Begin typing your search above and press return to search.
proflie-avatar
Login

മ​ല​യാ​ളി​ക​ൾ​ക്ക് കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ളോ​ട് വിരക്തിയുണ്ടോ?

മ​ല​യാ​ളി​ക​ൾ​ക്ക് കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ളോ​ട് വിരക്തിയുണ്ടോ?
cancel

ല​ക്കം 1264ൽ ​ഡോ. ​സി​​ബു മോ​​ട​​യി​​ലും ആ​​ൽ​​വി​​ൻ അ​​ല​​ക്​​സാ​ണ്ട​റും ചേ​ർ​ന്നെ​ഴു​തി​യ '(അ)​​സാ​​മാ​​ന്യ​​ത​​യു​​ടെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​വും ദ​​ർ​​ശ​​ന​​വും സി.​​ബി.​​ഐ സി​​നി​​മ​​ക​​ളി​​ൽ' എ​ന്ന ലേ​ഖ​ന​ത്തോ​ട് അ​നു​ബ​ന്ധ​മാ​യി ഒ​രു കാ​ര്യം കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ളോ​ട് താ​ൽ​പ​ര്യ​ക്കു​റ​വു​ണ്ടോ? അ​ല്ലെ​ങ്കി​ൽ മ​ല​യാ​ളം ഗു​ണ​നി​ല​വാ​ര​മു​ള്ള കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ടോ? യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ള്ള​ട​ക്ക​ത്തി​ലും പ്ര​മേ​യ വൈ​വി​ധ്യ​ങ്ങ​ളി​ലും...

Your Subscription Supports Independent Journalism

View Plans


​ക്കം 1264ൽ ​ഡോ. ​സി​​ബു മോ​​ട​​യി​​ലും ആ​​ൽ​​വി​​ൻ അ​​ല​​ക്​​സാ​ണ്ട​റും ചേ​ർ​ന്നെ​ഴു​തി​യ '(അ)​​സാ​​മാ​​ന്യ​​ത​​യു​​ടെ പ്ര​​ത്യ​​യ​​ശാ​​സ്ത്ര​​വും ദ​​ർ​​ശ​​ന​​വും സി.​​ബി.​​ഐ സി​​നി​​മ​​ക​​ളി​​ൽ' എ​ന്ന ലേ​ഖ​ന​ത്തോ​ട് അ​നു​ബ​ന്ധ​മാ​യി ഒ​രു കാ​ര്യം കൂ​ട്ടി​ച്ചേ​ർ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. യ​ഥാ​ർ​ഥ​ത്തി​ൽ മ​ല​യാ​ളി​ക​ൾ​ക്ക് കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ളോ​ട് താ​ൽ​പ​ര്യ​ക്കു​റ​വു​ണ്ടോ? അ​ല്ലെ​ങ്കി​ൽ മ​ല​യാ​ളം ഗു​ണ​നി​ല​വാ​ര​മു​ള്ള കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു​ണ്ടോ? യ​ഥാ​ർ​ഥ​ത്തി​ൽ ഉ​ള്ള​ട​ക്ക​ത്തി​ലും പ്ര​മേ​യ വൈ​വി​ധ്യ​ങ്ങ​ളി​ലും ഇ​ന്ത്യ​ൻ സി​നി​മ​യി​ലെ സ​മ്പ​ന്ന ശാ​ഖ​യാ​യ മ​ല​യാ​ളം കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​കളു​ടെ കാ​ര്യ​ത്തി​ൽ അ​ൽ​പം പി​ന്നി​ലാ​ണെ​ന്ന് പ​റ​യേ​ണ്ടി​വ​രും. മ​ല​യാ​ള​ത്തി​ലെ എ​ണ്ണംപ​റ​ഞ്ഞ കു​റ്റാ​​ന്വേ​ഷ​ണ സി​നി​മ​ക​ളു​ടെ എ​ണ്ണം എ​ടു​ത്താ​ൽ വി​ര​ലി​ലെ​ണ്ണാ​നേ ഉ​ണ്ടാ​കൂ. എൺപതുക​ളി​ൽ കെ.​ജി. ജോ​ർ​ജ്, പ​ത്മ​രാ​ജ​ൻ, കെ. ​മ​ധു, വി.​കെ. പ​വി​​ത്ര​ൻ അ​ട​ക്ക​മു​ള്ള സം​വി​ധാ​യ​ക​ർ ​കു​റ്റാ​ന്വേ​ഷ​ണ സി​നി​മ വി​ഭാ​ഗ​ത്തി​ലേ​ക്ക് ക​ന​പ്പെ​ട്ട സം​ഭാ​വ​ന​ക​ൾ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ടു​ത്തി​ടെ ജി​ത്തു​ ജോ​സ​ഫ്, റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് അ​ട​ക്ക​മു​ള്ള​വ​ർ ന​ൽ​കി​യ സം​ഭാ​വ​ന​യും വി​ല​കു​റ​ച്ചു​കാ​ണു​ന്നി​ല്ല. ഒ.​ടി.​ടി​യു​ടെ വ​ര​വോ​ടെ കൂ​ടു​ത​ൽ ത്രി​ല്ല​ർ സ്വ​ഭാ​വ​ത്തി​ലു​ള്ള ചി​ത്ര​ങ്ങ​ൾ അ​ധി​ക​രി​ക്കു​ന്നു​ണ്ട്. കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ളു​ടെ ഉ​ള്ള​ട​ക്ക​വും അ​നു​ഭ​വ​വും പ്രാ​ദേ​ശി​ക വ്യ​തി​യാ​ന​ങ്ങ​ളി​​ല്ലാ​തെ ഏ​വ​ർ​ക്കും അ​നു​ഭ​വി​ക്കാ​നാ​കും എ​ന്ന​താ​ണ് ഇ​തി​ന് കാ​ര​ണം. ലോ​ക ച​ല​ച്ചി​ത്ര​മേ​ള​ക​ളി​ലും അ​ക്കാ​ദ​മി അ​വാ​ർ​ഡു​ക​ളി​ലു​മെ​ല്ലാം കു​​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ളെ വ​ലി​യ പ്ര​ാധാ​ന്യ​ത്തോ​ടെ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ഇ​ന്ത്യ​യി​ലും വി​ശി​ഷ്യാ കേ​ര​ള​ത്തി​ലും അ​ത്ത​രം പ​രി​ഗ​ണ​ന​യു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. ഏ​താ​ണ്ടെ​ല്ലാ മ​ല​യാ​ളി​ക​ളും വാ​യ​ന തു​ട​ങ്ങി​യ​ത് ഡി​റ്റ​ക്ടി​വ്, ക്രൈം ​സാ​ഹി​ത്യ​ങ്ങ​ൾ വാ​യി​ച്ചു​കൊ​ണ്ടാ​​ണെ​ങ്കി​ലും അ​ത് എ​ഴു​തു​ന്ന​വ​രെ എ​ന്നും പു​റ​മ്പോ​ക്കി​ൽ പ്ര​തി​ഷ്ഠി​ക്കു​ന്ന​താ​യി​രു​ന്നു രീ​തി. സി​നി​മ​യി​ൽ അ​ത് സം​ഭ​വി​ച്ചു​കൂ​ടാ. കാ​ണി​ക​ളെ പി​ടി​ച്ചി​രു​ത്തു​ന്ന കു​റ്റാ​ന്വേ​ഷ​ണ സി​നി​മ​ക​ൾ ഇ​വി​ടെ​യു​ണ്ടാ​ക​ട്ടെ.

