Begin typing your search above and press return to search.
proflie-avatar
Login

കഥയുടെ, എഴുത്തി​െൻറ, ജീവിതത്തി​െൻറ വഴികൾ; സക്കറിയ സംസാരിക്കുന്നു

കഥയുടെ, എഴുത്തി​െൻറ, ജീവിതത്തി​െൻറ വഴികൾ; സക്കറിയ സംസാരിക്കുന്നു
cancel
കഥാകൃത്ത്, നോവലിസ്​റ്റ്, വിവർത്തകൻ, മാധ്യമപ്രവർത്തകൻ, വാഗ്മി എന്നിങ്ങനെ വ്യത്യസ്​ത നിലകളിൽ സാംസ്​കാരികരംഗങ്ങളിൽ സജീവ സാന്നിധ്യവും നിലപാടുകളിലെ പരുക്കൻ കാർക്കശ്യംമൂലം വിവാദങ്ങളുടെ സഹയാത്രികനുമായ സക്കറിയ സംസാരിക്കുന്നു. കഥയുടെ, എഴുത്തി​െൻറ, ജീവിതത്തി​െൻറ വഴികളെക്കുറിച്ചാണ് അദ്ദേഹം സംസാരിക്കുന്നത്. മാധ്യമം വാർഷികപ്പതിപ്പ്​ 2019 പ്രസിദ്ധീകരിച്ചത്​.

അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ​ക്കാ​ല​മാ​യി താ​ങ്ക​ൾ എ​ഴു​തു​ന്നു​ണ്ട്. എ​ന്തി​നു​വേ​ണ്ടി എ​ഴു​തു​ന്നു എ​ന്ന ചോ​ദ്യം എ​പ്പോ​ഴെ​ങ്കി​ലും സ്വ​യം ചോ​ദി​ച്ചി​ട്ടു​ണ്ടോ?

എ​ന്തി​ന്​ എ​ഴു​തു​ന്നു എ​ന്ന സം​ശ​യം ഒ​രി​ക്ക​ലും എ​നി​ക്കു​ണ്ടാ​യി​ട്ടി​ല്ല. എ​ന്നെ എ​ഴു​ത്തി​ലേ​ക്ക്​ ന​യി​ച്ച​ത്​ വാ​യ​ന​യാ​ണ്. വാ​യ​ന​യു​െ​ട സ്വാ​ഭാ​വി​ക പ​രി​ണാ​മ​മാ​ണ് എ​െ​ൻ​റ എ​ഴു​ത്ത്. ഞാ​ൻ ചെ​റു​പ്പ​ത്തി​ൽത​ന്നെ ഒ​രു പു​സ്​​ത​ക​പു​ഴു​വാ​യി​രു​ന്നു. എ​െ​ൻ​റ വീ​ട്ടി​ൽ ധാ​രാ​ളം പു​സ്​​ത​ക​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​തെ​ല്ലാം ഞാ​ൻ വാ​യി​ച്ചു​തീ​ർ​ത്തി​രു​ന്നു. മാ​ത്ര​മ​ല്ല, എ​െ​ൻ​റ നാ​ട്ടി​ൻ​പു​റ​ത്തെ ഗ്രാ​മീ​ണ​വാ​യ​ന​ശാ​ല​യി​ൽ പോ​യി ധാ​രാ​ളം പു​സ്​​ത​ക​ങ്ങ​ൾ വാ​യി​ക്കാ​റു​ണ്ടാ​യി​രു​ന്നു. ചെ​റു​പ്പ​ത്തി​ൽ​ത​ന്നെ ഉ​ണ്ടാ​യി​രു​ന്ന വാ​യ​ന​യു​ടെ തു​ട​ർ​ച്ച​യാ​ണ്​ എ​െ​ൻ​റ എ​ഴു​ത്ത്. ഞാ​ൻ പ​തി​നെ​ട്ടാം വ​യ​സ്സി​ലാ​ണ്​ ആ​ദ്യ​ത്തെ ക​ഥ എ​ഴു​തു​ന്ന​ത​്. അ​ത്​ പ്ര​സി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടു. അ​പ്പോ​ഴാ​ണ്​ അ​തു​വ​രെ വാ​യി​ച്ച എ​ഴു​ത്തു​കാ​രെ​ക്കു​റി​ച്ച്​ ഞാ​ൻ ഒാ​ർ​ത്ത​ത്. അ​വ​രെപ്പോ​ലെ ഞാ​നും ഒ​രു എ​ഴു​ത്തു​കാ​ര​നാ​ണ​ല്ലേ എ​ന്ന്​ തോ​ന്നി. അ​ത്​ കൂ​ടു​ത​ൽ എ​ഴു​താ​ൻ എ​ന്നെ പ്രേ​രി​പ്പി​ച്ചു. അ​ങ്ങ​നെ എ​ഴു​ത്ത്​ എ​ന്ന പ്ര​ക്രി​യ​യി​ലേ​ക്ക്​ ഞാ​ൻ എ​ത്തി.

എ​ഴു​ത്തു​കൊ​ണ്ട്​ എ​ന്താ​ണ്​ പ്ര​യോ​ജ​നം എ​ന്ന്​ ആ​ലോ​ചി​ച്ചി​ട്ടു​ണ്ടോ? വ്യ​ക്​​തി​പ​ര​മാ​യ അ​തി​ജീ​വ​ന​മാ​ണോ സാ​മൂ​ഹി​ക പ്ര​തി​ക​ര​ണ​മാ​ണോ എ​ഴു​ത്തി​ന്​ അ​ടി​സ്​​ഥാ​നം?

എ​ഴു​തു​േ​മ്പാ​ൾ ഞാ​ൻ അ​ങ്ങ​നെ​യൊ​ന്നും ആ​ലോ​ചി​ക്കാ​റി​ല്ല. എ​ഴു​ത്തു തു​ട​ങ്ങി ആ​ദ്യ ര​ണ്ടു​മൂ​ന്നു വ​ർ​ഷ​ത്തി​നി​ട​യി​ൽ​ത​ന്നെ ഏ​ഴെ​ട്ടു​ ക​ഥ​ക​ൾ എ​ഴു​തി. അ​ത്​ എ​ന്തി​ന്​ എ​ഴു​തു​ന്നു എ​ന്ന്​ ആ​ലോ​ചി​ച്ചി​ട്ട്​ എ​ഴു​തി​യ​തൊ​ന്നു​മ​ല്ല. മ​ന​സ്സി​ലു​ണ്ടാ​യി​രു​ന്ന ക​ഥ​ക​ൾ പ​ക​ർ​ത്തു​ക മാ​ത്ര​മാ​ണ്​ ഞാ​ൻ ചെ​യ്​​ത​ത്. അ​ന്ന്​ ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ആ​ളു​ണ്ടാ​യ​ത്​ ഭാ​ഗ്യ​മാ​യി. അ​ത്​ എ​നി​ക്ക്​ ധൈ​ര്യം ത​ന്നു. എ​ങ്ങ​നെ​യാ​ണ്​ ക​ഥ പ​റ​യേ​ണ്ട​ത്, എ​ന്തു സ​മീ​പ​ന​മാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്​ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ്​ ഞാ​ൻ ആ​ലോ​ചി​ച്ചി​രു​ന്ന​ത്. എ​ന്നെ വ​ള​രെ ആ​ക​ർ​ഷി​ച്ച എ​ഴു​ത്തു​കാ​ര​നാ​ണ്​ ഹെ​മി​ങ്​​​വേ.

