Begin typing your search above and press return to search.
proflie-avatar
Login

''ഉദയനാണ് താരത്തിലേത് പോലെ എന്റെ കഥകളും​ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, 18ാം വ​യ​സ്സി​ൽ വീ​ട്​ പോ​ലും ​ന​ഷ്​​ട​പ്പെ​ട്ടയാളാണ് ഞാൻ'' -റോഷൻ ആ​ൻഡ്രൂസ് സംസാരിക്കുന്നു

ഉദയനാണ് താരത്തിലേത് പോലെ എന്റെ കഥകളും​ മോഷ്ടിക്കപ്പെട്ടിട്ടുണ്ട്, 18ാം വ​യ​സ്സി​ൽ വീ​ട്​ പോ​ലും ​ന​ഷ്​​ട​പ്പെ​ട്ടയാളാണ് ഞാൻ -റോഷൻ ആ​ൻഡ്രൂസ് സംസാരിക്കുന്നു
cancel
മ​​ല​​യാ​​ള സി​​നി​​മ​​യി​​ലേ​​ക്ക് കാ​​മ​​റ തി​​രി​​ച്ച് വെ​​ച്ച് ആ​​ക്​​ഷ​ൻ പ​​റ​​ഞ്ഞ സം​​വി​​ധാ​​യ​​ക​​നാ​​ണ് റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സ്. പു​​തി​​യ കാ​​ഴ്ച​​ക​​ളും പു​​തി​​യ പ്ര​​മേ​​യ​​ങ്ങ​​ളു​​മാ​​യി​​രു​​ന്നു ആ ​​സം​​വി​​ധാ​​ന​​മി​​ക​​വി​​ൽ പു​​റ​​ത്തി​​റ​​ങ്ങി​​യ​​ത്. മു​​ൻ​​നി​​ര നാ​​യ​​ക​​ന്മാ​രു​​ടെ നി​​ര​​യാ​​യി​​രു​​ന്നു 'ഉ​​ദ​​യ​​നാ​​ണ് താ​​ര​'​മെ​​ന്ന ആ​​ദ്യ​​ചി​ത്രം. എ​ന്നാ​ൽ, ര​​ണ്ടാ​​മ​​ത്തെ ചി​​ത്ര​​മാ​​യ 'നോ​​ട്ട് ബു​​ക്കി'​​ൽ പു​​തി​​യ മു​​ഖ​​ങ്ങ​​ളെ​​കൊ​​ണ്ടാ​​യി​​രു​​ന്നു പ​​രീ​​ക്ഷ​​ണം.​ മ​​ണ്ണ്, സ്ത്രീ, ​​ജെ​​ൻ​​ഡ​​ർ, ഭ​​ക്ഷ​​ണം, പ്ര​​ണ​​യം തു​​ട​​ങ്ങി​​യ​​വ​​യു​​ടെ രാ​​ഷ്​​ട്രീ​യം ച​​ർ​​ച്ച​​ചെ​​യ്ത സി​​നി​​മ​​ക​​ളാ​​യി​​രു​​ന്നു മി​​ക്ക​​തും.​ സി​​നി​​മ​​യി​​ൽ ര​​ണ്ട് പ​​തി​​റ്റാ​​ണ്ട് പി​​ന്നി​​ടു​​ന്ന റോ​​ഷ​​ൻ ആ​​ൻ​​ഡ്രൂ​​സ് സം​​സാ​​രി​​ക്കു​​ന്നു-​ത​ന്റെ സി​നി​മ​ക​ളെ​പ​റ്റി, സി​നി​മാ ലോ​ക​ത്തി​ലെ പ്ര​വ​ണ​ത​ക​ളെ​പ​റ്റി, സി​നി​മ​ക​ളു​ടെ പ്ര​തി​സ​ന്ധി​ക​ളെ​പ​റ്റി.

എ​ന്താ​ണ്​ താ​ങ്ക​ളെ സം​വി​ധാ​യ​ക​നാ​യി രൂ​പ​പ്പെ​ടു​ത്തി​യ​ത്​? എ​ന്താ​യി​രു​ന്നു കു​ട്ടി​ക്കാ​ലം?

ഫോ​ർ​ട്ട്​ കൊ​ച്ചി മൂ​ലം​കു​ഴി ന​സ്ര​ത്തിലാണ്​ ഞാൻ ജ​നി​ച്ച​ത്. അ​പ്പ​ച്ച​ൻ എ​ൻ.​എ. ആ​ൻ​ഡ്രൂ​സ്,​​ അ​​മ്മ ബേ​ണി ചേ​ട്ട​ൻ ര​ഞ്​​ജി​ത്ത്. ലെ​റേ​േ​ട്ടാ ആം​േ​ഗ്ലാ ഇ​ന്ത്യ​ൻ യു.പി സ്​​കൂ​ളി​ൽ ആ​യി​രു​ന്നു ആ​റു​ വ​രെ പ​ഠി​ച്ച​ത്. 'ന​ല്ല സ്വ​ഭാ​വം' ആ​യ​തുകൊ​ണ്ട്​ തൃ​ശൂ​ർ സെ​ൻ​റ്​ അ​ലോ​ഷ്യ​സ്​ ബോ​ർ​ഡി​ങ്​ സ്​​കൂ​ളി​ലേ​ക്ക്​ മാ​റി. ഏ​ഴ്, എ​ട്ട്, ഒ​മ്പ​ത്, പ​ത്ത്​ ബോ​ർ​ഡി​ങ്ങി​ലാ​യി​രു​ന്നു. വ​ലി​യ ത​റ​വാ​ടാ​യി​രു​ന്നു ഞ​ങ്ങ​ളു​ടേ​ത്. ധാ​രാ​ളം മ​ര​ങ്ങ​ളും കു​ള​വും അ​വി​ടെ​യു​ണ്ടാ​യി​രു​ന്നു. കൂ​ട്ടു​കാ​രും സൗ​ഹൃ​ദ​ങ്ങ​ളു​മൊ​ക്കെ​യു​ള്ള കാ​ല​ത്ത്​ നി​ന്നാ​ണ്​ ബോ​ർ​ഡി​ങ്ങി​ലേ​ക്ക്​ മാ​റു​ന്ന​ത്. ഹോ​സ്​​റ്റ​ൽ ആ​ദ്യം ​ജ​യി​ലാ​യി​ട്ടാ​ണ്​ ക​രു​തി​യ​ത്. പി​ന്നീ​ട്​ അ​ത്​ സെ​ക്ക​ൻ​ഡ്​ ഹോം ​ആ​യി മാ​റി. സി.​എം.​െ​എ അ​ച്ച​ന്മാ​രോ​ടൊ​പ്പ​മു​ള്ള സ്​​കൂ​ളി​ലെ കാ​ല​മാ​ണ്​ ക​ലാ​കാ​ര​ൻ എ​ന്ന രീ​തി​യി​ലേ​ക്ക്​ എ​ന്നെ മാ​റ്റി​യ​ത്. എ​ല്ലാ ആ​ക്​​ടി​വി​റ്റി​ക​ളി​ലും പ​െ​ങ്ക​ടു​ക്ക​ണ​മെ​ന്ന്​ നി​യ​മ​മു​ണ്ടാ​യി​രു​ന്നു അ​വി​ടെ. കാ​യി​ക മ​ത്സ​ര​ങ്ങ​ൾ​ക്കൊ​പ്പം ക​ലാ​പ​രി​പാ​ടി​ക​ളി​ലും പ​െ​ങ്ക​ടു​ക്ക​ണം. 140 കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു അ​വി​ടെ. അ​വ​ർ 140 പ്ര​ദേ​ശ​ത്ത്​ നി​ന്നു​ള്ള​വ​രാ​യി​രു​ന്നു. അ​തി​നാ​ൽ പ​ല​ത​ര​ത്തി​ലു​ള്ള ഭാ​ഷ​ക​ളും കാ​ര്യ​ങ്ങ​ളും അ​റി​ഞ്ഞു. പ​ള്ളി, സ്​​കൂ​ൾ, തൊ​ട്ട​ടു​ത്തെ പു​ഴ എ​ന്നി​ങ്ങ​നെ നൊ​സ്​​റ്റാ​ൾ​ജി​ക്​ ഫീ​ലു​ള്ള സ്ഥ​ല​മാ​യി​രു​ന്നു അ​ത്. പ​ല​ത​ര​ത്തി​ലു​ള്ള നാ​ട​ക ആ​ൾ​ക്കാ​ർ വ​രും. ഇ​പ്പോ​ൾ ടെ​ലി​വി​ഷ​ൻ പ​രി​പാ​ടി​ക​ളി​ൽ സ​ജീ​വ​മാ​യി​ട്ടു​ള്ള മ​നു, ബെ​ന്നി അ​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ ഉ​ണ്ടാ​യി​രു​ന്നു. ബെന്നി അച്ചൻ പി​ന്നീ​ട്​ പു​​ണെ ഫി​ലിം ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​ൽ പോ​യി എ​ഡി​റ്റി​ങ്​ പ​ഠി​ച്ചു. ചേ​ത​ന ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ടി​െ​ൻ​റ ഡ​യ​റ​ക്​​ട​റു​മാ​യി​.​ അ​ദ്ദേ​ഹ​മാ​ണ്​ ആ​ദ്യ​മാ​യി​ട്ട്​ നാ​ട​ക​ത്തെ​പ്പ​റ്റി സം​സാ​രി​ക്കു​ന്ന​ത്. അ​ധ്യാ​പ​ക​രും കൂ​ട്ടു​കാ​രും അ​ന്ത​രീ​ക്ഷ​വു​മൊ​ക്കെ​യാ​ണ്​ എ​ന്നെ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച​ത്​.

അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​റാ​കു​ന്ന​തി​ന്​ മു​മ്പു​ള്ള, അ​താ​യ​ത്​ പ​ഠ​ന​കാ​ല​ത്തൊ​ക്കെ​യു​ള്ള സി​നി​മാ അ​നു​ഭ​വം എ​ന്തൊ​ക്കെ​യാ​യി​രു​ന്നു?

ബോ​ർ​ഡി​ങ്​ വ​ലി​യ അ​നു​ഭ​വ​ങ്ങ​ളാ​ണ്​ ത​ന്ന​ത്. എ​ല്ലാ ശ​നി​യാ​ഴ്​​ച​യും വൈ​കു​ന്നേ​രം മൂ​ന്നിന്​ അ​വി​ടെ സി​നി​മ പ്ര​ദ​ർ​ശി​പ്പി​ക്കും. അ​ത്​ ന​ൽ​കി​യ സ്​​പി​രി​റ്റ്​ വ​ലു​താ​യി​രു​ന്നു. അ​ന്ന്​ സി​നി​മ ക​ണ്ട്​ നി​രൂ​പ​ണ​ങ്ങ​ൾ എ​ഴു​തും. ​സി​നി​മ​​ാ​ഭ്രാ​ന്ത്​ ത​ന്നെ​യാ​യി​രു​ന്നു അ​ന്ന്. തി​രി​ച്ച്​ കോ​ള​ജി​ലെ​ത്തി​യ​പ്പോ​ഴും സി​നി​മ​ത​ന്നെ​യാ​യി​രു​ന്നു. അ​​ന്ന്​ ഒ​രു ഗാ​ങ്ങു​ണ്ടാ​യി​രു​ന്നു. ആ​ൽ​ബ​ർ​ട്​​സി​ൽ നി​ന്ന്​ അ​ജി​ത്ത്​ വ​രും. ഞ​ങ്ങ​ളൊ​രു​മി​ച്ചാ​ണ്​ സി​നി​മ​ക്ക്​ പോ​വു​ക. 'കാ​ലാ​പാ​നി' റി​ലീ​സാ​​യ​പ്പോ​ൾ ഞ​ങ്ങ​ൾ​ക്ക്​ ആ​ദ്യ ഷോ​യ്​​ക്ക്​ ത​ന്നെ ടി​ക്ക​റ്റ്​ എ​ടു​ത്ത്​ ക​യ​റി കൈ​യ​ടി​ക്ക​ണ​മെ​ന്ന മൈ​ൻ​ഡാ​യി​രു​ന്നു. എ​ങ്ങും ടി​ക്ക​റ്റ്​ കി​ട്ടാ​നി​ല്ല. ടി​ക്ക​റ്റ്​ സം​ഘ​ടി​പ്പി​ക്കാ​ൻ കൊ​ച്ചി​ൻ കോ​ർ​പ​റേ​ഷ​നി​ൽ ഒാ​ഫി​സി​ൽ പോ​യി. അ​വി​ടെ​യാ​ണ്​ ടി​ക്ക​റ്റി​ന്​ സീ​ൽ അ​ടി​ക്കു​ന്ന​ത്. ഞങ്ങൾ ടി​ക്ക​റ്റി​ന്​ സീ​ൽ അ​ടി​ച്ച്​ കൊ​ടു​ത്തു. ​അ​വ​രെ സോ​പ്പി​ട്ട്​ അ​വി​ട​ന്ന്​ ക​ത്ത്​ വാ​ങ്ങി എ​റ​ണാ​കു​ളം ക​വി​ത തി​യ​റ്റ​റി​ൽ കൊ​ണ്ട്​ പോ​യി ന​ൽ​കി​യാ​ണ്​ സി​നി​മ കാ​ണു​ന്ന​ത്. 'കി​ഴ​ക്ക​ൻ പ​ത്രോ​സ്​', 'പ​പ്പ​യു​ടെ സ്വ​ന്തം അ​പ്പൂ​സ്', 'യോ​ദ്ധ' ഇൗ ​മൂ​ന്ന്​ സി​നി​മ​ക​ൾ ഒ​രു ദി​വ​സ​മാ​ണ്​ ഞാ​ൻ തി​യ​റ്റ​റി​ൽ ക​ണ്ട​ത്. നൂ​ൺ​ഷോ​യ്​​ക്കും മാ​റ്റി​നി​ക്കും ഫ​സ്​​​റ്റ്​​ഷോ​യ്​​ക്കും ക​യ​റി ക​ണ്ട സി​നി​മ​യാ​ണ്​ 'ബാ​ൻ​ഡി​റ്റ്​ ക്വീ​ൻ'. ചി​ല സി​നി​മ​ക​ൾ ഒ​ന്നു ര​ണ്ടു പ്രാ​വ​ശ്യം ക​ണ്ടി​ട്ടു​ണ്ട്. പി​ന്നെ വീ​ട്ടി​ൽ കാ​സ​റ്റ്​ വാ​ട​ക​ക്ക്​ എ​ടു​ത്ത്​​ ഭ​ര​ത​ൻ, പ​ത്മ​രാ​ജ​ൻ ഫെ​സ്​​റ്റി​വ​ലു​ക​ൾ ന​ട​ത്തും. സി​നി​മാ ​ഭ്രാ​ന്ത​നെ​ന്ന്​ ത​ന്നെ​യാ​യി​രു​ന്നു നാ​ട്ടി​ലെ അ​ന്ന​ത്തെ വി​ളി​പ്പേ​ര്. വീ​ട്ടി​ൽ അ​പ്പ​ച്ച​നും അ​മ്മ​യും ത​ന്ന പി​ന്തു​ണ​യും സ്വാ​ത​​ന്ത്ര്യ​വു​മാ​ണ്​ ന​മ്മ​ളി​ങ്ങ​നെ ഇ​രി​ക്കാ​ൻ കാ​ര​ണം.

സി​നി​മാ പ​ശ്ചാ​ത്ത​ല​ം ഒന്നും ഇ​ല്ലാ​തെ, താ​ങ്ക​ൾ എ​ങ്ങ​നെ​യാ​ണ്​ സി​നി​മ​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്​?

കൊ​ച്ചി​ൻ കോ​ള​ജി​ൽ കോ​മേ​ഴ്​​സാ​യി​രു​ന്നു പ​ഠി​ച്ചി​രു​ന്ന​ത്.​ അ​വി​ടെ​യും നാ​ട​കം ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു, ബെ​സ്​​റ്റ്​ ആ​ക്​​ട​റാ​യി​രു​ന്നു. ര​ണ്ട്​ വ​ർ​ഷം നാ​ട​ക​ത്തി​ന്​ ഒ​ന്നാം സ​മ്മാ​ന​ം ല​ഭി​ച്ചു. ആ ​സ​മ​യ​ത്ത്​ ത​ന്നെ ച​ന്ദ്ര​ദാ​സ​ൻ സാ​റി​െ​ൻ​റ നാ​ട​ക​ശാ​ല​യി​ൽ പോ​​യി​രു​ന്നു. ഞാ​യ​റാ​ഴ്​​ച​ക​ളി​ൽ അ​വി​ടെ നാ​ട​ക പ​രി​പാ​ടി​ക​ളു​ണ്ടാ​യി​രു​ന്നു.​ നാ​ല്​ വ​ർ​ഷം അ​വി​ടെ​യാ​യി​രു​ന്നു. അ​ക്കാ​ല​ത്ത്​ തി​ക്കു​റിശ്ശി സാ​ർ തു​ട​ങ്ങി​യ കേ​ര​ള ഫി​ലിം അ​ക്കാ​ദ​മി​യി​ൽ ആ​ക്​​ടി​ങ്​ ആ​ൻ​ഡ്​​ ഡ​യ​റ​ക്​​ഷ​ൻ പ​ഠി​പ്പിക്കാ​ൻ കു​റ​ച്ച്​ നാ​ൾ പോ​യി. അ​വി​ടെനി​ന്നാ​ണ്​ സ​ഹ​സം​വി​ധാ​ന​ത്തി​ലേ​ക്ക്​ വ​രു​ന്ന​ത്. അ​പ്പ​ച്ച​െ​ൻ​റ സു​ഹൃ​ത്തു​ക്ക​ളാ​യി​രു​ന്ന, 'നി​ന്നി​ഷ്​​ടം എ​ന്നി​ഷ്​​ടം' എ​ന്ന സി​നി​മ​ നി​ർ​മി​ച്ച, ദി​വ്യ ഫി​ലിം​സി​െ​ൻ​റ മാ​ത്യൂ​​സേ​ട്ട​നും ന​ട​ൻ റി​യാ​സ്​ ഖാ​െ​ൻ​റ പി​താ​വു​ം പ​റ​ഞ്ഞാ​ണ് വേ​ണു വി. ​നാ​യ​രി​െ​ൻ​റ സം​വി​ധാ​ന​ത്തി​ൽ റ​ശീ​ദി​ക്ക നി​ർ​മി​ക്കു​ന്ന 'മി​സി​സ്​ സൂ​സ​ന്ന വ​ർ​മ' എ​ന്ന സി​നി​മ​യി​ൽ ഞാ​ൻ സ​ഹ​സം​വി​ധാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. കു​ശ്ബു​വാ​യി​രു​ന്നു നാ​യി​ക. 15 ദി​വ​സ​മേ ഷൂ​ട്ട്​ ന​ട​ന്നു​ള്ളൂ. പാ​തി​വ​ഴി​യി​ൽ അ​ത്​ മു​ട​ങ്ങി. റ​ശീ​ദി​ക്ക ത​ന്നെ​യാ​ണ്​ എ​ന്നെ ഉ​ദ​യേ​ട്ട​നെ​യും (ഉ​ദ​യ്​​കൃ​ഷ്​​ണ) ബൈ​ജു കൊ​ട്ടാ​ര​ക്ക​ര​​യെ​യും പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്. ഉ​ദ​യേ​ട്ട​നാ​യി​ട്ടും വ​ലി​യ ക​മ്പ​നി​യാ​യി. അ​ദ്ദേ​ഹ​മാ​ണ്​ 1997ൽ ​റി​ലീ​സ്​ ചെ​യ്​​ത 'ഹി​റ്റ്​​ല​ർ ബ്ര​ദേ​ഴ്​​സ്​' സം​വി​ധാ​നം ചെ​യ്​​ത സ​ന്ധ്യാ​മോ​ഹ​ന​നെ പ​രി​ച​യ​പ്പെ​ടു​ത്തുന്ന​ത്. അ​വ​ർ​ക്കൊ​പ്പം 'അ​മ്മ അ​മ്മാ​യി​യ​മ്മ'​യി​ലും ബൈ​ജു കൊ​ട്ടാ​ര​ക്ക​ര​ക്കൊ​പ്പം 'ജ​യിം​സ്​ ബോ​ണ്ടി'​ലും വ​ർ​ക്ക്​ ചെ​യ്​​തു. അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​റാ​ക്കി മാ​റ്റു​ന്ന​തി​ൽ ഉ​ദ​യേ​ട്ട​ന് വ​ലി​യ പ​ങ്കു​ണ്ട്​. അ​ത്​ ക​ഴി​ഞ്ഞ്​ ഒ​ന്നൊ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞ്​ ക​മ​ൽ​സാ​റി​നൊ​പ്പ​മാ​ണ്​ സി​നി​മ ആ​രം​ഭി​ക്കു​ന്ന​ത്. ക​മ​ൽ​സാ​റി​െ​ൻ​റ 'അ​യാ​ൾ ക​ഥ​യെ​ഴു​തു​ക​യാ​ണ്​' എ​ന്ന സി​നി​മ​യി​ലും അ​തി​ന്​ ശേ​ഷം ഷാ​ജി കൈ​ലാ​സി​െ​ൻ​റ 'ന​ര​സിം​ഹം' എ​ന്ന സി​നി​മ​യി​ലും അ​സി​സ്​​റ്റ​ൻ​റാ​യി വ​ർ​ക്ക്​ ചെ​യ്തു.

