Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

പാ​ട്ടെ​ഴു​ത്തു​ക​ൾ ഇ​നി​യും വേ​ണംസം​ഗീ​തം, സി​നി​മ, സാ​ഹി​ത്യം, കാ​യി​കം, രാ​ഷ്ട്രീ​യം, ച​രി​ത്രം എ​ന്നീ വൈ​വി​ധ്യ​മാ​യ വി​ഷ​യ​ങ്ങ​ളെ​യെ​ല്ലാം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടാ​ണ് ഓ​രോ ല​ക്ക​വും ആ​ഴ്ച​പ്പ​തി​പ്പ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വൈ​വി​ധ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ലെ ആ​ഴ​ത്തി​ലു​ള്ള വാ​യ​ന ആ​ഴ്ച​പ്പ​തി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഉ​സ്താ​ദ് ക​മാ​ൽ സാ​ബ​രി​യു​ടെ അ​ഭി​മു​ഖ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ആ​ഴ്ച​പ്പ​തി​പ്പ് (ല​ക്കം: 1272) മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. പി.​എ. പ്രേം​ബാ​ബു, വി​ജു വി. ​നാ​യ​ർ, ബി.​ആ​ർ.​പി. ഭാ​സ്ക​ർ എ​ന്നി​വ​രു​ടെ...

Your Subscription Supports Independent Journalism

View Plans

പാ​ട്ടെ​ഴു​ത്തു​ക​ൾ ഇ​നി​യും വേ​ണം

സം​ഗീ​തം, സി​നി​മ, സാ​ഹി​ത്യം, കാ​യി​കം, രാ​ഷ്ട്രീ​യം, ച​രി​ത്രം എ​ന്നീ വൈ​വി​ധ്യ​മാ​യ വി​ഷ​യ​ങ്ങ​ളെ​യെ​ല്ലാം പ്ര​തി​പാ​ദി​ച്ചു​കൊ​ണ്ടാ​ണ് ഓ​രോ ല​ക്ക​വും ആ​ഴ്ച​പ്പ​തി​പ്പ് പു​റ​ത്തി​റ​ങ്ങു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വൈ​വി​ധ്യ​മാ​യ വി​ഷ​യ​ങ്ങ​ളി​ലെ ആ​ഴ​ത്തി​ലു​ള്ള വാ​യ​ന ആ​ഴ്ച​പ്പ​തി​പ്പ് ന​ൽ​കു​ന്നു​ണ്ട്. ഉ​സ്താ​ദ് ക​മാ​ൽ സാ​ബ​രി​യു​ടെ അ​ഭി​മു​ഖ​വു​മാ​യി പു​റ​ത്തി​റ​ങ്ങി​യ ആ​ഴ്ച​പ്പ​തി​പ്പ് (ല​ക്കം: 1272) മി​ക​ച്ച നി​ല​വാ​രം പു​ല​ർ​ത്തി. പി.​എ. പ്രേം​ബാ​ബു, വി​ജു വി. ​നാ​യ​ർ, ബി.​ആ​ർ.​പി. ഭാ​സ്ക​ർ എ​ന്നി​വ​രു​ടെ എ​ഴു​ത്തു​ക​ളെ​ല്ലാം സ​മ​കാ​ലി​ക​മാ​യി​രു​ന്നു. ഉ​സ്താ​ദ് ക​മാ​ൽ സാ​ബ​രി​യു​ടെ അ​ഭി​മു​ഖ​ത്തോ​ടൊ​പ്പം ചേ​ർ​ത്ത ഒ​രു ചി​ത്രം മാ​റി​യെ​ന്ന് തോ​ന്നു​ന്നു. അ​തി​ൽ സാ​ബ​രി​യോ​ടൊ​പ്പ​മു​ള്ള​ത് ത​ബ​ലവി​ദ്വാ​ൻ സാ​കി​ർ ഹു​സൈ​ന​ല്ല, അ​ദ്ദേ​ഹ​ത്തി​ന്റെ സ​ഹോ​ദ​ര​ൻ ഫ​സ​ൽ ഖു​റേ​ഷി​യാ​ണെ​ന്ന് തോ​ന്നു​ന്നു. പാ​ട്ടി​നെ​ക്കു​റി​ച്ചും പാ​ട്ടു​കാ​രെ​ക്കു​റി​ച്ചും കൂ​ടു​ത​ൽ എ​ഴു​ത്തു​ക​ൾ പ്ര​തീ​ക്ഷി​ക്കു​ന്നു.

അ​ബ്ദു​ൽ ല​ത്തീ​ഫ്, തി​രൂ​ർ

മ​ല​യാ​ള സി​നി​മ​യി​ൽ ര​ണ്ട് ക​ട​മ​റ്റ​ത്ത​ച്ച​നുണ്ട്

ഒ​രേ പേ​രി​ൽ പ​ല മ​ല​യാ​ളം സി​നി​മ​ക​ളും വി​വി​ധകാ​ല​ങ്ങ​ളി​ലാ​യി ഇ​റ​ങ്ങി​യി​ട്ടു​ണ്ട്. ചി​ല​ത് പേ​രി​ൽമാ​ത്രം സാ​മ്യ​മു​ള്ള​പ്പോ​ൾ മ​റ്റു​ചി​ല​ത് പ്ര​മേ​യ​ത്തി​ലും സാ​മ്യ​മു​ണ്ട്. പ്ര​ത്യേ​കി​ച്ചും ച​രി​ത്ര​പു​രു​ഷ​ൻ​മാ​രു​ടെ പേ​രി​ൽ ഒ​ന്നി​ല​ധി​കം സി​നി​മ​ക​ൾ പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. പ​ഴ​ശ്ശി​രാ​ജ, കാ​യം​കു​ളം കൊ​ച്ചു​ണ്ണി, ക​ട​മ​റ്റ​ത്ത​ച്ച​ൻ എ​ന്നി​വ​യെ​ല്ലാം ഉ​ദാ​ഹ​ര​ണ​മാ​ണ്. ല​ക്കം 1273ൽ ​ശ്രീ​കു​മാ​ര​ൻ ത​മ്പി​യു​ടെ സം​ഗീ​തയാ​ത്ര​ക​ളി​ൽ പ്ര​തി​പാ​ദി​ക്കു​ന്ന​ത് 1966ൽ ​പു​റ​ത്തി​റ​ങ്ങി​യ 'ക​ട​മ​റ്റ​ത്ത​ച്ച​നി'​ലെ ഗാ​ന​ങ്ങ​ളാ​ണ്. എ​ന്നാ​ൽ, ആ​ഴ്ച​പ്പ​തി​പ്പ് ചേ​ർ​ത്ത​ത് 1984ൽ ​എ​ൻ.​പി. സു​രേ​ഷ് സം​വി​ധാ​നംചെ​യ്ത 'ക​ട​മ​റ്റ​ത്ത​ച്ച​ന്റെ' ചി​ത്ര​മാ​ണ്. ഈ ​പി​ഴ​വ് ആ​ഴ്ച​പ്പ​തി​പ്പിന് മാ​ത്ര​മ​ല്ല, പ്ര​മു​ഖ വാ​ർ​ത്ത വെ​ബ്സൈ​റ്റാ​യ imdb അ​ട​ക്ക​മു​ള്ള​വ​ർ​ക്കും സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ര​ണ്ടി​ലും പ്രേം ​ന​സീ​ർ അ​ഭി​ന​യി​ച്ച​തും പി​ഴ​വി​ന് കാ​ര​ണ​മാ​കാം. റോ​ജി​ന്‍ തോ​മ​സി​ന്റെ സം​വി​ധാ​ന​ത്തി​ൽ ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി 'ക​ത്ത​നാ​ർ' എ​ന്ന പേ​രി​ൽ ഒ​രു ചി​ത്രംകൂ​ടി വ​രു​ന്നു​ണ്ടെ​ന്ന് വാ​ർ​ത്ത​ക​ളി​ലൂ​ടെ അ​റി​ഞ്ഞി​രു​ന്നു. ത​മ്പിസാ​റി​ന്റെ എ​ഴു​ത്ത് ഒ​രു​പാ​ട് ഗാ​ന​ങ്ങ​ളി​ലൂ​ടെ വാ​യ​ന​ക്കാ​രെ കൊ​ണ്ടു​പോ​കു​ന്നു​ണ്ട്. ച​രി​ത്രം പ്ര​തി​പാ​ദി​ച്ചു​പോ​കു​ന്ന​തോ​ടൊ​പ്പം പാ​ട്ടു​ക​ൾ പി​റ​ന്ന വ​ഴി​ക​ളെ​ക്കു​റി​ച്ചുകൂ​ടി വി​വ​രി​ച്ചി​രു​ന്നെ​ങ്കി​ൽ എ​ന്നാ​ഗ്ര​ഹി​ക്കു​ന്നു.

