Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

വെ​ബ് സീ​രീ​സു​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്ത​ണംഒ​രു സാം​സ്കാ​രി​ക വാ​രി​ക എ​ന്ന നി​ല​യി​ൽ മാ​ധ്യ​മം വെ​ബ് സീ​രീ​സു​ക​ളെ കൃ​ത്യ​മാ​യി അ​ട​യാ​ള​​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഒ​രു വാ​യ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ സി​നി​മ​ക​ൾ, പു​തി​യ പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​ക്ക് സ​മാ​ന്ത​ര​മാ​യി അ​നേ​കം വെ​ബ് സീ​രീ​സു​ക​ളും പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന വൈ​വി​ധ്യ​മാ​യ സ്വ​ഭാ​വ​ങ്ങ​ളി​ലു​ള്ള വെ​ബ്സീ​രീ​സു​ക​ൾ മ​ല​യാ​ളി​ക​ളു​ടെ മൊ​ബൈ​ൽ സ്ക്രീ​നു​ക​ളി​ലും...

Your Subscription Supports Independent Journalism

View Plans

വെ​ബ് സീ​രീ​സു​ക​ളെ അ​ട​യാ​ള​പ്പെ​ടു​ത്ത​ണം

ഒ​രു സാം​സ്കാ​രി​ക വാ​രി​ക എ​ന്ന നി​ല​യി​ൽ മാ​ധ്യ​മം വെ​ബ് സീ​രീ​സു​ക​ളെ കൃ​ത്യ​മാ​യി അ​ട​യാ​ള​​പ്പെ​ടു​ത്ത​ണ​മെ​ന്ന് ഒ​രു വാ​യ​ന​ക്കാ​ര​ൻ എ​ന്ന നി​ല​യി​ൽ അ​തി​യാ​യി ആ​ഗ്ര​ഹി​ക്കു​ന്നു. പു​തി​യ സി​നി​മ​ക​ൾ, പു​തി​യ പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​ക്ക് സ​മാ​ന്ത​ര​മാ​യി അ​നേ​കം വെ​ബ് സീ​രീ​സു​ക​ളും പു​റ​ത്തി​റ​ങ്ങു​ന്നു​ണ്ട്. ലോ​ക​ത്തി​ന്റെ വി​വി​ധ ഭാ​ഷ​ക​ളി​ൽ പു​റ​ത്തി​റ​ങ്ങു​ന്ന വൈ​വി​ധ്യ​മാ​യ സ്വ​ഭാ​വ​ങ്ങ​ളി​ലു​ള്ള വെ​ബ്സീ​രീ​സു​ക​ൾ മ​ല​യാ​ളി​ക​ളു​ടെ മൊ​ബൈ​ൽ സ്ക്രീ​നു​ക​ളി​ലും നി​റ​ഞ്ഞോ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ത്യ​യി​ലാ​ക​ട്ടെ, ഹി​ന്ദു​ത്വ രാ​ഷ്ട്രീ​യ​ത്തെ പ്ര​കോ​പി​പ്പി​ക്കു​ന്ന​തും കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യം പ​റ​യു​ന്ന​തു​മാ​യ അ​നേ​കം സീ​രീ​സു​ക​ൾ പു​റ​ത്തെ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ന്നു. സാ​​ങ്കേ​തി​ക മി​ക​വി​ലും ഉ​ള്ള​ട​ക്ക​ത്തി​ലും സി​നി​മ​ക​ളെ പി​ന്നി​ലാ​ക്കു​ന്ന സീ​രീ​സു​ക​ളാ​ണ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. മ​ല​യാ​ള സി​നി​മ​ക​ളു​ടെ​യും ലോ​ക സി​നി​മ​യു​ടെ​യും ജാ​ല​കം മ​ല​യാ​ളി​ക​ൾ​ക്ക് മു​ന്നി​ൽ തു​റ​ന്നു​ന​ൽ​കി​യ മാ​ധ്യ​മം വെ​ബ്സീ​രീ​സു​ക​ളെ​ക്കൂ​ടി പ​രി​ഗ​ണി​ക്കേ​ണ്ട​തു​ണ്ട്.

സാ​ജി​ദ് മ​ല​പ്പു​റം

ഇ​ന്ത്യ​യി​ൽ ഇ​ത​വ​സാ​ന​ത്തേ​ത​ല്ല

'നാ​യ​ക​ൻ വി​ല്ല​നാ​കു​ന്നു' എ​ന്ന ഡോ​. ക​ഫീ​ൽ ഖാ​ന്റെ ആ​ത്മ​ക​ഥ​യു​ടെ മൊ​ഴി​മാ​റ്റം വാ​യി​ച്ചു. (ല​ക്കം: 1271). സ​മ​കാ​ലി​ക ഇ​ന്ത്യ​യു​ടെ വ​ർ​ഗീ​യ സ്വേ​ച്ഛാ​ധി​പ​ത്യ ഭ​ര​ണ​ത്തി​ലേ​ക്ക് വി​ര​ൽചൂ​ണ്ടു​ന്ന​തോ​ടൊ​പ്പം, നി​സ്വാ​ർ​ഥ​നാ​യ ഒ​രു ഡോ​ക്ട​റു​ടെ നി​സ്സഹാ​യ​ത​യും തു​റ​ന്നുകാ​ട്ടു​ന്ന​തി​ൽ പ​രി​ഭാ​ഷ​ക​യാ​യ മൃ​ദു​ല ഭ​വാ​നി വി​ജ​യി​ച്ചി​രി​ക്കു​ന്നു.