1997ലാ​ണ്​ മ​ല​യാ​ള സി​നി​മ​യോ​ട്​ ചേ​ർ​ന്നുനി​ൽ​ക്കാ​ൻ തു​ട​ങ്ങി​യ​ത്. ര​ണ്ട്​ പ​തി​റ്റാ​ണ്ടാ​യി സി​നി​മ​യോ​ടൊ​പ്പ​മു​ണ്ട്. എ​ന്താ​ണ്​ ഇൗ 20 ​വ​ർ​ഷ​ത്തി​നു​ള്ളി​ൽ മ​ല​യാ​ള സി​നി​മ​യി​​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ?

മ​ല​യാ​ള സി​നി​മ ബി​ൽ​ഡ്​ അ​പ്പ്​ ആ​യി​ട്ടു​ണ്ട്. തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ അ​ഭാ​വം മ​ല​യാ​ള സി​നി​മാ​ലോ​ക​ത്തു​ണ്ടാ​യി​ട്ടു​​ണ്ടെ​ന്നാ​ണ്​ എ​നി​ക്ക്​ തോ​ന്നി​യി​ട്ടു​ള്ള​ത്. സി​നി​മ​യു​ടെ ബേ​സി​ക്​ എ​ന്ന്​ പ​റ​യു​ന്ന​ത്​ തി​ര​ക്ക​ഥ​യാ​ണ്. ഞാ​ൻ എ​ന്നും അ​തി​നെ​യാ​ണ്​ ബ​ഹു​മാ​നി​ക്കു​ന്ന​ത്. സി​നി​മ​യെ ഭ്ര​മി​ച്ച്​ തു​ട​ങ്ങി​യ കാ​ല​ഘ​ട്ട​ത്തി​ൽ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ, ടി. ​ദാ​മോ​ദ​ര​ൻ, ലോ​ഹി​ത​ദാ​സ്, പ​ത്മ​രാ​ജ​ൻ, ശ്രീ​നി​വാ​സ​ൻ,​ ജോ​ൺ​പോ​ൾ, ക​ലൂ​ർ ഡെ​ന്നീ​സ്, ഡെ​ന്നീ​സ്​ ​േ​ജാ​സ​ഫ്, ബാ​ല​ച​ന്ദ്ര​മേ​നോ​ൻ, സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ അ​ങ്ങ​നെ വ്യ​ത്യ​സ്​​ത​രാ​യ തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ൾ ഉ​ണ്ടാ​യി​രു​ന്നു. എ​ല്ലാ​വ​രും വ്യ​ത്യ​സ്​​ത​രാ​യ ഫി​ലിം റൈ​റ്റേ​ഴ്​​സാ​യി​രു​ന്നു. ബാ​ല​ച​​ന്ദ്ര​മേ​നോ​ൻ, ശ്രീ​നി​വാ​സ​ൻ, സ​ത്യ​ൻ അ​ന്തി​ക്കാ​ട്​ തു​ട​ങ്ങി​യ​വ​ർ കു​ടും​ബ​വും ഇ​ട​ത്ത​ര​ക്കാ​രു​ടെ ജീ​വി​ത​വു​മൊ​ക്കെ​യാ​യി​രു​ന്നു സി​നി​മ​യി​ലൂ​ടെ പ​റ​ഞ്ഞ​ത്. ദ​ാ​മോ​ദ​ര​ൻ മാ​ഷും ഡെ​ന്നീ​സ്​ ജോ​സ​ഫു​മൊ​ക്കെ ​വേ​റൊ​രു ത​ര​ത്തി​ലു​ള്ള സി​നി​മ​യാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. പ​ത്മ​രാ​ജ​നും എം.​ടി​യും മ​റ്റൊ​രു ത​രം സി​നി​മ പ​റ​ഞ്ഞു. അ​ങ്ങ​നെ പ​ല​രും പ​ല​ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ളാ​ണ്​ പ​റ​ഞ്ഞ​ത്. ഇ​ങ്ങ​നെ മി​ക്​​സ്​ ഒാ​ഫ്​ തോ​ട്ട്​​സി​ൽ നി​ന്ന്​ മി​ക്​​സ്​ ഒാ​ഫ്​ സി​നി​മ​ക​ളാ​ണ്​ വ​ന്നി​രു​ന്ന​ത്​്. ആ ​വ്യ​ത്യ​സ്​​ത​ത ഇ​ന്ന്​ ഉ​ണ്ടോ എ​ന്ന്​ ചോ​ദി​ച്ചാ​ൽ, എ​നി​ക്ക്​ അ​റി​യാ​ൻ പാ​ടി​ല്ല. അ​ത്ത​ര​ത്തി​ലു​ള്ള വ്യ​ത്യ​സ്​​ത​രാ​യ ക​ഥാ​കൃ​ത്തു​ക്ക​ളും വ്യ​ത്യ​സ്​​ത​രാ​യ സം​വി​ധാ​യ​ക​രും മ​ല​യാ​ള​ത്തി​ലു​ണ്ടാ​യി​രു​ന്ന​തുകൊ​ണ്ടാ​ണ്​ മ​മ്മൂട്ടി​യും മോ​ഹ​ൻ​ലാ​ലും ജ​യ​റാ​മും സു​രേ​ഷ്​ ഗോ​പി​യു​മൊ​ക്കെ വ​ർ​ഷ​ങ്ങ​ളോ​ളം നി​ന്ന​ത്. അ​വ​ർ മ​ല​യാ​ള​സി​നി​മ​യി​ൽ നി​ന്ന​തി​െ​ൻ​റ കാ​ര​ണം ഇ​തുത​ന്നെ​യാ​യി​രി​ക്കാം. ഇ​ന്നി​വി​ടേ​ക്ക്​ വ​ന്നാ​ൽ റൈ​റ്റേ​ഴ്​​സി​െ​ൻ​റ അ​ഭാ​വം ഭ​യ​ങ്ക​ര​മാ​യി​ട്ടു​ണ്ട്. ഒ​രു ബോ​ബി സ​ഞ്​​ജ​യും ശ്യാം ​പു​ഷ്​​ക​ര​നും അ​ല്ലെ​ങ്കി​ൽ മു​ര​ളീ​ഗോ​പി​യോ ന​വീ​ൻ ഭാ​സ്​​ക​റോ ആ​ണ്​ ഉ​ള്ള​ത്. പി​ന്നെ ആ​രൊ​ക്കെ ഉ​ണ്ട്​? ന​മുക്ക്​ തി​ര​ക്ക​ഥാ​കൃ​ത്ത​ു​ക്ക​ൾ എ​ന്ന്​ പ​റ​യാ​ൻ​പ​റ്റു​ന്ന​വ​ർ ആ​രൊ​ക്കെ​യു​ണ്ട്? മാ​ക്​​സി​മം ന​മുക്ക്​ പ​റ​യാ​ൻ പ​റ്റി​യാ​ൽ ഒ​രു മൂ​ന്നോ നാ​ലോ പേ​രെ​യു​ള്ളൂ. ആ ​നാ​ല്​ പേ​ര്​ ത​ന്നെ എ​ങ്ങ​നെ​യാ​ണെ​ന്ന്​ ന​മു​ക്ക്​ അ​റി​യാ​ൻ പാ​ടി​ല്ല. അ​ത്​ വ​ലി​യ പ്ര​ശ്​​ന​മാ​യി​ട്ട്​ തോ​ന്നു​ന്നു. സ്​​​ക്രീ​ൻ റൈ​റ്റേ​ഴ്​​സി​െ​ൻ​റ അ​ഭാ​വം ഭീ​ക​ര​മാ​ണ്​ എ​ന്നാ​ണ്​ എ​നി​ക്ക്​ തോ​ന്നി​യ ഒ​രു പ്ര​ശ്​​നം. ര​ണ്ട്, സാ​േ​ങ്ക​തി​ക​പ​ര​മാ​യി​ട്ട്​ സി​നി​മ വി​ക​സി​ച്ചി​ട്ടു​ണ്ട്. ശ​ബ്​​ദ​ത്തി​​ലാ​യാ​ലും വി​ഷ്വ​ലി​ലാ​യാ​ലും ടെ​ക്​​നി​ക്ക​ലാ​യി​ട്ടാ​യാ​ലും സി​നി​മ​യെ സ​മീ​പി​ക്കു​ന്ന രീ​തി​യി​ലാ​യാ​ലും വ​ള​ർ​ച്ച​യു​ണ്ടാ​യി​ട്ടു​ണ്ട്, അ​തി​ൽ സം​ശ​യ​മി​ല്ല. കൂ​ടു​ത​ൽ വി​ഷ്വ​ൽ ഇം​പാ​ക്​​ട്​ വ​ന്നു. സാ​േ​ങ്ക​തി​ക​പ​ര​മാ​യി വി​ക​സി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും ക​ണ്ട​ൻ​റ്​​പ​ര​മാ​യി താ​ഴേ​ക്ക്​ ത​ന്നെ​യാ​ണ്​ പോ​യേ​ക്കു​ന്ന​ത്. ന​ല്ല ക​ഴി​വു​ള്ള ആ​ക്​​ടേ​ഴ്​​സ്​ വ​രാ​ൻ തു​ട​ങ്ങി​യി​ട്ടു​ണ്ട്. ഞാ​ൻ കാ​ണു​ന്ന​ത്​ മ​ല​യാ​ള സി​നി​മ നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ വെ​ല്ലു​വി​ളി തി​ര​ക്ക​ഥാ​കൃ​ത്തു​ക്ക​ളു​ടെ അ​ഭാ​വംത​ന്നെ​യാ​ണ്.

പ്ര​മേ​യ​ത്തി​ലു​ണ്ടാ​യ മാ​റ്റ​ത്തെ കു​റി​ച്ച്​?

കെ.​ജി. ജോ​ർ​ജ്​ സാ​റി​െ​ൻ​റ സി​നി​മ​യെ​ടു​ത്താ​ൽ, അ​ല്ലെ​ങ്കി​ൽ പ​ത്മ​രാ​ജ​ൻ സാ​റി​െ​ൻ​റ സി​നി​മ​യെ​ടു​ത്താ​ൽ ത​ന്നെ അ​ന്നും അ​വ​ർ ന്യൂ​ജെ​ൻ സി​നി​മ​ക​ളാ​ണ്​ എ​ടു​ത്തി​രു​ന്ന​ത്. എ​ല്ലാ​ത​ര​ത്തി​ലു​ള്ള സി​നി​മ​ക​ളും അ​ന്നു​ണ്ടാ​യി​ട്ടു​ണ്ട്. ന​മ്മ​ൾ ​ഞെ​ട്ടി​പ്പോ​കു​ന്ന സി​നി​മ​ക​ളും ബോ​ൾ​ഡാ​യി​ട്ട്​ പ​റ​യു​ന്ന സി​നി​മ​ക​ളും അ​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​ന്ന്​ മാ​ത്ര​മ​ല്ല, അ​ന്നും ഗം​ഭീ​ര​മാ​യ ശ്ര​മം ഉ​ണ്ടാ​യി​ട്ടു​ണ്ട്. 'പ​ഞ്ച​വ​ടി​പ്പാ​ലം' എ​ന്ന സി​നി​മ ക​ണ്ടി​ട്ട്​ പൊ​ട്ടി​ച്ചി​രി​ക്കു​ന്നു. അ​തേ​സ​മ​യം 'ആ​ദാ​മി​െ​ൻറ വാ​രി​യെ​ല്ലും' തൊ​ട്ട​പ്പു​റ​ത്ത്​ 'ര​ണ്ട്​ പെ​ൺ​കു​ട്ടി​ക​ളും' വ​രു​ന്നു. അ​പ്പോ​ൾത​ന്നെ പ​ത്മ​രാ​ജ​ൻ സാ​റി​െ​ൻ​റ വേ​റൊ​രു സി​നി​മ വ​രു​ന്നു. പ​ല​ത​ര​ത്തി​ലു​ള്ള പ്ര​മേ​യ​ങ്ങ​ൾ പ​റ​യു​ന്ന സി​നി​മ​ക​ൾ അ​ന്നും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മും​ബൈ പൊ​ലീ​സി​ൽ ഗേ​യു​ടെ കാ​ര്യം പ​റ​ഞ്ഞ​​പ്പോ​ൾ ഭ​യ​ങ്ക​ര പു​തു​​മ​യെ​ന്നാ​യി​രു​ന്നു. അ​ന്ന്​ ലെ​സ്​​ബി​യ​നു​ക​ളു​ടെ ജീ​വി​തം ഇ​വി​ടെ മ​ല​യാ​ള​ത്തി​ൽ പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​തു​പോ​ലെ പ​ല കാ​ര്യ​ങ്ങ​ളും മ​ല​യാ​ള സി​നി​മ പ​റ​ഞ്ഞി​ട്ടു​ണ്ട്. 'ലോ​റി' എ​ന്ന സി​നി​മ ക​ണ്ട്​ മ​ല​യാ​ളി ഞെ​ട്ടി​യി​ട്ടു​ണ്ട്. 'വൈ​ശാ​ലി', ' ഒരു വ​ട​ക്ക​ൻ വീ​ര​ഗാ​ഥ' അ​ത്ത​രം സി​നി​മ​ക​ളും ഇ​വി​ടെ​യു​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​നെ​ല്ലാമപ്പു​റം പ​റ​യേ​ണ്ട​ത്​, 'പ​ട​യോ​ട്ടം', 'മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത​ൻ' എ​ന്നി​വ​യെ​ടു​ത്ത ജി​​ജോ എ​ന്ന ഫി​ലിം​മേ​ക്ക​റു​ണ്ട്. കു​റ​ച്ച്​ സി​നി​മ​ക​ളെ​ടു​ത്ത ശേ​ഷം അ​ദ്ദേ​ഹം മ​ല​യാ​ള സി​നി​മ​യി​ൽനി​ന്ന്​ വി​ട്ടുപോ​യി. അ​ദ്ദേ​ഹ​ത്തെ ഇ​ന്ത്യ​ൻ ​സ്​​പി​ൽ​സ്​​ബ​ർ​ഗ്​ എ​ന്ന്​ വേ​ണേ​ൽ പ​റ​യാം. 'മൈ ​ഡി​യ​ർ കു​ട്ടി​ച്ചാ​ത്ത'​നെ കു​റി​ച്ച്​ ആ​ലോ​ചി​ച്ച്​ നോ​ക്കി​യേ? ഒ​രു മ​ല​യാ​ളി ചി​ന്തി​ച്ച്​ ഉ​ണ്ടാ​ക്കി​യ ഒ​രു സി​നി​മ​യാ​ണ​ത്​. 'പ​ട​യോ​ട്ടം' ഇ​ന്നും ഞെ​ട്ടി​ക്കു​ന്ന ഒ​രു സി​നി​മ​യാ​ണ്. അ​ത്​ എ​ങ്ങ​നെ ഉ​ണ്ടാ​യെ​ന്ന്​ ഇ​പ്പോ​ഴും ആ​ലോ​ചി​ക്കാ​റു​ണ്ട്. മ​ല​യാ​ള​ത്തി​ൽ അ​ത്ഭു​ത​ക​ര​മാ​യ സി​നി​മ​ക​ൾ ഉ​ണ്ടാ​ക്കി​യ ആ​ളു​ക​ളു​ണ്ട്. 'വ​ട​ക്ക​ൻ വീ​ര​ഗാ​ഥ', 'വൈ​ശാ​ലി', 'പെ​രു​ന്ത​ച്ച​ൻ', 'ആ​വ​നാ​ഴി', 'ന്യൂ​ഡ​ൽ​ഹി', 'നാ​യ​ർ സാ​ബ്​', 'ഇ​ൻ​സ്​​പെ​ക്​​ട​ർ ബ​ൽ​റാം', 'സ​ന്മ​ന​സ്സു​ള്ള​വ​ർ​ക്ക്​ സ​മാ​ധാ​നം', 'സ​ന്ദേ​ശം' ഇ​ങ്ങ​നെ വൈ​വി​ധ്യ​ങ്ങ​ളാ​യ സി​നി​മ​ക​ളാ​യി​രു​ന്നു അ​ന്ന്​ തി​യ​റ്റ​റി​ലെ​ത്തി​യി​രു​ന്ന​ത്.

ഉദയഭാനുവായി മോഹൻലാൽ

'ഉ​ദ​യ​നാ​ണ് താ​ര'​ത്തി​ലെ ഉ​ദ​യ​നി​ൽ സി​നി​മ മാ​ത്രം സ്വ​പ്‌​നം ക​ണ്ടു ജീ​വി​ക്കു​ന്ന ക​ഥാ​പാ​ത്ര​ത്തി​ൽ എ​ത്ര​ത്തോ​ള​മാ​ണ്​ താ​ങ്ക​ളു​ടെ സ്വ​ന്തം അ​നു​ഭ​വം ഉ​ള്ള​ത്​? അ​ത്​ ഉ​ദ​യ​നും (മോ​ഹ​ൻ​ലാ​ൽ ) രാ​ജ​പ്പ​നും സ​രോ​ജ്​​കു​മാ​റു​മൊ​ക്കെ (ശ്രീ​നി​വാ​സ​ൻ) മ​ല​യാ​ള സി​നി​മ ഇ​ൻ​ഡ​സ്​​ട്രി​യു​ടെ ഭാ​ഗ​മാ​യു​ള്ള​വ​രാ​ണോ?

