Begin typing your search above and press return to search.
proflie-avatar
Login

വ്യ​ത്യ​സ്ത​ത​ക​ൾ​ക്ക​പ്പു​റം ഒ​രേ വി​കാ​ര​ങ്ങ​ളു​ള്ള വെ​റും മ​നു​ഷ്യ​രാ​ണ് ന​മ്മ​ൾ

വ്യ​ത്യ​സ്ത​ത​ക​ൾ​ക്ക​പ്പു​റം   ഒ​രേ വി​കാ​ര​ങ്ങ​ളു​ള്ള   വെ​റും   മ​നു​ഷ്യ​രാ​ണ്   ന​മ്മ​ൾ
cancel

സമ​കാ​ലി​ക സിം​ഹ​ള സാ​ഹി​ത്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ് മ​നു​ഷ പ്ര​ഭാ​നി ദി​സ്സ​നാ​യ​കെ. ആ​വ​ര്‍ത്തി​ച്ചു​പോ​രു​ന്ന എ​ഴു​ത്തു​ശൈ​ലി​ക​ളി​ല്‍നി​ന്ന് വേ​റി​ട്ടാ​ണ് മ​നു​ഷ​യു​ടെ സ​ഞ്ചാ​രം. മ​നു​ഷ​യു​ടെ എ​ഴു​ത്തു​ശൈ​ലി ല​ളി​ത​മാ​ണ്. എ​ന്നി​രു​ന്നാ​ലും, ആ ​ലാ​ളി​ത്യ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള വി​കാ​ര​ങ്ങ​ളും ചി​ന്ത​ക​ളും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​താ​യി വാ​യ​ന​ക്കാ​ര്‍ക്ക് അ​നു​ഭ​വ​പ്പെ​ടും. സ​ങ്കീ​ർ​ണ​മാ​യ വാ​ക്കു​ക​ൾ​ക്കു​പ​ക​രം യ​ഥാ​ർ​ഥ​മാ​യ വി​കാ​ര​ങ്ങ​ൾ പ​ക​ര്‍ന്ന് വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ത​ക്ക​താ​യ...

Your Subscription Supports Independent Journalism

View Plans
സമ​കാ​ലി​ക സിം​ഹ​ള സാ​ഹി​ത്യ​ത്തി​ൽ ശ്ര​ദ്ധേ​യ​മാ​യ സാ​ന്നി​ധ്യ​മാ​യി ഉ​യ​ർ​ന്നു​വ​രു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ് മ​നു​ഷ പ്ര​ഭാ​നി ദി​സ്സ​നാ​യ​കെ. ആ​വ​ര്‍ത്തി​ച്ചു​പോ​രു​ന്ന എ​ഴു​ത്തു​ശൈ​ലി​ക​ളി​ല്‍നി​ന്ന് വേ​റി​ട്ടാ​ണ് മ​നു​ഷ​യു​ടെ സ​ഞ്ചാ​രം. മ​നു​ഷ​യു​ടെ എ​ഴു​ത്തു​ശൈ​ലി ല​ളി​ത​മാ​ണ്. എ​ന്നി​രു​ന്നാ​ലും, ആ ​ലാ​ളി​ത്യ​ത്തി​ൽ ആ​ഴ​ത്തി​ലു​ള്ള വി​കാ​ര​ങ്ങ​ളും ചി​ന്ത​ക​ളും ഒ​ളി​ഞ്ഞി​രി​ക്കു​ന്ന​താ​യി വാ​യ​ന​ക്കാ​ര്‍ക്ക് അ​നു​ഭ​വ​പ്പെ​ടും. സ​ങ്കീ​ർ​ണ​മാ​യ വാ​ക്കു​ക​ൾ​ക്കു​പ​ക​രം യ​ഥാ​ർ​ഥ​മാ​യ വി​കാ​ര​ങ്ങ​ൾ പ​ക​ര്‍ന്ന് വാ​യ​ന​ക്കാ​രെ ആ​ക​ർ​ഷി​ക്കാ​ൻ ത​ക്ക​താ​യ ശ​ക്തി അ​വ​രു​ടെ എ​ഴു​ത്തി​നു​ണ്ട്. അ​തു​കൊ​ണ്ടാ​ണ് പ്രാ​യ​ഭേ​ദ​മി​ല്ലാ​തെ എ​ല്ലാ വാ​യ​ന​ക്കാ​രെ​യും അ​വ​രു​ടെ ക​ഥ​ക​ൾ ആ​ക​ർ​ഷി​ക്കു​ന്ന​ത്. മ​നു​ഷ്യ​ജീ​വി​ത​ത്തി​ന്റെ ആ​ന്ത​രി​ക സൗ​ന്ദ​ര്യ​വും ബ​ല​ഹീ​ന​ത​ക​ളും പ​ക​ർ​ത്തു​ന്ന സാ​ക്ഷ്യ​ങ്ങ​ളാ​ണ് അ​വ​രു​ടെ ക​ഥ​ക​ൾ. അ​വ വാ​യ​ന​ക്കാ​രെ ര​സി​പ്പി​ക്കു​ക മാ​ത്ര​മ​ല്ല, സ്വ​ന്തം ജീ​വി​ത​ത്തെ​യും ബ​ന്ധ​ങ്ങ​ളെ​യും പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ അ​വ​രെ പ്ര​ചോ​ദി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു. സ്നേ​ഹം, സൗ​ഹൃ​ദം, കു​ടും​ബം, ആ​ഗ്ര​ഹ​ങ്ങ​ൾ, ന​ഷ്ട​ങ്ങ​ൾ, ഓ​ർ​മ​ക​ൾ, പ്ര​തീ​ക്ഷ​ക​ൾ തു​ട​ങ്ങി​യ പൊ​തു​വാ​യ മ​നു​ഷ്യാ​നു​ഭ​വ​ങ്ങ​ൾ അ​വ​രു​ടെ കൃ​തി​ക​ളു​ടെ സ​ത്ത​യാ​യ​തി​നാ​ൽ, അ​വ അ​തി​ര്‍ത്തി​ക​ള്‍ക്ക​പ്പു​റ​ത്തേ​ക്കും സ​ഞ്ച​രി​ക്കു​ന്നു. മ​നു​ഷ പ്ര​ഭാ​നി ദി​സ്സ​നാ​യ​കെ​യു​മാ​യി അ​വ​രു​ടെ എ​ഴു​ത്തു​ജീ​വി​ത​ത്തെ​ക്കു​റി​ച്ച് സം​സാ​രി​ക്കാം.

സാ​ഹി​ത്യ കൃ​തി​ക​ളു​ടെ കൈ​യെ​ഴു​ത്തു പ്ര​തി​ക​ൾ​ക്ക് ന​ൽ​കു​ന്ന വി​ദ​ർ​ശ​ന സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന്റെ ഏ​റ്റ​വും മി​ക​ച്ച ഏ​ഴു കൃ​തി​ക​ളി​ൽ ഒ​ന്നാ​യി താ​ങ്ക​ളു​ടെ ക​ഥാ​സ​മാ​ഹ​രം ഇ​ടം പി​ടി​ച്ച​തു മു​ത​ലാ​ണ്‌ സിം​ഹ​ള സാ​ഹി​ത്യ ലോ​കം താ​ങ്ക​ളു​ടെ എ​ഴു​ത്തു​ക​ൾ ശ്ര​ദ്ധി​ക്കാ​ൻ തു​ട​ങ്ങി​യ​ത്‌. അ​തു​വ​രെ ഏ​തെ​ങ്കി​ലു​മൊ​രു സൃ​ഷ്ടി പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ ന​ൽ​കു​ക​യോ ചെ​യ്തി​ട്ടി​ല്ല. എ​ഴു​ത്തി​ലേ​ക്ക്‌ വ​രാ​നു​ള്ള സാ​ഹ​ച​ര്യ​ത്തെ​ക്കു​റി​ച്ച്‌ പ​റ​യാ​മോ?

▲ കു​ട്ടി​ക്കാ​ലം മു​ത​ൽ ഞാ​ൻ എ​ഴു​തു​ന്നു​ണ്ട്. എ​ന്നാ​ല്‍, പു​ര​സ്കാ​ര​ത്തി​നു സ​മ​ര്‍പ്പി​ച്ച കൃ​തി​യി​ലെ മി​ക്ക ക​ഥ​ക​ളും 2015നും 2018​നു​മി​ട​യി​ൽ എ​ഴു​തി​യ​വ​യാ​ണ്. അ​വ​യി​ൽ ചി​ല​ത് പ​ത്തു വ​ർ​ഷ​ത്തോ​ളം തൊ​ടാ​തെ കി​ട​ന്നി​രു​ന്നു. 2024ന്റെ ​തു​ട​ക്ക​ത്തി​ൽ പ്ര​ഥ​മ വി​ദ​ർ​ശ​ന സാ​ഹി​ത്യ പു​ര​സ്കാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു അ​റി​യി​പ്പ് ക​ണ്ടു. ര​സ​ക​ര​മെ​ന്തെ​ന്നാ​ല്‍ പെ​ട്ടെ​ന്ന് അ​ത് എ​ന്റെ ര​ച​ന​ക​ളെ​ക്കു​റി​ച്ച​ല്ല ഓ​ർ​മി​പ്പി​ച്ച​ത്. മ​റി​ച്ച്, ജോ​ലി​സ്ഥ​ല​ത്തെ എ​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​യും ക​വി​യു​മാ​യ സ​ച്ചി​നി​യാ​ണ് എ​ന്റെ ഓ​ർ​മ​യി​ല്‍ വ​ന്ന​ത്. ഇ​ക്കാ​ര്യം അ​വ​ളെ അ​റി​യി​ച്ച​പ്പോ​ള്‍ ‘ഞാ​ൻ എ​ന്റെ ര​ച​ന​ക​ള്‍ സ​മ​ർ​പ്പി​ക്കാം, നീ​യും ചെ​റു​ക​ഥ​ക​ൾ എ​ഴു​താ​റു​ണ്ട​ല്ലോ’​യെ​ന്ന് അ​വ​ള്‍ ചോ​ദി​ക്കു​ക​യും ചെ​യ്തു. ല​ളി​ത​മാ​യ ആ ​ചോ​ദ്യം അ​ടു​ത്ത ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​ർ നേ​രം എ​ന്റെ മ​ന​സ്സി​ൽ ക​റ​ങ്ങി​ക്കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ, ഇ​ത് ന​ല്ലൊ​രു അ​വ​സ​ര​മാ​യി​രി​ക്കു​മെ​ന്ന് എ​നി​ക്കു തോ​ന്നി.