ക​ഫീ​ൽ ഖാ​നെ​തി​രെ വ​ന്ന ആ​രോ​പ​ണ​ങ്ങ​ൾ എ​ത്ര​ത്തോ​ളം അ​ടി​സ്ഥാ​ന​ര​ഹി​ത​വും പ​രി​ഹാ​സ്യ​പൂ​ർ​ണ​വു​മാ​ണെ​ന്ന് എ​ഴു​ത്ത് അ​ടി​വ​ര​യി​ടു​ന്നു.

ഗോ​രഖ്പു​രി​ലെ 63 ശി​ശു​ക്ക​ൾ ഓ​ക്‌​സി​ജ​ൻ കി​ട്ടാ​തെ മ​രി​ച്ച മ​ഹാ​ദു​ര​ന്ത​ത്തെ ക​ഫീ​ൽ ഖാ​നെ മ​റ​യാ​ക്കി സി​ലി​ണ്ട​ർ മോ​ഷ​ണ​വും ഡോ​ക്ട​റു​ടെ അ​പാ​ക​ത​യു​മാ​ക്കി​ത്തീ​ർ​ക്കാ​നാ​ണ് സം​ഘ്പ​രി​വാ​ർ തു​ട​ക്കം മു​ത​ൽ ശ്ര​മി​ച്ച​ത്.

എ​ന്താ​യാ​ലും, ഇ​ന്ത്യ​യി​ൽ ഇ​ത​വ​സാ​ന​ത്തേ​ത​ല്ല എ​ന്നു​റ​പ്പാ​ണ്. ന്യൂ​ന​പ​ക്ഷ വി​ദ്വേ​ഷ​മി​ല്ലാ​തെ സം​ഘ​്പ​രി​വാ​റി​ന് നി​ല​നി​ൽ​പി​ല്ല എ​ന്ന​താ​ണ് വ​സ്തു​ത. ഫാ​ഷി​സ​ത്തി​ന്റെ പ​ര്യ​വ​സാ​നം ത​ക​ർ​ച്ച​യി​ലേ​ക്കുത​ന്നെ​യാ​ണ്. വ​ർ​ഗീ​യ​​മു​ക്ത മ​തേ​ത​ര ഇ​ന്ത്യ​യെ ന​മു​ക്ക് പ്ര​ത്യാ​ശി​ക്കാം.

മു​ഹ​മ്മ​ദ് ഫാ​റ​സ് കെ.​പി, വ​ല്ല​പ്പു​ഴ

വാ​യ​ന​ക്കാ​രെ കൊ​ത്തി​യെ​ടു​ക്കു​ന്ന ക​വി​ത

ഒ​രേസ​മ​യം തീ​വ്ര​വും സൗ​മ്യ​വു​മാ​യ ശ​ബ്ദ​ത്തി​ൽ സം​വേ​ദി​ക്കു​ന്നു എ​ന്ന​ത് മോ​ഹ​ന​ന്റെ ക​വി​ത​ക​ളു​ടെ മൗ​ലി​ക സ്വ​ഭാ​വ​മാ​ണ്. മാ​ധ്യ​മം വാ​രി​ക​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച (ല​ക്കം: 1271) 'തെ​യ്യ​ത്തി​ന​രി​കി​ൽ' എ​ന്ന ക​വി​ത​യി​ലും അ​തു സം​ഭ​വി​ക്കു​ന്നു. ഭീ​തി​ദമാ​യ ഏ​തോ അ​ജ്ഞാ​തശ​ബ്ദ​ത്തി​ന്റെ ഭീ​ഷ​ണി​യും പു​ക​യു​ന്ന ക​ണ്ണു​മാ​യി നി​ൽ​ക്കു​ന്ന കു​ഞ്ഞി​ന്റെ നെ​ഞ്ചി​ടി​പ്പു​ക​ളും വാ​യ​ന​ക്കാ​ര​നെ വി​ഹ്വ​ല​ത​യു​ടെ ഏ​കാ​ന്ത​മാ​യ ദ്വീ​പി​ൽ അ​ക​പ്പെ​ടു​ത്തു​ന്നു.

