Begin typing your search above and press return to search.
proflie-avatar
Login

മറികടക്കുക തന്നെ ചെയ്യും; ഈ ലോകം, ഈ കാലം

മറികടക്കുക തന്നെ ചെയ്യും; ഈ ലോകം, ഈ കാലം
cancel

എന്താണ്​ യുവത്വത്തി​ന്റെ പ്രതീക്ഷകൾ, വെല്ലുവിളികൾ, ബദലുകൾ? കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ചില ചെറുപ്പക്കാർ തങ്ങളുടെ നിലപാടുകളും അനുഭവങ്ങളും തുറന്നു പറയുന്നു. മാധ്യമപ്രവർത്തക ധന്യാ രജേന്ദ്രൻ, ചരിത്രകാരൻ ഡോ. വിനിൽപോൾ, കഥാകൃത്ത്​ വി.എം. ദേവദാസ്​, പൗരത്വ സമര പ്രക്ഷോഭത്തിലെ വിദ്യാർഥി നേതാവ്​ ലദീദ ഫർസാന, യുവ ചിന്തകൻ ദിനു വെയിൽ, നടൻ ലുക്​മാൻ അവറാൻ, ഓളം പോലുള്ള സൗജന്യ സൈറ്റുകൾ ഒരുക്കിയ ഐ.ടി പ്രഫഷനൽ കൈലാഷ്​ നാഥ്​ എന്നിവരാണ്​ ഈ ചർച്ചയിൽ പങ്കാളിയാകുന്നത്​.വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന...

Your Subscription Supports Independent Journalism

View Plans

എന്താണ്​ യുവത്വത്തി​ന്റെ പ്രതീക്ഷകൾ, വെല്ലുവിളികൾ, ബദലുകൾ? കേരളത്തിലെ ഏറ്റവും ശ്രദ്ധേയരായ ചില ചെറുപ്പക്കാർ തങ്ങളുടെ നിലപാടുകളും അനുഭവങ്ങളും തുറന്നു പറയുന്നു. മാധ്യമപ്രവർത്തക ധന്യാ രജേന്ദ്രൻ, ചരിത്രകാരൻ ഡോ. വിനിൽപോൾ, കഥാകൃത്ത്​ വി.എം. ദേവദാസ്​, പൗരത്വ സമര പ്രക്ഷോഭത്തിലെ വിദ്യാർഥി നേതാവ്​ ലദീദ ഫർസാന, യുവ ചിന്തകൻ ദിനു വെയിൽ, നടൻ ലുക്​മാൻ അവറാൻ, ഓളം പോലുള്ള സൗജന്യ സൈറ്റുകൾ ഒരുക്കിയ ഐ.ടി പ്രഫഷനൽ കൈലാഷ്​ നാഥ്​ എന്നിവരാണ്​ ഈ ചർച്ചയിൽ പങ്കാളിയാകുന്നത്​.

വി​​​​​​വി​​​​​​ധ മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ക്കു​​​​​​ന്ന യു​​​​​​വാ​​​​​​ക്ക​​​​​​ൾ/ യു​​​​​​വ​​​​​​തി​​​​​​ക​​​​​​ൾ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ പ്ര​​​​​​വ​​​​​​ർ​​​​​​ത്ത​​​​​​ന​​​​​​മേ​​​​​​ഖ​​​​​​ല​​​​​​ക​​​​​​ളി​​​​​​ലെ പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യും പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ളും പ​​​​​​ങ്കു​​​​​​വെ​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​ണ് ഈ ​​​​​​ച​​​​​​ർ​​​​​​ച്ച​​​​​​യി​​​​​​ൽ. പ്ര​​​​​​ധാ​​​​​​ന​​​​​​മാ​​​​​​യും മൂ​​​​​​ന്ന് കാ​​​​​​ര്യ​​​​​​ങ്ങ​​​​​​ളാ​​​​​​ണ് ഇ​​​​​​വി​​​​​​ടെ ച​​​​​​ർ​​​​​​ച്ച​​​​​​യാ​​​​​​വു​​​​​​ന്ന​​​​​​ത്.

1. ഈ ​​​​​​മേ​​​​​​ഖ​​​​​​ല​​​​​​യി​​​​​​ൽ പ്ര​​​​​​വ​​​​​​ർ​​​​​​ത്തി​​​​​​ച്ചു തു​​​​​​ട​​​​​​ങ്ങു​​​​​​മ്പോ​​​​​​ൾ എ​​​​​​ന്തു​ പ്ര​​​​​​തീ​​​​​​ക്ഷ​​​​​​യാ​​​​​​ണ് മു​​​​​​ന്നോ​​​​​​ട്ടു ന​​​​​​യി​​​​​​ച്ച​​​​​​ത്? എ​ന്താ​യി​രു​ന്നു പ്ര​​​​​​ത്യ​​​​​​യ​​​​​​ശാ​​​​​​സ്ത്രം, ക​​​​​​രി​​​​​​യ​​​​​​ർ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ?

2. വ​​​​​​ർ​​​​​​ത്ത​​​​​​മാ​​​​​​ന​​​​​​കാ​​​​​​ല രാ​​​​​​ഷ്ട്രീ​​​​​​യ പ​​​​​​രി​​​​​​സ​​​​​​ര​​​​​​ത്തി​​​​​​ൽ ത​​​​​​ങ്ങ​​​​​​ളു​​​​​​ടെ സ്വ​​​​​​പ്ന​​​​​​ങ്ങ​​​​​​ൾ സാ​​​​​​ക്ഷാ​​​​​​ത്ക​​​​​​രി​​​​​​ക്കു​​​​​​ന്ന​​​​​​തി​​​​​​നു​​​​​​ള്ള ത​​​​​​ട​​​​​​സ്സ​​​​​​ങ്ങ​​​​​​ൾ/ പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​​​​​​ൾ എ​​​​​​ന്തൊ​​​​​​ക്കെ​​​​​​യാ​​​​​​ണ്? ഭ​​​​​​ര​​​​​​ണ​​​​​​കൂ​​​​​​ട ഇ​​​​​​ട​​​​​​പെ​​​​​​ട​​​​​​ലു​​​​​​ക​​​​​​ളെ​യും സാ​മൂ​ഹി​ക പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും എ​ങ്ങ​നെ കാ​ണു​ന്നു?

3. പു​​​​​​തി​​​​​​യ കാ​​​​​​ല​​​​​​ത്ത് എ​​​​​​ന്തൊ​​​​​​ക്കെ ബ​​​​​​ദ​​​​​​ൽ മാ​​​​​​ർ​​​​​​ഗ​​​​​​ങ്ങ​​​​​​ൾ മു​​​​​​ന്നോ​​​​​​ട്ടു​​​​​​വെ​​​​​​ക്കാ​​​​​​നാ​​​​​​ണ് നി​​​​​​ങ്ങ​​​​​​ൾ ആ​​​​​​ഗ്ര​​​​​​ഹി​​​​​​ക്കു​​​​​​ന്ന​​​​​​ത്? അ​​​​​​ത്ത​​​​​​ര​​​​​​ത്തി​​​​​​ലു​​​​​​ള്ള പ​​​​​​രീ​​​​​​ക്ഷ​​​​​​ണ​​​​​​ങ്ങ​​​​​​ൾ എ​ന്താ​ണ്​​?

ഈ ​മൂ​ന്ന്​ ചോ​ദ്യ​ങ്ങ​ളി​ൽ ഊ​ന്നി​യ ച​ർ​ച്ച​യു​ടെ പ്ര​സ​ക്ത​ഭാ​ഗ​ങ്ങ​ളാ​ണ്​ ചു​വ​ടെ:

മു​ന്നോ​ട്ടു ന​യി​ച്ച പ്ര​തീ​ക്ഷ​ക​ൾ, സ്വ​പ്​​ന​ങ്ങ​ൾ

കൈ​​​ലാ​​​ഷ്​ നാ​​​ഥ്

കൈ​​​ലാ​​​ഷ്​ നാ​​​ഥ്

ഇൗ ​ച​ർ​ച്ച​യി​ൽ ആ​ദ്യം പ​​െ​ങ്ക​ടു​ക്കു​ന്ന​ത്​ സാ​േ​ങ്ക​തി​ക വി​ദ​ഗ്​​ധ​നും ‘ഒാ​ളം’ പോ​ലു​ള്ള ലാ​ഭേ​ച്ഛ​യി​ല്ലാ​ത്ത സാ​മൂ​ഹി​ക സൈ​റ്റു​ക​ൾ മ​ല​യാ​ള​ത്തി​ന്​ ന​ൽ​കു​ക​യും​ ചെ​യ്​​ത, ​െഎ.​ടി പ്ര​ഫ​ഷ​ന​ൽ കൈ​​​ലാ​​​ഷ്​ നാ​​​ഥാ​ണ്. Zerodha Techന്റെ ​സ​ഹ​സ്​​ഥാ​പ​ക​നും ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്​​റ്റോ​ക്ക്​ ബ്രോ​ക്ക​റാ​യ, Zerodhaയു​ടെ സി.ടി.ഒയു​മാ​ണ്​ കൈ​ലാ​ഷ്​ നാ​ഥ്. കോ​ഴി​ക്കോ​ട്​ പാ​റോ​പ്പ​ടി സ്വ​ദേ​ശി​യാ​ണ്​ അ​ദ്ദേ​ഹം.

കൈ​ലാ​ഷ്​ നാ​ഥ്​: 2001-2002 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ തി​​​​ക​​​​ച്ചും യാ​​​​ദൃ​​​​ച്ഛി​ക​​​​മാ​​​​യാ​​​​ണ് ഇ​​​​ന്റ​​​​ർ​​​​നെ​​​​റ്റും ക​​​​മ്പ്യൂ​​​​ട്ട​​​​ർ പ്രോ​ഗ്രാ​മി​ങ്ങു​​​​മാ​​​​യി ഇ​​​​ട​​​​പെ​​​​ട്ട് തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത്. മ​​​​ന​​​​സ്സി​​​​ൽ സ​​​​ങ്ക​​​​ൽ​​​​പി​​​​ക്കാ​​​​വു​​​​ന്ന പ​​​​ല ആ​​​​ശ​​​​യ​​​​ങ്ങ​​​​ളും വീ​​​​ട്ടി​​​​ലി​​​​രു​​​​ന്നുത​​​​ന്നെ സോ​​​​ഫ്റ്റ്​​വെ​യ​​​​ർ രൂ​​​​പ​​​​ത്തി​​​​ൽ ആ​​​​വി​​​​ഷ്‍ക​​​​രി​​​​ച്ചെ​​​​ടു​​​​ക്കാ​​​​നാ​​​​വു​​​​മെ​​​​ന്ന അ​​​​റി​​​​വ് എ​​​​ന്നെ ആ​​​​വേ​​​​ശ​​​​ഭ​​​​രി​​​​ത​​​​നാ​​​​ക്കു​​​​ക​​​​യും, ദി​​​​ന​​​​രാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലാ​​​​യു​​​​ള്ള അ​​​​നേ​​​​കം പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ളും വി​​​​ജ​​​​യ​​​​ങ്ങ​​​​ളും എ​​​​ന്നെ പൂ​​​​ർ​​​​ണ​​​​മാ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യി​​​​ലേ​​​​ക്ക​​​​ടു​​​​പ്പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തു. പി​​​​ന്നെ ക​​​​ളി​​​​യും കാ​​​​ര്യ​​​​വും അ​​​​തി​​​​ലാ​​​​യി. അ​​​​റി​​​​യാ​​​​ത്ത എ​​​​ന്തും നി​​​​മി​​​​ഷ​നേ​​​​രം കൊ​​​​ണ്ട​​​​റി​​​​യാം, ലോ​​​​ക​​​​ത്തി​​​​ലെ​​​​വി​​​​ടെ​​​​യു​​​​മു​​​​ള്ള ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ മ​​​​റ്റെ​​​​വി​​​​ടെ​​​​യും ഉ​​​​പ​​​​യോ​​​​ഗി​​​​ക്കാം, ന​​​​മ്മ​​​​ൾ നി​​​​ർ​​​​മി​ക്കു​​​​ന്ന സോ​​​​ഫ്റ്റ്​​വെ​​​​യ​​​​ർ ലോ​​​​ക​​​​മെ​​​​മ്പാ​​​​ടു​​​​മു​​​​ള്ള എ​​​​ണ്ണി​​​​യാ​​​​ലൊ​​​​ടു​​​​ങ്ങാ​​​​ത്ത ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് ഉ​​​​പ​​​​കാ​​​​ര​​​​പ്ര​​​​ദ​​​​മാ​​​​കാം. ഇ​​​​ന്റ​​​​ർ​​​​നെ​​​​റ്റി​​​​ന്റെ​​​​യും ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ​​​​യും ഈ ​​​​അ​​​​ന​​​​ന്ത​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ൾ ര​​​​ണ്ടു പ​​​​തി​​​​റ്റാ​​​​ണ്ടു മു​​​​മ്പ് എ​​​​ന്നി​​​​ലു​​​​ണ്ടാ​​​​ക്കി​​​​യ വി​​​​സ്മ​​​​യ​​​​വും ജി​​​​ജ്ഞാ​​​​സ​​​​യും ഇ​​​​ന്നും അ​​​​തേ​പോ​​​​ലെ തു​​​​ട​​​​രു​​​​ന്നു. ‘ഓ​​​​ളം’, ‘അ​​​​ല​​​​ർ’ നി​​​​ഘ​​​​ണ്ടു​​​​ക​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ നി​​​​ർ​​​​മി​​​​ച്ച പ്രോ​ജ​​​​ക്ടു​​​​ക​​​​ളാ​​​​ണ്. ഒ​​​​രി​​​​ക്ക​​​​ലും തൊ​​​​ഴി​​​​ലി​​​​നാ​​​​യി എ​​​​ത്തി​​​​പ്പെ​​​​ട്ട മേ​​​​ഖ​​​​ല​​​​യ​​​​െ​ല്ല​​​​ങ്കി​​​​ലും, ഒ​​​​ട്ടും അ​​​​തി​​​​ശ​​​​യ​​​​മി​​​​ല്ലാ​​​​തെ കാ​​​​ല​​​​ക്ര​​​​മേ​​​​ണ അ​​​​തുത​​​​ന്നെ തൊ​​​​ഴി​​​​ലാ​​​​വു​​​​ക​​​​യും തൊ​​​​ഴി​​​​ലും വി​​​​നോ​​​​ദ​​​​വും ഒ​​​​ന്നുത​​​​ന്നെ എ​​​​ന്ന ഭാ​​​​ഗ്യം കൈ​​​​വ​​​​രുക​​​​യും ചെ​​​​യ്തു.

ഠ​ ഠ ഠ

ധ​ന്യ രാ​ജേ​ന്ദ്ര​ൻ

ധ​ന്യ രാ​ജേ​ന്ദ്ര​ൻ

ഈ ​ച​ർ​ച്ച​യി​ൽ ര​ണ്ടാ​മ​താ​യി പങ്കെ​ടു​ക്കു​ന്ന ധ​ന്യ രാ​ജേ​ന്ദ്ര​ൻ ‘ദ ​ന്യൂ​സ്​ മി​നി​റ്റി​’ന്റെ സ​ഹ​സ്​​ഥാ​പ​ക​യും ചീ​ഫ്​ എ​ഡി​റ്റ​റു​മാ​ണ്. 2003ൽ ​ഇ​ന്ത്യാ​വി​ഷ​നി​ലൂ​ടെ മാ​ധ്യ​മ​രം​ഗ​ത്ത്​ വ​ന്നു. പി​ന്നീ​ട്​ ‘ന്യൂ ​ഇ​ന്ത്യ​ൻ എ​ക്​​സ്​​പ്ര​സ്’, ‘ടൈം​സ്​ ഒാ​ഫ്​ ഇ​ന്ത്യ’ എ​ന്നി​വ​യി​ലും പ്ര​വ​ർ​ത്തി​ച്ചു. ശ​ബ​രി​മ​ല വി​ഷ​യ​ങ്ങ​ള​ക്കം റി​പ്പോ​ർ​ട്ട്​ ചെ​യ്​​ത​തി​ലൂ​ടെ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യാ​യി. പ​ല​വ​ട്ടം ഹി​ന്ദു​ത്വ​വാ​ദി​ക​ളു​ടെ സൈ​ബ​ർ അ​റ്റാ​ക്കി​ന്​ വി​ധേ​യ​യാ​യി. പാ​ല​ക്കാ​ട്​ സ്വ​ദേ​ശി​യാ​ണ്.

ധ​ന്യ രാ​ജേ​ന്ദ്ര​ൻ: ഒ​​​രു ക​​​രി​​​യ​​​ർ ഓ​​​പ്ഷ​​​നാ​​​യി എ​​​നി​​​ക്കു​​ മു​​​ന്നി​​​ൽ ആ​​​ദ്യ​​​മേ ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​ത് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​യി​​​രു​​​ന്നു. നി​​​യ​​​മ​​​പ​​​ഠ​​​നം ര​​​ണ്ടാ​​​മ​​​തേ പ​​​രി​​​ഗ​​​ണി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ. ആ​​​ളു​​​ക​​​ളു​​​ടെ ക​​​ഥ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​തി​​​ലും അ​​​വ​​​ർ​​​ക്കൊ​​​പ്പം നി​​​ന്ന് പോ​​​രാ​​​ടു​​​ന്ന​​​തി​​​ലും ഞാ​​​ൻ ത​​​ൽ​​​പ​​​ര​​​യാ​​​യ​​​തു​​​കൊ​​​ണ്ടാ​​​യി​​​രു​​​ന്നു അ​​​ത്. ക​​​ട​​​ന്നു​​​പോ​​​യ വ​​​ർ​​​ഷ​​​ങ്ങ​​​ളി​​​ൽ ഒ​​​രു മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക എ​​​ന്ന നി​​​ല​​​ക്കു​​​ള്ള എ​​​ന്റെ ല​​​ക്ഷ്യ​​​ങ്ങ​​​ൾ പ​​​ല​ത​​​ര​​​ത്തി​​​ൽ മാ​​​റി​​​യി​​​ട്ടു​​​ണ്ട്. ഒ​​​രു ഓ​​​ഫി​സി​​​ലെ ജൂ​​​നി​​​യ​​​റാ​​​യി വ​​​ർ​​​ക്ക് ചെ​​​യ്തി​​​രു​​​ന്ന തു​​​ട​​​ക്കകാ​​​ല​​​ങ്ങ​​​ളി​​​ൽ എ​​​ന്റെ ല​​​ക്ഷ്യം ഒ​​​രു വ​​​ലി​​​യ ബ്രേ​​​ക്കി​​​ങ്ങോ ഇ​​​ന്റ​​​ർ​​​വ്യൂ​​​വോ കി​​​ട്ടു​​​ക​​​യെ​​​ന്ന​​​താ​​​യി​​​രു​​​ന്നു. ഡ​​​ൽ​​​ഹി​​​യി​​​ലെ ഹെ​​​ഡോ​​​ഫി​സി​​​ൽ​നി​​​ന്ന് ഏ​​​റെ​​​യ​​​ക​​​ലെ​​​യാ​​​യി, ചെ​​​ന്നൈ​​​യി​​​ൽ വ​​​ർ​​​ക്ക് ചെ​​​യ്യു​​​ന്ന ഒ​​​രു ജൂ​​​നി​​​യ​​​ർ റി​​​പ്പോ​​​ർ​​​ട്ട​​​ർ അ​​​ദൃ​​​ശ്യ​​​യാ​​​ക്ക​​​പ്പെ​​​ടാ​​​നും അ​​​വ​​​ർ ചെ​​​യ്യു​​​ന്ന സ്റ്റോ​​​റി​​​ക​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യ​​​പ്പെ​​​ടാ​​​തി​​​രി​​​ക്കാ​​​നും സാ​​​ധ്യ​​​ത​​​ക​​​ളേ​​​റെ​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ഗ​​​ണി​​​ക്ക​​​പ്പെ​​​ടാ​​​നും വ​​​ലി​​​യൊ​​​രു സ്റ്റോ​​​റി ബ്രേ​​​ക്ക് ചെ​​​യ്യാ​​​നു​​​മൊ​​​ക്കെ ശ​​​ക്ത​​​മാ​​​യ പോ​​​രാ​​​ട്ടംത​​​ന്നെ വേ​​​ണ്ടി​​​വ​​​ന്നു. ദി​​​വ​​​സേ​​​ന​​​യു​​​ള്ള പ​​​ണി ഒ​​​രേ​​​സ​​​മ​​​യം ഉ​​​ന്മേ​​​ഷ​​​ദാ​​​യ​​​ക​​​വും മ​​​ടു​​​പ്പി​​​ക്കു​​​ന്ന​​​തു​​​മാ​​​യി​​​രി​​​ക്കു​​​മ്പോ​​​ൾ ത​​​ന്നെ വ​​​ലി​​​യ രാ​​​ഷ്ട്രീ​​​യ അ​​​ഭി​​​മു​​​ഖ​​​മോ ലൈ​​​വ് പ​​​രി​​​പാ​​​ടി ക​​​വ​​​ർ ചെ​​​യ്യു​​​ന്ന​​​തോ മാ​​​ത്ര​​​മാ​​​യി എ​​​ന്റെ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പ​​​രി​​​മി​​​ത​​​പ്പെ​​​ട​​​രു​​​തെ​​​ന്ന് ഏ​​​താ​​​നും വ​​​ർ​​​ഷ​​​ങ്ങ​​​ൾ​​​ക്കു​​​ള്ളി​​​ൽ ഞാ​​​ൻ മ​​​ന​​​സ്സി​ലാ​​​ക്കി. സ്ത്രീ​​​ക​​​ളു​​​ടെ​​​യും കു​​​ട്ടി​​​ക​​​ളു​​​ടെ​​​യും, പാ​​​ർ​​​ശ്വ​​​വ​​​ത്ക​​​രി​​​ക്ക​​​പ്പെ​​​ട്ട സ​​​മൂ​​​ഹ​​​ങ്ങ​​​ളു​​​ടെ​​​യും ക​​​ഥ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​തി​​​ലേ​​​ക്ക് പ​​​തു​​​ക്കെ ശ്ര​​​ദ്ധ​​​തി​​​രി​​​ച്ചു. ഉ​​​റ​​​ക്കെ​​​പ്പ​​​റ​​​യു​​​ക എ​​​ന്ന​​​തി​​​നേ​​​ക്കാ​​​ൾ സെ​​​ൻ​​​സി​​​റ്റിവാ​​​യി ക​​​ഥ​​​ക​​​ൾ പ​​​റ​​​യു​​​ന്ന​​​തി​​​നെ കു​​​റി​​​ച്ച്; ഞാ​​​ൻ ഏ​​​റെ പ​​​ഠി​​​ക്കു​​​ക​​​യും മാ​​​റ്റി​​​പ്പ​​​ഠി​​​ക്കു​​​ക​​​യും ചെ​​​യ്തു. ഒ​​​രു ‘ദേ​​​ശീ​​​യ’ ചാ​​​ന​​​ലി​​​ൽ എ​​​ട്ടു വ​​​ർ​​​ഷ​​​ത്തോ​​​ളം ജോ​​​ലിചെ​​​യ്ത​ശേ​​​ഷം അ​​​തി​​​ൽ ‘ദേ​​​ശീ​​​യ​​​മാ​​​യി’ ഒ​​​ന്നു​​​മി​​​ല്ലെ​​​ന്നും ഞാ​​​ൻ തി​​​രി​​​ച്ച​​​റി​​​ഞ്ഞു. അ​​​ങ്ങ​​​നെ​​​യാ​​​ണ് ദ​​​ക്ഷി​​​ണേ​​​ന്ത്യ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ൽ​നി​​​ന്നു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ​​​ക്ക് കൂ​​​ടു​​​ത​​​ൽ ദൃ​​​ശ്യ​​​ത ല​​​ഭി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ഉ​​​റ​​​പ്പാ​​​ക്കു​​​ന്ന​​​ത് എ​​​ന്റെ ജീ​​​വി​​​ത​​​ല​​​ക്ഷ്യ​​​മാ​​​യി മാ​​​റി​​​യ​​​ത്.

വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഞാ​​​ൻ പ​​​ല ടി​.​വി ചാ​​​ന​​​ലു​​​ക​​​ളി​​​ലും ഒ​​​രു പ​​​ത്ര​​​ത്തി​​​ലും ജോ​​​ലിചെ​​​യ്യു​​​ക​​​യും ഒ​​​രു ഡി​​​ജി​​​റ്റ​​​ൽ വാ​​​ർ​​​ത്താ സ്ഥാ​​​പ​​​നം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യു​​​ന്നു​​​ണ്ട്. ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മീ​​​ഡി​​​യം മാ​​​റി​​​യി​​​ട്ടു​​​ണ്ടെ​​​ങ്കി​​​ലും, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​നം പൊ​​​തു​​​ന​​​ന്മ​​​ക്കാ​​​ണെ​​​ന്ന് ഞാ​​​നെ​​​പ്പോ​​​ഴും വി​​​ശ്വ​​​സി​​​ച്ചി​​​രു​​​ന്നു. നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ, മാ​​​ർ​​​ക്ക​​​റ്റ് യാ​​​ഥാ​​​ർ​​​ഥ്യ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തെ പ​​​ല​​​പ്പോ​​​ഴും പൊ​​​തു​​​ന​​​ന്മ​​​യി​​​ൽ​നി​​​ന്ന് വി​​​ച്ഛേ​​​ദി​​​ക്കു​​​ന്നു. എ​​​ന്നാ​​​ൽ, ഇ​​​വി​​​ടെ എ​​​ന്താ​​​ണ് ന​​​മ്മു​​​ടെ ഉ​​​ദ്ദേ​​​ശ്യ​മെ​​​ന്ന് കൃ​​​ത്യ​​​മാ​​​യ ഇ​​​ട​​​വേ​​​ള​​​ക​​​ളി​​​ൽ ന​​​മ്മെ​​​ത്ത​​​ന്നെ ഓ​​​ർ​​​മി​​​പ്പി​​​ക്കേ​​​ണ്ട​​​ത് ഓ​​​രോ​​​രു​​​ത്ത​​​രു​​​ടെ​​​യും ക​​​ട​​​മ​​​യാ​​​ണ്.

ഠ​ ഠ ഠ

ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​ൻ

ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​ൻ

‘‘എ​​​​ന്തി​​​​നാ​​​​ണ് സാ​​​​റെ ഇ​​​​ങ്ങ​​​​നെ​​​​യൊ​​​​ക്കെ പ​​​​റ​​​​യു​​​​ന്നേ​?..’’ ‘‘എ​​​​ടാ ആ​​​​ദി​​​​വാ​​​​സി, നീ​​​​യൊ​​​​ക്കെ അ​​​​ല്ലേ​​​​ടാ മാ​​​​വോ​​​​യി​​​​സ്റ്റ്?’’ എ​​​​ന്ന് മു​​​​തി​​​​ർ​​​​ന്ന പൊ​​​​ലീ​​​​സു​​​​കാ​​​​ര​​​​ൻ ചോ​​​​ദി​​​​ക്കു​​​​മ്പോ​​​​ൾ പി.​​​​സി​​​​യാ​​​​യ ബി​​​​ജു​​​​കു​​​​മാ​​​​ർ പ​​​​റ​​​​യു​​​​ന്ന ഉ​​​​ത്ത​​​​ര​​​​മു​​​​ണ്ട്. ഖാ​​​​ലി​​​​ദ് റ​​​​ഹ്മാ​​​​ൻ സം​​​​വി​​​​ധാ​​​​നം ​ചെ​​​​യ്ത ‘ഉ​​​​ണ്ട’​​​​യി​​​​ൽ ആ​​​​രും നെ​​​​ടു​​​​വീ​​​​ർ​​​​പ്പി​​​​ട്ടു​​​​പോ​​​​കു​​​​ന്ന രം​​​​ഗം. ബി​​​​ജു​​​​കു​​​​മാ​​​​ർ എ​​​​ന്ന ക​​​​ഥാ​​​​പാ​​​​ത്ര​​​​ത്തെ വ​​​​ള​​​​രെ ത​​​​ന്മ​​​​യ​​​​ത്വ​ത്തോ​​​​ടെ ഒ​​​​ട്ടും അ​​​​തി​​​​ശ​​​​യോ​​​​ക്തി​​​​യി​​​​ല്ലാ​​​​തെ കൈ​യ​​​​ട​​​​ക്ക​​​​ത്തോ​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത് അ​​​​ന്ന് അ​​​​ധി​​​​കം ആ​​​​ർ​​​​ക്കും പ​​​​രി​​​​ച​​​​യ​​​​മി​​​​ല്ലാ​​​​തി​​​​രു​​​​ന്ന ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​ൻ എ​​​​ന്ന ചെ​​​​റു​​​​പ്പ​​​​ക്കാ​​​​ര​​​​നാ​​​​യി​​​​രു​​​​ന്നു. ‘സു​​​​ഡാ​​​​നി ഫ്രം ​​​​നൈ​​​​ജീ​​​​രി​​​​യ’, ‘ക​​​​ലി’, ‘കെ.​​​​എ​​​​ൽ 10 പ​​​​ത്ത്’, ‘വൈ​​​​റ​​​​സ്’ തു​​​​ട​​​​ങ്ങി​​​​യ ചി​​​​ത്ര​​​​ങ്ങ​​​​ളി​​​​ൽ ചെ​​​​റി​​​​യ ​വേ​​​​ഷ​​​​ങ്ങ​​​​ൾ ചെ​​​​യ്ത് കൈ​​​​യ​​​​ടി നേ​​​​ടി​​​​യി​​​​രി​​​​ക്കു​​​​ന്ന സ​​​​മ​​​​യ​​​​ത്താ​​​​യി​​​​രു​​​​ന്നു ‘ഉ​​​​ണ്ട’​​​​യി​​​​ലെ ബി​​​​ജു​​​​കു​​​​മാ​​​​റി​​​​ലേ​​​​ക്ക് ലു​​​​ക്മാ​​​​നെ​​​​ത്തു​​​​ന്ന​​​​ത്. അ​​​​വി​​​​ടെ​​​​നി​​​​ന്ന് ത​​​​രു​​​​ൺ മൂ​​​​ർ​​​​ത്തി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ജാ​​​​വ​​​’​യി​​​​ലെ വി​​​​ന​​​​യ് ദാ​​​​സ​​​​നി​​​​ലെ​​​​ത്തി​​​​യ​​​​പ്പോ​​​​ൾ ഇ​​​​വ​​​​ന് മ​​​​ല​​​​യാ​​​​ള​​​ സി​​​​നി​​​​മ​​​​യി​​​​ൽ ഒ​​​​രി​​​​ട​​​​മു​​​​ണ്ടെ​​​​ന്ന് എ​​​​ല്ലാ​​​​വ​​​​രും ഉ​​​​റ​​​​പ്പി​​​​ച്ചു. ഖാ​​​​ലി​​​​ദ് റ​​​​ഹ്മാ​​​​ന്റെ ‘ത​​​​ല്ലു​​​​മാ​​​​ല’​​​​യി​​​​ലെ ജം​​​​ഷി​​​​യെ സ്​​​​​ക്രീ​​​​നി​​​​ൽ നി​​​​റ​​​​ച്ച​​​​ത്​ ലു​​​​ക്മാ​​​​നാ​യി​രു​ന്നു. ഇ​​​​ന്ത്യ​​​​ൻ പ​​​​നോ​​​​ര​​​​മ വി​​​​ഭാ​​​​ഗ​​​​ത്തി​​​​ൽ 53ാം ഐ.​​​​എ​​​​ഫ്.​​​​എ​​​​ഫ്.​​​​ഐ​​​​യി​​​​ൽ പ്ര​​​​ദ​​​​ർ​​​​ശി​​​​പ്പി​​​​ച്ച ത​​​​രു​​​​ൺ മൂ​​​​ർ​​​​ത്തി സം​​​​വി​​​​ധാ​​​​നം ചെ​​​​യ്ത ‘സൗ​​​​ദി വെ​​​​ള്ള​​​​ക്ക’​​​​യി​​​​ൽ മു​​​​ഖ്യ​​​​ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൊ​​​​ന്ന് ലു​​​​ക്മാ​​​​ൻ ത​​​​ന്റേ​​​​താ​​​​യ ശൈ​​​​ലി​​​​യി​​​​ൽ​ കൈ​​​​യ​​​​​ട​​​​ക്ക​​​​ത്തോ​​​​ടെ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചു.

ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​ൻ: 2013ഓ​​​​ടെ​​​​യാ​​​​ണ് സി​​​​നി​​​​മ​​​​യി​​​​ലേ​​​​ക്ക് എ​​​​ത്തു​​​​ന്ന​​​​ത്. ചെ​​​​റി​​​​യ വേ​​​​ഷ​​​​ങ്ങ​​​​ൾ ഒ​​​​ന്നു​​​ ര​​​​ണ്ട് സി​​​​നി​​​​മ​​​​ക​​​​ളി​​​​ൽ ചെ​​​​യ്താ​​​​യി​​​​രു​​​​ന്നു തു​​​​ട​​​​ക്കം. അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു സി​​​​നി​​​​മ ന​​​​ട​​​​നാ​​​​ക​​​​ണം എ​​​​ന്ന് സ്വ​​​​പ്നം ക​​​​ണ്ടു​തു​​​​ട​​​​ങ്ങു​​​​ന്ന​​​​ത് അ​​​​വി​​​​ടെ​​​​നി​​​​ന്നാ​​​​യി​​​​രു​​​​ന്നു. സി​​​​നി​​​​മ​​​​യി​​​​ൽ ഞാ​​​​ൻ ആ​​​​രാ​​​​കും എ​​​​ന്താ​​​​കും എ​​​​ന്നൊ​​​​ന്നും അ​​​​റി​​​​യാ​​​​ത്ത​​​​തി​​​​നാ​​​​ൽ​ത​​​​ന്നെ തു​​​​ട​​​​ക്ക​​​​സ​​​​മ​​​​യ​​​​ത്ത് സ​​​​മാ​​​​ധാ​​​​ന​​​​മാ​​​​യി സ്വ​​​​പ്നം കാ​​​​ണാ​​​​ൻ​പോ​​​​ലും എ​​​​നി​​​​ക്ക് ക​​​​ഴി​​​​യു​​​​മാ​​​​യി​​​​രു​​​​ന്നി​​​​ല്ല. ഓ​​​​രോ സ്വ​​​​പ്ന​​​​വും അ​​​​ത്ര​​​​ക്കും പേ​​​​ഴ്സ​​​​ന​ലാ​​​​യി​​​​രി​​​​ക്കും. അ​​​​തി​​​​ൽ തീ​​​​ർ​​​​ച്ച​​​​യാ​​​​യും ഒ​​​​രു​​​​പാ​​​​ട് ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ഓ​​​​രോ​​​​രു​​​​ത്ത​​​​ർ​​​​ക്കും ഓ​​​​രോ സ്വ​​​​പ്ന​​​​മു​​​​ണ്ടാ​​​​കു​​​​മ​​​​ല്ലോ... ആ ​​​​സ്വ​​​​പ്ന​​​​ങ്ങ​​​​ൾ മ​​​​റ്റു​​​​ള്ള​​​​വ​​​​രോ​​​​ട് തു​​​​റ​​​​ന്നു​​​​പ​​​​റ​​​​യാ​​​​ൻ തീ​​​​ർ​​​​ച്ച​​​​യാ​​​​യും മ​​​​ടി​​​​യാ​​​​യി​​​​രി​​​​ക്കും. കേ​​​​ൾ​​​​ക്കു​​​​ന്ന​​​​വ​​​​ർ ‘‘ഇ​​​​തെ​​​​ന്ത്’’, ‘‘ഇ​​​​വ​​​​നെ​​​​ന്താ ഇ​​​​ങ്ങ​​​​നെ’’ എ​​​​ന്നെ​​​​ല്ലാ​​​​മാ​​​​യി​​​​രി​​​​ക്കും തി​​​​രി​​​​ച്ച് ചോ​​​​ദി​​​​ക്കു​​​​ക. അ​​​​ത്ര​​​​യും വ​​​​ലി​​​​യ സ്വ​​​​പ്ന​​​​ങ്ങ​​​​ളാ​​​​യി​​​​രി​​​​ക്കും. അ​​​​ങ്ങ​​​​നെ കു​​​​റെ സ്വ​​​​പ്ന​​​​ങ്ങ​​​​ൾ ക​​​​ണ്ടു​​​​കൊ​​​​ണ്ടാ​​​​ണ് സി​​​​നി​​​​മ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​തും. ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​ൻ എ​​​​ന്ന ന​​​​ട​​​​ന്റെ സി​​​​നി​​​​മ ക​​​​രി​​​​യ​​​​ർ ഇ​​​​പ്പോ​​​​ൾ തു​​​​ട​​​​ങ്ങി​​​​യി​​​​ട്ടേ​​​​യു​​​​ള്ളൂ എ​​​​ന്ന് വി​​​​ശ്വ​​​​സി​​​​ക്കാ​​​​നാ​​​​ണ് എ​​​​നി​​​​ക്ക് ഇ​​​​ഷ്ടം. ഇ​​​​നി​​​​യും ഒ​​​​രു​​​​പാ​​​​ട് കാ​​​​ര്യ​​​​ങ്ങ​​​​ൾ, ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ സി​​​​നി​​​​മ​​​​യി​​​​​ൽ ചെ​​​​യ്യാ​​​​നു​​​​ണ്ട്. അ​​​​ഭി​​​​ന​​​​യ​​​​ത്തി​​​​ൽ മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ഒ​​​​രു​​​​പാ​​​​ടു​​​​ണ്ട്. എ​​​​ന്നി​​​​ൽ​​​​ത​​​​ന്നെ എ​​​​ന്തെ​​​​ല്ലാം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ണ്ടെ​​​​ന്ന ബോ​​​​ധ്യം എ​​​​നി​​​​ക്കു​​​​ണ്ടെ​​​​ന്ന് പ​​​​റ​​​​യാം. അ​​​​ത് ഞാ​​​​ൻ എ​​​​ന്താ​​​​യാ​​​​ലും മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്തു​​​​മെ​​​​ന്ന് എ​​​​നി​​​​ക്ക​​​​റി​​​​യാം. തു​​​​ട​​​​ക്ക​​​​ക്കാ​​​​ല​​​​ത്ത് ചെ​​​​റി​​​​യ ചെ​​​​റി​​​​യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ ചെ​​​​യ്ത​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ഇ​​​​പ്പോ​​​​ൾ മു​​​​ഴു​​​​നീ​​​​ള ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ ചെ​​​​യ്യാ​​​​ൻ എ​​​​നി​​​​ക്ക് ക​​​​ഴി​​​​യു​​​​ന്ന​​​​ത്. സം​​​​വി​​​​ധാ​​​​യ​​​​ക​​​​ർ വി​​​​ശ്വ​​​​സി​​​​ച്ച് വ​​​​ലി​​​​യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ ഏ​​​​ൽ​​​​പിക്കു​​​​ന്ന​​​​തും അ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ​​​​യാ​​​​ണെ​​​​ന്നും എ​​​​നി​​​​ക്ക​​​​റി​​​​യാം. അ​​​​​ല്ലെ​​​​ങ്കി​​​​ൽ വ​​​​ലി​​​​യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ ഒ​​​​രി​​​​ക്ക​​​​ലും വി​​​​ശ്വ​​​​സി​​​​ച്ച് അ​​​​വ​​​​ർ ഏ​​​​ൽ​​​​പി​​​​ക്കി​​​​ല്ല. സി​​​​നി​​​​മ​​​​യി​​​​ൽ വ​​​​ലി​​​​യൊ​​​​രു ബാ​​​​ക്ക്അ​​​​പ്പ് എ​​​​നി​​​​ക്കി​​​​ല്ലാ​​​​ത്ത​​​​തു​​​​ത​​​​ന്നെ​​​​യാ​​​​ണ് കാ​​​​ര​​​​ണം. ഈ ​​​​ചെ​​​​റി​​​​യ ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളി​​​​ലൂ​​​​ടെ​​​​യാ​​​​ണ് അ​​​​വ​​​​ർ എ​​​​ന്നെ വി​​​​ല​​​​യി​​​​രു​​​​ത്തു​​​​ന്ന​​​​ത്.

ഠ​ ഠ ഠ

ല​​​ദീ​​​ദ ഫ​​​ർ​​​സാ​​​ന

ല​​​ദീ​​​ദ ഫ​​​ർ​​​സാ​​​ന

ക​ണ്ണൂ​ർ സ്വ​ദേ​ശി​യാ​യ ല​​​ദീ​​​ദ ഫ​​​ർ​​​സാ​​​ന പൗ​ര​ത്വ​ പ്രക്ഷോഭ വേ​ള​യി​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ മു​ന്ന​ണി​യി​ൽ നി​ന്ന​തോ​ടെ​യാ​ണ്​ ദേ​ശീ​യ​ത​ല​ത്തി​ൽ ശ്ര​ദ്ധേ​യ​യാ​കു​ന്ന​ത്. ജാ​മി​അ മി​ല്ലി​യ്യ ഇസ്ലാമിയ കേന്ദ്ര സർവകലാശാലയിൽ ബിരുദാനന്തര ബിരുദ വി​ദ്യാ​ർ​ഥി​നി​യാ​ണ്.

ല​​​ദീ​​​ദ ഫ​​​ർ​​​സാ​​​ന: വി​​​​ദ്യാ​​​​ർ​​​​ഥി ജീ​​​​വി​​​​ത​​​​വും ആ​​​​ക്ടി​​​​വി​​​​സ​​​​വും സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ക്കു​​​​ന്ന രീ​​​​തി​​​​ശാ​​​​സ്ത്ര​​​​ത്തി​​​​ലൂ​​​​ടെ മു​​​​ന്നോ​​​​ട്ടുപോ​​​​കാ​​​​ൻ ആ​​​​ണ് ഞാ​​​​ൻ ശീ​​​​ലി​​​​പ്പി​​​​ക്ക​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ള്ള​​​​ത്. ഒ​​​​ന്നി​​​​നെ മ​​​​റ്റൊ​​​​ന്നി​​​​ൽ​നി​​​​ന്നും വേ​​​​ർ​​​​തി​​​​രി​​​​ക്കാ​​​​ൻ സാ​​​​ധി​​​​ക്കാ​​​​ത്ത​വി​​​​ധം എ​​​​ന്നെ സം​​​​ബ​​​​ന്ധി​​​​ച്ച് പ​​​​ര​​​​സ്പ​​​​രപൂ​​​​ര​​​​ക​​​​ങ്ങ​​​​ളാ​​​​ണ്. ഒ​​​​രു​​​​പ​​​​ക്ഷേ കു​​​​ടും​​​​ബം, ഞാ​​​​ൻ ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ടി വ​​​​ന്ന ജീ​​​​വി​​​​ത​സാ​​​​ഹ​​​​ച​​​​ര്യ​​​​ങ്ങ​​​​ൾ ഇ​​​​തൊ​​​​ക്കെ​​​​യാ​​​​ണ് ആ ​​​​രീ​​​​തി​​​​യി​​​​ൽ എ​​​​ന്നെ ക്ര​​​​മീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ടാ​​​​കു​​​​ക.​​​ അ​​​​തു​കൊ​​​​ണ്ട് ത​​​​ന്നെ വാ​​​​യ​​​​ന​​​​യും ആ​​​​ലോ​​​​ച​​​​ന​​​​യും രാ​​​​ഷ്ട്രീ​​​​യ അ​​​​ഭി​​​​പ്രാ​​​​യ പ്ര​​​​ക​​​​ട​​​​ന​​​​ങ്ങ​​​​ളും അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​മാ​​​​യ ക​​​​രി​​​​യ​​​​ർ ആ​​​​ലോ​​​​ച​​​​ന​​​​ക​​​​ളും ആ​ക്ടി​​​​വി​​​​സ​​​​വും ഒ​​​​രേ അ​​​​ച്ചി​​​​ൽ​​​ വാ​​​​ർ​​​​ത്ത ശൈ​​​​ലി​​​​യി​​​​ലാ​​​​ണ് ഞാ​​​​ൻ എ​​​​ന്നി​​​​ൽ സ​​​​ന്നി​​​​വേ​​​​ശി​​​​പ്പി​​​​ച്ചി​​​​രി​​​​ക്കു​​​​ന്ന​​​​ത്. അ​​​​തി​​​​ന് പ​​​​രി​​​​മി​​​​തി​​​​ക​​​​ളും ഉ​​​​ണ്ടാ​​​​കും.​​​ ജാ​​​​മി​​​​അ മി​​​​ല്ലി​​​​യ്യപോ​​​​ലു​​​​ള്ള ഒ​​​​രു ഉ​​​​ന്ന​​​​ത സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യി​​​​ൽ പ​​​​ഠി​​​​ക്കു​​​​മ്പോ​​​​ൾ, അ​​​​തും ഒ​​​​രു മു​​​​സ്‌​​​​ലിം വി​​​​ദ്യാ​​​​ർ​​​​ഥി​​​​നി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ ഇ​​​​ന്ന​​​​ത്തെ സാ​​​​മൂ​​​​ഹി​​​​ക രാ​​​​ഷ്ട്രീ​​​​യ പ​​​​ശ്ചാ​​​​ത്ത​ല​​​​ത്തി​​​​ൽ ന​​​​മ്മു​​​​ടെ മേ​​​​ൽ ഒ​​​​രു​​​​പാ​​​​ട് ഉ​​​​ത്ത​ര​​​​വാ​​​​ദി​​​​ത്ത​​​​ങ്ങ​​​​ൾ നാം ​​​​അ​​​​റി​​​​യാ​​​​തെത​​​​ന്നെ വ​​​​ന്നുചേ​​​​രു​​​​ന്നു. ഇ​​​​ന്ത്യ​​​​യി​​​​ൽ വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത​​​​മാ​​​​യി അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന സാ​​​​മൂ​​​​ഹി​​​​ക വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളു​​​​ടെ രാ​​​​ഷ്ട്രീ​​​​യ​​​​ത്തെ പി​​​​ന്തു​​​​ണ​​​​ക്കു​​​​ക, അ​​​​ല്ലെ​​​​ങ്കി​​​​ൽ അ​​​​ടി​​​​ച്ച​മ​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ഒ​​​​രു സ​​​​മു​​​​ദാ​​​​യ​​​​ത്തി​​​​ലെ പ്ര​​​​തി​​​​നി​​​​ധി എ​​​​ന്ന നി​​​​ല​​​​യി​​​​ൽ എ​​​​ന്റെ സാ​​​​മൂ​​​​ഹി​​​​ക ഇ​​​​ട​​​​പെ​​​​ട​​​​ൽ ദൗ​​​​ത്യം എ​​​​ന്താ​​​​ണ് എ​​​​ന്ന് സ്വ​​​​യം തി​​​​രി​​​​ച്ച​​​​റി​​​​യു​​​​ക എ​​​​ന്ന​​​​ത് ഒ​​​​രു ഭാ​​​​രി​​​​ച്ച ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്ത​​​​മാ​​​​ണ്. അ​​​​തി​​​​ൽ പ​​​​രി​​​​മി​​​​ത​​​​മാ​​​​യ സാ​​​​ന്നി​​​​ധ്യ​​​​മെ​​​​ങ്കി​​​​ലും ഈ ​​​​വി​​​​ദ്യാ​​​​ർ​​​​ഥി ജീ​​​​വി​​​​ത​​​​ത്തി​​​​ൽ ഉ​​​​റ​​​​പ്പു​വ​​​​രു​​​​ത്തു​​​​ക എ​​​​ന്ന​​​​തുത​​​​ന്നെ​​​​യാ​​​​ണ് പ​​​​ല​​​​രെ​​​​യുംപോ​​​​ലെ ഞാ​​​​നും ക​​​​രു​​​​തു​​​​ന്ന​​​​ത്.

ഠ​ ഠ ഠ

ഡോ. ​വി​നി​ൽ പോ​ൾ

ഡോ. ​വി​നി​ൽ പോ​ൾ

കേ​ര​ള​ത്തി​ലെ പു​തു ച​രി​​ത്ര​കാ​ര​ന്മാ​രി​ൽ ശ്ര​ദ്ധേ​യ​നാ​ണ്​ ഡോ. ​വി​നി​ൽ പോ​ൾ. കോ​ട്ട​യം ജി​​ല്ല​​യി​​ലെ ആ​​ർ​​പ്പു​​ക്ക​​ര​​യി​​ൽ 1987ൽ ​​അ​​ന്ന​​മ്മ പോ​​ൾ- പോ​​ൾ ജോ​​സ​​ഫ് ദ​​മ്പ​​തി​​ക​​ളു​​ടെ മ​​ക​​നാ​​യി ജ​​ന​​നം. മ​​ഹാ​​ത്മാ ഗാ​​ന്ധി സ​​ർ​​വ​ക​​ലാ​​ശാ​​ല​​യി​​ലെ സ്കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സി​​ൽ​നി​​ന്നും ച​​രി​​ത്ര​​ത്തി​​ൽ ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​വും എം.​ഫി​​ൽ ബി​​രു​​ദ​​വും പാ​​സാ​​യി. ഡ​​ൽ​​ഹി​​യി​​ലെ ജ​​വ​​ഹ​​ർ​​ലാ​​ൽ നെ​​ഹ്റു സ​​ർ​​വ​ക​​ലാ​​ശാ​​ല​​യി​​ലെ സെ​​ന്റ​​ർ ഫോ​​ർ ഹി​​സ്റ്റോ​​റി​​ക്ക​​ൽ സ്‌​​റ്റ​​ഡീ​​സി​​ലെ ആ​​ധു​​നി​​ക ച​​രി​​ത്ര വി​​ഭാ​​ഗ​​ത്തി​​ൽ​നി​​ന്ന് കേ​​ര​​ള​​ത്തി​​ലെ അ​​ടി​​മ​​ത്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട വി​​ഷ​​യ​​ത്തി​​ൽ ഗ​​വേ​​ഷ​​ണ ബി​​രു​​ദം നേ​​ടി. ‘അ​​ടി​​മ​​കേ​​ര​​ള​​ത്തി​​ന്റെ അ​ദ്യ​​ശ്യ ച​​രി​​ത്രം’ (ഡി.​​സി ബു​​ക്‌​​സ് 2021), ‘ദ​​ലി​ത് ച​​രി​​ത്ര​​ദം​​ശ​​നം’ (മാ​​തൃ​​ഭൂ​​മി, 2022), ‘മ​​ഞ്ചാ​​ടി​​ക്ക​​രി ഒ​​ളി​​ച്ചോ​​ട്ട​​ത്തി​െ​ന്റ വി​​മോ​​ച​​ന ദൈ​​വ​​ശാ​​സ്ത്രം’ (സാ​​ഹി​​ത്യ​പ്ര​​വ​​ർ​​ത്ത​​ക സം​​ഘം, 2022) എ​​ന്നീ പു​​സ്ത​​ക​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ഡോ. ​വി​നി​ൽ പോ​ൾ: ച​​രി​​ത്ര വി​​ദ്യാ​​ർ​​ഥി​യെ​​ന്ന നി​​ല​​യി​​ൽ എ​​ന്റെ വി​​ദ്യാ​​ഭ്യാ​​സ​​കാ​​ല​​ത്തി​​ലേ​​ക്ക് തി​​ര​ി​ഞ്ഞുനോ​​ക്കു​​മ്പോ​​ൾ ച​​രി​​ത്ര​​മെ​​ന്ന വി​​ഷ​​യ​​ത്തെ സം​​ബ​​ന്ധി​​ച്ചു​​ള്ള എ​​ന്റെ ധാ​​ര​​ണ​​ക​​ളി​​ലെ മാ​​റ്റം ഒ​​രു​ പ​​രി​​ധി​​യോ​​ളം തി​​രി​​ച്ച​​റി​​യാ​​ൻ സാ​​ധി​​ക്കു​​ന്നു​​ണ്ടെ​​ന്നാ​​ണ് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. പ്ല​​സ്‌​​ടു​​വി​​നു ഹ്യൂ​​മാ​​നി​​റ്റീ​​സും അ​​തി​​നു​​ശേ​​ഷം ച​​രി​​ത്ര​​ത്തി​​ൽ ബി.​​എ, എം.​​എ, എം.​​ഫി​​ൽ, പി​എ​ച്ച്.​​ഡി തു​​ട​​ങ്ങി​​യ കോ​​ഴ്സു​​ക​​ളു​​മാ​​ണ് ഞാ​​ൻ പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. കേ​​ര​​ള​​ത്തി​​ൽ ഹ്യൂ​​മാ​​നി​​റ്റീ​സ്, സാ​​മൂ​​ഹി​​ക​ശാ​​സ്ത്ര കോ​​ഴ്സു​​ക​​ൾ​​ക്ക് ര​​ണ്ടാം​​കി​​ട പ​​ദ​​വി അ​​ല്ലെ​​ങ്കി​​ൽ പ​​ഠി​​ക്കാ​​ൻ ശേ​​ഷി​​കു​​റ​​ഞ്ഞ​​വ​​ർ​​ക്കു​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ എ​​ന്ന പ​​ദ​​വി​​യാ​​ണ​​ല്ലോ പൊ​​തു​​സ​​മൂ​​ഹം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​ത്ത​​രം ഒ​​രു സാ​​മൂ​​ഹി​​ക കാ​​ഴ്ച​​പ്പാ​​ടി​​ലാ​​ണ് പ​​ത്താം ക്ലാ​​സി​​ൽ ന​​ന്നേ മാ​​ർ​​ക്ക് കു​​റ​​വു​​ള്ള എ​​ന്നെ അ​​ച്ഛ​​ൻ ഹ്യൂ​​മാ​​നി​​റ്റീ​​സി​​ന് ചേ​​ർ​​ക്കു​​ന്ന​​ത്. എ​​ന്താ​​യാ​​ലും ആ​​ദ്യ​​കാ​​ല പ്ല​​സ്ടു ബാ​​ച്ചു​​ക​​ളി​​ൽ ഉ​​ൾ​​പ്പെ​​ട്ടി​​രു​​ന്ന​​തി​​നാ​​ൽ എ​​ൻ.​​സി.​​ആ​​ർ.​​ടി.​​സി​​ക്കു​​വേ​​ണ്ടി ബി​​പ​​ൻ ച​​ന്ദ്ര​​യും സ​​തീ​​ഷ് ച​​ന്ദ്ര​​യു​​മൊ​​ക്കെ എ​​ഴു​​തി​​യ ച​​രി​​ത്ര പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ളാ​​യി​​രു​​ന്നു പ​​ഠി​​ക്കാ​​നു​​ണ്ടാ​​യി​​രു​​ന്ന​​ത്. ആ ​​സ​​മ​​യ​​ത്ത് അ​​വ​​രെ​​ക്കു​​റി​​ച്ച് കാ​​ര്യ​​മാ​​യ അ​​റി​​വി​​ല്ലെ​​ങ്കി​​ലും ഇ​​ന്ന് തി​​രി​​ഞ്ഞു​​നോ​​ക്കു​​മ്പോ​​ൾ ആ ​​പാ​​ഠ​​പു​​സ്ത​​ക​​ങ്ങ​​ൾ ഒ​​രു ച​​രി​​ത്ര​​വി​​ദ്യാ​​ർ​​ഥി​​യെ​​ന്ന നി​​ല​​യി​​ൽ ചി​​ല ധാ​​ര​​ണ​​ക​​ൾ രൂ​​പ​​പ്പെ​​ടു​​ന്ന​​തി​​നു കാ​​ര​​ണ​​മാ​​യി​​ട്ടു​​ണ്ടെ​​ന്നാ​​ണ് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, ബി​​രു​​ദ​​പ​​ഠ​​ന​ കാ​​ല​​യ​​ള​​വി​​ൽ പ​​റ​​യ​​ത്ത​​ക്ക ഒ​​രു അ​​ക്കാ​​ദ​​മി​​ക ഓ​​ർ​​മ​​ക​​ളു​​മി​​ല്ലാ​​യെ​​ന്ന​​താ​​ണ്‌ യാ​​ഥാ​​ർ​​ഥ്യം. അ​​ധ്യാ​​പ​​ക​​ർ പ​​രി​​ച​​യ​​പ്പെ​​ടു​​ത്തി​​യ ഒ​​രു ച​​രി​​ത്ര പു​​സ്ത​​ക​​മോ സി​​നി​​മ​​യോ ച​​രി​​ത്ര​​കാ​​ര​​നോ ഒ​​ന്നും​​ത​​ന്നെ ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല. ഇ​​ത് കേ​​വ​​ല​​മാ​​യി ഞാ​​ൻ പ​​ഠി​​ച്ച കോ​​ള​​ജി​​ന്റെ പ്ര​​ശ്ന​​മാ​​ണെ​​ന്ന് ഞാ​​ൻ ക​​രു​​തു​​ന്നി​​ല്ല. മ​​റി​​ച്ച്, കേ​​ര​​ള​​ത്തി​​ൽ ക​​ഴി​​ഞ്ഞ ഇ​​രു​​പ​​ത് വ​​ർ​​ഷ​​ത്തി​​നി​​ട​​യി​​ൽ സം​​ഭ​​വി​​ച്ച/ സം​​ഭ​​വി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന ഒ​​രു വി​​പ​​ത്തി​​ന്റെ ഭാ​​ഗ​​മെ​​ന്നാ​​ണ് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ തൊ​​ണ്ണൂ​​റ്റി​​യൊ​​മ്പ​​ത് ശ​​ത​​മാ​​നം എ​​യ്ഡ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും ജോ​​ലി​​ചെ​​യ്യു​​ന്ന​​ത് മെ​​റി​​റ്റ് ഇ​​ല്ലാ​​തെ പ​​ണം കൊ​​ടു​​ത്ത് ജോ​​ലി​​ക്ക് ക​​യ​​റി​​യ അ​​ധ്യാ​​പ​​ക​​രാ​​യ​​തി​​നാ​​ൽ നി​​ല​​വാ​​രം കു​​റ​​ഞ്ഞ പ്ര​​ക​​ട​​നം കാ​​ഴ്ച​​വെ​​ക്കാ​​ൻ മാ​​ത്ര​​മേ അ​​വ​​ർ​​ക്ക് സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. നി​​ല​​വാ​​രം കു​​റ​​ഞ്ഞ ഗൈ​​ഡു​​ക​​ൾ അ​​ല്ലാ​​തെ മ​​റ്റൊ​​രു ച​​രി​​ത്ര പു​​സ്ത​​ക​​വും അ​​ധ്യാ​​പ​​ക​​ർ കു​​ട്ടി​​ക​​ളു​​ടെ മു​​ന്നി​ൽ അ​​വ​​ത​​രി​​പ്പി​​ക്കു​​ന്നി​​ല്ല എ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം. ഏ​​വ​​രെയും​​പോ​​ലെ ബി​​രു​​ദ​​കാ​​ല​​ത്ത് ച​​രി​​ത്ര​​ര​​ച​​നാ രീ​​തി​​യെ കു​​റി​​ച്ച് എ​​ന്നി​​ലും ചി​​ല സ​​ങ്ക​​ൽ​പ​​ങ്ങ​​ൾ രൂ​​പ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. മ​​ത​സ്ഥാ​​പ​​ന​​ങ്ങ​​ളു​​ടെ​​യും സ്വാ​​ത​​ന്ത്ര്യ സ​​മ​​ര​​ത്തി​​ന്റെ​​യും രാ​​ജാ​​ക്ക​​ന്മാ​​രു​​ടെ​​യും നാ​​ൾ​​വ​​ഴി​​ക​​ൾ അ​​ടു​​ക്കി​​വെ​​ക്കു​​ന്ന പ​​ണി​​യാ​​ണ് ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ​​ക്കു​​ള്ള​​തെ​​ന്നാ​​ണ് ആ ​​സ​​മ​​യ​​ങ്ങ​​ളി​​ൽ ഞാ​​ൻ ക​​രു​​തി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, എം.​എ പ​​ഠ​​ന​​ത്തി​​നാ​​യി മ​​ഹാ​​ത്മാ​ ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ സ്‌​​കൂ​​ൾ ഓ​​ഫ് സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സി​​ൽ എ​​ത്തി​​യ​​തോ​​ടെ​​യാ​​ണ് ച​​രി​​ത്ര​ര​​ച​​നാ സ​​ങ്ക​​ൽ​പ​​ങ്ങ​​ൾ എ​​ന്നി​​ൽ മാ​​റി​​ത്തുട​​ങ്ങു​​ന്ന​​ത്. രാ​​ജ​​ൻ​ ഗു​​രു​​ക്ക​​ൾ, സ​​ന​​ൽ മോ​​ഹ​​ൻ, എ​​സ്. രാ​​ജു, കെ.​​ടി. റാം​​ മോ​​ഹ​​ൻ തു​​ട​​ങ്ങി ഏ​​റ്റ​​വും ശ്ര​​ദ്ധേ​​യ​​രാ​​യ സാ​​മൂ​​ഹികശാ​​സ്ത്ര​​ജ്ഞ​​രു​​ടെ ക്ലാ​​സു​​ക​​ളി​​ലേ​​ക്കാ​​ണ് എ​​ത്തി​​ച്ചേ​​ർ​​ന്ന​​ത്. എം.​​എ പ​​ഠ​​ന​​കാ​​ല​​യ​​ള​​വി​​ൽ വ്യ​​ത്യ​​സ്ത പേ​​പ്പ​​റു​​ക​​ൾ പ​​ഠി​​ക്കാ​​ൻ ഉ​​ണ്ടെ​​ങ്കി​​ലും ബ്രി​​ട്ടീ​​ഷ് കൊ​​ളോ​​ണി​​യ​​ൽ കാ​​ല​​ത്തെ മാ​​റ്റ​​ങ്ങ​​ളെ വി​​മ​​ർ​​ശ​​ന​​പ​​ര​​മാ​​യി വി​​ശ​​ക​​ല​​നം ചെ​​യ്യു​​ന്ന പേ​​പ്പ​​റു​​ക​​ളാ​​ണ് എ​​നി​​ക്ക് ഏ​​റ്റ​​വും ആ​​ക​​ർ​​ഷ​​ണ​​മാ​​യി തോ​​ന്നി​​യ​​ത്. പ്ര​​ത്യേ​​കി​​ച്ച് ബ്രി​​ട്ടീ​​ഷ് ഭ​​ര​​ണ​​കാ​​ല​​ത്തെ സാ​​മ്പ​​ത്തി​​ക ച​​രി​​ത്ര​​മാ​​യി​​രു​​ന്നു ഏ​​റ്റ​​വും ഇ​​ഷ്ട​​പ്പെ​​ട്ട മേ​​ഖ​​ല. ബി​​പ​​ൻ ച​​ന്ദ്ര, തീ​​ർ​​ഥ​​ങ്ക​​ർ റോ​​യ്, ഇ​​ർ​​ഫാ​​ൻ ഹ​​ബീ​​ബ് തു​​ട​​ങ്ങി​​യ​​വ​​രു​​ടെ സാ​​മ്പ​​ത്തി​​ക ച​​രി​​ത്ര ര​​ച​​ന​​ക​​ൾ പ​​ഠി​​ക്കാ​​ൻ ഉ​​ണ്ടാ​​യി​​രു​​ന്ന​​തി​​നാ​​ൽ സ്വാ​​ഭാ​​വി​​ക​​മാ​​യും അ​​വ​​രെ വാ​​യി​​ക്കാ​​ൻ ശ്ര​​മി​​ച്ചു. പി. ​​ഗോ​​വി​​ന്ദ​​പ്പി​​ള്ള​​യു​​ടെ ചി​​ല പ​​രി​​ഭാ​​ഷ​​ക​​ളും സി. ​​ഭാ​​സ്ക​​ര​​ൻ എ​​ഡി​​റ്റ് ചെ​​യ്ത പു​​സ്ത​​ക​​ങ്ങ​​ളും തു​​ട​​ങ്ങി ചി​​ന്ത പ​​ബ്ലി​​ഷേ​​ഴ്സ് ഇ​​ന്ത്യ​​ൻ ദേ​​ശീ​​യ പ്ര​​സ്ഥാ​​ന​​വു​​മാ​​യി ബ​​ന്ധ​​െ​പ്പ​​ട്ടു പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച പു​​സ്ത​​ക​​ങ്ങ​​ളും അ​​തോ​​ടൊ​​പ്പം പ്രോ​​ഗ്ര​സ്, പ്ര​​ഭാ​​ത് തു​​ട​​ങ്ങി​​യ പ്ര​​സാ​​ധ​​ക​​രു​​ടെ കൊ​​ളോ​​ണി​​യ​​ൽ ച​​രി​​ത്ര പു​​സ്ത​​ക​​ങ്ങ​​ളെ​​യും പ​​രി​​ച​​യ​​പ്പെ​​ട്ട​​പ്പോ​​ൾ മ​​റ്റൊ​​രു ച​​രി​​ത്ര​​ബോ​​ധം രൂ​​പ​​പ്പെ​​ടു​​ക​​യു​​ണ്ടാ​​യി. കോ​​ട്ട​​യം പ​​ബ്ലി​​ക് ലൈ​​ബ്ര​​റി​​യും സി.​​പി.​​എ​​മ്മി​​ന്റെ ഓ​​ഫി​​സി​​ലു​​ള്ള ലൈ​​ബ്ര​​റി​​യു​​മാ​​യി​​രു​​ന്നു പ്ര​​ധാ​​ന സ​​ങ്കേ​​ത​​ങ്ങ​​ൾ. ആ​​ധു​​നി​​ക ച​​രി​​ത്ര​​മെ​​ന്ന​​ത് ബ്രി​​ട്ടീ​​ഷ് വി​​രു​​ദ്ധ പ്ര​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ ച​​രി​​ത്ര​​മാ​​ണെ​​ന്നും അ​​ധി​​നി​​വേ​​ശ കാ​​ല​​മെ​​ന്നാ​​ൽ സാ​​മ്പ​​ത്തി​​ക ചൂ​​ഷ​​ണ​​ത്തി​​ന്റെ ച​​രി​​ത്രം പ​​റ​​യു​​ന്ന കാ​​ല​​ഘ​​ട്ടം മാ​​ത്ര​​മാ​​യി​​രു​​ന്നു എ​​ന്നാ​​ണ് ഞാ​​ൻ ക​​രു​​തി​​യി​​രു​​ന്ന​​ത്. കൊ​​ളോ​​ണി​​യ​​ൽ ഇ​​ക്കോ​​ണ​​മി​​യു​​മാ​​യി ബ​​ന്ധ​െ​പ്പ​​ട്ട ച​​ർ​​ച്ച​​ക​​ൾ എ​​ന്തു​​കൊ​​ണ്ട് മ​​ല​​യാ​​ളി പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ ന​​ട​​ക്കു​​ന്നി​​ല്ല എ​​ന്ന സം​​ശ​​യം ആ ​​കാ​​ല​​ത്ത് എ​​നി​​ക്കു​​ണ്ടാ​​യി​​രു​​ന്നു. അ​​താ​​യ​​ത് ച​​രി​​ത്ര​​മെ​​ന്ന​​ത് ബ്രി​​ട്ടീ​​ഷ് വി​​രു​​ദ്ധ പ്ര​​ക്ഷോ​​ഭ​​ങ്ങ​​ൾ മാ​​ത്ര​​മാ​​ണെ​​ന്നും സാ​​മ്പ​​ത്തി​​ക/ഭൗ​​തി​​ക അ​​ള​​വു​​കോ​​ലു​​ക​​ളാ​​ൽ അ​​ള​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ് പു​​രാ​​രേ​​ഖ​​ക​​ളി​​ൽ​നി​​ന്നും ക​​ണ്ടെ​​ടു​​ക്കേ​​ണ്ട​​തെ​​ന്നു​​മാ​​ണ് ഞാ​​ൻ ക​​രു​​തി​​യി​​രു​​ന്ന​​ത്. എ​​ന്നാ​​ൽ, എം.​​ഫി​​ൽ പ​​ഠ​​ന​​കാ​​ല​​യ​​ള​​വി​​ൽ ച​​രി​​ത്ര​​ര​​ച​​ന​​യെ സം​​ബ​​ന്ധി​​ച്ചു​​ള്ള ആ​​ലോ​​ച​​ന​​ക​​ൾ എ​​ന്നി​​ൽ വീ​​ണ്ടും പ​​രി​​ഷ്‍ക​​രി​​ക്ക​​പ്പെ​​ട്ടു. എം.​​ഫി​​ൽ ചെ​​യ്യു​​ന്ന കാ​​ല​​ത്ത് പ്ര​​ഫ. സ​​ന​​ൽ മോ​​ഹ​​ന്റെ മേ​​ൽ​​നോ​​ട്ട​​ത്തി​​ൽ ന​​ട​​ന്ന ര​​ണ്ട് വ​​ലി​​യ ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​ക​​ളി​​ൽ ഗ​​വേ​​ഷ​​ക സ​​ഹാ​​യി​​യാ​​യി ഞാ​​ൻ ജോ​​ലി ചെ​​യ്തി​​രു​​ന്നു. ദ​​ലി​​ത് വി​​ഭാ​​ഗ​​ങ്ങ​​ളി​​ൽ​​പെ​​ട്ട പ്രാ​​യ​​മാ​​യ വ്യ​​ക്തി​​ക​​ളു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ സം​​ഭാ​​ഷ​​ണം ന​​ട​​ത്തു​​ക​​യെ​​ന്ന​​താ​​യി​​രു​​ന്നു ഫീ​​ൽ​​ഡ് വ​​ർ​​ക്ക്. അ​​തി​​ന്റെ ഭാ​​ഗ​​മാ​​യി പ്രാ​​യ​​മാ​​യ കു​​റെ​​യ​​ധി​​കം ആ​​ളു​​ക​​ളെ നേ​​രി​​ൽ​​ക​​ണ്ട് അ​​ഭി​​മു​​ഖം ന​​ട​​ത്തു​​ക​​യും അ​​വ​​രി​​ൽ​നി​​ന്നും ശേ​​ഖ​​രി​​ച്ച വാ​​മൊ​​ഴി​​ക​​ളും അ​​തോ​​ടൊ​​പ്പം ചു​​രു​​ക്കം ചി​​ല​​ർ ന​​ട​​ത്തി​​യ പ്രാ​​ദേ​​ശി​​ക ച​​രി​​ത്ര​ര​​ച​​ന​​ക​​ൾ ശേ​​ഖ​​രി​​ക്കാ​​നും സാ​​ധി​​ച്ചു. ഒ​​രു ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​യെ​​ന്ന നി​​ല​​യി​​ൽ എ​​ന്നി​​ൽ ഏ​​റ്റ​​വും വ​​ലി​​യ മാ​​റ്റ​​മു​​ണ്ടാ​​യ കാ​​ല​​മാ​​യി​​രു​​ന്നു ഫീ​​ൽ​​ഡ് വ​​ർ​​ക് കാ​​ലം. ദ​​ലി​​ത​​രു​​ടെ ജീ​​വി​​ത​​വും അ​​വ​​രു​​ടെ സാ​​മൂ​​ഹി​​ക അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ നേ​​ർ​​ക്കാഴ്ച​​യും തു​​ട​​ങ്ങി സാ​​മൂ​​ഹി​​ക​​ശാ​​സ്ത്രം കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന നി​​ര​​വ​​ധി വി​​ഷ​​യ​​ങ്ങ​​ളെ നേ​​രി​​ൽ​​കാ​​ണാ​​നും സാ​​ധി​​ച്ചു. സാ​​മൂ​​ഹി​ക വ്യ​​വ​​സ്ഥ​​ക​​ളോ​​ടും ച​​രി​​ത്ര​​ത്തോ​​ടും എ​​ങ്ങ​​നെ​​യാ​​ണ് ദ​​ലി​​ത​​ർ യോ​​ജി​​പ്പും വി​​യോ​​ജി​​പ്പും പ്ര​​ക​​ടി​​പ്പി​​ച്ച​​തെ​​ന്നും അ​​വ​​രു​​ടെ എ​​ഴു​​താ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ എ​​ന്തെ​​ല്ലാ​​മാ​​യി​​രു​​ന്നെ​​ന്നും മ​​ന​​സ്സി​​ലാ​​ക്കാ​​ൻ ക​​ഴി​​ഞ്ഞു എ​​ന്ന​​താ​​ണ് ആ ​​കാ​​ല​​ത്തെ ഏ​​റ്റ​​വും വ​​ലി​​യ നേ​​ട്ട​​മെ​​ന്നാ​​ണ് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. ഫീ​​ൽ​​ഡ് വ​ർ​​ക്കി​​നുശേ​​ഷം സ​​ന​​ൽ മാ​​ഷും സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി ന​​ട​​ത്തി​​യ നി​​ര​​ന്ത​​ര​​മാ​​യ ച​​ർ​​ച്ച​​ക​​ളു​​മെ​​ല്ലാം ച​​രി​​ത്ര​​മെ​​ന്ന സ​​ങ്ക​​ൽ​​പ​​ത്തി​​നെ പൂ​​ർ​​ണ​​മാ​​യും മാ​​റ്റു​​ക​​യു​​ണ്ടാ​​യി. നി​​ല​​വി​​ൽ സാ​​മ്പ്ര​​ദാ​​യി​​ക ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ കേ​​ര​​ള​​ത്തി​​ന്റെ ഭൂ​​ത​​കാ​​ല​​ത്തെ മു​​ൻനി​​ർ​​ത്തി പ്ര​​ശ്ന​​വ​​ത്ക​​രി​​ക്കാ​​ൻ ശ്ര​​മി​​ച്ച​​ത് സാ​​മ്പ​​ത്തി​​ക മാ​​തൃ​​ക​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചാ​​യി​​രു​​ന്നു എ​​ന്ന​​ത് ഒ​​രു പ്ര​​ധാ​​ന പ്ര​​ശ്‌​​ന​​മാ​​യി മ​​ന​​സ്സി​​ലാ​​ക്കാ​​ൻ സാ​​ധി​​ച്ച​​തും ഈ ​​കാ​​ല​​യ​​ള​​വി​​ലാ​​ണ്. ജാ​​തി​​യെ അ​​ഭി​​മു​​ഖീ​ക​​രി​​ക്കാ​​തെ തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ​​രി​​ണാ​​മ​​ദി​​ശ​​ക​​ൾ അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തു​​വാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ൾ ന​​ട​​ത്തു​​ന്ന കേ​​ര​​ള​​ത്തി​​ന്റെ ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ തോ​​ട്ടം-കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക​​ളി​​ലെ തൊ​​ഴി​​ലി​​ട​​ങ്ങ​​ളു​​ടെ നി​​ർ​​മി​തി​​യു​​ടെ സൂ​​ക്ഷ​്മ വ​​ശ​​ങ്ങ​​ളി​​ലേ​​ക്കും അ​​വ​​രു​​ടെ ആ​​ലോ​​ച​​ന​​ക​​ൾ എ​​ത്തി​​യി​​രു​​ന്നി​​ല്ല എ​​ന്ന​​തും ഒ​​രു തി​​രി​​ച്ച​​റി​​വാ​​യി​​രു​​ന്നു. മാ​​ത്ര​​മ​​ല്ല നി​​ര​​വ​​ധി മേ​​ഖ​​ല​​ക​​ളി​​ൽ ഗ​​വേ​​ഷ​​ണ സാ​​ധ്യ​​ത​​യു​​ണ്ടെ​​ന്നും കേ​​ര​​ള​​ത്തി​​ൽ ദ​​ലി​​ത​​രെ​​ക്കു​​റി​​ച്ചും സ​​മ്പ​​ന്ന​​മാ​​യ കൊ​​ളോ​​ണി​​യ​​ൽ പു​​രാ​​ശേ​​ഖ​​ര​​ങ്ങ​​ളു​​ണ്ടെ​​ന്നും ഈ ​​കാ​​ല​​യ​​ള​​വി​​ലാ​​ണ് മ​​ന​​സ്സി​​ലാ​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. ഒ​​രു ച​​രി​​ത്ര വി​​ദ്യാ​​ർ​​ഥി​​യെ​​ന്ന നി​​ല​​യി​​ൽ ഗ​​വേ​​ഷ​​ണ സ​​മ​​യ​​ത്ത് തോ​​ന്നി​​യ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ശ്‌​​നം, അ​​ല്ലെ​​ങ്കി​​ൽ ച​​രി​​ത്ര​ര​​ച​​ന​​യി​​ൽ ഇ​​ട​​പെ​​ട​​ണ​​മെ​​ന്ന തോ​​ന്ന​​ൽ ഉ​​ണ്ടാ​​യ​​ത് ജ​​ന​​പ്രി​​യ മേ​​ഖ​​ല​​യി​​ലെ ദ​​ലി​​ത് ച​​രി​​ത്ര പു​​സ്ത​​ക​​ങ്ങ​​ളി​​ലെ പു​​രാ​​ശേ​​ഖ​​ര രേ​​ഖ​​ക​​ളു​​ടെ ഇ​​ല്ലാ​​യ്​​മ​​യാ​​യി​​രു​​ന്നു. അ​​താ​​യ​​ത് പു​​രാ​​ശേ​​ഖ​​ര​​ത്തി​​ൽ​നി​​ന്നും ല​​ഭി​​ക്കു​​ന്ന ദ​​ലി​​ത് അ​​നു​​ഭ​​വ​​ങ്ങ​​ൾ പൊ​​തു​​സ​​മൂ​​ഹ​​ത്തി​​ൽ പ്ര​​തി​​ഫ​​ലി​​ച്ചി​​രു​​ന്നി​​ല്ല. മാ​​ത്ര​​മ​​ല്ല ബ​​ഹു​​ഭൂ​​രി​​പ​​ക്ഷം ജ​​ന​​പ്രി​​യ ദ​​ലി​​ത് ച​​രി​​ത്ര​​ങ്ങ​​ളും വാ​​മൊ​​ഴി സ്രോ​​ത​​സ്സി​​നു​​ള്ളി​​ൽ ചു​​റ്റി​​ക്ക​​റ​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ഇ​​ത് ഒ​​രു ച​​രി​​ത്ര​​പ​​ര​​മാ​​യ പ്ര​​തി​​സ​​ന്ധി​​യാ​​യി തി​​രി​​ച്ച​​റി​​ഞ്ഞു​​കൊ​​ണ്ട് ബോ​​ധ​​പൂ​​ർ​​വം വാ​​മൊ​​ഴി​​ക​​ളി​​ൽ​നി​​ന്നും പു​​രാ​​ശേ​​ഖ​​ര​​ത്തി​​ലേ​​ക്ക് ഒ​​രു ക​​ണ്ണി നി​​ർ​​മി​ക്കു​​ന്ന​​തി​​നാ​​ണ് ഞാ​​ൻ ശ്ര​​മി​​ച്ച​​ത്. പു​​രാ​​രേ​​ഖ​​ക​​ൾ ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള ഗ​​വേ​​ഷ​​ണം -അ​​വ​​യി​​ലെ വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ നി​​ല​​നി​​ൽ​​ക്കു​​മ്പോ​​ൾ​​പോ​​ലും- സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ന​​മാ​​ണെ​​ന്നാ​​ണ് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്.

