Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

ദൃ​ശ്യ​ചാ​രു​ത​യു​ടെ രാ​ജാ​ളി പ​ക്ഷി​ക​ൾ

വി​ഭ്ര​മാ​ത്മ​ക​ത​യും (Illusion-hallucination) ഐ​ന്ദ്രി​യ ഭാ​വ​വും (fantacy) അ​ടി​മു​ടി കെ​ട്ടു​പി​ണ​ഞ്ഞു നി​ൽ​ക്കു​ന്ന കാ​ഴ്ച​യു​ടെ ഭൂ​ത​ല​ത്തി​ലൂ​ടെ ന​മ്മെ വ​ഴി​ന​ട​ത്തി​ക്കു​ന്നു സ​ലിം കു​രി​ക്ക​ള​ക​ത്ത് എ​ഴു​തി​യ ക​ഥ ‘മി​ന​ൽ ജി​ന്ന​ത്തി വ​ന്നാ​സ്’ (ല​ക്കം 1492). എ​ട്ട് ഉ​പ​ശീ​ർ​ഷ​ക​ത്തി​ലൂ​ടെ സ്വ​പ്ന​ത്തി​ന്‍റെ​യും സ്വ​പ്ന​ഭം​ഗ​ങ്ങ​ളു​ടെ​യും ഉ​പാ​ഖ്യാ​ന​ങ്ങ​ൾ. ജീ​വി​ത​ത്തി​ന്‍റെ അ​തി​പ്രാ​ചീ​ന​മാ​യ ഒ​രു ജൈ​വ​രാ​ഗം ആ​ഖ്യാ​ന​ത്തി​ന്‍റെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ വാ​യ​ന​യെ ര​മി​പ്പി​ച്ചു​കൊ​ണ്ടേ​യി​രി​ക്കു​ന്നു. ഒ​മാ​നി​ലെ ദോ​ഫാ​റി​നു മൂ​ന്ന് കി​ലോ മീ​റ്റ​റി​നു​ള്ളി​ൽ ആ​വാ​ദ്‌​ബ്നു സൈ​ദി​ന്‍റെ പ​ഴ​യ മാ​ളി​ക. നി​റം മ​ങ്ങി തു​ട​ങ്ങി​യ ക​ൽ​ത്തൂ​ണു​ക​ളി​ൽ അ​റ​ബി പേ​ര് ചാ​ർ​ത്തി​യ ‘ഖ​യാ​ൽ’. ‘ഖ​യാ​ൽ’ എ​ന്നാ​ൽ ഭാ​വ​ന എ​ന്ന​ർ​ഥം.

ചു​റ്റും ക​ത്തി​നി​ൽ​ക്കു​ന്ന മ​രു​മ​ണ​ലി​ന്‍റെ പ്രാ​ക്ത​ന​മാ​യ കാ​ൽ​പ​നി​ക ലാ​സ്യ​സ​മൃ​ദ്ധി. ആ ​അ​ന​ന്യ മ​നോ​ജ്ഞ ദൃ​ശ്യ വൈ​വി​ധ്യ​ങ്ങ​ളു​ടെ വ​ള​ക്കൂ​റി​ലാ​ണ് ക​ഥാ​കാ​ര​ൻ കാ​ല​ങ്ങ​ളോ​ളം അ​ന്തി​യു​റ​ങ്ങി​യ​ത്. അ​ന​ന്ത വി​സ്തൃ​ത​മാ​യ മ​ണ​ൽ​പ്പ​ര​പ്പി​ന്‍റെ അ​ജ്ഞേ​യ വി​സ്മ​യ​ങ്ങ​ളി​ൽ ‘ഭാ​വ​ന’​യെ കോ​ർ​ത്തു​വെ​ച്ച ക​ഥാ​കൃ​ത്ത്. ഖ​യാ​ലി​ന്‍റെ പ​രി​സ​ര​ങ്ങ​ളി​ൽ നി​ന്നാ​ണ് തീ​ക്ഷ്ണ​മാ​യ ക​ഥ​പ​റ​ച്ചി​ലി​ന്‍റെ മി​സ്റ്റി​ക് ഖ​നി​ജം രൂ​പ​പ്പെ​ടു​ന്ന​ത്. അം​ഗ​സ്നാ​നം ചെ​യ്തു ഖ​യാ​ലി​ന്‍റെ ച​വി​ട്ടു​പ​ടി​ക​ളി​റ​ങ്ങി മ​രു​ഭൂ​മി​യി​ലെ മി​നാ​ര​ത്തി​ന​രി​ക​ത്തേ​ക്ക് ക​യ​റു​മ്പോ​ൾ സം​ഗീ​ത​മാ​യി ഒ​ഴു​കി​പ്പ​ര​ക്കു​ന്ന ദു​ആ (പ്രാ​ർ​ഥ​ന)​യു​ടെ മു​ഗ്ധ​താ​ളം ക​ഥാ​കാ​ര​ൻ തൊ​ട്ട​റി​യു​ന്നു​ണ്ട്. ശ​താ​ബ്ദ​ങ്ങ​ളി​ലേ​ക്ക് ക​ത​കു തു​റ​ക്കു​ന്ന ക​ഥ​ക​ളു​ടെ പൊ​ലി​വ​ല​ക​ളു​ണ്ട് ആ ​സൗ​ധ​ത്തി​നു ചു​റ്റും.