ആ ​സ​മ​യ​ത്ത്, ഒ​രു പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ക്കാ​ൻ എ​നി​ക്കൊ​ട്ടും ഉ​ദ്ദേ​ശ്യ​മി​ല്ലാ​യി​രു​ന്നു. ജോ​ലി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് വ​ള​രെ​യേ​റെ തി​ര​ക്കി​ലാ​യി​രു​ന്നു ഞാ​ന്‍. എ​ന്റെ ഒ​ഴി​വു​സ​മ​യ​ങ്ങ​ളി​ൽ​പോ​ലും ഒ​രു സ​മാ​ഹാ​ര​മാ​യി പു​റ​ത്തി​റ​ക്ക​ണ​മെ​ന്ന ചി​ന്ത എ​ന്റെ മ​ന​സ്സി​ൽ ഒ​രി​ക്ക​ലും ക​ട​ന്നു​വ​ന്നി​രു​ന്നി​ല്ല. മ​ത്സ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് എ​ന്നെ ഏ​റ്റ​വും ആ​ക​ർ​ഷി​ച്ച​ത് അ​തി​ന്റെ അ​ജ്ഞാ​ത​മാ​യ വി​ധി​നി​ർ​ണ​യ പ്ര​ക്രി​യ​യാ​യി​രു​ന്നു. എ​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി​ക്ക് പ​രി​ഗ​ണ​നാ പ​ട്ടി​ക​യി​ല്‍ ഇ​ടം ല​ഭി​ച്ചാ​ല്‍ത​ന്നെ എ​ന്റെ എ​ഴു​ത്തി​ന് യ​ഥാ​ർ​ഥ​മാ​യ സാ​ഹി​ത്യ​മൂ​ല്യ​മു​ണ്ടെ​ന്ന അം​ഗീ​കാ​ര​മാ​യി​രി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​ല്ലെ​ങ്കി​ൽ ര​ച​ന അ​യ​ച്ചു​കൊ​ടു​ത്തെ​ന്ന കാ​ര്യം പോ​ലും ആ​രു​മ​റി​യി​ല്ല. അ​തി​നാ​ൽ നാ​ണ​ക്കേ​ടു​ണ്ടാ​കി​ല്ല. 2024 ഫെ​ബ്രു​വ​രി​യി​ല്‍ പു​ര​സ്കാ​ര​ത്തെ​ക്കു​റി​ച്ചു​ള്ള അ​റി​യി​പ്പ് വ​രു​ന്ന​തു​വ​രെ ഏ​ക​ദേ​ശം എ​ട്ടു വ​ർ​ഷ​ങ്ങ​ള്‍ക്കു​മു​മ്പ് എ​ഴു​തി​വെ​ച്ചി​രു​ന്ന ചു​രു​ക്കം ചി​ല ക​ഥ​ക​ൾ മാ​ത്ര​മേ എ​ന്റെ പ​ക്ക​ലു​ണ്ടാ​യി​രു​ന്നു​ള്ളൂ. കൃ​തി​ക​ള്‍ സ​മ​ർ​പ്പി​ക്കേ​ണ്ട സ​മ​യ​പ​രി​ധി മേ​യ് അ​വ​സാ​ന​മാ​യി​രു​ന്നു.

അ​തി​നാ​ൽ നാ​ലു മാ​സ​ത്തി​നു​ള്ളി​ൽ ഞാ​ൻ മൂ​ന്നു പു​തി​യ ക​ഥ​ക​ൾ കൂ​ടി എ​ഴു​തി. അ​തി​ലൊ​ന്നാ​ണ് പ​പു​വ (അ​കം) എ​ന്ന ക​ഥ. ഞാ​ൻ അ​ത് എ​ഴു​തി​ക്കൊ​ണ്ടി​രി​ക്കു​മ്പോ​ൾ ഒ​രു ചെ​റു​ക​ഥ​യേ​ക്കാ​ൾ ഒ​രു നോ​വ​ലാ​യി എ​ഴു​താ​നു​ള്ള സാ​ധ്യ​ത​യു​ണ്ടെ​ന്ന് ഞാ​ൻ മ​ന​സ്സി​ലാ​ക്കി. അ​വ​സാ​നം സാ​ധാ​ര​ണ ചെ​റു​ക​ഥ​യേ​ക്കാ​ളും ദൈ​ർ​ഘ്യ​മു​ള്ള​തും ഒ​രു ല​ഘു​നോ​വ​ല്‍ എ​ന്നു പ​റ​യാ​വു​ന്ന​തു​മാ​യ ഒ​ന്നാ​യി പ​രി​ണ​മി​ക്കു​ക​യാ​യി​രു​ന്നു അ​ത്. എ​ന്നാ​ല്‍, സ​മാ​ഹാ​ര​ത്തി​ല്‍ ചേ​ര്‍ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി പൂ​ർ​ത്തി​യാ​ക്കാ​ൻ ത​ന്നെ ഞാ​ൻ തീ​രു​മാ​നി​ച്ചു. 2024 ആ​ഗ​സ്റ്റി​ൽ വി​ദ​ർ​ശ​ന സാ​ഹി​ത്യ പു​ര​സ്കാ​ര​ത്തി​ന്റെ പ​രി​ഗ​ണ​നാ​പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ച​പ്പോ​ൾ എ​ന്റെ കൈ​യെ​ഴു​ത്തു​പ്ര​തി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പി​ന്നീ​ട് ആ ​പ​ട്ടി​ക​യി​ലെ 105 സ​മാ​ഹാ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​വ​സാ​ന​ത്തെ ഏ​ഴ് സ​മാ​ഹാ​ര​ങ്ങ​ളി​ല്‍ ഒ​ന്നാ​യി അ​ത് ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി. ആ ​പ​ട്ടി​ക​യി​ലെ ഏ​ക പു​തു​മു​ഖ എ​ഴു​ത്താ​ള്‍ ഞാ​നാ​യി​രു​ന്നു. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, ആ ​അം​ഗീ​കാ​ര​മാ​യി​രു​ന്നു യ​ഥാ​ർ​ഥ വി​ജ​യം. വീ​ണ്ടും സാ​ഹി​ത്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്നും തോ​ന്നി. നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട 105 സ​മാ​ഹാ​ര​ങ്ങ​ളി​ല്‍നി​ന്ന് അ​വ​സാ​ന​ത്തെ ഏ​ഴു കൈ​യെ​ഴു​ത്തു പ്ര​തി​ക​ളി​ൽ ഒ​ന്നാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​തു​ത​ന്നെ എ​ന്റെ എ​ഴു​ത്ത് അ​തി​ന്റെ വാ​യ​ന​ക്കാ​രെ​യും അ​തി​ന്റെ ഇ​ട​വും ക​ണ്ടെ​ത്തി എ​ന്ന ആ​ത്മ​വി​ശ്വാ​സ​വും എ​നി​ക്ക് ന​ൽ​കു​ക​യു​ണ്ടാ​യി.

ചാ​രു നി​വേ​ദി​ത,എം. ​റി​ഷ​ാൻ ഷ​രീ​ഫ്

 

 

‘പ​പു​വ’ എ​ന്ന പേ​രി​ലു​ള്ള ല​ഘു​നോ​വ​ലി​നെ​ക്കു​റി​ച്ച്‌ പ​റ​ഞ്ഞ​ല്ലോ. ആ ​സൃ​ഷ്ടി ധീ​ര​മാ​യ പ്ര​വൃ​ത്തി പോ​ലെ​യാ​ണ്‌ തോ​ന്നി​യ​ത്‌. പ്ര​ത്യേ​കി​ച്ചും അ​തി​ലെ ആ​ഖ്യാ​നം പു​രു​ഷ​ന്റെ വീ​ക്ഷ​ണ​കോ​ണി​ൽ നി​ന്നാ​ണെ​ങ്കി​ലും മി​ക​ച്ച​യൊ​രു സ്ത്രീ​പ​ക്ഷ ക​ഥ​യാ​യി​ട്ടാ​ണ്‌ എ​നി​ക്കു തോ​ന്നി​യ​ത്. അ​തേ​ക്കു​റി​ച്ച്‌ എ​ന്തു പ​റ​യു​ന്നു?

▲ ആ ​സ​മാ​ഹാ​ര​ത്തി​ലെ ‘പ​പു​വ’ എ​ന്ന ക​ഥ​ക്ക് അ​തി​ന്റേ​താ​യ ഒ​രു അ​പ്ര​തീ​ക്ഷി​ത യാ​ത്ര​യു​ണ്ടാ​യി​രു​ന്നു. പ്ര​ശ​സ്ത വി​വ​ര്‍ത്ത​ക​നാ​യ എം. ​റി​ഷ​ൻ ഷ​രീ​ഫ് ‘പ​പു​വ’ എ​ന്ന നീ​ണ്ട​ക​ഥ ‘ആ​കം’ എ​ന്ന പേ​രി​ല്‍ ത​മി​ഴി​ലേ​ക്ക് വി​വ​ര്‍ത്ത​നം ചെ​യ്ത് ആ ​ക​ഥ മാ​ത്രം പ്ര​ത്യേ​കം പു​സ്ത​ക​മാ​യി ഇ​റ​ക്കി​യ​പ്പോ​ള്‍ ത​മി​ഴ്‌​നാ​ട്ടി​ലെ പു​രു​ഷ​ന്മാ​രാ​യ വാ​യ​ന​ക്കാ​ർ​ക്കി​ട​യി​ൽ വ​ള​രെ​യേ​റെ ശ്ര​ദ്ധേ നേ​ടി​യി​രു​ന്നു. കൂ​ടാ​തെ അ​വ​രു​ടെ പ്ര​തി​ക​ര​ണം എ​ന്നെ ശ​രി​ക്കും അ​ത്ഭു​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ ​ക​ഥ​യി​ലെ കേ​ന്ദ്ര ക​ഥാ​പാ​ത്ര​മാ​യ പു​രു​ഷ​ന്റെ വൈ​കാ​രി​ക​വും മാ​ന​സി​ക​വു​മാ​യ ലോ​കം ആ​ഴ​ത്തി​ലു​ള്ള​തും ആ​ധി​കാ​രി​ക​വു​മാ​ണെ​ന്നാ​ണ് ഇ​തി​നെ​ക്കു​റി​ച്ച് എ​ഴു​തി​യ മി​ക്ക​വാ​റും പു​രു​ഷ​ന്മാ​രാ​യ എ​ല്ലാ വാ​യ​ന​ക്കാ​രും പ​റ​ഞ്ഞ​ത്.

‘ആ​കം’ വാ​യി​ച്ച് ത​മി​ഴ് എ​ഴു​ത്തു​കാ​ര​ന്‍ ചാ​രു നി​വേ​ദി​ത പ​റ​ഞ്ഞ​ത്, ആ ​ക​ഥ ത​ന്നെ ന​ടു​ക്കി​ക്ക​ള​ഞ്ഞു എ​ന്നാ​ണ്. പു​രു​ഷ​ന്റെ ആ​ന്ത​രി​ക ലോ​ക​ത്തേ​ക്ക് ഇ​ത്ര​യും സൂ​ക്ഷ്മ​ത​യോ​ടെ​യും വൈ​കാ​രി​ക ക​ണി​ശ​ത​യോ​ടെ​യും ഒ​രു സ്ത്രീ​ക്ക് പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ച​തി​ൽ താ​ൻ ആ​ശ്ച​ര്യ​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്റെ അ​ഭി​പ്രാ​യ​ത്തി​ൽ അ​മ്പ​തോ അ​റു​പ​തോ പ്രാ​യ​മു​ള്ള ഒ​രു സ്ത്രീ​യി​ൽ​നി​ന്നാ​ണ് സാ​ധാ​ര​ണ​യാ​യി അ​ത്ത​രം പ​ക്വ​ത പ്ര​തീ​ക്ഷി​ക്കേ​ണ്ട​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ ആ ​ക​ഥ കൂ​ടു​ത​ൽ അ​ത്ഭു​ത​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് ചാ​രു നി​വേ​ദി​ത അ​ഭി​പ്രാ​യ​പ്പെ​ട്ട​ത്.

