Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്​

എഴുത്തുകുത്ത്​
cancel

കു​ഞ്ഞാ​മ​ന്റെ ചി​ന്ത​ക​ളെ സ​ർ​ക്കാ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം'കേ​ര​ള​ത്തി​ന്റെ വി​ക​സ​ന മാ​തൃ​ക​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം' എ​ന്ന ഡോ. ​എം. കു​ഞ്ഞാ​മ​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ര​ള സ​ർ​ക്കാ​ർ മു​ഖ​വി​ല​ക്ക് എ​ടു​ത്ത് ന​ട​പ്പാ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ് (ല​ക്കം: 1276). രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഏ​ത് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന കാ​ലോ​ചി​ത ചി​ന്ത​ക​ളാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​ട്ടൊ​മ്പ​ത് ഉ​പ​ദേ​ഷ്ടാ​ക്ക​ൾ ഉ​ള്ള​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. ഡോ. ​എം....

Your Subscription Supports Independent Journalism

View Plans

കു​ഞ്ഞാ​മ​ന്റെ ചി​ന്ത​ക​ളെ സ​ർ​ക്കാ​ർ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം

'കേ​ര​ള​ത്തി​ന്റെ വി​ക​സ​ന മാ​തൃ​ക​ക​ൾ ച​ർ​ച്ച ചെ​യ്യ​പ്പെ​ട​ണം' എ​ന്ന ഡോ. ​എം. കു​ഞ്ഞാ​മ​ന്റെ അ​ഭി​പ്രാ​യ​ങ്ങ​ൾ കേ​ര​ള സ​ർ​ക്കാ​ർ മു​ഖ​വി​ല​ക്ക് എ​ടു​ത്ത് ന​ട​പ്പാ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ക​യാ​ണ് (ല​ക്കം: 1276). രാ​ഷ്ട്രീ​യ ഭേ​ദ​മ​ന്യേ ഏ​ത് ഭ​ര​ണ​ക​ർ​ത്താ​ക്ക​ൾ​ക്കും സ്വീ​ക​രി​ക്കാ​വു​ന്ന കാ​ലോ​ചി​ത ചി​ന്ത​ക​ളാ​ണ് അ​ദ്ദേ​ഹം അ​വ​ത​രി​പ്പി​ച്ച​ത്. കേ​ര​ള മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് എ​ട്ടൊ​മ്പ​ത് ഉ​പ​ദേ​ഷ്ടാ​ക്ക​ൾ ഉ​ള്ള​താ​യി​ട്ടാ​ണ് അ​റി​യു​ന്ന​ത്. ഡോ. ​എം. കു​ഞ്ഞാ​മ​നെ​പ്പോ​ലു​ള്ള​വ​രെ ഉ​പ​ദേ​ഷ്ടാ​ക്ക​ളു​ടെ ഗ​ണ​ത്തി​ൽ സ​ർ​ക്കാ​ർ ഉ​ൾ​പ്പെ​ടു​ത്തു​മെ​ങ്കി​ൽ നാ​ടി​ന്റെ ന​ന്മ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കു​മാ​യി​രു​ന്നു. കാ​ര​ണം, കു​ഞ്ഞാ​മ​ന്റെ ശ​ബ്ദം 'ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​'മാ​ണ്.