അ​റേ​ബ്യ​ൻ പ​ട്ടാ​ള​ക്കാ​രെ പ്ര​ണ​യി​ച്ച ജി​ന്നു​ക​ളു​ടെ വി​ഹാ​ര​രം​ഗ​മാ​യി​രു​ന്നു ഖ​യാ​ൽ മാ​ളി​ക! ഇ​പ്പോ​ഴും അ​വി​ടെ ഉ​ഴ​റി​ന​ട​ക്കു​ന്നു മാ​ദ​ക തി​ടു​മ്പു​ക​ളു​ടെ ആ​ത്മാ​ക്ക​ൾ. പെ​യ്തൊ​ടു​ങ്ങി​യ സം​ഭ്രാ​ന്ത​മാ​യ ഭൂ​ത​ത്തി​ന്‍റെ റൊ​മാ​ന്‍റി​ക് തേ​ജ​പു​ഞ്ജ​ങ്ങ​ളി​ൽ ഈ​റ​ന​ണി​ഞ്ഞു നി​ൽ​ക്കു​ന്ന ഒ​രു വി​ളു​മ്പ്. ഓ​ർ​മ​യു​ടെ വി​ലോ​ഭ​നീ​യ​മാ​യ ഒ​രു കു​ളി​രി​ളം കാ​റ്റ് നി​ര​ങ്കു​ശം ആ ​മ​ണ്ണി​ട​ത്തെ ആ​ലിം​ഗ​നം ചെ​യ്യു​ന്നു​ണ്ട്. ഈ ​ഹ​ർ​ഷ​ങ്ങ​ളി​ലാ​ണ് എ​ഴു​ത്തി​ന്‍റെ ദീ​പ​നാ​ള​ങ്ങ​ൾ പ​രി​ശോ​ഭ​യോ​ടെ മി​ഴി​തു​റ​ക്കു​ന്ന​ത്. പ​ത്താ​മ​തും പെ​ണ്ണ് കാ​ണാ​നി​റ​ങ്ങു​ന്ന നി​സാ​മി​ന്‍റെ സ​ഞ്ചാ​രം ആ​ദി​ല​യെ​ന്ന ഹൈ​ടെ​ക് പ്ര​ഫ​ഷ​ന​ൽ ലേ​ഡി​യി​ലേ​ക്കെ​ത്തു​മ്പോ​ൾ ക​ഥ പി​രി​മു​റു​ക്ക​ത്തി​ന്‍റെ പ​റു​ദീ​സ കേ​റു​ന്നു.

‘‘ഒ​റ്റ​നോ​ട്ട​ത്തി​ൽ​ത്ത​ന്നെ നി​സാ​മി​ന് പെ​ണ്ണി​നെ ഇ​ഷ്ടാ​യി. അ​വ​ളി​ട്ടി​രു​ന്ന അ​യ​ഞ്ഞ വൈ​റ്റ് ഷ​ർ​ട്ടി​ന്‍റെ ബ്രാ​ൻ​ഡ് നെ​യിം പോ​ലും നോ​ക്കി​യെ​ടു​ത്തു. ജീ​ൻ​സി​ന്‍റെ അ​റ്റ​ങ്ങ​ൾ മ​ട​ക്കി വെ​ച്ചി​രു​ന്ന​തി​നാ​ൽ കൊ​ലു​സി​ട്ട ക​ണ​ങ്കാ​ൽ​പോ​ലും നി​സാ​മി​ന് ന​ല്ലോ​ണം കാ​ണാ​നാ​യി.’’

നെ​ടു​നാ​ളാ​യി പ​ടു​ത്തു​യ​ർ​ത്തി​യ കി​നാ​വി​ന്‍റെ ഗോ​പു​രം. പോ​രെ​ങ്കി​ൽ താ​ൻ ‘‘വി​ദേ​ശ ക​മ്പ​നി​യു​ടെ സെ​യി​ൽ​സ് മാ​നേ​ജ​ർ’’ ആ​ണ്. ജീ​വി​തം ഇ​വി​ടെ സെ​റ്റ്... പ​ക്ഷേ, ആ​ദി​ല എ​ന്ന സ്റ്റാ​ർ​ട്ട്അ​പ് ബി​സി​ന​സ് മാ​ഗ്ന​റ്റി​നു മു​ന്നി​ൽ ഛിന്ന​ഭി​ന്ന​മാ​യി​പ്പോ​കു​ന്നു ആ​ദി​ൽ എ​ന്ന മാ​നേ​ജ​ർ. ന​ല്ല ശ​മ്പ​ള​മാ​ണ് വാ​ങ്ങു​ന്ന​തെ​ന്നും എ​ല്ലാ വ​ർ​ഷ​വും ഗ്രോ​ത്തു​ണ്ടാ​കു​മെ​ന്നും നി​സാം പി​ടി​വ​ള്ളി തേ​ടു​മ്പോ​ൾ ആ​ദി​ല​യു​ടെ ഭേ​ദ്യം ഇ​ങ്ങ​നെ: ‘‘ഇ​നി​ക്ക് വേ​ണ്ട​ത് എ​ക്സ്പൊ​ണെ​ൻ​ഷ്യ​ൽ ഗ്രോ​ത്താ​ണ്. ഇ​ങ്ങ​ള് ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ട​യി​ൽ എ​ന്തെ​ങ്കി​ലും മാ​ർ​ക്ക​റ്റ് ഷ​യ​ർ എ​ടു​ത്തി​ട്ടു​ണ്ടോ?.. ഈ ​റി​ലേ​ഷ​ൻ​ഷി​പ് എ​ന്ന പ്രോ​ഡ​ക്ടി​നെ എ​ങ്ങ​നെ ക​ച്ചോ​ടം ചെ​യ്യും?.. വെ​റും സ്‌​നേ​ഹ​വും വി​ശ്വാ​സ​വു​മ​ല്ല നി​സാം, അ​തി​ന​പ്പു​റം, ഇ​ന്‍റെ സെ​ൽ​ഫ് ഡെ​വ​ല​പ്മെ​ന്‍റി​ന് ഇ​ങ്ങ​ള് എ​ന്ത് സ​പ്പോ​ർ​ട്ട് ന​ൽ​കും?’’

