Begin typing your search above and press return to search.
proflie-avatar
Login

'അ​​വ​​കാ​​ശ സ​​മ​​ര​​ങ്ങ​​ളു​​ടെ മു​​ൻനി​​ര​​യി​​ൽ ചെ​​ങ്കൊ​​ടി ഉ​​ണ്ട്'; അ​​ഖി​​ലേ​​ന്ത്യ കി​​സാ​​ൻ​​ സ​​ഭ​​ ജനറൽ സെക്രട്ടറി വിജുകൃഷ്ണൻ സംസാരിക്കുന്നു

അ​​വ​​കാ​​ശ സ​​മ​​ര​​ങ്ങ​​ളു​​ടെ മു​​ൻനി​​ര​​യി​​ൽ ചെ​​ങ്കൊ​​ടി ഉ​​ണ്ട്; അ​​ഖി​​ലേ​​ന്ത്യ കി​​സാ​​ൻ​​ സ​​ഭ​​ ജനറൽ സെക്രട്ടറി വിജുകൃഷ്ണൻ സംസാരിക്കുന്നു
cancel
ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ​െഎ​തി​ഹാ​സി​ക​മാ​യ ക​ർ​ഷ​ക​സ​മ​രം വി​ജ​യി​ച്ച​തി​െ​ൻ​റ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ർ​ഷ​ക സ​മ​ര​നേ​താ​വും അ​​ഖി​​ലേ​​ന്ത്യ കി​​സാ​​ൻ​​സ​​ഭ​​യു​​ടെ ദേ​​ശീ​​യ ജോ​​യ​ൻ​റ്​ സെ​​ക്ര​​ട്ട​​റി​യു​മാ​യ വി​ജു കൃ​ഷ്​​ണ​നു​മാ​യി ന​ട​ത്തി​യ സം​ഭാ​ഷ​ണം

''മൂ​​ന്ന് കാ​​ര്‍ഷി​​ക നി​​യ​​മ​​ങ്ങ​​ളും പി​​ന്‍വ​​ലി​​ക്കാ​​നു​​ള്ള കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ തീ​​രു​​മാ​​നം ഐ​​ക്യ​ ക​​ര്‍ഷ​​ക സ​​മ​​ര​​ത്തി​​െ​ൻ​റ ഐ​​തി​​ഹാ​​സി​​ക വി​​ജ​​യ​​മാ​​ണ്. ഒ​​രു വ​​ർ​​ഷം നീ​​ണ്ടു​നി​​ന്ന ഒ​​രു സ​​മ​​ര​​ത്തെ പ​​ക്ഷേ അ​​ത്ത​​ര​​ത്തി​​ൽ വെ​​റു​​മൊ​​രു വി​​ജ​​യ​​മാ​​യി​​ട്ട് ഒ​​തു​​ക്കി​ത്തീ​​ർ​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. 700ല​​ധി​​കം വ​​രു​​ന്ന ക​​ർ​​ഷ​​ക​​രു​​ടെ ര​​ക്ത​​സാ​​ക്ഷി​​ത്വ​​ത്തി​​െ​ൻ​റയും ലക്ഷക്കണക്കിന്​ കർഷകരുടെ ത്യാഗത്തി​െൻറയുംകൂ​​ടി വി​​ജ​​യ​​മാ​​ണ​​്​അതെ​​ന്നാ​ണ്​ ലോ​​ക​​ത്തെ ബോ​​ധ്യ​​പ്പെ​​ടു​​ത്താ​​നു​​ള്ള​​ത്. മ​​ര​​ണ​​പ്പെ​​ട്ട അ​​ത്ര​​യും വ്യ​​ക്തി​​ക​​ളോ​​ട്, അ​​വ​​രു​​ടെ കു​​ടും​​ബ​​ത്തോ​​ട്, ഭാ​​വി ത​​ല​​മു​​റ​​ക​​ളോ​​ട് പ​​ര​​സ്യ​​മാ​​യി കേ​​ന്ദ്രം മാ​​പ്പ് പ​​റ​​യേ​​ണ്ട​​തു​​ണ്ട്. ന​​ഷ്​​ട​​പ​​രി​​ഹാ​​രം ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്'' -ക​ർ​ഷ​ക സ​മ​ര​നേ​താ​വും അ​​ഖി​​ലേ​​ന്ത്യ കി​​സാ​​ൻ​​സ​​ഭ​​യു​​ടെ ദേ​​ശീ​​യ ജോ​​യ​ൻ​റ്​ സെ​​ക്ര​​ട്ട​​റി​യു​മാ​യ വി​ജു കൃ​ഷ്​​ണ​ൻ വ്യ​ക്ത​മാ​ക്കു​ന്നു.

'ദി​​ല്ലി ച​​ലോ' മാ​​ര്‍ച്ച് തു​​ട​​ങ്ങി​​യി​​ട്ട് 365 ദി​​വ​​സ​​ങ്ങ​​ൾ പൂ​​ർത്തി​​യാ​​കാ​​ൻ വെ​​റും ഏ​​ഴ് ദി​​വ​​സ​​ങ്ങ​​ള്‍ ബാ​​ക്കി​നി​​ൽ​​ക്കെ, അ​​താ​​യ​​ത് ന​​വം​​ബ​​ര്‍ 26 തി​​ക​​യാ​​ൻ ഒ​​രാ​​ഴ്​​ച മാ​​ത്ര​​മു​​ള്ള​​പ്പോ​​ള്‍, സി​​ഖ് മ​​ത​​സ്ഥ​​രു​​ടെ പ്ര​​ധാ​​ന ആ​​രാ​​ധ​​നാ ദി​​വ​​സ​​മാ​​യ ഗു​​രു​നാ​​നാ​​ക്ക് ജ​​യ​​ന്തി​​യി​​ലാ​​ണ് പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി വി​​വാ​​ദ​​മാ​​യ മൂ​​ന്ന് കാ​​ര്‍ഷി​​ക നി​​യ​​മ​​ങ്ങ​​ളും പി​​ന്‍വ​​ലി​​ച്ച​​താ​​യി പ്ര​​ഖ്യാ​​പി​​ക്കു​​ന്ന​​ത്. ന​​രേ​​ന്ദ്ര​ മോ​​ദി​​യും ബി.​​ജെ.​​പി സ​​ര്‍ക്കാ​​റും ക​​ര്‍ഷ​​ക​​സ​​മ​​ര​​ത്തെ അ​​ടി​​ച്ച​​മ​​ര്‍ത്താ​​നും കോ​​ർ​പ​​റേ​​റ്റ് മീ​​ഡി​​യ​​യെ കൂ​​ട്ടു​​പി​​ടി​​ച്ച്​ സ​​മ​​ര​​ത്തെ ത​​ക​​ര്‍ക്കാ​​നു​​മു​ള്ള ശ്ര​​മ​​ങ്ങ​​ള്‍ നി​​ര​​ന്ത​​രം ന​​ട​​ത്തി​​യി​​ട്ടും അ​​തി​​നെ​​യെ​​ല്ലാം അ​​തി​​ജീ​​വി​​ച്ചാ​​ണ് ക​​ര്‍ഷ​​ക​​രു​​ടെ ഈ ​​സ​​മ​​ര​​വി​​ജ​​യം സാ​​ധ്യ​​മാ​​കു​​ന്ന​​ത് എ​​ന്നോ​​ർ​​ക്ക​​ണം.

മു​​മ്പൊ​​രി​​ക്ക​​ലും ഇ​​ല്ലാ​​ത്ത ത​​ര​​ത്തി​​ല്‍ ക​​ര്‍ഷ​​ക​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും ഒ​​രു വ​​ര്‍ഷ​​ത്തോ​​ളം ഒ​​രു​​മി​​ച്ച് ചേ​​ര്‍ന്ന് ന​​ട​​ത്തി​​യ ഒ​​രു സ​​മ​​ര​​മാ​ണി​ത്. ആ ​നി​​ല​​ക്ക്, തൊ​​ഴി​​ലാ​​ളി​വ​​ര്‍ഗ​​ത്തെ ദ്രോ​​ഹി​​ക്കു​​ന്ന നി​​യ​​മ​​ങ്ങ​​ള്‍കൂ​​ടി കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ പി​​ന്‍വ​​ലി​​ക്ക​​ണ​​മെ​​ന്ന​​ത് ഈ ​​സ​​മ​​ര​​ത്തി​​െ​ൻ​റ ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട മ​റ്റൊ​​രാ​​വ​​ശ്യ​​മാ​​ണ്. എ​​ല്ലാ ആ​​വ​​ശ്യ​​ങ്ങ​​ളും അം​​ഗീ​​ക​​രി​​ക്കു​​ന്ന​​തുവ​​രെ ഈ ​​സ​​മ​​രം തീ​​ര്‍ച്ച​​യാ​​യും ക​​ർ​​ഷ​​ക​​ർ മു​​ന്നോ​​ട്ട് കൊ​​ണ്ടു​പോ​​കും. സ​​ര്‍ക്കാ​​റു​​ക​​ള്‍ ന​​ട​​പ്പാ​​ക്കി​​ക്കൊ​​ണ്ടി​​രി​​ക്കു​​ന്ന ന​​വ​​ലി​​ബ​​റ​​ല്‍ ന​​യ​​ങ്ങ​​ളാ​​ണ് ക​​ര്‍ഷ​​ക​​രെ ഇ​​ത്ര​​യും വ​​ലി​​യ ദു​​രി​​ത​​ത്തി​​ലേ​​ക്ക് ത​​ള്ളി​വി​​ടാ​​ൻ കാ​​ര​​ണ​​മെ​​ന്ന​​ത് വി​​സ്മ​​രി​​ച്ചു​കൂ​​ടാ. ആ ​​ന​​യ​​ങ്ങ​​ള്‍ പൂ​​ർണ​​മാ​​യും പി​​ൻ​​വ​​ലി​​ച്ച് ക​​ര്‍ഷ​​ക​​ര്‍ക്ക് അ​​നു​​കൂ​​ല​​മാ​​യ ന​​യ​​ങ്ങ​​ള്‍ ന​​ട​​പ്പാ​​ക്കു​​ന്ന​​തുവ​​രെ ഞ​​ങ്ങ​​ൾ സ​​മ​​രം തു​​ട​​രും'' -വി​ജു കൃ​ഷ്ണ​ൻ പ​റ​യു​ന്നു.

മോ​ദി ക​ർ​ഷ​ക​ബി​ൽ പി​ൻ​വ​ലി​ക്കു​മെ​ന്ന്​ അ​റി​യ​ി​ച്ച​പ്പോ​ൾ അ​തി​നോ​ടു​ള്ള വി​ജു കൃ​ഷ്​​ണ​െ​ൻ​റ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ​യാ​യി​രു​ന്നു: ''വി​​വാ​​ദ കാ​​ർ​​ഷി​​ക നി​​യ​​മ​​ങ്ങ​​ൾ പി​​ന്‍വ​​ലി​​ക്കു​​മെ​​ന്ന ‌തീ​​രു​​മാ​​നം ക​​ര്‍ഷ​​ക​​രു​​ടെ വി​​ജ​​യ​​മെ​​ന്ന് അ​​വ​​കാ​​ശ​​പ്പെ​​ട്ട അ​​ഖി​​ലേ​​ന്ത്യ കി​​സാ​​ന്‍ സ​​ഭ അ​​തോ​​ടൊ​​പ്പം ത​​ന്നെ ക​​ര്‍ഷ​​ക​​രോ​​ടു​​ള്ള കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ ന​​യ​​ങ്ങ​​ളി​​ൽ മാ​​റ്റം വ​​ര​​ണ​​മെ​​ന്നുകൂ​​ടി ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്‌. പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ വാ​​ക്കി​​ല​​ല്ല മ​​റി​​ച്ച്, പാ​​ര്‍ല​​മെ​​ൻ​റ്​ വ​​ഴി നി​​യ​​മ​​ങ്ങ​​ള്‍ പി​​ന്‍വ​​ലി​​ക്കു​​ന്ന​​തി​​നാ​​യി​​ട്ടാ​​ണ് ഞ​​ങ്ങ​​ൾ ക​​ർ​​ഷ​​ക​​ർ കാ​​ത്തി​​രി​​ക്കു​​ന്ന​​ത്.''

മൂ​​ന്ന് കാ​​ര്‍ഷി​​ക നി​​യ​​മ​​ങ്ങ​​ളും പി​​ന്‍വ​​ലി​​ക്കാ​​നു​​ള്ള കേ​​ന്ദ്ര​​സ​​ര്‍ക്കാ​​ര്‍ തീ​​രു​​മാ​​നം ഐ​​ക്യ​ ക​​ര്‍ഷ​​ക സ​​മ​​ര​​ത്തി​​െ​ൻ​റ വി​​ജ​​യ​​മാ​​ണ്. ഇ​തു​കൊ​​ണ്ട് സ​​മ​​രം അ​​വ​​സാ​​നി​​ക്കു​​മോ? മു​​ന്നോ​​ട്ടു​​ള്ള ആ​​വ​​ശ്യ​​ങ്ങ​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണ്?