കേ​ര​ള​ത്തി​ൽ വി​ജ്ഞാ​നദാ​രി​ദ്ര്യം കൂ​ടു​ക​യാ​ണെ​ന്ന അ​ദ്ദേ​ഹ​ത്തി​ന്റെ നി​രീ​ക്ഷ​ണം അ​ച്ച​ട്ടാ​ണ്. ഒ​രു ബി​രു​ദ​ധാ​രി​യാ​യ വ്യ​ക്തി വി​മ​ർ​ശ​നാ​ത്മ​ക ചി​ന്ത​ക​ൻ, പ്ര​ശ്നപ​രി​ഹാ​ര​ക​ൻ, വ​ഴി​കാ​ട്ടി, സാ​മൂ​ഹി​ക ത​ർ​ക്ക​ങ്ങ​ളി​ൽ ഫ​ല​പ്ര​ദ​മാ​യി ഇ​ട​പെ​ടാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​ത്വം എ​ന്നി​ങ്ങ​നെ പ​ല ഗു​ണ​ഗ​ണ​ങ്ങ​ളു​ടെ ആ​ൾ​രൂ​പ​മാ​യി സ​മൂ​ഹ​ത്തി​ൽ ക​ണ​ക്കാ​ക്ക​പ്പെ​ട്ടി​രു​ന്ന ഒ​രു കാ​ലം ഉ​ണ്ടാ​യി​രു​ന്നു. മേ​ൽ​പ​റ​ഞ്ഞ വ്യ​ക്തി​ത്വ​മു​ള്ള വി​ദ്യാ​സ​മ്പ​ന്ന​രു​ടെ അ​ഭാ​വം വി​ജ്ഞാ​നദാ​രി​ദ്ര്യം കൂ​ടി​യി​രി​ക്കു​ന്ന​തി​ന്റെ ഏ​റ്റ​വും വ​ലി​യ തെ​ളി​വാ​ണ്.

കെ.​എ​സ്.​ആ​ർ.​ടി.​സി​യെ ര​ക്ഷ​പ്പെ​ടു​ത്താ​നു​ള്ള അ​ദ്ദേ​ഹ​ത്തി​ന്റെ മാ​ർ​ഗ​നി​ർ​​ദേ​ശ​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ പ​രീ​ക്ഷി​ക്കാ​നു​ള്ള ആ​ർ​ജ​വം സ​ർ​ക്കാ​ർ പ്ര​ക​ടി​പ്പി​ച്ചാ​ൽ, കെ.​എ​സ്.​ആ​ർ.​ടി.​സി​യെ പ​ടു​കു​ഴി​യി​ൽ​നി​ന്ന് ക​ര​ക​യ​റ്റാ​ൻ ഒ​രു​പ​ക്ഷേ, സാ​ധ്യ​മാ​കും. മലയാളികളുടെ മ​നോ​നി​ല കൃ​ത്യ​മാ​യി മ​ന​സ്സി​ലാ​ക്കി​യി​ട്ടാ​ണ് 'പ​വ​ർ വ​ർ​ഷി​പ്പി​ങ് സൊ​സൈ​റ്റി' എ​ന്ന് കേ​ര​ളീ​യസ​മൂ​ഹ​ത്തെ അ​ദ്ദേ​ഹം വി​ല​യി​രു​ത്തി​യ​ത്. അ​ധി​കാ​ര​ത്തെ ആ​രാ​ധി​ക്കു​ന്ന സ​മൂ​ഹം എ​ങ്ങ​നെ ഉ​ന്ന​തി പ്രാ​പി​ക്കും?

ഫാ. ​ഡാ​ർ​ലി എ​ട​പ്പ​ങ്ങാ​ട്ടി​ൽ, മു​ള​ന്തു​രു​ത്തി

അ​വ​ഗ​ണി​ക്കാ​നാ​കാ​ത്ത നി​ർ​ദേ​ശ​ങ്ങ​ളാ​ണ​ത്

കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​മാ​തൃ​ക​യെ​ക്കു​റി​ച്ചു​ള്ള ഗൗ​ര​വനി​രീ​ക്ഷ​ണ​ങ്ങ​ളും ഉ​ൾ​ക്കാ​ഴ്ച​ക​ളും നി​റ​ഞ്ഞ​താ​ണ് ഡോ.​എം. കു​ഞ്ഞാ​മ​ന്റെ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ലെ ലേ​ഖ​നം (ല​ക്കം: 1276). അ​ദ്ദേ​ഹം ഈ ​വി​ഷ​യ​ത്തെ​ക്കു​റി​ച്ചു​ള്ള പ​ല അ​ന്വേ​ഷ​ണ​ങ്ങ​ളും മു​മ്പും ന​ട​ത്തി​യി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യും വി​ക​സ​ന പ്ര​തി​സ​ന്ധി​യും ധ​ന​പ്ര​തി​സ​ന്ധി​യും ഈ ​ലേ​ഖ​ന​ത്തി​ൽ വി​ശ​ക​ല​ന​ത്തി​ന് വി​ധേ​യ​മാ​ക്കു​ന്നു. ഇ​തി​ൽ ധ​ന പ്ര​തി​സ​ന്ധി​യു​ടെ ഉ​ത്ത​ര​വാ​ദി സ്വാ​ഭാ​വി​ക​മാ​യും സ​ർ​ക്കാ​റാ​ണ്.