ഠ​ ഠ ഠ

ദേ​​വ​​ദാ​​സ് വി.​​എം

ദേ​​വ​​ദാ​​സ് വി.​​എം

മ​​ല​​യാ​​ള നോ​​വ​​ലി​​സ്റ്റും ചെ​​റു​​ക​​ഥാ​​കൃ​​ത്തും തി​​ര​​ക്ക​​ഥാ​​കൃ​​ത്തു​​മാ​​ണ് വി.എം. ദേ​​വ​​ദാ​​സ്. തൃ​​ശൂ​ർ ജി​​ല്ല​​യി​​ലെ വ​​ട​​ക്കാ​​ഞ്ചേ​​രി​യി​ൽ 1981ൽ ​ജ​നി​ച്ചു.​ ഇ​പ്പോ​ൾ ചെ​​ന്നൈ​​യി​​ലെ ഐ.​​ടി ക​​മ്പ​​നി​​യി​​ൽ ജോ​​ലി. ‘ഡി​​ൽ​​ഡോ: ആ​​റ് മ​​ര​​ണ​​ങ്ങ​​ളു​​ടെ പ​​ൾ​​പ്പ് ഫി​​ക്ഷ​​ൻ പാ​​ഠ​​പു​​സ്ത​​കം’ (2009), ‘പ​​ന്നി​​വേ​​ട്ട’ (2010), ‘ചെ​​പ്പും പ​​ന്തും’ (2017, ‘ഏ​​റ്’ (2021) എ​ന്നീ നോ​വ​ലു​ക​ളും ‘മ​​ര​​ണ​​സ​​ഹാ​​യി’ (2011), ‘ശ​​ല​​ഭ​​ജീ​​വി​​തം’ (2014), ‘അ​​വ​​ന​​വ​​ൻ ‌തു​​രു​​ത്ത്’ (2016), ‘വ​​ഴി ക​​ണ്ടു​​പി​​ടി​​ക്കു​​ന്ന​​വ​​ർ’ എന്നിവ കൃതികൾ. ചെ​​റു​​ക​​ഥ​​ക്കു​​ള്ള കേ​​ര​​ള സാ​​ഹി​​ത്യ അ​​ക്കാ​​ദ​​മി പു​​ര​​സ്കാ​​ര​മ​ട​ക്കം നി​ര​വ​ധി പു​ര​സ്കാ​ര​ങ്ങ​ൾ.

ദേ​​വ​​ദാ​​സ് വി.​​എം: എ​​ഴു​​തു​​ന്ന​​തെ​​ല്ലാം വാ​​യ​​ന​​ക്കാ​​രെ ല​​ക്ഷ്യ​​മാ​​ക്കി​​യു​​ള്ള​​താ​​ണ് എ​​ന്നാ​​ണ​​ല്ലോ പൊ​​തു​​വെ​​യു​​ള്ള ധാ​​ര​​ണ. എ​​ന്നാ​​ല​​ത് പൂ​​ർ​​ണ​​മാ​​യും ശ​​രി​​യ​​ല്ലെ​​ന്നാ​​ണ് എ​​ന്റെ പ​​ക്ഷം. ന​​ല്ലൊ​​രു എ​​ഴു​​ത്തു​​കാ​​ര​​നോ എ​​ഴു​​ത്തു​​കാ​​രി​​യോ​ എ​​ഴു​​തു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​യും സ്വ​​യം സം​​തൃ​​പ്തി​​ക്കാ​​ണ്. അ​​വ​​ന​​വ​​നെ തൃ​​പ്തി​​പ്പെ​​ടു​​ത്തു​​ന്ന എ​​ഴു​​ത്തി​​ലാ​​ണ് അ​​വ​​ർ അ​​ഭി​​ര​​മി​​ക്കു​​ന്ന​​ത്. അ​​പ്പോ​​ൾ പി​​ന്നെ വാ​​രി​​ക​​ക​​ളി​​ലും ‌പു​​സ്ത​​ക​​ങ്ങ​​ളി​​ലു​​മാ​​യി ഇ​​തൊ​​ക്കെ അ​​ച്ച​​ടി​​ക്കു​​ന്ന​​തെ​​ന്തി​​നാ​​ണ്, അ​​വാ​​ർ​​ഡു​​ക​​ളെ​​ന്തി​​നാ​​ണ്‌, വാ​​യ​​ന​​ക്കൂ​​ട്ട​​ങ്ങ​​ളി​​ലും സാ​​ഹി​​ത്യോ​​ത്സ​​വ​​ങ്ങ​​ളി​​ലും ‌പ​​ങ്കെ​​ടു​​ക്കു​​ന്ന​​തെ​​ന്തി​​നാ​​ണ് എ​​ന്നൊ​​ക്കെ ചോ​​ദ്യ​​ങ്ങ​​ളു​​യ​​ർ​​ന്നേ​​ക്കാം. പൊ​​തു​​വി​​ട​​ങ്ങ​​ളി​​ൽ എ​​ന്റെ വാ​​യ​​ന​​ക്കാ​​രേ... എ​​ന്നാ​​ശ്ലേ​​ഷി​​ക്കു​​ക​​യും നി​​ങ്ങ​​ളി​​ല്ലാ​​തെ എ​​നി​​ക്കെ​​ന്താ​​ഘോ​​ഷം എ​​ന്ന​​മ​​ട്ടി​​ൽ വി​​നീ​​ത​​രാ​​കു​​ക​​യും ചെ​​യ്യു​​ന്ന എ​​ഴു​​ത്തു​​കാ​​രോ​​ട് സ്വ​​കാ​​ര്യ​​മാ​​യി ചോ​​ദി​​ക്കൂ, നി​​ങ്ങ​​ളെ​​ഴു​​തു​​ന്ന​​ത് വാ​​യ​​ന​​ക്കാ​​രെ മു​​ന്നി​​ൽ​​ക്ക​​ണ്ടാ​​ണോ​​യെ​​ന്ന്. സ​​ത്യ​​സ​​ന്ധ​​മാ​​യ മ​​റു​​പ​​ടി​​യാ​​ണ് അ​​വ​​ർ ന​​ൽ​​കു​​ന്ന​​തെ​​ങ്കി​​ൽ, എ​​ന്റെ​​യ​​ഭി​​പ്രാ​​യ​​ത്തി​​ൽ ‌മി​​ക്ക​​വാ​​റു​​മ​​ത് ‘അ​​ല്ല’ എ​​ന്നാ​​യി​​രി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യേ​​റെ​​യാ​​ണ്. അ​​ത് വാ​​യ​​ന​​ക്കാ​​രെ വി​​ല​​കു​​റ​​ച്ചു​​കാ​​ണു​​ന്ന​​തു​​കൊ​​ണ്ടോ അ​​ല്ലെ​​ങ്കി​​ൽ അ​​ഹ​​ങ്കാ​​രം​​കൊ​​ണ്ടോ ആ​​ക​​ണ​​മെ​​ന്നി​​ല്ല. എ​​ഴു​​ത്തു​​കാ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം എ​​ഴു​​ത്തി​​ലെ ആ​​ന​​ന്ദ​​വും അ​​ത് പ്ര​​സി​​ദ്ധീ​​ക​​രി​​ക്കു​​ന്ന​​തി​​ലെ ആ​​ന​​ന്ദ​​വും ‌ര​​ണ്ടാ​​ണെ​​ന്ന​​താ​​ണ് വാ​​സ്ത​​വം.

ഒ​​രാ​​ളൊ​​രു ക​​ഥ എ​​ഴു​​തു​​ക​​യാ​​ണെ​​ന്ന് വി​​ചാ​​രി​​ക്കൂ. അ​​തി​​നാ​​യു​​ള്ള ആ​​ലോ​​ച​​ന, അ​​തി​​ലെ ക​​ഥാ​​പാ​​ത്രം, പ്ര​​ദേ​​ശം, ച​​രി​​ത്രം, വ​​സ്തു​​വ​​ക​​ക​​ൾ എ​​ന്നി​​വ​​യെ സം​​ബ​​ന്ധി​​ച്ച വി​​വ​​ര​​ങ്ങ​​ളു​​ടെ ശേ​​ഖ​​ര​​ണം, അ​​തു തി​​ര​​ഞ്ഞു​​കൊ​​ണ്ടു​​ള്ള ചി​​ല യാ​​ത്ര​​ക​​ൾ, അ​​ത​​ല്ലെ​​ങ്കി​​ൽ ചി​​ല അ​​നു​​ഭ​​വ​​ങ്ങ​​ളി​​ലേ​​ക്ക് മ​​ന​​സ്സു​​കൊ​​ണ്ടൂ​​ള്ള മ​​ട​​ക്ക​​യാ​​ത്ര... ഇ​​തൊ​​ക്കെ എ​​ങ്ങ​​നെ എ​​ഴു​​ത്തി​​ലേ​​ക്ക് വൈ​​കാ​​രി​​ക​​മാ​​യും ഘ​​ട​​നാ​​പ​​ര​​മാ​​യും കൊ​​ണ്ടു​​വ​​ര​​ണ​​മെ​​ന്ന ആ​​ലോ​​ച​​ന, ഏ​​തുത​​രം ഭാ​​ഷ​​യാ​​ണ് ഉപ​​യോ​​ഗി​​ക്കേ​​ണ്ട​​തെ​​ന്ന തി​​ര​​ഞ്ഞെ​​ടു​​പ്പ്, എ​​ഴു​​തു​​ന്ന​​തി​​നി​​ടെ അ​​വ​​ന​​വ​​നെ പോ​​ലും വി​​സ്മ​​യി​​പ്പി​​ക്കു​​ന്ന ത​​ര​​ത്തി​​ൽ സം​​ഭ​​വി​​ക്കു​​ന്ന വ​​ഴി​​ത്തി​​രി​​വു​​ക​​ൾ, ചി​​ല വെ​​ട്ടി​​ത്തി​​രു​​ത്ത​​ലു​​ക​​ൾ... ഒ​​രാ​​ൾ എ​​ഴു​​തു​​ന്ന​​ത് പ്ര​​ധാ​​ന​​മാ​​യും ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള അ​​നു​​ഭ​​വ​​ങ്ങ​​ൾ​​ക്കാ​​യാ​​ണ്. അ​​തി​​ലൂ​​ടെ ക​​ട​​ന്നു​​പോ​​കു​​മ്പോ​​ഴു​​ള്ള അ​​സ്വ​​സ്ഥ​​ത​​ക​​ൾ​​ക്കാ​​ണ്. ഏ​​റെ നാ​​ളാ​​യി മ​​ന​​സ്സി​​ലി​​ട്ടു​​രു​​ട്ടി​​യ​​ത് ഒ​​രു​​വി​​ധ​​മെ​​ഴു​​തി​​ത്തീ​​രു​​മ്പോ​​ഴു​​ള്ള ആ​​ശ്വാ​​സ​​ത്തി​​നാ​​ണ്. അ​​തി​​ന് പ​​ക​​രം വെ​​ക്കാ​​ൻ മ​​റ്റൊ​​ന്നി​​നു​​മാ​​കി​​ല്ല. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​ണ് അ​​യാ​​ൾ നി​​ര​​ന്ത​​രം എ​​ഴു​​ത്തി​​ന്റെ പ്രേ​​ര​​ണ​​യി​​ലേ​​ക്ക് പെ​​ട്ടു​​പോ​​കു​​ന്ന​​ത്. ഇ​​പ്പ​​റ​​ഞ്ഞ​​തൊ​​ക്കെ ചേ​​ർ​​ന്ന​​താ​​ണ് എ​​ഴു​​ത്തി​​ലെ ആ​​ന​​ന്ദം. ഇ​​വി​​ടെ വാ​​യ​​ന​​ക്കാ​​ർ എ​​ന്ന​​യാ​​ളെ ക​​ണ്ടു​​കൊ​​ണ്ടെ​​ഴു​​താ​​നാ​​കി​​ല്ല. അ​​ന്നേ​​രം എ​​ഴു​​തു​​ന്ന​​യാ​​ൾത​​ന്നെ​​യാ​​ണ് വാ​​യ​​ന​​ക്കാ​​ര​​ൻ. താ​​നെ​​ന്ന വാ​​യ​​ന​​ക്കാ​​ര​​നെ തൃ​​പ്തി​​പ്പെ​​ടു​​ത്താ​​നാ​​ണ് അ​​യാ​​ൾ എ​​ഴു​​തു​​ന്ന​​ത്. ആ ​​താ​​ൻ കേ​​ൾ​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന ഭാ​​ഷ​​യും ‌വി​​വ​​ര​​ണ​​ങ്ങ​​ളു​​മാ​​ണ് എ​​ഴു​​ത്തി​​ൽ ഉ​​ൾ​​ക്കൊ​​ള്ളി​​ക്കു​​ന്ന​​ത്. വാ​​യ​​ന​​യി​​ലൂ​​ടെ​​യും ‌ച​​ർ​​ച്ച​​ക​​ളി​​ലൂ​​ടെ​​യു​​മൊ​​ക്കെ സ്വ​​യം പു​​തു​​ക്കി​​യാ​​ണ് ഒ​​രെ​​ഴു​​ത്തു​​കാ​​ര​​ൻ ‌ത​​ന്റെ​​യു​​ള്ളി​​ലെ വാ​​യ​​ന​​ക്കാ​​ര​​നെ ന​​വീ​​ക​​രി​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ, എ​​ഴു​​തു​​ന്ന സ​​മ​​യ​​ത്ത് ‌ഇ​​പ്പ​​റ​​ഞ്ഞ​​തെ​​ല്ലാം മ​​ന​​സ്സി​​ലോ​​ട​​ണ​​മെ​​ന്നി​​ല്ല. അ​​ന്നേ​​രം ഒ​​രാ​​ൾ​​ക്ക് ‌വി​​നീ​​ത​​വി​​ധേ​​യ​​നാ​​കാ​​ൻ ക​​ഴി​​യി​​ല്ല. ലോ​​ക​​ത്ത് ഇ​​ന്നേ​​വ​​രെ​​യു​​ള്ള മ​​ഹാ​​സാ​​ഹി​​ത്യ​​കാ​​ര​​ന്മാ​​രെ​​യും അ​​വ​​രെ​​ഴു​​തി​​യ സൃ​​ഷ്ടി​​ക​​ളെ​​യും അ​​തി​​ലെ ‌ഉ​​ള്ള​​ട​​ക്ക​​ത്തെ​​യു​​മൊ​​ക്കെ ഓ​​ർ​​ത്തി​​രു​​ന്നാ​​ൽ അ​​വ​​ന​​വ​​ന്റെ എ​​ഴു​​ത്തി​​ൽ ഒ​​രു​ വ​​രി മു​​ന്നോ​​ട്ടു​​പോ​​കാ​​നാ​​കി​​ല്ല. നി​​ര​​ത്തി​​ലോ​​ടു​​ന്ന സ​​ക​​ല വാ​​ഹ​​ന​​ങ്ങ​​ളെ​​യും അ​​തി​​ലെ യ​​ന്ത്ര​​വി​​ന്യാ​​സ​​ങ്ങ​​ളെ​​യും അ​​വ​​യു​​ടെ ഡ്രൈ​​വ​​ർ​​മാ​​രെ​​യും ഒ​​ക്കെ​​യോ​​ർ​​ത്തു​​കൊ​​ണ്ട്‌ വ​​ണ്ടി​​യോ​​ടി​​ക്കാ​​നാ​​കു​​മോ? മു​​ഴു​​വ​​ൻ മ​​ർ​​മ​വു​​മ​​റി​​ഞ്ഞ്‌ പ​​ശു​​വി​​നെ ത​​ല്ലാ​​നാ​​കു​​മോ? താ​​നെ​​ഴു​​തു​​ന്ന​​ത് മി​​ക​​ച്ച ഒ​​ന്നാ​​ണെ​​ന്ന ധാ​​ര​​ണ​​യി​​ല്ലെ​​ങ്കി​​ൽ എ​​ഴു​​ത്ത് ആ ​​നി​​മി​​ഷം ‌കു​​ന്ത​​സ്യ​​യാ​​യി​​പ്പോ​​കും.

എ​​ഴു​​തി​​യ​​തി​​നുശേ​​ഷം അ​​തൊ​​ക്കെ അ​​ച്ച​​ടി​​ച്ചു​​വ​​ന്നാ​​ൽ തു​​ട​​ർ​​ന്നു​​ള്ള അ​​നു​​ഭ​​വ​​ങ്ങ​​ൾ മ​​റ്റൊ​​ന്നാ​​ണ്. അ​​താ​​യ​​ത്... ‌വാ​​രി​​ക​​ക​​ളി​​ല​​ത് ‌സ​​ചി​​ത്ര​​മാ​​യി പ്ര​​ത്യ​​ക്ഷ​​പ്പെ​​ടു​​ന്ന​​ത്, പു​​സ്ത​​ക​​ത്തി​​ന് പ​​ല​ പ​​തി​​പ്പു​​ക​​ളി​​റ​​ങ്ങു​​ന്ന​​ത്, വാ​​യി​​ച്ച​​ശേ​​ഷം ‌മ​​റ്റു​​ള്ള​​വ​​രു​​ടെ അ​​ഭി​​പ്രാ​​യം ‌കേ​​ൾ​​ക്കു​​ന്ന​​ത്, അ​​തി​​ലെ അ​​ഭി​​ന​​ന്ദ​​ന​​ങ്ങ​​ളി​​ൽ സ​​ന്തോ​​ഷി​​ക്കു​​ന്ന​​ത്, സ​​ക്രി​​യ​​മാ​​യ വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ ശ്ര​​ദ്ധി​​ക്കു​​ന്ന​​ത്, അ​​ങ്ങ​​നെ​​യ​​ല്ലാ​​ത്ത അ​​ട​​ച്ചാ​​ക്ഷേ​​പ​​ങ്ങ​​ളോ​​ട് അ​​മ​​ർ​​ഷം തോ​​ന്നു​​ന്ന​​ത്, സ​​മാ​​ന​​ഹൃ​​ദ​​യ​​രാ​​യ വ​​ലി​​യ കൂ​​ട്ട​​ത്തെ സാ​​ഹി​​ത്യോ​​ത്സ​​വ​​ങ്ങ​​ളി​​ൽ ക​​ണ്ടു​​മു​​ട്ടു​​ന്ന​​ത്, അ​​വ​​രു​​മാ​​യി ത​​ർ​​ക്ക​​വി​​ത​​ർ​​ക്ക​​ങ്ങ​​ളി​​ലേ​​ർ​​പ്പെ​​ടു​​ന്ന​​ത്, പു​​ര​​സ്കാ​​ര​​ങ്ങ​​ൾ ഏ​​റ്റു​​വാ​​ങ്ങു​​ന്ന​​ത്‌... ഇ​​തെ​​ല്ലാം എ​​ഴു​​ത്തി​​ലെ ആ​​ന​​ന്ദ​​മ​​ല്ല, മ​​റി​​ച്ച് എ​​ഴു​​തി​​യ​​തി​​നുശേ​​ഷ​​മു​​ള്ള അ​​നു​​ഭ​​വ​​ങ്ങ​​ളാ​​ണ്. അ​​തതി​​ലെ സ​​ന്തോ​​ഷ​​ങ്ങ​​ൾ മ​​റ്റൊ​​ന്നാ​​ണ്. എ​​ന്നാ​​ൽ, ഇ​​വി​​ടെ എ​​ഴു​​ത്തു​​കാ​​ർ ‌വാ​​യ​​ന​​ക്കാ​​രെ ത​​രം​​താ​​ണു​ കാ​​ണു​​ക​​യ​​ല്ല ചെ​​യ്യു​​ന്ന​​ത്. അ​​ങ്ങ​​നെ ക​​രു​​തു​​ന്ന​​ത് ‌തെ​​റ്റി​​ദ്ധാ​​ര​​ണ​​യാ​​ണ്. മ​​റി​​ച്ച്, അ​​വ​​രെ സ​​മ​​ന്മാ​​രാ​​യി പ​​രി​​ഗ​​ണി​​ക്കു​​ക​​യാ​​ണ്. എ​​ന്നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ത​​ന്നോ​​ളം യു​​ക്തി​​യും ബു​​ദ്ധി​​യും ആ​​ലോ​​ച​​ന​​യും വാ​​യ​​ന​​യു​​മൊ​​ക്കെ​​യു​​ള്ള മ​​റ്റൊ​​രു സ​​ത്ത (entity) ആ​​യാ​​ണ് വാ​​യ​​ന​​ക്കാ​​രെ പ​​രി​​ഗ​​ണി​​ക്കു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ​​യാ​​ണ് താ​​നെ​​ഴു​​തി​​യ​​ത് ഒ​​രാ​​ൾ​​ക്ക് ‌മ​​ന​​സ്സി​​ലാ​​യി​​ല്ലെ​​ങ്കി​​ൽ അ​​ത് വി​​ട്ടു​​ക​​ള​​ഞ്ഞേ​​ക്കൂ, വി​​ശ​​ദീ​​ക​​ര​​ണ​​ങ്ങ​​ളു​​ടെ ആ​​വ​​ശ്യ​​മി​​ല്ലെ​​ന്ന് പ​​ല​​പ്പോ​​ഴും വാ​​ശി​​പി​​ടി​​ക്കു​​ന്ന​​ത്. വാ​​സ്ത​​വ​​ത്തി​​ൽ ആ ​​മൂ​​ന്നാ​​മ​​ത്തെ മു​​യ​​ൽ​​ക്കൊ​​മ്പി​​ന്മേ​​ലു​​ള്ള പി​​ടു​​ത്ത​​മാ​​ണ് എ​​ഴു​​ത്തു​​കാ​​രെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം ആ​​ത്മ​​വി​​ശ്വാ​​സ​​ത്തോ​​ടെ​​യു​​ള്ള എ​​ഴു​​ത്ത് മു​​ന്നോ​​ട്ടു​​കൊ​​ണ്ടു​​പോ​​കാ​​നാ​​കു​​ന്ന​​ത്. ലോ​​കം മു​​ഴു​​വ​​ൻ എ​​തി​​രെനി​​ന്നാ​​ലും അ​​തൊ​​ന്നും വ​​ക​​വെ​​ക്കാതെ ‌ഒ​​രാ​​ളെ എ​​ഴു​​താ​​ൻ പ്രേ​​രി​​പ്പി​​ക്കു​​ന്ന​​ത് അ​​തു​​ത​​ന്നെ​​യാ​​ണെ​​ന്നാ​​ണ് എ​​ന്റെ വി​​ശ്വാ​​സം.

