Begin typing your search above and press return to search.
proflie-avatar
Login

റേ​ഡി​യോ നാ​ട​കം ഇ​വി​ടെ പൂ​ർ​ണ​മാ​കു​ന്നു

റേ​ഡി​യോ നാ​ട​കം   ഇ​വി​ടെ പൂ​ർ​ണ​മാ​കു​ന്നു
cancel

ആ​കാ​ശ​വാ​ണി​യി​ലൂ​ടെ പ്ര​ക്ഷേ​പ​ണ നാ​ട​ക​ത്തി​ന്റെ ത​ല​ക്കു​റി​ത​ന്നെ മാ​റ്റി​യെ​ഴു​തി​യ കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ 34 വ​ർ​ഷം നീ​ണ്ട സ​ർ​ഗാ​ത്മ​ക​ജീ​വി​ത​ത്തി​നു​ശേ​ഷം വി​ര​മി​ച്ചി​രി​ക്കു​ന്നു. അ​ദ്ദേ​ഹം റേ​ഡി​യോ​യെ​ക്കു​റി​ച്ച്, നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച്, ത​ന്റെ സ​ർ​വി​സ് ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​മെല്ലാം തുറന്നു സം​സാ​രി​ക്കു​ന്നു. ‘‘കാ​ണു​ക ക​ട​ലി​നെ ക​ൺ​ചി​മ്മാ​തെ’’ എ​ന്നാ​ണ് ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ അ​വ​രു​ടെ സി​നി​മ​ക​ളി​ലൂ​ടെ പ​റ​യു​ക... എ​ന്നാ​ൽ ‘‘കാ​ൺ​ക ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ’’ എ​ന്നാ​ണ് യ​ഥാ​ർ​ഥ റേ​ഡി​യോ നാ​ട​ക​കാ​ര​ൻ അ​വ​രു​ടെ നാ​ട​ക​ങ്ങ​ളി​ലൂ​ടെ...

Your Subscription Supports Independent Journalism

View Plans
ആ​കാ​ശ​വാ​ണി​യി​ലൂ​ടെ പ്ര​ക്ഷേ​പ​ണ നാ​ട​ക​ത്തി​ന്റെ ത​ല​ക്കു​റി​ത​ന്നെ മാ​റ്റി​യെ​ഴു​തി​യ കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ 34 വ​ർ​ഷം നീ​ണ്ട സ​ർ​ഗാ​ത്മ​ക​ജീ​വി​ത​ത്തി​നു​ശേ​ഷം വി​ര​മി​ച്ചി​രി​ക്കു​ന്നു. അ​ദ്ദേ​ഹം റേ​ഡി​യോ​യെ​ക്കു​റി​ച്ച്, നാ​ട​ക​ങ്ങ​ളെ​ക്കു​റി​ച്ച്, ത​ന്റെ സ​ർ​വി​സ് ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​മെല്ലാം തുറന്നു സം​സാ​രി​ക്കു​ന്നു.

‘‘കാ​ണു​ക ക​ട​ലി​നെ ക​ൺ​ചി​മ്മാ​തെ’’ എ​ന്നാ​ണ് ച​ല​ച്ചി​ത്ര​കാ​ര​ന്മാ​ർ അ​വ​രു​ടെ സി​നി​മ​ക​ളി​ലൂ​ടെ പ​റ​യു​ക... എ​ന്നാ​ൽ ‘‘കാ​ൺ​ക ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ’’ എ​ന്നാ​ണ് യ​ഥാ​ർ​ഥ റേ​ഡി​യോ നാ​ട​ക​കാ​ര​ൻ അ​വ​രു​ടെ നാ​ട​ക​ങ്ങ​ളി​ലൂ​ടെ പ​റ​യാ​തെ പ​റ​യു​ന്ന​ത്. സി​നി​മ​യി​ൽ ന​മു​ക്ക് ക​ട​ലി​നെ കാ​ണാം എ​ന്നേ​യു​ള്ളൂ... റേ​ഡി​യോ നാ​ട​ക​ത്തി​ൽ ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ ന​മു​ക്ക് കാ​ണാം. അ​നു​ഭ​വി​ക്കാം. ഇ​വി​ടെ ഉ​പ്പു​ര​സം ചു​ണ്ടി​ൽ പ​ക​ർ​ന്നു ക​ട​ൽ​ക്കാ​റ്റു​ക​ൾ ചീ​റി ക​ട​ന്നു​പോ​യെ​ന്ന് വ​രാം... ഇ​വി​ടെ ക​ട​ൽ കാ​ക്ക​ക​ൾ നി​ങ്ങ​ളു​ടെ അ​ട​ഞ്ഞ ക​ണ്ണു​ക​ൾ​ക്ക് തൊ​ട്ടു​മു​ന്നി​ലൂ​ടെ ചി​റ​കു​ര​സ്സി, പ​റ​ന്നു ക​ട​ന്നു​പോ​യെ​ന്നും വ​രാം.’’

ഇ​ങ്ങ​നെ 2013ൽ ​റേ​ഡി​യോ നാ​ട​ക​ത്തെ​ക്കു​റി​ച്ച് ഒ​രു ആ​നു​കാ​ലി​ക​ത്തി​ൽ ലേ​ഖ​ന​മെ​ഴു​തി​യ ഒ​രാ​ൾ 2026ൽ ‘​കാ​ൺ​ക ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ’ എ​ന്ന ശീ​ർ​ഷ​ക​ത്തി​ൽ​ത്ത​ന്നെ ഒ​രു റേ​ഡി​യോ നാ​ട​ക​മെ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്നു... അ​ത് ക​ലാ​പ​ര​മാ​യി മി​ക​വു​റ്റ നാ​ട​ക​മാ​വു​ന്നു... ജ​ന​ങ്ങ​ളേ​റ്റെ​ടു​ക്കു​ന്നു... പ്ര​ക്ഷേ​പ​ണ നാ​ട​ക​ത്തി​ന്റെ ത​ല​ക്കു​റി ത​ന്നെ മാ​റ്റി​യെ​ഴു​തി​യ ആ ​പ്ര​തി​ഭാ​ധ​ന​ൻ ഇ​ക്ക​ഴി​ഞ്ഞ മാ​സം ആ​കാ​ശ​വാ​ണി​യി​ലെ ഉ​ന്ന​ത പ​ദ​വി​യി​ൽ​നി​ന്ന് വി​ര​മി​ച്ചു. 34 വ​ർ​ഷം നീ​ണ്ട​സ​ർ​ഗാ​ത്മ​ക​വും ജ​ന​കീ​യ​വു​മാ​യ ആ ​പ്ര​ക്ഷേ​പ​ണ ജീ​വി​ത​ത്തി​ന് പേ​ര് കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ.

ഭ​ര​ണ​കൂ​ട മാ​ധ്യ​മ​ങ്ങ​ളി​ലെ ക​ലാ​കാ​ര​ൻ​മാ​ർ, മാ​നു​ഷി​ക​ത​യി​ലൂ​ന്നി​യു​ള്ള ഭ​ര​ണ​കൂ​ട​വി​രു​ദ്ധ സൃ​ഷ്ടി​ക​ൾ ച​ട്ട​വി​രു​ദ്ധ​മാ​യി ഒ​ളി​ച്ചു​ക​ട​ത്തു​ന്ന​ത്, ച​രി​ത്ര​ത്തി​ൽ പ​ല​യി​ട​ത്തും ദൃ​ശ്യ​മാ​യ സ​ർ​ഗാ​ത്മ​ക പ്ര​ക്രി​യ​യാ​ണ്... ഭ​ര​ണ​കൂ​ടം എ​ത്ര ജാ​ഗ്ര​ത്താ​യാ​ലും ഈ ​ഒ​ളി​ച്ചു​ക​ട​ത്ത​ൽ എ​ളു​പ്പ​ത്തി​ൽ തി​രി​ച്ച​റി​യാ​നാ​ക​ണ​മെ​ന്നി​ല്ല.

പൗ​രാ​വ​കാ​ശ​ങ്ങ​ളും ആ​വി​ഷ്‍കാ​ര സ്വാ​ത​ന്ത്ര്യ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള മൗ​ലി​കാ​വ​കാ​ശ​ങ്ങ​ൾ​ക്ക് ആ​സൂ​ത്രി​ത നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തു​ന്ന ഇ​ക്കാ​ല​ത്ത് സ​ർ​ക്കാ​റി​ന്റെ ഔ​ദ്യോ​ഗി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു​ക​ലാ​കാ​ര​ന് പ്ര​വ​ർ​ത്തി​ക്കാ​ൻ ഏ​റെ പ​രി​മി​തി​ക​ളു​ണ്ട്. അ​ങ്ങ​നെ​യു​ള്ള കാ​ല​ത്ത് ആ​കാ​ശ​വാ​ണി​യു​ടെ അ​കം, നാ​ട​ക​മ​ട​ക്ക​മു​ള്ള പ​രി​പാ​ടി​ക​ൾ​കൊ​ണ്ട് പു​തു​ക്കി​പ്പ​ണി​ത ക​ലാ​കാ​ര​നാ​ണ് കെ.​വി. ശ​ര​ത് ച​ന്ദ്ര​ൻ.

ഒ​രു​പ​ക്ഷേ, ഓ​ൾ ഇ​ന്ത്യ റേ​ഡി​യോ എ​ന്ന ഈ ​പ്ര​ക്ഷേ​പ​ണ സം​വി​ധാ​ന​ത്തി​ൽ സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളെ ഒ​ളി​ച്ചു​ക​ട​ത്തി ആ​കാ​ശ​വാ​ണി​യെ ജീ​വ​സ്സു​റ്റ​താ​ക്കി​യ പ്ര​ക്ഷേ​പ​ക​രു​ടെ കേ​ര​ള മാ​തൃ​ക​യാ​ണ് ശ​ര​ത് ച​ന്ദ്ര​ന്റെ മൂ​ന്നു​പ​തി​റ്റാ​ണ്ട് നീ​ണ്ട റേ​ഡി​യോ നാ​ട​ക ജീ​വി​തം. നി​ര​ന്ത​ര​വും നി​സ​ർ​ഗ​സു​ന്ദ​ര​വു​മാ​യ പ​രീ​ക്ഷ​ണ​ങ്ങ​ളി​ലൂ​ടെ ക്ഷ​യോ​ന്മു​ഖ​മാ​യ റേ​ഡി​യോ ശ്ര​വ​ണ​വ്യ​വ​സ്ഥ​യു​ടെ അ​തി​ജീ​വ​ന​ത്തി​നു വേ​ണ്ടി മൂ​ന്ന​ര​പ്പ​തി​റ്റാ​ണ്ടോ​ളം നീ​ണ്ടു​നി​ന്ന ത​ന്റെ ഔ​ദ്യോ​ഗി​ക ജീ​വി​ത​ത്തി​ൽ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ട്. റേ​ഡി​യോ​യു​ടെ​യും റേ​ഡി​യോ നാ​ട​ക​ത്തി​ന്റെ​യും, ച​രി​ത്ര​ത്തെ​ക്കു​റി​ച്ചും, മാ​ധ്യ​മ​മെ​ന്ന നി​ല​യി​ൽ അ​ത് നേ​രി​ട്ട പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും, അ​ത് മ​റി​ക​ട​ക്കാ​നു​ള്ള അ​തി​ജീ​വ​ന ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ചും, റേ​ഡി​യോ​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം പ​ങ്കു​വെ​ച്ച നി​രീ​ക്ഷ​ണ​ങ്ങ​ൾ ഇ​ങ്ങ​നെ...

ശ​ബ്ദം ഏ​റ്റ​വും വ​ലി​യ ജ​നാ​ധി​പ​ത്യ മാ​ധ്യ​മം

ക​നേ​ഡി​യ​ൻ മാ​ധ്യ​മ ചി​ന്ത​ക​നാ​യ മാ​ർ​ഷ​ൽ മ​ക് ലൂ​ഹ​ന്റെ മാ​ധ്യ​മ​ചി​ന്ത​ക​ൾ, ശ​ബ്ദം വ​ഴി​യു​ള്ള വി​നി​മ​യ​ത്തെ, അ​തി​ന്റെ സ​വി​ശേ​ഷ പ്രാ​ധാ​ന്യ​ത്തെ പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ആ​ദി​മ​മ​നു​ഷ്യ​ന്റെ ആ​ദ്യ മാ​ധ്യ​മം​ത​ന്നെ ശ​ബ്ദ​മാ​ണ്. പ​ര​സ്പ​രം ക​മ്യൂ​ണി​ക്കേ​റ്റ് ചെ​യ്ത​ത് ശ​ബ്ദ​വൈ​വി​ധ്യ​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ശ​ബ്ദ​സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യാ​ണ്, മ​നു​ഷ്യ​ഗോ​ത്ര​ങ്ങ​ളി​ൽ വി​നി​മ​യം സാ​ധ്യ​മാ​യി​രു​ന്ന​ത്. ഈ ​വി​നി​മ​യ​രീ​തി​ക്ക് വി​വേ​ച​ന​ങ്ങ​ളും അ​തി​ർ​വ​ര​മ്പു​ക​ളു​മി​ല്ലാ​യി​രു​ന്നു. അ​തേ​സ​മ​യം ഏ​റ്റ​വും സു​താ​ര്യ​വു​മാ​യി​രു​ന്നു. അ​ച്ച​ടി​യും അ​ക്ഷ​ര​വി​ദ്യ​യും പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​തോ​ടെ​യാ​ണ് ഈ ​വി​നി​മ​യ വ്യ​വ​സ്ഥ അ​ട്ടി​മ​റി​ക്ക​പ്പെ​ടു​ന്ന​ത്. ഭാ​ഷ​ണ​ത്തി​ലും ശ്ര​വ​ണ​ത്തി​ലും ഊ​ന്നി​യി​രു​ന്ന വി​നി​മ​യം പ​തി​യെ ദൃ​ശ്യാ​ത്മ​ക​മാ​യി. അ​ച്ച​ടി വ​ന്ന​തോ​ടെ ആ​ശ​യ കൈ​മാ​റ്റ​ത്തി​ന്റെ വി​സ്തൃ​തി കു​റ​യു​ക​യാ​യി​രു​ന്നു.

പ​രി​മി​തി​ക​ൾ ഏ​റി. അ​ക്ഷ​ര​വി​ദ്യ സ്വാ​യ​ത്ത​മാ​ക്കി​യ​വ​രും അ​ല്ലാ​ത്ത​വ​രും എ​ന്നു​ള്ള ര​ണ്ട് ത​ട്ടു​ക​ൾ സൃ​ഷ്ടി​ക്ക​പ്പെ​ട്ടു. അ​ത് സാ​മൂ​ഹി​ക വി​വേ​ച​ന​ങ്ങ​ളെ കൂ​ടു​ത​ൽ ക​രു​ത്തു​റ്റ​താ​ക്കി. അ​ക്ഷ​രം തൊ​ട്ടു​കൂ​ടാ​ത്ത​വ​നെ​യും കൂ​ടാ​വു​ന്ന​വ​നെ​യും സൃ​ഷ്ടി​ച്ചു. കാ​ലാ​ന്ത​ര​ത്തി​ൽ പ​ത്രം, ടെ​ലി​വി​ഷ​ൻ എ​ന്നി​വ ജ​നാ​ധി​പ​ത്യ​ത്തി​ന് വി​ത്തി​ട്ടു എ​ന്നു​തോ​ന്നാ​മെ​ങ്കി​ലും അ​ടി​സ്ഥാ​ന​ത​ല​ത്തി​ൽ കു​റെ ദോ​ഷ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. ശ​ബ്ദ​ത്തി​ന്റെ വി​ശാ​ല​മാ​യ പ്ര​യോ​ഗ​ത​ല​ങ്ങ​ൾ അ​റി​യു​ന്ന ആ​ൾ​ക്കു​മാ​ത്ര​മേ അ​തി​ന്റെ ആ​ഴം മ​ന​സ്സി​ലാ​ക്കാ​ൻ ക​ഴി​യൂ.

