Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

എഴുത്തുകുത്ത്
cancel

'കേ​ളി' ജോ​ൺ​ പോ​ളിന്റേ​ത​ല്ലല​ക്കം: 1262ൽ ​ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ എ​ഴു​തി​യ ജോ​ൺ​പോ​ൾ സ്മ​ര​ണ​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ തെ​റ്റു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യി ജ​യ​റാം വേ​ഷ​മി​ട്ട ഭ​ര​ത​ന്റെ '​കേ​ളി' (1991) എ​ന്ന ച​ല​ച്ചി​ത്ര​മാ​ണ് അ​തി​ലൊ​ന്ന്. ടി.വി. വ​ർ​ക്കി എ​ഴു​തി​യ 'ഞാ​ൻ ശി​വ​ൻ​പി​ള്ള' എ​ന്ന നോ​വ​ലി​ന്റെ ച​ല​ച്ചി​ത്രാ​വി​ഷ്‌​കാ​ര​ത്തി​ൽ ജോ​ൺ​ പോ​ളി​ന് ഒ​രു പ​ങ്കു​മി​ല്ല. സം​വി​ധാ​യ​ക​നാ​യ ഭ​ര​ത​ൻത​ന്നെ​യൊ​രു​ക്കി​യ തി​ര​ക്ക​ഥ​ക്ക് സം​ഭാ​ഷ​ണം ര​ചി​ച്ച​ത് പി.​ആ​ർ. നാ​ഥ​നാ​യി​രു​ന്നു. അ​തുപോ​ലെ ഡെ​ന്നീ​സ്‌ ജോ​സ​ഫി​ന്റെ...

Your Subscription Supports Independent Journalism

View Plans

'കേ​ളി' ജോ​ൺ​ പോ​ളിന്റേ​ത​ല്ല

ല​ക്കം: 1262ൽ ​ആ​ർ.​വി.​എം. ദി​വാ​ക​ര​ൻ എ​ഴു​തി​യ ജോ​ൺ​പോ​ൾ സ്മ​ര​ണ​യി​ലെ പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ തെ​റ്റു സം​ഭ​വി​ച്ചി​ട്ടു​ണ്ട്. നാ​രാ​യ​ണ​ൻ കു​ട്ടി എ​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​നാ​യി ജ​യ​റാം വേ​ഷ​മി​ട്ട ഭ​ര​ത​ന്റെ '​കേ​ളി' (1991) എ​ന്ന ച​ല​ച്ചി​ത്ര​മാ​ണ് അ​തി​ലൊ​ന്ന്. ടി.വി. വ​ർ​ക്കി എ​ഴു​തി​യ 'ഞാ​ൻ ശി​വ​ൻ​പി​ള്ള' എ​ന്ന നോ​വ​ലി​ന്റെ ച​ല​ച്ചി​ത്രാ​വി​ഷ്‌​കാ​ര​ത്തി​ൽ ജോ​ൺ​ പോ​ളി​ന് ഒ​രു പ​ങ്കു​മി​ല്ല. സം​വി​ധാ​യ​ക​നാ​യ ഭ​ര​ത​ൻത​ന്നെ​യൊ​രു​ക്കി​യ തി​ര​ക്ക​ഥ​ക്ക് സം​ഭാ​ഷ​ണം ര​ചി​ച്ച​ത് പി.​ആ​ർ. നാ​ഥ​നാ​യി​രു​ന്നു.