ക​​ഥ​​യെ​​ഴു​​ത്തി​​നെ​​ക്കു​​റി​​ച്ച് വി​​ശ​​ദീ​​ക​​രി​​ക്കു​​മ്പോ​​ൾ ഞാ​​ൻ പ​​തി​​വാ​​യി ഉ​​പ​​യോ​​ഗി​​ക്കാ​​റു​​ള്ളൊ​​രു ഉ​​പാ​​ഖ്യാ​​നം ന​​ല്ല​​വ​​നാ​​യ ശ​​മ​​രി​​യാ​​ക്കാ​​ര​​നെ​​ക്കു​​റി​​ച്ചു​​ള്ള ബൈ​​ബി​​ൾ ക​​ഥ​​യാ​​ണ്. ജ​​റൂസല​മി​​​ൽ നി​​ന്ന് ജെ​​റീ​​ക്കോ​​യി​​ലേ​​ക്കു​​ള്ള യാ​​ത്രാ​​മ​​ധ്യേ ആ​​ക്ര​​മി​​ക്ക​​പ്പെ​​ട്ട ഒ​​രാ​​ളെ ആ​​രും സ​​ഹാ​​യി​​ക്കു​​ന്നി​​ല്ല. വ​​ഴി​​യ​​രി​​കി​​ൽ വീ​​ണു​​കി​​ട​​ന്ന അ​​യാ​​ളെ സ​​ഹാ​​യി​​ക്കാ​​നെ​​ത്തു​​ന്ന​​തും ചി​​കി​​ത്സാ സ​​ഹാ​​യം ന​​ൽ​​കു​​ന്ന​​തും ന​​ല്ല​​വ​​നാ​​യൊ​​രു ശ​​മ​​രി​​യാ​​ക്കാ​​ര​​നാ​​ണ്. അ​​യാ​​ൾ പ​​രി​​ക്കേ​​റ്റ​​യാ​​ളെ സ്വ​​ന്തം ക​​ഴു​​ത​​യു​​ടെ പു​​റ​​ത്തേ​​റ്റി സ​​ത്ര​​ത്തി​​ലെ​​ത്തി​ക്കു​​ക​​യും പ​​ണം ന​​ൽ​​കു​​ക​​യു​​മൊ​​ക്കെ ചെ​​യ്യു​​ന്നു. ന​​ന്മ​​യു​​ടെ പ​​ക്ഷ​​ത്തു​​നി​​ന്നു​​ള്ള ഈ ​​സാ​​രോ​​പ​​ദേ​​ശ​ ക​​ഥ​​​ക്ക് നീ​​തി​​യു​​ടെ പ​​ക്ഷ​​ത്തു​​നി​​ന്ന് ചി​​ന്തി​​ക്കു​​മ്പോ​​ൾ മ​​റ്റു​ ചി​​ല​ മാ​​ന​​ങ്ങ​​ളു​​മു​​ണ്ടാ​​കു​​മെ​​ന്ന് കാ​​ണാം. കാ​​ര്യ​​സ്ഥ​​ഭ​​ര​​ണ​​വും കാ​​നേ​​ഷു​​മാ​​രി​​യും ക​​രം​​പി​​രി​​വു​​മൊ​​ക്കെ​​യു​​ള്ള​ റോ​​മാ​​സാ​​മ്രാ​​ജ്യ​​ത്തി​​ന്റെ ഭാ​​ഗ​​മാ​​യി​​രു​​ന്ന യ​​ഹൂ​​ദി​​യ​​യി​​ൽ വ​​ഴി​​യ​​രി​​കെ വീ​​ണു​​കി​​ട​​ക്കു​​ന്ന​​വ​​ന് എ​​ന്തു​​കൊ​​ണ്ട് വൈ​​ദ്യ​​സ​​ഹാ​​യം ല​​ഭി​​ക്കു​​ന്നി​​ല്ല? ആ​​രു​​മ​​യാ​​ളെ തി​​രി​​ഞ്ഞു​​നോ​​ക്കാ​​തി​​രു​​ന്ന​​ത് എ​​ന്തു​​കൊ​​ണ്ടാ​​ണ്? എ​​ന്നൊ​​ക്കെ​​യു​​ള്ള ചോ​​ദ്യ​​ങ്ങ​​ളാ​​ണ് ആ ​​പ​​ഴ​​ങ്ക​​ഥ​​യെ പു​​തി​​യ​ രീ​​തി​​യി​​ൽ സ​​മീ​​പി​​ക്കാ​​ൻ ഒ​​രെ​​ഴു​​ത്തു​​കാ​​ര​​നെ സ​​ന്ന​​ദ്ധ​​നാ​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ഈ ​​ചോ​​ദ്യ​​ങ്ങ​​ളു​​യ​​രേ​​ണ്ട മാ​​ന​​സി​​കാ​​വ​​സ്ഥ എ​​ഴു​​ത്തു​​കാ​​ർ​​ക്കു​​ണ്ടാ​​കു​​ന്ന​​ത് സ്വ​​ന്തം അ​​നു​​ഭ​​വ​​ങ്ങ​​ളു​​ടെ​​യും, താ​​ൻ പേ​​റു​​ന്ന രാ​​ഷ്ട്രീ​​യ​​ത്തി​​ന്റെ​​യും, പാ​​ലി​​ച്ചു​​പോ​​രു​​ന്ന ത​​ത്ത്വ​​ദ​​ർ​​ശ​​ന​​ങ്ങ​​ളു​​ടെ​​യു​​മൊ​​ക്കെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ ത​​ന്നെ​​യാ​​യി​​രി​​ക്ക​​ണം. എ​​ന്നാ​​ൽ മു​​ൻ​​കൂ​​ട്ടി നി​​ശ്ച​​യി​​ക്ക​​പ്പെ​​ട്ടൊ​​രു സാ​​മൂ​​ഹി​ക-​​രാ​​ഷ്ട്രീ​​യ നീ​​തി​​യു​​ടെ ച​​ട്ട​​ക്കൂ​​ടി​​ലേ​​ക്ക് അ​​തി​​നെ വ​​ഴി തി​​രി​​ച്ചു​​വി​​ട്ട് പ​​രി​​പൂ​​ർ​​ണ​​ത​​ക്കാ​​യി ശ്ര​​മി​​ച്ചാ​​ൽ ‘‘റോ​​മാ സാ​​മ്രാ​​ജ്യം തു​​ല​​യ​​ട്ടെ’’ എ​​ന്ന മ​​ട്ടി​​ലൊ​​രു മു​​ദ്രാ​​വാ​​ക്യ​ ക​​ഥ​​യാ​​യി​​രി​​ക്കും മി​​ക്ക​​വാ​​റും അ​​വ​​ശേ​​ഷി​​ക്കു​​ക. സാ​​ഹി​​ത്യം എ​​ല്ലാ​​യ്പോ​ഴും അ​​ത്ത​​ര​​ത്തി​​ൽ നീ​​തി​​യു​​ടെ നി​​ർ​​വ​​ച​​ന​​മാ​​ക​​ണ​​മെ​​ന്നി​​ല്ല. പ​​ല​​പ്പോ​​ഴു​​മ​​ത് തീ​​ർ​​ത്തും സ്വാ​​ഭാ​​വി​​ക​​മാ​​യി ന​​മ്മു​​ടെ ചു​​റ്റി​​ലു​​മൊ​​ക്കെ കാ​​ണു​​ന്ന​​തു​​പോ​​ലെ അ​​നീ​​തി​​യു​​ടെ​​യും അ​​പൂ​​ർ​​ണ​​ത​​യു​​ടെ​​യും അ​​ർ​​ഥ​​നി​​ർ​​ണ​​യം കൂ​​ടി നി​​ർ​​വ​ഹി​​ക്കു​​ന്നു.

ഠ​ ഠ ഠ

ദി​നു വെ​യി​ൽ

ദി​നു വെ​യി​ൽ

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ, ചി​ന്ത​ക​ൻ, ദ​ലി​ത് ആ​ക്ടി​വി​സ്റ്റ് എ​ന്നീ നി​ല​ക​ളി​ൽ സ​ജീ​വ​മാ​ണ് ദി​നു വെ​യി​ൽ. നി​ല​പാ​ടു​ക​ൾ പ​ല​വ​ട്ടം വി​വാ​ദം സൃ​ഷ്ടി​ച്ചു. കാ​​ല​​ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ൽ​നി​​ന്ന് സോ​​ഷ്യോ​​ള​​ജി ബി​​രു​​ദാ​​ന​​ന്ത​​ര ബി​​രു​​ദ​​ത്തി​​ൽ ഒ​ന്നാം റാ​ങ്ക് നേ​ടി. ടെ​ലി​വി​ഷ​ൻ ചാ​ന​ലു​ക​ളി​ൽ ഉ​ൾ​െ​പ്പ​ടെ നി​ല​പാ​ടു​ക​ൾ തു​റ​ന്ന​വ​ത​രി​പ്പി​ക്കു​ന്ന ദി​നു ഇ​വി​ടെ​യും ത​ന്റെ ജീ​വി​ത​വും അ​നു​ഭ​വ​ങ്ങ​ളും പ​റ​യു​ന്നു.

ദി​നു വെ​യി​ൽ: ഒ​രു വ്യ​ക്തി എ​ന്നനി​ല​യി​ൽ ഒ​രി​ക്ക​ലും മ​നു​ഷ്യ​ൻ ത​ന്റെ ചു​റ്റു​മു​ള്ള മ​നു​ഷ്യ​രെ കാ​ണു​ന്നി​ല്ല എ​ന്ന​താ​ണ് യാ​ഥാ​ർ​ഥ്യം. ഓ​രോ വ്യ​ക്തി​യെ​യും ത​ങ്ങ​ളു​ടെ സാ​മൂ​ഹി​ക നി​ല​യി​ൽ​നി​ന്നുകൊ​ണ്ടും അ​തു​ൽ​പാ​ദി​പ്പി​ക്കു​ന്ന പ്രി​വി​ലേ​ജു​ക​ളു​ടെയും മു​ൻ​കാ​ല ധാ​ര​ണ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലു​മാ​ണ് മ​റ്റൊ​രാ​ളെ നോ​ക്കിക്കാ​ണു​ന്ന​ത്. ഇ​ത്ത​രം മു​ൻവി​ധി​യു​ടെ നോ​ട്ട​ങ്ങ​ൾ ജീ​വി​ത​ത്തി​ന്റെ എ​ല്ലാ മ​ണ്ഡ​ല​ങ്ങ​ളി​ലും പാ​ർ​ശ്വ​വ​ത്കൃ​ത സ​മൂ​ഹ​ത്തി​ലെ മ​നു​ഷ്യ​ർ അ​നു​ഭ​വി​ക്കേ​ണ്ടി​വ​രാ​റു​ണ്ട്. ദൈ​നം​ദി​ന ജീ​വി​തംത​ന്നെ ക​ല​ഹ​ങ്ങ​ളാ​യി, പ്ര​തി​രോ​ധ​ങ്ങ​ളാ​യി, ആ​ക്ടി​വി​സ​മാ​യി ന​മ്മ​ൾ പോ​ലും അ​റി​യാ​തെ മാ​റ്റ​പ്പെ​ടും. ഒ​രു ദ​ലി​ത് ക്വീ​ർ വി​ദ്യാ​ർ​ഥി എ​ന്നനി​ല​യി​ൽ എ​ന്റെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്റെ മ​ണ്ഡ​ലം ഒ​രി​ക്ക​ലും സു​ഖ​ക​ര​മാ​യ പാ​ത​യേ​യ​ല്ല. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ദ​ലി​ത്-ക്വീ​ർ-ബ്ലാ​ക്ക്-വി​ദ്യാ​ർ​ഥി എ​ന്നീ സ്വ​ത്വ​നി​ല​ക​ൾ പേ​റി​ക്കൊ​ണ്ട് ജീ​വ​ന​വും അ​തി​ജീ​വ​ന​വും ന​ട​ത്തു​ന്ന​തി​നോ​ടൊ​പ്പ​മാ​ണ് ഞാ​ൻ സാ​മൂ​ഹി​ക ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​ന്ന​ത്. ഒ​രേ​സ​മ​യം അ​നേ​കം വെ​ട്ടേ​ൽ​ക്കേ​ണ്ടി വ​രു​ന്ന, ഒ​രേ​സ​മ​യം അ​നേ​കം ചെ​റു​ക്ക​ലു​ക​ൾ ന​ട​ത്തേ​ണ്ട ആ​ന്ത​രി​ക​വും ബാ​ഹ്യ​വു​മാ​യ യു​ദ്ധ​ഭൂ​മി​ക​ക​ളി​ൽ അ​ക​പ്പെ​ടു​ന്ന​വ​രാ​ണ് ഒാ​രോ ഇ​ന്റ​ർ സെ​ക്ഷ​ന​ൽ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രും.​ സാ​​മൂ​​ഹി​ക​വ​ത്​​ക​​ര​​ണ​​ത്തി​​ന്റെ വ്യ​​ത്യ​​സ്ത ഏ​​ജ​​ൻ​​സി​​ക​​ളാ​​യ കു​​ടും​​ബം, അ​​യ​​ൽ​​പ​​ക്കം, വി​​ദ്യാ​​ഭ്യാ​​സ സ്ഥാ​​പ​​ന​​ങ്ങ​​ൾ, മ​​ത​സ്ഥാ​​പ​​ന​​ങ്ങ​​ൾ എ​​ന്നി​​വ നി​​ര​​ന്ത​​രം ഒ​​രു കു​​ട്ടി​​യോ​​ട് പ​​റ​​യു​​ന്ന​​ത് അ​​ച്ച​​ട​​ക്ക​​മു​​ള്ള വ്യ​​ക്തി​​യാ​​യി വ​​ള​​രാ​​നാ​​ണ്. ഈ ​​സാ​​മൂ​​ഹി​ക സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​ഭാ​​വ​​നം ചെ​​യ്യു​​ന്ന ‘അ​​ച്ച​​ട​​ക്കം’ പ​​ല​​പ്പോ​​ഴും കു​​ട്ടി​​ക​​ളു​​ടെ പ്ര​​തി​​ക​​ര​​ണ​​ശേ​​ഷി​​യു​​ടെ​​യും ജ​​നാ​​ധി​​പ​​ത്യ ബോ​​ധ​​ത്തി​​ന്റെ​​യും അ​​ട​​ക്കം​കൂ​​ടി​​യാ​​ണ്. എ​​ൽ.​പി ​ക്ലാ​​സ് മു​​റി​​യി​​ലെ, പ​​ഠ​​ന​​ത്തി​​ൽ മാ​​ത്രം ശ്ര​​ദ്ധി​​ച്ചി​​രു​​ന്ന, ഏ​​റ്റ​​വും അ​​നു​​സ​​ര​​ണ​​യു​​ള്ള വി​​ദ്യാ​​ർ​​ഥി​​യി​​ൽ​നി​​ന്ന് പ്ര​​തി​​ക​​ര​​ണശേ​​ഷി​​യു​​ള്ള ഒ​​രു വി​​ദ്യാ​​ർ​​ഥി​​യി​​ലേ​​ക്കു​​ള്ള എ​​ന്റെ യാ​​ത്ര​​യി​​ൽ ക​​രു​​ത്താ​​യ​​ത് ഓ​​ർ​​മ​​ക​​ൾ, അ​​നു​​ഭ​​വ​​ങ്ങ​​ൾ, വാ​​യ​​ന എ​​ന്നീ മൂ​​ന്ന് ജ്ഞാ​​ന സ്രോ​​ത​​സ്സു​​ക​​ളാ​​ണ്. പാ​​ർ​​ശ്വ​​വ​​ത്കൃ​ത സ​​മൂ​​ഹ​​ത്തി​​ൽ​​പെ​​ട്ട വ്യ​​ക്തി​​ക​​ളു​​ടെ മ​​നു​​ഷ്യാ​​വ​​കാ​​ശ സം​​ര​​ക്ഷ​​ണ​​ത്തി​​നാ​​യ് 2014ൽ ​​ദി​​ശ എ​​ന്ന സം​​ഘ​​ട​​ന ആ​​രം​​ഭി​​ക്കാനും എ​​ന്നെ പ്രേ​​രി​​പ്പി​​ച്ച​​ത് ഇ​​തേ അ​​റി​​വി​​ട​​ങ്ങ​​ളാ​​ണ്. ‘‘ഞാ​​നെ​​ന്റെ കു​​ട്ടി​​ക​​ളെ വ​​ള​​ർ​​ത്തി കൊ​​ണ്ടു​​വ​​ന്ന​​ത് ബ​​സി​​ന്റെ പി​റ​​കി​​ൽ ഇ​​രി​​ക്കാ​​ന​​ല്ല. അ​​വ​​ർ എ​​ല്ലാ​​യി​​ട​​ങ്ങ​​ളി​​ലും പ്ര​​വേ​​ശി​​ച്ച് അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കാ​​യി പോ​​രാ​​ടി​​യി​​രി​​ക്കും. 1993ൽ ​​പു​​റ​​ത്തി​​റ​​ങ്ങി​​യ ക്വീ​​ർ ചി​​ത്ര​​മാ​​യ ‘ഫി​​ലാ​​ഡ​​ൽ​​ഫി​​യ​​’യി​​ൽ സാ​​റാ ബെ​​ക്ക​​റ്റി​​ന്റെ അ​​മ്മ ക​​ഥ​​പ്രാ​​ത്രം സ​​മൂ​​ഹ​​ത്തോ​​ട് വി​​ളി​​ച്ചു​പ​​റ​​യു​​ന്ന​​ത് ഇ​​പ്ര​​കാ​​ര​​മാ​​ണ്. ഞാ​​ൻ അം​​ഗ​​മാ​​യ ദ​​ലി​​ത് വി​​ഭാ​​ഗ​​ത്തി​​ലെ ക​​ണ​​ക്ക​സ​​മു​​ദാ​​യം പൂ​​ർ​​വി​​കാ​​രാ​​ധ​ന ന​​ട​​ത്തു​​ന്ന ഒ​​രു സ​​മു​​ദാ​​യ​​മാ​​ണ്. വി​​ളി​​ക്കു​​മ്പോ​​ൾ വി​​ളി​​പ്പു​​റം വ​​ന്ന് കാ​​ക്ക​​ണേ എ​​ന്ന് പ്രാ​​ർ​​ഥി​​ച്ചു​​കൊ​​ണ്ട് പൂ​​ർ​​വി​​ക​​രെ അ​​പ്പ​​നും അ​​മ്മ​​യു​​മാ​​യി ക​​ണ്ട് അ​​വ​​രു​​ടെ അ​​ടി​​മ​ജീ​​വി​​ത​​ത്തി​​ന്റെ ഓ​​ർ​​മ​ക​​ൾ പാ​​ട്ടും പ​​റ​​ച്ചി​​ലു​​മാ​​യ് കൈ​​മാ​​റി വ​​രു​​ന്ന​​ത് കേ​​ട്ടാ​​ണ് ഞാ​​നും വ​​ള​​ർ​​ന്ന​​ത്. ഒ​​രേ​സ​​മ​​യം മു​​ൻ​​ത​​ല​​മു​​റ അ​​നു​​ഭ​​വി​​ച്ച കൊ​​ടി​​യ വേ​​ദ​​ന​​ക​​ളു​​ടെ നീ​​റ്റ​​ലും എ​​ന്നാ​​ൽ ഫീ​​നി​​ക്സ് പ​​ക്ഷി​​ക​​ളെ പോ​​ലെ നി​​ര​​ന്ത​​രം പ്ര​​തി​​രോ​​ധി​​ച്ച്, അ​​തി​​ജീ​​വി​​ച്ച അ​​തേ മ​​നു​​ഷ്യ​​രു​​ടെ ക​​രു​​ത്തി​​ന്റെ ത​​ണ​​ലി​​ലും, പോ​​യ കാ​​ല​​ത്തി​​ന്റെ ഓ​​ർ​​മ​​ക​​ളു​​ടെ വേ​​രു​​ക​​ളി​​ൽ​നി​​ന്ന് നീ​​രും ന​​ന​​വു​​മേ​​റ്റാ​​ണ് ഞാ​​നും വ​​ള​​ർ​​ന്ന​​ത്. മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ കൊ​​ണ്ടോ​​ട്ടി​​യി​​ലെ ഒ​​രു ജ​​ന്മി​​യു​​ടെ വീ​​ട്ടി​​ൽ അ​​ടി​​മ​​യാ​​യി​​രു​​ന്ന ആ​​ദ്യ കാ​​ര​​ണ​​വ​​ർ കാ​​ള​​ക്ക് വേ​​ലചെ​​യ്ത​​തും ഉ​​റ​​ങ്ങാ​​ൻ ഒ​​രു തൊ​​ഴു​​ത്തു പോ​​ലു​​മി​​ല്ലാ​​തി​​രു​​ന്ന​​തും അ​​വ​​ർ ന​​ട്ടു ന​​ന​​ച്ചു​​ണ്ടാ​​ക്കി​​യ ഇ​​ട​​മൊ​​ക്കെ​​യും ജ​​ന്മി ക​​വ​​ർ​​ന്നെ​​ടു​​ത്ത​​തും പ്ര​​സ​​വി​​ച്ച് കു​​ഞ്ഞു​​ങ്ങ​​ളെ നോ​​ക്കാ​​ൻ​പോ​​ലും നേ​​രം കി​​ട്ടാ​​തെ പാ​​ട​​ത്തേ​​ക്ക് ഓ​​ടേ​​ണ്ടി വ​​ന്ന അ​​ച്ച​​മ്മ​​യു​​ടെ അ​​ഞ്ച് മ​​ക്ക​​ൾ കു​​ഞ്ഞി​​ലേ മ​​ര​​ണ​​പ്പെ​​ട്ട​​തും, അ​​ച്ഛ​​ച്ഛ​​ൻ പാ​​ട​​ത്ത് വെ​​ച്ച് നെ​​ഞ്ച് വേദ​​ന​​യി​​ള​​കി മ​​രി​​ച്ച​​തും, കു​​ഞ്ഞി​​ലേ ചു​​ങ്ക​​ത്തേ​​ക്ക് പു​​ൽ​കെ​​ട്ട് ചു​​മ​​ന്ന് ന​​ട​​ന്ന് വെ​​യി​​ലി​​ൽ എ​​ന്റ​​ച്ഛ​ൻ ത​​ല​​ക​​റ​​ങ്ങി വീ​​ണ​​തും ഹോ​​ട്ട​​ലി​​ൽ​നി​​ന്ന് വ​​ലി​​ച്ചെ​​റി​​ഞ്ഞ ഭ​​ക്ഷ​​ണം ക​​ഴി​​ക്കേ​​ണ്ടി വ​​ന്ന​​തും നീ​​റ്റ​​ലാ​​യ​​പ്പോ​​ൾ ത​​മ്പ്രാ​​ന്റെ കോ​​ട്ട​​യ്ക്ക് നേ​​രെ ക​​ല്ലെ​​റി​​ഞ്ഞ കാ​​ർ​​ന്നോ​​രു​​ടെ പാ​​മ്പാ​​ടി പാ​​ട്ടും അ​​മ്മ​​യു​​ടെ വീ​​ട്ടി​​ലെ പ​​തി​​ക​​ളി​​ൽ പ്ര​​തി​​രോ​​ധം തീ​​ർ​​ത്ത കാ​​ർ​​ന്നോ​​ർ​​മാ​​രും എ​​ല്ലാ പ്ര​​തി​​സ​​ന്ധി​​ക​​ളെ​​യും അ​​തി​​ജീ​​വി​ച്ച് മൂ​​ന്ന് സ​​ർ​​ക്കാ​​ർ ജോ​​ലി​​ക​​ൾ നേ​​ടി​​യ അ​​ച്ഛ​​നും മ​​ഹാ​​ത്മാ അ​​യ്യ​​ൻ​​കാ​​ളി​​യും പൊ​​യ്ക​​യി​​ൽ അ​​പ്പ​​ച്ച​​നും ഡോ. ​ബി.​ആ​​ർ. അം​​ബേ​​ദ്ക​​റും എ​​ന്റെ നീ​​രാ​​യി​​രു​​ന്നു. ഓ​​ർ​​മ​​യെ​​ന്ന​​ത് പ്ര​​തി​​രോ​​ധ​​ത്തി​​ന്റെ ആ​​ദ്യ സ്രോ​​ത​​സ്സാ​​ണ്.

കു​​ട്ടി​​ക്കാ​​ല​​ത്ത് വീ​​ട്ടി​​ന​​ടു​​ത്ത ക​​ളി​​ക്ക​​ള​​ങ്ങ​​ളി​​ൽ​വെ​​ച്ച് നി​​ര​​ന്ത​​രം Gender performanceന്റെ ​​പേ​​രി​​ൽ സ്ത്രൈ​​ണ​​ത​​യു​​ള്ള ആ​​ൺ​​കു​​ട്ടി എ​​ന്ന നി​​ല​​യി​​ൽ ഞാ​​ൻ നി​​ര​​ന്ത​​രം അ​​പ​​മാ​​നി​​ക്ക​​പ്പെ​​ട്ടി​​രു​​ന്നു. എ​​നി​​ക്ക് നേ​​രെ കു​​ഞ്ഞി​​ലേ ലൈം​​ഗി​​ക അ​​തി​​ക്ര​​മം ന​​ട​​ത്തി​​യ ഒ​​രു വ്യ​​ക്തി​​യാ​​യി​​രു​​ന്നു ഈ ​​ക​​ളി​​യാ​​ക്ക​​ലു​​ക​​ൾ​​ക്ക് നേ​​തൃ​​ത്വം ന​​ൽ​​കി​​യി​​രു​​ന്ന​​ത്. ഇ​​ത് ര​​ണ്ടും കാ​​ര​​ണം ഞാ​​ൻ ഒ​​രു ഇ​​ൻ​​ട്രോ​​വെ​​ർ​​ട്ടാ​​യ് ക്ലാ​​സ്​ മു​റി​​യു​​ടെ മൂ​​ല​​ക​​ളി​​ലേ​​ക്ക് ഒ​​തു​​ങ്ങി​ത്തു​​ട​​ങ്ങു​​ക​​യാ​​യി​​രു​​ന്നു. ന​​മ്മു​​ടെ​​യെ​​ല്ലാ​​വ​​രു​​ടെ​​യും ജീ​​വി​​ത​​ത്തി​​ൽ മു​​റി​​വൊ​​ട്ടി​​ക​​ൾപോ​​ലെ ക​​ട​​ന്നുവ​​രു​​ന്ന ചി​​ല അ​​ധ്യാ​​പ​​ക​​രു​​ണ്ടാ​​വും. അ​​തു​​പോ​​ലെ എ​​ന്നെ ചേ​​ർ​​ത്തുപി​​ടി​​ച്ച​​ത് ചി​​ത്ര​​ക​​ലാ അ​​ധ്യാ​​പ​​ക​​നാ​​യി​​രു​​ന്ന സ​​ന്തോ​​ഷ് സാ​​റാ​​യി​​രു​​ന്നു. അ​​ത്ത​​വ​​ണ​​ത്തെ സ്കൂ​​ൾ യു​​വ​​ജ​​നോ​​ത്സ​​വ​​ത്തി​​ൽ നാ​​ട​​കം ക​​ളി​​ക്കാ​​ൻ എ​​ന്നെക്കൂ​​ടി സാ​​ർ ടീ​​മി​​ൽ ഉ​​ൾ​​പ്പെ​​ടു​​ത്തി. നാ​​ട​​ക​​മാ​​ണ് എ​​നി​​ക്ക് സാ​​മൂ​​ഹി​ക ഇ​​ട​പെ​​ട​​ലു​​ക​​ൾ​​ക്കു​​ള്ള പ്രാ​​ഥ​​മി​​ക​​ ഊ​​ർ​​ജം ന​​ൽ​​കി​​യ​​ത്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ​ത​​ന്നെ പ്ര​​സം​​ഗ​മ​​ത്സ​​ര​​ത്തി​​നും എ​​ന്റെ പേ​​ര് സാ​​റ് ന​​ൽ​​കി. ഇ​​ന്ന് നി​​ര​​വ​​ധി വേ​​ദി​​ക​​ളി​​ൽ, ചാ​​ന​​ൽ ച​​ർ​​ച്ച​​ക​​ളി​​ൽ, സ​​മ​​ര​​യി​​ട​​ങ്ങ​​ളി​​ൽ ധൈ​​ര്യ​​ത്തോ​​ടെ സം​​സാ​​രി​​ക്കു​​ന്ന എ​​ന്റെ ആ​​ദ്യ​​ത്തെ പ്ര​​സം​​ഗം വി​​യ​​ർ​​ത്തു​​കു​​ളി​​ച്ച് പേ​​ടി​​ച്ച് വി​​റ​​ച്ചു​പോ​​യ ഒ​​ന്നാ​​യി​​രു​​ന്നു. എ​​ന്നാ​​ൽ, തു​​ട​​ർ​​ച്ച​​യാ​​യ പ​​രി​​ശ്ര​​മ​​ത്തി​​ലൂ​​ടെ ക​​ളി​​യാ​​ക്കി ചി​​രി​​ച്ച സ​​ഹ​​പാ​​ഠി​​ക​​ളെ കൊ​​ണ്ടു​ത​​ന്നെ തു​​ട​​ർ​​ച്ച​​യാ​​യ പ്ര​​സം​​ഗ മ​​ത്സ​ര​​ങ്ങ​​ളി​​ലെ വി​​ജ​​യ​​ത്തി​​ന് കൈ​​യ​​ടി​​പ്പി​​ക്കാ​​നാ​​യി. സ്കൂ​​ളി​​ലെ ജൂനിയർ റെഡ് ക്രോസിൽ ​​അം​​ഗ​​മാ​​യ കാ​​ല​​ത്ത് സാ​​മൂ​​ഹി​ക അ​​വ​​ബോ​​ധം പ​​തി​​യെ വി​​ക​​സി​​ച്ചുവ​​ന്നു. ഏ​​ഴാംത​​ര​​ത്തി​​ൽ ആ ​​സ്കൂ​​ളി​​ൽ​നി​​ന്ന് ‘ബെസ്റ്റ് ഔട്ട്ഗോയിങ് സ്റ്റുഡന്റ്’ അ​​വാ​​ർ​​ഡ് വാ​​ങ്ങി​​യാ​​ണ് ഞാ​​ൻ യു.​പി പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കു​​ന്ന​​ത്. ഹൈ​​സ്കൂ​​ൾ കാ​​ല​​ഘ​​ട്ടം ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട വ​​ഴി​​ത്തി​​രി​​വാ​​യി​​രു​​ന്നു. ഞ​​ങ്ങ​​ളു​​ടേ​​ത് ജി​​ല്ല​​യി​​ലെ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ കു​​ട്ടി​​ക​​ൾ പ​​ഠി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ സ്കൂ​​ളു​​ക​​ളി​​ൽ ഒ​​ന്നാ​​യി​​രു​​ന്നു. സ്കൂ​​ൾ വൈ​​വി​​ധ്യ​​മാ​​ർ​​ന്ന ഒ​​രി​​ട​​മാ​​യ് അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത് ഇ​​വി​​ടം മു​​ത​​ലാ​​ണ്. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽത​​ന്നെ വാ​​ഴ​​യൂ​​ർ പ​​ഞ്ചാ​​യ​​ത്തി​​ന്റെ കു​​ടും​​ബ​​ശ്രീ​​യു​​ടെ ബാ​​ല​​സ​​ഭ​​യി​​ൽ അം​​ഗ​​മാ​​വു​​ക​​യും ബാ​​ല​​പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്റാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. കു​​ടും​​ബ​​ശ്രീ​​യി​​ലെ പ്ര​​മീ​​ളേ​​ച്ചി​​യും സ​​ര​​സ്വ​​തി ചേ​​ച്ചി​​യു​​മൊ​​ക്കെ​​യാ​​ണ് ഞാ​​ൻ അ​​ക്കാ​​ല​​ത്ത് ക​​ണ്ട ഏ​​റ്റ​​വും ആ​​ത്മാ​​ർ​​ഥ​ത​​യു​​ള്ള സാ​​മൂ​​ഹി​ക പ്ര​​വ​​ർ​​ത്ത​​ക​​ർ. നി​​ര​​വ​​ധി പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ പ​​ഞ്ചാ​​യ​​ത്തുത​​ല​​ത്തി​​ൽ ആ​സൂ​​ത്ര​​ണം ചെ​​യ്ത് ന​​ട​​പ്പി​​ലാ​​ക്കാ​​ൻ സാ​​ധി​​ക്കു​​ക​​യും മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ ബാ​​ല പാ​​ർ​​ല​​മെ​​ന്റി​​ൽ പ്ര​​തി​​പ​​ക്ഷ നേ​​താ​​വാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ക​​യും ചെ​​യ്തു. ഇ​​തി​​നെ തു​​ട​​ർ​​ന്ന് സം​​സ്ഥാ​​നത​​ല​​ത്തി​​ൽ പ​​ഴ​​യ നി​​യ​​മ സ​​ഭ​​യി​​ൽവെ​​ച്ച് ന​​ട​​ന്ന മോ​​ക്ക് പാ​​ർ​​ല​​മെ​​ന്റി​​ൽ പ​​ങ്കെ​​ടു​​ക്കാ​​ൻ സാ​​ധി​​ച്ചു. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ത​​ന്നെ ‘മി​​നി​​സ്ട്രി ഓ​​ഫ് യൂ​​ത്ത് അ​​ഫ​​യേ​​ഴ്സി​​’ന്റെ മോ​​ക്ക് പാ​​ർ​​ല​​മെ​​ന്റി​​ൽ പ​​ങ്കെ​​ടു​​ക്കു​​ക​​യും സം​​സ്ഥാ​​ന​​ത്തെ മി​​ക​​ച്ച ബാ​​ലപാ​​ർ​​ല​​മെ​േ​​ന്റ​​റി​​യ​നാ​​യി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ടു​​ക​​യും ഡ​​ൽ​​ഹി​​യി​​ൽ 10 ദി​​വ​​സ​​ത്തെ സൗ​​ജ​​ന്യയാ​​ത്ര സ​​ർ​​ക്കാ​​ർ അ​​നു​​വ​​ദി​​ക്കു​​ക​​യും ചെ​​യ്തു.​ പാ​​ർ​​ല​​മെ​​ന്റും നി​​യ​​മ​​സ​​ഭ​​യും അ​​ട​​ക്ക​​മു​​ള്ള നി​​യ​​മ​നി​​ർ​​മാ​​ണസ​​ഭ​​ക​​ൾ കാ​​ണു​​ക​​യും പ്ര​​വ​​ർ​​ത്ത​​ന​​രീ​​തി​​ക​​ൾ മ​​ന​​സ്സി​​ലാ​​ക്കു​​ക​​യും ചെ​​യ്ത​​തി​​ലൂ​​ടെ പൗ​​ര​​ബോ​​ധ​​മു​​ള്ള ഒ​​രു വി​​ദ്യാ​​ർ​​ഥി​യാ​​യി പ​​തു​​ക്കെ പ​​രു​​വ​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. യു​​.പി-ഹൈ​​സ്കൂ​​ൾ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ശാ​​സ്ത്ര​​മാ​​യി​​രു​​ന്നു ഏ​​റ്റ​​വും പ്രി​​യ​​പ്പെ​​ട്ട വി​​ഷ​​യം. എ​​ന്നാ​​ൽ, ഹ​​യ​​ർ​ സെ​​ക്ക​​ൻ​​ഡ​​റി കാ​​ല​​ഘ​​ട്ട​​ത്തി​​ൽ ഹ്യൂ​​മാ​​നി​​റ്റീ​​സ് തി​​ര​​ഞ്ഞെ​​ടു​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ച​​ത് സാ​​മൂ​​ഹി​​ക ഇ​​ട​​പെ​​ട​​ലു​​ക​​ൾ​​ക്ക് കൂ​​ടു​​ത​​ൽ തെ​​ളി​​ച്ചം വേ​​ണം എ​​ന്ന​​തു​​കൊ​​ണ്ട് കൂ​​ടി​​യാ​​യി​​രു​​ന്നു. സ്കൂ​​ൾ ലീ​​ഡ​​ർ എ​​ന്നനി​​ല​​യി​​ൽ പ​​ല​​പ്പോ​​ഴും സ്കൂ​​ൾ അ​​ധി​​കൃ​​ത​​രു​​മാ​​യി ആ​​ശ​​യവ്യ​​ത്യാ​​സ​​ങ്ങ​​ൾ ശ​​ക്ത​​മാ​​യി പ്ര​​ക​​ടി​​പ്പി​​ച്ചി​​രു​​ന്നു. നാ​​ഷ​​ന​ൽ സ​​ർ​​വി​സ് സ്കീ​​മി​​ലെ വ​​ള​​ന്റി​​യ​​ർ​​ഷി​​പ്പും സാ​​മൂ​​ഹി​ക പ്ര​​തി​​ബ​​ദ്ധ​​ത​​യു​​ള്ള ഒ​​രു വ്യ​​ക്തി​​യാ​​യി പ​​രു​​വ​​പ്പെ​​ടാൻ സഹായിച്ചു. സം​​സ്ഥാ​​ന​​ത്ത് ആ ​​വ​​ർ​​ഷം ഹ്യൂ​​മാ​​നി​​റ്റീ​​സ് വി​​ഷ​​യ​​ത്തി​​ൽ ഏ​​റ്റ​​വും കൂ​​ടു​​ത​​ൽ മാ​​ർ​​ക്ക് വാ​​ങ്ങി​​യ വി​​ദ്യാ​​ർ​​ഥി​യാ​​യി കേ​​ന്ദ്ര സാ​​മൂ​​ഹി​ക നീ​​തി വ​​കു​​പ്പി​​ന്റെ ഡോ. ​​ബി.​ആ​​ർ. അം​​ബേ​​ദ്ക​​ർ ദേ​​ശീ​​യ മെ​​റി​​റ്റോ​​റി​​യ​​സ് അ​​വാ​​ർ​​ഡ് നേ​​ടാ​​ൻ സാ​​ധി​​ച്ചു. അം​​ബേ​​ദ്ക​​റു​​ടെ പേ​​രി​​ലു​​ള്ള ഒ​​ര​​ു അവാ​​ർ​​ഡ് ല​​ഭി​​ച്ച​​ത് തു​​ട​​ർ​പ​​ഠ​​ന​​ത്തി​​നാ​​യു​​ള്ള വ​​ലി​​യ ഊ​​ർ​​ജ​​മാ​​യി​​രു​​ന്നു. Educate, Agitate, Organise എ​​ന്ന​​ത് ത​​ന്നെ​​യാ​​യി​​രി​​ക്ക​​ണം ജീ​​വി​​ത​​ത്തി​​ലെ പ്ര​​ധാ​​ന​​പ്പെ​​ട്ട മു​​ദ്രാ​​വാ​​ക്യം എ​​ന്ന് അ​​പ്പോ​​ൾ​ത​​ന്നെ ഉ​​റ​​പ്പി​​ച്ചി​​രു​​ന്നു.