യ​ദു​കൃ​ഷ്ണ, പാ​ല​ക്കാ​ട്

പേ​ടി മാ​റ​ണ​മെ​ങ്കി​ൽ കോ​ട​തി​ക​ൾ മ​ല​യാ​ളം പ​റ​യ​ണം

ല​ക്കം 1264ൽ ​സു​ബൈ​ർ അ​രി​ക്കു​ള​ത്തി​ന്റെ 'കോ​ട​തി​ക​ൾ എ​ന്തി​നാ​ണ് മ​ല​യാ​ള​ത്തെ പേ​ടി​ക്കു​ന്ന​ത്?' എ​ന്ന ലേ​ഖ​നം സാ​ധാ​ര​ണ​ക്കാ​രു​ടെ ഭാ​ഷ സം​സാ​രി​ക്കാ​ത്ത കോ​ട​തി സം​വി​ധാ​നം നി​ല​നി​ൽ​ക്കു​ന്നി​ട​ത്ത് ജ​നാ​ധി​പ​ത്യം പൂ​ർ​ണ​മാ​കി​ല്ലെ​ന്ന തി​രി​ച്ച​റി​വു ന​ൽ​കി. കൊ​ളോ​ണി​യ​ൽ ആ​ധി​പ​ത്യ​ത്തി​നു മു​മ്പു​ള്ള നി​യ​മ​വ്യ​വ​സ്ഥ, ബ്രി​ട്ടീ​ഷ് കൊ​ളോ​ണി​യ​ലി​സ്റ്റ് കാ​ല​ത്തെ നീ​തി, മ​ല​ബാ​ർ-​തി​രു​വി​താം​കൂ​ർ-​കൊ​ച്ചി പ്ര​ദേ​ശ​ങ്ങ​ളി​ലെ സാ​മൂ​ഹിക മാ​റ്റം എ​ന്നി​വ അ​വ​ലോ​ക​നം ചെ​യ്ത് കോ​ട​തി ഭാ​ഷ​ക​ൾ പ്ര​ാ​ദേ​ശി​ക ഭാ​ഷ​യി​ലാ​യി​രി​ക്ക​ണ​മെ​ന്ന ഭ​ര​ണ​ഘ​ട​ന സാ​ധു​ത​യും ​ഗ​വേ​ഷ​ക ബു​ദ്ധി​യോ​ടെ ലേ​ഖ​ക​ൻ അ​വ​ത​രി​പ്പി​ക്കു​ന്നു.

