Begin typing your search above and press return to search.
proflie-avatar
Login

ഭൂപരിഷ്​കരണം, ലൈഫ്​, സർക്കാർ

ഭൂപരിഷ്​കരണം,   ലൈഫ്​, സർക്കാർ
cancel

സി.​പി.​എ​ം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യും സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​യാ​യും ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്ന പശ്ചാത്തലത്തിൽ എം.വി. ഗോ​വി​ന്ദ​ൻ മാ​ഷു​മാ​യി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണത്തി​ന്റെ രണ്ടാം ഭാഗം. കേരളത്തി​ന്റെ വർത്തമാന അവസ്ഥകൾ ചരിത്രപരമായ അടിത്തറയിൽ പരിശോധിക്കുകയാണ്​ ഇൗ ലക്കത്തിലെ സംഭാഷണത്തിൽ.പ​ക്ഷേ, മാ​ഷേ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​മ്പോ... ഇ​ത്ര​യും വി​ശ​ദ​മാ​യി​ട്ട് ഞാ​ൻ പ​റ​ഞ്ഞ​തെ​ന്തി​നാ, ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം കേ​ര​ള​ത്തെ​പ്പ​റ്റി പ​ഠി​ക്കാ​ൻ. കേ​ര​ള​വും ഇ​ന്ത്യ​യു​ടെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി​ട്ടു​ള്ള...

Your Subscription Supports Independent Journalism

View Plans
സി.​പി.​എ​ം പോ​ളി​റ്റ്ബ്യൂ​റോ അം​ഗ​മാ​യും സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​യാ​യും ഒ​രു വ​ർ​ഷം പി​ന്നി​ടു​ന്ന പശ്ചാത്തലത്തിൽ എം.വി. ഗോ​വി​ന്ദ​ൻ മാ​ഷു​മാ​യി മുതിർന്ന മാധ്യമപ്രവർത്തകൻ പി.ടി. നാസർ നടത്തിയ ദീർഘസംഭാഷണത്തി​ന്റെ രണ്ടാം ഭാഗം. കേരളത്തി​ന്റെ വർത്തമാന അവസ്ഥകൾ ചരിത്രപരമായ അടിത്തറയിൽ പരിശോധിക്കുകയാണ്​ ഇൗ ലക്കത്തിലെ സംഭാഷണത്തിൽ.

പ​ക്ഷേ, മാ​ഷേ കേ​ര​ള​ത്തി​ലേ​ക്ക് വ​രു​മ്പോ...

ഇ​ത്ര​യും വി​ശ​ദ​മാ​യി​ട്ട് ഞാ​ൻ പ​റ​ഞ്ഞ​തെ​ന്തി​നാ, ഈ​യൊ​രു പ​ശ്ചാ​ത്ത​ല​ത്തി​ൽ വേ​ണം കേ​ര​ള​ത്തെ​പ്പ​റ്റി പ​ഠി​ക്കാ​ൻ. കേ​ര​ള​വും ഇ​ന്ത്യ​യു​ടെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളു​മാ​യി​ട്ടു​ള്ള മൗ​ലി​ക​മാ​യ വ്യ​ത്യാ​സമെ​ന്താ​ണ്? ആ ​വ്യ​ത്യാ​സം യ​ഥാ​ർ​ഥത്തി​ൽ 1957ൽ ​ആ​രം​ഭി​ച്ച​താ​ണ്. ആ ​വ്യ​ത്യാ​സം തൊ​ട​ങ്ങി​യ​ത് അ​മ്പ​ത്തേ​ഴി​ലാ​ണ്. ഇ​പ്പോ അ​മ​ർ​ത്യാ​സെ​ന്നെ​ല്ലാം കേ​ര​ള​ത്തി​നെ​പ്പ​റ്റി പ​റ​യു​മ്പ​ഴ് ‘കേ​ര​ള മോ​ഡ​ൽ’​ എ​ന്നു പ​റ​യും. എ​ന്താ കേ​ര​ള മോ​ഡ​ൽ, ഇ​വി​ടെ ഒ​റ്റ​പ്പെ​ട്ട് കെ​ട​ക്കു​ന്ന ഒ​രു​പാ​ട് സം​ഭ​വ​ങ്ങ​ളു​ണ്ട്. അ​ത് ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​ത് നി​ങ്ങ​ൾ മ​ന​സ്സി​ലാ​ക്ക​ണം. ഇ​ന്ത്യ​യി​ലെ​വി​ടെ​യും... എ​ന്താ​വാം?

വ​ർ​ഗീ​യ​വ​ത്ക​രി​ച്ച് പ്ര​ശ്ന​മു​ണ്ടാ​ക്കാം എ​ന്ന സാ​ധ്യ​ത​യ​ല്ലേ...

നേ​ര​ത്തേ പ​റ​ഞ്ഞ സിം​പ്റ്റം​സ്ണ്ട്. അ​ത് ഇ​വി​ട്യൂ​ണ്ട്. ഏ​റ്റ​ക്കൊ​റ​ച്ചി​ലോ​ട് കൂ​ടി കൊ​റ​വാ​ണെ​ന്ന് മാ​​േത്ര​യു​ള്ളൂ.

ഇ​വി​ടെ​യാ​ണെ​ങ്കിൽ അ​തി​ന്‍റെ സിം​റ്റം ഇ​പ്പോൾ കൂ​ടി​വ​രു​ന്നു​മു​ണ്ടോ?

അ​ത് കൂ​ടി​വ​രാ​നു​ള്ള പ്ര​വ​ണ​ത​യുണ്ട്. ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ, അ​ങ്ങ​നെ​യൊ​രു പി​ന്തു​ണ​യു​ണ്ട്. ദേ​ശീ​യാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള പ​ിന്തു​ണ​യു​ണ്ട്. അ​വ​ര​തി​ന് പ്രോ​ത്സാ​ഹ​നം കൊ​ടു​ക്കു​ന്നു​ണ്ട്. ഈ ​അ​ന്ധ​വി​ശ്വാ​സം പ്ര​ച​രി​പ്പി​ക്കാ​നു​ള്ള നി​ല​പാ​ടു​ണ്ട്. ഒ​ക്കെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. അ​തൊ​ക്കെ ഇ​വി​ടെ ഇ​ല്ലാ​ന്ന് ന​മ്മ​ള് പ​റ​യേ​ണ്ട യാ​തൊ​രു കാ​ര്യ​വു​മി​ല്ല. ഉ​ള്ള​തു​ത​ന്നെ​യാ​ണ​ത്. അ​ത് വ​സ്തു​താ​പ​ര​മാ​ണ്. പ​ക്ഷേ, ഇ​വി​ടെ​യെ​ന്താ ഉ​ണ്ടാ​യേ​ന്ന് വെ​ച്ചാ​ല്, 1957ൽ സ​ഖാ​വ് ഇ.​എം.​എ​സി​ന്‍റെ ഗ​വ​ൺ​മെ​ന്‍റ് അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ, ലോ​ക​ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​ണ​ല്ലോ പാ​ർ​ലമെ​ന്‍റ​റി സം​വി​ധാ​ന​ത്തി​ലൂ​ടെ ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി അ​ധി​കാ​ര​ത്തി​ൽ വ​രു​ന്ന​ത്.

അ​പ്പോ ആ ​ഗ​വ​ൺ​മെ​ന്‍റ് ചെ​യ്ത ഒ​ന്നാ​മ​ത്തെ പ​ണി ഭൂ​മി​യി​ൽ​ നി​ൽ​ക്കു​ന്ന എ​ല്ലാ മ​നു​ഷ്യ​നെ​യും അ​വിടെത്ത​ന്നെ നി​ർ​ത്താ​നു​ള്ള ആ​ദ്യ ഓ​ഡി​ന​ന്‍സ് ഇ​റ​ക്കീ​ന്നു​ള്ള​താ​ണ്. കു​ടി​യൊ​ഴി​പ്പി​ക്ക​ൽ​ വി​രു​ദ്ധ ഓ​ഡി​ന​ൻ​സ്. അ​തോ​ടു​കൂ​ടി നി​ൽ​ക്കാ​നൊ​രു ഇടം​ കി​ട്ടി. അ​ങ്ങ​നെ​യാ​ണ​ല്ലോ ഒ​രു മ​നു​ഷ്യ​ൻ ത​ന്‍റേ​ടി​യാ​വു​ക. ത​നി​ക്ക് ഇടം കി​ട്ടാ​ണ്ട് ത​ന്‍റേ​ടി​യാ​കാ​ൻ പ​റ്റി​ല്ല. ഇ​പ്പ​ഴും ഉ​ത്ത​രേ​ന്ത്യ​യി​ലോ ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലോ ഈ ​ത​ന്‍റേ​ടം ഇ​ല്ല.

ഇ​വി​ടെ എ​ന്‍റ​താ​ണ്, ഞാ​നാ​ണ് എ​ന്ന​തി​ല് 99 ശ​ത​മാ​നം മ​നു​ഷ്യ​ർ​ക്കും ഒ​രു ത​ന്‍റേ​ടി​യാ​യി ജീ​വി​ക്കാ​നു​ള്ള ഒ​രു ഭൗ​തി​ക​ സാ​ഹ​ച​ര്യം വ​ന്നു. നിയമമൊ​ന്നും പാ​സാ​യിട്ടില്ല. ഓ​ർഡി​ന​ൻ​സാ​ണ്. പ​ക്ഷേ അ​തോ​ടു​കൂ​ടി രൂ​പ​പ്പെ​ട്ടൊ​രു മാ​ന​സി​ക​ത​ലമാണ​ത്, എ​ന്നെ ഒ​ഴി​പ്പി​ക്കാ​ൻ പ​റ്റി​ല്ല... എ​ന്‍റെ ഭൂ​മി​യി​ൽനി​ന്ന് ഞാ​ൻ വി​ട്ടു​പോ​കേ​ണ്ട​തി​ല്ല... ഈ ​ഭൂ​മി എ​ന്‍റെ​താ​കും എ​ന്നു​ള്ള, പ​ണ്ടേ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​രു​റ​പ്പ​വ​ർ​ക്ക് കി​ട്ടി. ആ ​ഗ​വ​ൺ​മെ​ന്‍റ് പോ​യി. നിയ​മ​മൊ​ന്നും നി​ർ​മി​ച്ചി​ല്ല. അ​തി​നുശേ​ഷം 1967ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്ന​പ്പോ, 69 ഒ​ക്ടോ​ബ​ർ 14ന് ​കാ​ർ​ഷി​ക​ ഭൂ​പ​രി​ഷ്‍ക​ര​ണ

ഭേ​ദ​ഗ​തി​ നിയ​മം കൊ​ണ്ടു​വ​ന്നു. അ​താ​ണ് ഇ​ന്ത്യ​യു​ടെ ച​രി​ത്ര​ത്തി​ലെ ആ​ദ്യ​ത്തെ ജ​ന്മി​ത്തം അ​വ​സാ​നി​പ്പി​ച്ച നിയ​മം. ബി​ൽ. അ​ത് നിയമ​മാ​ക്കു​ന്ന​തി​ന് ത​ട​സ്സം​ നി​ൽ​ക്കു​ന്ന ഘ​ട്ടം വ​ന്ന​പ്പോ അ​തി​നു വേ​ണ്ടി ജ​ന​ങ്ങ​ളെ അ​ണി​നി​ര​ത്തി. ജ​ന​ങ്ങ​ളെ​ത്ത​ന്നെ അ​ണി​നി​ര​ത്തി. അ​പ്പോ, പാ​ർലമെന്ററി പ്ര​വ​ർ​ത്ത​ന​വു​മു​ണ്ട്, പാ​ർലമെ​ന്‍റേ​ത​ര പ്ര​വ​ർ​ത്ത​ന​വു​മു​ണ്ട്.

എ.​കെ.​ജി​യു​ടെ മി​ച്ച​ഭൂ​മി സ​മ​ര​മൊ​ക്കെ...

എ.​കെ.​ജി​യു​ടെ മി​ച്ച​ഭൂ​മി സ​മ​ര​മു​ൾ​​െപ്പ​ടെ. പാ​ർ​ലമെന്റ് പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് നിയമം നി​ർ​മി​ക്കു​ക, അ​ത് ന​ട​പ്പി​ലാ​ക്കാ​ൻ കൂ​ട്ടാ​ക്കാ​തി​രി​ക്കു​മ്പ​ഴ്, ഇ​പ്പോ ഫല​സ്തീ​ൻ​കാ​രും... ഫ​ല​സ്തീ​ൻ​കാ​ര​ല്ല ഹ​മാ​സ്, ഹ​മാ​സും ഇ​സ്രാ​യേ​ലും ത​മ്മി​ലു​ള്ള പ്ര​ശ്ന​ണ്ട​ല്ലോ... അ​ത് സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ചാ ഹ​മാ​സാ​ണ് ആ​ദ്യം​ത​ന്നെ അ​ക്ര​മം തൊ​ട​ങ്ങി​യ​ത്.

ഇ​ത്ത​വ​ണ...

ഇ​ത്ത​വ​ണ... എ​ന്നാ​ൽ പ​ര​മ്പ​രാ​ഗ​ത​മാ​യ ആ​ക്ര​മ​ണ​ത്തി​ന്‍റെ, സ്വ​ന്തം ഇ​ല്ലാ​താ​ക്കു​ന്ന​തി​ന്‍റെ ഒ​രു പ്ര​ത്യേ​ക​ത​യി​ൽനി​ന്നാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ അ​വ​ര് ക​ട​ന്നാ​ക്ര​മി​ക്കു​ന്ന​ത്.

ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്...

ചെ​യ്യേ​ണ്ടി​വ​രു​ന്ന​ത്... അ​തി​നെ ആ ​അ​ർ​ഥ​ത്തി​ൽ ന​മ്മ​ൾ കാ​ണ​ണം. പ​ക്ഷേ, ഇ​ന്ന​ത്തെ പ​രി​ത​ഃസ്ഥി​തി​യി​ൽ ര​ണ്ടാ​ളും അ​ങ്ങോ​ട്ടും ഇ​ങ്ങോ​ട്ടും യു​ദ്ധംചെ​യ്താ​ൽ ജ​ന​ങ്ങ​ളാ​ണ് മ​രി​ച്ചു​വീ​ഴു​ന്ന​ത്. അ​തു​കൊ​ണ്ട് അ​ടി​യ​ന്തര​മാ​യി​ട്ട് ആ​ദ്യം ചെ​യ്യേ​ണ്ട​ത് മ​ര​ണം ഒ​ഴി​വാ​ക്ക​ണം. ഒ​ഴി​വാ​ക്കു​ക എ​ന്നു​ള്ള​താ​ണ്. ബാ​ക്കി കാ​ര്യ​ങ്ങ​ളൊ​ക്കെ ദ്വി​ക​ക്ഷി സം​വി​ധാ​ന​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തീ​ട്ട് യു.​എ​ൻ.​ഒ പ​റ​ഞ്ഞ​തു​പോ​ലെ അ​ടി​യ​ന്തര​മാ​യി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നു​ള്ള സ​മീ​പ​ന​ത്തി​ലേ​ക്ക്​ നീങ്ങണം.