HSEEE എ​​ൻ​​ട്ര​​ൻ​​സ് പാ​​സാ​​യി ഐ.​ഐ.​ടി ​മ​​ദ്രാ​​സി​​ൽ ഇ​​ന്റ​ഗ്രേ​​റ്റ​​ഡ് എം.​എ പ്രോ​​ഗാ​​മി​​ൽ പ്ര​​വേ​​ശ​​നം ല​​ഭി​​ച്ചു. ഐ.​ഐ.​ടി ​തു​​റ​​ന്നു ന​​ൽ​​കി​​യ​​ത് വ​​ലി​​യ തു​​റ​​വി​​ക​​ളാ​​യി​​രു​​ന്നു. കാ​മ്പ​​സ് പാ​​ലി​​യേ​​റ്റി​വ് കെ​​യ​​ർ യൂ​​നി​റ്റി​​ന്റെ ഭാ​​ഗ​​മാ​​യി നാ​​വ​​ല്ലൂ​​രി​​ലു​​ള്ള Hospice സെ​​ന്റ​​റി​​ലും അ​​ഡ​യാ​​ർ കാ​​ൻ​​സ​​ർ ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ടി​​ലെ കു​​ട്ടി​​ക​​ളു​​ടെ വാ​​ർ​​ഡി​​ലും വ​​ള​​ന്റി​​യ​​റാ​​യി ഒ​​ന്ന​​ര വ​​ർ​​ഷം പ്ര​​വ​​ർ​​ത്തി​​ച്ചു. ഒ​​രി​​ട​​ത്ത് പ്രാ​​യ​​മാ​​യ ര​​ക്ഷി​​താ​​ക്ക​ളെ ഉ​​പേ​​ക്ഷി​​ച്ച് ത​​ങ്ങ​​ളു​​ടെ സു​​ഖ​​ങ്ങ​​ളി​​ൽ മു​​ഴു​​കി​​യ മ​​ക്ക​​ളെ തി​​രി​​ച്ച​​റി​​ഞ്ഞു. മ​​റ്റി​​ട​​ത്ത് ത​​ന്റെ കു​​ഞ്ഞി​​നെ ചി​​കി​​ത്സി​ക്കാ​​ൻ വേ​​ണ്ടി നെ​​ട്ടോ​​ട്ടം ഓ​​ടു​​ന്ന ര​​ക്ഷി​​താ​​ക്ക​​ളെ​​യും. IViL ന്റെ (IIT for Villages) ​​ഭാ​​ഗ​​മാ​​യി എ​​ല്ലാ ആ​​ഴ്ച​​യും ത​​മി​​ഴ്നാ​​ട്ടി​​ലെ ഏ​​റ്റ​​വും ഉ​​ൾ​​പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ ഗ്രാ​​മ​​ങ്ങ​​ളി​​ൽ, പ്ര​​ത്യേ​​കി​​ച്ച് ന​​ത്ത​​ത്തി​​ൽ പോ​​വു​​ക​​യും കു​​ട്ടി​​ക​​ൾ​​ക്കാ​​യ് വി​​ദ്യാ​​ഭ്യാ​​സ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ന​​ട​​ത്തു​​ക​​യും സ്ത്രീ​​ക​​ൾ​​ക്ക് സ്വ​​യം തൊ​​ഴി​​ലി​​നാ​​യ് പി​​ന്തു​​ണ ന​​ൽ​​കു​​ക​​യും ചെ​​യ്തു. എ​​ന്നാ​​ൽ, ഐ.​​ഐ.​ടി ​മ​​ദ്രാ​​സി​​ലെ പ​​ഠ​​ന​​കാ​​ല​​യ​​ള​​വി​​ൽ എ​​ല്ലാ​​യ്പോ​ഴും ആ ​​സ്ഥാ​​പ​​നം എ​​ന്നെ ഉ​​ൾ​​ക്കൊ​​ള്ളു​​ന്നി​​ല്ല എ​​ന്ന തോ​​ന്ന​​ൽ എ​​ന്റെ മ​​ന​​സ്സി​​ൽ ശ​​ക്ത​​മാ​​യി​​ട്ടു​​ണ്ടാ​​യി​​രു​​ന്നു. അ​​ത് എ​​ന്റെ​​യെ​​ന്തോ പോ​​രാ​​യ്മകൊ​​ണ്ടാ​​ണെ​​ന്നാ​​ണ് അ​​ന്ന​​ത്തെ എ​​നി​ക്ക് തോ​​ന്നി​​യി​​രു​​ന്ന​​ത്. അ​​തു​​കൊ​​ണ്ടുത​​ന്നെ ര​​ണ്ടാം വ​​ർ​​ഷം അ​​വി​​ടെ നി​​ന്ന് പു​​റ​​ത്തു​​ക​​ട​​ക്കു​​ക എ​​ന്ന​​ത് ഞാ​​നെ​​ടു​​ത്ത തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്നു, ഇ​​ന്ന് തി​​രി​​ഞ്ഞുനോ​​ക്കു​​മ്പോ​​ൾ ആ ​​സ്ഥാ​​പ​​നം എ​​ന്നെക്കൊ​​ണ്ട് എ​​ടു​​പ്പി​​ച്ച തീ​​രു​​മാ​​ന​​മാ​​യി​​രു​​ന്ന​​ു അതെ​​ന്ന് ഞാ​​ൻ തി​​രി​​ച്ച​​റി​​യു​​ന്നു. ഐ.​ഐ.​ടി മ​​ദ്രാ​​സി​​ൽ​നി​​ന്ന് ഡ്രോ​പ്ഔ​​ട്ട് ചെ​​യ്ത​​തി​​നു​​ശേ​​ഷം ഉ​​ട​​നെത​​ന്നെ ‘ദി​​ശ’ എ​​ന്ന സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക്ക് രൂ​​പം ന​​ൽ​​കി. ആ​​ദ്യകാ​​ല​​ഘ​​ട്ട​​ത്തി​​ൽ ‘സൊ​​ല​ാ​സു​​’മാ​​യ് ചേ​​ർ​​ന്ന് ദീ​​ർ​​ഘ​​കാ​​ല രോ​​ഗ​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കു​​ന്ന മ​​ല​​പ്പു​​റം ജി​​ല്ല​​യി​​ലെ അ​​മ്പ​​തോ​​ളം കു​​ട്ടി​​ക​​ളു​​ടെ ഹോം ​​കെ​​യ​​ർ, ‘പ​​ച്ച’ എ​​ന്ന പാ​​രി​​സ്ഥി​​തി​​ക ഇ​​ട​​പെ​​ട​​ലി​​നാ​​യു​​ള്ള വി​​ങ്, ‘ഇ​​ടം’ എ​​ന്ന പേ​​രി​​ൽ ലിം​​ഗ​നീ​​തി​​ക്കാ​​യു​​ള്ള വി​​ങ് എ​​ന്നി​​വ​​യാ​​യി​​രു​​ന്നു ‘ദി​​ശ’​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന​​ത്. ഈ ​​കാ​​ല​​യ​​ള​​വി​​ൽ വീ​​ടി​​ന​​ടു​​ത്തു​​ള്ള പ്ര​​ധാ​​ന​​പ്പെ​​ട്ട സ്ഥാ​​പ​​ന​​മെ​​ന്ന നി​​ല​​യി​​ൽ ഫാ​​റൂ​​ഖ് കോ​​ള​​ജി​​ലാ​​ണ് ബി.​​എ സോ​​ഷ്യോ​​ള​​ജി​​ക്ക് അ​​ഡ്മി​​ഷ​​ൻ എ​​ടു​​ത്ത​​ത്. ആ​​ദ്യ​​ദി​​വ​​സം ഓ​​റി​​യ​​ന്റേ​​ഷ​​ൻ പ്രോ​​ഗ്രാ​​മി​​ന്റെ സ​​മ​​യ​​ത്ത് ത​​ന്നെ പ്രി​​ൻ​​സി​​പ്പ​ലി​​ന്റെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യ ചി​​ല പ​​രാ​​മ​​ർ​​ശ​​ങ്ങ​​ൾ മ​​ന​​സ്സി​​നെ അ​​സ്വ​​സ്ഥ​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നെ​​ങ്കി​​ലും മ​​റ്റൊ​​രു സ്ഥാ​​പ​​ന​​ത്തി​​ൽ​നി​​ന്ന് തി​​രി​​ച്ചെ​​ത്തേ​​ണ്ടി വ​​ന്ന വ്യ​​ക്തി എ​​ന്നനി​​ല​​യി​​ൽ നി​​ശ്ശ​ബ്ദ​ത പാ​​ലി​​ച്ചി​​രു​​ന്നു. എ​​ന്നാ​​ൽ, തു​​ട​​ർ​​ന്ന് ലിം​​ഗ​വി​​വേ​​ച​​ന​​വും സ​​ദാ​​ചാ​​ര പൊ​​ലീ​​സി​​ങ്ങും കാ​​മ്പ​​സി​​ൽ ശ​​ക്ത​​മാ​​യി അ​​നു​​ഭ​​വ​​പ്പെ​​ട്ടു തു​​ട​​ങ്ങി​​യ​​പ്പോ​​ൾ പ്ര​​തി​​ക​​രി​​ക്കാ​​തി​​രി​​ക്കാ​​ൻ ക​​ഴി​​യു​​മാ​​യി​​രു​​ന്നി​​ല്ല. നാ​​ട​​ക​​ത്തി​​ലോ സ്കി​​റ്റി​​ലോ ആ​​ൺ-​​പെ​​ൺ വി​​ദ്യാ​​ർ​​ഥി​ക​​ൾ ഒ​​ന്നി​​ച്ച് അ​​ഭി​​ന​​യി​​ക്ക​​രു​​ത്, കാ​​മ്പ​​സി​​ന് മു​​ന്നി​ലാ​​യി സ്ഥാ​​പി​​ച്ച ഇ​​രി​​പ്പി​​ട​​ത്തി​​ൽ പു​​രു​​ഷ​​ന്മാ​​ർ​​ക്ക് മാ​​ത്ര​ം ഇ​​രി​​ക്കാ​​ൻ അ​​നു​​വാ​​ദം ന​​ൽ​​കു​​ക തുടങ്ങിയ പ്രശ്നങ്ങൾ അവിടെയുണ്ടായി. ഒ​​ടു​​വി​​ൽ മ​​ല​​യാ​​ളം കോ​​മ​​ൺ ക്ലാ​​സി​​ൽ​വെ​​ച്ച് അ​​ധ്യാ​​പ​​ക​​നി​​ൽ​നി​​ന്ന് അ​​പ​​മാ​​നി​​ക്ക​​പ്പെ​​ട്ട​​തി​​നെ തു​​ട​​ർ​​ന്ന് ക്ലാ​​സ് റൂ​​മി​​ൽനി​​ന്ന് പു​​റ​​ത്തുപോ​​കേ​​ണ്ടി വന്നു. ഗ​​ത്യ​​ന്ത​​ര​​മി​​ല്ലാ​​തെ ഈ ​​വി​​ഷ​​യ​​ങ്ങ​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളു​​മാ​​യി സം​​സാ​​രി​​ച്ച​​തി​​ന്റെ പേ​​രി​​ൽ ക​​ലാ​​ല​​യ​​ത്തി​​ൽ ര​​ക്ഷി​​താ​​ക്ക​​ളെ കൊ​​ണ്ടു​​ചെ​​ന്ന് മാ​​പ്പെ​​ഴു​​തി​​യാ​​ൽമാ​​ത്രം തി​​രി​​കെ പ്ര​​വേ​​ശി​​ക്കാം എ​​ന്ന നി​​ബ​​ന്ധ​​ന വെ​ക്കു​​ക​​യു​​മുണ്ടാ​​യി. തൊ​​ട്ട​​ടു​​ത്ത പ്ര​​വ​ൃത്തി​ദി​​വ​​സം ക​​ലാ​​ല​​യ​​ത്തി​​ൽ പ്രി​​ൻ​​സി​​പ്പ​ൽ കാ​മ്പ​​സി​​നെ ത​​ക​​ർ​​ക്കാ​​നു​​ള്ള ശ്ര​​മ​​മാ​​ണെ​​ന്ന് വ​​രു​​ത്തി​ത്തീ​ർ​​ക്കു​​ക​​യും ഇ​​തി​​നെ തു​​ട​​ർ​​ന്ന് ക​​ലാ​​ല​​യ​​ത്തി​​നു മു​​ന്നി​​ൽ അ​​ധി​​കൃ​ത​​രു​​ടെ ഒ​​ത്താ​​ശ​​യോ​​ടെ നി​​ര​​വ​​ധി വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​ധി​​കൃ​​ത​​രു​​ടെ അ​​ജ​​ണ്ട​​ക്ക് അ​​നു​​സൃ​​ത​​മാ​​യി മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ വി​​ളി​​ക്കു​​ക​​യും ചെ​​യ്തു. എ​​നി​​ക്കൊ​​പ്പം വി​​ഷ​​യ​​ത്തി​​ൽ പ്ര​​തി​​ക​​രി​​ച്ച എ​​ല്ലാ വി​​ദ്യാ​​ർ​​ഥി​ക​​ളും ക​​ടു​​ത്ത സ​​മ്മ​​ർ​​ദ​ത്താ​​ൽ മാ​​പ്പ് എ​​ഴു​​തി​​ക്കൊ​​ടു​​ക്കേ​​ണ്ടി വ​​ന്നു. എ​​ന്നാ​​ൽ, യാ​​തൊ​​രു തെ​​റ്റും ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നും ലിം​​ഗ നീ​​തി​​ക്ക് വേ​​ണ്ടി നി​​ല​​കൊ​​ള്ളു​​ക മാ​​ത്ര​​മാ​​ണ് ചെ​​യ്ത​​തെ​​ന്ന് ഉ​​റ​​പ്പു​​ള്ള​​തി​​നാ​​ൽ മാ​​പ്പ് എ​​ഴു​​തി​​ക്കൊ​​ടു​​ക്കു​​വാ​​ൻ ഞാ​​ൻ ത​​യാ​​റ​​ല്ലെ​​ന്ന് അ​​റി​​യി​​ച്ചു. തു​​ട​​ർ​​ന്ന് കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ എ​​ന്നെ സ​​സ്പെ​​ൻ​ഡ് ചെ​​യ്തു. ഈ ​​കാ​​ല​​യ​​ള​​വി​​ൽ വ​​ലി​​യ രീ​​തി​​യി​​ലു​​ള്ള മാ​​ന​​സി​​ക സം​​ഘ​​ർ​​ഷ​​മാ​​ണ് അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​ന്ന​​ത്. നാ​​ട്ടി​​ൽ ഒ​​റ്റ​​പ്പെ​​ടു​​ത്താ​​നു​​ള്ള ശ്ര​​മ​​വും മാ​​പ്പ് പ​​റ​​യാ​​നു​​ള്ള സ​​മ്മ​​ർ​​ദ​വും റെ​​സി​​ഡ​​ന്റ്സ് ​അ​​സോ​​സി​​യേ​​ഷ​​ന്റെ ഭാ​​ഗ​​ത്തു​നി​​ന്നു​​ണ്ടാ​​യി. മു​​സ്‍ലിം സ​​മു​​ദാ​​യം കെ​​ട്ടി​​പ്പ​ടു​​ത്ത ഒ​​രു സ്ഥാ​​പ​​ന​​ത്തെ ത​​ക​​ർ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്നു എ​​ന്ന രീ​​തി​​യി​​ൽ കോ​​ള​​ജ് അ​​ധി​​കൃ​​ത​​ർ പു​​റ​​ത്തു​​വി​​ട്ട പ്ര​​ച​ാ​ര​​ണ​​ങ്ങ​​ളാ​​ണ് മ​​ന​​സ്സി​​നെ ഏ​​റ്റ​​വും ത​​ള​​ർ​​ത്തി​​യ​​ത്. തു​​ട​​ർ​​ന്ന് ഹൈ​​കോ​​ട​​തി​​യി​​ൽ റി​​ട്ട് ഹ​​ര​ജി ഫ​​യ​​ൽ ചെ​​യ്യു​​ക​​യും എ​​ന്റെ സ​​സ്പെ​​ൻ​​ഷ​​ൻ ഉ​​ത്ത​​ര​​വ് ഹൈ​​കോ​​ട​​തി മ​​ര​​വി​​പ്പി​​ക്കു​​ക​​യും ചെ​​യ്തു. മൂ​​ന്നു​​വ​​ർ​​ഷ​​വും ഹൈ​കോ​​ട​​തി​​യു​​ടെ ഇ​​ട​​ക്കാ​​ല ഉ​​ത്ത​​ര​​വി​​ലാ​​ണ് ഞാ​​ൻ എ​​ന്റെ പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി​​യ​​ത്. കാ​​ല​​ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലേ​​ക്കാ​​ണ് പി.​ജി പ​​ഠ​​ന​​ത്തി​​നാ​​യി ചെ​​ന്നെ​​ത്തി​​യ​​ത്. എ​​സ്.​എ​​ഫ്.​ഐ​യി​​ൽ​നി​​ന്ന് മാ​​റി അം​​ബേ​​ദ്ക​െ​​റെ​​റ്റ് രാ​​ഷ്ട്രീ​​യ ബോ​​ധ​​ത്തി​​ലേ​ക്ക് ഞാ​​ൻ പ​​രി​​വ​​ർ​​ത്ത​​ന​​പ്പെ​​ട്ടി​​രു​​ന്നു. ഒ​​ന്നാം വ​​ർ​​ഷ​​ത്തി​​ൽ യു.​യു.​സി ​പോ​​സ്റ്റി​​ലേ​​ക്ക് സ്വ​​ത​​ന്ത്ര അം​​ബേ​​ദ്ക​​റൈ​​റ്റ് സ്ഥാ​​നാ​​ർ​​ഥി​​യാ​​യി മ​​ത്സ​​രി​​ക്കാ​​ൻ തീ​​രു​​മാ​​നി​​ച്ചു. എ​​തി​​ർ സ്ഥാ​​നാ​​ർ​​ഥി​യാ​​യി ആ​​രും ത​​ന്നെ നോ​​മി​​നേ​​ഷ​​ൻ ന​​ൽ​​കി​​യി​​രു​​ന്നി​​ല്ല. എ​​ന്നാ​​ൽ, സ്ക്രൂ​​ട്ട​​ി നിക്കാ​​യി റി​​ട്ടേ​​ണി​ങ് ഓ​​ഫി​​സ​​റു​​ടെ മു​​റി​​യി​​ലേ​​ക്ക് ചെ​​ന്ന​​പ്പോ​​ൾ എ​​സ്.​എ​​ഫ്.​ഐ​​യു​​ടെ ര​​ണ്ടു പ്ര​​തി​​നി​​ധി​​ക​​ൾ സ​​മ​​യ​​മ​​വ​​സാ​​നി​​ച്ച് ര​​ണ്ട് മ​​ണി​​ക്കൂ​​ർ ക​​ഴി​​ഞ്ഞ് നോ​​മി​​നേ​​ഷ​​ൻ പ​​ത്രി​​ക ബോ​​ക്സി​​ൽ നി​​ക്ഷേ​​പി​​ക്കു​​ന്ന​​ത് ക​​ണ്ടു. നോ​​മി​​നേ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ക്കു​​വാ​​നു​​ള്ള സ​​മ​​യം അ​​വ​​സാ​​നി​​ച്ച​​തി​​നു​​ശേ​​ഷം നോ​​മി​​നേ​​ഷ​​ൻ സ​​മ​​ർ​​പ്പി​​ക്കു​​ന്ന​​ത് ശ​​രി​​യ​​ല്ലെ​​ന്ന് പ​​റ​​യു​​ക​​യും മൊ​​ബൈ​​ലി​​ൽ ഈ ​​ദൃ​ശ്യം പ​​ക​​ർ​​ത്തു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്ന് വ​​രാ​​ന്ത​​യി​​ൽ കാ​​ത്തുനി​​ൽ​​ക്കു​​മ്പോ​​ൾ ഏ​​താ​​നും പ്ര​​തി​​നി​​ധി​​ക​​ൾ എ​​ന്റെ അ​​ടു​​ത്തേ​​ക്ക് വ​​രു​​ക​​യും നീ​​യൊ​​ക്കെ ആ​​രാ​​ടാ​​യെ​​ന്ന് ചോ​​ദി​​ക്കു​​ക​​യും വി​ഡി​​യോ എ​​ടു​​ത്തി​​ട്ടു​​ണ്ടെ​​ങ്കി​​ൽ എ​​ന്റെ ഫോ​​ൺ എ​​റി​​ഞ്ഞു പൊ​​ട്ടി​​ക്കും എ​​ന്ന് ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ര​​ണ്ട് വ​​ർ​​ഷ​​ക്കാ​​ലം ഞാ​​ൻ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന, ഏ​​റ്റ​​വും പ്രി​​യ​​പ്പെ​​ട്ട​​താ​​യി​​രു​​ന്ന ഒ​​രു പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ മ​​റ്റൊ​​രു രൂ​​പം അ​​വി​​ടെ വെ​​ച്ചാ​​ണ് ഞാ​​ൻ തി​​രി​​ച്ച​​റി​​ഞ്ഞ​​ത്.

എ​​സ്.​എ​​ഫ്.​ഐ​​യി​​ൽ പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന സ​​ഹ​​പാ​​ഠി​​യാ​​യ തീ​​ർ​​ഥ ഇ​​ല​​ക്ഷ​​ൻ ഗ്രീ​​വ​​ൻ​​സ് ക​​മ്മി​​റ്റി​​യി​​ൽ അം​​ഗ​​മാ​​യി​​രു​​ന്നു. ഈ ​​വി​​ഷ​​യ​​ങ്ങ​​ള​​റി​​ഞ്ഞ അ​​വ​​ൾ സ​​ത്യ​​സ​​ന്ധ​​മാ​​യ നി​​ല​​പാ​​ട് പ​​റ​​യു​​മെ​​ന്ന് പ​​റ​​ഞ്ഞ​​തി​​നെ തു​​ട​​ർ​​ന്ന് ഡീ​​ൻ ഓ​​ഫ് സ്റ്റു​​ഡ​​ന്റ്സി​​ന്റെ ഓ​​ഫി​സി​​ൽ മു​​ൻ​​വ​​ശ​​ത്താ​​യി മീ​​റ്റി​ങ്ങി​​ന് പ്ര​​വേ​​ശി​​ക്കാ​​ൻ നി​​ൽ​​ക്ക​​വെ, കാ​​മ്പ​​സി​​ന്റെ പു​​റ​​ത്തു​​നി​​ന്ന് വ​​ന്ന എ​​സ്.​എ​​ഫ്.​ഐ​​യു​​ടെ ജി​​ല്ല ക​​മ്മി​​റ്റി അം​​ഗ​​മാ​​യ ആ​​ർ​​ഷോ തീ​​ർ​​ഥ​​യെ ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും നീ​​യൊ​​ക്കെ കാ​​മ്പ​​സി​​ൽ എ​​ങ്ങ​​നെ​​യാ​​ണ് ഇ​​നി പ​​ഠി​​ക്കു​​ക എ​​ന്ന് കാ​​ണി​​ച്ചു​ത​​രാ​​മെ​​ന്ന് പ​​റ​​യു​​ക​​യും അ​​വ​​ൾ മാ​​ന​​സി​​ക സ​​മ്മ​​ർ​​ദ​ത്താ​​ൽ ബോ​​ധം​​കെ​​ട്ടു നി​​ല​​ത്തുവീ​​ഴു​​ക​​യും ചെ​​യ്തു. തു​​ട​​ർ​​ന്ന് തീ​​ർ​​ഥ​​യെ സം​​ഘ​​ട​​ന​​യി​​ൽ​​നി​​ന്ന് പു​​റ​​ത്താ​​ക്കു​​ക​​യും ചെ​​യ്തു. കാ​​ല​​ടി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലെ അ​​ന്ന​​ത്തെ ​െവെ​​സ് ചാ​​ൻ​​സ​​ല​​റു​​ടെ ഓ​​ഫി​സി​​ലേ​​ക്ക് താ​​ഴെ പേ​​രെ​​ഴു​​താ​​തെ പ്ര​​വേ​​ശി​​ക്കു​​വാ​​ൻ അ​​നു​​വാ​​ദ​​മു​​ണ്ടാ​​യി​​രു​​ന്ന​​ത് എ​​സ്.​എ​​ഫ്.​ഐ​യു​​ടെ ഭാ​​ര​​വാ​​ഹി​​ക​​ൾ​​ക്ക് മാ​​ത്ര​​മാ​​യി​​രു​​ന്നു. എ​​ല്ലാ രീ​​തി​​യി​​ലും ത​​ങ്ങ​​ളു​​ടെ രാ​​ഷ്ട്രീ​​യ ചാ​​യ്‌​​വ് അ​​നു​​സ​​രി​​ച്ച് വി​​ദ്യാ​​ർ​​ഥി​​ക​​ളോ​​ട് അ​​നു​​കൂ​​ല​​വും പ്ര​​തി​​കൂ​​ല​​വു​​മാ​​യ നി​​ല​​പാ​​ടും പെ​​രു​​മാ​​റ്റ​​വും എ​​ടു​​ക്കാ​​ൻ മാ​​ത്രം അ​​റി​​യു​​ന്ന ഉ​​ന്ന​​ത അ​​ധി​​കൃ​ത​​രെ ക​​ണ്ടു മ​​ടു​​ത്ത കാ​​ല​​മാ​​യി​​രു​​ന്നു പി.​ജി പ​​ഠ​​ന​കാ​​ലം. ഇ​​ക്കാ​​ല​​യ​​ള​​വി​​ൽ ത​​ന്നെ​​യാ​​ണ് പൊ​​ലീ​​സ് അ​​തി​​ക്ര​​മം ഏ​​ൽ​​ക്കേ​​ണ്ടി​വ​​ന്ന​​ത്. കൊ​​ച്ചി​​യി​​ൽ പോ​​യ​​ശേ​​ഷം രാ​​ത്രി സ​​ർ​​വ​​ക​​ലാ​​ശാ​​ല​​യി​​ലേ​​ക്ക് തി​​രി​​ച്ചു ന​​ട​​ക്കു​​ക​​യാ​​യി​​രു​​ന്നു. മു​​ന്നി​​ൽ നി​​ർ​​ത്തി​​യി​​ട്ട പൊ​​ലീ​​സ് ജീ​​പ്പി​​ൽ​നി​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ എ​​ന്റെ പേ​​രും അ​​ഡ്ര​​സ്സും ചോ​​ദി​​ച്ച​​പ്പോ​​ൾ എ​​ന്തി​​നാ​​ണ് സാ​​ർ എ​​ന്ന് ചോ​​ദി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ആ​​ദ്യ​​ത്തെ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വ​​ണ്ടി​​യി​​ൽ​നി​​ന്ന് ചാ​​ടി​​യി​​റ​​ങ്ങു​​ക​​യും തോ​​ളി​​ൽ ത​​ള്ളു​​ക​​യും ര​​ണ്ടാ​​മ​​ത്തെ ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ വ​​ണ്ടി​​യി​​ൽ​നി​​ന്നി​​റ​​ങ്ങി ഭീ​​ഷ​​ണി​​പ്പെ​​ടു​​ത്തു​​ക​​യും അ​​സ​​ഭ്യം പ​​റ​​യു​​ക​​യും ചെ​​യ്തി​​രു​​ന്നു. തു​​ട​​ർ​​ന്ന് 20 മി​​നി​​റ്റോ​​ളം റോ​​ഡി​​ൽ അ​​ന​​ധി​​കൃ​​ത​​മാ​​യി ത​​ട​​യ​​പ്പെ​​ട്ടു. അ​​ന്നേ​​രം ഭാ​​ഗ്യ​​ത്തി​​ന് സു​​ഹൃ​​ത്തു​​ക്ക​ൾ ആ ​​വ​​ഴി വ​​ന്ന​​തി​​നാ​​ൽ പൊ​​ലീ​​സ് വെ​​റു​​തെ വി​​ടു​​ക​​യാ​​ണു​​ണ്ടാ​​യ​​ത്. എ​​ന്നാ​​ൽ, എ​​ന്റെ സു​​ഹൃത്ത് എ​​ന്തി​​നാ​​ണ് എ​​ന്നെ ത​​ട​​ഞ്ഞു​​വെ​​ച്ച​​തെ​​ന്ന് ചോ​​ദി​​ച്ച​​പ്പോ​​ൾ എ​​ന്റെ രൂ​​പം ശ​​രി​​യ​​ല്ലാ​​ത്ത​​തു​കൊ​​ണ്ടാ​​ണെ​​ന്നാ​​ണ് പ്ര​​സ്തു​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ പ​​റ​​ഞ്ഞ​​ത്. ഒ​​രി​​ക്ക​​ൽ പാ​​ല​​ക്കാ​​ട് നി​​ന്ന് തി​​രി​​കെ കോ​​ഴി​​ക്കോ​​ടേ​ക്ക് യാ​​ത്ര ചെ​​യ്യു​​മ്പോ​​ഴും മി​​ന്ന​​ൽ പ​​രി​​ശോ​​ധ​​ന​​ക്കാ​യി ക​​യ​​റി​​യ നാ​​ർ​​കോ​​ട്ടി​ക് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ എ​​െ​ന്ന ക​​ണ്ട​​പാ​​ടെ കൈ​യി​ലു​​ള്ള പാ​​ക്ക​​റ്റ് എ​​ടു​​െ​ക്ക​​ടാ​​ന്ന് അ​​ല​​റി​വി​​ളി​​ച്ച​​തും ഇ​​തേ രൂ​​പ​​ത്തി​​ലു​​ള്ള വി​​വേ​​ച​​ന​​ബോ​​ധ​​ത്താ​​ലാ​​ണ്.