ഒ​രു സ്ത്രീ​ക്ക് പു​രു​ഷ​ന്റെ ആ​ന്ത​രി​ക ജീ​വി​തം ഇ​ത്ര​യും വി​ശ​ദ​മാ​യി ചി​ത്രീ​ക​രി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​തി​നാ​ൽ ആ ​ക​ഥ​യെ​ഴു​തി​യ എ​ഴു​ത്താ​ള്‍ യ​ഥാ​ർ​ഥ​ത്തി​ലൊ​രു സ്ത്രീ​യു​ടെ നാ​മ​ത്തി​ലെ​ഴു​തു​ന്ന പു​രു​ഷ​നാ​യി​രി​ക്ക​ണ​മെ​ന്നാ​ണ് ചി​ല വാ​യ​ന​ക്കാ​ർ ത​മാ​ശ പ​റ​ഞ്ഞ​ത്. നി​ങ്ങ​ൾ​ക്കെ​ങ്ങ​നെ​യാ​ണ് ഒ​രു പു​രു​ഷ​ന്റെ മ​ന​സ്സി​ലേ​ക്ക് ഇ​വ്വി​ധം പ്ര​വേ​ശി​ക്കാ​ൻ സാ​ധി​ച്ച​തെ​ന്നാ​ണ് പ​ല​പ്പോ​ഴും ഞാ​ന്‍ നേ​രി​ട്ട ചോ​ദ്യം. സ​ത്യ​സ​ന്ധ​മാ​യി പ​റ​ഞ്ഞാ​ൽ, അ​ത്ത​ര​മൊ​രു പ്ര​തി​ക​ര​ണം ഞാ​നൊ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ക​ഴി​യു​ന്നി​ട​ത്തോ​ളം സ​ത്യ​സ​ന്ധ​മാ​യാ​ണ് ഞാ​നെ​ഴു​തി​യ​ത്. ഇ​ത്ര​യ​ധി​കം വാ​യ​ന​ക്കാ​ർ, പ്ര​ത്യേ​കി​ച്ചും പു​രു​ഷ​ന്മാ​ർ, ആ ​ക​ഥ​യു​മാ​യി വ​ള​രെ ആ​ഴ​ത്തി​ൽ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​ത് കാ​ണു​മ്പോ​ള്‍ എ​ന്റെ എ​ഴു​ത്തു സ​ഞ്ചാ​ര​ത്തി​ലെ ഏ​റ്റ​വും പ്ര​തി​ഫ​ല​ദാ​യ​ക​മാ​യ നി​മി​ഷ​ങ്ങ​ളി​ലൊ​ന്നാ​യി ഞാ​ന്‍ അ​തി​നെ കാ​ണു​ന്നു.

ലോ​ക​വാ​സി സ​ഹ വ​ന​വാ​സി (വ​ന​ദേ​വ​ത​യും ഭൗ​തി​ക​വാ​ദി​യും) എ​ന്ന ക​ഥ​യെ​ക്കു​റി​ച്ചും ഇ​തോ​ടൊ​പ്പം ചേ​ർ​ത്തു​വാ​യി​ക്കേ​ണ്ട​തു​ണ്ടെ​ന്ന് തോ​ന്നു​ന്നു. സ്ത്രീ-​പു​രു​ഷ വീ​ക്ഷ​ണ​കോ​ണി​ലൂ​ടെ പ​റ​യു​ന്ന ആ​ഖ്യാ​ന​ഘ​ട​ന​യാ​ണ്‌ ഈ ​ക​ഥ അ​വ​ലം​ബി​ച്ചി​രി​ക്കു​ന്ന​ത്‌. ആ​ത്യ​ന്തി​ക​മാ​യി പ​ര​സ്പ​രം ബ​ന്ധി​ത​മാ​ണെ​ങ്കി​ലും ര​ണ്ടും വ്യ​ത്യ​സ്ത​മാ​യ ര​ണ്ടു ക​ഥ​ക​ൾ വാ​യി​ക്കു​ന്ന അ​നു​ഭ​വ​മാ​ണ്‌ പ​ക​ർ​ന്ന​ത്‌. പ്ര​കൃ​തി, ഉ​ദ്വേ​ഗം, ആ​സ​ക്തി, വി​ര​ക്തി എ​ന്നി​ങ്ങ​നെ പ​ല ഘ​ട​ക​ങ്ങ​ളും വി​ഷ​യീ​ഭ​വി​ക്കു​ന്ന​താ​യി​ട്ടാ​ണ്‌ ഈ ​ക​ഥ വാ​യി​ച്ച​പ്പോ​ൾ തോ​ന്നി​യ​ത്‌. ഈ ​ക​ഥ​യു​ടെ ര​ച​ന​യെ​ക്കു​റി​ച്ച്‌ പ​റ​യാ​മോ?

▲ വാ​യ​ന​ക്കാ​ർ​ക്ക് വ​ള​രെ വ്യ​ത്യ​സ്ത​മാ​യ രീ​തി​യി​ൽ വ്യാ​ഖ്യാ​നി​ക്കാ​വു​ന്ന ക​ഥ​യാ​ണ് ‘ലോ​ക​വാ​സി സ​ഹ വ​ന​വാ​സി’. അ​ത്ത​ര​ത്തി​ല്‍ കാ​ണാ​നു​മാ​ണ് ഞാ​നി​ഷ്ട​പ്പെ​ടു​ന്ന​തും. സ്വ​ന്ത​മാ​യൊ​രു വ്യാ​ഖ്യാ​നം ച​മ​യ്ക്കാ​ന്‍ ഞാ​നി​ഷ്ട​പ്പെ​ടു​ന്നി​ല്ല. കാ​ര​ണം അ​ത് അ​നു​വാ​ച​ക​ന്റെ വാ​യ​നാ​നു​ഭ​വ​ത്തി​ല്‍ ഇ​ട​പെ​ടു​മെ​ന്നും അ​വ​ർ സ്വ​യം ക​ണ്ടെ​ത്തി​യേ​ക്കാ​വു​ന്ന അ​ർ​ഥ​ങ്ങ​ളെ പ​രി​മി​ത​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​മെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം, മ​നു​ഷ്യ​ർ പ്ര​കൃ​തി​യു​ടെ ഭാ​ഗ​മാ​ണ്. ന​മ്മു​ടെ മ​നു​ഷ്യ​ത്വ​ത്തി​ന്റെ ചി​ല വ​ശ​ങ്ങ​ള്‍ ന​മു​ക്ക് മ​റി​ക​ട​ക്കാ​ൻ ക​ഴി​യും.

എ​ന്നാ​ല്‍, ന​മു​ക്കൊ​രി​ക്ക​ലും പ്ര​കൃ​തി​യെ മ​റി​ക​ട​ക്കാ​ൻ ക​ഴി​യി​ല്ല. ന​മു​ക്ക് ന​മ്മു​ടെ പ്ര​വൃ​ത്തി​ക​ൾ മ​റ്റു​ള്ള​വ​രി​ൽ​നി​ന്ന് മ​റ​യ്ക്കാ​ന്‍ സാ​ധി​ക്കും, അ​ല്ലെ​ങ്കി​ൽ സ്വ​യം ക​ള്ളം പ​റ​യാ​ന്‍ ക​ഴി​യും. പ​ക്ഷേ, പ്ര​കൃ​തി​ക്ക് എ​ല്ലാ​യ്പ്പോ​ഴും സ​ത്യ​മ​റി​യാം. ന​മ്മ​ൾ പ്ര​കൃ​തി​യോ​ട് സ​ത്യ​സ​ന്ധ​രാ​ണെ​ങ്കി​ൽ തി​രി​ച്ച് പ്ര​കൃ​തി​യും ന​മ്മോ​ട് സ​ത്യ​സ​ന്ധ​ത പു​ല​ർ​ത്തും. പ്ര​തീ​കാ​ത്മ​ക​ത​യാ​ൽ നി​റ​ഞ്ഞി​രി​ക്കു​ന്ന​താ​ണ് ക​ഥ​ക​ള്‍. പ​ക്ഷേ, എ​ല്ലാ വാ​യ​ന​ക്കാ​ര​നും എ​ല്ലാ പ്ര​തീ​ക​ത്തെ​യും ആ​ഴ​ത്തി​ല്‍ വ്യ​ഖ്യാ​നി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. വാ​യ​ന​ക്കാ​ര്‍ക്ക് അ​വ​യി​ലെ ധ്വ​ന്യാ​ത്മ​ക പ്ര​തീ​ക​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും അ​വ​രു​ടേ​താ​യ അ​ർ​ഥം സൃ​ഷ്ടി​ക്കാ​നും സ്വാ​ത​ന്ത്ര്യ​മു​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. അ​തേ​സ​മ​യം, ക​ഥ ഒ​രു ക​ഥ​യാ​യി ആ​സ്വ​ദി​ക്കാ​ൻ ക​ഴി​യു​മെ​ന്നും ഞാ​ൻ ക​രു​തു​ന്നു. ആ​രെ​ങ്കി​ലും അ​തി​ന്റെ പ്ര​തീ​ക​ങ്ങ​ളെ ബോ​ധ​പൂ​ർ​വം തി​രി​ച്ച​റി​യു​ന്നി​ല്ലെ​ങ്കി​ലും വൈ​കാ​രി​ക​വും മാ​നു​ഷി​ക​വു​മാ​യ കാ​ത​ൽ സാ​ർ​വ​ത്രി​ക​മാ​യി നി​ല​നി​ൽ​ക്കു​ന്നു​വെ​ന്നും വാ​യ​ന​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ അ​ത് പ​ര്യാ​പ്ത​മാ​ണെ​ന്നും ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

താ​ങ്ക​ളു​ടെ ക​ഥ​ക​ളി​ലെ​ല്ലാം ധ്യാ​ന​ത്തി​ന്റെ സൗ​ന്ദ​ര്യ​വും മൗ​ന​ത്തി​ന്റെ സം​ഗീ​ത​വും അ​ന്ത​ര്‍ലീ​ന​മാ​യി കി​ട​ക്കു​ന്ന​താ​യി​ട്ടാ​ണ് ഞാ​ന്‍ അ​നു​ഭ​വി​ച്ച​ത്. ഇ​വ ര​ണ്ടും ബു​ദ്ധി​സ​ത്തി​ലെ പ്ര​ധാ​ന ഘ​ട​ക​വു​മാ​ണ​ല്ലോ. പ​ക്ഷേ മ​തം ഇ​ന്ന് വ്യ​വ​സ്ഥാ​പി​ത​മാ​യ സ്വ​ഭാ​വ​മാ​ണ് പ്ര​ക​ടി​പ്പി​ക്കു​ന്ന​ത്. താ​ങ്ക​ളു​ടെ ക​ഥ​ക​ളി​ലെ ആ​ത്മീ​യ​ത അ​ത്ത​രം വ്യ​വ​സ്ഥാ​പി​ത ഘ​ട​ന​യു​മാ​യി ഏ​റ്റു​മു​ട്ടു​ന്ന​താ​യി​ട്ടാ​ണ് ഞാ​ന്‍ മ​ന​സ്സി​ലാ​ക്കു​ന്ന​ത്. താ​ങ്ക​ള്‍ക്ക് എ​ന്തു തോ​ന്നു​ന്നു?

▲ താ​ങ്ക​ള്‍ അ​ത് ശ്ര​ദ്ധി​ച്ച​തി​ൽ എ​നി​ക്ക് സ​ന്തോ​ഷ​മു​ണ്ട്. ഇ​തൊ​രു മ​നോ​ഹ​ര​മാ​യ ചോ​ദ്യ​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച് ബു​ദ്ധ​മ​ത​മെ​ന്നാ​ല്‍ ആ​ഴ​ത്തി​ലു​ള്ള, സ​മാ​ധാ​ന​പ​ര​മാ​യ ഒ​രു ജീ​വി​ത ത​ത്ത്വ​ചി​ന്ത​യാ​ണ്. പ്ര​കൃ​തി​യു​മാ​യി ഇ​ണ​ങ്ങി ജീ​വി​ക്കാ​ൻ അ​ത് ന​മ്മെ പ​ഠി​പ്പി​ക്കു​ന്നു. ഒ​രു വ്യ​ക്തി​യു​ടെ മൂ​ല്യം നി​ർ​ണ​യി​ക്കു​ന്ന​ത് ജ​ന​ന​മ​ല്ല, പ​ക​രം പ്ര​വൃ​ത്തി​ക​ളാ​ണെ​ന്ന പാ​ഠ​മാ​ണ് ഞാ​ന്‍ എ​പ്പോ​ഴും കൊ​ണ്ടു​ന​ട​ക്കു​ന്ന​ത്. അ​തു​കൊ​ണ്ട് ബു​ദ്ധ​മ​ത​ത്തെ ഒ​രു നി​യ​മ​വ്യ​വ​സ്ഥ​യാ​യി​ട്ട​ല്ല മ​റി​ച്ച് വ്യ​ക്തി​പ​ര​മാ​യ ഉ​ത്ത​ര​വാ​ദി​ത്ത​ത്തി​ന്റെ​യും ആ​ന്ത​രി​ക സ​മാ​ധാ​ന​ത്തി​ന്റെ​യും പാ​ത​യാ​യി​ട്ടാ​ണ് ഞാ​ന്‍ കാ​ണു​ന്ന​ത്.