'ഉ​ദ​യ​നാ​ണ്​ താ​ര'​ത്തി​ൽ ഞാ​നു​ണ്ട്. ഒ​രു സി​നി​മ സ്വ​പ്​​നം കാ​ണു​ന്ന എ​ല്ലാ മ​നു​ഷ്യ​െ​ൻ​റ​യും പെ​യി​ൻ ഉ​ണ്ട്​ അ​തി​ൽ. ആ ​വേ​ദ​ന​യാ​ണ്​​ ആ ​സി​നി​മ​യു​ടെ വി​കാ​രം.13 വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ആ ​സി​നി​മ നി​ൽ​ക്കു​ന്നു​ണ്ടെ​ങ്കി​ൽ ആ ​വി​കാ​രം ക​റ​ക്​​ടാ​ണ്​ എ​ന്നാ​ണ്​ തെ​ളി​യി​ക്കു​ന്ന​ത്. ഇ​ന്നും ഉ​ദ​യ​ഭാ​നു​മാ​ർ കേ​ര​ള​ത്തി​ലു​ണ്ട്. ഇ​നി​യും ഉ​ണ്ടാ​കും അ​വ​ർ. രാ​ജ​പ്പ​ന​ു​മു​ണ്ടാ​കാം. രാ​ജ​പ്പ​ൻ കു​റ​വാ​ണെ​ന്നാ​ണ്​ എ​നി​ക്ക്​ തോ​ന്നു​ന്ന​ത്. ടോ​ട്ട​ൽ സി​നി​മ​യു​ടെ, ആ​ൾ​ക്കാ​രു​ടെ മ​നോ​ഭാ​വ​വും അ​വ​രു​ടെ കാ​ര്യ​ങ്ങ​ളെ പ​റ്റി​യു​ള്ള കാ​രി​ക്കേ​ച്ച​റാ​യി​ട്ടാ​ണ്​ രാ​ജ​പ്പ​നെ അ​വ​ത​രി​പ്പി​ച്ച​ത്.

മ​ല​യാ​ള​സി​നി​മ​യു​ടെ ഇ​ൻ​ഡ​സ്​​ട്രി​യി​ലേ​ക്ക്​ തു​റ​ന്ന്​ വെ​ച്ച കാ​മ​റ​യാ​യി​രു​ന്നു ആ ​സി​നി​മ എ​ന്നു പ​റ​യാം. അ​തി​ൽ അ​ഭി​ന​യി​ച്ച​വ​രെ പ​റ്റി​യാ​ണ്​ സി​നി​മ പ​റ​യു​ന്ന​ത്​ എ​ന്നൊ​ക്കെ ത​ര​ത്തി​ലു​ള്ള അ​ഭി​പ്രാ​യ​ങ്ങ​ൾ വ​ന്നി​രു​ന്നു. അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ളോ​ട്​ താ​ങ്ക​ൾ​ക്ക്​ എ​ന്താ​ണ്​ പ​റ​യാ​നു​ള്ള​ത്. സൂ​പ്പ​ർ താ​ര​ങ്ങ​ള​ു​ടെ പേ​രി​ലാ​ണ്​ വി​മ​ർ​ശ​ന​ങ്ങ​ളൊ​ക്കെ വ​ന്ന​ത്​?



അ​ത്ത​രം അ​ഭി​പ്രാ​യ​ങ്ങ​ൾ ഇ​ന്നും പ​റ​യു​ന്നു​ണ്ട്. ശ​രി​ക്കും അ​ങ്ങ​നെ​യൊ​രു സം​ഭ​വ​മി​ല്ല. കാ​ര​ണം തി​ര​ക്ക​ഥ വാ​യി​ച്ച​ത്​ മോ​ഹ​ൻ​ലാ​ലാ​ണ്. ലാ​ലേ​ട്ട​ന്​ വേ​ണ​മെ​ങ്കി​ൽ ആ ​സി​നി​മ വേ​ണ്ടെ​ന്ന്​ വെ​ക്കാ​മാ​യി​രു​ന്ന​ല്ലോ. ഇ​ന്ത്യ ഏ​റ്റ​വും കൂ​ടു​ത​ൽ സ്വീ​ക​രി​ച്ച സി​നി​മ​യാ​യി​രു​ന്നു അ​ത്. മോ​ഹ​ൻ​ലാ​ൽ എ​ന്ന വ്യ​ക്​​തി​യെ കു​റി​ച്ച്​ അ​തി​ൽ പ​റ​ഞ്ഞി​െ​ട്ടാ​ന്നു​മി​ല്ല. ആ​ൻ​റ​ണി​ചേ​ട്ട​നെ പ​റ്റി​യും പ​റ​ഞ്ഞി​ട്ടി​ല്ല. ആ​ൾ​ക്കാ​ർ പ​റ​ഞ്ഞു​ണ്ടാ​ക്കി​യ​തി​ൽ നി​ന്നാ​യി​രി​ക്കാം അ​ങ്ങ​നെ തോ​ന്നി​യ​ത്. സ​രോ​ജ്​​കു​മാ​ർ എ​ല്ലാ​വ​രി​ലും ഉ​ള്ള ഒ​രു സ​രോ​ജ്​​കു​മാ​റാ​ണ്. സ​ൺ ഗ്ലാ​സി​നെ കു​റി​ച്ച്​ പ​റ​ഞ്ഞ​ത്​ മ​മ്മൂട്ടി​യെ പ​റ്റി​യാ​ണെ​ന്നാ​ണ്​ ചി​ല​ർ പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ പ​ല​രെ​യും പ​റ്റി പ​റ​ഞ്ഞു. കം​പ്ലീ​റ്റ്​ ആ​ളു​ക​​ളു​ടെ മി​ശ്രി​ത​മാ​യ ഒ​രു വ്യ​ക്​​തി​യാ​യി​ട്ടാ​ണ്​ സ​രോ​ജ്​​കു​മാ​റി​നെ അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. ആ ​സി​നി​മ ഉ​റ​പ്പാ​യി​ട്ടും ഒ​രാ​ളെ പ​റ്റി​യ​ല്ല. ഞാ​ൻ അ​ത്ത​ര​മൊ​രു രീ​തി​യി​ൽ സി​നി​മ എ​ടു​ക്കു​ക​യും ഇ​ല്ല. ന​വാ​ഗ​ത​നാ​യ എ​ന്നെ സം​ബ​ന്ധി​ച്ച്​ ഏ​റ്റ​വും ര​സ​ക​ര​മാ​യി ഒ​രു സി​നി​മ​യു​ടെ ക​ഥ പ​റ​യു​ക, ഒ​രു സി​നി​മ ഏ​റ്റ​വും ഭം​ഗി​യാ​യി​ട്ട്​ എ​ങ്ങ​നെ പ​റ​യാ​ൻ പ​റ്റു​ന്നോ, അ​ത്​ പ​റ​യു​ക എ​ന്ന​ത്​ മാ​ത്ര​മാ​യി​രു​ന്നു മ​ന​സ്സി​ൽ. ആ ​സി​നി​മ​ക്ക്​ ശേ​ഷം പ​ല​രും എ​ന്നോ​ട്​ പ​ല അ​ഭി​പ്രാ​യ​വും പ​റ​ഞ്ഞി​രു​ന്നു. എ​നി​ക്ക്​ തോ​ന്നു​ന്ന​ത്, മോ​ഹ​ൻ​ലാ​ലി​നെ​യും സു​രേ​ഷ്​​ഗോ​പി​യെ​യും മ​മ്മൂട്ടി​യെ​യും പ​ല​രും മി​മി​ക്രി​കാ​ണി​ക്കു​ന്നു, അ​തി​െ​ൻ​റ പേ​രി​ൽ അ​വ​ർ​ക്ക്​ മി​മി​ക്രി​കാ​ണി​ക്കു​​ന്ന​വ​രോ​ട്​ ദേ​ഷ്യം തോ​ന്നാ​റി​ല്ല. ഒ​രാ​ൾ ഒ​രാ​ളെ പ​റ്റി​യു​ള്ള പി​ക്​​ച​ർ വ​ര​ക്കു​ന്നു, മു​ഖം ക​ണ്ട​പ്പോ​ൾ അ​യ്യാ​ള​ല്ല ഞാ​നെ​ന്ന്​ പ​റ​യാ​ൻ പ​റ്റു​മോ? കാ​രി​ക്കേ​​ച്ചേ​ഴ്​​സ്​​ ആ​ണ്, കാ​രി​ക്കേ​ച്ചേ​ഴ്​​സി​െ​ൻ​റ രീ​തി​യി​ലാ​ണ്​ അ​ത്​ പ്ര​സ​ൻ​റ്​ ചെ​യ്​​തി​രി​ക്കു​ന്ന​ത്.

മോ​ഹ​ൻ​ലാ​ല​ട​ക്ക​മു​ള്ള​വ​രുടെ പി​ന്നീ​ട​ുള്ള ​പ്രതികരണം? അ​തി​നെ പ​റ്റി എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞി​ര​ു​ന്നോ?

ഒ​ന്നു​മി​ല്ല, അ​ങ്ങ​നെ​യാ​ണെ​ങ്കി​ൽ അ​ദ്ദേ​ഹം എ​െ​ൻ​റ അ​ടു​ത്ത സി​നി​മ ​െച​യ്യി​ല്ല​ല്ലോ, ആ ​സി​നി​മ ഇ​റ​ങ്ങി​യ ശേ​ഷം എ​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ പ്രോ​ത്സാ​ഹി​പ്പി​ച്ച​തും പി​ന്തു​ണ​ച്ച​തും അ​ദ്ദേ​ഹ​മാ​ണ്.

1997ൽ ​ഇ​റ​ങ്ങി​യ 'ഹി​റ്റ്​​ല​ർ ബ്ര​ദേ​ഴ്‌​സ്' ആ​യി​രു​ന്നു താ​ങ്ക​ൾ അ​സി​സ്​​റ്റ​് ചെ​യ്​​ത ആ​ദ്യ സി​നി​മ, അ​സി​സ്​​റ്റ​ൻ​റ്​ ഡ​യ​റ​ക്​​ട​റാ​യി​ട്ട്.​ എ​ട്ട്​ വ​ർ​ഷം ക​ഴി​ഞ്ഞാ​ണ് 'ഉ​ദ​യ​നാ​ണ്​ താ​രം' വ​രു​ന്ന​ത്. താ​ങ്ക​ൾ​ക്ക്​ ഉ​ദ​യ​െ​ൻ​റ അ​നു​ഭ​വം ഉ​ണ്ടാ​യി​ട്ട​ു​ണ്ടോ?

എ​െ​ൻ​റ ര​ണ്ട്​ മൂ​ന്ന്​ ക​ഥ​ക​ൾ ഭം​ഗി​യാ​യി മോ​ഷ്​​ടി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. ആ​രാ​ണെ​ന്ന്​ പ​റ​യു​ന്നി​ല്ല. ഇ​ന്നും​ മോ​ഷ്​​ടി​ക്ക​പ്പെ​ടു​ന്നു​ണ്ട്. എ​െ​ൻ​റ ഉ​ള്ളി​ലു​ള്ള ക​ഥ പ​ല​രോ​ടും പ​റ​യു​ന്ന ഒ​രാ​ളാ​ണ്​ ഞാ​ൻ. അ​ത്ത​രം അ​നു​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. വേ​ദ​ന ഉ​ണ്ടാ​യി​ട്ടു​ണ്ട്, ഇ​ഷ്യൂ ഉ​ണ്ടാ​യി​ട്ടു​ണ്ട്. സി​നി​മ ന​ട​ക്കാ​ൻ പ​റ്റാ​ത്ത​തി​െ​ൻ​റ ​പ്ര​ശ്​​ന​ങ്ങ​ൾ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ട്ട്​^​പ​ത്ത്​ നി​ർ​മാ​താ​ക്ക​ൾ വേ​ണ്ടെ​ന്ന്​ വെ​ച്ച സി​നി​മ​യാ​ണ്​ 'ഉ​ദ​യ​നാ​ണ്​ താ​രം'. ക​ര​ച്ചി​ലു​ണ്ടാ​യി​ട്ടു​ണ്ട്. അ​ല​ഞ്ഞി​ട്ടു​ണ്ട്. ശ്രീ​നി​യേ​ട്ട​നോ​ട്​​ ഒ​രു വ​ൺ​ലൈ​നാ​ണ്​ ഞാ​ൻ പ​റ​ഞ്ഞ​ത്. ആ ​ചി​ന്ത​യെ പു​ള്ളി​ക്ക്​ ഇ​ഷ്​​ട​മാ​യി. അ​ത്​ തി​ര​ക്ക​ഥ​യാ​യി അ​ദ്ദേ​ഹ​ത്തി​െ​ൻ​റ കൈ​യി​ൽനി​ന്ന്​ കി​ട്ടാ​ൻ നാ​ല്​ വ​ർ​ഷം അ​ല​ഞ്ഞു. പി​ന്നെ പ്രൊ​ഡ്യൂ​സ​റാ​യി കാ​ൾ​ട്ട​ൺ ക​രു​ണാ​ക​ര​ൻ വ​ന്നു. ഇ​തി​നി​ട​യി​ൽ ഒ​ന്നു ര​ണ്ടു ത​വ​ണ ന​ട​ന്മാ​ർ മാ​റി മ​റി​ഞ്ഞു. ആ​ദ്യം ലാ​ലേ​ട്ട​നെ​യാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. അ​ദ്ദേ​ഹ​ത്തി​​െ​ൻ​റ ഡേ​റ്റി​െ​ൻ​റ പ്ര​ശ്​​നം വ​​ന്ന​തോ​ടെ ജ​യ​റാ​മേ​ട്ട​നെ ഫി​ക്​​സ്​ ചെ​യ്​​തു. അ​ദ്ദേ​ഹ​ത്തി​ന്​ അ​ഡ​ാ​ൻ​സും കൊ​ടു​ത്തു, അ​ദ്ദേ​ഹ​വും പോ​യി. അ​വ​സാ​നം ലാ​ലേ​ട്ട​നി​ലേ​ക്ക്​ ത​ന്നെ​യെ​ത്തി. ആ ​സി​നി​മ​യി​ൽ ആ​രൊ​ക്കെ ചെ​യ്യ​ണ​മെ​ന്ന്​ ഒ​രു വി​ധി നേ​ര​ത്തേ വ​ന്നി​ട്ടു​ണ്ട്. അ​തു​പോ​ലെ സം​ഭ​വി​ച്ചു.

ലോ​ഹി​തദാ​സ്​ എ​ന്ന സം​വി​ധാ​യ​ക​നെ ആ ​സി​നി​മ​യി​ൽ അ​ഭി​നേ​താ​വാ​യി ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ന്​ പി​ന്നി​ൽ എ​ന്താ​യി​രു​ന്നു?

ബാ​ല​ച​ന്ദ്ര​മേ​നോ​നെ ആ​യി​രു​ന്നു ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്, അ​ദ്ദേ​ഹം വ​ന്നി​ല്ല. പി​ന്നെ ഫാ​സി​ൽ സാ​റി​നെ ആ​ലോ​ചി​ച്ചി​രു​ന്നു. പി​ന്നെ​യാ​ണ്​ ലോ​ഹി​സാ​റി​ലേ​ക്ക്​ വ​ന്ന​ത്. ആ ​ഡ​​യ​ലോ​ഗ്​ അ​തു​പോ​ലൊ​രു ഫി​ലിം ഡ​യ​റ​ക്​​ട​ർ പ​റ​യ​ണ​മെ​ന്ന്​ തോ​ന്നി. ഫാ​സി​ൽ സാ​റാ​യി​രു​ന്നു എ​െ​ൻ​റ മ​ന​സ്സി​ൽ ആ​ദ്യ​മു​ണ്ടാ​യി​രു​ന്ന​ത്. ഞാ​ൻ വ​ള​രെ​യ​ധി​കം ആ​ദ​രി​ക്കു​ന്ന സം​വി​ധാ​യ​ക​നും തി​ര​ക്ക​ഥാ​കൃ​ത്തു​മാ​ണ്​ ഫാ​സി​ൽ സാ​ർ. ന​ല്ലൊ​രു അ​ഭി​നേ​താ​വുംകൂ​ടി​യാ​ണ്.​ 'നോ​ക്കെ​ത്താ​ദൂ​ര​ത്ത്​ ക​ണ്ണും​ന​ട്ടി'​ലൊ​ക്കെ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. ഞാ​ൻ ചെ​യ്​​താ​ൽ ശ​രി​യാ​വി​ല്ല എ​ന്ന രീ​തി​യി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞ​പ്പോ​ഴാ​ണ്​ പി​ന്നെ ലോ​ഹി​സാ​റി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. സാ​ർ വ​ന്ന്​ ചെ​യ്യാ​മെ​ന്ന്​ പ​റ​ഞ്ഞ്​ അ​ഭി​ന​യി​ക്കു​ക​യാ​യി​രു​ന്നു.

ശ്രീ​നി​വാ​സ​നൊ​പ്പ​മാ​ണ്​ 'ഉ​ദ​യ​നാ​ണ്​ താ​രം' ചെ​യ്​​ത​ത്, അ​തി​​​ലെ ക​ഥാ​പാ​ത്ര​ത്തി​െ​ൻ​റ പേ​രി​ലി​റ​ങ്ങി​യ 'പ​ദ്​​മ​ശ്രീ ഭ​ര​ത്​ ഡോ​ക്​​ട​ർ സ​രോ​ജ്​​കു​മാ​ർ' സി​നി​മ​യി​ൽ എ​ന്തുകൊ​ണ്ടാ​ണ്​ താ​ങ്ക​ളു​ണ്ടാ​കാ​തി​രു​ന്ന​ത്​​?

