Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്​

എഴുത്തുകുത്ത്​
cancel

പ്ര​മേ​യ​ങ്ങ​ളി​ൽ പു​തു​മ നി​റ​ച്ച സം​വി​ധാ​യ​ക​ൻചെ​യ്ത സി​നി​മ​ക​ളോ​രോ​ന്നി​ലും പു​തു​മ നി​റ​ക്കാ​ൻ സാ​ധി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് ഹ​രി​കു​മാ​ർ. ത​ന്റെ സ​മ​കാ​ലി​ക​രൊ​ന്നും സം​വി​ധാ​നരം​ഗ​ത്ത് ഇ​ല്ലാ​ത്ത കാ​ല​ത്തും ഇ​ദ്ദേ​ഹം സി​നി​മ​ക​ളൊ​രു​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. പ​ല​തും 'വാ​ണി​ജ്യ​വി​ജ​യം' കൈ​വ​രി​ക്കാ​ത്ത​തി​നാ​ൽത​ന്നെ സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളി​ലും അ​ധി​കം വ​രാ​റി​ല്ല. പ​ക്കാ ആ​ർ​ട്ട് ഫി​ലി​മു​ക​ൾ എ​ന്ന് വി​ളി​ക്കാ​വു​ന്ന ചി​ത്ര​ങ്ങ​ൾ ആ​യി​രു​ന്നി​ല്ല അ​തൊ​ന്നും. മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ പ​ല ചി​ത്ര​ങ്ങ​ളു​ടെ​യും...

Your Subscription Supports Independent Journalism

View Plans

പ്ര​മേ​യ​ങ്ങ​ളി​ൽ പു​തു​മ നി​റ​ച്ച സം​വി​ധാ​യ​ക​ൻ

ചെ​യ്ത സി​നി​മ​ക​ളോ​രോ​ന്നി​ലും പു​തു​മ നി​റ​ക്കാ​ൻ സാ​ധി​ച്ച ച​ല​ച്ചി​ത്ര​കാ​ര​നാ​ണ് ഹ​രി​കു​മാ​ർ. ത​ന്റെ സ​മ​കാ​ലി​ക​രൊ​ന്നും സം​വി​ധാ​നരം​ഗ​ത്ത് ഇ​ല്ലാ​ത്ത കാ​ല​ത്തും ഇ​ദ്ദേ​ഹം സി​നി​മ​ക​ളൊ​രു​ക്കു​ന്ന​തും അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്. പ​ല​തും 'വാ​ണി​ജ്യ​വി​ജ​യം' കൈ​വ​രി​ക്കാ​ത്ത​തി​നാ​ൽത​ന്നെ സ​ജീ​വ​മാ​യ ച​ർ​ച്ച​ക​ളി​ലും അ​ധി​കം വ​രാ​റി​ല്ല. പ​ക്കാ ആ​ർ​ട്ട് ഫി​ലി​മു​ക​ൾ എ​ന്ന് വി​ളി​ക്കാ​വു​ന്ന ചി​ത്ര​ങ്ങ​ൾ ആ​യി​രു​ന്നി​ല്ല അ​തൊ​ന്നും. മ​നോ​ഹ​ര​മാ​യ പാ​ട്ടു​ക​ൾ പ​ല ചി​ത്ര​ങ്ങ​ളു​ടെ​യും പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു.​ അ​പൂ​ർ​വ​മാ​യി മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന ച​ല​ച്ചി​ത്ര​കാ​ര​നു​മാ​യു​ള്ള വ​ർ​ത്ത​മാ​ന​ങ്ങ​ളൊ​ക്കെ​യും ശ്ര​ദ്ധി​ക്കാ​റു​ണ്ട്. എ​പ്പോ​ഴും 'സു​കൃ​തം' മു​ത​ലു​ള്ള ഹ​രി​കു​മാ​റി​നെ കു​റി​ച്ചേ എ​ല്ലാ​വ​ർ​ക്കും എ​ഴു​താ​നും പ​റ​യാ​നു​മു​ള്ളൂ. സി​ദ്ദീ​ഖ് പെ​രി​ന്ത​ൽ​മ​ണ്ണ ത​യാ​റാ​ക്കി​യ അ​ഭി​മു​ഖ​ത്തി​നും മാ​റ്റ​മൊ​ന്നു​മി​ല്ല (ല​ക്കം: 1293). എം.​ടി ത​ന്നെ തി​ര​ക്ക​ഥ​യെ​ഴു​തി ത​ന്റെ ജീ​വി​ത​വു​മാ​യി ബ​ന്ധ​മു​ള്ള​തുകൊ​ണ്ട് കൂ​ടി ശ്ര​ദ്ധി​ക്ക​പ്പെ​ട്ട സം​രം​ഭ​മാ​ണ് സു​കൃ​തം. അ​തി​ന്റെ മു​മ്പോ ശേ​ഷ​മോ ഹ​രി​കു​മാ​റി​ന്റെ ച​ല​ച്ചി​ത്ര​ജീ​വി​ത​ത്തി​ൽ അ​ങ്ങ​നെ​യൊ​ന്ന് സം​ഭ​വി​ച്ചി​ട്ടി​ല്ല. കാ​ബ​റെ ന​ർ​ത്ത​കി​മാ​രു​ടെ കു​ടും​ബ​ജീ​വി​ത​ത്തി​ലേ​ക്ക് എ​ത്തി​നോ​ക്കിയു​ള്ള ശ​ക്ത​മാ​യ വി​ഷ​യ​മാ​യി​രു​ന്നു 'ആ​മ്പ​ൽ​പ്പൂ​വെ​ന്ന' ക​ന്നി സം​വി​ധാ​ന​ത്തി​ലൂ​ടെ ഹ​രി​കു​മാ​ർ കാ​ണി​ക​ളോ​ട് സം​വ​ദി​ച്ച​ത്. 1980ക​ളി​ലെ ന​വ സി​നി​മ​ക​ളി​ലൊ​ന്നാ​യ 'സ്നേ​ഹ​പൂ​ർ​വം മീ​ര', 'ഒ​രു സ്വ​കാ​ര്യം', പു​ലി​ വ​രു​ന്നേ​ പു​ലി', 'എ​ഴു​ന്ന​ള്ള​ത്ത്' തു​ട​ങ്ങി​യ​വ​യൊ​ക്കെ പേ​ര്പോ​ലെ അ​തുവ​രെ കാ​ണാ​ത്ത പ്ര​മേ​യ​ങ്ങ​ൾ ത​ന്നെ​യാ​യി​രു​ന്നു അ​വ​ത​രി​പ്പി​ച്ച​ത്. ക​ലാ​ല​യ രാ​ഷ്ട്രീ​യം ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ച 'ജാ​ല​ക'​ത്തെ​ക്കു​റി​ച്ച് പോ​ലും കേ​ൾ​ക്കു​ന്ന​ത് ആ​കാ​ശ​വാ​ണി ''ഒ​രു ദ​ളം മാ​ത്രം...'' എ​ന്ന പാ​ട്ട് കേ​ൾ​പ്പി​ക്കു​മ്പോ​ൾ മാ​ത്ര​മാ​ണ്! ക​ലാ​മൂ​ല്യ​വും സം​ഗീ​ത​ത്തി​ന് പ്രാ​ധാ​ന്യ​വു​മു​ള്ള ചി​ത്ര​ങ്ങ​ളാ​യി​രു​ന്നു ഹ​രി​കു​മാ​ർ ഒ​രു​ക്കി​യ​ത്. ലോ​ഹി​ത​ദാ​സ്, ശ്രീ​നി​വാ​സ​ൻ, ക​ലൂ​ർ​ ഡെ​ന്നീ​സ്‌ തു​ട​ങ്ങി​യ​വ​രും ഹ​രി​കു​മാ​റി​ന് വേ​ണ്ടി തി​ര​ക്ക​ഥ​യെ​ഴു​തി​യ​വ​രാ​ണ്.

