Begin typing your search above and press return to search.
proflie-avatar
Login

‘ഹി​​ന്ദു​​ത്വ എ​​ന്ന​​ത് ദീ​​ർ​​ഘ​​കാ​​ല​​ പ​​ദ്ധ​​തി​​യാ​​ണ്’

‘ഹി​​ന്ദു​​ത്വ എ​​ന്ന​​ത്   ദീ​​ർ​​ഘ​​കാ​​ല​​ പ​​ദ്ധ​​തി​​യാ​​ണ്’
cancel

ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​ം ന്യൂ​​യോ​​ർ​​ക് യൂ​​നി​​വേ​​ഴ്സി​​റ്റി മീ​​ഡി​​യ സ്റ്റ​​ഡീ​​സ് പ്ര​​ഫ​​സ​​റുമാ​​യ അരവിന്ദ്​ രാജഗോപാൽ സംസാരിക്കുന്നു –രാജ്യത്തെപ്പറ്റി, ഹിന്ദുത്വ നീക്കങ്ങളെപ്പറ്റി. അതിനേക്കാൾ ബാബരി മസ്​ജിദിനെയും അവിടെ ഉയരുന്ന രാമക്ഷേത്രത്തെയും കുറിച്ചുള്ളതാണ്​ ഇൗ സംഭാഷണം. ച​​രി​​ത്രം, സാ​​മൂ​​ഹി​​ക​​ശാ​​സ്‍ത്രം, മാ​​ധ്യ​​മ സി​​ദ്ധാ​​ന്തം എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളെ സ​​മ​​ന്വ​​യി​​പ്പി​​ക്കു​​ന്ന ചിന്തകനും എഴുത്തുകാരനുമാണ്​ അ​​ര​​വി​​ന്ദ് രാ​​ജ​​ഗോ​​പാ​​ൽ. ദ​​ക്ഷി​​ണ ലോ​​ക​​ത്ത് (Global South) സം​​ഭ​​വി​​ച്ചു​​ക​​ഴി​​ഞ്ഞ...

Your Subscription Supports Independent Journalism

View Plans

ചി​ന്ത​ക​നും എ​ഴു​ത്തു​കാ​ര​നു​ം ന്യൂ​​യോ​​ർ​​ക് യൂ​​നി​​വേ​​ഴ്സി​​റ്റി മീ​​ഡി​​യ സ്റ്റ​​ഡീ​​സ് പ്ര​​ഫ​​സ​​റുമാ​​യ അരവിന്ദ്​ രാജഗോപാൽ സംസാരിക്കുന്നു –രാജ്യത്തെപ്പറ്റി, ഹിന്ദുത്വ നീക്കങ്ങളെപ്പറ്റി. അതിനേക്കാൾ ബാബരി മസ്​ജിദിനെയും അവിടെ ഉയരുന്ന രാമക്ഷേത്രത്തെയും കുറിച്ചുള്ളതാണ്​ ഇൗ സംഭാഷണം.

ച​​രി​​ത്രം, സാ​​മൂ​​ഹി​​ക​​ശാ​​സ്‍ത്രം, മാ​​ധ്യ​​മ സി​​ദ്ധാ​​ന്തം എ​​ന്നി​​ങ്ങ​​നെ വി​​വി​​ധ മേ​​ഖ​​ല​​ക​​ളെ സ​​മ​​ന്വ​​യി​​പ്പി​​ക്കു​​ന്ന ചിന്തകനും എഴുത്തുകാരനുമാണ്​ അ​​ര​​വി​​ന്ദ് രാ​​ജ​​ഗോ​​പാ​​ൽ. ദ​​ക്ഷി​​ണ ലോ​​ക​​ത്ത് (Global South) സം​​ഭ​​വി​​ച്ചു​​ക​​ഴി​​ഞ്ഞ ആ​​ശ​​യ​​വി​​നി​​മ​​യ വി​​പ്ല​​വ​​ത്തെക്കുറിച്ച്​ ആധികാരിക വ്യക്തിത്വമാണ്​ അദ്ദേഹം. ന്യൂ​​യോ​​ർ​​ക് യൂ​​നി​​വേ​​ഴ്സി​​റ്റി മീ​​ഡി​​യ സ്റ്റ​​ഡീ​​സ് പ്ര​​ഫ​​സ​​റാ​​യ അ​​ര​​വി​​ന്ദ് രാ​​ജ​​ഗോ​​പാ​​ൽ അ​​വി​​ടെ സോ​​ഷ്യോ​​ള​​ജി, സോ​​ഷ്യ​​ൽ ആ​​ൻഡ് ക​​ൾ​​ചറ​​ൽ അ​​നാ​​ലി​​സി​​സ് വി​​ഭാ​​ഗം അ​​ധ്യാ​​പ​​ക​​നു​​മാ​​ണ്. ഹെ​​ൽ​​സി​​ങ്കി, സ്റ്റാ​​ൻ​​ഫോ​​ഡ്, പ്രി​​ൻ​​സ്റ്റ​​ൺ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും മ​​റ്റും അ​​ഡ്വാ​​ൻ​​സ്ഡ് സ്റ്റ​​ഡി സെ​​ന്റ​​റു​​ക​​ളി​​ൽ ഫെ​​ലോ​​ഷി​​പ്പു​​മു​​ണ്ട്. ​​

അ​​സോ​​സി​​യേ​​ഷ​​ൻ ഓ​​ഫ് ഏ​​ഷ്യ​​ൻ സ്റ്റ​​ഡീ​​സി​​ന്റെ ആ​​ന​​ന്ദ കെ​​ന്റി​​ഷ് കു​​മാ​​ര​​സ്വാ​​മി പു​​ര​​സ്കാ​​രം, ന്യൂ​​യോ​​ർ​​ക് യൂ​​നി​​വേ​​ഴ്സി​​റ്റി ഡാ​​നി​​യ​​ൽ ഗ്രി​​ഫി​​ത്ത്സ് പു​​ര​​സ്കാ​​രം എ​​ന്നി​​വ നേ​​ടി​​യ ‘Hindu Nationalism and the Reshaping of the Public in India’ (Cambridge, 2001), ‘The Indian Public Sphere: Structure and Transformation’ (Oxford, 2009) തു​​ട​​ങ്ങി​​യ​​വ പ്ര​​ശ​​സ്ത ര​​ച​​ന​​ക​​ളാ​​ണ്. മ​​ക്കാ​​ർ​​ത്ത​​ർ ഫൗ​​ണ്ടേ​​ഷ​​ൻ, റോ​​ക്ക്ഫെ​​ല​​ർ ഫൗ​​ണ്ടേ​​ഷ​​ൻ എ​​ന്നി​​വ​​യു​​ടെ അ​​വാ​​ർ​​ഡു​​ക​​ളും നേ​​ടി​​യി​​ട്ടു​​ണ്ട്. ഗ്ര​​ന്ഥ​​ങ്ങ​​ൾ​​ക്ക് പു​​റ​​മെ എ​​സ്.​​എ​​സ്.​​ആ​​ർ.​​സി​​യു​​ടെ Immanent Frame, opendemocracy.net എ​​ന്നി​​വ​​യി​​ലും നി​​ര​​വ​​ധി പ​​ത്ര​​ങ്ങ​​ൾ, മാ​​ഗ​​സി​​നു​​ക​​ൾ എ​​ന്നി​​വ​​യി​​ലും എ​​ഴു​​തി​​യി​​ട്ടു​​ണ്ട്.

ക്രി​​ട്ടി​​ക്ക​​ൽ ഇ​​ൻ​​ക്വ​​യ​​റി ജേ​​ണ​​ലി​​ൽ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ‘Communicationism: Cold War Humanism’, ജാ​​വ്നോ​​സ്റ്റി​​ലെ ‘Media Theory from the Global South’ എ​​ന്നി​​വ​​യാ​​ണ് ഒ​​ടു​​വി​​ലെ ര​​ച​​ന​​ക​​ൾ. മാ​​ധ്യ​​മ സി​​ദ്ധാ​​ന്ത​​ങ്ങ​​ളു​​ടെ ആ​​ഗോ​​ള വം​​ശാ​​വ​​ലി​​യെക്കുറി​​ച്ച പു​​സ്ത​​കം ഡ്യൂ​​ക് യൂ​​നി​​വേ​​ഴ്സി​​റ്റി പ്ര​​സ് പു​​റ​​ത്തി​​റ​​ക്കാ​​നി​​രി​​ക്കു​​ക​​യാ​​ണ്.

ബാ​​ബ​​രി മ​​സ്ജി​​ദ് ത​​ക​​ർ​​ക്ക​​ൽ കേ​​സി​​ൽ എ​​ല്ലാ പ്ര​​തി​​ക​​ളെ​​യും കു​​റ്റ​​മു​​ക്ത​​രാ​​ക്കി​​യ​​തി​​നെക്കു​റി​​ച്ചു​​ം ‘രാമക്ഷേ​ത്ര’ത്തെക്കുറിച്ചും സംസാരിക്കുകയാണ്​ അദ്ദേഹം ഇൗ അഭിമുഖത്തിൽ. സംഭാഷണത്തി​ന്റെ പ്രസക്തഭാഗങ്ങളാണ്​ ചുവടെ:

 

അരവിന്ദ് രാ​ജഗോപാൽ

അരവിന്ദ് രാ​ജഗോപാൽ

അ​​യോ​​ധ്യ​​യി​​​ലെ ബാ​​ബ​​രി മ​​സ്ജി​​ദ് ത​​ക​​ർ​​ക്ക​​ൽ കേ​​സി​​ൽ, പ്ര​​തി​​ചേ​​ർ​​ക്ക​​പ്പെ​​ട്ട​​വ​​ർ സം​​ഭ​​വസ്ഥ​​ല​​ത്ത് ഉ​​ണ്ടാ​​യി​​രു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പു​​ന​​ൽ​​കു​​ന്ന തെ​​ളി​​വു​​ക​​ളു​​ണ്ടാ​​യി​​ട്ടും ഒ​​രാ​​ളു​​ടെ പേ​​രി​​ലും കു​​റ്റം ചു​​മ​​ത്ത​​പ്പെ​​ട്ടി​​ല്ല. ബാ​​ബ​​രി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത​​തി​​ൽ കു​​റ്റ​​ക്കാ​​രെ ശി​​ക്ഷി​​ക്കു​​ന്ന​​തി​​ൽ എ​​ന്തു​​കൊ​​ണ്ടാ​​ണ് ഇ​​ന്ത്യ​​ൻ നീ​​തി​​ന്യാ​​യ സം​​വി​​ധാ​​നം പ​​രാ​​ജ​​യ​​മാ​​യ​​ത്? നീ​​തി പു​​ല​​രു​​ന്ന​​തി​​ൽ ഇ​​ന്ത്യ​​ൻ ജു​​ഡീ​​ഷ്യ​​റി​​യു​​ടെ പ്ര​​തി​​ബ​​ദ്ധ​​ത ക​​ള​​ങ്ക​​പ്പെ​​ടു​​ത്തി, ബി.​​ജെ.​​പി​​യു​​ടെ​​യും അ​​നു​​ബ​​ന്ധ സം​​ഘ​​ട​​ന​​ക​​ളു​​ടെ​​യും നേ​​താ​​ക്ക​​ളു​​ടെ സാ​​ന്നി​​ധ്യം തെ​​ളി​​യി​​ക്കു​​ന്ന എ​​ല്ലാ തെ​​ളി​​വു​​ക​​ളും എ​​ങ്ങ​​നെ​​യാ​​ണ് മാ​​യ്ച്ചു​​ക​​ള​​യ​​പ്പെ​​ട്ട​​ത്?