ഈ ​മൂ​​ന്ന് നി​​യ​​മ​​ങ്ങ​​ളും പാ​​ർ​​ല​​മെ​​ൻ​റി​​ൽ പി​​ൻ​​വ​​ലി​​ക്കേ​​ണ്ട​​തു​​ണ്ട്. അ​​താ​​ണ് ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട ആ​​വ​​ശ്യം. അ​​ത് മാ​​ത്ര​​മ​​ല്ല, ഈ ​​സ​​മ​​ര​​ത്തി​​െ​ൻ​റ ഇ​​ട​​യി​​ൽ ത​​ന്നെ മ​​റ്റ് പ​​ല ആ​​വ​​ശ്യ​​ങ്ങ​​ളും ക​​ർ​​ഷ​​ക​​ർ മു​​ന്നോ​​ട്ട് ​െവ​​ച്ചി​​ട്ടു​​ണ്ട്. സ്വാ​​മി​​നാ​​ഥ​​ൻ ക​മീ​​ഷ​​ൻ മു​​ന്നോ​​ട്ടു ​െവ​​ച്ച ഏ​​റ്റ​​വും പ്ര​​ധാ​​ന​​പ്പെ​​ട്ട നി​​ർ​​ദേ​​ശം ഉ​​ൽ​പാ​​ദ​​ന ചെ​​ല​​വി​​നെ​​ക്കാ​​ളും അ​​മ്പ​​ത് ശ​​ത​​മാ​​നം കൂടുതൽ താ​​ങ്ങു​വി​​ല ക​​ർ​​ഷ​​ക​​ർ​​ക്ക് ഉ​​റ​​പ്പ് ന​​ൽ​​കു​​ക എ​​ന്ന​​താ​​ണ്. ഈ ​ആ​​വ​​ശ്യം ഇ​​തു​വ​​രെ​​യും അം​​ഗീ​​ക​​രി​​ക്ക​​പ്പെ​​ട്ടി​​ട്ടി​​ല്ല. ഇ​​തി​​നോ​​ടൊ​​പ്പം​ത​​ന്നെ ഇ​​ല​​ക്​​ട്രി​​സി​​റ്റി ബി​​ല്ലി​​ൽ കൊ​​ണ്ടുവ​​ന്ന മാ​​റ്റ​ം പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നും ഞ​​ങ്ങ​​ൾ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്നു​​ണ്ട്. ഈ ​​വി​​ഷ​​യ​​ത്തി​​ലും ക​​ർ​​ഷ​​ക​​ർ​​ക്ക് അ​​നു​​കൂ​​ല​​മാ​​യ ഒ​​രു തീ​​രു​​മാ​​നം ഉ​​ണ്ടാ​​വേ​​ണ്ടി​​യി​​രി​​ക്കു​​ന്നു. ക​​ർ​​ഷ​​ക​സ​​മ​​ര വി​​ജ​​യ​​ത്തി​​ൽ തൊ​​ഴി​​ലാ​​ളി യൂ​​നി​​യ​​ൻ സം​​ഘ​​ട​​ന​​ക​​ളു​​ടെ പ്രാ​​ധാ​​ന്യം വ​​ള​​രെ വ​​ലു​​താ​​യി​​രു​​ന്നു. അ​​വ​​ർ വ​​ലി​​യ രീ​​തി​​യി​​ൽ ഞ​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കി​​യി​​രു​​ന്ന​​വ​​രാ​​ണ്. സ​​ജീ​​വ​​മാ​​യി സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്ത ആ​​ൾ​​ക്കാ​​ർ ആ​​ണ്. അ​​പ്പോ​​ൾ അ​​വ​​രു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ​​ക്കുകൂ​​ടി ഞ​​ങ്ങ​​ൾ വി​​ല ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്. തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ അ​​വ​​കാ​​ശ​​ങ്ങ​​ൾ ത​​ട്ടി​യെ​​ടു​​ക്കു​​ന്ന ലേ​​ബ​​ർ കോ​​ഡു​​ക​​ൾ പി​​ൻ​​വ​​ലി​​ക്ക​​ണം എ​​ന്ന ആ​​വ​​ശ്യം അ​​ങ്ങ​​നെ​​യാ​​ണ് ഞ​​ങ്ങ​​ൾ കേ​​ന്ദ്ര​സ​​ർ​​ക്കാ​​റി​​ന് മു​​ന്നി​​ൽ ഉ​​ന്ന​​യി​​ക്കു​​ന്ന​​ത്. കോ​​ൺ​​ഗ്ര​​സ്-​ബി.​ജെ.​​പി സ​​ർ​​ക്കാ​​റു​​ക​​ൾ സ്വീ​​ക​​രി​​ച്ച ന​​വ ലി​​ബ​​റ​​ൽ ന​​യ​​ങ്ങ​​ളാ​​ണ് ഇ​​വി​​ട​ത്തെ ക​​ർ​​ഷ​​ക​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും ഇ​​ത്ര​​യും വ​​ലി​​യ ദു​​രി​​ത​​ത്തി​​ലാ​​കാ​​ൻ പ്ര​​ധാ​​ന കാ​​ര​​ണം. ആ ​​ന​​യ​​ങ്ങ​​ൾ ഇ​​പ്പോ​​ൾ ഭ​​രി​​ക്കു​​ന്ന സ​​ർ​​ക്കാ​​ർ പി​​ൻ​​വ​​ലി​​ക്കാ​​നും വരാനിരിക്കുന്ന സർക്കാറുകൾ ഇത്തരം നയങ്ങൾ നടപ്പിലാക്കാതിരിക്കാനുമുള്ള സ​​മ​​രം കൂ​​ടി​​യാ​​ണിത്. അ​​ത് ഒ​​രു ദീ​​ർ​​ഘ​​കാ​​ല സ​​മ​​ര​​മാ​​ണ്. ഉ​​ട​​നെ ന​​മ്മ​​ൾ​​ക്ക് എ​​ല്ലാം നേ​​ടി​​യെ​​ടു​​ക്കാ​​ൻ സാ​​ധി​​ക്കും എ​​ന്നൊ​​രു പ്ര​​തീ​​ക്ഷ​​യി​​ല്ല. എ​​ങ്കി​​ലും, എല്ലാ ആവശ്യങ്ങളും നേടിയെടുക്കുന്നതുവരെ സ​​മ​​രം മു​​ന്നോ​​ട്ട് കൊ​​ണ്ടു​പോ​​കാ​​ൻ ത​​ന്നെ​യാ​​ണ് തീ​​രു​​മാ​​നം.

നി​ര​വ​ധി ക​​ർ​​ഷ​​ക​​ർ സ​​മ​​ര​​ഭൂ​​മി​​യി​​ൽ ​ മ​​ര​​ണ​​പ്പെ​​ട്ടു. അ​​വ​​ർ​​ക്കുവേ​​ണ്ടി കേ​​ന്ദ്ര​സ​​ർ​​ക്കാ​​ർ എ​​ന്തു ചെ​​യ്യ​​ണം എ​​ന്നാ​​ണ് സ​​മ​​ര​​ക്കാ​​രു​​ടെ ആ​​വ​​ശ്യം?

എ​​ഴു​​ന്നൂ​​റി​​ൽ അ​​ധി​​കം ക​​ർ​​ഷ​​ക​​ർ ഈ ​​സ​​മ​​ര​​ത്തി​​നി​​ട​​യി​​ൽ ര​​ക്ത​​സാ​​ക്ഷി​​ത്വം വ​​രി​​ച്ച​​തി​​െ​ൻ​റ ഉ​​ത്ത​​ര​​വാ​​ദി​​ത്ത​​ത്തി​​ൽ​നി​​ന്ന് കേ​​ന്ദ്ര​സ​​ർ​​ക്കാ​​റി​നും ന​​രേ​​ന്ദ്ര മോ​​ദി​​ക്കും ഒ​​രു​കാ​​ല​​ത്തും വി​​ട്ടുനി​​ൽ​​ക്കാ​​ൻ ക​​ഴി​​യി​​ല്ല. എ​​ല്ലാ കാ​​ല​​ത്തും അ​​തി​​ന് കാ​​ര​​ണ​​ക്കാ​​ർ ന​​രേ​​ന്ദ്ര​ മോ​​ദി​​യും ബി.​​ജെ.​​പി സ​​ർ​​ക്കാ​​റും മാ​​ത്ര​​മാ​​ണെ​​ന്ന് ഞ​​ങ്ങ​​ൾ ഉ​​റ​​പ്പി​​ച്ചു പ​​റ​​യും. ഇ​​പ്പോ​​ൾ അ​​വ​​ർ നി​​യ​​മ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കാം എ​​ന്ന് പ​​റ​​യു​​മ്പോ​​ൾ മു​​മ്പ്​ ഒ​​രു ച​​ർ​​ച്ച​​യും ഇ​​ല്ലാ​​തെ​​യാ​​ണ് ബി.​ജെ.​​പി സ​​ർ​​ക്കാ​​ർ ഈ ​​നി​​യ​​മ​​ങ്ങ​​ൾ ഒ​​ക്കെ കൊ​​ണ്ടു​വ​​ന്ന​​ത് എ​​ന്ന കാ​​ര്യം വി​​സ്മ​​രി​​ക്ക​​രു​​ത്. ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ളു​​മാ​​യി​​ട്ടും സം​​സ്ഥാ​​ന സ​​ർ​​ക്കാ​​റു​​ക​​ളു​​മാ​​യി​​ട്ടും ച​​ർ​​ച്ചചെ​​യ്ത് ജ​​നാ​​ധി​​പ​​ത്യ രീ​​തി​​യി​​ലാ​​ണ് ഈ ​​വി​​ഷ​​യം കൊ​​ണ്ടു​വ​​ന്നി​​രു​​ന്ന​​തെ​​ങ്കി​​ൽ ഇ​​ത്ര​​യും ദീ​​ർ​​ഘ​​മാ​​യ, ഇ​​ത്ര​​യേ​​റെ പേ​​ർ അ​​ണി​​നി​​ര​​ക്കു​​ന്ന ഒ​​രു സ​​മ​​രം എ​​ന്ന പ്ര​​ശ്നം ഉ​​ദി​​ക്കു​​ന്നേ ഇ​​ല്ല. അ​​പ്പോ​​ഴും ഈ ​​സ​​മ​​ര​​ത്തെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​നാ​​ണ് സ​​ർ​​ക്കാ​​ർ നി​​ര​​ന്ത​​രം ശ്ര​​മി​​ച്ചു​കൊ​​ണ്ടേ ഇ​​രു​​ന്ന​​ത്. എ​​ഴു​​ന്നൂ​​റ് പേ​​രു​​ടെ മ​​ര​​ണം എ​​ന്ന് പ​​റ​​യു​​ന്ന​​ത് ഈ ​​സ​​മ​​ര​മു​​ഖ​​ത്തെ മാ​​ത്രം കാ​​ര്യ​​മാ​​ണ്. ല​​ഖിം​പു​​ർ കേ​​ന്ദ്രീ​​ക​​രി​​ച്ച് ഒ​​രു മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​നും നാ​​ല് ക​​ർ​​ഷ​​ക​​രും കൊല്ലപ്പെട്ടിട്ടുണ്ട്. ക​​ർ​​ണാ​ലിൽ സു​​ശീ​​ൽ കാ​​ജ​​ൽ കൊ​​ല്ല​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. ഇ​​തൊ​​ക്കെ സ​​മ​​ര​​ത്തെ അ​​ടി​​ച്ച​​മ​​ർ​​ത്താ​​ൻ ശ്ര​​മി​​ക്കു​​ന്ന​​തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി ഉ​​ണ്ടാ​​യ കൊ​​ല​​പാ​ത​​ക​​ങ്ങ​​ളാ​​ണ്. തീ​​ർ​​ച്ച​​യാ​​യും ഇ​​ന്ത്യ​​യോ​​ട് ന​​രേ​​ന്ദ്ര​ മോ​​ദി​​യും ബി.​​ജെ.​പി സ​​ർ​​ക്കാ​​റും മാ​​പ്പ് ചോ​​ദി​​ക്കേ​​ണ്ട​​തു​​ണ്ട് എ​​ന്ന് സ​​മ​​ര​​ക്കാ​​ർ ആ​​വ​​ശ്യ​​പ്പെ​​ടു​​ന്ന​​ത് ഇ​​തു​കൊ​​ണ്ട് കൂ​​ടി​​യാ​​ണ്. ഇ​​വ​​രു​​ടെ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ന​​ഷ്​​ട​​പ​​രി​​ഹാ​​രം ന​​ൽ​​കേ​​ണ്ട​​തു​​ണ്ട്. അ​​വ​​രു​​ടെ കു​​ട്ടി​​ക​​ളെ ഏ​​റ്റെ​​ടു​​ത്തു പ​​ഠി​​പ്പി​​ക്കു​​ക, കു​​ടും​​ബ​​ത്തി​​ൽ ഒ​​രാ​​ൾ​​ക്കെ​​ങ്കി​​ലും ജോ​​ലി ന​​ൽ​​കു​​ക പോ​​ലു​​ള്ള കാ​​ര്യ​​ങ്ങ​​ളെ കു​​റി​​ച്ച്​ തീ​​ർ​​ച്ച​​യാ​​യും സ​​ർ​​ക്കാ​​ർ ആ​​ലോ​​ചി​​ച്ചു തീ​​രു​​മാ​​നം എ​​ടു​​ക്കേ​​ണ്ട​​തു​​ണ്ട്.


സു​​ശീ​​ൽ കാ​​ജ​​ൽ വി​​ഷ​​യ​​ത്തി​​ൽ സ​​മാ​​ന​​മാ​​യ ആ​​വ​​ശ്യം ഞ​​ങ്ങ​​ൾ മു​​ന്നോ​​ട്ട് ​െവ​​ച്ച​​തി​​െ​ൻ​റ ഫ​​ല​​മാ​​യി അ​​ദ്ദേ​​ഹ​​ത്തി​​െൻ​റ കു​​ടും​​ബ​​ത്തി​​ൽ ഒ​​രാ​​ൾ​​ക്ക് സ​​ർ​​ക്കാ​​ർ ജോ​​ലി​​യും കു​​ടും​​ബ​​ത്തി​​ന് 25 ല​​ക്ഷം രൂ​​പ ന​​ഷ്​​ട​​പ​​രി​​ഹാ​​ര​​വും ന​​ൽ​​കാ​​ൻ അ​​വി​​ട​​ത്തെ സ​​ർ​​ക്കാ​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​യി​​രു​​ന്നു. ല​​ഖിം​പുരി​​ൽ കൊ​​ല്ല​​പ്പെ​​ട്ട ക​​ർ​​ഷ​​ക​​ർ​​ക്ക് 45 ല​​ക്ഷം രൂ​​പ ന​​ഷ്​​ട​​പ​​രി​​ഹാ​​രം ന​​ൽ​​കാ​​മെ​​ന്ന തീ​​രു​​മാ​​നം സ​​ർ​​ക്കാ​​റി​​ന് സ്വീ​​ക​​രി​​ക്കേ​​ണ്ട​​താ​​യി വ​​ന്നി​​ട്ടു​​ണ്ട്. അ​​ത് സ​​മ​​ര​​ത്തി​​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്ര​​മ​​ല്ല, നി​​ര​​ന്ത​​ര പ്ര​​തി​​ഷേ​​ധ​​ങ്ങ​​ളു​​ടെ​​യും ച​​ർ​​ച്ച​​ക​​ളു​​ടെ​​യും ഫ​​ല​​മാ​​യി സ​​മ​​രം സ​​ർ​​ക്കാ​​റു​ക​​ൾ​​ക്ക് മേ​​ൽ ഉ​​ണ്ടാ​​യ പ്ര​​ഷ​​ർകൊ​​ണ്ട് കൂ​​ടി​​യാ​​ണ് അ​​ങ്ങ​​നെ ഒ​​രു തീ​​രു​​മാ​​നം എ​​ടു​​ക്കേ​​ണ്ട​​താ​​യി വ​​ന്ന​​ത്. തീ​​ർ​​ച്ച​​യാ​​യും മ​​റ്റ്‌ കൊ​​ല​​പാ​​ത​​ക​​ങ്ങ​​ളി​​ലും സ​​മാ​​ന​​മാ​​യ രീ​​തി​​യി​​ൽ തീ​​രു​​മാ​​ന​​ങ്ങ​​ൾ എ​​ടു​​ക്കാ​​ൻ സ​​ർ​​ക്കാ​​ർ നി​​ർ​​ബ​​ന്ധി​​ത​​രാ​​കും എ​​ന്നുത​​ന്നെ​യാ​​ണ് വി​​ശ്വ​​സി​​ക്കു​​ന്ന​​ത്.

