Begin typing your search above and press return to search.
proflie-avatar
Login

എഴുത്തുകുത്ത്

letters
cancel

പോളണ്ടിനെക്കുറിച്ച് പറയാൻ ഇനി പ്രഭാകരൻ ഇല്ല

എൺപതുകളിലെയും തൊണ്ണൂറുകളിലെയും മലയാളിയുടെ നിരാശയും നിസ്സഹായതയും പ്രാരബ്ധവും പ്രശ്നങ്ങളും പരിദേവനങ്ങളും ഉള്ളിൽ ആഞ്ഞുകൊത്തുന്ന നർമത്തിലൂടെ, അക്ഷരങ്ങൾകൊണ്ടും അഭിനയ മികവുകൊണ്ടും ചരിത്രത്തോട് ചേർത്തുവെച്ച ശ്രീനിവാസൻ എന്ന ബഹുമുഖ പ്രതിഭയുടെ ഓർമകൾക്കു മേലുള്ള അക്ഷരപൂജപോലെ സമർപ്പിക്കപ്പെട്ട മാധ്യമം ആഴ്ചപ്പതിപ്പ് (ലക്കം 1483) അതിമനോഹരമായി എന്നു പറയാതെ വയ്യ.

സ്വന്തം ന്യൂനതകളെ പരമാവധി കളിയാക്കിക്കൊണ്ട് ആക്ഷേപ ഹാസ്യത്തിന്റെ കുന്തമുനകൾ തന്നിലേക്കും, പിന്നീട് മലയാളിയുടെ കാപട്യത്തിലേക്കും തിരിച്ചുപിടിച്ച അദ്ദേഹത്തിന്റെ രചനകൾ നിത്യനൂതനങ്ങളായി ഇന്നും ആസ്വാദകമനസ്സുകളെ ആകർഷിച്ചുകൊണ്ടേയിരിക്കുന്നു. 40 വയസ്സ് പിന്നിട്ട ഒരാളുടെ ബാല്യ, കൗമാര, യൗവനങ്ങളെ മുഴുക്കെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ശ്രീനിവാസൻ എന്ന വ്യക്തിയുണ്ടായിരുന്നു.

രജനീകാന്ത് ഉൾപ്പെടെ ഇന്നത്തെ വലിയ പല താരങ്ങളും അദ്ദേഹത്തിന്റെ സഹപാഠികളായി ഫിലിം ഇൻസ്റ്റിറ്റ്യൂറ്റിൽ പഠിച്ചവരായിരുന്നു എന്നതും എടുത്തുപറയേണ്ട ഒന്നുതന്നെയാണ്. പക്ഷേ, ഒരിക്കലും അത്തരം ബന്ധങ്ങൾ പൊങ്ങച്ചം പറച്ചിലിനുവേണ്ടി ഉപയോഗിക്കാൻ ശ്രീനി മെനക്കെട്ടില്ല എന്നതാണ് പരമാർഥം. ഒരു കോമേഡിയൻ അല്ലായിരുന്നുവെങ്കിൽ, എം.ടിയെപ്പോലെ, ലോഹിയെപ്പോലെ കേരളം ഗൗരവമായി തന്നെ ചർച്ച ചെയ്യുമായിരുന്ന ഒരു തിരക്കഥാകൃത്തായി അദ്ദേഹം ചർച്ചചെയ്യപ്പെടുമായിരുന്നു എന്നു പലരും നിരീക്ഷിച്ചു കണ്ടിട്ടുണ്ട്.

അദ്ദേഹത്തിന്റെ കഥകളിലെ സത്യസന്ധതയും, ജീവിതത്തിന്റെ പച്ചയായ യാഥാർഥ്യങ്ങളും പൊങ്ങച്ചങ്ങളും പൊയ്മുഖങ്ങളുമെല്ലാം വേണ്ടവിധത്തിൽ സാംസ്‌കാരിക കേരളം ചർച്ചചെയ്തോ എന്നു ചോദിച്ചാൽ ഇല്ല എന്നുതന്നെ പറയേണ്ടിവരും. മലയാള സിനിമയിലെ പരമ്പരാഗത നായകസങ്കൽപങ്ങളെ പൊളിച്ചെഴുതി ഗ്രാമവിശുദ്ധി നിറഞ്ഞ ആഖ്യാനങ്ങൾകൊണ്ട് സമ്പന്നമാക്കിയ ശ്രീനിവാസൻ എന്ന കലാകാരൻ വിടപറഞ്ഞു പോയെങ്കിലും അദ്ദേഹം ഉപേക്ഷിച്ചുപോയ കഥകൾ നിത്യവിസ്മയമായി തലമുറകളെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും ചില നേരങ്ങളിൽ കരയിപ്പിച്ചും കാലത്തിനു മായ്ക്കാൻ കഴിയാതെ ഈ മണ്ണിൽതന്നെയുണ്ടാവും.

