Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ആ ​ക​ത്ത് മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ലമാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം: 1311) ഞാ​ൻ എ​ഴു​തി​യ ‘തി​രു​വി​താം​കൂ​റി​ലെ പ​ഞ്ച​മ ത​മ്പി​രാ​ൻ’ എ​ന്ന ലേ​ഖ​ന​ത്തെ​പ്പ​റ്റി കു​ന്നു​കു​ഴി എ​സ്. മ​ണി എ​ഴു​തി​യ ക​ത്ത് ക​ണ്ടു (ല​ക്കം: 1313). ആ ​ക​ത്ത് മ​റു​പ​ടി​യേ അ​ർ​ഹി​ക്കു​ന്നി​ല്ല. കാ​ര​ണം, സം​ശ​യ​ങ്ങ​ളാ​യി ക​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന​തി​നെ​ല്ലാം അ​തി​വി​ശ​ദ​മാ​യ മ​റു​പ​ടി എ​ന്റെ ലേ​ഖ​ന​ത്തി​ൽ​ത​ന്നെ​യു​ണ്ട്. അ​തു​കൊ​ണ്ട് അ​താ​വ​ർ​ത്തി​ച്ച് ഞാ​ൻ വാ​രി​ക​യു​ടെ സ്ഥ​ലം പാ​ഴാ​ക്കു​ന്നി​ല്ല. മ​റ്റൊ​ന്ന് പ​റ​യാ​നു​ള്ള​ത്, മ​ണി​യു​ടെ ഇ​ത്ത​രം ഇ​ട​പെ​ട​ൽ എ​നി​ക്ക് ഒ​ട്ടും പു​തി​യ​ത​ല്ല....

Your Subscription Supports Independent Journalism

View Plans

ആ ​ക​ത്ത് മ​റു​പ​ടി അ​ർ​ഹി​ക്കു​ന്നി​ല്ല

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം: 1311) ഞാ​ൻ എ​ഴു​തി​യ ‘തി​രു​വി​താം​കൂ​റി​ലെ പ​ഞ്ച​മ ത​മ്പി​രാ​ൻ’ എ​ന്ന ലേ​ഖ​ന​ത്തെ​പ്പ​റ്റി കു​ന്നു​കു​ഴി എ​സ്. മ​ണി എ​ഴു​തി​യ ക​ത്ത് ക​ണ്ടു (ല​ക്കം: 1313). ആ ​ക​ത്ത് മ​റു​പ​ടി​യേ അ​ർ​ഹി​ക്കു​ന്നി​ല്ല. കാ​ര​ണം, സം​ശ​യ​ങ്ങ​ളാ​യി ക​ത്തി​ൽ ഉ​ന്ന​യി​ക്കു​ന്ന​തി​നെ​ല്ലാം അ​തി​വി​ശ​ദ​മാ​യ മ​റു​പ​ടി എ​ന്റെ ലേ​ഖ​ന​ത്തി​ൽ​ത​ന്നെ​യു​ണ്ട്. അ​തു​കൊ​ണ്ട് അ​താ​വ​ർ​ത്തി​ച്ച് ഞാ​ൻ വാ​രി​ക​യു​ടെ സ്ഥ​ലം പാ​ഴാ​ക്കു​ന്നി​ല്ല. മ​റ്റൊ​ന്ന് പ​റ​യാ​നു​ള്ള​ത്, മ​ണി​യു​ടെ ഇ​ത്ത​രം ഇ​ട​പെ​ട​ൽ എ​നി​ക്ക് ഒ​ട്ടും പു​തി​യ​ത​ല്ല. ക​ഴി​ഞ്ഞ ര​ണ്ട് പ​തി​റ്റാ​ണ്ടാ​യി ദ​ലി​ത് ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഞാ​ൻ എ​പ്പോ​ഴൊ​ക്കെ എ​ഴു​തി​യി​ട്ടു​ണ്ടോ, അ​വി​ടെ​യെ​ല്ലാം അ​ദ്ദേ​ഹം ഇ​ത്ത​രം എ​തി​ർ​പ്പു​മാ​യി വ​രു​ന്നു​ണ്ട്. വി​ശ​ദീ​ക​ര​ണ​ത്തി​നാ​യി ആ​ദ്യ​മൊ​ക്കെ ഞാ​ൻ വി​ശ​ദ മ​റു​പ​ടി​യും എ​ഴു​തു​മാ​യി​രു​ന്നു. പി​ന്നീ​ടാ​ണ് ഒ​രു ര​ഹ​സ്യം എ​നി​ക്ക് പി​ടി​കി​ട്ടി​യ​ത്. ഞാ​ൻ ദ​ലി​ത് ച​രി​ത്ര​മെ​ഴു​ത്തി​ലെ ഒ​ര​ധി​കാ​രി​യാ​ണെ​ന്ന വി​ശ്വാ​സംകൊ​ണ്ട് ആ ​മാ​യാവ്യ​ക്തി​ത്വം സ്ഥാ​പി​ച്ചെ​ടു​ക്കാ​ൻ അ​ദ്ദേ​ഹം ന​ട​ത്തു​ന്ന വൃ​ഥാ വ്യാ​യാ​മ​മാ​ണി​ത്. അ​താ​ണ് ഓ​രോ ത​വ​ണ​യും എ​ന്റെ മ​റു​പ​ടി വ​ന്ന ശേ​ഷം ഒ​ന്നും മി​ണ്ടാ​നാകാ​തെ അ​ദ്ദേ​ഹം മു​ങ്ങു​ന്ന​ത്. എ​ന്റെ അ​റി​വി​ൽ, ദ​ലി​ത് ച​രി​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴ​മ്പു​ള്ള ഒ​രു വാ​ച​ക​മെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യി വ​ന്നി​ട്ടി​ല്ല. മ​റ്റു​ള്ള​വ​ർ എ​ഴു​തി​യ​തു പ​ക​ർ​ത്തി സ്വ​ന്തം പൊ​ടി​പ്പും തൊ​ങ്ങ​ലും വെ​ച്ച് രം​ഗ​ത്തു വ​രു​ക മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം ചെ​യ്യു​ന്ന​ത്. രേ​ഖാ​പ​ര​മോ വ​സ്തു​നി​ഷ്ഠ​മോ ആ​യ​തൊ​ന്നും അ​ദ്ദേ​ഹ​ത്തി​ന്റേ​താ​യി ഞാ​ൻ ക​ണ്ടി​ട്ടി​ല്ല. എ​ങ്കി​ലും, എ​ന്റെ എ​ഴു​ത്തു​ക​ളെ അ​ദ്ദേ​ഹം ഇ​ങ്ങ​നെ നി​ര​ന്ത​രം ചോ​ദ്യം ചെ​യ്തുകൊ​ണ്ടി​രി​ക്കും. ഇ​വി​ടെ​യും ആ ‘​വ്യ​ക്തി​ത്വ വി​ളം​ബ​ര’ ഇ​ട​പെ​ട​ൽ മാ​ത്ര​മാ​ണ് കാ​ണു​ന്ന​ത്. അ​തു പ​രി​ച​യ​മി​ല്ലാ​ത്ത വാ​യ​ന​ക്കാ​ർ തെ​റ്റി​ദ്ധ​രി​ക്ക​പ്പെ​ടാ​തി​രി​ക്കാ​നാ​ണ് ഈ ​മ​റു​പ​ടി.