കാ​വി​ലെ തെ​യ്യ​ത്തെ രാ​ത്രി ത​ന്റെ അ​ന്ധ​കാ​രംകൊ​ണ്ട് ക​വ​ചം ചെ​യ്തി​രി​ക്ക​യാ​ണ്. കു​ട്ടി​ക്ക് തെ​യ്യ​ത്തി​ന​രി​കി​ലെ​ത്താ​നാ​വു​ന്നി​ല്ല. അ​ച്ഛ​നെ​വി​ടെ എ​ന്ന ചോ​ദ്യ​ത്തി​നു മു​ന്നി​ൽ അ​മ്മ​യു​ടെ മാ​ത്ര​മ​ല്ല, കു​ട്ടി​യു​ടെ മ​ന​സ്സി​ലും ക​ന​ലെ​രി​യു​ന്നു. കാ​വി​ലേ​ക്കു​ള്ള യാ​ത്ര മു​ട​ങ്ങു​മോ എ​ന്ന​തി​നേ​ക്കാ​ൾ ത​ന്റെ അ​ച്ഛ​നെ​ന്തെ​ങ്കി​ലും സം​ഭ​വി​ക്കു​മോ എ​ന്ന ആ​ധി കു​ട്ടി​യു​ടെ പ​തു​ങ്ങി നി​ൽ​പിലു​ണ്ട്.

കാ​ല​ത്തി​ന്റേ​താ​യ ഒ​രു ഘ​ടി​കാ​രദി​ശ ഈ ​ക​വി​ത​യി​ൽ മോ​ഹ​ന​ൻ ഒ​ളി​പ്പി​ച്ചുവെ​ച്ചി​രി​ക്കു​ന്നു. അ​ത് മ​നു​ഷ്യ​നും മ​നു​ഷ്യ​നു​മി​ട​യി​ൽ സം​ഭ​വി​ക്കു​മെ​ന്ന് ഭ​യ​പ്പെ​ടു​ന്ന അ​പാ​യസൂ​ച​ന​യാ​ണോ, അ​തോ ഇ​രു​ട്ടി​ന്റെ മ​റ നീ​ക്കി പ്ര​ത്യ​ക്ഷ്യ​പ്പെ​ടു​ന്ന ദൈ​വ​ത്തി​ന്റെ അ​ട​യാ​ള​മാ​ണോ എ​ന്നു​ള്ള സ​ന്ദേ​ഹം വാ​യി​ക്കു​മ്പോ​ഴും വാ​യ​ന​ക്കുശേ​ഷ​വും ന​മ്മെ പി​ന്തു​ട​രു​ന്നു.

ഹ​നീ​ഫ് സി

'​പെ​പ്പ​റോ​മി​യ പെ​ല്ലുസി​ഡ' ഹൃ​ദ്യം

ഒ​ന്നോ ര​ണ്ടോ പ​തി​റ്റാ​ണ്ടു മു​മ്പു​വ​രെ എ​ല്ലാ കു​തു​ഹൂ​ല ബാ​ല്യ​ങ്ങ​ളു​ടെ​യും ഓ​ർ​മച്ചെ​പ്പി​ൽ വാ​ടാ​തെ നി​ൽ​ക്കു​ന്ന കു​ളി​ർ​പ്പ​ച്ച​യാ​യി​രു​ന്നു മ​ഷി​ത്ത​ണ്ട്. സ്ലേറ്റി​ന്റെ പ്ര​ത​ല​ത്തി​ലെ ശ​രി​യും തെ​റ്റും ഒ​രു​പോ​ലെ മാ​യ്ച്ചു പു​തി​യപാ​ഠ​ത്തി​ലേ​ക്ക് പു​തു​മോ​ടി​യി​ൽ ഒ​രു​ക്കാ​ൻ മ​ഷി​ത്ത​ണ്ടു​ക​ൾ കു​ട്ടി​ക​ളെ പ്രാ​പ്ത​മാ​ക്കു​ന്നു. 'പെ​പ്പ​റോ​മി​യ പെ​ല്ലുസി​ഡ' എ​ന്ന ക​ഥ​യി​ലെ പ​ട്രിഷ്യ, ജി​നോ​യു​ടെ വി​ഷാ​ദ​ത്തെ മാ​യ്ച്ചുക​ള​ഞ്ഞു പ്ര​സ​ന്ന​മാ​ക്കു​ന്ന​തി​നും ഈ ​മ​ഷി​ത്ത​ണ്ടു​ത​ന്നെ നി​മി​ത്തം (ല​ക്കം: 1271).

അ​വ​മ​തി​യും അ​ന്യ​താബോ​ധ​വും ഏ​തു പ്രാ​യ​ത്തെ​യും പി​ടി​കൂ​ടു​ന്ന വി​കാ​ര​മാ​ണ്. ജി​നോ​യു​ടെ നേ​ർ​രേ​ഖ​യി​ലേ​ക്ക് കൂ​ർ​പ്പി​ച്ചു നി​ർ​ത്തു​ന്ന ക​ണ്ണി​ലെ കൃ​ഷ്ണ​മ​ണി​ക​ളി​ൽ പ​ട്രിഷ്യ വി​ഷാ​ദം ക​ല​ർ​ന്ന സ്നേ​ഹ​ത്തി​ന്റെ തി​ര​യി​ള​ക്കം കാ​ണു​ന്നു. അ​വ​ന്റെ അ​സാ​ന്നി​ധ്യ​ത്തി​ലും പ്ര​ണ​യ​മെ​ന്നോ സ്നേ​ഹ​മെ​ന്നോ നി​ർവ​ചി​ക്കാ​ൻ ക​ഴി​യാ​ത്ത ഒ​ര​പൂ​ർ​വ വി​കാ​രം കാ​ല​ങ്ങ​ളോ​ളം അ​വ​ൾ ത​ന്റെ മ​ന​സ്സി​ൽ സൂ​ക്ഷി​ക്കു​ന്നു.