ധാ​ർ​മി​ക ത​ത്ത്വ​ങ്ങ​ൾ പാ​ലി​ക്കു​മ്പോ​ൾ ആ​രെ​ങ്കി​ലും ന​മ്മെ നി​രീ​ക്ഷി​ക്കു​ന്ന​തു​കൊ​ണ്ടോ ശി​ക്ഷ​യെ ഭ​യ​പ്പെ​ടു​ന്ന​തു​കൊ​ണ്ടോ അ​ല്ല ന​മ്മ​ൾ അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ന​മ്മു​ടെ മ​ന​സ്സി​ന് അ​തി​ലൂ​ടെ സ​മാ​ധാ​നം ല​ഭി​ക്കു​ന്ന​തു​കൊ​ണ്ടാ​ണ് ന​മ്മ​ൾ അ​ങ്ങ​നെ ചെ​യ്യു​ന്ന​ത്. ആ​ന്ത​രി​ക​മാ​യ ആ ​സ​ഞ്ചാ​ര​മാ​ണ് എ​ന്റെ ക​ഥ​ക​ളി​ൽ പ്ര​തി​ഫ​ലി​ക്കു​ന്ന​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. പ​ല സാ​ധാ​ര​ണ​ക്കാ​രും മ​ത​സ്ഥാ​പ​ന​ങ്ങ​ളി​ലു​ള്ള​വ​രെ അ​പേ​ക്ഷി​ച്ച് അ​വ​രു​ടെ ദൈ​നം​ദി​ന ജീ​വി​ത​ത്തി​ൽ കൂ​ടു​ത​ൽ ആ​ത്മാ​ർ​ഥ​ത​യോ​ടെ ഈ ​പാ​ഠ​ങ്ങ​ള്‍ അ​നു​വ​ര്‍ത്തി​ക്കു​ന്നു​ണ്ടെ​ന്ന് എ​നി​ക്ക് തോ​ന്നാ​റു​ണ്ട്. അ​തെ​ന്റെ വ്യ​ക്തി​പ​ര​മാ​യ നി​രീ​ക്ഷ​ണം മാ​ത്ര​മാ​ണ്. എ​ന്നെ സം​ബ​ന്ധി​ച്ച് പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ യ​ഥാ​ർ​ഥ​ത്തി​ൽ ന​മ്മ​ൾ എ​വി​ടെ​യാ​ണ് എ​ന്ന​ത​ല്ല, മ​റി​ച്ച് ന​മ്മ​ൾ എ​ത്ര സ​ത്യ​സ​ന്ധ​മാ​യി ജീ​വി​ക്കു​ന്നു എ​ന്ന​താ​ണ് പ്ര​ധാ​നം.

 

ഭർത്താവും മകനുമൊപ്പം ഒരു കുടുംബ സെൽഫി

താ​ങ്ക​ളു​ടെ ര​ച​ന​ക​ള്‍ റി​ഷാ​ന്‍ ഷ​രീ​ഫ് ത​മി​ഴി​ലേ​ക്ക് വി​വ​ര്‍ത്ത​നം ചെ​യ്ത കാ​ര്യം സൂ​ചി​പ്പി​ച്ചി​രു​ന്ന​ല്ലോ. ത​മി​ഴി​ല്‍ അ​വ മൂ​ന്നു പു​സ്ത​കങ്ങളാ​യി പു​റ​ത്തു​വ​രു​ക​യും ചെ​യ്തു. ര​സ​ക​ര​മാ​യ സം​ഗ​തി​യെ​ന്തെ​ന്നാ​ല്‍ മൂ​ല​കൃ​തി പു​സ്ത​ക​മാ​യി വ​രു​ന്ന​തി​നു​മു​മ്പേ മ​റ്റൊ​രു ഭാ​ഷ​യി​ല്‍ പു​സ്ത​ക​ങ്ങ​ളാ​യി വ​രു​ക​യും ആ ​ഭാ​ഷ​യി​ലെ വാ​യ​ന​ക്കാ​ര്‍ ഏ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു​വെ​ന്ന​താ​ണ്. ഇ​പ്പോ​ള്‍ മൂ​ല​കൃ​തി ‘വി​സി​ഹാ​യ വെ​നി മൂ​ന’ എ​ന്ന പേ​രി​ല്‍ പു​സ്ത​ക​മാ​യി വ​രു​ക​യും ചെ​യ്തു. ഈ​യൊ​രു അ​നു​ഭ​വ​ത്തെ എ​ങ്ങ​നെ നോ​ക്കി​ക്കാ​ണു​ന്നു?

▲ സ​ത്യം പ​റ​യാ​മ​ല്ലോ, ഇ​ങ്ങ​നെ​യൊ​ക്കെ സം​ഭ​വി​ക്കു​മെ​ന്ന കാ​ര്യം ഞാ​നൊ​രി​ക്ക​ലും പ്ര​തീ​ക്ഷി​ച്ചി​രു​ന്നി​ല്ല. ആ ​സ​മ​യ​ത്ത്, റി​ഷാ​ൻ ഷ​രീ​ഫും ഞാ​നും അ​ത്ര​ക​ണ്ട് പ​രി​ച​യ​മു​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്റെ ക​ഥ​ക​ൾ ത​മി​ഴി​ലേ​ക്ക് വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ടു​ന്നു​വെ​ന്ന​റി​ഞ്ഞ​പ്പോ​ൾ എ​നി​ക്ക് സ​ന്തോ​ഷം തോ​ന്നി. ഒ​രു വി​വ​ർ​ത്ത​ക​നെ​ന്ന നി​ല​യി​ൽ റി​ഷാ​നെ ആ​ഴ​ത്തി​ൽ വി​ശ്വ​സി​ച്ച​തു​കൊ​ണ്ടാ​ണ് ത​മി​ഴ് വാ​യ​ന​ക്കാ​ർ എ​ന്റെ കൃ​തി​ക​ളെ സ്വീ​ക​രി​ച്ച​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. ഞാ​ൻ സ​ങ്ക​ൽ​പി​ച്ച​തി​ന​പ്പു​റ​മാ​യി​രു​ന്നു അ​വ​രു​ടെ സ്നേ​ഹ​വും സ്വീ​കാ​ര്യ​ത​യും. ശ്രീ​ല​ങ്ക​ക്കും ത​മി​ഴ്‌​നാ​ടി​നു​മി​ട​യി​ല്‍ സ​ങ്കീ​ർ​ണ​മാ​യ ച​രി​ത്ര​വും സം​ഘ​ര്‍ഷ​ങ്ങ​ളു​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന കാ​ര്യം ന​മു​ക്കെ​ല്ലാ​വ​ർ​ക്കും അ​റി​യാ​മ​ല്ലോ.

എ​ന്നി​ട്ടും ചി​ല വാ​യ​ന​ക്കാ​ർ എ​ന്നോ​ട് പ​റ​ഞ്ഞു, ഈ ​പു​സ്ത​കം ന​മ്മ​ൾ​ക്കി​ട​യി​ലെ സ്നേ​ഹ​ത്തി​ന്റെ ചെ​റി​യൊ​രു പാ​ല​മാ​യി മാ​റി​യി​രി​ക്കു​ന്നു​വെ​ന്ന്. എ​ന്റെ ര​ച​ന​ക​ളി​ലൂ​ടെ ഒ​രു സിം​ഹ​ള സ്ത്രീ​യു​ടെ ചി​ന്ത​യും അ​നു​ഭ​വ​വും എ​ങ്ങ​നെ​യാ​ണെ​ന്നു മ​ന​സ്സി​ലാ​ക്കാ​ൻ സ​ഹാ​യി​ച്ചു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു. അ​താ​ണ്‌ എ​നി​ക്ക് ല​ഭി​ച്ച ഏ​റ്റ​വും അ​ർ​ഥ​വ​ത്താ​യ പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ ഒ​ന്ന്. എ​ന്റെ മൂ​ല​കൃ​തി​യു​ടെ സ​മാ​ഹാ​രം അ​ടു​ത്തി​ടെ​യാ​ണ് പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.

അ​തി​നാ​ൽ എ​ന്റെ സ്വ​ന്തം ഭാ​ഷ​യി​ൽ ഞാ​ൻ ഇ​പ്പോ​ഴും ഒ​രു പു​തി​യ എ​ഴു​ത്തു​കാ​രി​യാ​ണ്. ഇ​വി​ടെ​നി​ന്നു​ള്ള വാ​യ​ന​ക്കാ​രു​ടെ പ്ര​തി​ക​ര​ണം വ​രാ​നി​രി​ക്കു​ന്ന​തേ​യു​ള്ളൂ. പ​ക്ഷേ അ​ത് തി​ക​ച്ചും സ്വാ​ഭാ​വി​ക​മാ​ണ്. ത​മി​ഴി​ലെ ഉ​ദാ​ര​മ​തി​ക​ളാ​യ വാ​യ​ന​ക്കാ​രി​ലൂ​ടെ​യാ​ണ് എ​ന്റെ യാ​ത്ര ആ​രം​ഭി​ച്ച​ത് എ​ന്ന​തി​ൽ എ​നി​ക്കേ​റെ ന​ന്ദി​യു​ണ്ട്. ഒ​രു​പ​ക്ഷേ ആ ​യാ​ത്ര​യി​ലെ ഏ​റ്റ​വും അ​പ്ര​തീ​ക്ഷി​ത​മാ​യ ഭാ​ഗം ഈ ​സം​ഭാ​ഷ​ണം ത​ന്നെ​യാ​ണ്. റി​ഷാ​നി​ലൂ​ടെ, എ​ന്റെ എ​ഴു​ത്ത് ഇ​പ്പോ​ൾ നി​ങ്ങ​ളി​ലേ​ക്കും എ​ത്തി​യി​രി​ക്കു​ന്നു. എ​ന്നെ സം​ബ​ന്ധി​ച്ച് അ​ത് മ​നോ​ഹ​ര​മാ​യ മ​റ്റൊ​രു അ​ത്ഭു​ത​മാ​ണ്.

