Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ആ​വി​ക്ക​ൽ​ തോ​ട്ടു​കാ​രേ... മാ​തൃ​ക​യാ​യി തി​രു​വ​ന​ന്ത​പു​ര​മു​ണ്ട് സെ​പ്റ്റേ​ജ് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്റി​നെ​തി​രെ കോ​ഴി​ക്കോ​ട് ആ​വി​ക്ക​ലി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തെ​പ്പ​റ്റി മാ​ധ്യ​മം ആഴ്ചപ്പതിപ്പ് (ല​ക്കം: 1273) കെ.​എ.​ സൈ​ഫു​ദ്ദീ​ന്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ർട്ടില്‍ ​പ​റ​യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും നാ​ട്ടു​കാ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ​യി​ല്‍നി​ന്നോ മു​ൻ​വി​ധി​ക​ളി​ൽനി​ന്നോ ഉ​ണ്ടാ​യ​താ​ണെ​ന്നു ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു. പ​ത്തു​മു​പ്പ​ത് വ​ർ​ഷം മു​ന്പു​വ​രെ കേ​ര​ള​ത്തി​ലെ വീ​ടു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ശു​ചി​മു​റി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന്...

Your Subscription Supports Independent Journalism

View Plans

ആ​വി​ക്ക​ൽ​ തോ​ട്ടു​കാ​രേ... മാ​തൃ​ക​യാ​യി തി​രു​വ​ന​ന്ത​പു​ര​മു​ണ്ട്

സെ​പ്റ്റേ​ജ് മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്റി​നെ​തി​രെ കോ​ഴി​ക്കോ​ട് ആ​വി​ക്ക​ലി​ല്‍ ന​ട​ക്കു​ന്ന സ​മ​ര​ത്തെ​പ്പ​റ്റി മാ​ധ്യ​മം ആഴ്ചപ്പതിപ്പ് (ല​ക്കം: 1273) കെ.​എ.​ സൈ​ഫു​ദ്ദീ​ന്‍ ത​യാ​റാ​ക്കി​യ റി​പ്പോ​ർട്ടില്‍ ​പ​റ​യു​ന്ന പ​ല കാ​ര്യ​ങ്ങ​ളും നാ​ട്ടു​കാ​രു​ടെ തെ​റ്റി​ദ്ധാ​ര​ണ​യി​ല്‍നി​ന്നോ മു​ൻ​വി​ധി​ക​ളി​ൽനി​ന്നോ ഉ​ണ്ടാ​യ​താ​ണെ​ന്നു ക​രു​തേ​ണ്ടി​യി​രി​ക്കു​ന്നു.

പ​ത്തു​മു​പ്പ​ത് വ​ർ​ഷം മു​ന്പു​വ​രെ കേ​ര​ള​ത്തി​ലെ വീ​ടു​ക​ളി​ല്‍ വ്യാ​പ​ക​മാ​യി ശു​ചി​മു​റി​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല. അ​ന്ന് മ​ല​മൂ​​ത്ര​ വി​സ​ർ​ജ​ന​വും കു​ളി​യു​മൊ​ക്കെ വീ​ടി​നു പു​റ​ത്താ​യി​രു​ന്നു. വെ​ളി​യി​ട​ങ്ങ​ളി​ല്‍ മ​ല​വി​സ​ർ​ജ​നം​ ന​ട​ത്തി​യി​രു​ന്ന ഒ​രു സ​മൂ​ഹ​ത്തി​ല്‍നി​ന്ന് നാം ​ഏ​റെ മാ​റി. എ​ല്ലാ വീ​ടു​ക​ളി​ലും ക​ക്കൂ​സു​ക​ള്‍ വ​ന്നു. ചി​ല​യി​ട​ത്തെ​ങ്കി​ലും വീ​ടു​ക​ൾ​ക്കു​ള്ളി​ല്‍ ര​ണ്ടും മൂ​ന്നും ക​ക്കൂ​സു​ക​ള്‍ സ്ഥാ​പി​ച്ചു. ഈ ​ക​ക്കൂ​സു​ക​ള്‍ ഉ​പ​യോ​ഗി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന വി​സ​ർ​ജ്യം എ​വി​ടെ​യെ​ങ്കി​ലും ന​ശി​പ്പി​ച്ചേ പ​റ്റൂ. അ​തി​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ വീ​ടു​ക​ളോ​ട​നു​ബ​ന്ധി​ച്ചി​ല്ല. വി​സ​ർ​ജ്യം (സ​മ​ര​ക്കാ​രു​ടെ ഭാ​ഷ​യി​ല്‍ തീ​ട്ടം) വീ​ടു​ക​ളോ​ട​നു​ബ​ന്ധി​ച്ച് ശേ​ഖ​രി​ക്കാ​ന​ല്ലാ​തെ ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കാ​ന്‍ പ​റ്റി​ല്ല. പ്ര​ത്യേ​കി​ച്ച്, വ​ള​രെ കു​റ​ച്ചു​സ്ഥ​ലം മാ​ത്ര​മു​ള്ളി​ട​ങ്ങ​ളി​ല്‍.

ഇ​ന്ന് കേ​ര​ള​ത്തി​ല്‍ സ്ഥ​ല​സൗ​ക​ര്യം കു​റ​ഞ്ഞ മി​ക്ക​യി​ട​ങ്ങ​ളി​ലും ക​ക്കൂ​സ് മാ​ലി​ന്യം വ​ലി​യൊ​രു ഭീ​ഷ​ണി​യാ​ണ്. അ​ന​ധി​കൃ​ത​മാ​യി മാ​ലി​ന്യം ശേ​ഖ​രി​ക്കു​ന്ന​വ​ര്‍ ചോ​ദി​ക്കു​ന്ന പ​ണം കൊ​ടു​ക്കാ​ന്‍ ന​ഗ​ര​ങ്ങ​ളി​ല്‍ ആ​ളു​ക​ള്‍ ത​യാ​റാ​ണ്. രാ​ത്രി​യു​ടെ മ​റ​വി​ല്‍ വീ​ടു​ക​ളി​ലെ സെ​പ്റ്റി​ക് ടാ​ങ്കു​ക​ളി​ല്‍നി​ന്ന് ടാ​ങ്ക​റി​ല്‍ ശു​ചി​മു​റി മാ​ലി​ന്യം ശേ​ഖ​രി​ച്ച് തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ലോ ജ​ല​സ്രോ​ത​സ്സു​ക​ളി​ലോ ത​ള്ളു​ക​യാ​ണ് അ​വ​ര്‍ ചെ​യ്യു​ന്ന​ത്. പു​ഴ​യും ക​ട​ലും കാ​യ​ലു​മൊ​ക്കെ മ​ലി​ന​മാ​കു​ന്ന​തി​ല്‍ ഇ​തി​ന് വ​ലി​യ പ​ങ്കു​ണ്ട്. അ​ത് ത​ട​യ​ണ​മെ​ങ്കി​ല്‍ കേ​ര​ള​ത്തി​ലു​ട​നീ​ളം ശു​ചി​മു​റി മാ​ലി​ന്യ​സം​സ്ക​ര​ണ പ്ലാ​ന്റു​ക​ള്‍ വ​ന്നേ പ​റ്റൂ. അ​വ​ര​വ​രു​ടെ തീ​ട്ടം വീ​ടി​നു​ള്ളി​ലെ ശു​ചി​മു​റി​യി​ല്‍ നി​ക്ഷേ​പി​ച്ച് വീ​ട്ടു​പ​രി​സ​ര​ത്തെ സെ​പ്റ്റി​ക് ടാ​ങ്കി​ല്‍ ശേ​ഖ​രി​ച്ചു​ സൂ​ക്ഷി​ക്കു​ന്ന​വ​ർത​ന്നെ​യാ​ണ് പ്ലാ​ന്റി​നെ തീ​ട്ട​പ്ലാ​ന്റെ​ന്ന് പു​ച്ഛി​ച്ച് ഇ​തി​നെ​തി​രെ സം​സാ​രി​ക്കു​ന്ന​ത്.

