Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

‘ഉ​യി​ര്’ കാണിക്കു​ന്ന രാ​ഷ്ട്രീ​യ ദാ​ർ​ശ​നി​ക​ത

ടി.​കെ. സ​ന്തോ​ഷ് കു​മാ​ർ എ​ഴു​തി​യ ‘ഉ​യി​ര്’ ക​വി​ത (ല​ക്കം 1476) കാ​ല​ത്തി​ന്‍റെ പ്ര​വാ​ഹ​ത്തി​ലേ​ക്ക് വാ​യ​ന​ക്കാ​ര​നെ​ക്കൂ​ടി അ​വ​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ​ത​ന്നെ കൊ​ണ്ടു​ചെ​ന്നി​ടു​ന്ന അ​ഗാ​ധ​മാ​യൊ​രു കാ​വ്യ​സ​ര​സ്സാ​ണ്. ഈ ​ക​വി​ത കേ​വ​ലം ജീ​വ​വാ​യു​വി​ന്റെ ബ​ഹി​ർ​സ്ഫു​ര​ണ​മ​ല്ല, മ​റി​ച്ച് അ​സ്‌​തി​ത്വ​ത്തി​ന്‍റെ അ​ർ​ഥ​ത്തെ​ക്കു​റി​ച്ചു​ള്ള രാ​ഷ്ട്രീ​യ ദാ​ർ​ശ​നി​ക​ത​യു​ടെ അ​ന്വേ​ഷ​ണം​കൂ​ടി​യാ​ണ്.

‘‘പ​ണ്ടു ഞാ​ന​ടി​യു​റ​പ്പി​ച്ച മ​ൺ​പാ​ത​യു​രു​ൾ പൊ​ട്ട​ലി​ലൊ​ലി​ച്ചു​പോ​യെ​ങ്കി​ലും’’ എ​ന്ന് തു​ട​ങ്ങു​മ്പോ​ൾ​ത​ന്നെ, ക​ഴി​ഞ്ഞ കാ​ല​ത്തി​ന്റെ അ​ട​യാ​ള​ങ്ങ​ൾ മാ​ഞ്ഞു​പോ​യ​തി​നെ​ക്കു​റി​ച്ചു​ള്ള, അ​ഥ​വാ മാ​ഞ്ഞു​പോ​കു​മെ​ന്നു​ള്ള വേ​ദ​ന​യും എ​ന്നാ​ൽ, അ​വി​ടെ ശേ​ഷി​ക്കു​ന്ന ‘ജീ​വ​ശ്വാ​സ’​ത്തെ​ക്കു​റി​ച്ചു​ള്ള ബോ​ധ​വും ക​വി എ​ത്ര സ്വാ​ഭാ​വി​ക​ത​യോ​ടെ​യാ​ണ് പ​ങ്കു​വെ​ക്കു​ന്ന​ത്. (ക​വി​ത​യു​ടെ ആ​സ്വാ​ദ​ന​ത്തെ സു​ഗ​മ​മാ​ക്കു​ന്ന ചി​ത്രീ​ക​ര​ണം ഗം​ഭീ​രം-​പ്ര​കാ​ശ​വ​ല​യ​ത്തി​നു​ള്ളി​ൽ ഇ​രി​ക്കു​ന്ന മ​നു​ഷ്യ​രൂ​പം, അ​നി​ത്യ​ത​യി​ലും നി​ല​നി​ൽ​ക്കു​ന്ന ജീ​വ​ന്റെ തു​ട​ർ​ച്ച​യെ മ​നോ​ഹ​ര​മാ​യി വ​ര​ച്ചി​രി​ക്കു​ന്നു.)

‘ഉ​യി​ര്’ എ​ന്ന ഈ ​ക​വി​ത ല​ളി​ത​മാ​യ പ​ദ​ങ്ങ​ൾ​കൊ​ണ്ട് സ​ങ്കീ​ർ​ണ​മാ​യ ആ​ശ​യ​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ക​യും ആ​കെ​യൊ​രു മി​ത​ത്വം പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്ന​താ​യി കാ​ണാം.

