Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

ഇ​​ത് ​​ഒടു​​ക്ക​​മ​​ല്ല​, തു​​ട​​ക്ക​​മാ​​ണ്

സ്ത്രീ​​ക​​ളു​​ടെ സ്വ​​പ്ന​​ങ്ങ​​ൾ​​ക്ക് സ​​മ​​യപ​​രി​​ധി നി​​ശ്ച​​യി​​ക്കു​​ന്ന​​ത് ആ​​രാ​​ണെ​​ന്ന ചോ​​ദ്യ​​മു​​യ​​ർ​​ത്തി​​യ സി​​നി​​മ​​യും നാ​​യി​​ക​​യും സ​​മൂ​​ഹ​​ത്തി​​ൽ വ​​ലി​​യ ത​​രം​​ഗം സൃ​​ഷ്ടി​​ച്ചി​​ട്ട് കാ​​ല​​മ​​ധി​​ക​​മാ​​യി​​ല്ല. മു​​പ്പ​​തു വ​​യ​​സ്സു ക​​ഴി​​ഞ്ഞ് നൃ​​ത്തം പ​​ഠി​​ക്കു​​ന്ന കു​​ടും​​ബി​​നി​​യെ പു​​ച്ഛം ക​​ല​​ർ​​ന്ന ആ​​ശ്ച​​ര്യ​​ത്തോ​​ടെ വീ​​ക്ഷി​​ച്ചി​​രു​​ന്ന കാ​​ലം ക​​ഴി​​ഞ്ഞു. പൊ​​തുനി​​ര​​ത്തി​​ൽ ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ വ​​ണ്ടി​​യോ​​ടി​​ച്ചു പോ​​കു​​ന്ന പെ​​ണ്ണു​​ങ്ങ​​ൾ സാ​​ധാ​​ര​​ണ​​ കാ​​ഴ്ച​​യാ​​വു​​ന്നു.

പി​​താ​​വ്, ഭ​​ർ​​ത്താ​​വ്, മ​​ക​​ൻ എ​​ന്നി​​വ​​ർ നി​​ശ്ച​​യി​​ച്ച പ​​രി​​ധി​​ക്കു​​ള്ളി​​ൽ കു​​ടും​​ബം എ​​ന്ന വ്യ​​വ​​സ്ഥി​​തി​​യെ ചു​​റ്റി​​ക്കൊ​​ണ്ടി​​രു​​ന്ന ഉ​​പ​​ഗ്ര​​ഹ​​പ​​ദ​​വി​​യെ ത​​ക​​ർ​​ത്തുകൊ​​ണ്ട് ത​​ന്റെ സ്വ​​കാ​​ര്യ സ​​ന്തോ​​ഷ​​ങ്ങ​​ളെ ആ​​സ്വ​​ദി​​ക്കാ​​ൻ അ​​വ​​ൾ​​ക്ക് ധൈ​​ര്യം ല​​ഭി​​ച്ച​​ത് വി​​വ​​ര സാ​​ങ്കേ​​തി​​ക വി​​നി​​മ​​യ​​രം​​ഗ​​ത്തു​​ണ്ടാ​​യ വി​​പ്ല​​വ​​ക​​ര​​മാ​​യ മു​​ന്നേ​​റ്റ​​ത്തി​​ലൂ​​ടെ​​യാ​​ണ്.