ചെ​റാ​യി രാ​മ​ദാ​സ്, കി​ഴ​ക്ക​മ്പ​ലം


അ​യ്യ​ൻ​കാ​ളി ചി​ത്രം സ​വ​ർ​ണ​ത പേ​റ​രു​ത്

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ന്റെ മു​ഖ​ചി​ത്രം മ​ഹാ​ത്മാ അ​യ്യ​ൻ​കാ​ളി​യു​ടേ​താ​ക്കി​യ​ത് വ​ള​രെ ഉ​ചി​തം (ല​ക്കം: 1311). വീ​ടു​ക​ളി​ൽ സൂ​ക്ഷി​ച്ചു​വെക്കാ​വു​ന്ന ത​ര​ത്തി​ൽ ന​ല്ല​താ​ണ് ചി​ത്രം. ആ ​ല​ക്ക​ത്തി​ൽ ച​രി​ത്ര​ത്തെ തി​രു​ത്താ​ൻ ചെ​റാ​യി രാ​മ​ദാ​സ് ന​ട​ത്തി​യ ശ്ര​മ​വും ഉ​ചി​തം. എ​ന്നാ​ൽ, ഈ ​കു​റി​പ്പ് എ​ഴു​തു​ന്ന​ത് മ​റ്റൊ​രു കാ​ര്യം ശ്ര​ദ്ധ​യി​ൽപെ​ടു​ത്താ​നാ​ണ്. അ​യ്യ​ൻ​കാ​ളി​യെ സം​ഘ​്പ​രി​വാ​ർ അ​ട​ക്കം ഹി​ന്ദു​ത്വ​വ​ത്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. ഹി​ന്ദു രാ​ജ്യ​മാ​യ തി​രു​വി​താം​കൂ​റി​ലാ​ണ് അ​യ്യ​ൻ​കാ​ളി സ​വ​ർ​ണ​രെ വെ​ല്ലു​വി​ളി​ച്ച​ത്. അ​ദ്ദേ​ഹം എ​തി​രി​ട്ട​ത് ബ്രാ​ഹ്മ​ണി​ക്ക​ൽ ഹി​ന്ദു​ത്വ​യെ​യാ​ണ്. പ​ക്ഷേ, ഇ​പ്പോ​ൾ പ​ല​രും അ​യ്യ​ൻ​കാ​ളി​യെ കാ​വി​വ​ത്ക​രി​ക്കാ​നും സ​വ​ർ​ണ ഹി​ന്ദു ചി​ഹ്ന​ങ്ങ​ൾ അ​ണി​യി​ക്കാ​നും ​ശ്ര​മി​ക്കു​ന്നു​ണ്ട്. പൊ​ട്ട് തൊ​ടീച്ചും ക​സ​വുമു​ണ്ട് ഉ​ടു​പ്പി​ച്ചു​മാ​ണ് ആ ​നീ​ക്കം. അ​തി​ന് വ​ളംവെക്കുന്ന​താ​ണ് ആ​ഴ്ച​പ്പ​തി​പ്പി​​ന്റെ ക​വ​റി​ലെ ചി​ല സൂ​ച​ന​ക​ൾ. ക​സ​വ് നേ​ര്യ​ത് ത​ല​പ്പാ​വാ​ക്കി​യ​ത് അ​ത്ത​രം ചി​ന്ത അ​ബോ​ധ​പൂ​ർ​വം ചി​​ത്ര​കാ​ര​ന്റെ മ​ന​സ്സിൽ ക​ട​ന്നു​വ​ന്ന​തു​മാ​കാം. മ​റ്റു​ പ​ല​രി​ലും ഇ​തേ പ്ര​തി​ഭാ​സം മു​മ്പും ക​ണ്ടി​ട്ടു​ണ്ട്. ഇ​നി​യെ​ങ്കി​ലും ഇ​ക്കാ​ര്യം പ​ത്രാ​ധി​പ​സ​മി​തി ശ്ര​ദ്ധി​ക്കു​മ​ല്ലോ.

സു​നി​ൽ വി.​ടി, ക​ഴ​ക്കൂ​ട്ടം, തി​രു​വ​ന​ന്ത​പു​രം

സ​ത്യ​ത്തെ സ്വ​ർ​ണ​പാ​ത്രംകൊ​ണ്ട് മൂ​ടി​വെ​ക്കാ​നാ​വി​ല്ല

ആ​ഴ്ച​പ്പ​തി​പ്പി​ൽ സെ​ബാ​സ്റ്റ്യ​ൻ പോ​ൾ എ​ഴു​തി​യ ലേ​ഖ​നം വാ​യി​ച്ച​പ്പോ​ൾ ഉ​ണ്ടാ​യ വി​കാ​രം ഞാ​ൻ ഇ​വി​ടെ വാ​ക്കു​ക​ളാ​യി മാ​റ്റു​ന്നു (ല​ക്കം: 1312). രാ​ജാ​വ് ന​ഗ്ന​നാ​യി​ട്ടും താ​ൻ ന​ഗ്ന​നാ​ണെ​ന്ന് പ​റ​യാ​ൻ പാ​ടി​ല്ല​യെ​ന്ന് തി​ട്ടൂ​രം പു​റ​പ്പെ​ടു​വി​ക്കു​ന്ന രാ​ജാ​വി​നോ​ളം പ​രി​ഹാ​സ്യ​ൻ വേ​റെ ആ​രാ​ണു​ള്ള​ത്. ജ​നാ​ധി​പ​ത്യം എ​ന്നു പ​റ​ഞ്ഞാ​ൽ അ​ത് സൂ​ചി​പ്പി​ക്കു​ന്ന​ത് ഭ​ര​ണ​ത്തി​ൽ ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ധി​പ​ത്യ​ത്തെ​യാ​ണ്. അ​വി​ടെ അ​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ​ക്കും തീ​രു​മാ​ന​ങ്ങ​ൾ​ക്കും വി​ല​യു​ണ്ടെ​ന്ന് സാ​രം. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന ഭ​ര​ണ​ക​ർ​ത്താ​ക്ക​ളി​ൽ മാ​ത്രം അ​ത് നി​ക്ഷി​പ്ത​മ​ല്ല.