അ​തുപോ​ലെ ഡെ​ന്നീ​സ്‌ ജോ​സ​ഫി​ന്റെ ആ​ദ്യ​ത്തെ തി​ര​ക്ക​ഥ​യാ​യ ജേ​സി​യു​ടെ 'ഈ​റ​ൻ​ സ​ന്ധ്യ'യുടെ (1985) തിരക്കഥ ആ ​സി​നി​മ​ക്ക് സം​ഭാ​ഷ​ണം മാ​ത്ര​മെ​ഴു​തി​യ ജോ​ണി​ന് ചാ​ർ​ത്തി​ക്കൊ​ടു​ത്തി​രി​ക്കു​ന്നു. കാ​വ്യ​ലോ​ക​ത്ത് നി​റ​ഞ്ഞു​നി​ന്ന​പ്പോ​ൾത​ന്നെ ബാ​ല​ച​ന്ദ്ര​ൻ ചു​ള്ളി​ക്കാ​ടി​ന്റെ ര​ണ്ട് ക​ഥ​ക്ക് ജോ​ൺ​ പോ​ൾ തി​ര​ക്ക​ഥ​ എഴു​തി​യി​ട്ടു​െ​ണ്ട​ന്നും സൂ​ചി​പ്പി​ക്കു​ന്നു. അ​ത്ര​യൊ​ന്നും ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ പോ​യ 'ഒ​രു​ക്കം', 'പ്ര​ദ​ക്ഷി​ണം' എ​ന്നി​വ​യാ​ണ് അത്. തി​ര​യെ​ഴു​ത്തി​ലെ താ​രം എ​ന്ന മ​നോ​ഹ​ര ത​ല​ക്കെ​ട്ടി​ൽ വ​ന്ന ക​ഴ​മ്പു​ള്ള വി​ഭ​വം പൂ​ർണ​മാ​യും വാ​യി​ച്ചു​ക​ഴി​ഞ്ഞ​പ്പോ​ൾ ഏ​റെ സ​ങ്ക​ടം തോ​ന്നി​യ​ത് ജോ​ൺ​ പോ​ളി​ന്റെ ആ​രം​ഭ​കാ​ല​ത്തെ മ​നോ​ഹ​ര​ചി​ത്ര​വും എ​ഴു​ത്തു​കാ​രു​ടെ ക​ഥ പ​റ​ഞ്ഞ മ​ല​യാ​ള​സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും മി​ക​ച്ച സം​രം​ഭ​വു​മാ​യി​രു​ന്ന മോ​ഹ​ന്റെ 'ര​ച​ന'​യെ എ​വി​ടെ​യും (​തി​ര​ക്ക​ഥ​ക​ളു​ടെ പ​ട്ടി​ക​യി​ൽപോ​ലും)​ പ​രാ​മ​ർ​ശി​ക്കാ​ത്ത​താ​ണ്‌. കാ​ണി​ക​ളെ അ​മ്പ​രപ്പി​ക്കുംവി​ധ​ത്തി​ൽ ത​ന്നെ​യാ​യി​രു​ന്നു ആ​ന്റ​ണി ഈ​സ്റ്റ്മാ​ൻ ക​ഥ​യെ​ഴു​തി​യ 'ര​ച​ന' തിയ​റ്റ​റു​ക​ളി​ലെ​ത്തി​യ​ത്.

കെ.​പി.​ മു​ഹ​മ്മ​ദ്‌ ഷെ​രീ​ഫ്, കാ​പ്പ്

എഴുത്തുകുത്തിൽ ര​ണ്ടു​ തെ​റ്റു​ക​ൾ

എ​ഴു​ത്തുകു​ത്തി​ൽ (ലക്കം: 1263) സ​ദാ​ശി​വ​ൻ നാ​യ​ർ എ​ഴു​തി​യ​തി​ൽ ര​ണ്ടു തെ​റ്റു​ക​ൾ ക​ട​ന്നുകൂടി​യി​ട്ടു​ണ്ട്. ഒ​ന്ന്: യേ​ശു​ദാ​സി​നു അ​ർ​ഹ​മാ​യ അം​ഗീ​കാ​രം ല​ഭി​ക്കു​ന്ന​ത് 'ലൈ​ല മ​ജ്നു'എ​ന്ന ചി​ത്ര​ത്തി​ലാ​ണ് എ​ന്ന് എ​ഴു​തി​യി​രി​ക്കു​ന്നു. 'ലൈ​ല മ​ജ്നു' എ​ന്ന ചി​ത്ര​ത്തി​ൽ യേ​ശു​ദാ​സ് ഒ​രു പാ​ട്ടും പാ​ടി​യി​ട്ടി​ല്ല എ​ന്ന​താ​ണ് സ​ത്യം. മ​റ്റൊ​ന്ന്, ഭാ​ര്യ​യി​ലെ ''പെ​രി​യാ​റെ'' എ​ന്ന പാ​ട്ട് എ.​എം. രാ​ജ​യും പി. ​ലീ​ല​യും പ​ാടി​യി​രി​ക്കു​ന്നു എ​ന്നാ​ണ്. എ.എം. ​രാ​ജ​യും പി.​ സു​ശീ​ല​യു​മാ​ണ് പാ​ടി​യി​രി​ക്കു​ന്ന​തെ​ന്ന് ഓ​ർ​മി​പ്പി​ക്കു​ന്നു.