ക​വി​ത​യി​ലെ ചി​ല വ​രി​ക​ൾ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ചും, അ​ത് അ​വ​സാ​ന​മ​ല്ലെ​ന്നും പു​തി​യ തു​ട​ക്ക​മാ​ണെ​ന്നും സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. രാ​ഷ്ട്രീ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​തി​നെ ഇ​ങ്ങ​നെ വാ​യി​ക്കാം –‘‘ജ​യി​ക്കാ​ന​ല്ല തോ​ൽ​വി, തോ​ൽ​ക്കാ​നു​മ​ല്ല തോ​ൽ​വി’’ എ​ന്ന വ​രി​ക​ൾ രാ​ഷ്ട്രീ​യ പ​രാ​ജ​യ​ത്തെ കേ​വ​ലം തോ​ൽ​വി​യാ​യി കാ​ണേ​ണ്ട​തി​ല്ല എ​ന്ന വ​ലി​യൊ​രു അ​ർ​ഥം ഉ​ൽ​പാ​ദി​പ്പി​ക്കു​ന്നു. കൂ​ടാ​തെ, അ​വ​സാ​നം ‘‘ശൂ​ന്യ​ത്തി​ൽ​നി​ന്നും ശൂ​ന്യം ശൂ​ന്യ​മാ​യു​യി​ർ​ക്കു​ന്നു...’’ ശൂ​ന്യ​ത​യെ ഭൗ​തി​ക​മാ​യ ഒ​രു ഇ​ല്ലാ​യ്മ​യാ​യ​ല്ല, മ​റി​ച്ച് സ​ർ​ഗാ​ത്മ​ക​ത​യു​ടെ മ​റ്റൊ​ര​വ​സ്ഥ​യാ​യി ക​വി എ​ഴു​തു​ന്നു. അ​താ​യ​ത്, പൂ​ജ്യ​ത്തി​ൽ​നി​ന്നും പൂ​ജ്യം പൂ​ജ്യ​മാ​യു​യി​ർ​ക്കു​ന്നു എ​ന്ന​തി​നെ ത​ന്‍റെ കാ​വ്യ​ക​ൽ​പ​നാ​ശേ​ഷി ഉ​പ​യോ​ഗി​ച്ച് എ​ത്ര മ​നോ​ഹ​ര​മാ​യി എ​ഴു​തി​െ​വ​ച്ചി​രി​ക്കു​ന്നു.

ഈ ​ക​വി​ത​യി​ലെ ആ​ശ​യ​ങ്ങ​ൾ പാ​ശ്ചാ​ത്യ സാ​ഹി​ത്യ​ത്തി​ലെ ചി​ല ദ​ർ​ശ​ന​ങ്ങ​ളു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്നു എ​ന്ന​തും കൗ​തു​ക​മു​ണ​ർ​ത്തു​ന്നു. അ​സ്തി​ത്വ​വാ​ദി​യും ചി​ന്ത​ക​നു​മാ​യി ജീ​ൻ പോ​ൾ സാ​ർ​ത്രി​നെ​പ്പോ​ലു​ള്ള​വ​രു​ടെ ര​ച​ന​ക​ളി​ൽ കാ​ണു​ന്ന ‘അ​ർ​ഥ​മി​ല്ലാ​യ്മ​യി​ൽ അ​ർ​ഥം ക​ണ്ടെ​ത്തു​ക’ എ​ന്ന ചി​ന്ത, ‘‘വ​ര​യ്ക്കാ​നാ​വി​ല്ല​ല്ലോ വ​ര​യാ​ൽ മാ​ത്രം ചി​ത്രം’’ എ​ന്ന വ​രി​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്നു​ണ്ട്. ടി.​എ​സ്. എ​ലി​യ​റ്റി​ന്റെ ‘ഫോ​ർ ക്വാ​ർ​ട്ടെ​റ്റ്സ്’ (Four Quartets) എ​ന്ന ക​വി​ത​യി​ൽ സ​മ​യ​ത്തെ​ക്കു​റി​ച്ചും അ​ന​ന്ത​ത​യെ​ക്കു​റി​ച്ചും പ​റ​യു​ന്ന ആ​ശ​യ​ങ്ങ​ളു​മാ​യി ഇ​ക്ക​വി​യു​ടെ ശൂ​ന്യ​ത​യെ​ക്കു​റി​ച്ചു​ള്ള ചി​ന്ത​ക​ൾ​ക്ക് സാ​മ്യ​മു​ണ്ട്. എ​ലി​യ​റ്റി​ന്റെ ക​വി​ത​ക​ളി​ലെ വ​ർ​ത്ത​മാ​ന​കാ​ല പ്ര​സ​ക്തി, ഈ ​ക​വി​ത​യി​ലെ തോ​ൽ​വി​യും വി​ജ​യ​വും കൂ​ടി​ക്ക​ല​രു​ന്ന അ​വ​സ്ഥ​യു​മാ​യി ചേ​ർ​ന്നു​നി​ൽ​ക്കു​ന്ന​തു കാ​ണാ​ൻ പ്ര​യാ​സ​മി​ല്ല. സാ​മു​വ​ൽ ബെ​ക്ക​റ്റി​ന്റെ നാ​ട​ക​ങ്ങ​ളി​ലെ ശൂ​ന്യ​ത​യെ​ക്കു​റി​ച്ചു​ള്ള ഭ​യ​വും എ​ന്നാ​ൽ, അ​തി​ജീ​വി​ക്കാ​നു​ള്ള ശ്ര​മ​വും ഈ ​ക​വി​ത​യി​ലെ ‘ശ്വാ​സ’​ത്തി​ന്റെ തു​ട​ർ​ച്ച​യി​ൽ കാ​ണാ​ൻ സാ​ധി​ക്കും.

