Begin typing your search above and press return to search.
proflie-avatar
Login

സു​​രേ​​ഷ് ഉ​​ണ്ണി​​ത്താ​​ന്റെ സി​​നി​​മ​​ക​​ളെ കൂ​​ടു​​ത​​ൽ പ​​ഠി​​ക്ക​​ണ​​മാ​യി​രു​ന്നു; വായനക്കാർ എഴുതുന്നു

സു​​രേ​​ഷ് ഉ​​ണ്ണി​​ത്താ​​ന്റെ സി​​നി​​മ​​ക​​ളെ കൂ​​ടു​​ത​​ൽ പ​​ഠി​​ക്ക​​ണ​​മാ​യി​രു​ന്നു; വായനക്കാർ എഴുതുന്നു
cancel

1990ക​​ളി​​ൽ സാ​​ധാ​​ര​​ണ​​പ്രേ​​ക്ഷ​​ക​​രു​​ടെ ആ​​സ്വാ​​ദ​​ന​​രു​​ചി മ​​ന​​സ്സി​​ലാ​​ക്കി ഏ​​താ​​നും സി​​നി​​മ​​ക​​ളൊ​​രു​​ക്കി​​യ സു​​രേ​​ഷ് ഉ​​ണ്ണി​​ത്താ​​ന്റെ സം​​ഭ​​വ​​ബ​​ഹു​​ല​​മാ​​യ ച​​ല​​ച്ചി​​ത്രജീ​​വി​​ത​​ത്തെ കു​​റി​​ച്ച് സ​​ന്ദീ​​പ് കെ. ​​രാ​​ജ് ഒ​​രു​​ക്കി​​യ അ​​ഭി​​മു​​ഖം വാ​​യി​​ച്ചു (ല​​ക്കം: 1266). മ​​ണി ഷൊ​​ർ​​ണൂ​​രി​​ന്റെ ക​​ഥ​​യി​​ൽ പു​​റ​​ത്തി​​റ​​ങ്ങി​​യ അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ആ​​ദ്യ സം​​വി​​ധാ​​നസം​​രം​​ഭം 'ജാ​​ത​​ക'​​ത്തി​​ന് കാ​​ലം മാ​​റു​​മ്പോ​​ഴും പ്ര​​സ​​ക്തി​​ വ​​ർ​​ധി​​ക്കു​​ക​​യാ​​ണ്. താ​​രാ​​ധി​​പ​​ത്യംകൊ​​ണ്ട് ത​​ക​​ർ​​ന്നുപോ​​കു​​ന്ന പ​​ല​​രു​​ടെ​​യും സ്വ​​പ്ന​​ങ്ങ​​ളെ​ക്കു​​റി​​ച്ചും പ്രോ​​ത്സാ​​ഹ​​നം ന​​ൽ​​കി വ​​ള​​ർ​​ത്തി​​യെ​​ടു​​ത്ത​​വ​​ർ ത​​ന്നെ അ​​വ​​ഗ​​ണി​​ച്ച​​തി​നെ​ക്കു​റി​ച്ചും സം​​വി​​ധാ​​യ​​ക​​ൻ തു​​റ​​ന്നു​​പ​​റ​​യു​​ന്നു. തു​​റ​​ന്നുപ​​റ​​യു​​ന്ന​​തി​​ന​​നു​​സ​​രി​​ച്ച് അ​​പ​​ക​​ട​​വും അ​​വ​​ഗ​​ണ​​നയും ഒ​​രുപോ​​ലെ കൂ​​ടിവ​​രു​​ന്ന മേ​​ഖ​​ല​​കൂ​​ടി​​യാ​​ണ​​ല്ലോ സി​​നി​​മ​​ാരം​​ഗം. സം​​വി​​ധാ​​നം ചെ​​യ്ത​​തും ര​​ചി​​ച്ച​​തു​​മാ​​യ സി​​നി​​മ​​ക​​ളു​​ടെ സ്വ​​ഭാ​​വംവെ​​ച്ച് നോ​​ക്കു​​മ്പോ​​ൾ 'ഭാ​​ഗ്യ​​വാ​​നെ'​​ന്ന മു​​ഴു​​നീ​​ള ഹാ​​സ്യസി​​നി​​മ സി. ​​രാ​​ധാ​​കൃ​​ഷ്ണ​​ൻ എ​​ന്ന മ​​ഹാ​​പ്ര​​തി​​ഭ എ​​ഴു​​തി​​യ​തെ​​ങ്ങ​​നെ​​യെ​​ന്ന മ​​ല​​യാ​​ളസി​​നി​​മ വീ​​ക്ഷി​​ക്കു​​ന്ന പ​​ല​​രു​​ടെ​​യും സം​​ശ​​യ​​വും തീ​​ർ​​ന്നുകി​​ട്ടി. എ​​സ്.​​എ​​ൽ. പു​​രം തി​​ര​​ക്ക​​ഥ​​യെ​​ഴു​​തി​​യ സു​​രേ​​ഷ് ഉ​​ണ്ണി​​ത്താ​​ന്റെ 'സ​​ത്യ​​പ്ര​​തി​​ജ്ഞ​​'യെ​​ക്കു​​റി​​ച്ച് പ​​റ​​യ​​ത്ത​​ക്ക പ​​രാ​​മ​​ർ​​ശം ഇ​​ല്ലെ​​ങ്കി​​ലും മ​​ല​​യാ​​ള​​ത്തി​​ലെ എ​​ണ്ണം പ​​റ​​ഞ്ഞ രാ​​ഷ്ട്രീ​​യ​​ചി​​ത്ര​​മാ​​ണ​​ത് എ​​ന്ന​​ത് ഒ​​രി​​ക്ക​​ലും മ​​റ​​ക്കാ​​നാ​​കി​​ല്ല. സ​​ഹോ​​ദ​​ര​​ൻ ആ​​ർ. സോ​​മ​​ശേ​​ഖ​​ര​​ൻ സം​​ഗീ​​തം പ​​ക​​ർ​​ന്ന 'ജാ​​ത​​ക​​'ത്തി​​ലെ ''പു​​ളി​​യി​​ല​​ക്ക​​ര​​യോ​​ളം പു​​ട​​വ​​ചു​​റ്റി'​​'യെ​​പ്പോ​​​ലെ​​യു​​ള്ള മി​​ക​​ച്ച ഗാ​​ന​​ങ്ങ​​ൾ ഉ​​ണ്ണി​​ത്താ​​ന്റെ മി​​ക്ക സി​​നി​​മ​​ക​​ളി​​ലു​​മു​​ണ്ടാ​​യി​​രു​​ന്നു. പ​​ല സി​​നി​​മ​​ക​​ളി​​ലും ജ​​ഗ​​തി ശ്രീ​​കു​​മാ​​ർ നി​​റ​​ഞ്ഞാ​​ടു​​ക​​യും ചെ​​യ്തു. മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ പ​​ല​​പ്പോ​​ഴും നി​​റ​​യു​​ന്ന പ​​ത്മ​​രാ​​ജ​​ൻ സി​​നി​​മ​​ക​​ളു​​ടെ ഉ​​ള്ള​​റ​​ക​​ൾ​​ക്ക് പ്രാ​​ധാ​​ന്യം കൊ​​ടു​​ക്കു​ന്ന​തി​ലു​പ​രി ഉ​​ണ്ണി​​ത്താ​​ൻ സി​​നി​​മ​​ക​​ളെ ത​​ന്നെ കു​​റ​​ച്ച​ുകൂ​​ടി അ​ഭി​മു​ഖക​ർ​ത്താ​വ് പ​​ഠി​​ച്ചി​​രു​​ന്നെ​​ങ്കി​​ൽ ഏ​​റെ പ​​റ​​യാ​​നാ​​കു​​മാ​​യി​​രു​​ന്നു. കൂ​​ടു​​ത​​ൽ എ​​ഴു​​ത​​പ്പെ​​ടാ​​ത്ത ച​​ല​​ച്ചി​​ത്രജീ​​വി​​ത​​ങ്ങ​​ളെക്കു​​റി​​ച്ച് ഇ​​നി​​യു​​മേ​​റെ പ്ര​​സി​​ദ്ധീ​​ക​​രി​​ക്കാ​​ൻ ആ​​ഴ്ച​​പ്പ​​തി​​പ്പി​​നാ​​ക​​ട്ടെ എ​​ന്നാ​​ശം​​സി​​ക്കു​​ന്നു.