ഈ ​നൂ​റ്റാ​ണ്ടി​ലും ഇ​ന്ത്യ ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ രാ​ജ്യ​മാ​ണെ​ന്ന് വീ​മ്പി​ള​ക്കു​ന്ന​വ​ർ പി​ന്നെ എ​ന്തി​ന് തി​രു​വാ​യ്ക്ക് എ​തി​ർ​വാ​യ് പാ​ടി​ല്ല എ​ന്ന നി​യ​മം കൊ​ണ്ടു​വ​ര​ണം? സ​ത്യം പ​റ​ഞ്ഞ​തി​നാ​ണ് യേ​ശു​വും സോ​ക്ര​ട്ടീ​സും കൊ​ല്ല​പ്പെ​ട്ട​ത്! അ​ന്ന​ത്തെ ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾപോ​ലും സ​ത്യ​ത്തെ അ​ത്ര​മാ​ത്രം ഭ​യ​പ്പെ​ടു​മ്പോ​ൾ ഇ​ന്ന​ത്തെ ഭ​ര​ണ​സാ​ര​ഥി​ക​ൾ സ​ത്യ​ത്തെ ഭ​യ​പ്പെ​ടു​ന്ന​തി​ൽ തെ​ല്ലും അ​ത്ഭു​ത​മി​ല്ല. അ​വ​ർ സ​ത്യ​ത്തെ ഭ​യ​പ്പെ​ടു​ന്നു​വെ​ന്ന​തി​ന്റെ പ്ര​ഥ​മ ദൃ​ഷ്ടാ​ന്ത​മാ​ണ് മീ​ഡി​യവ​ൺ നി​രോ​ധ​നം!

ഭ​രി​ക്കു​ന്ന​വ​ർ​ക്ക് അ​നു​കൂ​ല​മാ​യേ പ​ത്ര​ങ്ങ​ളും ദൃ​ശ്യമാ​ധ്യ​മ​ങ്ങ​ളും പ്ര​തി​ക​രി​ക്കാ​ൻ പാ​ടു​ള്ളൂ എ​ന്ന് പ​റ​യു​മ്പോ​ൾ ഇ​വി​ടെ ജ​നാ​ധി​പ​ത്യം ത​ച്ച​ുട​ക്ക​പ്പെ​ടു​ന്നു! രാ​ജ്യസു​ര​ക്ഷ​യെ​ന്ന പു​ക​മ​റ സൃ​ഷ്ടി​ച്ച് അ​ര​ക്ഷി​താ​വ​സ്ഥ തീ​ർ​ക്കു​ന്ന വി​സ്മ​യ​ക​ര​മാ​യ ഇ​ന്ദ്ര​ജാ​ലം!

കോ​ട​തി​ക​ൾ സ​ത്യ​ങ്ങ​ൾ മാ​ത്രം മ​ന​സ്സി​ലാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മാ​തൃ​കാ സ്ഥാ​പ​ന​മാ​ണ്. അ​വി​ടെ രാ​ഷ്ട്രീ​യ​ക്കാ​ർ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന ദു​ഷി​ച്ച പ്ര​വ​ണ​ത​യാ​ണ് ആ​ദ്യം ത​ട​യ​പ്പെ​ടേ​ണ്ട​ത്. എ​ങ്കി​ൽ എ​ന്നും എ​പ്പോ​ഴും ജ​ന​ങ്ങ​ൾ​ക്ക് അ​നു​കൂ​ല​മാ​യേ കോ​ട​തിവി​ധി​ക​ൾ ഉ​ണ്ടാ​വു​ക​യു​ള്ളൂ. സ​ത്യ​ത്തെ സ്വ​ർ​ണ​പാ​ത്രംകൊ​ണ്ട് മൂ​ടി​യാ​ലും ആ ​മൂ​ടി തു​റ​ക്ക​പ്പെ​ടു​മെ​ന്ന് ഒ​രു മ​ഹ​ർ​ഷി പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​ത്, ഇ​വി​ടെ ഈ ​സ​മ​യ​ത്ത് ന​മ്മ​ൾ ഓ​ർ​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ത​മ​സ്സി​ന്റെ ക​ന്ദ​ര​ത്തി​ല​ട​ച്ചാ​ലും പൂ​ട്ട് ത​ക​ർ​ത്ത് സ​ത്യം പു​റ​ത്തു വ​രും!

മീ​ഡി​യവ​ണി​ന്റെ വി​ജ​യ​വും സ​ത്യ​മാ​യ, ആ ​സ​ത്യ​ത്തി​ന്റെ വ​ര​വി​നെ സൂ​ചി​പ്പി​ക്കു​ന്നു!

ഇ.​പി. മു​ഹ​മ്മ​ദ്, പ​ട്ടി​ക്ക​ര

എ.​കെ. ബാ​ല​ൻ സം​സാ​രി​ക്കു​മ്പോ​ൾ

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് (ല​ക്കം: 1313) ക​വ​ര്‍‌​സ്റ്റോ​റി മു​ന്നോ​ട്ടു​വെ​ച്ച ആ​ശ​യം ഏ​റ്റെ​ടു​ക്കാ​ന്‍ ക​ക്ഷി രാ​ഷ്ട്രീ​യ​ഭേ​ദ​മ​ന്യേ ദ​ലി​ത് സം​ഘ​ങ്ങ​ള്‍ക്ക് ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ട്. ഏ​റ്റ​വും ഒ​ടു​വി​ല്‍ പി​ണ​റാ​യി ഒ​ന്നാം മ​ന്ത്രി​സ​ഭ​യി​ലെ നി​യ​മ​ വ​കു​പ്പുകൂ​ടി കൈ​കാ​ര്യം ചെ​യ്തി​രു​ന്ന നി​യ​മ ബി​രു​ദ​മു​ള്ള മു​ന്‍ മ​ന്ത്രി എ.​കെ. ബാ​ല​ന്‍ പ​റ​ഞ്ഞു​തു​ട​ങ്ങി​യ​ത് രാ​ജ്യ​ത്തി​ന്റെ പൊ​തു​കാ​ര്യ​മാ​ണ്. കേ​ര​ള​ത്തി​ന്റെ കൊ​ച്ചു‘ഫ്രെ​യി​മി’​ലാ​ണ് അ​തി​ന്റെ അ​വ​ത​ര​ണ​മെ​ങ്കി​ലും 1947ല്‍ ​ബ്രി​ട്ട​ന്‍ വി​ട്ടു​പോ​യ​ത് കേ​ര​ളം മാ​ത്ര​മ​ല്ല; കേ​ര​ളം ഉ​ള്‍ക്കൊ​ള്ളു​ന്ന ഇ​ന്ത്യാ​മ​ഹാ​രാ​ജ്യ​ത്തി​ലാ​ണ്.