പ​ട്രി​ഷ്യ​യു​ടെ ഹൃ​ദ​യ​ത്തി​ൽ നോ​വും വി​സ്മ​യ​വും പ​ട​ർ​ത്തി ക​ഥ​യ​വ​സാ​നി​ക്കു​ന്നു. ഉ​പാ​ധി​ക​ളി​ല്ലാ​ത്ത സ്നേ​ഹ​ത്തി​ന്റെ ആ​ർ​ദ്ര​ത ക​ഥ​യി​ലു​ട​നീ​ളം ഒ​രു വി​ഷാ​ദഛ​വിപോ​ലെ പ​ട​ർ​ന്നി​ട്ടു​ണ്ട്. ജീ​വി​ത​ത്തെ ഇച്ഛക​ൾ​ക്ക​നു​സ​രി​ച്ച് വ​ഴി ന​ട​ത്താ​ത്ത വി​ധി​യു​ടെ വൈ​ചി​ത്ര്യം ഈ ​ക​ഥ​യി​ൽ മു​ഴ​ച്ചു നി​ൽ​ക്കു​ന്നു. സ​ബീ​ന എം. ​സാ​ലി​യു​ടെ എ​ഴു​ത്ത് ഹൃ​ദ​യം തൊ​ട്ടി​രി​ക്കു​ന്നു.

ഹം​സു​ട്ടി പു​ളി​ക്ക​പ്പ​റ​മ്പ്

വാ​യ​ന​യെ സ​മ്പു​ഷ്ട​മാ​ക്കി​യ ല​ക്കം

തു​ട​ക്കം മു​ത​ൽ ഒ​ടു​ക്കം വ​രെ വാ​യ​ന​ക്കാ​രെ പി​ടി​ച്ചി​രു​ത്തു​ന്ന ര​ച​ന​ക​ളാ​ണ് ല​ക്കം 1271ൽ ​ഉ​ള്ള​തെ​ന്ന് പ​റ​യാ​ൻ സ​ന്തോ​ഷ​മു​ണ്ട്. നാ​ട​ക​ങ്ങ​ളി​ലൂ​ടെ പ്ര​ശ​സ്ത​നാ​യി സി​നി​മ​യി​ലെ​ത്തി നി​ൽ​ക്കു​ന്ന അ​പ്പു​ണ്ണി ശ​ശി​യു​ടെ യാ​ത്ര​ക​ൾ, നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​നു​ള്ള 'പ്ര​തി​ഫ​ല​മാ​യി' ജ​യി​ല​ഴി​ക​ൾ​ക്കു​ള്ളി​ൽ കി​ട​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ഡോ. ക​ഫീ​ൽ ഖാ​ന്റെ ആ​ത്മ​ക​ഥാ​ഭാ​ഗം, പു​ല​യസ​മു​ദാ​യ​ത്തി​ൽ ജ​നി​ച്ചു എ​ന്ന​തി​ന്റെ പേ​രി​ൽ ഒ​രു​പാ​ട് വേ​ദ​ന​ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടിവ​ന്ന ടി. ​ക​രു​ണാ​ക​ര​ന്റെ അ​നു​ഭ​വ​ങ്ങ​ൾ... എ​ല്ലാംത​ന്നെ ന​ല്ല വാ​യ​നാ​നു​ഭ​വം ന​ൽ​കി. അ​ടി​യ​ന്ത​രാ​വ​സ്ഥ​യു​ടെ ഭീ​ക​ര​ത​ക​ൾ ഞെ​ട്ട​ലോ​ടെ മാ​ത്ര​മേ ഓ​ർ​ക്കാ​നാ​വൂ.