കെ.​​പി.​​ മു​​ഹ​​മ്മ​​ദ്‌ ഷെ​​രീ​​ഫ് കാ​​പ്പ്

ഇ​​ല്ലെ​​ങ്കി​​ൽ ചാ​​ന​​ലു​​ക​​ളെ ജ​​നം ഒ​​ഴി​​വാ​​ക്കും

മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് ല​​ക്കം 1263 ലെ '​​തു​​പ്പ​​ൽ കോ​​ളാ​​മ്പി​​ക​​ൾ' എ​​ന്ന ആ​​മു​​ഖ​​ക്കു​​റി​​പ്പ്‌ അ​​വ​​സ​​രോ​​ചി​​ത​​മാ​​യി. ചാ​​ന​​ൽ റേ​​റ്റി​​ങ് കൂ​​ട്ടാ​​ൻ വേ​​ണ്ടി​​യും അ​​നാ​​വ​​ശ്യ ബ​​ഹ​​ള​​ങ്ങ​​ൾ സൃ​​ഷ്ടി​​ക്കു​​ന്ന​​തി​​നാ​​യും ക​​ടു​​ത്ത വ​​ർ​ഗീ​​യവാ​​ദി​​ക​​ളാ​​യ പി.​​സി. ജോ​​ർ​​ജി​​നെ​​യും രാ​​ഹു​​ൽ ഈ​​ശ്വ​​റി​​നെ​​യും പോ​​ലെ​​യു​​ള്ള​​വ​​രെ ചാ​​ന​​ൽ സ്റ്റു​ഡി​യോ​യി​ൽ കൊ​ണ്ടു​വ​ന്ന് അ​​വ​​ർ വി​​ള​​മ്പു​​ന്ന വൃ​​ത്തി​​കേ​​ടു​​ക​​ൾ സാ​​മാ​​ന്യജ​​ന​​ങ്ങ​​ളു​​ടെ സ്വീ​​ക​​ര​​ണ മു​​റി​​യി​​ലേ​​ക്ക് വി​​സ​​ർ​​ജി​​ക്കു​​ന്ന​​വ​​ർ തി​​രു​​ത്തേ​​ണ്ട സ​​മ​​യം അ​​തി​​ക്ര​​മി​​ച്ചി​​രി​​ക്കു​​ന്നു എ​​ന്ന് പ​​റ​​യാ​​തെ വ​​യ്യ. ഒ​​രു നി​​ല​​വാ​​ര​​വു​​മി​​ല്ലാ​​ത്ത ഇ​​ത്ത​​രം ആ​​ളു​​ക​​ളു​​ടെ സം​​ഭാ​​ഷ​​ണ​​ങ്ങ​​ളു​​ടെ​​യും കോ​​മാ​​ളി​​ത്തം നി​​റ​​ഞ്ഞ ശ​​രീ​​രഭാ​​ഷ​​യു​​ടെ​​യും അ​​സ​​ഹ​​നീ​​യ​​തകൊ​​ണ്ട് മാ​​ത്രം ചാ​​ന​​ൽ മാ​​റ്റു​​ന്ന വ​​ലി​​യ വി​​ഭാ​​ഗം പ്രേ​​ക്ഷ​​ക​​രു​​ണ്ട് എ​​ന്ന കാ​​ര്യ​ം ചാ​​ന​​ലു​​ക​​ളി​​ലി​​രി​​ക്കു​​ന്ന​​വ​​ർ ഓ​​ർ​​ക്കേ​​ണ്ട​​താ​​ണ്. സ​​മൂ​​ഹ​​ത്തി​​ൽ എ​​ന്തെ​​ങ്കി​​ലും രീ​​തി​​യി​​ലു​​ള്ള സാ​​മൂ​​ഹിക പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളോ അ​​ല്ലെ​​ങ്കി​​ൽ ഏ​​തെ​​ങ്കി​​ലും രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളി​​ലോ മ​​തസം​​ഘ​​ട​​ന​​ക​​ളി​​ലോ സ്ഥാ​​നം വ​​ഹി​​ക്കാ​​ത്ത​​വ​​രോ ആ​​യ രാ​​ഹു​​ൽ ഈ​​ശ്വ​​റി​​നെ പോ​​ലെ​​യു​​ള്ള​​വ​​രെ ദി​​ലീ​​പ് അ​​നു​​കൂ​​ലി, സ്ത്രീ​​വി​​രോ​​ധി എ​​ന്നൊ​​ക്കെ ഓ​​മ​​ന​​​േപ്പ​​രു​​ക​​ൾ ന​​ൽ​​കി ചാ​​ന​​ലു​​ക​​ളി​​ലേ​​ക്ക് ആ​​ന​​യി​​ക്കു​​ന്ന​​വ​​ർ നാ​​ളെ ഗോ​​വി​​ന്ദ​​ച്ചാ​​മി അ​​നു​​കൂ​​ലി എ​​ന്നും കി​​ര​​ൺകു​​മാ​​ർ അ​​നു​​കൂ​​ലി എ​ന്നെ​ല്ലാം പ​​റ​​ഞ്ഞു പ​​ല​​രെ​​യും കൊ​​ണ്ടുവ​​ന്നേ​​ക്കാം. രാ​ഹു​ൽ ഈ​ശ്വ​റി​നെ​യും ശ്രീ​​ജി​​ത്ത്‌ പ​​ണി​​ക്ക​​രെ​യും പോ​ലു​ള്ള വ​​ർ​​ഗീ​​യവാ​​ദി​​ക​​ൾ​​ക്ക് ഇ​​ത്ര​​യും പോ​​പു​​ലാ​​രി​​റ്റി നേ​​ടി​​ക്കൊ​​ടു​​ത്ത​​തി​​ൽ ഇ​​ത്ത​​രം ചാ​​ന​​ലു​​ക​​ൾ​​ക്കും പ​​ങ്കു​​ണ്ട് എ​​ന്ന കാ​​ര്യം വി​​സ്മ​​രി​​ക്കാ​​നാ​​വി​​ല്ല. അ​​തു​​കൊ​​ണ്ട് സ​​മൂ​​ഹ​​ത്തി​​ന് ഒ​​രു പ്ര​​യോ​​ജ​​ന​​വു​​മി​​ല്ലാ​​ത്ത ഇ​​ത്ത​​രം ആ​​ളു​​ക​​ളെ ചാ​​ന​​ലു​​ക​​ൾ ഒ​​ഴി​​വാ​​ക്കി​​യേ തീ​​രൂ. അ​​ല്ലെ​​ങ്കി​​ൽ ഇ​​ത്ത​​രം ചാ​​ന​​ലു​​ക​​ൾ ഒ​​ഴി​​വാ​​ക്കു​​ക എ​​ന്ന നി​​ല​​പാ​​ടി​​ലേ​​ക്ക് സാ​​മാ​​ന്യ ജ​​ന​​ങ്ങ​​ളും മാ​​റേ​​ണ്ടിവ​​രും.