വി​​വാ​​ദ കാ​​ർ​​ഷി​​ക നി​​യ​​മ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കും എ​​ന്ന് കേ​​ന്ദ്രം വാ​​ക്കാ​​ൽ പ​​റ​​ഞ്ഞി​​േ​ട്ട ഉ​​ള്ളൂ, ക​​ർ​​ഷ​​ക​​ർ ശ​​രി​​ക്കും ആ ​​വാ​​ക്കി​​ൽ വി​​ശ്വ​​സി​​ക്കു​​ന്നു​​ണ്ടോ? അ​​തോ ശീ​​ത​​കാ​​ല സ​​മ്മേ​​ള​​ന​​ത്തി​​ൽ വി​​ജ്ഞാ​​പ​​നം ഇ​​റ​​ക്കി​​യി​​ട്ട് വി​​ശ്വ​​സി​​ച്ചാ​​ൽ മ​​തി എ​​ന്നാ​​ണോ?

തീ​​ർ​​ച്ച​​യാ​​യും ക​​ർ​​ഷ​​ക​​രു​​ടെ മ​​ന​​സ്സി​​ൽ ഇ​​തേ സം​​ശ​​യം മോ​​ദി​​യെ കു​​റി​​ച്ചു നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. നി​​യ​​മ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കുംവ​​രെ സ​​മ​​ര​​ങ്ങ​​ൾ തു​​ട​​രും എ​​ന്ന് ക​​ർ​​ഷ​​ക​​ർ പ​​റ​​യു​​ന്ന​​തി​​െ​ൻ​റ പ്ര​​ധാ​​ന കാ​​ര​​ണം ഇ​​തുകൂ​​ടി​​യാ​​ണ്. പ​​ക്ഷേ, തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ തി​​രി​​ച്ച​​ടി നേ​​രി​​ടും എ​​ന്ന പേ​​ടി​​യി​​ലാ​​ണ് ബി.​ജെ.​​പി ഇ​​പ്പോ​​ൾ ഈ ​​തീ​​രു​​മാ​​നം എ​​ടു​​ത്ത​​തെ​​ങ്കി​​ൽ അ​​തി​​ന് തൊ​​ട്ട് മു​​മ്പ് ന​​ട​​ന്ന അ​​ഞ്ച് സം​​സ്ഥാ​​ന​​ങ്ങ​​ളു​​ടെ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ൽ വ​​ലി​​യ തി​​രി​​ച്ച​​ടി​​ക​​ൾ നേ​​രി​​ടും മു​​മ്പ്​ അ​​വ​​ർ​​ക്ക് അ​​താ​​ക​ാ​മാ​​യി​​രു​​ന്നു. അ​​സ​​മൊ​​ഴി​​കെ മ​​റ്റെ​​ല്ലാ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലെ തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ലും ബി.​ജെ.​​പി​​ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി​ നേ​​രി​​ടേ​​ണ്ടിവ​​ന്നി​​ട്ടു​​ണ്ട്. ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ലും മ​​റ്റും വ​​ലി​​യ പ​​രാ​​ജ​​യം ബി.​ജെ.​​പി​​ക്ക് ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. രാ​​ജ​​സ്ഥാ​​നി​​ൽ ര​​ണ്ട് സീ​​റ്റു​​ക​​ളി​​ൽ ഒ​​ന്നി​​ൽ മൂ​​ന്നാം സ്ഥാ​​ന​​ത്തേ​​ക്കും മ​​റ്റൊ​​ന്നി​​ൽ നാ​​ലാം സ്ഥാ​​ന​​ത്തേ​​ക്കും പി​​ന്ത​​ള്ള​​പ്പെ​​ട്ടി​​ട്ടു​​ണ്ട്. അ​​തു​കൊ​​ണ്ട് ഇ​​പ്പോ​​ൾ ഈ ​​നി​​യ​​മ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കാ​​നു​​ള്ള ഒ​​രു ഘ​​ട​​കം ആ​​യി​​ട്ട് മാ​​ത്ര​​മേ വ​​രാ​​നി​​രി​​ക്കു​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പി​​നെ ബി.​​ജെ.​​പി ഭ​​യ​​പ്പെ​​ടു​​ന്നു​​ണ്ട് എ​​ന്ന ഘ​​ട​​ക​​ത്തെ കാ​​ണാ​​ൻ സാ​​ധി​​ക്കു​​ക​​യു​​ള്ളൂ. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ല്‍ സം​​യു​​ക്ത കി​​സാ​​ന്‍ മോ​​ര്‍ച്ച മി​​ഷ​​ന്‍ യു.​പി, മി​​ഷ​​ന്‍ ഉ​​ത്ത​​ര​​ാഖ​​ണ്ഡ്, മി​​ഷ​​ന്‍ പ​​ഞ്ചാ​​ബ് എ​​ന്ന തീ​​രു​​മാ​​നം ഏ​​റ്റെ​​ടു​​ത്ത്​ രാ​​ജ്യ​​ത്തി​​ന​​ക​​ത്ത് വ​​ലി​​യ കാ​മ്പ​​യി​​ന്‍ ന​​ട​​ത്താ​​ൻത​​ന്നെ ആ​​ണ് ഉ​​ദ്ദേ​​ശി​​ക്കു​​ന്ന​​ത്. അ​​തി​​െ​ൻ​റ​​യൊ​​ക്കെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽകൂ​​ടി​​യാ​​ണ് ബി.​ജെ.​​പി സ​​ര്‍ക്കാ​​ര്‍ ക​​ര്‍ഷ​​ക​​ര്‍ക്കു മു​​ന്നി​​ല്‍ മു​​ട്ടു​​മ​​ട​​ക്കി​​യ​​തും, നി​​യ​​മം പി​​ന്‍വ​​ലി​​ക്കാ​​ന്‍ നി​​ര്‍ബ​​ന്ധി​​ത​​രാ​​യ​​തും. പ​​ക്ഷേ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ഴി​​ഞ്ഞ ഉ​​ട​​നെ വീ​​ണ്ടും ഈ ​​നി​​യ​​മ​​ങ്ങ​​ൾ രാ​​ജ്യ​​ത്തി​​ന​​ക​​ത്ത് കൊ​​ണ്ടു വ​​രാം എ​​ന്നാ​​ണ് അ​​വ​​ർ ക​​രു​​തു​​ന്ന​​തെ​ങ്കി​​ൽ അ​​ത് വ​​ലി​​യൊ​​രു വി​​ഡ്ഢി​​ത്ത​​മാ​​യി പി​​ൽ​​ക്കാ​​ല​​ത്ത് മാ​​റും എ​​ന്ന കാ​​ര്യ​​വും ഉ​​റ​​പ്പാ​​ണ്. ക​​ർ​​ഷ​​ക​​ർ വീ​​ണ്ടും സ​​ർ​​വ​സ​​ന്നാ​​ഹ​​ങ്ങ​​ളു​​മാ​​യി സ​​മ​​ര​​മു​​ഖ​​ത്തേ​​ക്ക് വ​​രും. അ​​വ​​ർ​​ക്ക​​തി​​നി കു​​റെക്കൂടി എ​​ളു​​പ്പ​​മാ​​ണ്. കാ​​ര​​ണം അ​​വ​​ർ​​ക്കി​​പ്പോ​​ൾ ഒ​​രു വ​​ർ​​ഷ​​ത്തെ സ​​മ​​രാ​​നു​​ഭ​​വംകൂ​​ടി കൈ​​മു​​ത​​ലാ​​യി​​ട്ടു​​ണ്ട്.

മു​​മ്പ് ഒ​​രി​​ക്ക​​ലും ഇ​​ന്ത്യ ക​​ണ്ടി​​ട്ടി​​ല്ലാ​​ത്ത ത​​ര​​ത്തി​​ൽ ക​​ർ​​ഷ​​ക​​രും തൊ​​ഴി​​ലാ​​ളി​​ക​​ളും ഒ​​രു വ​​ർ​​ഷ​​ത്തോ​​ളം ഒ​​രു​​മി​​ച്ചു ന​​യി​​ച്ച സ​​മ​​ര​​മാ​​ണ്, എ​​ങ്ങ​​നെ​യാ​​ണ് ഇ​​ത് സാ​​ധ്യ​​മാ​​കു​​ന്ന​​ത്? ഭി​​ന്നാ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഉ​​ണ്ടാ​​വു​​ക​​യോ ഭി​​ന്നി​​പ്പി​​ക്കാ​​ൻ കേ​​ന്ദ്രം ശ്ര​​മി​​ക്കു​​ക​​യോ ചെ​​യ്തി​​ട്ടി​​ല്ലെ​​ന്നാ​​ണോ?

ഏ​​ഴ് വ​​ർ​​ഷ​​ത്തെ സ​​മ​​ര​​ങ്ങ​​ളെ കു​​റി​​ച്ച്​ ന​​മ്മ​​ൾ വി​​ശാ​​ല​​മാ​​യി പ​​ഠി​​ക്കേ​​ണ്ട​​തു​​ണ്ട് എ​​ന്ന് തോ​​ന്നു​​ന്ന​​ത് ഇ​​പ്പോ​​ഴാ​​ണ്. ആ​​ദ്യ ഘ​​ട്ട​​ത്തി​​ൽ പെ​​ട്ടെ​​ന്നു​​ണ്ടാ​​യ ഒ​​രു വി​​കാ​​ര​​ത്തി​​െ​ൻ​റ പു​​റ​​ത്ത് ക​​ർ​​ഷ​​ക​​ർ ഒ​​രു സ​​മ​​ര​​ത്തി​​നി​​റ​​ങ്ങി എ​​ന്നും കു​​റ​​ച്ചു ദി​​വ​​സ​​ങ്ങ​​ൾ​​ക്ക് ഉ​​ള്ളി​​ൽ ഒ​​ഴി​​ഞ്ഞുപോ​​വു​​ക​​യോ സമ​​രം അ​​വ​​സാ​​നി​​പ്പി​​ക്കു​​ക​​യോ ചെ​​യ്യും എ​​ന്ന ത​​ര​​ത്തി​​ലാ​​യി​​രു​​ന്നു മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ എ​​ല്ലാം വാ​​ർ​​ത്ത​​ക​​ൾ വ​​ന്ന​​ത്. എ​​ന്നാ​​ൽ 2014 ഡി​​സം​​ബ​​റി​​ൽ കൊ​​ണ്ടുവ​​ന്ന ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ ന​​യ​​ത്തി​​നെ​​തി​​രെ ഒ​​രു ഐ​​ക്യം സൃ​​ഷ്​​ടി​​ച്ചി​​രു​​ന്ന​​ത് ഓ​​ർ​​മ​​യി​​ല്ലേ, അ​ന്ന​​തി​​നെ വി​​ശേ​​ഷി​​പ്പി​​ച്ച​​ത് ഇ​​ഷ്യൂ ബേ​​സ്​​ഡ്‌ യൂ​​നി​റ്റി എ​​ന്നാ​​യി​​രു​​ന്നു. വി​​ഷ​​യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ രൂ​​പംകൊ​​ണ്ട ഒ​​രു ഐ​​ക്യം എ​​ന്ന്. അ​​തി​​ന് സ​​മാ​​ന​​മാ​​യ, അ​​ല്ലെ​​ങ്കി​​ൽ അ​​തി​​ൽ കൂ​​ടു​​ത​​ൽ ഐ​​ക്യ​​ത്തോ​​ടെ ആ​​ണ് ഈ ​​സ​​മ​​രം മു​​ന്നോ​​ട്ട് പോ​​യ​​ത്. സം​​ഘ​​ട​​ന​​ക​​ൾ ത​​മ്മി​​ൽ ഭി​​ന്നാ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കും. ഇ​​വി​​ടെ​​യും അ​​ത് ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​തി​​ല്ലാ​​തി​​രി​​ക്കി​​ല്ല​​ല്ലോ... മ​​നു​​ഷ്യ​​ര​​ല്ലേ, അ​​ഭി​​പ്രാ​​യ​​ങ്ങ​​ളി​​ൽ വ്യ​​ത്യ​​സ്ത​​ത കാ​​ണു​​മ​​ല്ലോ. എ​​ന്നാ​​ലും ചി​​ല വി​​ഷ​​യ​​ങ്ങ​​ളി​​ൽ പൊ​​തു​​വാ​​യ ഒ​​രൊ​​റ്റ തീ​​രു​​മാ​​ന​​മേ ഉ​​ണ്ടാ​​കൂ.


