Begin typing your search above and press return to search.
proflie-avatar
Login

‘ആ ​ഞ​ണ്ടു​ക​ളു​ടെ അ​വ​സ്ഥ​യാ​ണ് എ​ന്റെ സ​മൂ​ഹ​ത്തി​ന്​’: വി​നു കി​ട​ച്ചു​ല​ൻ സംസാരിക്കുന്നു

‘ആ ​ഞ​ണ്ടു​ക​ളു​ടെ അ​വ​സ്ഥ​യാ​ണ് എ​ന്റെ സ​മൂ​ഹ​ത്തി​ന്​’: വി​നു കി​ട​ച്ചു​ല​ൻ സംസാരിക്കുന്നു
cancel

വ​യ​നാ​ട്ടി​ലെ ഗോ​ത്ര​സ​മൂ​ഹ​ത്തി​ല്‍നി​ന്ന്​ ഉ​യ​ർ​ന്നു​വ​ന്ന സം​ഗീ​ത​കാ​ര​നാ​ണ്​ വി​നു കി​ട​ച്ചു​ല​ൻ. മ​ല​യാ​ള സി​നി​മ​യി​ൽ പാ​ട്ടു​ക​ൾ​ക്ക്​ സം​ഗീ​ത​മൊ​രു​ക്കു​ന്ന അ​ദ്ദേ​ഹം ത​​ന്റെ ജീ​വി​ത​ത്തെ​യും ക​ല​യെ​യും സം​ഗീ​ത​ത്തെ​യും പ​റ്റി സം​സാ​രി​ക്കു​ന്നു.വ​യ​നാ​ട്ടി​ലെ പ​ണി​യ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍നി​ന്നു സം​ഗീ​ത​ലോ​ക​ത്തി​ലേ​ക്കു രാ​ഷ്ട്രീ​യബോ​ധ്യ​ത്തോ​ടു​കൂ​ടി ത​ന്നെ ഉ​യ​ര്‍ന്നു​വ​ന്ന ക​ലാ​കാ​ര​നാ​ണ്​ വി​നു കി​ട​ച്ചു​ല​ന്‍. സ്കൂ​ളു​ക​ളി​ല്‍ ത​ന്റെ വി​ഭാ​ഗ​ത്തി​ലെ പാ​ട്ടു​ക​ള്‍ പാ​ടാ​ന്‍ വേ​ദി​യി​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ള്‍...

Your Subscription Supports Independent Journalism

View Plans

വ​യ​നാ​ട്ടി​ലെ ഗോ​ത്ര​സ​മൂ​ഹ​ത്തി​ല്‍നി​ന്ന്​ ഉ​യ​ർ​ന്നു​വ​ന്ന സം​ഗീ​ത​കാ​ര​നാ​ണ്​ വി​നു കി​ട​ച്ചു​ല​ൻ. മ​ല​യാ​ള സി​നി​മ​യി​ൽ പാ​ട്ടു​ക​ൾ​ക്ക്​ സം​ഗീ​ത​മൊ​രു​ക്കു​ന്ന അ​ദ്ദേ​ഹം ത​​ന്റെ ജീ​വി​ത​ത്തെ​യും ക​ല​യെ​യും സം​ഗീ​ത​ത്തെ​യും പ​റ്റി സം​സാ​രി​ക്കു​ന്നു.

​യ​നാ​ട്ടി​ലെ പ​ണി​യ ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍നി​ന്നു സം​ഗീ​ത​ലോ​ക​ത്തി​ലേ​ക്കു രാ​ഷ്ട്രീ​യബോ​ധ്യ​ത്തോ​ടു​കൂ​ടി ത​ന്നെ ഉ​യ​ര്‍ന്നു​വ​ന്ന ക​ലാ​കാ​ര​നാ​ണ്​ വി​നു കി​ട​ച്ചു​ല​ന്‍. സ്കൂ​ളു​ക​ളി​ല്‍ ത​ന്റെ വി​ഭാ​ഗ​ത്തി​ലെ പാ​ട്ടു​ക​ള്‍ പാ​ടാ​ന്‍ വേ​ദി​യി​ല്ല എ​ന്നു മ​ന​സ്സി​ലാ​ക്കി​യ​പ്പോ​ള്‍ അ​തി​നു​വേ​ണ്ടി സ​മ​രം​ചെ​യ്ത് വേ​ദി പി​ടി​ച്ചെ​ടു​ത്ത​യാ​ള്‍. തു​ടി​യും ചീ​ന​യും അ​ട​ക്ക​മു​ള്ള ഗോ​ത്ര​വാ​ദ്യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ന്റെ പ​ണി​യ​വി​ഭാ​ഗ​ത്തി​ന്റെ സ്വ​ത്വ​ജീ​വി​തം സം​ര​ക്ഷി​ക്കാൻ വേ​ണ്ടി സം​ഗീ​ത​ത്തി​ല്‍ വി​നു കി​ട​ച്ചു​ല​ന്‍ ഉ​പ​യോ​ഗി​ക്ക​ു​ന്നു. അ​തി​നോ​ടൊ​പ്പം കീ ​ബോ​ര്‍ഡും ഗി​ത്താ​റും പ​ഠി​ച്ചെ​ടു​ത്തു. ത​ന്റെ വി​ലാ​സം വ​യ​നാ​ട്ടി​ലെ എ​ച്ചോം കോ​ള​നി​യി​ല്‍ അ​ല്ല, മ​റി​ച്ച് ത​ന്റെ ഗോ​ത്ര​കു​ലങ്ങളി​ല്‍ ആ​ണെ​ന്ന് മ​ന​സ്സി​ലാ​ക്കി ത​ന്റെ ടി ​ഷ​ര്‍ട്ടി​ല്‍ കി​ട​ച്ചു​ല​ൻ എ​ന്ന പേ​ര് എ​ഴു​തി ന​ട​ന്ന​​ു. അ​േദ്ദഹം താ​ൻ ന​ട​ന്ന സം​ഗീ​ത​ത്തി​ന്റെ​യും സി​നി​മ​യു​ടെ​യും ജീ​വി​ത​ത്തി​ന്റെ​യും രാ​ഷ്ട്രീ​യ​വ​ഴി​ക​ളെ​ക്കു​റി​ച്ച്​ സം​സാ​രി​ക്കു​ന്നു.

ആ​ദി​വാ​സി​ക​ൾ​ക്കു നേ​​രെ​യു​ള്ള വം​ശീ​യ​ത​ക​ൾ​ക്ക് എ​തി​രെക്കൂ​ടി നി​ന്നു​വേ​ണം കി​ട​ച്ചു​ല​ന് ക​ലാ​കാ​ര​നാ​യി മു​ന്നോ​ട്ടുപോ​കാ​ന്‍. അ​തു​പോ​ലെ ഗോ​ത്ര​ഭാ​ഷ​ക​ളി​ലെ പാ​ട്ടു​ക​ള്‍ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും. എ​ങ്ങ​നെ​യാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഗീ​ത​വ​ഴി​യി​ലേ​ക്ക് കി​ട​ച്ചു​ല​ൻ എ​ത്തി​ച്ചേ​രു​ന്ന​ത്?

സം​ഗീ​ത​ത്തി​ന്റെ വ​ഴി​യി​ല്‍ എ​ത്തി​യ​ത് ഞ​ങ്ങ​ളു​ടെ ത​ന​തു പാ​ട്ടു​ക​ളും ചൊ​ല്ലു​ക​ളും വാ​യ്ത്താ​രി​ക​ളും കേ​ട്ടി​ട്ടാ​ണ്. വ​യ​നാ​ട്ടി​ലെ ഗോ​ത്ര​ങ്ങ​ള്‍ക്ക് സ്വന്തം ഭാ​ഷ​യു​ണ്ട്, ഭാ​ഷ​യി​ല്‍ ര​സ​ക​ര​മാ​യ ക​ഥ​ക​ളും പാ​ട്ടു​ക​ളു​മു​ണ്ട്. എ​ന്നെ മൂ​ന്നാം വ​യ​സ്സു​മു​ത​ല്‍ എ​ടു​ത്തുവ​ള​ര്‍ത്തി​യ​ത് അ​മ്മ​മ്മയാ​ണ്. സ്കൂ​ളി​ല്‍ ചേ​ര്‍ത്ത​തും പ​ഠി​ക്കാ​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ചെ​യ്തു​ത​ന്ന​തും അ​മ്മ​മ്മയാണ്. അ​വ​ർ പ​ഴ​യ പാ​ട്ടു​ക​ള്‍ പാ​ടി​ത്ത​രും. ഡാ​ൻ​സ്​ ക​ളി​ക്കു​മ്പോ​ഴും നാ​ട്ടി ന​ടു​മ്പോ​ഴു​മൊ​ക്കെ​യു​ള്ള അ​ന​വ​ധി പാ​ട്ടു​ക​ള്‍ അ​മ്മ​മ്മ പാ​ടി​ത്ത​രു​മാ​യി​രു​ന്നു. ഞാ​ന്‍ ഈ ​പാ​ട്ടു​ക​ള്‍ സ്കൂ​ളു​ക​ളി​ൽ പാ​ടും. ‘‘അ​പ്പ​യോ​ട് കോ​ളി മ​രം കൊ​ത്തി കൊ​ത്തി ചാ​യ്ഞ്ചു’’ തു​ട​ങ്ങി​യ പാ​ട്ടു​ക​ളാണ് ഞാ​ന്‍ കേ​ട്ടി​ട്ടു​ള്ള​ത്. ല​ളി​ത​ഗാ​ന​ങ്ങ​ളും ശാ​സ്ത്രീ​യ സം​ഗീ​ത​ങ്ങ​ളും ഒ​ന്നും അ​റി​യാ​ത്ത​തു​കൊ​ണ്ട് ക​ലോ​ത്സ​വ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റാ​താ​യി​ട്ടു​ണ്ട്. അ​ങ്ങ​നെ കാ​ഴ്ച​ക്കാ​ര​നാ​യി, കൈ ​കൊ​ട്ടി പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ മാ​ത്രം ഇ​രി​ക്കു​ന്ന ഒ​രാ​ളാ​യി സ്വ​യം എ​നി​ക്കു തോ​ന്നി​യി​ട്ടു​ണ്ട്. പി​ന്നെ ഇ​വി​ടെ, വ​യ​നാ​ട്ടി​ല്‍ ന​ട​വ​യ​ലി​ല്‍ ‘ക​ന​വ്’ എ​ന്ന സ്ഥാ​പ​നം വ​ന്നു. 1996ൽ ‘തു​ടി’ എ​ന്ന മ​റ്റൊ​രു സ്ഥാ​പ​നം വ​ന്നു. അ​വ​ര്‍ ഞ​ങ്ങ​ളെ അ​ങ്ങോ​ട്ട് ക്ഷ​ണി​ച്ചു. ആ​ദി​വാ​സി കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ​ത്തി​നും വ്യ​ക്തി-സാ​മൂ​ഹി​ക വി​കാ​സ​ത്തി​നും വേ​ണ്ടി​യു​ള്ള പ​രി​പാ​ടി​ക​ൾ അ​വ​ര്‍ ചെ​യ്തു. സ്കൂ​ള്‍ പ​ഠ​ന​ങ്ങ​ള്‍ക്കു​പ​രി ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ലൂ​ടെ പാ​ട്ടു​ക​ള്‍ പാ​ടാ​ന്‍ തു​ട​ങ്ങി. ഈ ​പാ​ട്ടു​ക​ളെ നാ​ട​ന്‍പാ​ട്ടു​ക​ള്‍ എ​ന്നു പ​റ​യാ​ന്‍ പ​റ്റി​ല്ല. ഇ​തെ​ന്റെ ലൈ​ഫ് ആ​ണ്. ഞാ​ന്‍ പാ​ട്ടു​ക​ളു​ടെ​യും ക​ഥ​ക​ളു​ടെ​യും നാ​ട​ക​ങ്ങ​ളു​ടെ​യും വ​ഴി​ക്കു നീ​ങ്ങി​ത്തു​ട​ങ്ങി. ഈ ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്നെപ്പോ​ലു​ള്ള വി​ദ്യാ​ർ​ഥി​ക​ള്‍ വെ​സ്റ്റേ​ണ്‍ ഇ​ന്‍സ്റ്റ്ട്രു​മെ​ന്റ്സ് ആ​യ ഗി​ത്താ​ര്‍, കീ ​ബോ​ര്‍ഡ്, റി​ഥം ജാ​സ് ഡ്രം ​തു​ട​ങ്ങി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ പ​ഠി​ക്കാന്‍ തു​ട​ങ്ങി. എ​നി​ക്കു വ​ലി​യ ആ​ഗ്ര​ഹ​മു​ള്ള​തു​കൊ​ണ്ട് ഈ ​ക്ലാ​സു​ക​ളൊ​ന്നും മു​ട​ക്കു​മാ​യി​രു​ന്നി​ല്ല. പി​ന്നെ​യാ​ണ് ആ​ദി​വാ​സി എ​ന്ന രീ​തി​യി​ല്‍ വം​ശീ​യ​മാ​യി പു​റം​ലോ​കം ന​മ്മ​ളെ നോ​ക്കി​ക്കാ​ണു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠി​ക്കു​ന്ന​ത്. സ്കൂ​ളി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍ മ​റ്റ് സ​മു​ദാ​യ​ങ്ങ​ളി​ലെ കു​ട്ടി​ക​ള്‍ ‘‘പ​ണി​ച്ചി​ക്കു​ണ്ടി​യി​ല്‍ ഈ​ച്ച കേ​റി എ​ന്തുചെ​യ്യും വൈ​ദ്യ​രെ? ചൂ​ട് വെ​ള്ളം കു​റ​ച്ചു കു​റ​ച്ചു ഒ​ഴി​ച്ചാ​ല്‍ മ​തി വൈ​ദ്യ​രെ’’ എ​ന്നും മറ്റും അ​ധി​ക്ഷേ​പി​ക്കാ​നാ​യി പാ​ട്ട് പാ​ടും. അ​ന്ന് ഭ​യ​ങ്ക​ര നാ​ണ​ക്കേ​ടും സ്കൂ​ളി​ല്‍ പോ​കാ​ന്‍ മ​ടി​യും തോ​ന്നി​യി​ട്ടു​ണ്ട്. അ​ത് എ​ന്റെ പ്രാ​യ​ത്തി​ലു​ള്ള കു​ട്ടി​ക​ള്‍ വെ​റു​തെ പാ​ടു​ന്ന​ത​ല്ല. അ​ത് അ​വ​രു​ടെ അ​പ്പ​നും അ​മ്മ​യും അ​വ​രെ പ​ഠി​പ്പി​ച്ചു വി​ട്ട​താ​ണ്. അ​മ്മ എ​നി​ക്കു പാ​ടി​ത്ത​ന്ന ‘‘ആ​ണ്ടി​ലേ​റെ കൊ​ച്ച​ക്കാ​ലേം കോ​ഴി​ക്കാ​ലേം’’ എ​ന്നൊ​രു പാ​ട്ടു​ണ്ട്. അ​താ​യ​ത് ഞാ​റു ന​ടു​മ്പോ​ഴും കി​ഴ​ങ്ങ് എ​ടു​ക്കാ​ന്‍ പോ​കു​മ്പോ​ഴും പാ​ടു​ന്ന ക​മ്പ​ള​പ്പാ​ട്ട്. സ്ത്രീ​ക​ള്‍ മാ​ത്രം പാ​ടി പു​രു​ഷ​ന്മാ​ര്‍ തു​ടി കൊ​ട്ടു​ക​യും ചെ​യ്യു​ന്ന പാ​ട്ട്. ഈ ​പാ​ട്ട് കേ​ട്ട​പ്പോ​ള്‍ എ​നി​ക്കു ര​സ​ക​ര​മാ​യി തോ​ന്നി. അ​ന്ന് അ​തി​ന്റെ ആ​ശ​യ​മെ​ന്താ​ണ്, ഇ​തി​വൃ​ത്തം എ​ന്താ​ണ് എ​ന്നു മ​ന​സ്സി​ലാ​യി​ട്ടി​ല്ല. ‘തു​ടി’ വ​ന്ന​തോ​ടെ എ​നി​ക്കു വേ​ദി കി​ട്ടാ​ന്‍ തു​ട​ങ്ങി. ഒ​റ്റ​ക്ക് പെ​ര്‍ഫോം ചെ​യ്യാ​നു​ള്ള അ​വ​സ​രം ഉ​ണ്ടാ​യി. ഈ ​സ​മ​യ​ത്താ​ണ് ഏ​റ്റ​വും ആ​ദ്യം ഞാ​ന്‍ ഈ ​പാ​ട്ട് പാ​ടു​ന്ന​ത്. ആ ​പാ​ട്ട് പാ​ടു​മ്പോ​ള്‍ ഒ​ത്തി​രി പേ​ര് ചി​രി​ച്ചു​വെ​ങ്കി​ലും എ​ന്റെ വ​ല്യ​പ്പ​ന്‍മാ​രും വ​ല്യ​മ്മ​മാ​രും ഇ​രു​ന്ന് ആ​സ്വ​ദി​ക്കു​ന്ന​ത് ക​ണ്ടി​രു​ന്നു. എ​ന്റെ ഭാ​ഷ​യി​ല്‍നി​ന്നു​ള്ള ഒ​രു പാ​ട്ട് അ​വ​ത​രി​പ്പി​ച്ച​പ്പോ​ള്‍ അ​വ​രു​ടെ ഉ​ള്ളി​ല്‍നി​ന്നു​ള്ള സ​ന്തോ​ഷം വേ​റെ കാ​ണാ​ന്‍ പ​റ്റും. പി​ന്നീ​ട് അ​മ്മ പാ​ടി​ത്ത​ന്ന പാ​ട്ടു​ക​ള്‍ ഞാ​ന്‍ എ​ന്റെ രീ​തി​യി​ലേ​ക്ക് കൊ​ണ്ടുവ​ന്നു. ഒ​രു ആ​ണ്‍ഞ​ണ്ടും പെ​ണ്‍ഞ​ണ്ടും കൂ​ടി ക​ഥ പ​റ​യു​ന്ന രാ​ഷ്ട്രീ​യ​മു​ള്ള പാ​ട്ടാ​ണ് അ​മ്മ പാ​ടി​ത്ത​ന്ന​ത്. ആ​ണ്‍ഞ​ണ്ട് പ​റ​യും, ‘‘കു​ണ്ട് ഞാ​ണ്ടേ കു​ണ്ട് ഞാ​ണ്ടേ ആ​ണ്ടി​ലി അ​ര​ങ്ങാ​ലീം കൊ​ച്ച​ക്കാ​ലീം...’’ അ​താ​യ​ത് ആ​ണ്ടി​ല്‍ വ​രു​ന്ന പ​ക്ഷി​യും കൊ​ച്ച​ക്കാ​ല​നും കോ​ഴി​ക്കാ​ല​നും അ​ര​ക്കു കെ​ട്ടു​ള്ള പ​ക്ഷി​ക​ളും ഒ​ക്കെ വ​ന്നുനി​ല്‍ക്കു​ന്നു​ണ്ട്. നി​ന്നെ​യാ​ണോ എ​ന്നെയാണോ എ​ന്ന​റി​യി​ല്ല, അ​വ​ര് കൊ​ത്തും. അ​തുകൊ​ണ്ട് നീ ‘‘​കു​ണ്ട് മാ​ന്തി കു​ണ്ട് മാ​ന്തി’’ കു​ണ്ടി​ല്‍ ഒ​ളി​ച്ചോ​ളൂ “മ​ണ്ണ് മാ​ന്തി മ​ണ്ണ് മാ​ന്തി” മ​ണ്ണി​ല്‍ ഒ​ളി​ച്ചോ​ളൂ എ​ന്നു പ​റ​യു​ന്ന​താ​ണ് ആ ​പാ​ട്ട്. ആ​ണ്‍ഞ​ണ്ടും പെ​ണ്‍ഞ​ണ്ടും തി​രി​ച്ചും മ​റി​ച്ചും ഈ ​പാ​ട്ട് പാ​ടു​ന്നു​ണ്ട്. അ​പ്പോ​ള്‍ ഒ​രു കാ​ക്ക വ​ന്ന് നെ​ഞ്ചി​ല്‍ കൊ​ത്തി നി​ങ്ങ​ളു​ടെ നെ​ഞ്ചി​ലെ നെ​യ്നീ​ര് ഞാ​ന്‍ കു​ടി​ക്കും, എ​ന്നി​ട്ട് പ​പ്പും തോ​ടു​മൊ​ക്കെ ഞാ​ന്‍ ബാ​ക്കി​യു​ള്ള​വ​ര്‍ക്ക് ഇ​ട്ടു​കൊ​ടു​ക്കും എ​ന്നു പ​റ​യും. കാ​ല​ങ്ങ​ളാ​യി എ​ന്റെ സ​മൂ​ഹം അ​നു​ഭ​വി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന അ​തി​ക്ര​മ​ങ്ങ​ളു​ടെ​യും ചൂ​ഷ​ണ​ങ്ങ​ളു​ടെ​യും നേ​ര്‍ചി​ത്ര​മാ​ണ് ഈ ​പാ​ട്ട്. ഈ ​ഞ​ണ്ടു​ക​ളു​ടെ അ​വ​സ്ഥ​യാ​ണ് എ​ന്റെ സ​മൂ​ഹ​ത്തി​ന്. പ​ച്ച​യാ​യ സം​ഗീ​തമാ​ണി​ത്. കാ​ര​ണം വേ​റെ ചേ​രു​വ​ക​ള്‍ ഇ​ല്ല. ഈ ​സം​ഗീ​തം എ​ങ്ങ​നെ ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്ക​ണം എ​ന്ന​താ​യി​രു​ന്നു എ​ന്റെ ചി​ന്ത. ഈ ​പാ​ട്ടു​ക​ള്‍ സ​മൂ​ഹ​ങ്ങ​ളി​ല്‍ പാ​ടി​യാ​ല്‍ പ​ച്ച​യാ​യ സം​ഗീ​തം ആ​ളു​ക​ളി​ലേ​ക്ക് എ​ത്തി​ക്കാ​ന്‍ പ​റ്റും. മ​റ്റൊ​ന്ന് ഞ​ങ്ങ​ളു​ടെ ത​ന​താ​യ ഭാ​ഷ നി​ല​നി​ര്‍ത്താ​ന്‍ പ​റ്റും. ഭാ​ഷ നി​ല​നി​ല്‍ക്കു​മ്പോ​ള്‍ ഒ​രു കു​ലം നി​ല​നി​ൽ​ക്കും. ഇ​താ​ണ് എ​ന്നെ ഗോ​ത്ര​സം​ഗീ​ത വ​ഴി​യി​ലേ​ക്ക് എ​ത്തി​ച്ച​ത്.