അ​തു​പോ​ലെ ഫ​ല​സ്തീ​നി​ക​ൾ​ക്ക് ഒ​രു രാ​ജ്യ​ണ്ട് എ​ന്നു​ള്ള​തി​ന് ഉറ​പ്പു​ണ്ടാ​ക്കാ​നു​ള്ള സ​മീ​പ​ന​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ചുമ​ത​ല നി​ർ​വ​ഹി​ക്കേ​ണ്ട​ത് ഇ​സ്ര​ായേ​ലാ​ണ്. അ​തി​ല്ലാ​താ​യി​ക്കൊ​ണ്ടി​രി​ക്കു​കയാ​ണ​ല്ലോ. മാ​ന്തി​മാ​ന്തി​യെ​ടു​ത്ത് അ​വ​സാ​നി​പ്പി​ക്കാ​ൻ വേ​ണ്ടിയാ​ണ്. അ​പ്പോ അ​ങ്ങ​നെ​യു​ള്ള ഒ​രു നിലപാ​ട് ന​മ്മ​ള് സാ​ർ​വ​ദേ​ശീ​യ​ത​ല​ത്തി​ൽ കാ​ണു​ന്ന​തു​പോ​ലെ ന​മു​ക്ക് ഇ​വ​ടെ പാ​ർ​ലമെ​ന്ററി പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് നി​യ​മം നി​ർ​മി​ച്ചു. ഗൗ​രി​യ​മ്മ​യാ​ണ​ല്ലോ ആ ​കാ​ര്യം ചെ​യ്ത​ത്.

ആ ​നി​ർ​മി​ച്ച നി​യ​മം എ​ന്താ​ക്കു​ന്നി​ല്ലാ... ന​ട​പ്പി​ലാ​കു​ന്നി​ല്ല. അ​പ്പോ 1970 ന​മ്മ​ള് പ്ര​ഖ്യാ​പി​ച്ച... 69 ഡി​സം​ബ​ർ 14നാ​ണ് സ​മ​ര പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്. എ.​കെ.​ജി​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. 70 ജ​നു​വ​രി​ മാ​സം ഒ​ന്നാം​ തീയ​തി മു​ത​ൽ ഭൂ​മി​യി​ലേ​ക്ക് പ്ര​വേ​ശി​ച്ചു. ഭൂ​മി വ​ള​ച്ചു​കെ​ട്ടി. വ​ലി​യ സം​ഘ​ർ​ഷ​ണ്ടാ​യി. പ​ത്തു​പ​തി​നെ​ട്ടാ​ളു​ക​ൾ മ​രി​ച്ചു. സ്ത്രീ​ക​ളു​ൾ​​െപ്പ​ടെ. പ​ക്ഷേ, തി​രി​ഞ്ഞു​നോ​ക്കു​മ്പ​ഴ് കേ​ര​ളം ഒ​രു പു​തി​യ ത​ല​ത്തി​ലേ​ക്കു​യ​ർ​ന്നു.

 

നോളജ് ഇക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനംചെയ്യുന്നു

നോളജ് ഇക്കോണമി മിഷന്റെ ‘എന്റെ തൊഴിൽ എന്റെ അഭിമാനം’ പദ്ധതി എം.വി. ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനംചെയ്യുന്നു

എ.​കെ.​ജി അ​തി​ന് തി​ര​ഞ്ഞെ​ടു​ത്ത സ്ഥ​ലം​പോ​ലും ച​രി​ത്ര​പ​ര​മാ​യി​ട്ടും പ്ര​ധാ​ന​മാ​യി​രു​ന്നു. ക​വ​ടി​യാ​ർ കൊ​ട്ടാ​ര​ത്തി​ന്‍റെ സ്ഥ​ലം...

ആ​യി​രു​ന്നു, പ്ര​ധാ​ന​മാ​യി​രു​ന്നു. കൊ​ട്ടാ​ര​ത്തി​ലേ​ക്ക് പോ​യ​ത്. മ​തി​ല് ചാ​ടി​ക്ക​ട​ന്ന് ആ ​സ​മ​ര​ത്തി​ലേ​ക്ക് പോ​യ​ത്. അ​ത് ഇ​ന്നും ചെ​ല​യാ​ളു​ക​ള് മ​രി​ക്കു​മ്പം അ​വ​ര്ടെ മ​ര​ണ​ക്കു​റി​പ്പി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് എ​ഴു​തു​ന്നു​ണ്ട്. ‘‘ഞാ​ൻ ആ ​സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു’’ – അ​ത് ആ​വേ​ശ​ക​ര​മാ​യ ഒ​രു അ​വ​സ്ഥ​യാ​യി​രു​ന്നു. അ​തി​നുശേ​ഷം 1970 ജ​നു​വ​രി ഒ​ന്നി​ന്, അ​തി​നുശേഷം മി​ച്ച​ഭൂ​മി സ​മ​രം, പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ ജ​യി​ലി​ലേ​ക്ക് പോ​കു​ന്ന സം​ഭ​വം.

കേ​ര​ള​ത്തി​ൽ അ​ങ്ങോ​ള​മിങ്ങോ​ളം കൊ​ടി​കു​ത്തി​മ​ല എ​ന്ന ​സ്ഥ​ല​പ്പേ​രു​ണ്ടാ​കു​ന്നു...

എ​ല്ലാം ക​ഴി​ഞ്ഞ​പ്പൊ 36 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്ക് സ്വ​ന്ത​മാ​യി​ട്ട് ഭൂ​മി കി​ട്ടി. ഈ ​കേ​ര​ള​ത്തി​ൽ. അ​ത് അ​ഞ്ച് സെ​ന്‍റ് മു​ത​ൽ 15 ഏ​ക്ക​റ​വ​രെ കി​ട്ടി. അ​ഞ്ചു​സെ​ന്‍റാ​ണ് കു​ടി​കെ​ട​പ്പ്; ന​ഗ​ര​ങ്ങ​ളി​ൽ. ഗ്രാ​മ​ങ്ങ​ളി​ൽ 10 സെ​ന്‍റ്. പി​ന്നെ കൈ​വ​ശം ഭൂമി​യു​ണ്ട​ല്ലോ. ആ ​ഭൂ​മി​ക്ക് മു​ഴു​വ​ൻ അ​വ​കാ​ശി​യാ​യി. അ​ങ്ങ​നെ 36 ല​ക്ഷ​ത്തി​ന് അ​ഞ്ച് സെ​ന്‍റ് മു​ത​ൽ 15 ഏ​ക്ക​റ​ വ​രെ കി​ട്ടി. ഒ​രു സ്റ്റാ​ൻ​ഡേ​ഡ് കു​ടും​ബ​ത്തി​ന് കൈ​വ​ശം​വെ​ക്കാ​ൻ പ​റ്റു​ന്ന ഭൂ​മി 15 ഏ​ക്ക​റ​യാ​ണ്. ആ ​പ​തി​ന​ഞ്ച് ഏ​ക്ക​റ​വ​രെ കി​ട്ടി. അ​ങ്ങ​നെ​വ​ന്ന​പ്പൊ ഭൂ​ബ​ന്ധ​ത്തി​ൽ മൗ​ലി​ക​മാ​യ മാ​റ്റം​വ​ന്നു.

ജ​നാ​ധി​പ​ത്യ വി​പ്ല​വ​ത്തി​ന്‍റെ ഒ​രു പ്ര​മു​ഖ​ മു​ദ്രാ​വാ​ക്യ​മാ​ണി​ത്. ഭൂ​പ്ര​ഭു​ത്വം അ​വസാ​നി​പ്പി​ക്കു​ക എ​ന്ന​ത്, പ​ക്ഷേ, ഭൂ​പ്ര​ഭു​ത്വം അ​വ​സാ​നി​ച്ചി​ല്ല. ഭൂ​പ്ര​ഭു​ത്വം അ​വ​സാ​നി​പ്പി​ക്കാ​ൻ, ര​ണ്ടു​ ത​രം ഭൂ​പ്ര​ഭു​ത്വ​മു​ണ്ട്. അ​ല്ല​ങ്കി​ൽ, ഭൂ​പ്ര​ഭു​ത്വ​ത്തി​ന് ര​ണ്ട് ഭാ​ഗ​മു​ണ്ട്. ഒ​ന്ന്, ജ​ന്മി​ത്ത ഭൂ​പ്ര​ഭു​ത്വം. അ​ത് വ​നം പാ​ട്ടം​ വാ​ങ്ങു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട്. മ​റ്റൊ​ന്ന് മു​ത​ലാ​ളി​ത്ത ഭൂ​പ്ര​ഭു​ത്വം. അ​ത് പ​റ​ഞ്ഞാ​ൽ വ​ലി​യ എ​സ്റ്റേ​റ്റു​ക​ളും ഭൂ​മി അ​ടി​സ്ഥാ​ന​മാ​ക്കി തൊ​ഴി​ലാ​ളി​യെ ചൂ​ഷ​ണം​ ചെ​യ്യു​ന്ന വ്യ​വ​സ്ഥ.

അ​തി​ൽ ഭൂ​പ്ര​ഭു​ത്വ​ത്തി​ലെ ഒ​രുഭാ​ഗം ന​മ്മ​ള് അ​വ​സാ​നി​പ്പി​ച്ചു. ജ​ന്മി​ത്ത ​ഭൂ​പ്ര​ഭു​ത്വം അ​വ​സാ​നി​പ്പി​ച്ചു. അ​താ​യി​രു​ന്നു മ​ഹാ​ഭൂ​രി​പ​ക്ഷം കേ​ര​ള​ത്തി​ൽ. അ​ത​വ​സാ​നി​പ്പി​ച്ചു. പ​ക്ഷേ, മു​ത​ലാ​ളി​ത്ത ഭൂ​പ്ര​ഭു​ത്വ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് എ​സ്റ്റേ​റ്റും തൊ​ഴി​ലാ​ളി​ക​ളു​മു​ണ്ട്. അ​തൊ​ക്കെ ഛിന്ന​ഭി​ന്ന​മാ​യി​പ്പോ​യാ​ൽ, വീ​തി​ച്ചുകൊ​ടു​ത്താ​ൽ പി​ന്നെ വ​ലി​യ​ തോ​തി​ലു​ള്ള സം​വി​ധാ​ന​മാ​ണ്... തൊ​ഴി​ലാ​ളി​ക​ൾ പി​ന്നെ അ​ഭി​മു​ഖീ​ക​രി​ക്കു​ക വ​ലി​യ പ്ര​ശ്ന​മാ​ണ്. അ​തു​കൊ​ണ്ട് അ​ത് ന​മ്മ​ള് സ്വീ​ക​രി​ച്ചി​ല്ല.

പി​ന്നെ ഉ​ൽ​പാ​ദ​ന​വും ന​ട​ക്കി​ല്ല...

പി​ന്നെ ഉ​ൽ​പാ​ദ​ന​ത്തി​ന്‍റെ പ്ര​ശ്നം​ വ​രും. അ​ങ്ങ​നെ വ​ന്ന​പ്പൊ എ​ന്താ ഉ​ണ്ടാ​യ​തെ​ന്ന്​ വച്ച​ൽ, ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​തു​പോ​ലെ, അ​മ​ർ​ത്യാ​സെ​ൻ പ​റ​ഞ്ഞ​തു​പോ​ലെ, ഒ​രു പൊ​തു​സ​മൂ​ഹ​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ലേ​ക്ക് കേ​ര​ള​സ​മൂ​ഹം ഇ​ന്ത്യ​യി​ൽ​നി​ന്ന് വ്യ​തി​രി​ക്ത​മാ​യി. അ​പ്പം അ​തി​ന്‍റൊ​പ്പം വി​ദ്യാ​ഭ്യാ​സം. 57 മു​ത​ലേ തൊ​ട​ങ്ങി, വി​ദ്യാ​ഭ്യാ​സ​ത്തി​നു വേ​ണ്ടി​യു​ള്ള വ​ള​രെ ഫ​ല​പ്ര​ദ​മാ​യ ഇട​പെ​ടൽ. പി​ന്നെ, സാ​മൂ​ഹികക്ഷേ​മ​ പ​ദ്ധ​തി​ക​ൾ. 80ൽ ​തൊ​ട​ങ്ങി ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി പെ​ൻ​ഷ​ൻ. അ​തി​ങ്ങ​നെ ഓ​രോ വി​ഷ​യ​ങ്ങ​ളു​ണ്ട​ല്ലോ, ഓ​രോ​ന്നോ​രോ​ന്ന് തുട​ങ്ങി. അ​പ്പോ സാ​മൂ​ഹികസു​ര​ക്ഷ​ക്കു വേ​ണ്ടി​യു​ള്ള ഇട​പെ​ട​ൽ, വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ലു​ള്ള ഇട​പെ​ട​ൽ, ആ​രോ​ഗ്യ​മേ​ഖ​ല​യി​ലു​ള്ള ഇട​പെ​ട​ൽ, പാ​ർ​പ്പി​ട​ത്തി​നു​വേ​ണ്ടി​യു​ള്ള ഇട​പെ​ട​ൽ, ഭൂ​മി​ക്കു​വേ​ണ്ടി​യു​ള്ള ഇട​പെ​ട​ൽ.

മൗ​ലി​ക​മാ​യ ഇ​ത്ര​യും കാ​ര്യ​ങ്ങ​ൾ, തൊ​ഴി​ലി​ല്ലാ​യ്മ പ​രി​ഹ​രി​ക്കാ​ൻ ഇ​പ്പോ ഏ​റ്റ​വും അ​വ​സാ​നം ഈ ​ഗ​വ​ൺ​മെ​ന്‍റ് ചെ​യ്തു​കൊ​ണ്ടി​രി​ക്കു​ന്ന, 20 ല​ക്ഷം ആ​ളു​ക​ൾ​ക്ക് തൊ​ഴി​ൽ​ കൊ​ടു​ക്കു​ന്ന​തു​ൾ​​െപ്പ​ടെ​യു​ള്ള, പു​തി​യ സം​ര​ംഭ​പ്ര​വ​ർ​ത്ത​നം ഉ​ൾ​​െപ്പ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ. ഇ​തെ​ല്ലാം​കൂ​ടി ചേ​ർ​ന്ന് നോ​ക്കു​മ്പോ, എ​ന്താ​യി​രു​ന്നു കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന പ​രി​പ്രേ​ക്ഷ്യം എ​ന്നു​ള്ള​തി​ന് കൃ​ത്യ​ത​ വ​ന്നു. ആ ​വി​ക​സ​ന പ​രി​പ്രേ​ക്ഷ്യം, അ​താ​ണ് അ​മ​ർ​ത്യാ​സെ​ൻ പ​റ​ഞ്ഞ​ത്, കേ​ര​ള മോ​ഡ​ൽ.