പ്ര​ശാ​ന്ത്, എ​റ​ണാ​കു​ളം

കോ​ട​തി​ക​ൾ വി​ശ്വാ​സ്യ​ത ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്

'അ​ങ്ക​ഗ​ണി​ത​മ​ല്ല നീ​തി​ന്യാ​യം' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വി​ജു വി. ​നാ​യ​ർ എ​ഴു​തി​യ​ത് കോ​ട​തി​യു​ടെ ത​ല​തി​രി​ഞ്ഞ വി​ധി​ക​ളെ​ക്കു​റി​ച്ചാ​ണ് (ല​ക്കം: 1272). രാ​ഷ്ട്രീ​യം കേ​ര​ള​ത്തി​ൽ ചി​ല​ർ​ക്ക് ഉ​പ​ജീ​വ​ന​വും ചി​ല​ർ​ക്ക് ബി​സി​ന​സു​മാ​യി​രി​ക്കു​ന്ന​പോ​ലെ പ​ല കോ​ട​തി​വി​ധി​ക​ളും ഒ​രു​നേ​രം അ​രി​യാ​ഹാ​രം ക​ഴി​ക്കു​ന്ന​വ​ർ​ക്ക് ദ​ഹി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. മ​ഹാ​രാ​ഷ്ട്ര​യി​ൽ ന​ട​ന്ന​ത് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ കു​തി​ര​ക്ക​ച്ച​വ​ടമാണ്.

വി​ജ​യ് ബാ​ബു, ദി​ലീ​പ് എ​ന്നീ സി​നി​മാ​ക്കാ​രു​ടെ കേ​സു​ക​ൾ കോ​ട​തി കൈ​കാ​ര്യംചെ​യ്യു​ന്ന രീ​തി പ​രി​ഹാ​സ്യ​മാ​ണ്. ''പ​ണ​ത്തി​ന് മു​ക​ളി​ൽ​ പ​രു​ന്തും പ​റ​ക്കി​ല്ല'' എ​ന്ന പ​ഴ​മൊ​ഴി ശ​രി​വെ​ക്കു​ന്ന രീ​തി​യി​ലാ​ണ് മേ​ൽ​പ​റ​ഞ്ഞ​വ​രു​ടെ കേ​സു​ക​ളു​ടെ ഗ​തി​വി​ഗ​തി​ക​ൾ നീ​ങ്ങു​ന്ന​ത്. ഒ​രു മു​ങ്ങി​യ പ്ര​തി​ക്ക് വി​ദേ​ശ​ത്തി​രു​ന്ന് എ​ങ്ങ​നെ മു​ൻ​കൂ​ർ ജാ​മ്യം നേ​ടാ​ൻ ക​ഴി​യും? പ്ര​സ​ക്ത​മാ​യ ഈ ​ചോ​ദ്യ​ത്തി​നു​ മു​ന്നി​ൽ ഉ​ത്ത​രം പ​റ​യാ​ൻ ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട​വ​ർ​ക്ക് ഒ​രി​ക്ക​ലും ക​ഴി​യി​ല്ല. വി​ജ​യ്ബാ​ബു-​ദി​ലീ​പ് കേ​സു​ക​ളി​ൽ കോ​ട​തി​യി​ലു​ള്ള വി​ശ്വാ​സ്യ​ത ജ​ന​ത്തി​ന് ന​ഷ്ട​പ്പെ​ട്ടു എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. എ​ന്താ​യാ​ലും ഇ​ന്ത്യ​ൻ ജു​ഡീ​ഷ്യ​റി ഒ​രു പു​നഃ​പ​രി​ശോ​ധ​ന ആ​വ​ശ്യ​പ്പെ​ടു​ന്നു.

കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലി​രി​ക്കു​ന്ന ദി​ലീ​പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ൻ ഡി.​ജി.​പി ആ​ർ. ശ്രീ​ലേ​ഖ​യു​ടെ അ​ന​വ​സ​ര​ത്തി​ലു​ള്ള വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ ദി​ലീ​പി​ന്റെ പ​ണ​ക്കൊ​ഴു​പ്പി​ന്റെ​യും സ്വാ​ധീ​ന​ത്തി​ന്റെ​യും പ്ര​ത്യ​ക്ഷ തെ​ളി​വാ​ണ്. ആ​ർ. ശ്രീ​ലേ​ഖ​യു​ടെ 'വെ​ളി​പാ​ടു​ക​ൾ' വി​ചി​ത്ര​മെ​ന്നേ പ​റ​യാ​നൊ​ക്കൂ. ദി​ലീ​പി​നെ​തി​രെ​യു​ള്ള തെ​ളി​വു​ക​ൾ വ്യാ​ജ​മാ​ണെ​ന്ന് പ​റ​യു​ന്ന ശ്രീലേ​ഖ താ​ന​ട​ക്ക​മു​ള്ള സ്ത്രീ ​സ​മൂ​ഹ​ത്തെ ഒ​റ്റു​കൊ​ടു​ക്കു​ക​യാ​ണ് എ​ന്നേ പ​റ​യാ​നു​ള്ളൂ.

ഫാ. ​ഡാ​ർ​ലി എ​ട​പ്പ​ങ്ങാ​ട്ടി​ൽ മു​ള​ന്തു​രു​ത്തി

ഇ​ട​ത്‍-​വ​ല​ത് വ്യ​ത്യാ​സ​മി​ല്ലാ​ത്ത നാ​ട​കം

ഈ ​ബ​ല്ലാ​ത്ത ദു​നി​യാ​വി​ലെ ഒ​രു ബ​ല്ലാ​ത്ത ജ​ന​വ​ഞ്ച​ക നാ​ട​ക​ങ്ങ​ളാ​ണ് ഭ​ര​ണ​പ​ക്ഷ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ആ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ക​ഥ​യ​റി​യാ​ത്ത കാ​ണി​ക​ളാ​യ ജ​നം സ്ഥ​ല-​ജ​ല വി​ഭ്രാ​ന്തി​യി​ലാ​ണി​ന്ന്. 'ക​റു​പ്പ് ഒ​രു നി​റ​മ​ല്ല' എ​ന്ന വി​ജു വി. ​നാ​യ​രു​ടെ കേ​ര​ള​ത്തി​ന്റെ വ​ർ​ത്ത​മാ​ന രാ​ഷ്ട്രീ​യ ചി​ത്രം തെ​ളി​മ​യു​ള്ള​താ​യി​രു​ന്നു.