നാ​ലു ക​വി​ത​ക​ളും ഉ​യ​ർ​ന്ന നി​ല​വാ​രം പു​ല​ർ​ത്തു​ന്ന​വ​യാ​യി. എ.​കെ. മോ​ഹ​ന​ന്റെ​യും ക​മ​റു​ദ്ദീ​ന്റെ​യും ക​വി​ത​ക​ൾ ഹൃ​ദ​യ​ത്തി​ലേ​ക്കാ​ണ്ടി​റ​ങ്ങു​ന്ന​വ​യാ​യി. അ​ടു​ത്തകാ​ല​ത്ത് വാ​യി​ച്ച​തി​ൽ മ​നോ​ഹ​ര​മാ​യ ക​ഥ​യാ​യി​രു​ന്നു 'പെ​പ്പ​റോ​മി​യ പെ​ല്ലു​സി​ഡ'. പ​ട്രിഷ്യ​യു​ടെ​യും ജി​നോ​യു​ടെ​യും ക​ഥ, ല​ളി​ത​ഭാ​ഷ​യി​ൽ, ദു​ർ​ഗ്രാ​ഹ്യ​ത​ക​ളി​ല്ലാ​തെ സു​ന്ദ​ര​മാ​യി അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്നു! എ​ഴുത്തു​കാ​രി​ക്ക് അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

സീ​ര​പാ​ണി തി​രു​വാ​ലി

ഈ ​പ്ര​തി​സ​ന്ധി​ക​ൾ സ്വ​യം സൃ​ഷ്ടി​ച്ച​താ​ണ്

'ക​മ്യൂ​ണി​സ്റ്റ് ലോ​ക​ത്തെ പ​രി​ണാ​മ​ങ്ങ​ൾ' എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ (ല​ക്കം: 1272) വ​ന്ന ലേ​ഖ​ന​ത്തി​ന്റെ അ​നു​ബ​ന്ധ​മാ​ണ് ഈ ​കു​റി​പ്പ്. ജാ​തി രോ​മ​കൂ​പ​ങ്ങ​ളി​ൽ വ​രെ പ​ട​ർ​ന്നുക​യ​റി​യ ഭാ​ര​തീ​യ സാ​മൂ​ഹിക സാ​ഹ​ച​ര്യ​ത്തെ വി​ല​യി​രു​ത്തി പ്ര​ത്യ​യശാ​സ്ത്ര​ത്തെ മാ​റ്റി പ്പണി​യാ​ൻ ക​ഴി​യാ​തെ പോ​യ​താ​ണ് സി.​പി.​എ​മ്മി​ന് പി​ണ​ഞ്ഞ ഏ​റ്റ​വും വ​ലി​യ തെ​റ്റു​ക​ളി​ലൊ​ന്ന്. ഫാ​ഷി​സം പ​ട​ർ​ന്നുക​യ​റി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ മൂ​ന്നാം ബ​ദ​ൽ സ്വ​പ്നം ക​ണ്ടു ന​ട​ന്ന​തും, ച​രി​ത്രപ​ര​മാ​യ വി​ഡ്ഢി​ത്ത​മെ​ന്ന് പി​ൽ​ക്കാ​ല​ത്തു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ട്ട പ്ര​ധാ​നമ​ന്ത്രിപ​ദ തി​ര​സ്കാ​ര​വും യു.​പി.​എ സ​ർ​ക്കാ​റി​നു​ള്ള പി​ന്തു​ണ പി​ൻ​വ​ലി​ച്ച​തു​മു​ൾ​പ്പെ​ടെ പാ​ളി​ച്ച​ക​ളു​ടെ ഒ​രു ഘോ​ഷ​യാ​ത്ര​യി​ലൂ​ടെ​യാ​ണ് പാ​ർ​ട്ടി ക​ട​ന്നുപോ​യ​ത്.

കേ​ര​ള​ത്തി​ലെ പി​ണ​റാ​യി​ക്കാ​ല​ത്തി​ലൂ​ടെ ക​ട​ന്നുപോ​വു​മ്പോ​ൾ അ​ദ്ദേ​ഹം സെ​ക്ര​ട്ട​റി പ​ദ​വി​യി​ൽ ഇ​രു​ന്ന സ​മ​യ​ത്താ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ മു​ത​ലാ​ളി​ത്ത ച​ങ്ങാ​ത്തപാ​ത​യി​ലൂ​ടെ പ്ര​സ്ഥാ​നം ന​ട​ക്കാ​ൻ തു​ട​ങ്ങി​യ​ത് എ​ന്ന​ത് വി​സ്മ​രി​ക്കാ​നാ​കി​ല്ല.

ഭ​ര​ണ​കൂ​ട​ത്തി​ന്റെ ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞു​മു​ള്ള സം​ഘി വി​ധേ​യ​ത്വ​വും അ​ണി​ക​ളി​ൽ തൊ​ഴി​ലാ​ളി​ക​ളെ​ക്കാ​ൾ കൂ​ടു​ത​ൽ ചെ​റു​കി​ട, ഇ​ട​ത്ത​രം മു​ത​ലാ​ളി​മാ​ർ പി​ടിമു​റു​ക്കു​ന്ന​തു​മൊ​ക്കെ ക​മ്യൂ​ണി​സ്റ്റ് ലോ​ക​ത്തെ പ​രി​ണാമ​ങ്ങ​ളി​ൽ ചി​ല​തുമാ​ത്ര​മാ​ണ്.