ന​​ജീ​​ബ് കാ​​ഞ്ഞി​​രോ​​ട്

സാ​​ധാ​​ര​​ണ​​ക്കാ​​ർ​​ക്ക് മ​​ന​​സ്സി​​ലാ​​യി​​ല്ലെ​​ങ്കി​​ൽ പി​​ന്നെ​​ന്തി​​നാ​​ണ് കോ​​ട​​തി​​ക​​ൾ?

മാ​​​ധ്യ​​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് ല​​ക്കം 1254ൽ ​​സു​​​ബൈ​​​ർ അ​​​രി​​​ക്കു​​​ളം എ​​ഴു​​തി​​യ 'കോ​​​ട​​​തി​​​ക​​​ൾ എ​​​ന്തി​​​നാ​​​ണ് മ​​​ല​​​യാ​​​ള​​​ത്തെ പേ​​​ടി​​​ക്കു​​​ന്ന​​​ത്' എ​​ന്ന ലേ​​ഖ​​നം വാ​​യി​​ച്ചു. അ​​നു​​ബ​​ന്ധ​​മാ​​യി ചി​​ല​​ കാ​​ര്യ​​ങ്ങ​​ൾ​​കൂ​​ടി പ​​റ​​യ​​ണ​​മെ​​ന്ന് ആ​​ഗ്ര​​ഹി​​ക്കു​​ന്നു. സ്വാ​​​ത​​​ന്ത്ര്യം പ്രാ​​​പി​​​ച്ച് ഒ​​​രു പ​​​ര​​​മാ​​​ധി​​​കാ​​​ര രാ​​​ഷ്ട്ര​​​മാ​​​യി​​​ട്ട് 70 വ​​​ർ​​​ഷം ക​​​ഴി​​​ഞ്ഞ ഒ​​​രു മ​​​ഹാ​​​രാ​​​ജ്യ​​​മാ​​​ണ് ഇ​​​ന്ത്യ. ഇ​​​ന്ത്യ​​​യി​​​ലെ ദു​​​ർ​​​ബ​​​ല​​​രും പ​​​ട്ടി​​​ണി​​​പ്പാ​​​വ​​​ങ്ങ​​​ളും ഭാ​​​ഷ​​​യു​​​ടെ പേ​​​രി​​​ൽ കോ​​​ട​​​തി വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ളും നി​​​യ​​​മ​​​ന​​​ട​​​പ​​​ടി​​​ക​​​ളും സ്വ​​​യ​​മേ ബോ​​​ധ്യംവ​​​രാ​​​തെ അ​​​ഴി​​​യെ​​​ണ്ണു​​​ന്ന കാ​​​ല​​​ഘ​​​ട്ട​​​ത്തി​​​ലാ​​​ണ് നാം. ​​​ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്റെ നെ​​​ടും​​​തൂ​​​ണാ​​​യ ജു​​​ഡീ​​​ഷ്യ​​​റി​​​യും ഗ്രാ​​​മീ​​​ണ ജ​​​ന​​​ങ്ങ​​​ളും ത​​​മ്മി​​​ൽ ബ​​​ഹു​​​ദൂ​​​ര​​​ത്തി​​​ലാ​​​ണെ​​​ന്ന​​​ർ​​​ഥം. കോ​​​ട​​​തി​​​ഭാ​​​ഷ ഇ​​​ന്ത്യ​​​ൻ ഭാ​​​ഷ​​​യി​​​ലാ​​​ക​​​ണ​​​മെ​​​ന്ന​​​തി​​​ന് ഇ​​​ന്ത്യ​​​ൻ ഭ​​​ര​​​ണ​​​ഘ​​​ട​​​ന​​​ത​​​ന്നെ പ​​​ഴു​​​തു​​​ക​​​ൾ വെ​​​ച്ചി​​​ട്ടു​​​ണ്ട്.​​ ഈ ​അ​​​ടു​​​ത്ത​​​കാ​​​ല​​​ത്ത് ര​​​ണ്ട് സു​​​പ്രീംകോ​​​ട​​​തി ചീ​​​ഫ് ജ​​​സ്റ്റി​​​സു​​​മാ​​​ർ ത​​​ന്നെ ഈ ​​​വി​​​ഷ​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ച് ചി​​​ല പ​​​രാ​​മർ​​​ശ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​ന്നു. ഇം​​​ഗ്ലീ​​​ഷ് ആ​​​ധി​​​പ​​​ത്യം​​​മൂ​​​ലം ഇ​​​ന്ത്യ​​​ൻ കോ​​​ട​​​തി​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്ത്യ​​​ൻ ഗ്രാ​​​മീ​​​ണജ​​​ന​​​ത ക​​​യ​​​റി​​​വ​​​രാ​​​ൻ മ​​​ടി​​​ക്കു​​​ന്നു എ​​​ന്ന ​ശ്ര​​ദ്ധേ​​യ നി​​രീ​​ക്ഷ​​ണ​​മാ​​യി​​രു​​ന്നു അ​​ത്. കൂ​​​ടാ​​​തെ നി​​​യ​​​മ​​​വി​​​ദ്യാ​​​ഭ്യാ​​​സം, പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​ക​​​ൾ, കോ​​​ട​​​തി വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ൾ എ​​​ന്നി​​​വ​​​ക​​​ളി​​​ലെ ഭാ​​​ഷാപ്ര​​​ശ്ന​​​ങ്ങ​​​ളും അ​​​വ​​​ർ ജ​​​ന​​​ത്തെ ഓ​​​ർ​​​മ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. സാ​​​ധാ​​​ര​​​ണ​​​ക്കാ​​​ര​​​നാ​​​യ ഒ​​​രു വ്യ​​​വ​​​ഹാ​​​രി​​​ക്ക് ഇ​​​രു​​​മ്പു​​​മ​​​റ​​​യാ​​​കു​​​ന്ന ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ മാ​​​റ്റി കോ​​​ട​​​തി ന​​​ട​​​പ​​​ടി​​​ക​​​ൾ ല​​​ളി​​​ത​​​വും സ​​​ജീ​​​വ​​​വു​​​മാ​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്ന് 1987ലെ ​​​ജ​​​സ്റ്റി​​​സ് ന​​​​രേ​​​ന്ദ്ര​​​ൻ ക​​​മീ​​​ഷ​​​ൻ വെ​​​ളി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. കൊ​​​ളോ​​​ണി​​​യ​​​ൽ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലൊ​​​ഴി​​​കെ മ​​​റ്റു ജ​​​നാ​​​ധി​​​പ​​​ത്യ രാ​​​ജ്യ​​​ങ്ങ​​​ളി​​​ലെ​​​ല്ലാം അ​​​വ​​​രു​​​ടെ മാ​​​തൃ​​​ഭാ​​​ഷ​​​യി​​​ലാ​​​ണ് കോ​​​ട​​​തി വ്യ​​​വ​​​ഹാ​​​ര​​​ങ്ങ​​​ൾ ന​​​ട​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ത്യ​​​യി​​​ലെ മൊ​​​ത്തം ജ​​​യി​​​ല​​​റ​​​ക​​​ളി​​​ലു​​​ള്ള​​​ത് 3,68,998 പേ​​​രാ​​​ണ്. ഇ​​​വ​​​രി​​​ൽ ബ​​​ഹു​​​ഭൂ​​​രി​​​പ​​​ക്ഷ​​​ത്തി​​​ന്റെ​​​യും വി​​​ദ്യ​​​ാഭ്യാ​​​സം പ​​​ര​​​മാ​​​വ​​​ധി എ​​​സ്.​​​എ​​​സ്.​​​എ​​​ൽ.​​​സി​​​യോ അ​​​തി​​​നു താ​​​ഴെ​​​യോ ആ​​​​​ണ് എ​​ന്നോ​​ർ​​ക്ക​​ണം. അ​​​വ​​​രെ സം​​​ബ​​​ന്ധി​​​ച്ച കു​​​റ്റ​​​വി​​​ചാ​​​ര​​​ണ​​​യും കോ​​​ട​​​തി വി​​​ധി​​​പ്പ​​​ക​​​ർ​​​പ്പും സ്വ​​​യം വാ​​​യി​​​ച്ച് ബോ​​​ധ്യം വ​​​ന്നി​​​ട്ട​​​ല്ല അ​​​വ​​​ർ അ​​​ഴി​​​ക​​​ളെ​​​ണ്ണു​​​ന്ന​​​ത്. ഭാ​​​ഷ​​​ത​​​ന്നെ​​​യാ​​​ണ് അ​​​തി​​​നും ത​​​ട​​​സ്സം.