കോ​ട​തി​യി​ലെ ഭാ​ഷാ​മാ​റ്റ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും, മാ​റ്റം സം​ഭ​വി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഭാ​ഷാ​മാ​റ്റ ശ്ര​മ​ങ്ങ​ളു​ടെ ച​രി​ത്രം ലേ​ഖ​ന​ത്തി​ൽ വി​ശ​ദ​മാ​ക്കു​ന്ന​ത് പ്ര​​ത്യേ​ക പ​രാ​മ​ർ​ശ​മ​ർ​ഹി​ക്കു​ന്നു. ഇം​ഗ്ലീ​ഷി​ലെ നി​യ​മ പ​ദാ​വ​ലി​ക​ൾ​ക്ക​നു​യോ​ജ്യ​മാ​യ മ​ല​യാ​ള പ​ദ​ങ്ങ​ൾ ഇ​ല്ലെ​ന്നു​ള്ള​തു​ൾ​പ്പെ​ടെ​യു​ള്ള എ​തി​ർ​വാ​ദ​ങ്ങ​ൾ ബാ​ലി​ശ​മെ​ന്നേ പ​റ​യാ​നാ​കൂ. ശാ​സ്ത്രവി​ഷ​യ​ങ്ങ​ൾപോ​ലും മാ​തൃ​ഭാ​ഷ​യി​ൽ പ​ഠി​ക്കാ​മെ​ന്നും പ​ഠി​പ്പി​ക്കാ​മെ​ന്നു​മി​രി​ക്കെ, ആ ​മേ​ഖ​ല​യി​ൽ മാ​തൃ​ഭാ​ഷ​യി​ൽ പു​തി​യ പ​ദ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ചു​കൊ​ണ്ടി​രി​ക്കെ​യാ​ണ് നി​യ​മമേ​ഖ​ല​യി​ൽ മാ​ത്രം ഈ ​കാ​ര്യ​ത്തി​ൽ വേ​ണ്ട​ത്ര ശ്ര​ദ്ധ പ​തി​യാ​തെ പോ​കു​ന്ന​ത്. ​''വേ​ണ​മെ​ങ്കി​ൽ ച​ക്ക വേ​രി​ലും കാ​യ്ക്കും'' എ​ന്ന സാ​മാ​ന്യ ത​ത്ത്വമേ ഇ​വി​ടെ പ​റ​യാ​നു​ള്ളൂ.

കോ​ട​തി​ക​ളി​ലെ ഭാ​ഷ മ​ല​യാ​ള​മാ​ക്കു​ന്ന​തു സം​ബ​ന്ധി​ച്ച് കാ​ലാ​കാ​ല​ങ്ങ​ളാ​യി ഉ​ണ്ടാ​യി​ട്ടു​ള്ള ക​മീ​ഷ​നു​ക​ളും, മ​ന്ത്രി​ത​ല ഉ​ന്ന​ത സ​മി​തി​ക​ളു​മെ​ല്ലാം വെ​ള്ള​ത്തി​ൽ വ​ര​ച്ച വ​ര​പോ​ലെ ആ​യി​രി​ക്കെ, ഇ​നി അ​തൊ​ക്കെ അ​യ​വി​റ​ക്കി​യി​ട്ട് കാ​ര്യ​മു​ണ്ടെ​ന്ന് തോ​ന്നു​ന്നി​ല്ല. ഉ​ത്ത​ര​വാ​ദി​ത്തബോ​ധ​മു​ള്ള, ആ​ർ​ജ​വ​മു​ള്ള ഒ​രു ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​കാ​ര്യം ചെ​യ്യാ​വു​ന്ന വി​ഷ​യ​മേ​യു​ള്ളൂ, കോ​ട​തി​ക​ളു​ടെ ഭാ​ഷ. സാ​ധാ​ര​ണ​ക്കാ​ർ​ക്കും കോ​ട​തി വ്യ​വ​ഹാ​ര​ങ്ങ​ൾ മ​ന​സ്സി​ലാ​ക്കാ​ൻ അ​തു വേ​ണ്ടി​വ​രും എ​ന്ന​തു മാ​ത്ര​മ​ല്ല, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കോ​ട​തി എ​ന്നു കേ​ൾ​ക്കു​മ്പോ​ഴു​ള്ള ഭ​യ​പ്പാ​ട് ഒ​രു വ​ലി​യ പ​രി​ധി​വ​രെ​യെ​ങ്കി​ലും മാ​റാ​നും ഇ​ത്ത​ര​ത്തി​ലു​ള്ള ഭാ​ഷാ​മാ​റ്റം സ​ഹാ​യ​ക​മാ​കും.