ത​​ന്റെ സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ വാ​​ഴ്‌​​വി​​നെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്ന സൈ​​ബ​​റി​​ടം ന​​ൽ​​കു​​ന്ന അ​​പ​​രി​​മേ​​യ​​മാ​​യ സ്വാ​​ത​​ന്ത്ര്യം അ​​വ​​ളു​​ടെ ജീ​​വി​​ത​​ത്തെ മാ​​ത്ര​​മ​​ല്ല പൊ​​തുബോ​​ധ​​ത്തെ ത​​ന്നെ മാ​​റ്റിമ​​റി​​ച്ചു. സാ​​ഹി​​ത്യ​​ത്തി​​ലും സി​​നി​​മ​​യി​​ലും ആ ​​മാ​​റ്റം ഏ​​റെ പ്ര​​ക​​ട​​മാ​​യി. കോ​​വി​​ഡി​​ന്റെ വ​​ര​​വോ​​ടെ ജീ​​വി​​തം ത​​ന്നെ വി​​ര​​ൽ​​ത്തു​​മ്പി​​ലെ ഒ​​രു ക്ലി​​ക്കി​​ലേ​​ക്ക് ചു​​രു​​ങ്ങു​​ക​​യും ചെ​​യ്തു.

ഫേ​സ്ബു​​ക്കി​​നും വാ​​ട്സ്ആപ്പി​​നും ട്വി​​റ്ററി​​നു​​മൊ​​ക്കെ ശേ​​ഷം കോ​​വി​​ഡ് കാ​​ല​​ത്ത് ഞാ​​ൻ ഏ​​റെ ശ്ര​​ദ്ധി​​ച്ച ഒ​​രു ആ​​പ്പാ​​ണ് ക്ല​​ബ്ഹൗ​​സ്. ന​​മു​​ക്കി​​ഷ്ട​​പ്പെ​​ട്ട സ​​ർ​​ഗാ​​ത്മ​​ക​​മാ​​യ​​തും അ​​ല്ലാ​​ത്ത​​തു​​മാ​​യ വി​​ഷ​​യ​​ങ്ങ​​ളെ​​ക്കു​​റി​​ച്ച് സ​​മാ​​ന മ​​ന​​സ്ക​​രാ​​യ​​വ​​രോ​​ടൊ​​ത്തു വി​​ശാ​​ല​​മാ​​യി സം​​സാ​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന ഒ​​രി​​ടം.

അ​​ത്ത​​രം ഒ​​രി​​ടം, റി​​ട്ട​​യ​​ർ​​ചെ​​യ്തു വീ​​ട്ടി​​ൽ പേ​​ര​​ക്കു​​ഞ്ഞി​​നെ​​യും ക​​ളി​​പ്പി​​ച്ചുകൊ​​ണ്ട് അ​​തു മാ​​ത്ര​​മാ​​ണ് ത​​ന്റെ ലോ​​ക​​മെ​​ന്ന് ക​​രു​​തി ജീ​​വി​​ക്കു​​ന്ന ഒ​​രു മ​​ധ്യവ​​ർ​​ഗ വീ​​ട്ട​​മ്മ​​യു​​ടെ ജീ​​വി​​ത​​ത്തി​​ലും ചി​​ന്ത​​ക​​ളി​​ലും ഉ​​ണ്ടാ​​ക്കു​​ന്ന വി​​പ്ല​​വ​​ക​​ര​​മാ​​യ വ​​ഴി​​ത്തി​​രി​​വി​​നെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ക​​യാ​​ണ് പ്രി​​യ സു​​നി​​ലി​​ന്റെ 'റെ​​വ​​ലൂഷ​​ന​​റി ഇ​​റ' എ​​ന്ന ക​​ഥ ( മാ​​ധ്യ​​മം ക​​ഥാപ​​തി​​പ്പ് ).

പ​​ദ്മി​​നി പ​​ദ്മ​​നാ​​ഭ​​ൻ എ​​ന്ന റി​​ട്ട​​​േയ​​ഡ് കോ​​ളജ് അ​​ധ്യാ​​പി​​ക​​യു​​ടെ ജീ​​വി​​ത​​ത്തെ​​യും ചി​​ന്ത​​ക​​ളെ​​യും 'പോ​​യ​​ട്രി ല​​വേ​​ഴ്സ്' എ​​ന്ന ക്ല​​ബ്‌ ഹൗ​​സ് കൂ​​ട്ടാ​​യ്മ​​യി​​ലെ ക​​രോ​​ളി​​ൻ എ​​മ്മ ഫ്ര​​ഡ്‌​​ഡി എ​​ന്ന വി​​ദേ​​ശി സു​​ഹൃ​​ത്ത് സ്വാ​​ധീ​​നി​​ക്കു​​ന്നു.