അദ്ദേഹത്തിന്റെ ഹൃദയത്തിൽനിന്നും പിറവിയെടുത്ത സംഭാഷണങ്ങളിൽ പലതും പറിച്ചെറിയാൻ പറ്റാതെ നമ്മുടെ ജീവിതത്തിൽ പറ്റിപ്പിടിച്ചു നിൽക്കുന്നു എന്നതുതന്നെ ആ തൂലിക എത്രമാത്രം ശക്തമായിരുന്നു എന്ന് നമ്മെ ബോധ്യപ്പെടുത്തുന്നു. പ്രേംചന്ദിന്‍റെ ഓർമയെഴുത്തിൽ സൂചിപ്പിച്ചപോലെ പലപല അടരുകളായി അദ്ദേഹം പറഞ്ഞുവെച്ച സിനിമയിൽ വന്നതിനു ശേഷമുള്ള അനുഭവങ്ങൾ തുന്നിക്കൂട്ടാൻ ഈ പതിപ്പ് പ്രചോദനമാകട്ടെ എന്നാശിക്കുന്നു.

ഇസ്മായിൽ പതിയാരക്കര

മ​​നു​​ഷ്യ​​രു​​ടെ ക​​ഥ​​ക​​ൾ​​ക്കു​​ള്ളി​​ലെ മൃ​​ഗ​​ങ്ങ​​ളു​​ടെ ജീ​​വി​​തം

ന​​ഷ്ട​​പ്പെ​​ട്ടു​​പോ​​യ കാ​​ർ​​ഷി​​ക​​പ്ര​​ഭാ​​വ​​ത്തെ​​ക്കു​​റി​​ച്ചു​​ള്ള ഗൃ​​ഹാ​​തു​​ര​​മാ​​യ വേ​​ദ​​ന, ല​​ളി​​താം​​ബി​​ക അ​​ന്ത​​ർ​​ജ​​ന​​ത്തി​​ന്റെ​​യും പൊ​​ൻ​​കു​​ന്നം വ​​ർ​​ക്കി​​യു​​ടെ​​യും ക​​ഥ​​ക​​ളി​​ലെ മൃ​​ഗ​​സ്നേ​​ഹ​​ത്തി​​ന് അ​​ടി​​യൊ​​ഴു​​ക്കാ​​യി ഉ​​ണ്ടാ​​യി​​രു​​ന്നു. ‘ശ​​ബ്ദി​​ക്കു​​ന്ന ക​​ല​​പ്പ​​’ പോ​​ലെ, ചെ​​റു​​ക​​ഥ​​യു​​ടെ കൊ​​ക്കി​​ലൊ​​തു​​ങ്ങാ​​ത്ത സം​​ഭ​​വ​​ങ്ങ​​ൾ നി​​റ​​ഞ്ഞ ന​​മ്മു​​ടെ ന​​വോ​​ത്ഥാ​​ന​​കാ​​ല ക​​ഥ​​ക​​ൾ പ​​രി​​ഭാ​​ഷ​​യി​​ലൂ​​ടെ വി​​ദേ​​ശീ​​യ​​ർ​​ക്കു​​പോ​​ലും സ്വീ​​കാ​​ര്യ​​മാ​​യി​​ത്തീ​​ർ​​ന്നി​​രു​​ന്നു. അ​​തി​​ന്‍റെ കാ​​ര​​ണം വി​​ശ​​ക​​ല​​നം ചെ​​യ്തു​​കൊ​​ണ്ട് വി. ​​രാ​​ജ​​കൃ​​ഷ്ണ​​ൻ മ​​നു​​ഷ്യ​​രും ജ​​ന്തു​​ക്ക​​ളും ത​​മ്മി​​ലു​​ള്ള അ​​ടു​​പ്പം എ​​ന്ന പ്ര​​മേ​​യ​​ത്തി​​ന്റെ സാ​​ർ​​വ​​ലൗ​​കി​​ക​​ത​​യി​​ലാ​​ണ് ആ ​​ക​​ഥ​​ക​​ളു​​ടെ വി​​ജ​​യം കു​​ടി​​കൊ​​ള്ളു​​ന്ന​​തെ​​ന്ന് ചൂ​​ണ്ടി​​ക്കാ​​ണി​​ച്ചി​​ട്ടു​​ണ്ട് (ക​​ല​​പ്പ​​യു​​ടെ പാ​​ട്ട്).