കു​​റ്റ​​കൃ​​ത്യം എ​​ത്ര​​ത്തോ​​ളം വ​​ലു​​താ​​കു​​ന്നോ അ​​ത്ര​​ക​​ണ്ട് അ​​ത് ന​​ട​​ത്തി​​യ​​വ​​ർ വി​​ല്ല​​നു പ​​ക​​രം ഹീ​​റോ ആ​​യി ഉ​​യ​​രാ​​ൻ സാ​​ധ്യ​​ത കൂ​​ടു​​മെ​​ന്ന് പ​​റ​​യാ​​റു​​ണ്ട്. അ​​യോ​​ധ്യ​​യി​​ൽ ശ്രീ​​രാ​​മ​​ന്റെ പേ​​രി​​ലു​​ള്ള ക്ഷേ​​ത്ര​​ത്തി​​ന്റെ ഉ​​ദ്ഘാ​​ട​​നം ആ​​ഘോ​​ഷ​​മാ​​ക്കു​​ന്ന തി​​ര​​ക്കി​​ലാ​​ണി​​പ്പോ​​ൾ രാ​​ജ്യം. അ​​ഥ​​വാ, രാ​​ജ്യ​​ത്തി​​ന്റെ സു​​പ്ര​​ധാ​​ന ദേ​​ശീ​​യ സ്മാ​​ര​​ക​​ങ്ങ​​ൾ ഇ​​നി അ​​ണ​​ക്കെ​​ട്ടു​​ക​​ളും വൈ​​ദ്യു​​തി നി​​ല​​യ​​ങ്ങ​​ളു​​മെ​​ന്ന​​തി​​ന് പ​​ക​​രം ക്ഷേ​​ത്ര​​ങ്ങ​​ളും സ്തൂ​​പ​​ങ്ങ​​ളു​​മാ​​യി രൂ​​പ​​മെ​​ടു​​ക്കു​​ക​​യാ​​ണ്. ഹി​​ന്ദു​​സ്വ​​ത്വം അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ടാ​​തെ, മു​​മ്പ് വ​​ഴി​​യി​​ൽ മ​​റ​​ന്നു​​വെ​​ച്ചു​​പോ​​യ മാ​​ന​​സി​​ക ശാ​​ക്തീ​​ക​​ര​​ണം തി​​രി​​ച്ചു​​പി​​ടി​​ച്ചേ​​ പ​​റ്റൂ എ​​ന്നാ​​ണ് ന​​​മ്മോ​​ടി​​പ്പോ​​ൾ പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​ത്.

എ​​ന്നാ​​ൽ, അ​​ഭി​​മാ​​ന​​മു​​ള്ള ഹി​​ന്ദു യാ​​ഥാ​​ർ​​ഥ്യ​​ങ്ങ​​ളോ​​ട് പു​​റം​​തി​​രി​​ഞ്ഞു​​നി​​ൽ​​ക്ക​​രു​​ത്. ബാ​​ബ​​രി മ​​സ്ജി​​ദ് ഉ​​ട​​മ​​സ്ഥ​​ത 400 വ​​ർ​​ഷ​​മാ​​യി സു​​ന്നി വ​​ഖ​​ഫ് ബോ​​ർ​​ഡി​​നാ​​യി​​രു​​ന്നു. ഹി​​ന്ദു​​ത്വ അ​​വ​​കാ​​ശ​​വാ​​ദം വി​​ശ്വാ​​സ​​ത്തി​​ന്റെ പു​​റ​​ത്താ​​ണ്, അ​​ടി​​സ്ഥാ​​ന​​പ​​ര​​മാ​​യി ഭ​​ര​​ണ​​ഘ​​ട​​നാ​​നി​​യ​​മാ​​നു​​സൃ​​ത​​മ​​ല്ല. എ​​ന്നാ​​ൽ, ഭ​​രി​​ക്കു​​ന്ന​​ത് രാ​​മ​​ക്ഷേ​​ത്ര വാ​​ഗ്ദാ​​ന​​വു​​മാ​​യി അ​​ധി​​കാ​​ര​​മേ​​റി​​യ ബി.​​ജെ.​​പി​​യാ​​ണെ​​ന്ന യാ​​ഥാ​​ർ​​ഥ്യ​​ത്തി​​നു മു​​ന്നി​​ൽ നീ​​തി​​പീ​​ഠ​​ങ്ങ​​ൾ ത​​ല​​കു​​നി​​ച്ചു. ജ​​ന​​കീ​​യ നീ​​തി​​ന്യാ​​യം അ​​ക്ഷ​​ര​​ങ്ങ​​ളി​​ലെ നീ​​തി​​ക്കുമേ​​ൽ വി​​ജ​​യം വ​​രി​​ച്ചു. അ​​ത് സ്വാം​​ശീ​​ക​​രി​​ക്കാ​​ൻ കോ​​ട​​തി​​ക​​ൾ ബു​​ദ്ധി കാ​​ണി​​ക്കു​​ക​​യും ചെ​​യ്തു. മൗ​​ലി​​കാ​​വ​​കാ​​ശ​​ങ്ങ​​ളെ​​യാ​​ണ് നീ​​തി​​പീ​​ഠം ഇ​​വി​​ടെ പ​​ക്ഷ​​പാ​​ത​​പ​​ര​​മാ​​യി മാ​​റ്റി​​നി​​ർ​​ത്തി​​യ​​ത്.

17 വ​​ർ​​ഷം നീ​​ണ്ട ലി​​ബ​​ർ​​ഹാ​​ൻ അ​​ന്വേ​​ഷ​​ണ ക​​മീ​​ഷ​​ൻ വി​​ദി​​ത​​മാ​​യി തി​​രി​​ച്ച​​റി​​ഞ്ഞ​​താ​​ണ്, ത​​ക​​ർ​​ക്കാ​​ൻ ആ​​ർ.​​എ​​സ്.​​എ​​സ് പ​​ദ്ധ​​തി​​യി​​ട്ടു​​വെ​​ന്ന്. എ​​ന്നാ​​ൽ, സു​​പ്ര​​ധാ​​ന​​മാ​​യ ഈ ​​തെ​​ളി​​വു​​ക​​ൾ അ​​വ​​ഗ​​ണി​​ക്കാ​​നാ​​യി​​രു​​ന്നു സു​​പ്രീംകോ​​ട​​തി​​യു​​ടെ​​യും സി.​​ബി.​​ഐ പ്ര​​ത്യേ​​ക കോ​​ട​​തി​​യു​​ടെ​​യും മ​​ന​​സ്സ്. അ​​തോ​​ടെ, ആ​​സൂ​​ത്രി​​ത​​മാ​​യ ത​​ക​​ർ​​ക്ക​​ലി​​ന് ഒ​​ടു​​ക്കം മ​​തി​​യാ​​യ തെ​​ളി​​വി​​ല്ലാ​​താ​​യി. ത​​ക​​ർ​​ക്ക​​ൽത​​ന്നെ​​യാ​​യി​​രു​​ന്നു ബി.​​ജെ.​​പി​​ക്ക് രാ​​ഷ്ട്രീ​​യ ടി​​ക്ക​​റ്റ് എ​​ന്നി​​ട​​ത്താ​​ണ് ഇ​​ത​​ത്ര​​യു​​മെ​​ന്ന് ഓ​​ർ​​ക്ക​​ണം. നി​​ല​​വി​​ലെ രാ​​ഷ്ട്രീ​​യ ഭ​​ര​​ണ​​കൂ​​ട​​​ത്തെ അ​​സ്ഥി​​ര​​പ്പെ​​ടു​​ത്തു​​മെ​​ന്ന​​തി​​നാ​​ൽ നി​​യ​​മം പ്ര​​യോ​​ഗി​​ക്ക​​ൽ നി​​ർ​​വാ​​ഹ​​മി​​ല്ലാ​​ത്ത​​താ​​യി​​രു​​ന്നു.

 

രാ​​മ​​ജ​​ന്മ​​ഭൂ​​മി പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ മ​​സ്തി​​ഷ്‍കം ആ​​രാ​​യി​​രു​​ന്നു? ഇ​​തി​​ന് നാ​​ന്ദി കു​​റി​​ച്ച​​വ​​ർ മാ​​തൃ​​ക​​യാ​​ക്കി​​യ മു​​ൻ​​മാ​​തൃ​​ക​​ക​​ൾ ച​​രി​​ത്ര​​ത്തി​​ൽ മു​​മ്പു​​ണ്ടാ​​യി​​രു​​ന്നോ? രാ​​ജ്യം മു​​ഴു​​ക്കെ ഹി​​ന്ദു​​ത്വ​​യു​​ടെ പേ​​രി​​ൽ ജ​​ന​​ത്തെ അ​​ണി​​നി​​ര​​ത്തി​​യും 2019 വ​​രെ ബി.​​ജെ.​​പി​​ക്ക് തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യം ഉ​​റ​​പ്പാ​​ക്കി​​യും അ​​ത് വ​​ള​​ർ​​ന്നു​​ക​​ഴി​​ഞ്ഞു.