ഗോ​ത്ര​സം​ഗീ​ത​ത്തി​ല്‍ ജൈ​വി​ക​മാ​യ ജീ​വി​ത​ത്തി​ല്‍നി​ന്നു​ള്ള സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ക​ഥ​ക​ളു​ണ്ട്. മ​നു​ഷ്യ​രോ​ടൊ​പ്പം മ​റ്റ് ജീ​വ​ജാ​ല​ങ്ങ​ളെ​യും കൂ​ടെക്കൂ​ട്ടു​ന്ന പാ​ട്ടു​ക​ള്‍. അ​തി​നെക്കു​റി​ച്ച് പ​റ​യാ​മോ?

ഞ​ണ്ട് ത​ന്നെ... പ​ല​ത​ര​ത്തി​ലു​ള്ള ഞ​ണ്ടു​ക​ള്‍ ഉ​ണ്ട്. ചെ​റി​യ ചെ​റി​യ അ​നേ​കം കാ​ട്ടു​ചീ​ര​ക​ളുണ്ട്. മ​രു​ന്നു​ക​ളു​ണ്ട്. ഇ​തൊ​ക്കെ ഞ​ങ്ങ​ളു​ടെ പാ​ട്ടു​ക​ളി​ല്‍ പ​ഴ​യ ത​ല​മു​റ ഉ​ണ്ടാ​ക്കി​വെ​ച്ച വ​രി​ക​ളി​ല്‍ പ​റ​യു​ന്നു​ണ്ട്. അ​വ​യൊ​ക്കെ എ​ഴു​താ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തു​കൊ​ണ്ടാ​കാം ഈ ​ഒ​രു ഈ​ണ​ത്തി​ലൂ​ടെ​യും വാ​മൊ​ഴി​ക​ളി​ലൂ​ടെ​യും അ​വ​ര്‍ പി​ടി​ച്ചു​വെ​ച്ച​ത്. ‘‘ആ​ണ്ടി​ലെ അ​ര​നാ​രീം കൊ​ച്ച​ക്കാ​ലീം കോ​ഴി​ക്കാ​ലീം” ആ​ണ്ടി​ല്‍ വ​രു​ന്ന അ​ര​ക്കു നാ​രു​ള്ള പ​ക്ഷി​ക​ളും കൊ​ക്കി​ന്റെ കാ​ലു​ള്ള​വ​നും കോ​ഴി​യു​ടെ കാ​ലു​ള്ള​വ​നും ഇ​ത്ത​ര​ത്തി​ലു​ള്ള പ​ഴ​യ വാ​ക്കു​ക​ള്‍ ന​മു​ക്ക് ഈ ​പാ​ട്ടു​ക​ളി​ലൂ​ടെ കി​ട്ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ഴ​ത്തെ ആ​ളു​ക​ള്‍ ഞ​ണ്ട് എ​ന്നാ​ണ് പ​റ​യു​ക. ‘നെ​ണ്ട്’ എ​ന്നാ​ണ് ശ​രി​ക്കും ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളി​ലെ പ​ഴ​യ ആ​ളു​ക​ള്‍ പ​റ​യു​ക. ഈ ​നെ​ണ്ട് എ​ന്നു പ​റ​യു​ന്ന​തു കു​ണ്ടി ഞ​ണ്ട് ഉ​ണ്ട്, കൊ​ച്ചു ഞ​ണ്ട്, പാ​ല് ഞ​ണ്ട്, ക​രി ഞ​ണ്ട്, പാ​റ ഞ​ണ്ട് ഇ​ങ്ങ​നെ വി​വി​ധത​ര​ങ്ങ​ള്‍ ഉ​ണ്ട്. പി​ന്നെ നൂ​ഞ്ചി എ​ന്ന ന​മ്മ​ള്‍ ഞ​വു​ണി​ക്ക എ​ന്നു​പ​റ​യു​ന്ന സാ​ധ​നം ഉ​ണ്ട്. തോ​ടൈ, കോ​യി​മ്മേ, പാ​റേ​ലും പ​ര​ലും മു​യ്യ്, ക​ടു​വെ, ച​ക്ക​മു​ള്ളൈ, ആ​രെ​ലു തു​ട​ങ്ങി​യ മീ​നു​ക​ളു​ടെ പേ​രു​ക​ള്‍. ഇവ​യൊ​ക്കെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും അ​റി​വു​ക​ളും ന​മു​ക്ക് പാ​ട്ടു​ക​ളി​ലൂ​ടെയാണ് കി​ട്ടു​ന്ന​ത്. ‘‘കീ​രു കീ​രു കി​രെ​യി​ഞ്ചോ/കി​ണ്ടാം​കി​രീ പോ​ലെ കു​ഞ്ചു​മ്പെ കു​ണ്ടു​പാ​ടി​യെ/പ​റെ പ​റെ പ​റി​ച്ചെ​നെ പാ​റ​ലെ/കു​യ​ല​ന കോ​റെ​കെ​ട്ടി കൊ​ടു​ത്ത​വ​ളു/കൊ​ട്ടെ​ക്കാ​യു ക​റു​ക​റെ കാ​വെ​ലെ/മി​രി​യ​ന കോ​ട്ടു​പ​ല്ലും വീ​ന്താ​ണ്ടാ.’’ (കീ​ർ കീ​ർ ക​ര​യു​ന്നു​ണ്ട് ചീ​വീ​ട്പ്പോ​ലെ കു​ന്നുമേ​ലെ കു​ടി​യേ​റ്റ​ക്കാ​ര​ൻ/ പ​റ നി​റ​യെ പ​റി​ച്ച​ത് കു​ഴ​ലൂ​ത​ുന്ന കാ​മു​ക​ന് മാ​റാ​പ്പ് കെ​ട്ടി കൊ​ടു​ത്ത​വ​ൾ/​കൊ​ട്ട​പ്പ​ഴം പ​ഴു​ത്ത്/ ക​റു​ക​റു​ത്ത​പ്പോ​ൾ കാ​വ​ല​ൻ മു​ത്ത​ന്റെ പ​ല്ലെ​ല്ലാം കൊ​ഴി​ഞ്ഞ​ല്ലോ)

ഈ ​പാ​ട്ടി​ല്‍ ഞ​ങ്ങ​ളു​ടെ പ​ഴ​യ പ​ണി​യ ഗോ​ത്ര​ഭാ​ഷ​യു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള പ​ഴ​യ വാ​ക്കു​ക​ള്‍ ഇ​പ്പൊ​ഴും ആ ​പാ​ട്ടു​ക​ളി​ല്‍ നി​ല​നി​ല്‍ക്കു​ന്നു​ണ്ട്. മീ​നു​ക​ളു​ടെ ഒ​രു പാ​ട്ടു​ണ്ട്.

‘‘കെ​ട്ടു​കെ​ട്ടാ​ളി കെ​ട്ടാ​ളി​മാ​രെ/എ​ന്നെ വോ​റെ കെ​ട്ടു​മി/അ​വ​നെ വോ​റെ കെ​ട്ടു​മി/എ​ന്നെ​യു​ട്ടു അ​വ​നെ​യു​ട്ടു/ഒ​ഞ്ചൊ​ഞ്ചെ കെ​ട്ടു​മി.’’ ഈ ​ഒ​രു പാ​ട്ടി​ല്‍ മീ​നു​ക​ളു​ടെ ദ​യ​നീ​യാ​വ​സ്ഥ​യും സാ​ഹോ​ദ​ര്യ​വും ആ​ണ് കി​ട്ടു​ക. ന​മ്മ​ള്‍ മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ളും വേ​ദ​ന​ക​ളും പ​റ​യാ​നും പാ​ടാ​നും മാ​ത്ര​മാ​ണ് ഇ​പ്പോ​ഴ​ത്തെ ക​ഥ​ക​ളി​ലൂ​ടെ​യും പാ​ട്ടു​ക​ളി​ലൂ​ടെ​യും പ​റ്റു​ക. പ​ക്ഷേ, ഞ​ങ്ങ​ളു​ടെ അ​മ്മ​മ്മമാ​രും അ​മ്മ​മാ​രു​മൊ​ക്കെ മീ​നു​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് പ​റ​യാ​നു​ള്ള മ​ന​സ്സ് കാ​ണി​ച്ചി​ട്ടു​ണ്ട്. മു​ക​ളി​ലെ പാ​ട്ട് ന​മ്മ​ള്‍ മീ​ന്‍പി​ടി​ക്കാ​ൻ പോ​കു​ന്ന സ​മ​യ​ത്ത് ര​ണ്ടു വ​ലി​യ മീ​നു​ക​ള്‍ ത​മ്മി​ല്‍ പ​ര​സ്പ​രം സം​സാ​രി​ക്കു​ക​യാ​ണ്. ചി​റകെ​ട്ടാ​ന്‍ വ​രു​ന്ന ആ​ളു​ക​ളെ, നി​ങ്ങ​ള്‍ ഞ​ങ്ങ​ളെ പി​ടി​ക്കു​ക​യാ​ണെ​ങ്കി​ല്‍ എ​നി​ക്കു വേ​റെ ചി​റ കി​ട്ട​ണം അ​വ​ന് വേ​റെ ചി​റ കെ​ട്ട​ണം. എ​ന്നി​ട്ട് നി​ങ്ങ​ള്‍ ഞ​ങ്ങ​ളെ ഒ​രു​മി​ച്ച് പി​ടി​ക്ക​ണം, ര​ണ്ടു ചി​റ​യി​ല്‍ നി​ന്നും ര​ണ്ടു പേ​രെ​യും ഒ​രു​മി​ച്ച് പി​ടി​ക്ക​ണം. അ​ല്ലാ​തെ പി​ടി​ക്ക​രു​ത്. അ​ത് പോ​ലെ ഞ​ങ്ങ​ളു​ടെ കു​ഞ്ഞു​ങ്ങ​ളെ മു​ഴു​വ​ന്‍ വെ​റു​തെ വി​ട​ണം. അ​വ​രെ ജീ​വി​ക്കാ​ന്‍ അ​നു​വ​ദി​ക്ക​ണം. എ​ന്നി​ട്ട് നി​ങ്ങ​ള്‍ ഞ​ങ്ങ​ളെ പി​ടി​ച്ചോ​ളൂ. ഇ​ത്ത​ര​ത്തി​ലു​ള്ള സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളോ​ടു​മു​ള്ള ഒ​രു ക​രു​ത​ല്‍ ഈ ​പാ​ട്ടു​ക​ളി​ല്‍ ഉ​ണ്ടാ​യി​രു​ന്നു. അ​ത് പ്ര​കൃ​തി​യോ​ടു​ള്ള ആ​ദ​ര​വാ​യി​രു​ന്നു. കു​ളി​ക്കി​ല്ല നാ​ണ​ിക്കി​ല്ല എ​ന്ന് ഇ​പ്പൊ​ഴും പ​ണി​യ​രെ ക​ളി​യാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന, മ​റ്റൊ​രു ക​ണ്ണി​ലൂ​ടെ കാ​ണു​ന്ന പൊ​തു​സ​മൂ​ഹ​ത്തി​നോ​ടു പ​റ​യാ​നു​ള്ള​ത്, ഇ​താ​ണ് ഞ​ങ്ങ​ള്‍ എ​ന്നാ​ണ്.

ഗോ​ത്ര​വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട വി​ദ്യാ​ര്‍ഥി​ക​ള്‍ പൊ​തു വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​മ്പോ​ള്‍ പ​ല​ത​ര​ം സം​ഘ​ര്‍ഷ​ങ്ങ​ളി​ലും പെ​ടാ​റു​ണ്ട്. കി​ട​ച്ചു​ല​ന് സ്വ​ന്തം പാ​ട്ടു​ക​ള്‍ പാ​ടു​വാ​ന്‍ സ്കൂ​ളി​ല്‍ വേ​ദി കി​ട്ടി​യി​രു​ന്നോ?