ഒ​രു ബ​ന്ധ​വു​മി​ല്ല എ​നി​ക്ക്, അ​ങ്ങ​നെ​യൊ​രു ര​ണ്ടാം ഭാ​ഗം ചെ​യ്യു​ന്ന​തി​നോ​ട്​ എ​തി​ർ​പ്പ്​ ത​ന്നെ​യാ​യി​രു​ന്നു. എ​നി​ക്ക്​ ഒ​ര​ു ​െഎ​ഡി​യ​യു​ണ്ടാ​യി​രു​ന്നു, അ​ത്​ ​തി​ക​ച്ചും വേ​റൊ​രു രീ​തി​യി​ലാ​യി​രു​ന്നു. അ​തി​ന്​ മു​െ​മ്പ ശ്രീ​നി​യേ​ട്ട​ൻ ഒ​രാ​ൾ​ക്ക്​ വാ​ക്ക്​ കൊ​ടു​ത്ത്​ പോ​യി. ശ്രീ​നി​യേ​ട്ട​ൻ എ​ന്നോ​ട്​ ചോ​ദി​ച്ചി​ട്ടാ​ണ്​ ചെ​യ്​​ത​ത്. ഞാ​ൻ ചെ​​യ്​​തോ​ളാ​നും പ​റ​ഞ്ഞു. അ​തി​െ​ൻറ ക​ഥാ​പ​ര​മാ​യി​േ​ട്ടാ തി​ര​ക്ക​ഥാ​പ​ര​മാ​യി​േ​ട്ടാ ആ ​സി​നി​മ​യു​മാ​യി​േ​ട്ടാ ഞാ​നൊ​ഴി​കെ ബാ​ക്കി എ​ല്ലാ​വ​രു​മു​ണ്ട്​ ആ ​സി​നി​മ​യി​ൽ. 'ഉ​ദ​യ​നാ​ണ്​ താ​ര'​ത്തി​ലെ റൈ​റ്റ​റു​ണ്ട്, കാ​മ​റാ​മാ​നു​ണ്ട്, മ്യൂ​സി​ക്​ റൈ​റ്റ​റു​ണ്ട്, സ​ക​ല ടീ​മു​​മു​ണ്ട്. റോ​ഷ​ൻ ആ​ൻ​ഡ്രൂ​സ് എ​ന്ന വ്യ​ക്​​തി​ ഒ​ഴ​ി​െ​ക എ​ല്ലാ​വ​രും കൂ​ടി ചെ​യ്​​ത സി​നി​മ​യാ​ണ്. അ​പ്പോ​ൾ അ​തി​െ​ൻ​റ ര​ണ്ടി​െ​ൻ​റ​യും ഡി​ഫ​റ​ൻ​സു​മു​ണ്ട്​ അ​തി​െ​ൻ​റ ഉ​ള്ളി​ൽ. (ചി​രി​ക്കു​ന്നു) ആ ​സി​നി​മ എ​ന്താ​െ​ണ​ന്നു​ള്ള കാ​ര്യം ന​മു​ക്ക്​ അ​റി​യാം.

ആ ​സി​നി​മ ക​ണ്ടി​രു​ന്നോ, എ​ന്താ​ണ്​ അ​ഭി​പ്രാ​യം?

ഞാ​ൻ ക​ണ്ടി​ല്ല ആ ​സി​നി​മ, കാ​ണാ​നു​ള്ള ശ​ക്​​തി​യു​മി​ല്ലാ​യി​രു​ന്നു. ആ ​സി​നി​മ കാ​ണ​ണ​മെ​ന്നും തോ​ന്നി​യി​ല്ല. എ​നി​ക്ക്​ അ​ങ്ങ​നെ താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു കാ​ണാ​ൻ.

ഗ​ർ​ഭ​വും ആ​ർ​ത്ത​വ​വും ഉ​റ​ക്കെ പ​റ​യാ​ൻ മ​ടി​ച്ചി​രു​ന്ന ഒ​രു കാ​ല​ത്താ​ണ്​ പു​തു​മു​ഖ താ​ര​ങ്ങ​ളു​മാ​യി താ​ങ്ക​ൾ 'നോ​ട്ട്​ ബു​ക്ക്​' എ​ന്ന സി​നി​മ​യു​മാ​യി വ​രു​ന്ന​ത്. കു​ട്ടി​ക​ളു​ടെ കാ​ര​ക്​​ട​ർ ഫോ​ർ​മേ​ഷ​ൻ, മാ​താ​പി​താ​ക്ക​ളു​ടെ അ​വ​ഗ​ണ​ന, ബോ​ർ​ഡി​ങ്​ ക​ൾ​ച​ർ എ​ന്നി​ങ്ങ​നെ നി​ര​വ​ധി പ്ര​മേ​യ​ങ്ങ​ളാ​ണ്​ ആ ​സി​നി​മ ച​ർ​ച്ച ചെ​യ്​​ത​ത്. എ​ന്തു​കൊ​ണ്ടാ​ണ്​​ ഇ​ങ്ങ​നെ​യൊ​രു ​പ്ര​മേ​യ​വു​മാ​യി റി​സ്​​ക്കെ​ടു​ക്കാ​ൻ അ​ക്കാ​ല​ത്ത്​ ത​യാ​റാ​യ​ത്​?

ആ ​സി​നി​മ പ​റ​യാ​നു​ള്ള രീ​തി​യി​ൽ പ​റ​ഞ്ഞു​വെ​ന്ന്​ ത​ന്നെ പ​റ​യാം ഒ​രു ത​ര​ത്തി​ൽ. അ​ങ്ങ​നെ​െ​യാ​രു സി​നി​മ ചെ​യ്യാ​നു​ള്ള ധൈ​ര്യ​വും ധൈ​ര്യ​ക്കു​റ​വൊ​ന്നു​മി​ല്ലാ​യി​രു​ന്നു. മ​ല​യാ​ള സി​നി​മ​യി​ലെ സ്​​റ്റാ​ർ​സി​നെ വെ​ച്ചാ​ണ്​ 'ഉ​ദ​യ​നാ​ണ്​ താ​രം' ചെ​യ്​​ത​ത്. അ​ടു​ത്ത പ​ടം വി​ത്തൗ​ട്ട്​ സ്​​റ്റാ​ർ​സി​നെ വെ​ച്ച്​ ചെ​യ്യ​ണ​മെ​ന്ന ഒ​രു ചി​ന്ത വ​ന്നു. അ​തുകൊ​ണ്ട്​ അ​ടു​ത്ത സി​നി​മ പ്രൂ​വ്​ ചെ​യ്യ​െ​ട്ട​ന്ന്​ പ​ല​രും പ​റ​യാ​ൻ തു​ട​ങ്ങി. ഇ​ദ്ദേ​ഹം ഇ​ത്ര​യും ന​ട​ന്മാ​​െ​ര​യൊ​ക്കെ വെ​ച്ച​ല്ലേ ചെ​യ്​​തേ. ഇ​നി ഒ​രു ന​ട​നു​മി​ല്ലാ​തെ ചെ​യ്​​ത്​ കാ​ണി​ക്ക​​േ​ട്ട​യെ​ന്ന്​ പ​ല​രും പ​ല​രോ​ടും പ​റ​ഞ്ഞു. അ​ങ്ങ​​നെ​യാ​ണ്​ ബോ​ബി - സ​ഞ്​​ജ​യ്​ ഇ​ങ്ങ​നെ​യൊ​രു ​െഎ​ഡി​യ വ​ന്ന്​ പ​റ​യു​ന്ന​ത്. ആ ​ക​ഥ​ക്ക്​ ആ​വ​ശ്യ​മു​ള്ള​തുകൊ​ണ്ടാ​ണ്​ ഞ​ങ്ങ​ൾ ആ ​സി​നി​മ​യു​ണ്ടാ​ക്കി​യ​ത്. ശ​രി​ക്കും പ​റ​ഞ്ഞാ​ൽ പി​ന്നീ​ട്​ ഇ​ത്​ ച​ർ​ച്ച​യാ​കു​മെ​ന്നൊ​ന്നും അ​റി​യി​ല്ലാ​യി​രു​ന്നു. ചെ​യ്​​ത​തി​ന്​ ശേ​ഷ​മാ​ണ്​ ബോ​ൾ​ഡാ​യി​ട്ട്​ ഇൗ ​സ​ബ്​​ജ​ക്​​ട്​ പ​റ​ഞ്ഞു​വെ​ന്ന്​ മാ​ധ്യ​ങ്ങ​ള​ട​ക്കം പ​റ​യു​ന്ന​ത്.

താരങ്ങളായിരുന്നു 'ഉ​ദ​യ​നാ​ണ്​ താ​ര'​ത്തി​ൽ. എന്നാൽ ര​ണ്ടാ​​മ​ത്തെ സി​നി​മ​യി​ൽ എ​ല്ലാ​വ​രും പു​തു​മു​ഖ​ങ്ങ​ൾ. അ​തൊ​രു വെ​ല്ലു​വി​ളി​യാ​യി​രു​ന്നി​ല്ലേ?

'ഉ​ദ​യ​നാ​ണ്​ താ​രം' ഉ​ണ്ടാ​യ​തുകൊ​ണ്ടാ​ണ്​ 'നോ​ട്ട് ബു​ക്ക്​​' ഉ​ണ്ടാ​യ​ത്. പ്രി​യ​ൻ സാ​ർ (പ്രി​യ​ദ​ർ​ശ​ൻ) ര​ണ്ടു മൂ​ന്നു മാ​സം മു​മ്പ്​ എ​ന്നെ വി​ളി​ച്ചി​ട്ട്​ ഞാ​ൻ 'നോ​ട്ട്​ ബു​ക്ക്​' വീ​ണ്ടും ക​ണ്ടെ​ടാ എ​ന്ന്​ പ​റ​ഞ്ഞു. (ഞാ​ൻ 'ഉ​ദ​യ​നാ​ണ്​ താ​രം' തു​ട​ങ്ങു​ന്ന​തുത​ന്നെ ''ഒാം ​പ്രി​യ​ദ​ർ​ശ​നാ​​യ ന​​മഃ'' എ​ന്നൊ​ക്കെ​ പ​റ​ഞ്ഞാ​ണ്​ തു​ട​ങ്ങി​യ​തെ​ന്നോ​ർ​ക്ക​ണം.) ഇ​ത്ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ട്​ ആ ​ഫി​ലിം​മേ​ക്ക​ർ ഇ​ങ്ങോ​ട്ട്​ പ​റ​യു​ക​യാ​ണ്​ ഇ​റ്റ്​​സ്​ ഫെ​ൻ​റാ​സ്​​റ്റി​ക്​ ഫി​ലിം. അ​ത്​ ഭ​യ​ങ്ക​ര സ​ന്തോ​ഷം ന​ൽ​കു​ന്ന അ​നു​ഭ​വ​മാ​ണ്. അ​തി​ൽ വ​ന്ന പാ​ർ​വ​തി, റോ​മ, മ​റി​യ ഇ​വ​രൊ​ക്കെ പി​ന്നീ​ട്​ മ​ല​യാ​ള​ത്തി​ലെ മി​ക​ച്ച ന​ടി​മാ​രാ​യി മാ​റി. ഗോ​പി സു​​ന്ദ​ർ, ​മെ​ജോ ജോ​സ​ഫ്​ എ​ന്നീ മ്യു​സി​ഷ്യ​ന്മാ​ർ വ​ന്നു. അ​ങ്ങ​നെ ഒ​രു​പാ​ട്​ ന്യൂ ​ക​മേ​ഴ്​​സി​ന്​ അ​വ​സ​രം കൊ​ടു​ത്ത സി​നി​മകൂ​ടി​യാ​ണ​ത്. എ​ൻ​ജോ​യ്​ ചെ​യ്​​താ​ണ്​ ആ ​സി​നി​മ ഞാ​ൻ മേ​ക്ക്​ ചെ​യ്​​ത​ത്. ഒ​പ്പം വേ​റി​ട്ടി​ട്ടു​ള്ള ഒ​രു സ​ബ്​​ജ​ക്​​ട്, ന​മു​ക്ക്​ മ​ല​യാ​ള​ത്തി​ൽ ഇ​തും പ​റ​യാ​ൻ പ​റ്റും എ​ന്ന്​ ബോ​ധ്യ​പ്പെ​ടു​ത്തി. അ​ന്ന​ത്തെ കാ​ല​ത്തെ മ​ല​യാ​ള​ത്തി​ലെ ഏ​റ്റ​വും ന്യൂ​ജെ​ൻ സി​നി​മ എ​ന്ന്​ അ​തി​നെ പ​റ​യാം. പി​ന്നീ​ട്​ പ​ല സി​നി​മ​ക​ൾ വ​ന്നി​ട്ടു​ണ്ടെ​ങ്കി​ലും 2007ലാ​ണ്​ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു സി​നി​മ വ​രു​ന്ന​ത്. എ​ന്നാ​ൽ ഇ​താ​ണ്​ ന്യൂ​ജെ​ൻ സി​നി​മ എ​ന്ന്​ അ​വ​കാ​ശ​പ്പെ​ടാ​ൻ ഞ​ങ്ങ​ൾ ത​യാ​റാ​യി​ല്ല. കാ​ര​ണം ഇ​തി​ന​പ്പു​റ​ത്തെ കാ​ര്യ​ങ്ങ​ൾ പ​റ​ഞ്ഞ​വ​രാ​ണ് ​കെ.​ജി. ജോ​ർ​ജും പ​ത്മ​രാ​ജ​നും ഭ​ര​ത​നു​മൊ​ക്കെ. അ​തു​കൊ​ണ്ട്​ ത​ന്നെ​യാ​ണ്​ ആ ​സി​നി​മ​യെ അ​ങ്ങ​നെ​യൊ​രു പേ​രി​ട്ട്​ വി​ളി​ക്കാ​ൻ പോ​കാ​തി​രു​ന്ന​ത്. ഞ​ങ്ങ​ൾ ക​ഥ പ​റ​യാ​ൻ ശ്ര​മി​ച്ചു. അ​​ത്ര​യേ ഉ​ണ്ടാ​യി​ട്ടു​ള്ളൂ.

​​'നോ​ട്ട്​ ബു​ക്കി'​ലൂ​ടെ വ​ന്ന പാ​ർ​വ​തി​യെ​യും ഇ​പ്പോ​ഴ​ത്തെ പാ​ർ​വ​തി​യെ​യും എ​ങ്ങ​നെ വി​ല​യി​രു​ത്തു​ന്നു?

അ​ന്നും പ​റ​യാ​നു​ള്ള​ത്​ പ​റ​യു​ന്ന, അ​തി​ന്​ ക​രു​ത്തു​ള്ള ഒ​രു പെ​ൺ​കു​ട്ടി​യാ​യി​രു​ന്നു പാ​ർ​വ​തി. വ​ള​രെ ടാ​ല​ൻ​റ​ഡാ​യ, ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ൾ ദൈ​വം ക​നി​ഞ്ഞ്​ ന​ൽ​കി​യി​ട്ടു​ള്ള പെ​ൺ​കു​ട്ടി​യാ​ണ്​ പാ​ർ​വ​തി. ജീ​വി​ത​ത്തി​നോ​ട്​ അ​വ​ള​ു​ടേ​താ​യ കാ​ഴ്​​ച​പ്പാ​ട്​ അ​ന്നേ​യു​ള്ള​വ​ൾ. ന​ന്നാ​യി​ട്ട്​ വാ​യി​ക്കു​ക​യും സം​സാ​രി​ക്കു​ക​യു​മൊ​ക്കെ ചെ​യ്യു​ന്ന പെ​ൺ​കു​​ട്ടി​യാ​ണ്. അ​ന്നും ആ ​പെ​ൺ​കു​ട്ടി​യു​ടെ പെ​ർ​ഫോ​മ​ൻ​സ്​ ന​മു​ക്ക്​ അ​റി​യാം, 'നോ​ട്ട്​ ബു​ക്കി'​ൽ പ്ര​േ​ത്യ​ക രീ​തി​യി​ൽ അ​ഭി​ന​യി​ക്കേ​ണ്ട വേ​ഷ​മാ​യി​രു​ന്നു പൂ​ജ എ​ന്ന ക​ഥാ​പാ​​ത്ര​ത്തി​നു​ള്ള​ത്. അ​ന്ന്​ ആ ​സി​നി​മ ക​ഴി​ഞ്ഞ ശേ​ഷം, അ​വ​രു​ടെ ക​ൾ​ച​റും, അ​വ​ർ വാ​യി​ക്കു​ന്ന പു​സ്​​ത​ക​ങ്ങ​ളും അ​വ​രെ മാ​റ്റു​ന്ന​തും ഇൗ ​സൊ​സൈ​റ്റി​യാ​ണ്. അ​ങ്ങ​നെ മാ​റി​യി​ട്ടു​ള്ള സ​മൂ​ഹ​ത്തി​ൽനി​ന്ന്​ അ​വ​രാ​യി ജ​നി​ച്ച ​ഒ​രു​ മ​നോ​ഭാ​വം​ ഉ​ണ്ടാ​കും. ആ ​മ​നോ​ഭാ​വ​ത്തി​ൽ അ​വ​ർ പ​റ​യു​ന്ന അ​ഭി​പ്രാ​യ​മാ​ണ​ത്. അ​ത്​ അ​വ​രു​ടെ മാ​ത്രം അ​ഭി​പ്രാ​യ​മാ​ണ്. ശ​രി​യാ​വു​ക​യും ശ​രി​യാ​വാ​തി​രി​ക്കു​ക​യും ചെ​യ്യാം. എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഒാ​രോ വ്യ​ക്​​തി​യും വ​ള​രു​ന്ന​ത്​ അ​വ​രു​ടെ വാ​യ​ന​യും സു​ഹൃ​ദ്​വ​ല​യ​വും ഒ​ക്കെവെ​ച്ചാ​ണ്. ആ ​വ​ള​ർ​ച്ച​യി​ൽ എ​ത്തി​ക്ക​ഴി​യു​േ​മ്പാ​ൾ ആ ​സ​മ​യ​ത്ത്​ അ​വ​ർ​ക്ക്​ പ​റ​യേ​ണ്ട കാ​ര്യ​ങ്ങ​ൾ അ​വ​ർ പ​റ​യു​ന്നു. അ​തി​ൽ പ​ല​കാ​ര്യ​ങ്ങ​ളോ​ടും യോ​ജി​പ്പും വി​യോ​ജി​പ്പു​മു​ണ്ടാ​കാം. കു​റ​ഞ്ഞ​പ​ക്ഷം അ​വ​ർ എ​ന്തെ​ങ്കി​ലും പ​റ​യാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട​ല്ലോ. ഒ​ന്നും മി​ണ്ടാ​തി​രി​ക്കു​ന്നി​ല്ല​േല്ലാ, അ​വ​രു​ടേ​താ​യ രീ​തി​യി​ലു​ള്ള ശ​ബ്​​ദ​ങ്ങ​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. അ​തി​നോ​ട്​ ബ​ഹു​മാ​ന​മു​ണ്ട്.

മൂ​ന്നു​വ​ർ​ഷ​ത്തെ ഇ​ട​വേ​ള​ക്ക്​ ശേ​ഷ​മാ​ണ് 'ഇ​വി​ടം സ്വ​ർ​ഗ്ഗ​മാ​ണ്' (2009ൽ) ​ചെ​യ്യു​ന്ന​ത്. എ​ന്തു​കൊ​ണ്ടാ​ണ്​ അ​ങ്ങ​നെ​യൊ​രു കാ​ല​ദൈ​ർ​ഘ്യം സം​ഭ​വി​ച്ച​ത്​?

ഭാ​ര്യ ആ​ൻ​സി, ഗ​ർ​ഭി​ണി​യാ​യി​രു​ന്നു. 'നോ​ട്ട്​ ബു​ക്ക്​' റി​ലീ​സ്​ ചെ​യ്​​ത സ​മ​യ​ത്താ​ണ്​ മ​ക​ൾ ആ​ഞ്​​ജ​ലീ​ന ജ​നി​ക്കു​ന്ന​ത്. അ​വ​ർ​ക്കൊ​പ്പം നി​ൽ​ക്ക​ണ​മെ​ന്ന്​ തീ​രു​മാ​നി​ച്ച​തുകൊ​ണ്ടാ​ണ്​ ഒ​രു ഗ്യാ​പ്​ എ​ടു​ത്ത​ത്.