ചിത്രം: പി.അഭിജിത്​
ബ​ഷീ​ർ, കേ​ശ​വ​ദേ​വ്, പൊ​െ​റ്റ​ക്കാ​ട്ട്​​, പൊ​ൻ​കു​ന്നം വ​ർ​ക്കി, ത​ക​ഴി, മാ​ധ​വി​ക്കു​ട്ടി, കാ​രൂ​ർ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന്​ കി​ട്ടി​യ മ​ല​യാ​ളം മാ​ത്ര​മേ എ​െ​ൻ​റ കൈ​വ​ശ​മു​ള്ളൂ. ഭാ​ഷ​യി​ൽ പാ​ണ്ഡി​ത്യം ഇ​ല്ല

അ​ദ്ദേ​ഹ​ത്തെ​പോ​ലു​ള്ള​വ​ർ എ​ങ്ങ​നെ എ​ഴു​തി, അ​തി​െ​ൻ​റ രീ​തി​ക​ൾ എ​ങ്ങ​നെ​യാ​യി​രു​ന്നു എ​ന്നാ​ണ്​ ഞാ​ൻ അ​ന്ന്​ ചി​ന്തി​ച്ചി​രു​ന്ന​ത്. എ​ന്താ​ണ്​ എ​ഴു​ത്തു നി​ർ​വ​ഹി​ക്കു​ന്ന​ത്​? എ​ഴു​ത്തു​കൊ​ണ്ട്​ എ​ന്തു പ്ര​േ​യാ​ജ​നം എ​െ​ന്നാ​ക്കെ ചി​ന്തി​ക്കു​ന്ന​ത്​ രാ​ഷ്​​ട്രീ​യാ​വ​ബോ​ധം നേ​ടി​യ​ശേ​ഷ​മാ​ണ്. ഞാ​ൻ പ​തി​നാ​റാം വ​യ​സ്സി​ലാ​ണ്​ മൈ​സൂ​രി​ലേ​ക്ക്​ പോ​യ​ത്. പി​ന്നീ​ട്​ ബം​ഗ​ളൂ​രു​വി​ലേ​ക്കു പോ​യി. അ​പ്പോ​ഴൊ​ന്നും രാ​ഷ്​​ട്രീ​യം എ​െ​ൻ​റ ജീ​വി​ത​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി​രു​ന്നി​ല്ല. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കു​ശേ​ഷ​മാ​ണ്​ ഞാ​ൻ രാ​ഷ്​​ട്രീ​യം എ​ന്തെ​ന്ന്​ ചി​ന്തി​ച്ചു​തു​ട​ങ്ങി​യ​ത്. ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ പേ​രി​ൽ എ​ന്താ​ണ്​ ഇ​വി​െ​ട ന​ട​ക്കു​ന്ന​ത്, ജ​നാ​ധി​പ​ത്യ​ത്തി​െ​ൻ​റ കീ​ഴി​ൽ പൗ​ര​നും സ​മൂ​ഹ​വും നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ എ​ന്താ​ണെ​ന്ന്​ മ​ന​സ്സി​ലാ​ക്കു​ന്ന​ത്​ അ​പ്പോ​ഴാ​ണ്. രാ​ഷ്​​ട്രീ​യ ബോ​ധം വ​ന്ന​തി​നു​ശേ​ഷം എ​ഴു​തു​േ​മ്പാ​ൾ ക​ഥ​യാ​യാ​ലും ലേ​ഖ​ന​മാ​യാ​ലും മ​ല​യാ​ളി എ​ന്ന നി​ല​യി​ൽ എ​ന്ത്​ നി​ല​പാ​ടാ​ണ്​ സ്വീ​ക​രി​ക്കേ​ണ്ട​ത്​ എ​ന്ന​തി​നെ​ക്കു​റി​ച്ച്​ സൂ​ക്ഷ്​​മ​മാ​യി ആ​ലോ​ചി​ക്കാ​റു​ണ്ട്.

ക​ഥ എ​ഴു​തു​േ​മ്പാ​ൾ വാ​യ​ന​ക്കാ​രെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​റു​ണ്ടോ?

ക​ഥ എ​ഴു​തു​േ​മ്പാ​ൾ മു​ന്നി​ലു​ള്ള​ത്​ വാ​യ​ന​ക്കാ​രാ​ണ്. എ​ഴു​തു​ന്ന​ത്​ ക​മ്യൂ​ണി​ക്കേ​റ്റ്​ ചെ​യ്യ​ണ​മെ​ന്ന ബോ​ധം എ​പ്പോ​ഴു​മു​ണ്ട്. പ​ക്ഷേ, വാ​യ​ന​ക്കാ​രു​ടെ ഇ​ഷ്​​ട​മെ​ന്തെ​ന്ന്​ ചി​ന്തി​ക്കാ​റി​ല്ല. എ​ഴു​തി​ത്തു​ട​ങ്ങി​യാ​ൽ പി​ന്നെ ക​ഥ​യു​ടെ ആ​ഖ്യാ​​ന​​െ​ത്ത​യും ക​ഥാ​പാ​ത്ര​ത്തെ​യും ക​ഥാ​പാ​ത്ര​ങ്ങ​ൾ ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​െ​ൻ​റ സ്വ​ഭാ​വ​ത്തെ​ക്കു​റി​ച്ചും മാ​ത്ര​മേ ആ​ലോ​ചി​ക്കാ​റു​ള്ളൂ. എ​ഴു​ത്തി​ൽ ഉ​ണ്ടാ​വു​ന്ന പ്ര​തി​സ​ന്ധി​ക​ളു​ടെ പ​രി​ഹാ​ര​ത്തി​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ക​ഥാ​ശി​ൽ​പം എ​ങ്ങ​നെ രൂ​പ​പ്പെ​ടു​ത്താം, ഭാ​ഷ എ​ങ്ങ​നെ ന​വീ​ക​രി​ക്കാം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ ആ​ലോ​ചി​ക്കും. ഭാ​ഷ​യു​മാ​യു​ള്ള യു​ദ്ധം ഏ​ത്​ എ​ഴു​ത്തി​ലു​മു​ണ്ട്. അ​ടി​സ്​​ഥാ​ന മ​ല​യാ​ളം കാ​ര്യ​മാ​യി പ​ഠി​ച്ച ആ​ള​ല്ല ഞാ​ൻ. കാ​വ്യ​ങ്ങ​ളൊ​ന്നും വാ​യി​ച്ചി​ട്ടി​ല്ല. വാ​യ​ന​യി​ൽ കൂ​ടി നേ​ടി​യെ​ടു​ത്ത മ​ല​യാ​ളം മാ​ത്ര​മേ എ​നി​ക്ക്​ അ​റി​യാ​വൂ. ബ​ഷീ​ർ, കേ​ശ​വ​ദേ​വ്, പൊ​െ​റ്റ​ക്കാ​ട്ട്​​, പൊ​ൻ​കു​ന്നം വ​ർ​ക്കി, ത​ക​ഴി, മാ​ധ​വി​ക്കു​ട്ടി, കാ​രൂ​ർ തു​ട​ങ്ങി​യ​വ​രി​ൽ​നി​ന്ന്​ കി​ട്ടി​യ മ​ല​യാ​ളം മാ​ത്ര​മേ എ​െ​ൻ​റ കൈ​വ​ശ​മു​ള്ളൂ. ഭാ​ഷ​യി​ൽ പാ​ണ്ഡി​ത്യം ഇ​ല്ല. എ​ഴു​ത്തി​നി​ട​യി​ൽ വാ​ക്കു​ക​ൾ​ക്കു​വേ​ണ്ടി വ​ലി​യ സ​മ​രം ന​ട​ത്തേ​ണ്ടി​വ​രും. എ​ഴു​തി​ത്തുട​ങ്ങി​യാ​ൽ ഇ​ത്ത​രം കാ​ര്യ​ങ്ങ​ളാ​ണ്​ എ​െ​ൻ​റ മു​ന്നി​ലെ പ്ര​ശ്​​ന​ങ്ങ​ൾ.

താ​ങ്ക​ളു​ടെ ക​ഥ​ക​ളും വാ​യ​ന​ക്കാ​രും ത​മ്മി​ൽ സം​വേ​ദ​നം ന​ട​ക്കു​ന്ന​താ​യി തോ​ന്നി​യി​ട്ടു​ണ്ടോ?