എ​ന്നി​ട്ടും സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ അ​മൃ​ത​വ​ര്‍ഷം ആ​ഘോ​ഷി​ക്കു​ന്ന രാ​ജ്യ​ത്തെ ഭൂ​ര​ഹി​ത​രു​ടെ അ​വ​സ്ഥ രാ​ജ്യ​ത്ത് ച​ര്‍ച്ച​യാ​കു​ന്നി​ല്ല. പ്ര​തി​മ​ക​ള്‍ പ​ണി​യു​ന്ന​തി​ലും പ​രി​ണാ​മ​സി​ദ്ധാ​ന്തം മാ​റ്റി​യെ​ഴു​തു​ന്ന​തി​നും മ​ത​പ​ര​മാ​യ വി​ശ്വാ​സ​ങ്ങ​ളെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തി​ലു​മാ​ണ് ചി​ല​ര്‍ക്ക് താ​ൽപ​ര്യം. എ​ന്നാ​ല്‍, കേ​ര​ള​ത്തി​ന്റെ ചി​ത്രം മ​റ്റൊ​ന്നാ​ണ്. ഭാ​ഷാ​ടി​സ്ഥാ​ന​ത്തി​ല്‍ സം​സ്ഥാ​ന​ങ്ങ​ള്‍ പു​നഃ​സം​ഘ​ടി​പ്പി​ക്ക​പ്പെ​ട്ട 1956നു​ശേ​ഷം ഐ​ക്യ​കേ​ര​ള​ത്തി​ല്‍ പി​റ​വി​കൊ​ണ്ട സ​ര്‍ക്കാ​ര്‍ ഭൂ​പ്ര​ശ്‌​ന​ത്തി​ല്‍ ഇ​ട​പെ​ട്ട​തും 1957-59 കാ​ല​ത്ത് സ​ര്‍ക്കാ​ര്‍ കൈ​ക്കൊണ്ട തീ​രു​മാ​ന​ങ്ങ​ളും 1959ല്‍ ​ന​ട​ന്ന വി​മോ​ച​ന സ​മ​ര​വും തു​ട​ര്‍ന്ന് 10 കൊ​ല്ല​ത്തി​നി​ട​യി​ല്‍ ഭൂ​പ​രി​ഷ്‌​ക​ര​ണ ന​യ​ത്തെ അ​ട്ടി​മ​റി​ക്കാ​ന്‍ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളും എ.​കെ. ബാ​ല​ന്‍ ഈ ​അ​ഭി​മു​ഖ​ത്തി​ല്‍ തു​റ​ന്നു പ​റ​യു​ന്നു​ണ്ട്.

എ​ന്തു​കൊ​ണ്ട് കേ​ര​ള​ത്തി​ല്‍പോ​ലും ദ​ലി​ത് സം​ഘ​ങ്ങ​ള്‍ ഇ​ക്കാ​ര്യ​ത്തെ ശാ​സ്ത്രീ​യ​മാ​യി സ​മീ​പി​ക്കു​ന്നി​ല്ല? ദ​ലി​ത് നേ​താ​ക്ക​ളി​ല്‍ പ​ല​രും ഉ​ന്ന​ത​രു​ടെ കൈ​വെ​ള്ള​യി​ലെ പാ​വ​ക​ളാ​യ​താ​കാം കാ​ര​ണം. എ.​കെ. ബാ​ല​ന്‍ എ​ന്ന മ​ന്ത്രി​യെ എ​നി​ക്ക് നേ​രി​ട്ട​റി​യാം. അ​ദ്ദേ​ഹം നി​യ​മ​ വ​കു​പ്പി​നൊ​പ്പം 2016-21 കാ​ല​ഘ​ട്ട​ത്തി​ല്‍ സാം​സ്‌​കാ​രി​ക വ​കു​പ്പ് മ​ന്ത്രി​യാ​യി​രു​ന്ന​പ്പോ​ള്‍ മ​ഹാ​ക​വി മോ​യി​ന്‍കു​ട്ടി വൈ​ദ്യ​ര്‍ മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി സെ​ക്ര​ട്ട​റി എ​ന്ന നി​ല​യി​ല്‍ നി​ര​ന്ത​രം ബ​ന്ധ​പ്പെ​ടാ​റു​ള്ള​തി​ല്‍നി​ന്നും അ​ദ്ദേ​ഹ​ത്തി​ന്റെ സ​ത്യ​സ​ന്ധ​ത​യും ക​ർ​മോ​ത്സു​ക​ത​യും ഞാ​ന്‍ നേ​രി​ട്ട​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ നാ​ദാ​പു​രം എ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ ജ​ന്മ​ദേ​ശ​ത്ത് മാ​പ്പി​ള​ക​ല അ​ക്കാ​ദ​മി​ക്ക് ഉ​പ​കേ​ന്ദ്രം സ്ഥാ​പി​ക്കാ​ന്‍ നാ​ദാ​പു​രം ന​ഗ​ര​മ​ധ്യ​ത്തി​ല്‍ അ​ദ്ദേ​ഹ​ത്തി​ന്റെ ഇ​ട​പെ​ട​ലി​ലൂ​ടെ​യാ​ണ് നാ​ട്ടു​കാ​ര്‍ 20 സെ​ന്റ് ഭൂ​മി അ​ക്കാ​ദ​മി​യു​ടെ പേ​രി​ല്‍ സൗ​ജ​ന്യ​മാ​യി വി​ട്ടു​ത​ന്ന​തും അ​വി​ടെ സാം​സ്‌​കാ​രി​ക വ​കു​പ്പ് ഒ​രു കോ​ടി രൂ​പ ചെ​ല​വി​ല്‍ ഇ​രു​നി​ല​കെ​ട്ടി​ടം പ​ണി​ത് അ​ക്കാ​ദ​മി പ്ര​വ​ര്‍ത്ത​നം യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ​തും.