നി​സാ​മി​ന്‍റെ ത​ല​ച്ചോ​റി​ൽ ആ​കാ​ശം പൊ​ട്ടി​പ്പി​ള​ര​വെ ആ​ദി​ല വീ​ണ്ടും അ​യാ​ളെ ക​യ്യി​ലി​ട്ട് അ​മ്മാ​ന​മാ​ടു​ന്നു: ‘‘ലീ​വ് ക​ഴി​ഞ്ഞ് ഒ​മാ​നി​ലേ​ക്ക് തി​രി​ച്ചു​പോ​യി സാ​ല​റി​യും വാ​ങ്ങി ജീ​വി​ക്കാ​നാ​ണ് ഇ​ങ്ങ​ളെ പ്ലാ​ൻ. ന​മ്മ​ള് ത​മ്മി​ൽ ഒ​രു ഫി​സി​ക്ക​ൽ ഡി​സ്റ്റ​ൻ​സ് ഉ​ണ്ടാ​വും. ഒ​രു ലോ​ങ് ഡി​സ്റ്റ​ൻ​സ് റി​ലേ​ഷ​ൻ​ഷി​പ് മാ​നേ​ജ് ചെ​യ്യാ​ൻ ഇ​ങ്ങ​ളെ ക​യ്യി​ല് എ​ന്ത് ക​മ്യൂ​ണി​ക്കേ​ഷ​ൻ ടൂ​ളാ​ണ് ഉ​ള്ള​ത്? വാ​ട്‌​സ്ആ​പ്പും വി​ഡി​യോ കോ​ളു​മാ​ണെ​ങ്കി​ൽ ഇ​നി​ക്ക് അ​തി​ൽ താ​ൽ​പ​ര്യ​മി​ല്ല.’’ മ​തി, ഡേ​റ്റ ക്ലി​യ​ർ എ​ന്ന് ആ​ത്മ​ഗ​തം ചെ​യ്തു​പോ​കാ​ൻ പു​റ​പ്പെ​ട്ട ആ​ദി​ല ഇ​ത്ര​കൂ​ടി പ​റ​യു​ന്നു: ‘‘ഇ​ങ്ങ​ളെ ലൈ​ഫ് ക​ൺ​സ​ർ​വേ​റ്റീ​വാ​ണ്.. ഇ​ങ്ങ​ളെ ഒ​മാ​നി​ലെ സാ​ല​റി ഇ​ന്‍റെ സ്റ്റാ​ർ​ട്ട​പ്പി​ന് ഒ​രു ഏ​ഞ്ച​ൽ ഇ​ൻ​വെ​സ്റ്റ്മെ​ന്‍റി​ന് തെ​ക​യൂ​ല. ഇ​ങ്ങ​ള വാ​ല്യൂ സി​സ്റ്റം വ​ള​രെ ഔ​ട്ട്ഡേ​റ്റ​ഡാ​ണ്.’’

ക​ഥ പ​റ​ച്ചി​ലി​ന്‍റെ ഏ​റ്റ​വും സ്‌​തോ​ഭ​ജ​ന​ക​മാ​യ പ്ര​ത​ലം ഇ​വി​ടെ​യാ​ണ് അ​നാ​ച്ഛാ​ദി​ത​മാ​കു​ന്ന​ത്. ഇ​ങ്ങ​നെ​യൊ​രു ത​ട്ടു​പൊ​ളി​പ്പ​ൻ ആ​ൺ-​പെ​ൺ മു​ഖാ​മു​ഖ​മോ എ​ന്ന് നാം ​അ​ത്ഭു​തം കൂ​റും. ഈ​യൊ​രു തീ ​പാ​റും സ്ത്രീ ​പ​ര​പ്പി​ൽ നാം ​വാ​യ​ന​ക്കാ​ർ​നി​ന്ന് ഇ​ടി വ​ർ​ഷം​പോ​ലെ ക​ര​ഘോ​ഷം മു​ഴ​ക്കും ക​ട്ടാ​യം.

പി​ന്നീ​ട് വി​ഭ്ര​മാ​ത്മ​ക​ത​യു​ടെ ഓ​ള​പ്പ​ര​പ്പി​ലൂ​ടെ ഒ​രു ക​ളി​വ​ഞ്ചി​യാ​യി നി​സാ​മി​ന്‍റെ സ​ഞ്ചാ​രം. വെ​ള്ളി കൊ​ലു​സ്സി​ന്‍റെ കി​ലു​ക്കം​പോ​ലെ മ​ണ​ല​ര​ണ്യ​ത്തി​ന്‍റെ രാ​ജാ​ത്തി അ​ഞ്ച​ഞ്ചും മൊ​ഞ്ച​ത്തി ജി​ന്നൊ​രു​ത്തി നി​സാ​മി​ന്‍റെ നെ​ഞ്ചി​ൽ കൂ​ടു​വെ​ക്കു​ന്നു. സ​ഹ​ർ എ​ന്നാ​ണ് ആ ​അ​ഴ​കി​ൻ ഏ​ഴി​ലം​പാ​ല​യു​ടെ പേ​ര്. സ്വ​പ്ന​മ​ല്ല യാ​ഥാ​ർ​ഥ്യ​മാ​ണ് അ​വ​ളെ​ന്ന് അ​യാ​ൾ ആ​ണ​യി​ടു​ന്നു. അ​വ​ൾ ത​ന്‍റെ ത​രി​ശാ​ർ​ന്ന ജീ​വി​ത​ത്തി​ന്‍റെ ഉ​ർ​വ​ര​ത​യും ഉ​ന്മാ​ദ​വു​മാ​ണെ​ന്ന് നി​സാം തീ​രു​മാ​നി​ച്ചു​റ​പ്പി​ക്കു​ന്നു.