പ​ണ്ടൊ​ന്നും വാ​യ​ന​ക്കാ​ര​​ു​ടെ അ​ഭി​​പ്രാ​യ​ങ്ങ​ൾ പെ​െ​ട്ട​ന്ന്​ അ​റി​യാ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ഒ​രു ക​ഥ എ​ഴു​തി ആ​റു​മാ​സ​മോ ഒ​രു​വ​ർ​ഷ​മോ ക​ഴി​ഞ്ഞേ അ​ഭി​​പ്രാ​യം അ​റി​യാ​ൻ ക​ഴി​യൂ. ഇ​ന്ന്​ അ​ങ്ങ​നെ​യ​ല്ല. സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ വേ​ഗം വ​രും. ഞ​ങ്ങ​ൾ എ​ഴു​തി​ത്തു​ട​ങ്ങു​ന്ന കാ​ല​ത്ത്​ നി​രൂ​പ​ക​ർ സൃ​ഷ്​​ടി​ക്കു​ന്ന പ്ര​തി​ക​ര​ണ​ത്തി​െ​ൻ​റ ലോ​കം ഉ​ണ്ടാ​യി​രു​ന്നു. നി​രൂ​പ​ക​ർ ചെ​റു​ക​ഥ​ക​ളെ​ക്കു​റി​ച്ച്​ എ​ഴു​തു​േ​മ്പാ​ൾ, എ​െ​ൻ​റ പേ​ര്​ പ​രാ​മ​ർ​ശി​ക്കു​േ​മ്പാ​ൾ മ​ന​സ്സി​ലാ​വും, ക​ഥ വാ​യി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്ന്​. അ​ന്ന്​ കൂ​ട്ടു​കാ​ർ ന​ട​ത്തി​യ വി​ല​യി​രു​ത്ത​ലു​ക​ളും പ്ര​ധാ​ന​പ്പെ​ട്ട​താ​ണ്.

സക്കറിയ- ഒരു പഴയ ചിത്രം

ക​ഥ ഇ​നി​യും ന​ന്നാ​ക്കണോ എ​ന്ന്​ സ്വ​യം ചോ​ദി​ക്കാ​റു​ണ്ടോ?

ക​ഥ​ക​ൾ സ്വ​യം ന​ന്നാ​ക്കാ​തെ പ​റ്റി​ല്ല. എ​ഴു​ത്തു​കാ​ര​നാ​കാ​ൻ പു​റ​പ്പെ​ട്ട സ്​​ഥി​തി​ക്ക്​ സ്വ​യം പു​തു​ക്കി​ക്കൊ​ണ്ടേ​യി​രി​ക്ക​ണം. അ​യാ​ൾ എ​ഴു​തു​ന്ന​തൊ​ന്നും നേ​ര​ത്തേ എ​ഴു​തി​യ​തു​പോ​ലെ ആ​ക​രു​ത്. ഒാ​രോ ക​ഥ​യും തി​ക​ച്ചും വ്യ​ത്യ​സ്​​ത​മാ​ക​ണ​മെ​ന്ന ബോ​ധം ഉ​ണ്ടാ​വ​ണം. ഭാ​ഷ​യു​ടെ കാ​ര്യ​ത്തി​ൽ നി​ഷ്​​ക​ർ​ഷ​ത​യു​ണ്ടാ​വ​ണം. പ​ണ്ടെ​ഴു​തി​യ വാ​ക്കു​ക​ളോ ആ​ശ​യ​ങ്ങ​ളോ ക​ട​ന്നു​വ​രാ​​തെ നോ​ക്ക​ണം. പ​ല​പ്പോ​ഴും അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​വും. അ​തി​ന്​ കീ​ഴ്​​വ​ഴ​ങ്ങി​യാ​ൽ സ്വ​യം അ​നു​ക​രി​ക്കു​ന്ന​വ​രാ​യി​ത്തീ​രും. സ്വ​യം അ​നു​ക​രി​ച്ചു​തു​ട​ങ്ങി​യാ​ൽ എ​ഴു​ത്തി​െ​ൻ​റ ഒ​ഴു​ക്കും അ​ർ​ഥ​വും ന​ഷ്​​ട​പ്പെ​ടും.

ക​ഥ ന​ന്നാ​ക്കു​ക എ​ന്ന​ത്​ ഒ​രു മെ​ക്കാ​നി​ക്ക​ൽ പ്രോ​സ​സാ​ണ്. വാ​ക്കു​ക​ൾ മാ​റു​ക, ക്രാ​ഫ്​​റ്റ്​ പു​തു​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ. എ​ന്നാ​ൽ, അ​തി​നെ​ക്കാ​ൾ ​പ്ര​ധാ​നം എ​ഴു​ത്തു​കാ​ര​ൻ അ​ടി​സ്​​ഥാ​ന​പ​ര​മാ​യി മാ​റ​ണം. ലോ​ക വി​ജ്​​ഞാ​നം, രാ​ഷ്​​ട്രീ​യ ബോ​ധം, സാ​മൂ​ഹി​ക ചി​ന്ത, നീ​തി, ജ​നാ​ധി​പ​ത്യം, ച​രി​ത്രം, മ​തേ​ത​ര​നി​ല​പാ​ടു​ക​ൾ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളി​ൽ സ്വ​യം ന​വീ​ക​രി​ക്ക​ണം. ഇ​തൊ​ക്കെ ജ​ന​ങ്ങ​ളെ എ​ങ്ങ​നെ ബാ​ധി​ക്കു​ന്നു എ​ന്ന്​ മ​ന​സ്സി​ലാ​ക്ക​ണം. എ​െ​ൻ​റ എ​ഴു​ത്ത്​ ന​ന്നാ​വ​ണ​മെ​ങ്കി​ൽ എ​െൻറ ഉ​ള്ളി​ലെ സം​സ്​​കാ​രം മെ​ച്ച​പ്പെ​ടു​ത്ത​ണം. സ്വ​യം പു​തു​ക്ക​ലാ​ണ്​ എ​ഴു​ത്ത്​ പു​തു​ക്ക​ലി​നെ​ക്കാ​ൾ ആ​ദ്യം വേ​ണ്ട​ത്.

താ​ങ്ക​ളു​ടെ ഇൗ ​ആ​ശ​യ​ത്തി​ലൂ​ന്നി​നി​ന്നു​കൊ​ണ്ട്​ സ്വ​യം പു​തു​ക്ക​ലു​ക​ൾ ന​ട​ത്തി​യ​ത്​ എ​ങ്ങ​നെ​യാ​ണ്​?

'തീ​വ​ണ്ടി​ക്കൊ​ള്ള' എ​ന്ന എ​െ​ൻ​റ ക​ഥ നോ​ക്കു​ക. അ​തി​ൽ കൃ​ത്യ​മാ​യൊ​രു രാ​ഷ്​​്ട്രീ​യ​മു​ണ്ട്. കേ​ര​ള​ത്തി​ലെ ഇ​ട​തു​പ​ക്ഷ രാ​ഷ്​​ട്രീ​യ പ്ര​സ്​​ഥാ​ന​ങ്ങ​ളെ​പ്പ​റ്റി​യു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ൾ അ​തി​ലു​ണ്ട്. അ​ടി​യ​ന്ത​രാ​വ​സ്​​ഥ​ക്കു​ശേ​ഷം ഞാ​നെ​ഴു​തി​യ പ​ല ക​ഥ​ക​ളി​ലും രാ​ഷ്​​ട്രീ​യം പ്ര​തി​ഫ​ലി​ച്ചി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ൽ ജ​നി​ച്ച ഒ​രാ​ൾ ഇ​വി​ട​െ​ത്ത ജാ​തി​മ​ത അ​നു​ഭ​വ​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ണം. രാ​ഷ്​​ട്രീ​യ പ്ര​സ്​​ഥാ​ന​ങ്ങ​ളെ തി​രി​ച്ച​റി​യ​ണം. എ​നി​ക്ക്​ ഭാ​ഗ്യ​വ​ശാ​ൽ അ​ര​വി​ന്ദ​ൻ, ജോ​ൺ എ​ബ്ര​ഹാം തു​ട​ങ്ങി​യ സു​ഹൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു. അ​വ​രി​ൽ​നി​ന്ന്​ ഞാ​ൻ ധാ​രാ​ളം കാ​ര്യ​ങ്ങ​ൾ പ​ഠി​ച്ചു. ഞാ​ൻ എ​ന്നെ​ത​ന്നെ നി​ര​ന്ത​രം തി​രു​ത്തി. അ​ത്​ സ്വാ​ഭാ​വി​ക​മാ​യും ക​ഥ എ​ഴു​തു​േ​മ്പാ​ൾ പ്ര​തി​ഫ​ലി​ച്ചു. ഞാ​ൻ മ​ത​ത്തി​െ​ൻ​റ ഉ​ള്ളി​ൽ​നി​ൽ​ക്കു​ന്ന ഒ​രാ​ള​ല്ല. ലോ​ക​ത്തി​ൽ ധാ​രാ​ളം നി​ർ​ഭാ​ഗ്യ​ക​ര​മാ​യ കാ​ര്യ​ങ്ങ​ൾ മ​തം​ ചെ​യ്​​തി​ട്ടു​ണ്ട്. അ​തെ​ല്ലാം മ​ന​സ്സി​ലാ​ക്കി​യാ​ൽ എ​ഴു​ത്തി​ൽ അ​ത്ത​രം കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ച്​ ജാ​ഗ്ര​ത പാ​ലി​ക്കാ​ൻ ക​ഴി​യും. മ​ത​ചി​ഹ്ന​ങ്ങ​ൾ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നൊ​ക്കെ മ​ന​സ്സി​ലാ​ക്ക​ണം. സ്വ​യം സെ​ൻ​സ​റി​ങ്​ എ​പ്പോ​ഴും മ​ന​സ്സി​ലു​ണ്ടാ​വ​ണം.