‘ഉ​യി​ര്’ കേ​വ​ലം ഒ​രു ക​വി​ത​യ​ല്ല, അ​തൊ​രു അ​നു​ഭ​വ​മാ​ണ്. ന​ഷ്ട​പ്പെ​ട്ട​തി​ലേ​ക്ക് തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ഴും, നി​ല​നി​ൽ​ക്കു​ന്ന ശ്വാ​സ​ത്തി​ൽ ഊ​ന്നി പു​തി​യ​താ​യി മ​റ്റൊ​ന്നി​നെ നി​ർ​മി​ക്കാ​നു​ള്ള മ​നു​ഷ്യ​ന്റെ ആ​ത്മ​വീ​ര്യ​ത്തെ​ക്കൂ​ടി​യാ​ണ് ഇ​വി​ടെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്. പ​രാ​ജ​യ​ത്തെ അ​ന്ത്യ​കൂ​ദാ​ശ​യാ​യി കാ​ണാ​തെ, ആ​ത്മ​പ​രി​ശോ​ധ​ന​ക്കു​ള്ള ദ​ത്ത​മാ​യി കാ​ണാ​നും പു​തി​യ തി​രു​ത്ത​ലി​നും മാ​റ്റ​ത്തി​നു​മു​ള്ള അ​വ​സ​ര​മാ​യി കാ​ണാ​നു​മാ​ണ് ക​വി ഇ​വി​ടെ ശ്ര​മി​ക്കു​ന്ന​ത്. പ​രാ​ജ​യം നി​ത്യ​മ​ല്ലെ​ന്നും, അ​തി​ൽ​നി​ന്ന് പു​തി​യൊ​രു ഉ​യി​ർ​ത്തെ​ഴു​ന്നേ​ൽ​പ് സാ​ധ്യ​മാ​ണെ​ന്നും ക​വി​ത ഓ​ർ​മി​പ്പി​ക്കു​ന്നു.

ബെ​ർ​ണാ​ഡ് മൊ​റൈ​സ്, തി​രു​വ​ന​ന്ത​പു​രം

‘ഉ​യി​ര്’; അ​തി​ജീ​വ​ന​ത്തി​ന​് അപ്പു​റ​ത്തെ നി​ര​ന്ത​ര രൂ​പാ​ന്ത​രീ​ക​ര​ണം

ഡോ. ​ടി.​കെ. സ​ന്തോ​ഷ് കു​മാ​റി​ന്റെ ‘ഉ​യി​ര്’ എ​ന്ന ക​വി​ത (ല​ക്കം 1476) പ്ര​കൃ​തി, മ​നു​ഷ്യ​ൻ, അ​സ്തി​ത്വം എ​ന്നി​വ​യു​ടെ പാ​ര​സ്പ​ര്യ​ത്തെ ദാ​ർ​ശ​നി​ക​മാ​യി അ​ന്വേ​ഷി​ക്കു​ന്ന മി​ക​ച്ചൊ​രു കാ​വ്യാ​നു​ഭ​വ​മാ​ണ്. “പ​ണ്ടു ഞാ​ന​ടി​യു​റ​പ്പി​ച്ച മ​ൺ​പാ​ത​യു​രു​ൾ​പൊ​ട്ട​ലി​ലൊ​ലി​ച്ചു​പോ​യെ​ങ്കി​ലും ശേ​ഷി​ക്കു​ന്നു മ​ണ്ണ​ട​രി​ലാ​യ് ശ്വാ​സം നി​ല​യ്ക്കാ​ത്ത​താം ജീ​വ​ത​ന്തു” എ​ന്നാ​രം​ഭി​ക്കു​ന്ന ക​വി​ത, ത​ക​ർ​ച്ച​ക​ളു​ടെ ന​ടു​വി​ലും ന​ഷ്ട​പ്പെ​ട്ടു​പോ​കാ​ത്ത നി​ല​നി​ൽ​പി​ന്റെ അ​ദൃ​ശ്യ​മാ​യ തു​ട​ർ​ച്ച​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്നു. മ​നു​ഷ്യ​ന്റെ അ​തി​ജീ​വ​നം പ്ര​കൃ​തി​യു​ടെ പു​ന​ർ​ജ​ന​ന​വു​മാ​യി എ​ത്ര​മാ​ത്രം അ​ഭേ​ദ്യ​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്ന പാ​രി​സ്ഥി​തി​ക​ദ​ർ​ശ​ന​വും ‘മ​ണ്ണ​ട​രി​ലെ ശേ​ഷി​ക്കു​ന്ന ആ ​ജീ​വ​ത​ന്തു’​വി​ൽ തെ​ളി​യു​ന്നു​ണ്ട്.