ന​വ​കേ​ര​ളം ച​ർ​ച്ച​ചെ​യ്യേ​ണ്ട ഒ​രു പ്ര​ധാ​ന വി​ഷ​യം ഉ​യ​ർ​ത്തി​ക്കാ​ട്ടി ക​വ​ർ സ്റ്റോ​റി അ​വ​ത​രി​പ്പി​ച്ച മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നും ലേ​ഖ​ക​ൻ സു​ബൈ​ർ അ​രിക്കു​ള​ത്തി​നും ഹൃ​ദ​യ​ത്തി​ന്റെ ഭാ​ഷ​യി​ൽ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

ദി​ലീ​പ് വി. ​മു​ഹ​മ്മ​ദ്, കാ​ലാ​മ്പൂ​ര്

കോ​ട​തി​യു​ടെ ഭാ​ഷ; സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം

കോ​ട​തി​ക​ളി​ൽ മ​ല​യാ​ള ഭാ​ഷ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് അ​ർ​ഥ​ശ​ങ്ക​ക്ക് ഇ​ട​യി​ല്ലാ​തെ എ​ഴു​തി​യ സു​ബൈ​ർ അ​രി​ക്കു​ള​ത്തി​ന്റെ മാ​തൃ​ഭാ​ഷാ പ്ര​ണ​യം പ്ര​ശം​സ​നീ​യംത​ന്നെ! (ല​ക്കം 1264.) മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ സ​മീ​പ​കാ​ല​ത്ത് വാ​യി​ച്ച ഒ​രു ഉ​ജ്വ​ല എ​ഴു​ത്താ​ണ് സു​ബൈ​റി​ന്റേ​ത്. കേ​ര​ള​ത്തി​ൽ കോ​ട​തി​ക​ൾ സ്ഥാ​പി​ക്ക​പ്പെ​ടു​ന്ന പ​ശ്ചാ​ത്ത​ല​വും വ​ർ​ഷ​വും വാ​യി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ലൂ​ടെ പു​തി​യ അ​റി​വാ​ണ് എ​ന്നെ​പ്പോ​ലു​ള്ള​വ​ർ​ക്ക് ല​ഭി​ച്ച​ത്. സു​ബൈ​റി​ന്റെ വി​ജ്ഞാ​ന​പ്ര​ദ​മാ​യ ലേ​ഖ​നം ജ​ഡ്ജി​മാ​രും അ​ഭി​ഭാ​ഷ​ക​രും ഹൃ​ദി​സ്ഥ​മാ​ക്കേ​ണ്ട​താ​ണ്.

നീ​തി​തേ​ടി കോ​ട​തി​യി​ൽ എ​ത്തു​ന്ന​വ​ർ​ക്ക് വ​ക്കീ​ലു​മാ​ർ ത​ങ്ങ​ൾ​ക്കു​വേ​ണ്ടി വാ​ദി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് അ​റി​യാ​ൻ ക​ഴി​യാ​ത്ത ദു​ര​വ​സ്ഥ അ​പ​ല​പ​നീ​യ​മാ​ണ്. മാ​തൃ​ഭാ​ഷ കോ​ട​തി​ക​ളി​ൽ ഉ​പ​യോ​ഗി​ച്ച് നി​യ​മ​ന​ട​പ​ടി​ക​ൾ സു​താ​ര്യ​മാ​ക്കേ​ണ്ട കാ​ലം അ​തി​ക്ര​മി​ച്ചി​രി​ക്കു​ന്നു. കോ​ട​തി​യി​ലാ​യാ​ലും സ​മൂ​ഹ​ത്തി​ന്റെ ഏ​ത് മേ​ഖ​ല​യി​ലാ​യാ​ലും പൊ​തു​ജ​ന​ത്തി​ന് മ​ന​സ്സി​ലാ​കു​ന്ന ഭാ​ഷ ഉ​പ​യോ​ഗി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യം. കേ​ര​ള​ത്തി​ലെ കോ​ട​തി​ക​ളി​ൽ കേ​സു​മാ​യി എ​ത്തു​ന്ന തൊ​ണ്ണൂ​റു ശ​ത​മാ​ന​വും മ​ല​യാ​ളി​ക​ളാ​ണ്. അ​തി​നാ​ൽ കോ​ട​തി ന​ട​പ​ടി​ക​ൾ മ​ല​യാ​ള​ത്തി​ലാ​ക്കാ​നു​ള്ള മാ​ർ​ഗ​നി​ർ​ദേ​ശം സ​ർ​ക്കാ​റി​ൽ​നി​ന്ന് ഉ​ട​ന​ടി ഉ​ണ്ടാ​കേ​ണ്ട​താ​ണ്.

ഫാ. ​ഡാ​ർ​ലി എ​ട​പ്പ​ങ്ങാ​ട്ടി​ൽ

ശ​ര​ത് കൃ​ഷ്ണ​യു​ടെ ക​ഥ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ്

മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​ൽ (ല​ക്കം: 1264) ശ​ര​ത് കൃ​ഷ്ണ എ​ഴു​തി​യ 'ക​ഠാ​ര​ക്കാ​റ്റി​ലെ ചോ​രമ​ണം' വാ​യി​ച്ചു. സി​നി​മാ മേ​ഖ​ല പ​ശ്ചാ​ത്ത​ല​മാ​ക്കി ന​മ്മു​ടെ ഭാ​ഷ​യി​ലു​ണ്ടാ​യ മി​ക​ച്ച ക​ഥ​ക​ളി​ലൊ​ന്നാ​ണി​ത്. മ​ല​യാ​ള സാ​ഹി​ത്യ​ത്തി​ലെ വൈ​രു​ധ്യ​ങ്ങ​ൾ തി​ര​യു​ന്നൊ​രു സാ​ഹി​ത്യപ​ഠി​താ​വി​നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നൊ​രു വ​സ്തു​ത​യു​ണ്ട്.