ഇ​വി​ടെ ഇ​ന്ന് ഇ​ട​തു​പ​ക്ഷ, വ​ല​തു​പ​ക്ഷ വ്യ​ത്യാ​സ​ങ്ങ​ളൊ​ന്നു​മി​ല്ല. സ്ഥാ​പി​ത താ​ൽ​പ​ര്യ​ങ്ങ​ളു​ടെ ഒ​രേ തൂ​വ​ൽ​പ​ക്ഷി​ക​ൾ മാ​ത്രം. ഇ​ട​തു​പ​ക്ഷ​മെ​ന്ന അ​വ​കാ​ശ​വാ​ദ​മു​യ​ർ​ത്തു​ന്ന​വ​ർ അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ഇ​ട​തു​പ​ക്ഷ​മാ​ണാ? ക​റു​ത്ത​വ​ർ​ഗ​ത്തി​നു​വേ​ണ്ടി അ​ട​രാ​ടി​യ നെ​ൽ​സ​ൺ മ​ണ്ടേ​ല​ക്ക് ന​മ്മു​ടെ തെ​രു​വീ​ഥി​ക​ളി​ൽ വി​പ്ല​വാ​ഭി​വാ​ദ്യ​ങ്ങ​ൾ മു​ഴ​ക്കി​യ​വ​ർ​ക്ക് ഇ​ന്ന് ക​റു​പ്പ് ഫോ​ബി​യ​യാ​ണ്. ''എ​ന്റെ ക​റു​ത്ത മ​ക്ക​ളെ ചു​ട്ടു​കൊ​ന്നു നി​ങ്ങ​ൾ'' എ​ന്ന് തെ​രു​വോ​ര​ങ്ങ​ളി​ൽ മൈ​ക്ക് കെ​ട്ടി ക്ഷു​ഭി​ത​രാ​യി പാ​ടി​ന​ട​ന്ന​വ​ർ ഇ​ന്ന​വ​രെ കാ​ണു​മ്പോ​ൾ വ​ഴി​മാ​റി ന​ട​ക്കു​ന്നു.

പാ​വ​പ്പെ​ട്ട​വ​ന്റെ ജീ​വി​ത​ത്തി​ലേ​ക്ക് ര​ഥ​മു​രു​ട്ടു​ന്ന ഏ​തു ഗ​വ​ൺ​മെ​ന്റും 'ഇ​ട​തു​പ​ക്ഷം' എ​ന്ന അ​വ​കാ​ശ​വാ​ദ​ത്തി​ന് ഒ​ട്ടും അ​ർ​ഹ​ര​ല്ല. ഇ​ന്ദി​ര ​ഗാ​ന്ധി വെ​ടി​യേ​റ്റ് മ​രി​ച്ച​പ്പോ​ൾ സി​ഖു​കാ​രാ​ണ് അ​തി​ന് കാ​ര​ണ​ക്കാ​ർ എ​ന്നു​പ​റ​ഞ്ഞ് അ​വ​രെ നി​ഷ്ക​രു​ണം ഹ​നി​ച്ച കോ​ൺ​ഗ്ര​സു​കാ​രും നെ​ഹ്റു​വി​യ​ൻ ഇ​ട​തു​പ​ക്ഷ​ക്കാ​ര​ല്ല. ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യെ കെ​ട്ട​ഴി​ച്ചു​വി​ട്ട ഇ​ന്ദി​ര ​ഗാ​ന്ധി​യെ നാ​മെ​ങ്ങ​നെ ഇ​ട​തു​പ​ക്ഷ​മെ​ന്ന് പ​റ​യും?

ബാ​ങ്ക് ദേ​ശ​സാ​ത്ക​ര​ണ​വും 'ഗ​രി​ബി ഹ​ഠാ​വോ'​യുംകൊ​ണ്ടു മാ​ത്രം നെ​ഹ്റു​വി​യ​ൻ സോ​ഷ്യ​ലി​സം കൊ​ണ്ടു​വ​രാ​ൻ ക​ഴി​ഞ്ഞോ? ഇ​ത്ത​രം ഭ​ര​ണ​ക​ക്ഷി​ക​ളാ​യ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ അ​നാ​ശാ​സ്യ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കെ​തി​രെ ജ​ന​പ​ക്ഷ​ത്തുനി​ന്നു​ള്ള തി​രു​ത്ത​ൽ ശ​ക്തി​ക​ൾ ഇ​ന്ന​ത്തെ ജീ​ർ​ണ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളി​ൽ​നി​ന്ന് ഉ​യ​ർ​ന്നു​വ​ര​ണം. അ​ങ്ങ​നെ മാ​ത്ര​മേ ജ​നാ​ധി​പ​ത്യ-​മ​തേ​ത​ര-​സോ​ഷ്യ​ലി​സ്റ്റ് ശ​ക്തി​ക​ൾ ഇ​ന്ത്യ​യി​ൽ ഉ​യ​ർ​ന്നു​വ​രി​ക​യു​ള്ളൂ. അ​ങ്ങ​നെ​യു​ള്ളൊ​രു ന​വ ഇ​ട​തു​പ​ക്ഷ​ത്തി​ന്റെ വ​ര​വ് കാ​ലം ഇ​ന്ന് കാ​ത്തി​രി​ക്കു​ന്നു​ണ്ട്. വി​ജു വി. ​നാ​യ​ർ മാ​ധ്യ​മ​ം ആ​ഴ്ച​പ്പ​തി​പ്പിലും ക​ലാകൗ​മു​ദി​യി​ലും എ​ഴു​തി​യി​രു​ന്ന രാ​ഷ്ട്രീ​യാ​വ​ബോ​ധ ലേ​ഖ​ന​ങ്ങ​ൾ ശ്ര​ദ്ധി​ച്ച് വാ​യി​ച്ചി​രു​ന്നു. ഇ​ത്ത​രം പ​ത്ര​പ്ര​വ​ർ​ത്ത​ക​രും നി​രീ​ക്ഷ​ക​രും ഇ​ന്ന് ​തു​ലോം തു​ച്ഛ​മാ​ണ്. അ​ദ്ദേ​ഹ​ത്തി​ന്റെ കൂ​ടു​ത​ൽ വി​ശ​ക​ല​ന​ങ്ങ​ൾ​ക്കാ​യി കാ​ത്തി​രി​ക്കു​ന്നു.