എ​ന്നെ ആ​ക​പ്പാ​ടെ ന​ന്നാ​യി നോ​ക്കി​യ ഒ​രു ടീ​ച്ച​ര്‍ ഉ​ണ്ടാ​യി​രു​ന്നു. അ​ക്ഷ​രം പ​ഠി​പ്പി​ച്ച ആ​ലീ​സ് ടീ​ച്ച​ർ. പി​ന്നെ ഒ​രു പു​ഷ്പ ടീ​ച്ച​ര്‍. ഞാ​ന്‍ ഒ​രു ആ​ദി​വാ​സി ആ​ണെ​ന്ന് അ​റി​ഞ്ഞു​ത​ന്നെ വി​ളി​ച്ചി​രു​ത്തി പ​ഠി​പ്പി​ച്ച ടീ​ച്ച​ര്‍മാ​രാ​യി​രു​ന്നു അ​വ​ര്‍. എ​ന്നും ക്ലാ​സി​ല്‍ വ​ര​ണം എ​ന്നു പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന ടീ​ച്ച​ര്‍മാ​ര്‍. ട്രൗ​സ​റും ഷ​ര്‍ട്ടും ക​ണ്ടു, ഞാ​ന്‍ കൊ​ണ്ടു​പോ​കു​ന്ന ഭ​ക്ഷ​ണം ക​ണ്ടു മ​റ്റ് കു​ട്ടി​ക​ള്‍ എ​ന്നെ മാ​റ്റി​നി​ര്‍ത്തു​മാ​യി​രു​ന്നു. സ്കൂ​ളി​ലെ വൈ​കു​ന്നേ​ര​ങ്ങ​ളി​ല്‍ അ​ടി​ച്ചു​വാ​ര​ല്‍, ക്ലാ​സ് റൂം ​വൃ​ത്തി​യാ​ക്ക​ള്‍, ചോ​ക്ക് എ​ടു​ക്കാ​ന്‍ ഒാ​ടി​ക്ക​ല്‍, ഇ​ത്ത​ര​ത്തി​ലു​ള്ള പ​ണി​ക​ളെ​ല്ലാം എ​നി​ക്കാ​യി​രു​ന്നു. അ​ല്ലാ​തെ മ​റ്റൊ​രു പ​രി​ഗ​ണ​ന എ​നി​ക്കു കി​ട്ടി​യി​ട്ടി​ല്ല. അ​ത് മു​ന്‍ബെ​ഞ്ചി​ല്‍ എ ​പ്ല​സ് വാ​ങ്ങി​ക്കു​ന്ന കു​ട്ടി​ക​ള്‍ക്കാ​ണ്. ന​മ്മ​ളെ​പ്പോ​ഴും നാ​ലാ​മ​ത്തെ​യോ അ​ഞ്ചാ​മ​ത്തെ​യോ ബെ​ഞ്ചി​ല്‍ ആ​യി​രു​ന്നു ഇ​രു​ന്നു പ​ഠി​ച്ച​ത്. പ​ക്ഷേ ഇ​ത്തി​രി ന​ന്നാ​യി പ​ഠി​ക്കു​ന്ന​തു​കൊ​ണ്ടാ​കാം എ​ന്നോ​ടു ന​ന്നാ​യി ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ച്ചി​രു​ന്നു. ആ​ലീ​സ് ടീ​ച്ച​റി​നെ പോ​ലു​ള്ള ആ​ളു​ക​ള്‍ ന​ന്നാ​യി​ട്ടു സ​ഹാ​യി​ച്ചി​ട്ടു​മു​ണ്ട്. സ്കൂ​ള്‍ ക​ലോ​ത്സ​വവേ​ദി​യി​ല്‍ ആ​ദ്യ​മാ​യി ഞാ​ന്‍ പാ​ട്ടി​ന​ല്ല പ​ങ്കെ​ടു​ത്ത​ത്. നാ​ട​ക​ത്തി​നാ​ണ്. ഏ​ഴാം ക്ലാ​സി​ല്‍ പ​ഠി​ക്കു​മ്പോ​ള്‍. നാ​ട​ക​ത്തി​ന​ല്ലാ​തെ പാ​ട്ടി​നോ ഡാ​ന്‍സി​നോ ഞാ​ന്‍ പ​ങ്കെ​ടു​ത്തി​ട്ടി​ല്ല. പാ​ട്ട് പ​ഠി​പ്പി​ക്കാ​നൊ​ന്നും ആ​രും ത​യാ​റാ​യി​ല്ല എ​ന്ന​താ​ണു വാ​സ്ത​വം. പി​ന്നീ​ട് ഈ ​നാ​ട​ന്‍പാ​ട്ടു​ക​ള്‍ സ്കൂ​ള്‍ ക​ലോ​ത്സ​വ വേ​ദി​ക​ളി​ല്‍ കൊ​ണ്ടു​വ​ര​ണം എ​ന്നു പ​റ​ഞ്ഞു സ​മ​രം​ചെ​യ്ത ആ​ളാ​ണ് ഞാ​ന്‍. അ​ങ്ങ​നെ വ​ന്നാ​ല്‍ ന​മ്മു​ടെ കു​ട്ടി​ക​ള്‍ക്ക് വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ അ​വ​സ​രമു​ണ്ടാ​കും. അ​തി​നു​ശേ​ഷം നാ​ട​ന്‍പാ​ട്ടു​ക​ള്‍ ന​മ്മു​ടെ സ്കൂ​ളു​ക​ളി​ല്‍ മ​ത്സ​ര ഇ​നം ആ​ക്കി. വ​യ​നാ​ട്ടി​ലെ സ്കൂ​ളു​ക​ളി​ല്‍നി​ന്നും വ​യ​നാ​ട്ടി​ലെ പു​റ​ത്തു​ള്ള സ്കൂ​ളു​ക​ളി​ല്‍നി​ന്നും പ​ണി​യ​രു​ടെ പാ​ട്ടു​ക​ളി​ലൂ​ടെ സം​സ്ഥാ​ന​ത​ല​ത്തി​ല്‍ എ ​ഗ്രേ​ഡ് വ​രെ ഞാ​ന്‍ വാ​ങ്ങി​ച്ചുകൊ​ടു​ത്തി​ട്ടു​ണ്ട്. പ​ണി​യ​രു​ടെ ഭാ​ഷ​യി​ലു​ള്ള പാ​ട്ടു​ക​ള്‍ പി​ന്നീ​ട് കു​ട്ടി​ക​ള്‍ പ​ഠി​ക്കാ​ന്‍ തു​ട​ങ്ങി. ഇ​ത് ഇ​പ്പോ​ഴു​ള്ള കു​ട്ടി​ക​ള്‍ പാ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണ്. ഈ ​പാ​ട്ടി​ലൂ​ടെ അ​വ​ര്‍ പൂ​ര്‍വി​ക​രെ മ​ന​സ്സി​ലാ​ക്കു​ക​യാ​ണ്. പൂ​ർ​വി​ക​രു​ടെ ജീ​വി​തം മ​ന​സ്സി​ലാ​ക്കും. അ​ന്ന് പ്ര​കൃ​തി​യെ സം​ര​ക്ഷി​ച്ചുപോ​ന്നു എ​ന്ന​ത് മ​ന​സ്സി​ലാ​ക്കും.

ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ​ക്കും പൊതു സ​മൂ​ഹ​ത്തി​ല്‍ ഒ​രു അ​പ്ര​ഖ്യാ​പി​ത​മാ​യ വി​ല​ക്കു​ക​ള്‍ ഉണ്ട്. പ​ക്ഷേ, കി​ട​ച്ചു​ല​ൻ ഗോ​ത്ര വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളു​ടെ കൂ​ടെ വെ​സ്റ്റേ​ണ്‍ ഇ​ന്‍സ്ട്രു​മെ​ന്‍റ്സും പ​ഠി​ക്കു​ന്നു​ണ്ട്. എ​ന്തു​കൊ​ണ്ടാ​ണ് ഇ​ത്ത​ര​ത്തി​ലു​ള്ള ബോ​ധപൂ​ര്‍വ​മു​ള്ള ശ്ര​മം?

കാ​ല​ങ്ങ​ളാ​യി ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​കൊ​ണ്ടി​രു​ന്ന ഇ​ന്‍സ്ട്രു​മെ​ന്‍റ് തു​ടിയാണ്. തു​ടി​ക്ക് ഏ​ത് കാ​വി​ലും ക​യ​റി​ച്ചെ​ല്ലാ​നു​ള്ള അ​വ​കാ​ശ​മു​ണ്ട്. തു​ടി ഉ​ണ്ടാ​ക്കു​ന്ന​ത് കു​മി​ള്‍ എ​ന്ന മ​രം​കൊ​ണ്ടാ​ണ്. അ​തി​ന്റെ തോ​ല്‍ കു​ര​ങ്ങി​ന്റെ തോ​ലാണ്. കു​ര​ങ്ങി​നെ കൊ​ന്നി​ട്ട് അ​ല്ല തോ​ല്‍ എ​ടു​ക്കു​ന്ന​ത്. ച​ത്ത കു​ര​ങ്ങി​ന്റെ തോ​ല്‍ എ​ടു​ത്താ​ണ് തു​ടി ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രു​ന്ന​ത്. പ​ക്ഷേ, ഇ​പ്പോ​ള്‍ കു​ര​ങ്ങി​ന്റെ തോ​ല്‍ കൊ​ണ്ടു​ണ്ടാ​ക്കു​ന്ന തു​ടി​ക്ക് ക്ഷേ​ത്ര​ത്തി​ല്‍ അ​യി​ത്തമാ​ണ്. പ​ശു​വി​ന്റെ തോ​ലുകൊ​ണ്ടു​ണ്ടാ​ക്കു​ന്ന ചെ​ണ്ട​ക്ക് ക്ഷേ​ത്ര​ത്തി​ല്‍ ക​യ​റാം. പ​ണി​യ​ന്റെ ത​ന​തു വാ​ദ്യോ​പ​ക​ര​ണം ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ക​യ​റ്റാ​ന്‍ പ​റ്റി​ല്ല. അ​വ​ന്റെ ചീ​ന ക്ഷേ​ത്ര​പ​രി​സ​ര​ത്ത് ക​യ​റ്റാ​ന്‍ പ​റ്റി​ല്ല. അ​ത് ആ ​ഇ​ന്‍സ്ട്രു​മെ​ന്‍റി​നോ​ടു​ള്ള അ​യി​ത്തമ​ല്ല. ആ​ദി​വാ​സി​യോ​ടു​ള്ള വം​ശീ​യ​വി​ദ്വേ​ഷമാ​ണ്. പ​ണി​യ​ര്‍ എ​ന്ന വി​ഭാ​ഗ​ത്തി​നോ​ടു​ള്ള അ​യി​ത്തമാ​ണ്. തു​ടി പ​ണി​യ​രു​ടെ ത​ന​താ​യ വാ​ദ്യോ​പ​ക​ര​ണമാ​ണ്. ഞാ​ന്‍ തു​ടി ഉ​പ​യോ​ഗി​ക്കു​ന്ന​ത് എ​ന്റെ പാ​ട്ടു​ക​ള്‍ കൊ​ട്ടി​പ്പാ​ടാ​നും ആ​ചാ​രാനു​ഷ്ഠാ​ന ക​ര്‍മ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​നും വേ​ണ്ടി​യാ​ണ്. എ​ന്റെ ശ​ബ്ദം പു​റ​ത്തേ​ക്ക് ഉ​യ​ര്‍ത്താൻ വേ​ണ്ടി​യാണ്. എ​ന്റെ ആ​ര​വ​ങ്ങ​ള്‍ മു​ഴ​ക്കു​ന്ന​തി​നും ഒ​രു ക​മ്യൂ​ണി​റ്റി​യെ കൂ​ട്ടി​ച്ചേ​ര്‍ക്കു​ന്ന​തി​നുവേ​ണ്ടി​യു​മാ​ണ്. പ​ക്ഷേ, ഇ​പ്പോ​ഴ​ത്തെ ജീ​വി​ത​സാ​ഹ​ച​ര്യ​ത്തി​ല്‍ വി​നു കി​ട​ച്ചു​ല​ന്‍ തു​ടി മാ​ത്ര​മ​ല്ല ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്. എ​നി​ക്കു ഗി​ത്താ​ര്‍ ഉ​പ​യോ​ഗി​ക്ക​ണം. കീ ​ബോ​ര്‍ഡ് ഉ​പ​യോ​ഗി​ക്ക​ണം. ഡ്രം​സ് ഉ​പ​യോ​ഗി​ക്ക​ണം. വെ​സ്റ്റേ​ണ്‍ ഇ​ന്‍സ്ട്രു​മെ​ന്‍റ്സ് എ​ല്ലാം ഉ​പ​യോ​ഗി​ക്ക​ണം. അ​ത് ഉ​പ​യോ​ഗി​ച്ചി​ല്ലെ​ങ്കി​ല്‍ ഇ​ന്ന് ഞാ​ന്‍ ഞാ​ന​ല്ല. തു​ടി, ചീ​ന എ​ല്ലാം എ​ന്റെ സ്വ​ത്തമാ​ണ്. അ​ത് മു​റു​കെ പി​ടി​ച്ച് വ​ര്‍ത്ത​മാ​ന കാ​ല​ത്ത് ഞാ​ന്‍ വെ​സ്റ്റേ​ണ്‍ ഇ​ന്‍സ്ട്രു​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ച്ച് ‘ഫ്രീ​ക്ക​ന്‍’ ആ​ക​ണം. എ​നി​ക്കു പു​റം​ലോ​കം കാ​ണ​ണം. എ​ന്റെ കു​ഞ്ഞു​ങ്ങ​ൾ​ക്കും പു​റം​ലോ​കം കാ​ണ​ണം. പു​റം​ലോ​കം കാ​ണ​ണ​മെ​ങ്കി​ല്‍ എ​ന്റെ സ്വ​ത്വ​ത്തി​ലു​ള്ള ഇ​ന്‍സ്ട്രു​മെ​ന്റ്സി​നോ​ടൊ​പ്പം വെ​സ്റ്റേ​ണ്‍ ഇ​ന്‍സ്ട്രു​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ച്ച് എ​ന്റെ പാ​ട്ട് എ​ന്റെ ശ​ബ്ദ​ത്തി​ലൂ​ടെ പാ​ട​ണം. മ​റ്റ് ആ​ളു​ക​ളൊ​ക്കെ ന​മ്മു​ടെ താ​ള​ങ്ങ​ളും ഈ​ണ​ങ്ങ​ളും എ​ടു​ത്ത് അ​വ​രു​ടെ ഭാ​ഷ​യി​ല്‍ പാ​ട്ടു​ക​ള്‍ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. ഡ​പ്പാം കൂ​ത്ത് എ​ന്ന​ത് ശ​രി​ക്കും ഞ​ങ്ങ​ളു​ടെ തു​ടി താ​ള​ത്തി​ലു​ണ്ട്. ‘അ​വ​ന്‍ പ​ണി​യ​ന്‍ ആ​ണ്. അ​വ​നെ​ക്കൊ​ണ്ട് ഒ​ന്നി​ന്നും കൊ​ള്ളി​ല്ല. അ​വ​ന് ക​ട്ട ചു​മ​ക്കാ​ന്‍ മാ​ത്രം അ​റി​യാം’ എ​ന്നു പ​റ​യു​ന്ന മ​റ്റ് ആ​ളു​ക​ളു​ണ്ട്. ഞാ​ന്‍ അ​ത​ല്ല, വെ​റും പ​ണി​യ​ന്‍ മാ​ത്ര​മ​ല്ല എ​ന്നു തെ​ളി​യി​ച്ച് കൊ​ടു​ക്കാ​ന്‍ വേ​ണ്ടിയാണ് മ​റ്റ് ഇ​ന്‍സ്ട്രു​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഈ ​സ​മൂ​ഹ​ത്തി​ല്‍ ര​ണ്ടു കാ​ലു​ക​ളും ഉ​റ​പ്പി​ച്ച് നി​ർ​ത്താ​ൻ​വേ​ണ്ടി എ​നി​ക്ക് ഇ​തൊ​ക്കെ മു​റു​കെ പി​ടി​ച്ചേ പ​റ്റൂ. എ​ന്റെ സ്വ​ത്വം മു​റു​കെ പി​ടി​ച്ചു​ ഈ ​ആ​ധു​നി​ക ജീ​വി​ത​ത്തി​ലൂ​ടെ​യും സം​ഗീ​ത​ത്തി​ലൂ​ടെ​യും മു​ന്നോ​ട്ടുപോ​കും. അ​തു​കൊ​ണ്ടുത​ന്നെ​യാ​ണ് കീ ​ബോ​ര്‍ഡും ഗി​ത്താ​റു​മൊ​ക്കെ പ​ഠി​ക്കാ​നു​ള്ള കാ​ര​ണം. ഇ​തൊ​ക്കെ വെ​ച്ചു​ഒ​രു വ​ലി​യ ഫ്യൂ​ഷ​ന്‍ ചെ​യ്യ​ണം എ​ന്ന ആ​ഗ്ര​ഹം ഉ​ണ്ടെ​നി​ക്ക്. എ​ന്റേ​താ​യ പാ​ട്ടു​ക​ള്‍ പാ​ടാ​നു​ള്ള വേ​ദി ഉ​ണ്ടാ​ക്ക​ണം. കാ​ര​ണം ഇ​പ്പോ​ഴ​ത്തെ കു​ട്ടി​ക​ള്‍ ആ​സ്വ​ദി​ക്കു​ന്ന​തും ഇ​ത്ത​രം സം​ഗീ​തം ആ​ണ്. ഇ​ത് പാ​ടു​മ്പോ​ഴും അ​തി​ന്റെ ഉ​ള്ളി​ല്‍ എ​പ്പോ​ഴും ഒ​രു തു​ടി​താ​ളം ഇ​ങ്ങ​നെ മു​ഴ​ങ്ങി​ക്കേ​ട്ടു​കൊ​ണ്ടേ ഇ​രി​ക്കും. ഇ​താ​ണ് എ​ന്റെ ഒ​രു സം​ഗീ​ത​വ​ഴി. ഞാ​ന്‍ ഇ​തി​ല്‍ നോ​ക്കി​ക്കാ​ണു​ന്ന​ത് എ​ന്റെ രാ​ഷ്ട്രീ​യ​മാ​ണ്. ഈ ​സം​ഗീ​തം എ​ന്റെ രാ​ഷ്ട്രീ​യം ആ​ണ്.

ജൈ​വി​ക ജീ​വി​ത​വും ജീ​വ​ജാ​ല​ങ്ങ​ള്‍ക്കൊ​പ്പ​മു​ള്ള ക​മ്യൂ​ണി​ക്കേ​ഷ​നു​മൊ​പ്പം രാ​ഷ്ട്രീ​യ​പ​ര​മാ​യ ഉ​ൾ​ക്കാ​ഴ്ച​ക​ളും അ​ടി​മ​ത്ത​ത്തി​നെ​തി​രെ​യു​ള്ള പൊ​ട്ടി​ത്തെ​റി​ക​ളും പ​ണി​യ​രു​ടെ പാ​ട്ടു​ക​ള്‍ക്കു​ണ്ട്..?

ഞ​ങ്ങ​ളു​ടെ സ​മു​ദാ​യ​ത്തി​ല്‍ പാ​ട്ടു​ക​ളും ക​ഥ​ക​ളും ചൊ​ല്ലു​ക​ളു​മു​ണ്ട്.

‘‘അ​പ്പെ​യു​ളു കോ​ളി​മ​ര കൊ​ത്തി കൊ​ത്തി ചാ​യ്ഞ്ചു/അ​മ്മെ​യു​ളു കു​ണ്ടു​ക​ണ്ട ന​ട്ടു ന​ട്ടു ചാ​യ്ഞ്ചു/ചൂ​ച്ചി​ന ക​യ്യു​മ്പെ വ​ളെ​യി​റു​ങ്കി പോ​യ/അ​റെ​ഞ്ചൂ​രി​നോ​ക്കു​ത്തെ​ലും കൂ​ടാ/കു​ത്തി​യൂ​രി നോ​ക്കു​ത്തെ​ലും കൂ​ടാ.’’ (അ​പ്പ​ൻ കോ​ളി മ​രം കൊ​ത്തി കൊ​ത്തി മ​രി​ക്കു​ക​യാ​ണ​ല്ലോ/​അ​മ്മ കു​ഴി​ക്ക​ണ്ടം ന​ട്ടു ന​ട്ടു ചാ​വു​ക​യാ​ണ​ല്ലോ/​കു​ഞ്ഞി​ന്റെ കൈ​യി​ൽ വ​ള​യി​റു​ങ്ങി പോ​യി/​അ​ടി​ച്ച് ഊ​രാ​നും പ​റ്റി​ല്ല/​കു​ത്തി ഊ​രാ​നും പ​റ്റി​ല്ല/ വ​ലി​ച്ചൂ​രാ​നും പ​റ്റി​ല്ല)ഇ​ങ്ങ​നെ​യു​ള്ള പാ​ട്ടു​ക​ള്‍ ര​സ​ക​ര​ങ്ങ​ളാ​യ ക​ഥ​ക​ളാ​ണ്

ഐ.എഫ്.എഫ്.കെ ഹാപ്പിനസ് ഫെസ്റ്റിവലിൽ ആദരം.
ഐ.എഫ്.എഫ്.കെ ഹാപ്പിനസ് ഫെസ്റ്റിവലിൽ ആദരം.

തോ​മ​ലാ​ടി​കു​ട​ത്തി​ലി നാ​യൂ തൂ​റി പ​ണി​യ/ചെ​ത്തെ​ടാ പ​ണി​യാ കോ​ര​ടാ പ​ണി​യാ/ഇ​ല വെ​ച്ച പ​ണി​യ ത​ട​വെ​ച്ചോ പ​ണി​യാ/ഇ​ത്തി​രി ചോ​റു​ണ്ടു പ​ണി​യാ/ഇ​ത്തി​രി ക​റി​യു​ണ്ടു പ​ണി​യാ... ഈ ​പാ​ട്ടു​ക​ള്‍ ന​മ്മു​ടെ ആ​ളു​ക​ള്‍ പാ​ടും. ഇ​വ​ര്‍ കൂ​ട്ട​മാ​യി ഇ​രി​ക്കു​മ്പോ​ള്‍ ഇ​പ്പൊ​ഴും പാ​ടാ​റു​ണ്ട്. അ​താ​യ​ത് ഒ​രു മ​ര​ത്തി​ന്റെ അ​ടി​യി​ല്‍ നാ​യ തൂ​റി​യി​ട്ടു​ണ്ട്, അ​ത് കോ​രെ​ടാ പ​ണി​യാ എ​ന്നു ജ​ന്മി പ​റ​യു​ന്ന​താ​യി​ട്ട് അ​ർ​ഥം ഉ​ള്ള പാ​ട്ടാ​ണ്.