മോഹൻലാൽ (ഇവിടം സ്വർഗമാണ്)

വി​ഷം ചേ​രാ​ത്ത പ​ച്ച​ക്ക​റി​ക​ളും ശു​ദ്ധ​മാ​യ പാ​ലു​മൊ​ക്കെ​യാ​യി ഒ​രു ക​ർ​ഷ​ക​െ​ൻ​റ ജീ​വി​ത​ത്തി​ലൂ​​ടെ മ​ണ്ണി​െ​ൻ​റ രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞ സി​നി​മ​കൂ​ടി​യാ​യി​രു​ന്നു അ​ത്. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മാ​ഫി​യ​ക​ൾക്കെതിരെ അ​ത്ത​ര​ം രാ​ഷ്​​ട്രീ​യം പ​റ​ഞ്ഞത്​ എ​ന്തുകൊണ്ടാ​യി​രു​ന്നു?

ഇൗ ​വീ​ടും സ്ഥ​ല​വും വി​ൽ​പ​ന​ക്കു​ള്ള​ത​ല്ല, എ​ന്ന്​ പ​റ​ഞ്ഞ്​ ഒ​രു ബോ​ർ​ഡ്​ ഒ​രാ​ൾ എ​റ​ണാ​കു​ള​ത്ത്​ സ്വ​ന്തം പ​റ​മ്പി​ൽ കു​ത്തി​വെ​ച്ചു. വി​ൽ​ക്കു​ന്നി​ല്ല എ​ന്ന്​ പ​റ​ഞ്ഞി​ട്ടും ​ബ്രോക്ക​ർമാർ അ​യാ​ളു​ടെ വീ​ട്​ ക​യ​റി​യി​റ​ങ്ങു​ക​യാ​ണ്. ജ​യിം​സ്​ ആ​ൽ​ബ​ർ​ട്ടി​നോ​ട്​ ഇ​തി​നെ പ​റ്റി സം​സാ​രി​ക്കു​ക​യും അ​തി​െ​ൻ​റ പി​ന്നാ​ലെ അ​ന്വേ​ഷി​ച്ച​പ്പോ​ഴാ​ണ്​ റി​യ​ൽ എ​സ്​​റ്റേ​റ്റ്​ മാ​ഫി​യ​യി​േ​ല​ക്ക്​ എ​ത്തു​ന്ന​ത്. 'ഇ​വി​ടം സ്വ​ർ​ഗ്ഗ​മാ​ണ്​' എ​ന്ന ടൈ​റ്റി​ൽ ഞാ​ൻ അ​ഭി​ന​യി​ച്ച്​ ബെ​സ്​​റ്റ്​ ആ​ക്​​ട​റി​നു​ള്ള അ​വാ​ർ​ഡ്​ കി​ട്ടി​യ നാ​ട​ക​മാ​ണ്. റി​യ​ൽ എ​സ്​​റ്റേ​റ്റ്​ ബൂ​മി​െ​ൻ​റ കാ​ല​ത്തുത​ന്നെ​യാ​ണ്​ അ​ങ്ങ​​നെ​യൊ​രു പ്ര​മേ​യ​മൊ​രു​ക്കി​യ​ത്.

18ാം വ​യ​സ്സി​ൽ വീ​ട്​ പോ​ലും ​ന​ഷ്​​ട​പ്പെ​ട്ടയാളാണ്​ താങ്കൾ. 'ഇ​വി​ടം സ്വ​ർ​ഗ്ഗ​മാ​ണ്​' ജീ​വി​ത​മാണോ?

'ഇ​വി​ടം സ്വ​ർ​ഗ്ഗ​മാ​ണ്​' എ​ന്ന​തി​ൽ എ​െ​ൻ​റ ജീ​വി​തം പ​റ​യു​ന്നു​ണ്ട്. അ​പ്പ​ച്ച​നൊ​രു വ​ർ​ക്​​ഷോ​പ്പു​ണ്ടാ​യി​രു​ന്നു. കെ.​എ​ഫ്.​സി​യി​ൽ നി​ന്ന്​ വാ​യ്​​പ​യെ​ടു​ത്ത്​ തു​ട​ങ്ങി​യ​താ​യി​രു​ന്നു. ക​മ്പ​നി ലേ ​ഒാ​ഫ്​ ആ​യി.15 ജീ​വ​ന​ക്കാ​രു​ണ്ടാ​യി​രു​ന്നു. ശ​മ്പ​ളം കൂ​ട്ടി ന​ൽ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട്​ അ​വ​ർ സ​മ​രം തു​ട​ങ്ങി​യി​രു​ന്നു. ​ഇ​തോ​ടെ വാ​യ്​​പ അ​ട​യ്​​ക്കാ​ൻ പ​റ്റാ​തെ​യാ​യി. പ​ലി​ശ​യും മു​ത​ലും മു​ട​ങ്ങി. വീ​ടി​െ​ൻ​റ ആ​ധാ​രം വെ​ച്ചാ​ണ്​ വാ​യ്​​പ എ​ടു​ത്ത​ത്.​ ൈ​മ​സൂ​ർ ബാ​ങ്ക്​ വ​ന്ന്​ വീ​ട്​ ജ​പ്​​തി ചെ​യ്​​തു. ക​മ്പ​നി കെ.​എ​ഫ്.​സി​യും കൊ​ണ്ടു​പോ​യി. ​േല​ല​ത്തി​ന്​ വെ​ച്ചു ക​ടം പി​ടി​ച്ച​തി​ന്​ ശേ​ഷം ഒ​ന്ന​ര​ല​ക്ഷം രൂ​പ കി​ട്ടി. അ​തുംകൊ​ണ്ടാ​ണ്​ വാ​ട​ക​ക്ക്​ ​താ​മ​സി​ക്കാ​ൻ പോ​കു​ന്ന​ത്. സ്വ​ന്തം വീ​ട്ടി​ൽ താ​മ​സി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട് കുറച്ചുകാലമമേ ആയിട്ടുള്ളൂ. 'ഉ​ദ​യ​നാ​ണ്​ താ​രം', 'നോ​ട്ട്​ ബു​ക്ക്​', 'ഇ​വി​ടം സ്വ​ർ​ഗ്ഗ​മാ​ണ്', 'കാ​സ​നോ​വ' വ​രെ വാ​ട​ക വീ​ട്ടി​ലാ​യി​രു​ന്നു താ​മ​സം. അ​ത്​ ക​ഴി​ഞ്ഞി​ട്ടാ​ണ്​ ഇ​വി​ടേ​ക്ക്​ വ​രു​ന്ന​ത്. സി​നി​മ​ക​ൾ ചെ​യ്​​തുത​ന്നെ​യാ​ണ്, ക​ടം വീ​ട്ടി​യാ​ണ്​ ഇ​പ്പോ​ൾ പി​ടി​ച്ച്​ നി​ൽ​ക്കു​ന്ന​ത്.

മ​ല​യാ​ള സി​നി​മ​യി​ലെ വ​ലി​യ ബ​ജ​റ്റി​ൽ എ​ടു​ത്ത സി​നി​മ​യാ​യി​രു​ന്നു 'കാ​സ​നോ​വ'. അ​ത്​ താ​ങ്ക​ൾ​ക്ക്​ ന​ൽ​കി​യ പാ​ഠം എ​ന്താ​യി​രു​ന്നു?

'കാ​സ​നോ​വ' വ​ൻ പ​രാ​ജ​യ​മാ​യി​രു​ന്നു. ആ ​സി​നി​മ​യി​ലൂ​ടെ ഞ​ങ്ങ​ൾ ഉ​ദ്ദേ​ശി​ച്ച​ത്​ പ്ര​ണ​യ​മൊ​രാ​ളു​ടെ ക്രൈ​മി​നെ ഉ​ണ​ർ​ത്തു​മെ​ന്ന പ്ര​മേ​യ​മാ​യി​രു​ന്നു. അ​ത്​ വ​ർ​ക്ക്​ ഒൗ​ട്ട്​ ആ​യി​ല്ല. തി​ര​ക്ക​ഥ​യി​ലും മേ​ക്കി​ങ്ങി​ലും വ​ർ​ക്ക്​ ഒൗ​ട്ടാ​യി​ല്ല. അ​താ​ണ്​ പ​രാ​ജ​യ​ത്തി​െ​ൻ​റ ഒ​രു കാ​ര​ണം. ആ ​സി​നി​മ ആ​ദ്യം പ​റ​യാ​ൻ പോ​യ​ത്​ േക​ര​ള​ത്തി​ലേ​ക്ക്​ വി​ജ​യ്​ മ​ല്യ​യെ പോ​ലൊ​രു വ്യ​ക്​​തി വ​രു​ന്ന​തും. അ​തു​വ​ഴി കേ​ര​ള​ത്തി​ലു​ണ്ടാ​കു​ന്ന ​പ്ര​ശ്​​ന​ങ്ങ​ൾ ഹ്യൂ​മ​ർ ലെ​വ​ലി​ൽ അ​ഡ്ര​സ്​ ചെ​യ്യാ​നാ​യി​രു​ന്നു ശ്ര​മി​ച്ച​ത്. ആ ​സി​നി​മ​ക്ക്​ ദു​ബൈ പ്രൊ​ഡ്യൂ​സ​ർ വ​ന്നു. തു​ട​ർ​ന്ന്​ മ​റ്റ്​ പ​ല ഒ​ത്തു​തീ​ർ​പ്പു​ക​ളും ചെ​യ്യേ​ണ്ടി​വ​ന്നു. അ​ങ്ങ​നെ അ​ത്​ ദു​ബൈ​യി​ലേ​ക്ക്​ പോ​യി. പ​ല പ​ല കാ​ര്യ​ങ്ങ​ൾ അ​തി​ലേ​ക്ക്​ ക​യ​റി വ​ന്നു. അ​തുവ​രെ കൊ​ണ്ടുവ​ന്ന ഒ​രു മ​നോ​ഭാ​വ​വും ബോ​ൾ​ഡാ​യ തീ​രു​മാ​ന​ങ്ങ​ളും ഇ​ത്ര​യും സാ​ധ​ന​ങ്ങ​ൾ ക​യ​റി വ​ന്ന​പ്പോ​ൾ ചെ​യ്​​തി​ല്ല. അ​താ​ണ്​ പ​ഠി​ച്ച ആ​ദ്യ​ത്തെ പാ​ഠം. ന​മ്മ​​ൾ ഇ​ഷ്​​ട​പ്പെ​ട്ട രീ​തി​യി​ൽ സി​നി​മ ചെ​യ്യു​ക എ​ന്ന പാ​ഠം. തി​ര​ക്ക​ഥ​യാ​ണ്​ ഒ​രു സി​നി​മ​യു​ടെ താ​രം. അ​ത്​ എ​നി​ക്ക്​ ഉ​റ​പ്പാ​ണ്. ക​ഴി​ഞ്ഞ മൂ​ന്നു സി​നി​മ​യി​ലും അ​തുത​ന്നെ​യാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. ഇ​ങ്ങ​നെ ഒ​രു പ്ര​മേ​യം എ​ടു​ത്ത​പ്പോ​ൾ ഇൗ ​പ്ര​മേ​യം ന​മ്മ​ൾ പ​റ​യ​ണോ, പ​റ​യ​ണ്ട​യോ എ​ന്ന്​ തീ​രു​മാ​നി​ക്കാ​മാ​യി​രു​ന്നു. ഇ​ഷ്​​ട​​പ്പെ​ട്ട പ്ര​മേ​യം ആ​യി​രി​ക്കും, എ​ന്നാ​ലും ഇ​ത്​ പ​റ​യ​ണ്ട എ​ന്ന്​ പ​റ​ഞ്ഞ്​ മാ​റ്റി​വെ​ക്കാ​മാ​യി​രു​ന്നു. മൂ​ന്നാ​മ​ത്​ പ​ഠി​ച്ച പാ​ഠം എ​ന്താ​ണെ​ന്ന്​ വെ​ച്ചാ​ൽ, അ​ന്ന​ത്തെ​ക്കാ​ല​ത്ത്​ ആ ​സി​നി​മ​ക്ക്​ 12 കോ​ടി​യാ​ണ്​ ചെ​ല​വ്​ വ​ന്ന​ത്. അ​ന്നൊ​രു സി​നി​മ​യു​ടെ വി​ജ​യ​വും അ​തി​െ​ൻ​റ ബ​​ജ​റ്റും വെ​ച്ച്​ ക​ണ​ക്ക്​ കൂ​ട്ടു​േ​മ്പാ​ൾ അ​ത്​ ക​ല​ക്​​ട്​ ചെ​യ്​​ത്​ വ​രാ​ൻ കു​റ​ച്ച്​ പാ​ടാ​യി​രു​ന്നു. ആ ​ഒ​രു സാ​ഹ​ച​ര്യ​ത്തി​ൽ അ​ത്ത​ര​മൊ​രു സി​നി​മ വേ​േ​ണാ വേ​ണ്ട​യോ എ​ന്ന്​ ചി​ന്തി​ക്കാ​മാ​യി​രു​ന്നു. സി​നി​മ​യെ​ടു​ക്കു​േ​മ്പാ​ൾ എ​ഗ്രി​മെ​ൻ​റു​ക​ൾ കൂ​ടു​ത​ലാ​യി വെ​ക്കാ​തി​രി​ക്കു​ക, അ​താ​ണ്​ മ​റ്റൊ​രു പാ​ഠം. സി​നി​മാ സ്​​നേ​ഹി​യാ​യ ആ​ൾ​ക്കാ​ർ​ക്ക്​ വേ​ണ്ടി മാ​ത്ര​മെ സി​നി​മ ചെ​യ്യാ​ൻ പാ​ടു​ള്ളൂ. സി​നി​മ നി​ർ​മി​ക്കാ​ൻ വ​രു​ന്ന ഒ​രാ​ൾ ക​ലാ​കാ​ര​നാ​യി​രി​ക്ക​ണം.​സി​നി​മ​യെ മ​ന​സ്സി​ലാ​ക്കു​ന്ന ഒ​രാ​ൾ​ക്ക്​ വേ​ണ്ടി​യേ സി​നി​മ ചെ​യ്യാ​ൻ പാ​ടു​ള്ളൂ എ​ന്നു​ള്ള ചി​ന്ത​യു​മു​ണ്ടാ​യി. പ​ല പാ​ഠ​ങ്ങ​ളും പ​ഠി​ച്ചു. ആ ​അ​ബ​ദ്ധ​ങ്ങ​ളാ​ണ്​ 'മും​ബൈ പൊ​ലീ​സി'​ലൂ​ടെ തി​രു​ത്താ​ൻ ശ്ര​മി​ച്ച​ത്. അ​ടി കി​ട്ടി​യ​ത്​ ന​ന്നാ​യി എ​ന്ന്​ വി​ശ്വ​സി​ക്കു​ന്ന ആ​ളാ​ണ്​ ഞാ​ൻ. അ​തി​െ​ൻ​റ എ​ല്ലാ ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളും ഞ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു. ഒ​രാ​ളു​ടെ​യും ത​ല​യി​ൽ വെ​ക്കു​ന്നി​ല്ല. സം​വി​ധാ​യ​ക​നാ​യ ഞാ​നും തി​ര​ക്ക​ഥാ​കൃ​ത്താ​യ ബോ​ബി^ സ​ഞ്​​ജ​യും അ​തി​െ​ൻ​റ പൂ​ർ​ണ കു​റ്റ​ങ്ങ​ൾ ഏ​റ്റെ​ടു​ക്കു​ന്നു. ഞ​ങ്ങ​ളു​ടെ പാ​ളി​ച്ച​യാ​യി​രു​ന്നു അ​ത്. എ​ല്ലാ സി​നി​മ​യും ഗം​ഭീ​ര​മാ​ക്ക​ണ​മെ​ന്ന്​ നി​ർ​ബ​ന്ധ​മി​ല്ല​ല്ലോ. അ​ത്​ ന​ട​ക്കി​ല്ല. മെ​സ്സി എ​പ്പോ​ഴും ഗോ​ൾ അ​ടി​ക്കാ​റി​ല്ല​ല്ലോ. ഒ​രു പ​രാ​ജ​യ​വും വി​ജ​യ​വും സി​നി​മ​യു​ടെ ഭാ​ഗ​മാ​ണ്.

12 കോ​ടി​യാ​ണ്​ 'കാ​സ​നോ​വ'​യു​ടെ ബ​ജ​റ്റ്. മ​ല​യാ​ള സി​നി​മ​ക്ക്​ അ​ത്ര​യും വ​ലി​യ ബ​ജ​റ്റി​െ​ൻ​റ ആ​വ​ശ്യ​മ​ു​േ​ണ്ടാ?

പ​റ​യു​ന്ന​ത്​ സ​ബ്​​ജ​ക്​​ടാ​ണ്. ''ഞാ​ൻ കാ​സ​നോ​വ പ്ര​ണ​യി​ച്ച്​ കൊ​തി തീ​രാ​ത്ത​വ​ൻ'' എ​ന്ന്​ പ​റ​ഞ്ഞ്​ എ​റ​ണാ​കു​ളം ബ​സ്​​സ്​​റ്റാ​ൻ​ഡി​ൽ കു​റ​ച്ച്​ പെ​ണ്ണു​ങ്ങ​ളു​മാ​യി വ​ന്നി​റ​ങ്ങു​ക​യാ​ണ്. ആ​ൾ​ക്കാ​ർ കൂ​വും. അ​പ്പോ​ൾ അ​യാ​ൾ പ്രൈ​വ​റ്റ്​ ജെ​റ്റി​ൽ വ​ര​ണം, ലം​ബോ​ർ​ഗി​നി​യി​ൽ വ​ന്നി​റ​ങ്ങ​ണം. പ​ക​രം അ​യാ​ൾ​ക്ക്​ ഒാ​േ​ട്ടാ​റി​ക്ഷ​യി​ലോ സൈ​ക്കി​ളി​ലോ വ​ന്നി​റ​ങ്ങാം. അ​പ്പോ​ൾ ഒ​രു സി​നി​മ​യെ എ​ങ്ങ​നെ കാ​ണു​ന്നു എ​ന്ന​തി​നെ അ​നു​സ​രി​ച്ചാ​ണ്​ ബ​ജ​റ്റ്. ന​മു​ക്ക്​ ചാ​യ താ​ജി​ൽനി​ന്നും കു​ടി​ക്കാം, ത​ട്ടുക​ട​യി​ൽ നി​ന്നും കു​ടി​ക്കാം. താ​ജി​ൽ 150 ആ​ണെ​ങ്കി​ൽ ത​ട്ടു​ക​ട​യി​ൽ 10 രൂ​പ​യാ​യി​രി​ക്കും. അ​തി​െ​ൻ​റ വ്യ​ത്യാ​സ​മു​ണ്ട്. അ​താ​ണ്​ ബ​ജ​റ്റ്. വി​ഷ​യം പ​റ​യാ​നു​ള്ള ബ​​ജ​റ്റ്​ വേ​ണം. വി​ഷ​യം പ​റ​യാ​ൻ എ​ന്താ​ണോ ബ​​ജ​റ്റ്​ വേ​ണ്ട​ത്, അ​താ​ണ്​ റി​യ​ൽ ബ​ജ​റ്റ്.