ന​മ്മു​ടെ ല​ബ്ധപ്ര​തി​ഷ്ഠ​രാ​യ എ​ല്ലാ എ​ഴു​ത്തു​കാ​രു​ടെ​യും കൃ​തി​ക​ൾ ഇ​വി​ടെ ച​ല​ച്ചി​ത്ര​ങ്ങ​ളാ​യി​ട്ടു​ണ്ട്. സി​നി​മ നി​ർ​മി​ക്കാ​നാ​യി ത​ങ്ങ​ളു​ടെ ക​ഥ​യോ നോ​വ​ലോ ന​ൽ​കു​ക മാ​ത്ര​മ​ല്ല അ​വ​ർ ചെ​യ്ത​ത്. പ​ല​രും തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രു​ന്നു. സി​നി​മാമേ​ഖ​ല​യു​മാ​യി അ​വ​രി​ൽ പ​ല​രും അ​ങ്ങ​നെ പ​രി​ചി​ത​രാ​ണ്.

എ​ന്നി​ട്ടും ക​ഥ​യോ നോ​വ​ലോ എ​ഴു​തി​യ​പ്പോ​ൾ ച​ല​ച്ചി​ത്ര​മേ​ഖ​ല​യെ അ​വ​ര​ധി​കംപേ​രും പ​ശ്ചാ​ത്ത​ല​മാ​ക്കി​യി​ല്ല!

എം.​ടി, പ​ത്മ​രാ​ജ​ൻ, സി.​ രാ​ധാ​കൃ​ഷ്ണ​ൻ, സി.​വി.​ ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി എ​ത്ര​യോ അ​തി​കാ​യർ ഉ​ണ്ടാ​യി​ട്ടും! ഇ​ങ്ങേ അ​റ്റ​ത്ത് സ​ന്തോ​ഷ് ഏച്ചി​ക്കാ​ന​വും ഉ​ണ്ണി ആ​റും കെ.​ആ​ർ. മീ​ര​യും ഹ​രീ​ഷും വി​നോ​യ് തോ​മ​സും വ​രെ അ​സം​ഖ്യം പേ​ർ. പ​ക്ഷേ, കേ​ശ​വ​ദേ​വി​ന്റെ ന​ടി പോ​ലെ ചു​രു​ക്കം ചി​ല കൃ​തി​ക​ൾ മാ​ത്ര​മാ​ണ് സി​നി​മ പ​ശ്ചാ​ത്ത​ല​മാ​യി ന​മു​ക്ക് കി​ട്ടി​യ ര​ച​ന​ക​ൾ.

അ​സാ​ധാ​ര​ണ ജീ​വി​ത സാ​ഹ​ച​ര്യ​ങ്ങ​ളി​ലൂ​ടെ ക​ട​ന്നുപോ​കു​ന്ന​വ​രാ​ണ് ച​ല​ച്ചി​ത്രരം​ഗ​ത്തു​ള്ള​വ​രൊ​ന്ന​ട​ങ്കം.

എ​ന്നി​ട്ടു​മെ​ന്തോ, ആ ​മേ​ഖ​ല പ​രി​ച​യ​മു​ള്ള എ​ഴു​ത്തു​കാ​ർപോ​ലും ക​ഥ​ക​ൾ​ക്കും നോ​വ​ലി​നും അ​വ പ​ശ്ചാ​ത്ത​ല​മാ​ക്കി​യേ​യി​ല്ല. ശ്ര​ദ്ധേ​യ​മാ​യ ഒ​രു കൃ​തി​യും ച​ല​ച്ചി​ത്ര പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​യാ​ള​ത്തി​ലു​ണ്ടെ​ന്ന് പ​റ​യാ​നാ​കി​ല്ല. ന​ല്ല ആ​ത്മ​ക​ഥ​ക​ളോ ജീ​വ​ച​രി​ത്ര​മോപോ​ലും.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ശ​ര​ത്കൃ​ഷ്ണ​യു​ടെ ക​ഥ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​കു​ന്ന​ത്.​ ശ​ര​ത്കൃ​ഷ്ണ​യു​ടേ​ത് സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പ​റ​യു​ന്ന ഒ​രു പ്ര​ണ​യ​ക​ഥ​യാ​ണ്. അ​തിമ​നോ​ഹ​ര​മാ​ണ് ശ​ര​ത്തി​ന്റെ ക​ഥാഭാ​ഷ. ചി​ല​യി​ട​ത്തെ​ങ്കി​ലും അ​ത് ക​വി​ത​യെ തൊ​ടു​ന്നു.

ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീ​ക​ണ്ഠ​പു​രം

പാ​ത​യോ​ര സ​വാ​രിപോ​ലെ ഒരു കഥ 

ജി​സ ജോ​സ് ആ​ഴ്ച​പ്പ​തി​പ്പി (ല​ക്കം: 1265)ൽ ​എ​ഴു​തി​യ 'അ​വ​ളു​ടെ പാ​ദ​ങ്ങ​ൾ മ​ര​ണ​ത്തി​ലേ​ക്കി​റ​ങ്ങി പോ​കു​ന്നു' എ​ന്ന ക​ഥ വാ​യി​ച്ചു. വ​ണ്ടി​യെ പ്ര​ണ​യി​ച്ച ഒ​രു​വ​നും വ​ണ്ടി​യെ പ്ര​ണ​യി​ക്കാ​ത്ത മ​റ്റൊ​രു​വ​നും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലേ​ക്ക് ഒ​രു പെ​ണ്ണി​നെ ക​രു​വാ​ക്കി മു​ത​ലാ​ളി-​തൊ​ഴി​ലാ​ളി ബ​ന്ധ​ത്തെ ചൂ​ഷ​ണം ചെ​യ്യു​ന്ന​തും അ​വി​ടെ തൊ​ഴി​ലാ​ളി ഉ​ണ​രു​ന്ന​തും ഒ​രു പെ​ണ്ണും ആ​ണും ത​മ്മി​ലു​ള്ള അ​വി​ഹി​ത​ത്തി​ൽ പെ​ണ്ണി​നെ ച​ര​ക്ക് മാ​ത്ര​മാ​ക്കി ഒ​തു​ക്കി​യ നേ​ര​ത്ത് പെ​ണ്ണ് ഉ​ണ​രു​ന്ന​തും ക​ഥ​യാ​ക്കി മാ​റ്റു​ക​യാ​യി​രു​ന്നു. ക​ഥ ഒ​രു സു​ഖ​ക​ര​മാ​യ പാ​ത​യോ​ര സ​വാ​രിപോ​ലെ ആ​ഹ്ലാ​ദ​ക​രംത​ന്നെ. ഒ​രി​ട​ത്തും ബ്ലോ​ക്കാ​കാ​തെ​യു​ള്ള പൊ​രിസ​വാ​ര.

താ​ൻ അ​നു​ഭ​വി​ച്ച പെ​ണ്ണി​നെ ച​ര​ക്കെ​ന്ന് മ​റ്റൊ​രു​വ​നോ​ട് പ​റ​യു​മ്പോ​ൾ പ​റ​യു​ന്ന​വ​ന്റെ ഭാ​ര്യ ച​ര​ക്ക​ല്ലേ​യെ​ന്ന് തി​രി​ച്ചു ചോ​ദ്യ​മെ​റി​യു​മ്പോ​ൾ അ​വ​ന്റെ ചോ​ര തി​ള​ക്കും. അ​ഥ​വാ 'അ​വി​ഹി​ത​ത്തി​ന്' വി​ധേ​യ​മാ​ക്കു​ന്ന പെ​ണ്ണി​നോ​ട് ഭാ​ര്യ​ക്ക് മേ​ലേ പൊ​തി​ഞ്ഞ ബ​ന്ധ​രു​ചി​യി​ല്ല. ഭാ​ര്യ ത​ന്റെ സ്വ​ന്ത​മെ​ന്ന ബോ​ധം വി​വാ​ഹ​ത്തി​ലൂ​ടെ അ​യാ​ൾ​ക്ക് ല​ഭി​ക്കു​ന്നു. അ​വി​ഹി​തം അ​ങ്ങ​നെ​യ​ല്ല​ല്ലോ, അ​ത് വേ​ണ​മെ​ങ്കി​ൽ അ​വ​ൻ കൂ​ട്ടു​കാ​ര​നും പ​ങ്കാ​യി ന​ൽ​കും.

വ​ണ്ടി​പ്ര​ണ​യം ക​ഥ​യി​ൽ വി​സ്താ​ര​മാ​യി. ഉ​പ​യോ​ഗി​ച്ച് മ​തി​യാ​യ​ത് വ​ലി​ച്ചെ​റി​യു​ക എ​ന്ന​ത് മു​ത​ലാ​ളി​ത്ത ക്ലീ​ഷേ​യാ​ണ​ല്ലോ? വി​നീ​ത് എ​സ്. പി​ള്ള​യു​ടെ വ​ര​ക​ൾ ക​ഥ​യ​റി​ഞ്ഞു.

ന​സ്റു ഷ​മി, ക​റു​പ്പംവീ​ട്

ക​ഥ​ക​ൾ പൂ​ത്തു​ല​ഞ്ഞ പ​തി​പ്പ്

പു​തി​യ ക​ഥ​യെ​ഴു​ത്തു​കാ​ര്‍ക്ക് സ്വഛ​ന്ദ​മാ​യ ക​ഥാ​സ​രി​ത്‌​സാ​ഗ​ര​ത്തി​ലേ​ക്ക് ക​ട​ന്നു​വ​രാ​നു​ള്ള വാ​തി​ലു​ക​ള്‍ തു​റ​ന്നി​ട്ടു​കൊ​ണ്ട് ആ​ഴ്ച​പ്പ​തി​പ്പ് ഇ​ട​വേ​ള​ക​ളി​ൽ ഇ​റ​ക്കു​ന്ന ക​ഥാ​പ്പ​തി​പ്പു​ക​ള്‍ക്ക് വ​ലി​യ പ്ര​സ​ക്തി​യു​ണ്ട്. അ​തി​ലൂ​ടെ ക​ഥ​യു​ടെ പു​തു​ലോ​കം പൂ​ത്തു​ല​ഞ്ഞ്‌ സു​ഗ​ന്ധം പ​ര​ത്തു​ന്നു.