കെ.​പി. മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ് കാ​പ്പ്

ക​ര​ൾ പി​ള​ർ​ക്കു​ന്ന ഗാ​നം

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ ര​വി മേ​നോ​ൻ എ​ഴു​തി​യ 'പാ​ട്ടെ​ഴു​ത്ത്' കാ​ലി​ക​പ്രാ​ധാ​ന്യ​മു​ള്ള​തും അ​തി​ലേ​റെ ഹൃ​ദ്യ​വു​മാ​യി​രു​ന്നു (ല​ക്കം: 1292).

റ​ഫി​യെ​ന്ന അ​ന​ശ്വ​ര ഗാ​യ​ക​നെ ലോ​കം ഓ​ർ​ക്കു​ന്ന​ത് അ​ദ്ദേ​ഹം പാ​ടി​യ ആ​യി​ര​ക്ക​ണ​ക്കി​ന് പാ​ട്ടു​ക​ളു​ടെ പേ​രി​ലാ​ണ്. എ​ന്നാ​ൽ, ''ഓ ​ദു​നി​യാ​ക്കെ ര​ഖ് വാ​ലേ'' എ​ന്ന ഒ​റ്റ ഗാ​നം മാ​ത്രം മ​തി റ​ഫി​യെ​ന്ന ഗാ​യ​ക​നെ മ​റ്റു ഗാ​യ​ക​രി​ൽ​നി​ന്നും വ്യ​ത്യ​സ്ത​നാ​ക്കാ​ൻ. നീ​ണ്ട എ​ഴു​പ​തു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ ​പാ​ട്ടി​ന് ല​ഭി​ക്കു​ന്ന ജ​ന​പി​ന്തു​ണ ഇ​ന്നും വി​സ്മ​യാ​വ​ഹ​മാ​ണ്!

ഇ​ന്ന് അ​നേ​കാ​യി​രം 'അ​ഭി​ന​വ റ​ഫി​മാ​ർ' പൊ​ട്ടി​മു​ള​ക്കു​ന്നു. പ​ല സം​ഗീ​ത സ​ദ​സ്സു​ക​ളി​ലും അ​വ​ർ ''ഓ ​ദു​നി​യാ​ക്കെ ര​ഖ് വാ​ലേ'' പാ​ട്ടു പാ​ടു​ന്നു. എ​ന്നാ​ൽ, റ​ഫി പാ​ടി​വെ​ച്ച ആ ​പാ​ട്ടി​ന്റെ ഭാ​വ​തീ​വ്ര​ത അ​തി​നി​ല്ല എ​ന്ന് പാ​ടു​ന്ന​വ​ർ​ക്കും അ​ത് കേ​ൾ​ക്കു​ന്ന​വ​ർ​ക്കും മ​ന​സ്സി​ലാ​വും.

