ ന​യ​ത്തെ സ്വാ​ധീ​നി​ക്കാ​ൻ ന​ട​ത്തി​യ പ​ല​വി​ധ ശ്ര​മ​ങ്ങ​ളും ഗ്ര​ന്ഥ​കാ​ര​ൻ വി​ശ​ദീ​ക​രി​ക്കു​ന്നു​ണ്ട്.​ ഐ.​പി.​എ​ച്ച് ആ​ണ് പ്ര​സാധകർ.

പ​ണ്ഡി​റ്റ്‌ നെ​ഹ്‌​റു ത​ന്റെ ‘വി​ശ്വ​ച​രി​ത്രാ​വ​ലോ​കം’ എ​ന്ന കൃ​തി​യി​ൽ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ൾ കൂ​ടി ചേ​ർ​ത്ത് വാ​യി​ക്കു​ന്ന​ത് ന​ന്നാ​വും.1933​ൽ ര​ചി​ച്ച പ്ര​സ്തു​ത കൃ​തി​യി​ൽ ഇ​തുസം​ബ​ന്ധി​ച്ച് വ​ള​രെ വി​ശ​ദ​മാ​യി പ്ര​തി​പാ​ദി​ക്കു​ന്നു​ണ്ട്. മ​ഹാ​ത്മാ​ ഗാ​ന്ധി​യും പ​ണ്ഡി​റ്റ്‌ ജ​വ​ഹ​ർലാ​ൽ നെ​ഹ്‌​റുവും പു​ല​ർ​ത്തി​യ ന്യാ​യ​യു​ക്ത​മാ​യ നി​ല​പാ​ടി​ൽനി​ന്ന് ഇ​ന്ന​ത്തെ ഇ​ന്ത്യ ഗ​വ​ണ്മെ​ന്റ് ബ​ഹു​ദൂ​രം വ്യ​തി​ച​ലി​ച്ചി​രി​ക്കു​ന്നു.​

പ​ലനി​ല​ക്കും ഇ​സ്രാ​യേ​ൽ അ​നു​കൂ​ല ഫ​ല​സ്തീ​ൻ വി​രു​ദ്ധ നി​ല​പാ​ടാ​ണ് പ​ല​പ്പോ​ഴും ഇ​ന്ത്യ​ൻ സ​ർ​ക്കാ​ർ കൈ​കൊ​ള്ളു​ന്ന​ത്.​ ഫാ​ഷി​സ്റ്റു​ക​ളും സയ​ണി​സ്റ്റുകളും ഇ​സ്‍ലാം-മുസ്‍ലിം വി​രോ​ധ​ത്തി​ൽ ഒ​ന്നാ​യി​ത്തീ​ർ​ന്നി​രി​ക്കു​ന്നു.​ ദീ​ർ​ഘകാ​ല​മാ​യി ന​മ്മ​ൾ തു​ട​ർ​ന്നി​രു​ന്ന വി​ദേ​ശ ന​യം വ​ള​രെ​യേ​റെ മാ​റി.​ അ​റ​ബ് മുസ്‍ലിം നാ​ടു​ക​ളി​ലെ സ​ൽ​കീ​ർ​ത്തി​ക്ക് വ​ള​രെ​യേ​റെ മങ്ങലേ​റ്റ്, ന​മ്മോ​ടു​ണ്ടാ​യി​രു​ന്ന മ​തി​പ്പ് ഇ​ടി​ഞ്ഞു.

ഗാന്ധി​യു​ടെ​യും നെ​ഹ്‌​റു​വി​ന്റെ​യും പി​ന്തു​ട​ർ​ച്ച അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർപോ​ലും ഇ​ന്ന് ഒ​രുത​രം ഒ​ളി​ച്ചു​ക​ളി​യും അ​വ​സ​ര​വാ​ദ​വും ന​ട​ത്തു​ക​യാ​ണ്. ബാ​ബ​രി മ​സ്ജി​ദ് ത​ക​ർ​ത്ത അ​തേവ​ർ​ഷം (1992) ത​ന്നെ​യാ​ണ് ഇ​സ്രാ​യേ​ൽ എം​ബ​സി ഇ​വി​ടെ തു​റ​ന്ന​ത്. ഓ​ർ​മക​ൾ ജ്വ​ലി​പ്പി​ച്ചുനി​ർ​ത്ത​ണം, ഒ​ന്നും മ​റ​വി​ക്ക് വി​ട്ടുകൊ​ടു​ക്ക​രു​ത്.