ഭൂ​​മി അ​​ധി​​കാ​​ര ആ​​ന്തോ​​ള​​ൻ എ​​ന്ന കൂ​​ട്ടാ​​യ്മ​​യെ കു​​റി​​ച്ചു കേ​​ട്ടി​​ട്ടി​​ല്ലേ, വ​​നാ​​വ​​കാ​​ശ​​ത്തി​​നു വേ​​ണ്ടി​​യും ഭൂ​​മി​​യു​​ടെ അ​​വ​​കാ​​ശ​​ത്തി​​നു വേ​​ണ്ടി​​യും കോ​​ർ​​പ​​റേ​​റ്റ് കൊ​​ള്ള​​ക്കാ​​ർ ഭൂ​​മി ഏ​​റ്റെ​​ടു​​ക്കു​​ന്ന​​തി​​നെതി​​രെ തു​​ട​​ങ്ങി​​യ പ്ര​​ശ്ന​​ങ്ങ​​ളെ അ​​ഭി​​മു​​ഖീ​​ക​​രി​​ക്കു​​ന്ന​​തി​​നു വേ​​ണ്ടി​​യും അ​​ന്നു​​ണ്ടാ​​ക്കി​​യ ഐ​​ക്യ​​മാ​​യി​​രു​​ന്നു ഭൂ​​മി അ​​ധി​​കാ​​ര ആ​ന്തോ​​ള​​ൻ എ​​ന്ന കൂ​​ട്ടാ​​യ്മ. എ​​ന്നാ​​ൽ നി​​ര​​ന്ത​​രം ഒ​​രു​​മി​​ച്ചു സ​​മ​​രം ന​​ട​​ത്തി​​യ ഭൂ​​മി അ​​ധി​​കാ​​ര ആ​ന്തോ​​ള​​ൻ എ​​ന്ന കൂ​​ട്ടാ​​യ്‌​​മ പി​​ന്നീ​​ട് മ​​റ്റ്‌ വി​​ഷ​​യ​​ങ്ങ​​ളി​​ലും ഇ​​തേ കൂ​​ട്ടാ​​യ്‌​​മ നി​​ല​​നി​​ർ​​ത്തി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ തു​​ട​​ങ്ങി. ഉ​​ദാ​​ഹ​​ര​​ണ​​ത്തി​​ന്, ഗോ ​​ര​​ക്ഷ​​യു​​ടെ പേ​​രി​​ൽ ന​​ട​​ന്ന അ​​ക്ര​​മ​​ങ്ങ​​ളെ കു​​റി​​ച്ച് തു​​ട​​ക്ക​​ത്തി​​ൽ ചി​​ല സം​​ഘ​​ട​​ന​​ക​​ൾ സം​​സാ​​രി​​ക്കാ​​ൻ ത​​യാ​​റാ​​യി​​രു​​ന്നി​​ല്ല​​ല്ലോ. എ​​ങ്കി​​ൽകൂ​​ടി നി​​ര​​ന്ത​​രം സ​​മ​​രം ചെ​​യ്യു​​ക​​യും ഒ​​ത്തു​​കൂ​​ടു​​ക​​യും ചെ​​യ്ത​​തോ​​ടെ 2018 ആ​​കു​​മ്പോ​​ഴേ​​ക്കും എ​​ല്ലാ സം​​ഘ​​ട​​ന​​കൾക്കും ഈ ​​വി​​ഷ​​യ​​ത്തി​​ൽ വ​​ള​​രെ കൃ​​ത്യ​​വും സ്പ​​ഷ്​​ട​​വു​​മാ​​യ ഒ​​രു അ​​ഭി​​പ്രാ​​യ​​വും നി​​ല​​പാ​​ടും വ​​ർ​​ഗീ​​യ​​ത​​ക്കെ​തി​​രെ ഉ​​ണ്ടാ​​യി​​ട്ടു​​ണ്ട്. അ​​തേപോ​​ലെ ത​​ന്നെ തൊ​​ഴി​​ലാ​​ളി വ​​ർ​​ഗ​​ത്തി​​െ​ൻ​റ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ ഇ​​ട​​പെ​​ടാ​​ൻ സാ​​ധി​​ച്ച​​തും.

അ​​ഖി​​ലേ​​ന്ത്യ കി​​സാ​​ൻ സം​​ഘ​​ർ​​ഷ് കോ ​​ഒാ​ഡി​​നേ​​ഷ​​ൻ

ക​​ർ​​ഷ​​ക​​െ​ൻ​റ വി​​ള​​ക​​ൾ​​ക്ക് ന്യാ​​യ​​മാ​​യ വി​​ല ന​​ൽ​​കു​​ക, കാ​​ർ​​ഷി​​ക ക​​ട​​ങ്ങ​​ളി​​ൽ​നി​​ന്ന് ക​​ർ​​ഷ​​ക​​ർ​​ക്ക് സ്വാ​​ത​​ന്ത്ര്യം ന​​ൽ​​കു​​ക എ​​ന്നീ വി​​ഷ​​യ​​ങ്ങ​​ൾ മു​​ൻ​നി​​ർ​​ത്തി ഒ​​രു ഐ​​ക്യം ഉ​​ണ്ടാ​​ക്കി​​യി​​രു​​ന്നു. ഈ ​​ഐ​​ക്യം പി​​ന്നീ​​ട് കാ​​ർ​​ഷി​​ക​​മേ​​ഖ​​ല​​യി​​ലെ മ​​റ്റ് പ്ര​​ശ്‌​​ന​​ങ്ങ​​ൾകൂ​​ടി ഏ​​റ്റെ​​ടു​​ത്ത്​ മു​​ന്നോ​​ട്ട് പോ​​കാ​​ൻ ആ​​രം​​ഭി​​ച്ചു. സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച ആ​​ദ്യ​​മൊ​​ക്കെ ക​​ർ​​ഷ​​ക​​രു​​ടെ പ്ര​​ശ്ന​​ങ്ങ​​ളി​​ൽ മാ​​ത്ര​​മാ​​ണ് ഇ​​ട​​പെ​​ട്ട​​തെ​​ങ്കി​​ൽ പി​​ന്നീ​​​ട് തൊ​​ഴി​​ലാ​​ളി​​ക​​ളു​​ടെ പ്ര​​ശ്‌​​ന​​ത്തി​​ൽ കൂ​​ടു​​ത​​ൽ ഇ​​ട​​പെ​​ടാ​​ൻ ആ​​രം​​ഭി​​ച്ചു. സെ​​ൻ​​ട്ര​​ൽ ട്രേ​​ഡ് യൂ​​നി​​യ​​നു​​ക​​ളും സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച​​യും ചേ​​ർ​​ന്ന് ഒ​​രു കോ​​ഒാ​ഡി​​നേ​​ഷ​​ൻ ഉ​​ണ്ടാ​​ക്കി പ്ര​​വ​​ർ​​ത്തി​​ക്കാ​​ൻ ആ​​രം​​ഭി​​ച്ചു. ആ ​​ഒ​​രു അ​​നു​​ഭ​​വ​​ത്തി​​ൽനി​​ന്നു​കൊ​​ണ്ടു കൂ​​ടി​​യാ​​ണ് ഇ​​പ്പോ​​ൾ ഈ ​​അ​​ഞ്ഞൂ​​റി​​ൽ കൂ​​ടു​​ത​​ൽ വ​​രു​​ന്ന സം​​ഘ​​ട​​ന​​ക​​ളെ ഒ​​രേ ഐ​​ക്യ​​ത്തി​​ൽ മു​​ന്നോ​​ട്ട് ന​​യി​​ക്കു​​ന്ന​​ത്. അ​​വി​​ടെ​​യും നി​​ര​​വ​​ധി വി​​ഷ​​യ​​ത്തി​​ൽ ഭി​​ന്നാ​​ഭി​​പ്രാ​​യ​​ങ്ങ​​ൾ ഉ​​ണ്ടാ​​കും, പ​​ക്ഷേ ഈ ​​മൂ​​ന്ന് നി​​യ​​മ​​ങ്ങ​​ളും പി​​ൻ​​വ​​ലി​​ക്ക​​ണ​​മെ​​ന്നും, എം.​എ​​സ്.​പി​ക്ക് ​വേ​​ണ്ടി ഒ​​രു പു​​തി​​യ നി​​യ​​മം കൊ​​ണ്ടു​വ​​ര​​ണ​​മെ​​ന്നും ലേ​​ബ​​ർ​ കോ​​ഡ് പി​​ൻ​​വ​​ലി​​ക്ക​​ണം എ​​ന്നു​​മു​​ള്ള കാ​​ര്യ​​ത്തി​​ൽ ഒ​​റ്റ തീ​​രു​​മാ​​ന​​മാ​​ണ് മു​​ഴു​​വ​​ൻ ക​​ർ​​ഷ​​ക​​ർ​​ക്കും ഉ​​ള്ള​​ത്. അ​​ങ്ങ​​നെ ഒ​​രു ഐ​​ക്യം സൃ​​ഷ്​​ടി​​ക്കാ​​ൻ സാ​​ധി​​ച്ചു എ​​ന്ന​​താ​​ണ് ഞ​​ങ്ങ​​ളു​​ടെ ആ​​ദ്യ​​ത്തെ വി​​ജ​​യം. അ​​തു​കൊ​​ണ്ടാ​​ണ് എ​​ത്ര ശ്ര​​മി​​ച്ചി​​ട്ടും എ​​ന്തൊ​​ക്കെ പ്ര​​ശ്ന​​ങ്ങ​​ൾ ഉ​​ണ്ടാ​​ക്കി​​യി​​ട്ടും ഈ ​​സ​​ർ​​ക്കാ​​റി​​ന് ഞ​​ങ്ങ​​ളു​​ടെ ആ ​​ഐ​​ക്യ​​ത്തെ മ​​റി​​ക​​ട​​ക്കാ​​ൻ സാ​​ധി​​ക്കാ​​തെ വ​​ന്ന​​ത്.

എ​ന്തു​കൊ​​ണ്ടാ​ണ്​ ക​​ർ​​ഷ​​ക​​ർ കോ​​ട​​തി​​യി​​ൽ അ​​ഭ​​യം തേ​​ടാ​​ത്ത​​ത്?

തു​​ട​​ക്കം മു​​ത​​ൽ​ത​​ന്നെ ക​​ർ​​ഷ​​കസ​​മ​​ര​​ത്തി​​ന് ആ​​ധാ​​ര​​മാ​​യ വി​​ഷ​​യ​​ത്തെ ഞ​​ങ്ങ​​ൾ നോ​​ക്കി​ക്ക​​ണ്ട​​ത് ഒ​​രു രാ​​ഷ്​​ട്രീ​യ വി​​ഷ​​യ​​മാ​​യി​​ട്ടാ​​ണ്. ഒ​​രു രാ​​ജ്യ​​ത്തെ ജ​​ന​​ങ്ങ​​ൾ​​ക്ക് എ​​തി​​രെ അ​​വി​​ട​​ത്തെ സ​​ർ​​ക്കാ​​ർ കൊ​​ണ്ടു​വ​​ന്ന തീ​​ർ​​ത്തും ജ​​നാ​​ധി​​പ​​ത്യ​വി​​രു​​ദ്ധ​​മാ​​യ ന​​യ​​ങ്ങ​​ൾ ആ​​യി​​ട്ടാ​​ണ് അ​​ന്നും ഇ​​ന്നും വി​​വാ​​ദ ന​​യ​​ങ്ങ​​ളെ ഞ​​ങ്ങ​​ൾ ക​​ണ്ടി​​ട്ടു​​ള്ള​​ത്. അ​​തു​കൊ​​ണ്ടുത​​ന്നെ അ​​തി​​നെ​​തി​​രെ രാ​​ഷ്​​ട്രീ​യ​​പ​​ര​​മാ​​യി നീ​​ങ്ങു​​ക എ​​ന്ന​​താ​​യി​​രു​​ന്നു ക​​ർ​​ഷ​​ക​​രു​​ടെ തീ​​രു​​മാ​​നം. അ​​തി​​െ​ൻ​റ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​ത്ര​​യും വ​​ലി​​യൊ​​രു ഐ​​ക്യം സൃ​​ഷ്​​ടി​​ച്ച് ബി.​ജെ.​​പി​ക്ക് ​എ​​തി​​രെ സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച സ​​മ​​രം ആ​​രം​​ഭി​​ക്കു​​ന്ന​​ത്. അ​​തി​​െ​ൻ​റ പ്ര​​തി​​ഫ​​ല​​ന​മാ​യി​ട്ടാ​​ണ് പി​​ന്നീ​​ട് ന​​ട​​ന്ന തെ​​ര​​ഞ്ഞെ​​ടു​​പ്പു​​ക​​ളി​​ൽ എ​​ല്ലാം ബി.​ജെ.​​പി​​ക്ക് വ​​ലി​​യ തി​​രി​​ച്ച​​ടി​ നേ​​രി​​ടേ​​ണ്ടി​വ​​ന്ന​​ത്. അ​​തു​കൊ​​ണ്ടുകൂ​​ടി​​യാ​​ണ് ഇ​​പ്പോ​​ൾ ഈ ​​നി​​യ​​മ​​ങ്ങ​​ൾ പി​​ൻ​​വ​​ലി​​ക്കു​​ന്ന​​താ​​യി കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ പ്ര​​ഖ്യാ​​പ​​നം ഇ​​റ​​ക്കി​​യ​​ത്. കോ​​ട​​തി​​യി​​ൽ വി​​ശ്വാ​​സം ഉ​​ണ്ടാ​​യി​​രു​​ന്നി​​ല്ല എ​​ന്ന​​ല്ല അ​​തി​​ന​​ർ​​ഥം. രാ​​ഷ്​​ട്രീ​യ​​ത്തെ രാ​​ഷ്​​ട്രീ​യ​ം​കൊ​​ണ്ട് ത​​ന്നെ നേ​​രി​​ട്ട്, ബി.​​ജെ.​പി​​യു​​ടെ ന​​യ​​ങ്ങ​​ളെ ഇ​​ല്ലാ​​താ​​ക്കു​​ക എ​​ന്ന​​താ​​യി​​രു​​ന്നു ല​​ക്ഷ്യം.

ഫാ​​ഷി​സ്​​റ്റ്​ ഭ​​ര​​ണ​​കൂ​​ടം ന്യൂ​​ന​​പ​​ക്ഷ സ​​മൂ​​ഹ​​ത്തി​​നെ​​തി​​രെ​​യും ദ​​ലി​ത​​ർ​​ക്കെ​​തി​​രെ​​യും ന​​ട​​ത്തു​​ന്ന അ​​തി​​ക്ര​​മ​​ങ്ങ​​ൾ വ​​ള​​രെ വ​​ലു​​താ​​ണ്. സി.​എ.​​എ പോ​​ലു​​ള്ള നി​​യ​​മ​​ങ്ങ​​ളി​​ൽ ന​​മ്മ​​ളി​​ത്‌ ക​​ണ്ട​​താ​​ണ്. ഇ​​തി​​നെ എ​​ങ്ങ​​നെ കാ​​ണു​​ന്നു?