സു​നി​ൽ

തിരുത്തുകൾക്കായി ഇനിയും വൈകരുത്

ആ​ഴ്ച​പ്പതി​പ്പ് ല​ക്കം: 1263 'തു​പ്പ​ല്‍ കോ​ളാ​മ്പി​ക​ള്‍' എ​ന്ന 'തു​ട​ക്ക'​മാ​ണ് ഈ ​പ്ര​തി​ക​ര​ണ​ത്തി​നാ​ധാ​രം - (മേ​യ്‌ 9 ). ''പി.​സി. ജോ​ര്‍ജു​മാ​രു​ടെ​യും വ​ര്‍ഗീ​യ​വാ​ദി​ക​ളു​ടെ​യും ഉ​ച്ച​ഭാ​ഷി​ണി​ക​ളാ​ക​രു​ത് മാ​ധ്യ​മ​ങ്ങ​ള്‍. തു​പ്പ​ല്‍ കോ​ളാ​മ്പി​യോ അ​ത് ചു​മ​ക്കു​ന്ന​വ​രോ അ​ല്ല ന​മ്മ​ള്‍. ന​മ്മു​ടെ മാ​ധ്യ​മ​ങ്ങ​ളും അ​താ​വ​രു​ത്'' എ​ന്ന പ​ത്രാ​ധി​പ​രു​ടെ അ​ഭി​പ്രാ​യ​ത്തോ​ട് ഞാ​ന്‍ പൂ​ർണ​മാ​യും യോ​ജി​ക്കു​ന്നു.

ശ​ബ്ദ​മി​ല്ലാ​ത്ത​വ​രു​ടെ ശ​ബ്ദ​മാ​കേ​ണ്ട മാ​ധ്യ​മ​ങ്ങ​ള്‍ അ​താ​യ​ത് Voice of voiceless ആ​കേ​ണ്ട​വ​ര്‍ പി.​സി.​ ജോ​ർ​ജു​മാ​ര്‍ക്കും രാ​ഹുല്‍ ഈ​ശ്വ​ര​ന്മാ​ര്‍ക്കും ക​സേ​ര വ​ലി​ച്ചി​ട്ടുകൊ​ടു​ത്ത് അ​വ​ര്‍ക്ക് പ​റ​യാ​നു​ള്ള അ​സം​ബ​ന്ധ​ങ്ങ​ളെ​ല്ലാം പൊ​തു​ജ​ന​ങ്ങ​ളെ കേ​ള്‍പ്പി​ക്കു​ന്ന ചി​ല ചാ​ന​ലു​ക​ളു​ടെ 8 മ​ണി ഷോ​ക​ളു​ണ്ട​ല്ലോ, അ​ത് നി​ർ​ത്താ​ൻ ഇ​നി​യും വൈ​കി​ക്കൂ​ടാ. ഈ​യ​ടു​ത്ത കാ​ല​ത്താ​യി ഇ​ത്ത​രം ചാ​ന​ല്‍ ച​ര്‍ച്ച​ക​ളി​ല്‍ വേ​ഷ​മി​ടു​ന്ന​ത് സ്ഥി​രം അ​ഭി​നേ​താ​ക്ക​ളാ​ണെ​ന്ന് കാ​ണാം.