വാ​യ​ന​യു​ടെ വ​ലി​യ സം​സ്​​കാ​ര​ത്തി​ലൂ​ടെ​യാ​ണ്​ എ​ഴു​ത്തു​കാ​ര​നാ​യി മാ​റി​യ​ത്​ എ​ന്ന്​ പ​റ​ഞ്ഞ​ല്ലോ. എ​ഴു​ത്തി​െ​ൻ​റ ഉ​ള്ള​ട​ക്ക​ത്തെ അ​ത്​ എ​​ങ്ങ​നെ​യാ​ണ്​ സ്വാ​ധീ​നി​ച്ച​ത്​?

ര​ണ്ടു​ത​രം എ​ഴു​ത്തു​ണ്ട​ല്ലോ. ഫി​ക്​​ഷ​നും നോ​ൺ ഫി​ക്​​ഷ​നും. ച​രി​ത്രം, ത​ത്ത്വ​ശാ​സ്​​ത്രം തു​ട​ങ്ങി​യ​വ മ​ന​സ്സി​ലാ​ക്കാ​ൻ നോ​ൺ ഫി​ക്​​ഷ​ൻ സ​ഹാ​യി​ക്കും. ഇ​തൊ​ക്കെ വാ​യി​ക്കു​േ​മ്പാ​ൾ ലോ​ക​ത്തെ​ക്കു​റി​ച്ചു​ള്ള പു​തി​യ അ​റി​വു​ക​ൾ ല​ഭി​ക്കും. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ എ​ല്ലാ ​ക​ഥ​യി​ലും വ​ര​ണ​മെ​ന്നി​ല്ല. പ​ക്ഷേ, എ​ഴു​തു​േ​മ്പാ​ൾ അ​ത്​ പ​ശ്ചാ​ത്ത​ല​മാ​യി നി​ൽ​ക്കും. ന​മ്മെ മ​തി​മ​റ​പ്പി​ച്ചി​ട്ടു​ള്ള എ​ഴു​ത്തു​കാ​രും അ​വ​രു​ടെ ക്രാ​ഫ്​​റ്റ്, ക​ഥ പ​റ​ച്ചി​ൽ രീ​തി തു​ട​ങ്ങി​യ​വ​യെ​ല്ലാം മ​ന​സ്സി​ൽ ത​ങ്ങിനി​ൽ​ക്കും. അ​ത്​ എ​ഴു​തു​േ​മ്പാ​ൾ അ​ബോ​ധ​മാ​യി സ്വാ​ധീ​നി​ക്കും. ഞാ​ൻ വാ​യി​ച്ച എ​ല്ലാ ന​ല്ല എ​ഴു​ത്തു​കാ​രും എ​ന്നെ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്. അ​ത്​ എ​ഴു​ത്തു​കാ​രെ അ​നു​ക​രി​ക്കാ​നു​ള്ള ശ്ര​മ​മ​ല്ല. വാ​യി​ച്ച​തി​െ​ൻ​റ സം​സ്​​കാ​രം ഉ​ള്ളി​ൽ​നി​ൽ​ക്കും. ഉ​ദാ​ഹ​ര​ണ​ത്തി​ന്​ ഹെ​മി​ങ്​​​വേ, നി​ർ​മ​ല​മാ​യി ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ൽ ക​ഥ​പ​റ​ഞ്ഞ എ​ഴു​ത്തു​കാ​ര​നാ​ണ്. ആ ​ശൈ​ലി എ​െ​ൻ​റ മ​ന​സ്സി​ൽ ഇ​ടം​പി​ടി​ച്ചി​ട്ടു​ണ്ട്.

ഇ​ങ്ങ​നെ വ​രു​േ​മ്പാ​ൾ ആ​ശ​യ​ങ്ങ​ളോ വി​ഷ​യ​ങ്ങ​ളോ മ​ന​സ്സി​ൽ ക​യ​റി​ക്കൂ​ടാ​ൻ സാ​ധ്യ​ത​യി​ല്ലേ?

ഒ​രു പ്ലോ​ട്ടി​നെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കു​േ​മ്പാ​ൾ, അ​ത്​ വേ​റെ എ​വി​ടെ​യെ​ങ്കി​ലും ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ടോ എ​ന്ന്​ ചി​ന്തി​ക്കേ​ണ്ട​താ​ണ്. അ​നു​ക​ര​ണ​മാ​ണോ എ​ന്ന്​ പ​രി​ശോ​ധി​ക്ക​ണം. ന​മ്മു​ടെ ആ​വി​ഷ്​​ക​ര​ണം മ​റ്റൊ​ന്നു​പോ​ലെ​യ​ല്ല എ​ന്ന്​ ഉ​റ​പ്പു​വ​രു​ത്ത​ണം. ഇ​ല്ലെ​ങ്കി​ൽ നാം ​സാ​ഹി​ത്യ മോ​ഷ്​​ടാ​വാ​കും.


കാ​ക്ക​നാ​ട​ൻ, മു​കു​ന്ദ​ൻ, വി​ജ​യ​ൻ തു​ട​ങ്ങി​യ​വ​ർ താ​ങ്ക​ളു​ടെ സ​​മ​കാ​ലി​ക​രാ​യി​രു​ന്ന​ല്ലോ. അ​വ​രു​ടെ ര​ച​ന​ക​ൾ സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ടോ?