ആ​സൂ​ത്ര​ണ​ത്തോ​ടെ, ദീ​ര്‍ഘ​വീ​ക്ഷ​ണ​ത്തോ​ടെ കാ​ര്യ​ങ്ങ​ള്‍ നി​വർത്തി​ക്കു​ന്ന​തി​ല്‍ അ​നു​ഭ​വ​ജ്ഞാ​ന​മു​ള്ള ജ​ന​പ്ര​തി​നി​ധി​യാ​ണ് എ.കെ. ബാ​ല​ന്‍. അ​തി​നാ​ലാ​ണ് ഈ ​അ​ഭി​മു​ഖ​ത്തി​ന്റെ ആ​ദ്യ​ഭാ​ഗം ആ​ഴ്ച​പ്പ​തി​പ്പി​ല്‍ വാ​യി​ച്ച​പ്പോ​ള്‍ത​ന്നെ എ​നി​ക്ക് പ്ര​തി​ക​രി​ക്ക​ണ​മെ​ന്ന് തോ​ന്നി​യ​ത്.

ഭൂ​ര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം, ഭ​വ​നര​ഹി​ത​രി​ല്ലാ​ത്ത കേ​ര​ളം ഇ​നി​യും സ്വ​പ്ന​മാ​യി അ​വ​ശേ​ഷി​ക്കു​ന്ന​ത് ഇ​ന്ന് ന​മ്മോ​ടൊ​പ്പ​മി​ല്ലാ​ത്ത ഇ.​എം.​എ​സി​നോ​ടും മ​ന്ത്രി​മാ​രാ​യി​രു​ന്ന വി.​ആ​ർ. കൃ​ഷ്ണ​യ്യ​രോ​ടും കെ.​ആ​ർ. ഗൗ​രി​യ​മ്മ അ​ട​ക്ക​മു​ള്ള​വ​രോ​ടും ചെ​യ്യു​ന്ന നീ​തി​കേ​ടാ​ണ്. കു​ടി​കി​ട​പ്പ​വ​കാ​ശം നി​ഷേ​ധി​ക്ക​പ്പെ​ട്ട​തു മു​ത​ല്‍ തോ​ട്ടം മേ​ഖ​ല​യി​ലെ കൃ​ത്രി​മ​രേ​ഖ​ക​ള്‍ ച​മ​ക്ക​ല്‍ വ​രെ ക​ണ്ടെ​ത്തി​യി​ട്ടും അ​വ സി​വി​ല്‍ കേ​സു​ക​ളാ​യി ഒ​രാ​യു​സ്സി​ല്‍ പൂ​ര്‍ത്തീ​ക​രി​ക്കാ​നാ​വാ​ത്ത​വി​ധം നീ​ട്ടി​​െവച്ച് നീ​ട്ടി​െവച്ച് അ​ന​ന്ത​മാ​യ കാ​ത്തി​രി​പ്പി​നും അ​വ​സാ​നം കാ​ത്തി​രി​പ്പു​കാ​ര​ന്റെ ത​ന്നെ അ​ടു​ക്ക​ള​പൊ​ളി​ച്ച് ആ ​ഭൗ​തി​കശ​രീ​രം അ​ട​ക്കം ചെ​യ്യേ​ണ്ടി​യും വ​രു​ന്ന ദു​ര​വ​സ്ഥ കേ​ര​ള​ത്തി​ല്‍ ഇ​നി​യു​മെ​ത്ര ത​ല​മു​റ അ​നു​ഭ​വി​ക്ക​ണം. ക​ക്ഷി​രാ​ഷ്ട്രീ​യം, പാ​ര്‍ട്ടി, മു​ന്ന​ണി​ക​ള്‍ എ​ന്നി​വ​ക​ളെ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ കേ​ര​ള​ത്തി​ന്റെ പൊ​തു​സ്ഥി​തി എ​ന്നു​പ​റ​യു​ന്ന​തി​ല്‍ പ​ല​തും ആ​വ​ര്‍ത്ത​നവി​ര​സ​ങ്ങ​ളാ​ണ്.

അ​ഞ്ച് വ​ര്‍ഷ​ത്തി​ലൊ​രി​ക്ക​ലാ​ണ് പൊ​തു തെ​ര​ഞ്ഞെ​ടു​പ്പു​ക​ള്‍ എ​ന്ന​തി​നാ​ല്‍ ഓ​രോ അ​ഞ്ചാ​ണ്ടി​ലും മൂ​ന്ന് ത​വ​ണ ആ​വ​ര്‍ത്തി​ക്കപ്പെ​ടു​ന്ന​താ​ണി​ത് (ഇ​നി​യി​പ്പോ​ള്‍ 2024 -പാ​ര്‍ല​മെ​ന്റ്, 2025 - ത​ദ്ദേ​ശ​ സ്വ​യംഭ​ര​ണം, 2026 - നി​യ​മ​സ​ഭ). പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലും ആ​വ​ര്‍ത്തി​ക്ക​പ്പെ​ടു​ന്ന വാ​ഗ്ദാ​ന​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടാ​റേ​യി​ല്ല.

92,232 കേ​സു​ക​ള്‍ ലാ​ൻഡ് ട്രൈ​ബ്യൂ​ണ​ലി​ല്‍, 1432 കേ​സു​ക​ള്‍ താ​ലൂ​ക്ക് ബോ​ര്‍ഡി​ല്‍, മൂ​ന്ന് അ​പ്പലറ്റ് അ​തോ​റി​റ്റി​ക​ളി​ലാ​യി 1420 കേ​സു​ക​ള്‍, 297 കേ​സു​ക​ള്‍ ഹൈ​കോ​ട​തി​യി​ല്‍, ഏ​താ​ണ്ട് 95,000ത്തോ​ളം കേ​സു​ക​ളാ​ണ് ലാ​ന്‍ഡ്‌​ബോ​ര്‍ഡി​ന്റെ​യും ലാ​ന്‍ഡ് ട്രൈ​ബ്യൂ​ണ​ലി​ന്റെ​യും മു​ന്നി​ലു​ള്ള​തെ​ന്ന് മു​ന്‍ നി​യ​മ​മ​ന്ത്രി എ.കെ. ബാ​ല​ന്‍ ത​ന്നെ തു​റ​ന്നു സ​മ്മ​തി​ക്കു​മ്പോ​ള്‍ ഈ ​കേ​സു​ക​ളി​ല്‍ തീ​ര്‍പ്പാ​യി ഭൂ​ര​ഹി​ത​ര്‍ക്ക് ഭൂ​മി ല​ഭ്യ​മാ​കാ​ന്‍ അ​തി​ലൊ​രു കൂ​ര​യു​യ​രാ​ന്‍ ഇ​നി​യു​മെ​ത്ര ജ​ന്മ​ങ്ങ​ള്‍ കാ​ത്തി​രി​ക്കേ​ണ്ടി​വ​രു​മെ​ന്ന ചി​ന്ത​യു​യ​രാ​ന്‍ ഈ ​തു​റ​ന്നു​പ​റ​ച്ചി​ല്‍ ഉ​പ​ക​രി​ക്കും.