ത​ന്റെ പ്രി​യ​പ്പെ​ട്ട​വ​ളു​ടെ ജീ​വ​ൻ തി​രി​ച്ചു​കി​ട്ടാ​നാ​യി ബൈ​ജു (ഭ​ര​ത് ഭൂ​ഷ​ൺ) സി​നി​മ​യി​ൽ തൊ​ണ്ട പൊ​ട്ടി പാ​ടു​മ്പോ​ൾ ശി​വ​ന​യ​ന​ങ്ങ​ളി​ൽ​നി​ന്നും അ​ട​ർ​ന്നു​വീ​ണ ക​ണ്ണു​നീ​രി​നേ​ക്കാ​ൾ അ​ധി​കം ക​ണ്ണു​നീ​ർ റ​ഫി ''ഓ ​ദു​നി​യാ​ക്കെ ര​ഖ് വാ​ലേ'' എ​ന്ന് പാ​ടു​മ്പോ​ൾ കേ​ൾ​വി​ക്കാ​രു​ടെ ക​ണ്ണി​ൽ​നി​ന്നും അ​ട​ർ​ന്നു​വീ​ണി​ട്ടു​ണ്ടാ​വാം. ശി​വ വി​ഗ്ര​ഹ​ത്തി​ന്റെ ക​ണ്ണു​ക​ളി​ൽ​നി​ന്നും അ​ട​ർ​ന്നു​വീ​ണ​ത് ക​ദ​ന​ക​ണ്ണീ​ർ ആ​ണെ​ങ്കി​ൽ ശ്രോ​താ​ക്ക​ളു​ടെ ക​ണ്ണു​ക​ളി​ൽ​നി​ന്നും അ​ട​ർ​ന്നു​വീ​ണ​ത് ആ​സ്വാ​ദ​ന​ത്തി​ന്റെ ആ​ന​ന്ദക്കണ്ണീ​ർ ആ​ണെ​ന്ന വ്യ​ത്യാ​സം മാ​ത്രം.

ഷ​ക്കീ​ൽ ബ​ദാ​യൂ​നി എ​ന്ന പ്ര​തി​ഭാ​ശാ​ലി​യാ​യ ഗാ​ന​ര​ച​യി​താ​വി​ന്റെ ര​ച​നാ​വൈ​ഭ​വ​വും നൗ​ഷാ​ദ് എ​ന്ന ഗ​ന്ധ​ർ​വ സം​ഗീ​തസം​വി​ധാ​യ​ക​ന്റെ സം​ഗീ​ത മി​ക​വും റ​ഫി​യെ​ന്ന ഗ​ന്ധ​ർ​വ ഗാ​യ​ക​ന്റെ ഘ​ന​ഭം​ഗീ​ര​മാ​യ ശ​ബ്ദ​വും സ​മ​ഞ്ജസ​മാ​യി സ​മ്മേ​ളി​ച്ച​പ്പോ​ൾ പി​റ​വി​കൊ​ണ്ട അ​ന​ശ്വ​ര ഗാ​ന​മാ​ണ് ''ഓ ​ദു​നി​യാ​ക്കെ ര​ഖ്‍വാ​ലേ...'' ഇ​നി അ​ങ്ങ​നെ​യൊ​രു പാ​ട്ട് ഉ​ണ്ടാ​വു​ക എ​ന്നത് അ​സം​ഭവ്യ​വു​മാ​ണ്.

''ഓ ​ദു​നി​യാ​ക്കേ ര​ഖ്‍വാ​ലേ'' എ​ന്ന് റ​ഫി ക​ര​ൾ പൊ​ട്ടി പാ​ടു​ന്ന സ​മ​യ​ത്ത് ഈ ​പ്ര​പ​ഞ്ച സ്രഷ്ടാവാ​യ ഈ​ശ്വ​ര​ന്റെ ക​ണ്ണു​ക​ളും ഒ​രുപ​ക്ഷേ നി​റ​ഞ്ഞി​ട്ടു​ണ്ടാ​കാം.