‘‘പാ​പ്പാ​ത്തി മി​ച്ചാ​ത്തു പോ​ക്കെ ച​ത്തെ​നെ ക​ണ്ടാ​ണ്ടു/ക​യ്യു കൊ​ണ്ടു വു​ളി​ക്ക​ലോ/കാ​ലു​കൊ​ണ്ടു വു​ളി​ക്ക​ലോ/മു​ട്ടു നീ​ട്ടി​ക്ക​ളി​ക്കി​ഞ്ച​വ​ള പാ​റി വീ​ന്ത​പെ​പ്പി​ലെ​മ്പെ/കു​റു​മ്പോ​ക്കെ തു​ള്ളു​ത്ത/ത​പ്പെ​താ​ളു പീ​ര​ങ്ങെ കൊ​ല്ലെ കു​ത്തി നാ​ര​ങ്ങെ” ജ​ന്മി​ക​ളെ​യൊ​ക്കെ ന​മ്മു​ടെ ആ​ളു​ക​ള്‍ പാ​പ്പ എ​ന്നാ​ണ് വി​ളി​ക്കു​ക. പാ​പ്പ​ന്റെ ഭാ​ര്യ​യെ പാ​പ്പ​ത്തി എ​ന്നാ​ണ് വി​ളി​ക്കു​ക. പാ​പ്പ​ത്തി​യു​ടെ മു​റ്റ​ത്തു ത​വ​ള ച​ത്ത​ത് ക​ണ്ടി​ട്ടു പ​ണി​ക്കാ​രി​യെ ജ​ന്മി​യു​ടെ ഭാ​ര്യ അ​ത് എ​ടു​ത്തു​ക​ള​യാ​ന്‍ കൈ​കൊ​ണ്ടും കാ​ല് കൊ​ണ്ടും വി​ളി​ക്കു​ക​യാ​ണ്. അ​ത് അ​വ​ള്‍ക്ക്, ജ​ന്മി​യു​ടെ ഭാ​ര്യ​ക്കു ത​ന്നെ എ​ടു​ത്തു​ക​ള​ഞ്ഞാ​ല്‍ പോ​രേ എ​ന്നാ​ണ് ഈ ​പാ​ട്ടി​ല്‍ ചോ​ദി​ക്കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള അ​മ​ര്‍ഷ​ങ്ങ​ള്‍ ഉ​ള്ള പാ​ട്ടു​ക​ള്‍ ഉ​ണ്ട്. ജ​ന്മി/​കു​ടി​യേ​റ്റ/​അ​ടി​മ​ത്ത വ്യ​വ​സ്ഥ​യി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ രോ​ഷമാ​ണ് ഈ ​പാ​ട്ടി​ലൂ​ടെ പു​റ​ത്തു​വ​രു​ന്ന​ത്.

‘‘കി​ട്ടെ​ലു മ​ഞ്ചി​നെ കി​ടെ​ക്കും​പോ​ലെ/എ​ന്നെ കി​ടെ​പ്പാ നോ​ക്ക​ണ്ട/പ​ഞ്ചാം​കാ​റ​നെ പ​റ​ത്തും​പോ​ലെ എ​ന്നെ/പ​റ​ത്തു​വ നോ​ക്ക​ണ്ട/പീ​ച്ചാം​ക​ത്തി പി​രി​ഞ്ചു​വീ​ന്താ വീ​ന്താ/അ​ണ്ണെ​മൊ​ട്ടെ മ​യ​ങ്കി വീ​ന്താ വീ​ന്താ” (തു​ള്ളി​ക്ക​ളി​ക്കു​ന്ന പ​ക്ഷി​യെ ഓ​ടി​ക്കും​പോ​ലെ എ​ന്നെ ഓ​ടി​ക്കാ​ൻ നോ​ക്ക​ണ്ട/ നി​റ​മു​ള്ള പ​ക്ഷി​യെ പ​റ​ത്തും​പോ​ലെ പ​റ​ത്താ​ൻ നോ​ക്ക​ണ്ട/ പീ​ച്ചാ​ത്തി ക​റ​ങ്ങി ക​റ​ങ്ങി​യാ വീ​ണ​ത്/​ചേ​ട്ട​ൻ ചെ​ക്ക​ൻ (ആ​രു​മാ​കാം) മ​യ​ങ്ങി വീ​ണു).

കാ​ടും മ​നു​ഷ്യ​രും ജീ​വ​ജാ​ല​ങ്ങ​ളും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​ങ്ങ​ള്‍ മാ​ത്ര​മാ​യി​രു​ന്നു ഇ​തു​പോ​ലു​ള്ള പ​ല പാ​ട്ടു​ക​ളും. പി​ന്നെ​യു​ള്ള പേ​നാം പാ​ട്ടു​ക​ളു​ടെ ഇ​ട​യി​ലും ഇ​ത്ത​ര​ത്തി​ലു​ള്ള സം​ഗ​തി​ക​ള്‍ പ​റ​യാ​റു​ണ്ട്. പേ​നാം എ​ന്നു പ​റ​ഞ്ഞാ​ല്‍ നി​ഴ​ല്‍/​ആ​ത്മാ​വ്​ എ​ന്നാ​ണ് അ​ർ​ഥം. ഇ​ത് ഒ​രു രാ​ത്രി​യും ഒ​രു പ​ക​ലും ഇ​രു​ന്നു പാ​ടു​ന്ന പാ​ട്ടാ​ണ്. ഈ ​പാ​ട്ടി​ല്‍ ഒ​രു വ്യ​ക്തി​യു​ടെ ജീ​വി​ത​മാ​ണ് മു​ഴു​വ​നും പ​റ​യു​ന്ന​ത്. ഞാ​ന്‍ മ​രി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഞാ​ന്‍ അ​നു​ഭ​വി​ച്ച ക​ഥ​ക​ളൊ​ക്കെ ഈ ​പാ​ട്ടി​ലൂ​ടെ പ​റ​യും. ആ​ത്മാ​വു പാ​ടു​ന്ന പാ​ട്ട് എ​ന്നാ​ണ് പേ​നാം പാ​ട്ടി​നെ പ​റ​യു​ന്ന​ത്. ഈ ​പാ​ട്ടു​ക​ളി​ലൂ​ടെ ഞാ​ന്‍ കേ​ട്ട​തി​ല്‍ ന​ല്ലവ​ശ​ങ്ങ​ള്‍ കു​റ​ച്ചുമാ​ത്ര​മേ ഉ​ള്ളൂ. ബാ​ക്കി എ​ല്ലാം പീ​ഡ​ന​ങ്ങ​ളാണ്. ‘‘ഞാ​ന്‍ പീ​ഡ​ന​ങ്ങ​ളി​ലൂ​ടെ ക​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. തീ​യി​ലൂ​ടെ​യും നൂ​ല്‍പാ​ല​ത്തി​ലൂ​ടെ​യും ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്’’ എ​ന്നൊ​ക്കെ അ​ർ​ഥം വ​രു​ന്ന പാ​ട്ടു​ക​ളാ​ണ്. ‘‘എ​ന്റെ ഇ​ട​ത്തും വ​ല​ത്തും മു​മ്പി​ലും ചു​ട​ല ഭ​ദ്ര​കാ​ളി ഉ​ണ്ട്. എ​ന്നെ ച​ങ്ങ​ല ഇ​ട്ടി​ട്ടു ആ​ളു​ക​ള്‍ കൊ​ണ്ടു​ന​ട​ക്കു​ക​യാ​ണ്.’’ അ​ങ്ങ​നെ ഭീ​ക​ര​മാ​യ അ​വ​സ്ഥ​ക​ള്‍ പ​റ​യു​ന്ന പാ​ട്ടാ​ണ് പേ​നാം പാ​ട്ട്. അ​ടി​മ​വ്യ​വ​സ്ഥ​യി​ലെ ജ​ന്മി​യു​ടെ പീ​ഡ​ന​ങ്ങ​ള്‍ത​ന്നെ​യാ​ണ് വി​വ​രി​ക്കു​ന്ന​ത്. അ​തി​ന്റെ മ​റ്റൊ​രു ഭാ​ഗ​ത്ത് ഗോ​ത്ര​ജീ​വി​ത​ത്തി​ന്റെ സ​ന്തോ​ഷ​ക​ര​മാ​യ വ​ശ​ങ്ങ​ളും പ​റ​യു​ന്നു​ണ്ട്. ഈ ​പാ​ട്ടു​ക​ള്‍ കൂ​ടു​ത​ല്‍ വേ​ദി​ക​ളി​ലാ​യി ഞാ​ന്‍ അ​വ​ത​രി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു​ണ്ട്. ഈ ​അ​ടു​ത്താ​ണ്​ പേ​നാം​പാ​ട്ട് ആ​ഴ​ത്തി​ല്‍ പ​ഠി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. അ​ത്​ ഒ​രു പാ​ട്ടും പ​റ​ച്ചി​ലു​മാ​ണ്. ഇ​തൊ​ക്കെ പു​റ​ത്തെ​ത്തു​മ്പോ​ഴാ​ണ് പ​ണി​യ​രു​ടെ സ്വ​ത്വം പു​റ​ത്തേ​ക്കു വ​രു​ന്ന​ത്. ഇ​ത് മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട പാ​ട്ടാ​ണ്. പ​ക്ഷേ, അ​ത് മാ​ത്ര​മാ​യി ആ ​പാ​ട്ട് അ​വ​സാ​നി​ക്ക​രു​ത്. പ​ണി​യ​വി​ഭാ​ഗ​ത്തി​ലെ ഏ​ഴാം പു​ല എ​ന്ന മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങ് ഇ​പ്പോ​ള്‍ ഇ​ല്ല. ഇ​പ്പോ​ള്‍ എ​ല്ലാ​വ​രും തി​രു​നെ​ല്ലി​യി​ല്‍ പോ​യി ചി​താ​ഭ​സ്മം ഒ​ഴു​ക്കു​ന്ന പ​രി​പാ​ടി​യാ​ണ്. മ​ര​ണം​വ​രെ ഹി​ന്ദു​ത്വം ആ​ദി​വാ​സി​ക​ള്‍ക്കി​ട​യി​ല്‍ ഹൈ​ജാ​ക്ക് ചെ​യ്തു​ക​ഴി​ഞ്ഞു. തി​രു​നെ​ല്ലി​യി​ല്‍ പോ​കു​മ്പോ​ള്‍ പ​ണി​യ​ന്റെ ഇ​ത്ത​ര​ത്തി​ലു​ള്ള ക​ഥ​ക​ളും ച​ട​ങ്ങു​ക​ളും ന​ഷ്ട​പ്പെ​ടു​ക​യാ​ണ്.

‘കി​ട​ച്ചു​ല​ൻ’ എ​ന്ന കു​ടും​ബ​പ്പേ​ര് കൂ​ടെ കൊ​ണ്ടു​ന​ട​ക്കാ​ന്‍ നി​ര്‍ബ​ന്ധബു​ദ്ധി​യു​ള്ള ആ​ളാ​ണ് വി​നു. അ​തി​നു സാ​മൂ​ഹി​ക​പ​ര​മാ​യ ആ​ഴ​ത്തി​ലു​ള്ള കാ​ര​ണ​വു​മു​ണ്ടെ​ന്ന് പ​റ​യു​ന്നു. എ​ന്താ​ണ് കു​ടും​ബ​പ്പേ​രി​ന്റെ പ്രാ​ധാ​ന്യം?

ഞ​ങ്ങ​ളു​ടെ കാ​ര്‍ന്ന​വ​ന്മാ​രെ അ​വ​രു​ടെ കു​ടും​ബ​പ്പേ​രു​ക​ളി​ല്‍, ഇ​ല്ല​പ്പേ​രു​ക​ളി​ല്‍ വി​ളി​ക്കു​ന്ന ചൊ​ല്ലു​ക​ള്‍ത​ന്നെ പ​ണി​യ​വി​ഭാ​ഗ​ത്തി​ലു​ണ്ട്. അ​ല്ലാ​തെ ‘‘നി​ങ്ങ​ളി​ങ്ങോ​ട്ടു വാ ​വ​ല്യാ​പ്പ...’’ എ​ന്ന​ല്ല വി​ളി​ക്കു​ക. ഇ​ല്ല​പ്പേ​ര്‍ കൂ​ട്ടി വി​ളി​ക്കും. കി​ട​ച്ചു​ല​ൻ എ​ന്ന​ത് അ​മ്മ​യു​ടെ കു​ടും​ബ​പ്പേ​രാ​ണ്. മ​ണി​യ​ങ്കോ​ടെ എ​ന്ന​ത് അ​പ്പ​ന്റെ കു​ടും​ബ​പ്പേ​രും. ഭാ​ര്യ​യു​ടെ കു​ടും​ബ​പ്പേ​ര് മാ​ങ്ങാ​ണി​യ​ന്‍ എ​ന്നാ​ണ്. അ​വ​രു​ടെ അ​മ്മ​യു​ടെ കു​ടും​ബ​പ്പേ​രാ​ണെ​ങ്കി​ല്‍ അ​മ്പ​ലി​യ​ന്‍ എ​ന്നും. അ​ങ്ങ​നെ നൂ​റു ക​ണ​ക്കി​നു കു​ടും​ബ​പ്പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ണ്ട്. പ​ക്ഷേ ഒ​രാ​ളു​ടെപോ​ലും അ​ഡ്ര​സെ​ന്നു പ​റ​യു​ന്ന​ത് ഈ ​ കു​ടും​ബ​പ്പേ​രി​ലോ ഇ​ല്ല​പ്പേ​രി​ലോ അ​ല്ല. ഞാ​ന്‍ അ​റി​യ​പ്പെ​ടു​ന്ന​ത് വി​നു, തൂ​ങ്ങാ​ടി കോ​ള​നി എ​ച്ചോം പി.ഒ എ​ന്നാ​ണ്. തൂ​ങ്ങാ​ടി എ​ന്ന​ത് വ​ള്ളി​യൂ​ര്‍കാ​വ് ട്ര​സ്​​റ്റി എ​ച്ചോം ഗോ​പി​യു​ടെ ത​റ​വാ​ട്ട് പേ​രാ​ണ്. അ​യാ​ള്‍ നാ​യ​രാണ്. വ​യ​നാ​ട്ടി​ലെ പ​ണി​യ കോ​ള​നി​ക​ളൊ​ക്കെ നി​ല​നി​ല്‍ക്കു​ന്ന​ത് ക്രി​സ്ത്യ​ന്‍ കു​ടി​യേ​റ്റ​ത്തി​ന്റെ പേ​രി​ല്‍ അ​ല്ല. പ​ഴ​യ നാ​യ​ര്‍-ന​മ്പൂ​തി​രി വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​രു​ടെ, ജൈ​ന​രു​ടെ, വ​യ​നാ​ട​ന്‍ ചെ​ട്ടി​ക​ളു​ടെ കു​ടും​ബ​പ്പേ​രു​ക​ളി​ലാ​ണ്. എ​ന്തു​കൊ​ണ്ട് ഞാ​ന്‍ എ​ച്ചോം ഗോ​പി​യു​ടെ വി​ലാ​സ​ത്തി​ല്‍ ജീ​വി​ക്ക​ണം? ഞാ​ന്‍ അ​യാ​ളു​ടെ അ​ടി​മ ഒ​ന്നു​മ​ല്ല​ല്ലോ. എ​നി​ക്കെ​ന്തു​കൊ​ണ്ട് എ​ന്റെ ഇ​ല്ല​പ്പേ​ര്‍ ഉ​പ​യോ​ഗി​ച്ചു​കൂ​ടാ? ഞാ​ന്‍ ഒ​ന്നു ര​ണ്ടു വ​ര്‍ഷ​ം ടീ​ഷ​ര്‍ട്ടി​ന്റെ മു​ക​ളി​ല്‍ കി​ട​ച്ചു​ല​ൻ എ​ന്നെ​ഴു​തി​ ന​ട​ക്കു​മാ​യി​രു​ന്നു. പ​ല ക​ള​റു​ക​ളു​ള്ള ടീ ​ഷ​ര്‍ട്ടു​ക​ളി​ല്‍ ഫാ​ബ്രി​ക് പെയിന്റുകൊ​ണ്ട് ഞാ​ന്‍ എ​ന്റെ പേ​രെ​ഴു​തും. ഏച്ചോം സ്കൂ​ളി​ലെ ഒ​രു ചി​ത്ര​ക​ല അ​ധ്യാ​പ​ക​ന്‍ ആ​ണ് എ​നി​ക്കീ പേ​രു​ക​ള്‍ എ​ഴു​തി​ത്ത​രി​ക. അ​ങ്ങ​നെ​യാ​ണ് കി​ട​ച്ചു​ല​ൻ എ​ന്ന് ആ​ളു​ക​ള്‍ എ​ന്നെ വി​ളി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. അ​ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ ആ​സ്വ​ദി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. ഇ​തു​പോ​ലെ ചാ​ത്ത​ലോ​ട​ന്‍, അ​മ്പ​ലി​യ​ന്‍, മാ​ങ്ങാ​ണി​യ​ന്‍, കാ​പ്പു​മ്പൈ, തി​ല​നോ​വേ ഇ​ങ്ങ​നെ നൂ​റു​ക​ണ​ക്കി​നു ഇ​ല്ല​പ്പേ​രു​ക​ള്‍ ഉ​ണ്ട്. ഈ ​പേ​രു​ക​ളി​ല്‍ അ​റി​യ​പ്പെ​ടു​ന്ന കു​റെ​യ​ധി​കം കു​ള​ങ്ങ​ള്‍ ഉ​ണ്ട്. ഇ​താ​ണ് വ​യ​നാ​ട്ടി​ലെ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ ത​ന​തു വി​ലാ​സം. ഫോ​ണ്‍കാ​ളു​ക​ളി​ലൂ​ടെ​യും, വ​ല്യ​മ്മ​മാ​രോ​ടു ചോ​ദി​ച്ചും ന​ട​ന്നു​പോ​യി അ​ന്വേ​ഷി​ച്ചു​മൊ​ക്കെയാണ് ഈ ​കു​ല​ങ്ങ​ളെ​ക്കു​റി​ച്ച് ഞാ​ന്‍ പ​ഠി​ച്ച​ത്. ന​മു​ക്ക് പി​തൃ​ക്ക​ളും മാ​തൃ​ക്ക​ളും ഉ​ണ്ടെ​ന്ന് അ​റി​യ​ണ​മെ​ങ്കി​ല്‍ ഇ​ത്ത​രം കു​ടും​ബ​പ്പേ​രു​ക​ള്‍ ഉ​ണ്ടെ​ന്ന് അ​റി​യ​ണം. മ​ണി​ക്കു​ട്ട​ന്‍ പ​ണി​യ​ന്‍, രാ​ജേ​ഷ് അ​ഞ്ചി​ല​ന്‍, അ​നി​ല്‍ ന​രീ​ക്കോ​ട​ന്‍ എ​ന്നീ കു​റ​ച്ചു​പേ​ര്‍ ഇ​ങ്ങ​നെ കു​ടും​ബ​പ്പേ​രു​ക​ളി​ലേ​ക്ക് ക​ട​ന്നുവ​ന്നി​ട്ടു​ണ്ട്. ഇ​നി പു​തി​യ ഗോ​ത്ര ത​ല​മു​റ സ്വ​ന്ത​മാ​യി ഭൂ​മി വാ​ങ്ങു​മ്പോ​ഴും അ​വ​രു​ടെ അ​ഡ്ര​സു​ക​ള്‍ മാ​റ്റേ​ണ്ട​ത് ഇ​ങ്ങ​നെ​യാ​ണ്. വ​യ​നാ​ട്ടി​ല്‍ ചു​രം കേ​റി​വ​രു​മ്പോ​ള്‍ ഒ​രു റി​സോ​ര്‍ട്ടി​നു മു​ന്നി​ല്‍ വ​ല​തു​ഭാ​ഗ​ത്ത് ആ​ദി​വാ​സി​ക​ളാ​യ ര​ണ്ട് അ​മ്മ​മാ​രു​ടെ പ്ര​തി​മ​ക​ള്‍ ഉ​ണ്ടാ​ക്കി​വെ​ച്ചി​ട്ടു​ണ്ട്. ഒ​രാ​ള്‍ ഇ​രി​ക്കു​ന്ന​താ​യും ഒ​രാ​ള്‍ നി​ല്‍ക്കു​ന്ന​താ​യു​മു​ള്ള പ്ര​തി​മ​ക​ള്‍. ഞാ​ന്‍ അ​തി​നെ പ്ര​തി​മയായി​ട്ട​ല്ല നോ​ക്കി​ക്കാ​ണു​ന്ന​ത്. അ​വ​ഹേ​ള​നം ആ​യി​ട്ടാ​ണ് തോ​ന്നി​യി​ട്ടു​ള്ള​ത്. അ​തൊ​ന്നു​മ​ല്ല ശ​രി​ക്കു​മു​ള്ള ഞ​ങ്ങ​ള്‍. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ള്‍ പ്ര​തി​മ​ക​ളാണ് എ​ന്നു ചു​രം കേ​റി വ​രു​ന്ന​വ​ര്‍ക്ക് കൊ​ടു​ക്കു​ന്ന സൂ​ച​നയാ​ണ​ത്. ഒ​രു ജ​ന​ത​യെ ന​ശി​പ്പി​ക്ക​ണ​മെ​ങ്കി​ല്‍ ആ ​ജ​ന​ത​യു​ടെ ച​രി​ത്രം ന​ശി​പ്പി​ച്ചാ​ല്‍ മ​തി എ​ന്നു അം​ബേ​ദ്ക​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്. ച​രി​ത്രം എ​ന്നു പ​റ​ഞ്ഞാ​ല്‍ ഞ​ങ്ങ​ൾ​ക്ക്​ കാ​ടി​നോ​ട് ചേ​ര്‍ന്ന് ന​ട്ടുപി​ടി​പ്പി​ച്ചി​ട്ടു​ള്ള ജീ​വി​ത​മാ​ണ്. ചു​രം ക​യ​റി​വ​രു​മ്പോ​ള്‍ ക​രി​ന്ത​ണ്ട​ന്റെ ഓ​ർ​മ​യി​ല്‍ ഒ​രു ച​ങ്ങ​ല​മ​രം നി​ല്‍ക്കു​ന്നു​ണ്ട്. ക​രി​ന്ത​ണ്ട​ന്റെ കൈ​ക​ളി​ല്‍ ത​ള​ച്ചി​ട്ട ച​ങ്ങ​ല പൊ​ട്ടി​ക്ക​ണം എ​ന്നു ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രാ​ളാ​ണ് ഞാ​ന്‍. ച​ങ്ങ​ല ബ​ന്ധി​ച്ച ആ ​മ​ര​ത്തെ നോ​ക്കി​ക്കാ​ണു​ന്ന​ത് വ​യ​നാ​ട്ടി​ലേ​ക്ക് ചു​രം ക​യ​റി​വ​രു​ന്ന ഏ​തൊ​രാ​ൾ​ക്കും നി​ങ്ങ​ള്‍ ധൈ​ര്യ​മാ​യി ക​ട​ന്നു​വ​ന്നോ​ളൂ, ഇ​വി​ടെ ഞ​ങ്ങ​ള്‍ ആ​ദി​വാ​സി​ക​ളെ ത​ള​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ് എ​ന്ന മെ​സേ​ജ് കൊ​ടു​ക്കു​ന്ന​തു​പോ​ലെ​യാ​ണ് തോ​ന്നി​യ​ത്. ആ ​ച​ങ്ങ​ല പൊ​ട്ടു​മ്പോ​ള്‍ മാ​ത്ര​മാ​ണ് ശ​രി​ക്കും പ​ണി​യ​ന്റെ ആ​ത്മാ​വ് ഇ​വി​ടെ ഉ​ണ​ര്‍ന്ന് പ്ര​വ​ര്‍ത്തി​ക്കു​ന്ന​ത്.