കേ​ര​ള വി​ക​സ​ന​ത്തി​ന്റെ പ്ര​ധാ​ന പ്ര​ശ്നപ​രി​സ​ര​ങ്ങ​ളി​ലൊ​ന്ന് സ​മൂ​ഹ​ത്തി​ലെ ദു​ർ​ബ​ല​രെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്ന് പു​റ​ന്ത​ള്ളു​ക​യും ക്ഷേ​മ പ​രി​പാ​ടി​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്നു​വെ​ന്ന​താ​ണ്. ഇ​ത് മൂ​ലം ഭ​ക്ഷ്യദാ​രി​ദ്ര്യം അ​വ​ർ​ക്ക​നു​ഭ​വ​പ്പെ​ടു​ന്നി​ല്ല. അ​തേ​സ​മ​യം ഇ​വ​ർ​ക്കി​ട​യി​ലെ ഇ​ൻ​കം പോ​വ​ർ​ട്ടി, വി​ജ്ഞാ​ന ദാ​രി​ദ്ര്യം എ​ന്നി​വ അ​ഡ്ര​സ് ചെ​യ്യ​പ്പെ​ടാ​തെ പോ​കു​ന്നു. തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ പ്ര​ദാ​നം ചെ​യ്യു​ന്ന ശ​ക്തി​ക​ളെ സൃ​ഷ്ടി​ക്കു​ക​യാ​ണ് സ​ർ​ക്കാ​ർ ചെ​യ്യേ​ണ്ട​ത്. ദു​ർ​ബ​ലവി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഈ ​രം​ഗ​ത്തേ​ക്ക് ക​ട​ന്നു​വ​രാ​ൻ സ​ഹാ​യ​ക​മാ​യ ന​യ​ങ്ങ​ളും നി​ല​പാ​ടു​ക​ളും ആ​വ​ശ്യ​മു​ണ്ട്.

ക​മ്പോ​ള സൗ​ഹൃ​ദ സ​മീ​പ​നം, മൂ​ല​ധ​ന നി​ക്ഷേ​പ സൗ​ഹൃ​ദ​ന​യം തു​ട​ങ്ങി​യ​വ മു​ന്നോ​ട്ടുവെ​ക്കു​മ്പോ​ൾ ത​ന്നെ തൊ​ഴി​ലാ​ളി സൗ​ഹൃ​ദ​ന​യ​ത്തെ​ക്കു​റി​ച്ച് കാ​ര്യ​മാ​യൊ​ന്നും പ​റ​യു​ന്നി​ല്ല. നി​ക്ഷേ​പ​ക​ർ​ക്കും സം​രം​ഭ​ക​ർ​ക്കും എ​ന്തു പ്ര​ശ്ന​മു​ണ്ടാ​യാ​ലും പ​രി​ഹ​രി​ക്കാ​ൻ ഇ​വി​ടെ ക​ഴി​യു​ന്നു​ണ്ട്. ലോ​ക കേ​ര​ള സ​ഭ​യു​ടെ ഉ​ള്ള​ട​ക്കം വേ​ൾ​ഡ് ഇ​ക്കണോ​മി​ക് ഫോ​റ​ത്തി​ന്റേ​തുപോ​ലെ വ​ൻ​കി​ട​ക്കാ​രു​ടെ താ​ൽ​പ​ര്യം സം​ര​ക്ഷി​ക്കാ​ൻ മാ​ത്ര​മു​ള്ള ഇ​ട​മാ​ണെ​ന്ന് കുഞ്ഞാമൻ വ്യ​ക്ത​മാ​ക്കു​ന്നു. അ​സ​ന്തു​ലി​താ​വ​സ്ഥ​യും അ​സ​മ​ത്വ​വും നാ​ൾ​ക്കു നാ​ൾ വ​ർ​ധി​ച്ചു​വ​രു​ക​യാ​ണ്. ഇ​ത്ത​രം ച​ർ​ച്ച​ക​ൾ ഗൗ​ര​വ​മാ​യി രാ​ഷ്ട്രീ​യ പ്ര​സ്ഥാ​ന​ങ്ങ​ൾ കാ​ണു​ന്നി​ല്ല.