മാ​ർ​ഷ​ൽ മ​ക്‍ലൂ​ഹ​ൻ ഗോ​ത്ര​സ​മൂ​ഹ​ങ്ങ​ൾ​ക്ക​ക​ത്തെ പൊ​തു ആ​ശ​യ​വി​നി​മ​യ​വ്യ​വ​സ്ഥ​യെ കു​റി​ച്ച് പ​ഠി​ച്ചി​രു​ന്നു. അ​ക്ഷ​ര സം​സ്ക‌ാ​രം ഉ​രു​ത്തി​രി​ഞ്ഞു​വ​രു​ന്ന​തോ​ടെ പൊ​തു വി​നി​മ​യ വ്യ​വ​സ്ഥ കു​റ​യു​ക​യാ​ണു​ണ്ടാ​യ​ത് എ​ന്ന് അ​ദ്ദേ​ഹം ദ​ർ​ശി​ക്കു​ന്നു​ണ്ട്. അ​ക്ഷ​ര​വി​ദ്യ​യു​ടെ സാ​ങ്കേ​തി​ക വി​സ്ഫോ​ട​ന​മാ​യ അ​ച്ച​ടി​യ​ന്ത്രം പ​തി​ന​ഞ്ചാം​നൂ​റ്റാ​ണ്ടി​ന്റെ ര​ണ്ടാം പാ​തി​യി​ലാ​ണ് യാ​ഥാ​ർ​ഥ്യ​മാ​കു​ന്ന​ത്. അ​തോ​ടെ ശ​ബ്ദം എ​ന്ന മാ​ധ്യ​മ​ത്തേ​ക്കാ​ൾ സ്വീ​കാ​ര്യ​ത കാ​ഴ്ച എ​ന്ന ഇ​ന്ദ്രി​യാ​നു​ഭ​വ​ത്തി​ന് കൈ​വ​ന്നു എ​ന്നാ​ണ് മ​ക്‌​ലൂ​ഹ​ൻ 1962ൽ ​പ്ര​സി​ദ്ധീ​ക​രി​ച്ച ‘The Gutenberg Galaxy’ എ​ന്ന ഗ്ര​ന്ഥ​ത്തി​ൽ നി​രീ​ക്ഷി​ക്കു​ന്ന​ത്. അ​നി​വാ​ര്യ​മാ​യ സാ​ങ്കേ​തി​ക വി​പ്ല​വ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യ പ​രി​ണാ​മ​മെ​ന്ന് പ​റ​യാ​മെ​ങ്കി​ലും റേ​ഡി​യോ​യു​ടെ തി​രി​ച്ചു​വ​ര​വ്, ആ ​കാ​ല​ത്തെ തി​രി​ച്ചു​പി​ടി​ക്കു​ക​കൂ​ടി​യാ​ണ് ചെ​യ്യു​ന്ന​ത് എ​ന്ന് കാ​ണാ​നാ​കും.

ശ​ബ്ദ​നാ​ട​ക​ത്തി​ന് തി​ര​ശ്ശീ​ല ഉ​യ​രു​ന്നു

ശ​ബ്ദ​നാ​ട​ക​ങ്ങ​ൾ​ക്ക്, സു​ദീ​ർ​ഘ​മാ​യ ച​രി​ത്ര​മു​ണ്ട്. നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ സ​ദ​സ്സു​ക​ളി​ൽ നാ​ട​കം വാ​യി​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. നീ​റോ ച​ക്ര​വ​ർ​ത്തി​യു​ടെ ഉ​പ​ദേ​ഷ്ടാ​വു​കൂ​ടി​യാ​യി​രു​ന്ന സെ​ന​ക്ക രാ​ജ​സ​ദ​സ്സി​ൽ വാ​യി​ച്ചു കേ​ൾ​പ്പി​ച്ച നാ​ട​ക​ങ്ങ​ളി​ൽ റേ​ഡി​യോ നാ​ട​ക ച​രി​ത്രം തു​ട​ങ്ങു​ന്നു എ​ന്ന് ക​രു​തു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ, അ​തി​നു​മ​പ്പു​റ​ത്തു​ള്ള മ​നു​ഷ്യ​ന്റെ ഗോ​ത്ര​ജീ​വി​ത സം​സ്കാ​ര​ത്തി​ലേ​ക്ക് അ​തി​ന്റെ അ​ട​രു​ക​ളു​ണ്ടെ​ന്ന് സൂ​ചി​പ്പി​ക്കു​ന്ന പ​ഠ​ന​ങ്ങ​ളു​മു​ണ്ട്. പ്രാ​ക്ത​ന ഗോ​ത്ര​ങ്ങ​ളി​ലെ ക​ഥ പ​റ​ച്ചി​ലി​ലും പാ​ട്ടി​ലും നൃ​ത്ത​ത്തി​ലും ശ്ര​വ്യ​നാ​ട​ക​ത്തി​ന്റെ​യും അ​ടി​സ്ഥാ​നം കി​ട​പ്പു​ണ്ട്.

ഭാ​ഷ​ണ​വും ശ്ര​വ​ണ​വു​മാ​യി​രു​ന്നു ഗോ​ത്ര​ജീ​വി​ത​ത്തി​ലെ മു​ഖ്യ​വി​നി​മ​യോ​പാ​ധി. സം​സാ​രി​ച്ചും കേ​ട്ടും തി​രി​ച്ചു സം​സാ​രി​ച്ചും സം​വ​ദി​ച്ചി​രു​ന്ന ഗോ​ത്ര​കേ​ന്ദ്രീ​കൃ​ത​വും ശ്ര​വ​ണ പ്ര​ധാ​ന​വു​മാ​യ വി​നി​മ​യ​വ്യ​വ​സ്ഥ അ​ക്ഷ​ര​വി​ദ്യ​യും അ​ച്ച​ടി​സാ​ങ്കേ​തി​ക​ത​യും പ്രാ​പ്യ​മാ​യ​വ​ർ​ക്കു​മാ​ത്രം വി​നി​മ​യം സാ​ധ്യ​മാ​കു​ന്ന, ദൃ​ശ്യ​പ്ര​ധാ​ന​മാ​യ ഒ​ന്നാ​യി​മാ​റു​ന്നു. ഈ ​മാ​റ്റ​ത്തെ മ​ക്‍ലൂ​ഹ​ൻ കാ​ണു​ന്ന​ത് Detribalise ചെ​യ്യ​പ്പെ​ട്ട വ്യ​വ​സ്ഥ​യാ​യാ​ണ്. മ​നു​ഷ്യ​രാ​ശി​യെ അ​തി​ന്റെ ഗോ​ത്ര​സ​മൂ​ഹ​ത്തി​ൽ​നി​ന്ന് ചി​ത​റി​ച്ചു​ക​ള​ഞ്ഞ് വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മാ​ക്കു​ക​യാ​ണ് അ​ക്ഷ​ര​വി​ദ്യ​യും, അ​ച്ച​ടി​വി​ദ്യ​യും ചെ​യ്‌​ത​തെ​ന്ന് മ​ക്‌​ലൂ​ഹ​ൻ ക​രു​തു​ന്നു. ഇ​രു​പ​താം നൂ​റ്റാ​ണ്ടി​ന്റെ ആ​ദ്യം ഇ​ല​ക്ട്രോ​ണി​ക് മാ​ധ്യ​മ​ങ്ങ​ളു​ടെ ആ​വി​ർ​ഭാ​വ​മു​ണ്ടാ​കു​ന്ന​തു​വ​രെ ക​ണ്ണു​ക​ളെ​യും കാ​ഴ്‌​ച​യെ​യും അ​വ​ലം​ബി​ച്ചു​നി​ൽ​കു​ന്ന ഈ ​വി​നി​മ​യ​വ്യ​വ​സ്ഥ​ക്കാ​യി​രു​ന്നു ആ​ധി​പ​ത്യം.

 

റേ​ഡി​യോ​യു​ടെ വ​ര​വ്

റേ​ഡി​യോ​യു​ടെ വ​ര​വോ​ടെ അ​ക്ഷ​ര​വി​ദ്യ​യെ​ന്ന നി​ഗൂ​ഢ ജ്ഞാ​ന​പ​ദ്ധ​തി​യി​ൽ​നി​ന്ന് പൊ​തു​സ​മൂ​ഹ​ത്തി​ന്റെ വി​നി​മ​യ​വ്യ​വ​സ്ഥ സ്വ​ത​ന്ത്ര​മാ​ക്ക​പ്പെ​ടു​ക​യും ഭാ​ഷ​ണ​ത്തി​ന്റെ​യും ശ്ര​വ​ണ​ത്തി​ന്റെ​യും ആ​ദി​മ​സ്രോ​ത​സ്സു​ക​ളി​ലേ​ക്ക് മ​നു​ഷ്യ​വി​നി​മ​യം മ​ട​ങ്ങി​യെ​ത്തു​ക​യു​മാ​ണ്. ഈ ​സം​ക്ര​മ​ണ​കാ​ല​ത്തെ Retribalise ചെ​യ്‌​ത വി​നി​മ​യ​കാ​ല​മാ​യാ​ണ് മ​ക്‌​ലൂ​ഹ​ൻ വി​ശേ​ഷി​പ്പി​ക്കു​ന്ന​ത്. ഇ​വി​ടെ വി​നി​മ​യം ശ്ര​വ​ണ-​ഭാ​ഷ​ണ കേ​ന്ദ്രീ​കൃ​ത​വും, സ​മൂ​ഹ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​ന്ന​തും ആ​യി​ത്തീ​രു​ന്നു. മ​നു​ഷ്യ​രാ​ശി​യെ ഗോ​ത്ര​സ​മൂ​ഹ​ഘ​ട​ന​യി​ലേ​ക്ക് പു​ന​രാ​ന​യി​ക്കു​ന്ന വി​നി​മ​യ​വ്യ​വ​സ്ഥ, ആ​ധു​നി​ക ഇ​ല​ക്ട്രോ​ണി​ക് വി​പ്ല​വ​ത്തി​ന്റെ പ​രി​ണ​ത​ഫ​ല​മാ​ണെ​ന്ന കൗ​തു​ക​ക​ര​മാ​യ സം​ഗ​തി​കൂ​ടി​യു​ണ്ട്. പ​റ​യാ​നും കേ​ൾ​ക്കാ​നു​മു​ള്ള മ​നു​ഷ്യ​ന്റെ സ്വാ​ഭാ​വി​ക പ്രേ​ര​ണ ഇ​ല​ക്ട്രോ​ണി​ക് സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ വി​കാ​സ​ഘ​ട്ട​ത്തി​ൽ, റേ​ഡി​യോ​യി​ലൂ​ടെ പ​ല​മ​ട്ടി​ൽ ആ​വി​ഷ്കൃ​ത​മാ​വു​ക​യാ​യി​രു​ന്നു.

1920 മു​ത​ൽ 1940 വ​രെ 20 വ​ർ​ഷ​ക്കാ​ലം ഇം​ഗ്ല​ണ്ടി​ലും അ​മേ​രി​ക്ക​യി​ലും റേ​ഡി​യോ​യു​ടെ പ്ര​ചാ​രം കൂ​ടി​ക്കൂ​ടി​വ​ന്നു. ലോ​ക​വ്യാ​പ​ക​മാ​യി റേ​ഡി​യോ സ​മ​ഗ്രാ​ധി​പ​ത്യം നേ​ടു​ന്ന​ത് 1930-1960 കാ​ല​ഘ​ട്ട​ത്തി​ലാ​ണ്. 1950ൽ ​ടെ​ലി​വി​ഷ​ൻ പ്ര​ചാ​ര​പ്പെ​ട്ടു​തു​ട​ങ്ങു​ന്നു. 1960 മു​ത​ൽ അ​മേ​രി​ക്ക​യി​ൽ റേ​ഡി​യോ​യു​ടെ പ്ര​ചാ​രം കു​ത്ത​നെ കു​റ​ഞ്ഞു​വ​ന്ന​പ്പോ​ഴും ബി.​ബി.​സി​യു​ടെ വി​വി​ധ ചാ​ന​ലു​ക​ളി​ലൂ​ടെ ഇം​ഗ്ല​ണ്ടി​ൽ റേ​ഡി​യോ, സ​ജീ​വ​ത നി​ല​നി​ർ​ത്തി. ഇ​ന്ത്യ​യെ​പ്പോ​ലു​ള്ള രാ​ജ്യ​ങ്ങ​ളി​ൽ റേ​ഡി​യോ സാ​ർ​വ​ത്രി​ക​മാ​കാ​ൻ കു​റെ​ക്കൂ​ടി വൈ​കി. ശ​ബ്ദ​ത്തി​ന്റെ വി​നി​മ​യ​ക്ഷ​മ​ത​യും സം​വേ​ദ​ന സാ​ധ്യ​ത​യും അ​ടി​സ്ഥാ​ന​മാ​ക്കി റേ​ഡി​യോ പ​രി​പാ​ടി​ക​ളി​ൽ വൈ​വി​ധ്യ​മു​ണ്ടാ​യി.

റേ​ഡി​യോ നാ​ട​കം

വാ​ർ​ത്ത​ക​ൾ​പോ​ലു​ള്ള വ​സ്‌​തു​സ്ഥി​തി​ക​ഥ​ന​ങ്ങ​ളൊ​ഴി​ച്ച് പ്ര​ക്ഷേ​പ​ണ​പ്ര​ക്രി​യ​യു​ടെ ര​ണ്ട് അ​റ്റ​ങ്ങ​ളി​ലും ഭാ​വ​ന​യു​ടെ പ്ര​യോ​ഗം അ​നു​പേ​ക്ഷ്യ​മാ​ണെ​ന്നു​വ​ന്നു. ഭാ​വ​നാ​ത്മ​ക​ത; പ്ര​ക്ഷേ​പ​ക​നി​ൽ​നി​ന്നും ശ്രോ​താ​വി​ൽ​നി​ന്നും ഒ​രു​പോ​ലെ ആ​വ​ശ്യ​പ്പെ​ടു​ന്ന ക​ലാ​മാ​ധ്യ​മ രൂ​പ​മാ​യി റേ​ഡി​യോ​നാ​ട​കം ആ​വി​ർ​ഭ​വി​ക്കു​ക​യും പ്ര​ചാ​ര​പ്പെ​ടു​ക​യും ചെ​യ്തു‌. ഭാ​വ​നാ​സ​ങ്ക​ൽ​പ​ങ്ങ​ളു​ടെ ഒ​രു ലോ​കം ശ്രോ​താ​വി​നു മു​ന്നി​ൽ റേ​ഡി​യോ നാ​ട​ക​കാ​ര​ൻ വി​രി​ച്ചി​ടു​മ്പോ​ൾ, ആ ​അ​നു​ഭ​വ​ലോ​കം തീ​വ്ര​മാ​യി പി​ടി​ച്ചെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന സം​വേ​ദ​ന​ക്ഷ​മ​ത ശ്രോ​താ​വി​നും വേ​ണ​മെ​ന്ന​ർ​ഥം.