ഇം​​​ഗ്ലീ​​​ഷ് ലോ​​​ക​​​ഭാ​​​ഷ​​​യാ​​​ണ്. മേ​​​ൽ​​​ക്കോ​​​യ്മ ഭാ​​​ഷ​​​യാ​​​ണ്. അ​​​ത് കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കെ​​​ല്ലാം ആ ​​​മ​​​നോ​​​ഗ​​​തി ഉ​​​ണ്ടാ​​​കു​​​ന്ന​​​തി​​​ൽ അ​​​ത്ഭു​​​ത​​​മി​​​ല്ല. പോ​​​രെ​​​ങ്കി​​​ൽ ​​​ബ്രി​​​ട്ടീ​​​ഷ് രാ​​​ജി​​​ന്റെ പി​​​ന്തു​​​ട​​​ർ​​​ച്ച​​​യാ​​​ണ​​​ല്ലോ നാം എ​​ല്ലാ മേ​​ഖ​​ല​​ക​​ളി​​ലും തു​​ട​​രു​​ന്ന​​ത്. ഭ​​​ര​​​ണ​​​നി​​​ർ​​​വ​​​ഹ​​​ണ​​​രം​​​ഗ​​​ത്ത് ബ്രി​​​ട്ടീ​​​ഷ് സ​​​​മ്പ്ര​​​ദാ​​​യം മാ​​​റ്റ​​​ണ​​​മെ​​​ന്ന് അ​​​ഭി​​​​പ്രാ​​​യ​​​മു​​​ണ്ടാ​​​യി എ​​​ങ്കി​​​ലും അ​​​ത് അ​​​തേ​​​പ​​​ടി തു​​​ട​​​രു​​​ക​​​യാ​​​ണു​​​ണ്ടാ​​​യ​​​ത്. ഏ​​​താ​​​യാ​​​ലും ഈ​ ​​​ലേ​​​ഖ​​​നം ന​​​മ്മു​​​ടെ വ​​​ക്കീ​​​ൽ​​​മാ​​​രും ജ​​​ഡ്ജി​​​മാ​​​രും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും എം.​​​എ​​​ൽ.​​​എ​​​മാ​​​രും എം.​​​പി​​​മാ​​​രു​​​മൊ​​​ക്കെ ഒ​​​ന്ന് വാ​​​യി​​​ക്കു​​​ന്ന​​​ത് ന​​​ന്ന്. ജ​​​ന​​​മാ​​​ണ് ന​​​മ്മു​​​ടെ പ്രധാന സ​​​മ്പ​​​ത്ത്. അ​​​വ​​​രോ​​​ട് നീ​​​തി​​​പൂ​​​ർ​​​വ​​​മാ​​​യ സ​​​മീ​​​പ​​​ന​​​മാ​​​ണ് വേ​​​ണ്ട​​​ത്.

വി.​​​കെ. ഹം​​​സ മരേ​​​ക്കാ​​​ട്

വൈ​​​ലോ​​​പ്പി​​​ള്ളി: ഒ​​​രു നെ​​​ഹ്റു​​​വി​​​യ​​​ൻ സോ​​​ഷ്യ​​​ലി​​​സ്റ്റ്

'ജ​​​ല​​​സേ​​​ച​​​ന​​​ത്തി​​​ന്റെ ക​​​വി​​​ത​​​ക​​​ൾ' എ​​ന്ന ത​​ല​​ക്കെ​​ട്ടി​​ൽ മാ​​​ധ്യ​​​മം ആ​​​ഴ്ച​​​പ്പ​​​തി​​​പ്പിൽ (ല​​​ക്കം: 1264)​​ വൈ​​​ലോ​​​പ്പി​​​ള്ളി ക​​​വി​​​ത​​​യെ​​​യും പ​​​രി​​​സ്ഥി​​​തി​​​യെ​​​യും മു​​​ൻ​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ട് വാ​​​സു​​​ദേ​​​വ​​​ൻ കു​​​പ്പാ​​​ട്ട് എ​​​ഴു​​​തി​​​യ ക​​​വി​​​താ​​​പ​​​ഠ​​​നം ന​​​​ന്നാ​​​യി. വാ​​​ർ​​​മു​​​ടി ചി​​​ക്കി സ്വ​​​പ്ന​​​​ലോ​​​ല​​​യാ​​​യി ച​​​രി​​​ക്കു​​​ന്ന കാ​​​ളി​​​ന്ദി ന​​​ദി​​​യെ മ​​​നു​​​ഷ്യോ​​​പ​​​കാ​​​ര​​​പ്ര​​​ദ​​​മാ​​​ക്കു​​​ന്നൊ​​​രു ആ​​​ശ​​​യ​​​മാ​​​ണീ ക​​​വി​​​ത​​​യി​​​ൽ. ഇ​​​തി​​​ന്റെ സാ​​​മൂ​​​ഹി​​​ക പ​​​ശ്ചാ​​​ത്ത​​​ലം ക​​​വി​​​ത​​​യു​​​ടെ സോ​​​ദ്ദേ​​​ശ്യ​​​പ​​​ര​​​ത​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടുകി​​​ട​​​ക്കു​​​ന്ന​​​താ​​​ണ്.

സ്വ​​​പ്ന​​​ലോ​​​ല​​​യാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ന്ന കാ​​​ളി​​​ന്ദി ന​​​ദി കാ​​​ൽ​​​പ​​​നി​​​ക ക​​​വി​​​ത​​​യു​​​ടെ പ്ര​​​തീ​​​ക​​​മാ​​​ണ്. വൈ​​​​ലോ​​​പ്പി​​​ള്ളി ഈ ​​​ക​​​വി​​​ത എ​​​ഴു​​​തു​​​ന്ന​​ത് സാ​​​ഹി​​​ത്യ​​​ത്തി​​ന്റെ സോ​​​ദ്ദേ​​​ശ്യ​​​പ​​​ര​​​ത​​​യെ സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ച​​​ർ​​​ച്ച​​​ക​​​ൾ സാ​​​ഹി​​​ത്യ​​​രം​​​ഗ​​​ത്ത് ഉ​​​യ​​​ർ​​​ന്നു​​​തു​​​ട​​​ങ്ങി​​​യ കാ​​​ല​​ത്താ​​ണ്.