അ​തെ, റി​ഷാ​ന്‍ ഷ​രീ​ഫി​ന്റെ ത​മി​ഴ് മൊ​ഴി​മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് താ​ങ്ക​ളു​ടെ സൃ​ഷ്ടി​ക​ള്‍ ഞാ​ന്‍ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. പി​ന്നീ​ട് അ​ത് ന​മ്മ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ത്തി​നും തു​ട​ക്കം കു​റി​ച്ചു. താ​ങ്ക​ളു​ടെ ക​ഥ​ക​ളെ​ക്കു​റി​ച്ചൊ​ക്കെ ന​മ്മ​ള്‍ ച​ര്‍ച്ച ചെ​യ്തി​ട്ടു​മു​ണ്ട്. ശ്രീ​ല​ങ്ക​ക്കും ത​മി​ഴ്നാ​ടി​നും ത​മ്മി​ലു​ള്ള സം​ഘ​ര്‍ഷ​ത്തെ​ക്കു​റി​ച്ച് താ​ങ്ക​ള്‍ പ​റ​ഞ്ഞു. ഞ​ങ്ങ​ള്‍ മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ച്ച് ശ്രീ​ല​ങ്ക എ​ന്നു കേ​ള്‍ക്കു​മ്പോ​ള്‍ ര​ണ്ടു​ത​രം ഓ​ര്‍മ​ക​ളാ​ണ് മു​ന്നി​ല്‍ വ​രു​ന്ന​ത്.ഒ​ന്ന് കേ​ര​ള​വും പ​ഴ​യ സി​ലോ​ണു​മാ​യു​ള്ള ബ​ന്ധം. പ​ണ്ട് മ​ല​യാ​ളി​ക​ളു​ടെ പ്ര​വാ​സ​ഭൂ​മി​യാ​യി​രു​ന്നു സി​ലോ​ണ്‍.

മ​ല​യാ​ള​ത്തി​ന്റെ അ​തി​കാ​യ​നാ​യ എ​ഴു​ത്തു​കാ​ര​ന്‍ എം.​ടി. വാ​സു​ദേ​വ​ന്‍ നാ​യ​രു​ടെ സൃ​ഷ്ടി​ക​ളി​ല്‍ പ​ഴ​യ സി​ലോ​ണ്‍ ക​ട​ന്നു​വ​ന്നി​ട്ടു​ണ്ട്. അ​ദ്ദേ​ഹ​ത്തി​ന്റെ പ്ര​ശ​സ്ത​മാ​യ ‘ക​ഡു​ഗ​ണ്ണാ​വ: ഒ​രു യാ​ത്രാ​ക്കു​റി​പ്പ്‌’ എ​ന്ന ചെ​റു​ക​ഥ ഇ​പ്പോ​ഴും വാ​യി​ക്ക​പ്പെ​ടു​ന്നു​ണ്ട്‌. അ​തേ​പോ​ലെ സ​മ​കാ​ലി​ക എ​ഴു​ത്തു​കാ​ര​നാ​യ ടി.​ഡി. രാ​മ​കൃ​ഷ്ണ​ന്‍ കേ​ര​ള​വും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള ബ​ന്ധം പ​റ​യു​ന്ന ‘സു​ഗ​ന്ധി എ​ന്ന ആ​ണ്ടാ​ള്‍ ദേ​വ​നാ​യ​കി’ എ​ന്നൊ​രു നോ​വ​ലും ര​ചി​ച്ചി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക എ​ന്നു പ​റ​യു​മ്പോ​ള്‍ ര​ണ്ടാ​മ​താ​യി ക​ട​ന്നു​വ​രു​ന്ന​ത് ആ​ഭ്യ​ന്ത​ര​യു​ദ്ധ​മാ​ണ്. ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തി​ന്റെ ഭാ​ഗ​മാ​യ വി​ലാ​പ​ങ്ങ​ളെ​യും നെ​ടു​വീ​ര്‍പ്പു​ക​ളെ​യു​മെ​ല്ലാം നോ​ക്കി​ക്ക​ണ്ട​വ​രാ​ണ് മ​ല​യാ​ളി​ക​ള്‍. എ​ന്തെ​ല്ലാം ഓ​ര്‍മ​ക​ളെ​ക്കു​റി​ച്ചാ​ണ് താ​ങ്ക​ള്‍ക്ക് പ​റ​യാ​നു​ള്ള​ത്?

▲ സ​ത്യ​ത്തി​ൽ, കേ​ര​ള​വും ശ്രീ​ല​ങ്ക​യും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തെ​ക്കു​റി​ച്ച് താ​ങ്ക​ളി​ൽ​നി​ന്നാ​ണ് ഞാ​ൻ കൂ​ടു​ത​ലും അ​റി​ഞ്ഞി​ട്ടു​ള്ള​ത്. അ​ത് വ​ള​രെ​യേ​റെ ആ​ക​ർ​ഷ​ക​മാ​യി തോ​ന്നി​യി​ട്ടു​ണ്ട്. ശ്രീ​ല​ങ്ക​യി​ലെ ആ​ഭ്യ​ന്ത​ര യു​ദ്ധ​ത്തെ സം​ബ​ന്ധി​ച്ചു പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ശ​രി​ക്കും അ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്കാ​ൻ ഞാ​ൻ ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ല. ദു​രി​ത​മ​നു​ഭ​വി​ച്ച സിം​ഹ​ള​രെ​ക്കു​റി​ച്ചും ത​മി​ഴ​രെ​ക്കു​റി​ച്ചും മു​സ്‍ലിം​ക​ളെ​ക്കു​റി​ച്ചു​മോ​ര്‍ക്കു​മ്പോ​ള്‍ എ​ന്റെ ഹൃ​ദ​യം വേ​ദ​നി​ക്കു​ന്നു. വേ​ദ​ന​ക്ക് വം​ശീ​യ​ത​യി​ല്ല. കേ​ര​ള​ത്തെ​ക്കു​റി​ച്ച് താ​ങ്ക​ള്‍ പ​റ​ഞ്ഞ​തു കേ​ട്ട​പ്പോ​ൾ, ഈ ​ര​ണ്ടു പ്ര​ദേ​ശ​ങ്ങ​ള്‍ ത​മ്മി​ല്‍ എ​ത്ര​ത്തോ​ളം അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​തെ​ന്ന് ഞാ​നോ​ര്‍ത്തു​പോ​യി. ഇ​ന്ത്യ​യും ശ്രീ​ല​ങ്ക​യും അ​യ​ൽ​ക്കാ​രെ​പ്പോ​ലെ​യ​ല്ല, കൂ​ട​പ്പി​റ​പ്പു​ക​ള്‍ ത​മ്മി​ലു​ള്ള ബ​ന്ധം​പോ​ലെ​യാ​ണ് ഞാ​ന്‍ ക​രു​തു​ന്ന​ത്.

ലോ​ക​ത്തി​ന്റെ മ​റ്റു ഭാ​ഗ​ങ്ങ​ളു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ ന​മ്മ​ളൊ​രു കു​ടും​ബ​മാ​ണ്. എ​ല്ലാ കു​ടും​ബ​ങ്ങ​ളി​ലും അ​ഭി​പ്രാ​യ​വ്യ​ത്യാ​സ​ങ്ങ​ളു​ണ്ടാ​കാം. ന​മ്മ​ള്‍ അ​തെ​ങ്ങ​നെ പ​രി​ഹ​രി​ക്കു​ന്നു എ​ന്ന​തി​ലാ​ണ് കാ​ര്യം. ആ​ളു​ക​ൾ​ക്ക് ക​ട​ന്നു​പോ​കാ​നും പ​ര​സ്പ​രം ക​ണ്ടു​മു​ട്ടാ​നും അ​വ​രു​ടെ ക​ഥ​ക​ൾ പ​ര​സ്പ​രം പ​ങ്കി​ടാ​നും ഉ​ത​കു​ന്ന​താ​യ രീ​തി​യി​ൽ, പു​രാ​ണ​ത്തി​ല്‍ പ​റ​ഞ്ഞ​തു​പോ​ലെ​യു​ള്ള രാ​മ​സേ​തു ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ലെ​ന്നാ​ണ് ചി​ല​പ്പോ​ൾ ഞാ​നാ​ഗ്ര​ഹി​ക്കു​ന്ന​ത്. എ​ന്നാ​ലും സാ​ഹി​ത്യ​ത്തി​നും വി​വ​ർ​ത്ത​ന​ത്തി​നും സൗ​ഹൃ​ദ​ത്തി​നും അ​ത്ത​ര​ത്തി​ല്‍ പാ​ല​ങ്ങ​ളാ​യി വ​ര്‍ത്തി​ക്കാ​ന്‍ ക​ഴി​യും. ആ​ത്യ​ന്തി​ക​മാ​യി, നാ​മെ​ല്ലാ​വ​രും ചെ​റി​യൊ​രു ഗ്ര​ഹ​ത്തി​ലാ​ണ് ജീ​വി​ക്കു​ന്ന​ത്. നാ​ളെ ഭൂ​മി​ക്ക് പു​റ​ത്തു​നി​ന്നു​ള്ള ഒ​രു അ​ജ്ഞാ​ത ശ​ക്തി ന​മ്മെ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ന്നു​വെ​ന്ന് സ​ങ്ക​ൽ​പി​ക്കു​ക. പൊ​ടു​ന്ന​നെ, എ​ല്ലാ അ​തി​രു​ക​ളും എ​ല്ലാ വാ​ദ​ങ്ങ​ളും എ​ല്ലാ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളും നി​സ്സാ​ര​മാ​യി തോ​ന്നും. കാ​ര​ണം നാ​മെ​ല്ലാ​വ​രും മ​നു​ഷ്യ​രാ​യി ഒ​രു​മി​ച്ചു​നി​ൽ​ക്കും. ന​മ്മ​ള്‍ പ​ങ്കി​ടു​ന്ന മ​നു​ഷ്യ​ത്വം എ​പ്പോ​ഴും ന​മ്മു​ടെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ളേ​ക്കാ​ൾ വ​ലു​താ​ണെ​ന്ന ല​ളി​ത​മാ​യ ആ ​ചി​ന്ത ഞാ​നോ​ര്‍ക്കു​ന്നു.

കു​ട്ടി​ക്കാ​ലം മു​ത​ലേ എ​ഴു​തു​ക​യും വാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ഒ​രാ​ളെ​ന്ന നി​ല​ക്ക് ഇ​ന്ന​ത്തെ സിം​ഹ​ള സാ​ഹി​ത്യ​ത്തെ എ​ങ്ങ​നെ​യാ​ണ് നോ​ക്കി​ക്കാ​ണു​ന്ന​ത്?

▲ അ​മ്മ സ്കൂ​ൾ അ​ധ്യാ​പി​ക​യാ​യി​രു​ന്നു. അ​വ​രാ​ണ് വ​ള​രെ ചെ​റു​പ്പ​ത്തി​ൽ ത​ന്നെ പു​സ്ത​ക​ങ്ങ​ളു​ടെ ലോ​കം പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​ന്ന​ത്. ഞാ​നൊ​രി​ക്ക​ലും ന​ഴ്സ​റി സ്കൂ​ളി​ൽ പോ​യി​ട്ടി​ല്ല. വീ​ട്ടി​ൽ ഒ​റ്റ​ക്കു​വി​ടാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ മൂ​ന്നു വ​യ​സ്സ് മു​ത​ൽ അ​മ്മ എ​ന്നെ സ്കൂ​ളി​ലേ​ക്ക് കൂ​ടെ​കൊ​ണ്ടു​പോ​യി​രു​ന്നു. അ​മ്മ പ​ഠി​പ്പി​ച്ചി​രു​ന്ന​ത് മൂ​ന്നാം ക്ലാ​സി​ലാ​യി​രു​ന്നെ​ങ്കി​ലും ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ളോ​ടൊ​പ്പ​മാ​ണ് എ​ന്നെ ഇ​രു​ത്തി​യ​ത്. അ​വി​ടെ എ​ല്ലാ​വ​രേ​ക്കാ​ളും വ​ള​രെ ഇ​ള​യ​വ​ളാ​യി​രു​ന്നു ഞാ​ൻ. വ​ള​രെ ല​ജ്ജാ​ശീ​ല​യാ​യി​രു​ന്ന​തു​കൊ​ണ്ടു​ത​ന്നെ ആ​രോ​ടും സം​സാ​രി​ക്കു​ക പ​തി​വി​ല്ലാ​യി​രു​ന്നു. ഞാ​ന്‍ വ​ള​രെ ചെ​റു​താ​യി​രു​ന്ന​തി​നാ​ൽ ഇ​ട​വേ​ള​ക​ളി​ൽ അ​വ​ര്‍ എ​ന്നെ ചെ​റി​യ കു​ട്ടി​ക​ളു​ടെ കൂ​ടെ ക​ളി​ക്കാ​ൻ വി​ടു​മാ​യി​രു​ന്നു. ആ ​പ്രാ​യ​ത്തി​ൽ ഔ​പ​ചാ​രി​ക​മാ​യി വാ​യി​ക്കാ​നോ എ​ഴു​താ​നോ പ​ഠി​പ്പി​ച്ചി​രു​ന്നി​ല്ല. ശ്രീ​ല​ങ്ക​യി​ൽ, ഒ​ന്നാം ക്ലാ​സി​ലെ കു​ട്ടി​ക​ൾ പെ​ട്ടെ​ന്ന് എ​ഴു​താ​ൻ തു​ട​ങ്ങാ​റി​ല്ല.