ഇ.​പി. മു​ഹ​മ്മ​ദ്, പ​ട്ടി​ക്ക​ര

ജോ​ളി ചി​റ​യ​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ

ജോ​ളി ചി​റ​യ​ത്ത്/​അ​ജി​ത് എം. ​പ​ച്ച​നാ​ട​ൻ സം​ഭാ​ഷ​ണം വാ​യി​ച്ചു (ല​ക്കം: 1293). സു​താ​ര്യ​വും വ്യ​ക്ത​വു​മാ​യ അ​ഭി​പ്രാ​യ​പ്ര​ക​ട​ന​ങ്ങ​ൾ സ​ത്യ​സ​ന്ധ​മാ​യി ന​ട​ത്തു​ന്ന ഉ​ന്ന​ത​മാ​യ ഒ​രു വ്യ​ക്തി​ത്വ​ത്തി​ന്റെ ഉ​ട​മ​യാ​ണ് ജോ​ളി​യെ​ന്നാ​ണ് മ​ന​സ്സി​ലാ​കു​ന്ന​ത്. മ​ത​ത്തി​ന്റെ​യും ജാ​തി​യു​ടെ​യും മ​റ​വി​ൽ ന​ട​മാ​ടു​ന്ന ഉ​ച്ച​നീ​ച​ത്വ​ങ്ങ​ളെ വ്യ​ക്ത​മാ​യി​ട്ട് തി​രി​ച്ച​റി​ഞ്ഞ ജോ​ളി​യു​ടെ നി​ല​പാ​ടു​ക​ൾ മാ​തൃ​കാ​പ​ര​മാ​ണ്. ദ​ലി​ത് ക്രൈ​സ്ത​വ​ർ നേ​രി​ടു​ന്ന വി​വേ​ച​നം അ​ന്നും ഇ​ന്നും ഒ​രു മാ​റ്റ​വും ഇ​ല്ലാ​തെ തു​ട​രു​ക​യാ​ണ്. വേ​ദോ​പ​ദേ​ശ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​തി​ന്റെ നേ​ർ​വി​പ​രീ​ത​മാ​ണ് പ​ള്ളി​ക​ളി​ൽ ന​ട​ക്കു​ന്ന​തെ​ന്ന മോ​ളി​യു​ടെ അ​നു​മാ​നം ഏ​തു​കാ​ല​ത്തും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ വാ​സ്ത​വ​മാ​ണ്.

എ​ങ്കി​ലും ഡ​ബ്ല്യു.​സി.​സി എ​ന്ന സം​ഘ​ട​ന ട്രേ​ഡ് യൂ​നി​യ​ൻ സ്വ​ഭാ​വ​ത്തി​ലേ​ക്ക് പ​രി​ണാ​മം ചെ​യ്താ​ൽ സി​നി​മാ​ലോ​ക​ത്ത് പ​രി​വ​ർ​ത്ത​ന​മു​ണ്ടാ​കു​മെ​ന്നു​ള്ള ജോ​ളി​യു​ടെ പ്ര​തീ​ക്ഷ വ്യാ​മോ​ഹം മാ​ത്ര​മാ​ണ്. മോ​ഹ​ൻ​ലാ​ൽ, മ​മ്മൂ​ട്ടി എ​ന്നി​വ​ര​ട​ങ്ങു​ന്ന പു​രു​ഷാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കു​വാ​ൻ ഒ​രു സം​ഘ​ട​ന​ക്കും ക​ഴി​യി​ല്ല. കാ​ര​ണം അ​വ​രെ ചു​റ്റി​പ്പ​റ്റി​യാ​ണ് മ​ല​യാ​ള സി​നി​മ നി​ല​നി​ൽ​ക്കു​ന്ന​ത്. ഹേ​മ ക​മീ​ഷ​ൻ റി​​പ്പോ​ർ​ട്ട് വെ​ളി​ച്ചം കാ​ണാ​ത്ത​ത് മ​മ്മൂട്ടി​ക്ക് സ​ർ​ക്കാ​റി​ലു​ള്ള സ്വാ​ധീ​നം കൊ​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ണ്ട്.

രോ​ഹി​ത് വെ​മൂ​ല സി​നി​മ​ക്ക് വി​ഷ​യ​മാ​കാ​ത്ത​ത് സി​നി​മാ​ലോ​ക​ത്തു​ള്ള അ​ദൃ​ശ്യ​മാ​യ സ​വ​ർ​ണ ചി​ന്താ​ഗ​തി​യാ​ണ്. സി​നി​മാ​ലോ​ക​ത്തുനി​ന്ന് വേ​റി​ട്ട ശ​ബ്ദം വി​ളം​ബ​രംചെ​യ്ത ജോ​ളി ചി​റ​യ​ത്തി​ന് അ​ഭി​വാ​ദ്യ​ങ്ങ​ൾ. ജീ​വി​ക്കു​ന്ന സ​മൂ​ഹ​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ച​ല​ന​ങ്ങ​ളെ സൂ​ക്ഷ്മ​നി​രീ​ക്ഷ​ണം ന​ട​ത്തു​ന്ന ജോ​ളി സ്ഥ​ല​കാ​ല ബോ​ധ​മി​ല്ലാ​തെ ജീ​വി​ക്കു​ന്ന ക​ലാ​കാ​ര​ന്മാ​രി​ൽനി​ന്നും വേ​റി​ട്ടു​നി​ൽ​ക്കു​ന്നു.