കേ​ര​ള​ത്തി​ൽ പു​തി​യ ര​ണ്ടു വ​ർ​ഗങ്ങ​ൾ പ്ര​ബ​ല​മാ​യി​ട്ടു​ണ്ട്. അ​ണ്ട​ർ ക്ലാ​സും ആ​ശ്രി​തവ​ർഗ​വും. ചേ​രി​ക​ളി​ലും പു​റ​മ്പോ​ക്കി​ലും ജീ​വി​ക്കു​ന്ന മ​നു​ഷ്യ​ർ, അ​വ​രു​ടെ ജീ​വ​ൽപ്ര​ശ്ന​ങ്ങ​ൾ ഗൗ​ര​വ​ത്തി​ലെ​ടു​ക്കു​ന്ന സ​മീ​പ​നം ആ​വ​ശ്യ​മാ​ണ്. ര​ണ്ടാ​മ​ത്തെ വ​ർ​ഗം ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ കൂ​ടെനി​ന്ന് അ​വ​ർ​ക്ക് അ​നു​കൂ​ല​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ക​യും രൂ​പവത്ക​രി​ക്കു​ക​യും ചെ​യ്യു​ന്ന ആ​ശ്രി​തവ​ർ​ഗം. പു​റ​ന്ത​ള്ള​പ്പെ​ട്ട വി​ഭാ​ഗ​ങ്ങ​ളി​ൽനി​ന്നും ആ​ശ്രി​ത വ​ർ​ഗത്തി​ലേ​ക്ക് ചി​ല​ർ എ​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. എ​ന്നാ​ൽ, അ​വ​രി​ലൂ​ടെ​യാ​ണ് പ​ല​പ്പോ​ഴും മ​ർ​ദിത​ർ​ക്ക് പ്ര​തി​കൂ​ല​മാ​യ ന​യ​ങ്ങ​ൾ ന​ട​പ്പാ​ക്കു​ന്ന​തെ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം.

അ​ധി​കാ​ര​ത്തെ ആ​രാ​ധി​ക്കു​ന്ന സ​മൂ​ഹ​മാ​യി നാം ​മാ​റി​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം നി​രീ​ക്ഷി​ക്കു​ന്നു. അ​തി​ന്റെ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ അ​ത്ര ചെ​റു​ത​ല്ല. ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ അ​ധി​കാ​ര​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​വ​ര​ല്ല. അ​വ​ർ അ​ധി​കാ​ര​ത്തെ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. എ​ന്നാ​ൽ, അ​വ​ർ​ക്ക് പ്രാ​മു​ഖ്യം കി​ട്ടു​ന്നി​ല്ല. പ്രാ​തി​നി​ധ്യ​വും പ​ങ്കാ​ളി​ത്ത​വും മാ​ത്രം. ഊ​ർ​ജം, അ​സ​മ​ത്വം, പ​രി​സ്ഥി​തി ഈ ​മൂ​ന്ന് ഘ​ട​ക​ങ്ങ​ളെ മു​ൻനി​ർ​ത്തി​യു​ള്ള വി​ക​സ​ന സ​ങ്ക​ൽപ​ങ്ങ​ൾ ഇ​ന്ന് പ്ര​ത്യേ​കി​ച്ച് ലാ​റ്റി​ന​മേ​രി​ക്ക​ൻ രാ​ജ്യ​ങ്ങ​ളി​ൽ ന​ട​ന്നുവ​രു​ന്നു​ണ്ട്. ക്ഷേ​മ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കാ​ളി​യാ​ക്കു​മ്പോ​ഴും ദു​ർ​ബ​ല വി​ഭാ​ഗ​ങ്ങ​ൾ​ക്ക് വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ത്ത​മി​ല്ല. ഡോ.​ എം.​ കു​ഞ്ഞാ​മ​ന്റെ ലേ​ഖ​നം സൂ​ക്ഷ്മ​മാ​യ പ​ഠ​ന​വും കൂ​ട്ടി​ച്ചേ​ർ​ക്ക​ലു​ക​ളും ആ​വ​ശ്യപ്പെ​ടു​ന്നു​ണ്ട്.