ചി​ല ക​ല​ക​ൾ ക്ലാ​സി​ക്കു​ക​ള്‍ ആ​വു​ക​യും ചി​ല ക​ല​ക​ള്‍ നാ​ട​ന്‍ ആ​വു​ക​യും ചെ​യ്യു​ന്ന നാ​ടാ​ണ് ന​മ്മു​ടേ​ത്. അ​തു​പോ​ലെ നാ​ട​ന്‍ ക​ല അ​ക്കാ​ദ​മി എ​ന്ന സ്ഥാ​പ​നം എ​ടു​ത്തു​ക​ള​യ​ണം എ​ന്ന അ​ഭി​പ്രാ​യ​മാ​ണ് താ​ങ്ക​ൾ​ക്ക്..?

‘അ​വ​ൻ നാ​ട​ന്‍ ആ​ണെ​ന്ന്’ പ​റ​ഞ്ഞാ​ല്‍ ആ​രും മി​ണ്ടി​ല്ല. നാ​ട​ന്‍ ആ​ണെ​ന്ന് പ​റ​ഞ്ഞാ​ല്‍ പി​ന്നെ വ​ലി​യ മ​ഹി​മ കൊ​ടു​ക്കേ​ണ്ട കാ​ര്യ​മി​ല്ല. ഞാ​ന്‍ ഓ​ണ്‍ലൈ​നി​ല്‍ നാ​ട​ന്‍പാ​ട്ട് മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത ആ​ളാ​ണ്. ഞാ​ന്‍ പാ​ടി​യ​ത് പ​ക്കാ പ​ണി​യ​രു​ടെ പാ​ട്ടു​ക​ള്‍ ആ​യി​രു​ന്നു. മ​ണ്ണി​ല്‍ അ​ലി​ഞ്ഞു തീ​ർ​ന്ന പാ​ട്ടു​ക​ള്‍. ഈ​ണ​ങ്ങ​ള്‍ ആ​രും നോ​ക്കി ക​ണ്ടി​ല്ല. ഇ​ത് വെ​റും നാ​ട​ന്‍പാ​ട്ട്. മ​റ്റേ​ത് ക്ലാ​സി​ക്ക​ല്‍. ക്ലാ​സി​ക്ക​ല്‍ ആ​ണ് നീ ​പ​ഠി​ക്കേ​ണ്ട​ത്. നാ​ട​ന്‍ പാ​ട്ട് ക​ള​യ​ണം. ക്ലാ​സി​ക്ക​ല്‍ പ​ഠി​ച്ചാ​ല്‍ മാ​ത്ര​മേ നി​ന​ക്ക് ഞ​ങ്ങ​ളോ​ടു മ​ത്സ​രി​ക്കാ​ന്‍ പ​റ്റു​ക​യു​ള്ളൂ എ​ന്നാ​ണ് പ​റ​യു​ന്ന​ത്. ഗോ​ത്ര​ത്തി​ന്റെ പാ​ട്ടു​ക​ള്‍ പ​ഠി​ച്ചാ​ല്‍ അ​വ​ന്‍ ഗോ​ത്ര​മാ​യി​പ്പോ​കു​മോ എ​ന്നൊ​രു പേ​ടി ഇ​വി​ട​ത്തെ സ​വ​ർ​ണ​ന്​ ഉ​ണ്ട്. അ​തു​കൊ​ണ്ടാ​ണ് സ്കൂ​ളു​ക​ളി​ല്‍ നാ​ട​ന്‍പാ​ട്ടു​ക​ള്‍ പ​ഠി​ക്കു​മ്പോ​ള്‍ മ​റ്റ് വി​ഭാ​ഗ​ത്തി​ലെ കു​ട്ടി​ക​ള്‍ വ​രാ​ന്‍ മ​ടി​ക്കു​ന്ന​ത്. നാ​ട​ന്‍ക​ല അ​ക്കാ​ദ​മി എ​ന്ന ഒ​രു സ്ഥാ​പ​നം കേ​ര​ള​ത്തി​ല്‍നി​ന്ന് എ​ടു​ത്തു​ക​ള​യ​ണം എ​ന്നുത​ന്നെ​യാ​ണ് എ​നി​ക്കു പ​റ​യാ​നു​ള്ള​ത്. ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി​യു​ടെ അ​വാ​ർ​ഡ്​ എ​ല്ലാ​വ​ർ​ക്കും കൊ​ടു​ത്തു. അ​ത് ല​ഭി​ക്ക​ണ​മെ​ങ്കി​ല്‍ സ്വ​ന്ത​മാ​യി​ട്ട് അ​പേ​ക്ഷി​ക്ക​ണം. എ​ന്നോ​ടു പ​ല​രും വി​ളി​ച്ചി​ട്ടു ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ര്‍ഡി​ന് വേ​ണ്ടി അ​പേ​ക്ഷി​ക്കാ​ന്‍ പ​റ​ഞ്ഞു. ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി അ​വാ​ർ​ഡ്​ ഇ​ര​ന്നു വാ​ങ്ങേ​ണ്ട ആ​ള​ല്ല ഞാ​ന്‍. സ​ർ​ക്കാ​ര്‍ അ​ര്‍ഹ​ത​പ്പെ​ടാ​ത്ത ആ​ളു​ക​ള്‍ക്ക് പോ​ലും അ​വാ​ര്‍ഡു​ക​ള്‍ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി കൊ​ടു​ത്തു. അ​വ​ര്‍ ഞ​ങ്ങ​ളു​ടെ ഗോ​ത്ര​ക​ല​ക​ളെ കാ​ണു​ന്നി​ല്ല, അ​തി​നു വേ​ണ്ട പി​ന്തു​ണ ന​ല്‍കു​ന്നി​ല്ല. അ​തി​നു വേ​ണ്ട പ്രോ​ത്സാ​ഹ​ന​ം ന​ല്‍കു​ന്നി​ല്ല. ഇ​ങ്ങ​നെ​യാ​ണ് അ​വ​രു​ടെ ഏ​റ്റ​വും വ​ലി​യ ച​തി ന​ട​ക്കു​ന്ന​ത്. പ​റ​യ വി​ഭാ​ഗ​ത്തി​ന്റെ മ​ല​യാ​ളം ചേ​ർ​ന്ന മ​ല​യാ​ളീ​ക​രി​ച്ച പ​റ കൊ​ട്ടി​പ്പാ​ട്ടി​ലേ​തു​പോ​ലു​ള്ള വ​രി​ക​ളും ഈ​ണ​ങ്ങ​ളു​മാ​ണ് അ​വ​ര്‍ക്കി​ഷ്ടം. ഇ​വി​ടെ വ​യ​നാ​ട്ടി​ല്‍നി​ന്നു വ​ള​ര്‍ന്നു വ​ന്ന ഒ​രു​പാ​ട് ക​ലാ​കാ​ര​ന്മാ​രു​ണ്ട്. അ​നു​ഷ്ഠാ​ന ആ​ചാ​ര​പ​ര​മാ​യി പ​ഠി​ച്ച ക​ലാ​കാ​ര​ന്മാ​ര്‍. പു​റംലോ​ക​ത്തേ​ക്ക് എ​ത്തി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളു​ക​ളു​ണ്ട്. അ​വ​രെ ക​ണ്ടെ​ത്തു​ക, അ​വ​ര്‍ക്ക് അം​ഗീ​കാ​രം കൊ​ടു​ക്കു​ക എ​ന്ന​തൊ​ന്നും ഫോ​ക് ലോ​ര്‍ അ​ക്കാ​ദ​മി ചെ​യ്യു​ന്നേ ഇ​ല്ല.


സം​ഗീ​ത​ത്തി​ല്‍നി​ന്നു കാ​മ​റ​യു​ടെ പി​റ​കി​ലേ​ക്കും ഡോ​ക്യു​മെ​ന്റ​റി പ്രൊ​ഡ​ക്​​ഷ​നു​ക​ളുമായും ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ര്‍ത്തി​ക്കു​ന്നു​ണ്ട്. ആ ​അ​നു​ഭ​വ​ങ്ങ​ള്‍ വി​ശ​ദീ​ക​രി​ക്കാ​മോ?

ഫോ​ട്ടോ എ​ടു​ക്കു​ന്ന കാ​മ​റ തു​ടി​യി​ല്‍ പ​ല​രും വ​രു​മ്പോ​ള്‍ ക​ണ്ടി​ട്ടു​ണ്ട്. വി​ദേ​ശി​ക​ള്‍ വ​ന്നു ഫോ​േ​ട്ടാ എ​ടു​ത്തു പോ​കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. ഞ​ങ്ങ​ളും ആ ​ഫോ​ട്ടോ​യി​ല്‍ ഉ​ള്‍പ്പെ​ടും. ആ​ദ്യ​മാ​യി ഒ​രു ഡോ​ക്യു​മെ​ന്റ​റി​യു​ടെ ക്ലാ​സെ​ടു​ക്കാ​ന്‍ നി​ങ്ങ​ളാ​ണ്​ വ​രു​ന്ന​ത്. നി​ങ്ങ​ള്‍ വ​രു​മ്പോ​ള്‍ ഞാ​ന്‍ എ​ച്ചോം ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. അ​ന്ന് കാ​മ​റ വേ​റൊ​രു ക​ണ്ണി​ലൂ​ടെ കാ​ണു​ന്ന ഒ​രാ​ളാ​യി​രു​ന്നു ഞാ​ന്‍. ന​ന്നാ​യി​ട്ടു സി​നി​മ​ക​ളും കാ​ണു​മാ​യി​രു​ന്നു. സി​നി​മ ചി​ക​ഞ്ഞു അ​തി​ന്റെ ഉ​ള്ളി​ലെ കാ​ര്യ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കാ​ന്‍ ശ്ര​മി​ച്ച ഒ​രാ​ളും​കൂ​ടി ആ​യി​രു​ന്നു. അ​ന്ന് നി​ങ്ങ​ള്‍ വ​ന്ന​പ്പോ​ള്‍ ഈ ​കാ​മ​റ​യു​ടെ കൂ​ടെ പി​റ​കി​ല്‍ നി​ല്‍ക്ക​ണം എ​ന്നു ഞാ​ന്‍ പ​റ​ഞ്ഞി​രു​ന്നു. എ​നി​ക്ക് അ​ത് ഒ​പ്പി​യെ​ടു​ക്കു​ന്ന​ത് എ​ങ്ങ​നെ ആ​ണെ​ന്ന് കാ​ണ​ണ​മാ​യി​രു​ന്നു. അ​തി​നു മു​മ്പേ ഞാ​ന്‍ ടി.​വി​യി​ല്‍ ‘നെ​ല്ല്’, ‘ഉ​യ​രും ഞാ​ന്‍ നാ​ടാ​കെ’ പോ​ലു​ള്ള സി​നി​മ​ക​ള്‍ ക​ണ്ടി​രു​ന്നു. ആ​ദി​വാ​സി​ക​ളാ​യി മ​റ്റു​ള്ള​വ​ര്‍ അ​ഭി​ന​യി​ക്കു​ന്ന സി​നി​മ​ക​ള്‍ ആ​യി​രു​ന്നു അ​വ. നി​ങ്ങ​ള്‍ ഒ​രു സം​വി​ധാ​യ​ക​നാ​യി വ​ന്ന​പ്പോ​ള്‍ കാ​മ​റ​യു​ടെ ക​ണ്ണ​ല്ല, നി​ങ്ങ​ളു​ടെ ക​ണ്ണു​ക​ള്‍ ആ​യി​രു​ന്നു ഞാ​ന്‍ ശ്ര​ദ്ധി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. ഇ​താ​ണ് എ​ന്നെ കാ​മ​റ​യു​ടെ പി​റ​കി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണം എ​ന്ന് എ​ന്നെ ചി​ന്തി​പ്പി​ച്ച കാ​ര്യം. ‘ഫോ​േ​ട്ടാ​ഗ്രാ​ഫ​ര്‍’ സി​നി​മ ക​ണ്ട് എ​നി​ക്ക് അ​ന്ന് ഭ്രാ​ന്ത് പി​ടി​ച്ചി​രു​ന്നു. വ​യ​നാ​ട്ടി​ലെ ആ​ദി​വാ​സി​ക​ള്‍ ഇ​ത്ര​യേ ഉ​ള്ളൂ എ​ന്നു കാ​ണി​ക്കാ​ന്‍വേ​ണ്ടി ചെ​യ്ത സി​നി​മ​യാ​ണ് ‘ഫോ​േ​ട്ടാ​ഗ്രാ​ഫ​ര്‍’. അ​തി​ല്‍നി​ന്ന്​ വ​ള​രെ വ്യ​ത്യ​സ്ത​മാ​യി​ട്ട്​ എ​ന്റെ ആ​ളു​ക​ളു​ടെ സ്നേ​ഹ​വും വ​ള​ര്‍ച്ച​യും എ​ന്റെ ആ​ളു​ക​ള്‍ പ്ര​കൃ​തി​യോ​ട് കാ​ണി​ക്കു​ന്ന ആ​ദ​ര​വും ബ​ഹു​മാ​ന​വും എ​ന്തു​കൊ​ണ്ട് എ​ന്റെ കാ​മ​റ ക​ണ്ണി​ലൂ​ടെ പ​ക​ര്‍ത്തി പു​റം​ലോ​ക​ത്തോ​ട് കാ​ണി​ച്ചു​കൂ​ടാ എ​ന്നു ചി​ന്തി​ച്ചു. അ​തു​കൊ​ണ്ട് കാ​മ​റ​യു​ടെ പി​റ​കി​ല്‍ നി​ല്‍ക്കാ​ന്‍ ഞാ​ന്‍ പ​ല ആ​ളു​ക​ളെ ക​ണ്ടി​ട്ടു​ണ്ട്. പ​ല ആ​ളു​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ ക​റ​ങ്ങിക്ക​റ​ങ്ങി​യാ​ണ് അ​നീ​സ് കെ. ​മാ​പ്പി​ള മു​ന്നി​ല്‍ എ​ത്തു​ന്ന​ത്. താ​ന്‍ ഒ​രു ഡോ​ക്യു​മെ​ന്റ​റി ചെ​യ്യു​ന്നു​ണ്ട് എ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​ക്ഷേ അ​ദ്ദേ​ഹ​ത്തി​ന്റെ വാ​ക്കു​ക​ളി​ല്‍നി​ന്നും എ​നി​ക്ക് യാ​തൊ​രു നെ​ഗ​റ്റി​വി​റ്റി​യും അ​നു​ഭ​വി​ച്ചി​ട്ടി​ല്ല. ഞാ​ന്‍ പി​ന്നെ അ​ദ്ദേ​ഹ​ത്തി​ന്റെ പി​റ​കെ കൂ​ടി. കാ​ര്യ​ങ്ങ​ള്‍ എ​ന്നോ​ടു പ​ങ്കു​വെ​ച്ച​തി​ന് ശേ​ഷ​മാ​ണ് കാ​മ​റ​യി​ല്‍ പ​ക​ര്‍ത്തി​യ​ത്. ചെ​റി​യ ചി​ല കാ​ര്യ​ങ്ങ​ളി​ല്‍ പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ബാ​ക്കി​യെ​ല്ലാം ഗോ​ത്ര​ജീ​വി​ത​ങ്ങ​ളു​ടെ ന​ന്മ​ക​ള്‍ കാ​ണി​ക്കു​ന്ന ചി​ത്രീ​ക​ര​ണ​ങ്ങ​ള്‍ ആ​യി​രു​ന്നു. ഞാ​ന്‍ പി​ന്നെ ഫ്രെ​യി​മി​ന്റെ മു​ന്നി​ലേ​ക്കും വ​ന്നു. ‘ദി ​സ്ലേ​വ് ജെ​ന​സി​സ്’ എ​ന്നാ​യി​രു​ന്നു ആ ​ഡോ​ക്യു​മെ​ന്‍റ​റി​യു​ടെ പേ​ര്. പ​ക്ഷേ ആ ​പേ​രി​ല്‍ എ​നി​ക്കു പ്ര​ശ്ന​മു​ണ്ടാ​യി​രു​ന്നു. എ​ന്നെ ഒ​രു അ​ടി​മ​യാ​ണെ​ന്ന് എ​ങ്ങ​നെ​യാ​ണ് നി​ങ്ങ​ള്‍ പ​റ​യു​ക എ​ന്നു ഞാ​ന്‍ ചോ​ദി​ച്ചു.