​കേ​വ​ല​മാ​യ അ​തി​ജീ​വ​ന​ത്തി​ന​പ്പു​റം നി​ര​ന്ത​ര​മു​ള്ള രൂ​പാ​ന്ത​രീ​ക​ര​ണ​മാ​ണ് ക​വി​ത​യു​ടെ കേ​ന്ദ്ര​പ്ര​മേ​യം. ജ​യം/​തോ​ൽ​വി, പൂ​ർ​ണം/​ശൂ​ന്യം, പു​തു​മ /പ​ഴ​മ എ​ന്നീ പ​ര​മ്പ​രാ​ഗ​ത ദ്വ​ന്ദ്വ​ങ്ങ​ൾ ക​വി​ത​യി​ൽ ത​ക​ർ​ക്ക​പ്പെ​ടു​ന്നു​ണ്ട്. ഇ​വ​യൊ​ന്നും ത​ന്നെ സ്ഥി​ര​മാ​യ സ​ത്ത​ക​ള​ല്ലെ​ന്നും, നി​ര​ന്ത​രം രൂ​പാ​ന്ത​ര​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന പ്ര​പ​ഞ്ച​സ​ത്യ​ങ്ങ​ളാ​ണെ​ന്നും ക​വി ഓ​ർ​മി​പ്പി​ക്കു​ന്നു. ​“ജ​യി​ക്കാ​ന​ല്ല തോ​ൽ​വി, തോ​ൽ​ക്കാ​നു​മ​ല്ല തോ​ൽ​വി...” എ​ന്ന വ​രി​ക​ളി​ലൂ​ടെ പ​രാ​ജ​യ​ത്തെ അ​ന്തി​മ​വി​ധി​യാ​യ​ല്ല, മ​നു​ഷ്യ​ന്റെ ആ​ത്മ​ബോ​ധ​ത്തി​നും വ​ള​ർ​ച്ച​ക്കും വ​ഴി​യൊ​രു​ക്കു​ന്ന സ​ജീ​വ​മാ​യ അ​നു​ഭ​വ​മാ​യി ക​വി​ത​യി​ൽ പു​ന​ർ​നി​ർ​വ​ചി​ക്കു​ക​യാ​ണ്. “വ​ര​ക​ൾ​ക്കു​ള്ളി​ൽ​നി​ന്നും നീ​ളു​ന്ന​വ​ര​യെ​ത്തും, വ​രി​ക​ൾ​ക്കു​ള്ളി​ൽ വേ​റെ വ​രി​ക​ളൊ​ളി​ഞ്ഞെ​ത്തും” എ​ന്ന​ത് ജീ​വി​ത​സാ​ധ്യ​ത​ക​ളു​ടെ അ​ന​ന്ത​ത​യെ​ക്കു​റി​ച്ചു​ള്ള ആ​ലോ​ച​ന​യാ​യി മാ​റു​ന്നു.

​ക​വി​ത​യി​ലെ ‘ശൂ​ന്യ​ത’​യെ​ക്കു​റി​ച്ചു​ള്ള നി​രീ​ക്ഷ​ണം, ബൗ​ദ്ധ​ദ​ർ​ശ​ന​ത്തി​ലെ ‘ശൂ​ന്യ​ത’​യെ വാ​യ​ന​ക്കാ​രി​ലേ​ക്ക് പ​ട​ർ​ത്തു​ന്നു​ണ്ട്. ഇ​വി​ടെ ശൂ​ന്യ​മെ​ന്ന​ത് ഒ​ന്നി​ന്റെ​യും ഇ​ല്ലാ​യ്മ​യ​ല്ല; അ​ത് പു​തി​യ രൂ​പ​പ്പെ​ട​ലു​ക​ൾ​ക്കി​ടം ന​ൽ​കു​ന്ന സൃ​ഷ്ടി​പ​ര​മാ​യ അ​വ​സ്ഥ​യാ​ണ്. ഒ​രു ചി​ത്ര​ത്തി​ന് വ​ര​ക​ളെ​ന്ന​പോ​ലെ ത​ന്നെ അ​നി​വാ​ര്യ​മാ​ണ് അ​തി​നു ചു​റ്റു​മു​ള്ള ശൂ​ന്യ​മാ​യ ഇ​ട​ങ്ങ​ൾ (Negative Space). അ​തു​പോ​ലെ, ക​വി​ത​യി​ലെ വാ​ക്കു​ക​ൾ​ക്കി​ട​യി​ലു​ള്ള നി​ശ്ശ​ബ്ദ​ത അ​തി​ന് അ​ർ​ഥം പ​ക​രു​ന്നു​ണ്ട്. “വ​ര​യാ​ൽ മാ​ത്രം ചി​ത്രം തി​ക​യ്ക്കാ​നാ​വി​ല്ല” എ​ന്ന് ഓ​ർ​മി​പ്പി​ക്കു​മ്പോ​ൾ, ക​ല​യി​ലും ജീ​വി​ത​ത്തി​ലും ആ ‘​ശൂ​ന്യ​ത’​കൂ​ടി വേ​ണ​മെ​ന്നാ​ണ് ക​വി സ​മ​ർ​ഥി​ക്കു​ന്ന​ത്.