 മു​ത​ലാ​ളി​ത്ത സ​മൂ​ഹ​മാ​ണ് ഇ​ന്ത്യ. ആ ​ഇ​ന്ത്യ​യു​ടെ ഭാ​ഗ​മാ​ണ് കേ​ര​ളം. എ​ന്നു​പ​റ​ഞ്ഞാ​ൽ കേ​ര​ളം മു​ത​ലാ​ളി​ത്ത സ​മൂ​ഹ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ഭ​ര​ണ​കൂ​ടം. ഭ​ര​ണ​കൂ​ടം പി​ണ​റാ​യി വി​ജ​യ​ന്‍റെ​യല്ല. ഭ​ര​ണ​കൂ​ടം ന​രേ​ന്ദ്ര​മോ​ദീ​ന്‍റ്യാ. ഈ ​ന​രേ​ന്ദ്ര​ മോ​ദീ​ടെ ഭ​ര​ണ​കൂ​ട​ത്തി​​ന്റെ ഒ​പ്പം​ത​ന്നെ കേ​ര​ള​ത്തി​ൽ അ​ധി​കാ​ര​ത്തി​ൽ വ​ന്നി​ട്ടു​ള്ള ഇട​തു​പ​ക്ഷ​ മു​ന്ന​ണി​ ഗ​വ​ൺ​മെ​ന്‍റു​ക​ൾ​ക്ക് ഒ​രു ബ​ദ​ൽ നി​ല​പാ​ടു​വെ​ച്ച് മു​മ്പോ​ട്ടേ​ക്ക്പോ​കാ​ൻ സാ​ധി​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന​ണ്ട്.

ആ ​അ​ടി​സ്ഥാ​ന​ത്തി​ൽ​നി​ന്ന് നേ​ര​ത്തേ ​ക​ണ്ട, ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​ല്ലേ, 57ലെ ​കു​ടി​യൊ​ഴി​പ്പി​ക്ക​ൽ വി​രു​ദ്ധ​ ഓ​ഡി​ന​ൻ​സ് മു​ത​ൽ ഇ​ങ്ങോ​ട്ട്, മു​ണ്ട​ശ്ശേ​രി​യു​ടെ വി​ദ്യാ​ഭ്യാ​സ​സം​വി​ധാ​നം മു​ത​ൽ ഇ​ങ്ങോ​ട്ട്, ആ​ഭ്യ​ന്ത​ര​ മേ​ഖ​ല​യി​ൽ പൊലീസി​ങ്ങ​നെ​യ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം എ​ന്ന​തി​നെ​ പ​റ്റി​യു​ള്ള ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സ​മീ​പ​നം, തൊ​ഴി​ലാ​ളി​ക​ളും കൃ​ഷി​ക്കാ​രും പ​ണി​മു​ട​ക്കി​യാ​ൽ അ​തി​നെ അ​ടി​ച്ച​മ​ർ​ത്താ​ന​ല്ല പ​രി​പാ​ടി. ഇ​വി​ടെ ക്ര​മ​സ​മാ​ധാ​നം നോ​ക്കു​ക​മാ​ത്രേ വേ​ണ്ടൂ എ​ന്നു പ​റ​ഞ്ഞ​തി​ന്‍റെ​യ​ന്നു​തൊ​ട​ങ്ങി​യ​താ​ണ് കൂ​ലി​വ​ർ​ധന.

ഈ കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യെ​ന്താ, കേ​ര​ള​ത്തി​ന്‍റെ പ്ര​ത്യേ​ക​ത –നേ​ര​ത്തേ ഇ​ന്ത്യ​യു​ടെ പ്ര​ത്യേ​ക​ത ഞാ​ൻ പ​റ​ഞ്ഞ​ല്ലോ, സ​മ്പ​ന്ന​ർ കൂ​ടു​ത​ൽ സ​മ്പ​ന്ന​രാ​വു​ക​യും ദ​രി​ദ്ര​ർ കൂ​ടു​ത​ൽ ദ​രി​ദ്ര​രാ​വു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​ന്ത്യ​ൻ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ രൂ​പം. കേ​ര​ള​ത്തി​ന്‍റെ രൂ​പെ​ന്താ​ന്ന് പ​റ​ഞ്ഞാ​ൽ, ഏ​റ്റ​വും പി​ന്ന​ണി​യി​ൽ കി​ട​ക്കു​ന്ന പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗം, പി​ന്നാ​ക്ക​ സ​മു​ദാ​യം, ഒ.ഇ.​സി ഇ​ങ്ങ​നെ​യു​ള്ള വി​ഭാ​ഗ​ങ്ങ​ൾ, ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി, കൃ​ഷി​ക്കാ​ർ, ചെ​ത്തു​ തൊ​ഴി​ലാ​ളി, നെ​യ്ത്തു​ തൊ​ഴി​ലാ​ളി, മ​ത്സ്യ​ത്തൊ​ഴി​ലാ​ളി അ​തു​പോ​ലെ ചു​മ​ട്ടു​ തൊ​ഴി​ലാ​ളി തു​ട​ങ്ങി സം​ഘ​ടി​ത​രും അ​സം​ഘ​ടി​ത​രു​മാ​യ ല​ക്ഷ​ക്ക​ണ​ക്കി​ന് പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്ക് ഞാ​ൻ ഈ ​പ​റ​ഞ്ഞ പ​ശ്ചാ​ത്ത​ലം ഉ​പ​യോ​ഗി​ച്ച് ഗു​ണ​മേ​ന്മ​യു​ള്ള ജീ​വി​തം ന​യി​ക്കാ​ൻ കേ​ര​ള​​െത്ത പ്രാ​പ്ത​മാ​ക്കി.

ഇ​താ​ണ് കേ​ര​ള​ മോ​ഡ​ൽ അ​ല്ലാ​ണ്ട് ആ​ടെ ഒ​രാ​ള ആ​ളെ​ല്ലാം കൂ​ട്ട​മാ​യി​ട്ട് കൊ​ന്നു​ക​ള​ഞ്ഞു, അ​ല്ലെ​ങ്കി​ൽ വേ​റെ​യെ​ന്തെ​ങ്കി​ലും പ്ര​ശ്ന​ണ്ടാ​ക്കി, അ​വ​ടെ മ​റ്റേ അ​നാ​ഥാ​ലാ​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് ഒ​രാ​ള് മ​നു​ഷ്യ​നെ​ത്ത​ന്നെ​ കൊ​ന്നു, വെ​ട്ടി​ക്കൊ​ന്നു എന്നതൊന്നുമല്ല, അ​തൊ​ക്കെ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​ങ്ങ​ളാ. ഇ​താ​ണ് അ​ടി​സ്ഥാ​ന​പ​ര​മാ​യ കേ​ര​ളം.

പ​ക്ഷേ, ചി​ല സം​ഭ​വ​ങ്ങ​ൾ...

സാ​ധാ​ര​ണ ഇ​ന്ത്യ​യി​ൽ ഒ​രു സം​സ്ഥാ​ന​ത്തി​ലു​മി​ല്ലാ​ത്ത ഈ​യൊ​രു പ്ര​ത്യേ​ക​ത ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​ന്ന, ല​ക്ഷ​ക്ക​ണ​ക്കി​ന്, കോ​ടി​ക്ക​ണ​ക്കി​ന് വ​രു​ന്ന സാ​ധാ​ര​ണ​ മ​നു​ഷ്യ​ന് മ​റ്റൊ​രു സം​സ്ഥാ​ന​ത്തു​മി​ല്ലാ​ത്ത ​രീ​തി​യി​ൽ ഗു​ണ​മേ​ന്മ​യു​ള്ള ജീ​വി​തം ന​യി​ക്കാ​ൻ പ്രാ​പ്ത​മാ​യി.

അ​ത് പ​റ​യു​​േമ്പാ​ൾ അ​തി​നെ​തി​രെ ര​ണ്ട് വി​മ​ർ​ശ​ന​ങ്ങ​ളു​ണ്ട്...

എ​ന്തൊ​ക്കെ പ​റ​യ്, വി​മ​ർ​ശ​നം പ​റ​യ്...

ഒ​ന്ന്, ദ​ലി​ത് മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ പ്ര​ശ്നം. ഭൂ​ബ​ന്ധ​ങ്ങ​ൾ പ​രി​ഷ്‍ക​രി​ച്ചെ​ങ്കി​ലും ഈ ​പ​റ​യു​ന്നപോ​ലെ ആ​നു​പാ​തി​ക​മാ​യി​ട്ട് അ​വ​ർ​ക്ക് ഭൂ​മി​ കി​ട്ടി​യി​ല്ല. ആ​നു​പാ​തി​ക​മാ​യി​ട്ട് ഒരിടത്തും കി​ട്ടി​യി​ട്ടി​ല്ല.

അ​തും ഇ​ല്ലാ​താ​ക്കി​യ​ത് യു.​ഡി.​എ​ഫി​ന്‍റെ ഗ​വ​ൺ​മെ​ന്‍റാ​ണ്. 

അ​വ​ർ​ക്ക് പാ​ർ​പ്പി​ട​വു​മി​ല്ല. ഇ​ന്നും ന​ഗ​ര​ങ്ങ​ളി​ലൊ​ക്കെ കോ​ള​നി​ക​ളു​ണ്ട് എ​ന്ന​തൊ​രു വാ​സ്ത​വ​മാ​ണ​ല്ലോ?

കോ​ള​നി​ക​ളൊ​ക്കെ മാ​റി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​നി​യി​പ്പം ഒ​റ്റ​ക്കൊ​റ്റ​ക്കു​ള്ള വീ​ടു​ക​ളാ​വും. ഇ​​േപ്പാ ന​മ്മ​ള് അ​റി​യു​ന്ന​തു​പോ​ലെ ല​ക്ഷം​വീ​ട് കോ​ള​നി, അ​താ​യി​രു​ന്ന​ല്ലോ പ്ര​ധാ​ന​പ്പെ​ട്ട ഒ​രു കോ​ള​നി. അ​തൊ​ക്കെ ഇര​ട്ട​വീ​ടു​ക​ളാ​യി​രു​ന്നു. ഒ​രു കെ​ട്ടി​ട​ത്തി​ൽ ര​ണ്ടു​ വീ​ടു​ക​ളാ​യി​രു​ന്നു. അ​തു​മാ​റി, ഒ​റ്റ​വീ​ടാ​യി. മി​ക്ക​വാ​റും എ​ല്ലാ സ്ഥ​ല​ത്തു​മാ​യി. വ​ള​രെ അ​പൂ​ർ​വമാ​യി മാ​ത്ര​മേ ഇ​പ്പോ ഇര​ട്ട​വീ​ടു​ക​ൾ കാ​ണൂ. അ​തൊ​രു പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്ന​മാ​യി വ​ന്ന​താ​ണ്. ന​മ്മ​ള് ക​ർ​ഷ​ക​ത്തൊ​ഴി​ലാ​ളി യൂ​നി​യ​ൻ​ത​ന്നെ അ​ത് ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട മു​ദ്രാ​വാ​ക്യ​മാ​യി എ​ടു​ത്ത​താ​ണ്, ഇര​ട്ട​വീ​ടു​ക​ള് ഒ​റ്റ​വീ​ടാ​ക്കു​ക.

അ​തു​പോ​ലെ ഇ​പ്പോ​ ന​മ്മ​ള് ഒ​ന്ന് പ​രി​ശോ​ധി​ച്ച് നോ​ക്ക്യാ... ഇ​ല്ലാ​ന്നൊ​ന്നും ഞാ​ൻ പ​റ​യു​ന്നി​ല്ല. മൂ​ന്ന് ല​ക്ഷ​ത്തി നാ​ൽ​പ​ത്തി​ര​ണ്ടാ​യി​രം ആ​ൾ​ക്ക് ഇ​പ്പോ​ഴും ഈ ​കേ​ര​ള​ത്തി​ൽ ഭൂ​മി​യി​ല്ല. നി​ങ്ങ​ള് ഇ​ന്ത്യ ക​ണ​ക്ക് കൂട്ടി നോ​ക്ക​ണം. അ​വ​ിടെ കോ​ടാ​നു​കോ​ടി​ക്ക് ഇ​ല്ല. ഇ​വി​ടെ 0.5 ശ​ത​മാ​ന​ത്തി​നാ​ണ് അ​തി​ദാ​രി​ദ്ര്യം. എ​ന്നു പ​റ​ഞ്ഞാ പ​ട്ടി​ണി. അ​വി​ടെ ഞാ​നീ പ​റ​ഞ്ഞ​തുപോ​ലെ നാ​ൽപ​ത് ശ​ത​മാ​ന​ത്തി​ന്‍റെ താ​ഴ​ത്തോ​ട്ട് പ​ട്ടി​ണി​യാ​ണ്. അ​പ്പോ ന​മു​ക്ക് ഈ ​അ​തി​ദാ​രി​ദ്ര്യ​വും അ​വ​സാ​നി​പ്പി​ക്കാ​നാ​വും. കേ​ര​ള​ത്തി​ന് ഒ​രു കൊ​ല്ലം, ഒ​ന്ന​ര​ക്കൊ​ല്ലം ക​ഴി​ഞ്ഞാ... എ​ന്‍റെ ഈ ​മ​ണ്ഡ​ല​ത്തി​ൽ... ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ ഞാ​ൻ സൂ​ക്ഷ്മ​മാ​യി പ​രി​ശോ​ധി​ച്ച് നോ​ക്കി​യ​പ്പോ 540 വീ​ടാ​ണ്...

 

‘ലൈഫ്’ ഭവനപദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ്

‘ലൈഫ്’ ഭവനപദ്ധതിയുടെ ഭാഗമായി നിർമിച്ച ഫ്ലാറ്റ്

വീ​ടി​ല്ലാ​ത്ത​തോ...

അ​ല്ല. വീ​ടി​ല്ലാ​ത്ത​വ​ര​ല്ല. ഈ ​അ​തി​ദാ​രി​ദ്ര്യ​മു​ള്ള​വ​ര്. അ​ത് ഇ​ക്കൊ​ല്ലം​ത​ന്നെ ഈ 540 ​കു​ടും​ബ​ങ്ങ​ളെ​യും അ​തി​ദാ​രി​ദ്ര​ത്തി​ൽനി​ന്ന് മോ​ചി​പ്പി​ക്കും. ഞാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി പ്ലാ​ൻ ചെ​യ്യാ​ണ്. കേ​ര​ള​ത്തി​ലാ​കെ ഇ​ത് ന​ട​ക്കും. അ​പ്പൊ അ​ങ്ങ​നെ​വ​രു​മ്പം ര​ണ്ടു​ കൊ​ല്ലം​കൊ​ണ്ട് ഇട​തു​പ​ക്ഷ​ ജ​നാ​ധി​പ​ത്യ​മു​ന്ന​ണീ​ടെ കാ​ലാ​വ​ധി തീ​രു​മ്പ​ഴേ​ക്ക് ഈ ​ഇ​ന്ത്യ​യി​ൽ അ​തി​ദ​രി​ദ്ര​രി​ല്ലാ​ത്ത ഒ​രേ​യൊ​രു സം​സ്ഥാ​ന​മാ​യി​ട്ട് കേ​ര​ളം മാ​റും. അ​പ്പം, ദ​ലി​ത​ന്‍റെ ഉ​ൾ​​െപ്പ​ടെ പ്ര​ശ്ന​ത്തി​ന്‍റെ മേ​ലെ ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​താ​ണ്. കാ​ർ​ഷി​ക ഭൂ​പ​രി​ഷ്‍ക​ര​ണ​ ഭേ​ദഗ​തി ബി​ല്ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് ന​മു​ക്ക് ല​ക്ഷ​ക്ക​ണ​ക്കി​നേ​ക്ക​ർ ഭൂ​മി കൈ​വ​ശം കി​ട്ടേ​ണ്ട​താ​യി​രു​ന്നു. ഏ​ത്... മി​ച്ച​ഭൂ​മി​യാ​യി​ട്ട്.