‘‘ഞാ​​ൻ അ​​തി​​ന് ദേ​​ശീ​​യ മു​​ഖം ന​​ൽ​​കി’’ –എ​​ന്ന് മു​​ൻ ബി.​​ജെ.​​പി ജ​​ന​​റ​​ൽ സെ​​ക്ര​​ട്ട​​റി ഗോ​​വി​​ന്ദാ​​ചാ​​ര്യ ഒ​​രി​​ക്ക​​ൽ എ​​ന്നോ​​ട് പ​​റ​​ഞ്ഞി​​രു​​ന്നു. അ​​വ​​ർ (ബി.​​ജെ.​​പി​​യി​​ലെ മ​​റ്റു​​ള്ള​​വ​​ർ) മു​​സ്‍ലിം വി​​രു​​ദ്ധ​​തമാ​​ത്രം ആ​​വേ​​ശി​​ച്ച​​വ​​രാ​​യി​​രു​​ന്നെ​​ന്നും അ​​ദ്ദേ​​ഹം അ​​ന്ന് പ​​റ​​ഞ്ഞു. ​പ്ര​​ചോ​​ദ​​നമാ​​യ​​​ത് ഏ​​തെ​​ന്ന ചോ​​ദ്യ​​ത്തി​​ന് രാ​​മാ​​ന​​ന്ദ് സാ​​ഗ​​റി​​ന്റെ ‘രാ​​മാ​​യ​​ണം’ സു​​പ്ര​​ധാ​​ന പ​​ങ്കു​​​വ​​ഹി​​ച്ചെ​​ന്ന് പ​​റ​​യാ​​നാ​​കും. 1987ൽ ​​അ​​ഹ്മ​​ദാ​​ബാ​​ദി​​ൽ ന​​ട​​ന്ന ബി.​​​ജെ.​​പി ദേ​​ശീ​​യ കോ​​ൺ​​ക്ലേ​​വി​​ൽ ആ​​രും വ​​ന്നി​​ല്ലെ​​ന്നും ആ ​​സ​​മ​​യ​​ത്തെ ‘രാ​​മാ​​യ​​ണ’ സം​​പ്രേ​​ഷ​​ണ​​മാ​​ണ് കാ​​ര​​ണ​​മെ​​ന്നും ‘ഫി​​നാ​​ൻ​​ഷ്യ​​ൽ പ്ര​​സ്’ കോ​​ള​​മി​​സ്റ്റ് കൂ​​ടി​​യാ​​യ ബി.​​ജെ.​​പി നേ​​താ​​വ് ജ​​യ് ദു​​ബാ​​ഷി പറഞ്ഞു.

അ​​തേക്കുറി​​ച്ച് ചോ​​ദി​​ച്ച​​പ്പോ​​ൾ ദു​​ബാ​​ഷി എ​​ന്നോ​​ട് പ​​റ​​ഞ്ഞു, ‘‘അ​​തി​​ൽ ചി​​ല​​തു​​ണ്ടെ​​ന്ന് ഞ​​ങ്ങ​​ൾ അ​​പ്പോ​​ൾ ചി​​ന്തി​​ച്ചു​​തു​​ട​​ങ്ങി.’’ അ​​ങ്ങ​​നെ ടി.​​വി സീ​​രി​​യ​​ൽ ചി​​ത്രം വി.​​എ​​ച്ച്.​​പി ത​​ങ്ങ​​ളു​​ടെ പ്ര​​ചാ​​ര​​ണ​​ങ്ങ​​ളി​​ൽ ഉ​​പ​​യോ​​ഗി​​ച്ചു​​തു​​ട​​ങ്ങി. രാ​​മാ​​യ​​ണ സീ​​രി​​യ​​ലി​​ൽത​​ന്നെ കൃ​​ത്യ​​മാ​​യ വി.​​എ​​ച്ച്.​​പി സ​​ന്ദേ​​ശ​​ങ്ങ​​ൾ ഉ​​ണ്ടെ​​ന്നു കാ​​ണാം. എ​​ന്റെ പു​​സ്ത​​ക​​ത്തി​​ൽ അ​​ത് കു​​റി​​ച്ചി​​ട്ടു​​ണ്ട്. ആ​​ർ.​​എ​​സ്.​​എ​​സ് നേ​​താ​​വ് സു​​ദ​​ർ​​ശ​​ന്റെ വാ​​ക്കു​​ക​​ൾ ഒ​​രു ഉ​​ദാ​​ഹ​​ര​​ണം.

ഒ​​ര​​ർ​​ഥ​​ത്തി​​ൽ ഒ​​രു ഹി​​ന്ദു ഭൂ​​രി​​പ​​ക്ഷ സ​​മൂ​​ഹ​​ത്തി​​ൽ പ​​ര​​സ്യ​​മാ​​യി ഹി​​ന്ദു നി​​ല​​പാ​​ടു​​ള്ള ക​​ക്ഷി ജ​​യം പി​​ടി​​ക്ക​​ൽ അ​​ത്ഭുത​​പ്പെ​​ടു​​ത്തു​​ന്ന​​തൊ​​ന്നു​​മ​​ല്ല. കോ​​ൺ​​ഗ്ര​​സും ബി.​​ജെ.​​പി​​യും ത​​മ്മി​​ൽ അ​​വി​​ടെ അ​​ള​​വി​​ലെ വ്യ​​ത്യാ​​സ​​ങ്ങ​​ളേ​​യു​​ള്ളൂ. ഇ​​രു ക​​ക്ഷി​​ക​​ളും ഉ​​യ​​ർ​​ന്ന ജാ​​തി​​ക്കാ​​ർ​​ക്ക് മേ​​ൽ​​ക്കൈ​​യു​​ള്ള​​വ​​യാ​​ണ്. രാ​​ഷ്ട്രീ​​യ​​ത്തി​​ലെ വ്യ​​ത്യാ​​സ​​മാ​​ക​​ട്ടെ, രീ​​തി​​ക​​ളി​​ൽ മാ​​ത്രം –എ​​ങ്ങ​​നെ ഒ​​രു ഹി​​ന്ദു​​വാ​​ക​​ണം, ഹി​​ന്ദു രാ​​ഷ്ട്രീ​​യം എ​​ങ്ങ​​നെ സ്വീ​​ക​​രി​​ക്ക​​ണം, ഹിം​​സ പ്ര​​ക​​ട​​മാ​​യി വേ​​ണോ എ​​ന്നി​​ങ്ങ​​നെ...

ഇ​​ന്ത്യ പോ​​ലൊ​​രു വ​​ലി​​യ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജ​​നാ​​ധി​​പ​​ത്യ രാ​​ജ്യ​​ത്ത് ഒ​​രു ന്യൂ​​ന​​പ​​ക്ഷ ക​​ക്ഷി എ​​ങ്ങ​​നെ ഇ​​ത്ര​​മേ​​ൽ പ്ര​​താ​​പ​​മു​​ള്ള ശ​​ക്തി​​യാ​​യി സ്വ​​യം എ​​ഴു​​ന്നു​​നി​​ന്നു​​വെ​​ന്ന​​തി​​ന് മു​​ൻ​​മാ​​തൃ​​ക​​ക​​ളി​​ല്ല. ഒ​​രു ചെ​​റു​​സ്ഫു​​ലിം​​ഗം അ​​തി​​വേ​​ഗം എ​​ല്ലാം വി​​ഴു​​ങ്ങു​​ന്ന അ​​ഗ്നി​​യാ​​യി പ​​ട​​രു​​ക​​യാ​​യി​​രു​​ന്നു. 1984 വ​​രെ ബി.​​ജെ.​​പി തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​ക​​ട​​ന​​പ​​ത്രി​​ക ശ​​രി​​യാ​​യ അ​​ർ​​ഥ​​ത്തി​​ൽ കോ​​ൺ​​ഗ്ര​​സി​​ന്റെ ഒ​​രു​ ജൂ​​നി​​യ​​ർ ക​​ക്ഷി എ​​ന്ന നി​​ല​​ക്കു​​ള്ള​​താ​​യി​​രു​​ന്നു. ര​​ഥ​​യാ​​ത്രവ​​രെ അ​​വ​​ർ ഭ​​ര​​ണ​​ക​​ക്ഷി​​യാ​​കു​​ന്ന​​തി​​നെക്കുറി​​ച്ച് ആ​​ലോ​​ചി​​ക്കു​​ക പോ​​ലും ചെ​​യ്തി​​ല്ല. അ​​തി​​നുപോ​​ലും ഉ​​ണ്ടാ​​ക്കാ​​വു​​ന്ന സ്വാ​​ധീ​​നം പ​​രി​​മി​​ത​​മാ​​യി​​രു​​ന്നു. ഹി​​ന്ദി മാ​​ധ്യ​​മ​​ങ്ങ​​ളി​​ലാ​​ണ് ഇ​​ത് അ​​ഗ്നി ചി​​ത​​റി​​യ​​ത്. ഭൂ​​രി​​പ​​ക്ഷ മ​​ത സ്വ​​ത്വ​​ത്തി​​ലൂ​​ന്നി​​യ രാ​​ഷ്ട്രീ​​യ അ​​സ്തി​​ത്വ​​ത്തി​​ന്റെ ശ​​ക്തി​​യാ​​ണി​​ത്. ഹി​​ന്ദു വൈ​​വി​​ധ്യ​​മു​​ൾ​​ക്കൊ​​ള്ളു​​ന്ന നി​​ര​​വ​​ധി ക​​ക്ഷി​​ക​​ൾ ഇ​​വി​​ടെ​​യു​​ണ്ട്. എ​​ന്നി​​ട്ടും ഒ​​ന്നേ പാ​​ടു​​ള്ളൂ എ​​ന്നാ​​ണ് ന​​മ്മോ​​ടി​​പ്പോ​​ൾ പ​​റ​​യു​​ന്ന​​ത്.

രാ​​മ​​ജ​​ന്മ​​ഭൂ​​മി പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ നാ​​യ​​ക​​നും ശി​​ൽ​​പി​​യു​​മാ​​യ എ​​ൽ.​​കെ. അ​​ദ്വാ​​നി, ഇ​​ന്ത്യ​​ൻ രാ​​ഷ്ട്രീ​​യ​​ത്തി​​ൽ ഹി​​ന്ദു​​ത്വ​​ക്ക് അ​​ടി​​ത്ത​​റ പാ​​കി​​യ ആ​​ളാ​​യി​​ട്ടും എ​​ന്തു​​കൊ​​ണ്ടാ​​കും ബി.​​ജെ.​​പി നേ​​തൃ​​ത്വം ര​​ണ്ടാം സ്ഥാ​​ന​​ത്തേ​​ക്ക് അദ്ദേഹത്തെ ത​​ള്ള​​ിയത്? ആ ​​തീ​​രു​​മാ​​ന​​ത്തി​​ൽ ആ​​ർ.​​എ​​സ്.​​എ​​സി​​ന്റെ പ​​ങ്ക് എ​​ന്താ​​ണ്?