പു​​​രോ​​​ഗ​​​മ​​​ന​​​ പ​​​രി​​​പ്രേ​​​ക്ഷ്യ​​​മു​​​ള്ള മ​​​ഹാ​​​ക​​​വി​​​യെ സം​​​ബ​​​ന്ധി​​​ച്ചി​​​ട​​​ത്തോ​​​ളം ഇ​​​തി​​​ന്റെ മി​​​ത്തി​​​ക്ക​​​ൽ വ​​​ശ​​​ത്തി​​​നൊ​​​രു പു​​​രോ​​​ഗ​​​മ​​​ന കാ​​​ഴ്ച​​​പ്പാ​​​ടേ​​​കേ​​​ണ്ട​​​തൊ​​​രു അ​​​നി​​​വാ​​​ര്യ​​​ത​​​യാ​​​യി​​​രു​​​ന്നു. ക​​​മ്യൂ​​​ണി​​​സ​​​ത്തി​​​ൽ ആകൃഷ്ടനായ ക​​​വി​​​യാ​​​യി​​​രു​​​ന്നി​​​ല്ല വൈ​​​ലോ​​​പ്പി​​​ള്ളി. അ​​​തി​​​ന്റെ കാ​​​ര​​​ണ​​​ങ്ങ​​​ൾ അ​​​തി​​​ലെ ഹിം​​​സാ​​​ത്മ​​​ക​​​ത- ആ​​​ശ​​​യ​​​പ​​​ര​​​മാ​​​യ ഫാ​​​ഷി​​​സം ഇ​​​തൊ​​​ന്നും ക​​​വി​​​ക്ക് അ​​​ഭി​​​കാ​​​മ്യ​​​മാ​​​യി​​​രു​​​ന്നി​​​ല്ല.

'കു​​​ടി​​​യൊ​​​ഴി​​​ക്ക​​​ൽ' എ​​​ന്ന ഖ​​​ണ്ഡ​​​കാ​​​വ്യ​​​ത്തി​​​ൽ​​​ ശ്രീ​​​ധ​​​ര​​​മേ​​​നോ​​​ൻ ഇ​​​ക്കാ​​​ര്യം സു​​​വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​താ​​​ണ്. വൈ​​​ലോ​​​പ്പി​​​ള്ളി​​​യു​​​​ടെ ഇ​​​ട​​​തു​​​പ​​​ക്ഷാ​​ശ​​​യം നെ​​​ഹ്റു​​​വി​​​യ​​​ൻ സോ​​​ഷ്യ​​​ലി​​​സ​​​ത്തി​​​ന്റേ​​​താ​​​ണ്, ജ​​​നാ​​​ധി​​​പ​​​ത്യ​​​ത്തി​​​ന്റേ​​​താ​​​ണ്. ഇ​​​ത്ര​​​യും എ​​​ഴു​​​താ​​​ൻ കാ​​​ര​​​ണം ഒ​​​രി​​​ട​​​തു​​​പ​​​ക്ഷ സ​​​ഹ​​​യാ​​​ത്രി​​​ക​​​ൻ എ​​​ന്ന നി​​​ല​​​​യി​​​ൽ വൈ​​​ലോ​​​പ്പി​​​ള്ളി​​​യെ ക​​​മ്യൂ​​​ണി​​​സ്റ്റ് ആ​​​ധി​​​പ​​​ത്യ​​​മു​​​ള്ള പു​​​രോ​​​ഗ​​​മ​​​ന​​​ക​​​ലാ സാ​​​ഹി​​​ത്യ​​​സം​​​ഘ​​​ത്തി​​​ന്റെ അ​​​ധ്യ​​​ക്ഷ​​​നാ​​​ക്കി​​​യ​​​താ​​​ണ്. സാ​​​ധാ​​​ര​​​ണ സി.​​​പി.​​​എ​​​ം അനുഭാവികളാണ് അ​​​തി​​​ന്റെ അ​​​ധ്യ​​ക്ഷ​​രാ​​യി വ​​​രാ​​റു​​ള്ള​​ത്. കു​​​ടി​​​യൊ​​​ഴി​​​പ്പി​​​ക്ക​​​ലി​​​ൽ സാ​​​മൂ​​​ഹി​​​ക വി​​​പ്ല​​​വം ഹിം​​​സാ​​​ത്മ​​​ക​​​മാ​​​യി​​​ത്തീ​​​രു​​​ന്ന​​​ത് ക​​​ണ്ട​​​പ്പോ​​​ൾ ക​​​വി പാ​​​ടി: ''വ​​​ഴി മ​​​റ്റൊ​​​രു വി​​​ധ​​​മാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ൽ'' എ​​​ന്ന്. എ​​​ങ്കി​​​ലും ക​​​വി ഇ​​​ട​​​തു​​​പ​​​ക്ഷ സ​​​ഹ​​​യാ​​​ത്രി​​​ക​​​നാ​​​യി​​​രു​​​ന്നു​​​വെ​​​ന്ന​​​തി​​​ൽ സ​​​ന്ദേ​​​ഹ​​​മി​​​ല്ല. അ​​​ത് ജ​​​നാ​​​ധി​​​പ​​​ത്യ മ​​​തേ​​​ത​​​ര​​​ത്വ സോ​​​ഷ്യ​​​ലി​​​സ​​​മാ​​​യി​​​രു​​​ന്നു. നെ​​​ഹ്റു​​​വി​​​യ​​​ൻ സോ​​​ഷ്യ​​​ലി​​​സം. ഇ​​​ന്ത്യ​​​യി​​​ൽ ആ​​​ദ്യ​​​മാ​​​യി അ​​​ണ​​​ക്കെ​​​ട്ട് കൊ​​​ണ്ടു​​​വ​​​ന്ന​​​ത് നെ​​​ഹ്റു​​​വാ​​​ണ്. ഭ​​​ക്രാ​​​നം​​​ഗ​​​ൽ അ​​​ണ​​​ക്കെ​​​ട്ട്. 'ജ​​​ല​​​സേ​​​ച​​​ന​​​'മെ​​​ന്ന ക​​​വി​​​ത എ​​​ഴു​​​തു​​​​മ്പോ​​​ൾ ഇ​​​തു​​​കൂ​​ടെ മ​​​ഹാ​​​ക​​​വി​​​യു​​​ടെ മ​​​ന​​​സ്സി​​​ലു​​​ണ്ടാ​​​യി​​​രി​​​ക്കാം.

കെ.​​​ടി. രാ​​​ധാ​​​കൃ​​​ഷ്ണ​​​ൻ, കൂ​​​ടാ​​​ളി

മു​​ടി​​ നീ​​ട്ടിവ​​ള​​ർ​​ത്തി​​യ ഹീ​​റോ

വി​​ല്ല​​ന്‍ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളി​​ലൂ​​ടെ മ​​ല​​യാ​​ള സി​​നി​​മ​​യി​​ല്‍ ക​​ട​​ന്നു​​വ​​ന്ന ന​​ട​​ന്‍ ബാ​​ബു ആ​​ന്‍റ​​ണി​​യു​​ടെ മു​​ഖ​​ചി​​ത്ര​​ത്തോ​​ടെ കൈ​​യി​​ല്‍ കി​​ട്ടി​​യ മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പ് താ​​ഴെ വെക്കാ​​ന്‍ കു​​റ​​ച്ചു സ​​മ​​യ​​മെ​​ടു​​ത്തു. മു​​ടി നീ​​ട്ടി​​വ​​ള​​ര്‍ത്തി​​യ ബാ​​ബു ആ​​ന്‍റ​​ണി 90ക​​ളി​​ലെ വ്യ​​ത്യ​​സ്തനാ​​യ വി​​ല്ല​​നാ​​യി​​രു​​ന്നു. 'പൊ​​ന്‍കു​​ന്ന​​ത്തു നി​​ന്നും ഇ​​താ ഒ​​രു യേ​​ശു​​ക്രി​​സ്തു' എ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ വാ​​ള്‍പോ​​സ്റ്റ്‌ ചൂ​​ണ്ടി​​ക്കാ​​ട്ടി ഞാ​​ന്‍ പ​​റ​​ഞ്ഞ​​ത് ഇ​​പ്പോ​​ഴും ഓ​​ര്‍ക്കു​​ന്നു. ക്രി​​ക്ക​​റ്റി​​ല്‍ മ​​ഹേ​​ന്ദ്ര​​സിങ് ധോ​​ണി​​യും സി​​നി​​മ​​യി​​ല്‍ ബാ​​ബു ആ​​ന്‍റ​​ണി​​യു​​മാ​​യി​​രു​​ന്നു മു​​ടി നീ​​ട്ടി വ​​ള​​ര്‍ത്തി​​യെ​​ത്തി ശ്ര​​ദ്ധേ​​യ​​രാ​​യ ഹീ​​റോ​​ക​​ള്‍.