പൊ​തു​ജ​ന​ത്തി​ന്റെ പ​രി​ദേവ​ന​ങ്ങ​ൾ​ക്ക് ചെ​വികൊ​ടു​ക്കാ​തെ 'വി​ക​സ​ന​ങ്ങ​ൾ​ക്ക്' വേ​ണ്ടി​യു​ള്ള പി​ടി​വാ​ശി​ക​ളും, മൂ​ല്യ​ച്യു​തി​ക​ൾ തി​രു​ത്ത​പ്പെ​ടാ​തെ​യു​ള്ള ന്യാ​യീ​ക​ര​ണ​ങ്ങ​ളും എ​ല്ലാം വ​ലി​യ പ്ര​തി​സ​ന്ധി​യു​ടെ പ​ടു​കു​ഴി​യി​ലേ​ക്കാ​ണ് പാ​ർ​ട്ടി​യെ ത​ള്ളിവി​ട്ടു കൊ​ണ്ടി​രി​ക്കു​ന്ന​ത്.

ചു​രു​ക്ക​ത്തി​ൽ ആ​ദ​ർ​ശ​ങ്ങ​ൾ അ​ക്ഷ​ര​ങ്ങ​ളി​ൽമാ​ത്രം ഒ​തു​ങ്ങി​പ്പോ​യ ക​മ്യൂ​ണി​സ്റ്റ് പ്ര​സ്ഥാ​ന​ങ്ങ​ൾ​ക്ക് കാ​ല​ഘ​ട്ട​ങ്ങ​ളു​ടെ പ്ര​ശ്ന​ങ്ങ​ളെ ത​ര​ണം ചെ​യ്തു മു​ന്നോ​ട്ടു പോ​കാ​ൻ ക​ഴി​യു​മോ എ​ന്ന കാ​ര്യം ന​മു​ക്ക് കാ​ല​ത്തി​നു വി​ട്ടുകൊ​ടു​ക്കാം.

ഇ​സ്മാ​യി​ൽ പ​തി​യാ​ര​ക്ക​ര

അടിയന്തരാവസ്ഥയുടെ ഓർമകളുണ്ടായിരിക്കണം

മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം: 1271) 'ആ ദിനങ്ങൾ ഇനി വരരുത്' എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച അടിയന്തരാവസ്ഥക്കെതിരെ പോരാടിയ രാഷ്ട്രീയ നേതാക്കളുടെ അനുഭവക്കുറിപ്പുകൾ വായിച്ചപ്പോൾ ഒരുപാട് കാര്യങ്ങൾ മനസ്സിലൂടെ മിന്നിമറഞ്ഞു.

1975 ജൂൺ 25: ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും സോഷ്യലിസത്തിന്റെയും മനിതമന്ത്രമുരുവിട്ട ഈ ഭാരതപുണ്യഭൂമിയിൽ ഭയാനകമായ തേറ്റകളോടുകൂടിയ ഒരു കറുത്ത ഭീകരസത്വം കടൽകേറി വന്നു. 'അടിയന്തരാവസ്ഥ'! മനുഷ്യന്റെ ശ്വസിക്കാനുള്ള ജൈവികവും പ്രാകൃതികവുമായ അവകാശങ്ങളെപ്പോലും നിഷേധിച്ചുകൊണ്ട് ആ ഭീകര സത്വം വളരാൻ തുടങ്ങി. ഭാരതഭൂമി വിഷലിപ്തമാക്കികൊണ്ട്. ഇതിന്റെ ഭീകരവാഴ്ച തടയാൻ ഇന്ത്യൻ ജനാധിപത്യ ശക്തികൾ സടകുടഞ്ഞെഴുന്നേറ്റു. രോഗചികിത്സയിൽ കഴിയുന്ന ജയപ്രകാശ് നാരായണൻ എന്ന സോഷ്യലിസ്റ്റും ജനാധിപത്യ വിശ്വാസിയുമായ നേതാവ് ഇതിന്റെ നേതൃത്വമേ​റ്റെടുത്തുകൊണ്ട് ഉയർന്നുവന്നു. സ്വാതന്ത്ര്യസമരത്തിന്റെ ഈ ജാഗരസംഗരഭൂമിയിൽ ജനാധിപത്യശക്തികളെല്ലാം ജെ.പിക്ക് പിന്നിൽ അണിനിരന്നു. എന്തായിരുന്നു ആ കാലം? റഷ്യയിൽ സ്റ്റാലിന്റെ കാലത്തും ജർമനിയിൽ ഹിറ്റ്ലറു​ടെ കാലത്തും അരങ്ങ് തകർത്താടിയ, ഭീകരവാഴ്ചയുടെ സാദൃശ്യമുള്ള ഫാഷിസ്റ്റ് രാഷ്ട്രീയ ഭീകരത. ജനാധിപത്യത്തി​ലൂടെയും സോഷ്യലിസത്തിലൂടെയും മതേതരത്വത്തിലൂടെയും ലോകം ശ്രദ്ധിച്ച നേതാവ് ജവഹർലാൽ നെഹ്റുവിന്റെ അരുമസന്താനം ഇന്ദിര ഗാന്ധിയായിരുന്നു അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത് എന്നാണതിന്റെ വൈരുധ്യാത്മകത. എന്തുകൊണ്ട്, ജനാധിപത്യം കൊടിയടയാളമായി സ്വീകരിച്ച ഇന്ത്യ ഈ സവിശേഷ സാഹചര്യത്തിലെത്തിച്ചേർന്നുവെന്നുള്ളത് ഗവേഷണ വിഷയമാക്കാം. ഈ കെട്ടകാലത്ത് അടിയന്തരാവസ്ഥയുടെ ഓർമകളുണ്ടായിരിക്കണം. അടിയന്തരാവസ്ഥാനന്തരമുള്ള 47 വർഷക്കാലത്തെ, നമ്മുടെ ഗ്രാഫ് എങ്ങോട്ടാണ് ? മനുഷ്യനിന്നിവിടെ അഭയാർഥികളാണ്. മേലാളന്മാർ കെട്ടുന്ന ഇരുൾക്കൊട്ടകളിൽ കഴിയാൻ വിധിക്കപ്പെട്ട ഹതഭാഗ്യരാണ് നാമിപ്പോഴും.