അ​വ​ർ​ക്കു​മു​ന്നി​ൽ ധൈ​ര്യ​പൂ​ർ​വം ഉ​യ​ർ​ത്തി​ക്കാ​ട്ടാ​വു​ന്ന ഉ​ദാ​ഹ​ര​ണ​മാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ത്. ആ​ളു​ക​ള്‍ തി​ങ്ങി​പ്പാ​ർ​ക്കു​ന്ന മു​ട്ട​ത്ത​റ​യി​ല്‍ 32ഏ​ക്ക​ര്‍ സ്ഥ​ല​ത്താ​യി 2013ലാ​ണ് സെ​പ്റ്റേ​ജ് ട്രീ​റ്റ്മെ​ന്റ് പ്ലാ​ന്റ് ക​മീ​ഷ​ന്‍ ചെ​യ്ത​ത്. ജ​ല​വി​ഭ​വ വ​കു​പ്പി​നു​ കീ​ഴി​ലെ സ്വീ​വേ​ജ് വി​ഭാ​ഗ​വും തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​സ​ഭ​യും ചേ​ർന്ന് പ​രി​പാ​ലി​ക്കു​ന്ന ഈ ​പ്ലാ​ന്റി​ന് ദി​വ​സ​വും 107 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ ശു​ചി​മു​റി​ മാ​ലി​ന്യം സം​സ്ക​രി​ക്കാ​നു​ള്ള ശേ​ഷി​യു​ണ്ട്. ന​ഗ​ര​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍നി​ന്ന് സ്വീ​വേ​ജ് ലൈ​നു​ക​ള്‍ വ​ഴി ശേ​ഖ​രി​ക്കു​ന്ന മാ​ലി​ന്യ​വും ടാ​ങ്ക​റു​ക​ളി​ല്‍ എ​ത്തി​ക്കു​ന്ന മാ​ലി​ന്യ​വും ഇ​വി​ടെ സം​സ്ക​രി​ക്കു​ന്നു. നി​ല​വി​ല്‍ ഇ​ത് പ്ര​തി​ദി​നം 50 ദ​ശ​ല​ക്ഷ​ത്തോ​ളം ലി​റ്റ​ര്‍മാ​ത്ര​മാ​ണ്. 'സ്മാ​ർ​ട്ട് ട്രി​വാ​ൻ​ഡ്രം' എ​ന്ന മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ വ​ഴി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് ത​ങ്ങ​ളു​ടെ വീ​ടു​ക​ളി​ലെ ശു​ചി​മു​റി മാ​ലി​ന്യം നീ​ക്കം ചെ​യ്യാ​നു​ള്ള സേ​വ​നം നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് ബു​ക്ക് ചെ​യ്യാം.

മു​ഴു​വ​ന്‍ ടാ​ങ്ക​റു​ക​ളെ​യും ജി.​പി.​എ​സ് ഉ​പ​യോ​ഗി​ച്ച് കോ​ള്‍സെ​ന്റ​റി​ല്‍ നി​രീ​ക്ഷി​ച്ചും ഇ​ട​പാ​ടു​കാ​രു​മാ​യും ടാ​ങ്ക​ര്‍ ലോ​റി​ക്കാ​രു​മാ​യും നി​ര​ന്ത​രം ബ​ന്ധ​പ്പെ​ട്ടും പ​രാ​തി​ക​ളി​ല്ലാ​തെ​യും ചെ​റി​യ​ പ​രാ​തി​ക​ളൊ​ക്കെ കൃ​ത്യ​മാ​യി പ​രി​ഹ​രി​ച്ചു​മാ​ണ് ഈ ​സം​വി​ധാ​നം മു​ന്നോ​ട്ടു​പോ​കു​ന്ന​ത്. മാ​ലി​ന്യം നീ​ക്കു​ന്ന​തി​നാ​യി പൊ​തു​ജ​ന​ങ്ങ​ള്‍ ഓ​ൺ​ലൈ​നാ​യി അ​ട​ക്കു​ന്ന തു​ക​യി​ൽ​നി​ന്ന് കോ​ർ​പ​റേ​ഷ​ൻ ചെ​റി​യൊ​രു ഫീ​സ് ഈ​ടാ​ക്കി​യ​ശേ​ഷം ബാ​ക്കി മു​ഴു​വ​നും ടാ​ങ്ക​ര്‍ ഉ​ട​മ​ക​ൾ​ക്ക് ഓ​രോ ആ​ഴ്ച​യും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി ന​ല്കും. മൂ​ന്നു​ വ​ർ​ഷംകൊ​ണ്ട് 40,000ത്തോ​ളം ലോ​ഡ് ശു​ചി​മു​റി​മാ​ലി​ന്യം മു​ട്ട​ത്ത​റ പ്ലാ​ന്റി​ല്‍ സം​സ്ക​രി​ച്ചു​ക​ഴി​ഞ്ഞു. ഇ​തു​മാ​ത്രം ഏ​ക​ദേ​ശം 18 ദ​ശ​ല​ക്ഷം ലി​റ്റ​ര്‍ വ​രും. ടാ​ങ്ക​ര്‍ ലോ​റി​യി​ല്‍ ശു​ചി​മു​റിമാ​ലി​ന്യം മു​ട്ട​ത്ത​റ​യി​ലേ​ക്കു കൊ​ണ്ടു​പോ​കു​ന്ന​ത് ന​ഗ​ര​ത്തി​ലൂ​ടെ​യും ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളി​ലൂ​ടെ​യു​മാ​ണ്. ഇ​ത്ത​ര​ത്തി​ല്‍ കൊ​ണ്ടു​പോ​കു​ന്ന​തു​മൂ​ലം ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള ആ​രോ​ഗ്യ-പാ​രി​സ്ഥി​തി​ക​ പ്ര​ശ്ന​ങ്ങ​ള്‍ ഇ​തു​വ​രെ ഉ​ണ്ടാ​യ​താ​യി റി​പ്പോ​ർ​ട്ടി​ല്ല.