സാം​​സ്കാ​​രി​​ക​​മാ​​യ അ​​ട​​രു​​വ്യ​​ത്യാ​​സ​​ങ്ങ​​ൾ അ​​വ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത് സൂ​​ക്ഷ്മ​​ത​​ല​​ത്തി​​ൽ മാ​​ത്രം ശ്ര​​ദ്ധി​​ച്ചാ​​ൽ വെ​​ളി​​പ്പെ​​ടു​​ന്ന സം​​ഗ​​തി​​യാ​​ണ്. തൊ​​ഴി​​ലു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വ​​ർ​​ഗ​​ബോ​​ധ​​ത്തി​​ന്റെ പ്ര​​തി​​നി​​ധാ​​ന​​ങ്ങ​​ൾ​​കൂ​​ടി​​യാ​​യി​​രു​​ന്നു യ​​ഥാ​​ത​​ഥാ​​വി​​ഷ്കാ​​ര​​ങ്ങ​​ളി​​ലെ മ​​നു​​ഷ്യ​​നും ജ​​ന്തു​​ക്ക​​ളും ത​​മ്മി​​ലു​​ള്ള ബ​​ന്ധം. ത​​ങ്ങ​​ളേ​​ക്കാ​​ൾ എ​​ളി​​യ നി​​ല​​യി​​ലു​​ള്ള​​വ​​യും ഒ​​രി​​ക്ക​​ൽ ജീ​​വി​​താ​​യോ​​ധ​​ന​​ത്തി​​ന് ഉ​​ത​​കി​​യ​​വ​​യു​​മാ​​യു​​ള്ള ആ​​ത്മ​​ബ​​ന്ധ​​ങ്ങ​​ൾ, ഊ​​ഷ്മ​​ള​​മാ​​യ സ​​മ​​സൃ​​ഷ്ടി സ്നേ​​ഹ​​ത്തി​​ന്റെ​​യും സാ​​ഹോ​​ദ​​ര്യ​​ത്തി​​ൽ പു​​ല​​രു​​ന്ന സ​​മ​​ത്വാ​​കാം​​ക്ഷ​​ക​​ളു​​ടെ​​യും വി​​ഭാ​​വ​​ന​​ക​​ളും ആ​​യി​​രു​​ന്നു.

ഭൂ​​ത​​കാ​​ല കാ​​ർ​​ഷി​​ക ജീ​​വി​​ത​​ത്തി​​ന്റെ അ​​വ​​ശി​​ഷ്ട​​ങ്ങ​​ളാ​​യി ഓ​​ർ​​മ​​യി​​ൽ കൂ​​ടെ​​യു​​ണ്ടാ​​യി​​രു​​ന്ന മൃ​​ഗ​​ങ്ങ​​ൾ ആ​​ധു​​നി​​ക​​ത​​യു​​ടെ​​യും ന​​ഗ​​ര​​ജീ​​വി​​ത​​ത്തി​​ന്റെ​​യും ഒ​​റ്റ​​പ്പെ​​ട്ട ജീ​​വി​​താ​​വ​​സ്ഥ​​ക​​ളി​​ൽ രൂ​​പ​​കാ​​വ​​സ്ഥ​​യി​​ലേ​​ക്ക് ക​​ളം മാ​​റ്റി. കൊ​​ച്ചു​​ബാ​​വ​​യു​​ടെ ‘കാ​​ള’​​യി​​ൽ, എ​​യ്ഡ്സ് എ​​ന്ന മ​​ഹാ​​വ്യാ​​ധി​​യു​​ടെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ, വ​​ഴി​​വി​​ട്ട പു​​രു​​ഷ​​ജീ​​വി​​ത​​ത്തി​​ന്റെ പ്ര​​തി​​മൂ​​ർ​​ത്തി​​യാ​​ണ് കാ​​ള. ശീ​​ർ​​ഷ​​ക​​ത്തി​​ല​​ല്ലാ​​തെ മ​​റ്റെ​​വി​​ടെ​​യും വാ​​യ​​ന​​ക്കാ​​ര​​തി​​നെ നേ​​രി​​ട്ടു​​കാ​​ണു​​ന്നി​​ല്ല. എ​​സ്. ഹ​​രീ​​ഷി​​ന്റെ ‘മാ​​വോ​​യി​​സ്റ്റി’​​ലെ​​ത്തു​​മ്പോ​​ൾ നാ​​ടി​​നെ വി​​റ​​പ്പി​​ച്ചു​​കൊ​​ണ്ട് ഇ​​റ​​ങ്ങി​​യോ​​ടു​​ന്ന പോ​​ത്ത് മൂ​​ർ​​ത്ത​​വാ​​സ്ത​​വ​​മാ​​ണെ​​ങ്കി​​ലും, അ​​തി​​നു ക​​ഥ​​യി​​ൽ സ​​മാ​​ന്ത​​ര​​മാ​​യി സൂ​​ച​​കാ​​ർ​​ഥ​​ങ്ങ​​ൾ​​കൂ​​ടി കൈ​​വ​​ന്നി​​രു​​ന്നു. മ​​നു​​ഷ്യ​​ന്റെ​​യും മൃ​​ഗ​​ത്തി​​ന്റെ​​യും ജീ​​വി​​ത​​ങ്ങ​​ൾ​​ക്കു​​ള്ള സ​​മാ​​ന​​ത​​യും വി​​ധി​​യു​​മാ​​ണ് ഇ​​ര, വേ​​ട്ട തു​​ട​​ങ്ങി​​യ പ്ര​​മേ​​യ​​ങ്ങ​​ളു​​ള്ള ആ​​ധു​​നി​​ക​​കാ​​ല​​ത്തെ ക​​ഥ​​ക​​ളെ നാ​​ട​​കീ​​യ​​മാ​​യി മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കു​​ന്ന​​ത്. ലൈം​​ഗി​​ക​​മാ​​യ അ​​ഴി​​ഞ്ഞാ​​ട്ട​​ങ്ങ​​ളു​​ടെ​​യും സ്ഥി​​തി​​യ​​താ​​ണ്.