ത​​​​​​ട​​​​​​സ്സ​​​​​​ങ്ങ​​​​​​ൾ, പ്ര​​​​​​തി​​​​​​സ​​​​​​ന്ധി​​​​​​ക​ൾ

കൈ​​​ലാ​​​ഷ്​ നാ​​​ഥ്: ശാ​​​​സ്ത്രം, സാ​​​​മൂ​​​​ഹി​​​​കം, വാ​​​​ണി​​​​ജ്യം, വി​​​​ദ്യാ​​​​ഭ്യാ​​​​സം, ആ​​​​രോ​​​​ഗ്യം തു​​​​ട​​​​ങ്ങി​​​​യ എ​​​​ല്ലാ മേ​​​​ഖ​​​​ല​​​​ക​​​​ളും ലോ​​​​ക​​​​മെ​​​​മ്പാ​​​​ടും സോ​​​​ഫ്റ്റ് വെയ​ർ​​​​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ടു​​​​മ്പോ​​​​ൾ, ‘‘Software ate the world’’ എ​​​​ന്ന പ്ര​​​​യോ​​​​ഗ​​​​ത്തി​​​​ന്റെ പ്ര​​​​സ​​​​ക്തി ദി​​​​നം​​​​പ്ര​​​​തി വ​​​​ർ​​​​ധി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. സ​​​​മൂ​​​​ഹ​​​​ത്തി​​​​ലെ എ​​​​ല്ലാ പ്ര​​​​ശ്ന​​​​ങ്ങ​​​​ൾ​​​​ക്കും പ​​​​രി​​​​ഹാ​​​​രം ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​യാ​​​​ണെ​​​​ന്ന ഒ​​​​രു മി​​​​ഥ്യാ​​​​ധാ​​​​ര​​​​ണ​​​​യും വ​​​​ള​​​​ർ​​​​ന്നു​കൊ​​​​ണ്ടി​​​​രി​​​​ക്കു​​​​ന്നു. ഇ​​​​ന്റ​​​​ർ​​​​നെ​​​​റ്റും ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളും കൊ​​​​ണ്ട് മ​​​​നു​​​​ഷ്യ​​​​രാ​​​​ശി​​​​ക്ക് ഇ​​​​ത്ര​​​​യേ​​​​റെ നേ​​​​ട്ട​​​​ങ്ങ​​​​ളു​​​​ണ്ടാ​​​​യി​​​​ട്ടു​​​​ണ്ടോ, അ​​​​തി​​​​ന​​​​നു​​​​പാ​​​​ത​​​​മാ​​​​യി കോ​​​​ട്ട​​​​ങ്ങ​​​​ളു​​​​മു​​​​ണ്ടാ​​​​വാ​​​​മെ​​​​ന്ന​​​​തി​​​​ന് വ​​​​ലി​​​​യൊ​​​​രു ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണ് എ​​​​ന്നും അ​​​​ര​​​​ങ്ങേ​​​​റു​​​​ന്ന സൈ​​​​ബ​​​​ർ യു​​​​ദ്ധ​​​​ങ്ങ​​​​ൾ, പ​​​​ല​​​​വി​​​​ധ​​​​ത്തി​​​​ലു​​​​ള്ള സാ​​​​മ്പ​​​​ത്തി​​​​ക ചൂ​​​​ഷ​​​​ണ​​​​ങ്ങ​​​​ൾ, സ്വ​​​​കാ​​​​ര്യ​​​​ത​​​​യി​​​​ലേ​​​​ക്കു​​​​ള്ള ക​​​​ട​​​​ന്നു​​​​ക​​​​യ​​​​റ്റ​​​​ങ്ങ​​​​ൾ, ഇ​​​​ന്റ​​​​ർ​​​​നെ​​​​റ്റ് ന​​​​വ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളു​​​​ടെ ആ​​​​യു​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​ം തു​​​​ട​​​​ങ്ങി​​​​യ​​​​വ. ക​​​​ഴി​​​​ഞ്ഞ ഒ​​​​രു പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ൽ പ​​​​ല ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ളും വ​​​​ൻ​​​​കി​​​​ട​​​ വ്യ​​​​വ​​​​സാ​​​​യ സാ​​​​മ്രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ​​​​യും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ങ്ങ​​​​ളു​​​​ടെ​​​​യും കൈ​​​​ക​​​​ളി​​​​ൽ അ​​​​ധി​​​​കാ​​​​ര​​​​ത്തി​​​​ന്റെ​​​​യും നി​​​​യ​​​​ന്ത്ര​​​​ണ​​​​ത്തി​​​​ന്റെ​​​​യും ഉ​​​​പ​​​​ക​രണ​​​​ങ്ങ​​​​ളാ​​​​യി മാ​​​​റി. അ​​​​തു​​​​കൊ​​​​ണ്ടുത​​​​ന്നെ അ​​​​വ​​​​യെ ചി​​​​ട്ട​​​​പ്പെ​​​​ടു​​​​ത്താ​​​​നും നി​​​​യ​​​​ന്ത്രി​​​​ക്കാ​​​​നു​​​​മു​​​​ള്ള നി​​​​യ​​​​മ​​​​നി​​​​ർ​​​​മാ​​​​ണ പ്ര​​​​ക്രി​​​​യ​​​​ക​​​​ൾ ഒ​​​​രു​വി​​​​ധം എ​​​​ല്ലാ രാ​​​​ഷ്ട്ര​​​​ങ്ങ​​​​ളി​​​​ലും ന​​​​ട​​​​ന്നുവ​​​​രു​​​​ന്നു. ഇ​​​​ത്ത​​​​രം ഉ​​​​ദ്യ​​​​മ​​​​ങ്ങ​​​​ൾ വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ജാ​​​​ഗ്ര​​​​ത​​​​യോ​​​​ടുകൂ​​​​ടി, സൂ​​​​ക്ഷ്മ​​​​മാ​​​​യ സാ​​​​ങ്കേ​​​​തി​​​​ക വൈ​​​​ദ​​​​ഗ്ധ്യ​മു​​​​പ​​​​യോ​​​​ഗി​​​​ച്ച് മാ​​​​നു​​​​ഷി​​​​കമൂ​​​​ല്യ​​​​ങ്ങ​​​​ളെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി ചെ​​​​യ്തി​​​​ല്ലെ​​​​ങ്കി​​​​ൽ, മ​​​​നു​​​​ഷ്യ​​​​ന്റെ സ്വാ​​​​ത​​​​ന്ത്ര്യ​​​​ത്തി​​​​ന് മാ​​​​ത്ര​​​​മ​​​​ല്ല ജീ​​​​വ​​​​നുത​​​​ന്നെ ഹാ​​​​നി വ​​​​രാ​​​​വു​​​​ന്ന ഒ​​​​രു വ്യ​​​​വ​​​​സ്ഥ​​​​​​​യി​​​​ലേ​​​​ക്കു സ​​​​മൂ​​​​ഹം വ​​​​ഴു​​​​തി​വീ​​​​ഴാം. ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​യു​​​​ടെ വി​​​​സ്മ​​​​യംകൊ​​​​ണ്ട്​​​​ ആക​​​​ൃഷ്ട​​​​നാ​​​​യി ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ലെ​​​​ത്തി​​​​യ ഞാ​​​​ൻ ലോ​​​​ക​​​​ത്തി​​​​ന്റെ ഈ ​​​​പോ​​​​ക്കി​​​​നെ​​​​യും പ്ര​​​​വ​​​​ണ​​​​ത​​​​ക​​​​ളെ​​​​യും വ​​​​ള​​​​രെ​​​​യ​​​​ധി​​​​കം ഭ​​​​യ​​​​ത്തോ​​​​ടു​​​​കൂ​​​​ടി​​​​യാ​​​​ണ് ഇ​​​​ന്ന് നോ​​​​ക്കി​​​​ക്കാ​​​​ണു​​​​ന്ന​​​​തെ​​​​ങ്കി​​​​ൽ​​​​കൂ​​​​ടി അ​​​​ന​ന്ത​​​​സാ​​​​ധ്യ​​​​ത​​​​ക​​​​ളു​​​​ടെ വി​​​​സ്മ​​​​യ​​​​വും ആ​​​​ശ്ച​​​​ര്യ​​​​വും ഇ​​​​ന്നും എ​​​​ന്നെ മു​​​​ന്നോ​​​​ട്ടു ന​​​​യി​​​​ക്കു​​​​ന്നു.

ധ​​ന്യ ​രാ​​ജേ​​ന്ദ്ര​​ൻ: മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ ആ​​​ക്ഷേ​​​പി​​​ക്കു​​​ക​​​യും അ​​​വ​​​രു​​​ടെ ജോ​​​ലി​​​യെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്തു​​​ക​​​യും അ​​​ക്ര​​​മ​​​ത്തി​​​ന് പ്രേ​​​രി​​​പ്പി​​​ക്കു​​​ക​​​യും ചെ​​​യ്യു​​​ന്ന പോ​​​പു​ലി​​​സ്റ്റ് വ​​​ല​​​തു​​​പ​​​ക്ഷ​​​ത്തെ​​​യാ​​​ണ് ലോ​​​ക​​​ത്തെ​​​മ്പാ​​​ടു​​​മു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ​​​ക്കും – ഇ​​​ന്ത്യ​​​യി​​​ൽപോ​​​ലു​​​മു​​​ള്ള​​​വ​​​ർ​​​ക്കും ഏ​​​റ്റ​​​വും വ​​​ലി​​​യ ത​​​ട​​​സ്സ​മാ​​​യി ഞാ​​​ൻ ക​​​രു​​​തു​​​ന്ന​​​ത്. നി​​​ർ​​​ഭാ​​​ഗ്യ​​​വ​​​ശാ​​​ൽ, ഇ​​​ന്ത്യ​​​യി​​​ലി​​​ത് ചെ​​​യ്യു​​​ന്ന​​​ത് ജ​​​ന​​​കീ​​​യ വ​​​ല​​​തു​​​പ​​​ക്ഷം മാ​​​ത്ര​​​മ​​​ല്ല; മാ​​​ധ്യ​​​മ​​​ങ്ങ​​​ളെ അ​​​പ​​​കീ​​​ർ​​​ത്തി​​​പ്പെ​​​ടു​​​ത്താ​​​നു​​​ള്ള ഈ ​​​ദൗ​​​ത്യ​​​ത്തി​​​ൽ പ​​​ല വി​​​ഭാ​​​ഗ​​​ങ്ങ​​​ളും സ​​​ജീ​​​വ​​​മാ​​​ണ്. മാ​​​ധ്യ​​​മ-​​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​ണ​​​ങ്ങ​​​ളി​​​ലൂ​​​ടെ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കെ​​​തി​​​രാ​​​യ ജ​​​ന​​​ങ്ങ​​​ളു​​​ടെ അ​​​ഭി​​​പ്രാ​​​യ​​​ങ്ങ​​​ൾ ധ്രു​​​വീ​​​ക​​​രി​​​ക്ക​​​പ്പെ​​​ട്ട​​​ത് പ​​​ല മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ​​​യും സ്വ​​​യം സെ​​​ൻ​​​സ​​​ർ ചെ​​​യ്യു​​​ന്ന​​​തി​​​ലേ​​​ക്ക് ന​​​യി​​​ച്ചു. മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ ഭൂ​​​രി​​​ഭാ​​​ഗ​​​വും സ​​​ർ​​​ക്കാ​​​റി​​​നോ​​​ട് യോ​​​ജി​​​ച്ചുനി​​​ൽ​​​ക്കു​​​ന്ന ഒ​​​രു രാ​​​ഷ്ട്രീ​​​യാ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ൽ, സ്വ​​​ത​​​ന്ത്ര​​​രും നി​​​ർ​​​ഭ​​​യ​​​രു​​​മാ​​​യ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ സ്വ​​​യം സെ​​​ൻ​​​സ​​​ർ ചെ​​​യ്യു​​​ന്ന​​​താ​​​ണ് വ​​​ലി​​​യ അ​​​പ​​​ക​​​ടം. നാം ​​​സ്ഥി​​​രം ച​​​ർ​​​ച്ചചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന ഭ​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന ഈ ​​​അ​​​ന്ത​​​രീ​​​ക്ഷ​​​ത്തി​​​ന് പു​​​റ​​​മെ, മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ അ​​​ല​​​ട്ടു​​​ന്ന​​​ത് ഒ​​​രൊ​​​റ്റ പ്ര​​​ശ്നം മാ​​​ത്ര​​​മ​​​ല്ലെ​​​ന്ന് ഒ​​​രു മാ​​​ധ്യ​​​മ​സം​​​രം​​​ഭ​​​ക​​​യെ​​​ന്ന നി​​​ല​​​യി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ണി​​​ക്കാ​​​ൻ ഞാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ക​​​യാ​​​ണ്. ഭി​​​ന്നാ​​​ഭി​​​പ്രാ​​​യ​​​മു​​​ള്ള മാ​​​ധ്യ​​​മ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്ക് പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​ൻ ബു​​​ദ്ധി​​​മു​​​ട്ടാ​​​യി​​​രി​​​ക്കു​​​ക​​​യാ​​​ണ്. സ​​​ർ​​​ക്കാ​​​റി​​​നെ വി​​​മ​​​ർ​​​ശി​​​ക്കു​​​ന്ന മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​ൻ ആ​​​രും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്നി​​​ല്ല, ദേ​​​ശീ​​​യ​​​വും അ​​​ന്ത​​​ർ​​​ദേ​​​ശീ​​​യ​​​വു​​​മാ​​​യ ഫ​​​ണ്ടി​​​ങ്ങി​​​ന് എ​​​ല്ലാ​​​ത്ത​​​രം നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.


ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​ൻ: വ​​​​ള​​​​രെ യാ​​​​ഥാ​​​​സ്ഥി​​​​തി​​​​ക​​​​മാ​​​​യ ഒ​​​​രു കു​​​​ടും​​​​ബ​​​​മാ​​​​ണ് എ​​​​ന്റേ​​​​ത്. സി​​​​നി​​​​മ​​​​യൊ​​​​ന്നും ഒ​​​​രു​​​​പാ​​​​ട് കാ​​​​ണി​​​​ല്ല. അ​​​​ങ്ങ​​​​നെ​​​​യു​​​​ള്ള ഒ​​​​രു കു​​​​ടും​​​​ബ​​​​ത്തി​​​​ൽ​നി​​​​ന്നാ​​​​യ​​​​തു​​​​കൊ​​​​ണ്ടു​​​​ത​​​​ന്നെ ഒ​​​​രു​​​​പാ​​​​ട് പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾ ഉ​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ അ​​​​തൊ​​​​ന്നും ഒ​​​​രു​​​​പ​​​​ക്ഷേ ഒ​​​​രു പ്ര​​​​ശ്ന​​​​മാ​​​​യി തോ​​​​ന്നു​​​​ന്നി​​​​ല്ല. അ​​​​ന്ന് ശ​​​​രി​​​​ക്കും എ​​​​ന്നെ മാ​​​​റ്റി​​​​മ​​​​റി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ൾത​​​​ന്നെ​​​​യാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ അ​​​​തെ​​​​ല്ലാം ഒ​​​​രു അ​​​​സ​​​​റ്റാ​​​​യി (ആ​​​​സ്തി) മാ​​​​ത്ര​​​​മേ കാ​​​​ണാ​​​​നാ​​​​കൂ. ഒ​​​​രു ന​​​​ട​​​​നെ​​​​ന്ന നി​​​​ല​​​​യി​​​​ൽ സ്വ​​​​യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ സാ​​​​ധി​​​​ച്ച​​​​തും ഒ​​​​രു വ്യ​​​​ക്തി​​​​യെ​​​​ന്ന നി​​​​ല​​​​യി​​​​ൽ സ്വ​​​​യം ചി​​​​ന്തി​​​​ക്കാ​​​​ൻ പ്രാ​​​​പ്ത​​​​നാ​​​​ക്കി​​​​യ​​​​തു​​​​മെ​​​​ല്ലാം ഈ ​​​​പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളാ​​​​യി​​​​രു​​​​ന്നു. ഇ​​​​പ്പോ​​​​ൾ ആ​​​​ലോ​​​​ചി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​തെ​​​​ല്ലാം ന​​​​ല്ല​​​​തി​​​​നുവേ​​​​ണ്ടി​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്ന് തോ​​​​ന്നും.

അ​​​​ന്ന് ഒ​​​​രു​​​​പാ​​​​ട് ടെ​​​​ൻ​​​​ഷ​​​​നു​​​​ണ്ടാ​​​​യി​​​​രു​​​​ന്നു. വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നും നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള ഓ​​​​രോ സ​​​​മ്മ​​​​ർ​​​​ദ​ങ്ങ​​​​ളി​​​​ലും പ​​​​ല ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും ത​​​​ള​​​​ർ​​​​ന്നു​​​​പോ​​​​കും. സ്വ​​​​ന്ത​​​​മാ​​​​യും ഒ​​​​രു​​​​പാ​​​​ട് മാ​​​​ന​​​​സി​​​​ക സ​​​​മ്മ​​​​ർ​​​​ദ​ങ്ങ​​​​ളു​​​​ണ്ടാ​​​​കും. ഇ​​​​നി എ​​​​ന്ത് ചെ​​​​യ്യും​? ഞാ​​​​ൻ ഒ​​​​റ്റ​​​​ക്ക് എ​​​​ടു​​​​​ത്ത തീ​​​​രു​​​​മാ​​​​നം ശ​​​​രി​​​​യാ​​​​ണോ​ തു​​​​ട​​​​ങ്ങി​​​​യ ചോ​​​​ദ്യ​​​​ങ്ങ​​​​ൾ മാ​​​​ത്രം സ്വ​​​​യം ചോ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്കും. കൂ​​​​ടെ​​​​യു​​​​ള്ള​​​​വ​​​​ർ പ​​​​ല​ ജോ​​​​ലി​​​​ക​​​​ൾ​​​​ക്കാ​​​​യി പോ​​​​കു​​​​മ്പോ​​​​ഴോ വി​​​​വാ​​​​ഹം ക​​​​ഴി​​​​യു​​​​മ്പോ​​​​ഴോ വീ​​​​ട്ടി​​​​ൽ​​​​നി​​​​ന്നും നാ​​​​ട്ടി​​​​ൽ​​​​നി​​​​ന്നു​​​​മു​​​​ള്ള പ്ര​​​​ഷ​​​​റെ​​​​ല്ലാം താ​​​​ങ്ങാ​​​​ൻ ക​​​​ഴി​​​​യാ​​​​തെ വ​​​​രും. ഒ​​​​രു സ​​​​മ​​​​യ​​​​ത്ത് ‘ഇ​​​​നി സി​​​​നി​​​​മ​​​​യു​​​​ടെ പി​​​​ന്നാ​​​​ലെ പോ​​​​ക​​​​ണ്ട, ഇ​​​​ത് നി​​​​ർ​​​​ത്താം’ എ​​​​ന്നെ​​​​ല്ലാം സ്വ​​​​യം ചി​​​​ന്തി​​​​ച്ചു​​​​പോ​​​​കും. ഗ​​​​ൾ​​​​ഫി​​​​ൽ ജോ​​​​ലി​​​​ക്ക് പോ​​​​കാ​​​​മെ​​​​ന്നും അ​​​​ല്ലെ​​​​ങ്കി​​​​ൽ നാ​​​​ട്ടി​​​​ൽ​​​​ത​​​​ന്നെ മ​​​​റ്റൊ​​​​രു ജോ​​​​ലി​​​​നോ​​​​ക്കാ​​​​മെ​​​​ന്നെ​​​​ല്ലാ​​​​മു​​​​ള്ള നി​​​​ര​​​​വ​​​​ധി ചി​​​​ന്ത​​​​ക​​​​ളു​​​​മു​​​​ണ്ടാ​​​​കും. എ​​​​പ്പോ​​​​​ഴൊ​​​​ക്കെ സി​​​​നി​​​​മ​​​​യും ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ളും വി​​​​ട്ടു​​​​പോ​​​​കാ​​​​മെ​​​​ന്ന് തോ​​​​ന്നു​​​​ന്നോ, അ​​​​പ്പോ​​​​ഴെ​​​​ല്ലാം ഒ​​​​രു ഓ​​​​പ്ഷ​​​​ൻ എ​​​​ന്റെ അ​​​​ടു​​​​ത്തെ​​​​ത്തു​​​​മാ​​​​യി​​​​രു​​​​ന്നു. ഏ​​​​തെ​​​​ങ്കി​​​​ലും സി​​​​നി​​​​മ​​​​യി​​​​ൽ ചാ​​​​ൻ​​​​സോ അ​​​​ല്ലെ​​​​ങ്കി​​​​ൽ സം​​​​വി​​​​ധാ​​​​യ​​​​ക​​​​നു​​​​മാ​​​​യു​​​​ള്ള കൂ​​​​ടി​​​​ക്കാ​​​​ഴ്ച​​​​യോ ​​​​എ​​​​ല്ലാ​​​​മാ​​​​യി​​​​രി​​​​ക്കും. അ​​​​ത് ചി​​​​ല​​​​പ്പോ​​​​ൾ ഭാ​​​​ഗ്യ​​​​മാ​​​​യി​​​​രി​​​​ക്കും. ത​​​​ള​​​​ർ​​​​ന്നു​​​​പോ​​​​യ പ​​​​ല ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും താ​​​​ങ്ങിനി​​​​ർ​​​​ത്തി​​​​യ​​​​ത് സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​യി​​​​രു​​​​ന്നു. സൗ​​​​ഹൃ​​​​ദം​കൊ​​​​ണ്ടു മാ​​​​ത്ര​​​​മാ​​​​ണ് എ​​​​നി​​​​ക്ക് എ​​​​ന്റെ ആ​​​​ഗ്ര​​​​ഹ​​​​ങ്ങ​​​​ൾ​​​​ക്കൊ​​​​പ്പം സ​​​​ഞ്ച​​​​രി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യു​​​​ന്ന​​​​തും. സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യും മാ​​​​ന​​​​സി​​​​ക​​​​മാ​​​​യും എ​​​​ന്നെ അ​​​​വ​​​​ർ ഓ​​​​രോ ഘ​​​​ട്ട​​​​ങ്ങ​​​​ളി​​​​ലും സ​​​​ഹാ​​​​യി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രു​​​​ന്നു. എ​​​​ന്റെ ഒ​​​​പ്പം സി​​​​നി​​​​മ സ്വ​​​​പ്നം ക​​​​ണ്ടി​​​​രു​​​​ന്ന, ഇ​​​​പ്പോ​​​​ൾ സി​​​​നി​​​​മ​​​​യി​​​​ലു​​​​ള്ള​​​​വ​​​​രാ​​​​ണ് അ​​​​വ​​​​രെ​​​​ല്ലാം. അ​​​​വ​​​​ർ ഇ​​​​പ്പോ​​​​ഴും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളാ​​​​ണ്, അ​​​​തി​​​​നൊ​​​​പ്പം അ​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന സം​​​​വി​​​​ധാ​​​​യ​​​​ക​​​​രും എ​​​​ഴു​​​​ത്തു​​​​കാ​​​​രു​​​​മാ​​​​ണ്.

ല​​​ദീ​​​ദ ഫ​​​ർ​​​സാ​​​ന: അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​​​​വ​​​​രു​​​​ടെ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​നും അ​​​​തി​​​​ജീ​​​​വ​​​​ന​​​​ത്തി​​​​നും അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​വും സൈ​​​​ദ്ധ​​​ാ​ന്തി​​​​ക​​​​വും ക്രി​​​​യാ​​​​ത്മ​​​​ക​​​​വു​​​​മാ​​​​യ ക​​​​രു​​​​തി​​​​വെ​​​​ക്ക​​​​ലു​​​​ക​​​​ൾ എ​​​​ല്ലാ ത​​​​ല​​​​മു​​​​റ​​​​യും നി​​​​ർ​​​​വ​​​​ഹി​​​​ച്ചാ​​​​ൽ മാ​​​​ത്ര​​​​മേ സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി ഉ​​​​റ​​​​പ്പു​​​​വ​​​​രു​​​​ത്തു​​​​ന്ന ഒ​​​​രു ഭാ​​​​വി സൃ​​​​ഷ്ടി​​​​ക്കാ​​​​ൻ ന​​​​മു​​​​ക്ക് സാ​​​​ധി​​​​ക്കു​​​​ക​​​​യു​​​​ള്ളൂ.​​​ സ്വാ​​​​ഭാ​​​​വി​​​​ക​വ​​​​ത്ക​​​​രി​​​​ക്ക​​​​പ്പെ​​​​ട്ട ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​വേ​​​​ട്ട​​​​യാ​​​​ണ് ഇ​​​​ന്ന​​​​ത്തെ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ പ്ര​​​​ത്യേ​​​​കി​​​​ച്ച് ആ​​​​ക്ടി​വി​​​​സ്റ്റു​​​​ക​​​​ളെ​യും വി​​​​ദ്യാ​​​​ർ​​​​ഥി​ക​ളെ​യും കൂ​​​​ടു​​​​ത​​​​ൽ പ്ര​​​​തി​​​​സ​​​​ന്ധി​​​​യി​​​​ലാ​​​​ക്കു​​​​ന്ന​​​​ത്.​​​ ഒ​​​​രു ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ എ​​​​ല്ലാ സ്വ​​​​പ്‌​​​​ന​​​​ങ്ങ​​​​ളെ​​​​യും അ​​​​ത് ന​​​​ശി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ട്. ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ ഒ​​​​രു പ്ര​​​​വ​​​​ർ​​​​ത്ത​​​​ന മ​​​​ണ്ഡ​​​​ലം ഇ​​​​ന്ന് ഇ​​​​ന്ത്യ​​​​യി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​ത്തി​​​​ന്റെ ഒ​​​​രു മേ​​​​ഖ​​​​ല​​​​യി​​​​ലും കാ​​​​ണാ​​​​ൻ സാ​​​​ധി​​​​ക്കി​​​​ല്ല. പ്ര​​​​ത്യേ​​​​കി​​​​ച്ച് ഒ​​​​രു വ്യ​​​​വ​​​​സ്ഥാ​​​​പി​​​​ത വം​​​​ശീ​​​​യ ഭ​​​​ര​​​​ണ​​​​കൂ​​​​ടം ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​പ​​​​ര​​​​മാ​​​​യ എ​​​​ല്ലാ ഘ​​​​ട​​​​ന​​​​ക​​​​ളെ​​​​യും ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്തി മു​​​​ന്നേ​​​​റു​​​​മ്പോ​​​​ൾ, അ​​​​തി​​​​നെ സാ​​​​ധാ​​​​ര​​​​ണ​​​​വ​​​​ത്ക​​​​രി​​​​ക്കാ​​​​നും, പി​​​​ന്തു​​​​ണ​​​​ക്കാ​​​​നും ക​​​​ഴി​​​​യു​​​​ന്ന വി​​​​ദ്വേ​​​​ഷ​​​​ത്തി​​​​ലൂ​​​​ന്നി​​​​യ പോ​​​​പു​ലി​​​​സ്റ്റ് രാ​​​​ഷ്ട്രീ​​​​യ സം​​​​സ്കാ​​​​രം ന​​​​മ്മു​​​​ടെ പൊ​​​​തു​​​​ബോ​​​​ധമാ​​​​യി മാ​​​​റു​​​​മ്പോ​​​​ൾ, സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​വ​​​​ർ​​​​ത്ത​​​​നം എ​​​​ന്ന​​​​ത് അ​​​​സാ​​​​ധ്യ​​​​മാ​​​​യ ഒ​​​​രു കാ​​​​ര്യംകൂ​​​​ടി​​​​യാ​​​​ണ്. എ​​​​ന്നാ​​​​ൽ, ലോ​​​​ക​ച​​​​രി​​​​ത്ര​​​​ത്തി​​​​ൽത​​​​ന്നെ ഇ​​​​ത്ത​​​​രം പ്ര​​​​തി​​​​സ​​​​ന്ധി​​​​ക​​​​ളെ മ​​​​റി​​​​ക​​​​ട​​​​ന്നു മു​​​​ന്നോ​​​​ട്ടുപോ​​​​യ അ​​​​ന​​​​വ​​​​ധി ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​ങ്ങ​​​​ളുണ്ട്. അ​​​​തി​​​​ൽ​നി​​​​ന്നൊ​​​​ക്കെ​​​​യും പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ട്‌ പു​​​​തി​​​​യ മാ​​​​തൃ​​​​ക​​​​ക​​​​ൾ ക​​​​ണ്ടെ​​​​ത്തു​​​​ക എ​​​​ന്ന​​​​തുത​​​​ന്നെ​​​​യാ​​​​ണ് ന​​​​മു​​​​ക്ക് ആ​​​​വ​​​​ശ്യം.

ഡോ. ​വി​നി​ൽ പോ​ൾ: ദ​​ലി​​ത് ച​​രി​​ത്ര​ര​​ച​​ന എ​​ന്ന​​ത് ഒ​​രു വി​​മ​​ർ​​ശ​​ന​​പ​​ര​​മാ​​യ സ​​മീ​​പ​​ന​​മാ​​ണെ​​ന്നും ഏ​​തെ​​ങ്കി​​ലും ജ​​ന​​ത​​യെ കേ​​ന്ദ്ര​​സ്ഥാ​​ന​​ത്ത് കേ​​വ​​ല​​മാ​​യി നി​​ർ​​ത്തു​​ക​​യെ​​ന്ന​​ത് അ​​തി​െ​​ന്റ ല​​ക്ഷ്യ​​മ​െ​​ല്ല​ന്നും ന​​മു​​ക്ക് അ​​റി​​വു​​ള്ള​​താ​​ണ്. എ​​ന്നാ​​ൽ ദ​​ലി​​ത് ച​​രി​​ത്ര​​ര​​ച​​ന​​യെ ഒ​​രു വി​​മ​​ർ​​ശ​​ന ച​​രി​​ത്ര​​ര​​ച​​ന രീ​​തി​​യാ​​യി പൊ​​തു​​സ​​മൂ​​ഹം പ​​രി​​ഗ​​ണി​​ക്കാ​​റി​​ല്ല എ​​ന്ന​​താ​​ണ് യാ​​ഥാ​​ർ​​ഥ്യം. ഈ ​​കാ​​ര​​ണ​​ത്താ​​ൽ ഒ​​രു ജ​​ന​​ത​​യെ അ​​തി​​ന്റെ കേ​​ന്ദ്ര​​ത്തി​​ലേ​​ക്ക് പ്ര​​തി​​ഷ്ഠി​​ക്കേ​​ണ്ടി വ​​രുക​​യാ​​ണ് കേ​​ര​​ള​​ത്തി​​ന്റെ ച​​രി​​ത്ര ആ​​ലോ​​ച​​ന​​ക​​ളി​​ൽ. എ​​ന്താ​​യാ​​ലും കേ​​ര​​ള​​ത്തി​​ലെ ദ​​ലി​​ത​​രെ​​ക്കു​​റി​​ച്ചു​​ള്ള ച​​രി​​ത്ര​ര​​ച​​ന​ക്ക് ഫീ​​ൽ​​ഡ് വ​​ർ​​ക്ക് വ​​ള​​രെ പ്ര​​ധാ​​ന​​പ്പെ​​ട്ട ഘ​​ട​​ക​​മാ​​ണ്. പ്രാ​​ദേ​​ശി​​ക മേ​​ഖ​​ല​​ക​​ളി​​ൽ പ്ര​​ച​​രി​​ക്കു​​ന്ന വാ​​മൊ​​ഴി​​യും ഓ​​ർ​​മ​​ക​​ളും പ​​ല​​പ്പോ​​ഴും പു​​രാ​​ശേ​​ഖ​​ര​​ങ്ങ​​ളു​​മാ​​യി ചേ​​ർ​​ന്നുനി​​ൽ​​ക്കു​​ന്നു എ​​ന്ന​​താ​​ണ് അ​​തി​​ന്റെ ഏ​​റ്റ​​വും വ​​ലി​​യ പ്ര​​ത്യേ​​ക​​ത. അ​​ധി​​നി​​വേ​​ശ ഭ​​ര​​ണ​​കാ​​ലം നി​​ര​​വ​​ധി വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും അ​​വ ദ​​ലി​​ത​​ർ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ജ​​ന​​ത​​യു​​ടെ പു​​രാ​​ശേ​​ഖ​​ര നി​​ർ​​മി​​തി ന​​ട​​ത്തു​​ക​​യു​​ണ്ടാ​​യി. പ​​ല​​ത​​ല​​ങ്ങ​​ളി​​ൽ എ​​ഴു​​ത​​പ്പെ​​ട്ട കൊ​​ളോ​​ണി​​യ​​ൽ രേ​​ഖ​​ക​​ളി​​ൽ സ​​മ്പ​​ന്ന​​മാ​​യ രീ​​തി​​യി​​ലാ​​ണ് കേ​​ര​​ള​​ത്തി​​ലെ ദ​​ലി​​ത​​രെ കു​​റി​​ച്ച് അ​​ട​​യാ​​ള​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ ദ​​ലി​​ത​​രെ സം​​ബ​​ന്ധി​​ച്ച് എ​​ഴു​​ത​​പ്പെ​​ട്ട രേ​​ഖ​​ക​​ൾ ഒ​​ന്നും​​ത​​ന്നെ​​യി​​ല്ല എ​​ന്ന​​താ​​യി​​രു​​ന്നു കേ​​ര​​ള​​ത്തി​​ന്റ പൊ​​തു​​ബോ​​ധം. ഈ ​​കാ​​ര​​ണ​​ത്താ​​ൽ പു​​രാ​​ശേ​​ഖ​​ര​​ങ്ങ​​ളി​​ൽ​നി​​ന്ന് ഒ​​രു ദ​​ലി​​ത് വ്യ​​ക്തി​​യെ, സം​​ഭ​​വ​​ത്തെ ക​​ണ്ടെ​​ടു​​ക്കു​​ക എ​​ന്ന​​തും ഒ​​രു രാ​​ഷ്ട്രീ​​യ ദൗ​​ത്യ​​മാ​​യി​ത്തീ​​രു​​ക​​യാ​​ണ് കേ​​ര​​ള​​ത്തി​​െ​ന്റ പൊ​​തു​​മ​​ണ്ഡ​​ല​​ത്തി​​ൽ.