സ്വ​​ന്ത​​മെ​​ന്ന് ക​​രു​​തു​​ന്ന ജീ​​വി​​തം എ​​ത്ര​​മാ​​ത്രം ത​​ന്റേ​​താ​​യി​​രു​​ന്നു​​വെ​​ന്ന് അ​​വ​​ൾ തി​​രി​​ച്ച​​റി​​യാ​​ൻ തു​​ട​​ങ്ങു​​ന്നി​​ട​​ത്തു ക​​ഥ അ​​വ​​സാ​​നി​​ക്കു​​ന്നു​​വെ​​ങ്കി​​ലും അ​​വ​​ളു​​ടെ ജീ​​വി​​തം തു​​ട​​ങ്ങു​​ന്ന​​ത് അ​​വി​​ടെനി​​ന്നു​​മാ​​ണ്.

സം​​സ്കാ​​ര​​സ​​മ്പ​​ന്ന​​മെ​​ന്ന് താ​​ൻ ക​​രു​​തു​​ന്ന​​തെ​​ല്ലാം എ​​ത്രമാ​​ത്രം പൊ​​ള്ള​​യാ​​യി​​രു​​ന്നു​​വെ​​ന്നും സ്നേ​​ഹ​​ബ​​ന്ധ​​ങ്ങ​​ൾ​​ക്കും പ്ര​​ണ​​യ​​ത്തി​​നും പു​​തി​​യ ത​​ല​​മു​​റ ക​​ൽപി​​ക്കു​​ന്ന മാ​​നം എ​​ന്തെ​​ന്ന് ഉ​​ൾ​​ക്കൊ​​ള്ളാ​​നും ക​​ഴി​​യു​​ന്നി​​ട​​ത്തു പ​​ദ്മി​​നി ത​​ന്റെ ജീ​​വി​​തം അ​​ഴി​​ച്ചുപ​​ണി​​യു​​ന്നു. മി​​ടു​​ക്കി​​യും സ്നേ​​ഹസ​​മ്പ​​ന്ന​​യു​​മാ​​യ മ​​രു​​മ​​ക​​ളു​​ടെ പ്ര​​ണ​​യ​​സ്‌​​ഥൈ​​ര്യ​​ത്തെ അം​​ഗീ​​ക​​രി​​ക്കാ​​ൻ ക​​ഴി​​യു​​ന്ന​​തോ​​ടൊ​​പ്പം സ്വ​​ന്തം സ്വ​​പ്ന​​ങ്ങ​​ളി​​ലേ​​ക്കും സ​​ന്തോ​​ഷ​​ങ്ങ​​ളി​​ലേ​​ക്കും ചി​​റ​​കുവി​​രി​​ക്കാ​​നും അ​​വ​​ൾ​​ക്കു ക​​ഴി​​യു​​ന്നു. കു​​ടും​​ബ​​ത്തി​​നു പിറ​​കെ എ​​ല്ലാ​​ം ഉപേ​​ക്ഷി​​ച്ചു ക​​റ​​ങ്ങു​​ക​​യ​​ല്ല ത​​ന്റെ സ​​ന്തോ​​ഷ​​ങ്ങ​​ളി​​ലേ​​ക്ക് കു​​ടും​​ബ​​ത്തെ ന​​യി​​ക്കു​​ക​​യാ​​ണ് വേ​​ണ്ട​​തെ​​ന്നു മ​​ന​​സ്സി​​ലാ​​ക്കാ​​ൻ അ​​വ​​ൾ​​ക്ക് പു​​തി​​യ സു​​ഹൃ​​ദ്ബ​​ന്ധം സ​​ഹാ​​യ​​ക​​മാ​​കു​​ന്നു.​​ മ​​റ്റാ​​രോ​​ടും പ​​ങ്കു​​വെക്കാ​​ത്ത ന​​ഷ്ടപ്ര​​ണ​​യ​​ത്തെ​​യും മ​​റ്റു സ്വ​​കാ​​ര്യ സ​​ങ്ക​​ട​​ങ്ങ​​ളെ​​യും പ​​ങ്കു​​വെ​​ക്കാ​​ൻ​​ മാ​​ത്ര​​മ​​ല്ല ക​​രോ​​ളി​​ൻ എ​​ന്ന സു​​ഹൃ​​ത്ത്. അ​​തുവ​​രെ ഏ​​തോ ഒ​​രു തീ​​ര​​ത്ത് ന​​ങ്കൂ​​ര​​മി​​ട്ടി​​രു​​ന്ന ത​​ന്റെ ജീ​​വി​​ത​​ത്തെ ത​​ന്റെ നി​​ഗൂ​​ഢ മോ​​ഹ​​ങ്ങ​​ളി​​ലേ​​ക്ക് ഒ​​ഴു​​ക്കിവി​​ടാ​​ൻ പ്രേ​​ര​​ണ​​യും പ്ര​​ചോ​​ദ​​ന​​വു​​മാകു​​ന്നു അവർ.