മ​​നു​​ഷ്യ​​രു​​ടെ ജീ​​വി​​ത​​സം​​ഘ​​ർ​​ഷ​​ങ്ങ​​ളെ സ​​ഹ​​വാ​​സി​​ക​​ളാ‍യ മൃ​​ഗ​​ങ്ങ​​ളു​​ടെ ഭാ​​വ​​ലോ​​ക​​വു​​മാ​​യി ചേ​​ർ​​ത്ത​​വ​​ത​​രി​​പ്പി​​ക്കു​​ന്ന, ഉ​​ണ്ണി​​കൃ​​ഷ്ണ​​ൻ കി​​ട​​ങ്ങൂ​​രി​​ന്റെ ‘ന​​ട്ട​​പ്പാ​​തി​​ര’ (ല​​ക്കം 1449) മ​​ല​​യാ​​ള ചെ​​റു​​ക​​ഥ​​യി​​ലെ മ​​നു​​ഷ്യ​​രും മൃ​​ഗ​​ങ്ങ​​ളു​​മാ​​യു​​ള്ള ബ​​ന്ധ​​ത്തെ, അ​​തി​​ന്റെ കാ​​ലി​​ക​​മാ​​യ തു​​ട​​ർ​​ച്ച​​യി​​ൽ പി​​ന്തു​​ട​​രു​​ന്ന ര​​ച​​ന​​യാ​​ണ്. മ​​നു​​ഷ്യ​​രു​​ടെ​​യും മൃ​​ഗ​​ങ്ങ​​ളു​​ടെ​​യും ജീ​​വി​​ത​​ത്തി​​ന് മാ​​ത്ര​​മ​​ല്ല ഭാ​​വ​​ങ്ങ​​ൾ​​ക്കു​​പോ​​ലും ക​​ഥ​​യി​​ൽ സ​​മാ​​ന്ത​​ര​​ത​​യു​​ണ്ട്. ജോ​​ളി​​പ്പെ​​ണ്ണ്-​​മേ​​രി​​പ്പ​​ശു, അ​​മ്മി​​ണി-​​ഷീ​​ല​​പ്പ​​ശു, കു​​ര്യ​​ച്ച​​ൻ-​​ചാ​​ണ്ടി, വി​​ജ​​യ​​ൻ-​​ശൗ​​രി എ​​ന്നി​​ങ്ങ​​നെ തൊ​​ട്ടു കാ​​ണി​​ക്കാ​​വു​​ന്ന വി​​ധ​​ത്തി​​ൽ ദ്വ​​ന്ദ്വ​​ങ്ങ​​ൾ ക​​ഥ​​യി​​ൽ ര​​സ​​ക​​ര​​മാ​​യി പ്ര​​വ​​ർ​​ത്തി​​ക്കു​​ന്നു​​ണ്ട്. മ​​റു​​വ​​ശ​​ത്ത് പ​​ത്രോ​​സ്, ഏ​​ലി, നാ​​ണു നാ​​യ​​ർ, ഗോ​​പാ​​ല​​നെ​​സ്സൈ എ​​ന്നി​​വ​​ർ​​ക്ക് മൃ​​ഗ​​സ​​മാ​​ന്തര​​ങ്ങ​​ളി​​ല്ല. അ​​നു​​ബ​​ന്ധ​​ങ്ങ​​ളാ​​യി ഗോ​​പാ​​ല​​നെ​​സ്സൈ​​യെ​​യും നാ​​ണു നാ​​യ​​രെ​​യും മാ​​റ്റി​​നി​​ർ​​ത്തി​​യാ​​ൽ ക​​ഥ മ​​റ്റൊ​​രു ത​​ര​​ത്തി​​ൽ മൃ​​ഗ​​ജീ​​വി​​ത​​ത്തി​​ലേ​​ക്കു​​ള്ള താ​​ഴ്ച​​യെ​​യും അ​​തി​​ൽ​​നി​​ന്നു​​ള്ള ഉ​​യ​​ർ​​ച്ച​​യെ​​യും പ​​രോ​​ക്ഷ​​മാ​​യി അ​​ർ​​ഥ​​മാ​​ക്കു​​ന്നു​​ണ്ടെ​​ന്നും വാ​​ദി​​ക്കാ​​വു​​ന്ന​​താ​​ണ്. വി​​ത്തു​​കാ​​ള​​ക്ക് സ​​മാ​​ന​​മാ​​യ ജീ​​വി​​ത​​മാ​​ണ് കു​​ര്യ​​ച്ച​​ന്റെ പ​​രി​​ണാ​​മ​​ത്തെ ദു​​ര​​ന്ത​​മാ​​ക്കു​​ന്ന​​തും പ​​ത്രോ​​സി​​ന്റെ ദൗ​​ത്യ​​ത്തെ വീ​​ര​​ത്വ​​മു​​ള്ള​​താ​​ക്കു​​ന്ന​​തും.