ഹി​​ന്ദു​​ത്വ​​യു​​ടെ മു​​ഖ​​മാ​​യ എ​​ൽ.​​കെ. അ​​ദ്വാ​​നി​​യെ എ​​ങ്ങ​​നെ​​യാ​​ണ് അ​​ടു​​ത്ത ത​​ല​​മു​​റ നേ​​തൃ​​ത്വം അ​​രി​​കി​​ലാ​​ക്കി​​യ​​ത് എ​​ന്ന​​ത് വി​​രോ​​ധാ​​ഭാ​​സ​​മാ​​ണ്. പ്ര​​യോ​​ഗ​​ത്തി​​ലു​​ള്ള ക​​ക്ഷി​​രാ​​ഷ്ട്രീ​​യ​​ത്തി​​ലെ അ​​ന്ത​​ർ​​ധാ​​ര​​ക​​ളാ​​കാം അ​​വി​​ടെ​​യും പ്ര​​വ​​ർ​​ത്തി​​ച്ച​​ത്. ത​​നി​​ക്ക് പൂ​​ർ​​വ​​ഗാ​​മി​​ക​​ളി​​ല്ലെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ടാ​​നാ​​ണ് മോ​​ദി​​ക്ക് താ​​ൽ​​പ​​ര്യം. അ​​ദ്വാ​​നി​​യെ അം​​ഗീ​​ക​​രി​​ക്ക​​ണ​​മെ​​ന്ന് അ​​ദ്ദേ​​ഹ​​ത്തി​​നി​​ല്ല. നി​​ർ​​ണാ​​യ​​ക മ​​ധ്യ​​സ്ഥ​​നാ​​യി നി​​ല​​യു​​റ​​പ്പി​​ച്ച് മോ​​ദി​​യെ ഉ​​പ​​ദേ​​ശി​​ക്കു​​ക​​യും ദേ​​ശീ​​യ മാ​​ധ്യ​​മ​​ങ്ങ​​ളു​​മാ​​യി ബ​​ന്ധം സ്ഥാ​​പി​​ച്ചെ​​ടു​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ക​​യും ചെ​​യ്ത, അ​​ന്ത​​രി​​ച്ച അ​​രു​​ൺ ജെ​​യ്റ്റ്ലി​​യെ ഓ​​ർ​​ക്ക​​ണം.

ഇ​​ന്ത്യ​​യെ കാ​​വി​​വ​​ത്ക​​രി​​ക്കാ​​നു​​ള്ള സം​​ഘ്പ​​രി​​വാ​​ർ നീ​​ക്ക​​ത്തി​​ൽ രാ​​മ​​ജ​​ന്മ​​ഭൂ​​മി പ്ര​​സ്ഥാ​​ന​​ത്തി​​ന്റെ ഉ​​ത്ത​​ര​​കാ​​ണ്ഡമാ​​ണോ ഗു​​ജ​​റാ​​ത്ത് വംശഹത്യ? അ​​യോ​​ധ്യ സം​​ഭ​​വ​​ത്തി​​നു പി​​ന്നാ​​ലെ ന​​ട​​ന്ന​​തു​​പോ​​ലെ ഗു​​ജ​​റാ​​ത്തി​​ലും ന​​ട​​ന്ന വംശഹത്യയും നാ​​ശ​​ങ്ങ​​ളും മാ​​ത്ര​​മ​​ല്ല, സം​​സ്ഥാ​​ന​​ത്തെ കാ​​വി​​വ​​ത്ക​​രി​​ക്ക​​ൽ, ഗു​​ജ​​റാ​​ത്ത് മു​​ഖ്യ​​മ​​ന്ത്രി​​യാ​​യി​​രു​​ന്ന ന​​രേ​​ന്ദ്ര മോ​​ദി 2014ലെ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ ഇ​​ന്ത്യ​​യു​​ടെ പ്ര​​ധാ​​ന​​മ​​ന്ത്രി സ്ഥാ​​നാ​​ർ​​ഥി​​യാ​​യി അ​​വ​​രോ​​ധി​​ക്ക​​പ്പെ​​ട​​ൽ... ഇ​​വ​​യെ​​ല്ലാം ഈ ​​സ​​ന്ദേ​​ഹം സ്ഥി​​രീ​​ക​​രി​​ക്കാ​​ൻ പോ​​ന്ന​​താ​​ണ്. ഇ​​ങ്ങ​​നെ​​യൊ​​ക്കെ സം​​ശ​​യി​​ക്കു​​ന്ന​​തി​​ൽ വ​​സ്തു​​ത​​യു​​ണ്ടോ?

ആ​​ർ.​​എ​​സ്.​​എ​​സ് ഒ​​രു രാ​​ഷ്ട്രീ​​യ സം​​ഘ​​ട​​ന​​യ​​ല്ല –പ​​ല​​ഘ​​ട്ട​​ങ്ങ​​ളി​​ൽ നി​​രോ​​ധ​​നം നേ​​രി​​ട്ട ഒ​​രു നി​​ഗൂ​​ഢ സം​​ഘ​​ട​​ന​​യാ​​യി​​രു​​ന്നു. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ 100 വ​​ർ​​ഷ​​ത്തെ അ​​തി​​ന്റെ ച​​രി​​ത്ര​​ത്തി​​ൽ പ​​ല​​പ്പോ​​ഴും അ​​ത്ര ആ​​ദ​​രി​​ക്ക​​പ്പെ​​ട്ട​​തു​​മ​​ല്ല. എ​​ന്നാ​​ൽ, ആ​​ർ.​​എ​​സ്.​​എ​​സ് രാ​​ഷ്ട്രീ​​യവി​​ഭാ​​ഗം അ​​ധി​​കാ​​ര​​മേ​​റി​​യ​​തോ​​ടെ അ​​തി​​ന്റെ ന​​യ​​ങ്ങ​​ളി​​പ്പോ​​ൾ രാ​​ഷ്ട്രീ​​യ ന​​യ​​മാ​​യി രൂ​​പ​​മെ​​ടു​​ത്തി​​ട്ടു​​ണ്ട്.

സ്വാ​​ഭാ​​വി​​ക​​മാ​​യും നാം ​​പ്ര​​തീ​​ക്ഷി​​ക്കും​​പോ​​ലെ കാ​​വി​​വ​​ത്ക​​ര​​ണ​​ത്തി​​ന്റെ ആ ​​പ​​ദ്ധ​​തി പ​​രു​​ഷ​​മാ​​ണ്. ഒ​​ത്തു​​തീ​​ർ​​പ്പുക​​ൾ​​ക്ക് വി​​സ​​മ്മ​​തം, അം​​ഗീ​​ക​​രി​​ക്കു​​ക മാ​​ത്ര​​​മേ പാ​​ടു​​ള്ളൂ, വി​​മ​​ർ​​ശ​​ന​​മ​​രു​​ത്... എ​​ന്നി​​വ മോ​​ദി അ​​ധി​​കാ​​ര സൗ​​ന്ദ​​ര്യ​​ശാ​​സ്ത്ര​​ത്തി​​ന്റെ​​യും ക​​റ​​ക​​ള​​ഞ്ഞ സാ​​മ​​ർ​​ഥ്യ​​ത്തി​​ന്റെ​​യും പാ​​ർ​​ശ്വ​​ഫ​​ല​​ങ്ങ​​ളാ​​ണ്. മോ​​ദി നി​​ല​​വി​​ൽ ഒ​​രു ആ​​ർ.​​എ​​സ്.​​എ​​സു​​കാ​​ര​​നാ​​ണ് എ​​ന്ന​​തി​​നൊ​​പ്പം ആ​​ർ.​​എ​​സ്.​​എ​​സ് ത​​ന്റെ അ​​ധി​​കാ​​ര​​ത്തെ ചോ​​ദ്യംചെ​​യ്യു​​ന്ന​​ത് അ​​നു​​വ​​ദി​​ക്കാ​​നി​​ട​​യി​​ല്ലാ​​ത്ത നേ​​താ​​വ് കൂ​​ടി​​യാ​​ണ്.

എ​​ന്നു​​വെ​​ച്ചാ​​ൽ, ആ​​ർ.​​എ​​സ്.​​എ​​സി​​നെ നി​​ർ​​വ​​ചി​​ക്കു​​ന്ന​​തി​​പ്പോ​​ൾ മോ​​ദി​​യാ​​ണ്. കി​​സാ​​ൻ ആ​​ന്ദോ​​ള​​നി​​ൽ സം​​ഭ​​വി​​ച്ചപോ​​ലെ ഒ​​രു പോ​​രാ​​ട്ടം പ​​രാ​​ജ​​യ​​പ്പെ​​ട്ടെ​​ന്നുവെ​​ച്ച് അ​​ടു​​ത്ത പോ​​രാ​​ട്ട​​ത്തി​​ൽ കൂ​​ടു​​ത​​ൽ വ​​ഴ​​ക്ക​​വും പൊ​​തു​​ജ​​ന ശ​​ബ്ദ​​ങ്ങ​​ളോ​​ട് അ​​നു​​താ​​പ​​വും അ​​ദ്ദേ​​ഹ​​ത്തി​​ൽ​​നി​​ന്ന് പ്ര​​തീ​​ക്ഷി​​ക്കാ​​നാ​​കു​​മോ? അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ക​​ർ​​മ​​പ​​രി​​പാ​​ടി മാ​​റ്റ​​മി​​ല്ലാ​​തെ തു​​ട​​രു​​മെ​​ന്നാ​​ണ് തോ​​ന്നു​​ന്ന​​ത്. തോ​​ൽ​​വി ഒ​​രു ചെ​​റി​​യ തി​​രി​​ച്ച​​ടി മാ​​ത്രം. പു​​ന​​ർ​​വി​​ചി​​ന്ത​​ന​​ത്തി​​ന് അ​​വ​​സ​​ര​​മാ​​കു​​ന്നി​​ല്ല.

ഇ​​ന്ത്യ​​ക്കാ​​ർ എ​​ത്ര​​ക​​ണ്ട് സ​​ഹി​​ഷ്ണു​​ക്ക​​ളും ജ​​നാ​​ധി​​പ​​ത്യ​​വാ​​ദി​​ക​​ളു​​മാ​​ണെ​​ന്ന് ന​​മ്മോ​​ട് പ​​റ​​ഞ്ഞു​​കൊ​​ണ്ടി​​രു​​ന്ന​​താ​​ണ്, ഇ​​പ്പോ​​ഴും മോ​​ദി​​യു​​ടെ വാ​​ദം അ​​തു​​ത​​ന്നെ​​യാ​​ണ് താ​​നും. ഇ​​ന്നി​​പ്പോ​​ൾ എ​​ത്ര​​ത്തോ​​ളം പ​​ര​​സ്യ​​മാ​​യ അ​​ക്ര​​മം നേ​​രി​​ട്ട് അ​​നു​​ഭ​​വി​​ക്കാ​​നു​​ള്ള അ​​വ​​സ​​ര​​മാ​​ണ് ഇ​​ന്ത്യ​​ക്കാ​​ർ​​ക്ക്. ഗു​​ജ​​റാ​​ത്ത് ക​​ലാ​​പ​​ങ്ങ​​ൾ മു​​ൻ ആ​​സൂ​​ത്രി​​ത​​മ​​ല്ലെ​​ന്നാ​​ണ് വ്യ​​ക്ത​​മാ​​കു​​ന്ന​​ത്.