പ​ക്ഷേ, കോ​ഴി​ക്കോ​ട് പ്ലാ​ന്റ് വ​രുംമു​മ്പുത​ന്നെ ക​ക്കൂ​സ് മാ​ലി​ന്യ​ങ്ങ​ള്‍ ഒ​രി​ട​ത്തേ​ക്ക് എ​ത്തി​ക്കു​മ്പോ​ള്‍ ഉ​ണ്ടാ​കു​ന്ന ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളും പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ളും എ​ത്ര​മാ​ത്രം രൂ​ക്ഷ​മാ​യി​രി​ക്കു​മെ​ന്ന് സ​മ​ര​ക്കാ​ർക്ക് ന​ല്ല ബോ​ധ്യ​മു​ണ്ടെ​ന്നാ​ണ് ലേ​ഖ​നം പ​റ​യു​ന്ന​ത്. പ്ലാ​ന്റ് വ​ന്നാ​ല്‍ പ​രി​സ​ര​ത്ത് ജ​ന​ങ്ങ​ൾ​ക്ക് താ​മ​സി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ഭീ​ക​ര​മാ​യ നാ​റ്റ​മാ​യി​രി​ക്കു​മെ​ന്നും പ​ല​വി​ധ രോ​ഗ​ങ്ങ​ള്‍ വേ​ട്ട​യാ​ടു​മെ​ന്നും സാ​മൂ​ഹി​ക ഒ​റ്റ​പ്പെ​ട​ല്‍ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും ഒ​ക്കെ ലേ​ഖ​ന​ത്തി​ല്‍ ചി​ല​രെ ഉ​ദ്ധ​രി​ച്ചു പ​റ​യു​ന്നു. പ​ക്ഷേ, കോ​ഴി​ക്കോ​ടു​നി​ന്ന് 400 കി​ലോ​മീ​റ്റ​ർ മാ​ത്രം ഇ​പ്പു​റ​ത്ത് തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ത്ത​ര​ത്തി​ലു​ള്ള ഒരു പ്ര​ശ്ന​വു​മി​ല്ലാ​തെ സെ​പ്റ്റേ​ജ് സം​സ്ക​ര​ണ പ്ലാ​ന്റ് ​പ്ര​വ​ർ​ത്തി​ക്കു​ന്ന കാ​ര്യം ബോ​ധ​പൂ​ർ​വം മ​റ​ക്കു​ന്നു.

മാ​ലി​ന്യം സം​സ്ക​രി​ച്ചു​ണ്ടാ​കു​ന്ന സ്ല​റി വ​ള​മാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ചെ​യ്യു​ക. വെ​ള്ളം ശു​ദ്ധ​മാ​ക്കി​ മാ​ത്ര​മേ ജ​ല​സ്രോ​ത​സ്സു​ക​ളി​ലേ​ക്ക് തു​റ​ന്നു​വി​ടൂ. ശു​ചി​മു​റി​മാ​ലി​ന്യം സം​സ്ക​രി​ച്ച​ശേ​ഷം പു​റ​ത്തേ​ക്കു​വ​രു​ന്ന വെ​ള്ളം നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉൾ​പ്പെ​ടെ​ഉ​പ​യോ​ഗി​ക്കാ​വു​ന്ന​താ​ണെ​ങ്കി​ലും നി​ല​വി​ല്‍ അ​ത് പാ​ർ​വ​തി പു​ത്ത​നാ​റി​ലേ​ക്ക് ഒ​ഴു​ക്കി​വി​ടു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ഹാ​ർ​ബ​റി​ൽ മാ​ലി​ന്യം കെ​ട്ടി​ക്കി​ട​ന്ന് മ​ത്സ്യ​ബ​ന്ധ​നം ത​ട​സ്സ​പ്പെ​ടു​മെ​ന്നൊ​ക്കെ​യു​ള്ള കോ​ഴി​ക്കോ​ട്ടെ വാ​ദ​ങ്ങ​ള്‍ തെ​റ്റി​ദ്ധാ​ര​ണ​മൂ​ല​മാ​കാ​നേ വ​ഴി​യു​ള്ളൂ. നാ​മോ​രോ​രു​ത്ത​രും വീ​ട്ടു​മു​റ്റ​ത്ത് സ്ഥാ​പി​ച്ച തീ​ട്ട​സം​ഭ​ര​ണി​ക​ളി​ല്‍നി​ന്നു​ള്ള മാ​ലി​ന്യം ശാ​സ്ത്രീ​യ​മാ​യി സം​സ്ക​രി​ക്കു​ക​യെ​ന്ന ന​ല്ല​കാ​ര്യ​മാ​ണ് പ്ലാ​ന്റി​ല്‍ ചെ​യ്യു​ക. അ​തി​നെ മു​ള​യി​ലേ നു​ള്ളാ​തി​രി​ക്കു​ക, അ​ത്ത​രം ശ്ര​മ​ങ്ങ​ൾ​ക്ക് കൂ​ട്ടു​നി​ൽ​ക്കാ​തി​രി​ക്കു​ക.

ടി.​സി.​ രാ​ജേ​ഷ് സി​ന്ധു

ക​ന​ലെ​രി​യു​ന്ന ജീ​വി​ത​ങ്ങ​ളു​ടെ ക​ഥ

സ്വ​പ്ന അലക്​സി​സ് എ​ഴു​തി​യ ക​ഥ 'മാ​സ്റ്റ​ർ​പീ​സ്' വാ​യി​ച്ചു (ല​ക്കം: 1276). വേ​ദ​ന​ക​ളി​ൽനി​ന്ന് ഊ​ർജം സം​ഭ​രി​ച്ച് സോ​യൊ​ന്ത​ൻ എ​ന്ന ചി​ത്ര​കാ​ര​ൻ ആ​ഴ​ത്തി​ൽ വ​ര​ച്ചി​ട്ട മൂ​ന്ന് ചി​ത്ര​ങ്ങ​ൾ! അ​താ​ണ് ഈ ​ക​ഥ​യു​ടെ ഹൈ​ലൈ​റ്റ്. ഈ ​കു​ഞ്ഞുക​ഥ പ​റ​ഞ്ഞ​ത​ത്ര​യും ക​ന​ലെ​രി​യു​ന്ന ജീ​വി​ത​ത്തെപ്പ​റ്റി മാ​ത്രം. നി​ഴ​ൽപോ​ലും കൊ​ടും​ ദാ​രി​ദ്ര്യ​ത്തി​നെ പ​റ്റി സം​സാ​രി​ക്കു​ന്നു. ''വ​യ​റു​നി​റ​യെ ക​ഴി​ക്കാ​ൻ അ​ൽ​പം റൊ​ട്ടി ല​ഭി​ച്ചി​രു​ന്നെ​ങ്കി​ൽ അ​വ​രെ​ത്ര സു​ന്ദ​രി​യാ​യി​രു​ന്നേ​നെ..!'' ക​ണ്ണു​ക​ളി​ൽ ആ​ഴ​ത്തി​ൽ ക​ത്തി​നി​ൽ​ക്കു​ന്ന പ​ട്ടി​ണി​യെ​ന്ന വി​കാ​രം, അ​തി​ന്റെ തീ​വ്ര​ത... മു​ഴു​വ​ൻ ഉ​ൾ​ക്കൊ​ള്ളു​ന്നു​ണ്ട് ആ ​ചി​ത്ര​ത്തി​ലൂ​ടെ ഈ ​ക​ഥ​യി​ൽ.