റേ​ഡി​യോ​യു​ടെ ആ​വി​ർ​ഭാ​വ​ത്തി​നു മു​മ്പ് വി​ക​സി​ച്ച ടെ​ലിഫോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ​യു​ടെ സ​ഹാ​യ​ത്താ​ൽ നേ​രി​ട്ട് രം​ഗ​നാ​ട​ക​ങ്ങ​ളു​ടെ ശ​ബ്ദ​പ​ഥം ത​ൽ​സ​മ​യം ആ​സ്വാ​ദ​ക​രി​ലെ​ത്തി​ക്കു​ന്ന ഒ​രു സം​വി​ധാ​നം ഇം​ഗ്ല​ണ്ടി​ലും അ​മേ​രി​ക്ക​യി​ലും ജ​ന​പ്രീ​തി​യാ​ർ​ജി​ച്ചി​രു​ന്നു. ഇ​ട​ക്കാ​ല​ത്ത്. തീ​യ​റ്റ​റോ​ഫോ​ൺ (Theatreo Phone, Electrophone) എ​ന്ന് അ​റി​യ​പ്പെ​ട്ട ഈ ​സം​വി​ധാ​നം ടെ​ലി​ഫോ​ൺ ക​മ്പ​നി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ടെ​ലി​ഫോ​ൺ ഉ​പ​ഭോ​ഗം താ​ര​ത​മ്യേ​ന കു​റ​ഞ്ഞ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ത​ങ്ങ​ളു​ടെ സ​ർ​വി​സ് ലാ​ഭ​ക​ര​മാ​ക്കാ​ൻ ടെ​ലി​ഫോ​ൺ ക​മ്പ​നി​ക​ൾ ക​ണ്ടു​പി​ടി​ച്ച ഒ​രു വി​പ​ണ​ന​ത​ന്ത്ര​മാ​യി​രു​ന്നു ഇ​ത്.

1881ൽ ​ക്ലെ​മ​ന്റ് അ​ഡ്ർ ക​ണ്ടു​പി​ടി​ച്ച ഈ ​സം​വി​ധാ​നം സ്റ്റീ​രി​യോ ശ​ബ്ദ​സം​വി​ധാ​ന​ത്തി​ൽ നാ​ട​ക​ങ്ങ​ളു​ടെ​യും ഓ​പ​റ​ക​ളു​ടെ​യും എ​ന്തി​ന് ക്രി​സ്ത്യ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലെ പ്രാ​ർ​ഥ​ന​ക​ളു​ടെ​യും പോ​ലും ശ​ബ്ദ​പ​ഥ​ങ്ങ​ൾ വ​രി​ക്കാ​ർ​ക്ക് ല​ഭ്യ​മാ​ക്കി​യി​രു​ന്നു. 1895 മു​ത​ൽ ഇം​ഗ്ല​ണ്ടി​ൽ ധ​നാ​ഢ്യ​ർ​ക്കി​ട​യി​ൽ പ്ര​ചാ​രം നേ​ടി​യ ഈ ​സം​വി​ധാ​നം, റേ​ഡി​യോ പ്ര​ചാ​രം നേ​ടി​ക്ക​ഴി​ഞ്ഞി​ട്ടും 1932 വ​രെ നി​ല​നി​ന്നു​പോ​ന്നു. ഇ​ന്ന് നാം ​മൊ​ബൈ​ൽ​ഫോ​ണു​ക​ളി​ൽ​നി​ന്ന് ഹെ​ഡ്‌​ഫോ​ണു​പ​യോ​ഗി​ച്ച് പാ​ട്ടു​ക​ൾ കേ​ൾ​ക്കു​ന്ന​ത് പോ​ലെ വ്യ​ക്തി​കേ​ന്ദ്രീ​കൃ​ത​മാ​യ ഒ​രു ആ​സ്വാ​ദ​ന​മാ​ണ് ഇ​തി​ലൂ​ടെ സാ​ധ്യ​മാ​യി​രു​ന്ന​ത്. പൊ​തു​ജ​ന​മാ​ധ്യ​മം (Mass media) എ​ന്ന​നി​ല​യി​ൽ റേ​ഡി​യോ വ്യാ​പ​ക​മാ​യ​പ്പോ​ൾ തീ​യ​റ്റ​റോ​ഫോ​ൺ എ​ന്ന താ​ര​ത​മ്യേ​ന ചെ​ല​വു​കൂ​ടി​യ ഈ ​വി​നി​മ​യോ​പാ​ധി തി​രോ​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.

പ​രി​മി​ത​മാ​യ ഇ​രി​പ്പി​ട സൗ​ക​ര്യ​മു​ള്ള നാ​ട​ക​ശാ​ല​ക​ളി​ൽ ക​യ​റി​പ്പ​റ്റാ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് ആ ​നാ​ട​ക​ത്തി​ന്റെ ശ​ബ്ദ​മെ​ങ്കി​ലും ല​ഭ്യ​മാ​ക്കു​ക എ​ന്ന ധ​ർ​മ​മാ​ണ് തീ​യ​റ്റ​റോ​ഫോ​ൺ സം​വി​ധാ​നം പ്രാ​ഥ​മി​ക​മാ​യി നി​ർ​വ​ഹി​ച്ച​ത്. ച​ല​ച്ചി​ത്ര ശ​ബ്ദ​രേ​ഖ​ക​ൾ കേ​ൾ​ക്കാ​ൻ ശ്രോ​താ​ക്ക​ൾ യ​ഥേ​ഷ്ടം ഉ​ണ്ടാ​യി​രു​ന്ന കാ​ര്യം ഓ​ർ​ക്കു​ക. നാ​ട​ക​ങ്ങ​ൾ കേ​ട്ടു​കൊ​ണ്ടി​രു​ന്ന​വ​ർ ഭാ​വ​ന​യി​ലൂ​ടെ ആ ​നാ​ട​ക​ങ്ങ​ൾ കാ​ണു​ക​യാ​യി​രു​ന്നു. ഭാ​വ​ന​യു​ടെ അ​തി​രു​ക​ൾ​ക്ക് ആ ​നാ​ട​ക​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട രം​ഗ​വേ​ദി​യു​ടെ അ​ത്ര വി​സ്‌​തീ​ർ​ണ​മേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. എ​ന്നാ​ൽ, റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ​ക്ക് അ​തി​ന്റെ മാ​ധ്യ​മ​പ​ര​മാ​യ സ​വി​ശേ​ഷ​ത​കൊ​ണ്ടും, ഭാ​വ​നാ​ത്മ​ക​ത​കൊ​ണ്ടും ആ​സ്വാ​ദ​ന​ത്തി​ൽ സ്ഥ​ല​കാ​ല​ങ്ങ​ളു​ടെ പ​രി​മി​തി അ​തി​ലം​ഘി​ക്കാ​നാ​യി. പ്ര​ക്ഷേ​പ​ണ​ത്തി​ന്റെ ആ​ദ്യ​ഘ​ട്ട​ങ്ങ​ളി​ൽ രം​ഗ​നാ​ട​ക​ങ്ങ​ളു​ടെ സൗ​ണ്ട് ട്രാ​ക് സം​സ്കാ​രം പി​ൻ​പ​റ്റി​യെ​ങ്കി​ലും പി​ന്നീ​ട് മാ​ധ്യ​മ​സ്വ​ത്വം തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ടു​ള്ള ര​ച​ന​ക​ളു​ടെ​യും അ​വ​ത​ര​ണ​ങ്ങ​ളു​ടെ​യും തു​ട​ർ​ച്ച​കൊ​ണ്ട് റേ​ഡി​യോ നാ​ട​കം അ​തി​ന്റെ സ്വ​ത​ന്ത്ര​വ്യ​ക്തി​ത്വം സ്ഥാ​പി​ച്ചെ​ടു​ത്തു.

ആ​ദ്യ റേ​ഡി​യോ നാ​ട​കം

1922ൽ ​ബി.​ബി.​സി​യി​ൽ ആ​ദ്യ റേ​ഡി​യോ നാ​ട​ക​മാ​യി പ്ര​ക്ഷേ​പ​ണം ചെ​യ്‌​ത​ത് CYRANO എ​ന്ന ഓ​പ​റ​യി​ലെ ബാ​ൽ​ക്ക​ണി രം​ഗ​മാ​യി​രു​ന്നു. 1924ൽ ​റേ​ഡി​യോ പ്ര​ക്ഷേ​പ​ണ​ത്തി​നു​വേ​ണ്ടി ത​യാ​റാ​ക്കി സ്വ​ത​ന്ത്ര​മാ​യ ഒ​രു നാ​ട​കം ബി.​ബി.​സി​യി​ൽ ആ​ദ്യ​മാ​യി അ​വ​ത​രി​പ്പി​ച്ചു. റി​ച്ചാ​ർ​ഡ് ഹ്യൂ​സ് (Richard Huges) എ​ഴു​തി​യ ‘കോ​മ​ഡി ഓ​ഫ് ഡെ​യ്ഞ്ച​ർ’ (Comedy of Danger) എ​ന്ന നാ​ട​ക​മാ​യി​രു​ന്നു അ​ത്. മാ​ധ്യ​മ സ്വ​രൂ​പം തി​രി​ച്ച​റി​ഞ്ഞു​കൊ​ണ്ട്, റേ​ഡി​യോ പ്ര​ക്ഷേ​പ​ണം ഉ​ദ്ദേ​ശി​ച്ചു​കൊ​ണ്ടു​മാ​ത്രം ര​ച​ന​ക​ളു​ണ്ടാ​യ ഇ​ക്കാ​ല​ത്താ​ണ് യ​ഥാ​ർ​ഥ റേ​ഡി​യോ നാ​ട​ക പ്ര​സ്ഥാ​ന​ത്തി​ന്റെ അ​ടി​സ്ഥാ​ന ശി​ലാ​സ്ഥാ​പ​നം ന​ട​ക്കു​ന്ന​ത് എ​ന്നു​പ​റ​യാം. റേ​ഡി​യോ നാ​ട​കം എ​ന്ന് വ്യാ​പ​ക​മാ​യി വി​ളി​ക്ക​പ്പെ​ട്ട ശ്ര​വ്യ​നാ​ട​ക​രൂ​പം അ​തി​ന്റെ സ്വ​ത്വ​നി​ർ​ണ​യ​ഘ​ട്ട​ത്തി​ലൂ​ടെ ക​ട​ന്നു​പോ​വു​ന്ന​ത് സ്വ​ത​ന്ത്ര​മാ​യ റേ​ഡി​യോ നാ​ട​ക ര​ച​ന​ക​ളും അ​വ​യു​ടെ അ​വ​ത​ര​ണ​ങ്ങ​ളും തു​ട​രെ ഉ​ണ്ടാ​യ​പ്പോ​ഴാ​ണ്.

1925 മു​ത​ലി​ങ്ങോ​ട്ട് 1950 വ​രെ, അ​മേ​രി​ക്ക​യി​ലും ഇം​ഗ്ല​ണ്ടി​ലും റേ​ഡി​യോ നാ​ട​ക ത​രം​ഗ​ങ്ങ​ളാ​ഞ്ഞു​വീ​ശി. വി​ശ്വ സാ​ഹി​ത്യ​കൃ​തി​ക​ളെ​ത്ര​യോ റേ​ഡി​യോ​യി​ൽ നാ​ട​ക​രൂ​പാ​ന്ത​ര​ങ്ങ​ളാ​യി പു​ന​രാ​വി​ഷ്ക​രി​ക്ക​പ്പെ​ട്ടു. അ​ത​ല്ലാ​തെ​ത്ത​ന്നെ അ​റി​യ​പ്പെ​ടു​ന്ന വി​ശ്വ​സാ​ഹി​ത്യ​കാ​ര​ൻ​മാ​ര​ട​ക്കം ഒ​ട്ടേ​റെ പ്ര​തി​ഭാ​ശാ​ലി​ക​ൾ ഈ ​ക​ലാ​മാ​ധ്യ​മ​ത്തി​ന് അ​നു​യോ​ജ്യ​മാ​യ വി​ധ​ത്തി​ൽ സ്വ​ത​ന്ത്ര​മാ​യ ര​ച​ന​ക​ളി​ലൂ​ടെ ഈ ​പ്ര​സ്ഥാ​ന​ത്തെ സ​മ്പു​ഷ്‌​ട​മാ​ക്കി​തീ​ർ​ത്തു.

ഐ​റി​ഷ് നാ​ട​ക​കൃ​ത്താ​യ സാ​മു​വ​ൽ ബ​ക്ക​റ്റ്, ബ്രി​ട്ടീ​ഷ് നാ​ട​ക​വേ​ദി​യി​ലെ ബ​ർ​ണാ​ഡ് ഷാ, ​ഹാ​രോ​ൾ​ഡ് പി​ന്റ​ർ, ആം​ഗ​ലേ​യ ക​വി ഡി​ല​ൻ തോ​മ​സ്, ജ​ർ​മ​ൻ ക​വി ബെ​ർ​തോ​ൾ​ഡ് ബ്രെ​ഹ്‌​ത് തു​ട​ങ്ങി​യ എ​ത്ര​യോ പ്ര​തി​ഭാ​ശാ​ലി​ക​ൾ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ റേ​ഡി​യോ നാ​ട​കം എ​ന്ന ക​ലാ​മാ​ധ്യ​മ​ത്തി​ലൂ​ടെ ആ​വി​ഷ്കാ​രം തേ​ടി​യി​ട്ടു​ണ്ട്. സ്വീ​ഡി​ഷ് സം​വി​ധാ​യ​ക പ്ര​തി​ഭ ഇ​ങ്മ​ർ ബ​ർ​ഗ്‌​മാ​ൻ (Ingmar Bergman) റേ​ഡി​യോ നാ​ട​ക സ്ക്രി​പ്റ്റു​ക​ൾ എ​ഴു​തു​ന്ന​തി​ൽ താ​ൽ​പ​ര്യ​മെ​ടു​ത്തി​ട്ടു​ണ്ട്. ഇ​രു​പ​ത്ത​ഞ്ചോ​ളം റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ ര​ച​ന​യി​ലും, അ​വ​ത​ര​ണ​ത്തി​ലും അ​ദ്ദേ​ഹം ഭാ​ഗ​ഭാ​ക്കാ​യി​ട്ടു​ണ്ട്. 1945ൽ ​എ​ഴു​തി​യ ‘Rabies’ എ​ന്ന നാ​ട​കം മു​ത​ൽ 2004ലെ ‘Rosmersholm’ ​എ​ന്ന നാ​ട​കം വ​രെ, ഇ​തി​ലു​ൾ​പ്പെ​ടു​ന്നു.