‘ക​​ത്തു​​ന്ന ട്രെ​​യി​​ൻ’ –അ​​തു​​പോ​​ലും അ​​പ്ര​​തീ​​ക്ഷി​​ത​​മാ​​കാം– അ​​വ​​ർ അ​​വ​​സ​​ര​​മാ​​ക്കി​​യെ​​ന്ന് മാ​​ത്രം. സ​​ബ​​ർ​​മ​​തി എ​​ക്സ്പ്ര​​സി​​ൽ സം​​ഭ​​വി​​ച്ചപോ​​ലെ കോ​​ച്ചി​​ന​​ക​​ത്തെ അ​​ഗ്നി​​ബാ​​ധ അ​​ഗ്നിസു​​ര​​ക്ഷാ ച​​ട്ട​​ങ്ങ​​ൾ പ​​റ​​യു​​ന്നി​​ട​​ത്ത് ഏ​​വ​​ർ​​ക്കും പ​​രി​​ച​​യ​​മു​​ള്ള​​താ​​ണ്. അ​​വ​​യു​​ടെ വ്യാ​​പ​​നം പ​​ല​​പ്പോ​​ഴും മാ​​ര​​ക​​മാ​​യി​​രി​​ക്കും.

വ​​ർ​​ഷ​​ങ്ങ​​ളാ​​യി സം​​ഭ​​വി​​ച്ചു​​ക​​ഴി​​ഞ്ഞ വ​​ർ​​ഗീ​​യ ധ്രു​​വീ​​ക​​ര​​ണ​​മാ​​ണ് ഇ​​വി​​ടെ ചി​​ല​​ർ​​ക്ക് ഗു​​ണം ചെ​​യ്ത​​ത്. അ​​തി​​ന് ത​​ദ്ദേ​​ശീ​​യ​​മാ​​യ സ്വ​​ഭാ​​വംകൂ​​ടി ഉ​​ണ്ടാ​​യി​​രു​​ന്നെ​​ന്ന് മാ​​ത്രം. എ​​ൻ.​​ഡി.​​ടി.​​വി​​യും മ​​റ്റു​​മു​​ള്ള​​തി​​നാ​​ൽ ഇ​​ന്ത്യ​​യി​​ലെ ആ​​ദ്യ​​ത്തെ ത​​ത്സ​​മ​​യ സം​​പ്രേ​​ഷ​​ണം ന​​ട​​ന്ന ക​​ലാ​​പം, നൂ​​റ്റാ​​ണ്ടു​​ക​​ളാ​​യി അ​​നു​​ഭ​​വി​​ച്ചുപോ​​രു​​ന്ന പീ​​ഡ​​ന​​മെ​​ന്ന പ​​തി​​വു വാ​​ദ​​ങ്ങ​​ളി​​ൽ​​നി​​ന്ന് ഉ​​രു​​ള​​ക്ക് ഉ​​പ്പേ​​രി​​യെ​​ന്നത​​ല​​​ത്തി​​ലും അ​​വ​​ത​​രി​​പ്പി​​ക്ക​​പ്പെ​​ട്ടു.

സാ​​ധ്യ​​ത​​ക​​ളെ​​ല്ലാം സൂ​​ചി​​പ്പി​​ച്ച​​ത് യാ​​ദൃ​​ച്ഛിക​​ത​​യി​​ലേ​​ക്കാ​​യി​​രു​​ന്നെ​​ങ്കി​​ലും ജ​​ന​​ങ്ങ​​ളെ കൊ​​ല്ലാ​​ൻ മു​​സ്‍ലിം ഗൂ​​ഢാ​​ലോ​​ച​​ന​​​യു​​ണ്ടെ​​ന്നാ​​യി പ്ര​​ഖ്യാ​​പ​​നം. നി​​യ​​മ​​പ്ര​​ക്രി​​യ ന​​ട​​ക്ക​​ട്ടെ​​യെ​​ന്ന് പ​​റ​​യു​​ന്ന​​തി​​ന് പ​​ക​​രം രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ളും പ്ര​​തി​​കാ​​ര​​വു​​മാ​​യി ഇ​​റ​​ങ്ങാ​​ൻ ആ​​ഹ്വാ​​നം ചെ​​യ്ത​​പ്പോ​​ൾ വ​​ലി​​യ ജ​​നാ​​വ​​ലി അ​​വ​​ർ​​ക്കാ​​യി രം​​ഗ​​ത്തി​​റ​​ങ്ങു​​ക സ്വാ​​ഭാ​​വി​​കം. കേ​​ന്ദ്ര​​ത്തി​​ലും സം​​സ്ഥാ​​ന​​ത്തും അ​​പ്പോ​​ൾ ബി.​​ജെ.​​പി​​ക്കാ​​യി​​രു​​ന്നു അ​​ധി​​കാ​​രം. അ​​തോ​​ടെ, ക​​ലാ​​പ​​ത്തി​​ന് ദേ​​ശീ​​യ​​ഛാ​​യ​​യും കൈ​​വ​​ന്നു. ഒ​​രു പ്രാ​​ദേ​​ശി​​ക വി​​ഷ​​യ​​മെ​​ന്ന​​തി​​നു പ​​ക​​രം മോ​​ശം പെ​​രു​​മാ​​റ്റം നേ​​രി​​ട്ട, രോ​​ഷാ​​കു​​ല​​നാ​​യ ഹി​​ന്ദു​​വി​​ന്റെ ദേ​​ശീ​​യ പ്ര​​തി​​ക​​ര​​ണ​​മാ​​ണെ​​ന്നും അ​​ത് പ്രോ​​ത്സാ​​ഹി​​പ്പി​​ക്ക​​പ്പെ​​ടേ​​ണ്ട​​താ​​ണെ​​ന്നും വ​​ന്നു.

 

അ​​ങ്ങ​​നെ ‘രാ​​മ​​ജ​​ന്മ​​ഭൂ​​മി​​’ക്കുശേ​​ഷം കാ​​വി​​വ​​ത്ക​​ര​​ണ​​ത്തെ വ​​ള​​ർ​​ത്തു​​ന്ന​​തി​​ൽ തീ​​ർ​​ച്ച​​യാ​​യും ഏ​​റ്റ​​വും വ​​ലി​​യ സ​​മാ​​ന​​ഘ​​ട​​ക​​മാ​​യി ഗു​​ജ​​റാ​​ത്ത് ക​​ലാ​​പ​​ങ്ങ​​ൾ മാ​​റി. ബാ​​ബ​​രി മ​​സ്ജി​​ദ് ത​​ക​​ർ​​ത്ത​​യു​​ട​​ൻ, ‘ഇ​​ന്ത്യ ടു​​ഡേ പോ​​ലു​​ള്ള മാ​​സി​​ക​​ക​​ൾ എ​​ങ്ങ​​നെ രാ​​ജ്യ​​ത്ത് മ​​തേ​​ത​​രമൂ​​ല്യ​​ങ്ങ​​ൾ തി​​രി​​കെ പി​​ടി​​ക്കാ​​മെ​​ന്ന സ​​ർ​​വേ ന​​ട​​ത്തി​​യി​​രു​​ന്നു. എ​​ന്നാ​​ൽ, ഗു​​ജ​​റാ​​ത്ത് വംശഹത്യക്കുശേ​​ഷം അ​​തി​​ക്ര​​മ​​ങ്ങ​​ളെക്കുറി​​ച്ച് മാ​​ത്ര​​മാ​​യി വി​​ഷ​​യ​​ങ്ങ​​ൾ ഒ​​തു​​ങ്ങി. മു​​സ്‍ലിം​​ക​​ൾ​​ക്കെ​​തി​​രെ ന​​ട​​ന്ന പ​​ര​​സ്യ​​മാ​​യ അ​​തി​​ക്ര​​മ​​ങ്ങ​​ൾ ഇ​​വി​​ടെ ജ​​ന​​കീ​​യ​​വ​​ത്ക​​രി​​ക്ക​​പ്പെ​​ടു​​ക​​യാ​​യി​​രു​​ന്നു. മു​​മ്പുണ്ടാ​​യ​​പോ​​ലെ മാ​​പ്പു ചോ​​ദി​​ക്കേ​​ണ്ട ഒ​​ന്നാ​​കു​​ക​​യാ​​യി​​രു​​ന്നി​​ല്ല.

ദൂ​​ര​​ദ​​ർ​​ശ​​ൻ സം​​പ്രേ​​ഷ​​ണം ചെ​​യ്ത ‘രാ​​മാ​​യ​​ണം’ പോ​​ലു​​ള്ള പ​​ര​​മ്പ​​ര​​ക​​ൾ രാ​​ജ്യ​​ത്ത് സം​​ഘ്പ​​രി​​വാ​​റി​​ന്റെ ഹി​​ന്ദു​​ത്വ ദേ​​ശീ​​യ​​ത പ​​ദ്ധ​​തി​​ക്ക് എ​​ത്ര​​ക​​ണ്ട് പി​​ന്തു​​ണ​​യാ​​യി​​ട്ടു​​ണ്ട്? 1980ക​​ളി​​ൽ രാ​​മ​​ജ​​ന്മ​​ഭൂ​​മി പ്ര​​സ്ഥാ​​ന​​ത്തി​​ന് ആ​​ളെ​​കൂ​​ട്ടു​​ന്ന സ​​മ​​യ​​ത്തു​​ത​​ന്നെ രാ​​മാ​​യ​​ണ സം​​പ്രേ​​ഷ​​ണം പ​​ര​​മ്പ​​ര​​യാ​​യി വ​​ന്ന​​ത് ഹി​​ന്ദു​​ത്വ ദേ​​ശീ​​യ​​ത​​​യെ വ​​ള​​ർ​​ത്താ​​നു​​ള്ള വ​​ലി​​യ പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​ണെ​​ന്നു പ​​റ​​യാ​​മോ? വ​​ല്ല തെ​​ളി​​വും?