താ​ങ്ക​ളി​ൽ ക​ണ്ട ഗു​ണ​മാ​ണ്, 'കാ​സ​നോ​വ'​ക്ക്​ ഉ​ണ്ടാ​യ തി​രി​ച്ച​ടി സം​വി​ധാ​യ​ക​നാ​യ എ​െ​ൻ​റ ഉ​ത്ത​ര​വാ​ദി​ത്ത​മാ​ണ്​ എ​ന്ന്​ സ​മ്മ​തി​ച്ച​ത്. താ​ങ്ക​ൾ കാ​ണി​ച്ച ആ ​ഒ​രു സ​ത്യ​സ​ന്ധ​ത പ​ല​രും കാ​ണി​ക്കാ​ത്ത​താ​ണ്​?

എ​നി​ക്ക്​ ഭ​യ​മി​ല്ല, സ​ത്യ​സ​ന്ധ​നാ​യി​രി​ക്കു​ക എ​ന്ന​താ​ണ്​ ​പ്ര​ധാ​ന​പ്പെ​ട്ട കാ​ര്യം. സി​നി​മ​യു​ടെ പ​രാ​ജ​യ​വും വി​ജ​യ​വും സം​വി​ധാ​യ​ക​​​േ​ൻ​റ​ത്​ മാ​ത്ര​മാ​ണ്. അ​തി​ൽ ന​ട​ന്മാ​ർ​ക്കൊ​ന്നും പ​ങ്കില്ല. മ​മ്മൂട്ടി​യു​ടെ പ​ടം പൊ​ട്ടി, മോ​ഹ​ൻ​ലാ​ലി​െ​ൻ​റ പ​ടം പൊ​ട്ടി എ​ന്ന​ല്ല പ​റ​യേ​ണ്ട​ത്. ആ ​സം​വി​ധാ​യ​ക​െ​ൻ​റ പ​ടം പൊ​ട്ടി​യെ​ന്ന്​ ത​ന്നെ​യാ​ണ്​ പ​റ​യേ​ണ്ട​ത്. സി​നി​മ​യി​ൽ ക്യാ​പ്​​റ്റ​ൻ സം​വി​ധാ​യ​ക​നാ​ണ്. മോ​ഹ​ൻ​ലാ​ലോ മ​മ്മൂട്ടി​യോ ദു​ൽ​ഖ​ർ സ​ൽ​മാ​നോ നി​വി​ൻ പോ​ളി​യോ അ​ല്ല ഒ​രു സി​നി​മ​യു​ടെ പ​രാ​ജ​യ​ത്തി​ന്​ കാ​ര​ണം. ആ ​സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്തും സം​വി​ധാ​യ​ക​നു​മാ​ണ്. കാ​ര​ണം അ​വ​രാ​ണ്​ ആ ​സി​നി​മ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സി​നി​മ പൊ​ട്ടി​ക്ക​ഴി​ഞ്ഞാ​ൽ അ​തി​െ​ൻ​റ കാ​ര​ണ​ക്കാ​ർ ഞാ​നാ​ണെ​ന്ന്​ സം​വി​ധാ​യ​ക​ൻ മ​ന​സ്സി​ലാ​ക്ക​ണം.​ ഇ​ത്​ പ​റ​ഞ്ഞ രീ​തി ശ​രി​യാ​യി​ല്ല, ഇൗ ​ക​ഥ സെ​ല​ക്​​ട്​ ചെ​യ്​​ത​ത്​ ശ​രി​യാ​യി​ല്ല എ​ന്ന്​ വേ​ണം മ​ന​സ്സി​ലാ​ക്കാ​ൻ. നി​ർ​മാ​താ​വി​നൊ​ന്നും അ​തി​ലൊ​രു പ​ങ്കു​മി​ല്ല. ഒ​രു ന​ട​നു​മി​ല്ലാ​തെ 'സു​ഡാ​നി ​ഫ്രം ​നൈ​ജീ​രി​യ' ഇ​വി​ടെ ഹി​റ്റാ​യി. പു​തു​മു​ഖ​ങ്ങ​ളെ വെ​ച്ച്​ എ​ടു​ത്ത 'റാം​ജി റാ​വു സ്​​പീ​ക്കി​ങ്'​ ഹി​റ്റാ​യി. 'നോ​ട്ട്​ ബു​ക്ക്​' ഹി​റ്റാ​യി. സി​നി​മ പൊ​ളി​ഞ്ഞ​ത്​ ഏ​റ്റെ​ടുക്കാ​ൻ ഞാ​ൻ ത​യാ​റാ​യി. ഭാ​വി​യി​ൽ ഇ​നി നി​ർ​മാ​താ​വു വ​ര​ു​മോ ഇ​ല്ല​യോ, അ​ങ്ങ​നെ​യൊ​ന്നു​​മി​ല്ല. എ​െ​ൻ​റ മൂ​ന്നു സി​നിമ​ക​ൾ ഇ​തി​ന്​ മു​മ്പ്​ ഇ​റ​ങ്ങി​യി​ട്ടു​​ണ്ട​ല്ലോ. പൊ​ളി​യു​ന്ന​തി​നെ കു​റി​ച്ച്​ സം​സാ​രി​ക്കാ​നാ​ണ്​ മ​ല​യാ​ളി​ക​ൾ​ക്ക്​ ഇ​ഷ്​​ടം. തെ​റ്റു​ക​ളി​ൽ നി​ന്ന്​ പാ​ഠം ഉ​ൾ​ക്കൊ​ണ്ട്​ തെ​റ്റു​ക​ൾ തി​രു​ത്തു​ക​യാ​ണ്​ സം​വി​ധാ​യ​ക​ൻ ചെ​യ്യേ​ണ്ട​ത്. അ​ത്​ ചെ​യ്​​തി​ല്ലെ​ങ്കി​ൽ ന​മ്മ​ൾ അ​വി​ടെ ത​ന്നെ നി​ൽ​ക്കും. ഉ​റ​ക്കെ പ​റ​ഞ്ഞ​തി​െ​ൻ​റ പേ​രി​ൽ എ​നി​ക്ക്​ ഒ​ന്നും ന​ഷ്​​ട​പ്പെ​ട്ടി​ല്ല. ഞാ​നി​നി​യും ഉ​റ​​ക്കെ പ​റ​യും. ഇ​പ്പോ​ഴും പ​റ​ഞ്ഞോ​ണ്ടി​രി​ക്കു​വാ​ണ​ല്ലോ. എ​നി​ക്ക്​ ആ​വ​ശ്യ​ത്തി​ന്​ നി​ർ​മാ​താ​ക്ക​ൾ​ ഉ​ണ്ട്. എ​ക്​​സ്​​പെ​ൻ​സി​വാ​യ സം​വി​ധാ​യ​ക​നാ​ണ്. എ​ന്നി​ട്ടും ആ​ൾ​ക്കാ​ർ പി​ന്നെ​യും പി​ന്നെ​യും സി​നി​മ ചെ​യ്യാ​ൻ വ​രു​ന്നു​​ണ്ട​ല്ലോ, 'ഉ​ദ​യ​നാ​ണ്​ താ​ര'​ത്തി​ലെ ഡ​യ​ലോ​ഗു​ണ്ട്. ''ന​മുക്ക്​ ടാ​ല​ൻ​റ്​ ഉ​ണ്ടെ​ങ്കി​ൽ ന​മ്മ​ളെ തേ​ടി ആ​ൾ​ക്കാ​ർ വ​രും.​ ടാ​ല​ൻ​റി​െ​ല്ല​ങ്കി​ൽ വീ​ട്ടി​ലി​രി​ക്കും.'' അ​ടു​ത്ത പ​രി​പാ​ടി​ക്ക്​ പോ​കും. ഞാ​ൻ ഇ​ത്ര​കാ​ലം സി​നി​മ​ചെ​യ്യാ​മെ​ന്നും ആ​ർ​ക്കും എ​ഴു​തി​ക്കൊ​ടു​ത്തി​ട്ടി​ല്ല. സി​നി​മ​യി​ൽ ഞാ​ൻ വ​ന്ന​ത്​ വെ​റും പൂ​ജ്യ​ത്തി​ൽനി​ന്നാ​ണ്. ഇൗ ​ഇ​രി​ക്കു​ന്ന വീ​ട​ട​ക്കം സീ​റോ​യി​ൽ നി​ന്നു​ണ്ടാ​ക്കി​യ​താ​ണ്. ഒ​ന്നു​മി​ല്ലാ​ത്ത​തി​ൽനി​ന്ന്​ തു​ട​ങ്ങി​യ​തുകൊ​ണ്ട്​ ഭ​യ​മി​ല്ല. അ​തു​കൊ​ണ്ടാ​ണ്​ ബോ​ൾ​ഡാ​യി ചി​ല​കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​നും പ​റ​യാ​നും പ​റ്റു​ന്ന​ത്. സ്വാഭാ​വി​ക​മാ​യി ശ​ത്രു​ക്ക​ൾ ഉ​ണ്ടാ​കും.​

'മും​ബൈ പൊ​ലീ​സ്' എ​ന്ന​ത് മ​ല​യാ​ളി​ക​​ളു​ടെ കാ​ഴ്ച​പ്പാ​ടു​ക​ളെ​യും ത​ച്ചു​ട​ച്ച സി​നി​മ​യാ​യി​രു​ന്നു. ഗേ ​ആ​യ നാ​യ​ക​ൻ. പ​ക്ഷേ ആ ​ചി​ത്രം ഫാ​മി​ലി​ക്ക്​ പ​റ്റി​യ​ത​ല്ലെ​ന്നാ​യി​രു​ന്നു അ​ന്ന്​ വ​ന്ന നി​രൂ​പ​ണ​ങ്ങ​ൾ. പൃ​ഥ്വി​രാ​ജി​നെപോ​ലെ ഒ​രാ​ളെ ഗേ ​ആ​യി അ​വ​ത​രി​പ്പി​ക്കു​ക, അ​ങ്ങ​നെ​യൊ​രു നാ​യ​ക​നെ മ​ല​യാ​ളി​ക​ൾ എ​ങ്ങ​നെ​യാ​ണ്​ സ​​ീ​ക​രി​ച്ച​ത്​?

ഒ​രു സം​വി​ധാ​യ​ക​ൻ എ​ന്ന നി​ല​യി​ൽ 'നോ​ട്ട​്​​ ബു​ക്കി'​നെ​ക്കാ​ളും ബോ​ൾ​ഡാ​യ ​ശ്ര​മ​മാ​ണ്​ 'മും​ബൈ പൊ​ലീ​സ്​'. പൃ​ഥ്വി​രാ​ജി​നെ പോ​ലൊ​രു ഹീ​​റോ​യെ കൊ​ണ്ട്​ വ​ന്നി​ട്ട്​ റീ​സ​ൺ ഒാ​ഫ്​ കി​ല്ലി​ങ്, ന​മ്മു​ടെ സൊ​സൈ​റ്റി​യാ​ണി​തി​െ​ൻ​റ മു​ഖ്യ കാ​ര​ണം എ​ന്ന്​ പ​റ​യാ​നാ​ണ്​ ആ ​സി​നി​മ ശ്ര​മി​ച്ച​ത്. ഗേ ​എ​ല​മെ​ൻ​റ്​ എ​ന്ന ഇ​ഷ്യു​വും. മ​നു​ഷ്യ​ൻ അ​ങ്ങ​നൊ​രു ക​വ​ചം ഇ​ടാ​നു​ള്ള കാ​ര​ണ​വും പ​റ​യു​ക​യാ​ണ്​ ആ ​സി​നി​മ. അ​വ​രെ ന​മ്മ​ൾ അ​ക്​​സ​പ്​​റ്റ്​ ചെ​യ്യാ​ൻ ത​യാ​റാ​ക​ണം. ഗേ ​എ​ന്ന്​ പ​റ​ഞ്ഞാ​ൽ തെ​റ്റൊ​ന്നു​മ​ല്ല . ഗേ ​എ​ന്ന​ത്​ ഒ​രു പു​രു​ഷ​െ​ൻ​റ​യോ​ െല​സ്​​ബി​യ​ൻ എ​ന്ന​ത്​ ഒ​രു സ്​​ത്രീ​യു​ടെ​യോ ഒ​രു അ​ടി​സ്​​ഥാ​ന ആ​വ​ശ്യ​മാ​ണ്. ന​മ്മ​ളു​ടെ കാ​ഴ്​​ച​പ്പാ​ടാ​ണ്​ പ്ര​ശ്​​നം. അ​വ​ര​ു​ടെ ജ​നി​ത​ക​പ​ര​മാ​യ വി​ഷ​യ​മാ​ണ​ത്. ന​മ്മ​ൾ അ​തി​നെ സി​നി​മാ​റ്റി​ക്കി​ലേ​ക്ക്​ കൊ​ണ്ടുവ​ന്ന​പ്പോ​ൾ കൊ​ല്ലാ​നു​ള്ള കാ​ര​ണം പ​ല​തു​മാ​കാ​മാ​യി​രു​ന്നു. റീ​സ​ൺ ഒാ​ഫ്​ കി​ല്ലി​ങ്​ വ്യ​തി​രി​ക്​​ത​മാ​ക്കാ​ൻ വേ​ണ്ടി​യാ​ണ്​ ഗേ ​എ​ല​മെ​ൻറുകൊ​ണ്ട്​ വ​ന്ന​ത്. ഒ​പ്പം റി​ഗ്ര​റ്റും ചെ​യ്യ​ണം. ര​ണ്ട്​ കാ​ര്യ​ങ്ങ​ളു​ണ്ട​തി​ൽ. ഒ​ന്ന്​ ​''െഎ ​കി​ൽ​ഡ്​ ഹിം, ​ഇ​റ്റ്​​സ്​ മീ'' ​എ​ന്ന്​ ഫോ​ണി​ലൂ​ടെ പ​റ​യ​ണ​മെ​ങ്കി​ൽ, ആ ​റി​ഗ്ര​ഷ​ൻ വ​ര​ണ​മെ​ങ്കി​ൽ അ​വ​ന്​ ആ​ന്ത​രി​ക​മാ​യ ഒ​രു വി​ഷ​യ​മാ​യി​രി​ക്ക​ണം അ​ത്, അ​തു​കൊ​ണ്ടാ​ണ്​ ഗേ ​എ​ല​മെ​ൻ​റ്​ വ​ന്ന​ത്.

'മും​ബൈ പൊ​ലീ​സി​'െ​ൻ​റ ​​ൈക്ല​മാ​ക്​​സ്​ കേ​ട്ട​പ്പോ​ൾ പൃ​ഥ്വി​രാ​ജി​െ​ൻ​റ പ്ര​തി​ക​ര​ണം?

ഇൗ ​ക​ഥ മ​ന​സ്സി​ൽ വ​ന്ന​പ്പോ​ൾ ത​ന്നെ പൃ​ഥ്വി​രാ​ജ​ി​നെ ത​ന്നെ​യാ​ണ്​ മ​ന​സ്സി​ൽ ക​ണ്ടി​രു​ന്ന​ത്. സി​നി​മ​ക്ക്​ വേ​ണ്ടി എ​ന്തും ചെ​യ്യു​മെ​ന്നും ഒ​രു അ​ഭി​മു​ഖ​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​ത്​ ക​ണ്ട്​ ഞാ​ൻ പൃ​ഥ്വി​യെ വി​ളി​ച്ചു. നീ ​എ​ന്തും ചെ​യ്യു​മെ​ന്ന്​ പ​റ​ഞ്ഞ​ത്​ ക​റ​ക്​​ടാ​ണോ എ​ന്ന്. പൃ​ഥ്വി പ​റ​ഞ്ഞു എ​ന്തും ചെ​യ്യു​മെ​ന്ന്. അ​പ്പോ​ൾ​ ഞാ​ൻ ഇൗ ​സി​നി​മ​യു​ടെ ​ൈക്ല​മാ​ക്​​സ്​ പ​റ​ഞ്ഞു. ഗേ​യോ എ​ന്ന്​ ചോ​ദി​ച്ചു. ഞാ​ൻ ചോ​ദി​ച്ചു നീ ​എ​ന്തും ചെ​യ്യു​മെ​ന്ന​ല്ലേ പ​റ​ഞ്ഞ​ത്. യെ​സ്​ ഞാ​ൻ ​െച​യ്യാ​മെ​ന്നാ​യി​രു​ന്നു അ​യാ​ളു​ടെ മ​റു​പ​ടി. അ​യാ​ൾ കാ​ണി​ച്ച ഒ​രു ധൈ​ര്യം കൂ​ടി​യു​ണ്ട്​ ആ ​സി​നി​മ​ക്ക്​ പി​ന്നി​ൽ.

ട്രാ​ൻ​സ്​​ജെ​ൻ​ഡേ​ഴ്​​സ്, ഗേ,​ െ​​ല​സ്​​ബി​യ​ൻ തു​ട​ങ്ങി എ​ൽ.​ജി.​ബി.​ടി ക​മ്യൂ​ണി​റ്റി​ക​ളെ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന മ​ല​യാ​ളി​ മ​നോ​ഭാ​വ​ത്തെ എ​ങ്ങ​നെ​യാ​ണ്​ നോ​ക്കി​ക്കാ​ണു​ന്ന​ത്? 'ചാ​ന്ത്​ പൊ​ട്ട്​' എ​ന്ന സി​നി​മ​പോ​ലും അ​വ​രെ അ​വ​ഹേ​ളി​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ​ട്രീ​റ്റ്​ ചെ​യ്​​ത​ത്​?

മ​ല​യാ​ളി​ക​ൾ മാ​റ​ണം. കു​റെ​യൊ​ക്കെ മാ​റ്റ​ങ്ങ​ൾ ഉ​ണ്ടാ​യി​ട്ടു​ണ്ട്. ന​മ്മ​ൾ എ​ൽ.​ജി.​ബി.​ടി​യെ മ​ന​സ്സി​ലാ​ക്ക​ണം. അ​തി​നെ അം​ഗീ​ക​രി​ക്ക​ണം. അ​വ​രെ ന​മ്മ​ൾ കാ​ണു​ന്ന മ​നോ​ഭാ​വ​ത്തി​െ​ൻ​റ പ്ര​ശ്​​ന​മാ​ണ്. 'മും​ബൈ പൊ​ലീ​സി'​ൽ മോ​ശ​മാ​യി ആ​രെ​യും ചി​ത്രീ​ക​രി​ച്ചി​ട്ടു​മി​ല്ല. ഒ​രു റീ​സ​ണാ​യി​ട്ടും ഒ​രു ഇ​ഷ്യൂ​വാ​യി​ട്ടും മാ​ത്ര​മെ കാ​ണി​ച്ചി​ട്ടു​ള്ളൂ. ഒ​രു ഭാ​ര്യാ​ഭ​ർ​തൃ ബ​ന്ധം പോ​ലെ​യാ​ണ്​ ഗേ​യി​ലെ ര​ണ്ട്​ പാ​ർ​ട്ട്​​​ണേ​ഴ്​​സ്​ ജീ​വി​ക്കു​ന്ന​ത്. ഇ​ന്ന്​ അ​വ​രെ ക​ല്യാ​ണം ക​ഴി​ക്കു​ന്ന​തി​െ​ന അം​ഗീ​ക​രി​ക്കു​ന്ന​തി​ലേ​ക്കുപോ​ലും സ​മൂ​ഹം മാ​റി​യി​ട്ടു​ണ്ട്. ഒാ​രോ വ്യ​ക്തി​ക​ളു​ടെ സ്വാ​ത​ന്ത്ര്യ​മാ​ണ​ത്. ഒാ​രോ വ്യ​ക്​​തി​ക​ളു​െ​ട​യും ഇ​ഷ്യു​വാ​ണ​ത്. ന​മ്മ​ൾ അ​തി​നെ അ​ങ്ങ​നെത​ന്നെ കാ​ണ​ണം. ​മ​റ്റൊ​രു ത​ല​ത്തി​ൽ കാ​ണേ​ണ്ട​തി​ല്ല. എ​െ​ൻ​റ സി​നി​മ​യി​ൽ വ​ർ​ക്ക്​ ചെ​യ്യു​ന്ന​വ​രി​ൽ ചി​ല​ർ അ​ത്ത​രം ​െഎ​ഡ​ൻ​റി​റ്റി​യു​ള്ള​വ​രാ​ണ്. ഞാ​ന​വ​രോ​ട്​ മാ​റി​യി​രി​ക്കാ​ൻ പ​റ​യു​ക​യോ മാ​റി​യി​രു​ന്നു ഭ​ക്ഷ​ണം ക​ഴി​ക്കു​​ക​യോ മാ​റ്റി നി​ർ​ത്തു​ക​യോ ചെ​യ്യാ​റി​ല്ല. ന​മ്മ​ളെപോ​ലെ​ത​ന്നെ അ​വ​രെ​യും കാ​ണാ​ൻ ക​ഴി​യ​ണം.