ഹിം​​സാ​​ത്മ​​ക രാ​​ഷ്ട്രീ​​യം, ഭ​​ര​​ണ​​കൂ​​ട മ​​ർ​​ദ​​ക സം​​വി​​ധാ​​ന​​ങ്ങ​​ൾ, ജാ​​തി​​വ്യ​​ത്യാ​​സം, ലൈം​​ഗി​​ക​​സ​​ദാ​​ചാ​​ര​​പ​​ര​​മാ​​യ നി​​രീ​​ക്ഷ​​ണ​​ങ്ങ​​ൾ –ഇ​​ങ്ങ​​നെ ചി​​ല കാ​​ര്യ​​ങ്ങ​​ളു​​ടെ ആ​​ഘാ​​ത​​ത്തെ​​യും ക​​ഥ പ​​രോ​​ക്ഷ​​വി​​ചാ​​ര​​ണ​​ക്കു വെ​​ക്കു​​ന്ന​​ത് പ​​ശു​​വി​​ന്റെ​​യും കാ​​ള​​യു​​ടെ​​യും ഏ​​ക​​താ​​ന​​മാ​​യ ജീ​​വി​​ത​​പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ്. ക​​ഥ​​യു​​ടെ അ​​ന്യാ​​പ​​ദേ​​ശ​​സ്വ​​ഭാ​​വ​​ത്തി​​നു ക​​ഥ​​യെ ആ​​സ്വാ​​ദ്യ​​ക​​ര​​മാ​​ക്കു​​ന്ന​​തി​​ൽ പ​​ങ്കു​​ണ്ട്. പൂ​​ർ​​ണ​​മാ​​യ അ​​ർ​​ഥ​​ത്തി​​ൽ പ്ര​​ധാ​​ന​​ത​​ന്തു അ​​തി​​ന്റെ സ്വ​​രൂ​​പം മ​​റ​​ച്ചു​​വെ​​ച്ചി​​രി​​ക്കു​​ന്നു എ​​ന്ന അ​​ർ​​ഥ​​ത്തി​​ല​​ല്ല. വ്യം​​ഗ്യ​​ഭം​​ഗി​​യി​​ലു​​ള്ള ചി​​ല സൂ​​ച​​ന​​ക​​ളെ അ​​ണി​​യി​​ച്ചൊ​​രു​​ക്കാ​​നു​​ള്ള സാ​​ഹി​​ത്യോ​​പ​​ക​​ര​​ണ​​മെ​​ന്ന നി​​ല​​യി​​ലാ​​ണ്. കു​​ര്യ​​ച്ച​​ന്റെ തൊ​​ഴു​​ത്തി​​ലെ സാ​​ധു​​വും ഉ​​റ​​ക്ക​​ക്കാ​​രി​​യു​​മാ​​യ മേ​​രി​​പ്പ​​ശു, ക​​യ​​റുപൊ​​ട്ടി​​ച്ച് നാ​​ണു​ ​നാ​​യ​​രു​​ടെ മൂ​​രി​​യാ​​യ ശൗ​​രി​​യു​​ടെ അ​​ടു​​ത്തേ​​ക്ക് പോ​​കു​​ന്ന​​തി​​ൽ സൂ​​ചി​​ത​​മാ​​യി​​രി​​ക്കു​​ന്ന കു​​ര്യ​​ച്ച​​ന്റെ ദാ​​മ്പ​​ത്യ​​പ​​രി​​ണാ​​മ​​ക​​ഥ​​യെ മാ​​ത്ര​​മാ​​യെ​​ടു​​ത്താ​​ൽ അ​​ക്കാ​​ര്യം വ്യ​​ക്ത​​മാ​​വു​​ക​​യും ചെ​​യ്യും. പ്ര​​മേ​​യ​​ത്തി​​ന​​നു​​ഗു​​ണ​​മാ​​യ നി​​ല​​യി​​ൽ പ്രാ​​ദേ​​ശി​​ക​​മാ​​യ സം​​ഭാ​​ഷ​​ണ​​ത്തി​​ന്റെ ഒ​​ഴു​​ക്കോ​​ടെ​​യു​​ള്ള പ​​റ​​ച്ചി​​ൽ​​രീ​​തി അ​​വ​​ലം​​ബി​​ച്ചു എ​​ന്ന​​തൊ​​രു ഗു​​ണം. ഒ​​പ്പം തൊ​​ഴു​​ത്തി​​ലെ ജ​​ന്തു​​ജീ​​വി​​ത​​ങ്ങ​​ൾ​​ക്ക് ന​​ൽ​​കി​​യ മ​​നു​​ഷ്യ​​ഭാ​​വ​​രൂ​​പ​​ങ്ങ​​ൾ, ആ​​ന്ത്രോ​​പോ​​മോ​​ർ​​ഫി​​സ​​ത്തി​​ന്റെ ആ​​ക​​ർ​​ഷ​​ക​​മാ​​യ ഒ​​രു സ​​മ​​കാ​​ലി​​ക ഉ​​ദാ​​ഹ​​ര​​ണ​​മാ​​യി ‘ന​​ട്ട​​പ്പാ​​തി​​ര’​​യെ മാ​​റ്റു​​ക​​യും ചെ​​യ്യു​​ന്നു.