കെ.ടി. രാധാകൃഷ്ണൻ കൂടാളി

കാത്തിരിക്കുന്നു, സംഗീതചരിത്രം വായിക്കാൻ

പാട്ടിനോട് വാസനയുള്ളവർ നല്ല ഗാനങ്ങൾ മറക്കുകയില്ല. ശ്രീകുമാരൻ തമ്പിയുടെ ചലച്ചിത്രഗാന ചരിത്രം വായിക്കാനുള്ള പ്രേരണയും അതുതന്നെയാണ്. ഗാനങ്ങളെക്കുറിച്ച് ആധികാരികമായി പറയാൻ അർഹതയുള്ള ഗാനരചയിതാവും സംഗീതപ്രിയനുമാണ് അദ്ദേഹം. ചിത്രങ്ങളിൽ ഏതെല്ലാം സന്ദർഭങ്ങളിലാണ് ഗാനങ്ങൾ ആവശ്യമായിവരുന്നത് എന്ന് നന്നായി അറിയാവുന്നയാളാണ് അദ്ദേഹം. എത്രയോ ചിത്രങ്ങൾക്ക് അദ്ദേഹം ഗാനങ്ങൾ എഴുതിയിട്ടുണ്ട്. ചലച്ചിത്രഗാനങ്ങളിലെ വരികളെ അതിമനോഹരമായ രാഗമാലികയാക്കി മാറ്റുന്ന മുഹൂർത്തങ്ങൾ അദ്ദേഹം ഓർത്തെടുക്കുകയാണ്. ഗാനങ്ങളുടെ സൗന്ദര്യം തെളിയിച്ച വർഷമായിരുന്നു 1965. ആ വർഷത്തെ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നായ 'മുറപ്പെണ്ണ്' ജനശ്രദ്ധയാകർഷിച്ചത് അതിലെ മികച്ച ഗാനങ്ങൾകൊണ്ടുകൂടിയാണ്. എം.ടി. വാസുദേവൻ നായർ തിരക്കഥാകൃത്തായി സിനിമയിൽ പ്രവേശിക്കുന്നത് മുറപ്പെണ്ണ് എന്ന ചിത്രത്തിലൂടെയാണ്. മുറപ്പെണ്ണിലെ ഗാനങ്ങളിൽ ഏറ്റവും മികച്ചതാണ് ''കരയുന്നോ പുഴ ചിരിക്കുന്നോ...'' എന്ന അനശ്വരഗാനം. ബന്ധങ്ങളുടെ അടുപ്പവും അകൽച്ചയും സൂക്ഷ്മമായി അപഗ്രഥിക്കുന്ന ഗാനമാണിത്.

'കാവ്യമേള'യിലെ എല്ലാ പാട്ടുകളും ജനങ്ങൾ ഏറ്റുവാങ്ങി. ഇതിൽ പി. ലീലയും യേശുദാസും ഒരുമിച്ച് പാടിയ ''സ്വപ്നങ്ങൾ സ്വപ്നങ്ങളേ...'' എന്നിങ്ങനെ ആ​രംഭിക്കുന്ന ഗാനം മറക്കാനാവാത്തതാണ്. പാട്ടുകളുടെ മേന്മയാണ് ഈ ചിത്രത്തിന്റെ വിജയത്തിന് നിദാനമെന്ന് തമ്പിസാർ പറഞ്ഞതും ശരിതന്നെയാണ്. വയലാറിന്റെ ''ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളേ നിന്നെ ഓർമവരും...'' എന്ന ഗാനം എത്ര ശ്രുതിമധുരവും കാവ്യാത്മകവുമാണ്. യേശുദാസിന്റെ ആലാപനവും ദേവരാജന്റെ സംഗീതവും കൂടിയാകുമ്പോൾ പാട്ടിന് ഇരട്ടിമധുരമായി. 'ശകുന്തള' എന്ന ചിത്രത്തിൽ ഇതുപോലെ ശ്രവണസുഖം നൽകുന്ന പാട്ടുകൾ വേറെയുണ്ട്. വയലാർ-ദേവരാജൻ കൂട്ടുകെട്ടിലെ നാഴികക്കല്ലുകൾതന്നെയാണ് ശകുന്തള എന്ന ചിത്രത്തിലെ ഗാനങ്ങൾ.