കെ.​ടി. രാ​ധാ​കൃ​ഷ്ണ​ൻ കൂ​ടാ​ളി

ആ​ത്മ​ഭാ​ഷ​ണ​ങ്ങ​ളി​ലെ തു​റ​ന്നു​പ​റ​ച്ചി​ലു​ക​ൾ

ആ​ത്മ​ഭാ​ഷ​ണ​ങ്ങ​ളു​ടെ ല​ക്ക​ത്തി​ൽ (1271) അ​ടി​യ​ന്ത​രാ​വ​സ്ഥ ഓ​ർ​മ​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന നാ​ലു​പേ​ർ കെ.​എ. അ​ലി അ​ക്ബ​ർ, എ. ​വാ​സു, എ​ബ്ര​ഹാം മാ​നു​വ​ൽ, സി.​കെ. ദാ​മോ​ദ​ര​ൻ -പ​റ​യാ​തെ പ​റ​ഞ്ഞു​ത​രു​ന്ന ഒ​രു കാ​ര്യ​മു​ണ്ട്: രാ​ജ്യം മ​റ്റൊ​രു സ്വ​ാത​ന്ത്ര്യ​സ​മ​ര​ത്തി​ലേ​ക്ക് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടാ​ൻ സ​മ​യ​മാ​യി എ​ന്ന​താ​ണ​ത്. അ​ടി​യ​ന്ത​രാ​വ​സ്ഥ​യി​ലെ ഭീ​തി​ദനാ​ളു​ക​ൾ ഓ​ർ​ത്തെ​ടു​ക്കു​മ്പോ​ൾ ജ​ന​ങ്ങ​ളി​ൽ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ച്ചു​കൊ​ണ്ട് ഭ​ര​ണം അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​തും നി​ല​നി​ൽ​പിനെ ചോ​ദ്യംചെ​യ്തു​കൊ​ണ്ട് പൗ​ര​ത്വം വി​ഷ​യ​മാ​ക്കു​ന്ന​തും എ​ന്തി​ന്, ബു​ൾ​ഡോ​സ​ർ ജ​നാ​ധി​പ​ത്യ​ത്തി​നു​വേ​ണ്ടി കോ​പ്പു​കൂ​ട്ടു​ന്ന​തു​മെ​ല്ലാം ഇ​വ​രു​ടെ ആ​ത്മ​ഭാ​ഷ​ണ​ങ്ങ​ളി​ൽ ക​ട​ന്നു​വ​രു​ന്നു.

സേ​വ​നം ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യി​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണം നി​ല​ച്ച് പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ പി​ട​ഞ്ഞു​മ​രി​ക്കു​മ്പോ​ൾ സ്വ​ന്തം പ്ര​യ​ത്ന​ത്തി​ൽ പു​റ​ത്തു​നി​ന്ന് ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ എ​ത്തി​ച്ച് പി​ട​യു​ന്ന ജീ​വ​നു​ക​ളെ ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ച​തി​ന്റെ പേ​രി​ൽ ക​ഫീ​ൽ ഖാ​ൻ നേ​രി​ട്ട പീ​ഡ​ന​ങ്ങ​ൾ ഉ​ള്ളു​ല​ക്കു​ന്നു.

ക​റു​ത്ത​വ​നാ​യ​തു​കൊ​ണ്ടു​കൂ​ടി​യാ​ണ് 'പു​ഴു' എ​ന്ന സി​നി​മ​യി​ലെ കു​ട്ട​പ്പ​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ ത​നി​ക്ക് ല​ഭി​ച്ച​തെ​ന്ന് ന​ട​ൻ അ​പ്പു​ണ്ണി ശ​ശി തു​റ​ന്നു​പ​റ​യു​​മ്പോ​ൾ 'നി​റം' എ​ക്കാ​ല​ത്തും ഒ​രു വി​ഷ​യ​മാ​ണ് എ​ന്ന യാ​ഥാ​ർ​ഥ്യം ത​ന്നെ​യാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. അ​പ്പു​ണ്ണി​യു​ടെ നാ​ട​കാ​നു​ഭ​വ​ങ്ങ​ളാ​യി​രു​ന്നു ആ ​ആ​ത്മ​ഭാ​ഷ​ണ​ത്തി​ലെ ഏ​റ്റ​വും ആ​ക​ർ​ഷ​ണീ​യം.

ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ് മൂ​വാ​റ്റു​പു​ഴ

അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്ന ക​ഥ

പോ​യ ആ​ഴ്ച​യി​ലെ വാ​യ​ന​യി​ൽ ഒ​ന്ന് മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പിലെ (ല​ക്കം: 1272) 'സ്നേ​ഹംകൊ​ണ്ടും വി​ശ്വാ​സം കൊ​ണ്ടും പ​ണി​ത ത്രാ​സ്' ആ​യി​രു​ന്നു.

ആ​ക്രി​ക്ക​ച്ച​വ​ട​ത്തി​നെയും ക​ച്ച​വ​ട​ക്കാരെയും ഭാവനയുടെ സഹായത്തോടെ കഥാകൃത്ത് മ​റ്റൊരുതലത്തിലേക്ക് ഉയർത്തുന്നു. ഒ​രി​ക്ക​ൽ നാം ​വി​ല​മ​തി​ച്ചി​രു​ന്ന പ​ല ഓ​ർ​മ​ക​ളും കാ​ല​ഹ​ര​ണ​പ്പെ​ടു​മ്പോ​ൾ അ​വ​യു​ടെ അ​വ​സാ​ന സൂ​ക്ഷി​പ്പു​കാ​രാ​യി ആ​ക്രിക്കാർ മാറുകയാണ്. വി​ൽ​ക്കു​ന്ന സാ​ധ​ന​ങ്ങ​ൾ​ക്ക​നു​സ​രി​ച്ചു വീ​ട്ട​ക​ങ്ങ​ളും അ​വ​ർ​ക്കു പ​രി​ചി​ത​ങ്ങ​ളാ​കു​ന്നു.

പ​ഴ​യ സാ​ധ​ന​ങ്ങ​ൾ ത​രം തി​രി​ച്ചു​മാ​ത്രം വി​ൽ​ക്കു​ന്ന പു​തി​യകാ​ല​ത്ത് നാം ​അ​ള​വു​തൂ​ക്ക​ങ്ങ​ളെ​പ്പ​റ്റി ജാ​ഗ​രൂ​ക​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ പ​ഴ​യ ത്രാ​സു​ക​ളെ നാം ​സം​ശ​യ​ത്തോ​ടെ നോ​ക്കു​ന്നു.​അ​ത്ത​രം സം​ശ​യ​ത്തി​നും ജാ​ഗ്ര​ത​ക്കുമി​ട​യി​ൽ ഞെ​രു​ങ്ങി​പ്പോ​കു​ന്ന വി​ശ്വാ​സ​ത്തി​ന്റെ​യും സ്നേ​ഹ​ത്തി​ന്റെ​യും ക​ഥ​യാ​ണ് ​ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​ക​ത്തി​ന്റേ​ത്.

അ​ത്ര ശ്ര​ദ്ധ​യി​ല്ലാ​തെ നാം ​ക​ട​ന്നു​പോ​കു​ന്ന ഒ​രു ജീ​വി​തസ​ന്ദ​ർ​ഭ​ത്തെ ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ക​ഥ​യാ​ക്കി മാ​റ്റി​യ ഭാ​വ​ന അ​ഭി​ന​ന്ദ​നം അ​ർ​ഹി​ക്കു​ന്നു.

വാ​യ​ന​യു​ടെ അ​വ​സാ​നം, ലോ​ക​ക്ര​മം എ​ത്ര മാ​റി​യാ​ലും ചി​ല​തൊ​ക്കെ മു​ക​ളി​ൽ ഇ​രി​ക്കാ​നും ചി​ല​തൊ​ക്കെ താ​ഴെ വെക്കേ​ണ്ട​തും ആ​ണെ​ന്ന് ഞാ​നും ഉ​റ​പ്പി​ക്കു​ന്നു.

ജ​യ അ​നി​ത എ​ബ്ര​ഹാം,  ഫേ​സ്ബു​ക്ക്

ആസ്വദിച്ച് വായിച്ച കഥ

ശ്രീ​ക​ണ്ഠ​ൻ ക​രി​ക്ക​കത്തി​ന്റെ 'സ്നേ​ഹംകൊ​ണ്ടും​ വി​ശ്വാ​സംകൊ​ണ്ടും പ​ണി​ത ത്രാ​സ്' ആ​സ്വ​ദി​ച്ച് വാ​യി​ച്ചു. ഏ​റെ ചി​ന്തി​പ്പി​ച്ചു.