വി​​ശ്വവി​​ശാ​​ല​​മാ​​യ സൈ​​ബ​​റി​​ടം ര​​ണ്ടു ഭൂ​​ഖ​​ണ്ഡ​​ങ്ങ​​ളെ വി​​ര​​ൽ​​ത്തു​​മ്പി​​ലേ​​ക്ക് ചു​​രു​​ക്കു​​മ്പോ​​ൾ ന​​ട​​ക്കു​​ന്ന സാം​​സ്‌​​കാ​​രി​​ക വി​​നി​​മ​​യ​​ത്തെ ക​​ഥ കൃ​​ത്യ​​മാ​​യി അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​ന്നു​​ണ്ട്.

എ​​ന്ത് വാ​​യി​​ച്ചാ​​ലും എ​​വി​​ടെ​​യെ​​ങ്കി​​ലും അ​​ത് കു​​റി​​ച്ചി​​ടു​​ന്ന ശീ​​ലം എ​​നി​​ക്കു​​ണ്ടാ​​യി​​രു​​ന്നു. ഫേ​​സ്ബു​​ക്ക് എ​​ന്ന ആ​​പ്പി​​ലൂ​​ടെ എ​​ന്റെ കു​​റി​​പ്പു​​ക​​ൾ വെ​​ർ​​ച്വ​​ൽ ലോ​​ക​​ത്തി​​ലേ​​ക്ക് വി​​നി​​മ​​യം ചെ​​യ്യ​​പ്പെ​​ടു​​ക​​യും ഞാ​​ന​​റി​​യാ​​ത്ത, എ​​ന്നെ​​യ​​റി​​യാ​​ത്ത ഒ​​രുകൂ​​ട്ടം അ​​ത് വാ​​യി​​ക്കു​​ക​​യും അ​​തുവ​​ഴി ആ​​ത്മബ​​ന്ധ​​ങ്ങ​​ൾ ഉ​​രു​​വ​​പ്പെ​​ടു​​കയും ചെയ്യു​​ന്നത് പ​​ത്തു വ​​ർ​​ഷ​​ങ്ങ​​ൾ​​ക്ക​​പ്പു​​റം എ​​നി​​ക്ക് ചി​​ന്തി​​ക്കാ​​ൻപോ​​ലും സാ​​ധി​​ക്കു​​മാ​​യി​​രു​​ന്നി​​ല്ല.