വൈ​​ശാ​​ലി, സാ​​യാ​​ഹ്നം, അ​​പ​​രാ​​ഹ്നം, കോ​​ട്ട​​യം കു​​ഞ്ഞ​​ച്ച​​ന്‍, കാ​​സ​​ര്‍കോ​​ഡ്‌ കാ​​ദ​​ര്‍ ഭാ​​യ്, പൂ​​വി​​നു പു​​തി​​യ പൂ​​ന്തെ​​ന്ന​​ല്‍ എ​​ന്നി​​വ ബാ​​ബു ആ​​ന്‍റ​​ണി​​യു​​ടെ വി​​ല്ല​​ന്‍ വേ​​ഷംകൊ​​ണ്ട് ബോ​​ക്സ് ഓ​​ഫിസ് വി​​ജ​​യം നേ​​ടി​​യ ചി​​ത്ര​​ങ്ങ​​ളാ​​ണ്. ക​​രാ​​ട്ടേ​​യി​​ല്‍ 5th ഡാ​​ന്‍ ബ്ലാ​​ക്ക് ബെ​​ൽറ്റു​​ള്ള ഈ ​​ന​​ട​​ന്‍ ആ​​കാ​​രംകൊ​​ണ്ടും പാ​​ട​​വംകൊ​​ണ്ടും, വി​​ന​​യംകൊ​​ണ്ടും മ​​റ്റു​​ള്ള വി​​ല്ല​​ന്‍ ന​​ട​​ന്മാ​​രി​​ല്‍നി​​ന്നും വ്യ​​ത്യ​​സ്ത​​നാ​​യി അ​​റി​​യ​​പ്പെ​​ട്ടു. ഭ​​ര​​ത​​നും ഫാ​​സി​​ലു​​മാ​​ണ് അ​​ദ്ദേ​​ഹ​​ത്തെ കൈ​​പി​​ടി​​ച്ചു​​യ​​ര്‍ത്തി​​യ​​ത്.

ബാ​​ബു ആ​​ന്‍റ​​ണി​​യു​​മാ​​യി രൂ​​പേ​​ഷ് കു​​മാ​​ര്‍ ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖം 'ഹീ​​റോ പി​​ര​​മി​​ഡി​​ന്‍റെ മു​​ക​​ളി​​ലു​​ള്ള ക​​ല്ലു മാ​​ത്ര​​മാ​​ണ്; പ​​ക്ഷേ, ഇ​​പ്പോ​​ള്‍ അ​​ത​​ല്ല സി​​നി​​മ' എ​​ന്ന സം​​ഭാ​​ഷ​​ണം വാ​​യ​​ന​​യെ സ​​മ്പു​​ഷ്ട​​മാ​​ക്കു​​ന്നു. ഈ ​​ല​​ക്ക​​ത്തി​​ല്‍ തീ​​രാ​​ത്ത അ​​ഭി​​മു​​ഖ വി​​വ​​ര​​ണ​​ത്തി​​ന്‍റെ അ​​ടു​​ത്ത അ​​ധ്യാ​​യ​​ത്തി​​നാ​​യി ആ​​കാം​​ക്ഷ​​യോ​​ടെ കാ​​ത്തി​​രി​​ക്കു​​ന്നു.

സ​​ണ്ണി ജോ​​സ​​ഫ്‌, മാ​​ള

ച​ല​ച്ചി​ത്രലോ​ക​ത്തെ ച​ല​ന​മി​ല്ലാ​ത്ത ചി​ല ന​ട​പ്പുശീ​ല​ങ്ങ​ൾ

മ​ല​യാ​ള സി​നി​മ മ​റ​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ, മു​ഖ​ങ്ങ​ൾ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ വ​ന്ന സി​നി​മ വി​ചാ​ര​ങ്ങ​ൾ ച​ർ​ച്ച ചെ​യ്ത പ​തി​പ്പ് (ലക്കം: 1266) വാ​യി​ച്ച​പ്പോ​ൾ തോ​ന്നി​യ ചി​ല വി​ചി​ന്ത​ന​ങ്ങ​ളാ​ണ് ഈ ​കു​റി​പ്പി​നാ​ധാ​രം. ആ​സ്വാ​ദ​നശീ​ല​ങ്ങ​ളെ പു​ഷ്ക​ല​മാ​ക്കി നി​ർ​ത്തി​യ ഒ​രുപാ​ട് ക​ലാരൂ​പ​ങ്ങ​ളെ മ​ല​ർ​ത്തി​യ​ടി​ച്ചുകൊ​ണ്ട് കാ​ഴ്ച​യു​ടെ വി​സ്മ​യ​ങ്ങ​ൾ ഒ​രേസ​മ​യം ഒ​രുപാ​ട് മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​ർ​ന്നു ന​ൽ​കി വ​ള​രെ പെ​ട്ടെ​ന്നു ത​ന്നെ മ​നു​ഷ്യസ​മൂ​ഹ​ത്തി​ന്റെ വി​നോ​ദ ഭൂ​പ​ട​ത്തി​ൽ പ്ര​ഥ​മ സ്ഥാ​നം നേ​ടി​യ സി​നി​മ എ​ന്ന ക​ലാ​രൂ​പം വ​ലി​യ മു​ത​ൽമു​ട​ക്കു​ള്ള ഒ​രു സാം​സ്‌​കാ​രി​ക ഉ​ൽ​പ​ന്നം കൂ​ടി​യാ​ണ്. ഇ​ന്ന​ലെ​ക​ളി​ൽനി​ന്നും അ​മ്പേ വ്യ​ത്യ​സ്ത​മാ​യി അ​ര​ങ്ങ​ത്തും അ​ണി​യ​റ​യി​ലും അം​ഗ​ന​മാ​രു​ടെ സാ​ന്നി​ധ്യം കൂ​ടി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​ടി​സ്ഥാ​നപ​ര​മാ​യി പു​രു​ഷകേ​ന്ദ്രീ​കൃ​ത​മാ​യി ച​ലി​ച്ചുകൊ​ണ്ടി​രി​ക്കു​ന്ന ഒ​ന്നാ​ണ് മ​ല​യാ​ള ച​ല​ച്ചി​ത്ര ലോ​കം. സ​വ​ർ​ണ ക​ഥാ​പാ​ത്ര​മാ​യി അ​ഭി​ന​യി​ച്ച​തി​ന്റെ പേ​രി​ൽ വ​രേ​ണ്യവ​ർ​ഗം വേ​ട്ട​യാ​ടി​യ കീ​ഴ്ജാ​തി​ക്കാ​രി​യാ​യ ആ​ദ്യ നാ​യി​ക പി​.കെ. റോ​സി​യി​ൽനി​ന്നും തു​ട​ങ്ങു​ന്ന പീ​ഡ​നപ​ർ​വം ഒ​ളി​ഞ്ഞും തെ​ളി​ഞ്ഞും ഏ​റി​യും കു​റ​ഞ്ഞും ഇ​ന്നും തു​ട​രു​ന്നു എ​ന്ന​തുത​ന്നെ​യാ​ണ് വേ​ദ​നി​പ്പി​ക്കു​ന്ന യാ​ഥാ​ർ​ഥ്യം. മു​ൻകാ​ല​ത്തി​ൽനി​ന്നും വ്യ​തി​രി​ക്ത​മാ​യി പൊ​തുസ​മൂ​ഹ​വും മാ​ധ്യ​മ​ങ്ങ​ളും ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ ജാ​ഗ​രൂ​ക​മാ​യി ഇ​ട​പെ​ടു​ന്നു എ​ന്ന​താ​ണ് ഏ​ക ആ​ശ്വാ​സം.