അ​ത് കി​ട്ടാ​ത്ത​തു​കൊ​ണ്ടാ​ണ​ല്ലോ മി​ച്ച​ഭൂ​മി​സ​മ​രം വേ​ണ്ടി​വ​ന്ന​ത്...

അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് ആ​കെ ന​മു​ക്ക് ഒ​രു ല​ക്ഷേ കി​ട്ടീ​ട്ടു​ള്ളൂ. ഒ​രാ​റേ​ഴ് ല​ക്ഷം കി​ട്ടേ​ണ്ടീ​രു​ന്നു. അ​ത് എ​ന്താ​ക്കീ... പി​ന്നീ​ട് വ​ന്ന ഗ​വ​ൺ​മെ​ന്‍റ്... ന​മ്മ​ള​പ്പോ​ഴേ​ക്ക് ഗ​വ​ൺ​മെ​ന്‍റ് മാ​റി​യ​ല്ലോ, ഗ​വ​ൺ​മെ​ന്‍റ് വ​ന്ന​പ്പോ ഇ​ഷ്ട​ദാ​ന​ത്തി​ന്‍റെ വി​ഷ​യ​ത്തി​ൽ ആ​രൊ​ല്ലോ ആരു​​ടെയോ പേ​രി​ലാ​ക്കി.

അ​തി​നു​വേ​ണ്ടി ഒ​രു ഗ​വ​ൺ​മെ​ന്‍റ്ത​ന്നെ ഉ​ണ്ടാ​ക്കി...

അ​തി​നു​വേ​ണ്ടി​യൊ​രു ഗ​വ​ൺ​മെ​ന്‍റ് ത​ന്നെ​യു​ണ്ടാ​ക്കി. അ​ന്നേ​രം ന​മ്മു​ടെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​രു ഡി​മാ​ൻഡ്, ഈ ​പാ​വ​പ്പെ​ട്ട പ​ട്ടി​ക​ജാ​തി പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ത്തി​ന് ഒ​രേ​ക്ക​റ സ്ഥ​ല​മെ​ങ്കി​ലും കൊ​ടു​ക്കു​ക എ​ന്നു​ള്ള​ത് പ്രാ​വ​ർ​ത്തി​ക​മാ​വാ​തെ പോ​യി. അ​ത് പ്രാ​വ​ർ​ത്തി​ക​മാ​ക്കാ​തെ പോ​യ​വ​രാ​ണ് ഇ​പ്പോ മ​റു​ഭാ​ഗ​ത്ത് നി​ന്നി​ട്ട്, ദാ ​നി​ങ്ങ​ൾ ദ​ലി​ത​ർ​ക്ക് കൊ​ടു​ത്തോ, ഭൂ​മി കൊ​ടു​ത്തോ, ഒ​ര​ുപാ​ടാ​ളു​ക​ള് പ​റ​യു​ന്ന​ത് ഞാ​ൻ കേ​ട്ടി​ട്ടു​ണ്ട്. അ​വ​ര് വ​സ്തു​ത മ​ന​സ്സി​ലാ​ക്കാ​ണ്ടാ​ണ്.

അ​പ്പോ, ബാ​ക്കി​യു​ള്ള ഒ​രു​പാ​ട് കേ​സ് ഇ​പ്പ​ഴും കേ​സി​ലാ​ണ്. ഇ​ങ്ങ​നെ​യെ​ല്ലാ​മാ​ണെ​ങ്കി​ലും ഞ​ങ്ങ​ളി​പ്പം പ​രി​ശോ​ധി​ച്ച് നോ​ക്കി​യ​പ്പം ക​ണ്ടി​ട്ടുള്ള​ത്, മൂ​ന്നു​ല​ക്ഷ​ത്തി നാ​ൽ​പ്പ​ത്തി​ര​ണ്ടാ​യി​രം ആ​ൾ​ക്കാ​ണ് ഭൂ​മി ഇ​ല്ലാ​ത്ത​ത്. ബാ​ക്കി​യെ​ല്ലാ​ർ​ക്കും ഭൂ​മി​യു​ണ്ട് ഈ ​കേ​ര​ള​ത്തി​ൽ. ഈ ​മൂ​ന്നു​ല​ക്ഷ​ത്തി​നാ​ൽ​പ്പ​ത്തി​ര​ണ്ടാ​യി​രം ആ​ൾ​ക്ക് ഇ​നി ന​മു​ക്ക് ഭൂ​മി​ കൊ​ടു​ക്ക​ണം. അ​തി​ന് പ​തി​നാ​യി​ര​ത്ത​ഞ്ഞൂ​റേ​ക്ക​റ് സ്ഥ​ലം വേ​ണം. പ​തി​നാ​യി​ര​ത്തി അ​ഞ്ഞൂ​റ് ഏ​ക്ക​റ് സ്ഥ​ലം. അ​ത് ലാ​ൻഡ് ബോ​ഡ് മു​ഖേ​ന അ​ടി​യ​ന്തര​മാ​യി​ട്ട് ക​ണ്ടെ​ത്തി അ​വ​ർ​ക്ക് ഭൂ​മി കൊ​ടു​ക്കാ​നാ​ണ് ഗ​വ​ൺ​മെ​ന്റു​ദ്ദേ​ശി​ക്കു​ന്ന​ത്. ഭൂ​മി മാ​ത്ര​ല്ല അ​വ​ർ​ക്ക് വേ​ണ്ട​ത്, അ​തി​നോ​ടൊ​പ്പം വീ​ടും​ വേ​ണം. ഇ​പ്പം നാ​ലു​ ല​ക്ഷ​ത്തി​ല​ധി​കം ആ​ൾ​ക്ക് വീ​ട് കൊ​ടു​ത്തി​ട്ടു​ണ്ട്. ഏ​താ​ണ്ട് ഒ​രു​ല​ക്ഷ​ത്തി​ അ​റു​പ​തി​നാ​യി​രം വീ​ടി​പ്പം പ​ണി ന​ട​ന്നോ​ണ്ടി​രി​ക്കാ​ണ്.

ലൈ​ഫ് പ​ദ്ധ​തി​യി​ലോ?

ലൈ​ഫ് പ​ദ്ധ​തീ​ടെ ഭാ​ഗാ​യി​ട്ട്. ആ ​പ​ദ്ധ​തീ​ലു​ൾ​പ്പെ​ടു​ത്തീ​ട്ട് ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ അ​തി​ദാ​രി​ദ്ര്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് പെ​ട്ടി​ട്ടു​ള്ള ആ​ളു​ക​ൾ​ക്കും, ഈ ​പ​റ​യു​ന്ന​വ​ർ​ക്കെ​ല്ലാം വീ​ട് കൊ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ഗ​വ​ൺ​മെ​ന്റ് ന​ട​ത്തു​ന്ന​ത്. അ​തി​നു പുറ​മേ ഒ​രു ഒ​ന്ന​ര​ല​ക്ഷ​ത്തോ​ള​മാ​ളു​ക​ൾ, ഭൂ​മി​യു​ണ്ട്.

പ​ക്ഷേ, അ​വ​ർ​ക്ക് വീ​ടി​ല്ല. അ​വ​ർ​ക്കും കൊ​ടു​ക്ക​ണം വീ​ട്. അ​പ്പൊ ഇ​തൊ​രു ബൃ​ഹ​ത്താ​യ പ​ദ്ധ​തി​യാ​ണ്. ഇ​ത് ഇ​ന്ത്യേ​ടെ ച​രി​ത്ര​ത്തി​ലെ, ലോ​ക​ച​രി​ത്ര​ത്തി​ലെ, പാ​വ​പ്പെ​ട്ട മ​നു​ഷ്യ​ർ​ക്ക് മു​ഴു​വ​ൻ സ്വ​ന്ത​മാ​യി​ട്ട് വീ​ടു​ണ്ട് എ​ന്ന് പ​റ​യാ​ൻ ക​ഴി​യു​ന്ന ലോ​ക​ത്തി​ലെ ഒ​രു തു​രു​ത്താ​യി​രി​ക്കും കേ​ര​ളം, പൂ​ർ​ത്തി​യാ​യാൽ. അ​ത് പൂ​ർ​ത്തി​യാ​ക്കാം എ​ന്നു​ള്ള​താ​ണ് ഗ​വ​ൺ​മെ​ന്‍റു​ദ്ദേ​ശി​ക്കു​ന്ന​ത്.

വേ​റൊ​രു വി​മ​ർ​ശ​നം വ​ന്ന​ത്, ന​മ്മ​ളീ പ​റ​യു​ന്ന, മാ​ഷ് വി​ശ​ദീ​ക​രി​ച്ച, കേ​ര​ള​ മോ​ഡ​ൽ പ​രാ​ജ​യ​മാ​യി​രു​ന്നു എ​ന്ന് ചി​ല സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രൊ​ക്കെ പ​റ​യു​ന്ന​താ​ണ്...

ടാ​റ്റേ​ന്‍റേം ബി​ർ​ളേ​ന്‍റേം ആ​ള് ഈ​ടെ​ ഇ​ല്ല. അ​ദാ​നീ​ന്‍റെ ക​ണ​ക്ക് ഈ​ടെ​ല്ല. അ​ത​ല്ലൊം ഗു​ജ​റാ​ത്തി​ലാ​ണ്. ഞ​ങ്ങ​ളെ സം​ബ​ന്ധി​ച്ചേ​ട​ത്തോ​ളം ഏ​റ്റ​വും വ​ലി​യ വി​ജ​യ​മാ​ണ് എ​ന്ന​തി​ന് തെ​ളി​വ് ഈ ​ജീ​വി​ച്ച, ജീ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന ഈ ​കേ​ര​ളം​ത​ന്നെ​യാ​ണ്. കാ​ര​ണം, ഈ ​കേ​ര​ള​ത്തി​ലെ ജ​നി​ക്കു​ന്ന ഒ​രു കു​ട്ടി, ഇ​വി​ടെ സ്കൂ​ളി​ലേ​ക്ക് പോകുന്നുണ്ട്​. എ​വ​ിടെ​യാ ഇ​ന്ത്യേ​ല് അ​ങ്ങ​നെ​ള്ള​ത്, വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ൽ!

ലോ​കോ​ത്ത​ര​മാ​ണ് ന​മ്മു​ടെ ആ​രോ​ഗ്യ​രം​ഗം. പ്ര​തി​സ​ന്ധി വ​രു​മ്പ​ഴാ​ണ​ല്ലോ അ​ത് കൃ​ത്യാ​യി​ട്ട് മ​ന​സ്സി​ലാ​കു​ക. കേ​ര​ള​ത്തി​ല് മ​ന​സ്സി​ലാ​യ​ല്ലോ കോ​വി​ഡ് വ​ന്ന​പ്പ​ഴ്. സൗ​ജ​ന്യ ചി​കി​ത്സ. ഇ​പ്പോ കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്‍റ് പ​റ​ഞ്ഞ​ത് സൗ​ജ​ന്യ ചി​കി​ത്സ ഏ​റ്റ​വും കൂ​ടു​ത​ൽ ന​ൽ​കു​ന്ന സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നാ​ണ്. നി​ങ്ങ​ളാ​ലോ​ചി​ച്ച് നോ​ക്ക്, മ​റ്റി​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ള് ന​മ്മ​ളെ ജ​ന​സം​ഖ്യ​യാ​യി​ട്ട് താ​ര​ത​മ്യം ചെ​യ്യു​മ്പ​ഴ് ന​മ്മ​ള് വ​ള​രെ​ വ​ള​രെ ചെ​റി​യ സം​സ്ഥ​ാന​ല്ലേ.

എ​ല്ലാ ജീ​വി​ത​സൂ​ചി​ക​യി​ൽ മു​ഴു​വ​ൻ കേ​ര​ളം ഒ​ന്നാം​സ്ഥാ​ന​ത്താ​ണ്. വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കാ​ര്യ​ത്തി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ്. പ​ട്ടി​ണി​യു​ടെ കാ​ര്യ​ത്തി​ൽ -പ​ട്ടി​ണി​യി​ല്ലാ​ത്ത ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സം​സ്ഥാ​നം കേ​ര​ള​മാ​ണ്. ഇ​ങ്ങ​നെ ഈ ​ജീ​വി​ത​സൂ​ചി​ക മു​ഴു​വ​ൻ ഒ​ന്നാം സ്ഥാ​ന​ത്തേ​ക്ക് വ​ന്ന കേ​ര​ളം യ​ഥാ​ർ​ഥ​ത്തി​ൽ കേ​ര​ള​മാ​യ​ത് ഞാ​നീ പ​റ​ഞ്ഞ കേ​ര​ള മോ​ഡ​ലി​ന്‍റെ ഭാ​ഗ​മാ​യി​ട്ടാ... മോ​ഡ​ലി​ത്രേ ഉ​ള്ളൂ, പി​ന്നി​ൽ​നി​ന്ന് മു​ന്നോ​ട്ടേ​ക്ക് ന​യി​ക്കു​ക. മ​റ്റേ​ത് മു​ന്നി​ൽനി​ന്ന് മു​ന്നോ​ട്ടേ​ക്ക് പോ​വു​ക​യാ​ണ്. പി​ന്നി​ലു​ള്ള​വ​ര് അ​വ​ടെ​ത​ന്നെ കെ​ട​ക്കു​ക. ഇ​താ​ണ് വൈ​രു​ധ്യം.

അ​പ്പൊ ന​മ്മ​ള് കൃ​ത്യാ​യി​ട്ടു​ള്ള നില​പാ​ട് സ്വീ​ക​രി​ച്ചു​കൊ​ണ്ടാ​ണ് മു​ന്നോ​ട്ടേ​ക്ക് പോ​കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള ഒ​രു​പാ​ട് വി​ക​സ​നാ​ണ് ഇ​പ്പോ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന​ത്. ആ ​വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് ഇനി​യും... ഇ​പ്പൊ നാ​ഷ​ന​ൽ ഹൈ​വേ... പി​ണ​റാ​യി ​ഗ​വ​ൺ​മെ​ന്‍റ്, ഈ ​ഗ​വ​ൺ​മെ​ന്‍റ് വ​ന്നി​ല്ലാ​ന്ന് വെ​ക്കാ നാ​ഷ​ന​ൽ ഹൈ​വേ വര്വോ... ആ​രു കൊ​ണ്ട​രാ​ൻ. ഉ​മ്മ​ൻ​ ചാ​ണ്ടി വേ​ണ്ടാ​ന്നു പ​റ​ഞ്ഞി​ട്ട് തി​രി​ച്ച​യ​ച്ച​ത​ല്ലേ ആ ​ഫ​യ​ല്.