മ്യൂ​സി​ക് വി​ഡി​യോ​യു​ടെ ലോ​ക​ത്തും കൈ​വെ​ച്ചു. സം​ഗീ​തം ചെ​യ്തു, സം​വി​ധാ​നം ചെ​യ്തു. ആ ​അ​നു​ഭ​വ​പ​രി​സ​രം എ​ന്താ​യി​രു​ന്നു?

അ​ത് എ​ന്റെ ഒ​രു ആ​ഗ്ര​ഹം​ത​ന്നെ ആ​യി​രു​ന്നു. ഞാ​ന്‍ ‘തു​ടി’യുടെ സ​​യ​ത്തോ​ടു കൂ​ടി മ്യൂ​സി​ക് വി​ഡി​യോ ചെ​യ്തു. കു​ട്ടി​ക​ള്‍ക്ക് ഒ​രു പാ​ട്ട് കൊ​ടു​ക്ക​ണം എ​ന്നൊ​രു ആ​ഗ്ര​ഹം ഉ​ണ്ടാ​യി​രു​ന്നു. വെ​സ്റ്റേ​ണ്‍ ഇ​ന്‍സ്ട്രു​മെ​ന്‍റ്സ് ഉ​പ​യോ​ഗി​ച്ച് കീ ​ബോ​ർ​ഡി​ന്റെ ശ​ബ്ദ​ത്തി​ല്‍ ഒ​രു പാ​ട്ട് കൊ​ടു​ക്കാ​ന്‍ തോ​ന്നി. അ​ങ്ങ​നെ ‘കാ​യ​ലും കാ​ട്ടു​വ​ള്ളി​യും’ എ​ന്ന ഒ​രു പ്ര​ണ​യ പാ​ട്ട് എ​ഴു​തി. പാ​ട്ട് എ​ഴു​തി​ക്ക​ഴി​ഞ്ഞു അ​തി​നു സം​ഗീ​തം കൊ​ടു​ക്ക​ണം എ​ന്നും തോ​ന്നി. അ​ങ്ങ​നെ കീ​ബോ​ർ​ഡി​ന്റെ മു​ന്നി​ലി​രു​ന്നു താ​ള​മി​ട്ടു. ആ​ദ്യ​മാ​യി ഒ​രു മ്യൂ​സി​ക് ഞാ​ന്‍ ക​മ്പോ​സ് ചെ​യ്തു. തു​ടി​യി​ലെ ഡ​യ​റ​ക്ട​ര്‍ മ്യൂ​സി​ക് വി​ഡി​യോ ചെ​യ്യാ​നാ​യി കു​റ​ച്ചു പൈ​സ സ​ഹാ​യി​ച്ചു. അ​തി​നു മു​മ്പേ യേ​ശു​ദാ​സൊ​ക്കെ പാ​ടി​യ “ചൊ​ക്കാ ചൊ​ക്കാ ചാ​മി ഓ​ടി വാ​യോ” എ​ന്ന പാ​ട്ടു​ക​ളൊ​ക്കെ​യാ​ണ് ആ​ദി​വാ​സി​ക​ളു​ടെ പാ​ട്ടു​ക​ളാ​യി കൊ​ണ്ടാ​ടി​യ​ത്. പി​ന്നെ അ​തു​പോ​ലെ ഒ​ന്നു ര​ണ്ടു പാ​ട്ടു​ക​ള്‍ വ​ന്നി​ട്ടു​ണ്ട്. അ​തൊ​ക്കെ വേ​ഗം വ​ന്നു വേ​ഗം ച​ത്തു എ​ന്ന പോ​ലു​ള്ള പാ​ട്ടു​ക​ളാ​യി​രു​ന്നു. ഞാ​ന്‍ ഈ ​പാ​ട്ട് ചെ​യ്ത​തി​ന് ശേ​ഷം യൂ​ട്യൂ​ബി​ല്‍ കു​റെ ആ​ളു​ക​ള്‍ ക​ണ്ടു. ഇ​പ്പൊ​ഴും പ​ല ഊ​രു​ക​ളി​ലെ​യും കു​ട്ടി​ക​ള്‍ എ​ന്നെ കാ​ണു​േ​മ്പാ​ൾ ആ ​പാ​ട്ട് പാ​ടാ​റു​ണ്ട്. കാ​വ്യാ​ത്മ​ക​മാ​യ ഒ​രു എ​ഴു​ത്താ​ണ് ‘കാ​യ​ലും കാ​ട്ടു​വ​ള്ളി’​യി​ലേ​തും എ​ന്ന് എ​ന്നോ​ടു പ​ല​രും പ​റ​ഞ്ഞി​ട്ടു​ണ്ട്. കാ​ടി​ന്റെ പ്ര​ണ​യം പ​റ​യു​ന്നു​ണ്ട് എ​ന്നൊ​ക്കെ​യാ​ണ് ആ​ള്‍ക്കാ​ര്‍ പ​റ​ഞ്ഞ​ത്. അ​തി​ന്റെ വി​ഷ്വ​ലു​ക​ള്‍ ന​ന്നാ​ക്കി​യാ​ല്‍ ഒ​ന്നു​കൂ​ടെ ന​ന്നാ​കു​മാ​യി​രു​ന്നു എ​ന്ന വി​മ​ര്‍ശ​ന​വും വ​ന്നു. അ​ത് എ​ന്റെ ഒ​രു പോ​രാ​യ്മ ത​ന്നെ ആ​യി​രു​ന്നു. പി​ന്നെ ഒ​രു മ്യൂ​സി​ക് വി​ഡി​യോ എ​ന്ന​ത് ന​മ്മ​ള്‍ ചെ​യ്ത ‘കു​റു കു​റെ ബ്രോ​സ്’ ആ​യി​രു​ന്നു. അ​ത് രാ​ഷ്ട്രീ​യം പ​റ​യു​ന്ന വി​ഡി​യോ ആ​യി​രു​ന്നു, ആ ​വി​ഡി​യോ​യി​ല്‍ കു​ട്ടി​ക​ള്‍ ചെ​യ്ത ഡാ​ൻ​സ്​ ക​ണ്ട​പ്പോ​ള്‍ ‘കാ​യ​ലും ക​ളി’​യും മാ​ത്ര​മ​ല്ല ഇ​വി​ടെ ചെ​യ്യേ​ണ്ട​ത്, ‘കു​റു കു​റെ ബ്രോ​സി’​ലെ പാ​ട്ടി​ന് ഡാ​ൻ​സ് സ്റ്റെ​പ്പ് ഇ​ടേ​ണ്ട​താ​ണ് എ​ന്നു മ​ന​സ്സി​ലാ​ക്കി. ഇ​വ​ര്‍ പ​ണി​യ​ര്‍ മാ​ത്ര​മ​ല്ല എ​ന്ന​തി​ന​പ്പു​റ​മു​ള്ള ഉ​യ​ര്‍ച്ച​യി​ലേ​ക്ക് എ​ത്തും എ​ന്നു കാ​ണി​ച്ച ഒ​രു വി​ഡി​യോ ആ​യി​രു​ന്നു. എ​നി​ക്കു കോ​ണ​കം ഉ​ടു​ത്തു കൈ​ലി​മു​ണ്ടി​ട്ട് കീ​റ​ഷ​ര്‍ട്ട് ഇ​ട്ടു മാ​ത്രം ന​ട​ന്നാ​ല്‍ പോ​ര​ല്ലോ. എ​നി​ക്കു ഷോ​ട്സ് ഇ​ട​ണ്ടെ? എ​നി​ക്കു ടീ ​ഷ​ര്‍ട്ട് ഇ​ട​ണ്ടേ? എ​നി​ക്കു തൊ​പ്പി ഇ​ട​ണ്ടെ? ടൗ​ണി​ലേ​ക്ക് ഞാ​നീ കൈ​ലി​മു​ണ്ട് മാ​ത്രം ഉ​ടു​ത്തി​ട്ട് ഇ​റ​ങ്ങി​യാ​ല്‍ പോ​ര​ല്ലോ. എ​ന്നെ തി​രി​ച്ച​റി​യാ​നു​ള്ള ഏ​റ്റ​വും വ​ലി​യ ഐ​ഡ​ന്‍റി​റ്റി​യാ​ണ​ല്ലോ ഈ ​കൈ​ലി​മു​ണ്ട്. എ​നി​ക്കും ആ​ൾ​ക്കൂ​ട്ട​ത്തി​ന്റെ ഇ​ട​യി​ല്‍ സ്റ്റൈ​ലി​ഷാ​യി​ട്ട് പോ​ക​ണം. ത്രീ ​ഫോ​ര്‍ത്ത് ഇ​ട​ണം. ബെ​ര്‍മു​ഡ ഇ​ട​ണം. ഇ​ങ്ങ​നെ പ​റ​യാ​ന്‍ ക​ഴി​ഞ്ഞ ഒ​രു വി​ഡി​യോ ആ​ണ് കു​റു കു​റെ ബ്രോ​സ്. എ​നി​ക്കു ചാ​ടാ​നും ത​ല​കു​ത്തി മ​റി​യാ​നും ശേ​ഷി​യു​ണ്ടെ​ന്ന് കാ​ണി​ച്ചു കൊ​ടു​ത്ത ഒ​രു വി​ഡി​യോ ത​ന്നെ ആ​യി​രു​ന്നു അ​ത്. സു​കു​മാ​ര​ന്‍ ചാ​ലി​ഗ​ദ്ധ​യു​ടെ വ​രി​ക​ള്‍ക്ക് ഞാ​ന്‍ ആ​യി​രു​ന്നു സം​ഗീ​തം ചെ​യ്ത​ത്. സു​കു​മാ​ര​ന്‍റേ​ത് ഉ​ള്ളി​ലേ​ക്ക് ക​യ​റി​പ്പോ​കു​ന്ന വ​രി​ക​ള്‍ ആ​യി​രു​ന്നു. ‘‘കൂ​റു​മ്പാ​ലെ കൊ​ട്ടേ​ക്ക് പോ​കാം’’ എ​ന്നു അ​ദ്ദേ​ഹം അ​റി​ഞ്ഞു​ത​ന്നെ എ​ഴു​തി​യ​താ​ണ്. കൂ​റു​മ്പാ​ലെ കോ​ട്ട എ​ന്ന​ത് ചെ​റി​യ കാ​ര്യം അ​ല്ല, എ​ന്റെ അ​വി​ടെ​യു​ള്ള മ​ല​യാ​ണ്. അ​ത് സം​ഗീ​തം ചെ​യ്യു​മ്പോ​ള്‍ ആ​ദ്യം ഒ​ന്നു​ര​ണ്ടു ത​വ​ണ ചെ​യ്തു നോ​ക്കി. പ​ക്ഷേ അ​തി​ന്റെ ഒ​രു ഓ​ളം കി​ട്ടാ​ത്ത​തു​കൊ​ണ്ട് രൂ​പേ​ഷേ​ട്ട​ന്‍ പ​റ​ഞ്ഞ​തു​പോ​ലെ ഒ​രു ഡ​പ്പാം​കൂ​ത്തി​ന്റെ രീ​തി​യി​ലേ​ക്ക് മാ​റ്റി. ന​മ്മു​ടെ ആ​ളു​ക​ള്‍ ഇ​പ്പൊ​ഴും ഞ​ങ്ങ​ളെ വി​ളി​ക്കു​ന്ന​ത് ‘കു​റു കു​റെ ബ്രോ​സ്’ എ​ന്നാ​ണ്. ഇ​പ്പോ​ള്‍ ആ ​വി​ഡി​യോ​ക്ക് ശേ​ഷം തു​ട​ര്‍ന്നും മ്യൂ​സി​ക് വി​ഡി​യോ ചെ​യ്യാ​നു​ള്ള സ​പ്പോ​ര്‍ട്ട് ത​രു​ന്നു​ണ്ട്. കൂ​ടെ നി​ല്‍ക്കു​ന്നു​ണ്ട്.

പടയുടെ റെക്കോർഡിങ് വേളയിൽ വിഷ്ണു വിജയ്ക്കൊപ്പം
'പട'യുടെ റെക്കോർഡിങ് വേളയിൽ വിഷ്ണു വിജയ്ക്കൊപ്പം

പി​ന്നീ​ട് സി​നി​മ​യി​ല്‍ അ​ഭി​നേ​താ​വാ​യും ഗാ​ന​ര​ച​യി​താ​വു​മാ​യും മാ​റി..?