ചില ഗാനങ്ങൾ കേൾക്കുമ്പോൾ നമ്മൾ ആ പാട്ടുകളുടെ പിറവിയെക്കുറിച്ച് ഓർമിക്കും. ''നീലക്കാടുകൾ മലർമെത്ത വിരിക്കുമ്പോൾ നിന്നെക്കുറിച്ചെനിക്കോർമ വരും'' എന്ന ദുഷ്യന്തൻ സ്വപ്നം കാണുന്ന സുന്ദരമുഹൂർത്തം നാമൊരിക്കലും മറക്കുകയില്ല. ഇതൊക്കെയാണ് പാട്ടിന്റെ സന്ദർഭോചിതമായ സന്നിവേശംകൊണ്ടുണ്ടാകുന്ന നേട്ടങ്ങൾ. ശംഖുപുഷ്പം കണ്ണെഴുതുന്നതും നീലക്കാർമുകിൽ കരിവണ്ട് മുരളുന്നതും വിഭാവനചെയ്യാൻ വയലാറിനേ സാധ്യമാവുകയുള്ളൂ. അതുപോലെ ''താമരയിലകളിൽ അരയന്നപ്പെണ്‍കൊടി , കാമലേഖനമെഴുതുമ്പോൾ'' എന്നെഴുതാനും. ശ്രീകുമാരൻ തമ്പിയുടെ സംഗീതയാത്രകൾ ചരിത്രനിയോഗങ്ങളാണ്. ആസ്വദിക്കാൻ സഹൃദയലോകം കാത്തിരിക്കുന്നുമുണ്ട്. തമ്പിസാറിന് അഭിവാദ്യങ്ങൾ. മാധ്യമം ആഴ്ചപ്പതിപ്പിനും.

സദാശിവൻ നായർ എരമല്ലൂർ

പി.​പി.​ ജാ​ന​കി​ക്കു​ട്ടി സ്മാ​ര​ക ക​വി​താ പു​ര​സ്കാ​രം

പു​രോ​ഗ​മ​ന ക​ലാ​സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റേ​യും പി.​പി.​ ജാ​ന​കി​ക്കു​ട്ടി സ്മാ​ര​ക ട്ര​സ്റ്റി​ന്‍റേ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ഏ​ര്‍പ്പെ​ടു​ത്തി​യ പി.​പി.​ ജാ​ന​കി​ക്കു​ട്ടി സ്മാ​ര​ക ക​വി​താ പു​ര​സ്കാ​ര​ത്തി​ന് കൃ​തി​ക​ള്‍ ക്ഷ​ണി​ക്കു​ന്നു. 10,000 രൂ​പ​യും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. 2020 ജൂ​ലൈ 1 മു​ത​ല്‍ 2022 ജൂ​ണ്‍ 30 വ​രെ​യു​ള്ള കാ​ല​യ​ള​വി​ല്‍ ഒ​ന്നാം പ​തി​പ്പാ​യി പ്ര​സി​ദ്ധീ​ക​രി​ച്ച യു​വ ക​വി​ക​ളു​ടെ ക​വി​താ സ​മാ​ഹാ​ര​ത്തി​നാ​ണ് പു​ര​സ്കാ​രം. എ​ഴു​ത്തു​കാ​ര്‍ 40ന് താ​ഴെ പ്രാ​യ​മു​ള്ള​വ​രാ​ക​ണം. ക​വി​താ സ​മാ​ഹാ​ര​ത്തി​ന്‍റെ മൂ​ന്നു കോ​പ്പി​ക​ളും ആ​ധാ​ര്‍ കാ​ര്‍ഡി​ന്‍റെ കോ​പ്പി​യും 2022 ജ​ൂ​ലൈ 31ന​കം കി​ട്ടു​ന്ന വി​ധ​ത്തി​ല്‍ അ​യ​ക്കേ​ണ്ട​താ​ണ്.

വി​ലാ​സം: പി.​പി. വാ​സു​ദേ​വ​ന്‍, ജാ​ന​കി​ക്കു​ട്ടി സ്മാ​ര​ക ട്ര​സ്റ്റ്, ഫ്ലാ​റ്റ് ന​മ്പ​ര്‍ 7, മാ​മി​ച്ചി അ​പ്പാ​ർട്മെ​ന്‍റ്, ഫ​യ​ര്‍സ്റ്റേ​ഷ​ന്‍ റോ​ഡ്, പെ​രി​ന്ത​ല്‍മ​ണ്ണ 679322.

News Summary - madhyamam weekly letters