ഉ​പ​യോ​ഗ​മി​ല്ലാ​ത്ത​തും ഒ​ഴി​വാ​ക്കേ​ണ്ട​തും വ​ലി​ച്ചെ​റി​യേ​ണ്ട​തു​മാ​ണ​ല്ലോ ആ​ക്രി. ജീ​വി​ത​ത്തി​ന്റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലും മൂല​ക​ളി​ലു​മാ​ണ് അ​തി​നി​ടം. തീ​രു​ന്ന ജീ​വി​ത​ങ്ങ​ളോ​രോ​ന്നും ആ​ക്രി​യ​ല്ലേ. ''അ​ച്ഛ​ന​പ്പൂ​ന്മാ​രു​ടെ കാ​ല​മൊ​ക്കെ ക​ഴി​ഞ്ഞി​ല്ലേ? ലോ​ക​ക്ര​മ​ങ്ങ​ൾ മാ​റി​യി​ല്ലേ? പ​റ​യ്, ഇ​ന്ന​ത്തെ​ക്കാ​ല​ത്ത് ആ​രാ​ണ് ഇ​ങ്ങ​നെ ക​ണ​ക്കും വ​ഴ​ക്കുമൊ​ന്നും ഇ​ല്ലാ​തെ തൂ​ക്കു​ന്ന​ത്?''

മ​ന​സ്സു​കൊ​ണ്ട​ള​ക്കു​ന്ന, മ​തി​പ്പി​ൽ മി​ടി​ക്കു​ന്ന ചി​ല തൂ​ക്ക​ങ്ങ​ളു​ണ്ട്. തു​രു​മ്പി​ച്ച​താ​ണെ​ങ്കി​ലും അ​ത് പ​ണ​ത്തൂ​ക്ക​ത്തോ​ളം വ​രും. ഇ​സ്മാ​യി​ൽ ഹാ​ജി​യും അ​ച്ഛ​നും അ​ള​ന്നു​തൂ​ക്കി​യ​ത് ആ ​പ​ഴ​യ തു​ലാ​സി​ലാ​ണ്. പ​ക്ഷേ, പ​ഴ​മ​യെ പ​ഴി​ക്കു​മ്പോ​ഴും പ​ഴ​യ പ്ര​മാ​ണ​ങ്ങ​ൾ ചി​ല​പ്പൊ​ഴൊ​ക്കെ പു​തു​ത​ല​മു​റ​ക്ക് നി​ര​ത്തിവെക്കാ​ന​റി​യാം. ''ഇ​നി വ​രു​മ്പോ​ൾ നി​ങ്ങ​ൾ ഒ​രു ത്രാ​സുകൂ​ടി കൊ​ണ്ടുവ​രി​ൻ, ആ​റ്റി​ൽ ക​ള​ഞ്ഞാ​ലും അ​ള​ന്നു ക​ള​യ​ണ​മെ​ന്നാ​ണ​ല്ലോ പ്ര​മാ​ണം.'' പ്ര​മീ​ള​യു​ടെ പു​തി​യ ത്രാ​സി​ന്റെ ത​ട്ടു​ക​ളി​ൽ സ്നേ​ഹ​വും വി​ശ്വാ​സ​വു​മ​ല്ല തൂ​ങ്ങു​ന്ന​ത്.​ പ​ണം മാ​ത്ര​മ​ല്ല, വ​ലി​ച്ചു​വാ​രി ത​ട്ടി​യൊ​ഴി​ക്കേ​ണ്ട സ​ർ​വ സ്വാ​ർ​ഥ​ങ്ങ​ളും കെ​ട്ടി​ക്കേ​റ്റും. അ​വ​ന​വ​ന്റെ ആ​വ​ശ്യ​ങ്ങ​ളോ​ട് പൊ​രു​ത്ത​പ്പെ​ട്ട് തൂ​ങ്ങു​ന്ന തൂ​ക്കുക​ട്ട​ക​ളാ​ണ് കാ​ല​ത്തി​ന് ആ​വ​ശ്യം. എ​ത്ര പ​ഴ​യ​താ​ണെ​ങ്കി​ലും ചി​ല​ത് കൃ​ത്യ​ത​യും സൂ​ക്ഷ്മ​ത​യു​മു​ള്ള​താ​കും.

അ​ച്ഛ​ൻ, ഇ​ബ്രാ​ഹിം ഹാ​ജി​ക്ക് മ​ന​സ്സു​കൊ​ണ്ട് സ​മ്മാ​നി​ച്ച പ​ഴ​യ തേ​ക്കി​ന്റെ പു​റം​ച​ട്ട​യു​ള്ള ക്ലോ​ക്ക്, കാ​ല​മെ​ത്ര പി​ന്നി​ട്ടാ​ലും ഹൃ​ദ​യ​താ​ളം തെ​റ്റാ​ത്ത ആ​ത്മ​ബ​ന്ധ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണ്. അ​തി​നാ​ലാ​ണ് നൂ​റ്റാ​ണ്ടി​ന്റെ ക​ഥ​യു​റ​ങ്ങു​ന്ന പ​ഴ​യ പു​സ്ത​കം തൂ​ക്കി നോ​ക്കാ​തെ എ​ഴു​ത്തു​കാ​ര​ന് സ​മ്മാ​നി​ക്കു​ന്ന​ത്. ''ഉ​ട​മ​സ്ഥ​ർ ഇ​ല്ലാ​താ​കു​മ്പോ​ൾ എ​ത്ര മ​ഹ​ത്താ​യ പു​സ്ത​ക​വും പ​റു​ദീ​സ​യി​ൽനി​ന്ന് ജ​ഡ​മാ​യി ആ​ക്രി​ക്ക​ട​ക​ളു​ടെ ആ​ഴ​ത്തി​ലേ​ക്ക് നി​പ​തി​ക്കു​ന്നു.''

ഉ​ട​മ​സ്ഥ​നെ സൃ​ഷ്ടി​ച്ച് പു​സ്ത​ക​ത്തി​ന് ജീ​വ​ൻ കൊ​ടു​ക്കാ​ൻ ക​ഴി​യും. പ​ക്ഷേ ചി​ല ജീ​വി​ത​ങ്ങ​ൾ​ക്കോ? തൂ​ക്കി വി​റ്റ ശേ​ഷം ഒ​രി​ക്ക​ലും തി​രി​ച്ച​റി​യ​പ്പെ​ടാ​തെ പോ​കു​ന്ന, ഒ​രുകാ​ല​ത്ത് വീ​ട്ടി​ലെ പ്രി​യ​പ്പെ​ട്ട​താ​യി​രു​ന്ന ഒ​രു വ​സ്തു​വി​നെ​പ്പോ​ലെ​യ​ല്ലേ, ഹാ​ജി​യു​ടെ മ​ര​ണം. വീ​ട്ടി​ലും പ​റ​മ്പി​ലും വേ​ണ്ടാ​ത്ത​തെ​ല്ലാം ചി​ക്കി​പ്പെ​റു​ക്കി കൊ​ത്തി​യെ​ടു​ത്ത് പു​റംപ​ണി വെ​ടി​പ്പാ​ക്കു​ന്ന കാ​ക്ക​യെ ആ​രെ​ങ്കി​ലും കാ​ര്യ​മാ​ക്കാ​റു​ണ്ടോ? എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​രു​ടെ വ​രി ഓ​ർ​ത്തുപോ​കു​ന്നു - ''അ​റി​യു​ന്ന​താ​ർ ക​ട​ൽ​ക്കാ​ക്ക​യെ...'' എ​ഴു​ത്തു​കാ​ര​നും മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ഡോ. ​പി.​ സ​ന്തോ​ഷ് കു​മാ​ർ