ഏ​​ഴ് വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ, അ​​താ​​യ​​ത് 2014ൽ ​​തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജ​​യി​​ച്ച് അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന​​തു മു​​ത​​ൽ ബി.​ജെ.​​പി സം​​ഘ​്​​പ​​രി​​വാ​​ർ ആ​ക്ര​​മ​​ണ​​ങ്ങ​​ൾ അ​​ഴി​​ച്ചു​വി​​ടാ​​ൻ ആ​​രം​​ഭി​​ച്ചി​​ട്ടു​​ണ്ട്. എ​​ഴു​​ത്തു​​കാ​​ർ, യു​​ക്തി​​വാ​​ദി​​ക​​ൾ, മാ​​ധ്യ​​മ​പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​ർ​​ക്കെ​​തി​​രെ ഒ​​ക്കെ വ​​ലി​​യ രീ​​തി​​യി​​ലു​​ള്ള ആ​​ക്ര​​മ​​ണ​​ങ്ങ​​ൾ ആ​​ണ് ന​​ട​​ത്തി​​യ​​ത്. പി​​ന്നീ​​ട് ഗോ ​​സം​​ര​​ക്ഷ​​ണ​​ത്തി​​െ​ൻ​റ പേ​​രി​​ൽ ദ​​ലി​​ത​​ർ​​ക്കും മു​​സ്‌​​ലി​ം​ക​ൾ​​ക്കും എ​​തി​​രെ ഇ​​വ​​ർ ചെ​​യ്ത​​തും ന​​മ്മ​​ൾ ക​​ണ്ട​​താ​​ണ്. പ​​ക്ഷേ ഇ​​തി​​നൊ​​ക്കെ എ​​തി​​രെ വ​​ള​​രെ കൃ​​ത്യ​​മാ​​യ ഒ​​രു നി​​ല​​പാ​​ട് എ​​ടു​​ത്തു​കൊ​​ണ്ട് പ്ര​​തി​​രോ​​ധം തീ​​ർ​​ക്കാ​​ൻ ന​​മു​​ക്ക് ക​​ഴി​​ഞ്ഞി​​ട്ടു​​ണ്ട് എ​​ന്നാ​​ണ് ഞാ​​ൻ വി​​ശ്വ​​സി​​ക്കു​​ന്ന​​ത്. ഗോ​​ര​​ക്ഷ​​യു​​ടെ പേ​​രി​​ൽ ഉ​​ണ്ടാ​​യ ആ​​ക്ര​​മ​​ണ​​ത്തി​​ൽ പെ​​ഹ​​ലൂ​ഖാ​​ൻ കൊ​​ല്ല​​പ്പെ​​ട്ടു. അ​​ഖ്‌​​ലാ​​ഖ് കൊ​​ല്ല​​പ്പെ​​ട്ടു, റ​​ഹ്ബ​​ത് ഖാ​​ൻ കൊ​​ല്ല​​പ്പെ​​ട്ടു, ഉ​​മ​​ർ ഖാ​​ൻ കൊ​​ല്ല​​പ്പെ​​ട്ടു, ഈ ​ഓ​​രോ വി​​ഷ​​യ​​ത്തിലും അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ൻ സ​​ഭ​​യും മ​​റ്റു​​ള്ള​​വ​​രും കൊ​​ല്ല​​പ്പെ​​ട്ട​​വ​​രു​​ടെ​ കു​​ടും​​ബ​​ങ്ങ​​ൾ​​ക്ക് ഒ​​പ്പം നി​​ന്നു​കൊ​​ണ്ട് കേ​​ന്ദ്ര​​ത്തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​നു​​ള്ള ശ്ര​​മ​ം ന​​ട​​ത്തി​​യി​​ട്ടു​​ണ്ട്. മു​​സ​​ഫ​​ർ ന​​ഗ​​റി​​െ​ൻ​റ കാ​​ര്യ​​മെ​​ടു​​ത്താ​​ൽ ത​​ന്നെ, അ​​വി​​ടെ വ​​ലി​​യ രീ​​തി​​യി​​ൽ ഒ​​രു വ​​ർ​​ഗീ​​യ ധ്രു​വീ​​ക​​ര​​ണം സൃ​​ഷ്​​ടി​​ച്ചു​കൊ​​ണ്ട് ക​​ലാ​​പം ഉ​​ണ്ടാ​​ക്കാ​​നാ​​ണ് സ​​ർ​​ക്കാ​​ർ ശ്ര​​മി​​ച്ച​​ത്. അ​​തി​​ലൂ​​ടെ​​യാ​​ണ് ബി.​ജെ.​​പി ക​​ഴി​​ഞ്ഞ തെ​​ര​​ഞ്ഞെ​​ടു​​പ്പ് ജ​​യി​​ച്ചു​വ​​ന്ന​​തും. പ​​ക്ഷേ മു​​സ​​ഫ​​ർ ന​​ഗ​​ർ കി​​സാ​​ൻ മ​​ഹാ പ​​ഞ്ചാ​​യ​​ത്തി​​ൽ വ​​ർ​​ഗീ​​യ ശ​​ക്തി​​ക​​ൾ​​ക്കെ​​തി​​രെ വ​​ള​​രെ കൃ​​ത്യ​​മാ​​യ ഒ​​രു സ​​ന്ദേ​​ശം ന​​ൽ​​കാ​​ൻ ന​​മു​​ക്ക് സാ​​ധി​​ച്ചി​​ട്ടു​​ണ്ട്. ജാ​​ട്ട് വി​​ഭാ​​ഗ​​ത്തി​​ൽ​പെ​​ട്ട ക​​ർ​​ഷ​​ക​​രും മു​​സ്‌​​ലിം വി​​ഭാ​​ഗ​​ത്തി​​ൽ​പെ​​ട്ട ക​​ർ​​ഷ​​ക​​രും ഒ​​ന്നി​​ച്ചു നി​​ന്നു​കൊ​​ണ്ട് വ​​ർ​​ഗീ​​യ ഫാ​​ഷി​സ്​​റ്റ്​ ശ​​ക്തി​​ക​​ളെ തോ​​ൽ​​പ്പി​​ക്കു​​ന്ന സ​​മീ​​പ​​നം സ്വീ​​ക​​രി​​ച്ചി​​രു​​ന്നു അ​​വി​​ടെ. ഇ​​തൊ​​ക്കെ ന​​മ്മ​​ൾ കൈ​​വ​​രി​​ക്കു​​ന്ന എ​​ത്ര​​യോ വ​​ലി​​യ വി​​ജ​​യ​​ങ്ങ​​ൾ ആ​​ണെ​​ന്നാ​​ണ് മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്.


ഈ ​ഘ​​ട്ട​​ത്തി​​ൽ ഒ​​ന്നി​​ച്ചു നി​​ൽ​​ക്കേ​​ണ്ട പ്ര​​തി​​പ​​ക്ഷ രാ​​ഷ്​​ട്രീ​യ​ പാ​​ർ​​ട്ടി​​ക​​ൾ എ​​ന്തു​കൊ​​ണ്ടാ​​കും വേ​​റി​​ട്ട് നി​​ൽ​​ക്കു​​ന്ന​​ത്? ഇ​​തി​​ൽ​നി​​ന്ന് സി.​​പി.​​എം വ്യ​​ത്യ​​സ്ത​​മാ​​കു​​ന്ന​​ത് എ​​ങ്ങ​​നെ ആ​​ണ്?

ഓ​​രോ തെ​​ര​​ഞ്ഞെ​​ടു​​പ്പ് തോ​​ൽ​​വി​​ക്ക് ശേ​​ഷ​​വും സി.​പി.​എ​മ്മി​ന് ​ഇ​​നി ഭാ​​വി ഇ​​ല്ല എ​​ന്ന രീ​​തി​​യി​​ലാ​​ണ് മാ​​ധ്യ​​മ​​ങ്ങ​​ളും പ്ര​​തി​​പ​​ക്ഷ പാ​​ർ​​ട്ടി​​ക​​ളും വ​​രു​​ത്തി​ത്തീ​​ർ​​ക്കാ​​ൻ ശ്ര​​മി​​ക്കു​​ന്ന​​ത്. പ​​ക്ഷേ ന​​മ്മ​​ൾ കാ​​ണേ​​ണ്ട​​ത്, അ​​ധ്വാ​​നി​​ക്കു​​ന്ന​​വ​​െ​ൻ​റ​​യും ക​​ർ​​ഷ​​ക​​രു​​ടെ​​യും അ​​വ​​കാ​​ശ സ​​മ​​ര​​ങ്ങ​​ളു​​ടെ മു​​ൻനി​​ര​​യി​​ൽ ചെ​​ങ്കൊ​​ടി ഉ​​ണ്ട് എ​​ന്ന​​താ​​ണ്. എ​​വി​​ടെ ആ​​യാ​​ലും അ​​തു​​ണ്ട്. അ​​തി​​പ്പോ ന​ാ​സി​​ക്കി​​ൽ​നി​​ന്ന് ആ​​രം​​ഭി​​ച്ച ലോ​​ങ് മാ​​ർ​​ച്ചി​​ൽ ആ​​യാ​​ലും അ​​തി​​ന് ശേ​​ഷം ഡ​​ൽ​​ഹി​​യി​​ൽ ന​​ട​​ന്ന കി​​സാ​​ൻ മു​​ക്തി യാ​​ത്ര​​യി​​ൽ ആ​​യാ​​ലും ഇ​​തി​​ലൊ​​ക്കെ ചെ​​ങ്കൊ​​ടി​​യു​​ടെ പ്ര​​സ്ഥാ​​ന​​ങ്ങ​​ൾ വ​​ലി​​യ പ​​ങ്ക് വ​​ഹി​​ക്കു​​ന്നു​​ണ്ട്. അ​​തി​​ൽ അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ൻ സ​​ഭ ആ​​യാ​​ലും സി.​ഐ.​​ടി.​​യു ആ​​യാ​​ലും അ​​ഖി​​ലേ​​ന്ത്യാ ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി യൂ​​നി​​യ​​ൻ ആ​​യാ​​ലും മു​​ന്നി​​ലു​​ണ്ട്. ഈ ​​സ​​മ​​ര​​ത്തി​​ലും അ​​ങ്ങ​​നെ ത​​ന്നെ​​യാ​​ണ് സം​​ഭ​​വി​​ച്ച​​ത്. ഒ​​രു​പ​​ക്ഷേ ഇ​​ന്ത്യ​​യി​​ലെ മു​​ഴു​​വ​​ൻ സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലേ​​ക്കും ഈ ​​സ​​മ​​രം വ്യാ​​പി​​പ്പി​​ക്കു​​ന്ന​​തി​​ൽ ഈ ​​സം​​ഘ​​ട​​ന​​ക​​ൾ​ക്കൊ​​ക്കെ വ​​ലി​​യ പ​​ങ്കു​​ണ്ട്. 500ൽ ​​കൂ​​ടു​​ത​​ൽ ക​​ർ​​ഷ​​ക സം​​ഘ​​ട​​ന​​ക​​ൾ സ​​മ​​ര​​ത്തി​​നൊ​​പ്പം ഉ​​ണ്ടെ​​ന്ന് പ​​റ​​യു​​മ്പോ​​ൾ ഒ​​രു സം​​ഘ​​ട​​ന ചി​​ല​​പ്പോ​​ൾ ഒ​​രു ജി​​ല്ല​​യി​​ൽ ഒ​​തു​​ങ്ങു​​ന്ന സം​​ഘ​​ട​​ന ആ​​യി​​രി​​ക്കാം. ഒ​​രു സം​​സ്ഥാ​​ന​​ത്തി​​ൽ മാ​​ത്രം ഒ​​തു​​ങ്ങു​​ന്ന​​താ​​കാം, അ​​പ്പോ​​ഴും അ​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ന​​മ്മ​​ൾ എ​​ത്തു​​ന്നു​​ണ്ട് എ​​ന്ന​​തി​​ലാ​​ണ് കാ​​ര്യം. ഇ​​ന്ത്യ​​യി​​ലെ 25 സം​​സ്ഥാ​​ന​​ങ്ങ​​ൾ​​ക്ക​​ക​​ത്തും അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ൻ സ​​ഭ​​ക്ക്​ സ്വാ​​ധീ​​നം ഉ​​ണ്ട്. വേ​​റെ ഒ​​രു സം​​ഘ​​ട​​ന​​ക്കും ഒ​​രു പ​​ക്ഷേ അ​​ത്ര അ​​ധി​​കം സ്വാ​​ധീ​​ന​​മു​​ള്ള സാ​​ഹ​​ച​​ര്യം നി​​ല​​വി​​ൽ ഇ​​ല്ല.