 

ആ​വി​ഷ്‍കാ​രം റേ​ഡി​യോ​ക​ളി​ൽ

ച​ല​ച്ചി​ത്ര​കാ​ര​ൻ​മാ​രെ​യും എ​ഴു​ത്തു​കാ​രെ​യും ആ​ക​ർ​ഷി​ക്കാ​ൻ പോ​ന്ന മാ​ധ്യ​മ​പ​ര​മാ​യ എ​ന്ത് സ​വി​ശേ​ഷ​ത​യാ​ണ് റേ​ഡി​യോ​നാ​ട​ക​ങ്ങ​ൾ​ക്കു​ള്ള​ത് എ​ന്ന ഒ​ര​ന്വേ​ഷ​ണം, പ​ല​പ്പോ​ഴും ഈ ​ക​ലാ​രൂ​പ​ത്തി​ന്റെ ഇ​ന്ദ്രി​യ​സം​വേ​ദ​ന​പ​ര​ത​യി​ലാ​ണ് അ​ല​ഞ്ഞു​തി​രി​യാ​റു​ള്ള​ത്. റേ​ഡി​യോ എ​ന്ന​ത് ശ്ര​വ്യ​മാ​ധ്യ​മ​മാ​യി​രി​ക്കെ, നാ​ട​കം പ്ര​ദാ​നം ചെ​യ്യേ​ണ്ട ദൃ​ശ്യാ​നു​ഭ​വം എ​ങ്ങ​നെ സാ​ധ്യ​മാ​കും എ​ന്ന ല​ളി​ത​മാ​യ സ​ന്ദേ​ഹ​ത്തി​ൽ​നി​ന്നാ​ണ് ഈ ​അ​ന്വേ​ഷ​ണ​മാ​രം​ഭി​ക്കേ​ണ്ടി വ​രു​ക. റേ​ഡി​യോ നാ​ട​ക​ത്തി​ന് മ​ന​സ്സി​ന്റെ രം​ഗ​വേ​ദി എ​ന്നൊ​രു പേ​ര് ന​ൽ​കി ഈ ​സ​ങ്കീ​ർ​ണ പ്ര​ശ്ന​ത്തെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ൽ ല​ണ്ട​നി​ലെ മാ​ധ്യ​മ സൈ​ദ്ധാ​ന്തി​ക​നും ല​ണ്ട​ൻ യൂ​നി​വേ​ഴ്‌​സി​റ്റി​യി​ലെ ഗോ​ൾ​ഡ് സ്മി​ത്ത് കോ​ള​ജ് റേ​ഡി​യോ വ​കു​പ്പ് അ​ധ്യ​ക്ഷ​നു​മാ​യ ടിം ​ക്രൂ​ക് (Timkrook) ഊ​ന്നി​പ്പ​റ​യു​ന്ന​ത് റേ​ഡി​യോ നാ​ട​ക​ത്തി​ലെ ദൃ​ശ്യാ​ത്മ​ക​ത​യെ​ക്കു​റി​ച്ചാ​ണ്.

ഭൗ​തി​ക​മാ​യി ശ്ര​വ്യ​മാ​ത്ര​മെ​ന്ന് തോ​ന്നു​മെ​ങ്കി​ലും മാ​ന​സി​ക​ത​ല​ത്തി​ൽ അ​ത് ഉ​ള​വാ​ക്കു​ന്ന സം​വേ​ദ​ന​ങ്ങ​ൾ ദൃ​ശ്യ​പ്ര​ധാ​ന​മാ​ണെ​ന്നാ​ണ് ടീം ​ക്രൂ​ക് വാ​ദി​ക്കു​ന്ന​ത്). സാ​ങ്കേ​തി​ക​മാ​യി ശ്ര​വ്യ​മാ​ധ്യ​മ​മാ​ണ് റേ​ഡി​യോ. വി​നി​മ​യ​ത്തി​നു​ള്ള ഉ​പാ​ധി​യും ശ്ര​വ്യ​മാ​ത്ര​മാ​ണ്. ശ​ബ്ദ​ലേ​ഖ​ന​ത്തി​നും ശ​ബ്ദ​സ​ന്നി​വേ​ശ​ത്തി​നും സാ​ങ്കേ​തി​ക​ത​യെ അ​വ​ലം​ബി​ക്കേ​ണ്ട​തു​ണ്ട്. നാ​ട​കം കേ​ൾ​ക്കു​ന്ന​തി​ന് റേ​ഡി​യോ​പോ​ലു​ള്ള പ്ര​ക്ഷേ​പ​ണ​യ​ന്ത്ര സം​വി​ധാ​ന​വും വേ​ണം. ഇ​ങ്ങ​നെ​യു​ള്ള സാ​ങ്കേ​തി​ക സം​വി​ധാ​നം ശ്ര​വ്യ​മാ​ത്ര സം​വി​ധാ​ന​മെ​ന്നു​ള്ള​തു​കൊ​ണ്ടു​മാ​ത്രം ഭാ​വ​ന​യി​ൽ ദൃ​ശ്യ​ങ്ങ​ളു​ൽ​പാ​ദി​പ്പി​ക്കു​ന്ന ശ്ര​വ്യ​നാ​ട​ക​ത്തെ ഓ​ഡി​യോ മീ​ഡി​യ​മാ​യി കാ​ണ​രു​ത് എ​ന്നാ​ണ് ഈ ​വാ​ദ​ത്തി​ന്റെ പൊ​രു​ൾ.

കാ​ഴ്ച​യു​ള്ള ഒ​രാ​ൾ ഭാ​വ​ന​ലോ​ക​ത്തു​നി​ന്ന് സ്വ​രു​ക്കൂ​ട്ടി​യെ​ടു​ക്കു​ന്ന, ക​ണ്ണി​നെ​യും കാ​ഴ്‌​ച​യെ​യും ആ​ധാ​ര​മാ​ക്കി​യു​ള്ള ദൃ​ശ്യാ​നു​ഭ​വം​പോ​ലെ​ത്ത​ന്നെ ഭാ​വ​നാ​ത്മ​ക ദൃ​ശ്യാ​നു​ഭ​വം എ​ന്നൊ​രു അ​നു​ഭ​വ​ത​ലം​കൂ​ടി​യു​ണ്ട്. ഈ ​ഭാ​വ​നാ​ത്മ​ക​ദൃ​ശ്യാ​നു​ഭ​വ​ത്തെ​യാ​ണ് സാ​ഹി​ത്യ​വും റേ​ഡി​യോ നാ​ട​ക​ങ്ങ​ളും ഉ​ദ്ദീ​പി​പ്പി​ക്കു​ന്ന​ത്. വാ​യ​ന​യും ശ്ര​വ​ണ​വും ഈ ​അ​നു​ഭ​വ​ത​ല​ത്തി​ലൂ​ടെ​യാ​ണ്. ആ​സ്വാ​ദ​ന​ക്ഷ​മ​മാ​കു​ന്ന​ത്. ഈ ​അ​നു​ഭ​വ​ത​ല​ത്തെ ഉ​ണ​ർ​ത്തി സ​ജീ​വ​മാ​ക്കു​ന്ന ദൃ​ശ്യ​ബിം​ബ​ങ്ങ​ൾ ഉ​ള്ള​ട​ങ്ങി​യ​താ​വ​ണം ഒ​രു മി​ക​ച്ച റേ​ഡി​യോ നാ​ട​ക​ത്തി​ന്റെ ര​ച​ന. ഇ​തേ മ​ട്ടി​ൽ ദൃ​ശ്യ​വ​ത്ക​ര​ണ​ത്തി​നു​ത​കു​ന്ന മ​ട്ടി​ൽ അ​നു​യോ​ജ്യ​മാം​വി​ധം പ​ശ്ചാ​ത്ത​ല​സം​ഗീ​ത​മൊ​രു​ക്കാ​നും സം​ഗീ​തേ​ത​ര പ​ശ്ചാ​ത്ത​ല​ശ​ബ്ദ​ങ്ങ​ളൊ​രു​ക്കാ​നും ത്രാ​ണി​യു​ള്ള​വ​നാ​യി​രി​ക്ക​ണം അ​തി​ന്റെ സം​വി​ധാ​യ​ക​ൻ. മി​ക​ച്ച ഒ​രു സാ​ഹി​ത്യ​കൃ​തി മ​നു​ഷ്യ​ഭാ​വ​ന​യി​ൽ ശ​ക്ത​വും തീ​വ്ര​വു​മാ​യ ദൃ​ശ്യ​ങ്ങ​ൾ ഉ​ൽ​പാ​ദി​പ്പി​ക്കു​ന്ന​തു​പോ​ലെ ന​ല്ല റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ ഭാ​വ​ന​ക്ക് ദൃ​ശ്യ​പ​ര​ത​യേ​ക​ണം. റേ​ഡി​യോ പ​രി​പാ​ടി​ക​ളു​ടെ കൂ​ട്ട​ത്തി​ൽ ഭാ​വ​നാ​ത്മ​ക​ത ഏ​റെ​യു​ള്ള റേ​ഡി​യോ നാ​ട​ക​ങ്ങ​ൾ ഏ​റ്റെ​ടു​ക്കേ​ണ്ട​തും ഈ ​ദൗ​ത്യ​മാ​ണ്.

എ​ഴു​ത്തി​ന്റെ തു​ട​ക്കം

ക​ഥ​ക​ളി​ലാ​ണ് എ​ന്റെ എ​ഴു​ത്തി​ന്റെ തു​ട​ക്കം. സ്കൂ​ൾ, കോ​ള​ജ് കാ​ല​ത്തു​ത​ന്നെ ക​ഥ​ക​ൾ എ​ഴു​തി തു​ട​ങ്ങി​യി​രു​ന്നു. കോ​ള​ജ് ജീ​വി​തം ക​ഴി​ഞ്ഞ് ബാ​ങ്ക് ജീ​വി​ത​ത്തി​ലേ​ക്ക് ക​ട​ന്നു. പ​ഞ്ചാ​ബ് ആ​ൻ​ഡ് സി​ന്ധ് ബാ​ങ്കി​ൽ മൂ​ന്നു​വ​ർ​ഷം ജോ​ലി​ചെ​യ്താ​ണ് 1992ൽ ​ആ​കാ​ശ​വാ​ണി​യി​ലേ​ക്ക് വ​രു​ന്ന​ത്. കൊ​ച്ചി നി​ല​യ​ത്തി​ലാ​ണ് തു​ട​ക്കം.

അ​തി​നു​മു​മ്പെ ത​ന്നെ എ​ൻ.​വി. കൃ​ഷ്ണ​വാ​ര്യ​ർ മാ​തൃ​ഭൂ​മി പ​ത്രാ​ധി​പ​രാ​യി​രി​ക്കെ ‘മാ​തൃ​ഭൂ​മി’​യി​ൽ ഇ​രി​പ്പി​ട​ങ്ങ​ൾ, ആ​ഭേ​രി എ​ന്നീ ക​ഥ​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു. ഒ​ഴി​വു​ദി​ന ചി​ന്ത​ക​ൾ എ​ന്ന മ​റ്റൊ​രു ക​ഥ ‘ക​ഥാ​മാ​സി​ക’​യി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. ‘ഭാ​ഷാ​പോ​ഷി​ണി’​യി​ൽ എ​ഴു​തി​യ ലേ​ഖ​ന​ത്തി​ൽ മീ​ഡി​യ​വ​ൺ എ​ഡി​റ്റ​റും ക​ഥാ​കൃ​ത്തു​മാ​യ പ്ര​മോ​ദ് രാ​മ​ൻ ഉ​ത്ത​രാ​ധു​നി​ക​ത​യു​ടെ തു​ട​ക്കം ഈ ​ക​ഥ​യി​ൽ​നി​ന്നാ​ണെ​ന്നു നി​രീ​ക്ഷി​ച്ചി​ട്ടു​ണ്ട്. എ​ല്ലാ​ത്തി​നോ​ടും നി​സ്സം​ഗ​ത പു​ല​ർ​ത്തു​ന്ന മ​നു​ഷ്യാ​വ​സ്ഥ​യാ​ണ് ഈ ​ക​ഥ​യി​ൽ പ്ര​തി​പാ​ദി​ക്ക​പ്പെ​ടു​ന്ന​ത്.

ഫ്ലാ​റ്റി​ലെ അ​യ​ൽ​ക്കാ​രി യു​വ​തി നോ​ക്കാ​ൻ ഏ​ൽ​പി​ച്ച കു​ട്ടി​യെ നി​ർ​മ​മ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന ക​ഥാ​നാ​യ​ക​ൻ. നോ​ക്കു​ക എ​ന്ന യാ​ന്ത്രി​ക​ത മാ​ത്ര​മാ​ണ് അ​യാ​ളി​ലു​ള്ള​ത്. കു​ട്ടി​യു​ടെ എ​ല്ലാ ച​ല​ന​ങ്ങ​ളും അ​യാ​ൾ നോ​ക്കി​ക്കാ​ണു​ന്നു. കു​ട്ടി ഫ്ലാ​റ്റി​ന്റെ എ​ട്ടാം നി​ല​യി​ൽ​നി​ന്ന് താ​ഴെ വീ​ണ് മ​രി​ക്കു​ന്നു. അ​തും നി​സ്സം​ഗ​മാ​യി നോ​ക്കി​ക്ക​ണ്ട് രേ​ഖ​പ്പെ​ടു​ത്തു​ക​യാ​ണ് അ​യാ​ൾ. ക​ഥ​യി​ൽ സ​ജീ​വ​മാ​യി​രി​ക്കെ​യാ​ണ് മൂ​ന്ന​ര വ​ർ​ഷം നീ​ണ്ടു​നി​ന്ന ബാ​ങ്ക് ജോ​ലി​യു​പേ​ക്ഷി​ച്ച് ആ​കാ​ശ​വാ​ണി​യി​ലേ​ക്കും റേ​ഡി​യോ നാ​ട​ക​ത്തി​ലേ​ക്കും വ​രു​ന്ന​ത്. ജോ​ലി​യു​ടെ ഭാ​ഗ​മാ​യ റേ​ഡി​യോ നാ​ട​ക നി​ർ​വ​ഹ​ണ​ത്തി​ൽ എ​ങ്ങ​നെ സ​ർ​ഗാ​ത്മ​ക​ത​യും സൗ​ന്ദ​ര്യാ​ത്മ​ക​ത​യും നി​റ​ക്കാ​മെ​ന്ന​തി​ലാ​യി പി​ന്നി​ടു​ള്ള ശ്ര​മ​ങ്ങ​ൾ.

ഗ്ലോ​ബ​ലൈ​സേ​ഷ​ൻ കാ​ലം

’90ക​ൾ എ​ന്നു​പ​റ​യു​ന്ന​ത് രാ​ഷ്ട്രീ​യ​മേ​ഖ​ല​ക​ളി​ൽ വ​ലി​യ വി​ഭ​ജ​നം ന​ട​ന്ന കാ​ല​മാ​ണ്. സാം​സ്കാ​രി​ക​ത​ല​ങ്ങ​ളി​ലും ഈ ​മാ​റ്റം പ്ര​ക​ട​മാ​യി. ആ​ഗോ​ള​വ​ത്ക​ര​ണ​ത്തി​ന്റെ കാ​ല​ഘ​ട്ട​ത്തി​ൽ സാം​സ്കാ​രി​ക രം​ഗ​ത്തെ കു​റി​ച്ച് ച​ർ​ച്ച​ക​ൾ ഉ​യ​ർ​ന്ന സ​മ​യം​കൂ​ടി​യാ​ണ്. പൊ​തു​മേ​ഖ​ല​ക​ളി​ൽ സ്വ​കാ​ര്യ നി​ക്ഷേ​പം പ്രേ​ത്സാ​ഹി​പ്പി​ക്കു​ന്ന സ​മ​യം. ആ​കാ​ശ​വാ​ണി​പോ​ലു​ള്ള വ​ലി​യ സം​വി​ധാ​ന​ത്തെ നി​ല​നി​ർ​ത്തു​ക​യെ​ന്ന​ത് ലാ​ഭ​ക​ര​മ​ല്ല എ​ന്ന് അ​ധി​കൃ​ത​ർ ചി​ന്തി​ക്കു​ന്ന സ​മ​യം. disinvestment സ​ർ​ക്കാ​ർ ന​യ​മാ​യി മാ​റു​ന്നു. സ്വ​കാ​ര്യ​മേ​ഖ​ല​യി​ൽ എ​ഫ്.​എം പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ കാ​ലം​കൂ​ടി​യാ​യി​രു​ന്നു. ഏ​താ​യാ​ലും ആ​കാ​ശ​വാ​ണി പ​ഴ​യ രീ​തി​യി​ൽ തു​ട​രാ​ൻ സാ​ധ്യ​ത​യി​ല്ല എ​ന്ന് ഏ​താ​ണ്ട് ഉ​റ​പ്പി​ച്ച സ​മ​യ​മാ​ണ് ’90ക​ൾ.