(പി.പി. അ​ബ്ദു​റ​ഹ്മാ​ൻ, പെ​രി​ങ്ങാ​ടി)

ക​റക​ള​ഞ്ഞ പ്ര​കൃ​തി​സം​ര​ക്ഷ​ണ പാ​ഠം

മ​ന​സ്സാ​ക്ഷി​യെ മ​റ്റാ​ർ​ക്കും പ​ണ​യ​പ്പെ​ടു​ത്താ​ത്ത ദൃ​ഢ​നി​ശ്ച​യ​ത്തി​ന്റെ സ്വ​ര​മാ​യി എം.​ മോ​ഹ​ൻ​കു​മാ​റി​ൽ​നി​ന്നു പു​റ​ത്തു വ​ന്ന വാ​ക്കു​ക​ൾ. അ​ദ്ദേ​ഹ​വു​മാ​യി അ​നൂ​പ് അ​ന​ന്ത​ൻ ന​ട​ത്തി​യ ദീ​ർ​ഘ​മാ​യ അ​ഭി​മു​ഖം (ലക്കം: 1341) താ​ൻ ന​ട​ത്തി​യ പാ​രി​സ്ഥി​തി​ക പ്രാ​ധാ​ന്യ​മു​ള്ള സ​മ​ര​​ത്തെയോ ത​ന്റെ ജീ​വി​ത​ത്തെ​യോ കു​റി​ച്ച് മാ​ത്ര​മ​ല്ല, പ്ര​കൃ​തി എ​ന്താ​ണെ​ന്നും പ്ര​കൃ​തി​യോ​ട് എ​ങ്ങ​നെ​യാ​യി​രി​ക്ക​ണം എ​ന്ന​തി​നെ കു​റി​ച്ചും ഒ​രു ദീ​ർ​ഘ​വീ​ക്ഷ​ണം പ്ര​ദാ​നംചെ​യ്യു​ന്നു. നാം ​നി​സ്സാ​ര​മാ​യി ത​ള്ളി​ക്ക​ള​യു​ന്ന​തോ അ​ല്ലെ​ങ്കി​ൽ പ​റ​ഞ്ഞു ബോ​ധ​വ​ത്കരി​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴൊ​ക്കെ നി​സ്സാ​ര​വ​ത്കരി​ച്ച​തോ ആ​യ കാ​ര്യ​ങ്ങ​ൾ ഇ​ന്ന് ക​ൺ​മു​ന്നി​ൽ ക​ണ്ടുകൊ​ണ്ടി​രി​ക്കു​ന്നു.

അ​തി​ൽ ഒ​ന്നുമാ​ത്ര​മാ​ണ് കു​ടി​വെ​ള്ളം കു​പ്പി​യി​ലാ​ക്കി അ​തി​ന്റെ ക​ച്ച​വ​ടം ആ​ഗോ​ളവി​പ​ണി​യെ കീ​ഴ​ട​ക്കു​ന്ന​തും നാം ​കു​പ്പി​വെ​ള്ള​ത്തി​ന് കീ​ഴ്പ്പെ​ട്ട​തും. മു​പ്പ​തുവ​ർ​ഷം മു​മ്പ് ഇ​തു പ​റ​യു​മ്പോ​ൾ അ​ങ്ങ​നെ​യൊ​ന്ന് സം​ഭ​വി​ക്കി​ല്ലെ​ന്ന് ക​ണ​ക്കു​കൂ​ട്ടി​യ ത​ല​മു​റ​യി​ൽപെ​ട്ട​വ​ർ​ത​ന്നെ ഇ​ന്ന് കു​പ്പി​വെ​ള്ള സം​സ്കാ​ര​ത്തി​ലേ​ക്ക് കൂ​പ്പു​കു​ത്തി​യി​രി​ക്കു​ന്നു. പ്ര​ഥ​മ പ​ശ്ചി​മ​ഘ​ട്ട ര​ക്ഷായാ​ത്ര​ക്ക് 35 വ​യ​സ്സ് തി​ക​യു​ന്ന ഇ​ന്നും പ​ശ്ചി​മ​ഘ​ട്ടം പ​ല​ർ​ക്കും എന്തെ​ങ്കി​ലു​മൊ​ക്കെ എ​ഴു​തി തീ​ർ​ക്കാ​നു​ള്ള വി​ഷ​യം മാ​ത്ര​മാ​ണ്.