കു​​ടും​​ബം, ജോ​​ലി എ​​ന്ന​​തി​​ന​​പ്പു​​റം പെ​​ണ്ണു​​ങ്ങ​​ൾ​​ക്ക് സ്വ​​ന്ത​​മാ​​യി ഒ​​രി​​ട​​മു​​ണ്ടെ​​ന്നു​​ള്ള തി​​രി​​ച്ച​​റി​​വും സ്വ​​യം ആ​​വി​​ഷ്ക​​രി​​ക്കാ​​ൻ ക​​രു​​ത്തും പ​​ക​​ർ​​ന്ന സൈ​​ബ​​റി​​ട​​ങ്ങ​​ളെ ത​​ന്റെ ക​​ഥ​​യി​​ലൂ​​ടെ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്താ​​ൻ ക​​ഥാ​​കാ​​രി​​ക്ക് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട്.

സി​ജി വി.​എ​സ്, ഇ​രി​ങ്ങാ​ല​ക്കു​ട

ധ്വ​​നി​​സാ​​ന്ദ്ര​​ത​

ത​​മി​​ഴ​​ക​​ത്തെ പ്ര​​ശ​​സ്ത എ​​ഴു​​ത്തു​​കാ​​രി​​ല്‍ ഒ​​രാ​​ളാ​​യ സ. ​​വി​​ജ​​യല​​ക്ഷ്മി​​യു​​ടെ 'യ​​വ​​നാ' എ​​ന്ന ക​​ഥ ആ​​ഖ്യാ​​ന​​ഭം​​ഗി​​യാ​​ല്‍ ആ​​സ്വാ​​ദ​​കഹൃ​​ദ​​യ​​ങ്ങ​​ളെ മ​​ഥി​​പ്പി​​ക്കു​​ന്നു –മാ​​ധ്യ​​മം ല​​ക്കം 1280. പ​​ത്തു വ​​യ​​സ്സു​​ള്ള യ​​വ​​നാ എ​​ന്ന കു​​ട്ടി​​യു​​ടെ മ​​ര​​ണം എ​​ത്ര വൈ​​കാ​​രി​​ക​​ത​​യോ​​ടെ​​യാ​​ണ് ക​​ഥാ​​കാ​​രി കോ​​റി​​യി​​ട്ടി​​രി​​ക്കു​​ന്ന​​തെ​​ന്നോ? ക​​ഥ​​യു​​ടെ ആ​​ത്മാ​​വൊ​​ട്ടുംത​​ന്നെ ചോ​​ര്‍ന്നു​​പോ​​കാ​​തെ പി.​​എ​​സ്‌. മ​​നോ​​ജ്‌​​കു​​മാ​​ര്‍ അ​​ത് മൊ​​ഴി​​മാ​​റ്റം ചെ​​യ്തി​​രി​​ക്കു​​ന്നു. ന​​ല്ല കൈ​​യൊ​​തു​​ക്ക​​ത്തോ​​ടെ, ധ്വ​​നി​​സാ​​ന്ദ്ര​​ത​​യോ​​ടെ ക​​ഥ​​ക്ക് ജീ​​വ​​ൻ ന​​ൽകാന്‍ ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട് ക​​ഥാ​​കാ​​രി​​ക്ക്. സ്നേ​​ഹം പ്ര​​ക​​ടി​​പ്പി​​ക്കാന്‍ എ​​ഴു​​ത്ത​​ല്ലാ​​തെ മ​​റ്റൊ​​ന്നും എ​​നി​​ക്ക​​റി​​യി​​ല്ലെ​​ന്നു പ​​റ​​ഞ്ഞു​​ത​​രുക​​യാ​​ണ് ഈ ​​ക​​ഥാ​​കൃ​​ത്ത്. ഇ​​ത്ത​​രം ക​​ഥ​​ക​​ള്‍ മാ​​ധ്യ​​മം ആ​​ഴ്ച​​പ്പ​​തി​​പ്പി​​ന്‍റെ താ​​ളു​​ക​​ളെ വ​​ർണാ​​ഭ​​മാ​​ക്കു​​ന്നു.