നി​ലം​പ​രി​ശാ​യി​പ്പോ​യ മോ​ഹ​ങ്ങ​ൾ​ക്ക് ചി​റ​കു ന​ൽ​കാ​ൻ ഏ​ത് ക​ച്ചി​ത്തു​രു​മ്പും അ​ർ​ഥ​ശാ​സ്ത്ര​ത്തി​ന്‍റെ മൂ​ശ​യി​ൽ മാ​റ്റി​പ്പ​ണി​യാ​ൻ നി​സാം ഒ​രു​ക്കം. ഇ​നി അ​യാ​ളു​ടെ മു​ന്നി​ൽ ഒ​രു ചോ​യ്‌​സു​മി​ല്ല​ല്ലോ! ‘‘ഒ​രു ജി​ന്ന് ഇ​ന്നെ സ​ന്തോ​ഷി​പ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ൽ... അ​തെ​ങ്കി​ലും ന​ട​ക്ക​ട്ടെ! എ​നി​ക്കി​നി പെ​ണ്ണ് തേ​ടി​യു​ള്ള അ​ല​ച്ചി​ല് വ​യ്യ’’ എ​ന്ന് സു​ഹൃ​ത്ത് ഹു​സൈ​ൻ മാ​ലി​ക്കി​നോ​ട് നി​സാം പൊ​ട്ടി​ത്തെ​റി​ക്കു​ന്ന​തി​ന്‍റെ അ​ർ​ഥം ദാ​ഹ​മോ​ഹ​ങ്ങ​ൾ​ക്ക് ഇ​വി​ടെ പ​രി​സ​മാ​പ്തി കു​റി​ക്കാ​ൻ പോ​കു​ന്നു​വെ​ന്നു​കൂ​ടി​യാ​ണ്.

ന​മു​ക്കു​മി​ല്ല ര​ണ്ടാ​മ​തൊ​രു വാ​യ്ത്താ​രി. ‘‘നി​സാ​മി​ന്‍റെ ഉ​ട​ലി​ലേ​ക്ക് മ​ല്ലി​ക​പ്പൂ​ക്ക​ളു​ടെ സു​ഗ​ന്ധം പ​ട​ർ​ന്നു​കേ​റു’’​മ്പോ​ൾ ന​മ്മ​ൾ വാ​യ​ന​ക്കാ​രും ക​വ​ന ശ​ബ​ളി​മ​യാ​ർ​ന്ന ഒ​രു ക​ഥ​യു​ടെ സു​ഗ​ന്ധം ഏ​റ്റു​വാ​ങ്ങു​ന്നു! മ​തി​ഭ്ര​മ​ത്തി​ന്‍റെ​യും മാ​ജി​ക്ക​ൽ റി​യ​ലി​സ​ത്തി​ന്‍റെ​യും ഭാ​വ തീ​വ്ര​ത​യി​ൽ ക​ട​ഞ്ഞെ​ടു​ത്ത കാ​ഴ്ച​യു​ടെ കു​തൂ​ഹ​ല​പ്പെ​രു​ക്കം. സ​ലിം കു​രി​ക്ക​ള​ക​ത്തി​ന്‍റെ കൃ​ത​ഹ​സ്ത​ത കോ​റി​യി​ടു​ന്ന വാ​ഗ്മ​യം ചൂ​ടും ചൂ​രും ചു​ര​ത്തി വാ​യ​ന​യെ പ്ര​ലോ​ഭി​പ്പി​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ന്നു.

സ​ലാം ക​രു​വ​മ്പൊ​യി​ൽ

യൂ​നി​യ​ൻ സ​ർ​ക്കാ​റും കോ​ർ​പ​റേ​റ്റു​ക​ളും ഒ​ന്നി​ക്കു​മ്പോ​ൾ

ഡോ. ​സി​ബു മോ​ട​യി​ൽ എ​ഴു​തി​യ (ല​ക്കം 1491) ‘ഇ​ന്ധ​ന​ക്കൊ​ള്ള​യു​ടെ ഇ​ര​ക​ൾ’ എ​ന്ന ലേ​ഖ​നം വി​വേ​ക​ശാ​ലി​ക​ളാ​യ പൗ​ര​ന്മാ​രു​ടെ സം​വേ​ദ​ന​ത്തെ അ​ഭി​വൃ​ത്ത​മാ​ക്കു​ന്നു. യു.​പി.​എ സ​ർ​ക്കാ​ർ തു​ട​ങ്ങി​വെ​ച്ച സാ​മ്പ​ത്തി​ക ആ​ധു​നി​ക​വ​ത്ക​ര​ണം എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​ൽ പ​രി​പൂ​ർ​ണ​മാ​യ ചൂ​ഷ​ണ​മാ​യി മാ​റു​ന്നു. ക്രൂ​ഡോ​യി​ലി​ന്‍റെ വി​ല കു​റ​യു​മ്പോ​ഴും ഇ​ന്ത്യ​യി​ലെ പൗ​ര​ൻ​മാ​ർ ഡീ​സ​ലി​നും പെ​ട്രോ​ളി​നും അ​ധി​ക​വി​ല ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ൽ എ​ത്തി​യി​രി​ക്കു​ന്നു. കോ​ർ​പ​റേ​റ്റ് ഭീ​മ​ൻ​മാ​ർ​ക്കും പൗ​ര​രെ ചൂ​ഷ​ണം​ചെ​യ്യാ​നു​ള്ള എ​ല്ലാ സ്വ​ത​ന്ത്ര അ​വ​സ​ര​ങ്ങ​ളും വെ​ള്ളി​ത്താ​ല​ത്തി​ൽ കേ​ന്ദ്ര സ​ർ​ക്കാ​ർ ന​ൽ​കി​യി​രി​ക്കു​ന്നു.