ശ്ര​ദ്ധേ​യ​മാ​യ മ​റ്റൊ​രു കാ​ര്യം, ക​വി​ത​യു​ടെ രൂ​പ​ഘ​ട​ന ത​ന്നെ​യും അ​തി​ന്റെ ദ​ർ​ശ​ന​ത്തെ പ്ര​തി​ഫ​ലി​പ്പി​ക്കു​ന്നു​വെ​ന്ന​താ​ണ്. ഒ​രു വാ​ക്ക് മ​റ്റൊ​രു വാ​ക്കി​ലേ​ക്കും ഒ​രാ​ശ​യം മ​റ്റൊ​രാ​ശ​യ​ത്തി​ലേ​ക്കും പ​ട​ർ​ന്നു​പോ​കു​ന്ന ആ​ന്ത​രി​ക​താ​ള​മു​ള്ള കാ​വ്യ​ഘ​ട​ന, ജീ​വി​ത​ത്തെ​ക്കു​റി​ച്ച് ക​വി​ത മു​ന്നോ​ട്ടു​വെ​ക്കു​ന്ന നി​ര​ന്ത​ര​ച​ല​ന​ത്തി​ന്റെ ത​ത്ത്വ​ത്തെ രൂ​പ​പ​ര​മാ​യും സാ​ക്ഷ്യ​പ്പെ​ടു​ത്തു​ന്നു.

യു​ദ്ധ​ങ്ങ​ളും കു​ടി​യേ​റ്റ​ങ്ങ​ളും പാ​രി​സ്ഥി​തി​ക​മാ​യ വെ​ല്ലു​വി​ളി​ക​ളും വ്യ​ക്തി​ജീ​വി​ത​ത്തി​ലെ നി​രാ​ശ​ക​ളു​മ​ട​ക്ക​മു​ള്ള സ​മ​കാ​ലി​ക പ്ര​തി​സ​ന്ധി​ക​ളി​ൽ ഉ​ഴ​ലു​ന്ന മ​നു​ഷ്യ​ന്, പു​തി​യൊ​രു​യി​ർ​പ്പ് സാ​ധ്യ​മാ​ണെ​ന്ന പ്ര​ത്യാ​ശ​യു​ടെ രാ​ഷ്ട്രീ​യ​മാ​ണ് ഈ ​ക​വി​ത പ​ങ്കു​വെ​ക്കു​ന്ന​ത്. ശൂ​ന്യ​ത​യി​ൽ​നി​ന്നു​പോ​ലും പു​തി​യൊ​രു ജീ​വ​നെ മു​ള​പ്പി​ച്ചെ​ടു​ക്കാ​ൻ കെ​ൽ​പു​ള്ള മ​നു​ഷ്യ​ന്റെ ശ്വാ​സ​വും ആ​ത്മ​വി​ശ്വാ​സ​വു​മാ​ണ് എ​ല്ലാ​റ്റി​നു​മാ​ധാ​ര​മെ​ന്ന് ക​വി പ​റ​യു​ന്നു. “ശൂ​ന്യ​ത്തെ​യു​യി​ർ​പ്പി​ക്കു​മു​യി​രാ​ണ​ല്ലോ ശ്വാ​സം” എ​ന്ന അ​വ​സാ​ന വ​രി​ക​ൾ ഈ ​കാ​വ്യ​ദ​ർ​ശ​ന​ത്തി​ന്റെ സാ​രാം​ശ​മാ​യി മാ​റു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു​ത​ന്നെ, ഈ ​ക​വി​ത ഒ​രു വ്യ​ക്തി​യു​ടെ ആ​ത്മാ​നു​ഭ​വ​ത്തെ മ​റി​ക​ട​ന്ന് സ​മൂ​ഹ​ത്തി​ന്റെ കൂ​ട്ടാ​യ അ​തി​ജീ​വ​ന​സ്മ​ര​ണ​യാ​യി വ​ള​രു​ന്നു.

സാ​ന്ദ്ര​ല​ക്ഷ്മി ആ​ർ. (ഗ​വേ​ഷ​ക, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, തി​രു​വ​ന​ന്ത​പു​രം)

പ്ര​മേ​യം​കൊ​ണ്ട് വേ​റി​ട്ട ‘കാ​ല​മാ​പി​നി’

മ​നോ​ജ് ഭാ​ര​തി എ​ഴു​തി​യ ക​ഥ ‘കാ​ല​മാ​പി​നി’​യു​ടെ (ല​ക്കം 1477) പ്ര​മേ​യം ഏ​റെ ഇ​ഷ്ട​മാ​യി. വ​ള​രെ വേ​ഗ​ത്തി​ൽ ഓ​ടു​ന്ന ഇ​ന്ന​ത്തെ സ​മൂ​ഹ​ത്തി​ൽ, ഈ ​ക​ഥ​യി​ലെ സി​ദ്ധാ​ർ​ഥി​നെ പോ​ലെ ശാ​ന്ത​മാ​യി, സ്വ​ന്തം രീ​തി​യി​ൽ ജീ​വി​ക്കു​ക എ​ത്ര ബു​ദ്ധി​മു​ട്ടാ​ണെ​ന്ന് ഇ​തി​ൽ വ​ള​രെ ന​ന്നാ​യി കാ​ണി​ച്ചു.