ശ്രീലങ്കയിൽനിന്നും ഇന്ത്യക്ക് പഠിക്കാനേറെയുണ്ട്

ശ്രീലങ്കയില്‍ ജനകീയവിപ്ലവം കൊടുമ്പിരികൊണ്ടിരിക്കുന്ന വേളയില്‍ 'ലങ്കയിലെ ജനവിപ്ലവം' എന്നൊരു 'തുടക്കം' എഴുതാനും, 'ശ്രീലങ്കയിലെ കൊടുങ്കാറ്റ്' എന്ന പേരില്‍ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും രാഷ്ട്രീയപ്രവര്‍ത്തകനുമായ കെ. മുരളിയെക്കൊണ്ട് വിശദമായ രാഷ്ട്രീയ വിശകലനം എഴുതിപ്പിക്കാനും മുന്നോട്ടുവന്നതിനെ അഭിനന്ദിക്കുന്നു. മോശമായ സാമ്പത്തികനിലയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ശ്രീലങ്കയെ ഇങ്ങനെയൊരു അവസ്ഥയില്‍കൊണ്ടെത്തിച്ചതെന്ന കാര്യത്തില്‍ സംശയം വേണ്ട. തുടര്‍ന്നുണ്ടായ യു​െക്രയ്‌ന്‍ യുദ്ധവും ഇന്ധനക്ഷാമവും എരിതീയില്‍ എണ്ണയൊഴിച്ചതുപോലെ കാര്യങ്ങള്‍ വഷളാക്കി. പ്രസിഡന്‍റ് ഗോടബയ രാജപക്സയുടെയും ശിങ്കിടികളുടെയും അനിയന്ത്രിതമായ ധൂര്‍ത്തും കെടുകാര്യസ്ഥതയും പതനത്തിന്‍റെ ആഴം കൂട്ടി. രാത്രിയില്‍ കത്തിക്കാനൊരു വിളക്കിനുള്ള എണ്ണയോ അടുപ്പെരിയിക്കാന്‍ അൽപം ഗ്യാസോ സ്കൂട്ടറോടിക്കാന്‍ ഒരു തുള്ളി പെട്രോളോ ലഭ്യമല്ലാത്ത അവസ്ഥയില്‍ ആര്‍ക്കാണ് ഭ്രാന്ത് പിടിക്കാത്തത്‌?

രാജ്യത്തെ 95 ശതമാനം വരുന്ന വിദ്യാര്‍ഥിസമൂഹത്തോടൊപ്പം ജനങ്ങളും മുഷ്ടിചുരുട്ടി മുദ്രാവാക്യം വിളിച്ച് തെരുവിലേക്കിറങ്ങിയപ്പോള്‍ ഭരണാധികാരികള്‍ അയല്‍രാജ്യങ്ങളിലേക്ക് ജീവനുംകൊണ്ട് പലായനം ചെയ്യുന്ന തിരക്കിലായി. അപ്പോഴേക്കും കാര്യങ്ങള്‍ കൈവിട്ടുപോയിരുന്നു. പ്രസിഡന്‍റിന്‍റെയും പ്രധാനമന്ത്രിയുടെയും വസതികള്‍ കൈയേറിയ പ്രക്ഷോഭകര്‍ അവിടെനിന്നും വലിച്ചെറിഞ്ഞ ആഡംബരവസ്തുക്കളും കറന്‍സി കൂമ്പാരങ്ങളും കണ്ട്‌ ജനം അമ്പരന്നുപോയി.

ശ്രീലങ്കയില്‍ ഇനി ശാന്തി വരുക അസാധ്യമാണെന്നാണ് നിരീക്ഷകര്‍ പറയുന്നത്. പാകിസ്താന്‍റെ ഗതി തന്നെയാകും അവിടെയും. ഭരണം പിടിച്ചെടുക്കാന്‍ പട്ടാളം സജ്ജമായിക്കഴിഞ്ഞു. അതിനുമുമ്പേ ഒരു നേതാവിനെ കണ്ടെത്തി ജനാധിപത്യസംവിധാനത്തിലേക്ക് പോയാലേ രാജ്യത്ത്‌ സമാധാനം നിലനില്‍ക്കൂവെന്ന് സാരം. ശ്രീലങ്കന്‍ ചരിത്രത്തില്‍നിന്നും ഇന്ത്യക്കും ഒരുപാട് പഠിക്കാനുണ്ട്.

സണ്ണി ജോസഫ്‌, മാള

മനോഹര കഥക്ക് നന്ദി

ശ്രീകണ്ഠൻ കരിക്കകത്തിന്റെ 'സ്നേഹംകൊണ്ടും വിശ്വാസംകൊണ്ടും പണിത ത്രാസുകൾ' എന്ന മനോഹര കഥ വായിച്ചു.

തലയും വാലും ഇല്ലാത്ത ന്യൂ ജനറേഷൻ കഥകളുമായി താരതമ്യം ചെയ്യുമ്പോൾ ജീവൻ തുടിക്കുന്ന ഒന്ന്. വീടുകളിൽനിന്നും മറ്റ് വ്യാപാര സ്ഥാപനങ്ങളിൽനിന്നും പഴയ പത്രമാസികകളും ഉപയോഗശൂന്യമായ വസ്തുവകകളും സംഭരിച്ചു ജീവിച്ചുപോകുന്ന ആക്രി കച്ചവടക്കാരനായ ഒരു ഹാജ്യാരുടെ കഥ. കാണാപ്പുറത്തുള്ളതും നമ്മുടെ ചിന്തകൾക്ക് അപ്രാപ്യവുമായ വസ്തുക്കളെ പൊലിപ്പിച്ചു കാണിക്കുന്ന ഇന്നത്തെ വായനകൾക്കിടയിൽ തികച്ചും വ്യത്യസ്തമായി തോന്നിയ കഥ.

നല്ലൊരു വായന സമ്മാനിച്ചതിന് അദ്ദേഹത്തോട് വളരെ നന്ദി തോന്നുന്നു. 'സ്നേഹംകൊണ്ടും വിശ്വാസം കൊണ്ടും പണിത ത്രാസുകൾ' വായിച്ചപ്പോൾ പണ്ടെന്നോ കണ്ട് മറന്ന ഒരുപാട് മുഖങ്ങൾ മനസ്സിൽ തെളിഞ്ഞുവന്നു. തന്റെ കുഞ്ഞിനെയും ഒക്കത്തുവെച്ചു കുപ്പിയും പാട്ടയും പെറുക്കാൻ വരുന്ന മുത്തുലക്ഷ്മി, ഉന്തുവണ്ടി തള്ളിവരുന്ന മിഴികളിൽ ദൈന്യത സ്ഫുരിക്കുന്ന ക്രിസ്തുരാജ്, ഇരുകൈകളിലും ആറു വിരലുകളുള്ള രാജപ്പൻ അങ്ങനെ കുറെയേറെ മുഖങ്ങൾ.