ഭ​ര​ണ​ഘ​ട​ന​യി​ലെ നി​ർ​ദേ​ശ​ക​ത​ത്ത്വ​ങ്ങ​ളി​ൽ പ്ര​ധാ​ന​മാ​യി പ​റ​യു​ന്ന ഒ​രു കാ​ര്യം ഇ​താ​ണ് -ധ​ന​വി​കേ​ന്ദ്രീ​ക​ര​ണം. ഇ​തി​ലൂ​ടെ സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ കൈ​യി​ൽ പ​ണ​മെ​ത്തു​ന്നു. നി​ർ​ഭാ​ഗ്യ​വ​ശാ​ൽ സ​മ​കാ​ലി​ക സ​ർ​ക്കാ​ർ ധ​ന​കേ​ന്ദ്രീ​ക​ര​ണ​ത്തി​നാ​ണ് പ്രാ​മു​ഖ്യം ന​ൽ​കു​ന്ന​ത്. അ​ങ്ങ​നെ കോ​ർ​പ​റേ​റ്റു​ക​ളു​ടെ ലാ​ഭം അ​ടി​ക്ക​ടി കൂ​ടു​ന്നു. സാ​ധാ​ര​ണ ജ​ന​ങ്ങ​ളു​ടെ ജീ​വി​തം അ​പ​ക​ട​ത്തി​ലാ​കു​ന്നു.

എ​ഥ​നോ​ൾ ക​ല​ർ​ത്തി​യ പെ​ട്രോ​ൾ സൃ​ഷ്ടി​ക്കു​ന്ന അ​പ​ക​ട​ത്തി​ൽ​നി​ന്നും പൗ​ര​ന്മാ​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ല​ഭി​ക്കാ​നു​ള്ള സാ​ഹ​ച​ര്യം ഇ​ല്ലെ​ന്നു മാ​ത്ര​മ​ല്ല, എ​ഥ​നോ​ളി​ന്‍റെ ക​ച്ച​വ​ടം ന​ട​ത്തു​ന്ന നി​തി​ൻ ഗ​ഡ്ക​രി​യു​ടെ മ​ക്ക​ൾ​ക്ക് ലാ​ഭം കി​ട്ടു​ക​യും ചെ​യ്യു​ന്നു. ഇ​താ​ണ് സ​ന്ദ​ർ​ഭം, ഇ​താ​ണ് സാ​ഹ​ച​ര്യം. സ്വ​കാ​ര്യ മേ​ഖ​ല​യി​ലേ​ക്കും ഇ​ന്ധ​ന​വി​ത​ര​ണം യ​ഥേ​ഷ്ടം ന​ട​ത്താ​നു​ള്ള സൗ​ക​ര്യം ചെ​യ്തു​കൊ​ണ്ട് എ​ൻ.​ഡി.​എ സ​ർ​ക്കാ​ർ കോ​ർ​പ​റേ​റ്റ് തോ​ഴ​നാ​യി മാ​റി​യി​രി​ക്കു​ന്നു.

പാ​ച​ക​വാ​ത​ക​ത്തി​നും പെ​ട്രോ​ളി​നും ഡീ​സ​ലി​നും ക്ര​മാ​തീ​ത​മാ​യി വി​ല വ​ർ​ധി​ക്കു​മ്പോ​ൾ ക​​മ്പോ​ള​ത്തി​ൽ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള സാ​ധ​ന​ങ്ങ​ളു​ടെ വി​ല​ക്കും തീ​പി​ടി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ജീ​വി​ത​ച്ചെ​ല​വ് താ​ങ്ങാ​നാ​വാ​തെ അ​വ​ർ ജീ​വി​ത​ത്തി​ന്‍റെ പി​ന്നാ​മ്പു​റ​ങ്ങ​ളി​ലേ​ക്ക് പി​ന്തി​രി​യാ​ൻ വി​ധി​ക്ക​പ്പെ​ടു​ന്നു.