കെ.​എ​സ്.​ആ​ർ.​ടി.​സി പ്ര​തി​സ​ന്ധി അ​തി​ലെ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക​ൾ സൃ​ഷ്ടി​ച്ച​ത​ല്ല. പ​ക്ഷേ, അ​ങ്ങ​നെ​യൊ​രു തോ​ന്ന​ൽ സൃ​ഷ്ടി​ക്കാ​നാ​ണ് ബ​ന്ധ​പ്പെ​ട്ട​വ​ർ ശ്ര​മി​ക്കു​ന്ന​ത്. ന​യ​രൂ​പവത്ക​ര​ണ​ത്തി​ൽ സാ​ധാ​ര​ണ തൊ​ഴി​ലാ​ളി​ക്ക് ഒ​രു പ​ങ്കാ​ളി​ത്ത​വു​മി​ല്ലെന്ന് അ​ദ്ദേഹം ഓർമിപ്പിക്കുന്നു. ന​മ്മു​ടെ ഭ​ര​ണ സം​വി​ധാ​ന​ത്തി​ലെ ധൂ​ർ​ത്തി​നെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. ചി​ല വ​കു​പ്പു​ക​ൾത​ന്നെ നി​ർ​ത്ത​ലാ​ക്ക​ണം. ചി​ല വ​കു​പ്പു​ക​ളു​ടെ ഏ​കോ​പ​നം ആ​വ​ശ്യ​മു​ണ്ട്. പ​ല വ​കു​പ്പു​ക​ളും സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ​നി​ന്നും മാ​റ്റേ​ണ്ട​തു​ണ്ട്. അ​ധി​കാ​ര കേ​ന്ദ്രീ​ക​ര​ണ​മ​ല്ല വി​കേ​ന്ദ്രീ​ക​ര​ണ​മാ​ണ് വേ​ണ്ട​ത്. കേ​ര​ള​ത്തി​ന്റെ വി​ക​സ​ന​ത്തെ​ക്കു​റി​ച്ച് പ​ഠി​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന ആ​ർ​ക്കും ഡോ.​ എം.​ കു​ഞ്ഞാ​മ​ന്റെ നി​രീ​ക്ഷ​ണ​ങ്ങ​ളെ അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല. സ്വ​ത​ന്ത്ര​മാ​യ ച​ർ​ച്ച​ക​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്.