തു​പ്പ​ലി​റ്റി​ച്ച് ഇ​ഴ​ഞ്ഞുവ​രു​ന്ന മ​നു​ഷ്യ​ ചെന്നാ​യ്ക്ക​ളു​ടെ ന​ടു​വിൽ ക​രി​മ​ണി​മാ​ല തീ​ർ​ത്ത ച​ങ്ങ​ല​കൊ​ണ്ട് വ​രി​ഞ്ഞുമു​റു​ക്കി ചോ​ര​യി​റ്റി​ച്ച്... ഇ​രി​ക്കു​ന്നൊ​രു​വ​ൾ... സോ​യൊ​ന്ത​​ന്റെ മാ​സ്റ്റ​ർ​പീ​സ് ആ​യ ''പാ​തി​വ്ര​ത്യ​ച്ച​ങ്ങ​ല​ക​ൾ'' (Semi-flexible chains) എ​ന്ന ചി​ത്ര​ത്തി​നും പ​റ​യാ​നു​ള്ള​ത് ഒ​രു സ്ത്രീ​യു​ടെ ആ​ത്മാ​വി​ന്റെ ഉ​റ​ക്കെ​യു​ള്ള ക​ര​ച്ചി​ലാ​ണ്.

ഏ​റ്റ​വും ഉ​ദാ​ത്ത​മാ​യ ക​ല അ​ത്ര​യ​ധി​കം ആ​ഴ​മു​ള്ള വേ​ദ​ന​യി​ൽനി​ന്നാ​ണ് ഉ​ട​ലെ​ടു​ക്കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വി​ൽനി​ന്നും പി​റ​ന്ന, ഹൃ​ദ​യ​ത്തെ പൊ​ള്ളി​ക്കാ​ൻ ശ​ക്തി​യു​ള്ള മൂ​ന്നാ​മ​ത്തെ ചി​ത്രം അ​യാ​ളു​ടെ അ​വ​സാ​ന​ത്തെ ചി​ത്ര​മാ​വ​രു​തേ​യെ​ന്ന നീ​റ്റ​ലു​ള്ള പ്രാ​ർ​ഥ​ന​യാ​ണ് ന​മ്മു​ടെ മ​ന​സ്സി​ൽ വാ​യ​ന​യു​ടെ അ​വ​സാ​നം വ​ന്നു നി​റ​യു​ന്ന​ത്.

ഗു​രു​വി​ന്റെ​യും ശി​ഷ്യ​ന്റെ​യും സ്നേ​ഹ സം​ഭാ​ഷ​ണ​ങ്ങ​ളി​ലൂ​ടെ ന​മ്മി​ലേ​ക്ക്‌ വ​ന്നു​നി​റ​യു​ന്ന ജീ​വി​ത​ഗ​ന്ധ​ങ്ങ​ളെ, അ​തി​ന്റെ കാ​ഠി​ന്യ​ത്തെ ചി​ത്ര​ങ്ങ​ളി​ലൂ​ടെ പ​റ​യാ​നു​ള്ള സ്വ​പ്ന​യു​ടെ ശ്ര​മ​ത്തി​ന് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

മ​ർ​ഷ നൗ​ഫ​ൽ

ന​ല്ല ക​ഥ​ക്ക് ന​ന്ദി

സു​രേ​ഷ് കു​മാ​ർ​ വി​യു​ടെ 'ഇ​രു​ട്ടി​ന്റെ വീ​ട്' (ല​ക്കം: 1275) ഈ​യി​ടെ വാ​യി​ച്ച ക​ഥ​ക​ളി​ൽ വ​ള​രെ ശ്ര​ദ്ധേ​യ​മാ​യി തോ​ന്നി. വി​ക​സ​ന​ത്തി​നാ​യി കു​റ്റി​യ​റ്റു​പോ​കേ​ണ്ടി വ​രു​ന്ന ജീ​വി​ത​ങ്ങ​ളെ ഓ​ർ​മി​പ്പി​ച്ചു തു​ട​ങ്ങു​ന്ന ക​ഥ​യി​ൽ, ക​ഥാ​നാ​യി​ക​യാ​യ ച​ന്ദ്രി​ക​യും അ​ത്ത​ര​മൊ​രി​ട​ത്താ​ണ് എ​ത്ത​പ്പെ​ടു​ന്ന​ത്. അ​ച്ഛ​ന​മ്മ​മാ​രു​ടെ പ​രി​ലാ​ള​ന​യേ​ൽ​ക്കേ​ണ്ട ബാ​ല്യ​കൗ​മാ​രം, അ​യ​ൽ​പ​ക്ക​ത്തെ അ​ന​പ​ത്യ​ത്തി​ന്റെ താ​പ​ത്തി​ലും ഇ​രു​ളി​ന്റെ മ​റ​വി​ലു​മാ​ണ് ആ​ശ്വാ​സം ക​ണ്ടെ​ത്തു​ന്ന​ത്. സൂ​ര്യ​ൻ ത​ലകീ​ഴാ​യാ​ൽ​ പി​ന്നെ ഇ​രു​ട്ടു ത​ന്നെ​യാ​ണ​വ​ൾ​ക്ക് വെ​ളി​ച്ച​വും ത​ണ​ലും.

പാ​ഷ​ൻ ഫ്രൂ​ട്ട് ഇ​ല​യി​ലെ നി​റ​പ​ച്ച​യി​ലേ​ക്ക് നി​റ​ക്കൂ​ട്ട് വാ​രി​വി​ത​റി അ​തൊ​രു മ​യി​ൽ​പീ​ലി​യാ​ക്കി, സൂ​ര്യ​നെ മ​റ​ച്ച് അ​ടു​ക്കിപ്പി​ടി​ക്കു​ന്ന അ​വ​ളു​ടെ മ​ന​സ്സി​ന്റെ സ്നേ​ഹ​വും ക​ണ്ണീ​രും അ​നു​വാ​ച​ക​ന്റെ മ​ന​സ്സി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കാ​ൻ ക​ഥാ​കാ​ര​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ട്.​ ന​ല്ല ക​ഥ സ​മ്മാ​നി​ച്ച ക​ഥാ​കാ​ര​നും വാ​രി​ക​ക്കും ന​ന്ദി.