പ​തി​വ് വാ​ർ​ത്ത​ക​ൾ, വ​യ​ലും വീ​ടും, ച​ല​ച്ചി​ത്ര​ഗാ​ന​ങ്ങ​ൾ, സി​നി​മ ശ​ബ്ദ​രേ​ഖ, സാ​ധാ​ര​ണ നാ​ട​ക​ങ്ങ​ൾ പി​ന്നെ നി​ല​യ​വി​ദ്വാ​ന്മാ​രു​ടെ ക​ലാ​പ്ര​ക​ട​ന​ങ്ങ​ൾ എ​ന്നി​വ​കൊ​ണ്ട് നി​റ​ഞ്ഞു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു അ​തു​വ​രെ ആ​കാ​ശ​വാ​ണി. ഈ ​മാ​ധ്യ​മ​ത്തി​ൽ ക്രി​യേ​റ്റി​വ് പ​രീ​ക്ഷ​ണ​ങ്ങ​ൾ​ക്കൊ​ന്നും ആ​രും ത​യാ​റാ​യി​രു​ന്നി​ല്ല. ഭ​ര​ണ​കൂ​ട മാ​ധ്യ​മ​മാ​യ​തു​കൊ​ണ്ടു​ള്ള അ​നു​സ​ര​ണ​യും ഭീ​തി​യും നി​റ​ഞ്ഞു​നി​ന്ന കാ​ല​മാ​ണ്. രാ​ജാ​വി​നേ​ക്കാ​ൾ രാ​ജ​ഭ​ക്തി​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​വൃ​ന്ദം എ​ല്ലാം നി​രീ​ക്ഷി​ച്ച് നി​യ​ന്ത്രി​ക്കു​ന്നു... മാ​ധ്യ​മ​ത്തി​ന് സ​ർ​ഗാ​ത്മ​ക​ത ന​ഷ്ട​മാ​യ​പ്പോ​ൾ സ്വാ​ഭാ​വി​ക​മാ​യി ജ​ന​കീ​യ​ത​യും കൈ​മോ​ശം വ​ന്നു.

ഭ​ര​ണ​കൂ​ട മാ​ധ്യ​മ​മാ​യ​തു​കൊ​ണ്ടു​ത​ന്നെ അ​ധി​കൃ​ത​ർ, ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ്വ​ത​ന്ത്ര​ബു​ദ്ധി​യെ​യും അ​നു​സ​ര​ണ​യി​ല്ലാ​യ്മ​യെ​യും ഭ​യ​പ്പെ​ടു​ക​യും ചെ​യ്യു​ന്ന കാ​ല​മാ​ണ്. ഭ​ര​ണ​കൂ​ട വി​മ​ർ​ശ​നം തീ​ർ​ത്തും അ​സാ​ധ്യ​മാ​യി​രു​ന്ന കാ​ല​മാ​ണ്... സ​ർ​ഗാ​ത്മ​ക സൃ​ഷ്ടി​ക​ളി​ലെ ഭ​ര​ണ​കൂ​ട വി​മ​ർ​ശ​നം, അ​ചി​ന്ത്യ​മാ​യ ഒ​ന്നാ​യി​രു​ന്നു. രാ​ജാ​വി​നേ​ക്കാ​ൾ രാ​ജ​ഭ​ക്തി പ്ര​ക​ടി​പ്പി​ക്കു​ന്ന ഇ​ട​നി​ല​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് യ​ഥാ​ർ​ഥ​ത്തി​ൽ കു​ഴ​പ്പ​ക്കാ​ർ. ക്രി​യേ​റ്റി​വി​റ്റി എ​ന്തെ​ന്ന​റി​യാ​ത്ത ഇ​വ​ർ ച​ട്ടം കാ​ണി​ച്ച് ആ​വി​ഷ്കാ​ര​ങ്ങ​ളെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കും. എ​ന്റെ 34 വ​ർ​ഷ​ത്തെ ആ​കാ​ശ​വാ​ണി ജീ​വി​ത​ത്തി​ൽ, ഭ​ര​ണ​കൂ​ട വി​മ​ർ​ശ സ്വ​ഭാ​വ​മു​ള്ള ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ൾ, പ്ര​ക്ഷേ​പ​ണം ചെ​യ്തി​ട്ടു​ണ്ടെ​ങ്കി​ലും, അ​ത് പ​രോ​ക്ഷ​വും പ്ര​ച്ഛ​ന്ന​വു​മാ​യ​തു​കൊ​ണ്ടാ​വാം എ​നി​ക്കെ​തി​രെ ഭ​ര​ണ​കൂ​ട​ത്തി​ന്റെ വാ​ൾ ഉ​യ​ർ​ന്നു​താ​ണി​ട്ടി​ല്ല. രാ​ഷ്ട്രീ​യ സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ​ത​ന്നെ​യാ​ണ് വി​മ​ർ​ശ​ന​ബു​ദ്ധ്യാ കൈ​കാ​ര്യം ചെ​യ്ത​തെ​ങ്കി​ലും കേ​വ​ല​മു​ദ്രാ​വാ​ക്യ​ങ്ങ​ള​ല്ലാ​ത്ത​തി​നാ​ൽ, പ്ര​കോ​പ​ന​പ​ര​മാ​യി​ക്കാ​ണി​ല്ല.

ആ​കാ​ശ​വാ​ണി​യി​ൽ ആ​രും അ​തി​രു​ക​വി​ഞ്ഞ് ആ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കി​ല്ല. നി​ങ്ങ​ളു​ടെ ഇ​ടം അ​വി​ടെ നി​ങ്ങ​ൾ​ത​ന്നെ ക​ണ്ടെ​ത്തേ​ണ്ടി​യി​രി​ക്കു​ന്നു. അ​തി​നു​ള്ള ടൂ​ളാ​ണ് ക്രി​യേ​റ്റി​വി​റ്റി. ക്രി​യേ​റ്റി​വ് ആ​യ പ​ല​രും, അ​ത് ആ​കാ​ശ​വാ​ണി​ക്ക​ക​ത്ത് പ്ര​യോ​ഗി​ച്ച് കാ​ണാ​റി​ല്ല... പ​രോ​ക്ഷ​ങ്ങ​ളാ​യ ഭ​ര​ണ​കൂ​ട വി​മ​ർ​ശ​ന​ങ്ങ​ളാ​ണ് എ​ന്റെ നാ​ട​ക​ങ്ങ​ളേ​റെ​യും... സാ​മൂ​ഹി​ക രാ​ഷ്ട്രീ​യ പ്ര​ശ്ന​ങ്ങ​ളാ​ണ് മി​ക്ക​തി​ന്റെ​യും പ്ര​മേ​യം. ആ​ശ​യ​ങ്ങ​ളു​ടെ ഒ​ളി​ച്ചു​ക​ട​ത്ത​ലു​ക​ൾ സ​ർ​ഗാ​ത്മ​ക​മാ​യി വേ​ണം ന​ട​ത്താ​ൻ എ​ന്ന​താ​ണ്, ഞാ​ൻ പ​രീ​ക്ഷി​ച്ച​റി​ഞ്ഞ ഒ​രു കാ​ര്യം.

അ​തേ കാ​ല​ത്ത് പി​ന്നീ​ട് ഉ​ണ്ടാ​കു​ന്ന​ത് സ്വ​കാ​ര്യ​വ​ത്ക​ര​ണ​മാ​ണ്. പ്ര​ക്ഷേ​പ​ണ രം​ഗ​ത്ത് ആ​ദ്യ​ഘ​ട്ട​ത്തി​ൽ സ്വ​കാ​ര്യ​മേ​ഖ​ല​ക്ക് മേ​ൽ​ക്കൈ വ​ന്നു. അ​വ​ർ അ​തു​വ​രെ നി​ല​നി​ന്നി​രു​ന്ന മാ​ന​ക​ഭാ​ഷാ​ശൈ​ലി​യെ​യും ഭാ​ഷ​ണ​ശൈ​ലി​യെ​യും അ​ട്ടി​മ​റി​ച്ചാ​ണ്, പു​തു​മ തേ​ടി​യ​ത്: സ്വ​കാ​ര്യ റേ​ഡി​യോ​യു​ടെ ടാ​ർ​ജ​റ്റ് ഗ്രൂ​പ്പ് യു​വാ​ക്ക​ളാ​യി​രു​ന്നു . ഈ ​ടാ​ർ​ജ​റ്റ് ഗ്രൂ​പ്പി​ന് ഇ​ഷ്ട​മാ​കു​ന്ന ഈ ​ശൈ​ലി പ​ക്ഷേ സാ​മാ​ന്യ​ജ​നം, സ്വീ​ക​രി​ച്ചി​ല്ല. അ​വ​ർ തി​രി​ച്ച് ആ​കാ​ശ​വാ​ണി​യി​ലേ​ക്കു ത​ന്നെ വ​ന്നു... ചി​ല ഘ​ട്ട​ങ്ങ​ളി​ൽ ആ​കാ​ശ​വാ​ണി സ്വ​കാ​ര്യ​മേ​ഖ​ല​യു​ടെ അ​വ​ത​ര​ണ​ശൈ​ലി​യെ പി​ൻ​പ​റ്റാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ആ​ദ്യം ശ്രോ​താ​ക്ക​ളും പി​ന്നീ​ട് ആ​കാ​ശ​വാ​ണി​ത​ന്നെ​യും അ​തി​നെ നി​രാ​ക​രി​ച്ചു.

 

നാ​ട​ക​ങ്ങ​ൾ, അ​നു​ഭ​വ​ങ്ങ​ൾ

കൊ​ച്ചി എ​ഫ്.​എ​മ്മി​ലാ​യി​രു​ന്നു ആ​ദ്യ​നി​യ​മ​നം. ആ​ദ്യ ഘ​ട്ട​ത്തി​ൽ ഡ്യൂ​ട്ടി ഓ​ഫി​സ​റു​ടെ ഔ​ദ്യോ​ഗി​ക ചു​മ​ത​ല​മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്. പി​ന്നീ​ടാ​ണ് സ​മ​കാ​ലി​കം, ചി​ത്ര​ത​രം​ഗം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ൾ ഏ​റ്റെ​ടു​ത്ത് ചെ​യ്യാ​ൻ തു​ട​ങ്ങി​യ​ത്... റേ​ഡി​യോ നാ​ട​ക​രം​ഗ​ത്ത് ശ്ര​ദ്ധേ​യ​നാ​യി​രു​ന്ന സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ എ​ൻ.​കെ. സെ​ബാ​സ്റ്റ്യ​ന്റെ സ​ഹാ​യി ആ​യി​ട്ടാ​ണ് ആ ​ആ​ദ്യം നാ​ട​ക​രം​ഗ​ത്തു വ​രു​ന്ന​ത്. സെ​ബാ​സ്റ്റ്യ​ൻ സ​ർ വി​ര​മി​ക്കു​ന്ന വേ​ള​യി​ൽ അ​ദ്ദേ​ഹ​ത്തി​ന് സം​വി​ധാ​നം​ചെ​യ്യാ​ൻ ഗു​രു​ദ​ക്ഷി​ണ എ​ന്ന​നി​ല​യി​ൽ എ​ഴു​തി​യ ശാ​ന്ത​സ​മു​ദ്രം എ​ന്ന നാ​ട​ക​ത്തി​ലാ​ണ് നാ​ട​ക ര​ച​ന​യു​ടെ തു​ട​ക്കം.

2001ലാ​ണ് അ​ഖി​ല കേ​ര​ള റേ​ഡി​യോ നാ​ട​കോ​ത്സ​വ​ത്തി​ൽ,കൊ​ച്ചി​നി​ല​യ​ത്തി​ന്റെ എ​ൻ​ട്രി​യാ​യി ‘ശാ​ന്ത​സ​മു​ദ്രം’ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. എ​യ്ഡ്സ് എ​ന്ന മ​ഹാ​മാ​രി ഭ​യാ​ശ​ങ്ക​ക​ൾ വി​ത​ക്കു​ന്ന കാ​ല​മാ​യി​രു​ന്നു അ​ത്... എ​യ്ഡ്സ് ബാ​ധി​ത​നാ​യ ഒ​രു ധ​നാ​ഢ്യ​നെ​ക്കു​റി​ച്ചു​ള്ള നാ​ട​കം എ​ന്ന​തി​ലു​പ​രി ആ​സ​ന്ന മ​ര​ണ​ത്തി​നു മു​ന്നി​ൽ നി​ൽ​ക്കു​ന്ന മ​നു​ഷ്യ​ന്റെ ആ​ത്മ സം​ഘ​ർ​ഷ​ങ്ങ​ളു​ടെ ആ​വി​ഷ്കാ​ര​മാ​യി​രു​ന്നു ശാ​ന്ത​സ​മു​ദ്രം. അ​നി​ത​ര സാ​ധാ​ര​ണ​മാ​യ ശ​ബ്ദ​സൗ​ന്ദ​ര്യം​കൊ​ണ്ട് അ​നു​ഗൃ​ഹീ​ത​നാ​യ ച​ല​ച്ചി​ത്ര ന​ട​ൻ എ​ൻ.​എ​ഫ്. വ​ർ​ഗീ​സാ​യി​രു​ന്നു മു​ഖ്യ​ക​ഥാ​പാ​ത്ര​ത്തി​ന് ഭാ​വം​പ​ക​ർ​ന്ന​ത്. ആ ​വ​ർ​ഷ​ത്തെ അ​ഖി​ല കേ​ര​ള റേ​ഡി​യോ നാ​ട​കോ​ത്സ​വ​ത്തി​ൽ മി​ക്ക പു​ര​സ്കാ​ര​ങ്ങ​ളും ശാ​ന്ത​സ​മു​ദ്ര​ത്തി​ന് ല​ഭി​ച്ചു. ദേ​ശീ​യ​ത​ല​ത്തി​ലും ഈ ​നാ​ട​കം പു​ര​സ്കൃ​ത​മാ​യി.