ഈ ​വി​ഷ​യ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ചോ​ദ്യ​ങ്ങ​ൾ​ക്ക് ഉ​ത്ത​രം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മി​ല്ലാ​തെ സ്യൂ​ഡോ വി​ക​സ​ന​ത്തി​ന്‍റെ ക​ഥ​ക​ൾ ഉ​രു​ക്ക​ഴി​ച്ച് ജ​ന​ങ്ങ​ളെ വീ​ണ്ടും വീ​ണ്ടും ചൂ​ഷ​ണം ചെ​യ്യു​ന്ന എ​ൻ.​ഡി.​എ സ​ർ​ക്കാ​റി​നെ മാ​റ്റി മ​റ്റൊ​രു സ​ർ​ക്കാ​റി​നെ കൊ​ണ്ടു​വ​രാ​നു​ള്ള ദീ​ർ​ഘ​വീ​ക്ഷ​ണം ഇ​ന്ത്യ​ൻ പൗ​ര​ന്മാ​ർ​ക്ക് ഉ​ണ്ടാ​ക​ട്ടെ എ​ന്ന് ന​മു​ക്ക് പ്ര​ത്യാ​ശി​ക്കാം. അ​ല്ലെ​ങ്കി​ൽ അ​ടി​ക്ക​ടി വ​ർ​ധി​ക്കു​ന്ന വി​ല​ക്ക​യ​റ്റ​ത്തി​ൽ മു​ങ്ങി ജ​ന​ങ്ങ​ൾ മ​ര​ണ​ക്കി​ട​ക്ക​യി​ൽ വീ​ഴേ​ണ്ടി​വ​രും. വി​പ​ണി നി​യ​ന്ത്ര​ണ​ത്തി​ന്‍റെ മ​റ​യി​ലും നി​കു​തി​യും സെ​സും കൂ​ട്ടി​യും പൗ​ര​ൻ​മാ​രി​ൽ​നി​ന്നും അ​മി​ത​വി​ല ഈ​ടാ​ക്കു​മ്പോ​ൾ ആ ​വി​ല​യു​ടെ സിം​ഹ​ഭാ​ഗ​വും കോ​ർ​പ​റേ​റ്റു​ക​ളു​ടെ പെ​ട്ടി​യി​ലാ​ണ് വീ​ഴു​ന്ന​തെ​ന്ന സ​ത്യം നാം ​മ​റ​ന്നു​കൂ​ടാ. ജാ​ഗ​രൂ​ക​രാ​യ, വി​വേ​ക​ശാ​ലി​ക​ളാ​യ പൗ​ര​ൻ​മാ​ർ ഇ​തി​ന് ഉ​ത്ത​രം ക​ണ്ടെ​ത്തു​മെ​ന്ന് ന​മു​ക്ക് ആ​ശി​ക്കാം.

സു​ഭാ​ഷ് ചാ​ർ​വാ​ക​ൻ,കൂ​ത്താ​ട്ടു​കു​ളം

ഇ​രു​ട്ടി​ന്റെ തു​ന്ന​ൽ​പ്പ​ണി​ക​ളും മു​റി​വേ​റ്റ സ്വാ​ത​ന്ത്ര്യ​വും

റ​ബീ​ഹ ഷ​ബീ​ർ എ​ന്ന ക​വി​യു​ടേ​താ​യി പു​റ​ത്തു​വ​രു​ന്ന ഓ​രോ ക​വി​ത​യും ചി​ന്ത​യെ ഉ​ജ്ജ്വ​ലി​പ്പി​ക്കു​ന്ന ന​വീ​ന​വും തീ​വ്ര​വു​മാ​യ അ​നേ​കം അ​ർ​ഥ​ത​ല​ങ്ങ​ളും ഭാ​വ​നാ സ്‌​ഫു​ര​ണ​ങ്ങ​ളും​കൊ​ണ്ട് വാ​യ​ന​ക്കാ​രു​ടെ ഉ​ള്ള് നി​റ​ക്കു​ക​യാ​ണ്. ന​മു​ക്ക് വാ​യി​ച്ചാ​ൽ എ​ഴു​താ​തി​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത മാ​ന​സി​കാ​വ​സ്ഥ​യി​ൽ അ​വ​രു​ടെ ക​വി​ത​ക​ൾ ന​മ്മെ കൊ​ണ്ടു​ചെ​ന്നു​വി​ടും. അ​വ​ർ ആ​ഴ്ച​പ്പ​തി​പ്പി​ൽ എ​ഴു​തി​യ ‘ഇ​രു​ട്ട് തു​ന്നി​യ ചി​റ​കു​ക​ൾ’ (ല​ക്കം 1491) എ​ന്ന ക​വി​ത സ​മ​കാ​ലി​ക മ​നു​ഷ്യ​ൻ നേ​രി​ടു​ന്ന ഏ​കാ​ന്ത​ത​യെ​യും, അ​സ്തി​ത്വ​പ്ര​തി​സ​ന്ധി​യെ​യും, സ്വാ​ത​ന്ത്ര്യ​വാ​ഞ്ഛ​യെ​യും ഉ​ന്നം​വെ​ക്കു​ന്നു.