ഗെ​യ്ൽ പ​ദ്ധ​തി വെ​ര്വോ... അ​തു​പോ​ലെ​ത​ന്നെ അ​വ​ടെ ഇല​ക്ട്രി​സി​റ്റി ലൈ​ൻ വെ​ര്വോ... ന​മ്മ​ടെ കൊച്ചീ​ലേ​ക്ക് വ​രു​ന്ന, എ​ട​വ​ണ്ണ ​വ​ഴി വ​രു​ന്ന അ​ത് നി​ർ​ത്തി​വെ​ച്ച് പോ​യ​ത​ല്ലേ... ഈ ​വി​ക​സ​ന​ങ്ങ​ളൊ​ന്നും ന​ട​ത്താ​ൻ ഇ​വ​രാ​ഗ്ര​ഹി​ക്കു​ന്നി​ല്ല. ഇ​പ്പൊ കെ. റെ​യി​ലി​ന്‍റെ കാ​ര്യം, അ​ത് ഇ​പ്പൊ വ​ന്ദേ​ഭാ​ര​ത് വ​ന്ന​പ്പ​ഴാ​ണ​ല്ലോ കെ.​ റെ​യി​ൽ വീ​ണ്ടും ച​ർ​ച്ച​വ​ന്ന​ത്.

അ​ല്ല മാ​ഷേ, ഇ​തു​പ​റ​യു​മ്പോഴു​ള്ള ഒ​രു പ്ര​ശ്നം, ഒ​ന്നാം പി​ണ​റാ​യി ഗ​വ​ൺ​മെ​ന്‍റ് ചെ​യ്ത കാ​ര്യ​ങ്ങ​ൾ ത​ന്നെ​യാ​ണ് ര​ണ്ടാം പി​ണ​റാ​യി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ ര​ണ്ടാം പാ​ദ​ത്തി​ലും ന​മു​ക്ക് പ​റ​യാ​നു​ള്ള​ത് എ​ന്ന​താ​ണ്.

അ​ല്ല​...ല്ല​ല്ല... അ​ന്ന് പൂ​ർ​ത്തി​യാ​യ​ത​ല്ല. ഇ​തി​പ്പം പൂ​ർ​ത്തി​യാ​കാ​ൻ വേ​ണ്ടീ​ട്ടാണ് ഓ​രോ​ന്നോ​രോ​ന്ന്.

 

ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്യുന്നു

ഐക്യ കേരളത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി ഇ.എം.എസ് സത്യപ്രതിജ്ഞ ചെയ്യുന്നു

ഒ​ന്നാം പി​ണ​റാ​യി ഗ​വ​ൺ​മെ​ന്‍റി​ന്‍റെ അ​ത്ര വേ​ഗ​ത​യി​ല്ല.

അ​തി​ന് പ്ര​ധാ​ന​പ്പെ​ട്ട ഘ​ട​ക​ണ്ട്. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലേ​ക്കാ​ണ് കേ​ര​ള​ത്തെ ന​യി​ക്കു​ന്ന​ത്. കേ​ന്ദ്ര​ ഗ​വ​ൺ​മെ​ന്റ് വ​ള​രെ ഫ​ല​പ്ര​ദ​മാ​യ രീ​തി​യി​ൽ ഒ​രു പ്ര​തി​രോ​ധമാ​ണ് കേ​ര​ള​ത്തി​ലെ ഗ​വ​ൺ​മെ​ന്റി​ന് എ​തി​രാ​യി​ട്ട് ന​ട​ത്തു​ന്ന​ത്. യു.​പി​ക്കും ബി.​ജെ.​പി സം​സ്ഥാ​ന​ങ്ങ​ൾ​ക്കും കൊ​ടു​ക്കു​ന്ന​തി​ന്‍റെ ഒ​രം​ശം​പോ​ലും ന​മുക്ക് ത​രാ​ൻ ത​യാ​റ​ല്ല. അ​മ്പ​ത്താ​റാ​യി​രം കോ​ടി ഉ​റു​പ്പി​ക​യാ​ണ് ന​മ്മ​ുടെ, ഈ ​കൊ​ല്ലം ന​ഷ്ട​പ്പെ​ടു​ന്ന​ത്.

കേ​ര​ളം​പോ​ലൊ​രു സം​സ്ഥാ​ന​ത്തി​ന് അ​മ്പ​ത്താ​റാ​യി​രം കോ​ടി കേ​ന്ദ്ര​ ഗ​വ​ൺ​മെ​ന്റീ​ന്ന് കി​ട്ടേ​ണ്ടു​ന്ന പ​ണം കി​ട്ടാ​ണ്ടി​രു​ന്നാ​ൽ പി​ന്നെ​ങ്ങ​നെ​യാ​ണ് മു​ന്നോ​ട്ടേ​ക്ക് പോ​കാ​ൻ സാ​ധി​ക്കു​ക. ന​മു​ക്കാ​ണെ​ങ്കി​ൽ പ്ര​തി​ബ​ദ്ധത​യോ​ടു​കൂ​ടി ഈ ​അ​റു​പ​ത്തി​ര​ണ്ട് ല​ക്ഷം ആ​ളു​ക​ൾ​ക്ക് കൊ​ടു​ക്കു​ന്ന പെ​ൻ​ഷ​ൻ ഉ​ൾ​പ്പെ​ടെ നി​ർ​ത്താ​നും പ​റ്റി​ല്ല.

അ​പ്പൊ ന​മു​ക്ക് ഒ​രു പ്ര​തി​സ​ന്ധി​യു​ണ്ട്. എ​ന്നാ​ൽ, ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ൽനി​ന്ന് വ്യ​ത്യ​സ്തമാ​യി​ട്ട് കേ​ര​ള​ത്തി​ൽ ഒ​രു വി​ജ്ഞാ​ന സ​മൂ​ഹ​മാ​ണ് ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. വി​ജ്ഞാ​ന സ​മൂ​ഹം. അ​തി​ന്‍റെ ഒ​പ്പം​ത​ന്നെ​യാ​ണ് വി​ജ്ഞാ​ന​ സ​മ്പ​ദ് വ്യ​വ​സ്ഥ എ​ന്നു​പ​റ​യു​ന്ന​ത്. ഇ​ത് കേ​വ​ലം... ആ​രും ഇ​തു​വ​രെ ഗൗ​ര​വ​മാ​യി​ട്ട് ചെ​യ്തിട്ടി​ല്ല. എ​ന്താ വി​ജ്ഞാ​ന സ​മ്പ​ദ് വ്യ​വ​സ്ഥാ, ആ​രെ​ങ്കി​ലും ച​ർ​ച്ച​ചെ​യ്തി​ട്ടുണ്ടോ... ഇ​ങ്ങ​ള് ഏ​തെ​ങ്കി​ലും മാ​ധ്യ​മം ച​ർ​ച്ച​ചെ​യ്തി​റ്റ്ണ്ടോ... വി​ജ്ഞാ​ന​ സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​ പ​റ്റി...

നോ​ള​ജ് ഇക്കോണമി​യെ​ പ​റ്റി​യു​ള്ള ച​ർ​ച്ച​കൾ...

നോള​ജ് ഇക്കോണമി എ​ന്നെ​ല്ലാം പ​റ​യു​ന്ന​ത് എ​ല്ലാ​രും പ​റ​യു​ന്നു​ണ്ട്. അ​തി​പ്പം പ​റ​യാ​നാ​ർ​ക്കും വി​ഷ​മ​മൊ​ന്നൂ​ല്ല. നോ​ള​ജ് ഇക്കോണമി എ​ന്ന് പ​റ​യു​ന്ന​തൊ​ന്നു​മ​ല്ല അ​തി​ന്‍റെ ശ​രി​യാ​യ... അ​തി​ന്‍റെ മൂ​ല​ ഉ​ദാ​ഹ​ര​ണം എ​ന്നു​പ​റ​ഞ്ഞ​ത് ഞാ​ൻ പ​റ​യാം. വി​ദ്യാ​ഭ്യാ​സ സ​മ്പ​ദ് വ്യ​വ​സ്ഥ. എ​ന്നു പ​റ​ഞ്ഞാ​ൽ ജ്ഞാ​ന​ സ​മ്പ​ദ് വ്യ​വ​സ്ഥ എ​ന്നാ​ണ്. എ​ന്നു​പ​റ​ഞ്ഞാ സ​മൂ​ഹം വി​ദ്യാ​ധി​ഷ്ഠി​ത​മാ​വ​ണം. അ​താ​ണ് ന​മ്മ​ൾ... കേ​ര​ളം കാ​ണു​ന്ന​ത്. അ​തി​പ്പോ ഏ​താ​ണ്ട് ആ​യി​വ​രി​ക​യാ​ണ്.

ഉ​ന്ന​ത​ വി​ദ്യാ​ഭ്യാ​സ​ത്തി​ന് കൊ​റേം​കൂ​ടി ഊ​ന്ന​ൽ കൊ​ടു​ക്ക​ണം, പു​തി​യ ടെ​ക്നോ​ള​ജി അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യ​ത് ഉ​ൾ​​െപ്പ​ടെ​യു​ള്ള പു​തി​യ സി​ല​ബസും പ​രീ​ക്ഷ​യും കാ​ര്യ​ങ്ങ​ളു​മൊ​ക്കെ ന​ട​ക്കു​ന്നു​ണ്ട്. അ​തി​പ്പം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ പാ​ര​വെ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് യൂ​നി​വേ​ഴ്സി​റ്റി​യു​ടെ വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ​യും പ്രോ ​വൈ​സ് ചാ​ൻ​സ​ല​ർ​മാ​രെ​യും നി​ശ്ച​യി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല എ​ന്നൊ​രു പ്ര​ശ്നം മാ​ത്ര​മേ​യു​ള്ളൂ. എ​ന്നാ​ലും ന​ട​ക്കു​ന്നു​ണ്ട്. മാ​ത്ര​ല്ല, നൂ​റ് കോ​ള​ജു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ, ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട നൂ​റു​ കോ​ള​ജു​ക​ളു​ടെ കൂ​ട്ട​ത്തി​ൽ, ന​മ്മ​ളെ കേ​ര​ള​ത്തി​ലു​ള്ള മൂ​ന്നാ​ലു കോ​ളജു​ക​ൾ വ​ന്നു. അ​തൊ​ക്കെ വ​ലി​യ​ മാ​റ്റം ത​ന്ന്യാ​ണ്.

സ​മ്പ​ദ് വ്യ​വ​സ്ഥാ​ന്ന് പ​റ​യു​ന്ന​ത്, ലോ​ക​ത്തെ​മ്പാ​ടും സ​മ്പ​ദ് വ്യ​വ​സ്ഥ​യെ​പ്പ​റ്റി ആ​ദ്യം പ​റ​യു​മ്പ​ഴ് മൂ​ല​ധ​നാ​ണ്. പ​ണ​മൂ​ല​ധ​ന​ത്തെ​പ്പ​റ്റി​യാ​ണ് ന​മ്മ​ള് സാ​ധാ​ര​ണ, അ​താ​ണ് ഉ​ൽ​പാ​ദ​ന വി​ത​ര​ണ​ഘ​ട​ന​യി​ലെ, ചെ​ല​വ​ഴി​ക്കാ​ൻ നി​ർവ​ഹി​ക്കു​ന്ന, അ​ല്ലെ​ങ്കി​ൽ മു​ത​ലാ​ളി എ​ന്നു​പ​റ​യു​ന്ന ആ​ള് ക​യ്യി​ൽ​നി​ന്ന് കൊ​ടു​ക്കു​ന്ന ഈ ​പ​ണം മൂ​ല​ധ​നം, അ​താ​ണ് മൂ​ല​ധ​നാ​കു​ക. അ​ല്ലാ​തെ പ​ണം മൂ​ല​ധ​ന​മ​ല്ല. ഉ​ൽ​പാ​ദ​ന –വി​ത​ര​ണ​ഘ​ട​ന​യു​ടെ ഭാ​ഗാ​യി​ട്ട് വ​രു​മ്പ​ഴാ​ണ​ത് മൂ​ല​ധ​നാ​യി​ട്ട് വ​രി​ക. ഈ ​മൂ​ല​ധ​നം പ​ണം​ മൂ​ല​ധ​ന​മാ​ണ്, ഇ​തേ​വ​രെ ന​മ്മ​ടെ മു​ന്നി​ലു​ള്ള മൂ​ല​ധ​നം.

ഏ​ക മൂ​ല​ധ​നം...

ഏ​ക മൂ​ല​ധ​നം.​ അ​ത് ച​രി​ത്ര​ത്തി​ൽ ആ​ദ്യാ​യി​ട്ട് ഗ​വ​ൺ​മെ​ന്‍റ് പ​റ​യാ​ണ്, പ​ണം മൂ​ല​ധ​ന​ത്തി​ന് പ​ക​രം ജ്ഞാ​നം ഒ​രു മൂ​ല​ധ​ന​മാ​യി​ട്ട് ഉ​പ​യോ​ഗി​ക്ക​ണം. വി​ജ്ഞാ​നം ഒ​രു മൂ​ല​ധ​ന​മാ​യി​ട്ട് ഉ​പ​യോ​ഗി​ക്ക​ണം. അ​ങ്ങ​നെ ഉ​പ​യോ​ഗി​ക്കു​ന്ന​തി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ലോ​ക​ത്തി​ലെ ഉ​ദാ​ഹ​ര​ണാ​ണ് ന​മ്മ​ളെ​ മു​ന്നിലു​ള്ള സ്റ്റാ​ർട്ട​പ്പു​ക​ൾ. സ്റ്റാർ​ട്ട​പ്പു​ക​ൾ​ക്ക് വ​ലി​യ വി​പ​ണി​യു​ണ്ട്, ലോ​ക​ത്ത്. അ​മേ​രി​ക്ക​ൻ മാ​ർ​ക്ക​റ്റി​ലൊ​ക്കെ ഇ​ന്ത്യ​ൻ, കേ​ര​ള സ്റ്റാർ​ട്ട​പ്പു​ക​ൾ​ക്ക് വ​ലി​യ മാ​ർ​ക്ക​റ്റാ​ണ്.