സ​​ണ്ണി ജോ​​സ​​ഫ്‌, മാ​​ള

ചി​റ​കൊ​ടി​ഞ്ഞ സ്വ​പ്ന​ങ്ങ​ൾ

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തിെ​ന്റ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യാ​ൽ ഉണ്ടാവു​ന്ന പ്ര​ത്യാ​ഘാ​ത​ങ്ങ​ളെക്കു​റി​ച്ച് ചി​ന്തി​ക്കു​ക യാ​യി​രു​ന്നു. അ​പ്പോ​ഴാ​ണ് ആഴ്ചപ്പതിപ്പിന്റെ 1279ാം ല​ക്കം ക​ണ്ണി​ൽപെ​ടു​ന്ന​ത്. ഈ ​പ​ദ്ധ​തി​യോ​ട് ക​ടു​ത്ത പ്ര​തി​ഷേധം ​ഉ​ന്ന​യി​ക്കു​ന്ന ഏ​റെ ആ​നു​കാ​ലി​ക​മാ​യ ഒ​രു പ​തി​പ്പാ​യി ഇ​തി​നെ ഞാ​ൻ ക​രു​തു​ന്നു. ക​ട​ലും ക​ര​യും ജീ​വിത​വും തി​രി​കെ ന​ൽ​കു​ക എ​ന്ന കാ​ലോ​ചി​ത​മാ​യ തു​ട​ക്ക​വും മോ​ഷ്ടി​ക്ക​പ്പെ​ട്ട തീ​ര​ങ്ങ​ൾ​ക്ക് പ​റ​യാ​നു​ള്ള​ത് എ​ന്ന കെ.​എ. ഷാ​ജി​യു​ടെ ലേ​ഖ​ന​വും ഈ ​പ​തി​പ്പിന്റെ പ്ര​സ​ക്തി വ​ർ​ധി​പ്പി​ക്കു​ന്നു. എ​രി​യു​ന്ന ജീ​വ​നു​ക​ളു​ടെ നികൃ​ഷ്ട​മാ​യ നൊ​മ്പ​രം വി​ര​ൽ ചൂ​ണ്ടി കാ​ണി​ക്കു​ന്ന ഈ ​വ​രി​ക​ൾ ഏ​റെ വാ​യി​ക്ക​പ്പെ​ടേ​ണ്ട​താ​ണ്. ഖേ​ദ​ക​ര​മെ​ന്ന് പ ​റ​യ​ട്ടേ, ഒ​രു പ്ര​ദേ​ശ​ത്തെ ഒ​രു ല​ക്ഷ​ത്തോ​ളം മ​നു​ഷ്യ​രു​ടെ ജീ​വ​ൻ ക​ട​ലെ​ടു​ക്കു​ന്ന ഭ​ര​ണ​കൂ​ട​ത്തിന്റെയും കോ​ർ​പറേ​റ്റ് മു​ത​ലാ​ളി​മാ​രു​ടെ​യും ഈ ​ആ​പ​ൽ​ക്ക​ര​മാ​യ പ​ദ്ധ​തി​ക്കൊ​പ്പം നി​ല​കൊ​ള്ളു​ക​യാ​ണ് മൂ​ന്ന് പ്ര​ധാ​ന മു​ന്ന​ണി​കളും. ​വി​ക​സ​നം വൈ​രു​ധ്യാ​ധിഷ്ഠിത​മാ​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾകൊണ്ട് ഉണ്ടാകുന്ന ആ​ഘാ​ത​ങ്ങ​ളെ കു​റ​ിച്ച് കൂ​ടു​ത​ൽ പ​ഠ​നം ന​ട​ത്താ​ൻ ഈ ​ല​ക്കം കാ​ര​ണ​മാ​വ​ട്ടെ...

ജ​സി​ൽ, മ​ണ്ണാ​ർ​ക്കാ​ട്

Show More expand_more
News Summary - madhyamam weekly letter