പി.​സി. ജോ​ര്‍ജി​നെ​പ്പോ​ലു​ള്ള​വ​ര്‍ പ​റ​യു​ന്ന​തെ​ല്ലാം വേ​ദ​വാ​ക്യ​മാ​യെ​ടു​ത്ത് പ​ത്ര​ത്തി​ന്‍റെ മു​ഖ​പ്പേ​ജി​ല്‍ 'വെ​ണ്ട​ക്ക'​യി​ല്‍ നി​ര​ത്താ​നാ​ണ് പ​ത്ര​ങ്ങ​ള്‍ക്ക് താ​ല്‍പ്പ​ര്യം. ആ ​രീ​തി മാ​റ​ണം. അ​വ​ര്‍ പ​റ​യു​ന്ന​തി​ല്‍ വി​ദ്വേ​ഷ​മോ മ​ത​നി​ന്ദ​യോ അ​പ​ര​വി​ദ്വേ​ഷ​മോ ഉ​ണ്ടെ​ങ്കി​ല്‍ അ​തെ​ല്ലാം എ​ടു​ത്തു​മാ​റ്റ​ണം. അ​ങ്ങ​നെ ചെ​യ്‌​താ​ല്‍ അ​വ​രും ഇ​ത്ത​രം അ​സം​ബ​ന്ധ​ങ്ങ​ള്‍ കൊ​ട്ടി​ഗ്ഘോ​ഷി​ക്കു​ന്ന​തി​ല്‍നി​ന്ന് മാ​റും. കേ​ള്‍ക്കാ​നും വാ​യി​ക്കാ​നും ആ​ളി​ല്ലെ​ങ്കി​ല്‍ പി​ന്നെ പ​റ​ഞ്ഞി​ട്ടെ​ന്തു കാ​ര്യ​മെ​ന്ന് അവ​ര്‍ ചി​ന്തി​ക്കും. ന​മ്മ​ള്‍ അ​സ്ഥാ​ന​ത്ത് ഉ​പ​യോ​ഗി​ക്കു​ന്ന ഒ​രു വാ​ക്ക് മ​തി ജ​ന​ങ്ങ​ളി​ല്‍ അ​സ്വ​സ്ഥ​ത സൃ​ഷ്ടി​ക്കാ​നും അ​തൊ​രു തീ​ഗോ​ള​മാ​യി സ​മൂ​ഹ​ത്തി​ന്‍റെ മ​തേ​ത​ര​ത്വ സ​ന്തു​ലി​താ​വ​സ്ഥ ത​ക​ര്‍ക്കാ​നും എ​ന്ന ഓ​ർ​മ ഒ​ാ​രോ​രു​ത്ത​ർ​ക്കും വേ​ണം. എ​ഴു​ത​പ്പെ​ടു​ന്ന​തോ പ​റ​യ​പ്പെ​ടു​ന്ന​തോ ആ​യ വാ​ക്കു​ക​ള്‍ക്ക്‌ അ​സ്ത്ര​ത്തെ​ക്കാ​ള്‍ മൂ​ര്‍ച്ച​യു​ണ്ടെ​ന്ന​് അറി​യ​ണം പ​ത്ര​മാ​ധ്യ​മ​ങ്ങ​ള്‍. ഇ​ത്ത​രം ആ​ർജ​വ​മു​ള്ള മു​ഖ​പ്ര​സം​ഗ​ങ്ങ​ള്‍ ആ​ഴ്ച​പ്പ​തി​പ്പി​ന്‍റെ തി​ള​ക്കംകൂ​ട്ടു​ന്നു.

സ​ണ്ണി ജോ​സ​ഫ്‌, മാ​ള

ആ​ദി​വാ​സി​ക​ൾ​ക്കൊ​രു ര​ക്ഷ​ക​ൻ വ​രി​ല്ലേ?

ഒ​രു വെ​ളി​പാ​ടു​പോ​ലെ കു​റെ ന​ഗ്ന​സ​ത്യ​ങ്ങ​ൾ വി​ളി​ച്ചു​പ​റ​യു​ന്ന 'അ​ട്ട​പ്പാ​ടി​യി​ലെ ആ​ദി​വാ​സി സ​മൂ​ഹ​വും ജീ​വി​ത വ്യ​വ​സ്ഥ​ക​ളും' എ​ന്ന ലേ​ഖ​നം (ല​ക്കം: 1262) വ​ള​രെ മ​നോ​ഹ​ര​വും മ​ന​സ്സി​നെ ആ​ഴ​ത്തി​ൽ സ്പ​ർ​ശി​ക്കു​ന്ന​തും ആ​യി​രു​ന്നു.