അ​​വ​​യെ​​ല്ലാം യാ​​ദൃച്ഛി​​ക​​മാ​​യി സം​​ഭ​​വി​​ച്ച​​വ​​യാ​​ണ്. പി​​ന്തി​​രി​​ഞ്ഞു​​നോ​​ക്കി​​യാ​​ൽ എ​​ല്ലാം അ​​നി​​വാ​​ര്യ​​തപോ​​ലെ തോ​​ന്നും. ന​​മ്മു​​ടെ പ്ര​​ശ്നം –വ​​ല്ല​​തി​​നെ​​യും വേ​​റി​​ട്ടു​​കാ​​ണാ​​ൻ ന​​മു​​ക്കാ​​കി​​ല്ലെ​​ന്ന​​താ​​ണ്. ആ​​ക​​സ്മി​​ക​​മാ​​യി മ​​റ്റു ചി​​ല സം​​ഭ​​വ​​ങ്ങ​​ളാ​​ണ് അ​​ര​​ങ്ങേ​​റി​​യി​​രു​​ന്ന​​തെ​​ങ്കി​​ൽ കാ​​ര്യ​​ങ്ങ​​ൾ മ​​റ്റൊ​​രു രീ​​തി​​യി​​ലാ​​കു​​മാ​​യി​​രു​​ന്നു. ഹി​​ന്ദു​​ത്വ എ​​ന്ന​​ത് ദീ​​ർ​​ഘ​​കാ​​ല​​മാ​​യു​​ള്ള പ​​ദ്ധ​​തി​​യാ​​ണ്. അ​​തു​​കൊ​​ണ്ടു​​ത​​ന്നെ, ആ ​​അ​​ർ​​ഥ​​ത്തി​​ൽ ഇ​​വ​​ക്കെ​​ല്ലാം ആ​​സൂ​​ത്ര​​ണ​​വു​​മു​​ണ്ടാ​​യി​​രു​​ന്നു. വി​​ശ​​ദ​​മാ​​ക്കി​​യാ​​ൽ, ആ​​ർ.​​എ​​സ്.​​എ​​സ് നേ​​താ​​വ് ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ സം​​ഘ​​ട​​ന​​യെ ന​​യി​​ച്ചു. ബി.​​ജെ.​​പി ഓ​​രോ സു​​ഭ​​ഗ​​മാ​​യ ഇ​​ട​​വേ​​ള ക​​ഴി​​ഞ്ഞും അ​​ടു​​ത്ത​​ത് വ​​രി​​ച്ചു​​കൊ​​ണ്ടി​​രു​​ന്നു.

ആ​​ദ്യ​​മാ​​യി, രാ​​മ​​ജ​​ന്മ​​ഭൂ​​മി സ​​മ​​ര​​വു​​മാ​​യി ഇ​​റ​​ങ്ങു​​ന്ന​​ത് ​കോ​​ൺ​​ഗ്ര​​സ് എം.​​പി ദൗ ​​ദ​​യാ​​ൽ ഖ​​ന്ന​​യാ​​യി​​രു​​ന്നു. അ​​തി​​നുശേ​​ഷം രാ​​ജീ​​വ് ഗാ​​ന്ധി​​ക്കു കീ​​ഴി​​ൽ ബാ​​ബ​​രി മ​​സ്ജി​​ദി​​ന്റെ വാ​​താ​​യ​​ന​​ങ്ങ​​ൾ ഹി​​ന്ദു ആ​​രാ​​ധ​​ന​​ക്കാ​​യി തു​​റ​​ന്നു​​കൊ​​ടു​​ക്കു​​ന്നു. പി​​ന്നീ​​ട്, ഔ​​ദ്യോ​​ഗി​​ക ടെ​​ലി​​വി​​ഷ​​ൻ ചാ​​ന​​ൽ പു​​ല​​ർ​​ത്തേ​​ണ്ട മ​​തേ​​ത​​ര മൂ​​ല്യ​​ങ്ങ​​ൾ മാ​​റ്റി​​നി​​ർ​​ത്തി ഹി​​ന്ദു ഭ​​ക്തി പ​​രി​​പാ​​ടി​​ക​​ൾ സം​​പ്രേ​​ഷ​​ണം ചെ​​യ്യു​​ന്നു. രാ​​ജീ​​വ് ഗാ​​ന്ധി​​ക്കു കീ​​ഴി​​ൽ വി​​വ​​ര, സം​​പ്രേ​​ഷ​​ണ സെ​​ക്ര​​ട്ട​​റി​​യാ​​യി​​രു​​ന്ന എ​​സ്.​​എ​​സ്. ഗി​​ൽ പ​​റ​​ഞ്ഞി​​ട്ടു​​ണ്ട്, ​‘രാ​​മാ​​യ​​ണ’ ത​​ന്റെ ആ​​ശ​​യ​​മാ​​യി​​രു​​ന്നെ​​ന്ന്. ഭ​​ക്തി രീ​​തി​​യി​​ൽ രാ​​മാ​​ന​​ന്ദ സാ​​ഗ​​ർ അ​​തി​​നെ കൈ​​കാ​​ര്യം ചെ​​യ്ത​​ത് വി​​മ​​ർ​​ശി​​ക്കു​​ന്ന ഗി​​ൽത​​ന്നെ അ​​വ​​ത​​രി​​പ്പി​​ച്ച​​ത് ​കോ​​ൺ​​ഗ്ര​​സു​​കാ​​ര​​നാ​​യ ഇ​​ട​​തു​​പ​​ക്ഷ​​ക്കാ​​ര​​നാ​​യാ​​ണ്.

1984ൽ ​​ബി.​​ജെ.​​പി​​ക്ക് ലോ​​ക്സ​​ഭ​​യി​​ൽ ര​​ണ്ടാ​​യി​​രു​​ന്നു സീ​​റ്റ്. രാ​​മാ​​യ​​ണ പ​​ര​​മ്പ​​ര​​യും രാ​​മ​​ജ​​ന്മ​​ഭൂ​​മി ആ​​ന്ദോ​​ള​​നും കൂ​​ടി​​യാ​​യ​​തോ​​ടെ 1998ൽ ​​പാ​​ർ​​ട്ടി അ​​ധി​​കാ​​ര​​ത്തി​​ലെ​​ത്തി. വ്യ​​ത്യ​​സ്ത തീ​​രു​​മാ​​ന​​ങ്ങ​​ളെടു​​ക്കാ​​ൻ കാ​​ര്യ​​ങ്ങ​​ൾ പ​​ല​​തു​​ണ്ടാ​​കാം. പ​​ക്ഷേ, കാ​​വി​​വ​​ത്ക​​ര​​ണ​​ത്തി​​ലേ​​ക്ക് ന​​യി​​ച്ച് ഇ​​തെ​​ല്ലാം ചേ​​ർ​​ന്നാ​​ണ്.

അ​​ത്ര​​യും മു​​ൻ​​നി​​ർ​​ത്തി പ​​റ​​ഞ്ഞാ​​ൽ, അ​​ധി​​കാ​​രം പി​​ടി​​ക്കാ​​ൻ രാ​​ഷ്ട്രീ​​യ യു​​ക്തി പ്ര​​യോ​​ഗി​​ക്കു​​ക​​യും അ​​തി​​ന് സൈ​​ദ്ധാ​​ന്തി​​ക അ​​ർ​​ഥം തേ​​ടു​​ക​​യും ചെ​​യ്യു​​ന്ന​​തി​​ൽ ശ​​രി​​യു​​ണ്ട്. രാ​​മാ​​യ​​ണ​​ത്തി​​ൽ തു​​ട​​ങ്ങി ടെ​​ലി​​വി​​ഷ​​ൻ പ​​രി​​പാ​​ടി​​യു​​ടെ ജ​​ന​​പ്രി​​യ​​ത തെ​​ര​​ഞ്ഞെ​​ടു​​പ്പ് വി​​ജ​​യ​​മാ​​ക്കി പ​​രി​​വ​​ർ​​ത്തി​​പ്പി​​ച്ച ആ​​ദ്യ ക​​ക്ഷി​​യാ​​ണി​​ത്. ആ ​​പ​​ര​​മ്പ​​ര ശ​​രി​​ക്കും ബി.​​ജെ.​​പി​​യെ പു​​ന​​ർ​​നി​​ർ​​മി​​ക്കു​​ക​​യാ​​യി​​രു​​ന്നു. അ​​വ​​രെ​​യ​​ങ്ങ​​നെ ദേ​​ശീ​​യ ശ്രോ​​താ​​ക്ക​​ൾ​​ക്കാ​​യി മ​​ത്സ​​രി​​ക്കു​​ന്ന​​വ​​രാ​​ക്കി. കോ​​ൺ​​ഗ്ര​​സി​​ന് സാ​​ധ്യ​​മാ​​കു​​ന്ന​​തി​​ലു​​പ​​രി വേ​​ഗ​​ത്തി​​ൽ അ​​വ​​ർ സ്വ​​ന്തം കേ​​ൾ​​വി​​ക്കാ​​രെ വ​​ള​​ർ​​ത്തി​​യെ​​ടു​​ത്തു.

 