നാ​യി​ക നൈ​ല​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് ചി​ന്തി​ക്കു​മ്പോ​ൾ ക​ഥ കൂ​ടു​ത​ൽ മ​ന​സ്സി​ൽ ത​ട്ടു​ന്നു. അ​വ​ൾ ആ​ദ്യം അ​യാ​ളി​ലെ ഏ​ത് പ്ര​ത്യേ​ക​ത ക​ണ്ടാ​ണോ ഇ​ഷ്ട​പ്പെ​ട്ട​ത്, അ​വ​സാ​നം അ​തേ പ്ര​ത്യേ​ക​തത​ന്നെ അ​യാ​ളി​ൽ​നി​ന്നും അ​വ​ളെ അ​ക​റ്റു​ന്നു. അ​വ​രു​ടെ മാ​ന​സി​കാ​വ​സ്ഥ​ക​ളും ബ​ന്ധ​ത്തി​ന്റെ മാ​റ്റ​ങ്ങ​ളും വാ​യി​ക്കു​മ്പോ​ൾ ഒ​രു ന​ല്ല സി​നി​മ കാ​ണു​ന്ന അ​നു​ഭ​വം​പോ​ലെ​യാ​യി​രു​ന്നു. ശാ​സ്ത്രീ​യ ചി​ന്ത​ക​ളും മ​നു​ഷ്യ​ബ​ന്ധ​ങ്ങ​ളി​ലെ വി​കാ​ര​ങ്ങ​ളും ചേ​ർ​ത്ത് എ​ഴു​തു​ന്ന ക​ഥ​ക​ൾ വാ​യി​ക്കാ​ൻ ഒ​രു പ്ര​ത്യേ​ക ര​സ​മാ​ണ്. ന​ല്ലൊ​രു ക​ഥ ന​ൽ​കി​യ എ​ഴു​ത്തു​കാ​ര​നും അ​ത് തെ​ര​ഞ്ഞെ​ടു​ത്ത ആ​ഴ്ച​പ്പ​തി​പ്പി​നും അ​ഭി​ന​ന്ദ​ന​ങ്ങ​ൾ.

അ​ര​വി​ന്ദ് ജി. ​കോ​ത​മം​ഗ​ലം

‘മാ​മ്പ​ഴം’ എ​ന്നും വൈ​ലോ​പ്പി​ള്ളി​യു​ടെ ഹൃ​ദ്യ​മാ​യ ക​വി​ത

‘മാ​മ്പ​ഴം’ എ​ന്ന ക​വി​ത​യി​ൽ വി​ഷാ​ദ ഭാ​വം മു​റ്റി​നി​ൽ​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ക​വി​ത ഇ​ത്ര​യേ​റെ വി​കാ​ര​ഭ​രി​ത​വും ഹൃ​ദ​യാ​ക​ർ​ഷ​ക​വു​മാ​കു​ന്ന​ത്. വൈ​ലോ​പ്പി​ള്ളി​യു​ടെ ‘മാ​മ്പ​ഴം’ ക​വി​ത​യെ കു​റി​ച്ച് പി.​പി. സ​ത്യ​ൻ എ​ഴു​തി​യ പ​ഠ​നം (ല​ക്കം 1469) ആ​ലോ​ച​നാ​മൃ​ത​മാ​ണ്. ഒ​ര​മ്മ​യു​ടെ​യും കു​ഞ്ഞി​ന്റെ​യും വേ​ർ​പാ​ടി​ലു​ള്ള അ​മ്മ​യു​ടെ ഹൃ​ദ​യ​വി​കാ​ര​ങ്ങ​ളാ​ണ് ക​വി അ​തീ​വ ഹൃ​ദ്യ​മാ​യി ‘മാ​മ്പ​ഴ’​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​ത്ര വ​ർ​ഷം ക​ഴി​ഞ്ഞാ​ലും ആ ​വി​കാ​ര​പ​ര​ത നി​ല​നി​ൽ​ക്കു​ക​ത​ന്നെ ചെ​യ്യും. ക​വി​ത​യി​ലെ മ​നഃ​ശാ​സ്ത്ര​പ​ര​മാ​യ വ​ശ​വും ച​ർ​ച്ച ചെ​യ്യാ​വു​ന്ന​താ​ണ്.