ഒരാൾക്ക്‌ മറ്റൊരാളോടുള്ള വിശ്വാസത്തിന്റെ കണക്കെടുക്കാനോ സ്നേഹത്തിന്റെ അളവെടുക്കാനോ ഉള്ള ഉപകരണങ്ങൾ ഇല്ല. അത്‌ പരസ്പരം കെട്ടിപ്പടുക്കുന്ന ഒരു ധാരണയിൽ നിക്ഷിപ്തമായിരിക്കുന്നു. ആ ആത്മബന്ധമാണ് കഥാകൃത്തും ഹാജ്യാരും തമ്മിലുള്ളത്. ''ഹാജ്യാരുടെ ആക്രിക്കടയിൽനിന്നും ഒരാൾ ഒരു പുസ്തകം വാങ്ങുമ്പോൾ അയാൾ ഒരു ജഡമാണോ വാങ്ങുന്നതെന്ന് ഞാൻ പലപ്പോഴും സംശയിച്ചിട്ടുണ്ട്.

വി.ഐ.പി സ്യൂട്ടുകളിൽ വിമാനം കയറിപ്പോയിട്ടൊടുവിൽ ഭാരം അളന്ന് ജഡമായി ലഗേജുകളുടെ കൂട്ടത്തിൽ മടങ്ങുന്നതുപോലെ, ഉടമസ്ഥർ ഇല്ലാതാകുമ്പോൾ എത്ര മഹത്തായ പുസ്തകവും പറുദീസയിൽനിന്നും ജഡമായി ആക്രിക്കടകളുടെ ആഴത്തിലേക്ക് പതിക്കുന്നു'' എന്ന അദ്ദേഹത്തിന്റെ വരികൾ മാത്രം മതി ഈ കഥയുടെ അന്തഃസത്ത വെളിവാക്കാൻ. കച്ചവടം നടക്കുമെങ്കിൽ പെരുന്നാളിന്റെ അന്നുപോലും കട തുറക്കാറുള്ള ഹാജ്യാർ ജാതി മത ചിന്തകൾക്കനുസൃതമായി ആഘോഷങ്ങളെ മഹത്ത്വവത്കരിച്ചു കാണിക്കുന്ന ഒരു വിഭാഗം ജനങ്ങളിൽനിന്നും വേറിട്ടുനിൽക്കുന്നു എന്ന് മാത്രമല്ല താൻ ചെയ്യുന്ന തൊഴിലിനോടുള്ള ആത്മാർഥതകൂടി വെളിവാക്കുന്നു.

ഉപയോഗശൂന്യമായ വസ്തുവകകളെ ഒഴിവാക്കാനുള്ള ത്വര മനുഷ്യസഹജമാണ്‌. മാത്രമല്ല, അവ സംഭരിക്കാൻ വരുന്നവരോട് ഒരുതരം അവജ്ഞ പ്രകടിപ്പിക്കുക എന്നത് സ്വാഭാവികവും. ഈ രണ്ട് പ്രക്രിയക്കും ഉത്തമ ഉദാഹരണമായി പ്രമീളയെ കഥാകൃത്ത് ഇവിടെ അവതരിപ്പിക്കുമ്പോൾ അത്‌ ഞാനാണോ അല്ലെങ്കിൽ എന്റെ അയൽവാസിയാണോ അതുമല്ലെങ്കിൽ പരിചയത്തിലുള്ള മറ്റു വല്ലവരുമാണോ എന്ന ചിന്ത വായനക്കാരനിൽ ജനിപ്പിക്കുന്നതിൽ കഥാകൃത്ത് വിജയിച്ചിട്ടുണ്ട്.

ചേതൻ ഭഗത്തിന്റെയും അരുന്ധതി റോയിയുടെയും പുസ്‌തകങ്ങൾ എടുത്തു മാറ്റിയിട്ടു പകരം കുമാരനാശാന്റെ ചിന്താവിഷ്ടയായ സീത വെച്ചു തൂക്കം ശരിയാക്കാൻ പറയുന്ന കഥാകൃത്ത് വലിയൊരു സത്യം നമ്മളോട് പറയാതെ പറയുന്നുണ്ട്. അവിടെയാണ് ഈ കഥയുടെ മൂല്യം കുടികൊള്ളുന്നത്.

ഹാജിയാരുടെ മരണംപോലും പാഴ് വസ്തുക്കൾക്കിടയിൽ കുടുങ്ങിപ്പോയ മനോഹരമായ ഒരു പുസ്‌തകംപോലെ ആരാലും ശ്രദ്ധിക്കപ്പെടാതെ പോയി എന്നത് വളരെ വേദനാജനകമായി തോന്നി. തികച്ചും മനോഹരവും ഹൃദയസ്പർശിയുമായ ഒരു വായനാനുഭവം സമ്മാനിച്ചതിന് ശ്രീകണ്ഠൻ കരിക്കകത്തിന് എന്റെ നന്ദി.

സബീന അക്ബർ, തൃശൂർ

ഫാഷിസം തകരുക തന്നെ ചെയ്യും

മാധ്യമം ആ​ഴ്ച​പ്പ​തി​പ്പിൽ 'തുടക്കം' പംക്തിയിൽ (ലക്കം: 1271) എഴുതിയ 'ജനത്തിനു​നേരെ പ്രതികാരം' വായിച്ചു. പറഞ്ഞതിനോട് യോജിക്കുന്നു. ഗുജറാത്ത് വംശഹത്യ കേസിൽ നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർക്ക് സുപ്രീംകോടതിപോലും ക്ലീൻ ചിറ്റ് നൽകി എല്ലാവരെയും വെറുതെ വിട്ടുവല്ലോ. ഗുജറാത്തിലെ കോൺഗ്രസ് മുൻ എം.പി ക്രൂരമായി കൊല്ലപ്പെട്ട ജാഫരിയുടെ ഭാര്യയുടെ കേസ് കോടതി നിഷ്കരുണം തള്ളിക്കളയുകയായിരുന്നു. ബി.ജെ.പി കേ​​ന്ദ്രം ഭരിക്കുന്നതിനാൽ ഈ കേസിലെ പ്രതികളെ എല്ലാം (യഥാർഥത്തിൽ കുറ്റക്കാരാണ് എങ്കിലും) വെറുതെ വിട്ടതിൽ അത്ഭുതമില്ല. ഇതിൽ പറഞ്ഞപോലെ മോദിക്കെതിരെ തെളിവ് നൽകിയ സാമൂഹികപ്രവർത്തകരായ ആർ.ബി. ശ്രീകുമാർ, ടീസ്റ്റ സെറ്റൽവാദ്, സഞ്ജീവ് ഭട്ട് എന്നിവരെയെല്ലാം ജയിലിലാക്കുകയും ചെയ്തു. എന്റെ സുഹൃത്ത് കൂടിയായ മലയാളി ആർ.ബി. ശ്രീകുമാറുമായി ഞാൻ സംസാരിച്ചിരുന്നു. ജാഫരി ഉൾപ്പെടെയുള്ളവർ കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടത് ജനാധിപത്യവാദികളെ ദുഃഖിപ്പിക്കുന്ന കാര്യത്തെക്കുറിച്ച് അദ്ദേഹം ഫോണിൽ എന്നോട് സംസാരിച്ചിരുന്നു. ഈ വിധിയിൽ അദ്ദേഹം ദുഃഖംപ്രകടിപ്പിച്ചു. അന്ന് വൈകീട്ട് ടി.വി ചാനലിൽകൂടി ആർ.ബി. ശ്രീകുമാറിനെയും ടീസ്റ്റ സെറ്റൽവാദിനെയും അറസ്റ്റ് ചെയ്ത വാർത്ത കാണുന്നത് എന്നിൽ ​ഞെട്ടലുണ്ടാക്കി. ഇത് ബി.ജെ.പി സർക്കാറിന്റെ പ്രതികാരനടപടി തന്നെയായാണ് എന്നുപറയേണ്ടതില്ലല്ലോ. ഇത് രാജ്യത്തെ മതന്യൂനപക്ഷങ്ങളോട് (പ്രത്യേകിച്ച് മുസ്‍ലിം) ഉള്ള പ്രതികാരവും വെല്ലുവിളിയുമാണ്. 'തുടക്ക'ത്തിൽ പറഞ്ഞപോലെ ഫാഷിസത്തിന് നീണ്ടകാല നിലനിൽപില്ല. ഒരുകാലത്ത് അത് തകരും. അല്ലെങ്കിൽ അവശ, പിന്നാക്ക മതന്യൂനപക്ഷങ്ങൾ ചേർന്ന് തകർക്കും. കാരണം രാജ്യത്തെ മഹാഭൂരിപക്ഷവും പിന്നാക്ക, അവശ, മതന്യൂനപക്ഷങ്ങളാണ്. സവർണ ഫാഷിസ്റ്റുകൾ ന്യൂനപക്ഷമാണ്. അവരാണ് ഇപ്പോൾ ഇന്ത്യ ഭരിക്കുന്നതെങ്കിലും.