ശി​​വ​​കു​​മാ​​ർ ആ​​ർ.​​പി, തി​​രു​​വ​​ന​​ന്ത​​പു​​രം

‘സിനിമാ പ്രസിദ്ധീകരണങ്ങളും പ്രേമികളും’

മലയാളികളുടെ പ്രിയപ്പെട്ട മധുപാൽ പങ്കുവെക്കുന്ന സിനിമാനുഭവങ്ങളും ഓർമകളുമായി ‘ആസ്പെക്ട് റേഷ്യോ’യുടെ അധ്യായങ്ങൾ വായിച്ചുകൊണ്ടിരിക്കുന്നു. എത്രമാത്രം സൂക്ഷ്മതയോടെയാണ് അദ്ദേഹം തന്റെ കഴിഞ്ഞ കാലഘട്ടത്തെ ഓർത്തെടുക്കുന്നത്

താൻ സംവിധാനസഹായിയായ ‘കനൽക്കിരീടം’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് അഭിനയ മോഹവുമായെത്തിയ വ്യക്തിയെ ഓർത്തെടുത്തത് ശ്രദ്ധേയമായി (ലക്കം 1449). അമ്പത് വർഷമായി മലയാളത്തിൽ പ്രസിദ്ധീകരിച്ചുകൊണ്ടിരിക്കുന്ന ‘നാന’യിൽ വന്ന സിനിമാവിശേഷങ്ങൾ കണ്ടിട്ടാണ് ആ വരവ് എന്നതും കൗതുകമായി. 1990-2010 സിനിമ പ്രസിദ്ധീകരണങ്ങളുടെ വസന്തകാലമായിരുന്നല്ലോ. മൊബൈൽ ഫോണും മറ്റു നവമാധ്യമങ്ങളൊന്നും വ്യാപകമല്ലാത്ത കാലത്ത് ഇത്തരം പ്രസിദ്ധീകരണങ്ങൾ ഓരോ സിനിമകളുടെയും പ്രധാന വിജയഘടകങ്ങളായ സാധാരണക്കാരായ പ്രേക്ഷകരിൽ വരുത്തിയ സ്വാധീനം വളരെ വലുതായിരുന്നു.