പി​ന്നീ​ടാ​ണ് റേ​ഡി​യോ നാ​ട​ക​മെ​ന്ന​ത് സാ​ധ്യ​ത​ക​ളു​ടെ, ഒ​ര​ക്ഷ​യ ഖ​നി​യാ​യി, ഞാ​ൻ സ്വ​യം തി​രി​ച്ച​റി​യു​ന്ന​ത്. സ്വ​ന്തം ര​ച​ന​ക​ൾ​ക്ക് പു​റ​മെ പി.​എ​ഫ്. മാ​ത്യൂ​സ്, ഷി​ബു ച​ക്ര​വ​ർ​ത്തി, ഡോ. ​സി.​ജെ. ജോ​ൺ തു​ട​ങ്ങി​യ പ്ര​മു​ഖ​രു​ടെ ര​ച​ന​ക​ൾ ഞാ​ൻ സം​വി​ധാ​നം ചെ​യ്തു. റേ​ഡി​യോ നാ​ട​ക​ത്തി​ൽ അ​ന്ന് നി​ല​നി​ന്നി​രു​ന്ന​ത് ച​ല​നാ​ത്മ​ക​ത​യി​ല്ലാ​ത്ത ഒ​രു​ത​രം സെ​ൻ​സി​ബി​ലി​റ്റി​യാ​യി​രു​ന്നു. പ്ര​മേ​യ സ്വീ​ക​ര​ണ​ത്തി​ലും പ്ര​മേ​യ പ​രി​ച​ര​ണ​ത്തി​ലും ന​വീ​ന മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ച്ച് ആ ​സെ​ൻ​സി​ബി​ലി​റ്റി​യെ പൊ​ളി​ച്ചെ​ഴു​തു​ക​യാ​യി​രു​ന്നു ആ​ദ്യം ചെ​യ്ത​ത്. ഉ​ദ്യോ​ഗ​ത്തി​ന്റെ ഭാ​ഗ​മാ​യി അ​നു​ഷ്ഠാ​ന​പൂ​ർ​വം ഒ​രു​ക്കു​ന്ന നാ​ട​ക​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു മാ​റ്റം ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ച്ചി​രു​ന്നു. അ​ത് ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​യി​രു​ന്നു പി​ന്നീ​ട് ഞാ​ൻ ന​ട​ത്തി​യ​ത്. ക​ലാ​പ​ര​മാ​യ മി​ക​വോ ജ​ന​കീ​യ​ത​യോ ഇ​ല്ലാ​ത്ത നാ​ട​ക​ങ്ങ​ൾ​നി​ന്ന് മോ​ച​നം വേ​ണം എ​ന്ന നി​ർ​ബ​ന്ധ​ബു​ദ്ധി​യി​ൽ​നി​ന്നാ​ണ് എ​ന്റെ പി​ൽ​ക്കാ​ല നാ​ട​ക​ങ്ങ​ൾ പി​റ​ന്ന​ത്.

‘ശാ​ന്ത​സ​മു​ദ്ര’​ത്തി​നു​ശേ​ഷം പ്ര​ശ​സ്ത മ​നഃ​ശാ​സ് ത്ര ​വി​ദ​ഗ്ധ​ൻ ഡോ. ​സി.​ജെ. ജോ​ൺ ര​ചി​ച്ച ‘അ​ട​യാ​ള​ങ്ങ​ൾ’ ചെ​യ്തു. എ​ൻ.​എ​ഫ്. വ​ർ​ഗീ​സ് ത​ന്നെ​യാ​യി​രു​ന്നു ആ ​നാ​ട​ക​ത്തി​ലെ​യും മു​ഖ്യ ന​ട​ൻ. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ അ​മ്പൂ​രി​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​ഴു​തി​യ ആ ​നാ​ട​കം അ​നി​യ​ന്ത്രി​ത​മാ​യ പ്ര​കൃ​തി​ചൂ​ഷ​ണ​ത്തി​ന്റെ ഭ​വി​ഷ്യ​ത്തു​ക​ളെ തു​റ​ന്നു കാ​ട്ടി. അ​ട​യാ​ള​ങ്ങ​ൾ ഉ​ള​വാ​ക്കി​യ വ​ൻ പ്ര​തി​ക​ര​ണം, ഇ​ത്ത​രം സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ൾ നാ​ട​ക​പ്ര​മേ​യ​ങ്ങ​ളാ​യി സ്വീ​ക​രി​ക്കാ​ൻ പ​ല​രെ​യും പ്രേ​രി​പ്പി​ച്ചു. ‘അ​ട​യാ​ള​ങ്ങ​ൾ’ പ്ര​ക്ഷേ​പ​ണം​ചെ​യ്ത് ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ എ​ൻ.​എ​ഫ്. വ​ർ​ഗീ​സ് ഹൃ​ദ​യാ​ഘാ​തം​മൂ​ലം അ​ന്ത​രി​ച്ച​ത് വ​ലി​യ ആ​ഘാ​ത​മാ​യി.

മി​ക​ച്ച പ്ര​തി​ക​ര​ണം ല​ഭി​ച്ച നാ​ട​ക​മാ​യി​രു​ന്നു ‘അ​ട​യാ​ള​ങ്ങ​ൾ’. നി​ല​യ​ത്തി​ൽ നാ​ട​ക​ത്തെ​ക്കു​റി​ച്ചും, എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന്റെ പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ചും ഒ​ട്ടേ​റെ അ​ഭി​ന​ന്ദ​ന ക​ത്തു​ക​ൾ ഒ​ഴു​കി​യെ​ത്തി. ഈ ​പ്ര​തി​ക​ര​ണ​ങ്ങ​ൾ കോ​ർ​ത്തി​ണ​ക്കി ഒ​രു പ്ര​ത്യേ​ക പ​രി​പാ​ടി ഒ​രു​ക്കാ​ൻ നി​യു​ക്ത​നാ​യ എ​നി​ക്ക്, അ​തി​ന് പ​ക​രം എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന് അ​ന്ത്യാ​ഞ്ജ​ലി​യ​ർ​പ്പി​ച്ചു​കൊ​ണ്ടു​ള്ള ഫീ​ച്ച​ർ​ചെ​യ്യേ​ണ്ട അ​വ​സ്ഥ വ​ന്നു. എ​ന്റെ പ്ര​ക്ഷേ​പ​ണ ജീ​വി​ത​ത്തി​ൽ ഇ​ത്ര​യും ഉ​ള്ളു​ല​ച്ച സം​ഭ​വം വേ​റൊ​ന്നി​ല്ല. എ​ൻ.​എ​ഫ്. വ​ർ​ഗീ​സി​ന്റെ അ​കാ​ല വി​യോ​ഗം ആ​കാ​ശ​വാ​ണി നാ​ട​ക​ങ്ങ​ളി​ൽ ഒ​രു​ത​രം ശൂ​ന്യ​ത നി​റ​ച്ചു. മി​ക​ച്ച ഒ​രു ശ​ബ്ദ​ത്തെ തേ​ടി​യു​ള്ള എ​ന്റെ അ​ല​ച്ചി​ൽ അ​വ​സാ​നി​ച്ച​ത് ച​ല​ച്ചി​ത്ര​ന​ട​ൻ സി​ദ്ദീ​ഖി​ലാ​യി​രു​ന്നു. അ​ന്ന് സി​ദ്ദീ​ഖ് ഏ​റെ തി​ര​ക്കു​ള്ള ന​ട​നാ​യി​രു​ന്നു.

2003ൽ ​സി​ദ്ദീ​ഖ് കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ ആ​വി​ഷ്ക​രി​ച്ച ‘ശ​ത്രു’ പ്ര​ക്ഷേ​പ​ണം ചെ​യ്തു. തീ​വ്ര​വാ​ദ​വും യു​ദ്ധ​വും പ്ര​മേ​യ​മാ​ക്കി​യ ‘ശ​ത്രു’​വി​ൽ സി​ദ്ദീ​ഖാ​യി​രു​ന്നു മു​ഖ്യ​ശ​ബ്ദം. ആ ​വ​ർ​ഷം മി​ക​ച്ച റേ​ഡി​യോ നാ​ട​ക​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്കാ​ര​ങ്ങ​ൾ ശ​ത്രു​വി​ന് ല​ഭി​ച്ചു.

സി​ദ്ദീ​ഖി​ന്റെ ആ​ദ്യ റേ​ഡി​യോ നാ​ട​ക​മാ​യി​രു​ന്നു ‘ശ​ത്രു’. സി​നി​മ​ക​ളി​ലെ ഡ​യ​ലോ​ഗ് പ്ര​സ​ന്റേ​ഷ​നി​ൽ റേ​ഡി​യോ നാ​ട​ക പ​രി​ച​യം തു​ണ​യാ​കു​മെ​ന്ന് തി​രി​ച്ച​റി​ഞ്ഞ സി​ദ്ദീ​ഖ് ലേ​ണി​ങ് പ്രോ​സ​സ് എ​ന്ന​നി​ല​യി​ൽ, റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​വാ​ൻ താ​ൽ​പ​ര്യം പ്ര​ക​ടി​പ്പി​ച്ചു: ‘ശ​ത്രു’​വി​നു​ശേ​ഷം എ​ന്റെ നാ​ലു റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ൽ സി​ദ്ദീ​ഖ് മു​ഖ്യ ശ​ബ്ദ​സാ​ന്നി​ധ്യ​മാ​യി. 2011 ൽ ​പ്ര​ക്ഷേ​പ​ണം ചെ​യ്ത ‘ഹ​ത്യ’ എ​ന്ന നാ​ട​കം കാ​സ​ർ​കോ​ട്ടെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​ര​ന്ത​ബാ​ധി​ത​ർ, ഭ​ര​ണ​കൂ​ട ഭീ​ക​ര​ത​യു​ടെ ഇ​ര​ക​ളാ​ണെ​ന്ന് പ​രോ​ക്ഷ​മാ​യി ധ്വ​നി​പ്പി​ച്ച ഒ​ന്നാ​യി​രു​ന്നു. ഭൂ​മി​യി​ലേ​ക്ക് പു​തു​താ​യെ​ത്തു​ന്ന കു​ഞ്ഞു​മ​ക്ക​ൾ ഹ​ത​ഭാ​ഗ്യ​രാ​ണെ​ന്ന് തി​രി​ച്ച​റി​യു​ന്ന ദ​മ്പ​തി​മാ​രു​ടെ ആ​ന്ത​രി​ക സം​ഘ​ർ​ഷ​ങ്ങ​ൾ പ​ക​ർ​ത്തി​യ ഈ ​ര​ച​ന സ്ത്രീ ​കേ​ന്ദ്രീ​കൃ​ത നാ​ട​ക​മാ​യി​രു​ന്നി​ട്ടും സി​ദ്ദീ​ഖ് ത​ന്റെ അ​പാ​ര​മാ​യ ശ​ബ്ദ നി​യ​ന്ത്ര​ണ പാ​ട​വ​ത്തി​ലൂ​ടെ ഹ​ത്യ​യെ ത​ന്റെ മാ​ത്രം നാ​ട​ക​മാ​ക്കു​ക​യാ​യി​രു​ന്നു. അ​തി​നി​ടെ ഡോ. ​സി.​ജെ. ജോ​ണു​മാ​യി ചേ​ർ​ന്ന് ‘എ​ന്റെ വീ​ട് 2500 സ്ക്വ​യ​ർ ഫീ​റ്റ്’ എ​ന്ന നാ​ട​കം എ​ഴു​തി. ഈ ​നാ​ട​ക​ത്തി​ലെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​തും സി​ദ്ദീ​ഖ് ത​ന്നെ​യാ​യി​രു​ന്നു.

2013ൽ ​ഞാ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച ‘വി​ത​ക്കു​ന്ന​വ​ന്റെ ഉ​പ​മ’ എ​ന്ന ദേ​ശീ​യ പു​ര​സ്കാ​രം നേ​ടി​യ നാ​ട​ക​വും സി​ദ്ദീ​ഖി​ന്റെ മാ​ത്രം ശ​ബ്ദ​സാ​ന്നി​ധ്യം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. ഈ ​നാ​ട​ക​ത്തി​ലെ ആ​റ് ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്കും പ​ര​സ്പ​രം സാ​ദൃ​ശ്യ​മി​ല്ലാ​ത്ത ശ​ബ്ദം പ​ക​ർ​ന്ന​ത് സി​ദ്ദീ​ഖ് ത​ന്നെ​യാ​യി​രു​ന്നു. ‘ഒ​റ്റ’ എ​ന്ന ഒ​രു മ​ണി​ക്കൂ​ർ നാ​ട​ക​ത്തി​ൽ തി​ല​ക​ൻ എ​ന്ന ന​ട​ൻ ഒ​രൊ​റ്റ ക​ഥാ​പാ​ത്ര​മാ​യി നി​റ​ഞ്ഞാ​ടി​യ​തു​പോ​ലെ ‘വി​ത​യ്ക്കു​ന്ന ഉ​പ​മ’​യി​ൽ ആ​റ് ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി, ത​ന്റെ വാ​ചി​കാ​ഭി​ന​യ സി​ദ്ധി​കൊ​ണ്ട് സി​ദ്ദീ​ഖ് ആ​സ്വാ​ദ​ക​രെ അ​തി​ശ​യി​പ്പി​ച്ചു. ഒ​രു പ​ക്ഷേ റേ​ഡി​യോ നാ​ട​ക ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി​ട്ടാ​യി​രി​ക്കും ഇ​ങ്ങ​നെ​യൊ​രു പ​രീ​ക്ഷ​ണം ന​ട​ന്നി​ട്ടു​ണ്ടാ​വു​ക.

ഈ ​നാ​ട​കം കേ​ൾ​ക്കാ​നി​ട​യാ​യ മ​മ്മൂ​ട്ടി, ക​ലാ​മൂ​ല്യ​വും സാ​മൂ​ഹി​ക പ്ര​സ​ക്തി​യു​മു​ള്ള ഇ​ത്ത​രം നാ​ട​ക​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള താ​ൽ​പ​ര്യം, സി​ദ്ദീ​ഖി​നോ​ട് പ​ങ്കു​വെ​ക്കു​ക​യു​ണ്ടാ​യ​ത്രെ... മ​ഹാ​പ്ര​തി​ഭ​ക​ളാ​യ അ​ഭി​നേ​താ​ക്ക​ൾ അ​വ​രി​ലെ അ​ട​ങ്ങാ​ത്ത അ​ഭി​ന​യ​ദാ​ഹം ആ​വി​ഷ്ക​രി​ക്കാ​ൻ, റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ സാ​ധ്യ​ത​ക​ൾ ആ​രാ​യു​ന്നു എ​ന്ന​താ​ണ് വ​സ്തു​ത. തി​ല​ക​ൻ എ​ന്ന പ്ര​ഗ​ല്ഭ ന​ട​നെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തി​ന്റെ റോ​ളി​ൽ ​െവ​ച്ചു​കൊ​ണ്ടാ​യി​രു​ന്നു ‘പി​യാ​നോ’ എ​ന്ന നാ​ട​ക​മെ​ഴു​തി​യ​തും സം​വി​ധാ​നം ചെ​യ്ത​തും. മൊ​ൺ​ടീ​റോ ആ​നി​ബാ​ൾ മൊ​ഷാ​ദു എ​ഴു​തി​യ ബ്ര​സീ​ലി​യ​ൻ ക​ഥ​യു​ടെ സ്വ​ത​ന്ത്ര നാ​ട​കാ​വി​ഷ്കാ​ര​മാ​യി​രു​ന്നു പി​യാ​നോ.