ആർ. ദിലീപ് മുതുകുളം

അറിയിപ്പ്

സം​സ്കാ​ര​സാ​ഹി​തി സാ​ഹി​ത്യ​ക്യാ​മ്പ്

സം​സ്കാ​ര​സാ​ഹി​തി സം​സ്ഥാ​ന​ ക​മ്മി​റ്റി തൃ​ശൂ​രി​ൽ ന​ട​ത്തു​ന്ന സാ​ഹി​ത്യ​ക്യാ​മ്പി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ന​വാ​ഗ​ത​രാ​യ എ​ഴു​ത്തു​കാ​ർ​ക്കും കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും വേ​ണ്ടി​യു​ള്ള​താ​ണ് ക്യാ​മ്പ്. താ​ൽ​പ​ര്യ​മു​ള്ള​വ​ർ ബ​യോഡേറ്റ​യും സ്വ​ന്തം ര​ച​ന​യും (ക​ഥ/​ക​വി​ത) സ​ഹി​തം ഡോ. ​അ​ജി​ത​ൻ മേ​നോ​ത്ത്, കോ​ഓ​ഡി​നേ​റ്റ​ർ, സം​സ്കാ​ര​ സാ​ഹി​തി, അ​ക്ഷ​യ ഹാ​വെ​ൻ​സ്, കാ​ര്യാ​ട്ടു​ക​ര, തൃശൂർ-680611, ഫോ​ൺ 9249796802 (ഇ-മെ​യി​ൽ ajithanmenoth@gmail.com) എ​ന്ന വി​ലാ​സ​ത്തി​ൽ അ​പേ​ക്ഷി​ക്ക​ണം. അ​വ​സാ​ന തീ​യ​തി ആ​ഗ​സ്റ്റ് 20.

സാ​ഹി​ത്യ​ര​ച​നാ​ മ​ത്സ​രം ന​ട​ത്തു​ന്നു

സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ​പ​രി​ഷ​ത്ത് ഹൈ​സ്കൂ​ൾ-​കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സാ​ഹി​ത്യ​ര​ച​ന​ാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ക​ഥ, ക​വി​ത, നാ​ട​കം, സാ​ഹി​ത്യവി​മ​ർ​ശ​നം എ​ന്നീ വി​ഭാ​ഗങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം. സാ​ഹി​ത്യ​വി​മ​ർ​ശ​നം എ​ന്ത്, എ​ന്തി​ന്? എ​ന്ന​താ​ണ് സാ​ഹി​ത്യവി​മ​ർ​ശ​ന​ത്തി​ന്റെ മ​ത്സ​ര​വി​ഷ​യം. നാ​ലു​വി​ഭാ​ഗ​ത്തി​ലും ഒ​ന്നാം സ​മ്മാ​നാ​ർ​ഹ​മാ​കു​ന്ന സൃ​ഷ്ടി​ക്ക് പ​തി​നാ​യി​രം രൂ​പ​യും പ്ര​ശ​സ്തിപ​ത്ര​വും അ​ട​ങ്ങു​ന്ന പു​ര​സ്കാ​രം സ​മ്മാ​നി​ക്കും. മ​ത്സ​ര​ത്തി​ന​യ​ക്കു​ന്ന സൃ​ഷ്ടി​ക​ൾ മുമ്പ് പ്ര​സി​ദ്ധീ​ക​രിച്ച​യാക​രു​ത്.

ര​ച​ന​ക​ൾ സ്ഥാ​പ​ന​മേ​ധാ​വി​ക​ളു​ടെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടൊ​പ്പം ജ​ന​റ​ൽ സെ​ക്ര​ട്ട​റി, സ​മ​സ്ത കേ​ര​ള സാ​ഹി​ത്യ പ​രി​ഷ​ത്ത്, ഹോ​സ്പി​റ്റ​ൽ റോ​ഡ്, എ​റ​ണാ​കു​ളം, കൊ​ച്ചി-682 011 എ​ന്ന വി​ലാ​സ​ത്തി​ൽ ജൂ​ലൈ 31ന​കം ല​ഭി​ക്ക​ണം.

ഗാ​ന​ര​ച​നാ മ​ത്സ​രം

പി.​ജെ.​ ആ​ന്റ​ണി മെ​മ്മോ​റി​യ​ൽ ഫ​ൗണ്ടേ​ഷ​ൻ ഗാ​ന​ര​ച​നാ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. സാ​മൂ​ഹികപ്ര​സ​ക്തി​യു​ള്ള​തും പു​രോ​ഗ​മ​ന ആ​ശ​യ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന​തു​മാ​യ വി​പ്ല​വ​ഗാ​ന​ങ്ങ​ൾ, സം​ഘ​ഗാ​ന​ങ്ങ​ൾ എ​ന്നി​വ​ക്ക് മു​ൻ​ഗ​ണ​ന ന​ല്കും. ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 3000, 2000, 1000 രൂ​പ സ​മ്മാ​നം.

തെ​ര​ഞ്ഞെ​ടു​ക്കു​ന്ന 10 ഗാ​ന​ങ്ങ​ൾ സം​ഗീ​തംചെ​യ്ത് സി.ഡി​യാ​ക്കു​ക​യും സാ​ക്ഷ്യ​പത്രങ്ങ​ൾ ന​ല്കു​ക​യും ചെ​യ്യും. ര​ച​ന​ക​ൾ അ​യ​ക്കേ​ണ്ട വി​ലാ​സം : ബാ​ബു​രാ​ജ് വൈ​റ്റി​ല, പി.​ജെ.​ ആ​ന്റ​ണി മെ​മ്മോ​റി​യ​ൽ ഫൗ​ണ്ടേ​ഷ​ൻ, ഇ.​ആ​ർ.​ജി റോ​ഡ്, ഹൈ​കോ​ട​തി​ക്ക് എ​തി​ർ​വ​ശം, കൊ​ച്ചി - 682 018. അ​വ​സാ​ന തീ​യ​തി 2022 ജൂ​ലൈ 31.

News Summary - madhyamam weekly letters