എ​ന്നാ​ൽ, ആ ​ക്ലാ​സ് മു​റി​ക​ളി​ൽ ഏ​ക​ദേ​ശം മൂ​ന്നു​വ​ർ​ഷം ചെ​ല​വ​ഴി​ച്ച​തി​നു​ശേ​ഷം, മി​ക്ക​വാ​റും എ​ല്ലാ കു​ട്ടി​ക​ളേ​ക്കാ​ളും വ​ള​രെ നേ​ര​ത്തെ​ത​ന്നെ ഞാ​ൻ അ​ക്ഷ​ര​മാ​ല പ​ഠി​ച്ചു. ര​ണ്ടാം ക്ലാ​സാ​യ​പ്പോ​ഴേ​ക്കും ഞാ​ൻ നാ​ലു​വ​രി ക​വി​ത​ക​ൾ എ​ഴു​തി​ത്തു​ട​ങ്ങി​യി​രു​ന്നു. ഒ​രു ദി​വ​സം, അ​ഞ്ചാം ക്ലാ​സി​ലെ ഒ​രു അ​ധ്യാ​പി​ക ആ​ന​യെ​ക്കു​റി​ച്ച് ഞാ​നെ​ഴു​തി​യ ചെ​റി​യൊ​രു ക​വി​ത ക​ണ്ട് മു​തി​ർ​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് വാ​യി​ക്കാ​ൻ ക്ലാ​സ് മു​റി​യി​ലെ ചു​മ​രി​ൽ ഒ​ട്ടി​ച്ചു​വെ​ച്ചു. അ​തെ​ന്നെ എ​ത്ര​മാ​ത്രം ആ​ന​ന്ദി​പ്പി​ച്ചു​വെ​ന്ന് എ​നി​ക്കി​പ്പോ​ഴും ഓ​ർ​മ​യു​ണ്ട്. ഞാ​ൻ വ​ള​രെ ശാ​ന്ത​ശീ​ല​യും ഏ​കാ​കി​നി​യു​മാ​യ കു​ട്ടി​യാ​യി​രു​ന്ന​തി​നാ​ൽ, പു​സ്ത​ക​ങ്ങ​ളെ​ന്റെ ഏ​റ്റ​വും അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളാ​യി മാ​റി. അ​മ്മ എ​നി​ക്ക് പു​സ്ത​ക​ങ്ങ​ൾ വാ​ങ്ങി​ക്കൊ​ണ്ടു​വ​ന്ന് ത​ന്നു​കൊ​ണ്ടി​രു​ന്നു, പ​ക്ഷേ അ​വ എ​നി​ക്കൊ​രി​ക്ക​ലും മ​തി​യാ​യി​രു​ന്നി​ല്ല. എ​ന്റെ സ്കൂ​ൾ ലൈ​ബ്ര​റി​യി​ലും എ​ന്റെ നാ​ട്ടി​ലെ പ​ബ്ലി​ക് ലൈ​ബ്ര​റി​യി​ലും ഞാ​ൻ അം​ഗ​ത്വ​മെ​ടു​ത്തു. തി​രി​ഞ്ഞു​നോ​ക്കു​മ്പോ​ൾ, സ്കൂ​ൾ കാ​ല​ഘ​ട്ട​മാ​യി​രു​ന്നു വാ​യ​നാ​ജീ​വി​ത​ത്തി​ലെ സു​വ​ർ​ണ കാ​ല​ഘ​ട്ടം.

സ​ത്യ​സ​ന്ധ​മാ​യി പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ഞാ​നെ​ത്ര പു​സ്ത​ക​ങ്ങ​ൾ വാ​യി​ച്ചു​വെ​ന്ന് എ​നി​ക്കോ​ർ​മ​യി​ല്ല. ശ്രീ​ല​ങ്ക​യി​ലെ ഏ​റ്റ​വും മി​ക​ച്ച എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ളാ​യ മാ​ർ​ട്ടി​ൻ വി​ക്ര​മ​സിം​ഗെ​യെ വാ​യി​ച്ചാ​ണ് ഞാ​ൻ വ​ള​ർ​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​ന്റെ നോ​വ​ലു​ക​ളും ചെ​റു​ക​ഥ​ക​ളും ഉ​പ​ന്യാ​സ​ങ്ങ​ളും അ​ദ്ദേ​ഹം വി​വ​ർ​ത്ത​നം ചെ​യ്ത പു​സ്ത​ക​ങ്ങ​ൾ പോ​ലും ഞാ​ൻ വാ​യി​ച്ചു. റ​ഷ്യ​ന്‍ സാ​ഹി​ത്യ​ത്തി​ലെ​യും പാ​ശ്ചാ​ത്യ സാ​ഹി​ത്യ​ത്തി​ലെ​യും ഏ​ഷ്യ​ൻ സാ​ഹി​ത്യ​ത്തി​ലെ​യും അ​ത്ഭു​ത​ക​ര​മാ​യ വി​വ​ർ​ത്ത​ന​ങ്ങ​ളും സിം​ഹ​ള ഭാ​ഷ​യി​ല്‍ വ​ന്നി​രു​ന്നു. ഞ​ങ്ങ​ളു​ടെ സ്വ​ന്തം എ​ഴു​ത്തു​കാ​രു​ടെ കൃ​തി​ക​ൾ​ക്കൊ​പ്പം ആ ​പു​സ്ത​ക​ങ്ങ​ളും എ​ന്റെ ഭാ​വ​ന​യെ പോ​ഷി​പ്പി​ക്കു​ക​യും എ​ന്നി​ലെ ഇ​ന്ന​ത്തെ എ​ഴു​ത്തു​കാ​രി​യെ രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്തി​ട്ടു​ണ്ട്. ഞാ​ൻ ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കു​ക​യും വി​വാ​ഹി​ത​യാ​വു​ക​യും ചെ​യ്ത​തി​നു​ശേ​ഷം വാ​യി​ക്കാ​നു​ള്ള സ​മ​യം കു​റ​ച്ചു മാ​ത്ര​മാ​ണ് എ​നി​ക്ക് ല​ഭി​ച്ച​ത്.

പ​ക്ഷേ, ആ ​മ​ഹ​ത്താ​യ പു​സ്ത​ക​ങ്ങ​ളു​ടെ നി​ഴ​ലു​ക​ൾ എ​ന്നെ ഒ​രി​ക്ക​ലും വി​ട്ടു​പോ​യി​ട്ടി​ല്ല. ഇ​ന്ന​ത്തെ സിം​ഹ​ള സാ​ഹി​ത്യ ലോ​കം വ​ള​രെ വ്യ​ത്യ​സ്ത​മാ​ണ്. സാ​മൂ​ഹി​ക മാ​ധ്യ​മ​വും വാ​ട്ട്പാ​ഡും പു​തി​യൊ​രു വാ​യ​നാ​സം​സ്കാ​രം സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്. ചി​ന്താ​ശേ​ഷി​യു​ള്ള​വ​രും പ​രി​ച​യ​സ​മ്പ​ന്ന​രു​മാ​യ എ​ഴു​ത്തു​കാ​ർ ചി​ല​പ്പോ​ൾ ഒ​രു പു​സ്ത​ക​ത്തി​ന്റെ അ​ഞ്ഞൂ​റ് കോ​പ്പി​ക​ൾ പോ​ലും വി​ൽ​ക്കാ​ൻ പാ​ടു​പെ​ടു​മ്പോ​ൾ, വ്യാ​ജ​നാ​മ​ത്തി​ലെ​ഴു​തു​ന്ന ഒ​രാ​ളു​ടെ വാ​ട്ട്പാ​ഡ് നോ​വ​ല്‍ ഓ​ൺ​ലൈ​നി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച് ജ​ന​പ്രീ​തി നേ​ടി​യ​തി​നു​ശേ​ഷം അ​യ്യാ​യി​രം കോ​പ്പി​ക​ൾ വി​ൽ​ക്കാ​ൻ ക​ഴി​യു​മെ​ന്ന​ത് എ​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തു​ന്നു. സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ ദൃ​ശ്യ​പ​ര​ത വ​ലി​യ ശ​ക്തി​യാ​യി മാ​റി​യി​രി​ക്കു​ന്നു​ണ്ട്. അ​ങ്ങ​നെ​യൊ​ക്കെ​യാ​ണെ​ങ്കി​ലും, സിം​ഹ​ള​യി​ല്‍ ഇ​പ്പോ​ഴും മി​ക​ച്ച വി​വ​ർ​ത്ത​ക​രും ശ്ര​ദ്ധേ​യ​രാ​യ യ​ഥാ​ർ​ഥ എ​ഴു​ത്തു​കാ​രു​മു​ണ്ട്.

നി​ർ​ഭാ​ഗ്യ​വ​ശാ​ൽ, വ​ള​രെ കു​റ​ച്ച് പ്ര​സാ​ധ​ക​ർ മാ​ത്ര​മാ​ണ് അ​റി​യ​പ്പെ​ടാ​ത്ത ഒ​രു എ​ഴു​ത്താ​ളി​ന് അ​വ​സ​രം ന​ല്‍കാ​ന്‍ ത​യാ​റാ​കു​ന്ന​ത്. ഇ​ന്ത്യ​യു​മാ​യി താ​ര​ത​മ്യ​പ്പെ​ടു​ത്തു​മ്പോ​ൾ, ശ്രീ​ല​ങ്ക​യി​ലെ സാ​ഹി​ത്യ ലോ​കം വ​ള​രെ ചെ​റു​താ​ണ്. ഒ​രു​പ​ക്ഷേ അ​തു​കൊ​ണ്ടാ​യി​രി​ക്കാം സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ സാ​ഹി​ത്യ വി​ഭ​ജ​ന​ങ്ങ​ൾ കൂ​ടു​ത​ൽ ദൃ​ശ്യ​മാ​കു​ന്ന​ത്. എ​ങ്കി​ല്‍ പോ​ലും, ആ​ത്മാ​ർ​ഥ​ത​യു​ള്ള നി​ര​വ​ധി എ​ഴു​ത്തു​കാ​രും എ​ഴു​ത്തി​നെ ഗൗ​ര​വ​മാ​യി കാ​ണു​ന്ന വാ​യ​ന​ക്കാ​രും സ​ജീ​വ​മാ​ണ്. ഞാ​നേ​റെ ഇ​ഷ്ട​പ്പെ​ടു​ന്ന ശ്രീ​ല​ങ്ക​ൻ എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ളാ​ണ് സു​നേ​ത്ര രാ​ജ​ക​രു​ണ​നാ​യ​കെ. ശാ​ന്ത​വും അ​തേ​സ​മ​യം ശ​ക്ത​വും ഭ​ദ്ര​വു​മാ​യ എ​ഴു​ത്തു​മാ​യി അ​വ​ർ ത​ന്റെ സാ​ഹി​ത്യ​സ​ഞ്ചാ​രം തു​ട​രു​ന്നു​ണ്ട്. ജീ​വി​ക്കു​ന്ന​ത് വാ​യ​ന​യു​ടെ സു​വ​ർ​ണ കാ​ല​ഘ​ട്ട​ത്തി​ലാ​ണെ​ന്ന് ഞാ​ൻ ക​രു​തു​ന്നി​ല്ല. കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ​യാ​ണ് ഞാ​നി​പ്പോ​ള്‍ പു​സ്ത​ക​ങ്ങ​ൾ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. അ​റി​വ് നേ​ടാ​ൻ ന​മു​ക്കി​പ്പോ​ൾ നി​ര​വ​ധി മാ​ർ​ഗ​ങ്ങ​ളു​ണ്ട്. എ​ന്നാ​ല്‍, കൈ​യി​ലൊ​രു പു​സ്ത​ക​വും കൊ​ണ്ടു​ന​ട​ക്കു​ന്ന വി​കാ​ര​ത്തെ മാ​റ്റി​സ്ഥാ​പി​ക്കാ​ൻ ഒ​രു സാ​ങ്കേ​തി​ക​വി​ദ്യ​ക്കും സാ​ധ്യ​മ​ല്ല.