ഇ​സ്മാ​യി​ൽ പ​തി​യാ​ര​ക്ക​ര

ഒ​രു കാ​ല​ഘ​ട്ട​ത്തെ ഓ​ർ​ത്തു​പോ​യി

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് (ല​ക്കം: 1266)ൽ ​ന​ട​ൻ ബാ​ബു ആ​ന്റ​ണി​യു​മാ​യി രൂ​പേ​ഷ് കു​മാ​ർ (ഹീ​റോ പി​ര​മി​ഡി​ന്റെ മു​ക​ളി​ലു​ള്ള ക​ല്ല് മാ​ത്ര​മാ​ണ് ), സു​രേ​ഷ് ഉ​ണ്ണി​ത്താ​നു​മാ​യി സ​ന്ദീ​പ് കെ.​ രാ​ജ് (സി​നി​മ​ക്കുവേ​ണ്ടി ജീ​വി​തം ഹോ​മി​ച്ചു; ജീ​വി​തം ത​ന്ന​ത് സീ​രി​യ​ലു​ക​ൾ), കൃ​ഷ്ണേ​ന്ദു ക​ലേ​ഷു​മാ​യി പി.​കെ.​ സു​രേ​ന്ദ്ര​ൻ (എ​ടു​ത്തുമു​റി​ച്ച രീ​തി​യി​ലു​ള്ള ആ​ഖ്യാ​ന​ങ്ങ​ൾ) എ​ന്നീ അ​ഭി​മു​ഖ​ങ്ങ​ൾ വാ​യി​ച്ചു.

ബാ​ബു ആ​ന്റ​ണി എ​ന്ന ന​ട​ന്റെ ചി​ത്ര​ങ്ങ​ൾ മ​ന​സ്സി​ൽ അ​ത്ര വ​ലി​യ​സ്വാ​ധീ​നം ചെ​ലു​ത്തി​യി​രു​ന്നി​ല്ല. പ​ക്ഷേ, പ​ല​രി​ലൂ​ടെ ആ ​ന​ട​നോ​ടു​ള്ള ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളോ​ടു​ള്ള ഇ​ഷ്ടം അ​റി​യാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. ഹൈ​സ്കൂ​ളി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ബാ​ബു ആ​ന്റ​ണി​യെ പോ​ലെ മു​ടി നീ​ട്ടിവ​ള​ർ​ത്തു​ന്ന​ത് ഒ​രു ട്രെ​ൻഡ് ത​ന്നെ​യാ​യി​രു​ന്നു. ആ ​കാ​ല​ത്ത് യു​വ​ത​യു​ടെ ഹ​ര​മാ​യി​രു​ന്നു ​അ​ദ്ദേ​ഹം. ആ ​കാ​ല​ത്തൊ​രി​ക്ക​ൽ കാ​ളി​കാ​വ് അ​ങ്ങാ​ടി​യി​ലേ​ക്ക് ഒ​രാ​വ​ശ്യ​ത്തി​നാ​യി പോ​യ​പ്പോ​ൾ പ്ര​തീ​ക്ഷി​ക്കാ​തെ​യു​ള്ള ട്രാ​ഫി​ക്. കു​​റ​ച്ച് ദൂ​രെ​യാ​യി നി​ർ​ത്തി​യ ബ​സി​ൽനി​ന്നും ഇ​റ​ങ്ങി എ​ന്താ​ണ് സം​ഭ​വ​മെ​ന്ന് ഒ​രാ​ളോ​ട് അ​ന്വേ​ഷി​ച്ചു. 'ച​ന്ത' എ​ന്ന സി​നി​മ​യി​ൽ ഒ​രു ചെ​റു​വേ​ഷം ചെ​യ്ത ക​രു​വാ​ര​ക്കു​ണ്ട് സ്വ​ദേ​ശി​യെ കാ​ണാ​നു​ള്ള തി​ര​ക്കാ​യി​രു​ന്നു​വ​ത്രെ അ​ത്!. ബാ​ബു ആ​ന്റ​ണി​ക്കൊ​പ്പം അ​ഭി​ന​യി​ച്ച ന​ട​ൻ എ​ന്ന​തു​കൊ​ണ്ടുകൂ​ടി​യാ​ണ് ആ​ളു​ക​ൾ കൂ​ടി​യ​ത്.

ഭ​ര​ത​ൻ ചി​ത്ര​മാ​യ ചി​ല​മ്പി​ലൂ​ടെ അ​ര​ങ്ങേ​റി​യ ബാ​ബു ആ​ന്റ​ണി പൂ​വി​നു പു​തി​യ പൂ​​െന്ത​ന്ന​ൽ, ദൗ​ത്യം, മാ​ഫി​യ, കാ​ർ​ണി​വ​ൽ, നാ​ടോ​ടി, മൂ​ന്നാം​മു​റ, വൈ​ശാ​ലി, ക​ഴ​കം, കു​റ്റ​പ​ത്രം, കൂ​ടി​ക്കാ​ഴ്ച, അ​ന്ത​ർ​ജ്ജ​നം തു​ട​ങ്ങി​യ നി​ര​വ​ധി സി​നി​മ​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യി. ഹി​ന്ദി​യി​ലും ത​മി​ഴി​ലും തെ​ലു​ങ്കി​ലും ക​ന്ന​ട​യി​ലു​മെ​ല്ലാം ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന വേ​ഷ​ങ്ങ​ൾ ചെ​യ്തു.

നാ​യ​ക​നാ​യി ചു​വ​ടു​മാ​റി​യശേ​ഷം ഇ​റ​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലേ​റെ​യും ഹി​റ്റു​ക​ളാ​യി​രു​ന്നു. ഉ​പ്പു​ക​ണ്ടം ബ്ര​ദേ​ഴ്സ്, ദാ​ദ, ഭ​ര​ണ​കൂ​ടം, ക​ട​ൽ, രാ​ജ​ധാ​നി, നെ​പ്പോ​ളി​യ​ൻ, ബോ​ക്സ​ർ, അ​റേ​ബ്യ തു​ട​ങ്ങി​യ നി​ര​വ​ധി ബാ​ബു ആ​ന്റ​ണി ട്രേ​ഡ്മാ​ർ​ക്ക് ചി​ത്ര​ങ്ങ​ൾ പ്രേ​ക്ഷ​ക​ർ കൈ​നീ​ട്ടി സ്വീ​ക​രി​ച്ചു.

ക​ണ്ടുമ​ടു​ത്ത ആ​ക്ഷ​ൻ രം​ഗ​ങ്ങ​ളി​ൽനി​ന്നു വ്യ​ത്യ​സ്ത​മാ​യ ച​ടു​ല​മാ​യ മെ​ഴ് വ​ഴ​ക്കംകൊ​ണ്ട് തിയ​റ്റ​റു​ക​ളെ ഇ​ള​ക്കിമ​റി​ക്കാ​ൻ അ​ദ്ദേ​ഹ​ത്തി​നാ​യി. ആ ​യു​ഗം പൊ​ടു​ന്ന​നെ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു. താ​ര​മാ​യി നി​ല​കൊ​ണ്ട സ​മ​യ​ത്തു​ള്ള പി​ൻ​മാ​റ്റം പെ​​െട്ട​ന്നാ​ർ​ക്കും ഉ​ൾ​ക്കൊ​ള്ളാ​നാ​യി​ല്ലെ​ങ്കി​ലും പ​തി​യെ പ്രേ​ക്ഷ​ക​ർ പു​തി​യ അ​ഭി​രു​ചി​ക​ളി​ലേ​ക്ക് മാ​റി. അ​ങ്ങ​നെ പെ​ട്ടെ​ന്ന് വിസ്മൃ​തി​യി​ലേ​ക്ക് ത​ള്ള​​െപ്പ​ടേ​ണ്ട​യാ​ള​ല്ല അ​ദ്ദേ​ഹ​മെ​ന്ന് മാ​ധ്യ​മം ഈ ​സം​ഭാ​ഷ​ണ​ത്തി​ലൂ​ടെ ഓ​ർ​മ​പ്പെ​ടു​ത്തു​ന്നു.