കേ​ര​ള​ത്തി​ല്‍പോ​ലും നൂ​റി​ല​ധി​കം ദ​ലി​ത് സം​ഘ​ട​ന​ക​ള്‍ വി​ഘ​ടി​ച്ചു​നി​ല്‍ക്കു​ന്ന​ത് വ്യ​ക്തി​പ​ര​മാ​യ സ്വ​ന്തം ഇ​ഷ്ടാ​നി​ഷ്ട​ങ്ങ​ളു​ടെ പേ​രി​ലാ​ണെ​ങ്കി​ല്‍ അ​വ മ​റ​ന്ന് ഒ​ന്നാ​യി ല​ക്ഷ്യ​ത്തി​ലേ​ക്ക​ടു​ക്കാ​ന്‍, ‘‘ഭൂ​മി​യു​ണ്ട്; ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍ക്കാ​റിന് ഇ​ച്ഛാ​ശ​ക്തി​വേ​ണം’’ എ​ന്ന​ത് യാ​ഥാ​ർഥ്യ​മാ​ക്കാ​ന്‍ സം​സ്ഥാ​ന​ത്ത് നി​യ​മ​നി​ർമാ​ണ​മാ​ണ് അ​നി​വാ​ര്യ​മെ​ങ്കി​ല്‍ (നി​യ​മനി​ർമാ​ണം, ച​ട്ട​ങ്ങ​ള്‍ കാ​ല​വി​ളം​ബം തീ​ര്‍ച്ച) അ​ത്, ഭൂ​പ​രി​ഷ്‍കര​ണ​ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ളാ​ണ് എ​ളു​പ്പ​ത്തി​ല്‍ സാ​ധ്യ​മാ​കു​ക എ​ങ്കി​ല്‍ അ​ത്ത​ര​ത്തി​ല്‍ ഉ​ണ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കാ​ന്‍ ഓ​ർമ​പ്പെ​ടു​ത്തു​ന്ന​തും സ​മൂ​ഹ​ത്തെ ഉ​ണ​ര്‍ത്തു​ന്ന​തു​മാ​ണ് ‘കേ​ര​ള​ത്തി​ലെ ഭൂ ​അ​വ​സ്ഥ​ക​ളെ​ക്കു​റി​ച്ച്’ എ.കെ. ബാ​ല​ന്‍ സം​സാ​രി​ക്കാ​ന്‍ ത​യാ​റാ​യ ആഴ്ചപ്പതിപ്പി​ന്റെ ഈ ​ഉ​ദ്യ​മം എ​ന്നു​ത​ന്നെ പ​റ​യ​ട്ടെ.

റ​സാ​ഖ് പ​യ​മ്പ്രോ​ട്ട്, കൊ​ട്ട​പ്പു​റം

പ്ര​ണ​യം ടാ​റ്റൂ ചെ​യ്യു​മ്പോ​ൾ:  ക​വി​ത​ക്കൊ​രു വാ​യ​ന

നി​ർ​വ​ച​ന​ങ്ങ​ൾ ഇ​ല്ലാ​തെ​യും തി​രി​ച്ച​റി​യ​പ്പെ​ടാ​നാ​കു​ക എ​ന്ന​ത് ക​വി​ത​യു​ടെ പ്ര​ത്യേ​ക​ത​യാ​ണ്. ഭാ​ഷ​യു​ടെ വാ​ല്മീ​കം ഉ​ട​ഞ്ഞ് ഉ​ണ​രു​ന്ന​താ​ണ് ക​വി​ത എ​ന്ന​തു​കൊ​ണ്ടാ​യി​രി​ക്കാം ആ​ദി​ക​വി എ​ന്ന പ​ട്ടം ഒ​രു വ​ന​വാ​സി​ക്ക് ചാ​ർ​ത്തി​ക്കൊ​ടു​ത്ത​ത്. ഭാ​ഷ എ​പ്പോ​ഴും പാ​ട്ട​ക്കാ​ലം ക​ഴി​ഞ്ഞ ഉ​ട​മ്പ​ടി​യാ​ണ്. അ​ത് പു​തു​ക്കി എ​ഴു​തു​മ്പോ​ൾ ത​ദ്വാ​രാ മ​റ്റ് ഉ​ട​മ്പ​ടി​ക​ൾ ത​നി​യേ മാ​റി​ക്കൊ​ള്ളും. വാ​ക്കു​ക​ളു​ടെ സൂ​ക്ഷ്മ​വും എ​ന്നാ​ൽ, സ്വാ​ഭാ​വി​ക​വു​മാ​യ പ്ര​യോ​ഗ​ത്തി​ലൂ​ടെ പൗ​ർ​ണ​മി ഈ ​ക​വി​ത​യു​ടെ പു​റം​പാ​ളി​യി​ലും അ​കം​പാ​ളി​യി​ലും കോ​റി​യി​ടു​ന്ന​ത് ടാ​റ്റൂ മാ​ത്ര​മ​ല്ല, ശ​ബ്ദി​ക്കു​ന്ന ചു​വ​രെ​ഴു​ത്തു​ക​ൾ കൂ​ടി​യാ​ണ്.

പൗ​ർ​ണ​മി വി​നോ​ദ് ആഴ്ചപ്പതിപ്പി​ൽ എ​ഴു​തി​യ ‘പ്ര​ണ​യം ടാ​റ്റൂ ചെ​യ്യു​മ്പോ​ൾ’ എ​ന്ന ക​വി​ത ഒ​രി​ക്ക​ൽ എം.​എ​ൻ. വി​ജ​യ​ൻ പ​റ​ഞ്ഞ​തു​പോ​ലെ കാ​റ്റി​നെ മേ​യാ​ൻ വി​ടു​ന്ന​ത് പോ​ലു​ള്ള ര​ച​ന​യാ​ണ്. പ്ര​ണ​യം എ​ന്ന സാ​ർ​വ​കാ​ലീ​ന​ത​ക്ക് ടാ​റ്റൂ എ​ന്ന കാ​ലി​ക​പ്ര​സ​ക്തി​യു​മാ​യു​ണ്ടാ​യ ബാ​ന്ധ​വ​ത്തി​ലാ​ണ് ക​വി​ത പി​റ​ക്കു​ന്ന​ത് എ​ന്ന​ത് ത​ല​ക്കെ​ട്ടി​ലെ മൂ​ന്നാ​മ​ത്തെ വാ​ക്ക് കൊ​ണ്ട് ത​ന്നെ അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ക​വി​ത​യി​ൽ ഉ​ട​നീ​ളം ഈ ​ദ്വ​ന്ദം തെ​ളി​ഞ്ഞുനി​ൽ​ക്കു​ന്നു.