ഒ​ന്ന​ര പ​തി​റ്റാ​ണ്ടി​ന്​ ശേ​ഷം മ​ഞ്​​ജു​വാ​ര്യ​ർ തി​രി​ച്ച്​ വ​ന്ന സി​നി​മ​യാ​യി​രു​ന്നു 'ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു'. ​ഇൗ ഒ​രു തി​ര​ഞ്ഞെ​ടു​പ്പ്​ എ​ന്തു​കൊ​ണ്ടാ​യി​രു​ന്നു?

ശ്രീ​കു​മാ​ർ മേ​നോ​നാ​ണ്​ മ​ഞ്​​ജു സി​നി​മ​യി​ലേ​ക്ക്​ തി​രി​ച്ച്​ വ​രു​ന്നു​ണ്ട്, ക​ഥ​ക​ൾ കേ​ൾ​ക്കു​ന്നു എ​ന്ന്​ ​പ​റ​ഞ്ഞ​ത്. അ​ങ്ങ​നെ ഞ​ങ്ങ​ൾ ദി​ലീ​പി​നെ വി​ളി​ച്ചു. ദി​ലീ​പ്​ ഫോ​ണെ​ടു​ത്തി​ല്ല. മെ​സേ​ജും ന​ൽ​കി. മ​റു​പ​ടി ഒ​ന്നും ത​ന്നി​ല്ല. വീ​ണ്ടും ശ്രീ​കു​മാ​ർ മേ​നോ​നെ വി​ളി​ച്ച്​ മ​ഞ്​​ജു​വു​മാ​യി​ട്ട്​ അ​​പ്പോ​യി​ൻ​റ്​​മെ​ൻ​റ്​ എ​ടു​ക്കാ​ൻ പ​റ​ഞ്ഞു. അ​ദ്ദേ​ഹം വി​ളി​ച്ച്​ പ​റ​ഞ്ഞ​തുകൊ​ണ്ടാ​ണ്​ മ​ഞ്​​ജു​വി​െ​ൻ​റ അ​ടു​ത്ത്​ പോ​വു​ന്ന​തും കാ​ണു​ന്ന​തും സം​സാ​രി​ക്കു​ന്ന​തും ക​ഥ പ​റ​യു​ന്ന​തും ഇൗ ​സി​നി​മ​യി​ലേ​ക്ക്​ അ​വ​ർ വ​രു​ന്ന​തും. ഒ​രു ദി​വ​സം രാ​വി​ലെ ഉ​ണ​ർ​പ്പോ​ൾ ആ​ദ്യം കാ​ണു​ന്ന​ത്​ എ​െ​ൻ​റ െന​ഞ്ചി​ലെ മു​ടി​ക​ളി​ൽ ചി​ല​ത്​ ന​ര​ച്ച​താ​ണ് അ​ങ്ങ​നെ​യൊ​രു സി​നി​മ ഉ​ണ്ടാ​കാ​ൻ കാ​ര​ണം. വീ​ടി​െ​ൻ​റ ബാ​ക്ക്​ സൈ​ഡി​ൽ പു​ഴ​യാ​ണ്. അ​തി​െ​ൻ​റ അ​ടു​ത്ത്​ വ​ന്നി​രു​ന്നി​ട്ട്​ ഭാ​ര്യ​യെ വി​ളി​ച്ച്​ ന​ര​യൊ​ക്കെ കാ​ണി​ച്ചു. ആ​ശ​ങ്ക​യൊ​ക്കെ പ​റ​ഞ്ഞ​പ്പോ​ൾ, ആ​ൻ​സി​യും ത​ല​മു​ടി​ക്കു​ള്ളി​ൽ നി​ന്ന്​ ന​ര​ച്ച​മു​ടി​ക​ളെ​ കാ​ണി​ച്ചാ​ണ്​ മ​റു​പ​ടി ന​ൽ​കി​യ​ത്. ന​ര​യു​ടെ തു​ട​ക്ക​ത്തി​​ൽ മ​നു​ഷ്യ​ർ എ​ങ്ങ​നെ ആ​യി​രി​ക്കും, ഇ​ങ്ങ​നെ ചി​ന്തി​ക്കു​ന്ന ആ​ൾ​ക്കാ​രു​ടെ മ​നോ​ഭാ​വം എ​ന്താ​യി​രി​ക്കും അ​ത്ത​രം ആ​ലോ​ച​ന​ക​ളു​മാ​യി ഇ​രു​ന്നു. എ​ക്​​സ​ർ​സൈ​സി​നെ പ​റ്റി, സ്​​പോ​ർ​ട്​​സി​നെ പ​റ്റി​യു​മൊ​ക്കെ ആ ​ന​ര​യി​ൽ ചു​റ്റി​പ്പ​റ്റി നി​ന്ന്​ ആ​ലോ​ച​ന തു​ട​ങ്ങി. എ​ന്നി​ട്ട് തി​ര​ക്ക​ഥാ​കൃ​ത്ത്​​ സ​ഞ്​​ജ​യി​നെ വി​ളി​ച്ച് ആ​ശ​യം പ​റ​ഞ്ഞു. ഡെ​വ​ല​പ്​ ചെ​യ്യാ​മെ​ന്ന്​ പ​റ​ഞ്ഞ്​ ഫോ​ൺ വെ​ച്ച്​ കു​റ​ച്ച്​ ക​ഴി​ഞ്ഞുത​ന്നെ ഞാ​ൻ ആ ​സി​നി​മ​ക്ക്​ 'ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു' ​എ​ന്ന ടൈ​റ്റി​ലി​ട്ടു.

ജ്യോതികക്കൊപ്പം

ത​മി​ഴി​ൽ '36 വ​യ​തി​നി​ലെ' എ​ന്ന​പേ​രി​ൽ 'ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു' ​റി​മേ​ക്ക്​ ചെ​യ്​​തു. ത​മി​ഴി​ലെ താ​ങ്ക​ളു​ടെ ആ​ദ്യ​സി​നി​മ. അ​വി​ടെ​യും ഇ​നി സി​നി​മ ചെ​യ്യു​ന്നി​ല്ല എ​ന്ന്​ ജ്യോ​തി​ക പ​റ​ഞ്ഞ​താ​യി വാ​ർ​ത്ത​ക​ൾ വ​ന്നി​രു​ന്നു. അ​വ​രാ​യി​രു​ന്നു ത​മി​ഴി​ൽ നാ​യി​ക. അ​തു​പോ​ലെ തി​രി​ച്ച്​ വ​ന്ന മ​ഞ്​​ജു​വാ​ര്യ​രാ​ണ്​ മ​ല​യാ​ള​ത്തി​ലും നാ​യി​ക. സി​നി​മ​യു​ടെ പ്ര​മേ​യം പ​റ​യു​ന്ന​തുത​ന്നെ​യാ​ണ്​ സി​നി​മ​യു​ടെ അ​ണി​യ​റ​യി​ലും സം​ഭ​വി​ച്ച​ത്. അ​ത്​ യാ​ദൃ​ച്ഛി​ക​ത​യാ​യി​രു​ന്നോ?

ജ്യോ​തി​ക ഇ​നി അ​ഭി​ന​യി​ക്കു​ന്നി​ല്ല എ​ന്ന്​ പ​റ​ഞ്ഞി​രു​ന്നു​വെ​ന്ന്​ തോ​ന്നു​ന്നു, കൃ​ത്യ​മാ​യി അ​റി​യി​ല്ല. സൂ​ര്യ കേ​ര​ള​ത്തി​ൽ വ​ന്ന​പ്പോ​ൾ ഞാ​ൻ 'ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു'​വി​െ​ൻ​റ സീഡി കൊ​ടു​ത്തു.​​ ജ്യോ​തി​ക ഇൗ ​സി​നി​മ ക​ണ്ടി​ട്ട്​ എ​ന്നെ വി​ളി​ച്ചു, അ​വി​ടെ ചെ​ന്ന്​ അ​ന്നുത​ന്നെ സൈ​ൻ ചെ​യ്​​തു. സി​നി​മ പ​റ​ഞ്ഞ സ്​​ത്രീ സ്വ​ത്വം സി​നി​മ​യു​ടെ അ​ണി​യ​റ​യി​ലും ഏ​തോ അ​ർ​ഥ​ത്തി​ലൊ​ക്കെ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. മ​ഞ്ജു​വി​െ​ൻ​റ കാ​ര്യ​ത്തി​ൽ അ​ത്​ ശ​രി​യാ​ണ്. ജ്യോ​തി​ക​യു​ടെ കാ​ര്യ​ത്തി​ൽ ആ ​വാ​ർ​ത്ത ശ​രി​യാ​ണെ​ങ്കി​ൽ അ​തും ശ​രി​യാ​ണ്. ഇ​പ്പോ​ൾ ആ​ലോ​ചി​ക്കു​​േ​മ്പാ​ഴാ​ണ്​ അ​ങ്ങ​നെ ഒ​ന്ന്​ സം​ഭ​വി​ച്ചി​ട്ടു​ണ്ട്​ എ​ന്നു പോ​ലും തോ​ന്നു​ന്നു. അ​തെ, അ​ത്​ യാ​ദൃ​ച്ഛി​ക​മാ​യി സം​ഭ​വി​ച്ച​താ​ണ്. മ​ല​യാ​ള​ത്തി​ൽ മ​ഞ്​​ജു, ത​മി​ഴി​ൽ ജ്യോ​തി​ക, ഹി​ന്ദി​യി​ൽ കാ​ജോ​ൽ ഇ​വ​രെ വെ​ച്ച്​ ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു എ​െ​ൻ​റ പ​ദ്ധ​തി. അ​തി​ൽ ര​​ണ്ടെ​ണ്ണം ന​ട​ന്നു. മി​ക​ച്ച സി​നി​മാ നി​ർ​മാ​ണ ക​മ്പ​നി​ക​ളി​ലൊ​ന്നാ​ണ്​ സൂ​ര്യ​യു​ടേ​ത്. എ​ല്ലാ അ​ർ​ഥ​ത്തി​ലും മ​നോ​ഹ​ര​മാ​യ അ​നു​ഭ​വ​മാ​യി​രു​ന്നു ത​മി​ഴ്.

താ​ങ്ക​ൾ സി​നി​മ​യി​ൽ ഡീ​റ്റെ​യി​ലി​ങ്ങി​ന്​ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ന​ൽ​കു​ന്ന​ത്​ എ​ന്തു​കൊ​ണ്ടാ​ണ്?

'ഉ​ദ​യ​നാ​ണ്​ താ​രം' മു​ത​ൽ വി​ശ​ദാം​ശ​ത്തി​നാ​യി കൂ​ടു​ത​ൽ ശ്ര​ദ്ധ ന​ൽ​കാ​റു​ണ്ട്. ആ ​ഡീ​റ്റെ​യി​ലി​ങ്​ ചി​ല സ​മ​യ​ത്ത്​ ലാ​ഗ്​ ആ​വാ​റു​ണ്ട്. അ​തി​നെ ഞാ​ൻ മൈ​ൻ​ഡ്​ ചെ​യ്യാ​റി​ല്ല. പ​ക്ഷേ, അ​ത്​ പി​ന്നീ​ട്​ ആ ​സി​നി​മ​ക​ണ്ടി​ട്ട്​ സം​സാ​രി​ക്കു​േ​മ്പാ​ൾ പ്രേ​ക്ഷ​ക​ർ​ക്ക്​ അ​ത്​ എ​ൻ​ജോ​യ്​ ചെ​യ്യാ​ൻ പ​റ്റും. 'ഹൗ ​ഒാ​ൾ​ഡ്​ ആ​ർ യു' ​ഇ​വി​ടെ ചെ​യ്​​ത​​പ്പോ​ൾ ഭ​യ​ങ്ക​ര ഡീ​റ്റെ​യി​ലി​ങ്ങാ​യി​രു​ന്നു. അ​വി​ടെ ചെ​ന്ന​പ്പോ​ൾ ഡീ​റ്റെ​യ​ലി​ങ്​ കു​റ​ച്ചു. എ​ങ്ങ​നെ വേ​ണ​മെ​ങ്കി​ലും ക​ഥ പ്ര​സ​ൻ​റ്​ ചെ​യ്യാ​ൻ പ​റ്റും ഡീ​റ്റെ​യി​ലി​ങ്​ വേ​ണോ വേ​ണ്ട​യോ എ​ന്ന്​ ന​മ്മ​ളാ​ണ്​ തീ​രു​മാ​നി​ക്കേ​ണ്ട​ത്.

വി​ഷം ക​ല​രാ​ത്ത പ​ച്ച​ക്ക​റി ഒരു 'ആശങ്ക'യായി കേരളത്തിൽ മാറി. പലരും ജൈ​വ കൃ​ഷി തു​ട​ങ്ങി. അ​ങ്ങ​നെ​യൊ​രു ഭീ​തി​യു​ണ്ടാ​ക്കി​യോ 'ഹൗ ഒാൾഡ്​ ആർ യു'?

ആ ​സി​നി​മ പ​റ​ഞ്ഞ​ത്​ സ​ത്യ​മ​ല്ലേ. വാ​ർ​ത്ത​ക​ൾ ത​ന്നെ ശ്ര​ദ്ധി​ക്കൂ. സ​ർ​ക്കാ​ർ ത​ന്നെ ഇ​ട​പെ​ടാ​ൻ തു​ട​ങ്ങി​യി​ല്ലേ. കേ​ര​ള​ത്തി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വി​ഷ​മ​യ​മാ​യ ഉ​ൽ​പ​ന്ന​ങ്ങ​ൾ വി​ൽ​ക്കു​ന്ന​ത്. റി​യ​ൽ ഫു​ഡ്​ എ​ന്താ​ണെ​ന്ന്​ മ​ല​യാ​ളി​ക​ൾ​ക്ക്​ അ​റി​യി​ല്ല. ഇൗ ​സി​നി​മ ഒ​രു വി​പ​ത്തി​നെ പ​റ്റി​യാ​ണ്​ സം​സാ​രി​ക്കു​ന്ന​ത്. ആ ​സി​നി​മ മു​ന്നോ​ട്ട്​ വെ​ച്ച പ്ര​മേ​യം, മ​ല​യാ​ളി​യെ മാറ്റി. എ​ന്നാ​ൽ ചെ​ന്നൈ​യി​ൽ ​ട്രെ​ൻ​ഡാ​യ​ത്​ 35^40 വ​യ​സ്സു​ള്ള സ്​​ത്രീ​ക​ൾ തൊ​ഴി​ൽ ചെ​യ്യാ​ൻ ത​യാ​റാ​യി എ​ന്ന​താ​ണ്​. അ​താ​യി​രു​ന്നു അ​വി​ടെ ആ ​സി​നി​മ ഉ​ണ്ടാ​ക്കി​യ മാ​റ്റം.

ഒ​രു നി​ർ​മാ​താ​വി​നെ തി​ര​ഞ്ഞെ​ടു​ക്കു​േ​മ്പാ​ൾ, എ​ന്തൊ​ക്കെ പ​രി​ഗ​ണ​ന​യാ​ണ്​ താ​ങ്ക​ൾ ന​ൽ​കു​ക?

ക​ലാ​കാ​ര​നാ​യി​രി​ക്ക​ണം അ​ടി​സ്​​ഥാ​ന​പ​ര​മാ​യി. പി​ന്നീ​ട്​ ആ​വ​ശ്യ​ത്തി​ന്​ സ​മ്പ​ത്ത്​ വേ​ണം. കാ​ര​ണം പ​ത്ത്​ കോ​ടി ആ​സ്​​തി​യു​ള്ള​യാ​ൾ എ​ട്ട്​ കോ​ടി​യു​മാ​യി സി​നി​മ ചെ​യ്യാ​ൻ വ​രു​ക​യാ​ണെ​ങ്കി​ൽ അ​യാ​ളു​മാ​യി സി​നി​മ ചെ​യ്യാ​തി​രി​ക്കു​ന്ന​താ​ണ്​ ന​ല്ല​ത്. അ​യാ​ൾ സി​നി​മ ചെ​യ്യ​രു​ത്. സി​നി​മ നി​ർ​മി​ക്കാ​ൻ വ​രു​ന്ന ഒ​രാ​ൾ സാ​മ്പ​ത്തി​ക​മാ​യി ന​ല്ല ഭ​ദ്ര​ത​യു​ള്ള ഒ​രാ​ളാ​യി​രി​ക്ക​ണം. പെ​ൺ​മ​ക്ക​ളു​ണ്ടെ​ങ്കി​ൽ പെ​ൺ​മ​ക്ക​ളു​ടെ ക​ല്യാ​ണ​മ​ട​ക്ക​മു​ള്ള ആ​വ​ശ്യ​ങ്ങ​ൾ​ക്കു​ള്ള പ​ണം വ​രെ മാ​റ്റി​വെ​ക്ക​ണം. അ​ത്ത​രം കാ​ര്യ​ങ്ങ​ൾ ഞാ​ൻ ചോ​ദി​ക്കാ​റു​ണ്ട്. ഒ​രു സി​നി​മ ചെ​യ്​​ത്​ അ​ഞ്ച്​ കോ​ടി​യോ, പ​ത്ത്​ കോ​ടി​യോ ലാ​ഭ​മു​ണ്ടാ​ക്കു​മെ​ന്ന്​ ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ ഞാ​ൻ പ​ലി​ശ​ക്കെ​ടു​ത്ത്​ നി​ർ​മാ​ണം ചെ​യ്​​തേ​നെ. സി​നി​മ​യി​ൽ ഒ​രു ജ​ഡ്​​ജ്​​മെ​ൻ​റ്​ ആ​ർ​ക്കും പ​റ​യാ​ൻ പ​റ്റി​ല്ല.12 മ​ണി​ക്ക്​ സി​നി​മ ക​ണ്ടി​റ​ങ്ങു​ന്ന ഒാ​ഡി​യ​ൻ​സാ​ണ്​ ആ ​സി​നി​മ ന​ല്ല​താ​ണോ, മോ​ശ​മാ​ണോ എ​ന്ന്​ തീ​രു​മാ​നി​ക്കു​ന്ന​ത്. ഇൗ ​സി​നി​മ ന​ല്ല​താ​ണ്​ എ​ന്ന്​ ന​മു​ക്ക്​ വി​ശ്വാ​സം ഉ​ണ്ടാ​യി​ട്ട്​ കാ​ര്യ​മി​ല്ല. ഒാ​ഡി​യ​ൻ​സ്​ അം​ഗീ​ക​രി​ച്ചി​ല്ലെ​ങ്കി​ൽ ഒ​രു കാ​ര്യ​വു​മി​ല്ല. ന​മ്മു​ടെ ചി​ന്ത​യും അ​വ​രു​ടെ​ ചി​ന്ത​യും സി​ങ്കാ​യി​ല്ലെ​ന്നാ​ണ്​ മ​ന​സ്സി​ലാ​ക്കേ​ണ്ട​ത്. അ​പ്പോ​ഴാ​ണ്​ ന​മ്മ​ൾ പ​രാ​ജ​യം ഏ​റ്റെ​ടു​ക്കു​ന്ന​ത്. സി​ങ്കാ​കു​ന്ന സ​മ​യ​ത്ത്​ വ​ൻ ഹി​റ്റു​ണ്ടാ​വു​ക​യും ചെ​യ്യും. എ​െ​ൻ​റ ഒ​രു ഭാ​ഗ്യം എ​ന്താ​െ​ണ​ന്ന്​ വെ​ച്ചാ​ൽ എ​െ​ൻ​റ എ​ല്ലാ പ്രൊ​ഡ്യൂ​സ​ർ​മാ​രി​ലും ആ​വ​ശ്യ​ത്തി​ന്​ പ​ണ​മു​ണ്ടാ​യി​രു​ന്നു. ഒ​രു സി​നി​മ പ​രാ​ജ​യ​പ്പെ​ട്ടാ​ലും വ​രും​ത​ല​മു​റ​ക​ൾ​ക്ക്​ കൂ​ടി സ​മ്പ​ത്തു​ള്ള​വ​െ​നാ​പ്പ​മാ​ണ്​ ഞാ​ൻ സി​നി​മ ചെ​യ്യു​ക.