ഫൈ​സ​ൽ ടി.​പി

ക്രി​ക്ക​റ്റി​നെ പാ​ടെ അ​വ​ഗ​ണി​ക്ക​രു​ത്

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പ് മു​ട​ങ്ങാ​തെ വാ​യി​ക്കാ​റു​ണ്ട്. സി​നി​മ​യും സ്​​പോ​ർ​ട്സും ഇ​ഷ്ട​വി​ഷ​യ​ങ്ങ​ളാ​യ എ​നി​ക്ക് ആ ​വി​ഷ​യ​ങ്ങ​ളി​ലു​ള്ള ലേ​ഖ​ന​ങ്ങ​ളും പ​ഠ​ന​ങ്ങ​ളും അ​ഭി​മു​ഖ​ങ്ങ​ളു​മെ​ല്ലാം വാ​യി​ക്കു​ന്ന​ത് ഏ​റെ ഇ​ഷ്ട​മാ​ണ്. സി​നി​മ മേ​ഖ​ല​യി​ലെ നി​ര​വ​ധി ലേ​ഖ​ന​ങ്ങ​ളും അ​ഭി​മു​ഖ​ങ്ങ​ളും മാ​ധ്യ​മം നി​ര​ന്ത​ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്കാ​റു​ണ്ട്. ഒ​രു​പ​ക്ഷേ മ​ല​യാ​ള സാം​സ്കാ​രി​ക വാ​രി​ക​ക​ളി​ൽ മു​ൻ​പ​ന്തി​യി​ൽ എ​ന്നു​ത​ന്നെ പ​റ​യാം. ന​ട​ൻ​മാ​ർ​ക്ക് പു​റ​മെ സം​വി​ധാ​യ​ക​ർ, തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ, കാ​മ​റ​മാ​ൻ​മാ​ർ, സം​ഗീ​ത​ജ്ഞ​ർ, ഗാ​യ​ക​ർ എ​ന്നി​വ​രെ​ല്ലാം മാ​ധ്യ​മ​ത്തി​ന്റെ താ​ളു​ക​ളെ വ​ർ​ണാ​ഭ​മാ​ക്കി​യി​ട്ടു​ണ്ട്.

സി​നി​​മ​യോ​ള​മി​ല്ലെ​ങ്കി​ലും സ്​​പോ​ർ​ട്സ് സം​ബ​ന്ധി​യാ​യ ലേ​ഖ​ന​ങ്ങ​ളും മാ​ധ്യ​മ​ത്തി​ൽ ധാരാളം വാ​യി​ച്ചി​ട്ടു​ണ്ട്. സ​നി​ൽ പി. തോ​മ​സ് എ​ഴു​തി​യ കാ​യി​ക​യാ​ത്ര​ക​ൾ അ​ടു​ത്തി​ടെ സ​മാ​പി​ച്ച​തേ​യു​ള്ളൂ. അ​ത്‍ല​റ്റി​ക്സ്, ഫു​ട്ബാ​ൾ, ബാ​ഡ്മി​ന്റ​ൺ, കാ​യി​ക​മേ​ള​ക​ൾ എ​ന്നി​വ​യെ​ല്ലാം വി​വി​ധ​ങ്ങ​ളാ​യ രൂ​പ​ങ്ങ​ളി​ൽ താളുകളിൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്.

പ​ക്ഷേ, ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും ജ​ന​പ്രി​യ കാ​യി​കവി​നോ​ദ​മാ​യ ക്രി​ക്ക​റ്റി​നെ ന​ന്നാ​യി ത​ഴ​യു​ന്ന​താ​യി കാ​ണു​ന്നു. ക്രി​ക്ക​റ്റി​നെ​തി​രെ​യു​ള്ള പ്ര​ധാ​ന​വി​മ​ർ​ശ​ന​ങ്ങ​ളി​ലൊ​ന്ന് അ​തി​ലെ ക​ച്ച​വ​ട​വും സ​മ​യദൈ​ർ​ഘ്യ​വു​മാ​ണ​ല്ലോ? എ​ന്നാ​ൽ, നി​ല​വി​ൽ ഫു​ട്ബാ​ൾ അ​ട​ക്ക​മു​ള്ള കാ​യി​ക ഇ​ന​ങ്ങ​ളെ​ല്ലാം തീ​ർ​ത്തും ക​ച്ച​വ​ടകേ​ന്ദ്രീ​കൃ​ത​മാ​യി​ത്ത​ന്നെ​യാ​ണ് ന​ട​ക്കു​ന്ന​ത്. ട്വ​ന്റി20 അ​ട​ക്ക​മു​ള്ള​വ​യു​ടെ വ​ര​വോ​ടെ സ​മ​യ​ദൈ​ർ​ഘ്യ​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ക്ഷേ​പ​ത്തി​നും പ​രി​ഹാ​ര​മാ​യി.

ആഴ്ചപ്പതിപ്പിന്റെ ആ​ദ്യ​ല​ക്കം മു​ത​ൽത​ന്നെ ക്രി​ക്ക​റ്റി​നെ​ക്കു​റി​ച്ച് വി​വി​ധ വ​ശ​ങ്ങ​ളി​ലു​ള്ള ലേ​ഖ​ന​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ചി​രു​ന്നു. ശ്ര​ദ്ധേ​യ സം​ഭ​വ​വി​കാ​സ​ങ്ങ​ളെ​യും ക​ളി​ക​ളി​​ലെ ച​ല​ന​ത്തെ​യും രാ​ഷ്ട്രീ​യ​ത്തെ​യും വി​വാ​ദത്തെ​യു​മെ​ല്ലാം താ​ളു​ക​ൾ അടയാളപ്പെടുത്തി​യി​രു​ന്നു. എ​ന്നാ​ൽ, ക​ഴി​ഞ്ഞ ഏ​താ​നും വ​ർ​ഷ​ങ്ങ​ളി​ലാ​യി ആ ​ക​ളി​യി​ലു​ണ്ടാ​കു​ന്ന, അ​ത​​ല്ലെ​ങ്കി​ൽ അ​നു​ബ​ന്ധ​മാ​യി ഉ​ണ്ടാ​കു​ന്ന 'ഭൂ​ക​മ്പ​ങ്ങ​ളെ​പ്പോ​ലും' അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നി​ല്ല. ഗു​ണ​പ​ര​മാ​യ​തല്ലെ​ങ്കി​ൽ വി​മ​ർ​ശ​നാ​ത്മ​ക​മാ​യെ​ങ്കി​ലും ഉ​ൾ​പ്പെ​ടു​ത്താ​​മ​ല്ലോ? എ​ന്താ​യാ​ലും അ​വ​ഗ​ണി​ക്കു​ന്ന​ത് ന​ന്ന​ല്ല. വരും ലക്കങ്ങളിൽ ക്രിക്കറ്റ് വിശേഷങ്ങൾകൂടി ഉൾപ്പെടുത്തുമെന്ന് പ്രതീക്ഷിക്കുന്നു.

​അ​ജ്മ​ൽ ഇ​ബ്രാ​ഹീം ക​ണ്ണൂ​ർ

Show More expand_more
News Summary - madhyamam weekly letters