ഫാ. ​ഡാ​ർ​ലി എ​ട​പ്പ​ങ്ങാ​ട്ടി​ൽ, മു​ള​ന്തു​രു​ത്തി

കാ​ലം മ​റു​പ​ടി പ​റ​യ​ണം

ഭ​ര​ണ​ഘ​ട​ന നി​ർ​മാ​ണസ​ഭ​യി​ൽ അം​ഗ​മാ​യി​രു​ന്ന ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ന് നേ​രി​ടേ​ണ്ടി​വ​ന്ന അ​വ​ഗ​ണ​ന​യു​ടെ ച​രി​ത്രം ചെ​റാ​യി രാ​മ​ദാ​സ് വ​ര​ച്ചി​ടു​മ്പോ​ൾ (ല​ക്കം: 1293) അ​വ​ർ​ക്കു​ണ്ടാ​യ അ​വഗണ​ന പു​റം​ലോ​കം അ​റി​യു​ക മാ​ത്ര​മ​ല്ല, മ​റി​ച്ച് നാം ​പൊ​ക്കി​ക്കെ​ട്ടി​യ പ​ല ബിം​ബ​ങ്ങ​ളു​ടെ​യും മു​ഖം​മൂ​ടി അ​ഴി​ഞ്ഞു​വീ​ഴു​ക കൂ​ടി ചെ​യ്യു​ക​യാ​ണ്. ഭ​ര​ണ​ഘ​ട​നാ ശി​ൽ​പി​യും ദ​ലി​ത് മു​ന്നേ​റ്റ​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ വ​ക്താ​വു​മാ​യി​രു​ന്ന ഡോ. ​അം​ബേ​ദ്ക​റോ​ടു​പോ​ലും യോ​ജി​ക്കാ​നാ​കാ​തെ ത​ന്റെ നി​ല​പാ​ടു​ക​ൾ തു​റ​ന്നു​പ​റ​ഞ്ഞ ദാ​ക്ഷാ​യ​ണി അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഒ​റ്റ​പ്പെ​ടു​ക​യാ​യി​രു​ന്നു​വെ​ന്ന് ലേ​ഖ​ന​ത്തി​ൽ​നി​ന്ന് വാ​യി​ച്ചെ​ടു​ക്കാം.

അ​ന്ന് ത​ന്നോ​ടൊ​പ്പം സ​മാ​ന നി​ല​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന​വ​രി​ൽ എ​ല്ലാ​വ​ർ​ക്കും ത​ന്നെ ഉ​ത്ത​ര​വാ​ദി​ത്ത​പ്പെ​ട്ട​വ​ർ പു​തി​യ ലാ​വ​ണ​ങ്ങ​ൾ സൃ​ഷ്ടി​ച്ചു​കൊ​ടു​ത്ത​പ്പോ​ഴും ദാ​ക്ഷാ​യ​ണി വേ​ലാ​യു​ധ​ൻ മാ​ത്രം ത​ഴ​യ​പ്പെ​ട്ട​തി​ന് കാ​ലം ത​ന്നെ​യാ​ണ് മ​റു​പ​ടി പ​റ​യേ​ണ്ട​ത്. സാ​ക്ഷാ​ൽ ജ​വ​ഹ​ർ​ലാ​ൽ നെ​ഹ്റു​വി​ൽ​നി​ന്നും കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​യി​ൽ​നി​ന്നു​ത​ന്നെ​യും വേ​ണ്ട​ത്ര പ​രി​ഗ​ണ​ന കി​ട്ടി​യി​ല്ല എ​ന്ന​ത് വേ​ദ​നാ​ജ​ന​കംത​ന്നെ. ത​ന്റെ ഉ​റ​ച്ച നി​ല​പാ​ടു​ക​ളും ദ​ലി​ത് സ​ത്രീ എ​ന്ന ലേ​ബ​ലു​മാ​ണ് അ​വ​ഗ​ണ​ന​ക്ക് കാ​ര​ണ​മാ​യ​തെ​ങ്കി​ൽ അ​ത് ഒ​രി​ക്ക​ലും അം​ഗീ​ക​രി​ക്കാ​ൻ ക​ഴി​യി​ല്ല.

ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ്, മൂ​വാ​റ്റു​പു​ഴ

ആ കഥയിലുണ്ട് നമ്മുടെ ജീവിതവും

പ​ശു​ക്ക​ളെ വ​ള​ര്‍ത്തി പാ​ൽ വി​റ്റ്‌ ജീ​വി​ക്കു​ന്ന ജ​മാ​ലി​ന്‍റെ ക​ഥ​യാ​ണ്‌ 'പ​ശു​പ​ഥം'. നാ​മോ​രോരു​ത്ത​രു​ടെയും ജീ​വി​തം അ​തി​ൽ തെ​ളി​ഞ്ഞു​കാ​ണു​ന്നു (ലക്കം: 1293). ന​മ്മു​ടെ രാ​ജ്യ​ത്ത് അ​ടു​ത്ത​കാ​ല​ത്താ​യി പു​ഷ്ടി പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന പ​ശു​സ്നേ​ഹ​ത്തി​ന്‍റെ യ​ഥാ​ർ​ഥ ല​ക്ഷ്യം പ​റ​ഞ്ഞു​ത​രു​ന്ന ട്രൈ​ബി പു​തു​വ​യ​ലി​ന്‍റെ ഈ ​ക​ഥ വാ​യി​ച്ചു​തീ​രു​മ്പോ​ള്‍ അ​തു​ണ​ര്‍ത്തു​ന്ന വി​കാ​രം വ​ജ്ര​തു​ല്യ​മാ​യ ജ്വാ​ല​യാ​യി മ​ന​സ്സി​ല്‍ ക​ത്തിനി​ല്‍ക്കു​ന്നു. സ​ത്യ​ത്തി​ല്‍ ഇ​താ​ണ് ഇ​ന്ത്യ. പ്ര​കൃ​തിസ്നേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍, ജ​ന്തു​സ്നേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍, പ​ട്ടിസ്നേ​ഹ​ത്തി​ന്‍റെ പേ​രി​ല്‍ ന​മ്മ​ള്‍ കാ​ട്ടി​ക്കൂ​ട്ടു​ന്ന ഹിം​സാ​ത്മ​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കു​ പി​റ​കി​ല്‍ കാ​ണാ​ച്ച​ര​ടി​ല്‍ കെ​ട്ടി​യ ഒ​രു അ​ജ​ണ്ട​യു​ണ്ട് -കോ​ർപ​റേ​റ്റ് മാ​ഫി​യ​ക​ളെ ഊ​ട്ടി​വ​ള​ര്‍ത്തു​ന്ന അ​ജ​ണ്ട​യാ​ണ​ത്‌. ഭ​ര​ണ​കൂ​ട​ങ്ങ​ള്‍ അ​തി​ന്‌ പാ​ദ​സേ​വ​ചെ​യ്യു​ന്നു. ഗ്രാ​മീ​ണ​ത ത​ക​രു​ന്നി​ട​ത്ത് നാ​ഗ​രിക​ത വ​ള​ര്‍ന്നു​വ​രാ​ന്‍ കാ​ത്തു​നി​ല്‍ക്കു​ക​യാ​ണ് കോ​ർപ​റേ​റ്റു​ക​ള്‍. ''ഇ​താ​ണ് മ​ക്ക​ളെ ന​മ്മു​ടെ ഇ​ന്ത്യ'' എ​ന്ന് ഈ ​ക​ഥ​യി​ലൂ​ടെ ​ൈട്രബി പു​തു​വ​യ​ല്‍ പ​റ​ഞ്ഞു​ത​രു​മ്പോ​ള്‍ അ​തി​ന്‌ ച​ന്തം ചാ​ര്‍ത്തു​ക​യാ​ണ് ചി​ത്ര​കാ​രി​യാ​യ ചി​ത്ര എ​ലി​സ​ബ​ത്ത്‌. അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍.

സ​ണ്ണി ജോ​സ​ഫ്‌, മാ​ള

ഇതാണ് ചെറുകഥ

ഒ​രു ക​ഥ​യെ​ഴു​തു​ക -എ​ന്നാ​ൽ ആ ​സാ​ഹി​ത്യ രൂ​പ​ത്തി​ന്റെ വി​ശാ​ല​മാ​യ സാ​ധ്യ​ത​ക​ൾ തി​ര​യു​ക എ​ന്നു​കൂ​ടി​യാ​ണ്. അ​ടു​ത്തകാ​ല​ത്ത് മ​ല​യാ​ള ചെ​റു​ക​ഥ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ പ്ര​ശ്നം സി​നി​മ​യി​ലേ​ക്ക് ഒ​രു 'വ​ഷ​ള​ൻ' നോ​ട്ട​മെ​റി​ഞ്ഞു​കൊ​ണ്ടു​ള്ള ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ പേ​ന​യു​ന്ത​ലാ​ണ്.

എ​ന്നാ​ൽ, അ​ങ്ങ​നെ​യൊ​ന്നു​മ​ല്ലാ​തെ ക​ഥ​യി​ൽ ഭാ​ഷകൊ​ണ്ടും ഭാ​വ​നകൊ​ണ്ടും സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യു​ന്ന ഒ​രു മി​ക​ച്ച വാ​യ​നാ​നു​ഭ​വം ത​രു​ന്നു, മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ വി.​ പ്ര​വീ​ണ എ​ഴു​തി​യ ' പ്ര​കാ​ശം പ​ര​ത്താ​ത്ത പെ​ൺ​കു​ട്ടി' എ​ന്ന ക​ഥ (​വി.​ പ്ര​വീ​ണ​യു​ടെ ഒ​രു ക​ഥ ഞാ​ൻ ആ​ദ്യ​മാ​യാ​ണ് വാ​യി​ക്കു​ന്ന​ത്).

ക​ഥ​യി​ൽ സി​നി​മ​യു​ടെ ദൃ​ശ്യ സാ​ധ്യ​ത​ക​ൾ കു​ത്തി​ത്തി​രു​കു​മ്പോ​ൾ എ​ന്താ​ണോ ന​ഷ്ട​മാ​കു​ന്ന​ത്, അ​താ​ണ് ശ​രി​ക്കും ചെ​റു​ക​ഥ വാ​യ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ആ ​പ​രി​ശു​ദ്ധി കാ​ണാം, ഈ ​ക​ഥ​യി​ൽ.