‘പി​യാ​നോ’​യു​ടെ ശ​ബ്ദ​ലേ​ഖ​ന വേ​ള​യി​ൽ കൂ​ടെ അ​ഭി​ന​യി​ക്കു​ന്ന​വ​രു​ടെ പ്ര​ക​ട​ന​ത്തി​ൽ, അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ച്ച തി​ല​ക​ൻ ചേ​ട്ട​നോ​ട്, ക​ളി​യാ​യി പ​റ​ഞ്ഞ കാ​ര്യ​മാ​ണ് പി​ന്നീ​ട് ‘ഒ​റ്റ’ എ​ന്ന നാ​ട​ക​ത്തി​ലേ​ക്ക് ന​യി​ച്ച​ത്... ഇ​ങ്ങ​നെ അ​സ​ഹി​ഷ്ണു​ത പ്ര​ക​ടി​പ്പി​ക്കു​ക​യാ​ണെ​ങ്കി​ൽ തി​ല​ക​ൻ ചേ​ട്ട​നെ ഒ​റ്റ​ക്കു​വെ​ച്ച് ഒ​രു നാ​ട​കം ചെ​യ്യേ​ണ്ടി​വ​രു​മ​ല്ലോ എ​ന്ന് ത​മാ​ശ​ക്ക് പ​റ​ഞ്ഞ​താ​ണ് ഞാ​ൻ... ആ ​നാ​ട​ക​ത്തി​ൽ ഞാ​നെ​ത്ര ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കേ​ണ്ടി​വ​രും എ​ന്നാ​രാ​ഞ്ഞു അ​ദ്ദേ​ഹം. അ​വ​ത​രി​പ്പി​ക്കു​ന്ന ഓ​രോ ക​ഥാ​പാ​ത്ര​ത്തി​നും, വെ​ച്ച് പ്ര​തി​ഫ​ലം ത​രേ​ണ്ടി​വ​രും എ​ന്ന് ക​ളി​യാ​യി പ്ര​തി​ക​രി​ക്കു​ക​യും ചെ​യ്തു. അ​ങ്ങ​നെ കാ​ശ് ത​രാ​ൻ ഞാ​നു​ദ്ദേ​ശി​ക്കു​ന്നി​ല്ല എ​ന്ന് പ​റ​ഞ്ഞ ഞാ​ൻ അ​മി​താ​വേ​ശ​ത്തി​ൽ ഇ​ങ്ങ​നെ​യൊ​രു പ്ര​ഖ്യാ​പ​ന​വും ന​ട​ത്തി.

‘‘ഒ​രു ക​ഥാ​പാ​ത്രം... ഒ​രൊ​റ്റ ന​ട​ൻ... ഒ​രു മ​ണി​ക്കൂ​ർ...’’

അ​ഭി​ന​യ​ക​ല​യു​ടെ ആ ​ആ​ചാ​ര്യ​നെ എ​ന്റെ പ്ര​ഖ്യാ​പ​നം ആ​വേ​ശ​ഭ​രി​ത​നാ​ക്കി.. ‘‘സ്ക്രി​പ്റ്റ് കാ​ണ​ട്ടെ... എ​ന്നി​ട്ട് പ​റ​യാം.’’

അ​ങ്ങ​നെ, അ​ടു​ത്ത കൊ​ല്ലം, അ​ഖി​ല കേ​ര​ള നാ​ട​കോ​ത്സ​വ കാ​ല​ത്ത് ‘ഒ​റ്റ’ സം​ഭ​വി​ച്ചു.

റേ​ഡി​യോ നാ​ട​ക രം​ഗ​ത്തെ എ​ക്കാ​ല​ത്തെ​യും വ​ലി​യ പ​രീ​ക്ഷ​ണ​മാ​യി​രു​ന്നു ‘ഒ​റ്റ’. മ​ഹാ​നാ​യ ഒ​രു ന​ട​ന്റെ അ​ഭി​ന​യ​ദാ​ഹ​ത്തി​ന്റെ ആ​വി​ഷ്കാ​ര​മാ​യി മാ​റി​യ ആ ​പ​രീ​ക്ഷ​ണ​ത്തോ​ടൊ​പ്പം ശ്രോ​താ​ക്ക​ൾ കൂ​ടെ നി​ന്നു എ​ന്ന​താ​ണ് അ​തി​ശ​യ​ക​ര​മാ​യ​ത്. യൂ ​ട്യൂ​ബി​ൽ പ​തി​നാ​യി​ര​ങ്ങ​ൾ ആ ​നാ​ട​ക​ങ്ങ​ൾ കേ​ട്ടു. ‘ഒ​റ്റ’ എ​ന്ന നാ​ട​കം പു​സ്ത​ക​മാ​ക്കി​യ​പ്പോ​ൾ അ​വ​താ​രി​ക എ​ഴു​തി​യ​ത് തി​ല​ക​ൻ ചേ​ട്ട​നാ​യി​രു​ന്നു. അ​തി​ൽ അ​ദ്ദേ​ഹം ഇ​ങ്ങ​നെ എ​ഴു​തി. ‘‘ഒ​രൊ​റ്റ ക​ഥാ​പാ​ത്ര​ത്തെ വ​ച്ച് ഒ​രു മ​ണി​ക്കൂ​ർ ദൈ​ർ​ഘ്യ​മു​ള്ള സാ​മൂ​ഹി​ക പ്ര​സ​ക്ത​മാ​യ ഒ​രു ക​ഥ​പ​റ​യാ​ൻ കാ​ണി​ച്ച ച​ങ്കൂ​റ്റ​ത്തി​ന്റെ കൂ​ടെ നി​ൽ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ ത​നി​ക്ക് അ​ള​വ​റ്റ സ​ന്തോ​ഷ​മു​ണ്ട്.’’ തി​ല​ക​ൻ ചൂ​ണ്ടി​ക്കാ​ട്ടി​യ ഈ ​ച​ങ്കൂ​റ്റ​മാ​യി​രി​ക്കാം ഒ​രു പ​ക്ഷേ ആ​കാ​ശ​വാ​ണി​യി​ലെ പ​തി​വ് ശീ​ല​ങ്ങ​ളെ പൊ​ളി​ച്ചെ​ഴു​താ​നും ഭാ​വു​ക​ത്വം പു​തു​ക്കി​പ്പ​ണി​യാ​നും പ്രേ​ര​ക​മാ​യ​ത്...

‘പി​യാ​നോ’ എ​ന്ന നാ​ട​ക​ത്തി​നും ‘ഒ​റ്റ’ എ​ന്ന ഒ​റ്റ​യാ​ൾ നാ​ട​ക​ത്തി​നും ല​ഭി​ച്ച പ്ര​തി​ക​ര​ണ​ങ്ങ​ൾ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത​താ​യി​രു​ന്നു എ​ന്ന് പു​സ്ത​ക​ത്തി​ന്റെ ആ​മു​ഖ​ത്തി​ൽ തി​ല​ക​ൻ സൂ​ചി​പ്പി​ക്കു​ന്നു​ണ്ട്. സി​നി​മ​യി​ൽ അ​ദ്ദേ​ഹം ഭാ​വം​പ​ക​ർ​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​പ്പോ​ലെ പി​യാ​നോ​യി​ലെ കാ​ർ​ലോ​സി​നെ​യും ഒ​റ്റ​യി​ലെ ഗോ​വി​ന്ദ​ൻ​കു​ട്ടി​യെ​യും ആ​ളു​ക​ൾ സ്വീ​ക​രി​ച്ച​താ​യും ആ ​അ​വ​താ​രി​ക​യി​ൽ പ​രാ​മ​ർ​ശി​ക്കു​ന്നു. ‘അ​മ്മ’​യി​ലെ സം​ഘ​ട​നാ പ്ര​ശ്ന​ങ്ങ​ൾ കാ​ര​ണം സി​നി​മ​യി​ൽ ഒ​റ്റ​പ്പെ​ട്ടു​പോ​യ തി​ല​ക​ൻ റേ​ഡി​യോ​യി​ലൂ​ടെ ത​ന്റെ ഒ​റ്റ​യാ​ൾ വീ​ര്യം സ​ഹ​പ്ര​വ​ർ​ത്ത​ക​രെ ബോ​ധ്യ​പ്പെ​ടു​ത്തി.

ഇ​തോ​ടെ, ആ​കാ​ശ​വാ​ണി​യി​ലെ ടോ​പ്ഗ്രേ​ഡ് ആ​ർ​ട്ടി​സ്റ്റാ​യി അ​ദ്ദേ​ഹം അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു. തു​ട​ർ​ന്നും റേ​ഡി​യോ നാ​ട​ക​ങ്ങ​ളി​ൽ, അ​ഭി​ന​യി​ക്കാ​ൻ അ​ദ്ദേ​ഹം അ​ത്യ​ധി​കം താ​ൽ​പ​ര്യം കാ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും അ​നാ​രോ​ഗ്യ​വും ആ​യു​സ്സും അ​ത് സാ​ക്ഷാ​ത്ക​രി​ച്ചി​ല്ല. ഒ​രു അ​ഭി​മു​ഖ​ത്തി​ന് ക​ണ്ണൂ​ർ നി​ല​യ​ത്തി​ൽ വ​ന്ന​താ​യി​രു​ന്നു പി​ന്ന​ണി​ഗാ​യി​ക സ​യ​നോ​ര ഫി​ലി​പ്പ്. സ്റ്റു​ഡി​യോ​ക്ക് പു​റ​ത്ത് അ​നൗ​പ​ചാ​രി​ക​മാ​യി സം​സാ​രി​ക്കു​മ്പോ​ൾ അ​വ​രു​ടെ സം​ഭാ​ഷ​ണ ശൈ​ലി​യി​ൽ നി​ഴ​ലി​ച്ച ധീ​ര​വും സ്വ​ത​ന്ത്ര​വു​മാ​യ ആ​ധു​നി​ക സ്ത്രീ​യു​ടെ ശ​ബ്ദ​മാ​ണ് 2018ൽ ​പ്ര​ക്ഷേ​പ​ണം ചെ​യ്ത എ​ന്റെ ‘ര​ക്തം സാ​ക്ഷി’ എ​ന്ന നാ​ട​ക​ത്തി​ൽ അ​വ​രെ കാ​സ്റ്റ് ചെ​യ്യാ​ൻ പ്രേ​ര​ക​മാ​യ​ത്.

ഏ​റ്റ​വും ആ​ധു​നി​ക​മാ​യി ചി​ന്തി​ക്കു​ന്ന..., ധ​ന​ശേ​ഷി​യു​ള്ള സ്ത്രീ​ക്കു​പോ​ലും ആ​ൺ​കോ​യ്മ​യെ ത​ക​ർ​ക്കാ​ൻ പ​രി​മി​തി​ക​ളു​ണ്ട് എ​ന്ന ഫെ​മി​നി​സ്റ്റ് ബോ​ധ്യം പ​ങ്കു​വെ​ച്ച നാ​ട​ക​മാ​യി​രു​ന്നു ‘ര​ക്തം സാ​ക്ഷി’. ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ ഗാ​യി​ക എ​ന്ന നി​ല​യി​ൽ മാ​ത്ര​മ​ല്ല, മി​ക​ച്ച ശ​ബ്ദ ക​ലാ​കാ​രി എ​ന്ന നി​ല​യി​ൽ​കൂ​ടി പേ​രെ​ടു​ക്കാ​ൻ പി​ന്നീ​ട് സ​യ​നോ​ര​ക്കാ​യി.

ഗാ​ന​ലോ​ക വീ​ഥി​ക​ളി​ലൂ​ടെ, ഒ​രു ദീ​ർ​ഘ​യാ​ത്ര

റേ​ഡി​യോ നാ​ട​ക​ങ്ങ​ളു​ടെ രൂ​പ​ഭാ​വ​ങ്ങ​ൾ മാ​റ്റി എ​ന്ന​ത​ല്ല ച​ല​ച്ചി​ത്ര സം​ഗീ​ത​സം​ബ​ന്ധി​യാ​യ ര​ണ്ട് സു​ദീ​ർ​ഘ പ​ര​മ്പ​ര​ക​ൾ ചെ​യ്യാ​നാ​യി എ​ന്ന​താ​ണ് ഞാ​ൻ എ​ന്റെ പ്ര​ക്ഷേ​പ​ണ ജീ​വി​ത​ത്തി​ന്റെ ഏ​റ്റ​വും വ​ലി​യ ധ​ന്യ​ത​യാ​യി വി​ല​യി​രു​ത്തു​ന്ന​ത്. അ​തി​ലൊ​ന്ന് 150ഓ​ളം ഗാ​ന​ശി​ൽ​പി​ക​ളു​ടെ സം​ഗീ​ത​ജീ​വി​തം രേ​ഖ​പ്പെ​ടു​ത്തി​യ ഓ​ർ​മ​ക​ളു​ടെ സം​ഗീ​തം എ​ന്ന പ​ര​മ്പ​ര​യാ​ണ്. മ​റ്റൊ​ന്ന് 1938 മു​ത​ൽ 1962 വ​രെ​യു​ള്ള മ​ല​യാ​ള ച​ല​ച്ചി​ത്ര ഗാ​ന​ച​രി​ത്രം സ​മ​ഗ്ര​മാ​യി അ​ട​യാ​ള​പ്പെ​ടു​ത്തി​യ, ‘ഗാ​ന​ലോ​ക വീ​ഥി​ക​ളി​ൽ’ എ​ന്ന ചി​ത്രീ​ക​ര​ണ പ​ര​മ്പ​ര​യാ​ണ്.

കേ​വ​ലം മ​ല​യാ​ള സി​നി​മാ​ഗാ​ന​ങ്ങ​ളു​ടെ ക്ര​മാ​നു​ഗ​ത ച​രി​ത്ര​മാ​യി​രു​ന്നി​ല്ല, അ​ത്... ഇ​ന്ത്യ​ൻ ഭാ​ഷാ സി​നി​മ​ക​ളു​ടെ സം​ഗീ​ത ച​രി​ത്ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ, മ​ല​യാ​ള ഗാ​ന​ച​രി​ത്രം സ​മ​ഗ്ര​മാ​യി വി​ശ​ക​ല​നം ചെ​യ്യു​ന്ന പ​ര​മ്പ​ര​യാ​യി​രു​ന്നു അ​ത്. 275 എ​പ്പി​സോ​ഡു​ക​ൾ നീ​ണ്ടു​നി​ന്ന ആ ​പ​ര​മ്പ​ര, യേ​ശു​ദാ​സി​ന്റെ ആ​ദ്യ ചി​ത്ര​മാ​യ 1961ലെ ‘​കാ​ൽ​പ്പാ​ടു​ക​ൾ’ എ​ന്ന ചി​ത്ര​ത്തി​ൽ അ​പൂ​ർ​ണ​മാ​യി അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു പ​ക്ഷേ ആ​കാ​ശ​വാ​ണി​യെ​പ്പോ​ലു​ള്ള, ദീ​ർ​ഘ​കാ​ല പാ​ര​മ്പ​ര്യ​വും പൈ​തൃ​ക​വു​മു​ള്ള സാം​സ്കാ​രി​ക സ്ഥാ​പ​ന​ത്തി​നു​മാ​ത്രം സാ​ധി​ക്കു​ന്ന, ശ്ര​മ​ക​ര​മാ​യ ദു​ഷ്ക​ര​ദൗ​ത്യ​മാ​യി​രു​ന്നു അ​ത്. അ​തി​നാ​യി വി​പു​ല​മാ​യ യാ​ത്ര​ക​ൾ ന​ട​ത്തു​ക​യും നൂ​റു ക​ണ​ക്കി​ന് പി​ന്ന​ണി​ഗാ​ന പ്ര​വ​ർ​ത്ത​ക​രെ ക​ണ്ട് അ​ഭി​മു​ഖം ന​ട​ത്തു​ക​യു​മു​ണ്ടാ​യി.