മ​നഃ​ശാ​സ്ത്ര സ​മീ​പ​ന​ത്തേ​ക്കാ​ൾ അ​നു​ഭൂ​തി​പ​ര​മാ​യ ഹൃ​ദ്യ​ത​ത​ന്നെ​യാ​ണ് ഹൃ​ദ​യ​സ്പ​ർ​ശി​യാ​കു​ന്ന​ത്. ക​വി​ത വാ​യ​ന​ക്കാ​രി​ൽ അ​നു​ഭൂ​തി ജ​നി​പ്പി​ക്കു​ന്ന​താ​ക​ണം എ​ന്ന നി​ഷ്ക​ർ​ഷ ഈ ​ക​വി​ത​യി​ൽ ക​വി​ക്ക് ഉ​ണ്ടു​താ​നും. ക​വി ബോ​ധ​പൂ​ർ​വം ആ​വി​ഷ്ക​രി​ക്കു​ന്ന​താ​ണ് ഈ ​വി​കാ​ര​പ​ര​ത. ചു​രു​ക്ക​ത്തി​ൽ ക​വി​യു​ടെ ബോ​ധ​പൂ​ർ​വ​മാ​യ വി​കാ​രാ​വി​ഷ്ക​ര​ണ​മാ​ണ് ക​വി​യെ ഇ​ത്ര​യും ഹൃ​ദ്യ​മാ​ക്കു​ന്ന​ത്. ക​വി എ​ഴു​തി​ക്ക​ഴി​യു​മ്പോ​ൾ​ത​ന്നെ ക​വി​ത വാ​യ​ന​ക്കാ​രു​ടേ​താ​യി മാ​റു​ക​യാ​ണെ​ന്ന യാ​ഥാ​ർ​ഥ്യ​വും അം​ഗീ​ക​രി​ക്കേ​ണ്ട​തു​ണ്ട്. സ​ഹൃ​ദ​യ​രാ​യ വാ​യ​ന​ക്കാ​ർ​ക്ക് ക​വി​ത എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും ആ​സ്വ​ദി​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യ​വും പി​ന്നീ​ട് ല​ഭി​ക്കു​ന്നു. ആ​സ്വാ​ദ​ന​മാ​ണ് പ​ര​മ​പ്ര​ധാ​നം. അ​ല്ലാ​തെ ക​വി​ത​യെ കീ​റി​മു​റി​ച്ച് പ​രി​ക്കേ​ൽ​പി​ക്കു​ന്ന​തി​ൽ അ​ർ​ഥ​മി​ല്ല.

അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള സ്നേ​ഹ​ബ​ന്ധ​ത്തി​ന്റെ ആ​ഴ​മാ​ണ് ‘മാ​മ്പ​ഴം’ എ​ന്ന ക​വി​ത​യു​ടെ ഇ​തി​വൃ​ത്തം. ഈ ​വി​ഷ​യം വി​കാ​ര​ജ​ന​ക​വും അ​നു​ഭൂ​തി​പ​ര​വു​മാ​യി അ​വ​ത​രി​പ്പി​ക്കു​ന്ന​തി​ലാ​ണ് ക​വി​യു​ടെ വി​ജ​യം. ഈ ​ക​വി​ത​യി​ൽ അ​മ്മ​യും കു​ഞ്ഞും ത​മ്മി​ലു​ള്ള വി​കാ​ര​പ​ര​മാ​യ ഇ​ട​പെ​ട​ലു​ക​ൾ​ക്കാ​ണ് പ​ര​മ​പ്രാ​ധാ​ന്യ​മു​ള്ള​ത്. കു​ഞ്ഞു​ങ്ങ​ളി​ലെ തെ​റ്റ് ക​ണ്ടെ​ത്തി അ​മ്മ ശാ​സി​ക്കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​ണ്. ആ ​ശാ​സ​ന കു​ഞ്ഞി​ൽ അ​ള​വ​റ്റ വി​ഷാ​ദ​ചി​ന്ത ഉ​ണ്ടാ​ക്കു​മെ​ന്ന് അ​മ്മ​ക്ക് പ്ര​തീ​ക്ഷ​യി​ല്ല താ​നും. കു​ഞ്ഞി​ന്‍റെ അ​കാ​ല വേ​ർ​പാ​ട് താ​ങ്ങാ​ൻ അ​മ്മ​ക്ക് സാ​ധി​ക്കാ​തെ വ​രു​ന്ന സ​ന്ദ​ർ​ഭ​മാ​ണ് ഈ ​ക​വി​ത​യി​ലെ വി​കാ​ര​പ​ര​മാ​യ സ​ന്ദ​ർ​ഭം.

യാ​ദൃ​ച്ഛി​ക​ത​ക​ളാ​ണ് പെ​ട്ടെ​ന്നു​ണ്ടാ​യ കു​ഞ്ഞി​ന്‍റെ വേ​ർ​പാ​ടി​നും അ​മ്മ​യു​ടെ തീ​വ്ര​ദുഃ​ഖ​ത്തി​നും കാ​ര​ണ​മാ​കു​ന്ന​ത്. അ​മ്മ​ക്ക് ആ​ദ്യ മാ​മ്പ​ഴം വീ​ണ​പ്പോ​ൾ ഹൃ​ദ​യ​മു​രു​കി ക​ര​യാ​തി​രി​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ത് ഒ​ര​മ്മ​യു​ടെ മാ​ത്രം ദുഃ​ഖ​മാ​ണു​താ​നും. ഈ ​സ​ന്ദ​ർ​ഭ​ത്തെ​യാ​ണ് ക​വി ഹൃ​ദ​യ​സ്പ​ർ​ശി​യാ​യി ചി​ത്രീ​ക​രി​ച്ചി​ട്ടു​ള്ള​ത്. ക​വി​ഭാ​വ​ന​യു​ടെ വി​ജ​യ​മാ​ണ് എ​ന്നു​മാ​ത്രം ധ​രി​ച്ചാ​ൽ മ​തി​യാ​കും.