ഉ​ട​ലും അ​തി​ലെ ചി​ത്ര​മെ​ഴു​ത്തും സ്വാ​ഭാ​വി​ക​ത​യെ​യും അ​സ്വാ​ഭാ​വി​ക​ത​യെ​യും പ്ര​തി​നി​ധാനംചെയ്യുന്നു എ​ന്ന് കാ​ണാ​ൻ ക​ഴി​ഞ്ഞാ​ൽ ടാ​റ്റൂ എ​ന്ന​ത് നി​ല​വി​ലു​ള്ള​തി​നെ മ​റ്റൊ​ന്നാ​ക്കു​വാ​നു​ള്ള മ​നു​ഷ്യ​ന്റെ അ​ഭി​വാ​ഞ്ഛ​യു​ടെ പ്ര​തീ​ക​മാ​വു​ന്നു. വൈ​ദ്യു​ത​വി​ള​ക്കി​ന്റെ പ്ര​ഭ നി​ലാ​വ് ‘പോ​ലെ’ തോ​ന്നു​ക​യ​ല്ല, അ​ത് നി​ലാ​വെ​ന്ന് തോ​ന്നു​ക​യാ​ണ്. ഈ ​ചു​വ​ടു​മാ​റ്റം ക​വി​ത​യി​ൽ ഉ​ട​നീ​ളം കാ​ണാം. പാ​മ്പു​ക​ളു​ടെ ര​തി​ക്രീ​ഡ പ്ര​സി​ദ്ധ​മാ​ണ്. പ​റ​ക്കു​ക എ​ന്ന ര​തി​സു​ഖ​ത്തി​ന്റെ സ്വ​പ്ന​രൂ​പ​മാ​യി പൊ​തു​വെ വ്യാ​ഖ്യാ​നി​ക്ക​പ്പെ​ടു​ന്നു. മാ​ർ​ബി​ളി​ൽ മാ​ലാ​ഖ പു​റ​ത്തുവ​രു​ന്ന​ത് വ​രെ ഞാ​ൻ അ​തി​ൽ ഉ​ളികൊ​ണ്ടു കൊ​ത്തി​ക്കൊ​ണ്ടി​രു​ന്നു എ​ന്ന മൈ​ക്കൽ ആഞ്ജ​ലോ​യു​ടെ പ്ര​സി​ദ്ധ​വാ​ച​കംവെ​ച്ച് അ​ള​ന്നാ​ൽ ര​ണ്ടു സ്ത്രീ​ക​ളു​ടെ​യും ഉ​ള്ളി​ലു​ള്ള​ത് ടാ​റ്റൂ ചെ​യ്യു​ന്ന​യാ​ൾ പു​റ​ത്തു കൊ​ണ്ടു​വ​രു​ന്നു എ​ന്നും കാ​ണാം.


ആ​ർ​ക്കും കാ​ണാ​നാ​യി തു​റ​ന്നു വെ​ച്ചി​രി​ക്കു​ന്നു, വി​ട​ർ​ത്തി​യി​ട്ടി​രി​ക്കു​ന്നു എ​ന്നീ പ്ര​യോ​ഗ​ങ്ങ​ളി​ലൂ​ടെ ഭാ​ഷ​യി​ലെ സ​ദാ​ചാ​ര​ മു​ഖം​മൂ​ടി ഉ​രി​യ​പ്പെ​ടു​ന്നു. സ്വാ​ത​ന്ത്ര്യ​ത്തോ​ടെ ആ​ധു​നി​ക​ത​യി​ലേ​ക്കു​ള്ള യാ​ത്ര വ​ന്യ​ത​യി​ൽ തി​രി​കെ പോ​യി അ​വി​ടെനി​ന്നും പു​തി​യൊ​രു ദി​ശാ​ബോ​ധം കൈ​ക്കൊ​ള്ളേ​ണ്ട​തു​ണ്ട് എ​ന്നും ക​വി​ത​യി​ൽ വ്യ​ക്ത​മാ​യി പ​റ​യു​ന്നു. പൂ​മ്പാ​റ്റ​യു​ടെ പ​റ​ക്ക​ലും സ​ർ​പ്പ​ക്കാ​വും ഇ​ത് ഭം​ഗി​യാ​യി നി​ർ​വ​ഹി​ക്കു​ന്നു.

അ​തൊ​ക്കെ മ​റ്റു​ള്ള​വ​രു​ടെ കാ​ര്യം. ക​വി​ത​യി​ലെ ആ​ഖ്യാ​താ​വി​നോ? അ​തു​കൊ​ണ്ടാ​ണ് ഇ​നി നി​ന്റെ ഊ​ഴം എ​ന്ന പ്ര​യോ​ഗ​ത്തിന്റെ അ​ട​യാ​ള​പ്പെ​ടു​ത്ത​ൽ. ഉ​ട​ലി​ൽ ചി​ത്രം വ​ര​ക്കുന്ന​ത് ഉ​ട​ലി​നെ മ​റ്റൊ​ന്നാ​ക്കാ​നാ​ണ്. പ്ര​ണ​യ​ത്തി​ൽ ചി​ത്ര​മെ​ഴു​തു​മ്പോ​ൾ പ്ര​ണ​യ​വും മ​റ്റൊ​ന്നാ​കു​ന്നു. പ്ര​ണ​യ​ത്തി​ന്റെ സാ​മ്പ്ര​ദാ​യി​ക സൂ​ചി​തം മ​ന​സ്സി​ൽ കു​ടു​ങ്ങി​ക്കി​ട​ന്നി​രു​ന്നു. മാം​സ​നി​ബ​ദ്ധ​മ​ല്ല രാ​ഗം എ​ന്നു പ​റ​ഞ്ഞ് ക​വി​ക​ൾ സ​ദാ​ചാ​ര സ​ഭ​യു​ടെ കൈയടി നേ​ടി​യി​രു​ന്നു. ച​ട്ട​ങ്ങ​ൾ മാ​റ്റേ​ണ്ട​തു​ണ്ട് എ​ന്നും അ​വ​ർ പ​റ​ഞ്ഞി​രു​ന്ന​ല്ലോ. അ​ത് ചെ​യ്യാ​തി​രു​ന്ന​തുകൊ​ണ്ട് ന​മ്മ​ൾത​ന്നെ മാ​റേ​ണ്ടി​വ​ന്നു. അ​ത്ത​രം ഒ​രു അ​പ​നി​ർ​മാ​ണ​ത്തി​ൽ ക​വി​ത അ​വ​സാ​നി​ക്കു​ന്നു. ഒ​രു രാ​വും ര​ണ്ടു പ​ക​ലു​മാ​ണ് ര​തി​ക്രീ​ഡ​യു​ടെ നീ​ള​മെ​ന്ന് പ​റ​യു​മ്പോ​ൾ നേ​ര​ത്തേ ക​ണ്ട ഇ​ണ​ചേ​രു​ന്ന സ​ർ​പ്പ​ങ്ങ​ളെ​ന്ന ബിം​ബം അ​ർ​ഥ​വ​ത്താ​കു​ന്നു.