സി​നി​മ താ​ങ്ക​ൾ​ക്ക്​ ന​ൽ​കി​യ ദുഃ​ഖം എ​ന്താ​യി​രു​ന്നു, അ​ങ്ങ​നെ ഒ​ന്നു​ണ്ടെ​ങ്കി​ൽ?

എ​െ​ൻ​റ സി​നി​മ​ക​ളൊ​ക്കെ​യും യു​ദ്ധ​ങ്ങ​ളാ​ണ്. ഒാ​രോ സി​നി​മ​ക​ളും ഫൈ​റ്റ്​ ചെ​യ്​​ത്​ സി​നി​മ ചെ​യ്യു​ന്ന ഒ​രാ​ളാ​ണ്. പ്രൊ​ഡ്യൂ​സേ​ഴ്​​സി​െ​ൻ​റ അ​ടു​ത്താ​യാ​ലും ന​ട​ന്മാ​രു​ടെ അ​ടു​ത്താ​യാ​ലും ​ൈഫ​റ്റ്​ ചെ​യ്​​താ​ണ്​ സി​നി​മ ചെ​യ്​​തി​രി​ക്കു​ന്ന​ത്. 'ഉ​ദ​യ​നാ​ണ്​ താ​ര'​ത്തി​െ​ൻ​റ സ​മ​യ​ത്താ​ണെ​ങ്കി​ൽ, സി​നി​മ ന​ട​ക്കു​ന്നി​ല്ല, അ​ന​ന്ത​മാ​യി നീ​ണ്ട്​ പോ​കു​ന്ന​തുകൊ​ണ്ടു​ണ്ടാ​കു​ന്ന പ്ര​ശ്​​ന​ങ്ങ​ളാ​യി​രു​ന്നു. എ​ല്ലാ ക​മ്പ​നി​ക​ളി​ലും ഉ​ണ്ടാ​കു​ന്ന ​പ്ര​ശ്​​ന​ങ്ങ​ൾപോ​ലെത​ന്നെ സി​നി​മ​യി​ലും പ്ര​ശ്​​ന​ങ്ങ​ളു​ണ്ട്. ഒ​രു സി​നി​മ തു​ട​ങ്ങി അ​ത്​ റി​ലീ​സാ​കു​ന്ന​തുവ​രെ ഇ​ഷ്യൂ​സും പ്ര​ശ്​​ന​ങ്ങ​ളു​മൊ​ക്കെ​യു​ണ്ടാ​കും. കാ​ര്യ​ങ്ങ​ളൊ​ന്നും എ​ളു​പ്പ​ത്തി​ൽ ന​ട​ക്കി​ല്ല. പി​ന്നീ​ട്​ അ​ത്​ യൂ​സ്​​ഡ്​ ആ​കും. ന​മു​ക്ക്​ അ​ത്​ ഹാ​ൻ​ഡി​ൽ ചെ​യ്യാ​ൻ പ​റ്റും.

ഗോ​ഡ്​ ഫാ​ദ​റി​ല്ലാ​െ​ത പു​തി​യ ഒ​രാ​ൾ​ക്ക്​ എ​ൻ​ട്രി സാ​ധ്യ​മാ​കാ​ത്ത ത​ര​ത്തി​ൽ മ​ല​യാ​ള സി​നി​മാ​ലോ​കം കു​റ​ച്ച്​ കൂ​ടി അ​തി​െ​ൻ​റ കാ​ൻ​വാ​സി​നെ ചു​രു​ക്കി​യി​ട്ടു​ണ്ടോ?

മ​ല​യാ​ള സി​നി​മ മാ​റി. ക​ഴി​വു​ള്ള​വ​ർ ക​യ​റി വ​രും. ആ​ർ​ക്കും അ​വ​രെ ത​ട​യാ​ൻ ക​ഴി​യി​ല്ല. മൊ​ബൈ​ൽ ഉ​ണ്ടെ​ങ്കി​ൽ അ​വ​നൊ​രു ടെ​ലി​ഫി​ലിം നി​ർ​മി​ക്കാം. സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി നൂ​റോ​ളം പേ​രി​ലേ​ക്ക്​ അ​ത്​ എ​ത്തി​ക്കു​ക​യും ചെ​യ്യാം. ഞാ​നെ​ാ​രു ടെ​ലി​ഫി​ലിം ഷൂ​ട്ട്​ ചെ​യ്​​ത്, അ​ത്​ ഒ​രു വ​ർ​ഷ​ത്തി​ന്​ ശേ​ഷം സൂ​ര്യ ടി.​വി​യി​ൽ വ​ന്ന്​ അ​ത്​ ശ്രീ​നി​വാ​സ​നെ കൊ​ണ്ട്​ പോ​യി കാ​ണി​ച്ചി​ട്ടാ​ണ്​ അ​ദ്ദേ​ഹ​ത്തി​െ​ൻ​റ അ​പ്പോ​യ്​​ൻ​മെ​ൻ​റ്​ എ​ടു​ക്കാ​ൻ പോ​കു​ന്ന​ത്. എ​ന്നി​ട്ടാ​ണ്​ ഞാ​ൻ 'ഉ​ദ​യ​നാ​ണ്​ താ​ര'​ത്തി​െ​ൻ​റ ക​ഥ പ​റ​യാ​ൻ പോ​കു​ന്ന​ത്. ഇ​ന്ന്​ യൂ​ട്യൂ​ബി​ലൊ​ക്കെ ഫെ​സ്​​റ്റി​വ​ൽ ന​ട​ത്താ​ൻപോ​ലു​മു​ള്ള അ​വ​സ​രം ഉ​ണ്ട്. ഇ​ന്ന്​ ഒ​രു റോ​ഷ​ൻ ആ​ൻ​​ഡ്രൂ​സ്​ ഉ​ണ്ടാ​യി​രു​ന്നെ​ങ്കി​ൽ ഞാ​ൻ ഷോ​ർ​ട്​​ഫി​ലിം ചെ​യ്​​​തി​േ​ട്ട​നെ. ഞാ​ൻ കൂ​ടു​ത​ൽ ഹാ​പ്പി​യാ​യേ​നെ. ആ​ക്​​ടേ​ഴ്​​സി​നെ പോ​ലും എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും കി​ട്ടും. പ​ണ്ട​ത​ല്ല​ല്ലോ മ​ദ്രാ​സി​ൽ പോ​യി കി​ട​ന്ന്, ക​ഷ്​​ട​പ്പെ​ട്ട്​ എ​ന്ന വാ​ക്കു​ക​ൾ ഇ​ന്നി​വി​ടെ കു​റ​വാ. കു​റ​ച്ച്​ ന​ട​ക്ക​ണം. കാ​ണ​ണം, മു​ട്ടി ഒ​ന്ന്​ റെ​ഡി​യാ​യാ​ൽ അ​പ്പോ​ൾ ത​ന്നെ ക​യ​റാ​ൻ പ​റ്റു​ന്ന ഒ​രി​ട​മാ​യി മാ​റി. ഇ​പ്പോ​ൾ ഇൗ​സി​യാ​ണ്, പ​ണ്ട​ത്ത​തി​നേ​ക്കാ​ൾ 20 ശ​ത​മാ​നം ക​ഷ്​​ട​പ്പാ​ട്​ മാ​ത്ര​മെ ഇ​ന്നു​ള്ളൂ. സാ​േ​ങ്ക​തി​ക വി​ദ്യ​യു​ൾ​െ​പ്പ​ടെയു​ള്ള​വ, ക​ഴി​വു​ക​ളെ പു​റം​ലോ​ക​ത്തേ​ക്ക്​ എ​ത്തി​ക്കാ​ൻ അ​വ​സ​രം ന​ൽ​കു​ക​യാ​ണ്.

'കാ​യം​കു​ളം കൊ​ച്ചു​ണ്ണി' ബി​ഗ്​​ബ​ജ​റ്റ്​ ചി​ത്ര​മാ​ണ​ല്ലോ, നി​വി​ൻ ​േപാ​ളി എ​ങ്ങ​നെ​യാ​ണ്​ അ​തി​ലേ​ക്ക്​ എ​ത്തു​ന്ന​ത്? പു​തി​യ സി​നി​മ​ക​ൾ ഏ​തൊ​ക്കെ​യാ​ണ്​?

ഒ​ര​ു ച​രി​ത്ര സി​നി​മ ചെ​യ്യ​ണ​മെ​ന്ന ആ​േ​ലാ​ച​ന​യാ​ണ്​ 'കാ​യം​കു​ളം കൊ​ച്ചു​ണ്ണി'​യി​ലേ​ക്ക്​ എ​ത്തു​ന്ന​ത്. പ​ത്തോ മു​പ്പ​തോ മി​നി​റ്റ്​ പ​റ​യാ​നു​ള്ള ക​ഥ​യെ 'കാ​യം​കു​ളം കൊ​ച്ചു​ണ്ണി'​യി​ലു​ള്ളൂ.​ ര​ണ്ട​ര മ​ണി​ക്കൂ​ർകൊ​ണ്ട്​ സി​നി​മ പ​റ​യ​ണ​മെ​ങ്കി​ൽ വ​ലി​യൊ​രു കാ​ൻ​വാ​സ്​ വേ​ണം. ആ ​ഒ​രു കാ​ൻ​വാ​സി​ലേ​ക്ക്​ ഇ​ത്​ മാ​റ്റാ​നാ​യി ച​ർ​ച്ച ന​ട​ത്തി. റി​സ​ർ​ച്ച്​ ടീ​മി​നെ കൊ​ണ്ടുവ​ന്നു. 1830 കാ​ല​ഘ​ട്ട​മാ​ണ്​ പ​റ​യു​ന്ന​ത്. വ​ലു​പ്പ​മു​ള്ള സി​നി​മ​യി​ലേ​ക്ക്​ മാ​റ്റ​ണ​മെ​ന്ന്​ തോ​ന്നി. 45 കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ഒ​രു​പാ​ട്​ സെ​റ്റു​ക​ളും ഒ​രു​പാ​ട്​ ലൊ​ക്കേ​ഷ​നു​ക​ളി​ലു​മാ​യാ​ണ്​ ഷൂ​ട്ട്​ ന​ട​ന്ന​ത്. 12 കോ​ടി​യോ​ളം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ്​ സെ​റ്റു​ക​ൾ മാ​ത്ര​മി​ട്ട​ത്. ഏ​ത്​ ക​ഥാ​പാ​ത്ര​ത്തി​ലേ​ക്കും നി​വി​ൻ പോ​ളി​യെ മാ​റ്റാ​ൻ പ​റ്റും. നി​വി​െ​ൻ​റ ശാ​രീ​രി​ക ഘ​ട​ന​യ​ങ്ങ​നെ​യാ​ണ്. മി​ക​ച്ച ഒ​രു ന​ട​നാ​ണ്. ഡ​യ​റ​ക്​​ടേ​ഴ്​​സ്​ ആ​ക്​​ട​ർ കൂ​ടി​യാ​ണ്​ നി​വി​ൻ പോ​ളി. നി​വി​നെ വ​ർ​ക്ക്​ ചെ​യ്യി​ക്കാ​നും സു​ഖ​മാ​ണ്.

കായംകുളം കൊച്ചുണ്ണി ചിത്രീകരണത്തിനിടെ നിവിൻപോളിക്കൊപ്പം

താ​ങ്ക​ളു​ടെ മി​ക്ക സി​നി​മ​യി​ലും മോ​ഹ​ൻ​ലാ​ൽ ഉ​ണ്ട്. താ​ങ്ക​ളു​ടെ സി​നി​മ​യു​ടെ ​െഎ​ശ്വ​ര്യ​മാ​ണോ മോ​ഹ​ൻ​ലാ​ൻ?

അ​ദ്ദേ​ഹ​​ത്തോ​ട​ു​ള്ള കൊ​തി മാ​റി​യി​ട്ടി​ല്ല ഇ​പ്പോ​ഴും. തൃ​ശൂ​രി​ലെ ബോ​ർ​ഡി​ങ്ങി​ൽ ഏ​ഴി​ലോ, എ​ട്ടി​ലോ പ​ഠി​ക്കു​േ​മ്പാ​ൾ ആ​ണ്. അ​വി​ടെനി​ന്ന്​ കൊ​​ടൈ​ക്ക​നാ​ലി​ലേ​ക്ക്​ ടൂ​റ്​ പോ​യി.1987​ല്‍ പു​റ​ത്തി​റ​ങ്ങി​യ ജോ​ഷി സാ​റി​െ​ൻ​റ '​ജ​നു​വ​രി ഒ​രു ഒാ​ർ​മ' എ​ന്ന സി​നി​മ​യു​ടെ ഷൂ​ട്ടി​ങ്​ ന​ട​ക്കു​ന്നു​ണ്ടാ​യി​രു​ന്നു അ​വി​ടെ. അ​ന്നാ​ണ്​ ഒ​രു സി​നി​മാ​ന​ട​നെ നേ​രി​ട്ട്​ കാ​ണു​ന്ന​ത്. മോ​ഹ​ൻ​ലാ​ലി​നെ ആ​ദ്യ​മാ​യി​ട്ട്​ കാ​ണു​ന്ന​ത്​ അ​ന്നാ​ണ്. പി​ന്നീ​ട്​ അ​തേ ലാ​ലേ​ട്ട​നെ വെ​ച്ച്​ എ​നി​ക്ക്​ നാ​ല്​ സി​നി​മ എ​ടു​ക്കാ​ൻ പ​റ്റി. അ​ന്നാ​ണ്​ ലാ​ലു അ​ല​ക്​​സി​നെ​യും സു​രേ​ഷ്​​ഗോ​പി​യെ​യും ക​ണ്ട​ത്. ഇൗ ​മൂ​ന്ന്​ പേ​രും പി​ന്നീ​ട്​ എ​െ​ൻ​റ സി​നി​മ​യി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മോ​ഹ​ൻ​ലാ​ലും സു​രേ​ഷ്​ ഗോ​പി​യും ത​മ്മി​ലു​ള്ള ഒ​രു ഫൈ​റ്റ്​ സീ​ൻ ആ​യി​രു​ന്നു അ​ന്ന​വി​ടെ ഷൂ​ട്ട്​ ചെ​യ്​​തി​രു​ന്ന​ത്. ലാ​ലു അ​ല​ക്​​സ്​ ഒ​രു പൊ​ലീ​സ്​ ഒാ​ഫി​സ​റാ​യി​ട്ടാ​യി​രു​ന്നു. മോ​ഹ​ന്‍ലാ​ല്‍, ലാ​ലു അ​ല​ക്‌​സ് എ​ന്നി​വ​ർ​ക്കൊ​പ്പം നി​ന്ന്​ ഒ​രു ഫോ​േ​ട്ടാ എ​ടു​ത്തി​രു​ന്നു.​ പി​ന്നീ​ട്​ 'ഇ​വി​ടം സ്വ​ർ​ഗ​മാ​ണ്​' എ​ന്ന സി​നി​മ​യി​ൽ ഇ​വ​ർ ര​ണ്ട്​ പേ​രും ഒ​രു​മി​ച്ച്​ അ​ഭി​ന​യി​ച്ചു. സു​രേ​ഷ്​​ഗോ​പി 'നോ​ട്ട്​ ബു​ക്കി'​ൽ അ​ഭി​ന​യി​ച്ചു. മോ​ഹ​ൻ​ലാ​ലി​നെകൊ​ണ്ട്​ ഇ​നി​യും നി​ര​വ​ധി ക​ഥാ​പാ​ത്ര​ങ്ങ​ളെ ചെ​യ്യി​പ്പി​ക്കാ​ൻ ക​ഴി​യും. നാ​ല്​ സി​നി​മ​ക​ൾ, ഉ​ദ​യ​ഭാ​നു​വ​ല്ല മാ​ത്യൂ​സ്​, മാ​ത്യൂ​സ​ല്ല കാ​സ​നോ​വ, ഇ​വ​രാ​രു​മ​ല്ല ഇ​ത്തി​ക്ക​ര​പ്പ​ക്കി. എ​നി​ക്ക്​ നാ​ല്​ ക​ഥാ​പ​ാത്ര​ങ്ങ​ളെ​യും അ​യാ​ളി​ൽ കാ​ണി​ക്കാ​ൻ പ​റ്റി.​ ഇ​നി​യും വ​രും അ​യാ​ളെ വെ​ച്ച്.

കു​ടും​ബം?

ഭാ​ര്യ ആ​ൻ​സി, മ​ക​ൾ ആ​ഞ്​​ജ​ലീ​ന, മ​ക​ൻ റ​യാ​ൻ, ഇ​ള​യ മ​ക​ൾ അ​ന്ന​ബെ​ല്ല.


മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 1067 പ്രസിദ്ധീകരിച്ചത്

Show More expand_more
News Summary - Rosshan Andrrews life story and interview