അ​ന്ത​രി​ച്ച സം​ഗീ​ത ഗ​വേ​ഷ​ക​ൻ ബി. ​വി​ജ​യ​കു​മാ​ർ ആ​യി​രു​ന്നു ഗ​വേ​ഷ​ണ വി​ഭാ​ഗം ത​ല​വ​ൻ. ദ​ക്ഷി​ണാ​മൂ​ർ​ത്തി, ചി​ദം​ബ​ര​നാ​ഥ്, കെ ​രാ​ഘ​വ​ൻ, ജി. ​ദേ​വ​രാ​ജ​ൻ, എം.​കെ. അ​ർ​ജു​ന​ൻ, പു​ക​ഴേ​ന്തി, ശ്യാം, ​കെ.​ജെ. ജോ​യ്, എ.​ടി. ഉ​മ്മ​ർ തു​ട​ങ്ങി​യ സം​ഗീ​ത സം​വി​ധാ​യ​ക​രെ​യും പി. ​ലീ​ല, പി. ​സു​ശീ​ല, എ​സ്. ജാ​ന​കി, യേ​ശു​ദാ​സ്, ബ്ര​ഹ്മാ​ന​ന്ദ​ൻ, ജ​യ​ച​ന്ദ്ര​ൻ എ​ൽ.​ആ​ർ. ഈ​ശ്വ​രി, ബി. ​വ​സ​ന്ത, മാ​ധു​രി, വാ​ണി​ജ​യ​റാം തു​ട​ങ്ങി​യ ഗാ​യ​ക​രെ​യും പി. ​ഭാ​സ്ക​ര​ൻ, അ​ഭ​യ​ദേ​വ്, ഒ.​എ​ൻ.​വി, യൂ​സ​ഫ​ലി, ശ്രീ​കു​മാ​ര​ൻ ത​മ്പി, ബി​ച്ചു തി​രു​മ​ല, പൂ​വ​ച്ച​ൽ ഖാ​ദ​ർ തു​ട​ങ്ങി​യ ഗാ​ന​ര​ച​യി​താ​ക്ക​ളെ​യും ക​ണ്ട് മ​ണി​ക്കൂ​റു​ക​ളോ​ളം സം​സാ​രി​ച്ച​തി​ന്റെ ശ​ബ്ദ​ലേ​ഖ​ന​ങ്ങ​ൾ ഈ ​പ​ര​മ്പ​ര​യെ സ​മ്പ​ന്ന​വും ഹൃ​ദ്യ​വു​മാ​ക്കി തീ​ർ​ത്തു. ആ​കാ​ശ​വാ​ണി​യു​ടെ പ്ര​ക്ഷേ​പ​ണ ച​രി​ത്ര​ത്തി​ലെ മി​ക​ച്ച ഈ​ടു​വെ​പ്പാ​യി ഇ​തി​നെ വി​ല​യി​രു​ത്തു​ന്ന​വ​രു​ണ്ട്. കേ​ര​ള​ത്തി​ലെ ആ​കാ​ശ​വാ​ണി നി​ല​യ​ങ്ങ​ൾ ആ​വ​ർ​ത്തി​ച്ച് ഈ ​പ​ര​മ്പ​ര പ്ര​ക്ഷേ​പ​ണം ചെ​യ്തു. ച​ല​ച്ചി​ത്ര സം​ഗീ​ത​ത്തി​ന്റെ ആ​ധി​കാ​രി​ക​മാ​യ ശ​ബ്ദ മാ​ധ്യ​മ ച​രി​ത്ര​മാ​യി, ഗാ​ന​ലോ​ക വീ​ഥി​ക​ൾ ച​രി​ത്ര​ത്തി​ൽ രേ​ഖ​പ്പെ​ടു​ത്ത​പ്പെ​ടു​മെ​ന്ന് ഉ​റ​പ്പ്.

 

നി​ർ​മി​ത​ബു​ദ്ധി ആ​കാ​ശ​വാ​ണി​യി​ൽ

1992ൽ, ​ആ​കാ​ശ​വാ​ണി​യി​ൽ ചേ​രു​മ്പോ​ൾ അ​ന​ലോ​ഗ് സ്വ​ഭാ​വ​മു​ള്ള സ്പൂ​ൾ ടേ​പ്പു​ക​ളി​ലാ​യി​രു​ന്നു, ശ​ബ്ദ​ലേ​ഖ​ന​വും, ശ​ബ്ദ​മി​ശ്ര​ണ​വും ഒ​ക്കെ ന​ട​ന്നി​രു​ന്ന​ത്. 1990ക​ളു​ടെ അ​ന്ത്യ​പാ​ദ​മാ​വു​മ്പോ​ഴേ​ക്കും അ​ത് ഡി​ജി​റ്റ​ൽ സാ​ങ്കേ​തി​ക​വി​ദ്യ​യി​ലേ​ക്ക് വ​ഴി​മാ​റി. വി​ര​മി​ക്കു​ന്ന കാ​ല​മാ​വു​മ്പോ​ഴേ​ക്കും നി​ർ​മി​ത​ബു​ദ്ധി (എ.​ഐ)​യി​ലൂ​ന്നി​യ സാ​ങ്കേ​തി​ക സം​വി​ധാ​ന​ങ്ങ​ൾ ആ​കാ​ശ​വാ​ണി​ക്ക് പു​റ​ത്ത് പ്ര​ചാ​ര​മാ​ർ​ജി​ച്ചു​വ​രു​ക​യാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി ആ ​സാ​ങ്കേ​തി​ക സം​വി​ധാ​ന​ത്തി​ന്റെ സാ​ധ്യ​ത സ​ർ​ഗാ​ത്മ​ക​മാ​യി ഒ​രു​പ​ക്ഷേ, ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് ഞാ​ൻ ര​ച​ന​യും സം​വി​ധാ​ന​വും നി​ർ​വ​ഹി​ച്ച് 2026ൽ ​കേ​ര​ള നി​ല​യ​ങ്ങ​ൾ പ്ര​ക്ഷേ​പ​ണം ചെ​യ്ത ‘കാ​ൺ​ക ക​ട​ലി​നെ ക​ൺ​തു​റ​ക്കാ​തെ’ എ​ന്ന റേ​ഡി​യോ നാ​ട​ക​ത്തി​ലൂ​ടെ​യാ​ണ്.

നാ​ട​ക​കാ​ര​നും പ്ര​ക്ഷേ​പ​ക​നു​മാ​യ തി​ക്കോ​ടി​യ​ന്റെ ജീ​വ​ച​രി​ത്ര​ത്തെ ആ​ധാ​ര​മാ​ക്കി, എ​ഴു​തി​യ ഈ ​നാ​ട​ക​ത്തി​ൽ തി​ക്കോ​ടി​യ​ന് പു​റ​മെ, ഉ​റൂ​ബ്, കെ. ​രാ​ഘ​വ​ൻ എ​ന്നീ കോ​ഴി​ക്കോ​ട് ആ​കാ​ശ​വാ​ണി നി​ല​യ​ത്തി​ലു​ണ്ടാ​യ പ്ര​ക്ഷേ​പ​ക​രും ക​ഥാ​പാ​ത്ര​ങ്ങ​ളാ​യു​ണ്ടാ​യി​രു​ന്നു. മ​ൺ​മ​റ​ഞ്ഞ ഈ ​പ്ര​തി​ഭാ​ധ​ന​രു​ടെ ശ​ബ്ദം ​എ.​ഐ സാ​ങ്കേ​തി​ക​വി​ദ്യ ഉ​പ​യോ​ഗി​ച്ച് അ​തേ​പ​ടി പു​നഃ​സൃ​ഷ്ടി​ക്കാ​ൻ ക​ഴി​ഞ്ഞു. നി​ർ​മി​ത ബു​ദ്ധി​യെ യാ​ന്ത്രി​ക​മാ​യി, ഏ​തെ​ങ്കി​ലും ഒ​രു കൗ​തു​ക​ത്തി​ന്റെ പു​റ​ത്ത് ഉ​പ​യോ​ഗി​ക്കു​ക​യാ​യി​രു​ന്നി​ല്ല ഇ​വി​ടെ.

മ​റി​ച്ച് ഒ​രു ആ​ശ​യ​ത്തെ സാ​ക്ഷാ​ത്ക​രി​ക്കാ​ൻ എ.​ഐ​യു​ടെ സാ​ധ്യ​ത​ക​ൾ സൗ​ന്ദ​ര്യാ​ത്മ​ക​മാ​യി ആ​വി​ഷ്ക​രി​ക്കു​ക​യാ​യി​രു​ന്നു. ആ​കാ​ശ​വാ​ണി കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ന്റെ 75ാം വാ​ർ​ഷി​ക​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ങ്ങ​നെ ഒ​രാ​ശ​യ​ത്തി​ന്റെ ബീ​ജാ​വാ​പം. ഒ​ന്ന​ര വ​ർ​ഷം കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ന്റെ പ്രോ​ഗ്രാം മേ​ധാ​വി​യാ​യി​രി​ക്കെ​യാ​ണ് ഈ ​നാ​ട​കം സം​ഭ​വി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് നി​ല​യ​ത്തി​ലെ ബോ​ബി സി. ​മാ​ത്യു​വാ​യി​രു​ന്നു മ​ൺ​മ​റ​ഞ്ഞ ഈ ​പ്ര​തി​ഭ​ക​ൾ​ക്ക് നാ​ട​ക​ത്തി​ൽ ശ​ബ്ദം പ​ക​ർ​ന്ന​ത്. തി​ക്കോ​ടി​യ​ന്റെ മ​ക​ൾ പു​ഷ്പ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി, പു​ഷ്‌​പ ത​ന്നെ ശ​ബ്ദ ഭാ​വ​ങ്ങ​ൾ പ​ക​ർ​ന്ന​തും നാ​ട​ക​ത്തി​ന് പു​തു​മ​യേ​കി.

തി​ക​ഞ്ഞ ചാ​രി​താ​ർ​ഥ്യ​ത്തോ​ടെ​യാ​ണോ ആ​കാ​ശ​വാ​ണി ജീ​വി​ത​ത്തി​ന്റെ പ​ടി​യി​റ​ങ്ങു​ന്ന​ത് എ​ന്ന് ചോ​ദി​ച്ചാ​ൽ എ​നി​ക്ക് സം​തൃ​പ്തി​യേ​ക്കാ​ളും ഒ​രു​ത​ര​ത്തി​ലു​ള്ള ഇ​ച്ഛാ​ഭം​ഗ​മാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത് എ​ന്നു​പ​റ​യാം... ചെ​യ്ത കാ​ര്യ​ങ്ങ​ളേ​ക്കാ​ൾ, ചെ​യ്യാ​ൻ പ​റ്റാ​തെ പോ​യ കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള​താ​ണ് ആ ​നി​രാ​ശ. വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ആ​കാ​ശ​വാ​ണി​യെ​പ്പോ​ലു​ള്ള മ​ഹ​ത്താ​യ പൈ​തൃ​ക​മു​ള്ള ഒ​രു സാം​സ്കാ​രി​ക സ്ഥാ​പ​ന​ത്തി​ൽ, ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന​തി​നേ​ക്ക​ൾ കൂ​ടു​ത​ൽ ഒ​രു​പ​ക്ഷേ ചെ​യ്യാ​ൻ ക​ഴി​യും. പ​ല കാ​ര​ണ​ങ്ങ​ളാ​ൽ; അ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഉ​ദാ​സീ​ന സ​മീ​പ​നം​മൂ​ല​മാ​കാം... ഔ​ദ്യോ​ഗി​ക​മാ​യ അ​മി​ത ഉ​ത്ത​ര​വാ​ദി​ത്ത​ങ്ങ​ളു​ടെ പേ​രി​ലാ​യി​രി​ക്കാം... ചെ​യ്ത കാ​ര്യ​ങ്ങ​ളെ​ക്കാ​ൾ ചെ​യ്യാ​ൻ പ​റ്റാ​ത്ത കാ​ര്യ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ് എ​ന്റെ ഖേ​ദം. പ​ക്ഷേ, തി​േ​ക്കാ​ടി​യ​നെ പോ​ലു​ള്ള ഒ​രു ച​രി​ത്ര പു​രു​ഷ​നെ, എ​ഴു​ത്തു​കാ​ര​നെ, പ്ര​ക്ഷേ​പ​ക​നെ ആ​കാ​ശ​വാ​ണി​യു​ടെ പ്ര​ക്ഷേ​പ​ണ ച​രി​ത്ര​ത്തി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി പ​ടി​യി​റ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ന്റെ ചാ​രി​താ​ർ​ഥ്യം ഞാ​ൻ ഇ​പ്പോ​ൾ അ​നു​ഭ​വി​ക്കു​ന്നു​ണ്ട്.

തി​ക്കോ​ടി​യ​ന് മാ​ത്ര​മു​ള്ള ഒ​രു ആ​ദ​ര​മ​ല്ല ആ​ത്, മ​റി​ച്ച് ആ​കാ​ശ​വാ​ണി എ​ന്ന മ​ഹ​ത്താ​യ ഒ​രു പ്ര​ക്ഷേ​പ​ണ ശൃം​ഖ​ല​ക്കു​ള്ള, ആ​കാ​ശ​വാ​ണി​ക്കാ​യി ആ​ത്മ സ​മ​ർ​പ്പ​ണം ചെ​യ്ത പ്ര​ക്ഷേ​പ​ക​ർ​ക്കു​ള്ള ആ​ദ​രം​കൂ​ടി​യാ​യി മാ​റു​ന്നു. ആ​കാ​ശ​വാ​ണി​യു​ടെ ഭാ​വി​യെ​ക്കു​റി​ച്ച്, അ​ധി​കൃ​ത​ർ​ക്കൊ​ഴി​കെ എ​ല്ലാ​വ​ർ​ക്കും ക​ന​ത്ത ആ​ശ​ങ്ക​യു​ണ്ട്. മ​റ്റ് പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളെ​യും​പോ​ലെ നി​ല​വി​ൽ അ​നി​ശ്ചി​ത​ത്വ​ത്തി​ന്റെ നി​ഴ​ലി​ലാ​ണ്... ഇ​നി റേ​ഡി​യോ നാ​ട​ക​ത്തി​ന്റെ ഭാ​വി എ​ന്താ​ണെ​ന്ന് ചോ​ദി​ച്ചാ​ൽ അ​തി​ന്റെ ഭാ​സു​ര​മാ​യ ഭാ​വി ഒ​രു പ​ക്ഷേ ആ​കാ​ശ​വാ​ണി​ക്ക് പു​റ​ത്ത് യൂ​ട്യൂ​ബ് ചാ​ന​ലു​ക​ൾ​പോ​ലു​ള്ള സാ​മൂ​ഹി​ക മാ​ധ്യ​മ പ്ലാ​റ്റ്ഫോ​മു​ക​ളി​ലാ​ണെ​ന്ന് നി​ശ്ച​യ​മാ​യും പ​റ​യാം.

News Summary - Reshaping Radio Drama Under Government Guard