അ​​ത് മാ​​ത്ര​​മ​​ല്ല, സി.​ഐ.​​ടി.​​യു​വും ​ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി യൂ​​നി​​യ​​നും മാ​​ത്രം എ​​ടു​​ത്താ​​ൽപോ​​ലും ഇ​​ന്ത്യ​​യി​​ലെ മി​​ക്ക സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലും ഈ ​ഇ​​ട​​തു​പ​​ക്ഷ സം​​ഘ​​ട​​ന​​ക​​ൾ​​ക്ക് ഒ​​രു സ്വാ​​ധീ​​നം ഉ​​ണ്ട്. അ​​ത് എ​​ത്ര ചെ​​റു​​താ​​ണെ​​ങ്കി​​ൽ​പോ​​ലും ന​​മു​​ക്ക് വ​​ള​​രെ സ്പ​​ഷ്​​ട​​മാ​​യ നി​​ല​​പാ​​ട് സ്വീ​​ക​​രി​​ച്ച്​ ജ​​ന​​ങ്ങ​​ൾ​​ക്കി​​ട​​യി​​ൽ ഇ​​ട​​പെ​​ടാ​​ൻ ഉ​​ള്ള സാ​​ധ്യ​​ത നി​​ല​​നി​​ൽ​​ക്കു​​ന്നു​​ണ്ട്. അ​​തി​​െ​ൻ​റ ഒ​​ക്കെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് ഇ​​ങ്ങ​​നെ ഒ​​രു ഐ​​ക്യം സൃ​​ഷ്​​ടി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തേ പ​​റ​​ഞ്ഞ​പോ​​ലെ അ​​ത് പെ​​ട്ടെ​​ന്ന് ഉ​​ണ്ടാ​​യ​​ത​​ല്ല, 1991 മു​​ത​​ൽ ത​​ന്നെ ശ്ര​​മി​​ച്ചുകൊ​​ണ്ടി​​രി​​ക്കു​​ന്ന തൊ​​ഴി​​ലാ​​ളി വ​​ർ​​ഗ​​ത്തി​​െ​ൻ​റ ഐ​​ക്യം നി​​ര​​വ​​ധി പൊ​​തു പ​​ണി​​മു​​ട​​ക്കു​​ക​​ളി​​ലൂ​​ടെ​​യും സ​​മ​​ര​​ങ്ങ​​ളി​​ലൂ​​ടെ​​യും ന​​മ്മ​​ൾ ഉ​​ണ്ടാ​​ക്കി​​യെ​​ടു​​ത്ത​​താ​​ണ്. തീ​​ർ​​ച്ച​​യാ​​യും അ​​ധ്വാ​​നി​​ക്കു​​ന്ന​​വ​​രു​​ടെ​​യും അ​​ടി​​ച്ച​​മ​​ർ​​ത്ത​​പ്പെ​​ട്ട​​വ​​രു​​ടെ​​യും സ​​മ​​രം. ല​​ഖ്​​നോ​​വി​​ൽ ക​​ഴി​​ഞ്ഞ​ദി​​വ​​സം ന​​ട​​ന്ന മ​​ഹാ പ​​ഞ്ചാ​​യ​​ത്തി​​ൽ വ​​ലി​​യ വിഭാഗം ആ​​ളു​​ക​​ൾ അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ൻ സ​​ഭ​​യു​​ടെ​​യും ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി യൂ​​നി​​യ​​െ​ൻ​റ​​യും സ​​ഖാ​​ക്ക​​ളാ​​ണ്. അ​​ത് ഭാ​​വി​​യി​​ൽ ഒ​​രു വി​​ശാ​​ല ബ​​ദ​​ലി​​െ​ൻ​റ സാ​​ധ്യ​​ത​​ക​​ൾ​പോ​​ലും മു​​ന്നോ​​ട്ട് വെ​ക്കു​​ന്ന​​താ​​ണ്. ഇ​​പ്പോ​​ൾ ഈ ​​സ​​മ​​ര​​ത്തി​​നി​​ട​​യി​​ൽ ത​​ന്നെ മ​​റ്റ്‌ രാ​​ഷ്​​ട്രീ​യ​ പാ​​ർ​​ട്ടി​​ക​​ൾപോ​​ലും സം​​യു​​ക്ത കി​​സാ​​ൻ മോ​​ർ​​ച്ച എ​​ടു​​ത്ത തീ​​രു​​മാ​​ന​​ങ്ങ​​ൾ​​ക്ക് പി​​ന്തു​​ണ ന​​ൽ​​കി​​യ​​ത് നാം ​​ക​​ണ്ട​​താ​​ണ്. ഭാ​​ര​​ത് ബ​​ന്ദ് ആ​​യാ​​ലും റെ​​യി​​ൽ ത​​ട​​യ​​ൽ ആ​​യാ​​ലും ഇ​​തി​​ന് തെ​​ളി​​വാ​​ണ്.

ഇ​​ന്ത്യ​​യു​​ടെ യ​​ഥാ​​ർ​​ഥ പ്ര​​ശ്നം ഭ​​ര​​ണ​​മാ​​റ്റ​​മോ ഇ​​പ്പോ​​ഴ​​ത്തെ പ്ര​​തി​​പ​​ക്ഷം അ​​ധി​​കാ​​ര​​ത്തി​​ലേ​​ക്ക് മാ​​റു​​ക​​യോ ചെ​​യ്യു​​ക എ​​ന്ന​​ത​​ല്ല. മ​​റി​​ച്ച് ജ​​ന​​പ​​ക്ഷ​​ത്തുനി​​ൽ​​ക്കു​​ന്ന ഒ​​രു സ​​ർ​​ക്കാ​​ർ രൂ​​പ​​പ്പെ​​ടു​​ക എ​​ന്ന​​ത​​ല്ലേ അ​​ത്? ഇ​​ത് വ​​രും നാ​​ളു​​ക​​ളി​​ൽ എ​​ത്ര മാ​​ത്രം സാ​​ധ്യ​​മാ​​ണ്?

ജ​​ന​പ​​ക്ഷ​​ത്തുനി​​ന്ന് ജ​ന​​ങ്ങ​​ൾ​​ക്ക് വേ​​ണ്ടി ന​​യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കു​​ന്ന ഒ​​രു സ​​ർ​​ക്കാ​​ർ ആ​​ണ് എ​​ല്ലാ രാ​​ജ്യ​​ത്തി​​നും വേ​​ണ്ട​​ത്. 1991 മു​​ത​​ൽ മാ​​റി​മാ​​റി വ​​ന്ന കോ​​ൺ​​ഗ്ര​​സ് ബി.​ജെ.​​പി സ​​ർ​​ക്കാ​​റു​​ക​​ൾ ഇ​​ന്ത്യ​​യി​​ൽ ന​​ട​​പ്പാ​​ക്കി​​യ ന​​വ ലി​​ബ​​റ​​ൽ ന​​യ​​ങ്ങ​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​ണ് പൊ​​തു​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​ങ്ങ​​ൾ വി​​റ്റ് തീ​​ർ​​ക്കു​​ന്ന ഒ​​രു സ​​മീ​​പ​​ന​​വും, എ​​ല്ലാ മേ​​ഖ​​ല​​യെ​​യും സ്വ​​കാ​​ര്യ​വ​​ത്ക​​രി​​ക്കു​​ന്ന ഒ​​രു സ​​മീ​പ​​ന​​വു​​മെ​​ല്ലാം ഇ​​ന്ത്യ​​യി​​ൽ ഉ​​ണ്ടാ​​കു​​ന്ന​​ത്. കാ​​ർ​​ഷി​​ക മേ​​ഖ​​ല ഇ​​ത്ര​​യും വ​​ലി​​യൊ​​രു പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കാ​​ൻ ഒ​​രു പ്ര​​ധാ​​ന കാ​​ര​​ണ​​വും ഇ​​തേ ന​​യ​​ങ്ങ​​ളാ​​ണ്. '91ൽ ​​ഈ ന​​യ​​ങ്ങ​​ൾ കൊ​​ണ്ടു​വ​​ന്ന് ന​​ട​​പ്പാ​​​ക്കി​ത്തു​​ട​​ങ്ങി​​യ​​പ്പോ​​ൾത​​ന്നെ അ​​ഖി​​ലേ​​ന്ത്യാ കി​​സാ​​ൻ സ​​ഭ​​യും അ​​ഖി​​ലേ​​ന്ത്യാ ക​​ർ​​ഷ​​ക തൊ​​ഴി​​ലാ​​ളി യൂ​​നി​​യ​​നും ഈ ​​ന​​യ​​ങ്ങ​​ൾ ന​​ട​​പ്പാ​​ക്കി​​യാ​​ൽ ക​​ർ​​ഷ​​ക​​ർ ദു​​രി​​ത​​ത്തി​​ലാ​​കും, വ​​ലി​​യ പ്ര​​തി​​സ​​ന്ധി​​യി​​ലേ​​ക്കാ​​കും ഇ​​ത് അവരെ കൊ​​ണ്ടുചെ​​ന്ന് എ​​ത്തി​​ക്കു​​ക എ​​ന്ന് മു​​ന്ന​​റി​​യി​​പ്പ് ന​​ൽ​​കി​​യി​​രു​​ന്നു. അ​​ന്നു മു​​ത​​ൽ അ​​തി​​നെ​​തി​​രെ സ​​മ​​ര​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തി​ക്കൊ​​ണ്ടുവ​​ന്ന ഒ​​രു സം​​ഘ​​ട​​നകൂ​​ടി​​യാ​​ണ് ന​​മ്മു​​ടേ​​ത്. എ​​ന്നാ​​ൽ, അ​​ന്ന് നി​​ര​​വ​​ധി സം​​ഘ​​ട​​ന​​ക​​ൾ ഇ​​ത് ക​​ർ​​ഷ​​ക​​ർ​​ക്ക് ഗു​​ണംചെ​​യ്യും എ​​ന്നാ​​ണ് വി​​ശ്വ​​സി​​ച്ചി​​രു​​ന്ന​​ത്. ഇ​​ന്ന്, 25 വ​​ർ​​ഷ​​ങ്ങ​​ൾ​​ക്കു ശേ​​ഷ​​മാ​​ണ് ഈ ​​ന​​യ​​ങ്ങ​​ളാ​​ണ് ക​​ർ​​ഷ​​ക​​ർ ഇ​​ത്ര​​യും ദു​​രി​​ത​​ത്തി​​ലാ​​കാ​​ൻ കാ​​ര​​ണം എ​​ന്ന തി​​രി​​ച്ച​​റി​​വ്​ അ​​വ​​ർ​​ക്കെ​​ല്ലാം ഉണ്ടാ​​കു​​ന്ന​​ത്. സ​​ർ​​ക്കാ​​ർ ക​​ണ​​ക്കു​പ്ര​​കാ​​രം ദു​​രി​​ത​മ​നു​​ഭ​​വി​​ക്കു​​ന്ന നാ​​ല് ല​​ക്ഷ​​ത്തി​​ൽ അ​​ധി​​കം ക​​ർ​​ഷ​​ക​​രു​ണ്ട്. തീ​​ർ​​ച്ച​​യാ​​യും ന​​വ​​ലി​​ബ​​റ​​ൽ ന​​യ​​ങ്ങ​​ൾ പൂ​​ർ​​ണ​​മാ​​യും പി​​ൻ​​വ​​ലി​​ക്കു​​ക എ​​ന്ന ആ​​വ​​ശ്യം മു​​ൻ​​നി​​ർ​​ത്തി​​യു​​ള്ള, ന​​വ​​ലി​​ബ​​റ​​ൽ ന​​യ​​ങ്ങ​​ൾ​​ക്ക് എ​​തി​​രെ​​യു​​ള്ള ഒ​​രു സ​​മ​​ര​​മാ​​യി​​ട്ട് ഈ ​​സ​​മ​​രം മാ​​റേ​​ണ്ട​​തു​​ണ്ട് എ​​ന്ന് പ​​റ​​യു​​ന്ന​​ത് അ​​തു​കൊ​​ണ്ടാ​​ണ്. ആ ​​ദി​​ശ​​യി​​ലേ​​ക്കാ​​ണ് വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ സ​​മ​​ര​​ത്തെ വ്യാ​​പി​​പ്പി​​ക്കാ​​ൻ ഞ​​ങ്ങ​​ൾ ആ​​ഗ്ര​​ഹി​​ക്കു​​ന്ന​​ത്.

മോ​​ദി​​ക്കെ​​തി​​രെ ആ​​ദ്യ​സ​​മ​​രം തു​​ട​​ങ്ങു​​ന്ന​​ത് ജെ.​എ​​ൻ.​​യു​​വി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളാ​​ണ്. പി​​ന്നീ​​ട് രാ​​ജ്യ​​ത്തി​​ന​​ക​​ത്തു ന​​ട​​ന്ന ഓ​​രോ സ​​മ​​ര​​ത്തി​​ലും വി​​ദ്യാ​​ർ​​ഥി​ക​​ളു​​ടെ പ​​ങ്ക് വ​​ലു​​താ​​യി​​രു​​ന്നു. ക​​ർ​​ഷ​​ക​സ​​മ​​ര​​ത്തി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ, അ​​തി​​ലെ വി​​ദ്യാ​​ർ​​ഥി സാ​​ന്നി​​ധ്യം എ​​ങ്ങ​​നെ ആ​​യി​​രു​​ന്നു?

വി​​ദ്യാ​​ർ​​ഥി​ക​​ൾ വ​​ലി​​യ രീ​​തി​​യി​​ൽ ക​​ർ​​ഷ​​ക സ​​മ​​ര​​ത്തി​​ന് പി​​ന്തു​​ണ​​യു​​മാ​​യി വ​​ന്നി​​ട്ടു​​ണ്ട്. പ്ര​​ത്യേ​​കി​​ച്ചും സാ​​ധാ​​ര​​ണ​​ക്കാ​​രാ​​യ ക​​ർ​​ഷ​​ക​​രു​​ടെ​​യും ജ​​ന​​ങ്ങ​​ളു​​ടെ​​യും ഇ​​ട​​യി​​ൽ ഈ ​​നി​​യ​​മ​​ങ്ങ​​ളെ തു​​റ​​ന്ന് കാ​​ണി​​ക്കാ​​നു​​ള്ള പ്ര​​ചാ​​ര​​ണ​​ത്തി​​ന് വി​​ദ്യാ​​ർ​​ഥി​​ക​​ൾ മു​​ന്നി​​ൽ നി​​ന്നി​​ട്ടു​​ണ്ട്. പ​​ഞ്ചാ​​ബ്, ഹ​​രി​​യാ​​ന എ​​ന്നീ സം​​സ്ഥാ​​ന​​ങ്ങ​​ൾ എ​​ടു​​ത്തുനോ​​ക്കി​​യാ​​ൽ വി​​ദ്യാ​​ർ​​ഥി സ്വാ​​ധീ​​നം കു​​റെക്കൂടി കൂ​​ടു​​ത​​ൽ ഉ​​ണ്ടാ​​യി​​രു​​ന്ന സ്ഥ​​ല​​ങ്ങ​​ളാ​​ണ് എ​​ന്ന് മ​​ന​​സ്സി​​ലാ​​കും. ഒ​​രു വ​​ർ​​ഷ​​മാ​​യി ന​​ട​​ക്കു​​ന്ന സ​​മ​​ര​​ത്തി​​ന് ഐ​​ക്യ​​ദാ​​ർ​​ഢ്യം പ്ര​​ഖ്യാ​​പി​​ച്ച്​ നി​​ര​​ന്ത​​രം സ​​മ​​ര​​മു​​ഖ​​ത്തേ​​ക്ക് അ​​വ​​രെ​​ത്തി​​യി​​രു​​ന്നു. വി​​ദ്യാ​​ർ​​ഥി​​ക​​ൾ മാ​​ത്ര​​മ​​ല്ല, യു​​വാ​​ക്ക​​ൾ, സ്ത്രീ​​ക​​ൾ, ആ​​ശാവ​​ർ​​ക്ക​​ർ​​മാ​​ർ, അം​​ഗ​​ൻ​വാ​​ടി പ്ര​​വ​​ർ​​ത്ത​​ക​​ർ എ​​ന്നി​​വ​​രെ​​ല്ലാം വ​​ലി​​യ രീ​​തി​​യി​​ൽ സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ത്തി​​രു​​ന്നു. ഇ​​വ​​രി​​ൽ വ​​ലി​​യ വി​​ഭാ​​ഗ​​വും ഗ്രാ​​മ​​ങ്ങ​​ളി​​ൽ​നി​​ന്ന് എ​​ത്തു​​ന്ന​​വ​​രാ​​യി​​രു​​ന്നു. അ​​വ​​രെ സം​​ബ​​ന്ധി​​ച്ചി​ട​​ത്തോ​​ളം ഈ ​​നി​​യ​​മ​​ങ്ങ​​ൾ അ​​വ​​രു​​ടെ കു​​ടും​​ബ​​ത്തെ​​യും നി​​ല​​നി​​ൽ​​പ്പി​​നെ​​യും കൃ​​ഷി​​യെ​​യും ഉ​​പ​​ജീ​​വ​​ന​​ത്തെ​​യും ബാ​​ധി​​ക്കു​​ന്ന വ​​ലി​​യ പ്ര​​ശ്ന​​ങ്ങ​​ൾത​​ന്നെ ആ​​യി​​രു​​ന്നു. കൊ​​ച്ചു​ കു​​ട്ടി​​ക​​ളെകൊ​​ണ്ടു​പോ​​ലും കു​​ടും​​ബ​​മാ​​യി വ​​ന്ന് തെ​​രു​​വി​​ൽ ടെ​​ൻ​റ്​ കെ​​ട്ടി സ​​മ​​രം ചെ​​യ്ത​​വ​​രെ ന​​മ്മ​​ൾ ക​​ണ്ട​​താ​​ണ്.