അ​നീ​സ് കെ. ​മാ​പ്പി​ള​യു​ടെ ശേ​ഖ​ര്‍ സു​ധീ​ര്‍ എ​ന്നൊ​രു കോ​ഴി​ക്കോ​ട്ടു​കാ​ര​നാ​യ സു​ഹൃ​ത്തു​ണ്ട്. അ​ദ്ദേ​ഹം പാ​ട്ടു​കാ​രി ര​ശ്മി സ​തീ​ഷി​ന്റെ വ​യ​ലി​നി​സ്റ്റ് ആ​യി​രു​ന്നു. അ​ദ്ദേ​ഹം ആ​രെ​യും ഞെ​ട്ടി​ക്കു​ന്ന സം​ഗീ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ച്ചു ത​ന്റേ​താ​യ ലോ​ക​ത്ത് പാ​ടി ന​ട​ക്കു​ന്ന ഒ​രാ​ളാ​ണ്. അ​ദ്ദേ​ഹ​ത്തി​നെ ഞാ​ന്‍ പ​രി​ച​യ​പ്പെ​ട്ടു. ഞ​ങ്ങ​ളു​ടെ ഒ​രു കൂ​ട്ടാ​യ്മ ഉ​ണ്ടാ​യി. വ​യ​നാ​ട് ഫി​ലിം ഫ്ര​റ്റേ​ണി​റ്റി എ​ന്നൊ​രു ഗ്രൂ​പ്പ് ഉ​ണ്ട്. ആ ​ഒ​രു കൂ​ട്ടാ​യ്മ​യി​ല്‍ ഞാ​നും ഉ​ണ്ട്. അ​ങ്ങ​നെ ഞ​ങ്ങ​ള്‍ ഇ​രു​ന്നി​ട്ട് ഒ​രു മ്യൂ​സി​ക് ബാ​ന്‍ഡ് രൂ​പം കൊ​ടു​ത്തു. ‘ക​മ്പ​ളം മ്യൂ​സി​ക് ബാ​ന്‍ഡ്​’ എ​ന്നാ​യി​രു​ന്നു അ​തി​ന്റെ പേ​ര്. എ​ല്ലാ​ത്ത​രം ഇ​ന്‍സ്ട്രു​മെ​ന്‍റു​ക​ളും​വെ​ച്ചു വ​യ​നാ​ടി​ന്റെ ക​ഥ​ക​ള്‍ പ​റ​യു​ന്ന പാ​ട്ട് പ​രി​പാ​ടി​ക​ള്‍ ചെ​യ്തു. ഗോ​ത്ര​ങ്ങ​ളു​ടെ ക​ഥ​ക​ള്‍ പ​റ​യു​ന്ന ഒ​ത്തി​രി സ്റ്റേ​ജു​ക​ള്‍ പ​ങ്കി​ട്ട ഒ​രു ബാ​ന്‍ഡ് ആ​യി​രു​ന്നു. അ​ങ്ങ​നെ ക​മ്പ​ളം മ്യൂ​സി​ക് ബാ​ൻ​ഡി​ന്റെ യാ​ത്ര​യി​ല്‍ ‘ഐഡി’ എ​ന്ന സി​നി​മ​യി​ലൂ​ടെ നാ​ഷ​ന​ല്‍ അ​വാ​ർ​ഡ്​ നേ​ടി​യ സം​വി​ധാ​യ​ക​ന്‍ ക​മ​ൽ കെ.​എ​മ്മി​നെ പ​രി​ച​യ​പ്പെ​ട്ടു. ക​മ​ൽ ‘പ​ട’ എ​ന്ന സി​നി​മ​യി​ല്‍ പാ​ട്ടു​ക​ള്‍ ചെ​യ്യാ​ന്‍ പ​റ്റു​മോ എ​ന്ന് എ​ന്നോ​ടു ചോ​ദി​ച്ചു. ഞാ​ന്‍ പ​ണി​യ​ഭാ​ഷ​യി​ല്‍ ആ ​പ​ട​ത്തി​നു വേ​ണ്ടി പാ​ട്ടു​ക​ള്‍ എ​ഴു​തി. അ​ങ്ങ​നെ ആ ​പ​ട​ത്തി​ന്റെ ഗാ​ന​ര​ച​യി​താ​വാ​യി ഞാ​ന്‍ മാ​റി. പി​ന്നെ ‘ജ​ണ്ട’ എ​ന്നൊ​രു സി​നി​മ വ​യ​നാ​ട്ടി​ല്‍ വ​ന്നി​രു​ന്നു. വി​നോ​ദ് എ​ന്ന നി​ർ​മാ​താ​വാ​യി​രു​ന്നു അ​തി​ന്റെ പി​ന്നി​ല്‍. അ​തി​ല്‍ ഒ​രു പ്ര​ധാ​ന ക​ഥാ​പാ​ത്രം ആ​യി​ട്ട് എ​ന്നെ തി​ര​ഞ്ഞെ​ടു​ത്തു. അ​തി​ന്റെ തി​ര​ക്ക​ഥ മു​ഴു​വ​നാ​യും പ​ണി​യ​ഭാ​ഷ​യി​ലേ​ക്ക് ത​ര്‍ജ​മ ചെ​യ്ത​ത് ഞാ​ൻആ​യി​രു​ന്നു. അ​ത് ഷൂ​ട്ട് ചെ​യ്യാ​നു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ഒ​രു​ങ്ങി. ഞാ​ന്‍ അ​തി​ന്റെ ക്യാ​മ്പി​ലും പ​ങ്കെ​ടു​ത്ത​ു. മ​നു ആ​ന്റണി എ​ന്ന സം​വി​ധാ​യ​ക​ന്‍ വ​യ​നാ​ട്ടി​ല്‍ വ​ന്ന് എ​ന്നെ തി​ര​ഞ്ഞു​പി​ടി​ക്കു​ക ആ​യി​രു​ന്നു. പ​ക്ഷേ എ​ന്തൊ​ക്കെ​യോ കാ​ര​ണ​ങ്ങ​ള്‍കൊ​ണ്ട് ആ ​പ​ടം മു​ട​ങ്ങി. ‘പ​ട’ ക്കു ​മു​മ്പേ വ​ന്ന ഒ​രു സി​നി​മ​യാ​ണ് ‘ചു​രു​ളി’. ലി​ജോ ജോ​സ് പെ​ല്ലി​ശ്ശേ​രി​യു​ടെ ‘ചു​രു​ളി’ അ​ല്ല. സു​ധ രാ​ധി​ക ആ​ണ് ഈ ‘​ചു​രു​ളി’​യു​ടെ സം​വി​ധാ​യി​ക. ‘‘വി​നു അ​തി​ല്‍ അ​ഭി​ന​യി​ക്കു​ക​യും വേ​ണം, അ​തി​ല്‍ പാ​ട്ടു​ക​ളും ത​ര​ണം’’ എ​ന്ന് അ​വ​ര്‍ പ​റ​ഞ്ഞു. പ​ണി​യ​ഭാ​ഷ​യി​ലു​ള്ള ര​ണ്ടു പ്ര​ണ​യ​ഗാ​ന​ങ്ങ​ള്‍ കൊ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. അ​തി​ലെ വ​രി​ക​ള്‍ ക​ണ്ട​പ്പോ​ള്‍ അ​വ​ര്‍ക്ക് ഇ​ഷ്ട​മാ​യി. അ​തി​ന്റെ സം​ഗീ​തം ചെ​യ്ത​തും ഞാ​ന്‍ ആ​യി​രു​ന്നു.

‘പ​ട’ എ​ന്ന സി​നി​മ​ക്കു ശേ​ഷം രാ​ഷ്ട്രീ​യ​മാ​യും വ്യ​ക്തി​പ​ര​മാ​യും ഉ​ണ്ടാ​യ മാ​റ്റ​ങ്ങ​ള്‍ എ​ന്തൊ​ക്കെ​യാ​ണ്?

‘പ​ട’ എ​ന്ന സി​നി​മ​ക്കു വേ​ണ്ടി​യി​ട്ടു​ള്ള പാ​ട്ടി​ന്റെ ഭാ​ഷ ഒ​രു അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മാ​ത്രം ക​ണ്ടെ​ത്തി​യ​താ​ണ് എ​ന്നെ​നി​ക്ക് തോ​ന്നു​ന്നു. ഭൂ​സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു നി​ല്‍ക്കു​മ്പോ​ള്‍ അ​തി​ന്റെ ഏ​റ്റ​വും അ​ടി​സ്ഥാ​ന​വി​ഭാ​ഗ​മാ​യ ആ​ള്‍ക്കാ​രു​ടെ ശ​ബ്ദം ത​ന്നെ വേ​ണം എ​ന്ന് ആ ​സം​വി​ധാ​യ​ക​നാ​യ ക​മ​ല്‍ കെ.​എം ചി​ന്തി​ച്ച​തു​കൊ​ണാണ് ആ ​ഒ​രു പാ​ട്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ വ​യ​നാ​ടി​ന്റെ വ​രി​ക​ൾ അ​ല്ലെ​ങ്കി​ല്‍ ഈ​ണം വേ​ണം എ​ന്നു പ​റ​ഞ്ഞ​ത്. ആ ​സി​നി​മ​യി​ല്‍ ഗോ​ത്ര​വി​ഭാ​ഗ​ങ്ങ​ളു​ടെ പാ​ട്ടു​ക​ള്‍ മാ​ത്ര​മ​ല്ല, ചൊ​ല്ലു​ക​ള്‍ കൂ​ടെയുണ്ട്. ആ ​സി​നി​മ​യി​ല്‍ ആ​ദ്യം മു​ത​ല്‍ അ​വ​സാ​നം​വ​രെ കാ​ണി​ക്കു​ന്ന ചി​ല ശ​ബ്ദ​ങ്ങ​ള്‍ ഉ​ണ്ട്. പെ​ട്ടെ​ന്നു തി​രി​ച്ച​റി​യാ​ൻ പ​റ്റാ​ത്ത ശ​ബ്ദ​ങ്ങ​ള്‍ വി​ഷ്ണു വി​ജ​യ് ബി.​ജി.​എ​മ്മി​ൽ ര​സ​ക​ര​മാ​യി ചേ​ര്‍ത്തു​വെ​ച്ചി​ട്ടു​ണ്ട്. ആ ​സി​നി​മ​യു​ടെ അ​വ​സാ​നം ‘‘എ​ന്റെ ഒ​ച്ച നീ​ങ്ക കെ​ക്കാ​ഞ്ചി​രി​യോം’’ എ​ന്നു പ​റ​യു​ന്ന ഭാ​ഗ​ത്തൊ​ക്കെ അ​ത് മ​നോ​ഹ​ര​മാ​യി ചെ​യ്തു​വെ​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ള്‍ കൊ​ടു​ത്ത വ​രി​ക​ള്‍ ഒ​ന്നും മാ​റ്റാ​തെ ആ ​സി​നി​മ​യി​ല്‍ ചേ​ര്‍ത്തു​വെ​ച്ചി​ട്ടു​ണ്ട്. ‘പ​ട’ സി​നി​മ​ക്കു ശേ​ഷം ഭൂ​സ​മ​രം അ​റി​യി​ല്ല എ​ന്നു ന​ടി​ച്ചി​രു​ന്ന ആ​ളു​ക​ളു​ടെ ഇ​ട​യി​ല്‍ അ​മ്പ് പോ​ലെ ആ ​വി​ഷ​യം പാ​ഞ്ഞു​ക​യ​റി. ആ​ദി​വാ​സി​ക​ളു​ടെ ഭൂ​മി​യെ കു​റി​ച്ചും മ​ണ്ണി​നെ കു​റി​ച്ചു​മാ​ണ് ആ ​സി​നി​മ​യി​ല്‍ പ​റ​യു​ന്ന​ത്. ഭൂ​സ​മ​ര​ത്തെ കു​റി​ച്ച് സി.​കെ. ജാ​നു സം​സാ​രി​ക്കു​ന്നു​ണ്ട്, ഗീ​താ​ന​ന്ദ​ന്‍ സം​സാ​രി​ക്കു​ന്നു​ണ്ട്, രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ള്‍ സം​സാ​രി​ക്കു​ന്നു​ണ്ട്, അ​തി​നോ​ടൊ​പ്പ​മൊ​ക്കെ ‘പ​ട’ എ​ന്ന സി​നി​മ ആ​ളു​ക​ളു​ടെ ക​ണ്ണു തു​റ​പ്പി​ച്ചി​ട്ടു​ണ്ട്. ഈ ​സി​നി​മ​ക്കുശേ​ഷം ഭൂ​വി​ഷ​യം അ​ത്ര​യും ച​ർ​ച്ച​ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ആ ​ഒ​രു കാ​ല​ഘ​ട്ട​ത്തി​ലെ പോ​രാ​ട്ട​ത്തെ വി​ജ​യ​ക​ര​മാ​യി ചി​ത്രീ​ക​രി​ക്കാ​ന്‍ ക​ഴി​ഞ്ഞ സി​നി​മയാണ​ത്. ഈ ​സി​നി​മ ത​ന്ന സ്വാ​ത​ന്ത്ര്യം കാ​ര​ണ​മാ​ണ് വ​ലി​യ ഒ​രു സി​നി​മ​യു​ടെ ഭാ​ഗ​മാ​യി ന​ന്നാ​യി പ്ര​വ​ര്‍ത്തി​ക്കാ​ന്‍ പ​റ്റി​യ​ത്. ആ ​സി​നി​മ​ക്കുശേ​ഷം ആ ​സി​നി​മ​യു​മാ​യി ഞാ​ന്‍ ഫി​ലിം ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ പോ​യി​ട്ടു​ണ്ട്. അ​തി​ന്റെ സം​വി​ധാ​യ​ക​ന്‍ ആ ​സി​നി​മ​യെ പ്ര​തി​നി​ധാനം ചെയ്ത് ഫെ​സ്റ്റി​വ​ലു​ക​ളി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​റ​ഞ്ഞു. ആ ​സി​നി​മ​ക്കുവേ​ണ്ടി സം​സാ​രി​ക്കാ​ന്‍ എ​ന്നോ​ട് അ​തി​ന്റെ സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞു. കു​ഞ്ചാ​ക്കോ ബോ​ബ​നെ പോ​ലു​ള്ള താ​ര​ങ്ങ​ള്‍ ഇ​ത്ത​രം വി​ഷ​യ​ങ്ങ​ളി​ല്‍ ഇ​ട​പെ​ടു​മോ എ​ന്നൊ​രു സം​ശ​യം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. പ​ക്ഷേ ആ ​സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് വേ​ണ്ടി ഇ​രു​ന്ന​പ്പോ​ൾ ഭൂ​സ​മ​രം എ​ന്ന വി​ഷ​യ​ത്തെ കു​റി​ച്ചു കൂ​ടു​ത​ല്‍ അ​റി​യാ​ന്‍ സാ​ധി​ച്ച​ത് ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണെ​ന്ന് കു​ഞ്ചാ​ക്കോ ബോ​ബ​ന്‍ സം​സാ​രി​ക്കു​ന്നു​ണ്ട്.

‘അ​യ്യ​പ്പ​നും കോ​ശി​യും’ എ​ന്ന സി​നി​മ​യി​ല്‍ നാ​ഞ്ചി​യ​മ്മ പാ​ടി​യ ‘‘ക​ല​ക്കാ​ത്ത’’ എ​ന്ന പാ​ട്ട് വ​ലി​യ ഒ​രു കു​തി​ച്ചു ചാ​ട്ട​മാ​യി​രു​ന്നു. എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു?

ആ ​അ​മ്മ​യു​ടെ ശ​ബ്ദം വ​ള​രെ പ്ര​ത്യേ​ക​ത​യു​ള്ള​താ​ണ്. എ​നി​ക്ക് നേ​രി​ട്ട് അ​റി​യാ​വു​ന്ന അ​മ്മ​യാ​ണ്. ഞാ​ന്‍ അ​വ​രു​മാ​യി വേ​ദി​ക​ള്‍ പ​ങ്കി​ട്ടി​ട്ടു​ണ്ട്. വീ​ടി​ന്റെ അ​ടു​ത്തു​ള്ള സ്ഥാ​പ​ന​ത്തി​ല്‍ വാ​ർ​ഷി​ക​ത്തി​ന് അ​വ​ര്‍ വ​രു​മ്പോ​ള്‍ ഞ​ങ്ങ​ള്‍ ഒ​രു​മി​ച്ച് ഭ​ക്ഷ​ണം ക​ഴി​ച്ചി​ട്ടു​ണ്ട്. ക​ഥ പ​റ​ഞ്ഞി​ട്ടു​ണ്ട്. പാ​ട്ട് പാ​ടി​യി​ട്ടു​ണ്ട്. തു​ടി​യു​ടെ ഒ​രു സ​ഹോ​ദ​ര​സ്ഥാ​പ​നം അ​ട്ട​പ്പാ​ടി​യി​ല്‍ ഉ​ണ്ട്. ആ ​സ്ഥാ​പ​ന​ത്തി​ലെ ഒ​രു അം​ഗ​വും കൂ​ടി​യാ​ണ് നാ​ഞ്ചി​യ​മ്മ. അ​വി​ട​ത്തെ വാ​ർ​ഷി​ക​ത്തി​ന് ഞ​ങ്ങ​ള്‍ പോ​കാ​റു​ണ്ട്. ര​ണ്ടു മൂ​ന്നു ദി​വ​സം അ​വി​ടെ നി​ല്‍ക്കാ​റു​ണ്ട്. നാ​ഞ്ചി​യ​മ്മ​യു​ടെ വീ​ട്ടി​ലും പോ​കാ​റു​ണ്ട്. ത​മി​ഴ് ചു​വ​യു​ള്ള ഇ​രു​ള വി​ഭാ​ഗ​ത്തി​ന്റെ പാ​ട്ടാ​ണ് ‘‘ക​ല​ക്കാ​ത്ത’’. ഇ​രു​ള വി​ഭാ​ഗ​ത്തി​ന് കി​ട്ടി​യ ഒ​രു കു​തി​ച്ചുചാ​ട്ടം ആ​യി​രു​ന്നു ആ ​പാ​ട്ട്. ആ ​സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ദി​വാ​സി സ്ത്രീ​യു​ടേ​താ​യ ഒ​രു അ​നു​ഭ​വം എ​നി​ക്കും ഉ​ണ്ടാ​യി​ട്ടു​ണ്ട്. അ​തി​ല്‍ അ​വ​ര്‍ക്ക് മാ​വോ​ബ​ന്ധം ഉ​ണ്ട് എ​ന്നാ​ണ് പ​റ​യു​ന്ന​ത്. അ​തു​പോ​ലെ പാ​ട്ടും പ​റ​ച്ചി​ലു​മാ​യി ന​ട​ക്കു​ന്ന എ​നി​ക്കും മാ​വോ​ബ​ന്ധം ഉ​ണ്ട് എ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. ഒ​രു ആ​റ് മാ​സ​ത്തി​നു മു​മ്പേ അ​യ​ൽ​വീ​ടു​ക​ളി​ല്‍ ഒ​ക്കെ സ്പെ​ഷ​ല്‍ സ്ക്വാ​ഡു​ക​ള്‍ വ​ന്ന് എ​ന്നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ച്ചു. വി​നു​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പു​റ​ത്തു​നി​ന്നു ആ​ളു​ക​ള്‍ വ​രാ​റു​ണ്ടോ വ​ന്നി​ട്ട് താ​ങ്ങാ​റു​ണ്ടോ എ​ന്നൊ​ക്കെ​യാ​ണ് സ്പെ​ഷ​ല്‍ സ്ക്വാ​ഡ്​ അ​ന്വേ​ഷ​ണം. ത​ന്റെ കു​ല​ത്തി​ന് നേ​രെ വ​രു​ന്ന അ​തി​ക്ര​മ​ങ്ങ​ളെ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ മാ​വോ എ​ന്നും ന​ക്സ​ല്‍ എ​ന്നും മു​ദ്ര കു​ത്തു​ന്ന അ​വ​സ്ഥ​യാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

നാ​ഞ്ചി​യ​മ്മക്കൊപ്പം

നാ​ഞ്ചി​യ​മ്മക്കൊപ്പം

എ​യ്ഡ​ഡ് സ്കൂ​ളി​ലെ സ​ർ​ക്കാ​ര്‍ ശ​മ്പ​ളം പ​റ്റു​ന്ന ഉ​ദ്യോ​ഗം വ​ലി​ച്ചെ​റി​ഞ്ഞ​ത്​ എ​ന്തി​നാ​യി​രു​ന്നു?