ബി.​ ഉ​ണ്ണി​കൃ​ഷ്ണ​ൻ കോ​വ​ളം

വാ​യ​ന​യു​ടെ വി​പ്ല​വം

മ​ല​യാ​ളി പൊ​തു​ബോ​ധ​ത്തി​ന്റെ ചി​ന്താമ​ണ്ഡ​ല​ത്തി​ൽനി​ന്നും കാ​ത​ങ്ങ​ൾ അ​ക​ലെ നി​ൽ​ക്കു​ന്ന മ​ത്സ്യമേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ വി​ശ​ദ​മാ​യിത​ന്നെ ച​ർ​ച്ചചെ​യ്യാ​ൻ ഒ​രു ല​ക്കംത​ന്നെ മാ​റ്റിവെ​ച്ച (1275) മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് വാ​യ​ന​യി​ൽ വ​സ​ന്ത​മ​ല്ല, വി​പ്ല​വംത​ന്നെ​യാ​ണ് സൃ​ഷ്ടി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന​ത്. തീ​ൻമേ​ശ​യി​ൽ ഒ​ഴി​ച്ചുകൂ​ടാ​ൻ പ​റ്റാ​ത്തതാ​ണ് മ​ത്സ്യമെ​ങ്കി​ലും അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ല​നി​ൽ​ക്കു​ന്ന ചൂ​ഷ​ണ​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളും പ്ര​യാ​സ​ങ്ങ​ളും വി​ശ​ദ​മാ​യി മ​ന​സ്സി​ലാ​ക്കാ​ൻ ഈ ​പ​തി​പ്പുകൊ​ണ്ട് ക​ഴി​ഞ്ഞു. പ​ക്ഷേ, കോ​ടി​ക​ൾ കൈ​ക്കൂ​ലി വാ​ങ്ങി കു​ത്തക​ക​ൾ​ക്കാ​യി വി​ശാ​ല​മാ​യ ക​ട​ലും ക​ട​ൽ​തീ​ര​ങ്ങ​ളി​ലെ ധാ​തുസ​മ്പ​ത്തും തീ​റെ​ഴു​തി കൊ​ടു​ക്കാ​ൻ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ത​യാ​റാ​വു​മ്പോ​ൾ പാ​വ​പ്പെ​ട്ട മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്കൊ​പ്പം കേ​ര​ളം മു​ഴു​വ​ൻ സ​മ​ര മു​ഖ​ത്തേ​ക്കി​റ​ങ്ങു​ക എ​ന്ന​ത് കാ​ല​ത്തി​ന്റെ തേ​ട്ട​മാ​ണ്.

അ​മി​ത​മാ​യ ലാ​ഭ​ക്കൊ​തി​യാ​ൽ ആ​ഴ​ക്ക​ട​ലി​നെപ്പോ​ലും വെ​റു​തെ വി​ടാ​തെ ക​ച്ച​വ​ടക്ക​ണ്ണു​ക​ൾ വ​ട്ട​മി​ട്ടു പ​റ​ക്കു​മ്പോ​ൾ അ​നു​ദി​നം ന​മ്മു​ടെ മ​ത്സ്യ സ​മ്പ​ത്ത് ഇ​ല്ലാ​താ​യി​പ്പോ​വു​ന്നു എ​ന്ന കാ​ര്യ​വും പ്ര​ത്യേ​കം പ്രാ​ധാ​ന്യ​മു​ള്ള ഒ​ന്ന​ത്രെ.

മീ​നി​ല്ലാ​ത്ത ഭ​ക്ഷ​ണക്ര​മം അ​ചി​ന്ത്യ​മാ​യ മ​ല​യാ​ളി പു​റംനാ​ടു​ക​ളി​ൽനി​ന്നു വ​രു​ന്ന വി​ഷ​മ​ടി​ച്ച മ​ത്സ്യം ക​ഴി​ക്കേ​ണ്ട ഗ​തി​കേ​ടാ​ണ് ഇ​ത്ത​രം സ​മീ​പ​ന​ങ്ങ​ൾമൂ​ല​മു​ണ്ടാ​വു​ന്ന​ത്.

എ​ന്താ​യാ​ലും മീ​ൻ എ​ന്ന ര​ണ്ട​ക്ഷ​രം വ​രുംനാ​ളു​ക​ളി​ൽ വ​ലി​യൊ​രു ച​ർ​ച്ച​യാ​ക്കാ​ൻ മാ​ധ്യ​മ​ത്തി​ന്റെ അ​ക്ഷ​ര​ക്കൂ​ട്ടു​ക​ൾ​ക്ക് ക​ഴി​യ​ട്ടെ എ​ന്നു പ്ര​ത്യാ​ശി​ക്കു​ന്നു.

ഇ​സ്മാ​യി​ൽ പ​തി​യാ​ര​ക്ക​ര

ബി​ഗ് ബോ​സ്: ക​ഷ്ടം തോ​ന്നു​ന്നു

മ​റ്റു​ള്ള​വ​രു​ടെ സ്വ​കാ​ര്യ​ത​ക​ളി​ലേ​ക്ക് ഒ​ളി​ഞ്ഞു​നോ​ക്കി (Voyeurism) ര​സി​ക്കു​ന്ന സ്വ​ഭാ​വ​ക്കാ​രെ തൃ​പ്തി​പ്പെ​ടു​ത്തു​ന്ന ബി​ഗ്‌ ബോ​സ് ചാ​ന​ല്‍ റി​യാ​ലി​റ്റി ഷോ​യെ​ക്കു​റി​ച്ച് പ​ഠ​നമ​ന​ന​ങ്ങ​ള്‍ ന​ട​ത്തി സ​ജി​ത്ത് എം.എ​സ് ത​യാ​റാ​ക്കി​യ 'മ​ല​യാ​ളി​യു​ടെ ബി​ഗ്‌ ബോ​സ് ജീ​വി​തം' വാ​യി​ച്ച​പ്പോ​ള്‍ 'ബ​ലേ ഭേ​ഷ്' എ​ന്ന് മ​ന​സ്സ് പ​റ​ഞ്ഞു (ല​ക്കം: 1276). ചാ​ന​ല്‍ ത​മ്പു​രാ​ക്ക​ന്മാ​ര്‍ മു​ന്‍കൂ​ട്ടി എ​ഴു​തി​വെച്ചി​രി​ക്കു​ന്ന തി​ര​ക്ക​ഥ​യ​നു​സ​രി​ച്ച് ത​യാ​റാ​ക്കു​ന്ന ഈ ​ഷോ മ​ല​യാ​ള​ത്തി​ലെ മെ​ഗാ​സ്റ്റാ​റാ​യ മോ​ഹ​ന്‍ലാ​ലി​ന്‍റെ പ്ര​ക​ട​ന​ത്താ​ല്‍ വ​മ്പി​ച്ച സാ​മ്പ​ത്തി​ക നേ​ട്ട​വും പ്ര​ശ​സ്തി​യും കൈ​വ​രി​ച്ചെ​ങ്കി​ല്‍ അ​ത്ഭു​ത​പ്പെ​ടാ​നി​ല്ല.