താരങ്ങൾക്ക് കത്തെഴുതാൻ നിങ്ങളാവശ്യപ്പെട്ട വിലാസങ്ങൾ, നേരിൽകണ്ടിട്ടുള്ള സിനിമ ചിത്രീകരണത്തെ കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെക്കാൻ ‘ഞാൻ കണ്ട ഷൂട്ടിങ്’ സിനിമ ലോകത്തെ കുറിച്ച് പറയാൻ പല പേരുകളിൽ വന്ന വായനക്കാർക്കുള്ള പേജുകൾ തുടങ്ങി എന്തെല്ലാം പംക്തികളാണ് അന്ന് വായനക്കാരെ ആനന്ദിപ്പിച്ചിരുന്നത്. സിനിമാലോകത്ത് മാറ്റമില്ലാതെ തുടരുന്ന അന്ധവിശ്വാസങ്ങളെ കുറിച്ചും വിവരിക്കുന്നുണ്ട് (ലക്കം 1448).

അതിഭീകരമായ സമ്പത്ത് സിനിമ നിർമാണത്തിന് മുടക്കുമ്പോൾ തിരിച്ചുകിട്ടണമെന്ന അതിയായ ആഗ്രഹം കൊണ്ടുകൂടിയാണ് നിരീശ്വരവാദികളായ സംവിധായകരുടെ സിനിമകളുടെ പൂജാവേളക്കും പിന്നീടും തേങ്ങയുടക്കൽ അടക്കം പലതും തുടരുന്നത്. കോര എന്ന ജോത്സ്യൻ പറയുന്നതിനനുസരിച്ച് മുന്നോട്ട് പോയിരുന്ന കാലം 1980കളിലുണ്ടായിരുന്ന കാര്യം പല പ്രഗല്ഭരും പങ്കുവെച്ചിട്ടുള്ളതാണ്. മധുപാൽ പറയുന്നതുപോലെ സിനിമ വിശ്വാസങ്ങളുടെ കല കൂടിയാകുന്നു -‘വിശ്വസിച്ചാലും ഇല്ലെങ്കിലും’ എന്ന പേരിൽ സിനിമയിറങ്ങിയ മലയാള സിനിമയിലും അത് അങ്ങനെതന്നെ.

കെ.പി. മുഹമ്മദ്‌ ഷെരീഫ് കാപ്പ്, പെരിന്തൽമണ്ണ

മ​​ന​​സ്സി​​ൽ വി​​ങ്ങ​​ൽ അ​​വ​​ശേ​​ഷി​​പ്പി​​ക്കു​​ന്ന ക​​വി​​ത

അ​​ബ്ദു​​ള്ള പേ​​രാ​​മ്പ്ര​​യു​​ടെ ‘മ​​രി​​ച്ച​​വ​​ന്‍റെ ചെ​​രി​​പ്പ്’ എ​​ന്ന ക​​വി​​ത (ല​​ക്കം 1451) വാ​​യി​​ക്കു​​ന്തോ​​റും മ​​ന​​സ്സി​​ൽ ഒ​​രു വി​​ങ്ങ​​ൽ അ​​വ​​ശേ​​ഷി​​പ്പി​​ക്കു​​ന്നു. അ​​പ​​ക​​ട​​ത്തി​​ൽ​​പെ​​ട്ട് മ​​രി​​ച്ച ഒ​​രാ​​ളു​​ടെ ചെ​​രി​​പ്പി​​ന്‍റെ ചി​​ന്ത​​യി​​ലൂ​​ടെ മ​​രി​​ച്ചു​​പോ​​യ​​വ​​ൻ ബാ​​ക്കി​​വെ​​ക്കു​​ന്ന ശൂ​​ന്യ​​ത, അ​​നാ​​ഥ​​ത്വം, കാ​​ത്തി​​രി​​പ്പ്... അ​​ങ്ങ​​നെ എ​​ല്ലാം ക​​വി​​ത പ​​റ​​യു​​ന്നു.