രാജീവ് ഗാന്ധി

രാജീവ് ഗാന്ധി

അ​​​പ്പോ​​ഴും പു​​തി​​യ കാ​​ല സാ​​ഹ​​ച​​ര്യ​​ങ്ങ​​ൾ കൈ​​കാ​​ര്യം ചെ​​യ്യു​​ന്ന​​തി​​ൽ ഒ​​രു ആ​​ർ.​​എ​​സ്.​​എ​​സ് തി​​ര​​ക്ക​​ഥ​​യു​​ണ്ടെ​​ന്ന് പ​​റ​​യാ​​നാ​​കി​​ല്ല. കാ​​ഡ​​റു​​ക​​ളെ രൂ​​പ​​പ്പെ​​ടു​​ത്തി​​യെ​​ടു​​ക്കാ​​ൻ ദീ​​ർ​​ഘ​​കാ​​ല പ​​ദ്ധ​​തി​​ക​​ള​​ല്ലാ​​തെ ‘പ​​ര​​സ്യ​​ങ്ങ​​ളെ’ അ​​വ​​ലം​​ബി​​ക്കു​​ന്ന രീ​​തി​​ക്കെ​​തി​​രെ ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കു​​ന്നു​​ണ്ട്. സ്വ​​ത​​​ന്ത്ര​​മാ​​യ രാ​​ഷ്ട്രീ​​യ സ്വ​​ത്വ​​ത്തി​​നു പ​​ക​​രം കോ​​ൺ​​ഗ്ര​​സി​​നെ പി​​ന്തു​​ണ​​ക്കാ​​നാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹ​​ത്തി​​ന്റെ ആ​​ഹ്വാ​​നം. നേ​​രെ മ​​റി​​ച്ച്, 1993 ആ​​കു​​മ്പോ​​ഴേ​​ക്ക് വി​​ജ​​യ​​മെ​​ന്ന മാ​​യാ​​ദ​​ർ​​ശ​​നം മു​​ന്നി​​ൽ നി​​ർ​​ത്തു​​ന്ന​​തി​​നെക്കുറി​​ച്ചാ​​ണ് എ​​ൽ.​​കെ. അ​​ദ്വാ​​നി സം​​സാ​​രി​​ക്കു​​ന്ന​​ത്. എ​​ന്നു​​വെ​​ച്ചാ​​ൽ, ഇ​​ത്ത​​രം ചി​​ന്ത​​ക​​ൾ ബി.​​ജെ.​​പി​​ക്ക് ഈ ​​ഘ​​ട്ട​​ത്തി​​ൽ പ​​രീ​​ക്ഷ​​ണാ​​ടി​​സ്ഥാ​​ന​​ത്തി​​ലു​​ള്ള​​ത് മാ​​ത്ര​​മാ​​യി​​രു​​ന്നു. കാ​​ഡ​​റു​​ക​​ള​​ല്ലാ​​ത്ത ​പ്രേ​​ക്ഷ​​ക​​ർ​​ക്ക് ഹി​​ന്ദു​​ത്വ​​യെ എ​​ങ്ങ​​നെ അ​​വ​​ത​​രി​​പ്പി​​ക്കു​​മെ​​ന്ന​​ത് പു​​തു​​മ​​യേ​​റി​​യ​​തും. അ​​പ്പോ​​ൾ പി​​ന്നെ, ഒ​​രു പ​​ദ്ധ​​തി​​യാ​​യി അ​​വ​​ത​​രി​​പ്പി​​ക്കു​​ന്ന​​തി​​ന് പ​​ക​​രം മാ​​യാ​​ബോ​​ധ​​മാ​​യാ​​ണ് ​ശ്രോ​​താ​​ക്ക​​ളോ​​ട് പ​​ങ്കു​​വെ​​ക്കു​​ന്ന​​ത്.

എ​​ല്ലാ​​റ്റി​​ലു​​മു​​പ​​രി, ഹി​​ന്ദുരാ​​ഷ്ട്ര നി​​ർ​​മി​​തി​​ക്കാ​​യി സ്വ​​ന്തം വ്യ​​ക്തി​​ത്വത്തെ മാ​​റ്റി​​നി​​ർ​​ത്താ​​ൻ ആ​​ർ.​​എ​​സ്.​​എ​​സ് ഓ​​രോ​​രു​​ത്ത​​രെ​​യും പ​​രി​​ശീ​​ലി​​പ്പി​​ക്കു​​ന്നു​​ണ്ട്. എ​​ന്നി​​ട്ടും, ഈ ​​ച​​ട്ട​​ക്കൂ​​ട് പൊ​​ളി​​ച്ച് ത​​നി​​ക്ക് ചു​​റ്റും ഒ​​രു പ​​രി​​വേ​​ഷ​​വും പ്ര​​ഭാ​​വ​​ല​​യ​​വും മോ​​ദി തീ​​ർ​​ത്തി​​ട്ടു​​ണ്ട്. ഗോ​​ൾ​​വാ​​ൾ​​ക്ക​​ർ വി​​ഭാ​​വ​​ന ചെ​​യ്ത​​പോ​​ലെ രാ​​ജ്യ​​ത്തോ​​ളം വി​​ശാ​​ല​​മാ​​യ, അ​​ഥ​​വാ രാ​​ജ്യ സ​​മ​​ർ​​പ്പണ​​ത്തി​​ന് പ്ര​​തി​​ഫ​​ലം എ​​ല്ലാ​​വ​​രും പ​​ങ്കു​​പ​​റ്റു​​ന്ന ഒ​​രു ക​​ർ​​മ​​നി​​ര​​ക്ക് പ​​ക​​രം നാം ​​പു​​റ​​ത്തു​​കാ​​ണു​​ന്ന​​ത് വ്യ​​ത്യ​​സ്ത​​മാ​​യ മ​​റ്റൊ​​ന്നാ​​ണ്. വി​​പു​​ല​​വും ച​​ലി​​ച്ചു​​കൊ​​ണ്ടി​​രി​​ക്കു​​ന്ന​​തുമായ ഒ​​രു ര​​ക്ഷ​​കസേ​​ന പി​​റ​​വി​​യെ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​വ​​ർ ഗോ​​ച​​ര​​ലോ​​ക​​ത്തെ​​ന്നപോ​​ലെ ഓ​​ൺ​​ലൈ​​നി​​ലു​​മു​​ണ്ട്. അ​​വി​​ടെ ത്യാ​​ഗ​​ത്തി​​ന്റെ സ്വഭാ​​വ​​ത്തി​​നി​​ത്തി​​രി മാ​​റ്റ​​മു​​ണ്ട്. ത്യാ​​ഗം മ​​റ്റു​​ള്ള​​വ​​ന്റേ​​താ​​കും. ആ ​​കാ​​ഴ്ച നാം ​​ആ​​സ്വ​​ദി​​ക്കും.

അ​​യോ​​ധ്യ​​യി​​ൽ രാ​​മ​​ക്ഷേ​​ത്രം ഉ​​ദ്ഘാ​​ട​​നം ചെ​​യ്യ​​പ്പെ​​ടു​​ക​​യാ​​ണ്. ഈ ​​ക്ഷേ​​ത്രം ന​​ൽ​​കു​​ന്ന ദീ​​ർ​​ഘ​​കാ​​ല ഫ​​ല​​ങ്ങ​​ളും സൂ​​ച​​ന​​ക​​ളും എ​​ന്തൊ​​ക്കെ​​യാ​​കും? പോ​​യ​​വ​​ർ​​ഷ​​ങ്ങ​​ളി​​ൽ ഇ​​ന്ത്യ നി​​ല​​യു​​റ​​പ്പി​​ച്ച​​തി​​നെ​​യെ​​ല്ലാം ഇ​​ല്ലാ​​താ​​ക്കു​​ന്ന ശാ​​പ​​മാ​​യി മാ​​റു​​മോ?

അ​​ത് നേ​​ര​​ത്തേ പ​​റ​​ഞ്ഞ​​താ​​ണ്, ഇ​​നി​​യും ആ​​വ​​ർ​​ത്തി​​ക്കു​​ന്നി​​ല്ല.

 

ഹിന്ദുത്വവാദികൾ ബാബരി മസ്​ജിദ്​ തകർക്കുന്നു

ഹിന്ദുത്വവാദികൾ ബാബരി മസ്​ജിദ്​ തകർക്കുന്നു

അ​​യോ​​ധ്യപോ​​ലെ ഒ​​രു മ​​തചി​​ഹ്നം ദേ​​ശീ​​യ വി​​ക​​സ​​ന​​വു​​മാ​​യി ഇ​​ത്ര​​മേ​​ൽ രാ​​ഷ്ട്രീ​​യ നേ​​താ​​ക്ക​​ൾ ചേ​​ർ​​ത്തു​​പ​​റ​​ഞ്ഞ രാ​​ജ്യാ​​ന്ത​​ര മാ​​തൃ​​ക​​ക​​ൾ വ​​ല്ല​​തു​​മു​​ണ്ടോ?

മ​​ക്ക​​യി​​ലെ ക​​അ്ബ ന​​വീ​​ക​​ര​​ണ​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് സൗ​​ദി അ​​റേ​​ബ്യ​​യി​​ൽ രാ​​ജാ​​ക്ക​​ന്മാ​​ർ ചെ​​യ്യു​​ന്ന​​ത് വേ​​ണേ​​ൽ ഒ​​രു മാ​​തൃ​​ക​​യാ​​യി പ​​റ​​യാം. പാ​​ശ്ചാ​​ത്യ രാ​​ജ്യ​​ങ്ങ​​ൾ മ​​തം ആ​​ഘോ​​ഷി​​ക്കു​​ന്നു​​ണ്ട്. ലൂ​​ഥ​​റു​​ടെ ന​​വോ​​ത്ഥാ​​ന​​ത്തി​​ന് 500 ആ​​ണ്ട് തി​​ക​​ഞ്ഞ​​ത് ജ​​ർ​​മ​​നി ആ​​ഘോ​​ഷി​​ച്ചി​​രു​​ന്നു. ഇ​​വി​​ടെ പ​​ക്ഷേ, മ​​ത​​മെ​​ന്ന​​ത് സാ​​മൂ​​ഹി​​ക പ​​രി​​ഷ്‍ക​​ര​​ണ മൂ​​ല്യ​​ങ്ങ​​ളും ഒ​​പ്പം സ​​മ​​ർ​​പ്പണ​​ത്തി​​ന്റെ മു​​ദ്ര​​യു​​മാ​​ണ്. രാ​​മ​​ക്ഷേ​​ത്രം നി​​ര​​വ​​ധി കാ​​ര്യ​​ങ്ങ​​ളെ പ്ര​​തീ​​ക​​വ​​ത്ക​​രി​​ക്കാം. എ​​ന്നാ​​ൽ, ഉ​​ദ്ഘാ​​ട​​നം പ്ര​​തി​​നി​​ധാ​​നം​ ചെ​​യ്യു​​ന്ന​​ത് മ​​റ്റു പ​​ല​​തു​​മെ​​ന്നപോ​​ലെ ഹി​​ന്ദു പ്ര​​തീ​​കാ​​ത്മ​​ക​​ത​​യെ ദേ​​ശീ​​യ​​വ​​ത്ക​​രി​​ക്കാ​​നു​​ള്ള ശ്ര​​മംകൂ​​ടി​​യാ​​ണ്. അ​​വി​​ടെ പി​​റ​​വി​​യെ​​ടു​​ക്കു​​ന്ന എ​​ല്ലാ ക​​വി​​ത​​യും ഗ​​ദ്യ​​വും ഹി​​ന്ദു​​ത്വ​​യു​​ടെ സ​​ന്ദേ​​ശം വ​​ഹി​​ക്കു​​ന്ന​​താ​​യി മാ​​റു​​ന്ന രാ​​ഷ്ട്രീ​​യ പ​​ദാ​​വ​​ലി​​യു​​മാ​​ണ്. ഇ​​ത് പ​​രാ​​ജ​​യ​​പ്പെ​​ടു​​മെ​​ന്ന് ന​​മു​​ക്ക് പ്ര​​വ​​ച​​നം ന​​ട​​ത്താം. അ​​പ്പോ​​ഴും, ഹി​​ന്ദു​​മ​​ത​​ത്തെ ബി.​​ജെ.​​പി ക​​ണ്ടു​​പി​​ടി​​ച്ച ഒ​​രു രാ​​ഷ്ട്രീ​​യ ദേ​​വാ​​ല​​യ​​മാ​​ക്കി പ​​രി​​വ​​ർ​​ത്തി​​പ്പി​​ക്കാ​​നു​​ള്ള സാ​​ധ്യ​​ത​​യും അ​​വി​​ടെ നി​​ല​​നി​​ൽ​​ക്കു​​ന്നു. നി​​ല​​വി​​ൽ, ഹി​​ന്ദു​​മ​​ത​​ത്തെ ഏ​​കീ​​ക​​രി​​ക്കാ​​നു​​ള്ള നീ​​ക്ക​​ങ്ങ​​ൾ രാ​​ഷ്ട്രീ​​യ​​മാ​​ണ്, മ​​ത​​പ​​ര​​മ​​ല്ല. അ​​മേ​​രി​​ക്ക​​യി​​ലെ ഇ​​വാ​​ഞ്ചലി​​ക്ക​​ൽ ക്രി​​സ്ത്യ​​ൻ ദ​​ർ​​ശ​​നംപോ​​ലെ രാ​​ഷ്ട്രീ​​യ അ​​വ​​സ​​രം പ്ര​​യോ​​ജ​​ന​​പ്പെ​​ടു​​ത്താ​​നു​​ള്ള ബോ​​ധ​​പൂ​​ർ​​വ​​മാ​​യ തീ​​രു​​മാ​​ന​​ത്തി​​ന്റെ പു​​റ​​ത്താ​​ണി​​ത്. ട്രം​​പാ​​യി​​രു​​ന്നു അ​​തി​​ന്റെ വ​​ക്താ​​വ്. ആ​​ത്മീ​​യ​​ത​​യു​​ടെ ഘ​​ട​​കം ഒ​​രു ഘ​​ട​​കം മാ​​ത്രം.