വി​ജ​യ​​ൻ എ​െ​ൻ​റ ഒ​രു ക​ഥ​യി​ലെ കഥ​ാപാ​​ത്രം ത​ന്നെ​യാ​ണ്. മു​കു​ന്ദ​െ​ൻ​റ​യും പ​ത്​​മ​രാ​ജ​െ​ൻ​റ​യും ക​ഥ​ക​ൾ എ​െ​ൻ​റ ക​ഥ​ക​ളി​ൽ ക​ട​ന്നു​വ​രു​ന്നു​ണ്ട്. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം വി.​കെ.​എ​ൻ ഒ​ര​ത്ഭു​ത പ്ര​തി​ഭാ​സ​മാ​ണ്. ഞാ​ൻ വി.​കെ.​എ​ന്നെ അ​നു​ക​രി​ക്കാ​ൻ നോ​ക്കി​യി​ട്ടു​ണ്ട്.​ പ​ക്ഷേ, അ​ത്​ പ​രി​പൂ​ർ​ണ പ​രാ​ജ​യ​മാ​യി​രു​ന്നു. അ​ടു​ത്ത​ത്​ മാ​ധ​വി​ക്കു​ട്ടി​യാ​ണ്. മാ​ധ​വി​ക്കു​ട്ടി​യു​ടെ എ​ഴു​ത്ത്​ ​സ്​​പൊ​ണ്ടേ​നി​യ​സാ​യി​രു​ന്നു. ഹൃ​ദ​യ​ത്തി​ൽ​നി​ന്ന്​ ഒ​ഴു​കി​വ​ന്ന ര​ച​ന​ക​ളാ​ണ​ത്. സെ​ൻ​റി​മെ​ൻ​റ​ലി​സ​മി​ല്ലാ​തെ ലോ​ല​മാ​യ വി​കാ​ര​ങ്ങ​ളെ ആ​വി​ഷ്​​ക​രി​ച്ചു. ബ​ഷീ​റും നൈ​ർ​മ​ല്യ​ത്തി​ൽ മാ​​ന്ത്രി​ക​നാ​യി​രു​ന്നു. ഇ​വ​രൊ​ക്കെ​യാ​ണ്​ എ​ന്നെ ആ​ക​ർ​ഷി​ച്ച​തും ഞാ​ൻ മാ​തൃ​ക​യാ​ക്കി​യ​തും. സി.​വി. രാ​മ​ൻ​പി​ള്ള​യു​ടെ മാ​ർ​ത്താ​ണ്ഡ​വ​ർ​മ ഞാ​ൻ എ​ത്ര​യോ ത​വ​ണ വാ​യി​ച്ചി​ട്ടു​ണ്ട്. ആ ​കൃ​തി​ക​ളൊ​ക്കെ മ​ന​സ്സി​ൽ വ​ലി​യ ഒ​രു അ​ന്ത​രീ​ക്ഷം സൃ​ഷ്​​ടി​ച്ചു. ഒ​രു വ​മ്പി​ച്ച കാ​ൻ​വാ​സി​ൽ ഇ​രു​ളും വെ​ളി​ച്ച​വും സം​ഘ​ട്ട​ന​ങ്ങ​ളും പ്ര​ണ​യ​വും യു​ദ്ധ​വു​മെ​ല്ലാം ചേ​ർ​ത്ത്​ ഒ​രു അ​സാ​ധാ​ര​ണ ലോ​കം സൃ​ഷ്​​ടി​ക്കു​ന്ന​തെ​ങ്ങ​നെ​യെ​ന്ന്​ ഞാ​ൻ സി.​വി​യി​ൽ​നി​ന്നാ​ണ്​ മ​ന​സ്സി​ലാ​ക്കി​യ​ത്. യാ​ത്രാ​വി​വ​ര​ണ​ങ്ങ​ളി​ലൂ​ടെ പൊ​െ​റ്റ​ക്കാ​ട്ട്​​ എ​ന്നെ സ്വാ​ധീ​നി​ച്ചു. ക​ഥ​യും നോ​വ​ലു​മൊ​ന്നു​മ​ല്ലാ​ത്ത ഒ​രു സാ​ഹി​ത്യ​രൂ​പ​ത്തെ, ക​ഥ​യോ​ടും ​േനാ​വ​ലി​നോ​ടും തു​ല്യ​മോ അ​തി​ലും മി​ക​ച്ച​തോ ആ​ക്കി മാ​റ്റാ​ൻ ക​ഴി​യു​മെ​ന്ന്​ പൊ​െ​റ്റ​ക്കാ​ട്ടി​ൽ​നി​ന്നും നാം ​പ​ഠി​ക്കു​ന്നു. ഇ​വ​രെ​ല്ലാം മ​ല​യാ​ള​ത്തി​െ​ൻ​റ മാ​സ്​​റ്റേ​ഴ്​​സാ​യി​രു​ന്നു. അ​വ​രു​ടെ​യൊ​ക്കെ ചു​വ​ടു​പി​ടി​ച്ച്​​ മു​ന്നോ​ട്ടു​പോ​കാ​നാ​ണ്​ ഞാ​ൻ ആ​ഗ്ര​ഹി​ച്ച​ത്.

ക​ഥ​ക​ൾ വൈ​കാ​രി​ക​മാ​യും ധൈ​ഷ​ണി​ക​മാ​യും എ​ഴു​താം. അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ മ​ല​യാ​ള​ത്തി​ലു​ണ്ട്. താ​ങ്ക​ൾ സ്വീ​ക​രി​ക്കു​ന്ന വ​ഴി​യേ​താ​ണ്​?

ക​ഥ​യാ​യാ​ലും നോ​വ​ലാ​യാ​ലും വാ​യി​ക്കാ​ൻ വേ​ണ്ടി നി​ർ​മി​ക്കു​ന്ന സൃ​ഷ്​​ടി​യാ​ണ്. ​ഒ​രു ശി​ൽ​പി ക​ല്ലി​ൽ ശി​ൽ​പം കൊ​ത്തി​യെ​ടു​ക്കു​ന്ന​തു​പോ​ലെ​യാ​ണ്​ ക​ഥ​യു​ണ്ടാ​ക്കു​ന്ന​ത്. മ​റ്റൊ​ര​ർ​ഥ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ന​മ്മ​ൾ ഒ​രു ഉ​ൽ​പ​ന്ന​മാ​ണ്​ ഉ​ണ്ടാ​ക്കു​ന്ന​ത്. അ​പ്പോ​ൾ അ​തി​ന്​ അ​തി​േ​ൻ​റ​താ​യ യു​ക്​​തി ഒ​ക്കെ ​ഉ​ണ്ടാ​വ​ണം. മാ​ത്ര​മ​ല്ല, ചു​റ്റും ന​ട​ക്കു​ന്ന എ​ഴു​ത്തി​നെ​പ്പ​റ്റി​യു​ള്ള ബോ​ധം പി​ന്നി​ലു​ണ്ടാ​യി​രി​ക്ക​ണം. വി​കാ​ര​ങ്ങ​ളെ എ​ങ്ങ​നെ ഉ​പ​യോ​ഗി​ക്ക​ണം, ധൈ​ഷ​ണി​ക​ത എ​ങ്ങ​നെ വി​നി​യോ​ഗി​ക്ക​ണ​മെ​ന്നൊ​ക്കെ ആ​ലോ​ചി​ക്ക​ണം. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തി​വൈ​കാ​രി​ക​ത മ​ല​യാ​ള​ത്തി​െ​ൻ​റ ഒ​രു പ്ര​ശ്​​ന​മാ​ണ്. മ​ല​യാ​ള​ത്തി​ലെ എ​ഴു​ത്തി​െ​ൻറ​യും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​െ​ൻ​റ​യും പ്ര​ധാ​ന പ്ര​ശ്​​ന​മാ​ണി​ത്. അ​തി​വൈ​കാ​രി​ക​ത വ​ന്നു​ചേ​രു​േ​മ്പാ​ൾ പ​റ​യു​ന്ന​തെ​ല്ലാം ക​ള​വാ​യി മാ​റും. അ​തി​നു​ള്ളി​ൽ ഒ​രു നു​ണ​യു​ണ്ട്. വൈ​കാ​രി​ക​ത​യെ നി​റം​പി​ടി​പ്പി​ച്ച വാ​ക്കു​ക​ൾ​കൊ​ണ്ട്​ വി​വ​രി​ക്കേ​ണ്ട ആ​വ​ശ്യ​മേ​യി​ല്ല. മ​ല​യാ​ള​ത്തി​ൽ ഉ​യ​ർ​ന്നു​വ​ന്ന പൈ​ങ്കി​ളി സാ​ഹി​ത്യ​ത്തി​ൽ അ​തി​വൈ​കാ​രി​ക​ത ഉ​ണ്ടാ​യി​രു​ന്നു. ഇ​ത്​ ല​ക്ഷ​ക്ക​ണ​ക്കി​ന്​ വാ​യ​ന​ക്കാ​രെ മ​ല​യാ​ള​ത്തി​ൽ സൃ​ഷ്​​ടി​ച്ചു. ആ ​കു​റു​ക്ക്​ വ​ഴി നാം ​സ്വീ​ക​രി​ക്കാ​ൻ പാ​ടി​ല്ല. വാ​സ്​​ത​വി​ക ബോ​ധ​ത്തോ​ടെ, സ​ത്യ​ബോ​ധ​ത്തോ​ടെ ഒ​രു ക​ഥാ​പാ​ത്ര​ത്തെ നി​ർ​മി​ക്കാ​ൻ ക​ഴി​യ​ണം.

ധൈ​ഷ​ണി​ക ആ​ശ​യ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കാ​നാ​യി ഞാ​ൻ ക​ഥ എ​ഴു​താ​റി​ല്ല. ചി​ല​പ്പോ​ഴൊ​ക്കെ ചെ​യ്​​തി​ട്ടു​ണ്ട്. ദൈ​നം​ദി​ന സം​ഭ​വ​ങ്ങ​ളി​ലൂ​ടെ മു​ന്നോ​ട്ടു​പോ​കു​ന്ന ഒ​രു ക​ഥ​യാ​ണ്​ ഞാ​നി​ഷ്​​ട​പ്പെ​ടു​ന്ന​ത്.

എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം അ​തി​വൈ​കാ​രി​ക​ത മ​ല​യാ​ള​ത്തി​െ​ൻ​റ ഒ​രു പ്ര​ശ്​​ന​മാ​ണ്. മ​ല​യാ​ള​ത്തി​ലെ എ​ഴു​ത്തി​െ​ൻറ​യും പ​ത്ര​പ്ര​വ​ർ​ത്ത​ന​ത്തി​െ​ൻ​റ​യും പ്ര​ധാ​ന പ്ര​ശ്​​ന​മാ​ണി​ത്. അ​തി​വൈ​കാ​രി​ക​ത വ​ന്നു​ചേ​രു​േ​മ്പാ​ൾ പ​റ​യു​ന്ന​തെ​ല്ലാം ക​ള​വാ​യി മാ​റും

ഭാ​ഷ​െ​യ​ക്കു​റി​ച്ച്​ വ​ലി​യ ജാ​ഗ്ര​ത​യു​ള്ള എ​ഴു​ത്തു​കാ​ര​നാ​ണ​ല്ലോ. എ​ഴു​ത്തി​നി​ട​യി​ൽ ഭാ​ഷ​ക്ക്​ പ​രി​മി​തി​ക​ൾ തോ​ന്നി​യ സ​ന്ദ​ർ​ഭങ്ങ​ളു​ണ്ടോ?

പി​ച്ച​വെ​ച്ചു ന​ട​ക്കു​ന്ന ഭാ​ഷ​യാ​ണ്​ ന​മ്മു​ടേ​ത്. ഇം​ഗ്ലീ​ഷ്, സ്​​പാ​നി​ഷ്, ഫ്ര​ഞ്ച്​ ഭാ​ഷ​ക​ൾ​ക്കൊ​ക്കെ എ​ത്ര​യോ നൂ​റ്റാ​ണ്ടു​ക​ളു​ടെ പ​ഴ​ക്ക​മു​ണ്ട്. മ​ല​യാ​ള​ത്തി​ൽ ധാ​രാ​ളം പ​രി​മി​തി​ക​ളു​ണ്ട്. അ​തു​കൊ​ണ്ട്​ സം​സ്​​കൃ​ത​ത്തി​ൽ​നി​ന്ന്​ വാ​ക്കു​ക​ൾ ക​ട​മെ​ടു​ക്കു​ന്നു. അ​ത്ത​രം പ​ദ​ങ്ങ​ൾ ക​ഴി​യു​ന്ന​ത്ര ഒ​ഴി​വാ​ക്കാ​നാ​ണ്​ ശ്ര​മി​ക്കു​ന്ന​ത്. ബ​ഷീ​റി​നെ​പോ​ലെ ഏ​റ്റ​വും ല​ളി​ത​മാ​യി ക​ഥ പ​റ​യു​ക​യാ​ണ്​ ചെ​യ്യേ​ണ്ട​ത്. പ​രി​മി​തി​ക​ൾ​ക്കു​ള്ളി​ൽ​നി​ന്നു​കൊ​ണ്ട്​ ല​ളി​ത​മാ​യ വാ​ക്കു​ക​ൾ ഉ​പ​യോ​ഗി​ക്ക​ണം. മ​ല​യാ​ള​ത്തി​െ​ൻ​റ ലാ​ളി​ത്യ​ത്തെ ഏ​റ്റ​വും ന​ന്നാ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ്​ ചെ​യ്യേ​ണ്ട​ത്. ബ​ഷീ​ർ അ​താ​ണ്​ ചെ​യ്​​ത​ത്.

'ഖ​സാ​ക്കി​െ​ൻ​റ ഇ​തി​ഹാ​സ'​ത്തി​ലെ ഭാ​ഷ അ​ത്ര ല​ളി​ത​മൊ​ന്നു​മ​ല്ല. എ​ന്നി​ട്ടും മ​ല​യാ​ള വാ​യ​ന​ക്കാ​ർ ആ ​കൃ​തി​യെ ആ​വേ​ശ​ത്തോ​ടെ​യാ​ണ്​ സ്വീ​ക​രി​ച്ച​ത്. അ​പ്പോ​ൾ ഭാ​ഷ​യു​ടെ ലാ​ളി​ത്യം ഒ​രു പ്ര​ശ്​​ന​മ​ല്ല​ല്ലോ..?

മ​ല​യാ​ളി​ക​ൾ ഏ​റ്റ​വും ഇ​ഷ്​​ട​പ്പെ​ടു​ന്ന സാ​ഹി​ത്യ​ശൈ​ലി​യാ​യ കാ​ൽ​പ​നി​ക​ത​യാ​ണ്​ 'ഖ​സാ​ക്കി'​ലൂ​ടെ വി​ജ​യ​ൻ ആ​വി​ഷ്​​ക​രി​ച്ച​ത്. അ​തി​ൽ രാ​ഷ്​​ട്രീ​യ കാ​ൽ​പ​നി​ക​ത​യു​ണ്ട്. ക​മ്യൂ​ണി​സ​ത്തി​ൽ​നി​ന്നും ഇ​ട​തു​പ​ക്ഷ​ത്തി​ൽ​നി​ന്നും പി​രി​ഞ്ഞു​പോ​കു​േ​മ്പാ​ഴു​ണ്ടാ​കു​ന്ന ഏ​കാ​ന്ത​ത സൃ​ഷ്​​ടി​ക്കു​ന്ന കാ​ൽ​പ​നി​ക​ത. സം​സ്​​കൃ​ത പ​ദ​ങ്ങ​ൾ നി​റ​ഞ്ഞ, വ​ൻ പ്ര​ഭു​മാ​ളി​ക​പോ​ലെ പ​ടു​ത്തു​യ​ർ​ത്തു​ന്ന എ​ഴു​ത്തും​ മ​ല​യാ​ള​ത്തി​ൽ ന​ല്ല​ പ്ര​ചാ​ര​മു​ണ്ട്​. അ​താ​ണ്​ ന​മ്മു​ടെ പാ​ര​മ്പ​ര്യം. അ​ത്​ യ​ഥാ​ർ​ഥ​ത്തി​ൽ കാ​വ്യ​പാ​ര​മ്പ​ര്യ​മാ​ണ്. വി​ജ​യ​ൻ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യ​ത്​ ആ ​പാ​ര​മ്പ​ര്യ​മാ​ണ്. 'ര​മ​ണ​ന്'​ ശേ​ഷം, മ​ല​യാ​ള​ത്തി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ റൊ​മാ​ൻ​റി​ക്​ കൃ​തി 'ഖ​സാ​ക്കി​െ​ൻ​റ ഇ​തി​ഹാ​സ'​മാ​ണ്. ​പ​ക്ഷേ, ച​ങ്ങ​മ്പു​ഴ പ​ച്ച മ​ല​യാ​ള​ത്തി​ലാ​ണ്​ 'ര​മ​ണ​ൻ' എ​ഴു​തി​യ​ത്. അ​ന്യ​താ​ബോ​ധ​വും അ​സ്​​തി​ത്വ​ ദുഃ​ഖ​വും രാ​ഷ്​​ട്രീ​യ ഗൃ​ഹാ​തു​ര​ത്വ​വും ഉ​പ​രി​​പ്ല​വ ആ​ത്​​മീ​യ​വും കൂ​ടി​ച്ചേ​ർ​ന്ന ഒ​രു പു​തി​യ അ​നു​ഭൂ​തി​യാ​ണ്​ 'ഖ​സാ​ക്കി​െ​ൻ​റ ഇ​തി​ഹാ​സം' ഉ​ണ്ടാ​ക്കി​യ​ത്. അ​തു​വ​രെ മ​ല​യാ​ളം ക​ണ്ടി​ട്ടി​ല്ലാ​ത്ത ഭാ​ഷ​യും അ​നു​ഭ​വ​വു​മാ​ണ്​ വി​ജ​യ​ൻ ആ​വി​ഷ്​​ക​രി​ച്ച​ത്.