ഇ​വ​ിടെ​ത്ത​ന്നെ നി​ങ്ങ​ൾ പ​രി​ശോ​ധി​ച്ച് നോ​ക്കി​യാ​ൽ, ഇ​വി​ടെ ഇ​​പ്പോ എ​ന്‍റെ മ​ണ്ഡ​ല​ത്തി​ലാ​ണ് ക​ണ്ണൂ​ർ എ​ൻജി​നീ​യ​റി​ങ് കോ​ള​ജ്. ആ ​എ​ൻജി​നീ​യ​റി​ങ് കോള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​യാ​ണ് ന​മു​ക്കി​പ്പോൾ രാ​ജ്യ​ത്തു​ത​ന്നെ – ഞാ​നൊ​രു ഉ​ദാ​ഹ​ര​ണം പ​റ​യു​ന്ന്യാ​ണ് – വ​ള​രെ പ്ര​ധാ​ന​പ്പെ​ട്ടൊ​രു ചെ​റു​പ്പ​ക്കാ​ര​നാ​ണ് ഏ​റ്റ​വും വി​ജ​യി​ച്ച വി​ദ്യാ​ഭ്യാ​സ ആ​പ്പ് തുട​ങ്ങി​യ​ത്. ആ ​ചെ​റു​പ്പ​ക്കാ​ര​ന്‍റെ അ​ച്ഛ​നൊ​രു അ​ധ്യാ​പ​ക​നാ​ണ്. മൂ​ല​ധ​ന നി​ക്ഷേ​പ​ത്തി​നൊ​ന്നും സാ​ധി​ക്കാ​ത്ത ഒ​രാ​ളാ. എ​ങ്ങ​നെ​യാ​ണ് ആ ​ചെ​റു​പ്പ​ക്കാ​ര​ൻ ഇ​ന്ത്യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ലേ​ക്ക് വ​ന്ന​ത്... അ​ത് വ​ന്ന​ത്, ജ്ഞാ​നം മാ​ത്രം മൂ​ല​ധ​ന​മാ​യി​ട്ട് ഉ​പ​യോ​ഗി​ച്ചി​ട്ടാ.

ഇ​ങ്ങ​നെ​യു​ള്ള ഒ​രു സം​ര​ംഭ​ക​ന് പ​ക​രം ഒ​രു പ​തി​ന​ഞ്ചാ​യി​രം സം​രം​ഭ​ക​രെ ന​മു​ക്ക് സൃ​ഷ്ടി​ക്കാ​നാ​വ​ണം. എ​ന്നു​പ​റ​ഞ്ഞാ​ൽ പ​തി​ന​ഞ്ചാ​യി​രം സ്റ്റാ​ർട്ട​പ്പ് മി​ഷ​ന്‍റെ ഭാ​ഗ​മാ​യി​ട്ടുള്ള സ്റ്റാ​ർട്ട​പ്പു​ക​ളെ ക​ണ്ടെ​ത്താ​ൻ ക​ഴി​യ​ണം. അ​ത് ന​മ്മൾ ഉ​ദ്ദേ​ശി​ച്ചി​ട്ടുണ്ട്, തൊ​ടങ്ങീ​ട്ട്ണ്ട്. നൂ​റു​ക​ണ​ക്കി​ന്... ആയി​ര​ക്ക​ണ​ക്കി​ലേ​ക്ക് ന​മ്മ​ള് എ​ത്തി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

അ​പ്പോ ഇ​ങ്ങ​നെ ഒ​രു വ​ലി​യ സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ഒ​രു പു​തി​യ ത​ലം. ഈ ​ജ്ഞാ​ന സ​മ്പ​ദ് വ്യ​വ​സ്ഥ​യു​ടെ ഭാ​ഗ​മാ​യി​ട്ട് കേ​ര​ള​ത്തി​ന് കൈ​കാ​ര്യംചെ​യ്യാ​ൻ ക​ഴി​യും. അ​ത് ലോ​ക​ മാ​ർ​ക്ക​റ്റി​ലും അ​തി​ന് പോ​കാ​ൻ പ​റ്റും, ഇ​ന്ത്യ​ൻ മാ​ർ​ക്ക​റ്റി​ലും പോ​കാ​ൻ ക​ഴി​യും, കേ​ര​ള​ത്തി​ൽ അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള പ്ര​യോ​ഗ​വും ന​ട​ത്താ​ൻ പ​റ്റും. അ​പ്പോ ന​മു​ക്ക് കുറ​ച്ചു​കൂ​ടി ഭാ​വി​യ​ല്ല, അ​ധി​കം ഭാ​വി​യി​ലേ​ക്ക് പോ​കണ്ട, ന​മ്മ​ടെ ഹ്ര​സ്വ​ഭാ​വി​യി​ൽ​ത​ന്നെ ന​മു​ക്ക് ഈ ​ത​ര​ത്തി​ലേ​ക്ക് കേ​ര​ള​ത്തെ ന​യി​ക്കാ​ൻ ക​ഴി​യും. അ​മ്പ​ത്താ​റാ​യി​ര​ത്തി​ന്‍റെ ക​ണ​ക്കെ​ല്ലാം ന​മ്മ​ള് മു​മ്പേ പ​റ​ഞ്ഞു ക​ഴി​ഞ്ഞ​താ. ഞാ​ന​ത് വി​ശ​ദീ​ക​രി​ക്കു​ന്നി​ല്ല. കേ​ന്ദ്ര ​ഗ​വ​ൺ​മെ​ന്‍റി​ന്‍റെ അ​വ​ഗ​ണ​ന​യെ​പ്പോ​ലും ന​മു​ക്ക് വെ​ല്ലു​വി​ളി​ച്ചു​കൊ​ണ്ട് മു​ന്നോ​ട്ടേ​ക്ക് പോ​വാം.

 

സെക്രട്ടറിയേറ്റ്​ മന്ദിരം

സെക്രട്ടറിയേറ്റ്​ മന്ദിരം

നി​ര​വ​ധി​യാ​യ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ... അ​തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട​ത്, എ​ന്‍റെ മ​ണ്ഡ​ല​ത്തി​ൽ ഇ​പ്പോ ഡി​ജി​റ്റ​ൽ സം​വി​ധാ​നം അ​താ​യ​ത്, ഇ-ഗ​വേ​ണൻസി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള പ​ദ്ധ​തി ഇ​ന്ത്യ​യി​ൽ ആ​ദ്യാ​യി​ട്ട് കേ​ര​ള​ത്തി​ലാ​ണ്. കേ​ര​ള​ത്തി​ൽ മാ​ത്രാ​ണ​ത് പൂ​ർ​ത്തി​യാ​യ​ത്. വിര​ൽ​ത്തു​മ്പി​ൽ എ​ല്ലാ സേ​വ​ന​വും. ഞാ​നീ ത​ളി​പ്പ​റ​മ്പ് മ​ണ്ഡ​ല​ത്തി​ൽ തീ​രു​മാ​നി​ച്ച​തി​നെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തീ​ട്ട് ക​ഴി​ഞ്ഞ ഏ​പ്രി​ൽ​ മാ​സം മു​ത​ൽ ഒ​രു​ യ​ജ്ഞം ന​ട​ത്തി. അ​ത് സ​മ്പൂ​ർ​ണ ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത​യാ​ണ്. അ​യ്യാ​യി​ര​ത്തി​ല​ധി​കം ആ​ളു​ക​ളെ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ ഒ​രു പ​ഞ്ചാ​യ​ത്താ​ണ് കു​റ്റ്യാ​ട്ടൂ​ർ പ​ഞ്ചാ​യ​ത്ത്.

ആ ​പ​ഞ്ചാ​യ​ത്തി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്, ഈ ​പ​ഠി​താ​ക്ക​ളു​ൾ​പ്പെ​ടെ ആ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ പ​ങ്കെ​ടു​ത്ത ഒ​രു വ​ലി​യ സ​മ്മേ​ള​ന​ത്തി​ൽവെ​ച്ച് ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത കൈ​വ​രി​ച്ച പ​ഞ്ചാ​യ​ത്താ​യി​ട്ട് പ്ര​ഖ്യാ​പി​ച്ചു. കു​റ​ച്ചു​ ദി​വ​സ​ത്തി​നു​മു​മ്പ് കു​റു​മാ​ത്തൂ​രും പ്ര​ഖ്യാ​പി​ച്ചു. ഇ​ന്നി​പ്പ​ഴ് ച​പ്പാ​ര​പ്പ​ട​വ് പ്ര​ഖ്യാ​പി​ക്കാ​നാ​ണ് ഞാ​നി​പ്പം പോ​കു​ന്ന​ത്. നാ​ളെ പ​രി​യാ​ര​ത്ത് പ്ര​ഖ്യാ​പി​ക്കാ​ൻ പോ​കു​ക​യാ​ണ്. ഒ​രു പ​ത്തോ​ ഇ​രു​പ​തോ ദി​വ​സം ക​ഴി​യു​മ്പ​ഴേ​ക്ക് കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലാ​ദ്യാ​യി​ട്ട് ഡി​ജി​റ്റ​ൽ സാ​ക്ഷ​ര​ത പൂ​ർ​ത്തീ​ക​രി​ച്ച ത​ളി​പ്പ​റ​മ്പ് മാ​റാ​ൻ പോ​കു​ക​യാ...

അ​തി​പ്പം, ഇ​ന്ന​ലെ വൈ​കു​ന്നേ​രം മാ​ഷ്ടെ ഒ​രു പു​സ്ത​കം തെ​ര​യാ​ൻ വേ​ണ്ടീ​ട്ട് ന​മ്മ​ളെ ധ​ർ​മ​ട​ത്തെ ആ ​മൂ​ന്നാം​പാ​ലം വാ​യ​ന​ശാ​ല​യി​ൽ പോ​യ​പ്പോൾ​ത​ന്നെ മ​ന​സ്സി​ലാ​യി. ന​മ്മ​ളെ നാ​ട്ടു​മ്പൊ​റ​ത്തൊ​ക്കെ സാ​ധാ​ര​ണ രാ​ഷ്ട്രീ​യപ്ര​വ​ർ​ത്ത​ക​രാ​യി​ട്ട് കാ​ണു​ന്ന ആ​ൾ​ക്കാ​രാ​ണ് വ​ന്നി​റ്റ് ക​മ്പ്യൂ​ട്ട​ർ ഓ​ണാ​ക്കി പു​സ്ത​കം ​െസർ​ച് ചെ​യ്യാ​നും എ​ടു​ത്തു​ത​രാ​നും...

എ​ല്ലാം വ​ള​രെ പെ​ട്ടെ​ന്ന് ന​ട​ക്കും. ന​മ്മ​ളെ മ​ണ്ഡ​ലം പൂ​ർ​ണാ​കും.

മാ​ഷ് ഇ​ങ്ങ​നെ സം​സാ​രി​ക്കു​ന്ന​ത് കേ​ട്ടി​രി​ക്കു​മ്പോൾ എ​നി​ക്ക് ഓ​ർ​മ വ​രു​ന്ന​ത് ര​ണ്ട് പു​സ്ത​ക​ങ്ങ​ളാ​ണ്. ഒ​ന്ന്, ‘മാ​ർ​ക്സി​സ്റ്റ് ദ​ർ​ശ​നം ഇ​ന്ത്യ​ൻ പ​ശ്ചാ​ത്ത​ല​ത്തി​ൽ’. മാ​ഷ് എ​ഴു​തി​യ പു​സ്ത​കം.

അ​തെ.

വ​ള​രെ ല​ളി​ത​മാ​യി​ട്ടുതന്നെ, ഒ​രു​വി​ധം രാ​ഷ്ട്രീ​യപ്ര​വ​ർ​ത്ത​ക​ർ​ക്കൊ​ക്കെ മ​ന​സ്സി​ലാ​കു​ന്ന ത​ര​ത്തി​ൽ മാ​ർ​ക്സി​സ്റ്റ് ദ​ർ​ശ​നം മാ​ഷ് അ​തി​ൽ വി​ശ​ദീ​ക​രി​ച്ചി​ട്ടു​ണ്ട്, പ​ക്ഷേ, എ​ന്നി​ട്ടും അ​ടു​ത്ത​കാ​ല​ത്ത്, വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം ന​ട​പ്പി​ലാ​ക്കാ​ൻ ഇ​ന്ത്യ​ൻ സാ​ഹ​ച​ര്യം പ​രു​വ​പ്പെ​ട്ടി​ട്ടി​ല്ല എ​ന്ന് മാ​ഷ് പ​റ​ഞ്ഞ​ത് വ​ലി​യ വി​വാ​ദ​മാ​യി!

ഒ​രു വി​വാ​ദ​വു​മി​ല്ല അ​തി​ന്‍റാ​ത്ത്. അ​ത് വ​ള​രെ ക​റ​ക്ടാ​യി​ട്ടു​ള്ളൊ​രു പ്ര​യോ​ഗ​മാ​ണ്. അ​തി​ൽ ഒ​രു പ്ര​ധാ​ന​പ്പെ​ട്ട പ്ര​ശ്നം​ന്ന് പ​റ​ഞ്ഞാ​ല് വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം എ​ന്നു​പ​റ​ഞ്ഞ​ത് ഒ​രു പ്ര​പ​ഞ്ചവീ​ക്ഷ​ണ​മാ​ണ്. പ്ര​പ​ഞ്ച​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ, പ്ര​കൃ​തി​യെ മ​ന​സ്സി​ലാ​ക്കാ​ൻ, സ​മൂ​ഹ​ത്തെ മ​ന​സ്സി​ലാ​ക്കാ​ൻ, സാ​മൂ​ഹിക​വി​കാ​സ​ഘ​ട്ട​ങ്ങ​ളെ​യെ​ല്ലാം കൃ​ത്യ​മാ​യി​ട്ട് അ​വ​ലോ​ക​നം ചെ​യ്യാ​ൻ, സാ​ധി​ക്കു​ന്ന ഒ​രു ഉ​പ​ക​ര​ണ​മാ​ണ്. മാ​ർ​ക്സി​സ്റ്റു​കാ​രു​ടെ കൈയി​ലു​ള്ള ഒ​രു ഉ​പ​ക​ര​ണ​മാ​ണ് മാ​ർ​ക്സിയൻ ദ​ർ​ശ​ന​മെ​ന്ന വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം.

അ​ത് മാ​ഷ് ഓ​ൺ​ലൈ​ൻ ക്ലാ​സി​ൽ കൃ​ത്യാ​യി​ട്ട് പ​റ​ഞ്ഞി​ട്ടു​ണ്ട്...