മാ​ധ​വ​ൻ പു​റ​ച്ചേ​രി

ഓ​രോ പൗ​ര​നും വാ​യി​ക്കേ​ണ്ട ലേ​ഖ​നം

കെ.​ഇ.​എ​ൻ എ​ഴു​തി​യ 'സ്വാ​ത​ന്ത്ര്യ​ത്തി​ന് എ​ന്നു​മൊ​രേ​ പ്രാ​യം' ശ്ര​ദ്ധ​യോ​ടെ വാ​യി​ച്ചു (ല​ക്കം: 1277). സ്വാ​ത​ന്ത്ര്യ​ത്തെ​ക്കുറിച്ചും ഇ​ന്ന​ത്തെ ഇ​ന്ത്യ​യെ​ക്കു​റി​ച്ചും ആ​ഴ​ത്തി​ലും അ​ർ​ഥ​ത്തി​ലും യ​ഥാ​ർ​ഥ​ത്തി​ലും കെ.​ഇ.​എ​ന്നി​നോ​ളം പ​റ​ഞ്ഞു​ത​രാ​ൻ ക​ഴി​യു​ന്ന മ​റ്റൊ​രാ​ളി​ല്ല. നാ​ല് താ​ളു​ക​ളി​ലാ​യി കു​റി​ച്ച ലേ​ഖ​നം വാ​യി​ച്ചാ​ൽ ആ​ർ​ക്കും അ​ങ്ങ​നെ തോ​ന്നും. ച​ർ​ക്ക​ക്ക് ചി​റ​ക് ന​ൽ​കി​യും ഉ​പ്പി​ന് ഉ​യി​ര് കൊ​ടു​ത്തും ആ​ത്മ​ത്യാ​ഗ​ത്തി​ന്റെ കൊ​ടു​മു​ടി​ക​ളി​ൽ നൃ​ത്തം വെ​ച്ചൊ​രു മ​ഹാ​സ​മ​ര​ത്തെ മ​ലി​ന​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് സ്വാ​ത​ന്ത്ര്യ​ത്തി​ന്റെ 75ാം വാ​ർ​ഷി​ക വേ​ള​യി​ൽ ന​വ​ ഫാ​ഷി​സ്റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ന്നോ​ട്ടു​പോ​കു​ന്ന​തെ​ന്ന വാ​ച​കം മ​തി ലേ​ഖ​ന​ത്തി​ന്റെ കാ​മ്പും ക​രു​ത്തും ബോ​ധ്യ​പ്പെ​ടാ​ൻ. ലേ​ഖ​ന​ത്തി​ലെ മ​ർ​മപ്ര​ധാ​ന​മാ​യ പ​ല ഉ​ദ്ധ​ര​ണി​ക​ളും എ​ഴു​തി​യാ​ൽ കു​റി​പ്പ് നീ​ളു​മെ​ന്ന​തുകൊ​ണ്ട് അ​തി​ന് മു​തി​രു​ന്നി​ല്ല.

എ​ന്റെ അ​റി​വി​ലും വാ​യ​ന​യി​ലും കെ.​ഇ.​എ​ന്നി​ന് പ​ക​രം മറ്റൊരു കെ.​ഇ.​എ​ൻ ഇ​ല്ലെ​ന്ന് ത​​ന്നെ പ​റ​യാം. ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ ഇ​ത്ര ധീ​ര​ത​യോ​ടെ അ​ക്ക​മി​ട്ട് പ​റ​യാ​ൻ മ​റ്റൊ​രു സാംസ്കാരിക പ്രവർത്തകനും മു​ന്നോ​ട്ടു​വ​രാ​നു​മി​ട​യി​ല്ല. '​അ​മൃ​ത് മ​ഹോ​ത്സ​വ'​കാ​ല​ത്ത് ഓ​രോ പൗ​ര​നും ഈ ​ലേ​ഖ​നം ഒ​രാ​വ​ർ​ത്തി വാ​യി​ക്കു​ന്ന​ത് രാ​ജ്യ​ത്തി​നുത​ന്നെ മു​ത​ൽ​കൂ​ട്ടാ​വു​മെ​ന്നാ​ണ് എ​ന്റെ അ​ഭി​പ്രാ​യം. കെ.​ഇ.​എ​ന്നി​നും മാ​ധ്യ​മ​ത്തി​നും അ​ഭി​ന​ന്ദ​നം.

മ​മ്മൂ​ട്ടി ക​വി​യൂ​ർ

News Summary - madhyamam weekly letters