ല​ക്കം: 1264 ക​ഥാ​പ്പ​തി​പ്പി​ലെ അ​ഞ്ചു ക​ഥ​ക​ളും മി​ക​വ്‌ പു​ല​ര്‍ത്തു​ന്നു​ണ്ടെ​ങ്കി​ലും 'അ​വ​ളു​ടെ പാ​ദ​ങ്ങ​ള്‍ മ​ര​ണ​ത്തി​ലേ​ക്കി​റ​ങ്ങി​പ്പോ​കു​ന്നു' എ​ന്ന ജി​സ ജോ​സി​ന്‍റെ ക​ഥ ജെ​യിം​സ് ഹാ​ഡ്ലി ചെ​യ്‌​സി​ന്‍റെ നോ​വ​ലു​ക​ള്‍പോ​ലെ എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. അ​നി​ത​ര​സാ​ധാ​ര​ണ​മാ​യ ഭാ​വ​ന​യി​ല്‍ വി​രി​ഞ്ഞ ഒ​രു സൗ​ഗ​ന്ധി​ക​പ്പൂ​വാ​ണ് ആ ​ക​ഥ​യെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നു. ആ​കാം​ക്ഷ​യു​ടെ ക​ണി​ക​ക​ള്‍ പ​ടി​പ​ടി​യാ​യി വാ​യ​ന​ക്കാ​രി​ല്‍ നി​റ​യ്ക്കു​ന്ന​തി​ല്‍ ക​ഥാ​കൃ​ത്ത് വി​ജ​യി​ച്ചി​രി​ക്കു​ന്നു. മി​നി പി.​സി​യു​ടെ 'ഹി​മാ​ല​യ​ന്‍ വ​യാ​ഗ്ര' സൗ​മ്യ​മാ​യി ഒ​ഴു​കി​പ്പ​ര​ക്കു​ന്ന സ​ര​യൂ ന​ദി​പോ​ലെ ശാ​ന്തം - ല​ളി​തം. പ്ര​വീ​ണ്‍ ച​ന്ദ്ര​ന്‍റെ 'ജ്വാ​ലാ ലൈ​ബ്ര​റി​യി​ലെ തീ​പ്പി​ടിത്തം' പ്ര​മേ​യ​ത്തി​ല്‍ പു​തു​മ​യി​ല്ലെ​ങ്കി​ലും ആ​വി​ഷ്കാ​ര​ചാ​രു​ത​കൊ​ണ്ട് ന​ന്നാ​യി​രി​ക്കു​ന്നു. ശ്രീ​ജി​ത്ത് കൊ​ന്നോ​ളി​യു​ടെ 'ക​ളി​പ്പ​ന്ത​ല്‍' അ​നു​പ​മ​മാ​യ ല​യ​ഭം​ഗി​യാ​ലും വൈ​കാ​രി​ക ഭാ​വ​ന​യാ​ലും അ​ക്ഷ​രാ​ർഥ​ത്തി​ലു​ള്ള വാ​ങ്മയ സാ​ക്ഷ്യ​മാ​യി. അ​നി​ല്‍ ദേ​വ​സ്സി​യു​ടെ 'ഡാ​ര്‍വി​ന്‍റെ ജ്ഞാ​ന​സ്നാ​നം' പു​തു​മ നി​റ​ഞ്ഞൊ​രു ക​ഥ​യാ​ണെ​ങ്കി​ലും തു​ട​ക്ക​ത്തി​ലെ കൈ​യ​ട​ക്കം അ​ന്ത്യം​വ​രെ സൂ​ക്ഷി​ക്കാ​ന്‍ ക​ഥാ​കൃ​ത്തി​നാ​യോ എ​ന്നൊ​രു സം​ശയം തോ​ന്നി.

പു​തു​മ​യു​ള്ള മേ​ച്ചി​ല്‍പ്പു​റ​ങ്ങ​ളി​ലൂ​ടെ ഇ​ന്ന​ത്തെ ത​ല​മു​റ സാ​ർഥ​വാ​ഹ​ക​സം​ഘ​ങ്ങ​ളെ​പ്പോ​ലെ ന​ട​ന്നുനീ​ങ്ങു​ന്ന​തു കാ​ണു​മ്പോ​ള്‍ മ​ന​സ്സു നി​റ​യു​ന്നു.​ മാ​ധ്യ​മം ആ​ഴ്ച​പ്പ​തി​പ്പി​നും ക​ഥാ​കൃ​ത്തു​ക്ക​ള്‍ക്കും അ​ഭി​നന്ദ​ന​ങ്ങ​ള്‍.