‘‘റോ​​ഡി​​ലെ ചോ​​ര ക​​ഴു​​കി​​ക്ക​​ള​​ഞ്ഞ​​തും, ആ​​ളു​​ക​​ൾ ഒ​​ച്ച​​യി​​ട്ടു പി​​രി​​ഞ്ഞു പോ​​യ​​തും’’ –അ​​തേ കി​​ട​​പ്പി​​ൽ ചെ​​രി​​പ്പ് കാ​​ണു​​ന്നു​​ണ്ട്, ആ ​​കൂ​​ട്ട​​ത്തി​​ലൊ​​ന്നും അ​​വ​​നി​​ല്ല​​ല്ലോ എ​​ന്ന വേ​​ദ​​നയും അ​​തി​​നു​​ണ്ട്. അ​​ങ്ങ​​നെ പ്ര​​തീ​​ക്ഷ​​യു​​ടെ​​യും, സ്വ​​പ്ന​​ങ്ങ​​ളു​​ടെ​​യും ഇ​​ട​​യി​​ലെ​​പ്പ​​ഴോ വി​​ശ​​ന്നു​​വ​​ല​​ഞ്ഞ നാ​​യ്ക്ക​​ൾ അ​​തി​​നെ കീ​​റി​​മു​​റി​​ക്കു​​ന്ന​​തു വ​​രെ അ​​വ​​ൻ തി​​രി​​ച്ചു​​വ​​രു​​മെ​​ന്ന് അ​​ത് വി​​ചാ​​രി​​ക്കു​​ന്നു​​ണ്ട്. ക​​വി​​ത മ​​രി​​ച്ചു​​പോ​​യ​​വ​​ന്‍റെ വീ​​ട്ടി​​ലേ​​ക്കും, ന​​മ്മെ ന​​ട​​ത്തി​​ക്കു​​ന്നു​​ണ്ട്. പ​​രി​​ചി​​ത​​മാ​​യ വാ​​ക്കു​​ക​​ളാ​​ൽ ര​​ചി​​ച്ച ബു​​ദ്ധി വ്യാ​​യാ​​മം ചെ​​യ്യാ​​തെ വാ​​യി​​ച്ച ഒ​​രു ന​​ല്ല ക​​വി​​ത. ക​​വി​​ക്കും ആ​​ഴ്ച​​പ്പ​​തി​​പ്പി​​നും ആ​​ശം​​സ​​ക​​ൾ.

വി​​ജു വി. ​​രാ​​ഘ​​വ്, വ​​ട​​ക്കം​​പൊ​​യി​​ൽ, ത​​ല​​ക്കു​​ള​​ത്തൂ​​ർ

അവിസ്മരണീയ വായനാനുഭവം സമ്മാനിച്ച ‘ജീവപര്യന്തം’

അവിസ്മരണീയമായ വായനാനുഭവമാണ് മാധ്യമം ആഴ്ചപ്പതിപ്പിൽ (ലക്കം1452) പ്രസിദ്ധീകരിച്ച ഫൈസൽ വൈത്തിരിയുടെ ‘ജീവപര്യന്ത’മെന്ന കഥ സമ്മാനിച്ചത്. ആകർഷിക്കുന്ന അവതരണശൈലിയും ആധുനികജീവിതങ്ങളുമായി ബന്ധപ്പെടുത്തിയുള്ള എഴുത്തുമെല്ലാം പ്രത്യേകം പരാമർശിക്കപ്പെടേണ്ടതാണ്. ഗോപാലനെയും തന്റെ കലാസൃഷ്ടിയെയുമെല്ലാം വായനക്കാരുടെ ഹൃദയങ്ങളിൽ കല്ലുകളിലെന്നപോലെ ആഴത്തിൽ പതിപ്പിക്കാൻ കഥാകൃത്തിന് സാധിച്ചിട്ടുണ്ട്. സമൂഹമാധ്യമങ്ങളുടെയും ആഗോള ഡിജിറ്റൽവത്കരണത്തിന്റെയും അതിപ്രസരം മാനവരാശിയിൽനിന്ന് വായനയെന്ന സവിശേഷമായ സ്വഭാവത്തെ സാവധാനം അടർത്തിയെടുത്തുകൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം കൃതികളും പതിപ്പുകളുമാണ് വായനയെ യുവതലമുറയിലേക്ക് തിരികെ എത്തിക്കുന്നത്. ഇതിന് ജീവൻ നൽകിയ കഥാകൃത്തിനും വായനക്കാരിലേക്ക് എത്തിച്ച ആഴ്ചപ്പതിപ്പിനും ആശംസകൾ.

മുഹമ്മദ് വാഹിദ്, മുണ്ടക്കൽ

Show More expand_more
News Summary - Letters