എ​നി​ക്ക് വ​യ​നാ​ട്ടി​ലെ സ​ര്‍വോ​ദ​യ ഹ​യ​ര്‍സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ല്‍ ജോ​ലി കി​ട്ടി​യി​രു​ന്നു. ഒ​രു അ​പേ​ക്ഷ ത​ന്നാ​ല്‍ ജോ​ലി ഉ​റ​പ്പാ​ണ് എ​ന്നു പ​റ​ഞ്ഞു. അ​ത് ഒ​രു എ​യ്ഡ​ഡ് സ്കൂ​ള്‍ ആ​ണ്. അ​ങ്ങ​നെ ഞാ​ന്‍ 2006ല്‍ ​ആ സ്കൂ​ളി​ല്‍ ലാ​സ്റ്റ് ഗ്രേ​ഡ് ആ​യി ജോ​ലി​ക്കു ക​യ​റി. കു​റ​ച്ചു​കാ​ലം വ​ലി​യ കു​ഴ​പ്പം ഒ​ന്നു​മി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ അ​വി​ടെ പ​ഠി​ച്ച വി​ദ്യാ​ര്‍ഥി​കൂ​ടി ആ​ണ്. പ​ഠി​പ്പി​ച്ച അ​ധ്യാ​പ​ക​രു​ടെ കൂ​ടെ ഒ​രു സ​ഹ​പ്ര​വ​ര്‍ത്ത​ക​നാ​യി നി​ല്‍ക്കു​ക അ​ഭി​മാ​നം ആ​യി​രു​ന്നു. പി​ന്നെ എ​ന്റെ കു​റെ കു​ഞ്ഞു​ങ്ങ​ള്‍ അ​വി​ടെ ഉ​ണ്ടാ​യി​രു​ന്നു. എ​ന്റെ പാ​ട്ടു​ക​ള്‍ അ​വ​ര്‍ക്ക് കൊ​ടു​ക്കാ​ന്‍ പ​റ്റും എ​ന്നൊ​രു ചി​ന്ത​യും എ​നി​ക്കു​ണ്ടാ​യി​രു​ന്നു. അ​ങ്ങ​നെ നി​ല്‍ക്കുേ​മ്പാ​ഴാ​ണ് മാ​നേ​ജ്മെ​ന്റി​ന്‍റെ ചി​ല മാ​റ്റ​ങ്ങ​ള്‍ ഞാ​ന്‍ കാ​ണു​ന്ന​ത്. അ​വ​ര്‍ എ​ന്നെ കൂ​ടു​ത​ലാ​യി ഓ​ടി​പ്പി​ച്ചു. എ​നി​ക്ക് ഒ​രു അ​ടി​മ​യാ​യി നി​ല്‍ക്കു​ന്ന​തു​പോ​ലെ തോ​ന്നി. അ​വി​ടെ ബാ​ക്കി​യു​ള്ള ജോ​ലി​ക്കാ​രു​ണ്ട്. പ​ക്ഷേ അ​വ​രൊ​ന്നും പ​ണി​യ​വി​ഭാ​ഗ​ത്തി​ല്‍പെ​ട്ട​വ​ര്‍ അ​ല്ല. അ​തു​കൊ​ണ്ട് അ​വ​രെ ഓ​ടി​പ്പി​ക്കി​ല്ല. എ​ന്നെ ക​ല്‍പ​റ്റ​ക്ക് വി​ടു​ക, അ​ത് ക​ഴി​ഞ്ഞ ഉ​ട​നെ മാ​ന​ന്ത​വാ​ടി​ക്ക് വി​ടു​ക, ഇ​ങ്ങ​നെ​യാ​ണ് പ​രി​പാ​ടി. അ​ങ്ങ​നെ ഓ​ടി​ക്ക​ഴി​ഞ്ഞു വീ​ട്ടി​ലെ​ത്തു​േ​മ്പാ​ൾ ഏ​ഴു​മ​ണി എ​ട്ട് മ​ണി​യൊ​ക്കെ ആ​കും. പി​ന്നെ അ​വി​ടെ മാ​നേ​ജ്മെ​ന്‍റ് ക​ണ്ടം പാ​ട്ടം എ​ടു​ക്കും. എ​ന്നി​ട്ട് നെ​ല്‍കൃ​ഷി ചെ​യ്യും. ആ ​സ​മ​യ​ത്ത് എ​സ്.​ടി കു​ട്ടി​ക​ള്‍ക്ക് ഗ്രാ​ന്‍ഡ് കൊ​ടു​ത്തു കൊ​ണ്ടി​രി​ക്കു​മ്പോ​ള്‍ എ​ന്നെ വി​ളി​ക്കു​ക​യാ​ണ്. ഹെ​ഡ്മാ​സ്റ്റ​ര്‍ എ​ന്നോ​ട് മാ​നേ​ജ​ർ വി​ളി​ക്കു​ന്നു​ണ്ട് എ​ന്നു പ​റ​ഞ്ഞു. മാ​നേ​ജ​ര്‍ എ​ന്നോ​ട് അ​പ്പോ​ള്‍ വ​യ​ലി​ല്‍ നെ​ല്ല് വാ​രാ​ന്‍ പോ​കാ​ന്‍ പ​റ​യു​ക​യാ​ണ്. നോ​ക്ക​ണേ, എ​നി​ക്കു ശ​മ്പ​ളം സ​ർ​ക്കാ​റാ​ണ് ത​രു​ന്ന​ത്. ഒ​രു സ​ർ​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ഞാ​ന്‍ അ​വി​ടെ നെ​ല്ല്​ വാ​രാ​ന്‍ പോ​വു​ക​യാ​ണ്. അ​വി​ടെ ഞാ​ന്‍ എ​ന്തു ചെ​യ്താ​ലും മ​തി​വ​രാ​ത്ത സാ​ൽ​വി​ന്‍ എ​ന്നൊ​രു ആ​ളു​ണ്ടാ​യി​രു​ന്നു. എ​ന്റെ ക​ല ന​ഷ്ട​പ്പെ​ടും എ​ന്ന അ​വ​സ്ഥ വ​രെ​യാ​യി. അ​ങ്ങ​നെ ഞാ​ന്‍ 2011 ആ​കു​മ്പോ​ഴേ​ക്കും രാ​ജി എ​ഴു​തി​ക്കൊ​ടു​ത്തു. രാ​ജി എ​ഴു​തി ഫാ​ദ​ര്‍ സാ​ല്‍വി​ന്റെ മു​ന്നി​ലേ​ക്ക​ങ്ങ് ഇ​ട്ടു​കൊ​ടു​ത്തു. ഇ​ത് ഞ​ങ്ങ​ള്‍ ത​ന്ന ഒ​രു ഔ​ദാ​ര്യ​മാ​ണ് എ​ന്നാ​ണ് അ​യാ​ള്‍ എ​ന്നോ​ടു പ​റ​ഞ്ഞ​ത്. എ​നി​ക്ക്​ ആ ​ഔ​ദാ​ര്യം വേ​ണ്ട, ഞാ​ന്‍ ആ​രു​ടെ​യും അ​ടി​മ​യ​ല്ല എ​ന്നും പ​റ​ഞ്ഞു. അ​ന്ന് പ​ടി​യി​റ​ങ്ങി ഞാ​ന്‍ എ​ന്റെ പാ​ട്ടി​ലേ​ക്ക് ക​ട​ന്നു. ഇ​പ്പോ​ള്‍ ഞാ​ന്‍ സ്വ​ത​ന്ത്ര​നാ​ണ്. എ​ന്റെ സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ഏ​ത് വേ​ദി​യി​ലും ആ​ടാ​നും പാ​ടാ​നും ഞാ​ന്‍ ത​യാ​റാ​ണ്. എ​ന്റെ മ​ക​നും ഇ​ഷ്ടം പാ​ട്ടും ക​ളി​ക​ളും ത​ന്നെ​യാ​ണ്. ഇ​തൊ​ക്കെ​യാ​ണ് എ​ന്റെ ജീ​വി​തം. ഇ​തൊ​ക്കെ​യാ​ണ് എ​ന്റെ സ്വ​പ്ന​ങ്ങ​ള്‍.

സം​ഗീ​ത​ത്തി​ന് പു​റ​മെ പ​ണി​യ​വി​ഭാ​ഗ​ങ്ങ​ള്‍ക്ക് വി​വി​ധ​ങ്ങ​ളാ​യ ഡാ​ൻ​സ്​ രൂ​പ​ങ്ങ​ളും ഉ​ണ്ട്. അ​ത് വി​വി​ധ​ങ്ങ​ളാ​യ വേ​രു​ക​ളും അ​ടി​ത്ത​റ​ക​ളും ഉ​ള്ള​താ​ണ്..?

എ​ന്റെ പാ​ട്ടു​ക​ള്‍ നാ​ട​ന്‍പാ​ട്ടു​ക​ള്‍ അ​ല്ല. എ​ന്റെ ജീ​വി​തം ആ​ണ്. അ​തി​നെ ക​ളി​പ്പാ​ട്ടു​ക​ള്‍, ക​മ്പ​ള​പ്പാ​ട്ടു​ക​ള്‍ എ​ന്നൊ​ക്കെ വേ​ര്‍തി​രി​ച്ചു​വെ​ച്ചി​ട്ടു​ണ്ട്. ഒ​രാ​ളു​ടെ ശ​രീ​ര​ത്തി​ല്‍ ക​യ​റി​യി​ട്ടു​ള്ള ബാ​ധ​യെ മാ​റ്റു​ന്ന​തി​ന് വേ​ണ്ടി​യി​ട്ടു​ള്ള ച​ട​ങ്ങു​ണ്ട്​ ഞ​ങ്ങ​ളു​ടെ ഇ​ട​യി​ല്‍. ആ ​ച​ട​ങ്ങി​നെ ആ​ണ് ‘കൂ​ളി​യാ​ട്ട്’ എ​ന്നു പ​റ​യു​ന്ന​ത്. അ​തി​നു പാ​ടു​ന്ന പാ​ട്ടി​നെ​യാ​ണ് പൂ​റ​പ്പാ​ട്ട് എ​ന്നു പ​റ​യു​ന്ന​ത്. ആ ​ച​ട​ങ്ങി​ല്‍ കു​റ​ച്ചു പേ​ര്‍ പാ​ട്ട് പാ​ടും. കു​റ​ച്ചു പേ​ര്‍ ആ ​താ​ള​ത്തി​നൊ​ത്തു ഡാ​ൻ​സ്​ ചെ​യ്യും. ബാ​ധ കേ​റി നി​ൽ​ക്കു​ന്ന ആ​ളെ ഇ​ള​ക്കാ​ന്‍ വേ​ണ്ടി​യി​ട്ടാ​ണ് ഈ ​പാ​ട്ടും ഡാ​ന്‍സും. ഇ​ത് സ്റ്റേ​ജി​ലാ​ണ് പെ​ര്‍ഫോം ചെ​യ്യു​ന്ന​തെ​ങ്കി​ലും അ​വി​ട​ത്തെ ചു​റ്റു​പാ​ടി​നെ ഇ​ള​ക്കും. ന​മ്മു​ടെ ആ​ളു​ക​ള്‍ ഒ​രി​ക്ക​ലും വെ​റു​തെ ഇ​രു​ന്നി​രു​ന്ന ആ​ളു​ക​ള്‍ അ​ല്ല. ഒ​രു ഗോ​ത്ര​വീ​ട്ടി​ല്‍ ചെ​ന്നാ​ല്‍ ന​മു​ക്ക് കാ​ണാ​ന്‍ സാ​ധി​ക്കും, ഒ​രു അ​പ്പ​ന്‍ തു​ടി ഉ​ണ്ടാ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടാ​കും, കു​ട്ടി​ക​ള്‍ അ​വി​ടെ ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടാ​കും, ഒ​രു അ​മ്മ ഓ​ടി​പ്പാ​ഞ്ഞു പ​ണി​യെ​ടു​ത്തു​കൊ​ണ്ടി​രി​ക്കു​ന്നു​ണ്ടാ​കും. കൂ​ട്ടു​കു​ടും​ബ​മാ​ണെ​ങ്കി​ല്‍ അ​വ​സ്ഥ പ​റ​യു​ക​യും കൂ​ടെ വേ​ണ്ട. കു​റെ ആ​ളു​ക​ള്‍ തു​ടി അ​ടി​ക്കു​ന്നു​ണ്ടാ​കും, കു​റെ ആ​ളു​ക​ള്‍ ചീ​ന വാ​യി​ക്കു​ന്നു​ണ്ടാ​കും. എ​ല്ലാ​ത്തി​ന്റെ​യും ശ​ബ്ദം ഒ​ക്കെ​യാ​യി ആ​കെ ബ​ഹ​ള​മ​യ​മാ​യി​രി​ക്കും. ഇ​ങ്ങ​നെ​യു​ള്ള ആ​ളു​ക​ളെ​യാ​ണ് പൊ​തു​സ​മൂ​ഹം മ​ടി​യ​ന്‍മാ​ര്‍ എ​ന്നു പ​റ​യു​ന്ന​ത്. ഈ ​നൃ​ത്ത​രൂ​പ​ങ്ങ​ള്‍ ചെ​റി​യ നൃ​ത്ത​രൂ​പ​ങ്ങ​ള്‍ അ​ല്ല. ‘കാ​യ​വും ക​ളി​യും’ എ​ന്ന നൃ​ത്ത​ത്തി​ല്‍ സ്ത്രീ​ക​ള്‍ ആ​ണെ​ങ്കി​ല്‍ അ​വ​ര്‍ ചു​വ​ടു​ക​ള്‍ വെ​ക്കു​മ്പോ​ള്‍ മ​ണ്ണി​നെ നോ​വി​ക്കാ​തെ ചെ​റി​യ സ്പ​ര്‍ശ​നം​കൊ​ണ്ട് ത​ഴു​കി ത​ലോ​ടി മ​ണ്ണി​ല്‍നി​ന്ന് എ​ന്തൊ​ക്കെ​യോ ആ​വാ​ഹി​ച്ചെ​ടു​ക്കും. പി​ന്നെ കൈ​ക​ള്‍ ഉ​യ​ര്‍ത്തി എ​ന്തോ ഒ​രു ആ​ശ​യം എ​ല്ലാ​വ​രും ഒ​രു​പോ​ലെ കൊ​ടു​ക്കും. ഭൂ​മി​യും ആ​കാ​ശ​വും ന​മു​ക്ക് താ​ങ്ങും ത​ണ​ലും ത​രു​ന്നു എ​ന്നാ​ണ് അ​തി​ന്റെ അ​ർ​ഥം. ആ​ണു​ങ്ങ​ളാ​ണെ​ങ്കി​ല്‍ വീ​ണ്ടും ഭൂ​മി​യെ നോ​വി​ക്കാ​തെ ച​വി​ട്ടി ഇ​ള​ക്കി​ക്കൊ​ണ്ടു​വ​രും. ഈ ​ഒ​രു നൃ​ത്ത​രൂ​പം ഞാ​ന്‍ ചെ​യ്യാ​റു​ണ്ട്. പി​ന്നെ ഞ​ങ്ങ​ളു​ടേ​താ​യ തെ​യ്യ​ങ്ങ​ള്‍ ഉ​ണ്ട്. തെ​യ്യം കെ​ട്ടു​ക എ​ന്നാ​ണ് പ​റ​യു​ക. തെ​യ്യ​ങ്ങ​ള്‍ എ​ന്നു പ​റ​യു​മ്പോ​ള്‍ ക്ഷേ​ത്ര​ങ്ങ​ളി​ല്‍ കാ​ണു​ന്ന​തു​പോ​ലെ ചാ​ടി ത​ല​കു​ത്തി മ​റി​ഞ്ഞ് മ​ണ്ണി​നെ നോ​വി​ച്ചു​കൊ​ണ്ടു​ള്ള തെ​യ്യ​ങ്ങ​ള്‍ അ​ല്ല. നി​ല്‍ക്കു​ന്ന ഇ​ട​ത്തെ വേ​ദ​നി​പ്പി​ക്കാ​ത്ത തെ​യ്യ​ങ്ങ​ളാ​ണ് ഞ​ങ്ങ​ളു​ടേ​ത്. ഞാ​ന്‍ ഇ​ത് അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ നൃ​ത്ത​രൂ​പ​ങ്ങ​ളി​ല്‍ ചി​ല പ​റ​ച്ചി​ലു​ക​ളും ഇ​ട്ട് ആ​ളു​ക​ളി​ലേ​ക്ക് കൊ​ടു​ക്കും.

പു​തി​യ സി​നി​മ, അ​തു​പോ​ലെ മ​റ്റ് പ്രോ​ജ​ക്ടു​ക​ള്‍..?

പു​തു​താ​യി ര​ണ്ടു പ്രോ​ജ​ക്ടു​ക​ളാ​ണ് ചെ​യ്യു​ന്ന​ത്. ഒ​ന്നു മു​മ്പ് ത​ന്നെ ചെ​യ്തു​വെ​ച്ച ‘ചു​രു​ളി’ എ​ന്ന സി​നി​മ​യു​ടെ പ്രോ​ജ​ക്ടാ​ണ്. അ​തി​ല്‍ ഞാ​ന്‍ ഒ​രു പാ​ട്ട് മാ​ത്ര​മേ ചെ​യ്തു​കൊ​ടു​ത്തി​ട്ടു​ള്ളൂ. സു​ധാ കാ​ര്‍ത്തി​ക് സം​വി​ധാ​യി​ക​യു​ടെ സി​നി​മ​യാ​ണ്. ‘പ​ട’ എ​ന്ന സി​നി​മ​ക്കു​ശേ​ഷം ര​ണ്ടു പാ​ട്ടു​ക​ളു​ടെ കൂ​ടെ ജോ​ലി​ക​ള്‍ അ​വ​ര്‍ എ​ന്നെ ഏ​ല്‍പ്പി​ച്ചു. വേ​റെ ഞാ​ന്‍ ചെ​യ്യു​ന്ന​ത് ‘ചി​ന്നു’ എ​ന്ന ഒ​രു സി​നി​മ​ക്കു വേ​ണ്ടി​യാ​ണ്. മൊ​ബി​ന്‍ ഗോ​പി​നാ​ഥ് സം​വി​ധാ​നം​ചെ​യ്യു​ന്ന സി​നി​മ​യാ​ണ​ത്. ആ ​സി​നി​മ​യു​ടെ പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മ​ട​ക്കം ചെ​യ്യാ​നാ​ണ് ആ​വ​ശ്യ​പ്പെ​ട്ട​ത്. അ​തി​ന്റെ ര​ണ്ടു പാ​ട്ടു​ക​ളും ചെ​യ്യു​ന്നു​ണ്ട്. വ​യ​നാ​ടി​ന്റെ ചൊ​ല്ലു​ക​ളി​ലൂ​ടെ​യാ​ണ് വ​ള​ര്‍ന്ന​ത്. ആ ​ചൊ​ല്ലു​ക​ളെ ക​ണ്ടെ​ത്തി അ​വ​യെ കു​റി​ച്ചു ഞാ​ന്‍ അ​ന്വേ​ഷ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്നു​ണ്ട്. അ​തു​പോ​ലെ ഗോ​ത്ര ഫെ​സ്റ്റി​വ​ലു​ക​ള്‍, ക​ലോ​ത്സ​വ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ​യി​ല്‍ ഞാ​ന്‍ കു​ട്ടി​ക​ളെ ട്രെ​യ്ന്‍ ചെ​യ്യു​ന്നു​ണ്ട്. ഞ​ങ്ങ​ളു​ടെ മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​ന്നാ​ണ് ‘തേ​നം​ പാ​ട്ട്’. ആ ​പാ​ട്ടി​ല്‍നി​ന്നു കി​ട്ടി​യ ഒ​രു വാ​ക്കാ​ന് ‘കി​നാ​തി​ക’. അ​ത് പ​ണി​യ​രു​ടെ മ​റ്റൊ​രു പേ​ര് കൂ​ടി​യാ​ണ്. അ​തൊ​ക്കെ വെ​ച്ചു ‘കി​നാ​തി​ക​ര്‍’ എ​ന്ന ഒ​രു പു​സ്ത​ക​ത്തി​ന്റെ പ​ണി​യി​ലാ​ണ്. തേ​നം പാ​ട്ടി​ന്റെ ആ​ദ്യം മു​ത​ല്‍ അ​വ​സാ​നം വ​രെ മൂ​ന്നു ഭാ​ഗ​ങ്ങ​ളാ​ക്കി​യി​ട്ട് ഞാ​ന്‍ എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​ന്നു​ണ്ട്. ഒ​ന്ന​ര വ​ര്‍ഷ​മാ​യി ആ ​പു​സ്ത​ക​ത്തി​ന്റെ പ​ണി​യി​ലാ​ണ് ഞാ​ന്‍.

News Summary - rupesh kumar interviewing vinu kidachulan