സ​ണ്ണി ജോ​സ​ഫ്‌, മാ​ള

ഉദ്വേഗത്തിന്റെ വിത്തെറിഞ്ഞ കഥ

ആകസ്മികതകളുടെ സമാഹാരമാണ് ജീവിതം. എല്ലാ പ്രതീക്ഷകൾക്കിടയിലും ഒരു അപ്രതീക്ഷിതത്വം കരുതി​െവച്ചിട്ടുണ്ടാവും. അത്രമേൽ ഗാഢമെന്നു കരുതുന്ന ബന്ധങ്ങൾക്കിടയിലും ഒരു ശൂന്യത തളംകെട്ടികിടപ്പുണ്ടാവും. ഏതു നിമിഷവും ഭൂമി പിളർന്നുപോവുകയോ പർവതങ്ങൾ ഇടിഞ്ഞുവീഴുകയോ പേമാരി പെയ്യുകയോ ചെയ്യാം. അവിചാരിതമായ ഒന്ന് സംഭവിക്കാനിരിക്കുന്നു ഏതൊരാളുടെ ജീവിതത്തിലും എന്നതാണ് മനോഹര ഭാഷയിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ ആഴ്ചപ്പതിപ്പിലെ 'ദൈവത്തിന്റെ ഏകാന്തത' എന്ന കഥയിലൂടെ വായനക്കാരോട് പറയുന്നത് (ലക്കം: 1263).

ഒരാൾക്ക് നായകനാകാൻ എന്തെങ്കിലും പ്രത്യേകത വേണോ സർ? താങ്കളുടെ ജീവിതത്തിൽ താങ്കളല്ലേ നായകൻ. എന്റെ ജീവിതത്തിൽ ഞാൻ തന്നെയാണ്. എല്ലാവരുടെയും കാര്യത്തിൽ അങ്ങനെതന്നെയാവും. ചിലരുടെ കാര്യത്തിൽ നായകനും പ്രതിനായകനും അയാൾതന്നെയായിരിക്കും, അല്ലേ സർ?വായനക്കാരുടെ ഹൃദയത്തിലേക്ക് നുഴഞ്ഞു കയറുന്ന സൂപ്പർ ഡയലോഗുമായി ഉദ്വേഗത്തിന്റെ വിത്തെറിഞ്ഞ കഥ ഒറ്റയിരുപ്പിൽ വായിച്ചാസ്വദിച്ചു.

നല്ല വായനാനുഭവം പകർന്ന മികച്ച കഥ. മനോഹരമായ എഡിറ്റിങ്.അത്യുഗ്രൻ കഥാപാത്രങ്ങളും കഥാ സന്ദർഭങ്ങളും.വളരെ കുറച്ച് മാത്രം കഥ എഴുതുന്ന ഉണ്ണികൃഷ്ണന് ഹൃദയപൂർവം അഭിനന്ദനം.

സന്തോഷ് ഇലന്തൂർ

സാംസ്‌കാരിക കേരളം മുന്നിട്ടിറങ്ങണം

കോടതികൾ എന്തിനാണ് മലയാളത്തെ പേടിക്കുന്നത് എന്ന ശീർഷകത്തിൽ (ലക്കം: 1264) വന്ന മുഖ ലേഖനമാണ് ഈ കുറിപ്പിന്നാധാരം. ലോകസമൂഹത്തിൽ മാതൃഭാഷക്ക് അപരത്വം കൽപിച്ചുകൊണ്ട് ഇംഗ്ലീഷ് ഭാഷയിൽ അഭിമാനം കണ്ടെത്താൻ ശ്രമിക്കുന്ന കാപട്യത്തിന്റെ പൊയ്മുഖം പേറുന്ന തോറ്റ ഒരു സമൂഹമാണ് നാം മലയാളികൾ. കോടതി വ്യവഹാരങ്ങൾ മാത്രമല്ല, സർക്കാർ ഉത്തരവുകൾക്ക് പോലും ആംഗലേയപ്രാധാന്യം നൽകാൻ വല്ലാതെ ശ്രമിക്കുന്ന നമ്മുടെ സമൂഹത്തിൽ മലയാള ഭാഷക്കുവേണ്ടി നിലകൊള്ളാൻ ശക്തമായ ജനമുന്നേറ്റങ്ങൾ അത്യാവശ്യമാണ്.

ഒപ്പം അറിയാതെപോലും മാതൃ ഭാഷ മൊഴിഞ്ഞുപോയാൽ പിഴയിടുന്ന സ്ഥാപനങ്ങളിൽ വമ്പൻ ഫീസ് കൊടുത്ത് മക്കളെ പഠിക്കാനയക്കുന്ന പൊങ്ങച്ചത്തിന്റെ മസ്തകം അടിച്ചു പൊട്ടിക്കാനും സാംസ്‌കാരിക കേരളം മുന്നിട്ടിറങ്ങേണ്ടതുണ്ട്.

ഇസ്മായിൽ പതിയാരക്കര

News Summary - madhyamam weekly letter