തല്ലുമാലയിൽ ലുക്മാൻ അവറാൻ
'തല്ലുമാലയിൽ' ലുക്മാൻ അവറാൻ

ദേവദാസ് വി.എം: സ​​മ​​കാ​​ല​​ത്തെ എ​​ഴു​​ത്തി​​ന് രാ​​ഷ്ട്രീ​​യ​​ശ​​രി​​മാ​​ന​​ങ്ങ​​ളു​​ടെ (political correctness) ചു​​റ്റി​​ക​​യ​​ടി​​കൂ​​ടി അ​​മി​​ത​​മാ​​യി​​ഏ​​ൽ​​ക്കേ​​ണ്ടി വ​​രു​​ന്നു​​ണ്ട്. അ​​ലി​​ഖി​​ത​​മാ​​യ നി​​യ​​മ​​ങ്ങ​​ളി​​ലൂ​​ടെ​​യും രാ​​ഷ്ട്രീ​​യ​​മാ​​യ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ലൂ​​ടെ​​യു​​മൊ​​ക്കെ അ​​തി​​ന് ഈ​​യി​​ടെ​​യാ​​യി ഏ​​റെ പ്രാ​​മാ​​ണി​ക​​ത ല​​ഭി​​ക്കു​​ന്നു​​മു​​ണ്ട്. ഒ​​രു വ്യ​​ക്തി അ​​ഥ​​വാ സാ​​മൂ​​ഹി​ക​​ജീ​​വി എ​​ന്ന നി​​ല​​യി​​ലും, സ​​ർ​​ഗ​​പ​​ര​​മാ​​യി ഇ​​ട​​പെ​​ടു​​ന്ന എ​​ഴു​​ത്തു​​കാ​​ര​​ൻ എ​​ന്ന നി​​ല​​യി​​ലും ഈ ​​സ​​മ​​സ്യ​​യെ ര​​ണ്ട് ത​​ര​​ത്തി​​ൽ സ​​മീ​​പി​​ക്കേ​​ണ്ട​​തു​​ണ്ട്. സാ​​മൂ​​ഹി​ക​ജീ​​വി​​യാ​​യ എ​​ഴു​​ത്തു​​കാ​​ര​​ൻ ത​​ന്റെ കു​​ഴ​​മ​​റി​​ഞ്ഞ മ​​നോ​​നി​​ല​​ക​​ളെ​​ക്കൂ​​ടി ത​​ര​​ണം​ചെ​​യ്താ​​ണ് ഇ​​ക്കാ​​ല​​ത്ത് എ​​ഴു​​ത്തു തു​​ട​​രു​​ന്ന​​തെ​​ന്നാ​​ണ് പ​​ല​​പ്പോ​​ഴും തോ​​ന്നാ​​റു​​ള്ള​​ത്. രാ​​ഷ്ട്രീ​​യ​ ശ​​രി​​ക​​ളെ വ്യ​​ക്തി​​യെ​​ന്ന രീ​​തി​​യി​​ൽ ക​​ഴി​​യാ​​വു​​ന്ന​​വി​​ധം സ​​ത്യ​​സ​​ന്ധ​​ത​​യോ​​ടെ ജീ​​വി​​ത​​ത്തി​​ലേ​​ക്ക് പ​​ക​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തോ​​ടെ കാ​​ര്യ​​ങ്ങ​​ൾ കൂ​​ടു​​ത​​ൽ സ​​ങ്കീ​​ർ​​ണ​മാ​​കു​​ന്നു. അ​​ണു​​കു​​ടും​​ബ​​ത്തി​​ലെ ഒ​​രം​​ഗം നി​​ല​​വി​​ൽ പ​​ങ്കാ​​ളി​​യോ​​ടോ മ​​ക്ക​​ളോ​​ടോ ഒ​​പ്പ​​മി​​രു​​ന്ന് സ​​മ​​യം ചെ​​ല​​വി​​ടു​​ന്ന​​തു പോ​​ലെ​​യോ സി​​നി​​മ​ കാ​​ണു​​ന്ന​​തു പോ​​ലെ​​യോ യാ​​ത്ര​​ക​​ൾ ചെ​​യ്യു​​ന്ന​​തു പോ​​ലെ​​യോ അ​​ല്ല സ​​ർ​​ഗ​​പ്ര​​വ​ൃ​ത്തി​​ക​​ളി​​ലേ​​ർ​​പ്പെ​​ടു​​ന്ന​​ത്. ഒ​​രു മു​​ഴു​​വ​​ൻ സ​​മ​​യ എ​​ഴു​​ത്തു​​കാ​​ര​​ന​​ല്ലാ​​ത്ത​​തി​​നാ​​ൽ ജോ​​ലി​സ​​മ​​യ​​ങ്ങ​​ളി​​ൽ അ​​വ​​രി​​ൽ​നി​​ന്ന് അ​​ക​​ന്നു​​നി​​ൽ​​ക്കേ​​ണ്ടി വ​​രാ​​റു​​ണ്ട്. അ​​തു​​കൂ​​ടാ​​തെ​​യാ​​ണ് എ​​ഴു​​ത്ത്, അ​​തി​​നാ​​യു​​ള്ള ഗ​​വേ​​ഷ​​ണം, വാ​​യ​​ന എ​​ന്നി​​വ​​ക്കാ​യി കു​​ടും​​ബ​​ത്തി​​ന​​ക​​ത്തു ത​​ന്നെ ത​​നി​​ച്ചു​​മാ​​റി​​യൊ​​രി​​ടം ക​​ണ്ടെ​​ത്തു​​ന്ന​​ത്. എ​​ന്നാ​​ൽ അ​​ന്നേ​​ര​​ങ്ങ​​ളി​​ൽ ആ ​​പ്ര​​വ​ൃ​ത്തി​​ക​​ൾ പ​​ല​​പ്പോ​​ഴും കു​​റ്റ​​ബോ​​ധ​​മാ​​യി അ​​വ​​ശേ​​ഷി​​ക്കു​​ന്നു. കു​​ടും​​ബാം​​ഗ​​ങ്ങ​​ളോ​​ടൊ​​പ്പം ചെ​​ല​​വ​​ഴി​​ക്കേ​​ണ്ട, അ​​വ​​ർ​​കൂ​​ടി ഉ​​പ​​കാ​​ര​​പ്പെ​​ടേ​​ണ്ട സ​​മ​​യ​​മാ​​ണ​​ല്ലോ അ​​വ​​ന​​വ​​ൻ പ്ര​​വ​ൃ​ത്തി​​ക​​ൾ​​ക്കാ​​യി ഉ​​പ​​യോ​​ഗ​​പ്പെ​​ടു​​ത്തു​​ന്ന​​ത് എ​​ന്ന ചി​​ന്ത ക​​ട​​ന്നു​​വ​​രു​​ന്ന​​തോ​​ടെ ആ​​ർ​​ക്കു​​വേ​​ണ്ടി​​യാ​​ണ് എ​​ന്തി​​നു​​വേ​​ണ്ടി​​യാ​​ണ് ഈ ​​എ​​ഴു​​തി​​ക്കൂ​​ട്ടു​​ന്ന​​തെ​​ന്നൊ​​രു തോ​​ന്ന​​ലു​​ക​​ളു​​യ​​രു​​ന്നു. സ്വാ​​ഭാ​​വി​​ക​​മാ​​യും എ​​ഴു​​ത്ത് പ​​ല​​പ്പോ​​ഴും പാ​​തി​​യി​​ൽ നി​​ല​​ക്കു​ന്നു. ഇ​​ക്കാ​​ര്യ​​ത്തെ അ​​ൽ​പം ത​​മാ​​ശ​​ക​​ല​​ർ​​ത്തി പ​​റ​​യു​​ക​​യാ​​ണെ​​ങ്കി​​ൽ... ‘ഖ​​സാ​​ക്കി​​ന്റെ ഇ​​തി​​ഹാ​​സ​’​ത്തി​​ൽ ‘‘നൈ​​ജാം ഫോ​​ട്ടോ പ​​തി​​നൊ​​ന്നാം ന​​മ്പ​​ർ ബീ​​ഡി​​ക​​ൾ ആ​​രോ​​ക്കി​​യ​​ക​​രം. വെ​​സ​​പ്പു​​ണ്ടാ​​ക്കും. തി​​ന്ന തീ​​ൻ​​പ​​ണ്ട​​ങ്ങ​​ൾ എ​​രി​​യും’’ എ​​ന്നൊ​​രു പ​​ര​​സ്യ​​മു​​ണ്ട്. അ​​ക്കാ​​ല​​ത്ത് മ​​റ്റു ചി​​ന്ത​​ക​​ളൊ​​ന്നു​​മി​​ല്ലാ​​തെ ബീ​​ഡി വ​​ലി​​ച്ച് ആ​​സ്വ​​ദി​​ക്കാ​​മാ​​യി​​രു​​ന്നു. എ​​ന്നാ​​ലി​​പ്പോ​​ഴ​​ത്തെ സി​​ഗ​​ര​റ്റി​​ന്റെ കൂ​​ടി​​ന്മേ​​ൽ അ​​ർ​​ബു​​ദ​​ത്തി​​ന്റെ മു​​ന്ന​​റി​​യി​​പ്പും ശ്വാ​​സ​​കോ​​ശം സ്പോ​​ഞ്ച് പോ​​ലാ​​യ​​തി​​ന്റെ ചി​​ത്ര​​വു​​മൊ​​ക്കെ​​യാ​​ണ്. അ​​തു​​ണ്ടാ​​ക്കു​​ന്ന അ​​സ്വ​​സ്ഥ​​ത​​ക​​ളെ​​ക്കൂ​​ടി മ​​റി​​ക​​ട​​ന്നു​​വേ​​ണം ഒ​​രാ​​ൾ​​ക്ക് പു​​ക​​യി​​ല​​പ്പു​​ക​​യൂ​​താ​​ൻ.

വ്യ​​ക്തി​​യാ​​യ എ​​ന്നെ സം​​ബ​​ന്ധി​​ച്ചി​​ട​​ത്തോ​​ളം പൊ​​ളി​​റ്റി​​ക്ക​​ൽ ക​​റ​​ക്‌​​റ്റ്ന​​സ് എ​​ന്ന​​തൊ​​രു സു​​ജ​​ന​​മ​​ര്യാ​​ദ​​യാ​​ണ്. മ​​റ്റൊ​​രാ​​ളോ​​ട് ഇ​​ട​​പെ​​ടു​​മ്പോ​​ൾ പു​​ല​​ർ​​ത്തേ​​ണ്ട ചി​​ല നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ, ഒ​​ഴി​​വാ​​ക്കേ​​ണ്ട ചി​​ല പ്ര​​യോ​​ഗ​​ങ്ങ​​ൾ, സ്വാ​​ഭാ​​വി​​ക​​മാ​​യി മ​​യ​​പ്പെ​​ടേ​​ണ്ട​​തോ മാ​​റ്റേ​​ണ്ട​​തോ ആ​​യ ചി​​ല മ​​നോ​​വി​​ചാ​​ര​​ങ്ങ​​ൾ എ​​ന്ന​​തൊ​​ക്കെ കൂ​​ടി​​ച്ചേ​​ർ​​ന്ന​​താ​​ണ​​ത്. എ​​ന്നാ​​ൽ എ​​ഴു​​ത്തി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ അ​​ത് പി​​ന്നെ​​യും സ​​ങ്കീ​​ർ​​ണ​മാ​​കു​​ന്നു. എ​​ഴു​​ത്തു​​കാ​​ര​​ൻ ന​​ട​​ത്തു​​ന്ന ആ​​ഖ്യാ​​ന​​ത്തി​​ലും​ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ ഇ​​ട​​പെ​​ട​​ലു​​ക​​ളി​​ലു​​മെ​​ല്ലാം രാ​​ഷ്ട്രീ​​യ​​ശ​​രി​​മാ​​ന​​ങ്ങ​​ൾ വെ​​വ്വേ​​റെ നി​​ല​​ക്കാ​​ണ് പ്ര​​വ​​ർ​​ത്തി​​ക്കു​​ന്ന​​ത്. മു​​ൻ​​കാ​​ല​​ത്തു​​നി​​ന്ന് ചി​​ല ഉ​​ദാ​​ഹ​​ര​​ണ​​ങ്ങ​​ൾ ചി​​ക​​ഞ്ഞു​​നോ​​ക്കാം. 'നീ​​ല​​വെ​​ളി​​ച്ചം' എ​​ന്ന ക​​ഥ​​യി​​ൽ പോ​​ൾ റോ​​ബ്‌​​സ​​നെ ‘നീ​​ഗ്രോ‌ ഗാ​​യ​​ക​​ൻ’ എ​​ന്നാ​​ണ് വൈ​​ക്കം മു​​ഹ​​മ്മ​​ദ് ബ​​ഷീ​​ർ സം​​ബോ​​ധ​​ന ചെ​​യു​​ന്ന​​ത്. മാ​​റി​​യ​​കാ​​ല​​ത്ത് നീ​​ഗ്രോ‌ എ​​ന്ന​​ത് ശ​​രി​​യ​ല്ലാ​​ത്തൊ​​രു വി​​ശേ​​ഷ​​ണ​​മാ​​ണെ​​ന്ന് ന​​മു​​ക്ക​​റി​​യാം. പൊ​​ളി​​റ്റി​​ക്ക​​ൽ ക​​റ​​ക്‌​​റ്റ്ന​​സി​​ന്റെ സ്വ​​ർ​​ണ​​ച്ചു​​റ്റി​​ക (golden hammer) കൈ​യി​ലു​ണ്ടെ​​ന്നു​ ക​​രു​​തി ചു​​റ്റി​​ലു​​ള്ള​​തെ​​ല്ലാം ആ​​ണി​​യാ​​ണെ​​ന്നു ക​​രു​​തി പ്ര​​ഹ​​രി​​ച്ചാ​​ൽ അ​​ത് ബ​​ഷീ​​റീ​​ന്റെ മ​​ണ്ട​​ക്കും ചെ​​ന്നു പ​​തി​​ക്കാം. എ​​ന്നാ​​ൽ 'ശ​​ബ്ദ​​ങ്ങ​​ൾ' പോ​​ലെ​​യൊ​​രു നോ​​വ​​ലെ​​ഴു​​തി​​യ ബ​​ഷീ​​ർ സ​​മൂ​​ഹ​​ത്തി​​ലെ പാ​​ർ​​ശ്വ​​വ​​ത്കൃ​​ത​​രെ എ​​ങ്ങ​​നെ​​യാ​​ണ് മാ​​ന​​സി​​ക​​മാ​​യി സ​​മീ​​പി​​ച്ചി​​രു​​ന്ന​​തെ​​ന്ന് മ​​ന​​സ്സി​​ലാ​​ക്ക​​ണ​​മെ​​ങ്കി​​ൽ 'ആ​​ണി​​ക്കാ​​ഴ്ച'​​യി​​ൽ​നി​​ന്ന് ന​​മ്മു​​ടെ വാ​​യ​​ന​​യെ മോ​​ചി​​പ്പി​​ക്കേ​​ണ്ട​​തു​​ണ്ട്, അ​​തി​​നാ​​യി ആ ​​ചു​​റ്റി​​ക​​യു​​ടെ ആ​​യ​​വും പ്ര​​യോ​​ഗ​​വു​​മൊ​​ക്കെ കൂ​​ടു​​ത​​ൽ ക​​രു​​ത​​ലോ​​ടെ​​യാ​​കേ​​ണ്ട​​തു​​ണ്ട്. എ​​ൻ.​​എ​​സ്. മാ​​ധ​​വ​​ന്റെ 'എ​​ന്റെ മ​​ക​​ള്‍ ഒ​​രു സ്ത്രീ' ​​എ​​ന്ന ക​​ഥ ‘വ​​ൾ​ഗ​റാ’​​ണെ​​ന്ന് സ്ഥാ​​പി​​ക്കാ​​നാ​​യി എം.​ ​കൃ​​ഷ്ണ​​ന്‍ നാ​​യ​​ര്‍ എ​​ഴു​​ത്തു​​കാ​​ര​​ന്റെ വ്യ​​ക്തി​​പ​​ര​​ത​​യെ​​യും ഔ​​ദ്യോ​​ഗി​​ക​​സ്ഥാ​​ന​​ത്തെ​​യു​​മൊ​​ക്കെ വ​​ലി​​ച്ചി​​ഴ​​ച്ചു​​കൊ​​ണ്ടാ​​ണ് തീ​​ർ​​പ്പു​ ക​​ൽ​​പി​​ക്കു​​ന്ന​​ത്.​ സ​​ർ​​ഗ​​സൃ​​ഷ്ടി​​ക​​ളെ അ​​തി​​ന്റെ ആ​​ഴ​​ത്തി​​ലും പ​​ര​​പ്പി​​ലും പ​​രി​​ഗ​​ണി​​ക്കാ​​തെ, സാ​​മൂ​​ഹി​ക​നീ​​തി​ മാ​​ന​​ങ്ങ​​ളു​​ടെ സം​​ര​​ക്ഷ​​ണ​​മാ​​ണ് ആ​​ത്യ​​ന്തി​​ക​​മാ​​യി ത​​ങ്ങ​​ളു​​ടെ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മെ​​ന്ന് ക​​രു​​തു​​ന്ന​​തോ​​ടെ വാ​​യ​​ന​​യെ​​ന്ന​​ത് സ​​ദാ​​ചാ​​ര പൊ​​ലീ​​സി​​ങ്ങി​​ലേ​​ക്ക് വ​​ഴി​​മാ​​റു​​ന്നു.​ പ​​ല​​ത​​ര​​ക്കാ​​രും ചി​​ന്താ​​ഗ​​തി​​ക്കാ​​രു​​മാ​​യ ക​​ഥാ​​പാ​​ത്ര​​ങ്ങ​​ളു​​ടെ ചേ​​ഷ്ട​​ക​​ളും വ​​ർ​​ത്ത​​മാ​​ന​​ങ്ങ​​ളു​​മെ​​ല്ലാം അ​​മി​​ത​​മാ​​യി നി​​യ​​ന്ത്രി​​ക്ക​​പ്പെ​​ടേ​​ണ്ട നി​​ല​​യി​​ലേ​​ക്ക് അ​​തി​​രു​​ക​​യ​​റു​​ന്നു.

ദി​നു വെ​യി​ൽ: വേ​​ദി​​ക​​ളി​​ൽ​നി​​ന്ന് നി​​ര​​വ​​ധി​ത​​വ​​ണ പു​​റ​​ന്ത​​ള്ള​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഫ​ാ​റൂ​ഖ് കോ​​ള​​ജി​​ലെ ലിം​​ഗ​വി​​വേ​​ച​​ന​​ത്തി​​നെ​​തി​​രെ പ്ര​​തി​​ക​​രി​​ച്ച​​തി​​ന്റെ പേ​​രി​​ൽ അ​​ന്ന് മു​​സ്‍ലിം ​ലീ​​ഗി​​ന്റെ ഇ​​ട​​പെ​​ട​​ൽ കാ​​ര​​ണം എ​​ൻ.​എ​​സ്.​എ​സി​​ന് ക്ലാ​​സ് എ​​ടു​​ക്കാ​​ൻ വേ​​ണ്ടി യാ​​ത്രതി​​രി​​ച്ച് സ്കൂ​​ളി​​നു മു​​ന്നി​​ൽ എ​​ത്തി അ​​പ​​മാ​​നി​​ത​​നാ​​യി തി​​രി​​ച്ചുപോ​​രേ​​ണ്ടി വ​​ന്നി​​ട്ടു​​ണ്ട്. സ​​മാ​​ന​​മാ​​യി, സു​​ഹൃ​​ത്ത് ന​​ട​​ത്തി​​യ പ്ര​​ദ​​ർ​​ശ​​ന​​ത്തി​​ൽനിന്നും ഞാ​​ൻ മാ​​റി​​നി​​ന്നുകൊ​​ള്ളാ​​മെ​​ന്ന് സ്വ​​യം പ​​റ​​യേ​​ണ്ടി​വ​​ന്നി​​ട്ടു​​ണ്ട്. എ​​സ്.​എ​​ഫ്.​ഐ​​യി​​ൽ​നി​​ന്ന് മാ​​റി​​യ​​തി​​ൽ പി​​ന്നെ പ​​ല​​പ്പോ​​ഴാ​​യി സാം​​സ്കാ​​രി​​ക ഇ​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് വെ​​ട്ടി​മാ​​റ്റ​​ലു​​ക​​ൾ അ​​നു​​ഭ​​വ​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഒ​​രി​​ക്ക​​ൽ കോ​​ട്ട​​യം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ഞാ​​ൻ പ​​ങ്കെ​​ടു​​ക്കു​​ന്ന പ​​രി​​പാ​​ടി റ​​ദ്ദ് ചെ​​യ്യ​​ണ​​മെ​​ന്ന് വി​​ളി​​ച്ചു​​പ​​റ​​ഞ്ഞ​​ത് എ​​സ്.​എ​​ഫ്.​ഐ​യു​​ടെ ജി​​ല്ല ക​​മ്മി​​റ്റി അം​​ഗ​​ങ്ങ​​ളാ​​യി​​രു​​ന്നു. പു​​റ​​മേനി​​ന്ന് രാ​​ഷ്ട്രീ​​യ വ്യ​​ത്യാ​​സ​​ങ്ങ​​ളാ​​ൽ റ​​ദ്ദ് ചെ​​യ്യു​​ന്ന​​തി​​നേ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ വേ​​ദ​​ന അ​​നു​​ഭ​​വ​​പ്പെ​​ടു​​ന്ന​​ത് സ്വ​​ന്തം ഇ​​ട​​ങ്ങ​​ൾ എ​​ന്ന് ക​​രു​​തു​​ന്ന സ്ഥ​​ല​​ങ്ങ​​ളി​​ൽ​നി​​ന്ന് ന​​മ്മ​​ൾ​​ക്ക് പു​​റ​​ന്ത​​ള്ള​​ലു​​ക​​ൾ അ​​നു​​ഭ​​വ​​പ്പെ​​ടു​​മ്പോ​​ഴാ​​ണ്. തൃ​​ശൂ​​രി​​ൽ​െ​വ​​ച്ച് ന​​ട​​ന്ന ‘റീ​​ഡി​​സൈ​​നി​ങ് കേ​ര​​ള​’ക്ക് ഞാ​​ൻ വി​​ളി​​ക്ക​​പ്പെ​ട്ട​​തേ​​യി​​ല്ല. അ​​ന്ന് മു​​ഖ്യ സം​​ഘ​ാ​ട​​ക​​നാ​​യ, സ​​ഹോ​​ദ​​ര​​തു​​ല്യ​​നാ​​യി ക​​ണ്ട കെ. ​​സ​​ന്തോ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞ മ​​റു​​പ​​ടി ആ​​ദ്യ​​ത്തെ നൂ​​റു​​പേ​​രെ ആ​​ലോ​​ചി​​ച്ച​​പ്പോ​​ൾ ആ​​രും ദി​​നു​​വി​​നെ ഓ​​ർ​​ത്ത​​ത് പോ​​ലു​​മി​​ല്ല എ​​ന്നാ​​യി​​രു​​ന്നു. ജീ​​വി​​ത​​ത്തി​​ൽ നേ​​രി​​ടേ​​ണ്ടി​വ​​ന്ന മ​​റ്റൊ​​രു പ്ര​​ധാ​​ന​​പ്പെ​​ട്ട പ്ര​​തി​​സ​​ന്ധി ന​​ട​​ൻ വി​​നാ​​യ​​ക​​ന് ഏ​​ൽ​​ക്കേ​​ണ്ടി​​വ​​ന്ന വെ​​ർ​​ബ​​ൽ അ​​ബ്യൂ​​സി​​നെ​​തി​​രെ പ്ര​​തി​​ക​​രി​​ച്ച​​തി​​നെ തു​​ട​​ർ​​ന്നാ​​യി​​രു​​ന്നു. ചു​​റ്റു​​മു​​ള്ള പ​​ല​​രും ജീ​​വി​​ത​​ത്തി​​ന്റെ ഏ​​റി​​യ പ​​ങ്കും ദ​​ലി​​ത് സ​​മു​​ദാ​​യ​​ത്തി​​നാ​​യി മാ​​റ്റി​​വെ​​ച്ച ഞ​​ങ്ങ​​ളെ ത​​ള്ളി​പ്പ​റ​​ഞ്ഞു. പേ​​രും പ്ര​​ശ​​സ്തി​​ക്കു​​മാ​​യി ഒ​​രു ദ​​ലി​​ത​​നാ​​യ ന​​ട​​നെ ച​​തി​​ച്ച് കു​​ടു​​ക്കി​​യ​​താ​​ണെ​​ന്നുവ​​രെ പ​​ഴികേ​​ൾ​​ക്കേ​​ണ്ടി വ​​ന്നു. വൈ​​കാ​​രി​​ക​​മാ​​യി അ​​ടു​​പ്പ​​മു​​ള്ള മ​​നു​​ഷ്യ​​രി​​ൽ​നി​​ന്നുപോ​​ലും ഇ​​ര​​ട്ട നി​​ല​​പാ​​ടു​​ക​​ൾ അ​​നു​​ഭ​​വ​​പ്പെ​​ടു​​ക എ​​ന്ന​​ത് വ​​ലി​​യ വേ​​ദ​​ന​​യു​​ള​​വാ​​ക്കു​​ന്ന ഒ​​ന്നാ​​ണ്. ‘ദി​​ശ’​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ൾ ആ​​ദ്യ കാ​​ല​​ഘ​​ട്ട​​ത്തി​​ൽ​നി​​ന്ന് ഏ​​റെ മാ​​റി​​യി​​ട്ടു​​ണ്ട്. മ​​നു​​ഷ്യ​ാ​ന്ത​​സ്സാ​​ണ് സാ​​മൂ​​ഹി​​ക പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന്റെ അ​​ടി​​സ്ഥാ​​ന ശി​​ല എ​​ന്ന് മ​​ന​​സ്സി​​ലാ​​ക്കി സ​​മൂ​​ഹ​​ത്തി​​ലെ പാ​​ർ​​ശ്വ​​വ​​ത്കൃ​​ത വി​​ഭാ​​ഗ​​ങ്ങ​​ൾ​​ക്ക് നീ​​തി ഉ​​റ​​പ്പി​​ക്കാ​​നാ​​വു​​ന്ന സാ​​മൂ​​ഹി​ക ഇ​​ട​​പെ​​ട​​ലു​​ക​​ൾ ന​​ട​​ത്തു​​ക എ​​ന്ന​​താ​​ണ് ‘ദി​​ശ’ ക​​ഴി​​ഞ്ഞ മൂ​​ന്ന് വ​​ർ​​ഷ​​മാ​​യി ചെ​​യ്തുപോ​​രു​​ന്ന പ്ര​​ധാ​​ന പ്ര​​വ​​ർ​​ത്ത​​നം. പി​​ങ്ക് പൊ​​ലീ​​സ് അ​​തി​​ക്ര​​മം നേ​​രി​​ട്ട എ​ട്ടു വ​​യ​​സ്സു​​കാ​​രി​​യാ​​യ കു​​ട്ടി​​യു​​ടെ നീ​​തി​​ക്കാ​​യി, ട്രാ​​ൻ​​സ്ജെ​​ൻ​ഡ​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ളു​​ടെ സ്കോ​​ള​​ർ​​ഷി​​പ് സ​​മ​​യ​​ബ​​ന്ധി​​ത​​മാ​​യി ല​​ഭി​​ക്കു​​ന്ന​​തി​​ന്, തെ​​ന്മ​ല​​യി​​ലെ പൊ​ലീ​​സ് അ​​തി​​ക്ര​​മം നേ​​രി​​ട്ട രാ​​ജീ​​വേ​​ട്ട​​നാ​​യി, ഓ​​ൺ​​ലൈ​​ൻ പ​​ഠ​​ന​കാ​​ല​​ത്ത് പു​​റം​​ത​​ള്ള​​പ്പെ​​ട്ട അ​​നേ​​കം കു​​ട്ടി​​ക​​ളെ ഉ​​ൾ​​ച്ചേ​​ർ​​ക്കു​​ന്ന​​തി​​നാ​​യി, ലൈം​​ഗി​​ക അ​​തി​​ക്ര​​മ​​വും ഗാ​​ർ​​ഹി​​ക പീ​​ഡ​​ന​​വും നേ​​രി​​ട്ട അ​​നേ​​കം സ്ത്രീ​​ക​​ൾ​​ക്കും കു​​ട്ടി​​ക​​ൾ​​ക്കു​​മാ​​യി ‘ദി​​ശ’​ക്ക് നി​​ല​​കൊ​​ള്ളാ​​ൻ സാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ‘ദി​​ശ​’​യി​​ലെ നേ​​തൃ​​സ്ഥാ​​ന​​ങ്ങ​​ളി​​ലു​​ള്ള എ​​ല്ലാ​​വ​​രുംത​​ന്നെ വ്യ​​ത്യ​​സ്ത പാ​​ർ​​ശ്വ​​വ​​ത്കൃ​ത സ​​മൂ​​ഹ​​ങ്ങ​​ളി​​ൽ​നി​​ന്നു​​ള്ള​​വ​​രാ​​ണ്.

ബ​​​​​​ദ​​​​​​ലു​ക​ൾ

കൈ​​​ലാ​​​ഷ്​ നാ​​​ഥ്: ഞാൻ നേ​ര​ത്തേ ​​​പ​​​​റ​​​​ഞ്ഞ​​​​പോ​​​​ലെ, പ​​​​ല ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​ക വി​​​​ദ്യ​​​​ക​​​​ളും ക്ര​​​​മാ​​​​തീ​​​​ത​​​​മാ​​​​യ അ​​​​ധി​​​​കാ​​​​ര കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണ​​​​ത്തി​​​​നു​​​​ള്ള ഉ​​​​പാ​​​​യ​​​​ങ്ങ​​​​ളാ​​​​യി ഇ​ക്കാ​​​​ല​​​​ത്ത് മാ​​​​റു​​​​ന്നുണ്ട്. Decentralisation (വി​​​​കേ​​​​ന്ദ്രീ​​​​ക​​​​ര​​​​ണം), federation എ​​​​ന്നീ ആ​​​​ശ​​​​യ​​​​ങ്ങ​​​​ൾ ഡി​​​​ജി​​​​റ്റ​​​​ൽ സാ​​​​ങ്കേ​​​​തി​​​​കവി​​​​ദ്യ​​​​യുമായി സ​​​​മ​​​​ന്വ​​​​യി​​​​പ്പി​​​​ക്കു​​​​ക അ​​​​ത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ന​​​​മ്മ​​​​ൾ ആ​​​​വേ​​​​ശ​​​​പൂ​​​​ർ​​​​വം നി​​​​ർ​​​​മി​​​​ക്കു​​​​ന്ന സാ​​​​ങ്കേ​​​​തി​​​​ക​​​​വി​​​​ദ്യ​​​​ക​​​​ൾ മാ​​​​നു​​​​ഷി​​​​ക മൂ​​​​ല്യ​​​​ങ്ങ​​​​ളെ മു​​​​ൻ​​​​നി​​​​ർ​​​​ത്തി​​​​യാ​​​​യി​​​​രി​​​​ക്കു​​​​ക​​​​യും, നാ​​​​ളെ അ​​​​വ ഏ​​​​തൊ​​​​ക്കെ രീ​​​​തി​​​​യി​​​​ൽ രൂ​​​​പാ​​​​ന്ത​​​​ര​​​​പ്പെ​​​​ടാം എ​​​​ന്ന് ഒ​​​​രു പ​​​​രി​​​​ധി​​​​വ​​​​രെ കാ​​​​ണാ​​​​നു​​​​ള്ള ദീ​​​​ർ​​​​ഘ​​​​ദൃ​​​​ഷ്ടി വ​​​​ള​​​​ർ​​​​ത്തു​​​​ക​​​​യും ചെ​​​​യ്യു​​​​ക എ​​​​ന്ന​​​​ത​​​​് അത്യാ​​​​വ​​​​ശ്യ​​​​മാ​​​​ണ്. ഈ ​​​​മേ​​​​ഖ​​​​ല​​​​യി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ക്കു​​​​ന്ന എ​​​​ല്ലാ​​​​വ​​​​രും​ത​​​​ന്നെ അ​​​​വ​​​​രു​​​​ടെ വീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ഇ​​​​ത്ത​​​​ര​​​​ത്തി​​​​ൽ മാ​​​​റ്റേ​​​​ണ്ടി​​​​യി​​​​രി​​​​ക്കു​​​​ന്നു.

ധ​​ന്യ രാ​​ജേ​​ന്ദ്ര​​ൻ: ബ​​​ദ​​​ൽ = അ​​​ടി​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് മ​​​ട​​​ങ്ങു​​​ക. പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന മീ​​​ഡി​​​യം പ​​​രി​​​ണ​​​മി​​​ച്ചേ​​​ക്കാം, പ​​​ക്ഷേ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ത്തി​​​ന്റെ കാ​​​ത​​​ലെ​​​ന്ന​​​ത് എ​​​പ്പോ​​​ഴും സ​​​ത്യ​​​വും നീ​​​തി​​​യും വി​​​ളി​​​ച്ചു​​​പ​​​റ​​​യു​​​ക​​​യെ​​​ന്ന​​​താ​​​വ​​​ണം. എ​​​ല്ലാ പു​​​തി​​​യ മാ​​​ർ​​​ഗ​​​ങ്ങ​​​ളും പ​​​ഠി​​​ക്ക​​​ണം – അ​​​ത് ഷോ​​​ർ​​​ട്ട്‌​​​സോ റീ​​​ലു​​​ക​​​ളോ മ​​​റ്റെ​​​ന്തു​​​മാ​​​വ​​​ട്ടെ; എ​​​ന്നാ​​​ൽ എ​​​ല്ലാ​​​റ്റി​​​നു​​​മൊ​​​ടു​​​ക്കം ല​​​ക്ഷ്യം അ​​​തേ​​​പ​​​ടി തു​​​ട​​​രു​​​ന്നു.

ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​ൻ: സി​​​​നി​​​​മ​​​​യു​​​​ടെ വി​​​​ജ​​​​യ​​​​മാ​​​​ണ് ഏ​​​​റ്റ​​​​വും പ്ര​​​​ധാ​​​​നകാ​​​​ര്യം. ചെ​​​​റി​​​​യ വേ​​​​ഷ​​​​ങ്ങ​​​​ളാ​​​​യാ​​​​ലും ന​​​​ല്ല ക​​​​ഥാ​​​​പാ​​​​​ത്ര​​​​ങ്ങ​​​​ളാ​​​​ണെ​​​​ങ്കി​​​​ലും ആ ​​​​സി​​​​നി​​​​മ വി​​​​ജ​​​​യി​​​​ച്ചാ​​​​ൽ ഒ​​​​രു​​​​പാ​​​​ട് സ​​​​ന്തോ​​​​ഷം. അ​​​​തു​​​​പോ​​​​ലെ​​​​ത​​​​ന്നെ മു​​​​ഴു​​​​നീ​​​​ള ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളാ​​​​യെ​​​​ത്തി​​​​യ സി​​​​നി​​​​മ വി​​​​ജ​​​​യി​​​​ക്കു​​​​ന്ന​​​​തി​​​​ൽ അ​​​​തി​​​​ലും വ​​​​ലി​​​​യ സ​​​​ന്തോ​​​​ഷം തോ​​​​ന്നും. ജ​​​​ന​​​​ങ്ങ​​​​ൾ സി​​​​നി​​​​മ ശ്ര​​​​ദ്ധി​​​​ക്കു​​​​ന്നു, കാ​​​​ണു​​​​ന്നു, സാ​​​​മ്പ​​​​ത്തി​​​​ക​​​​മാ​​​​യി വി​​​​ജ​​​​യം കാ​​​​ണു​​​​ന്നു, ക​​​​ലാ​​​​പ​​​​ര​​​​മാ​​​​യി ശ്ര​​​​ദ്ധ​​​​നേ​​​​ടു​​​​ന്നു എ​​​​ന്നു പ​​​​റ​​​​യു​​​​ന്ന​​​​തി​​​​ലാ​​​​ണ് വ​​​​ലി​​​​യ കാ​​​​ര്യം. ഓ​​​​രോ സി​​​​നി​​​​മ​​​​യി​​​​ൽ​​​​നി​​​​ന്നും ഓ​​​​രോ പു​​​​തി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും. പു​​​​തി​​​​യ ന​​​​ട​​​​ൻ​​​​മാ​​​​രോ അ​​​​ല്ലെ​​​​ങ്കി​​​​ൽ വ​​​​ർ​​​​ഷ​​​​ങ്ങ​​​​ളു​​​​ടെ പ​​​​രി​​​​ച​​​​യ​​​​മു​​​​ള്ള ന​​​​ടീ​​​​ന​​​​ട​​​​ൻ​​​​മാ​​​​രോ ആ​​​​ണെ​​​​ങ്കി​​​​ലും ഒ​​​​രു​​​​പാ​​​​ട് കാ​​​​ര്യ​​​​ങ്ങ​​​​ൾ അ​​​​വ​​​​രി​​​​ൽ​​​​നി​​​​ന്ന് മ​​​​ന​​​​സ്സി​​​​ലാ​​​​ക്കാ​​​​നാ​​​​കും. ഓ​​​​രോ സി​​​​നി​​​​മ​​​​യി​​​​ൽ​​​​നി​​​​ന്നും അ​​​​ങ്ങ​​​​നെ​​​​ത​​​​ന്നെ. അ​​​​ങ്ങ​​​​നെ മാ​​​​ത്ര​​​​മേ ഓ​​​​രോ​​​​രു​​​​ത്ത​​​​ർ​​​​ക്കും സ്വ​​​​യം മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​ൻ ക​​​​ഴി​​​​യൂ. ഏ​​​​തൊ​​​​രാ​​​​ളാ​​​​യാ​​​​ലും ഓ​​​​രോ ഘ​​​​ട്ട​​​​ത്തി​​​​ലും പു​​​​തി​​​​യ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ച്ചു​​​​കൊ​​​​ണ്ടി​​​​രി​​​​ക്ക​​​​ണം. ഓ​​​​രോ സി​​​​നി​​​​മ​​​​യി​​​​ൽ​​​​നി​​​​ന്നും ഞാ​​​​ൻ സ്വ​​​​യം മി​​​​നു​​​​​ക്കി​​​​യെ​​​​ടു​​​​ത്തു​​​​വ​​​​രുക​​​​യാ​​​​ണെ​​​​ന്ന് നി​​​​ര​​​​വ​​​​ധി ഇ​​​​ന്റ​​​​ർ​​​​വ്യൂ​​​​ക​​​​ളി​​​​ൽ മ​​​​മ്മൂ​​​​ക്ക (മ​​​​മ്മൂ​​​​ട്ടി)​​​ ത​​​​ന്നെ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്നു. അ​​​​ത് ശ​​​​രി​​​​യാ​​​​ണ്. പു​​​​തി​​​​യ ഒ​​​​രു ന​​​​ട​​​​നാ​​​​ണെ​​​​ങ്കി​​​​ൽ​​​​പോ​​​​ലും എ​​​​ന്തെ​​​​ങ്കി​​​​ലും സി​​​​നി​​​​മ​​​​യോ അ​​​​ഭി​​​​ന​​​​യ​​​​മോ ആ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ടു​​​​ത്തി ഒ​​​​രു ബാ​​​​ക്സ്റ്റോ​​​​റി​​​​യു​​​​ണ്ടാ​​​​കും. ഓ​​​​രോ സി​​​​നി​​​​മ​​​​യി​​​​ൽ​​​​നി​​​​ന്നും ഓ​​​​രോ കാ​​​​ര്യ​​​​ങ്ങ​​​​ൾ പ​​​​ഠി​​​​ക്ക​​​​ണം. എ​​​​ങ്കി​​​​ൽ മാ​​​​ത്ര​​​​മേ മു​​​​ന്നോ​​​​ട്ടു​​​​പോ​​​​കാ​​​​നാ​​​​കൂ. ജീ​​​​വി​​​​ത​​​​കാ​​​​ലം മു​​​​ഴു​​​​വ​​​​ൻ സി​​​​നി​​​​മ​​​​യി​​​​ൽത​​​​ന്നെ സ​​​​ജീ​​​​വ​​​​മാ​​​​യി നി​​​​ൽ​​​​ക്ക​​​​ണ​​​​മെ​​​​ന്ന് ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന​​​​യാ​​​​ളാ​​​​ണ് ഞാ​​​​ൻ. ചെ​​​​യ്ത ഓ​​​​രോ ചി​​​​ത്ര​​​​വും പ്രി​​​​യ​​​​പ്പെ​​​​ട്ട​​​​വ​​​​യാ​​​​ണ്. ‘ത​​​​ല്ലു​​​​മാ​​​​ല’​​​​യി​​​​ലെ​​​​യും ‘സൗ​​​​ദി വെ​​​​ള്ള​​​​ക്ക’​​​​യി​​​​ലെ​​​​യു​​​​മെ​​​​ല്ലാം ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ ആ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഇ​​​​ഷ്ട​​​​പ്പെ​​​​ടു​​​​ന്നു​​​​ണ്ട്. ‘ഓ​​​​പ്പ​​​​റേ​​​​ഷ​​​​ൻ ജാ​​​​വ’​​​​യും ‘ഉ​​​​ണ്ട’​​​​യു​​​​മെ​​​​ല്ലാ​​​​മാ​​​​ണ് എ​​​​ന്റെ അ​​​​ടി​​​​സ്ഥാ​​​​നം. ആ​​​​ളു​​​​ക​​​​ൾ ഈ ​​​​ചി​​​​​ത്ര​​​​ങ്ങ​​​​ൾ ന​​​​ല്ലരീ​​​​തി​​​​യി​​​​ൽ സ്വീ​​​​ക​​​​രി​​​​ച്ചു. അ​​​​ത് ഭാ​​​​ഗ്യ​​​​മാ​​​​യാ​​​​ണ് ക​​​​രു​​​​തു​​​​ന്ന​​​​ത്. പ​​​​ല മേ​​​​ഖ​​​​ല​​​​ക​​​​ൾ കൂ​​​​ടി​​​​ച്ചേ​​​​ർ​​​​ന്ന​​​​താ​​​​ണ് സി​​​​നി​​​​മ. അ​​​​തി​​​​ന് അ​​​​നു​​​​സ​​​​രി​​​​ച്ചാ​​​​ണ് ഓ​​​​രോ​​​​രു​​​​ത്ത​​​​രു​​​​ടെ​​​​യും നി​​​​ല​​​​നി​​​​ൽ​​​​പ്. സി​​​​നി​​​​മ​​​​യി​​​​ൽ ത​​​​ന്നെ സ​​​​ജീ​​​​വ​​​​മാ​​​​യി നി​​​​ൽ​​​​ക്കാ​​​​ൻ ന​​​​മ്മ​​​​ളാ​​​​ൽ ക​​​​ഴി​​​​യു​​​​ന്ന​​​​തെ​​​​ല്ലാം ചെ​​​​യ്യ​​​​ണം. പി​​​​ന്നീ​​​​ടു​​​​ള്ള​​​​തെ​​​​ല്ലാം ഭാ​​​​ഗ്യ​​​​മോ നി​​​​ർ​​​​ഭാ​​​​ഗ്യ​​​​മോ ആ​​​​കാം. ന​​​​ല്ല ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ൾ ചെ​​​​യ്യു​​​​ക, ന​​​​ല്ല സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ക, വ​​​​ലി​​​​യ സി​​​​നി​​​​മ​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ക, ഹി​​​​റ്റു​​​​ക​​​​ളു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ക എ​​​​ന്നു​​​​ള്ള​​​​താ​​​​ണ് എ​​​​ക്കാ​​​​ല​​​​ത്തെ​​​​യും ആ​​​​ഗ്ര​​​​ഹം. എ​​​​ല്ലാ​​​​ത​​​​ര​​​​ത്തി​​​​ലു​​​​മുള്ള സി​​​​നി​​​​മ​​​​ക​​​​ൾ ചെ​​​​യ്യ​​​​ണം, ക​​​​ഥാ​​​​പാ​​​​ത്ര​​​​ങ്ങ​​​​ളും ചെ​​​​യ്യ​​​​ണം.

പൗരത്വ പ്രക്ഷോഭത്തിനിടെ ലദീദ ഫർസാന

പൗരത്വ പ്രക്ഷോഭത്തിനിടെ ലദീദ ഫർസാന

ല​​​ദീ​​​ദ ഫ​​​ർ​​​സാ​​​ന: സാ​​​​മൂ​​​​ഹി​​​​ക നീ​​​​തി​യു​​​​ടെ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന് അ​​​​ക്കാ​​​​ദ​​​​മി​​​​ക​​​​വും സാം​​​​സ്‌​​​​കാ​​​​രി​​​​ക​​​​വു​​​​മാ​​​​യ ആ​​​​വി​​​​ഷ്കാ​​​​ര സ്വാ​​​​ത​​​​ന്ത്ര്യം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ അ​​​​ത് ദു​​​​ർ​​​​ബ​​​​ല​​​​പ്പെ​​​​ടു​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന ഘ​​​​ട്ട​​​​ത്തി​​​​ൽ ബ​​​​ദ​​​​ലു​​​​ക​​​​ൾ അ​​​​ന്വേ​​​​ഷി​​​​ക്കു​​​​ക, അ​​​​ല്ലെ​​​​ങ്കി​​​​ൽ ഉ​​​​ള്ള​​​​തി​​​​നെ കൂ​​​​ടു​​​​ത​​​​ൽ ശ​​​​ക്തി​​​​പ്പെ​​​​ടു​​​​ത്തു​​​​ക എ​​​​ന്ന​​​​താ​​​​ണ് സ്വീ​​​​ക​​​​രി​​​​ക്കാ​​​​വു​​​​ന്ന മാ​​​​ർ​​​​ഗം.​​​ വി​​​​ജ്ഞാ​​​​ന​​​​ത്തെ​​​​യും ച​​​​രി​​​​ത്ര​​​​ത്തെ​​​​യും ന​​​​മ്മു​​​​ടെ സ​​​​മ​​​​കാ​​​​ലി​​​​ക​മാ​​​​യ രാ​​​​ഷ്ട്രീ​​​​യ ഓ​​​​ർ​​​​മ​​​​ക​​​​ളി​​​​ലേ​​​​ക്ക് സ​​​​ന്നി​​​​വേ​​​​ശി​​​​പ്പി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യ​​​​ണം.​​​ അ​​​​വി​​​​ടെ​​​​യാ​​​​ണ് വം​​​​ശീ​​​​യ പ്ര​​​​ത്യ​​​​യ​​​​ശാ​​​​സ്ത്ര​​​​ങ്ങ​​​​ളു​​​​ടെ​​​​യും പ​​​​ദ്ധ​​​​തി​​​​ക​​​​ളു​​​​ടെ​​​​യും മു​​​​ന്നി​​​​ൽ അ​​​​ടി​​​​ച്ച​​​​മ​​​​ർ​​​​ത്ത​​​​പ്പെ​​​​ടു​​​​ന്ന​വ​​​​രു​​​​ടെ രാ​​​​ഷ്ട്രീ​​​​യ​​​​ത്തി​​​​ന് അ​​​​തി​​​​ജീ​​​​വ​​​​ന​​​​മു​​​​ണ്ടാ​​​​കു​​​​ക​​​​യു​​​​ള്ളൂ.​​​ അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ​​​​യും യൂ​​​​റോ​​​​പ്പി​​​​ലെ​​​​യും ക​​​​റു​​​​ത്ത​​​​വ​​​​ർ​​​​ഗ​​​​ക്കാ​​​​രു​​​​ടെ​​​​യും ഫ​​​​ല​​​​സ്തീ​​​​നി​​​​ലെ ഓ​​​​രോ ത​​​​ല​​​​മു​​​​റ​​​​യു​​​​ടെ​​​​യും അ​​​​തി​​​​ജീ​​​​വ​​​​ന​​​ പോ​​​​രാ​​​​ട്ട​​​​ങ്ങ​​​​ൾ പ​​​​രി​​​​ശോ​​​​ധി​​​​ച്ച് പ്ര​​​​ചോ​​​​ദ​​​​നം ഉ​​​​ൾ​​​​ക്കൊ​​​​ണ്ടാ​​​​ൽ ഇ​​​​ന്ന​​​​ത്തെ ഇ​​​​ന്ത്യ​​​​യി​​​​ലെ സാ​​​​മൂ​​​​ഹി​​​​ക രാ​​​​ഷ്ട്രീ​​​​യ സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ ന​​​​മു​​​​ക്ക് പ​​​​ല​​​​തും നി​​​​ർ​​​​വ​​​​ഹി​​​​ക്കാ​​​​നു​​​​ണ്ടാ​​​​കും.

ഡോ. ​വി​നി​ൽ പോ​ൾ: സാ​​മ്പ്ര​​ദാ​​യി​​ക രീ​​തി​​യി​​ലു​​ള്ള ച​​രി​​ത്ര​​ര​​ച​​ന​​ക​​ളി​​ൽ തൊ​​ഴി​​ലാ​​ളി വ​​ർ​​ഗ​​ങ്ങ​​ളെ​​ക്കു​​റി​​ച്ചോ, കാ​​ർ​​ഷി​​ക മേ​​ഖ​​ല​​യി​​ലെ തൊ​​ഴി​​ലാ​​ളി​​ക​​ളെ കു​​റി​​ച്ചോ എ​​ഴു​​തു​​മ്പോ​​ൾ അ​​തി​​നു​​ള്ളി​​ൽ, സാ​​മ്പ​​ത്തി​​ക മാ​​ന​​ദ​​ണ്ഡ​​ങ്ങ​​ളാ​​ൽ അ​​ള​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന അ​​സ​​മ​​ത്വ​​ത്തി​​ന്‍റെ പ്ര​​ശ്‌​​ന​​ങ്ങ​​ളാ​​ണ് പ​​ല​​പ്പോ​​ഴും വ​​ള​​രെ പ്രാ​​മു​​ഖ്യ​​ത്തോ​​ടെ വി​​ശ​​ദ​​മാ​​ക്കു​​ന്ന​​ത്. ആ​​രാ​​ണ് തൊ​​ഴി​​ലാ​​ളി, ആ​​രാ​​ണ് തൊ​​ഴി​​ലി​​ട​​ങ്ങ​​ളു​​ടെ നി​​ർ​​മി​​തി​​യി​​ൽ ര​​ക്ത​​സാ​​ക്ഷി​​ക​​ളാ​​യി​ത്തീ​​ർ​​ന്ന​​ത് തു​​ട​​ങ്ങി​​യ വി​​മ​​ർ​​ശ​​ന ചോ​​ദ്യ​​ങ്ങ​​ൾ ഒ​​ന്നും​ത​​ന്നെ നി​​ല​​വി​​ലെ ച​​രി​​ത്ര ര​​ച​​ന​​ക​​ളി​​ൽ ക​​ട​​ന്നു​​വ​​രാ​​റി​​ല്ല. ഇ​​ത്ത​​രം ചി​​ല നി​​മി​​ഷ​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടാ​​നു​​ള്ള ശ്ര​​മ​​ങ്ങ​​ളാ​​ണ് ഞാ​​ൻ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ആ​​ളു​​ക​​ൾ ന​​ട​​ത്തി​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തെ​​ന്നാ​​ണ് എ​​െ​ന്റ വി​​ശ്വാ​​സം. മ​​ഞ്ചാ​​ടി​​ക്ക​​രി​​യെ കു​​റി​​ച്ചു​​ള്ള ഗ​​വേ​​ഷ​​ണ പ​​ഠ​​ന​​ങ്ങ​​ളൊ​​ക്കെ ഈ ​​ഒ​​രു സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ് ഉ​​ണ്ടാ​​യി​വ​​ന്ന​​ത്. വാ​​മൊ​​ഴി സ്രോ​​ത​​സ്സു​​ക​​ളെ​​യും പു​​രാ​​രേ​​ഖ​​ക​​ളെ​​യും അ​​ടി​​സ്ഥാ​​ന​​മാ​​ക്കി സാ​​മ്പ​​ത്തി​​കേ​​ത​​ര വി​​ഷ​​യ​​ങ്ങ​​ളെ, പ്ര​​ത്യേ​​കി​​ച്ച് ജാ​​തി നി​​യ​​മ​​ങ്ങ​​ൾ ഉ​​പ​​യോ​​ഗി​​ച്ച് കീ​​ഴാ​​ള ജാ​​തി​​ക​​ളെ മ​​ർ​​ദി​​ക്കു​​ന്ന​​തി​​ന്റെ ദൃ​​ശ്യ​​ങ്ങ​​ളും, ദ​​ലി​​ത​​രു​​ടെ സ്വ​​യം​നി​​ർ​ണ​​യ ശേ​​ഷി​​ക​​ളെ​​യും പു​​റ​​ത്തെ​​ടു​​ക്കു​​ന്ന സ​​മ​​യ​​ത്താ​​ണ് പു​​തി​​യ ഒ​​രു വി​​മ​​ർ​​ശ​​ന​​പ​​ര​​മാ​​യ ച​​രി​​ത്രം രൂ​​പം​​കൊ​​ള്ളു​​ന്ന​​ത്. ഇ​​താ​​ക​​ട്ടെ ഒ​​രേ​​പോ​​ലെ എ​​ല്ലാ​​വി​​ധ ച​​രി​​ത്ര​ര​​ച​​ന സ്‌​​കൂ​​ളു​​ക​​ൾ​​ക്കും വി​​യോ​​ജി​​പ്പ് ഉ​​ണ്ടാ​​ക്കു​​ന്ന​​താ​​ണ്. എ​​െ​ന്റ മു​​ഖ്യ ഗ​​വേ​​ഷ​​ണം അ​​ടി​​മ​​ത്തം എ​​ന്ന വി​​ഷ​​യ​​ത്തിലാ​​യി​​രു​​ന്നു. ഇ​​താ​​ക​​ട്ടെ കേ​​ര​​ള​​ത്തി​െ​ന്റ മു​​ഖ്യ​​ധാ​​രാ ച​​രി​​ത്ര ആ​​ലോ​​ച​​ന​​ക​​ളി​​ൽ​നി​​ന്നും ഒ​​ഴി​​വാ​​ക്കി​​യി​​രി​​ക്കു​​ന്ന ഒ​​രു അ​​നു​​ഭ​​വ​​മാ​​യി​​രു​​ന്നു. ഈ ​​കാ​​ര​​ണ​​ത്താ​​ൽ അ​​ടി​​മ​​ത്ത​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ടു ഞാ​​ൻ എ​​ഴു​​തി​​യ ചി​​ല പ​​ഠ​​ന​​ങ്ങ​​ൾ പ്ര​​സി​​ദ്ധീ​​ക​​രി​​ക്ക​​പ്പെ​​ട്ട​​പ്പോ​​ൾ സാ​​മ്പ്ര​​ദാ​​യി​​ക ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ​​ക്കും വ​​ർ​​ഗീ​​യ ച​​രി​​ത്ര​​കാ​​ര​​ന്മാ​​ർ​​ക്കും അ​​ത് ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ സാ​​ധി​​ച്ചി​​രു​​ന്നി​​ല്ല എ​​ന്നാ​​ണ് എ​​നി​​ക്ക് മ​​ന​സ്സി​​ലാ​​ക്കാ​​ൻ സാ​​ധി​​ച്ച​​ത്. വി​​ശാ​​ല ഹി​​ന്ദു​ത്വ ച​​രി​​ത്രം പ​​റ​​യാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​വ​​ർ​​ക്ക് അ​​ടി​​മ​​ത്തം, ജാ​​തി​​യു​​ടെ​​യും അ​​യി​​ത്ത​​ത്തി​​ന്റെ​​യും ച​​രി​​ത്ര​​ത്തെ ഉ​​ൾ​​ക്കൊ​​ള്ളാ​​ൻ സാ​​ധി​​ക്കു​​ക​​യി​​ല്ല. അ​​വ​​രു​​ടെ ഭാ​​ഗ​​ത്തുനി​​ന്ന്, പ്ര​​ത്യേ​​കി​​ച്ച് കേ​​സ​​രി പോ​​ലു​​ള്ള പ്ര​​സി​​ദ്ധീ​​ക​​ര​​ണ​​ങ്ങ​​ളി​​ൽ​നി​​ന്നാ​​ണ് വ്യാ​​പ​​ക​​മാ​​യ ചി​​ല മ​​റു​​പ​​ടി ലേ​​ഖ​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നുവ​​ന്ന​​ത്. അ​​വ​​യാ​​ക​​ട്ടെ ന​​ന്നേ ദു​​ർ​​ബ​​ല​​വു​​മാ​​യി​​രു​​ന്നു. ദ​​ലി​​ത് ക്രൈ​​സ്ത​​വ​​രെ കു​​റി​​ച്ചു​​ള്ള പ​​ഠ​​ന​​ങ്ങ​​ൾക്കും അ​​വ​​ർ സ്വ​​യം നി​​ർ​​ണയശേ​​ഷി​​യു​​ള്ള വി​​ഭാ​​ഗ​​മാ​​യി​​രു​​ന്നു എ​​ന്നു​​ള്ള പു​​രാ​​ശേ​​ഖ​​ര പി​​ൻ​​ബ​​ല​​ത്താ​​ലു​​ള്ള പ്ര​​ഖ്യാ​​പ​​നത്തിനും നേ​​രെ​​യാ​​ണ് മ​​റ്റ് ചി​​ല വി​​മ​​ർ​​ശ​​ന​​ങ്ങ​​ൾ ഉ​​യ​​ർ​​ന്നു​വ​​ന്ന​​ത്. ഇ​​താ​​ക​​ട്ടെ കൂ​​ടു​​ത​​ലും ദ​​ലി​​ത​​രി​​ൽ​നി​​ന്നാ​​യി​​രു​​ന്നു. ഈ ​​കാ​​ര​​ണ​​ത്താ​​ൽ കേ​​ര​​ള​​ത്തി​​ലെ ദ​​ലി​​ത് ച​​രി​​ത്ര​ര​​ച​​ന​​യി​​ൽ ഇ​​ട​​പെ​​ടു​​ക​​യെ​​ന്ന​​ത് ഒ​​രു ഗ​​വേ​​ഷ​​ക വി​​ദ്യാ​​ർ​​ഥി​​യെ സം​​ബ​​ന്ധി​​ച്ചു രാ​​ഷ്ട്രീ​​യ​പ്ര​​വ​​ർ​​ത്ത​​നം കൂ​​ടി​​യാ​​ണ്. അ​​താ​​യ​​ത് ച​​രി​​ത്ര​​പ​​ര​​മാ​​യ അ​​നീ​​തി​​ക്കെ​​തി​​രെ അം​​ബേ​​ദ്ക​​ർ മു​​ന്നോ​ട്ടു​വെ​ക്കു​ന്ന സാ​​മൂ​​ഹി​​ക ജ​​നാ​​ധി​​പ​​ത്യ നി​​ർ​​മി​തി​​യു​​ടെ ഭാ​​ഗം​​കൂ​​ടി​​യാ​​യി മാ​​റു​​ക​​യാ​​ണ് ഇ​​വി​​ടെ ച​​രി​​ത്ര അ​​ന്വേ​​ഷി​​ക​​ൾ.

ദേ​​വ​​ദാ​​സ് വി.​​എം: വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ​​യും വാ​​യ​​നാ​​ഭി​​പ്രാ​​യ​​ങ്ങ​​ളെ​​യു​​മൊ​​ക്കെ നേ​​രി​​ട്ടു​​കൊ​​ണ്ടാ​​ണ് ഏ​​തൊ​​രെ​​ഴു​​ത്തി​​നും മു​​ന്നോ​​ട്ട് പോ​​കേ​​ണ്ട​​ത്. എ​​ല്ലാ എ​​ഴു​​ത്തും ഏ​​വ​​രും സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നി​​ല്ല. എ​​ഴു​​ത്ത് ന​​ല്ല​​തെ​​ന്ന് വാ​​യ​​നാ​​ഭി​​പ്രാ​​യ​​മാ​​യി കേ​​ൾ​​ക്കു​​മ്പോ​​ൾ സ​​ന്തോ​​ഷം തോ​​ന്നാം. മോ​​ശ​​മെ​​ന്ന് കേ​​ൾ​​ക്കു​​ന്ന​​തി​​നെ​​യും ക​​ടു​​ത്ത വി​​മ​​ർ​​ശ​​ന​​ങ്ങ​​ളെ​​യു​​മൊ​​ക്കെ അ​​ത​​തി​​ന്റെ ത​​ല​​ത്തി​​ലും ത​​ര​​ത്തി​​ലും ക​​ണ്ടു​​കൊ​​ണ്ട്, വാ​​യ​​ന​​യു​​ടെ ആ​​ത്മ​​നി​​ഷ്ഠ​​ത​​യെ (subjectivity) പ​​രി​​ഗ​​ണി​​ച്ചു​​കൊ​​ണ്ട് മ​​റി​​ക​​ട​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. അ​​ത്ത​​രം പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളോ​​ട് പ്ര​​ത്യേ​​കി​​ച്ചൊ​​രു വി​​രോ​​ധ​​വും തോ​​ന്നാ​​ത്ത മ​​നോ​​നി​​ല​​യി​​ലേ​​ക്ക് വ​​ള​​ർ​​ന്നു​​വെ​​ന്നാ​​ണ് സ്വ​​യം ക​​രു​​തു​​ന്ന​​ത്. എ​​ന്നാ​​ൽ, അ​​മ​​ർ​​ഷം തോ​​ന്നി​​പ്പി​​ക്കു​​ന്ന ചി​​ല​​തു​​മു​​ണ്ടെ​​ന്ന് പ​​റ​​യേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ഇ​​ന്ന​​യാ​​ളെ വാ​​യി​​ക്കാ​​റി​​ല്ലേ, അ​​യാ​​ളെ​​പ്പോ​​ലെ എ​​ഴു​​തി​​ക്കൂ​​ടേ? മ​​റ്റേ​​യാ​​ളു​​ടെ നോ​​വ​​ൽ ക​​ണ്ടി​​ല്ലേ, അ​​ത് മാ​​തൃ​​ക​​യാ​​ക്കി​​ക്കൂ​​ടേ? ക​​ഥ​​ക്ക് നീ​​ള​​ക്കൂ​​ടു​​ത​​ലു​​ണ്ട​​ല്ലോ, ചു​​രു​​ക്കെ​​ഴു​​ത്ത് ശീ​​ല​​മി​​ല്ലേ? എ​​ന്ന രീ​​തി​​യി​​ലു​​ള്ള പ്ര​​തി​​ക​​ര​​ണ​​ങ്ങ​​ളാ​​ണ​​വ. ഇ​​പ്പ​​റ​​യു​​ന്ന അ​​യാ​​ളും ഇ​​യാ​​ളു​​മൊ​​ക്കെ എ​​നി​​ക്കും പ്രി​​യ​​പ്പെ​​ട്ട എ​​ഴു​​ത്തു​​കാ​​രാ​​ണ്. പ​​ക്ഷേ ഒ​​രാ​​ളെ​​പ്പോ​​ലെ എ​​ഴു​​താ​​നാ​​ണെ​​ങ്കി​​ൽ മ​​റ്റൊ​​രാ​​ളു​​ടെ ആ​​വ​​ശ്യ​​മെ​​ന്തി​​നാ​​ണ്. അ​​തു​​കൊ​​ണ്ട് എ​​ന്നെ എ​​ന്റേ​​താ​​യ എ​​ഴു​​ത്തി​​ലേ​​ക്ക് ചു​​രു​​ങ്ങാ​​ന​​നു​​വ​​ദി​​ക്കൂ...


ദി​നു വെ​യി​ൽ: ‘‘My mission in life is not merely to survive, but to thrive; and to do so with some passion, some compassion, some humor, and some style.’’ ജീ​​വി​​ത​​ത്തി​​ലെ തു​​ട​​ർ​പ്ര​​തീ​​ക്ഷ​​ക​​ളെ കു​​റി​​ച്ച് ഓ​​ർ​​ക്കു​​മ്പോ​​ൾ എ​​പ്പോ​​ഴും ചേ​​ർ​​ത്ത് വെ​​ക്കു​​ന്ന​​ത് മാ​​യാ എ​​യ്ഞ്ച​​ലോ​​യു​​ടെ ഈ ​​വാ​​ക്കു​​ക​​ളാ​​ണ്. വെ​​റു​​തെ ജീ​​വി​​ക്കു​​ക എ​​ന്ന​​തോ എ​​പ്പോ​​ഴും അ​​തി​​ജീ​​വി​​ക്കു​​ക എ​​ന്ന​​തോ അ​​ല്ല അ​​ന്ത​​സ്സോ​​ടെ സ​​മാ​​ധാ​​ന​​ത്തോ​​ടെ ജീ​​വി​​ത​​ത്തെ ആ​​ഘോ​​ഷ​​മാ​​ക്കാ​​ൻ ക​​ഴി​​യു​​ക എ​​ന്ന​​താ​​ണ് ല​​ക്ഷ്യം. ‘ദി​​ശ’​​യു​​ടെ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളിൽ കൂ​​ടു​​ത​​ൽ മ​​നു​​ഷ്യ​​രെ ഉ​​ൾ​​ച്ചേ​​ർ​​ക്കു​​വാ​​ൻ സാ​​ധി​​ക്ക​​ണം എ​​ന്ന​​തും അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യ സൗ​​ക​​ര്യ​​ങ്ങ​​ൾ സം​​ഘ​​ട​​ന​​ക്ക് ഉ​​ണ്ടാ​​ക​​ണം എ​​ന്ന​​തും സം​​ഘ​​ട​​നാ​​പ​​ര​​മാ​​യ ല​​ക്ഷ്യ​​ങ്ങ​​ളാ​​ണ്. ഹി​​ന്ദു​​ത്വ രാ​​ഷ്ട്രീ​​യം ഇ​​ല്ലാ​​താ​​കു​​ന്ന, സാ​​മൂ​​ഹി​ക നീ​​തി​​യും രാ​​ജ്യ​​ത്തി​​ന്റെ വി​​ഭ​​വ​​ങ്ങ​​ളും എ​​ല്ലാ മ​​നു​​ഷ്യ​​ർ​​ക്കും വി​​ത​​ര​​ണം ചെ​​യ്യ​​പ്പെ​​ടു​​ന്ന ഒ​​രു​കാ​​ല​​ത്ത് ജീ​​വി​​ക്കാ​​ൻ ആ​​വു​​ക എ​​ന്ന​​താ​​ണ് ഏ​​റ്റ​​വും വ​​ലി​​യ സ്വ​​പ്ന​​ങ്ങ​​ളി​​ൽ ഒ​​ന്ന്. ഇ​​ന്ത്യ​​യി​​ലെ പാ​​ർ​​ശ്വ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ട്ട എ​​ല്ലാ മ​​നു​​ഷ്യ​​ർ​​ക്കും സ്വാ​​ത​​ന്ത്ര്യ​​ത്തി​​ന്റെ​​യും സ​​മ​​ത്വ​​ത്തി​​ന്റെ​​യും സ്വ​​ച്ഛ​​മാ​​യ വാ​​യു ശ്വ​​സി​​ക്കാ​​നാ​​വു​​ന്ന ഒ​​രു കാ​​ല​​ത്തി​​നു വേ​​ണ്ടി പ്ര​​വ​​ർ​​ത്തി​​ക്കു​​ക എ​​ന്ന​​ത് ഈ ​​രാ​​ജ്യ​​ത്തെ പൗ​​ര​​ൻ എ​​ന്നനി​​ല​​യി​​ൽ ന​​മ്മു​​ടെ എ​​ല്ലാ​​വ​​രു​​ടെ​​യും സാ​​മൂ​​ഹി​ക ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​മാ​​ണ്.


ഡോ. ​വി​നി​ൽ​ പോ​ൾ അട​ക്കം ഏ​താ​ണ്ട്​ എ​ല്ലാ​വ​രും​ത​ന്നെ ത​ങ്ങ​ളു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ എ​ഴു​തി​ത്ത​രു​ക​യാ​ണു​ണ്ടാ​യ​ത്. ആ ​കു​റി​പ്പു​ക​ളെ സം​ഭാ​ഷ​ണ​ത്തി​​ന്റെ ത​ല​ത്തി​ലേ​ക്ക്​ ഒ​ന്നി​പ്പി​ക്കു​ക​യാ​യിരുന്നു. ലു​​​​ക്മാ​​​​ൻ അ​​​​വ​​​​റാ​​​​​ന്റെ സം​ഭാ​ഷ​ണം മാ​ധ്യ​മം സ​ബ്​ എ​ഡി​റ്റ​ർ അ​നി​ത​ എ​സ് ആ​ണ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ധ​ന്യ രാ​ജേ​ന്ദ്ര​ൻ ഇം​ഗ്ലീ​ഷി​ലെ​ഴു​തി​യ കു​റി​പ്പ്​ മൊ​ഴി​മാ​റ്റി​യ​ത്​ ബാ​സി​ൽ ഇ​സ്​​ലാം. സം​യോ​ജ​നം: മാ​ധ്യ​മം ആ​ഴ്​​ച​പ്പ​തി​പ്പ്​ എ​ഡി​റ്റോ​റി​യ​ൽ.

News Summary - youth icons speaks