 

സു​നേ​ത്ര​യു​ടെ ‘പൊ​തു പു​രു​ഷാ​യ’​എ​ന്ന നോ​വ​ൽ വാ​യി​ച്ച ഒ​രാ​ളെ​ന്ന നി​ല​യി​ല്‍ അ​വ​രൊ​രു അ​തി​ഗം​ഭീ​ര എ​ഴു​ത്തു​കാ​രി​യാ​ണെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കും. താ​ങ്ക​ളു​ടെ ര​ച​ന​ക​ളി​ലെ ഘ​ട​ന​പോ​ലെ ആ​ൺ-​പെ​ൺ ആ​ഖ്യാ​ന​ങ്ങ​ളി​ലൂ​ടെ ക​ഥ പ​റ​യു​ന്ന ആ ​നോ​വ​ൽ ഞാ​ൻ വാ​യി​ച്ചി​ട്ടു​ള്ള​തി​ല്‍ ശ​ക്ത​മാ​യ സ്ത്രീ​പ​ക്ഷ ര​ച​ന​യാ​യി​ട്ടാ​ണ്‌ തോ​ന്നി​യ​ത്‌. ന​ല്ലൊ​രു വാ​യ​നാ​നു​ഭ​വം ന​ൽ​കി​യ സൃ​ഷ്ടി കൂ​ടി​യാ​ണ്‌ അ​ത്. അ​വ​രു​ടെ ര​ച​ന​ക​ൾ താ​ങ്ക​ളു​ടെ എ​ഴു​ത്തി​ൽ സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ണ്ടെ​ന്ന് പ​റ​യാ​ൻ സാ​ധി​ക്കു​മോ?

▲ തീ​ർ​ച്ച​യാ​യും. ആ​ണ്‍ - പെ​ണ്‍ മ​ന​സ്സു​ക​ളെ​ക്കു​റി​ച്ച് അ​വ​ർ​ക്കു​ള്ള ധാ​ര​ണ അ​ന്യ​സാ​ധാ​ര​ണ​മാ​ണ്. അ​തൊ​രു അ​പൂ​ർ​വ സി​ദ്ധി​യാ​യി​ട്ടാ​ണ് ഞാ​ന്‍ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​വ​രു​ടെ ചി​ല പു​സ്ത​ക​ങ്ങ​ൾ വി​ദേ​ശ ഭാ​ഷ​ക​ളി​ലേ​ക്കും വി​വ​ർ​ത്ത​നം ചെ​യ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പ്ര​ണ​യം, ആ​സ​ക്തി, ലൈം​ഗി​ക​ത എ​ന്നി​വ​യെ​ക്കു​റി​ച്ച് സൗ​ന്ദ​ര്യാ​ത്മ​ക​മാ​യും ധീ​ര​മാ​യും എ​ഴു​തി​യ ചു​രു​ക്കം ചി​ല സ്ത്രീ ​എ​ഴു​ത്തു​കാ​രി​ൽ ഒ​രാ​ളാ​ണ് അ​വ​ർ. സ​മീ​പ വ​ർ​ഷ​ങ്ങ​ളി​ൽ അ​വ​രു​ടെ എ​ഴു​ത്ത് ആ​ഴ​ത്തി​ലു​ള്ള ദാ​ർ​ശ​നി​ക​വും ആ​ത്മീ​യ​വു​മാ​യ ഭാ​വു​ക​ത്വ​ത്തി​ലേ​ക്ക് ചു​വ​ടു​മാ​റ്റി​യി​ട്ടു​ണ്ട്.

ഇ​ന്ത്യ​യി​ലേ​ക്ക് പ​തി​വാ​യി യാ​ത്ര ചെ​യ്യു​ന്ന എ​ഴു​ത്തു​കാ​രി​യാ​ണ് അ​വ​ർ. അ​വ​രു​ടെ ക​ഥ​ക​ളു​ടെ പെ​ട്ടി ഒ​രി​ക്ക​ലും ശൂ​ന്യ​മ​ല്ലെ​ന്ന് പ​ല​പ്പോ​ഴും എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്. സിം​ഹ​ള സാ​ഹി​ത്യ​ത്തെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ശ​രി​ക്കു​മൊ​രു നി​ധി​യാ​ണ് അ​വ​ർ. സിം​ഹ​ള​യി​ൽ മാ​ത്ര​മാ​ണ് എ​ഴു​താ​ൻ ഇ​ഷ്ട​പ്പെ​ടു​ന്ന​തെ​ങ്കി​ലും ഇം​ഗ്ലീ​ഷി​ലും ര​ച​ന​ക​ള്‍ നി​ര്‍വ​ഹി​ച്ചി​ട്ടു​ള്ള ശ്ര​ദ്ധേ​യ എ​ഴു​ത്തു​കാ​രി കൂ​ടി​യാ​ണ് അ​വ​ർ. ഞാ​ൻ അ​വ​രു​ടെ ഏ​റ്റ​വും വ​ലി​യ ആ​രാ​ധ​ക​രി​ലൊ​രാ​ളാ​ണ്. ഓ​രോ വ​ര്‍ഷ​വും പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​വ​രു​ടെ എ​ല്ലാ പു​തി​യ പു​സ്ത​ക​വും ഞാ​ൻ വാ​ങ്ങാ​റു​ണ്ട്.

താ​ങ്ക​ളു​ടെ ആ​ദ്യ പു​സ്ത​കം വാ​യ​ന​ക്കാ​ര്‍ക്കി​ട​യി​ല്‍ മെ​ല്ലെ​മെ​ല്ലെ പ്ര​ചാ​രം നേ​ടു​ന്ന​താ​യി​ട്ടാ​ണ് മ​ന​സ്സി​ലാ​ക്കാ​ന്‍ സാ​ധി​ക്കു​ന്ന​ത്. അ​വ​രി​ല്‍ നി​ന്നു​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളെ​ക്കു​റി​ച്ചും പു​തി​യ ര​ച​ന​ക​ളെ​ക്കു​റി​ച്ചും പ​റ​യാ​മോ?

▲ എ​ന്റെ സ്വ​ന്തം ഭാ​ഷ​യി​ല്‍ പു​സ്ത​ക​മാ​യി പി​റ​ക്കു​ന്ന​തി​നു​മു​മ്പേ മ​റ്റൊ​രു ഭാ​ഷ​യി​ല്‍ സ​മാ​ഹാ​ര​മാ​യി ഇ​റ​ങ്ങാ​നാ​യി​രു​ന്നു എ​ന്റെ സൃ​ഷ്ടി​ക​ളു​ടെ നി​യോ​ഗ​മെ​ന്ന് നേ​ര​ത്തെ പ​റ​ഞ്ഞി​രു​ന്ന​ല്ലോ. റി​ഷാ​ൻ ഷെ​രീ​ഫ് അ​വ വി​വ​ർ​ത്ത​നം ചെ​യ്ത് മൂ​ന്നു പു​സ്ത​ക​ങ്ങ​ളാ​യി പു​റ​ത്തി​റ​ക്കി​യ​പ്പോ​ള്‍ പ്ര​തീ​ക്ഷി​ച്ച​തി​ലു​മേ​റെ ശ്ര​ദ്ധ അ​വ​ക്ക് ല​ഭി​ക്കു​ക​യു​ണ്ടാ​യി. ക​ഥ​ക​ള്‍ വാ​യി​ച്ച് നി​ര​വ​ധി വാ​യ​ന​ക്കാ​ർ എ​നി​ക്കെ​ഴു​തു​ക​യും ഇ-​മെ​യി​ലു​ക​ൾ അ​യ​ക്കു​ക​യും ചി​ന്ത​നീ​യ​മാ​യ ആ​സ്വാ​ദ​ന​ക്കു​റി​പ്പു​ക​ളെ​ഴു​തു​ക​യും​ചെ​യ്തു. അ​വ​യി​ൽ ‘പാ​പു​വ’ എ​ന്ന ക​ഥ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ച​ർ​ച്ച ചെ​യ്യ​പ്പെ​ട്ട​ത്.

ഒ​രു പു​രു​ഷ​ന്റെ വീ​ക്ഷ​ണ​കോ​ണി​ല്‍നി​ന്ന് എ​ഴു​തി​യ​തു​കൊ​ണ്ടാ​യി​രി​ക്കാ​മ​ത്. ഞാ​നൊ​രി​ക്ക​ലും സ​ന്ദ​ർ​ശി​ച്ചി​ട്ടി​ല്ലാ​ത്ത ഒ​രു രാ​ജ്യ​ത്തു​ള്ള ഞാ​നൊ​രി​ക്ക​ലും ക​ണ്ടി​ട്ടി​ല്ലാ​ത്ത ആ​ളു​ക​ൾ, എ​ന്റെ എ​ഴു​ത്തി​ലൂ​ടെ മാ​ത്രം ഞാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്നു എ​ന്ന​ത് ഇ​പ്പോ​ഴു​മെ​ന്നെ അ​തി​ശ​യി​പ്പി​ക്കു​ന്നു. അ​തെ​നി​ക്ക് സ്വ​ച്ഛ​മാ​യ സ​ന്തോ​ഷം പ​ക​രു​ന്നു. യു​ദ്ധ​ക​ഥ​ക​ളാ​ൽ രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ശ്രീ​ല​ങ്ക​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​ക​ൾ നി​ര​വ​ധി വാ​യ​ന​ക്കാ​രു​ടെ​യു​ള്ളി​ൽ കി​ട​ക്കു​മ്പോ​ൾ ഈ ​പു​സ്ത​ക​ങ്ങ​ൾ അ​വ​രു​ടെ ആ​ദ്യ​ത്തെ സ്നേ​ഹ​സ​മാ​ഗ​മ​മാ​യി​രി​ക്കാ​മെ​ന്ന് ചി​ല​പ്പോ​ഴൊ​ക്കെ എ​നി​ക്ക് തോ​ന്നി​യി​ട്ടു​ണ്ട്‌. സാ​ധാ​ര​ണ​ക്കാ​ർ​ക്ക്‌‌ പ​ര​സ്പ​രം മ​ന​സ്സി​ലാ​ക്കാ​നോ ശ്ര​ദ്ധി​ക്കാ​നോ ക​ഴി​യാ​ത്ത​തു​കൊ​ണ്ട​ല്ല, മ​റി​ച്ച്‌ തെ​റ്റി​ദ്ധാ​ര​ണ​യും മോ​ശ​മാ​യ ആ​ശ​യ​വി​നി​മ​യ​യും രാ​ഷ്ട്രീ​യ അ​ജ​ണ്ട​ക​ളും കാ​ര​ണ​മാ​ണ്‌ ജ​ന​ങ്ങ​ൾ ക​ഷ്ട​പ്പെ​ട്ടി​ട്ടു​ള്ള​തെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു.