ഏ​താ​നും ചി​ല ഭ​ര​ണ​ക​ർ​ത്താ​ക്ക​ളോ രാ​ഷ്ട്രീ​യപാ​ർ​ട്ടി​ക​ളോ വി​ചാ​രി​ച്ച​ത് കൊ​ണ്ടു​മാ​ത്രം ആ​ദി​വാ​സി സ​മൂ​ഹ​ത്തി​ൽ പ​രി​വ​ർ​ത്ത​നം സൃ​ഷ്ടി​ക്കാ​ൻ ക​ഴി​യും എ​ന്ന​ത് ന​മ്മു​ടെ വ്യാ​മോ​ഹം മാ​ത്ര​മാ​ണ്.

സ​മൂ​ഹ​ത്തി​ന്റെ ഏ​റ്റ​വും അ​ടി​ത്ത​ട്ടി​ൽ സ്ഥാ​നം കി​ട്ടി​യി​രി​ക്കു​ന്ന ഈ ​മ​നു​ഷ്യ​രെ ഉ​യ​ർ​ത്തി​ക്കൊ​ണ്ടു​വ​ന്ന് സം​ര​ക്ഷി​ച്ചെ​ടു​ക്കു​ക എ​ന്ന​ത് എ​ളു​പ്പ​മ​ല്ല. ഒ​രു വി​ഭാ​ഗ​ത്തി​ന് ല​ഭ്യ​മാ​കേ​ണ്ട പ​ല ഉ​ത്ത​ര​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളും ഉ​റ​വി​ട​ത്തി​ൽനി​ന്നും പു​റ​പ്പെ​ട്ടു എ​ന്നി​രി​ക്കെ ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് എ​ത്താ​ത്ത​തെ​ന്തു​കൊ​ണ്ടാ​ണെ​ന്ന് ഗൗ​ര​വ​പൂ​ർ​വം ചി​ന്തി​ക്കേ​ണ്ട വ​സ്തു​ത​യാ​ണ്. അ​ത് പാ​തി​വ​ഴി​യി​ൽ എ​വി​ടെ​യോ കു​രു​ങ്ങികി​ട​ക്കു​ക​യോ അ​ല്ലെ​ങ്കി​ൽ എ​ന്നെ​ന്നേ​ക്കു​മാ​യി മ​ണ്ണ​ടി​ഞ്ഞുപോ​വു​ക​യോ ചെ​യ്യു​ന്നു.

ആ​ദി​വാ​സി​ക​ളു​ടെ, പ്ര​ത്യേ​കി​ച്ച് സ്ത്രീ​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കാ​ൻ വ​ള​രെ​യേ​റെ സം​ഘ​ട​ന​ക​ളും മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും ന​മ്മു​ടെ നാ​ട്ടി​ൽ ഉ​ണ്ട്. പ​ല​പ്പോ​ഴും അ​ധി​കാ​രി വ​ർ​ഗ​ത്തി​ന്റെ ഒ​രു ക​യ്യൊ​പ്പ് മാ​ത്രം മ​തി​യാ​കും അ​വ​രു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ സു​ഗ​മ​മാ​ക്കാ​ൻ. എ​ന്നി​ട്ടും എ​ന്താ​ണി​ത്ര അ​നാ​സ്ഥ? എ​ന്താ​ണ് പ്ര​തി​ഷേ​ധ​ങ്ങ​ൾ ഉ​യ​രാ​ത്ത​ത്?

സ​ഞ്ചി​ക​ളി​ൽ ഒ​ളി​പ്പി​ച്ച ശി​ശുമ​ര​ണ​ത്തെ കു​റി​ച്ചു​ള്ള വെ​ളി​പ്പെ​ടു​ത്ത​ൽ ഏ​തൊ​രു മ​നു​ഷ്യ മ​ന​സ്സാ​ക്ഷി​യെ​യും ഞെ​ട്ടി​പ്പി​ക്കു​ന്ന​താ​ണ്. ന​മു​ക്കു ചു​റ്റും അ​ല​ഞ്ഞുന​ട​ക്കു​ന്ന മൃ​ഗ​ങ്ങ​ൾ​ക്ക് കി​ട്ടു​ന്ന പ​രി​ഗ​ണ​നപോ​ലും ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും അ​ട​ക്ക​മു​ള്ള ആ​ദി​വാ​സി​ക​ൾ​ക്ക് കി​ട്ടു​ന്നി​ല്ല എ​ന്ന​ത് ചി​ന്ത​നീ​യ​മാ​ണ്.

ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദ​ങ്ങ​ളു​ടെ ആ​ത്മാ​ർ​ഥ​ത ഇ​ല്ലാ​യ്മ​യും അ​ധി​കാ​രി​ക​ളു​ടെ നി​സ്സം​ഗ​ത​യുംമൂ​ലം പ​രാ​ജ​യ​പ്പെ​ട്ട പ​ല ആ​ദി​വാ​സി​ പു​രോ​ഗ​മ​ന ക്ഷേ​മ പ​ദ്ധ​തി​ക​ളും ചി​ത​ല​രി​ച്ചു പോ​ക​വേ ഇ​നി​യൊ​രു ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ്പും നി​ല​നി​ൽ​പ്പും എ​ന്ന് എ​പ്പോ​ൾ എ​ങ്ങ​നെ എ​ന്ന ഒ​രു ചോ​ദ്യം മാ​ത്ര​മേ ഇ​പ്പോ​ൾ മ​ന​സ്സി​ൽ മു​ഴ​ങ്ങു​ന്നു​ള്ളൂ.

സ​ബീ​ന അ​ക്ബ​ർ

ന​ഖ്‍വി​യു​മാ​യു​ള്ള സം​ഭാ​ഷ​ണം വാ​യി​ക്കേ​ണ്ട​തുത​ന്നെ

നാ​ട് ര​ണ്ടാ​യി വെ​ട്ടിമു​റി​ക്ക​പ്പെ​ട്ട ഇ​ന്ന​ലെ​ക​ളി​ലെ ഭ​യാ​ന​ക​ത​യി​ൽനി​ന്നു തു​ട​ങ്ങി മ​ന​സ്സുക​ളെ വി​ഭ​ജി​ച്ചുകൊ​ണ്ട് അ​ധി​കാ​രം നി​ലനി​ർ​ത്തു​ന്ന വ​ർ​ത്ത​മാ​ന ഇ​ന്ത്യ​നവ​സ്ഥ​ക​ളെ കൂ​ടി പ​രാ​മ​ർ​ശി​ച്ചുകൊ​ണ്ടു​ള്ള സ​ഈ​ദ് ന​ഖ്‍വി​യു​മാ​യു​ള്ള ദീ​ർ​ഘ സം​ഭാ​ഷ​ണം (ല​ക്കം: 1263) അ​വ​സ​രോ​ചി​ത​മാ​യി.

ഇ​സ്‍ലാ​മി​ക വി​ശ്വാ​സ​ത്തി​ന്റെ അ​ടി​സ്ഥാ​ന കാ​ര്യ​ങ്ങ​ൾപോ​ലു​മ​റി​യാ​ത്ത ജി​ന്ന ഒ​രു മ​തരാ​ഷ്ട്ര​ത്തി​ന്റെ ശി​ൽ​പ്പി​ ആ​യപോ​ലെ​ത്ത​ന്നെ​യു​ള്ള അ​ശ്ലീ​ല​മാ​ണ് ഹി​ന്ദു ധ​ർ​മ​ത്തി​ന്റെ പൊ​രു​ളു​ക​ൾ പേ​രി​നുപോ​ലു​മ​റി​യാ​ത്ത ഹി​ന്ദു​ത്വ​യു​ടെ വ​ക്താ​ക്ക​ളു​ടെ, വി​ശ്വാ​സി​ക​ൾ​ക്ക് വേ​ണ്ടി​യെ​ന്ന പേ​രി​ൽ ന​ട​ത്ത​പ്പെ​ടു​ന്ന ജ​ൽ​പ്പ​ന​ങ്ങ​ളും.