സ​ദാ​ശി​വ​ൻ നാ​യ​ർ, എ​ര​മ​ല്ലൂ​ർ

പാ​റ്റ പെ​റ്റു​പെ​രു​ക​ട്ടെ

‘തു​ട​ക്കം’ പം​ക്തി​യി​ൽ കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ശ​ര​വേ​ഗ​ത്തി​ലു​ള്ള വ​ള​ർ​ച്ച​യെ​ക്കു​റി​ച്ച് എ​ഴു​തി​യി​രി​ക്കു​ന്ന ഓ​രോ വാ​ക്കും അ​ർ​ഥ​വ​ത്താ​ണ് (ല​ക്കം 1475). ഇ​ന്ത്യ​യി​ലെ തൊ​ഴി​ൽ​ര​ഹി​ത​രാ​യ യു​വ​തീ യു​വാ​ക്ക​ളെ ഇ​ത്തി​ക്ക​ണ്ണി​ക​ളോ​ടും പാ​റ്റ​യോ​ടും ആ​വ​ഹേ​ള​ന​പ​ര​മാ​യി ഉ​പ​മി​ച്ച സു​പ്രീം​കോ​ട​തി ജ​ഡ്ജി​ക്ക് അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ തെ​റ്റു​പ​റ്റി. ആ​ത്മാ​ഭി​മാ​ന​മു​ള്ള യു​വ​ലോ​കം ദി​വ​സ​ങ്ങ​ൾ​കൊ​ണ്ട് 22.4 മി​ല്യ​ൺ അ​നു​ഗാ​മി​ക​ളെ സൃ​ഷ്ടി​ച്ചു​വെ​ന്ന​ത് നി​ല​വി​ലു​ള്ള രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക്കാ​രെ ഒ​ന്ന​ട​ങ്കം ഭ​യ​പ്പെ​ടു​ത്തു​ന്ന​താ​ണ്. കോ​ക്രോ​ച്ച് ജ​ന​ത പാ​ർ​ട്ടി​യു​ടെ ന​യ​രേ​ഖ​ക​ൾ പ​ര​മ്പ​രാ​ഗ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടേ​തു​പോ​ലെ കേ​വ​ലം തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​ന​ങ്ങ​ള​ല്ല, മ​റി​ച്ച് ഭ​ര​ണ​ഘ​ട​നാ​മൂ​ല്യ​ങ്ങ​ൾ വീ​ണ്ടെ​ടു​ക്കാ​നു​ള്ള പ്ര​ഖ്യാ​പ​ന​ങ്ങ​ളാ​ണ്.

വി​മ​ർ​ശ​ന​ങ്ങ​ളെ രാ​ജ്യ​ദ്രോ​ഹ​മാ​യി കാ​ണു​ന്ന ഫാ​ഷി​സ്റ്റ് ശൈ​ലി​ക്കെ​തി​രെ വി​യോ​ജി​ക്കാ​നും ചോ​ദ്യം​ചെ​യ്യാ​നു​മു​ള്ള പൗ​ര​ന്റെ അ​വ​കാ​ശ​ത്തെ ഏ​റ്റ​വും വ​ലി​യ ക​രു​ത്താ​യി സി.​ജെ.​പി പ്ര​ഖ്യാ​പി​ക്കു​ന്നു എ​ന്ന​ത് പു​തി​യ പാ​ർ​ട്ടി​യു​ടെ വി​ശ്വാ​സ്യ​ത വ​ർ​ധി​പ്പി​ക്കു​ന്നു. വ​ഴി​മു​ട്ടു​ന്ന യു​വ​ത്വ​ത്തി​ന്റെ ഈ ​ഡി​ജി​റ്റ​ൽ മു​ന്നേ​റ്റം നാ​ള​ത്തെ ഭാ​ര​ത​ത്തി​ന്റെ ജ​നാ​ധി​പ​ത്യ​ത്തി​ന്റെ വീ​ണ്ടെ​ടു​പ്പി​ന് കാ​ര​ണ​മാ​യേ​ക്കാം. ഗാ​ന്ധി, നെ​ഹ്റു, അം​ബേ​ദ്ക​ർ എ​ന്നി​വ​രി​ൽ​നി​ന്ന് പ്ര​ചോ​ദ​നം ഉ​ൾ​ക്കൊ​ണ്ടാ​ണ് പാ​റ്റ പാ​ർ​ട്ടി രൂ​പ​വ​ത്ക​രി​ച്ച​തെ​ന്ന് അ​വ​കാ​ശ​പ്പെ​ടു​ന്ന​വ​ർ​ക്ക് അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന്റെ​യും കു​റ്റി​ച്ചൂ​ൽ ചി​ഹ്ന​മാ​ക്കി​യ പാ​ർ​ട്ടി​യു​ടെ​യും അ​ധോ​ഗ​തി വ​രാ​തി​രി​ക്ക​ട്ടെ!

ഫാ. ​ഡാ​ർ​ലി എ​ട​പ്പാ​ക്കാ​ട്ടി​ൽ, മു​ള​ന്തു​രു​ത്തി

Show More expand_more
News Summary - letters