സാ​ങ്കേ​തി​ക​വി​ദ്യ​ക​ളാ​ൽ ലോ​കം പ​ര​സ്പ​രം വി​ള​ക്കി​ച്ചേ​ർ​ക്ക​പ്പെ​ടു​മ്പോ​ഴും വ്യ​ക്തി​ക​ൾ സ്വ​ന്തം ഇ​രു​ട്ടു​മു​റി​ക​ളി​ലേ​ക്ക് സ്വ​യം പ​രി​മി​ത​പ്പെ​ടു​ന്ന ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന്റെ നേ​ർ​ച്ചി​ത്ര​ത്തെ അ​സാ​ധാ​ര​ണ​മാ​യ ആ​വി​ഷ്‌​കാ​ര മി​ഴി​വു​കൊ​ണ്ടാ​ണ് അ​വ​ർ വ​ര​ച്ചു​കാ​ട്ടു​ന്ന​ത്. ‘പ​ക്ഷി​യാ​യി​രി​ക്കെ നി​ന്റെ ചി​റ​കു​ക​ളെ​വി​ടെ?’ എ​ന്ന ആ​ത്മ​ചി​ന്ത​യി​ല​ധി​ഷ്ഠി​ത​മാ​യ ചോ​ദ്യ​ത്തി​ലൂ​ടെ ബാ​ഹ്യ​മാ​യ ച​ങ്ങ​ല​ക​ളൊ​ന്നു​മി​ല്ലാ​തെ ത​ന്നെ സ്വ​ന്തം ചി​റ​കു​ക​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​യ സ​മ​കാ​ലി​ക മ​നു​ഷ്യ​ന്റെ നി​സ്സ​ഹാ​യ​ത​യെ ക​വി തു​റ​ന്നു​കാ​ട്ടു​ന്നു. ഇ​ത് ഈ ​ക​വി​ത​ക്ക് വ​ലി​യ​തോ​തി​ലു​ള്ള കാ​ലി​ക​പ്ര​സ​ക്തി ന​ൽ​കു​ന്നു​ണ്ട്. ആ​ധു​നി​കോ​ത്ത​ര​ത​യു​ടെ സൗ​ന്ദ​ര്യ​ശാ​സ്ത്ര​പ​ര​മാ​യ പ​ല ഘ​ട​ക​ങ്ങ​ളും ക​വി​ത​യി​ൽ ശ​ക്ത​മാ​യി പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്.

ആ​ഖ്യാ​താ​വ് ത​ന്നെ​ത്ത​ന്നെ ക​സേ​ര​യി​ലും ക​ണ്ണാ​ടി​യി​ലും ക​ട്ടി​ലി​ലും ഒ​രു​പോ​ലെ പ്ര​തി​ഫ​ലി​പ്പി​ച്ച് മെ​ന​ക്കെ​ട്ടി​രു​ന്ന് കാ​ണു​ന്ന​തി​ലൂ​ടെ ആ​ധു​നി​കോ​ത്ത​ര സ്വ​ത്വ​വി​ഭ​ജ​ന​വും ഖ​ണ്ഡി​ത​മാ​യ അ​സ്തി​ത്വ​വും വ്യ​ക്ത​മാ​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. പ​ര​മ്പ​രാ​ഗ​ത​മാ​യി ഭ​യ​ത്തി​ന്റെ​യും നാ​ശ​ത്തി​ന്റെ​യും പ്ര​തീ​ക​മാ​യ ഇ​രു​ട്ടി​നെ, ഇ​വി​ടെ അ​റ്റു​പോ​യ ചി​റ​കു​ക​ളെ തു​ന്നി​ച്ചേ​ർ​ക്കു​ന്ന ഒ​രു സ​ർ​ഗാ​ത്മ​ക മാ​ധ്യ​മ​മാ​യി അ​ട്ടി​മ​റി​ക്കു​ന്ന​ത് വ​ള​രെ ര​സ​ക​ര​മാ​യി തോ​ന്നു​ന്നു. ‘‘നി​ശ്ശ​ബ്ദ​ത​യു​ടെ ര​ഹ​സ്യ​ങ്ങ​ളി​ൽ ക​ൺ​പീ​ലി​ക​ളി​ലൊ​രു തീ​ര ത​ള്ളു​ന്നു’’ എ​ന്ന വ​രി​ക​ളി​ലൂ​ടെ വാ​ക്കി​ന​പ്പു​റ​മു​ള്ള മൗ​ന​ത്തി​ന്റെ ഭാ​ഷ​യെ ക​വി​ത​യി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു എ​ന്ന​തും ശ്ര​ദ്ധേ​യം.

ആ​ശ​യ​സം​വേ​ദ​ന​ത്തി​ലും ആ​വി​ഷ്കാ​ര​ത്തി​ലും ല​ളി​ത​വും പ​ക്ഷേ, തീ​വ്ര​വു​മാ​യ ബിം​ബ​ങ്ങ​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ശാ​ശ​ല​ഭ​ങ്ങ​ൾ, ഈ​യ​ലു​ക​ൾ, ക​ട്ടി​ൽ, ക​ണ്ണാ​ടി, വി​ഷാ​ദ​ത്തി​ന്റെ വീ​ഞ്ഞ് തു​ട​ങ്ങി​യ​വ ചു​മ്മാ വ​സ്തു​ക്ക​ൾ​ക്ക​പ്പു​റം മ​നു​ഷ്യ​മ​ന​സ്സി​ന്റെ ആ​കു​ല​ത​ക​ളു​ടെ രൂ​പ​ക​ങ്ങ​ളാ​യി മാ​റു​ന്ന കാ​ഴ്ച അ​തീ​വ ഹൃ​ദ്യം. കൃ​ത്രി​മ​മാ​യ അ​ല​ങ്കാ​ര​ങ്ങ​ളോ സ​ങ്കീ​ർ​ണ​മാ​യ പ​ദാ​വ​ലി​ക​ളോ ഇ​ല്ലാ​തെ, ഉ​ള്ളി​ൽ​നി​ന്നു വ​രു​ന്ന സ്വാ​ഭാ​വി​ക​മാ​യ വി​കാ​ര​പ്ര​വാ​ഹ​മാ​ണ് ഇ​തി​ന്റെ ശൈ​ലി. സാ​ന്ധ്യ​ശോ​ഭ ന​ഷ്ട​പ്പെ​ട്ട് ഇ​രു​ട്ടി​ലേ​ക്ക് വ്യ​ക്തി സ്വ​യം ‘വി​വ​ർ​ത്ത​നം’ ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന ചി​ന്ത ആ​ശ​യ​ത​ല​ത്തി​ന് വ​ലി​യ ആ​ഴം ന​ൽ​കു​ന്നു.