ഹൈ​ന്ദ​വ ദൈ​വ​ങ്ങ​ളെ​യും ആ​രാ​ധ​ന ബിം​ബ​ങ്ങ​ളെ​യും അ​ധി​കാ​രാ​രോ​ഹ​ണ​ത്തി​നാ​യി ഉ​പ​യോ​ഗ​പ്പെ​ടു​ത്തു​ക​യും ഒ​രു വേ​ള അ​വ​രു​ടെ പേ​രി​ൽ ര​ക്ത​ച്ചൊ​രി​ച്ചി​ലു​ക​ൾ ന​ട​ത്തു​ക​യും ചെ​യ്യു​ന്ന രാ​ഷ്ട്രീ​യ ഹി​ന്ദു​ത്വ​ക്കെ​തി​രെ മ​താ​ചാ​ര്യ​ന്മാ​ർ ശ​ക്ത​മാ​യി രം​ഗ​ത്ത് വ​രേ​ണ്ട സ​മ​യം അ​തി​ക്ര​മി​ച്ചു കൊ​ണ്ടി​രി​ക്കു​ന്നു. ഇ​ന്ത്യ​ൻ രാ​ഷ്ട്രീ​യ​ത്തെ വ​ർ​ഷ​ങ്ങ​ളാ​യി നോ​ക്കി​ക്കാ​ണു​ന്ന ന​ഖ് വിയെപ്പോ​ലു​ള്ള പ​ത്രപ്ര​വ​ർ​ത്ത​ക​ന്മാ​രു​ടെ അ​നു​ഭ​വ​ങ്ങ​ൾ തു​ട​ർ​ന്നും പ്ര​തീ​ക്ഷി​ക്കു​ന്നു.

ഇ​സ്മാ​യി​ൽ പ​തി​യാ​ര​ക്ക​ര

കാ​ലാ​തി​വ​ർ​ത്തി​യാ​യ ക​വി​ത

ക​വി​ത​യു​ടെ മാ​താ​വെ​ന്ന് വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന അ​മൂ​ർ​ത്ത ഭാ​വ​ന​യു​ടെ നി​രു​പ​മ​മാ​യ ഭാ​ഷ​യാ​ണ് മീ​ര കെ.​എ​സ് എ​ഴു​തി​യ 'അ​വ​സ്ഥാ​ന്ത​ര​ങ്ങ​ൾ' (ല​ക്കം: 1262). ന​ല്ല​തെ​ന്ന് അ​നാ​യാ​സം വി​ശേ​ഷി​പ്പി​ക്കാ​വു​ന്ന കാ​വ്യാ​വിഷ്കാ​രം. രാ​ഗ​വി​കാ​ര​ങ്ങ​ളു​ടെ പ​ദസ​മ​ന്വ​യം. ച​ങ്ങ​മ്പു​ഴ​ക്ക​വി​തപോ​ലെ തെ​ളി​മ​യാ​ർ​ന്ന ഭാ​ഷ​യു​ടെ ഹ​ർ​ഷ​ങ്ങ​ളാ​ൽ പു​ള​കി​ത​മാ​വു​ന്ന ക​വി​ത. വ​രി​ക​ൾ ഹ്ര​സ്വ​മെ​ങ്കി​ലും ക​വി​യും ക​വി​ത​യും ര​തി​ക​ല​യി​ലെ​ന്ന പോ​ലെ പ​ര​സ്പ​രം അ​ലി​ഞ്ഞുചേ​രു​ന്ന ക​വി​ത​യാ​ണി​ത്. ക​ഠി​ന പ​ദ​ങ്ങ​ളോ​ വാ​ക്കു​ക​ളു​ടെ​ കെ​ട്ടി​ക്കു​ടു​ക്കു​ക​ളോ ഇ​ല്ലാ​തെ വാ​യി​ച്ചു ഗ്ര​ഹി​ക്കാം. ചൊ​ല്ലാ​ൻ മാ​ത്ര​മ​ല്ല പാ​ടി ര​സി​ക്കാനും ഈ ​ക​വി​ത യോ​ഗ്യം.