ചി​ല മാ​​ധ്യ​​മ​​ങ്ങ​​ൾ ഉ​​യ​​ർ​​ത്തു​​ന്ന ഏ​​റ്റ​​വും വ​​ലി​​യ ആ​​രോ​​പ​​ണം ക​​ർ​​ഷ​​ക സ​​മ​​ര​​ത്തി​​ൽ പ​​ഞ്ചാ​​ബി​​ലെ സ​​മ്പ​​ന്ന ക​​ർ​​ഷ​​ക​​രാ​​ണ് മു​​ന്നി​​ൽ നി​​ൽ​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ്, എ​​ന്താ​​ണ് ഇ​​തി​​െ​ൻ​റ സ​​ത്യാ​​വ​​സ്ഥ?

എ​​ല്ലാ വി​​ധ​​ത്തി​​ലും സം​​ഘ​്​​പ​​രി​​വാ​​റും ബി.​​ജെ.​​പി സ​​ർ​​ക്കാ​​റും പ്ര​​ധാ​​ന​​മ​​ന്ത്രി​​യു​​ടെ ത​​ന്നെ നേ​​തൃ​​ത്വ​​ത്തി​​ൽ ആ​​ദ്യം മു​​ത​​ൽ സ​​മ​​ര​​ത്തി​​നെ​​തി​​രെ ഇ​​ത്ത​​ര​​ത്തി​​ലു​​ള്ള പ​​ല ക​​ഥ​​ക​​ളും പ്ര​​ച​​രി​​പ്പി​​ക്കാ​​ൻ ശ്ര​​മി​​ച്ചി​​ട്ടു​​ണ്ട്. കോ​​ർ​​പ​​റേ​​റ്റ് മീ​​ഡി​​യ​​ക​​ളി​​ൽ, സ​​മ​​ര​​ത്തി​​ൽ പ​​ങ്കെ​​ടു​​ക്കു​​ന്ന​​ത് ധ​​നി​​ക​വ​​ർ​​ഗം മാ​​ത്ര​​മാ​​ണെ​​ന്ന പ്ര​​ചാ​​ര​​ണം വ​​ള​​രെ വ്യാ​​പ​​ക​​മാ​​യി അ​​വ​​ർ ന​​ട​​ത്തി​വ​​ന്നി​​രു​​ന്നു.

ഏ​​തൊ​​രു സ​​മ്പ​​ന്ന​​ൻ ആ​​യി​​രി​​ക്കും തു​​ട​​ർ​​ച്ച​​യാ​​യ ഒ​​രു വ​​ർ​​ഷ​​ക്കാ​​ലം മാ​​റി മാ​​റി വ​​ന്ന ത​​ണു​​പ്പി​​ലും ചൂ​​ടി​​ലും കോ​​വി​​ഡ് രോ​​ഗ​വ്യാ​​പ​​ന​​ത്തി​​നി​​ട​​യി​​ലും തെ​​രു​​വി​​ൽ വ​​ന്നി​​രു​​ന്നു സ​​മ​​രം ചെ​​യ്യു​​ക. അ​​ത്ര​​യും മാ​​ത്രം ചി​​ന്തി​​ച്ചാ​​ൽ പോ​​രേ ഈ ​​പ്ര​​ച​ാ​ര​​ണ​​ത്തി​​െ​ൻ​റ സ​​ത്യം മ​​ന​​സ്സി​​ലാ​​ക്കാ​​ൻ. പ​​ക്ഷേ ഒ​​രു കാ​​ര്യ​​മു​​ണ്ട്, എ​​ല്ലാ വി​​ഭാ​​ഗ​​ത്തി​​ൽ​പെ​​ട്ട ക​​ർ​​ഷ​​ക​​രും ക​​ർ​​ഷ​​കതൊ​​ഴി​​ലാ​​ളി​​ക​​ളും ഭൂ​ര​​ഹി​​ത​​രും പ​​ങ്കെ​​ടു​​ത്ത ഒ​​രു സ​​മ​​ര​​മാ​​യി​​രു​​ന്നു ഇ​​ത്. അ​​തി​​ൽ തീ​​ർ​​ച്ച​​യാ​​യി​​ട്ടും ചെ​​റി​​യൊ​​രു വി​​ഭാ​​ഗം സ​​മ്പ​​ന്ന​​ർ ഉ​​ണ്ടാ​​യി​​രു​​ന്നി​​രി​​ക്കാം. അ​​തി​​ലും എ​​ത്ര​​യോ കൂ​​ടു​​ത​​ൽ ദ​​രി​​ദ്ര​​രും ഉ​​ണ്ടാ​​യി​​രു​​ന്നു ഞ​​ങ്ങ​​ൾ​​ക്കൊ​​പ്പം. എ​​ല്ലാ വി​​ഭാ​​ഗം ജ​ന​​ങ്ങ​​ളും ബി.​​ജെ.​​പി സ​​ർ​​ക്കാ​​റി​​െ​ൻ​റ ന​​വ​​ലി​​ബ​​റ​​ൽ ന​​യ​​ങ്ങ​​ൾ കാ​​ര​​ണ​​വും ക​​ഴി​​ഞ്ഞു​പോ​​യ ലോ​​ക്​​ഡൗ​​ൺ കാ​​ല​​ഘ​​ട്ട​​ത്തി​​ലെ ന​​യ​​ങ്ങ​​ൾകാ​​ര​​ണ​​വും ബു​​ദ്ധി​​മു​​ട്ട​​നു​​ഭ​​വി​​ച്ച​​വ​​ർത​​ന്നെ ആ​​ണ്. അ​​തു​​കൊ​​ണ്ടാ​​ണ് അ​​ത്ത​​ര​​ത്തി​​ൽ വ​​ലി​​യൊ​​രു കൂ​​ട്ടാ​​യ്മ സൃ​​ഷ്‌​​ടി​​ക്കാ​​ൻ ഞ​​ങ്ങ​​ൾ​​ക്ക് ക​​ഴി​​ഞ്ഞ​​തും സ​​മ​​ര​​മി​​പ്പോ​​ൾ ഒ​​രു വ​​ർ​​ഷം പി​​ന്നി​​ട്ട​​തും.

കേ​​ന്ദ്ര​​ത്തി​​ൽ​നി​​ന്ന് കേ​​ര​​ള​​ത്തി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ ഇ​​വി​​ട​​ത്തെ ജ​​ന​​ങ്ങ​​ൾ നേ​​രി​​ടു​​ന്ന ഏ​​റ്റ​​വും പ്ര​​ധാ​​ന പ്ര​​ശ്നം ദ​​ലി​​ത​​രു​​ടെ​​യും ആ​​ദി​​വാ​​സി​​ക​​ളു​​ടെ​​യും അ​​തി​​ജീ​​വ​​ന​​വു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട​​തും, ക​​ർ​​ഷ​​ക​​രു​​ടെ ഉ​​ൽ​പ​​ന്ന​​ങ്ങ​​ൾ ഇ​​ട​​നി​​ല​​ക്കാ​​ർ ത​​ട്ടി​​യെ​​ടു​​ക്കു​​ന്ന പ്ര​​ശ്ന​​വും ഭൂ​​മി ഇ​​ല്ലാ​​ത്ത​​വ​​രു​​ടെ പ്ര​​ശ്ന​​വു​​മാ​​ണ്. ഇ​​തി​​നെ​​തി​​രെ പ്ര​​ശ്നപ​​രി​​ഹാ​​ര​​മെ​​ന്നോ​​ണം സ്വീ​​ക​​രി​​ക്കാ​​ൻ സാ​​ധി​​ക്കു​​ന്ന ന​​ട​​പ​​ടി​​ക​​ൾ എ​​ന്തൊ​​ക്കെ​​യാ​​ണെ​​ന്നാ​​ണ് ക​​രു​​തു​​ന്ന​​ത്?

കേ​​ര​​ള​​ത്തി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ ഭൂ​​മി​​യി​​ല്ലാ​​ത്ത എ​​ല്ലാ​​വ​​ർ​​ക്കും പ​​ട്ട​​യം ന​​ൽ​​കും എ​​ന്നൊ​​രു ന​​യ​​മാ​​ണ് ഇ​​ട​​തു​​പ​​ക്ഷ സ​​ർ​​ക്കാ​​ർ ഇ​​പ്പോ​​ൾ കേ​​ര​​ള​​ത്തി​​ൽ സ്വീ​​ക​​രി​​ച്ചു​വ​​രു​​ന്ന​​ത്. എ​​െ​ൻ​റ പി​​എ​​ച്ച്.​ഡി പ​​ഠ​​ന​​ത്തി​​െ​ൻ​റ ഭാ​​ഗ​​മാ​​യി വ​​യ​​നാ​​ട്ടി​​ലെ നെ​​ൻ​മേ​​നി പ​​ഞ്ചാ​​യ​​ത്തി​​ലേ​​ക്കും മ​​റ്റ് സ്ഥ​​ല​​ങ്ങ​​ളി​​ലേ​​ക്കും ഒ​​ക്കെ പോ​​കേ​​ണ്ടിവ​​ന്നി​​ട്ടു​​ണ്ട്. വ​​ലി​​യ രീ​​തി​​യി​​ൽ ക​​ർ​​ഷ​​ക ആ​​ത്മ​​ഹ​​ത്യ​​ക​​ൾ ന​​ട​​ക്കു​​ന്ന സ്ഥ​​ല​​മാ​​യി​​രു​​ന്നു അ​​ന്ന് വ​​യ​​നാ​​ട്. ഇ​​ന്ന​​തി​​ൽ വ​​ലി​​യ കു​​റ​​വു​​ണ്ട് എ​​ന്നാ​​ണ് ഞാ​​ൻ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. വ​​ലി​​യ രീ​​തി​​യി​​ൽ നാ​​ണ്യ​വി​​ള​​ക​​ൾ കൃ​​ഷി ചെ​​യ്യു​​ന്ന ക​​ർ​​ഷ​​ക​​രാ​​ണ് വ​​യ​​നാ​​ട്ടി​​ൽ കൂ​​ടു​​ത​​ലും. കേ​​ര​​ള​​ത്തി​​ലെ നാ​​ണ്യ​​വി​​ള​ക​​ളു​​ടെ ക​​ച്ച​​വ​​ടം പ്ര​​ധാ​​ന​​മാ​​യും ശ്രീ​​ല​​ങ്ക​​യു​​മാ​​യി​​ട്ടാ​​യി​​രു​​ന്നു ന​​ട​​ന്നു​​കൊ​​ണ്ടി​​രു​​ന്ന​​തും. ആ​​സി​​യാ​​ൻ ക​​രാ​​ർ നി​​ല​​വി​​ൽ വ​​ന്ന​​തോ​​ടെ ശ്രീ​​ല​​ങ്ക​​യു​​മാ​​യി ക​​ച്ച​​വ​​ടം ന​​ട​​ത്തി​​ക്കൊ​​ണ്ടി​​രു​​ന്ന മേ​​ഖ​​ല വ​​ലി​​യ ദു​​രി​​ത​​ത്തി​​ൽ ആ​​യി​​ട്ടു​​ണ്ട്. വ​​ലി​​യ രീ​​തി​​യി​​ലു​​ള്ള ക​​ട​​ക്കെ​​ണി​​യി​​ലേ​​ക്കും മ​​റ്റും ക​​ർ​​ഷ​​ക​​ർ കൂ​​പ്പു​​കു​​ത്തി​​യി​​ട്ടു​​ണ്ട്. ഇ​​തി​​നെ​​തി​​രെ​യാ​​ണ് വി.​​എ​​സി​െ​ൻ​റ ​കാ​​ല​​ത്ത് ക​​ടാ​​ശ്വാ​​സ ക​​മീ​​ഷ​​ൻ നി​​ല​​വി​​ൽ വ​​രു​​ന്ന​​ത്. നെ​​ല്ലി​​നും മ​​റ്റും താ​​ങ്ങു​വി​​ല ഏ​​ർ​​പ്പെ​​ടു​​ത്തു​​ന്ന രീ​​തി ഒ​​ക്കെ അ​​ക്കാ​​ല​​ത്താ​​ണ് ന​​ട​​പ്പി​​ൽ വ​​രു​​ന്ന​​ത്. അ​​ത് മ​​റ്റെ​​വി​​ടെ​​യും ഇ​​ല്ലാ​​ത്ത രീ​​തി​​യി​​ൽ ന​​ട​​പ്പാ​​ക്കാ​​ൻ ന​​മു​​ക്ക് സാ​​ധി​​ച്ചി​​ട്ടു​​ണ്ട് എ​​ന്ന​​ത് വ​​ലി​​യ പ്ര​​തീ​​ക്ഷ​​യാ​​ണ് കാ​​ർ​​ഷി​​ക മേ​​ഖ​​ല​​ക്ക്​ ന​​ൽ​​കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ൽ 2800 രൂ​​പ​​ക്കാ​​ണ് നെ​​ല്ല് സം​​ഭ​​രി​​ക്കു​​ന്ന​​ത്. ബി​ഹാ​​റി​​ലും മ​​റ്റും ക​​ർ​​ഷ​​ക​​ന് എണ്ണൂ​േറാ, ആയിരമോ, കൂ​​ടി​​പ്പോ​​യാ​​ൽ ആയിരത്തി ഇരുനൂ​േറാ രൂ​​പ​​യാ​​ണ് ഇ​​തേ നെ​​ല്ലി​​ന് കി​​ട്ടു​​ന്ന​​ത്. ആ ​​രീ​​തി​​യി​​ൽ ഉ​​ള്ള മി​​ക​​ച്ച ഒ​​രു ഇ​​ട​​പെ​​ട​​ൽ ഇ​​വി​​ടെ ന​​മു​​ക്ക് സാ​​ധ്യ​​മാ​​കു​​ന്നു​​ണ്ട്. അ​​ത് മാ​​ത്ര​​മ​​ല്ല, സ​​ഹ​​ക​​ര​​ണ മേ​​ഖ​​ല​​യി​​ൽ ക​​ർ​​ഷ​​ക​​െ​ൻ​റ വി​​ള​​ക​​ൾ ന​​ല്ല വി​​ല കൊ​​ടു​​ത്തു സം​​ഭ​​രി​​ക്കു​​ന്ന​​തി​​ന് പു​​റ​​മെ, അ​​തി​​ൽ മൂ​​ല്യ​വ​​ർ​​ധി​​ത വ​​സ്തു​​ക്ക​​ളു​​ടെ നി​​ർ​​മാ​​ണ​​വും വി​​പ​​ണ​​ന​​വുംകൂ​​ടി ഇ​​വി​​ടെ ന​​ട​​ക്കു​​ന്നു​​ണ്ട്. ഇ​​പ്പോ​​ൾ വ​​യ​​നാ​​ട്ടി​​ൽ​ത​​ന്നെ മ​​ല​​ബാ​​ർ മീ​​റ്റ്, വ​​യ​​നാ​​ട് കോ​​ഫി എ​​ന്നൊ​​ക്കെ പ​​റ​​യു​​ന്ന പ​​ദ്ധ​​തി​​ക​​ൾ ഉ​​ണ്ടാ​​കു​​ന്നു​​ണ്ട്. അ​​പ്പോ​​ഴും അ​​ന്താ​​രാ​​ഷ്​ട്ര ​വി​​പ​​ണി​​യി​​ൽ വി​​ള​​ക​​ൾ​​ക്ക് വ​​രു​​ന്ന വി​​ല​​യി​​ടി​​വ് ഒ​ക്കെ കേ​​ര​​ള​​ത്തി​​ലെ ക​​ർ​​ഷ​​ക​​രെ വ​​ല്ലാ​​തെ ബാ​​ധി​​ക്കു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ ത​​ന്നെ​യാ​ണ്. സു​​ഭി​​ക്ഷ കേ​​ര​​ളംപോ​​ലു​​ള്ള പ​​ദ്ധ​​തി​​ക​​ൾ വ​​ഴി​​യൊ​​ക്കെ ക​​ർ​​ഷ​​ക​​രു​​ടെ ഇ​​ത്ത​​രം പ്ര​​ശ്ന​​ങ്ങ​​ൾ​​ക്ക്‌ വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ൽ ഇ​​വി​​ട​​ത്തെ സ​​ർ​​ക്കാ​​ർ പ​​രി​​ഹാ​​രം ഉ​​ണ്ടാ​​ക്കും എ​​ന്നുത​​ന്നെ​യാ​​ണ് ഞാ​​ൻ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്.