മ​രു​പ്പ​ച്ച​ക്ക് നി​ഘ​ണ്ടു​വി​ൽ 'തോ​ന്നി​ച്ച' എ​ന്ന പേ​രാ​ണ് വേ​ണ്ടെ​തെ​ന്ന് പ​റ​യു​ന്ന​തു മു​ത​ൽ ചു​രം ക​യ​റി ചെ​ല്ലു​മ്പോ​ൾ കാ​ണു​ന്ന വീ​ടി​ന്റെ മു​ന്നി​ലു​ള്ള ചാ​ണ​കം മെ​ഴു​കി​യ ക്രീ​സി​ൽ ക്രി​ക്ക​റ്റ് ഇ​തി​ഹാ​സം ലാ​റ​യെ കാ​ണു​ന്ന​തി​ൽ വ​രെ കൗ​തു​ക​ങ്ങ​ളു​ണ്ട്. ക​ഥാ​കൃ​ത്ത് ടി.​ പ​ത്മ​നാ​ഭ​നും പു​ന​ത്തി​ലും എം.​എ​ൻ.​ വി​ജ​യ​ൻ മാ​ഷും സി​നി​മാ​ക്കാ​രാ​യ ജി​ത്തു ജോ​സ​ഫും ബേ​സി​ലും ടൊ​വീ​നോ​യു​മൊ​ക്കെ ക​ഥ​യി​ൽ ഭാ​വ​ന​യു​ടെ ചി​റ​കു​ക​ൾ വി​ട​ർ​ത്തി സു​ന്ദ​ര​മാ​യി ക​ട​ന്നുവ​രു​ന്നു. സം​ശ​യം വേ​ണ്ട, സി​നി​മ​യു​ടെ ദൃ​ശ്യ സാ​ധ്യ​ത​ക്ക​പ്പു​റം ഭാ​വ​ന​യു​ടെ ആ​യി​രം കാ​തം സ​ഞ്ച​രി​ക്കു​ന്ന മാ​ന്ത്രി​ക​ത ചെ​റു​ക​ഥ​ക്കുണ്ട്. അ​ങ്ങ​നെ ക​ഥ​ക​ൾ സൃ​ഷ്ടി​ക്കാ​ൻ ചെ​റി​യ ഭാ​വ​ന​യൊ​ന്നും പോ​രാ. അ​ത്ത​ര​മൊ​രു ഭാ​വ​ന​യി​ലേ​ക്കു​ള്ള വെ​ള്ളി​മീ​ൻ ചാ​ട്ടം കാ​ണാം, ഈ ​ക​ഥ​യി​ൽ. അ​ടു​ത്തകാ​ല​ത്ത് വാ​യി​ച്ച​തി​ൽ എ​ന്നെ ഏ​റെ സ​ന്തോ​ഷി​പ്പി​ച്ച ഒ​രു ക​ഥ.

പു​തി​യ ക​ഥാ​കൃ​ത്തു​ക്ക​ൾ​ക്ക് മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് ന​ൽ​കു​ന്ന പ്രോ​ത്സാ​ഹ​ന​ങ്ങ​ൾ​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​കം (ഫേ​സ്ബു​ക്ക്)

പ്രാധാന്യമുള്ള അഭിമുഖം

മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം: 1294) പുന്നല ശ്രീകുമാറുമായി എം. ഷിബു നടത്തിയ അഭിമുഖം വായിക്കുകയുണ്ടായി. വളരെ പ്രാധാന്യം തോന്നിയ ഒരു അഭിമുഖമായി അതിനെ മനസ്സിലാക്കുന്നു.

1. ഉപജാതി പ്രസ്ഥാനങ്ങളിൽനിന്നും ദലിത്-ആദിവാസി സംയുക്ത ബോധ്യത്തിലേക്കുള്ള വളർച്ച.

2. നവോത്ഥാനത്തെ കേവല പ്രഭാഷണങ്ങൾ വിട്ട് ഭൂമി, തൊഴിൽ, വിദ്യാഭ്യാസം, സ്ഥാപനം എന്നിവയിലേക്ക് നവീകരിക്കുന്നത്.

3. അധികാര സംവിധാനങ്ങളുടെ മധ്യവർഗ-ഉപരിവർഗ വരേണ്യ താൽപര്യങ്ങളെ തിരിച്ചറിയുന്നതും വിമർശിക്കുന്നതും.

4. സംവാദങ്ങളും ചർച്ചകളും അടിത്തട്ടിന്റെ ജനാധിപത്യത്തിന് അനിവാര്യമാകുന്നതിനെക്കുറിച്ചുള്ള ആലോചനകൾ

ഉൾപ്പെടെ നിരവധി കാഴ്ചപ്പാടുകൾ ഈ അഭിമുഖത്തിൽ കാണാൻ സാധിച്ചു. ആശംസകൾ.

എം.ബി. മനോജ്

​ജാഗ്രതയോടെയിരിക്കാൻ ഉണർത്തുന്ന കഥ

മാധ്യമം ആഴ്ചപ്പതിപ്പിലെ ട്രൈബി പുതുവയലിന്റെ 'പശുപഥം' എന്ന കഥ വായിച്ചു (ലക്കം: 1293).