ചെ​റു​ചെ​റു​ പ​ദ​ങ്ങ​ളു​ടെ കൂ​ടിച്ചേ​ര​ലു​ക​ളും ഭാ​ഷാലാ​ളി​ത്യ​വും ഒ​രു​ത്ത​മ ക​ലാ​സൃ​ഷ്ടി​യു​ടെ മു​ഴു​വ​ൻ അ​ഹ​ങ്കാ​ര​വും ക​വി​ത വാ​രി​പ്പു​ണ​രു​ന്ന​ത് കാ​ണാ​വു​ന്ന​താ​ണ്. ബു​ദ്ധിവൈ​ഭ​വം, ശൈ​ലി, ഭാ​വം, ര​സം, ഭാ​ഷ സ്വ​രം, ല​യം തു​ട​ങ്ങി ഒ​ന്നി​നും കു​റ​വ് വ​രു​ത്തി​ക്കാ​ണാ​ത്ത ക​വി​ത അ​നു​ശീ​ല​ന ത​ത്ത്വങ്ങ​ളെ കാ​വ്യ​ര​സ​ങ്ങ​ളാ​ക്കി മാ​റ്റു​ന്നു. കാ​വ്യാ​ഴ​ങ്ങ​ളി​ൽനി​ന്ന് ഊ​ർ​ന്നി​റ​ങ്ങു​ന്ന ജീ​വ​ന്റെ ബി​ന്ദു മു​ത​ൽ ഇ​രു​ട്ടി​ൽ ഇ​ഴ​ഞ്ഞുനീ​ങ്ങു​ന്ന ക​രി​മ്പാ​മ്പ് വ​രെ കാ​വ്യവി​ഷ​യ​മാ​ക്കി​യ ക​വി​യെ അ​ഭി​ന​ന്ദി​ക്കാ​തെ വ​യ്യ. വി​ഷാ​ദാ​ത്മ​ക​മാ​യ പ്ര​കൃ​തി​സൗ​ന്ദ​ര്യ​വും അ​ന​ന്യസാ​ധാ​ര​ണ​മാ​യ ഉ​ൾ​ക്കാ​ഴ്ച​യും അ​പൂ​ർ​വ​മാ​യ സി​ദ്ധിവൈ​ഭ​വ​വും ഈ ​ക​വി​ത​യെ കാ​ലാ​വ​ർ​ത്തി​യാ​ക്കി മാ​റ്റു​ന്നു.

വി.​കെ.​എം​. കു​ട്ടി, ഈ​സ്റ്റ് മ​ല​യ​മ്മ

കാരാട്ടിനോട് ഒരു അഭ്യർഥന

ലക്കം: 1260ൽ പ്രകാശ് കാരാട്ടുമായി എ.കെ. ഹാരിസ് നടത്തിയ അഭിമുഖം വായിച്ചു. കോൺഗ്രസ് ഹിന്ദുത്വയെ നേരിടുന്നതിൽ പരാജയമാണെന്നും നേതാക്കൾ ബി.ജെ.പിയിലേക്ക് പോകുന്നുവെന്നും അദ്ദേഹം പരിഭവപ്പെടുന്നുണ്ട്. ഒന്നാം യു.പി.എ സർക്കാറുമായി കൈകോർക്കുകയും ശേഷം ആണവകരാറിന്റെ പേരിൽ അതേ സർക്കാറിനെ താഴെയിറക്കാൻ ശ്രമിക്കുകയും ചെയ്ത പ്രകാശ് കാരാട്ടിന്റെയും സി.പി.എമ്മിന്റെയും നിലപാടുകളും മലക്കംമറിയലുകളും ജനം കണ്ടതാണല്ലോ. നമ്മുടെ രാജ്യത്ത് കൂടുതൽ അപകടം അധികാരം കൈവശമുള്ള ഹിന്ദുത്വ ശക്തികളാണെന്ന് അ​ദ്ദേഹം പറയുന്നുണ്ട്. സംഘ്പരിവാ​റിനെ പറയുമ്പോഴുമെല്ലാം ഉള്ളതും ഇല്ലാത്തതുമായ മുസ്‍ലിം തീവ്രവാദത്തെ ചേർത്തുവെക്കുന്ന കേരളത്തിലെ ഒരുപറ്റം നേതാക്കൾക്കുകൂടി ഇക്കാര്യം പഠിപ്പിക്കണമെന്ന് കാരാട്ടിനോട് അഭ്യർഥിക്കുന്നു.

മുഹമ്മദ് ഷാഫി, മലപ്പുറം

News Summary - madhyamam weekly letter