അ​ത് ഞാ​ൻ പ​റ​ഞ്ഞ​താ​ണ്. അ​താ​ണ് വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം. വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദം എ​ന്ന ഈ ​ദ​ർ​ശ​നം, മ​നു​ഷ്യ​സ​മൂ​ഹ​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലേ​ക്ക്, സാ​മൂ​ഹിക​വി​കാ​സ ഘ​ട്ട​ങ്ങ​ളി​ലേ​ക്ക്, പ്ര​വേ​ശി​പ്പി​ച്ചാ​ൽ കി​ട്ടു​ന്ന​തെ​ന്തോ, അ​താ​ണ് ച​രി​ത്ര​പ​ര​മാ​യ ഭൗ​തി​ക​വാ​ദം. ന​മ്മ​ൾ ഇ​ന്ന് കൈ​കാ​ര്യംചെ​യ്യു​ന്ന​ത് ച​രി​ത്ര​പ​ര​മാ​യ ഭൗ​തി​ക​വാ​ദം അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തിയാ​ണ്. അ​താ​യ​ത്, എ​ന്താ​ണ് ഇ​ന്ത്യാ... എ​ന്താ​ണ് ഇ​ന്ത്യ​ൻ സ​മൂ​ഹം, എ​ന്താ​ണ് ഇ​ന്ത്യ​ൻ​ സ​മൂ​ഹ​ത്തി​ന്‍റെ മാ​ന​സി​ക​ത​ലം, എ​ന്താ​ണ് വി​പ്ല​വ​പ​ര​ത​യി​ലേ​ക്കു​ള്ള അ​വ​രു​ടെ താ​ൽ​പ​ര്യം, എ​ന്തു​കൊ​ണ്ടാ​ണ് അ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ജ​ന​ത രൂ​പം​കൊ​ള്ളു​ന്ന​ത്, അ​തി​ലെ വ​ർ​ഗബ​ന്ധ​മെ​ന്താ​ണ്, വ​ർ​ഗ​ഘ​ട​ന​യെ​ന്താ​ണ് എ​ന്നെ​ല്ലാ​മു​ള്ള കാ​ര്യ​ങ്ങ​ളെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​ണ്, ച​രി​ത്ര​പ​ര​മാ​യ ഭൗ​തി​ക​വാ​ദ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​മ്മ​ൾ സ​മൂ​ഹ​ത്തെ വി​ല​യി​രു​ത്തു​ക, ഏ​ത് സ​മൂ​ഹ​ത്തി​ൽനി​ന്നാ​ണ് വ​ന്ന​ത്...

ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞി​ല്ലേ... ച​രി​ത്ര​ഘ​ട്ട​മേ​താ... ഇ​ന്ത്യ​ൻ സ​മൂ​ഹ​ത്തി​ന്‍റെ വി​പ്ല​വ​ത്തി​ന്‍റെ ഘ​ട്ട​മേ​താ​ണ് എ​ന്ന​ന്വേ​ഷി​ക്കു​മ്പോ ച​രി​ത്ര​പ​ര​മാ​യ ഭൗ​തി​ക​വാ​ദം പ​ഠി​ച്ചാ​ലേ പ​റ്റു​ള്ളൂ. അ​പ്പൊ ഘ​ട്ട​മേ​താ, ഭൂ​പ്ര​ഭു​ത്വം അ​വ​സാ​നി​ച്ചി​ട്ടി​ല്ല. അ​പ്പൊ ഭൂ​പ്ര​ഭു​ത്വം അ​വ​സാ​നി​പ്പി​ക്ക​ണം. ജ​നാ​ധി​പ​ത്യ​ വി​പ്ല​വ​ത്തി​ന്‍റെ ഘ​ട്ടാ​ണ്. സോ​ഷ്യ​ലി​സ്റ്റ് വി​പ്ല​വ​ത്തി​ന്റെയല്ല. അ​പ്പൊ ഞാ​നീ പ​റ​ഞ്ഞ​ കാ​ര്യ​ത്തി​ന്‍റെ ഉ​ള്ള​ട​ക്ക​ത്തി​ലേ​ക്ക് ക​ട​ക്കാ​തെ അ​തി​ന്‍റെ പു​റം​തോ​ട് മാ​ത്രം ഉ​പ​യോ​ഗി​ച്ചാ​ണ് പ​ല​രും വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത്. ആ​ർ​ക്കാ അ​തു​കൊ​ണ്ട് കാ​ര്യം. ഞാ​ൻ ഗൗ​ര​വ​ത്തി​ലെ​ടു​ക്കാ​റേ​യി​ല്ല. അ​ത് വി​വാ​ദാ​കു​ന്ന​തി​ൽ എ​നി​ക്ക് ഒരു പ്ര​ശ്നോം ഇ​ല്ല. കാ​ര​ണം എ​നി​ക്ക് വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്. പാ​ർ​ട്ടി​ക്കും വ്യ​ക്ത​മാ​യ ധാ​ര​ണ​യു​ണ്ട്.

ആ ​ധാ​ര​ണ ഇ​ങ്ങ​നെ​യാ​ണ്, ഞാ​നി​പ്പ​റ​ഞ്ഞ​താ​ണ്, ഇ​ന്ന് ഒ​ന്നാം​ ക്ലാ​സി​ൽ പ​ഠി​ക്കാ​ണ്ട് പ​ത്താം​ ക്ലാ​സി​ൽ പ​ഠി​ക്കാ​ൻ പ​റ്റി​ല്ല. പി​ന്നെ പോ​സ്റ്റ് ഗ്രാ​ജ്വേ​ഷ​നും ഡി​ഗ്രി... ഇ​പ്പ​റ​യു​ന്ന​പോ​ലെ ഏ​ട്യാ...​ എ​ന്താ പ​റ​യ​ണ്ട​ത് ഡോ​ക്ട​റേ​റ്റ് പ​ഠി​ക്കാ​ൻ പ​റ്റി​ല്ല. അ​പ്പൊ ന​മ്മ​ള് എ​വി​ട്യാ​ണു​ള്ള​ത് എ​ന്ന് കൃ​ത്യാ​യി​ട്ട് മ​ന​സ്സി​ലാ​ക്ക​ണം. ആ ​മ​ന​സ്സി​ലാ​ക്കി​യ സ​മൂ​ഹ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ​കൂ​ടെ വേ​ണം ന​മു​ക്ക് മു​ന്നോ​ട്ടേ​ക്ക് പോ​കാ​ൻ. അ​ല്ലാ​ണ്ട് ഇ​തൊ​ന്നും എ​നി​ക്ക് ബാ​ധ​ക​ല്ല, ഞാ​നി​താ എ​ന്‍റെ പു​തി​യ തി​യ​റി, ലോ​ക​ത്തി​ന്‍റെ മു​മ്പി​ലേ​ക്കു​ള്ള തി​യ​റി എ​ന്നും പ​റ​ഞ്ഞി​ട്ട് പോ​യി​ട്ട് യാ​തൊ​രു കാ​ര്യോ​ല്ല.

അ​പ്പൊ, ച​രി​ത്ര​പ​ര​മാ​യ ഭൗ​തി​ക​വാ​ദം മാ​ർ​ക്സി​സം ലെ​നി​നി​സ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ്, വൈ​രു​ധ്യാ​ത്മ​ക ഭൗ​തി​ക​വാ​ദ​ത്തി​ന്‍റെ ഭാ​ഗ​മാ​ണ്. ആ ​ച​രി​ത്ര​പ​ര​മാ​യ ഭൗ​തി​ക​വാ​ദ​ത്തെ അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി ന​മു​ക്ക് എ​ന്താ​ണ്, ഇ​ന്ന​ത്തെ ഇ​ന്ത്യ​ൻ പ​രി​ത​സ്ഥി​തി​യി​ൽ എ​ങ്ങ​നെ​യാ​ണ് കൈ​കാ​ര്യം ചെ​യ്യു​ക, മ​ത​ത്തെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം, വി​ശ്വാ​സ​ത്തെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം, അ​തു​പോ​ലെ​ത്ത​ന്നെ ജ​നാ​ധി​പ​ത്യ​ത്തെ എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യ​ണം, ഇ​ന്ന​ത്തെ ഭ​ര​ണ​ഘ​ട​ന​യെ ന​മു​ക്ക് എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റും, ഹി​ന്ദു​ത്വ അ​ജ​ണ്ട​യെ ന​മു​ക്ക് എ​ങ്ങ​നെ കൈ​കാ​ര്യം ചെ​യ്യാ​ൻ പ​റ്റും, ഇ​തി​നൊ​ക്കെ കൃ​ത്യ​മാ​യി​ട്ടു​ള്ള ശാ​സ്ത്രീ​യ​ അ​ടി​ത്ത​റ​യു​ണ്ട്. ഈ ​അ​ടി​ത്ത​റ ച​രി​ത്ര​പ​ര​മാ​യ ഭൗ​തി​ക​വാ​ദ​ത്തി​ലൂ​ടെ​യാ​ണ് ന​മു​ക്ക് ല​ഭി​ക്കു​ക. അ​ത് അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​ത്ത​ന്നെ​യാ​ണ് ഞ​ങ്ങ​ൾ മു​ന്നോ​ട്ടേ​ക്ക് പോ​കു​ന്ന​ത്.

ഇ​ത് പ​റ​യു​മ്പോ, ഇ​പ്പോൾ മ​ത​ത്തെ എ​ങ്ങ​നെ കൈ​കാ​ര്യം ചെയ്യണം എ​ന്നൊ​ക്കെ​യ​ട​ക്ക​മു​ള്ള പ്ര​ശ്ന​ങ്ങ​ളി​ലേ​ക്കൊ​ക്കെ വ​രു​മ്പോ, ലെ​നി​ന്‍റെ ‘രാ​ഷ്ട്രീ​യ ഒ​സ്യ​ത്ത്’ എ​ന്ന ത​ല​ക്കെ​ട്ടി​ൽ വ​ന്ന പു​സ്ത​ക​ത്തി​ൽ, ലെ​നി​ൻ അ​വ​സാ​ന​മാ​യി​ട്ട്, വ​ള​രെ കൃ​ത്യ​മാ​യി​ട്ട് വി​ശ​ദീ​ക​രി​ച്ചു​പോ​കു​ന്ന ഒ​രു സം​ഗ​തി, ഈ ​ദേ​ശീ​യ​ ന്യൂ​ന​പ​ക്ഷ​ങ്ങ​ളോ​ടു​ള്ള ശ്ര​ദ്ധ​യും അ​നു​ക​മ്പ​യും കു​റ​യു​ന്ന​തി​നേ​ക്കാ​ൾ കൂ​ടു​ന്ന​താ​ണ് ന​ല്ല​ത് എ​ന്നാണ്.

അ​തെ, അ​നു​ക​മ്പ ഉ​റ​പ്പാ​യി​ട്ടും കു​റ​യു​ക​യ​ല്ല വേ​ണ്ട​ത് കൂ​ടുകയാണ്. അ​ത് ദേ​ശീ​യ ന്യൂ​ന​പ​ക്ഷം എ​ന്ന​ല്ല, ഏ​ത് ന്യൂ​ന​പ​ക്ഷ​മാ​യാ​ലും...

അ​താ​ണ് ചോ​ദ്യം, ഇ​വ​ടെ ന​മ്മു​ടെ മ​ത​ന്യൂന​പ​ക്ഷ​ങ്ങ​ളെ ലെ​നി​ൻ പ​റ​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ലെ ദേ​ശീ​യ ന്യൂ​ന​പ​ക്ഷ​ങ്ങ​ളാ​യി​ട്ട് ന​മ്മ​ളി​പ്പോൾ കാ​ണു​ന്നു​ണ്ടോ?

ഞ​ങ്ങ​ളി​പ്പോൾ, ദേ​ശീ​യ​ ന്യൂ​ന​പ​ക്ഷം എ​ന്നുപ​റ​ഞ്ഞാ​ൽ ഒ​രു ദേ​ശീ​യ ന്യൂ​ന​പ​ക്ഷ​ല്ല. വൈ​വി​ധ്യ​ല്ലേ ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​ത്! വൈവി​ധ്യ​ത്തി​ലി​വ​ിടെ ഹി​ന്ദു​വു​ണ്ട്, മു​സ​ൽ​മാ​നു​ണ്ട്, ക്രി​സ്ത്യാ​നി​യു​ണ്ട്, പാ​ർ​സി​യു​ണ്ട്. ലോ​ക​ത്ത്... മൂ​ന്ന് സാ​ർ​വ​ദേ​ശീ​യ മ​ത​മു​ണ്ട്. ഹി​ന്ദു, മു​സ്‍ലിം, ക്രി​സ്ത്യാ​നി. ഈ ​മൂ​ന്നു മ​തം, കേ​ര​ള​ത്തെ​പ്പോ​ലെ ഈ ​റേ​ഷ്യോ​വി​ൽ ജ​ന​സം​ഖ്യാ​നു​പാ​ത​ത്തി​ൽ ജീ​വി​ക്കു​ന്ന ഒ​രു ജ​ന​ത, ഒ​രു നാ​ട് ഈ ​ഭൂ​മു​ഖ​ത്ത് വേ​റെ​യെ​വി​ടേ​യു​മി​ല്ല. ഞാനിപ്പോ പ​ര​സ്യാ​യി പ്ര​സം​ഗി​ക്കു​ന്നു​ണ്ട്. ഇ​താ​ണ് ബി.​ജെ.​പി​യെ സം​ബ​ന്ധി​ച്ച്, ആ​ർ.എ​സ്.എ​സി​നെ സം​ബ​ന്ധി​ച്ച് ഏ​റ്റ​വും ശ​ക്തി​യാ​യി​ട്ട് പാ​ർ​ട്ടി​യെ​യും പ്ര​സ്ഥാ​ന​ത്തെ​യും എ​തി​ർ​ക്കു​ന്ന​തി​ന് അ​ടി​സ്ഥാ​ന​മാ​കു​ന്ന​ത്.

വേ​റൊ​ന്ന്, സം​ഘ​്പ​രി​വാ​റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട അ​ജ​ണ്ട വി​ചാ​ര​ധാ​ര​യാ​ണ്. ഇ​പ്പോ പ​റ​യു​ന്ന​തും മു​മ്പേ പ​റ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ വ​സ്തു​ത​യാ​ണ്. മൂ​ന്ന് ആ​ഭ്യ​ന്ത​ര ശ​ത്രു​ക്ക​ളു​ണ്ട്. മൂ​ന്ന് എ​മ്മാ​ണ് അത്​. ഒ​ന്ന് മു​സ്‍ലി​മാ​ണ്, ര​ണ്ട് മി​ഷ​നറീ​സാ​ണ്, മൂ​ന്ന് മാ​ർ​ക്സി​സ്റ്റ്കാ​രാ​ണ്. ഈ ​മൂ​ന്ന് വി​ഭാ​ഗ​വും ഏ​റ്റ​വും കൂ​ടു​തൽ ജീ​വി​ക്കു​ന്ന നാ​ടേ​താ​ണ്ന്ന് ചോ​ദി​ച്ചാ ഒ​റ്റ ഉ​ത്ത​രേ​യു​ള്ളൂ. അ​ത് കേ​ര​ളാ​ണ്. അ​പ്പോ കേ​ര​ള​ത്തി​ന്‍റെ മേ​ലെ കു​ത​ിര​ക​യ​റാ​നു​ള്ള വ​ലി​യ​ സാ​ധ്യ​ത സം​ഘ് പ​രി​വാ​ർ വി​ഭാ​ഗ​ത്തി​നു​ണ്ട് എ​ന്ന​ത് ന​ന്നാ​യി​ട്ട് വ​ർ​ത്ത​മാ​ന​ത്തി​ൽ മ​ന​സ്സി​ലാ​ക്ക​ണം ക​മ്യൂ​ണി​സ്റ്റു​കാ​ര്.