താ​ങ്ക​ളു​ടെ മി​ക്ക​വാ​റും ക​ഥ​ക​ളി​ലെ​ല്ലാം ന​ർ​മ​ത്തി​െ​ൻ​റ ധാ​ര​ക​ൾ കാ​ണാം ക​ഴി​യും. ഇൗ ​തി​ര​ഞ്ഞെ​ടു​പ്പ്​ ബോ​ധ​പൂ​ർ​വ​മാ​േ​ണാ?

എ​െ​ൻ​റ അ​പ്പ​ൻ നർ​മ​ത്തി​െ​ൻ​റ ആ​രാ​ധ​ക​നാ​യി​രു​ന്നു. മ​ല​യാ​ള​ത്തി​​ലെ ആ​ദ്യ​ത്തെ ന​ർ​മ​മാ​സി​ക എ​ന്നു ക​രു​തു​ന്ന സി. ​മാ​ധ​വ​ൻ​പി​ള്ള​യു​ടെ 'വി​ജ​യ​ഭാ​നു' മു​ത​ലു​ള്ള മാ​സി​ക​ക​ൾ വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. 'സ​ര​സ​ൻ', 'ര​സി​ക​ൻ', 'ന​ർ​മം' തു​ട​ങ്ങി​യ​വ​യൊ​​െക്ക ഉ​ണ്ടാ​യി​രു​ന്നു. 'വി​ജ​യ​ഭാ​നു'​വി​െ​ൻ​റ ബൈ​ൻ​റു​ചെ​യ്​​ത കോ​പ്പി​ക​ളാ​ണ്​ ​െച​റു​പ്പ​ത്തി​ൽ ഞാ​ൻ വാ​യി​ച്ച​ത്. അ​തു​പോ​ലെ പി.​കെ. രാ​ജ​രാ​ജ​വ​ർ​മ​യു​ടെ കൃ​തി​ക​ൾ. ഇ.​വി. കൃ​ഷ്​​ണ​പി​ള്ള​യു​ടെ ഏ​താ​ണ്ട്​ എ​ല്ലാ കൃ​തി​ക​ളും വീ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. മ​നോ​ര​മ ആ​ഴ്​​ച​പ്പ​തി​പ്പി​ൽ അ​ദ്ദേ​ഹം 'നേ​ത്ര​രോ​ഗി' എ​ന്ന പേ​രി​ൽ ഒ​രു കോ​ളം എ​ഴു​തി​യി​രു​ന്നു. ഇ​തെ​ല്ലാം വാ​യി​ച്ച്​ ന​ർ​മം മ​ന​സ്സി​ൽ ചേ​ക്കേ​റി. എ​ങ്ങ​നെ​യാ​ണ്​ ആ​ളു​ക​ൾ ചി​രി​ക്കു​ന്ന​ത്, ചി​രി​പ്പി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ എ​ങ്ങ​നെ പ​റ​യാം എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചി​രു​ന്നു. ഹാ​സ്യം ജീ​നി​യ​സ്സി​െ​ൻ​റ ഭാ​ഗ​മാ​ണ്. കു​ഞ്ച​ൻ​ന​മ്പ്യാ​ർ തെ​ളി​യിച്ച​ത്​ അ​താ​ണ്. ജീ​വി​ത​ത്തി​െ​ൻ​റ അ​വി​ഭാ​ജ്യ​ഘ​ട​ക​മാ​ണ്​ ന​ർ​മം.

താ​ങ്ക​ളു​ടെ ക​ഥ​ക​ളി​ൽ കൗ​തു​ക​ത്തോ​ടെ നോ​ക്കി​നി​ൽ​ക്കു​ന്ന ഒ​രു കു​ട്ടി​യെ കാ​ണാം. അ​ല്ലെ​ങ്കി​ൽ ജീ​വി​ത​ത്തി​ലേ​ക്ക്​ എ​ത്തി​നോ​ക്കു​ന്ന ഒ​രാ​ൾ. ഇ​തൊ​ക്കെ ക​ഥാ​ത​ന്ത്ര​ത്തി​െ​ൻ​റ ഭാ​ഗ​മാ​യി സൃ​ഷ്​​ടി​ക്കു​ന്ന​താ​ണോ?

ഞാ​ൻ ക​ഥ എ​ഴു​തി​ത്തു​ട​ങ്ങുന്ന കാ​ല​ത്ത്​ കാ​ര്യ​ങ്ങ​ൾ നി​ഷ്​​ക​ള​ങ്ക​മാ​യി നോ​ക്കി​ക്കാ​ണാ​നു​ള്ള കൗ​തു​കം ഉ​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ ക​ഥ​യു​ടെ ഉ​ള്ളി​ലേ​ക്ക്​ ക​ട​ക്കാ​നാ​യി ഞാ​ൻ കു​ട്ടി​യെ ഉ​പ​യോ​ഗി​ച്ചു. ക​ഥ​യി​ൽ ഞാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന ന​രേ​റ്റ​ർ നി​ഷ്​​ക​ള​ങ്ക​നാ​യി​രു​ന്നാ​ലും ക​ഥ ഒ​ര​ു പ്ര​ത്യേ​ക രീ​തി​യി​ൽ പ​റ​യാ​ൻ എ​ളു​പ്പ​മു​ണ്ട്. 'എ​െ​ൻ​റ ക​ളി​പ്പാ​ട്ട​ങ്ങ​ൾ' തു​ട​ങ്ങി​യ ക​ഥ​ക​ളി​ലൊ​ക്കെ ഇ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ഥ എ​ഴു​താ​ൻ തു​ട​ങ്ങു​േ​മ്പാ​ൾ ആ​രാ​ണ്​ ഇൗ ​ക​ഥ പ​റ​യു​ന്ന​തെ​ന്ന ഒ​രു ചോ​ദ്യം വ​രും. അ​തി​െ​ൻ​റ ഉ​ത്ത​ര​മാ​ണ്​ ഇൗ ​ക​ഥ​പ​റ​യു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ൾ.

ക​ഥ എ​ഴു​തി​ത്തുട​ങ്ങി​ക​ഴി​യു​േ​മ്പാ​ൾ ക​ഥാ​പാ​ത്ര​ങ്ങ​ൾ കൈ​യി​ൽ​നി​ന്ന്​ വ​ഴു​തി​പ്പോ​കാ​റു​ണ്ടോ? അ​ത്ത​ര​മൊ​രു നി​യ​ന്ത്ര​ണം പാ​ലി​ക്കാ​റു​ണ്ടോ?

ക​ഥ ചി​ല​പ്പോ​ൾ ന​മ്മ​ളെ അ​പ​രി​ചി​ത​മാ​യ വ​ഴി​ക​ളി​ലേ​ക്ക്​ വ​ലി​ച്ചു​കൊ​ണ്ടു​പോ​കും. ക​ഥ എ​ഴു​തി​വ​രു​േമ്പാ​ൾ പു​തി​യ വാ​ക്കു​ക​ൾ തെ​ളി​ഞ്ഞു​വ​രും. 'ഭാ​സ്​​ക​ര​പ​​ട്ടേ​ല​രും' 'എ​െ​ൻ​റ ജീ​വി​ത'​വും യ​ഥാ​ർ​ഥ ജീ​വി​ത​ത്തി​ൽ​നി​ന്നെ​ടു​ത്ത​താ​ണ്. ആ ​നോ​വ​ൽ എ​ഴു​തി​വ​ന്ന​പ്പോ​ൾ പു​തി​യ പു​തി​യ സാ​ധ്യ​ത​ക​ളു​ണ്ടാ​യി.

സ്വ​ന്തം ദേ​ശം ക​ഥ​ക​ളി​ൽ ക​ട​ന്നു​വ​രാ​റു​​ണ്ട​ല്ലോ?