എ​ന്നാ​ൽ, അ​ങ്ങ​നെ​യ​ല്ല പ​ശ്ചി​മ​ഘ​ട്ട​മെ​ന്ന് ഉ​ള്ളു​തു​റ​ന്ന് പ​റ​യ​ലാ​യി മോ​ഹ​ൻ​കു​മാ​റി​ന്റേ​ത്.​ അ​തു​കൊ​ണ്ടു​ത​ന്നെ​യാ​യി​രി​ക്കു​മ​ല്ലോ ദൈ​വ​ങ്ങ​ൾ​ക്ക് ഒ​രു പ​ഞ്ഞ​വു​മി​ല്ലാ​ത്ത ദൈ​വ​ത്തി​ന്റെ സ്വ​ന്തം നാ​ട്ടി​ലെ പ്ര​ജ​ക​ളു​ടെ പ്ര​കൃ​തി​യോ​ടു​ള്ള ചേ​ഷ്ട​ക​ൾ ക​ണ്ടും കേ​ട്ടും മ​ടു​ത്ത് കു​ട​ജാ​ദ്രി​യി​ൽ ഏ​കാ​ന്ത​വാ​സ​മ​നു​ഷ്ഠി​ക്കു​മ്പോ​ൾ അ​വി​ടെ​യും ദൈ​വ​ത്തെ അ​ന്വേ​ഷി​ച്ചുചെ​ല്ലു​ന്ന​വ​രോ​ട് കാ​ർ​ക്ക​ശ്യ​ത്തി​ന്റെ ഭാ​ഷ​യി​ൽ സം​സാ​രി​ക്കേ​ണ്ടിവ​രു​ന്ന​ത്. പ്ര​കൃ​തി പ്ര​ള​യ​ത്തി​ൽ മു​ങ്ങു​മ്പോ​ൾ എ​ന്തു​കൊ​ണ്ട് പ്ര​ള​യം എ​ന്ന ചോ​ദ്യ​മാ​യി നാം ​നാ​ടാ​കെ ന​ട​ക്കു​ക​യാ​ണ്. ഉ​ത്ത​രം കി​ട്ടു​ന്നി​ല്ല എ​ന്ന​ത​ല്ല ശ​രി, മു​മ്പേ ന​ട​ന്ന​വ​ർ പ​റ​ഞ്ഞു ത​ന്ന​തൊ​ന്നും കേ​ട്ടി​ല്ല എ​ന്ന​താ​ണ് ശ​രി.​

ആ ത​ല​മു​റ​യു​ടെ പ്ര​തി​നി​ധി​യാ​യി​രി​ക്കാം ഒ​രുപ​ക്ഷേ മോ​ഹ​ൻ​കു​മാ​ർ ചൂ​ണ്ടിക്കാ​ണി​ക്കു​ന്ന എ​ൻ​ജി​നീയ​റി​ങ് വി​ദ്യാ​ർ​ഥി. ഓ​സോ​ൺ പാ​ളി​ക്ക് വി​ള്ള​ലു​ണ്ടാ​കു​മെ​ന്ന് പ​റ​യു​മ്പോ​ൾ അ​ങ്ങ​നെ വി​ള്ള​ലു​ണ്ടാ​യാ​ൽ ബ​ലൂ​ണി​ൽ ഓ​സോ​ൺ നി​റ​ച്ച് അ​വി​ടെ​യെ​ത്തി​ച്ച് വി​ള്ള​ല​ട​ക്കാ​മെ​ന്ന് പ​റ​യാ​ൻ അ​ത്ത​ര​ക്കാ​ർ​ക്കേ ക​ഴി​യൂ.

മി​ക​ച്ച വാ​യ​ന​ക്കാ​യി ന​ല്ലൊ​രു പ്ര​കൃ​തി​സം​ര​ക്ഷ​ണ പാ​ഠ​മൊ​രു​ക്കി​യ അ​നു​പ് അ​ന​ന്ത​നും മാ​ധ്യ​മം ആ​ഴ്ച​പ്പതി​പ്പി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

(ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ്, മൂവാ​റ്റു​പു​ഴ)

Show More expand_more
News Summary - weekly ezhuthukuth