Survival of the fittest എ​ന്നു പ​റ​യു​ന്ന​തു​പോ​ലെ ശാ​രീ​രി​ക ആ​ക്ര​മ​ണ​മൊ​ഴി​ച്ച് മ​റ്റെ​ന്തും അ​നു​വ​ദ​നീ​യ​മാ​യ ഈ ​ഷോ​യി​ല്‍ അ​സ​ഭ്യ​വ​ര്‍ഷ​ങ്ങ​ള്‍ക്കൊ​രു ക്ഷാ​മ​വു​മി​ല്ല. അ​നു​വ​ദി​ക്കി​ല്ലെ​ന്ന് പ​റ​ഞ്ഞാ​ലും അ​താ​ണ് കൂ​ടു​ത​ലും. നേ​രി​ട്ടും ക​ട്ടെ​ടു​ത്തും തി​ന്നു​ന്ന​വ​രെ​യും, ശ​രീ​രം കാ​ണി​ക്കാ​ന്‍ വേ​ഷം കെ​ട്ടി നി​ല്‍ക്കു​ന്ന​വ​രെ​യും ഇ​തി​ല്‍ ക​ണ്ടു. സീ​സ​ണ്‍ 4ലെ ​മ​ത്സ​രാ​ർഥി​യാ​യ വി​ദേ​ശവ​നി​ത ഇ​ട​യ്ക്കി​ടെ ''എ​ന്‍റെ ഭാ​ര്യ​യെ ക​ണ്ടു'', ''എ​ന്‍റെ ഭാ​ര്യ​ക്ക് ഫോ​ണ്‍ ചെ​യ്തു'' എ​ന്നൊ​ക്കെ പ​റ​യു​ന്ന​തു കേ​ട്ട​പ്പോ​ള്‍ പ​ല​രും പ​ര​സ്പ​രം നോ​ക്കു​ന്ന​തും ക​ണ്ടു. അ​വ​ര്‍ക്ക് പ​രി​ചി​ത​മാ​യ സ​മൂ​ഹ​ത്തി​ല്‍ ഇ​ങ്ങ​നെ​യ​ല്ല​​ല്ലോ? വൃ​ത്തി​യി​ല്ലാ​ത്ത അ​ല​ങ്കോ​ല​പ്പെ​ട്ടു കി​ട​ക്കു​ന്ന വീ​ടി​നെ ഇംഗ്ലീ​ഷി​ല്‍ Dog House എ​ന്ന് വി​ളി​ക്കു​ന്ന​തു​പോ​ലെ സ​ദാ​സ​മ​യ​വും സം​ഘ​ര്‍ഷ​ഭ​രി​ത​മാ​യ ഒ​രു വീ​ടി​നെ Big Boss House എ​ന്ന് പേ​ര് വീ​ണാ​ലും തെ​റ്റി​ല്ല. അ​തി​നി​ട​യി​ല്‍ ഒ​രു മ​ത്സ​രാ​ർഥി​യു​ടെ അ​ടി​വ​സ്ത്രം പ​ബ്ലി​ക്കാ​യി പ്ര​ദ​ര്‍ശി​പ്പി​ക്കു​ന്നതും ക​ണ്ടു. മ​ല​യാ​ളം മീ​ഡി​യ​ത്തി​ല്‍ സ്കൂ​ള്‍ വി​ദ്യാ​ഭ്യാ​സം പൂ​ര്‍ത്തി​യാ​ക്കി​യ​വ​ര്‍പോ​ലും 'ബി​ഗ്‌ ബോ​സ് മ​ല​യാ​ള'ത്തി​ല്‍ ഇം​ഗ്ലീ​ഷി​ല്‍ സം​സാ​രി​ക്കു​ന്ന​തു കേ​ട്ട​പ്പോ​ള്‍ 'ക​ഷ്ടം' തോ​ന്നി. എ​ന്നാ​ല്‍, ഇ​വ​രി​ല്‍ പ​ല​രും സ്പെ​ല്ലിങ് ടാ​സ്കി​ല്‍ പ​രാ​ജ​യ​പ്പെ​ടു​ന്ന​തും ക​ണ്ടു. അ​ടു​ത്ത സീ​സ​ണ്‍ മു​ത​ല്‍ മാ​ന്യ​ത​ക്കും സ​ഭ്യ​ത​ക്കും ഊ​ന്ന​ല്‍ ന​ല്‍കി അ​വ​ത​രി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പ്രേ​ക്ഷ​ക​ര്‍ ഈ ​ഷോ പി​ന്ത​ള്ളാ​ന്‍ സാ​ധ്യ​ത​യു​ണ്ട്.

സ​ണ്ണി ജോ​സ​ഫ്‌, മാ​ള

സ്വാശ്രയത്വം പണയപ്പെടുത്തുന്ന സർക്കാറുകൾ

തൊണ്ണൂറുകളിൽ ഇന്ത്യയിലാരംഭിച്ച ആഗോളീകരണവും സ്വകാര്യവത്കരണവും പ്രോത്സാഹിപ്പിക്കുന്ന സർക്കാർ നയങ്ങൾ, നമ്മുടെ പ്രകൃതിസമ്പത്തുകളെയും രാജ്യത്തിന്റെ സാമ്പത്തിക സ്വാശ്രയ നയങ്ങളെയും തകരാറിലാക്കുന്നതാണ്. ഇത് സാമ്പത്തിക ശാസ്ത്രജ്ഞരും രാഷ്ട്രീയ നയവിശാരദരും അന്നേ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. അതിന്റെ അനുസ്യൂതിയുടെ ഫലങ്ങൾ നമ്മുടെ രാജ്യത്തിന്റെ സമസ്ത മേഖലകളെയും അന്യാധീനപ്പെടുത്തിക്കൊണ്ടിരിക്കുന്ന ദൂരവ്യാപക പ്രത്യാഘാതങ്ങളെ നാം അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ ഇന്ത്യാ രാജ്യത്തിന് പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഏറെ വിഭവ സമ്പത്തുകളുണ്ട്. അതു കണ്ട് ആകൃഷ്ടരായാണ് പണ്ട് വിദേശികൾ ഇന്ത്യയിലേക്ക് കടന്നുവന്നത്.