ആ​ദ്യം എ​ഴു​തി​യ ക​ഥ​ക​ളി​ലൊ​ക്കെ എ​െ​ൻ​റ ഗ്രാ​മ​മു​ണ്ടാ​യി​രു​ന്നു. ആ ​ക​ഥ​ക​ള​ി​ലൊ​ക്കെ എ​െ​ൻ​റ വീ​ടി​രു​ന്ന പ​റ​മ്പി​ൽ സം​ഭ​വി​ച്ച കാ​ര്യ​ങ്ങ​ളാ​ണ്​ ഞാ​ൻ എ​ഴു​തി​യ​ത്. അ​ന്ന്​ എ​െ​ൻ​റ കൈ​യി​ലു​ള്ള മെ​റ്റീ​രി​യ​ൽ അ​താ​യി​രു​ന്നു. പി​ന്നീ​ട്​ യാ​ത്ര​യും വാ​യ​ന​യും വി​ക​സി​ച്ചു. എ​പ്പോ​ഴും ഉ​രു​ളി​കു​ന്നി​െ​ൻ​റ ക​ഥ മാ​ത്രം പ​റ​യാ​ൻ ക​ഴി​യി​ല്ല​ല്ലോ. ഇ​തി​ഹാ​സം എ​ന്ന​ത്​ നാം ​ഉ​ണ്ടാ​ക്കി​യെ​ടു​ക്കു​ന്ന​താ​ണ്. ത​ക​ഴി പാ​വ​െ​പ്പ​ട്ട​വ​രു​ടെ​യും സാ​ധാ​ര​ണ​ക്കാ​രു​ടെ​യും ജീ​വി​ത​ക​ഥ​ക​ൾ പ​റ​ഞ്ഞ്​ ഇ​തി​ഹാ​സം സൃ​ഷ്​​ടി​ച്ചു. ത​സ്രാ​ക്കി​ലെ സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ത്തെ വ​മ്പി​ച്ച പ്ര​തി​ഭാ​സ​മാ​ക്കി വി​ജ​യ​ൻ മാ​റ്റി. ഞാ​ൻ അ​ത്ത​രം ഇ​തി​ഹാ​സ​ങ്ങ​ൾ സൃ​ഷ്​​ടി​ച്ചി​ല്ല.

ക​ഥ​ക​ളി​ൽ​നി​ന്ന്​ വ​ലി​യ നോ​വ​ലി​ലേ​ക്ക്​ പോ​കാ​ൻ താ​ൽ​പ​ര്യം കാ​ണി​ക്കാ​റി​ല്ല​ല്ലോ...

വാ​സ്​​ത​വ​ത്തി​ൽ അ​ത്​ എ​െ​ൻ​റ കു​റ​വാ​ണ്. എ​നി​ക്ക്​ കി​ട്ടി​യ ക​ഴി​വി​​നെ അ​ധ്വാ​ന​പൂ​ർ​വം ഉ​പ​യോ​ഗി​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ​തു​കൊ​ണ്ടാ​ണ് വ​ലി​യ നോ​വ​ലു​ക​ൾ ര​ചി​ക്കാ​ൻ ക​ഴി​യാ​തെ​പോ​യ​ത്​. വാ​യ​ന​യി​ലും കൂ​ട്ടു​കൂ​ട​ലി​ലും യാ​ത്ര​യി​ലു​മാ​ണ്​ ഞാ​ൻ ഏ​റെ സ​മ​യം ചെ​ല​വ​ഴി​ച്ച​ത്. വി​ജ​യ​നും മു​കു​ന്ദ​നു​മൊ​ക്കെ വ​ലി​യ തി​ര​ക്കു​ക​ൾ​ക്കി​ട​യി​ൽ നോ​വ​ലു​ക​ൾ എ​ഴു​തി. എ​നി​ക്ക​തി​ന്​ ക​ഴി​ഞ്ഞി​ല്ല.

ഇ​േ​പ്പാ​ൾ തി​രി​ഞ്ഞു​നോ​ക്കു​േ​മ്പാ​ൾ സ്വ​ന്തം എ​ഴു​ത്തി​െ​ൻ​റ മി​ക​ച്ച​ മൂ​ല്യം എ​ന്താ​ണ്​?

ഞാ​ൻ സാ​ഹി​ത്യ സം​സ്​​കാ​രം ശ​ക്​​ത​മ​ല്ലാ​ത്ത ഉ​രു​ളി​കു​ന്നം​പോ​ലു​ള്ള ഗ്രാ​മ​ത്തി​ലാ​ണ്​ ജ​നി​ച്ച​ത്. അ​തി​െ​ൻ​റ ഉ​ള്ളി​ൽ​നി​ന്ന്​ വാ​യ​ന​യി​ലൂ​ടെ​യാ​ണ്​ ഞാ​ൻ പു​റ​ത്തു​ക​ട​ന്ന​ത്. സ​ത്യ​ത്തി​ൽ ഞാ​നൊ​രു ക​ർ​ഷ​ക​നാ​യി തീ​രേ​ണ്ട​യാ​ളാ​ണ്. എ​ഴു​ത്തും വാ​യ​ന​യു​മാ​ണ്​ ലോ​ക​ത്തി​െ​ൻ​റ വി​ശാ​ല​ത​യി​ലേ​ക്ക്​ എ​ന്നെ ന​യി​ച്ച​ത്. അ​തൊ​രു ചെ​റി​യ കാ​ര്യ​മ​ല്ല.

എ​ഴു​ത്ത്​ എ​ന്നെ കൊ​ണ്ടു​പോ​യ​ത്​ വാ​യി​ക്കു​ന്ന മ​ല​യാ​ളി​യു​ടെ അ​വ​ബോ​ധ​ത്തി​ലേ​ക്കാ​ണ്. ഒ​രു വ​മ്പി​ച്ച വ​ള​ർ​ച്ച എ​നി​ക്ക്​ കി​ട്ടി. കേ​ര​ളം എ​ഴു​ത്തു​കാ​രെ വ​ള​ർ​ത്തു​ന്ന ഇ​ട​മാ​ണ്. മ​ല​യാ​ളി​ക​ൾ എ​ഴു​ത്തു​കാ​ർ മു​ന്നോ​ട്ടു​വെ​ക്കു​ന്ന ആ​ശ​യ​ങ്ങ​ൾ​ക്കും ചി​ന്ത​ക​ൾ​ക്കും വി​ല ക​ൽ​പി​ക്കു​ന്ന​വ​രാ​ണ്.​ മ​ല​യാ​ളി​ക​ൾ ന​ൽ​കു​ന്ന സ്​​നേ​ഹ​വും ആ​ദ​ര​വും അ​സാ​ധാ​ര​ണ​മാ​ണ്. എെ​ൻ​റ ജീ​വി​ത​ത്തെ ധ​നി​ക​മാ​ക്കു​ന്ന ഒ​രു കാ​ര്യ​മി​താ​ണ്. ഇ​ത്​ എ​െ​ൻ​റ എ​ഴു​ത്തി​െൻറ മി​ക​ച്ച മൂ​ല്യ​മാ​ണ്.

ഞാ​ൻ നി​ര​വ​ധി രാ​ജ്യ​ങ്ങ​ളി​ൽ യാ​ത്ര ചെ​യ്​​തു. ഇ​ന്നും ചെ​യ്​​തു​കൊ​ണ്ടി​രി​ക്കു​ന്നു. അ​വി​ട​ങ്ങ​ളി​ലെ​ല്ലാം എ​ന്നെ കൊ​ണ്ടു​പോ​യ​തും കൊ​ണ്ടു​പോ​കു​ന്ന​തും വാ​യ​ന​ക്കാ​രാ​ണ്. എ​ന്നെ ഇ​ഷ്​​ട​പ്പെ​ടു​ന്ന എ​ന്നോ​ടു സം​വ​ദി​ക്കു​ന്ന​വ​രാ​ണ്​ വാ​യ​ന​ക്കാ​ർ. അ​വ​രി​ലൂ​ടെ​യാ​ണ്​ ഞാ​ൻ ലോ​ക​മൊ​ട്ടാ​കെ സ​ഞ്ച​രി​ച്ച​ത്. കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന മോ​ശം കാ​ര്യ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടു​േമ്പാ​ൾ വി​ശ്വാ​സ്യ​ത​യു​ണ്ടാ​വു​ന്ന​ത്​ എ​െ​ൻ​റ എ​ഴു​ത്തി​െൻ​റ പി​ൻ​ബ​ല​ത്തി​ലാ​ണ്. ഇ​തി​ൽ കൂ​ടു​ത​ലൊ​ന്നും ആ​​ഗ്ര​ഹി​ക്കു​ന്നി​ല്ല. ആ​ഗ്ര​ഹി​ക്കാ​നും പാ​ടി​ല്ല.

l

Show More expand_more
News Summary - writer Zacharia interview -madhyamam weekly