വി​​ഷ​​യം ത​​ങ്ങ​​ളു​​ടേത് എ​​ന്ന​​തി​​ലു​​പ​​രി ബി.​​ജെ.​​പി​​യു​​ടേതാ​​യി​​ട്ടും ബാ​​ബ​​രി മ​​സ്ജി​​ദ് ത​​ക​​ർ​​​ക്ക​​പ്പെ​​ടാ​​ൻ എ​​ന്തു​​കൊ​​ണ്ടാ​​ണ് കോ​​ൺ​​ഗ്ര​​സ് അ​​നു​​വ​​ദി​​ച്ചി​​ട്ടു​​ണ്ടാ​​കു​​ക?

അ​​ന്ന​​ത്തെ പ്ര​​ധാ​​ന​​മ​​ന്ത്രി ന​​ര​​സിം​​ഹ​​റാ​​വു ചി​​ന്തി​​ച്ച​​ത് ത​​നി​​ക്ക് ഇ​​ത് പൊ​​ളി​​ക്കു​​ന്ന​​ത് ത​​ട​​യാ​​നാ​​കി​​ല്ലെ​​ന്നാ​​ണ്. അ​​തി​​ന് അ​​ദ്ദേ​​ഹം ശ്ര​​മം ന​​ട​​ത്തി​​യാ​​ൽത​​ന്നെ ഈ ​​എ​​തി​​ർ​​പ്പ് ഒ​​രു അ​​വ​​സ​​ര​​മാ​​ക്കി സ​​മ​​രം ഊ​​ർ​​ജി​​ത​​മാ​​ക്കാ​​നാ​​കും ബി.​​ജെ.​​പി നീ​​ക്കം. മു​​ലാ​​യം സി​​ങ്ങി​​നു കീ​​ഴി​​ൽ അ​​ത് അ​​വ​​ർ ചെ​​യ്ത​​താ​​ണ്. മു​​ല്ല മു​​ല​​ായം സി​​ങ് എ​​ന്നാ​​യി​​രു​​ന്നു ബി.​​ജെ.​​പി അ​​ദ്ദേ​​ഹ​​ത്തെ വി​​ളി​​ച്ച​​ത്. ഇ​​ത് ത​​ക​​ർ​​ത്തി​​ട്ടും അ​​ത് രാ​​ഷ്ട്രീ​​യ വി​​ജ​​യ​​മാ​​ക്കി മാ​​റാ​​തെ ശ്ര​​ദ്ധി​​ക്കു​​ന്ന​​തി​​ൽ ന​​ര​​സിം​​ഹ റാ​​വു വി​​ജ​​യി​​ച്ചു –1990ക​​ളി​​ലേ​​റെ​​യും കോ​​ൺ​​ഗ്ര​​സ് ത​​ന്നെ​​യാ​​യി​​രു​​ന്നു ഭ​​ര​​ണ​​ത്തി​​ൽ. അ​​തി​​നുശേ​​ഷം പ​​ക്ഷേ, പൊ​​തുസ​​മൂ​​ഹ​​ത്തി​​ൽ കാ​​വി പ​​ര​​ക്ക​​ൽ അ​​തി​​വേ​​ഗ​​ത്തി​​ലാ​​യെ​​ന്ന​​ത് വേ​​റെ കാ​​ര്യം.

 

ഉമാ ഭാരതിയും എൽ.കെ. അദ്വാനിയും

ഉമാ ഭാരതിയും എൽ.കെ. അദ്വാനിയും

ഹി​​ന്ദു​​ത്വ​​യെ പ​​ര​​സ്യ​​മാ​​യി എ​​തി​​ർ​​ക്കു​​ന്ന മു​​ഖ്യ​​ധാ​​രാ ഇ​​ട​​തു​​ക​​ക്ഷി​​ക​​ൾപോ​​ലും എ​​ന്തു​​കൊ​​ണ്ടാ​​ണ് ബാ​​ബ​​രി മ​​സ്ജി​​ദ് ത​​ക​​ർ​​ക്കു​​ന്ന​​തി​​നെ വേ​​ണ്ട​​ത്ര ചെ​​റു​​ത്തു​​നി​​ൽ​​ക്കാ​​തി​​രു​​ന്ന​​ത്?

ഭീ​​തി​​യും ഹിം​​സ​​യും അ​​ഴി​​ച്ചു​​വി​​ട്ടാ​​ണ് പ​​ല​​പ്പോ​​ഴും സാ​​മു​​ദാ​​യി​​ക ഏ​​കോ​​പ​​നം സാ​​ധ്യ​​മാ​​ക്കു​​ന്ന​​ത്. ഹി​​ന്ദു​​മ​​തം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ൽ എ​​ന്ന​​ത് ആ​​ളു​​ക​​ളെ സ്വ​​രു​​ക്കൂ​​ട്ടാ​​ൻ ശേ​​ഷി​​യേ​​റെ​​യു​​ള്ള ക​​ര​​ച്ചി​​ലാ​​ണ്. തൊ​​ഴി​​ലാ​​ളി വ​​ർ​​ഗം അ​​പ​​ക​​ടാ​​വ​​സ്ഥ​​യി​​ൽ എ​​ന്നോ സോ​​ഷ്യ​​ലി​​സം അ​​പ​​ക​​ട​​ത്തി​​ൽ എ​​ന്നോ പ​​റ​​യു​​ന്ന​​തി​​ന് അ​​ത്ര​​മേ​​ൽ ആ​​ളെ കൂ​​ട്ടാ​​നാ​​കി​​ല്ല. ഇ​​ട​​തു​​ക​​ക്ഷി​​ക​​ൾ ഇ​​ത്ത​​രം സ്വ​​ത്വ​​ങ്ങ​​ളി​​ലാ​​ണ് ശ്ര​​ദ്ധ​​യൂ​​ന്നി​​യ​​ത്. ഇ​​താ​​ക​​ട്ടെ, പ​​ല​​താ​​യി ചി​​ത​​റാ​​ൻ സാ​​ധ്യ​​ത​​യു​​ള്ള​​വ​​യാ​​ണ്. തൊ​​ഴി​​ലാ​​ളി​​ക​​ൾ​​ക്ക് സാ​​മ്പ​​ത്തി​​ക നേ​​ട്ട​​ങ്ങ​​ൾ​​ക്കാ​​യി യൂ​​നി​​യ​​നു​​ക​​ളെ​​യും മാ​​ന​​സി​​ക നേ​​ട്ട​​ങ്ങ​​ൾ​​ക്ക് ബി.​​ജെ.​​പി​​യെ​​യും തു​​ണ​​ച്ചാ​​ൽ മ​​തി എ​​ന്നു​​വ​​ന്നു.

അ​​വി​​ടെ, ഹി​​ന്ദു അ​​ഭി​​മാ​​ന​​ത്തെ ആ​​ണ​​യി​​ട്ടു​​റ​​പ്പി​​ക്ക​​ലു​​ണ്ട്. ഒ​​രി​​ട​​ത്ത് ചേ​​ർ​​ന്നു​​നി​​ൽ​​ക്കാ​​നാ​​യ​​തി​​ന്റെ അ​​ഭി​​മാ​​ന​​മു​​ണ്ട്. അ​​തി​​ലു​​പ​​രി, യ​​ഥാ​​ർ​​ഥ ഐ​​ക്യ​​മെ​​ന്ന​​ത് ഏ​​റി​​യ​​കൂ​​റും അ​​മൂ​​ർ​​ത്ത​​വും സാ​​ങ്ക​​ൽ​​പി​​ക​​വു​​മാ​​ണെ​​ന്ന ധാ​​ര​​ണ​​യു​​മു​​ണ്ട്. പ്ര​​യോ​​ഗ​​ത്തി​​ൽ വേ​​റി​​ട്ടു​​നി​​ൽ​​ക്ക​​ലി​​ന്റെ​​യും പു​​റം​​ത​​ള്ള​​ലി​​ന്റെ​​യും അ​​രി​​കു​​വ​​ത്ക​​ര​​ണ​​ത്തി​​ന്റെ​​യും അ​​ട​​രു​​ക​​ൾ പ​​ല​​ത് നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. അ​​വ​​യെ​​ല്ലാം ചേ​​ർ​​ന്ന് സാ​​മു​​ദാ​​യി​​ക ഘ​​ട​​ന​​യെ ചി​​ത​​റി​​ക്കു​​ന്നു​​മു​​ണ്ട്. രാ​​ഷ്ട്രീ​​യ സ്വാ​​ധീ​​ന​​ങ്ങ​​ൾ​​ക്ക് വ​​ശം​​വ​​ദ​​മാ​​കാ​​ൻ ഇ​​ത​​ത്ര​​യും എ​​ളു​​പ്പ​​മെ​​ന്നു​​റ​​പ്പ്.

(മൊ​ഴി​മാ​റ്റം: കെ.​പി. മ​ൻ​സൂ​ർ അ​ലി)

News Summary - weekly interview