ക​മ്യൂ​ണി​സ്റ്റു​കാ​ര് മ​ാത്ര​ല്ല എ​ല്ലാ​രും മ​ന​സ്സി​ലാ​ക്ക​ണം. ഈ ​മൂ​ന്ന് വി​ഭാ​ഗ​വും പ​ഠി​ക്ക​ണം. അ​താ​യ​ത്, മു​സ്‍ലി​മും അ​തു​പോ​ലെ... ക്രി​സ്ത്യാ​നീം കമ്യൂ​ണി​സ്റ്റും. കൃ​ത്യ​മാ​യി​ട്ട് മ​ന​സ്സി​ലാ​ക്ക​ണം. ഇ​വ​ര് ഫാ​ഷി​സ​ത്തി​ലേ​ക്ക് നീ​ങ്ങി​യാ​ൽ, ഭ​ര​ണ​കൂ​ടം മ​ർ​ദന​ ഉ​പ​ക​ര​ണ​ത്തി​ന്‍റെ ഏ​റ്റ​വും പ്ര​തീ​കാ​ത്മ​ക​മാ​യ ആ​യു​ധ​മാ​യി​ട്ട് മാ​റി​യാ​ൽ ഏ​റ്റ​വും വ​ലി​യ അ​പ​ക​ടം വ​രാ​ൻ സാ​ധ്യ​ത​യു​ള്ള ഒ​രു സം​സ്ഥാ​നം കേ​ര​ളാ. അ​ത് ന​ല്ല​പോ​ലെ തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട് ഇ​തി​നെ പ്ര​തി​രോ​ധി​ക്ക​ണം. ഇ​തി​നെ പ്ര​തി​രോ​ധി​ക്കാ​ൻ സാ​ധി​ക്കു​ന്ന ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട സം​സ്ഥാ​ന​വും കേ​ര​ളാ​ണ്. ഇ​ത് ഡ​യ​ലറ്റിക്സാ​ണ്. ഇ​ത് ആ ​ഡ​യ​ല​റ്റി​ക്സ് ന​മ്മ​ള് കൈ​കാ​ര്യംചെ​യ്യ​ണം.

അ​ത് കൈ​കാ​ര്യംചെ​യ്യു​ന്നി​ട​ത്ത് ഇ​പ്പോ മാ​ഷ് പ​റ​ഞ്ഞ​തി​ലു​ള്ള പ്ര​ധാ​ന​പ്പെ​ട്ട ഒ​രു പ്ര​ശ്നം അ​തി​ലു​ണ്ട്. എ​ണ്ണ​ത്തി​ന്‍റെ കാ​ര്യം. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ നി​യോ​ജ​ക​ മ​ണ്ഡ​ല​ങ്ങ​ളി​ൽനി​ന്നും ബി.​ജെ.​പിയെ ഒ​ഴി​ച്ചുനി​ർ​ത്തി​യി​രു​ന്ന​ത് ആ ​മ​ണ്ഡ​ല​ങ്ങ​ളി​ലെ മു​ഴു​വ​ൻ ന്യൂ​ന​പ​ക്ഷ സാ​ന്നിധ്യ​മാ​ണ്, വ​ട​ക്കാ​ണെ​ങ്കി​ൽ മു​സ്‍ലിംക​ളാ​യി​രി​ക്കും, തെ​ക്കാ​ണെ​ങ്കി​ൽ ക്രിസ്ത്യാ​നി​ക​ളാ​യി​രി​ക്കും. എ​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പി​ലും, ലോ​ക് സ​ഭ തെ​ര​ഞ്ഞ​ടു​പ്പാ​ണെ​ങ്കി​ലും നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പാ​ണെ​ങ്കി​ലും. പ​ക്ഷേ, ഇ​പ്പ​പ്പോ വ​രു​മ്പോ, ഇ​തി​ലൊ​രു വി​ഭാ​ഗം, എ​ടു​ത്തു​പ​റ​യു​ക​യാ​ണെ​ങ്കി​ൽ ക്രിസ്ത്യാ​നി​ക​ൾ, ബി.​ജെ.​പി​യോ​ടു​ള്ള, അ​വ​രു​ടെ​ത​ന്നെ ഭാ​ഷ​യി​ൽ പ​റ​ഞ്ഞാ​ൽ, അ​യി​ത്തം​ മാ​റി എ​ന്നും പ​റ​ഞ്ഞ് അ​ങ്ങോ​ട്ട് അ​ടു​ത്തു തൊ​ട​ങ്ങീ​ട്ടു​ണ്ടോ?

അ​ത്... ഈ ​ഭ​ര​ണ​കൂ​ട സം​വി​ധാ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് നി​ൽ​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് –ആ​ളു​ക​ൾ​ക്കാ​ണ് കെ​ട്ടോ മ​ത​ത്തി​ന​ല്ല, അ​വ​രു​ടേ​താ​യ താ​ൽ​പര്യ​ങ്ങ​ളു​ണ്ടാ​വും. ആ ​താ​ൽ​പ​ര്യം ക​ണ്ടാ​ മ​തി. അ​താ​യ​ത് മു​സ്‍ലിം, ക്രി​സ്ത്യ​ൻ, ഹി​ന്ദു, അ​തിൽ ഹി​ന്ദു​വി​നേം ഞാ​നു​ൾ​പ്പെ​ടു​ത്തു​ക​യാ​ണ്, ഈ ​ജ​ന​വി​ഭാ​ഗ​ങ്ങ​ളൊ​ന്നും ഹി​ന്ദു​ത്വ അ​ജ​ണ്ട​യു​ടെ ഭാ​ഗ​മാ​യി​ട്ട് ഒ​രു സ​ന്ദ​ർ​ഭ​ത്തി​ലും മാ​റൂ​ല. പ​ക്ഷേ, ഈ ​മൂ​ന്നി​ന്‍റെ​യും ആ​ളു​ക​ൾ മാ​റും. ആ​ര്! ഇ​തി​ന്‍റെ സ്ഥാ​പി​ത താ​ൽ​പര്യ​ത്തെ കൈ​കാ​ര്യം ചെ​യ്യു​ന്ന ആ​ളു​ക​ൾ മാ​റും. അ​ത് ക​ണ്ടാ മ​തി. ഇ​ത് എ​ല്ലാം ബാ​ധ​ക​മാ​യി​ട്ടു​ള്ള ഉ​ത്ത​രാ​ണ​ത്. ഈ ​മൂ​ന്നു മ​ത​ത്തി​ലും അ​തു​ണ്ട്. അ​തി​പ്പം ക്രി​സ്ത്യാ​നി മാ​ത്ര​ല്ല, ക്രി​സ്ത്യാ​നീ​ലു​ണ്ട്, മു​സ്‍ലി​മി​ലു​ണ്ട്, അ​തു​പോ​ലെ​ത്ത​ന്നെ ഹി​ന്ദു​വി​ലുമുണ്ട്.

പ​ക്ഷേ, അ​ത് ഇ​പ്പോ ഈ ​പ​റ​യു​ന്ന​പോ​ലെ കു​റ​ച്ച് ആ​ളു​ക​ളി​ലേ ഉ​ള്ളൂ, അ​ല്ലെ​ങ്കി​ൽ കൈ​കാ​ര്യംചെ​യ്യു​ന്ന ആ​ളു​ക​ളി​ലേ ഉ​ള്ളൂ എ​ന്നാ​ണോ?

അ​ത്രേ​ള്ളൂ, അ​ത്രേ​ള്ളൂ...

ഇ​​പ്പോൾ അ​ത്ര​യേ ഉ​ള്ളൂവെ​ങ്കി​ലും, പ​ക്ഷേ, മാ​ഷ് ത​ന്നെ സ്ഥി​ര​മാ​യി​വി​ശ​ദീ​ക​രി​ക്കു​ന്ന വേ​റൊ​രു ആ​ശ​യ​ധാ​ര​യു​ണ്ട്. മാ​ഷ് പ​റ​യു​ന്ന ഒ​രു സം​ഗ​തി​യു​ണ്ട്... ഒ​രാ​ശ​യം, അ​ത് പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളു​ടെ മ​സ്തി​ഷ്‍ക​ത്തി​ലേ​ക്ക് എ​ത്തിയിട്ട് അ​തി​നൊ​രു കൂ​ട്ടാ​യ്മ കി​ട്ടി​യാ​ൽ അ​തൊ​രു ഭൗ​തി​ക ആ​യു​ധ​മാ​യി​ മാ​റും എ​ന്ന്.

ഭൗ​തി​ക​ശ​ക്തി​യാ​വു​മെ​ന്ന്.

അ​തെ. അ​ത് ഇ​വി​ടെ, ഈ ​ക്രി​സ്ത്യാ​നി​ക​ൾ​ക്കി​ട​യി​ൽ വ​ന്ന ഈ ​ആ​ശ​യം, അ​യി​ത്തം മാ​റി എ​ന്ന ആ​ശ​യം, ബി.​ജെ.​പി​ക്കു​ള്ള വോ​ട്ടാ​യി മാ​റി​ല്ലേ?

ഇ​ല്ല, മാ​റില്ല. കാ​ര​ണം​ അ​വ​രു​ടെ അ​നു​ഭ​വ​മാ​ണ്. ഇ​വ​രു​ടെ അ​നു​ഭ​വം ഞാ​ൻ നേ​ര​ത്തേ പ​റ​ഞ്ഞ​താ​ണ്. അ​വ​ര്ടെ താ​ൽ​പ​ര്യാ​ണ്. എ​ന്നാ സാ​ധാ​ര​ണ മു​സ്‍ലി​മി​ന്, സാ​ധാ​ര​ണ ക്രി​സ്ത്യാ​നി​ക്ക്, സാ​ധാ​ര​ണ ഹി​ന്ദു​വി​ന് എ​ന്തു താ​ൽ​പ​ര്യാ​ ഉള്ള​ത്? അ​വ​ർ​ക്ക് താ​ൽ​പ​ര്യ​ല്ല. അ​വ​ർ​ക്ക് പൊ​തു​വാ​യി​ട്ടു​ള്ള താ​ൽ​പര്യാ​ണ്.

അ​പ്പോ, പൊ​തു​ഇ​ട​ത്തി​ൽ സ്വാ​ധീ​ന​മു​ള്ള ഈ ​കേ​ര​ള​ത്തി​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള നി​ല​പാ​ടു​ക​ളെ ആ​ശ​യ​പ​ര​മാ​യി​ ന​ല്ല​തു​പോ​ലെ വ്യ​ക്ത​ത​ വ​രു​ത്തി പ്ര​വ​ർ​ത്തി​ക്കാ​ൻ ഇട​തു​പ​ക്ഷ​ത്തി​ന് സാ​ധി​ക്കും. അങ്ങനെ ​സാ​ധി​ച്ച​തു​കൊ​ണ്ടാ​ണ് കേ​ര​ള​ത്തി​ൽ ഇട​തു​പ​ക്ഷം നിലനി​ൽ​ക്കു​ന്ന​ത്. അ​ത് ഇ​ന്ന വി​ഭാ​ഗ​ത്തി​ൽ എ​ന്നി​ല്ല. അ​ത് ക്രി​സ്ത്യാ​നീ​ലു​ണ്ട്. അ​ത് മു​സ്‍ലി​മി​ലു​ണ്ട്. അ​ത് ഹി​ന്ദു​വി​ലുമുണ്ട്. അ​തി​ന്‍റെ ഭാ​ഗാ​യി​ട്ട് ന​മു​ക്ക് ഇ​തി​നെ മ​റി​ക​ട​ക്കാ​ൻ പ​റ്റും.

ഈ ​ത​ര​ത്തി​ലു​ള്ള കൂ​ട്ടാ​യ്മ സൃ​ഷ്ടി​ക്കാ​നു​ള്ള മ​ത​വി​ഭാ​ഗ​ങ്ങ​ളു​ടെ താ​ൽ​പര്യ​ങ്ങ​ളെ, മ​ത​വി​ഭാ​ഗ​ങ്ങ​ൾ​ എന്നുപ​റ​ഞ്ഞാ​ൽ, ഞാ​ൻ നേ​ര​ത്തേ ​പ​റ​ഞ്ഞ ഡെ​ഫ​നി​ഷ​നു​ണ്ട​ല്ലോ, അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ട് നി​ൽ​ക്കു​ന്ന​വ​ർ​ക്ക് അ​വ​രു​ടെ താ​ൽ​പര്യ​ണ്ട്. എ​ന്നാ​ൽ, ജ​ന​ങ്ങ​ൾ​ക്ക് ആ ​താ​ൽ​പ​ര്യമില്ല. ഇ​പ്പോ മു​സ്‍ലി​മി​ന്‍റെ ഭാ​ഗ​മാ​യി​ട്ടും വ​ർ​ഗീ​യ​വാ​ദി​ക​ൾ​ക്ക് താ​ൽ​പ​ര്യ​ണ്ട്. മാ​സി​ന് ഒരു താ​ൽ​പ​ര്യവ​ും ഇല്ല. ക്രി​സ്ത്യാ​നി​ക​ൾ​ക്ക് അ​തി​ന്‍റെ ഭാ​ഗ​മാ​യി​ട്ടു​ള്ള​വ​ർ​ക്ക് താ​ൽ​പ​ര്യ​ണ്ടാ​വും. എ​ന്നാ​ൽ ജ​ന​ത്തി​നി​ല്ല. ഹി​ന്ദു​വി​ലും ചെ​ല​യാ​ളു​ക​ൾ​ക്ക് താ​ൽ​പര്യ​ണ്ടാ​വും പ​ക്ഷേ, ഹി​ന്ദു സ​മൂ​ഹ​ത്തി​നി​ല്ല. അ​പ്പോ ഇ​ങ്ങ​നെ ന​മ്മ​ള് കൃ​ത്യാ​യി​ട്ട് കൈ​കാ​ര്യംചെ​യ്ത് പോ​യാ​ൽ​ കേ​ര​ള​ത്തി​ല് ആ​ശ​യ​ത​ല​ത്തി​ല്...

കേ​ര​ള​ത്തി​ൽ ഏ​റ്റ​വും പ്ര​ധാ​ന​പ്പെ​ട്ട ഒ​ര​പ​ക​ടം മാ​ധ്യ​മ​ങ്ങ​ൾ ത​ന്ന്യാ​ണ്. ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​മ്യൂ​ണി​സ്റ്റു​ വി​രു​ദ്ധ ആ​ശ​യ​ങ്ങ​ൾ കൈ​കാ​ര്യംചെ​യ്യു​ന്ന, വ​ല​തു​പ​ക്ഷ നി​ർ​മി​തി​ക്കു​വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന, ഒ​രു മാ​ധ്യ​മ​ശൃം​ഖ​ല​യാ​ണ് കേ​ര​ള​ത്തി​ലു​ള്ള​ത്.

(തുടരും)

ചിത്രങ്ങൾ: പി. സന്ദീപ്​

News Summary - weekly interview