ശ്രീ​കു​മാ​ർ കെ 

ആത്മാവിൽ നീറ്റലുണ്ടാക്കുന്നതാണ് കവിത

പൗർണമി വിനോദിന്റെ പ്രണയം ടാറ്റൂ ചെയ്യുമ്പോൾ (മാധ്യമം ആഴ്ചപ്പതിപ്പ് ഏപ്രിൽ 24). പരിചിതമായ പ്രണയത്തിന്റെ ദ്വന്ദത്തെ നിരാകരിക്കുകയും പ്രണയം എന്ന സ്വകാര്യതയെ കവിതയിലേക്ക് പച്ചകുത്തുകയും ചെയ്യുന്നു കവി. അവനവനോടുള്ള/ അവളവളോടുള്ള തീവ്രമായ അഭിവാഞ്ഛയാണ് പ്രണയത്തിന്റെ/ സ്നേഹത്തിന്റെ അടിസ്ഥാനമെന്നു പ്രഖ്യാപിക്കുന്ന കവി ആത്മനിരാസത്തിന്റെയും ഉടൽരാഹിത്യത്തിന്റെയും ക്ലാസിക് പ്രണയ സങ്കൽപങ്ങളെ കീഴ്‌മേൽ മറിക്കുന്നു. മുലച്ചിറക് വീശി പറന്നു പോകുന്നവളും നാഭിയിലെ സർപ്പക്കാവിൽ ഇഴഞ്ഞു നടക്കുന്നവളും നിർമിച്ചെടുക്കുന്ന സ്വാതന്ത്ര്യ പ്രഖ്യാപനം അത്ര ലളിതമല്ല. ഞാൻ നിനക്കു വേണ്ടിയാണ് / ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന പഴയ പ്രണയത്തെ ഞാൻ എനിക്കു വേണ്ടിയാണ് / ഞാൻ എന്നെ സ്നേഹിക്കുന്നു എന്ന പുതിയ ഭാവുകത്വത്തിലേക്ക് മാറ്റിപ്പണിയുന്നു ഈ കവിത. ആത്മാവിലല്ല ഉടലിൽ നീറ്റലുണ്ടാക്കുന്നതാണ് പ്രണയം.. ഉടലിലല്ല ആത്മാവിൽ നീറ്റലുണ്ടാക്കുന്നതാണ് കവിത.

മനോജ് വീട്ടിക്കാട്,  ഫേസ്ബുക്ക്

അറിയിപ്പ്​

​ഇ.​എം.​എ​സ് ഭ​വ​ന്‍ എ​ജു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് അ​വാ​ർ​ഡ്

പ്ര​ഥ​മ പാ​ണ്ടി​യാ​ട്ടു​പു​റം ഇ.​എം.​എ​സ് ഭ​വ​ന്‍ എ​ജു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ് അ​വാ​ര്‍ഡി​ന് പു​സ്ത​ക​ങ്ങ​ള്‍ ക്ഷ​ണി​ച്ചു. ഇ​തു​വ​രെ പ്ര​സി​ദ്ധീ​ക​രി​ച്ച​തും 2023 മേ​യ് 31 വ​രെ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന​തു​മാ​യ പു​സ്ത​ക​ങ്ങ​ള്‍ക്ക് വി​ഷ​യ​ക്ര​മ​ത്തി​ല്‍ അ​മ്പ​തോ​ളം അ​വാ​ര്‍ഡു​ക​ളാ​ണ് ന​ല്‍കു​ന്ന​ത്. അ​വ​സാ​ന​ തീയ​തി ജൂ​ണ്‍ അ​ഞ്ച്.

എ​ഴു​ത്തു​കാ​ര്‍ക്കും പ്ര​സാ​ധ​ക​ര്‍ക്കും വാ​യ​ന​ക്കാ​ര്‍ക്കും പു​സ്ത​ക​ങ്ങ​ള്‍ അ​യ​ക്കാം. 123 രൂ​പ പ​ണ​ക്കി​ഴി​യും പ്ര​ശം​സാ​പ​ത്ര​വു​മാ​ണ് അ​വാ​ര്‍ഡ്. ഇ.​എം.എ​സ് ജ​ന്മ​ദി​ന​മാ​യ ജൂ​ണ്‍ 13ന് ​ഇ.​എം.​എ​സ് ഭ​വ​ന്റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് അ​വാ​ര്‍ഡു​ക​ള്‍ വി​ത​ര​ണംചെ​യ്യും. പു​സ്ത​ക​ത്തി​ന്റെ ഒ​രു കോ​പ്പി​യാ​ണ് ഗ്ര​ന്ഥ​കാ​ര​ന്റെ ല​ഘു​ജീ​വ​ച​രി​ത്രം സ​ഹി​തം അ​യ​ക്കേ​ണ്ട​ത്. വി​ലാ​സം: റ​സാ​ഖ് പ​യ​മ്പ്രോ​ട്ട്, സെ​ക്ര​ട്ട​റി, പാ​ണ്ടി​യാ​ട്ടു​പു​റം ഇ.എം.എ​സ് ഭ​വ​ന്‍ എ​ജു​ക്കേ​ഷ​ന്‍ ട്ര​സ്റ്റ്, കൊ​ട്ട​പ്പു​റം- കാ​ക്ക​ഞ്ചേ​രി റോ​ഡ്, ആ​ന്തി​യൂ​ര്‍കു​ന്ന് പി.ഒ, പു​ളി​ക്ക​ല്‍, മ​ല​പ്പു​റം ജി​ല്ല, 673637. (ഫോ​ണ്‍: 9847173451).

News Summary - madhyamam weekly letters