ഇതിനെതിരെയുള്ള കടുത്ത പോരാട്ടങ്ങളുടെ ഫലമായാണ് ഇന്ത്യ സ്വതന്ത്രമായത്. പക്ഷേ, സ്വാതന്ത്ര്യാനന്തരം ഇന്ത്യ ഭരിച്ച കക്ഷികൾ സ്വാശ്രയത്വത്തിലൂന്നിയ സ്വദേശ നയങ്ങൾക്ക് പകരം, വൈദേശിക സാമ്പത്തിക നയങ്ങൾക്ക് കീഴടങ്ങി ഭരിക്കാൻ തുടങ്ങി. ഗാട്ടിന്റെ കാണാച്ചരടുകളും വിദേശ സാമ്പത്തിക ശക്തികളുടെ ഇവിടത്തെ കടന്നുവരവും നമ്മളെ പല കാണാച്ചരടുകളാലും ബന്ധനസ്ഥരാക്കി. ആഗോള മൂലധന ശക്തിയുടെ കടൽക്കൊള്ളയുടെ ദുരന്തഫലങ്ങളാണ് നമ്മുടെ തീരദേശത്തെ ഇന്ന് അസ്വസ്ഥമാക്കുന്നത്. ഇതിന്റെ വർത്തമാന ദുരന്തങ്ങളെ മാധ്യമം ആഴ്ചപ്പതിപ്പിലെ (ലക്കം: 1275)തദ്സംബന്ധിയായ വിഷയങ്ങളെ കുറിച്ച് ചാൾസ് ജോർജ്, ടി.സി. സുബ്രഹ്മണ്യൻ, മേബിൾ, കെ.സി. ശ്രീകുമാർ, ജിഷ എലിസബത്ത് എന്നിവർ നന്നായി പ്രതിപാദിച്ചിട്ടുണ്ട്.

സ്വാതന്ത്ര്യാനന്തര ഇന്ത്യ 1990കളിലാണ് പൂർണമായും വഴിമാറി നടക്കാൻ തുടങ്ങിയത്. സാമ്രാജ്യത്വത്തിന് കീഴടങ്ങിക്കൊണ്ടുള്ള പുത്തൻ സാമ്പത്തിക നയങ്ങൾ പിന്തുടർന്നു. അതിന്റെ അനാശാസ്യ പിന്തുടർച്ച ഇന്ന് മോദി സർക്കാറിലൂടെ പ്രബലപ്പെട്ടിരിക്കുന്നു. ഇടതുപക്ഷ സർക്കാറെന്ന് അവകാശപ്പെടുന്ന പിണറായി സർക്കാറും ഇതിൽനിന്നും ഒട്ടും ഭിന്നമല്ല. ഈ ലേഖന വിഷയ സംബന്ധിയായി ലേഖകർ പ്രത്യേകം ഊന്നൽ കൊടുത്ത് എഴുതിയത് നമ്മുടെ 'മീൻ' സംബന്ധിയായാണ്.

നമ്മുടെ പുരോഗമന വായാടിത്തം നടത്തുന്ന മൂലധനമൂടുതാങ്ങികളായ ജേണലുകൾക്കൊന്നും സാധ്യമാവാത്തൊരു വിഷയം ഏറെ പ്രാധാന്യത്തോടെ അതിന്റെ അടിസ്ഥാന പ്രശ്നസംബന്ധിയായിതന്നെ എടുത്തെഴുതിയതിൽ ആഴ്ചപ്പതിപ്പിനും ലേഖകർക്കും അഭിവാദ്യങ്ങൾ. 'മീൻ' എന്ന തലക്കെട്ടിലുള്ള 'തുടക്കം' ആ ലക്കം ലേഖനങ്ങൾക്ക് നല്ലൊരു ആമുഖം കുറിച്ചു. ഈ തുടക്കം പ്രാരംഭകുറിപ്പ് നമ്മുടെ ഭരണകർത്താക്കൾ അവരുടെ ഓഫിസിൽ ​ഫ്രയിം ചെയ്ത് സൂക്ഷിക്കണം. മത്സ്യമേഖലയെ സംരക്ഷിക്കാനുള്ളൊരു വിജ്ഞാപനമാണിത്.

ഒരുകാലത്ത് സാധാരണക്കാരന്റെ ആരോഗ്യദായകവും രുചികരവുമായ, ചെലവ് കുറഞ്ഞ ആ ഭക്ഷണവിഭവം ഇന്നധികം കാണാനില്ല. കപ്പയും മീനും ദരിദ്രനായ മനുഷ്യന്റെ പോഷകാഹാരമായിരുന്നു. ആ രത്നാകരമായ കടലും അതിലെ ജീവകങ്ങളടങ്ങിയ മത്സ്യങ്ങളും ഇന്ന് ദരിദ്രന് കിട്ടാക്കനിയായിത്തീർന്നിരിക്കുന്നു. മീൻപിടിത്തക്കാരുടെ അവസ്ഥക്കും മാറ്റമില്ല. മത്സ്യത്തിന്റെ ലഭ്യതയില്ലായ്മയും വിലകൂടുതലും മീൻപിടിത്തക്കാരുടെ, വ്യാപാരികളുടെ കുറ്റമല്ല.

ആഗോള സമ്പദ് വ്യവസ്ഥ നമ്മുടെ കടലുകളെയും കാടുകളെയും കീഴ്പ്പെടുത്തിയിരിക്കുന്നു. കാടും കടലും ഒരുമിച്ചൊരു സമരജ്വാല തെളിയിച്ചാൽ അതിനെ തടുക്കാൻ ആർക്കുമാകില്ല.