സ​​മ്പ​​ന്ന രാ​​ജ്യ​​ങ്ങ​​ളെ​​ല്ലാം നൂ​​റ് ശ​​ത​​മാ​​നം സ​​ബ്‌​​സി​​ഡി ന​​ൽ​​കി​​യാ​​ണ് കൃ​​ഷി​​യെ നി​​ല​​നി​​ർ​​ത്തി​ക്കൊ​​ണ്ടു പോ​​കു​​ന്ന​​ത്, ഇ​​ത് അ​​നി​​വാ​​ര്യ​​മാ​​യ കാ​​ര്യ​​വു​​മാ​​ണ്. ഇ​​ന്ത്യ​​യി​​ലേ​​ക്ക് വ​​രു​​മ്പോ​​ൾ ഇ​​വി​​ട​​ത്തെ നാ​​ൽ​പ​​ത്തി​​യ​​ഞ്ചു ശ​​ത​​മാ​​നം വ​​രു​​ന്ന ക​​ർ​​ഷ​​ക​​ർ​​ക്ക് ഒ​​രു സ​​ബ്സി​​ഡി​​യും ല​​ഭി​​ക്കു​​ന്നി​​ല്ല എ​​ന്നാ​​ണ് ക​​ണ​​ക്ക്, എ​​ങ്ങ​​നെ ആ​​ണ് ഇ​​തി​​നെ മ​​റി​​ക​​ട​​ക്കാ​​ൻ സാ​​ധി​​ക്കു​​ക?

സ​​മ്പ​​ന്ന രാ​​ജ്യ​​ങ്ങ​​ൾ എ​​ല്ലാംത​​ന്നെ വ​​ൻ​​കി​​ട കു​​ത്ത​​ക​​ക​​ളെ തൃ​​പ്തി​​പ്പെ​​ടു​​ത്തു​​ന്ന രീ​​തി​​യി​​ലു​​ള്ള പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​ളാ​ണ് കൃ​​ഷി​​യു​​ടെ കാ​​ര്യ​​ത്തി​​ൽ സ്വീ​​ക​​രി​​ക്കു​​ന്ന​​ത് എ​​ന്നാ​​ണ് ഞാ​​ൻ മ​​ന​​സ്സി​​ലാ​​ക്കു​​ന്ന​​ത്. അ​​പ്പോ​​ഴും അ​​വ​​ർ ക​​ർ​​ഷ​​ക​​ർ​​ക്ക് സ​​ബ്‌​​സി​​ഡി ന​​ൽ​​കു​​ന്നു​​ണ്ട് എ​​ന്ന​​തി​​നെ ഞാ​​ൻ അം​​ഗീ​​ക​​രി​​ക്കു​​ന്നു. ന​​മ്മ​​ൾ ഈ ​​വേ​​ൾ​​ഡ് ട്രേ​​ഡ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​െ​ൻ​റ ഭാ​​ഗ​​മാ​​ണ്. അ​​വ​​ർ നി​​ര​​ന്ത​​രം ഇ​​ന്ത്യ​​ക്കു​​മേ​​ൽ സ​​മ്മ​​ർ​​ദം ചെ​​ലു​​ത്തു​​ന്ന​​ത് സ​​ബ്‌​​സി​​ഡി​​ക​​ൾ പി​​ൻ​​വ​​ലി​​ക്ക​​ണം എ​​ന്ന ആ​​വ​​ശ്യ​​ത്തി​​ന്മേ​​ൽ ആ​​ണ്. ഭ​​ക്ഷ്യ​സു​​ര​​ക്ഷ​​ക്കു​​ള്ള സ​​ബ്‌​​സി​​ഡി പി​​ൻ​​വ​​ലി​​ക്ക​​ണം, താ​​ങ്ങു​വി​​ല​​യ്ക്ക് ന​​ൽ​​കു​​ന്ന സ​​ബ്സി​​ഡി പി​​ൻ​​വ​​ലി​​ക്ക​​ണം, പ​​ബ്ലി​​ക്​ സ്​​റ്റോ​​റേ​​ജ് സ്​​റ്റോ​​ക്ക് ഹോ​​ൾ​​ഡി​​ങ്ങി​​ൽ​നി​​ന്ന് ഇ​​ന്ത്യ​​യി​​ലെ ബി.​ജെ.​പി സ​​ർ​​ക്കാ​​ർ മാ​​റി​നി​​ൽ​​ക്ക​​ണം എ​​ന്നി​​വ​​യാ​​ണ് അ​​വ​​രു​​ടെ ആ​​വ​​ശ്യ​​ങ്ങ​​ൾ. അ​​തി​​നെ പ്ര​​തി​​രോ​​ധി​​ക്കാ​​ൻ ഇ​​വി​​ട​ത്തെ സ​​ർ​​ക്കാ​റി​​ന് ക​​ഴി​​യു​​ന്നി​​ല്ല എ​​ന്ന​​തുകൂ​​ടി​യാ​​ണ് വി​​ഷ​​യം.

ഇ​​പ്പോ​​ൾ വി​​വാ​​ദ​​മാ​​യ ഈ ​​മൂ​​ന്ന് നി​​യ​​മ​​ങ്ങ​​ളു​​ടെ കാ​​ര്യം ത​​ന്നെ എ​​ടു​​ത്താ​​ൽ, ഇ​​ത് വേ​​ൾ​​ഡ് ട്രേ​​ഡ് ഓ​​ർ​​ഗ​​നൈ​​സേ​​ഷ​​നി​​ൽ​നി​​ന്ന് നി​​ര​​ന്ത​​രം വ​​രു​​ന്ന സ​​മ്മ​​ർ​​ദംകൊ​​ണ്ടു​കൂ​​ടി സം​​ഭ​​വി​​ക്കു​​ന്ന​​താ​​ണ്. ബി.​ജെ.​​പി മു​​തി​​ർ​​ന്ന നേ​​താ​​വും ഹി​​മാ​​ച​​ൽ പ്ര​​ദേ​​ശ് മു​​ഖ്യ​​മ​​ന്ത്രി​​യും ആ​​യി​​രു​​ന്ന ശാ​​ന്തി​​കു​​മാ​​ർ 2016ൽ ​​നി​​യ​​മി​​ച്ച ഒ​​രു ക​​മീ​​ഷ​​ൻ മു​​ന്നോ​​ട്ട് വെ​​ച്ച മൂ​​ന്ന് ആശ​​യ​​ങ്ങ​​ൾ ആ​​ണ് പി​​ന്നീ​​ട് 2020 ജൂ​​ണി​​ൽ ഓ​​ർ​ഡി​​ന​​ൻ​​സ് ആ​​യി​​ട്ട് വ​​രു​​ന്ന​​ത്. രാ​​ജ്യം ഭ​​രി​​ക്കു​​ന്ന ഒ​​രു സ​​ർ​​ക്കാ​​റി​​െ​ൻ​റ ഇ​​ച്ഛാ​ശ​​ക്തി​​യു​​ടെ ഒ​​രു വി​​ഷ​​യംകൂ​​ടി ഇ​​വി​​ടെ ച​​ർ​​ച്ച ആ​​വേ​​ണ്ട​​തു​​ണ്ട്. അ​​ത് സ​​ർ​​ക്കാ​​ർ ആ​​രു​​ടെ കൂ​​ടെ നി​​ൽ​​ക്കും എ​​ന്ന​​താ​​ണ്. ക​​ർ​​ഷ​​ക​​രു​​ടെ ഒ​​പ്പം നി​​ൽ​​ക്ക​​ണോ അ​​തോ വ​​ൻ​​കി​​ട കു​​ത്ത​​ക​​ക​​ൾ​​ക്ക് ഒ​​പ്പം നി​​ൽ​​ക്ക​​ണോ എ​​ന്ന​​താ​​ണ് ബി.​ജെ.​​പി സ​​ർ​​ക്കാ​​റി​​െ​ൻ​റ പ്ര​​ധാ​​ന പ്ര​​ശ്‌​​നം. ക​​ർ​​ഷ​​ക​​ർ​​ക്കൊ​​പ്പം നി​​ന്നാ​​ൽ ലാ​​ഭം ഉ​​ണ്ടാ​​കി​​ല്ലെ​​ന്ന് തോ​​ന്നു​​ന്ന​​തു​കൊ​​ണ്ട് അ​​വ​​ർ കോ​​ർ​​പ​​റേ​​റ്റു​​ക​​ൾ​​ക്കൊ​​പ്പം നി​​ൽ​​ക്കു​​ന്നു. ഗു​​ജ​​റാ​​ത്തി​​ലെ ക​​ർ​​ഷ​​ക​​ർ 2016ൽ ​​ത​​ന്നെ പ​​റ​​ഞ്ഞ ഒ​​രു കാ​​ര്യ​​മു​​ണ്ട്, അ​​ത് ഇ​​ങ്ങ​​നെ ആ​​ണ്: ''ഇ​​ത് ഗു​​ജ​​റാ​​ത്ത് മോ​​ഡ​​ൽ ഒ​​ന്നു​​മ​​ല്ല, ഇ​​ത് മോ​​ദി​​യും അ​​ദാ​​നി​​യും അം​​ബാ​​നി​​യും ചേ​​ർ​​ന്ന് ന​​ട​​ത്തു​​ന്ന ഒ​​രു മൊ​​ദാ​​നി മോ​​ഡ​​ൽ ആ​​ണ്. കോ​​ർ​​പ​​റേ​​റ്റ് കൊ​​ള്ള​​ക്കാ​​ർ​​ക്ക് വേ​​ണ്ടി​​യു​​ള്ള ഒ​​രു മോ​​ഡ​​ൽ ആ​​ണ്.'' അ​​വ​​ർ അ​​തി​​ന് വേ​​ണ്ടി​​യു​​ള്ള ന​​യ​​ങ്ങ​​ളാ​​ണ് ഈ ​​രാ​​ജ്യ​​ത്തി​​ന​​ക​​ത്ത് ന​​ട​​പ്പാ​​ക്കു​​ന്ന​​ത്.

Show More expand_more
News Summary - Vijoo Krishnan interview