ഏതൊരു ഇന്ത്യക്കാരനും ഈ കാലഘട്ടത്തിൽ നടുക്കത്തോടെ കാണുന്ന സ്വപ്നമാണ് 'പശുപഥ'ത്തിലെ ജമാലും കാണുന്നത്. കോർപറേറ്റുകളും ഭരണകൂടവും ചേർന്ന് എങ്ങനെയൊക്കെയാണ് പാവപ്പെട്ട മനുഷ്യരുടെ ഉപജീവനമാർഗങ്ങളെ വേട്ടയാടുന്നത് എന്ന കഥാകൃത്തിന്റെ ആകുലതയിൽനിന്നാണ് ഈ കഥ പറഞ്ഞിരിക്കുന്നത്. വരുംകാലങ്ങളിൽ ഇപ്രകാരം സംഭവിക്കാതിരിക്കാൻ നമ്മൾ ജാഗ്രതയോടെയിരിക്കണം എന്ന സൂചനയും കഥ പങ്കുവെക്കുന്നു. വൈറ്റിലയിൽ ഇപ്രകാരം പശു വളർത്തുന്ന ഒരു ക്ഷീരകർഷകനെ ഞാനും കണ്ടിട്ടുണ്ട്. ആന വളർത്തുന്നതിന് നിരോധനമുള്ള ഡൽഹിയിൽ ആന വളര്‍ത്തിയിരുന്ന ഒരു മനുഷ്യന്റെ കഷ്ടപ്പാടുകൾ കുറേക്കാലം മുമ്പ് പത്രത്തിൽ വായിച്ചതും ഈ കഥയിലൂടെ കടന്നുപോയപ്പോൾ ഓർമ വന്നു. സമകാലിക ലോകത്തോട് ചേർന്നു നിൽക്കുന്ന മികച്ച വായനയാണ് 'പശുപഥ'ത്തിന്റേത്. ആശംസകൾ അഭിനന്ദനങ്ങൾ.

കെ.എസ്. ദിലീഷ് ഷൺമഥരൻ


മനോഹരമായ കഥ

പ്രിയസുഹൃത്ത് ട്രൈബി പുതുവയൽ മാധ്യമം ആഴ്ചപ്പതിപ്പിൽ എഴുതിയ 'പശുപഥം' എന്ന ചെറുകഥ വായിച്ചു. വർത്തമാനകാല സാഹചര്യങ്ങൾക്ക് നേരെ തിരിച്ചുവെച്ച ഒരു കണ്ണാടിപോലെയാണീ കഥ എന്ന് ഒറ്റ വായനയിൽതന്നെ പറയാം. എറണാകുളം നഗരത്തിലെ ക്ഷീര കർഷകനായ ജമാലിനും അദ്ദേഹത്തിന്റെ വെച്ചൂർ പശുവിനും നേരിടേണ്ടിവരുന്ന ഒരു സാങ്കൽപികമായ അവസ്ഥയെ രസകരമായി കഥയിൽ അവതരിപ്പിക്കുന്നു. കാർഷിക ഗവേഷണങ്ങളുടെ ഭാഗമായ, ദേശീയ ജനുസായി അംഗീകരിക്കപ്പെട്ട വെച്ചൂർ പശുവിനെ കഥാപാത്രമായി തിരഞ്ഞെടുത്തത് യാദൃച്ഛികമാകാൻ തരമില്ല. എഴുത്ത് മനോഹരം. അഭിനന്ദനങ്ങൾ.

രജിമോൻ ​ശ്രീധർ കീച്ചേരി (ഫേസ്ബുക്ക്)

നമ്മുടെ ഭാവിയും ശുഭകരമല്ല

മാധ്യമം ആഴ്ചപ്പതിപ്പിൽ ​പ്രസിദ്ധീകരിച്ചുവരുന്ന 'മീഡിയ സ്കാൻ' പംക്തിയിലൂടെ കർണാടകയിലെ ഒരു എൻജിനീയറിങ് വിദ്യാർഥിയെ സ്വന്തം അധ്യാപകൻ വംശീയാധിക്ഷേപം നടത്തിയ സംഭവം വായിക്കാനിടയായി. വിഴിഞ്ഞം തുറമുഖ പ്രശ്നത്തിന്റെ പേരിൽ പ്രക്ഷോഭകാരികളുടെ കൺവീനർ കൂടിയായ ക്രിസ്ത്യൻ പുരോഹിതൻ മന്ത്രി വി. അബ്ദുറഹ്മാനെ വംശീയമായി ആക്ഷേപിച്ചതും ഇതുമായി കൂട്ടിവായിക്കണം. ആ പേരിൽതന്നെ തീവ്രവാദം ഉണ്ട് എന്നായിരുന്നു പുരോഹിതന്റെ പ്രസ്താവന. വംശീയതയുടെയും വർഗീയതയുടെയും വിഷവിത്തുകൾ തെക്കേ ഇന്ത്യയിലേക്കും ആഴത്തിൽ പടർന്നിരിക്കുന്നു. ദക്ഷിണേന്ത്യയുടെ ഭാവിയും ശുഭകരമല്ലെന്ന് വേണം മനസ്സിലാക്കാൻ.

മുഹമ്മദ് നാഫിഹ്, കൊടുവള്ളി

News Summary - madhyamam weekly webzine, madhyamam weekly, readers letters, weekly, issue 1295