ക​വി​ത​യു​ടെ കാ​വ്യ​ഭം​ഗി അ​തി​ന്റെ പാ​ര​മ്യ​ത്തി​ലെ​ത്തു​ന്ന​ത് ഹൃ​ദ​യ​ദ്ര​വീ​ക​ര​ണ​ക്ഷ​മ​ത നി​റ​ഞ്ഞ അ​വ​സാ​ന വ​രി​ക​ളി​ലാ​ണ്. ‘‘ദൈ​വ​മേ... ഈ ​ചി​റ​കു​ക​ളു​മാ​യി ഞാ​നി​നി ഏ​ത് വെ​ളി​ച്ച​ത്തി​ലേ​ക്ക് പ​റ​ക്കും!’’ എ​ന്ന അ​ന്ത്യ​വാ​ച​കം വാ​യ​ന​ക്കാ​ര​ന്റെ മ​ന​സ്സി​നെ വ​ല്ലാ​തെ ഉ​ല​ക്കു​ന്നു. ത​ന്റെ ചി​റ​കു​ക​ൾ തു​ന്നി​ച്ചേ​ർ​ത്ത​ത് ഇ​രു​ട്ടു​കൊ​ണ്ടാ​ണ് എ​ന്ന തി​രി​ച്ച​റി​വും, അ​ങ്ങ​നെ​യു​ള്ള ചി​റ​കു​ക​ളു​മാ​യി ഇ​നി വെ​ളി​ച്ച​ത്തെ എ​ങ്ങ​നെ അ​ഭി​മു​ഖീ​ക​രി​ക്കു​മെ​ന്ന നി​സ്സ​ഹാ​യ​ത​യും വ​ലി​യ ആ​ത്മ​വേ​ദ​ന​യാ​യി ഹൃ​ദ​യ​ത്തി​ൽ ത​റ​ക്കു​ന്നു. പാ​ശ്ചാ​ത്യ ദ​ർ​ശ​ന​ങ്ങ​ളാ​യ അ​സ്തി​ത്വ​വാ​ദ​വു​മാ​യും സ​ർ​റി​യ​ലി​സ​വു​മാ​യും ഈ ​ക​വി​ത ഗാ​ഢ​മാ​യി സം​വ​ദി​ക്കു​ന്നു​ണ്ട്.

സാ​ർ​ത്രി​ന്റെ​യോ കാ​ഫ്ക​യു​ടെ​യോ കൃ​തി​ക​ളി​ലെ അ​ന്യ​വ​ത്ക​ര​ണ​ത്തി​ന്റെ അം​ശ​ങ്ങ​ൾ ഇ​തി​ൽ പ്ര​ക​ട​മാ​ണ്. കാ​ഫ്ക​യു​ടെ ‘മെ​റ്റ​മോ​ർ​ഫ​സി​സ്’ ഓ​ർ​മി​പ്പി​ക്കും വി​ധം ശ​ല​ഭ​ത്തി​ന്റെ ഭാ​വ​ത്തി​ലേ​ക്ക് സ്വ​യം വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ന്ന മ​നു​ഷ്യ​ന്റെ അ​വ​സ്ഥ സ​ർ​റി​യ​ലി​സ്റ്റി​ക് സ്വ​ഭാ​വം പു​ല​ർ​ത്തു​ന്നു. അ​തോ​ടൊ​പ്പം, ഏ​തെ​ങ്കി​ലും ഒ​രു പ്ര​ത്യേ​ക ദേ​ശ​ത്തോ ഭാ​ഷ​യി​ലോ ഒ​തു​ങ്ങാ​ത്ത സാ​ർ​വ ലൗ​കി​ക​മാ​യ ആ​ഗോ​ള ചി​ന്ത​യും ക​വി​ത ഉ​ൾ​ക്കൊ​ള്ളു​ന്നു.

ഏ​കാ​ന്ത​ത​യു​ടെ പാ​ന​പാ​ത്ര​ത്തി​ൽ വി​ഷാ​ദ​ത്തി​ന്റെ വീ​ഞ്ഞ് നു​ര​യു​ന്ന​ത് ഭൂ​മി​യി​ലെ​വി​ടെ​യു​മു​ള്ള ഏ​കാ​കി​യാ​യ ഏ​തൊ​രു മ​നു​ഷ്യ​ന്റെ​യും ആ​ത്മ​മാ​ണ്. ഇ​രു​ട്ടി​ന്റെ​യും വെ​ളി​ച്ച​ത്തി​ന്റെ​യും വൈ​രു​ധ്യ​ത്തി​ലൂ​ടെ മ​നു​ഷ്യാ​വ​സ്ഥ​യെ തീ​ക്ഷ്ണ​മാ​യി ആ​വി​ഷ്ക​രി​ച്ച ഉ​ന്ന​ത​മാ​യ ചി​ന്താ​ശേ​ഷി ജ്വ​ലി​പ്പി​ക്കു​ന്ന ആ​ധു​നി​കോ​ത്ത​ര ര​ച​ന​യാ​ണ് ‘ഇ​രു​ട്ട് തു​ന്നി​യ ചി​റ​കു​ക​ൾ’.

ബെ​ർ​ണാ​ഡ് മൊ​റൈ​സ്,തി​രു​വ​ന​ന്ത​പു​രം

Show More expand_more
News Summary - letters