എ​ല്ലാ വ്യ​ത്യാ​സ​ങ്ങ​ൾ​ക്കു​മ​പ്പു​റം ഒ​രേ വി​കാ​ര​ങ്ങ​ളു​ള്ള വെ​റും മ​നു​ഷ്യ​രാ​ണ് ന​മ്മ​ൾ. എ​ന്റെ ക​ഥ​ക​ളി​ലെ ശ്രീ​ല​ങ്ക​ൻ പ​ശ്ചാ​ത്ത​ലം കൂ​ടാ​തെ അ​വ വ​ഹി​ക്കു​ന്ന സാ​ർ​വ​ത്രി​ക​മാ​യ വി​കാ​ര​ങ്ങ​ളു​മാ​യും വാ​യ​ന​ക്കാ​ർ ബ​ന്ധ​പ്പെ​ട്ടി​രി​ക്കു​ന്ന​തു​കൊ​ണ്ടു കൂ​ടി​യാ​യി​രി​ക്കാ​മ​ത്‌. സിം​ഹ​ള ഭാ​ഷ​യി​ലെ സ​മാ​ഹാ​രം അ​ടു​ത്തി​ടെ​യാ​ണ്‌ ഇ​റ​ങ്ങി​യ​തെ​ങ്കി​ലും പ​തി​യെ​പ്പ​തി​യെ വാ​യ​ന​ക്കാ​രു​ടെ ശ്ര​ദ്ധ നേ​ടു​ന്നു​ണ്ട്‌. സിം​ഹ​ള​യി​ലെ വാ​യ​ന​ക്കാ​രു​ടെ കൂ​ടു​ത​ൽ പ്ര​തി​ക​ര​ണ​ങ്ങ​ൾ​ക്കാ​യി പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്നു. പു​തി​യ സൃ​ഷ്ടി​ക​ൾ പു​സ്ത​ക​ങ്ങ​ളാ​യി എ​പ്പോ​ൾ പു​റ​ത്തു​വ​രു​മെ​ന്ന അ​ന്വേ​ഷ​ണ​ങ്ങ​ൾ വാ​യ​ന​ക്കാ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഇ​ട​ക്കി​ടെ ഉ​ണ്ടാ​കാ​റു​ണ്ട്‌. എ​ഴു​ത്തി​ൽ നി​ര​ന്ത​രം ഏ​ർ​പ്പെ​ടാ​ൻ അ​തും എ​നി​ക്ക് പ്ര​ചോ​ദ​ന​മാ​ണ്. ക​ഹ പാ​ട മ​ര​ണാ​യ​ക് (ഒ​രു മ​ഞ്ഞ മ​ര​ണം) എ​ന്ന പു​തി​യ നോ​വ​ൽ പു​സ്ത​ക​രൂ​പ​ത്തി​ല്‍ ഉ​ട​ൻ പു​റ​ത്തു​വ​രും. അ​തേ​സ​മ​യം അ​തി​ന്റെ ത​മി​ഴ്‌ പ​രി​ഭാ​ഷ പു​സ്ത​ക​മാ​യി ഈ ​മാ​സം വ​ന്നു​ക​ഴി​ഞ്ഞു.

ഇ​രു​പ​തു വ​ര്‍ഷം പ​ര​സ്യ നി​ര്‍മാ​ണ രം​ഗ​ത്ത് ജോ​ലി ചെ​യ്ത താ​ങ്ക​ള്‍ ഒ​രു ക​മ്പ​നി​യു​ടെ ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്തി​രി​ക്കു​മ്പോ​ള്‍ സ്വ​യം പി​രി​ഞ്ഞു​പോ​വു​ക​യാ​യി​രു​ന്നു. പ​ര​സ്യ മേ​ഖ​ല​യി​ലെ അ​നു​ഭ​വ​ത്തെ​ക്കു​റി​ച്ചും താ​ങ്ക​ളു​ടെ ജ​ന്മ​സ്ഥ​ലം, കു​ടും​ബം എ​ന്നി​വ​യെ​ക്കു​റി​ച്ചും പ​റ​ഞ്ഞു​കൊ​ണ്ട് സം​ഭാ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​മെ​ന്നു തോ​ന്നു​ന്നു.

▲ ഇ​രു​പ​തു വ​ർ​ഷ​ത്തോ​ളം പ​ര​സ്യ​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച ശേ​ഷം മു​ഴു​വ​ൻ സ​മ​യ ജോ​ലി​യി​ൽ​നി​ന്നും സ്വ​യം വി​ര​മി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്. ഡെ​ന്‍ട്സു ഗ്രാ​ന്‍ഡ്‌ എ​ന്ന പ​ര​സ്യ ക​മ്പ​നി​യി​ല്‍ ക്രി​യേ​റ്റി​വ് റൈ​റ്റ​റാ​യും ക്രി​യേ​റ്റി​വ് ഡ​യ​റ​ക്ട​റാ​യും പ്ര​വ​ര്‍ത്തി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് ആ ​തീ​രു​മാ​ന​ത്തി​ലെ​ത്തു​ന്ന​ത്. എ​ങ്കി​ലും ഇ​പ്പോ​ഴും ഞാ​നൊ​രു ഫ്രീ​ലാ​ൻ​സ് ക്രി​യേ​റ്റ​റാ​യി ജോ​ലി ചെ​യ്യു​ന്നു​ണ്ട്. കോ​വി​ഡി​നു​ശേ​ഷം ശ്രീ​ല​ങ്ക ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലൂ​ടെ ക​ട​ന്നു​പോ​യി​രു​ന്നു. അ​തി​നു​ശേ​ഷ​വും ഞ​ങ്ങ​ള്‍ വ​ര്‍ക്ക് ഫ്രം ​ഹോം തു​ട​രു​ക​യാ​ണ് ചെ​യ്ത​ത്. ഇ​ന്ധ​ന​ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ക​യും ദൈ​നം​ദി​ന ജീ​വി​തം വ​ള​രെ ദു​ഷ്‌​ക​ര​മാ​യി മാ​റു​ക​യും ചെ​യ്തു.

ആ ​കാ​ല​യ​ള​വി​ൽ എ​നി​ക്ക് ഗു​രു​ത​ര​മാ​യ അ​സു​ഖം പി​ടി​പെ​ട്ടു. ആ ​അ​നു​ഭ​വ​ങ്ങ​ളി​ൽ ചി​ല​താ​ണ് പു​തി​യ നോ​വ​ലാ​യ ക​ഹ പാ​ട മ​ര​ണാ​യ​ക് എ​ന്ന നോ​വ​ലി​ൽ ക​ട​ന്നു​വ​ന്ന​ത്. സു​ഖം പ്രാ​പി​ച്ച​തി​നു​ശേ​ഷം എ​ല്ലാ ദി​വ​സ​വും ഓ​ഫി​സി​ലേ​ക്കു​ള്ള ട്രെ​യി​ന്‍യാ​ത്ര ക്ഷീ​ണ​മു​ണ്ടാ​ക്കി. തീ​വ​ണ്ടി​യാ​ത്ര​ക​ൾ എ​നി​ക്കെ​പ്പോ​ഴും ഇ​ഷ്ട​മാ​ണെ​ങ്കി​ലും ട്രെ​യി​ന്‍ പി​ടി​ക്കാ​നു​ള്ള തി​ര​ക്കു​കൂ​ട്ട​ലും ദീ​ർ​ഘ​നേ​ര​ത്തെ നി​ൽ​പും എ​ന്നി​ല്‍ മ​ടു​പ്പു​ണ്ടാ​ക്കി. ഇ​പ്പോ​ള്‍ ഞാ​ൻ വ​ള​രെ ശാ​ന്ത​മാ​യ ജീ​വി​തം ആ​സ്വ​ദി​ക്കു​ക​യും ഗാ​ർ​ഹി​ക ജീ​വി​തം സ​ന്തു​ലി​ത​മാ​ക്കു​ന്ന​തോ​ടൊ​പ്പം ക്രി​യേ​റ്റി​വാ​യി അ​ൽ​പം ഫ്രീ​ലാ​ൻ​സ് പ്രോ​ജ​ക്ടു​ക​ളും ചെ​യ്തു​പോ​രു​ന്നു. ശ്രീ​ല​ങ്ക​യി​ലെ മ​നോ​ഹ​ര​മാ​യ ചെ​റി​യൊ​രു പ​ട്ട​ണ​മാ​യ മി​രി​ഗ​മ​യി​ലാ​ണ് ഞാ​ൻ ജ​നി​ച്ച​ത്. ഞ​ങ്ങ​ള്‍ മൂ​ന്നു സ​ഹോ​ദ​രി​മാ​രും ഒ​രു സ​ഹോ​ദ​ര​നു​മാ​ണ്.

എ​ന്റെ മാ​താ​പി​താ​ക്ക​ൾ ജീ​വി​ച്ചി​രി​ക്കു​മ്പോ​ൾ​ത​ന്നെ എ​ന്റെ ര​ണ്ടു മൂ​ത്ത സ​ഹോ​ദ​രി​മാ​ര്‍ അ​സു​ഖം ബാ​ധി​ച്ച് ഈ ​ലോ​കം വി​ട്ടു​പോ​യി​രു​ന്നു. എ​ന്റെ ജീ​വി​ത​ത്തി​ലെ ഏ​റ്റ​വും ആ​ഴ​മേ​റി​യ ദുഃ​ഖ​ങ്ങ​ളി​ലൊ​ന്നാ​ണ് അ​ത്. പി​ന്നീ​ട് എ​ന്റെ മാ​താ​പി​താ​ക്ക​ളെ​യും എ​നി​ക്ക് ന​ഷ്ട​പ്പെ​ട്ടു. മ​റ്റെ​ല്ലാ​വ​രെ​യും പോ​ലെ, വേ​ദ​ന​യും ന​ഷ്ട​വും ഞാ​നും അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. ആ ​അ​നു​ഭ​വ​ങ്ങ​ൾ എ​ന്റെ ജീ​വി​ത​ത്തെ​യും എ​ഴു​ത്തി​നെ​യും രൂ​പ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്ന് ഞാ​ൻ വി​ശ്വ​സി​ക്കു​ന്നു. വ​ള​രെ​യേ​റെ പി​ന്തു​ണ ന​ൽ​കു​ന്ന ഭ​ർ​ത്താ​വും പ​തി​ന​ഞ്ച് വ​യ​സ്സു​ള്ള ഒ​രു മ​ക​നു​മ​ട​ങ്ങി​യ​താ​ണ് എ​ന്റെ കു​ടും​ബം. അ​വ​രാ​ണ് എ​ന്റെ ഏ​റ്റ​വും വ​ലി​യ ശ​ക്തി​യു​ടെ ഉ​റ​വി​ടം. കേ​ര​ള​ത്തി​ലെ മി​ക​ച്ച മ​ല​യാ​ള വി​വ​ർ​ത്ത​ക​രി​ൽ ഒ​രാ​ളു​മാ​യി ഈ ​സം​ഭാ​ഷ​ണം ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ൽ ഞാ​ന്‍ സ​ന്തോ​ഷ​വ​തി​യാ​ണ്.

News Summary - Tamil Readers Embraced a Sinhala Writer