കെ.ടി. രാധാകൃഷ്ണൻ, കൂടാളി

അതുകൊണ്ടുതന്നെയാണ് ആദിവാസികൾക്ക് അക്ഷരം നിഷേധിക്കുന്നത്

വീണ്ടും ആദിവാസി ജനവിഭാഗങ്ങളിലേക്ക് എത്തുമ്പോൾ നാം കാണുന്നത് അവിടത്തെ അക്ഷരനിഷേധത്തി​ന്റെ പ്രശ്നമാണ്. ഡോ. രമേഷ് കെ, രാജഗോപാൽ കെ എന്നിവർ ചേർന്നെഴുതിയ 'ആഘോഷങ്ങൾക്കിടയിൽ ആദിവാസികൾക്ക് അക്ഷരം നിഷേധിക്കുമ്പോൾ' എന്ന ലേഖനത്തിന്റെ തുടക്കത്തിൽ ലാപ്ടോപ് തുറന്നുവെച്ച് ആരെയോ, എന്തിനെയോ പ്രതീക്ഷിച്ചിരിക്കുന്ന പാണപ്പുഴയിലെ ശിൽപ എന്ന കൊച്ചുകുട്ടിയുടെ ചിത്രം പ്രതീക്ഷ നൽകുന്നതിനൊപ്പം ആശങ്കയും പങ്കുവെക്കുന്നുണ്ടെന്ന് പറയാതെവയ്യ. അത് കേവലം വൈദ്യുതി എത്താത്ത പ്രശ്നം മാത്രമാകാൻ വഴിയില്ല; തങ്ങൾക്ക് അക്ഷരം നഷ്ടപ്പെടുന്നതിന്റെ വേദനയും ആ 'കുരുന്ന്' മുഖത്തുനിന്ന് വായിച്ചെടുക്കാം. ഏകാധ്യാപക വിദ്യാലയങ്ങൾ അടച്ചുപൂട്ടുന്നു, പകരം ഗോത്രസമൂഹത്തിന് അവരുടെ വാസസ്ഥലികളിൽ സംവിധാനമില്ല; അവരുടെ പരിസരം വിട്ട് ദൂരസ്ഥലങ്ങളിലേക്ക് പറിച്ചുനടപ്പെടുന്നു. അതോടെ, അപരിചിതമായ ചുറ്റുപാടിലേക്ക് മാറേണ്ടിവരുന്നു. അത് അവരുടെ ജീവസന്ധാരണത്തെയും മറ്റു സാഹചര്യങ്ങളെയും ബാധിക്കുന്നു. ഒന്നാംക്ലാസിലെ കുട്ടികളെപ്പോലും അവർക്ക് ഉൾക്കൊള്ളാനാകാത്ത തികച്ചും അനാകർഷകമായ അവസ്ഥയിലേക്ക് മാറ്റപ്പെടുമ്പോൾ അവരുടെ ജീവിതത്തിന്റെ താളം തെറ്റുന്നു. ഇങ്ങനെ ആദിവാസി സമൂഹം നേരിടുന്ന വിദ്യാഭ്യാസ സംബന്ധിയായ പ്രശ്നങ്ങൾ എല്ലാംതന്നെ ലേഖനത്തിൽ ഗൗരവ ചർച്ചക്ക് വിധേയമാക്കുന്നു. മാത്രമല്ല, ഇത്തരം പ്രശ്നങ്ങൾ മറികടക്കാനുള്ള മാർഗങ്ങൾ അക്കമിട്ട് എന്നപോലെ ലേഖനത്തിൽ അവതരിപ്പിക്കുന്നുമുണ്ട്. എന്നാൽ ഇത് കാണേണ്ടവർ കാണുന്നില്ല, നടപ്പാക്കാൻ ഉത്തരവാദപ്പെട്ടവർ നടപ്പാക്കുന്നുമില്ല. അതുകൊണ്ടുതന്നെയാണ് പൊതുവിദ്യാഭ്യാസരംഗം ആഘോഷ തിമിർപ്പിലായിരിക്കുമ്പോഴും പാർശ്വവത്കരിക്കപ്പെട്ട ആദിവാസികൾക്ക് അക്ഷരം നിഷേധിക്കപ്പെടുന്നത്.

ദിലീപ് വി. മുഹമ്മദ്

നമ്മുടെ ജനാധിപത്യ വ്യവസ്ഥയിലെ ശിക്ഷാ നിയമക്കുരുക്കുകൾ

ഇന്ത്യയിൽ ജയിലുകളിൽ മൊത്തം വിചാരണ തടവുകാർ 1,25,788 പേരാണ് എന്നറിയുന്നു. കേരളത്തിൽനിന്ന് 2696 പേരാണ്. 'സംഘർഷങ്ങളുടെ കണ്ണിലൂടെ തടവുകാർ' എന്ന ലേഖനം (ലക്കം: 1274) വായിച്ചപ്പോൾ തോന്നിയ കാര്യങ്ങളാണിത്. അതേ ലക്കത്തിൽതന്നെ എഡിറ്റോറിയൽ പേജിൽ 24 പേരുടെ ഫോട്ടോയുമുണ്ട്. 'തടവറയിൽ മരിക്കണോ ഇവർ' എന്ന് ഒരു ചോദ്യവുമുണ്ട്. പേരറിവാളൻ എന്ന വ്യക്തി തന്റെ യൗവനം മുഴുവൻ ജയിലിൽ ഹോമിച്ചശേഷം ഈ അടുത്ത അവസരത്തിലാണ് ജയിൽമുക്തനായത്. 2016-2021 കാലത്ത് രാജ്യദ്രോഹക്കുറ്റങ്ങളുടെ വർധന 190 ശതമാനമാണ്.

ഇന്ത്യൻ പീനൽ കോഡിന്റെ ഉപജ്ഞാതാവ് ചരിത്രകാരനും രാഷ്ട്രീയക്കാരനുമായ തോമസ് ബാബിങ്ട്ടൻ മെക്കാളെയെന്ന ബ്രിട്ടീഷുകാരനാണ്. ബ്രിട്ടീഷ് ഗവൺമെന്റ് ഇന്ത്യൻ ജനതയുടെ മേൽ പ്രയോഗിക്കാൻ ഉണ്ടാക്കിയ ശിക്ഷാനിയമങ്ങളാണത്.

സ്വാതന്ത്ര്യം ലഭിച്ച് ഇത്രയും കാലമായിട്ടും നമ്മുടെ സർക്കാറുകൾ സാരമായ ഭേദഗതികളൊന്നുമില്ലാതെ ഈ നിയമങ്ങൾ നമ്മുടെമേൽ പ്രയോഗിക്കുന്നു. ​ബ്രിട്ടന്റെ ഭരണഘടനാ വിശദാംശങ്ങളാണ് നമ്മുടെ ഭരണഘടനയിൽ ബഹുഭൂരിഭാഗവും. പക്ഷേ, ബ്രിട്ടനിൽ ഇത്തരം ജനദ്രോഹ നിയമങ്ങളില്ല.

1950ൽ രണ്ടു ഹൈകോടതികൾ 124 എ വകുപ്പ് കർശനമായി റദ്ദാക്കാൻ ഉത്തരവിടുകയുണ്ടായി. എന്നാൽ, 1962 മുതൽ ഈ വകുപ്പിന് പിന്നെയും ജീവൻവെച്ചു. 1973 കാലഘട്ടത്തിൽ കൂടുതൽ പ്രാബല്യത്തിലായി. കഴിഞ്ഞ ഒന്നര നൂറ്റാണ്ടു കാലത്ത് 124 എ വകുപ്പ് ബ്രിട്ടീഷ് ഭരണം പ്രയോഗിച്ചതിനേക്കാൾ കൂടുതൽ ജനാധിപത്യ ഇന്ത്യയിലെ ഗവൺമെന്റുകൾ ജനതയുടെമേൽ പ്രയോഗിച്ചിട്ടുണ്ട്. അതി​േപ്പാൾ കൂടുതൽ ശക്തമായി തുടരുന്നു. ഈ സാഹചര്യത്തിൽ ആഴ്ചപ്പതിപ്പിൽ വന്ന ജെനി റൊവിനയുടെ ലേഖനത്തിൽ വന്ന തടവുകാരുടെ വിമോചനം എത്ര അകലെയാണ്. ഉദ്ബുദ്ധരും സത്യസന്ധരും പ്രാപ്തരുമായ ഒരു വിഭാഗം ഇന്ത്യൻ ജനതയാണ് ഇന്ന് ആവശ്യം.

വി.എം. ഹംസ മരേക്കാട്

News Summary - madhyamam weekly letters